I CAN'T LOVE HIM... ????

By taekookiehyung786

52.3K 5.1K 20.3K

ICLH ന്റെ ബാക്കി ഭാഗങ്ങൾ ആണ്... സ്റ്റോറി കന്റിണ്‌െ ചെയ്തു പോസ്റ്റ്‌ ചെയ്യാൻ കഴിയുന്നില്ല.. എന്തോ ERROR സംഭവിച... More

I CAN'T LOVE HIM...120
I CAN'T LOVE HIM...121💞
I CAN'T LOVE HIM..122 💘🔞
I CAN'T LOVE HIM..123🫶
I CAN'T LOVE HIM..124 🐕
I CAN'T LOVE HIM..125👩‍🦼
I CAN'T LOVE HIM...126
I CAN'T LOVE HIM...127
kATHI🤍 BAMIE
I CAN'T LOVE HIM...128
new bam
I CAN'T LOVE HIM...129 🎁
I CAN'T LOVE HIM....130
I CAN'T LOVE HIM...131
I CAN'T LOVE HIM...132💍💍
CLADDANGH RING 💍
I CAN'T LOVE HIM...132👶
I CAN'T LOVE HIM...133💓
I CAN'T LOVE HIM...134
I CAN'T LOVE HIM...135
I CAN'T LOVE HIM...136
I CAN'T LOVE HIM...137 ⚔️
????︎????︎????︎????︎????︎????︎????︎????︎????︎ ????︎????︎????︎????︎????︎????︎ 2
ANTI HEROS????????????
I CAN'T LOVE HIM...138
I CAN'T LOVE HIM...139
I CAN'T LOVE HIM...140 ⚔️
I CAN'T LOVE HIM..141
I CAN'T LOVE HIM..142
I CAN'T LOVE HIM...143
I CAN'T LOVE HIM...144
I CAN'T LOVE HIM...146
I CAN'T LOVE HIM...147
I CAN'T LOVE HIM...148
I CAN'T LOVE HIM...149
I CAN'T LOVE HIM...150
I CAN'T LOVE HIM...151 ✨
I CAN'T LOVE HIM...152
I CAN'T LOVE HIM...153
I CAN'T LOVE HIM...154
I CAN'T LOVE HIM...155
I CAN'T LOVE HIM...156
I CAN'T LOVE HIM..157
I CAN'T LOVE HIM...158
I CAN'T LOVE HIM...159
I CAN'T LOVE HIM..160
I CAN'T LOVE HIM...161
I CAN'T LOVE HIM.. 162
𝙸 𝙲𝙰𝙽'𝚃 𝙻𝙾𝚅𝙴 𝙷𝙸𝙼.. 163

I CAN'T LOVE HIM....145

1.3K 116 1.1K
By taekookiehyung786

കുറച്ചു നിമിഷങ്ങൾക്ക് മുൻപ്.....

" Ray... ദാ... മെഡിസിൻ..... "

റൂണിക്കുള്ള മെഡിസിനുമായിട്ടാണ് ശിവ റൂമിലേക്ക് കടന്നു വന്നത്... കയ്യിലിരുന്ന ജഗ്ഗിലെ വെള്ളം അടുത്തുള്ള ചെറു ടേബിളിൽ വെച്ചവൻ കയ്യിലെ മെഡിസിൻ പാക്കറ്റ് പൊട്ടിച്ചു ടാബ്ലറ്റ് റൂണിയുടെ കൈകളിലായി കൊടുത്തു.....

" ആദ്രി എവിടെ....? "

ജഗ്ഗിൽ നിന്നും വെള്ളം ഗ്ലാസിൽ ഒഴിച്ച് കൊടുക്കുന്നതിനിടെ ശിവ ചുറ്റിനുമൊന്ന് നോക്കി ചോദിച്ചതും റൂണി വാഷ് റൂമിന്റെ ഭാഗത്തേക്കയി വിരൽ ചൂണ്ടി.....

രാത്രിയിലെ ഫങ്ക്ഷന്റെ മുഷിച്ചിലുകൾ എല്ലാം തീർക്കാനായി കിടക്കുന്നതിനു മുന്നേ കുളിക്കാനായി കയറിയവൻ.....

" ഓഹ്... നീറ്റ് ഫ്രീക്കൻ എഗൈൻ ഇൻ വാഷ് റൂം..... "

പാതി തമാശയോടെ ശിവ ചോദിച്ചതും റൂണിയും ചിരിച്ചു പോയിരുന്നു.....
രാത്രിയിലെ ഹൽദി ചടങ്ങുകൾ കഴിഞ്ഞു എല്ലാവരും കുളിച്ചു വേഷം മാറിയതാണ്... ഒപ്പം ആദിയും....

അത് കഴിഞ്ഞു മൂവർ സംഘത്തിന്റെ വക ചെറിയൊരു നൈറ്റ്‌ റൈഡ്......
ഒത്തിരി ദൂരം പോയില്ല... അധിക സമയവും ചിലവഴിച്ചില്ല... ഹോസ്പിറ്റലിൽ കിടന്നു മനസ് മടുത്തവനെ കൊണ്ട് കുറച്ചു ദിവസങ്ങൾക്കു ശേഷമുള്ള അവരുടെ കൂടിച്ചേരൽ ആഘോഷിക്കാനായുള്ള ചെറിയൊരു കറക്കം....

ഉടനെ തന്നെ തിരിച്ചെത്തിയിരുന്നു... കാരണം റൂണിയ്ക്ക് അതികം യാത്ര ചെയ്യുന്നതും ബുദ്ധിമുട്ടായി തോന്നിയ നേരം തന്നെ അവർ തറവാട്ടിലേക്ക് തിരിച്ചു......
അതിന് ശേഷം കിടക്കുന്നതിനു മുൻപായി വീണ്ടും കുളിക്കാൻ കയറിയതാണ് ആദി......

" ഇവനിങ്ങനെ കുളിക്കാൻ തുടങ്ങിയാൽ ആ തൊലിയെല്ലാം കൂടി ഇളകി പറിഞ്ഞു വരുമെന്നാണ് എനിക്ക് തോന്നുന്നേ....."

വാഷ് റൂമിന്റെ ഭാഗത്തേക്ക്‌ ഒന്ന് നോക്കി ചിരിയോടെ പറഞ്ഞു കൊണ്ട് കയ്യിൽ ഇരുന്ന ഗ്ലാസ്‌ ശിവയെ തിരികെ ഏൽപ്പിച്ചു കൊണ്ട് റൂണി ബെഡിലേക്ക് ഇരുന്നു.......

കിടക്കാനായി തയ്യാറെടുക്കുകയായിരുന്നു അവൻ... ബെഡിനോരം ചേർന്ന് കിടക്കാനായി ബുദ്ധിമുട്ടുന്നവനെ കണ്ടതും ശിവ അവനരികിലായി വന്നു നിന്നു......

" അത് അങ്ങനെ പോകാൻ ആയിരുന്നെങ്കിൽ എന്നെ പോകുമായിരുന്നു... ഒടുക്കത്തെ തൊലിക്കട്ടിയാണ് മോനെ... അതങ്ങനെയൊന്നും പോകില്ല..... "

റൂണിയുടെ കാൽ ബെഡിലേക്ക് എടുത്തു വെച്ച് കൊടുക്കുന്നതിനിടെ ശിവയും അവനുള്ള മറുപടി കൊടുത്തു.....
സാധാരണ രീതിയിൽ ആളുകൾ ദിവസം ഒരു തവണ കുളിക്കും... അല്ലെങ്കിൽ രണ്ട്....
അതികം വൃത്തി കൂടുതൽ ഉള്ളവർ മൂന്ന് നേരം കുളിക്കും.... അതൊക്കെയും നോർമൽ ആയ കാര്യം ആണ്.........

പക്ഷെ......

ദിവസവും നാലും അഞ്ചും തവണയൊക്കെ കുളിച്ചാലോ.... അതും യാതൊരു അദ്ധ്വാനവും ഇല്ലാതെ മുഴുവൻ സമയവും AC യുടെ ചുവട്ടിൽ ഇരിക്കുന്നവൻ......

ഇത് ചെറിയ പ്രാന്ത് അല്ല... വലിയ പ്രാന്ത് തന്നെ ആണ്.......

" ഇതിനു മാത്രം കുളിക്കാൻ ഇവന്റെ ദേഹത്തു എന്തിരിക്കുന്നെന്നാണ് എന്റെ സംശയം.... "

റൂണിക്ക് വേണ്ടിയെടുത്ത കംഫര്ട് അവനെ പതിയെ പുതപ്പിച്ചു കൊടുക്കുന്നതിനിടെ സ്വയം എന്ന പോൽ പിറുപിറുത്തതും റൂണി അവനെയൊന്ന് നോക്കി....

" അകത്ത് കൂടെ കയറി നോക്കമായിരുന്നില്ലേ.... "

" ഓഹ്... എന്നാത്തിന്..... "

" നിന്റെ ക്രഷ് ആയിരുന്നില്ലേ ... കയറി നോക്കെടാ..... "

ചുമലുകൾ കൂച്ചി താല്പര്യം ഇല്ലെന്നൊരു ഭാവത്തോടെ പറഞ്ഞു നിർത്തിയതും...ചെറു ചിരിയോടെ വന്ന റൂണിയുടെ മറുപടി... കംഫര്ട് മൂടി കൊടുത്തു കൊണ്ടിരുന്നവൻ താൻ ചെയ്യുന്നത് നിർത്തി വെച്ച് കൊണ്ട് ബെഡിൽ കിടക്കുന്നവനെ ഒന്നു നോക്കി......

" നിനക്കെന്നാടാ കോപ്പേ.... "

ചെറിയൊരു കുസൃതി ചിരിയോടെ കിടക്കുന്നവൻ... ശിവ അവനെയൊന്ന് തറപ്പിച്ചു നോക്കിയതും റൂണിയുടെ ചുണ്ടിലെ ചിരിയും കൂടിയിരുന്നു....

"ഞാനൊരു സത്യം അല്ലെ പറഞ്ഞത്....നീ തന്നെ അല്ലേടാ എന്നോട് കുമ്പസരിച്ചത്...."

അതെ...!!
താൻ തന്നെ ആണ് കുമ്പസരിച്ചത്.....
റൂണിയുടെ വാക്കുകൾ കേട്ടതും ശിവയിൽ ചെറു നിശ്വാസമുതിർന്നു......

അദ്രിയോടുള്ള പ്രണയം ഉള്ളിൽ വലിയ പിരിമുറുക്കം തന്നെ നടത്തി കൊണ്ടിരുന്ന സമയം....
ആരോടെങ്കിലും ഉള്ള് തുറന്നില്ലെങ്കിൽ ശ്വാസം പിടഞ്ഞു തീരുമെന്ന് തോന്നിയ സമയം ഉള്ളിൽ തെളിഞ്ഞു പോയ മുഖം ആണ്.....

വല്ലാത്തൊരു നൊമ്പരം തോന്നിയൊരു രാത്രി നമ്പർ തേടിയെടുത്തു വിളിക്കുകയായിരുന്നു.....
ഒന്നും ചോദിച്ചില്ല.... എന്താണെന്നോ... എവിടെയാണേന്നോ ഒന്നും......

**എന്നെയൊന്നു കേൾക്ക് Ray....**

എന്ന് പറഞ്ഞു തുടങ്ങിയ  ഫോൺ കാളിലൂടെ.... തിരികെ ഒന്നും ചോദിക്കാതെ തനിക്ക് പറയാനുള്ളതെല്ലാം കെട്ടിരുന്നവൻ.....
ഒടുക്കം എല്ലാം പറഞ്ഞു തീർന്നതും തന്നെ ആശ്വസിപ്പിച്ചതും അവൻ തന്നെ........

അത് കഴിഞ്ഞു എത്രയോ നാളുകൾ കഴിഞ്ഞു പോയിരിക്കുന്നു...ഇസയിലൂടെ അദ്രി അവന്റെ പ്രണയത്തെയും... അഭിയിലൂടെ തന്റെ പ്രണയത്തെ ഞാനും സ്വയം തിരഞ്ഞെടുത്തു കഴിഞ്ഞിട്ടും....

ഈ നാറിക്ക് മാത്രം ഒരു മാറ്റവുമില്ല....ഇടയ്ക്കിടെ അത് പറഞ്ഞു തന്നെ കുത്തിയില്ലെങ്കിൽ ഒരു സമാധാനം ഇല്ലാത്തത് പോലെ....
ബെഡിൽ ഇളിയോടെ കിടക്കുന്നവനെ കണ്ടതും അന്നത്തെ രാത്രിയിലെ തന്റെ തീരുമാനത്തെ പോലും ശിവ സ്വയം പഴിച്ചു പോയി......

പിടിച്ചു രണ്ടെണ്ണം കൊടുക്കാമെന്നു വെച്ചാൽ തന്നെ മുഴുവൻ തുന്നി കെട്ടി വെച്ചിരിക്കുന്നതിനെ എന്ത് കാണിക്കാൻ ആണ്.......

" ദേ കോപ്പേ....ഒരുമാതിരി ഫ്രണ്ട്ഷിപ്പിന്റെ ഇടയിൽ കയറ്റി ഉണ്ടാക്കാൻ നിൽക്കരുത് കേട്ടോ.... "

ബെഡിൽ കൈകൾ കുത്തി റൂണിക്കരികിലേക്ക് അൽപ്പം ചാഞ്ഞു ഇരുന്നു കൊണ്ടാണ് അവൻ പറഞ്ഞത്....
ശിവയുടെ കണ്ണുകൾ കൂർത്തിരുന്നു... എങ്കിലും റൂണിയുടെ ചുണ്ടിലെ ചിരി കൂടിയതല്ലാതെ കുറഞ്ഞില്ല.......

" ഇത് തന്നെ അല്ലെ... അന്ന് ഞാൻ നിന്നോടും പറഞ്ഞത്..... "

അതെ...!!
അതും ശരിയായ കാര്യം ആണ്... വാക്കുകളിലൂടെ ആശ്വാസം നൽകുന്നതിനു മുൻപ് ആദ്യം തന്നെ കിടക്കുന്ന മഹാൻ വലിയൊരു തെറി ആണ് പറഞ്ഞത്....

അന്നത്തെ സംഭാഷണങ്ങൾ ഓർത്തെടുത്തതും ശിവ നെറ്റിയൊന്ന് ചുളിച്ചു കൊണ്ട് തലയൊന്ന് കുടഞ്ഞു....
അതിൽ നിന്നൊക്കെ മൂവ് ഓൺ ചെയ്തിട്ട് നാളുകൾ ആയി... എന്നിട്ടും.....
അവസരം കിട്ടുമ്പോഴൊക്കെ പന്നി വെറുതെ എടുത്തു കുത്തുവാണ്......

" കഴിഞ്ഞു പോയതൊക്കെ കുത്തി പൊക്കി എന്നെ ചൊറിയുമ്പോൾ നിനക്കെന്ത് സുഖം ആണ് കിട്ടുന്നെ..... "

ശിവ ഒരു വല്ലായ്മയോടെ റൂണിയെ നോക്കി... തന്നോട് പറയുന്നത് പോട്ടെ... വെളിവും ബോധവും ഇല്ലാതെ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞിട്ട്.... കൂടെയുള്ള മുതൽ ഇതെങ്ങാനും കേട്ടാൽ ആണ്.....

ആകാശത്തേക്ക് ആചാര വെടി വെച്ച് അടക്കാൻ പോലും തന്റെ ബോഡി കിട്ടിയെന്ന് വരില്ല....
ഈ കാര്യം തനിക്കും ഇസയ്ക്കും ചത്തു പോയ അവന്റെ അപ്പൂപ്പനും അല്ലാതെ മറ്റാർക്കും അറിയില്ലെന്നാണ് ആദിയുടെ വിശ്വാസം.....

എല്ലാം തുറന്നു പറഞ്ഞ നേരം അവൻ ആവശ്യപ്പെട്ടതും ഇത് ആരോടും പറയരുതെന്നാണ്..... അങ്ങനെയുള്ളപ്പോൾ അത് റൂണിയോടും പറഞ്ഞിരുന്നു എന്ന് എങ്ങാനും ആദ്രി അറിഞ്ഞാൽ പിന്നെ തന്നെ വല്ല വാഴ ചുവട്ടിലും നോക്കിയാൽ മതി......

തുണ്ടം തുണ്ടമായി വെട്ടി വെയിലത്ത്‌ ഇട്ടു ഉണക്കി പൊടിച്ച് വാഴയ്ക്ക് വളമിട്ട് കളയും അവൻ....

" ഏത് മനുഷ്യനും ഒരു അബദ്ധം പറ്റും... എനിക്കും പറ്റി... അതിങ്ങനെ പറഞ്ഞു നടക്കേണ്ട ആവശ്യം ഒന്നുമില്ല... എന്റെ മനസിൽ ഇപ്പോൾ അങ്ങനെ ഒന്നുമില്ല......"

റൂണിയോടായി അത് പറയുമ്പോൾ അവന്റെ മുഖത്ത് പരിഭവം നിറഞ്ഞൊരു ഭാവം ആയിരുന്നു... ഒരു പക്ഷെ... ശിവയിൽ ഇതുവരെ റൂണി കാണാതൊരു ഭാവം..... അത് കൊണ്ട് തന്നെ ആവാം... ശിവയെ നോക്കിയ നേരം അവന്റെ കണ്ണുകൾ വിടർന്നു പോയതും.....

" അതിപ്പോൾ എനിക്ക് കൂടി .........

തിരികെ ശിവയെ ചൊടിപ്പിക്കാനെന്ന പോൽ മറുപടി പറയാനായി തുടങ്ങിയതും കുളി കഴിഞ്ഞു ബാത്‌റൂമിൽ നിന്നിറങ്ങി വരുന്നവനെ അറിയേ റൂണിയും ശിവയും ഒരുപോൽ ആ സംസാരം ഉപേക്ഷിച്ചു കൊണ്ട് ആദിയുടെ നേരെ തിരിഞ്ഞു......

കുളിച്ചു വേഷം മാറി കൊണ്ടാണ് ആളുടെ ഇറങ്ങി വരവ്...അര മണിക്കൂറിൽ അതികം ആയി കുളി തുടങ്ങിയവൻ ഇപ്പോഴാണ് ഉള്ളിൽ നിന്നൊന്ന് ഇറങ്ങുന്നത് തന്നെ......

" I'm So irritated... എനിക്ക് പറ്റുന്നില്ല ഇവിടെ... അതിൽ നിന്ന് എങ്ങനെയാ കുളിക്കുന്നത്....? ഞാൻ നാളെ തന്നെ മന്ഷനിൽ തിരികെ പോകുവാണ് Guyzz...
എനിക്ക് മതിയായി........ "

വലിയൊരു പരാതി കെട്ടുമായിട്ടാണ് ആദി ബാത്‌റൂമിൽ നിന്നിറങ്ങിയത്.....
തല തൂവർത്തിയ ടവൽ സൈഡിലെ ഹാങ്ങറിൽ വിടർത്തിയിട്ട് കൊണ്ട് പിറുപിറുക്കുന്നവനെ കാണെ... ഇരുവരും പരസ്പരം നോക്കി തലയിൽ കൈ വെച്ച് പോയി....

റൂണിക്ക് വയ്യാതിരിക്കുന്ന അവസ്ഥ ആയത് കൊണ്ട് തന്നെ ഏറ്റവും സൗകര്യം ഉള്ള മുറികളിൽ ഒന്നാണ് അവർക്കായി ഒരുക്കിയിരിക്കുന്നത്.... വൃത്തിയും വലിപ്പവുമുള്ള വാഷ് റൂം അടക്കം അതിനോട് ചേർന്ന് തന്നെ ഉള്ള ഡ്രസിങ് റൂമും  എല്ലാ സൗകര്യങ്ങളും ഉള്ളത്.......

എന്നിട്ടാണ് ഒരുത്തൻ അഡ്ജസ്റ്റ് ചെയ്യാൻ കഴിയുന്നില്ലെന്ന് പരാതി പറയുന്നത്.....
ശിവയുടെയും റൂണിയുടെയും കണ്ണുകൾ റൂമിന്റെ സൈഡിലേക്ക് നീണ്ടു.....

കബോർഡിന് മുകളിലായി അടുക്കി വെച്ചിരിക്കുന്ന ആദിയുടെ പെട്ടികൾ...... രണ്ട് ദിവസത്തെ മാര്യേജ് ഫങ്ക്ഷനു വന്നിരിക്കുന്നവൻ ആണ്......

മൂന്ന് നാലു പെട്ടികളിൽ നിറയെ ഡ്രെസ്സും ആയിട്ട്... പറഞ്ഞിട്ട് കാര്യം ഇല്ല....
ദിവസവും പത്തു തവണയെങ്കിലും കുളിക്കുന്നവന് അങ്ങനെ മാറിയിടാനും ഡ്രസ്സ്‌ വേണമല്ലോ....ഒരു ടവൽ പോലും മാറ്റാരുടെയും യൂസ് ചെയ്യുകയുമില്ല......

അതൊക്കെ തന്റെയും റൂണിയുടെയും പെട്ടികൾ....!!
ആദിയുടെ പെട്ടികൾക്ക് അരികിലായി തന്നെ ഇരിക്കുന്ന തങ്ങളുടെ വസ്ത്രങ്ങൾ അടങ്ങിയ പെട്ടിയിൽ കണ്ണുകൾ ഉടക്കിയതും ശിവയിൽ ചെറു നെടുവീർപ്പ് ഉയർന്നു...

രണ്ട് പേരും രണ്ടിടത്തു നിന്നാണ് വന്നത്....വന്നപ്പോൾ എല്ലാം സപ്പറേറ്റെഡ് ആയിരുന്നു.... കുറച്ചു മുന്നേ  ഫ്രഷ് ആവുന്നതിനു വേണ്ടി ഒന്നു ഇളക്കി മറിച്ചതാണ്.....

ഇപ്പോൾ എന്റെയതാണ്...? നിന്റെയെതാണ്...? എന്നൊക്കെ ചോദിച്ചാൽ വായും പൊളിച്ചു നിൽക്കേണ്ടി വരും.....
ആ കോലത്തിൽ എല്ലാം വാരി വലിച്ചു ഇട്ടിരിക്കുന്നു.....

മുഴുവൻ റൂണിയുടെ പരിപാടി ആണ്... അടുക്കും ചിട്ടയും എന്ന് പറഞ്ഞൊരു സാധനം റെയ്ജൻ അലോഷിയുടെ നിഘണ്ടുവിൽ ഇല്ല........


മൊത്തത്തിൽ ഒന്നു നോക്കി  ശിവ തല കുടഞ്ഞതും റൂണിയുടെ ശബ്ദം അവിടെ ഉയർന്നിരുന്നു.....

" ബാത്‌റൂമിനു എന്തായിരുന്നു കുഴപ്പം..... "

ആദിയെ സംശയത്തോടെ നോക്കിയിരിക്കുന്നവനെ കാണെ... ശിവയും അതെ സംശയത്തോടെ ആദിയെ നോക്കി........
അതെ..., ബാത്‌റൂമിനു എന്തായിരുന്നു കുഴപ്പം......?

" അതിനുള്ളിൽ ഒട്ടും സ്പേസ് ഇല്ല... എങ്ങനെ കുളിക്കും... ശ്വാസം മുട്ടുന്നത് പോലെ തോന്നി... ചൂട് എടുത്തു പോയി എനിക്ക്..... "

ഇരു കാലും ബെഡിൽ കയറ്റി വെച്ച് റൂണിക്കരികിൽ ചമ്രം പടിഞ്ഞിരുന്നു കൊണ്ട് മുഷിച്ചിലോടെ പറയുന്നവൻ.....
ആദിയുടെ മുഖത്ത് അവന്റെ അസ്വസ്ഥത പ്രകടം ആണ്.... പക്ഷെ........

അതെ ബാത്‌റൂമിൽ തന്നെ അല്ലെ ഞാനും കുളിച്ചത്...
ഒരേ പോലെ മനസിൽ പറഞ്ഞു കൊണ്ട് റൂണിയും ശിവയും പരസ്പരം നോക്കി.....
നടന്നും.. ഇരുന്നും... കിടന്നും... വേണമെങ്കിൽ ഒന്നു ഓടിയിട്ട് ആണെങ്കിലും കുളിക്കാം.....
ഒറ്റയ്ക്ക് നിൽക്കാൻ മടി ആണെങ്കിൽ കൂട്ടിനു ഒരാളെയും കൂടി കയറ്റാം........

അതിനുള്ള സൗകര്യം ഒക്കെ തത്കാലം ആ ബാത്‌റൂമിൽ തങ്ങൾ കുളിച്ചിറങ്ങുന്നത് വരേ ഉണ്ടായിരുന്നു.......
പഴയ തറവാട്ടിലെ... പഴയ രീതിയിൽ പണിതത് ആണെന്നൊരു കുറവ് മാത്രമേ അതിൽ പറയാനായിട്ടുള്ളൂ.....

അത് തന്നെ ആവും മുന്നിൽ ഇരിക്കുന്ന ഫോറിൻ പിശാശിന് പിടിക്കാത്തതും.....

" ഹും... ക്യാഷിന്റെ അഹങ്കാരം... അല്ലാതെന്ത്... സൗകര്യം ഇല്ല പോലും.... എങ്കിൽ പിന്നെ നിനക്ക് ബാത്റൂമും കെട്ടിപ്പൊക്കിയെടുത്തു കൊണ്ട് വരായിരുന്നില്ലേ...... "


റൂണി ഒരു പുച്ഛത്തോടെ തനിക്ക് അരികിൽ ഇരിക്കുന്നവനെ നോക്കിയതും... ആദിയും പുച്ഛം നിറഞ്ഞൊരു ഭാവത്തോടെ റൂണിക്ക് നേരെ തിരിഞ്ഞു....

" ക്യാഷിന്റെ കാര്യത്തിൽ ഇല്ലാത്ത അഹങ്കാരം കാണിക്കാൻ നിന്റെ അപ്പനെയും ഇളയപ്പനെയും കഴിഞ്ഞു മാത്രേ ഈ ലോകത്ത് ആരുമുള്ളൂ...... "

" ഹാ... അതൊരു സത്യം ആണ്....പാലോട് തറവാടും... കുറെ കോപ്പിലെ തള്ളും...... "

ആദി പറഞ്ഞു നിർത്തിയതും അത് അനുകൂലിക്കുന്നുവെന്ന പോലെ ശിവയുടെ മറുപടിയും വന്നു....
റൂണി നെറ്റിയൊന്ന് ചുളിച്ചു കൊണ്ട് ഇരുവരെയും നോക്കി.....
പരസ്പരം പരിഹാസം നിറഞ്ഞൊരു ചിരി കൈ മാറി കൊണ്ട് തനിക്ക് നേരെ തിരിയുന്നവർ....

കൂട്ടത്തിൽ ഒരുത്തനെ ഒറ്റപ്പെടുത്തുമ്പോൾ ഇങ്ങനൊരു ആവേശം അവർക്കിടയിൽ പതിവ് ആണ്..
ഇന്ന് അതിന് ഇര ആയത്  റൂണി ആണെന്ന് മാത്രം......

എന്തൊരു ഒത്തൊരുമ....!!

ഉള്ളാലെ പിറുപിറുത്തു കൊണ്ട് രണ്ട് പേരെയും മാറി.. മാറി നോക്കവേ റൂണിയുടെ കണ്ണുകൾ കൂർത്തു....
പണിയില്ലാ പോലീസും... കള്ളത്തരത്തിനു കയ്യും കാലും വെച്ച മിഖായേലും.......

തൊപ്പി തലയിൽ നിന്നൊന്ന് മാറിയ നേരം കുറച്ചൊന്നു ഒതുങ്ങിയതായിരുന്നു ശിവ... ഇനി വീണ്ടും യൂണിഫോം ദേഹത്ത് കയറുമ്പോൾ എന്തൊക്കെ കാണേണ്ടി വരുമോ എന്തോ.....
ചൊറിച്ചിലിന്റെ അങ്ങേയറ്റം ആയിരിക്കും.....

ശിവയെ ഒന്നു തറപ്പിച്ചു നോക്കി കൊണ്ടവൻ ആദിക്ക് നേരെ തിരിഞ്ഞു.....

അവിടെ പിന്നെ ഫുൾ പുച്ഛം ആണ്.... ആരെന്ത് പറഞ്ഞാലും പുച്ഛം.... അത് വിട്ടൊരു കളിയില്ല... കൂടെ മുടിഞ്ഞ അഹങ്കാരവും......

ആ കിളവൻ കാർന്നൊർ വളർത്തി എടുത്തതിന്റെ എല്ലാ കുഴപ്പവും ഉണ്ട് പന്നിക്ക്... അങ്ങേരെ വരഞ്ഞു കീറി തട്ടിയിട്ടും ആ വളിച്ച സ്വഭാവം മാത്രം അവൻ മാറ്റിയിട്ടില്ല......
ഇനി മാറുമെന്ന് വലിയ പ്രതീക്ഷയും ഇല്ല....

" ഇതിനൊക്കെ മറുപടി പറയാൻ എനിക്കറിയാഞ്ഞിട്ടല്ല... നിന്നോടൊന്നും സംസാരിക്കാൻ എനിക്ക് താല്പര്യം ഇല്ല... ഞാൻ ഇങ്ങനെ കിടന്നു പോയത് നിന്റെയൊക്കെ ഭാഗ്യം ആണെന്ന് കൂട്ടിയാൽ മതി....... "

തന്റെ നോക്കി നിൽക്കുന്നവരെ നോക്കി പുച്ഛത്തോടെ അവൻ ചുണ്ടുകൾ കോട്ടി.... ഇരുവരെയും അടിമുടിയൊന്ന് നോക്കി കൊണ്ട് വാശിയോടെ ഇടത് സൈഡിലേക്ക് മുഖം വെട്ടിച്ചു കൊണ്ട് തിരിഞ്ഞതും......

" അമ്മച്ചീ..... "

വയറിൽ കൊളുത്തി വലിഞ്ഞ വേദന.. റൂണി ഒന്ന് പുളഞ്ഞു പോയിരുന്നു.....
സ്റ്റിച് ഉണ്ടെന്ന് ഓർക്കാതെയാണ് അവൻ വാശിയോടെ തിരിഞ്ഞത്.....
വയറിൽ കൈകൾ വെച്ച്  കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് അവനൊന്നു നിവർന്നതും ആദിയുടെ കൈകൾ അവനെ പതിയെ എഴുന്നേൽപ്പിച്ചു ഇരുത്തി.....

ഹെഡ് ബോർഡിൽ പില്ലോ ചാരി വെച്ച് കൊണ്ട് റൂണിയെ പതിയെ അവൻ ബെഡിൽ ചാരിയിരുത്തി......

റൂണി അപ്പോഴും കൈകൾ വയറിൽ പൊതിഞ്ഞു കണ്ണുകൾ ഇറുകെ അടച്ചു പിടിച്ചിരുന്നു... വേദനയുടെ കടുപ്പം അറിയിക്കുന്നത് പോൽ അവന്റെ നെറ്റി ചുളിഞ്ഞു... മുഖവും ചുവന്നു പോയിരുന്നു......

"പതിയെ ബ്രീത് എടുക്ക് Ray..... "

ആദിയുടെ വാക്കുകൾ കേട്ടതും അവൻ പതിയെ കണ്ണുകൾ തുറന്നു... തന്നോട് പറയുന്നതിനൊപ്പം അവൻ ശ്വാസം എടുത്തു കാണിക്കുന്നത് കണ്ടതും അത്പോൽ റൂണിയും പതിയെ ശ്വാസം എടുത്തു.....

രണ്ട് മൂന്ന് തവണ ആവർത്തിച്ചിരുന്നു ആദി... പതിയെ ഉള്ളിലേക്ക് വലിച്ചെടുക്കുന്ന ശ്വാസം അതിലും പതിയെ വെളിയിലേക്ക് വിട്ട് കൊണ്ടവൻ ആദിക്ക് ഒപ്പം ചെയ്തതും വയറിലെ വേദന കുറയുന്നത് പോലെ തോന്നി.........

ഒടുവിൽ പൂർണമായും കുറഞ്ഞതും വലിയൊരു ആശ്വാസത്തോടെ അവൻ തലയിണയിലേക്ക് ചാരി കൊണ്ട് കണ്ണുകൾ അടച്ചു.......


നേരെ നടക്കാനോ... ഇരിക്കാനോ... കഴിയുന്നില്ല... സ്വന്തം ആയിട്ട് ഒന്ന് എഴുന്നേറ്റ് നടക്കാൻ പോലും പറ്റുന്നില്ല... അതിന് പുറമെ ഒടുക്കത്തെ വേദനയും....
എപ്പോഴും ഓടി ചാടി നടന്നവന് ഒരിടത്തു തന്നെ അടങ്ങിയിരിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെ ആയിരുന്നു....

" കള്ള കിളവൻ... കാലൻ... അങ്ങേരുടെ ഒടുക്കത്തെ കുത്ത്....ചത്തത് നന്നായി... ഇല്ലെങ്കിൽ ഞാൻ കൊന്നേനെ........ "

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ അവൻ ശരിക്കും മടുത്തു പോയിരുന്നു... അതിനെല്ലാം കാരണം ആയ തന്റെ ഇളയപ്പനെ മനസിൽ അറിഞ്ഞോന്ന് പ്രാകി കൊണ്ട് പല്ലിറുമ്മിയതും.......

അടുത്ത് നിന്നും സോഡയുടെ കുപ്പി പൊട്ടിക്കുമ്പോൾ കേൾക്കുന്നത് പോലെയുള്ള  വലിയ പൊട്ടലും ചീറ്റലുമൊക്കെ കേട്ട് കൊണ്ടാണ് റൂണി കണ്ണ് തുറക്കുന്നത്.... സംശയത്തോടെ മുന്നിലേക്ക് നോക്കിയതും കാണുന്ന കാഴ്ചയോ.....

തനിക്ക് മുന്നിലിരുന്ന് ചിരിച്ചു മറിയുന്ന തന്റെ ആത്മാർത്ഥ സുഹൃത്തുക്കളെയും....

വെറും തെണ്ടികൾ.....!!

റൂണിയുടെ കണ്ണുകൾ ഒന്ന് ചുരുങ്ങി.....


ഒരാൾ ബെഡിൽ കമിഴ്ന്നു കിടന്നു ചിരിക്കുമ്പോൾ മറ്റേയാൾ ചിരിച്ചു മറിഞ്ഞു തറയിൽ വീണു കഴിഞ്ഞിരുന്നു.... എന്നിട്ടും ചിരി നിർത്താൻ കഴിയാത്തത് പോൽ ചുവരിൽ ചാരിയിരുന്നു ചിരിക്കുന്നു......

റൂണി പതിയെ ബെഡിൽ നേരെയിരുന്നു കൊണ്ട് ഇരുവരെയും നോക്കി....
തന്നെ പേടിയില്ലെങ്കിലും തന്റെ കണ്ണുരുട്ടൽ കണ്ട് വിരണ്ടു പോയില്ലെങ്കിലും.....

മിനിമം ഒരു രോഗിയുടെ മുന്നിൽ ഇരുന്നു ഇമ്മാതിരി കൊലച്ചിരി ചിരിക്കരുതെന്ന ബോധത്തോടെയെങ്കിലും രണ്ടിന്റെയും ചിരി നിർത്തുമെന്നെങ്കിലും അവൻ കരുതി....

എന്നാൽ അതും റൂണിയുടെ മാത്രം തെറ്റിദ്ധാരണ ആയിരുന്നു... ചിരിയൊന്ന് ഒതുക്കി നേരെയിരിക്കുന്നവർ റൂണിയുടെ മുഖത്തേക്ക് നോക്കുന്നതും വീണ്ടും ഉച്ചത്തിൽ ചിരിച്ചു പോകുന്നു.....

" നീയൊക്കെ ഇങ്ങനെ കിടന്നു കിണിക്കാൻ മാത്രം ഞാൻ എന്നാ ഇവിടെ തുണി ഇല്ലാതെ ഇരിക്കുവാണോടാ.. തെണ്ടികളെ..... "

ഉടനെയൊന്നും ഈ കലാപരിപാടി അവസാനിക്കില്ലെന്ന് തോന്നിയതും റൂണി ടെറർ ആയി... ഇല്ലെങ്കിൽ ബെഡിൽ കിടന്നു കുത്തി മറിയുന്നത് മൂഡും കുത്തി തറയിൽ വീഴുമെന്ന് ഉറപ്പ്....
വീഴുന്നതിൽ പ്രശ്നം ഒന്നും ഇല്ലായിരുന്നു... പക്ഷെ....
പിടിച്ചിരിക്കുന്നത് തന്റെ കാലിൽ ആണ്.....

താഴേക്ക് പോകുമ്പോൾ ആ കാലിൽ എങ്ങാനും പിടിച്ചു വലിക്കാൻ തോന്നിയാൽ.....

ഹോ.... ഓർക്കാനും കൂടി വയ്യ.....

റൂണിയൊന്ന് തല കുടഞ്ഞു കൊണ്ട് തന്റെ കാലുകൾ പതിയെ എടുത്തു മാറ്റാൻ ശ്രമിച്ചു നോക്കിയതും...

" ഇതിലും ഭേദം അത് തന്നെ ആയിരുന്നു Ray..... എനിക്ക് ഓർക്കാനും കൂടി വയ്യന്റെ ദൈവമേ... എന്തോക്കേ ആയിരുന്നു........ "

ചിരിയൊന്ന് അടക്കി തന്റെ വയറിൽ കൈ വെച്ച് കൊണ്ട് മറു കയ്യാൽ നിറഞ്ഞു വന്ന കണ്ണുകളും തുടച്ചു കളഞ്ഞു കൊണ്ട് പറയുന്ന ശിവ....
ആദിയെ വിട്ട് കൊണ്ട് റൂണി തറയിൽ ഇരിക്കുന്നവന് നേരെ തിരിഞ്ഞു......

" ദേ.... ശിവ... എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട്..... "

" അവൻ പറഞ്ഞതിലും കാര്യമില്ലേ.... നിന്നോട് ഞങ്ങൾ എത്ര ചോദിച്ചതാണെടാ... ഒരു വാക്ക് പറഞ്ഞോ നീ.... എന്തൊക്കെ ഡയലോഗ് ആയിരുന്നു..... "

" അയ്യോ... എന്തൊരു സ്നേഹം ആയിരുന്നെന്ന് ചോദിക്ക്..... എന്നോട് എന്തൊരു ഡയലോഗ് അടിയായിരുന്നു.... നീ കാരണം ആണ് എന്റെ ഇളയപ്പനെ ഹോസ്പിറ്റലിൽ ആക്കിയത്... നീയാണെന്റെ ഇളയപ്പനെ കൊല്ലാൻ നോക്കിയത്...
സൽമാൻ ഖാൻ അഭിനയിക്കുവോ ഇത്പോലെ.... അവസാനം അങ്ങേരുടെ കയ്യിൽ നിന്നും കുത്തും വാങ്ങി വന്നിരിക്കുന്നു......എന്റെ അറിവിൽ ബാഹുബലിക്ക് പോലും ഇത്രയും വലിയ കുത്ത് കിട്ടിയിട്ടില്ല.... നിന്റെ ഇളയപ്പൻ കട്ടപ്പയെക്കാൾ വലിയ കുത്തപ്പൻ ആയി പോയല്ലോ Ray......... "


ശിവ നിർത്താനുള്ള ഉദ്ദേശമെ ഉണ്ടായിരുന്നില്ല... വീണ്ടും.. വീണ്ടും ഓരോന്ന് പറഞ്ഞു കൊണ്ടേയിരുന്നു... അവന്റെ കളിയാക്കലുകൾക്ക് അനുസരിച്ചു മുറിയിൽ മുഴങ്ങി കേൾക്കുന്ന ആദിയുടെ ചിരിയും.....

ഇടയിൽ ബെഡിൽ നിന്നും മറിഞ്ഞു വീണെങ്കിൽ പോലും അതിനൊരു തടസവും ആദി വരുത്തിയിരുന്നില്ല.....
ഒടുവിൽ ചിരിച്ചു തളർന്നു മൂക്കും മുഖവും ചുവന്നു ശിവയുടെ തോളിൽ തന്നെ ചാരിയിരിക്കുന്നവനെ റൂണി നോക്കിയിരുന്നു പോയി.......


തമ്മിൽ കളിയാക്കലുകളും തമാശകളും പതിവ് ആണെങ്കിലും ആദി ഇത്രയുമൊന്നും ഉള്ള് തുറന്നു ചിരിക്കുന്നത് അവർ കണ്ടിട്ടില്ല... ഇത്രയുമധികം പരിസരം പോലും മറന്നു കൊണ്ട് അവൻ പൊട്ടി ചിരിക്കുന്നത് അവർക്കിടയിൽ ആദ്യമായിട്ടാണ്....

" ഇങ്ങനെ എങ്കിലും ഒന്ന് ചിരിച്ചു കണ്ടല്ലോ... സമാധാനം....... "

ചെറിയൊരു അത്ഭുതം തോന്നിയെങ്കിലും അതിനെ മറച്ചു വെച്ച് ഒരു പുച്ഛത്തോടെ തന്നെ ആണവൻ അത് ആദിയോട് പറഞ്ഞതും......


" അതെയതെ.... All thanks to... Your ഇളയപ്പൻ.... "


തിരികെ മറുപടിയെന്നോണം മുകളിലേക്ക് കൈകൾ ഉയർത്തി അതെ പുച്ഛത്തോടെ പറഞ്ഞു കൊണ്ട് അവനും റൂണിയെ നോക്കി.....
അതിനെ അനുകൂലിക്കുന്നുവെന്ന പോൽ ആദി നീട്ടിയ കൈകളിൽ അടിച്ചു കൊണ്ട് അടുത്ത ചിരിക്ക് തുടക്കമിടുന്ന ശിവയെ കൂടി കണ്ടതും റൂണിയുടെ മുഖം കറുത്തു.....

" ആർക്കായാലും ഒരു അബദ്ധം പറ്റും... എനിക്കും പറ്റി.... അതിൽ ഇത്ര കിണിക്കാൻ എന്തിരിക്കുന്നു..... "

ചെറിയൊരു ദേഷ്യത്തോടെ ചോദിക്കുമ്പോൾ റൂണിയിൽ അത്ര തന്നെ പരിഭവവും നിറഞ്ഞിരുന്നു... ഹോസ്പിറ്റലിൽ വെച്ച് താൻ ഓക്കേ ആയെന്ന് കേട്ടറിഞ്ഞപ്പോൾ മുതൽ തുടങ്ങിയ കളിയാക്കലുകൾ ആണ്......

അതിന് വേണ്ടി കാത്തിരിക്കുവായിരുന്നെന്ന് തോന്നിപ്പിക്കുന്നത് പോലെയുള്ള പെരുമാറ്റം...... രഹസ്യം മറച്ചു വെച്ചതിനു ചീത്തയും തെറിയുമൊക്കെ ആണ് താൻ പ്രതീക്ഷിച്ചിരുന്നത്..... പക്ഷെ ഇത്..................

ഇതിലും ഭേദം രണ്ടടി കിട്ടുന്നതായിരുന്നു..... അതാകുമ്പോൾ ഇത്രയും ഇടങ്ങേറ് ഉണ്ടാവില്ലായിരുന്നു.......

റൂണിയൊന്ന് സ്വയം പിറുപിറുത്തു കൊണ്ട് ഇരുന്നതും ആദിയുടെ ശബ്ദം അവന്റെ ചെവിയിൽ പതിഞ്ഞിരുന്നു...........

" ഇതിനെയൊന്നും അബദ്ധം എന്ന് പറഞ്ഞു ചെറുതാക്കല്ലേ Ray.... ഇത് നിന്റെ കയ്യിലിരുപ്പിന്റെ ആണ്.... നീ ചോദിച്ചു വാങ്ങിയതാണ്.....
"

" പോടാ... തെണ്ടി..... "

തറയിൽ നിന്നും എഴുന്നേറ്റു നിന്ന് കൊണ്ട് തന്നോട് പറയുന്നവനെ നോക്കി ഉള്ളാലെ പിറുപിറുത്തു കൊണ്ട് റൂണി മുഖം വെട്ടിച്ചു.......

ആദി അതൊന്നും തന്നെ മൈൻഡ് ചെയ്തിരുന്നില്ല........

റൂണിയെ ബെഡിൽ നേരെ കിടത്താനായി തയ്യാറെടുക്കുകയായിരുന്നു അവൻ.... പതിയെ കൈകളിൽ പിടിച്ചു മുന്നോട്ട് നീക്കിയവൻ ബെഡിൽ തലയിണ നേരെ വെച്ച് കഴിഞ്ഞതും റൂണിയെ പിടിച്ചു ബെഡിലേക്ക് കിടത്തി......

" ഇതൊക്കെ നിനക്ക് തന്നെ ചെയ്യാവുന്നതേയുള്ളൂ Ray... ജെന്നി എന്നോട് പറഞ്ഞിരുന്നു നീ തനിയെ നടന്ന കാര്യം ഒക്കെ... അതൊരു നല്ല കാര്യം ആണ്..... അവളുണ്ടെങ്കിൽ നീ ഇത്രയും പേടി കാണിക്കില്ല... നാളെ മുതൽ നിന്നെ കുറച്ചു കൂടുതൽ നേരം നിന്നെ ഡീൽ ചെയ്യാൻ അവളോട് പറയണം....... "

കംഫർട് വിടർത്തി തന്നെ പുതപ്പിച്ചു കൊണ്ട് ആദി പറയുന്നതൊക്കെ കേട്ടതും റൂണി ഒരു ദയനീയ ഭാവത്തോടെ അവനെ നോക്കി......

" എന്റെ പൊന്ന് മോനെ... ചതിക്കരുത്.... ആ പെണ്ണിന്റെ കൂടെ നടക്കാൻ എനിക്ക് പറ്റുന്നില്ല...എനിക്ക് ഇഷ്ടം ഇല്ല ആ സാധനത്തിനെ........"


ഹോസ്പിറ്റലിൽ വെച്ച് തന്നെ സഹിച്ചത് തന്റെ ക്ഷമയുടെ കൂടുതൽ കൊണ്ട്.......
ഇനി വീട്ടിൽ കൂടി സഹിക്കണമെന്ന് പറഞ്ഞാൽ കുറച്ചു കൂടുതൽ ആണ്...അതിനുള്ള ക്ഷമയോന്നും തനിക്കില്ല......

റൂണി നെടുവീപ്പോടെ തലയൊന്ന് കുടഞ്ഞു കൊണ്ട് പറഞ്ഞപ്പോഴും ആദി സംശയത്തോടെ അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു....

" അതെന്താ.... ജെന്നി എന്ത് ചെയ്തു..... "

" അവളെന്താ ചെയ്യാത്തത്....?കുറച്ചു അഹങ്കാരം കൂടുതൽ ആണ്...എല്ലാവരോടും ഓർഡർ ഇടുന്നത് പോലെ ആണ് സംസാരം... ഈ കാര്യത്തിൽ ഞാൻ റെയ്ച്ചന്റെ കൂടെ ആണ്.... എനിക്കും അത്രയ്ക്കും പിടിക്കുന്നില്ല അവളെ.......... "

റൂണിക്ക് കൂടെന്നപ്പോൾ ശിവയും മുന്നോട്ട് വന്നു.... ദിവസങ്ങൾ കഴിഞ്ഞു പോകും തോറും ജെന്നിക്ക് ശത്രുക്കൾ കൂടി വരുകയാണ്.......

റൂണിക്ക് തന്നോട് റെസ്‌പെക്ട് ഇല്ലാതെ പെരുമാറുന്നത് ആണ് പ്രശ്നം എങ്കിൽ..... ശിവയുടെ പ്രശ്നം മിഖായേലിന്റെ  സ്ക്വാഡിൽ അവൾ വന്നു പെട്ടത് ആയിരുന്നു..
തന്നെക്കാൾ കൂടുതൽ സ്ക്വാഡിൽ അധികാരം എടുക്കുന്നത് പോലെ...ഇതേ പരാതി തന്നെ ആണ് കിരണിനും Angel നും ഉള്ളത്.....


" അവൾക്കാരു കുഴപ്പവുമില്ല... നീയൊക്കെ കൂടെ ഉണ്ടാക്കാതിരുന്നാൽ മതി... "

ജെന്നിയെ പറഞ്ഞത് ഇഷ്ടപെടാത്തത് പോൽ ആദിയുടെ മുഖം കറുത്തിരുന്നു....
റൂണിയെ ബെഡിൽ കിടത്തി കൊണ്ടവൻ മുറുമുറുപ്പോടെ ബെഡിൽ നിന്ന് അകന്നു മാറിയതും ശിവ റൂണിക്കരികിലായി ബെഡിൽ വന്നു കിടന്നു........


" ഞങ്ങൾ ഒരു പ്രശനവും ഉണ്ടാക്കുന്നില്ല... നീ നിന്റെ കാമുകനെ നോക്കിയാൽ മതി... അവനാണ് ഏറ്റവും വലിയ പാര..... മിക്കവാറും ചെക്കൻ അവളുടെ കയ്യിൽ നിന്ന് വാങ്ങി കൂട്ടും... അല്ലെങ്കിൽ നേരെ തിരിച്ചും... "

ഒപ്പം ആദിയെ നോക്കി ചിരിച്ചു കൊണ്ടുള്ളൊരു പറച്ചിലും.......
തന്നെ ചെയ്തു തീർക്കാൻ സമ്മതിക്കാതെ ബെഡിലേക്ക് വന്നു മറിഞ്ഞവനോടുള്ള ദേഷ്യത്തെക്കാൾ ആദിക്ക് നീരസം തോന്നിയത് അവൻ ലൂക്കയെ കുറിച്ച് പറഞ്ഞ വാക്കുകളിൽ ആണ്...

" അവൻ ഒന്നും ചെയ്യില്ല....."

ശിവയെ നോക്കി പിറുപിറുത്തു കൊണ്ടവൻ പല്ലിറുമ്മിയെങ്കിലും ശിവ അതൊന്നും തന്നെ മൈൻഡ് ആക്കാതെ റൂണിയുടെ നേരെ തിരിഞ്ഞു...
ആദിയാകട്ടെ അവനെയൊന്ന് നോക്കി കൊണ്ട് ഡോറിന് അടുത്തേക്കും...

ജനൽ കർട്ടനുകൾ എല്ലാം മൂടിയവൻ കിടക്കാനുള്ള തയ്യാറെടുപ്പിന് മുന്നോടിയായി റൂമിന്റെ ഡോർ ചേർത്തടച്ചു കൊണ്ട് ലോക്ക് ചെയ്യനായി ഒരുങ്ങിയെങ്കിലും ... അതിന് മുന്നേ ഹാളിൽ കിടക്കുന്നവനിലേക്ക് അവന്റെ നോട്ടം എത്തിയിരുന്നു.......

രുദ്രന് അരികിൽ ചുവരിനോട് ചേർന്നു കൊണ്ട് കണ്ണുകൾ അടച്ചു മയങ്ങി കിടക്കുന്നവൻ......
ആദിയുടെ ചുണ്ടുകൾ ഒന്ന് വിടർന്നു..ഒപ്പം ശിവ പറഞ്ഞ കാര്യങ്ങളും അവനുള്ളിൽ തെളിഞ്ഞു.......

" ജെന്നിയോട് ഇവനും ദേഷ്യം ഉണ്ടോ....? ഇനി റാനിയയോട് പ്രശ്നം ഉണ്ടാക്കിയത് പോലെ വല്ലതും.....
ഹേയ്.... അങ്ങനെയൊന്നും ഇല്ല... ഞാൻ എന്തൊക്കെയാണ് ചിന്തിക്കുന്നത്........? "

കൂടുതൽ ചിന്തിച്ചു പോകാൻ അവന് താല്പര്യം ഉണ്ടായിരുന്നില്ല...

തലയൊന്ന് കുടഞ്ഞു കൊണ്ട് ഡോർ അടയ്ക്കാനായി ഒരുങ്ങിയെങ്കിലും പിന്നെ അത് പോൽ ലൂക്കിനെ കാണുന്ന തരത്തിൽ  തന്നെ പാതി ചാരി ഇട്ടു കൊണ്ടവൻ ബെഡിലായി വന്നു കിടന്നു......

അടുത്ത് കിടക്കുന്നവർ പലതും പറഞ്ഞു കളിയാക്കുന്നത് അവൻ അറിഞ്ഞിരുന്നു....
എങ്കിലും അതൊന്നും തന്നെ അവൻ മൈൻഡ് ചെയ്തില്ല.....

കേട്ടതായി പോലും ഭാവിച്ചില്ല.... സൈഡ് തിരിഞ്ഞു പുറത്തെ ഹാളിൽ കിടക്കുന്നവനിൽ തന്നെ നോട്ടമെയ്തു കൊണ്ടവൻ കിടന്നു........

പതിയെ റൂമിലെ ലൈറ്റ് അണഞ്ഞു....
ബെഡ് ലാമ്പിൽ നിന്നുള്ള വെളിച്ചം മാത്രം റൂമിൽ പടർന്നു.... പിന്നെയും കുറച്ചു നേരങ്ങൾ കൂടി കഴിഞ്ഞു പോയതും....അരികിൽ നിന്നുള്ള സംസാരങ്ങൾ കുറയുന്നതും..... അവർ ഉറക്കത്തിൽ ആകുന്നതും ആദി അറിഞ്ഞിരുന്നു.....

അപ്പോഴും അവന്റെ കണ്ണുകളെ ഉറക്കം തളർത്തിയിരുന്നില്ല... ചുറ്റിനുമുള്ളവരെല്ലാം മയക്കത്തിൽ ആയപ്പോഴും ആദി മാത്രം കണ്ണുകൾ തുറന്നു അങ്ങനെ കിടന്നു.....

തന്റെ പ്രാണൻ ആയവനെ കണ്ണുകളിൽ നിറച്ചു കൊണ്ട്....... ❤️

.................................................................................................................................... ......

ഹൃദയത്തിൻ നിറമായ്...
പ്രണയത്തിൻ ദളമായ്...
പനിനീർ മലരായ് നിറയു...
നീർ മണിയായി വന്നുതിരും...
അനുരാഗ കുളിരേ...
ഈ രാവിനൊരാലിംഗനമേകു...

ആകാശം ചൊരിയും നിറ താരങ്ങളുമായി
പോരു വേണമേഘങ്ങൾ പോലെ ... നീ ..
ഓർമ്മകൾ പുഴ നീന്തി
മാറിൽ കുളിരെന്തി ഒന്നി .. മൗനം പാടി...

പൊക്കുവെയിൽ പൊന്നിൽ പൂക്കുലപ്പോൽ നിന്നിൽ
നീ എൻ ഏകാന്ത വീഥികളിൽ
ഓടിവരും കാറ്റിൻ
സൗരഭമായി നിന്നിൽ
ചായും എൻ നെഞ്ചിൻ കൂട്ടിൽ നീ

ഇനി ചിലതില്ലേ ഹൃദയത്തിൽ പല നാളായി
വിടരാതെ ..
അവയെല്ലാം ഒരുപോലെ ഉണരാറായി ...
ചിലതുണ്ടെൻ ..ആദരത്തിൽ പകരാനായ് കഴിയാതെ
അവയെല്ലാം പൊതിയുന്നു പ്രിയമോടെ ..

പണ്ടേ നീ എൻ നെഞ്ചിൽ മിണ്ടാ കൂട് വച്ചേ
എങ്ങോ പാറി പോയി ..
സ്നേഹത്തിന് തേൻ കൊണ്ട് വന്നേ....

അറിയാതെ..അരികിൽ തിര പോൽ വരുമോ...
അതിലെ നുരയായി അലിയാം ഞാൻ...
കടലായ്....കരയായ്...
പ്രണയം പകരം...
ഇരവും പകലും പുലരാം നാം....

ഹൃദയത്തിൻ നിറമായ്..
പ്രണയത്തിൻ ദളമായ്..
പനിനീർ മലരായ് നിറയു...
നീർ മണിയായി വന്നുതിരും...
അനുരാഗ കുളിരേ..
ഈ രാവിനൊരാലിംഗനം ഏകൂ...

ആകാശം ചൊരിയും നിറ താരങ്ങളുമായി
പോരു വേണമേഘങ്ങൾ പോലെ ... നീ ..
ഓർമ്മകൾ പുഴ നീന്തി
മാറിൽ കുളിരെന്തി ഒന്നി .. മൗനം പാടി....

റൂമിൽ പ്ലേ ചെയ്തു വെച്ചിരുന്ന സോങ്ങിനൊപ്പം ചെറുതായി മൂളി കൊണ്ട് തന്റെ ബെഡിലെ വിരിപ്പ് നേരെയാക്കുകയിരുന്നു അഗസ്റ്റി.....
എല്ലാവരും ഓരോ റൂമുകൾ ആയി ഷെയർ ചെയ്തു എടുത്തപ്പോഴും അഗസ്റ്റിയുടെ റൂം ഫ്രീ ആയിരുന്നു.

തന്റെതായ സ്പേസ്... അവന്റെ മാത്രം ലോകം... അതിനുള്ളിലേക്ക് ആരും കടന്ന് വരുന്നത് ഇഷ്ടമില്ലാത്തവൻ ആണ്... തന്റെ റൂം... തന്റെതായ സാധനങ്ങൾ ഒന്നും അവൻ ആരുമായും പങ്കു വെയ്ക്കില്ല..

ഇസയെ അല്ലാതെ മറ്റാരെയും അവൻ അവന്റെതായ കംഫര്ട് സോണിലേക്ക് ക്ഷണിച്ചിട്ടില്ല.... ക്രിസ്റ്റിയോട് പോലും അത്തരമൊരു അടുപ്പം അവനില്ല.....
ഈ സ്വഭാവങ്ങൾ ഒക്കെ നന്നായി അറിയാവുന്നത് കൊണ്ട് തന്നെ മറിയാമ്മച്ചി ആർക്കും അവന്റെ മുറി കൊടുത്തിരുന്നില്ല........

മാറ്റിയെടുത്ത വിരിപ്പ് ബെഡിൽ ഇട്ടതും പഴയ ബെഡ് ഷീറ്റ് സൈഡിൽ വെച്ചിരുന്ന ബാസ്കറ്റിൽ എടുത്തിട്ട് തലയിണ ബെഡിൽ വെച്ച് കിടക്കാനായി തയ്യാറെടുത്തതും....

" ഹായ്... നൈസ് സോങ്.... "

ഡോറിനരികിൽ നിന്ന് കെട്ട ശബ്ദത്തിൽ അവനൊരു സംശയത്തോടെ പിന്നിലേക്ക് തിരിഞ്ഞു നോക്കി.... ചാരിയിട്ടിരിക്കുന്ന ഡോറിന് അരികിലായി തല മാത്രം ഉള്ളിലേക്കിട്ട് ചിരിയോടെ നിൽക്കുന്നവൻ.....

" നീയെന്താ ഇവിടെ....?

അവനെ കാണെ അഗസ്റ്റിയുടെ നെറ്റിയൊന്ന് ചുളിഞ്ഞു പോയിരുന്നു... റൂമിൽ പ്ലേ ചെയ്തിരുന്ന മ്യൂസിക് ഓഫ്‌ ചെയ്തു കൊണ്ട് അൽപ്പം ഗൗരവത്തോടെ തന്നെ ആണ് വാതിൽക്കൽ നിൽക്കുന്നവനോടായി ചോദിച്ചതും.......

" എങ്കിട്ടെ അമ്മ സൊല്ലിട്ടാര്... നീങ്ക കൂടെ റൂം ഷെയർ പണ്ണിങ്കോ ന്ന്..... "

വാതിൽ മലർക്കേ തള്ളി തുറന്നു അകത്തേക്ക് കയറി കൊണ്ടാണ് ഡയലോഗ്...
പറഞ്ഞതിൽ പാതി മനസിലായില്ലെങ്കിലും ഒരു കാര്യം മാത്രം അഗസ്റ്റിക്ക് വ്യക്തമായി....

തന്റെ കൂടെ റൂം ഷെയർ ചെയ്യാനായിട്ടാണ് തലയിണയും ഷീറ്റും എടുത്തു അണ്ണാച്ചി കുറ്റിയും പറിച്ചു വന്നിരിക്കുന്നതെന്ന്.....
വൈകുന്നേരം മുതൽ തുടങ്ങിയ ശല്യം ആണ്... പിന്നാലെ നടന്നു തമിഴ് പറഞ്ഞു വെറുപ്പിച്ചതും പോരാഞ്ഞിട്ട്... അഞ്ചു വർഷം പഠിച്ചെടുത്ത ഡാൻസ് കാണിച്ചു ഉള്ള മൂടും കളഞ്ഞു....

ഇനി റൂം ഷെയർ ചെയ്യണം പോലും... അതും തന്റെ കൂടെ.....

പള്ളിയിൽ പോയി പറഞ്ഞാൽ മതി.....!!

" അമ്മ അങ്ങനെ പലതും പറയും... ഇവിടെ നിനക്ക് കിടക്കാനുള്ള സ്ഥലം ഒന്നുമില്ല... പോയി വേറെ എവിടെ എങ്കിലും കിടക്ക്..... "


തന്റെ കയ്യിലിരുന്ന പില്ലോ ബെഡിലേക്കിട്ട് കൊണ്ട് അഗസ്റ്റി ഒരല്പം മുഷിച്ചിലോടെ പിറുപിറുത്തതും കിരൺ ചുറ്റിനും ഒന്നു നോക്കി.....

" ഇങ്കെ സ്ഥലം ഇല്ലയാ.... "

നീണ്ടു വിശാലമായൊരു റൂം... തന്നെ പോലെ പത്തു പേർക്ക് സുഖമായി കിടന്നുറങ്ങാവുന്ന ബെഡ്... ബെഡിൽ കിടക്കാൻ പറ്റിയില്ലെങ്കിലും സൈഡിൽ ഇട്ടിരിക്കുന്ന സോഫയിൽ കിടക്കാം... അതിനും പറ്റില്ലെങ്കിൽ പുറത്തു ബാൽക്കണിയിലെ ചാരു കട്ടിലിൽ ആയാലും കിടക്കാം.......

എന്നിട്ടും സ്ഥലം ഇല്ലത്രെ........

" പറവലെ... ഇതൊന്നും പെരിയ മാറ്റർ അല്ല..എനിക്ക് നിറയെ ഇടം തേവ ഇല്ലയെ.. ഞാൻ ഇങ്കെ ബെഡിൽ പടുത്തു കൊൾകിറെ....ഇന്ത റൂമിൽ നിങ്ങൾ തനിയാകെ ഇല്ലയാ....ഇപ്പോതും എങ്കിട്ടെ ഇങ്കെ സ്പേസ് ഇല്ലെന്ന് സൊല്ലിട്ടിറുക്കെ... ആണ്ടവാ....എൻ മൂഞ്ചിയെ പാത്തു പൊഴി സൊല്ലിട്ടീര്ക്കാൻ ഉങ്കൾക്ക് എങ്ങനെ തോന്നി..... "

തലയിണയും നെഞ്ചോട് ചേർത്ത് കെട്ടിപിടിച്ചു തന്നെ നോക്കി സങ്കടം നിറഞ്ഞ ഭാവത്തോടെ ഇരു വശത്തേക്കും തല ചലിപ്പിച്ചു നിൽക്കുന്നവൻ...

പറഞ്ഞതെന്തെന്ന് മനസ്സിലാകണമെങ്കിൽ ഡിക്ഷണറി തപ്പി പോകണം.... അഗസ്റ്റിയുടെ നെറ്റിയൊന്ന് ചുളിഞ്ഞു...
തലയൊന്ന് ചൊറിഞ്ഞു കിരൺ പറഞ്ഞതിനെ മനസിലാക്കി എടുക്കാൻ ശ്രമം നടത്തി നോക്കിയതും.....

അഗസ്റ്റിയെ നോക്കി ചിരിയോടെ മുന്നോട്ട് നീങ്ങിയവൻ തന്റെ കയ്യിലിരുന്ന പില്ലോ ബെഡിലേക്ക് ഇട്ടു അതിനൊപ്പം ബെഡിലേക്ക് മറിഞ്ഞിരുന്നു.....

മുകളിലേക്ക് നോക്കി കാര്യമായി ചിന്തിച്ചു നിന്നവൻ അതൊന്നും അറിഞ്ഞില്ലെന്നു മാത്രം... കിരൺ പറഞ്ഞതെന്തെന്ന് പ്രോസസ് ചെയ്തെടുക്കുകയിരുന്നു അഗസ്റ്റിയുടെ ബ്രെയിൻ... എങ്കിലല്ലേ തിരികെ മറുപടി കൊടുക്കാൻ പറ്റൂ.....

ഒടുവിൽ തപ്പി പെറുക്കി കിരണിന്റെ സങ്കടം എന്തെന്ന് മനസിലാക്കിയെടുത്തതും.....

" ഹാ... ഞാൻ അങ്ങനെ പലതും പറയും.. നീ പോയി......

" ങ്‌ഹേ... ആളെവിടെ പോയി....? "

മറുപടി പറയാനായി മുന്നോട്ട് നോക്കിയതും ആളെ കാണാനില്ല... കിരൺ നിന്നിടത് ആരുമില്ല... വാതിൽ തുറന്നു കിടക്കുന്നുമുണ്ട്...

" ഇവൻ പോയോ...? അങ്ങനെ വരാൻ വഴിയില്ലല്ലോ.... "

വാതിലിനു നേരെ തിരിഞ്ഞു നിന്നവൻ മുന്നോട്ട് നീങ്ങി വാതിൽക്കൽ നിന്ന് കൊണ്ട് തല മാത്രം വെളിയിലേക്കിട്ട് നോക്കി....

വാതിലിനു ഇരു വശത്തും താഴേക്കുള്ള കോണി പടികളിലും അവന്റെ നോട്ടമെത്തി... അവിടെയൊന്നും ആരുമില്ല.....

അഗസ്റ്റിയുടെ കണ്ണുകൾ ചുരുങ്ങി...കിരണിന്റെ സ്വഭാവം വെച്ച് ഒന്നു പറഞ്ഞാൽ ഒഴിഞ്ഞു പോകുന്ന മുതൽ ഒന്നുമല്ല.... എന്നിട്ടും താൻ പറയുന്നതിന് മുന്നേ ഇറങ്ങി പോയോ....?

" ആഹ്... പോയാൽ പോട്ട്... പണ്ടാരം ചിലപ്പ് സഹിക്കേണ്ടല്ലോ... സ്വസ്ഥം..... "

കൂടുതൽ ബുദ്ധിമുട്ടാതെ ശല്യം ഒഴിഞ്ഞു കിട്ടിയ സന്തോഷം ആയിരുന്നു അഗസ്റ്റിയിൽ... കണ്ണുകൾ ഇറുകെ ചിമ്മി ചെറിയൊരു ചിരിയോടെ കിരൺ വീണ്ടും വരുന്നതിനു മുന്നേ ഡോർ ചേർത്തടച്ചു ലോക്ക് ചെയ്തു കൊണ്ടവൻ അതെ ചിരിയോടെ തിരിഞ്ഞതും.....

" അമ്മച്ചീ.... "

നല്ലൊരു ഞെട്ടലോടെ നെഞ്ചിൽ കൈ വെച്ച് കൊണ്ട് അഗസ്റ്റി പിന്നിലെ ഡോറിലേക്ക് ചാരി... ബെഡിൽ കമിഴ്ന്നു കിടന്നു ഇരു കയ്യും താടയിൽ കുത്തി തന്നെ നോക്കി ചിരിയോടെ കിടക്കുന്ന കിരൺ.....

ഇതെപ്പോൾ അകത്തു കയറിയെന്നൊരു ചിന്ത ആയിരുന്നു ആദ്യം തന്നെ അവന്റെ മനസിൽ തോന്നിയത്.... താൻ ചിന്താ വിഷിഷ്ടനായി നിന്ന നേരം കിരൺ വന്നു കയറി കിടന്നതൊന്നും അഗസ്റ്റി അറിഞ്ഞിരുന്നില്ല......

" നീയെപ്പോൾ ഇവിടെ വന്നു കയറി... ഇറങ്ങെടാ ഇങ്ങോട്ട്....."

അടുത്തേക്ക് ശബ്ദമുയർത്തി നീങ്ങിയവൻ വെളിയിലേക്ക് കൈകൾ ചൂണ്ടി ചീറിയെങ്കിലും കിരണിൽ വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല......

" ഏതുക്ക് ഞാൻ വെളിയിൽ പോണം... ഇന്ത ഇടം എനിക്ക് പുടിച്ചിരുക്ക്... ഈ റൂമും എനിക്ക് സെറ്റ് താ... ഇനി ഉങ്കൾക്ക് ഏതാവത് പ്രചനം ഇരിക്കവെന്നാ നീങ്ക വെളിയിൽ പോയിട്... അനാ എനിക്ക് കുഴപ്പമില്ല.... "

അഗസ്റ്റിയെ നോക്കി വെളിയിലേക്ക് കൈകൾ ചൂണ്ടി കൊണ്ടാണ് അവൻ പറഞ്ഞത്....
ബെഡിൽ ഒന്ന് തലകുത്തി മറിഞ്ഞു കൊണ്ട് ഹെഡ്രോബിൽ തലവെച്ചു ചാരി കിടക്കുന്നവനെ കാണെ അഗസ്റ്റിയുടെ കണ്ണുകൾ ഒന്ന് കൂർത്തു.....

ക്രിസ്റ്റി പോലും ഇത്രയും അധികാരത്തോടെ തന്റെ റൂമിൽ കയറി കിടക്കാൻ ധൈര്യം കാണിച്ചിട്ടില്ല... അപ്പോഴാണ് അണ്ണാച്ചി നാറി....
വന്നു തലകുത്തി മറിയുന്നതും പോരാഞ്ഞിട്ട്...ഇഷ്ടം ആയില്ലെങ്കിൽ തന്നോട് ഇവിടെ നിന്ന് ഇറങ്ങി പോകാൻ......

" കിടക്കുന്ന കിടപ്പ് കണ്ടില്ലേ... തെണ്ടി.. ഒരൊറ്റ ചവിട്ടിനു തെറിപ്പിക്കണം.... "

കിരണിനെ നോക്കി പല്ലിറുമ്മി കൊണ്ടവൻ ബാൽക്കണിയിലേക്കുള്ള ഡോർ ക്ലോസ് ചെയ്തു കർട്ടൻ മൂടി......
കിരണിനോടായി ഒന്നും തന്നെ അവൻ മിണ്ടിയതില്ല....
അവന്റെ നേരെ പോലും നോക്കിയില്ല.....

കിരണിനെ തന്റെ റൂമിലേക്ക് പറഞ്ഞു വിട്ടത് അമ്മച്ചിയല്ലെന്ന് അവന് ഉറപ്പാണ്... മറിയാമ്മച്ചി അങ്ങനെ ചെയ്യില്ല....
വന്നിരിക്കുന്നവൻ സ്വന്തം ഇഷ്ടത്തിന് വലിഞ്ഞു കയറി വന്നിരിക്കുന്നത് തന്നെ......

അത് കൊണ്ട് തന്നെ ഇറങ്ങി പോവുകയുമില്ല... ബലമായി പിടിച്ചു ഇറക്കി വിടാമെന്ന് കരുതിയാൽ തന്നെ ബെഡിൽ കിടക്കുന്ന മുതലും നിസാരക്കാരൻ അല്ലല്ലോ.....

കൈക്കരുത് കാര്യം ആക്കേണ്ടെന്ന് തന്നെ ആണെങ്കിലും അവന്റെ നാവും അതിൽ നിന്ന് വീഴുന്ന വാർത്തമാനവും....

അത് സഹിക്കാൻ കഴിയില്ല.........

തന്റെ റൂമിൽ മറ്റൊരാൾ കൂടിയുണ്ടെന്നുള്ളത് അത്രമേൽ ഇറിറ്റേഷൻ തോന്നുന്ന ഒന്നായിട്ട് പോലും കിരണിന്റെ തമിഴിനെ പേടിച്ചു മാത്രം അഗസ്റ്റി ഒന്നും മിണ്ടിയില്ല.....

ബാത്‌റൂമിൽ പോയി ഫ്രഷ് ആയി വന്നതിനു ശേഷം കിടക്കാനായി ബെഡിൽ എത്തിയപ്പോഴും തന്റെ ബുക്സ് വായിച്ചു കിടക്കുന്നവനെ ആണ് അഗസ്റ്റി കാണുന്നത്.....

ബെഡിനരികിലെ ടേബിളിൽ അടുക്കി വെച്ചിരിക്കുന്ന ബുക്സ് മുഴുവൻ നിരത്തിയിട്ടിരിക്കുന്നു... ബെഡിലും അവിടിവിടെയായി കുറച്ചു ബുക്കുകൾ കിടപ്പുണ്ട്....
ഒരെണ്ണം കിരണിന്റെ കയ്യിലും......

" What the hell are you doing..... "

അവനോടായി ശബ്ദമുയർത്തി ചോദിക്കവേ അഗസ്റ്റിയുടെ കണ്ണൊന്നു കൂർത്തു പോയി... എല്ലാത്തിനും ഒരു അടുക്കും ചിട്ടയും അവന് നിർബന്ധം ആണ്... അതിലുപരി തന്റെ സാധനങ്ങൾ ഒന്നും മറ്റൊരാളും എടുക്കുന്നത് അവനിഷ്ടവുമില്ല....

" ഇതെല്ലാമെ നീങ്ക എഴുതിയ ബുക്സ് താനെ... ഹ്മ്മ്... ഇന്ട്രെസ്റ്റിംഗ്..... "

തന്റെ കയ്യിലിരുന്ന ബുക്സ് അഗസ്റ്റിക്ക് നേരെ തിരിച്ചു കൊണ്ട് കിരൺ ഒരു അത്ഭുതത്തോടെ അവനെ നോക്കി.....
തന്റെ യാത്രകൾക്കിടെ ഉണ്ടാകുന്ന അനുഭവങ്ങളെ കുറിച്ച്... ജോബുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചൊക്കെ അഗസ്റ്റി എഴുതി തയ്യാറാക്കിയൊരു ബുക്സ് ആയിരുന്നു അത്.....

Journeys Of A Life time....!!

അതാണ്‌ കിരണിന്റെ കൈകളിൽ ഇരിക്കുന്നത്... അത് എടുക്കുന്നതിനു വേണ്ടിയാണു അവൻ ബാക്കിയുള്ളതൊക്കെ വലിച്ചു വാരി ഇട്ടിരിക്കുന്നതും.....

" ആണെങ്കിൽ ഇപ്പോൾ നിനക്കെന്താ...? ഇങ്ങോട്ട് താ... മറ്റൊരാളുടെ സാധനങ്ങൾ അനുവാദം ഇല്ലാതെ എടുക്കരുതെന്ന് അറിയില്ലേ... മാന്നേഴ്‌സ് ഇല്ലാത്ത സാധനം..... "

മുഖം ഒന്നു കറുപ്പിച്ചു കൊണ്ട് കിരണിന്റെ കയ്യിലിരുന്ന ബുക്ക്‌ തട്ടി പറിച്ചു കൊണ്ട് അഗസ്റ്റി ചോദിക്കുന്നതൊക്കെ കേട്ടതും കിരണിന്റെ നെറ്റിയും ഒന്നു ചുളിഞ്ഞു....

" ഓഹ്... ഇവളോം പെരിയ മര്യാദക്കാരൻ താനേ... മറ്റൊരാളുടെ സാധനങ്ങൾ എടുക്കുന്നത് മട്ടുമല്ലേയ്... വേറെ ആളുടെ പുരുഷനെ കാതലിക്കതും തപ്പ് താ.... "

അൽപ്പം ശബ്ദം താഴ്ത്തി കൊണ്ടാണ് കിരൺ പറഞ്ഞത്....അതെല്ലാം തന്നെ വ്യക്തമായി കേട്ടെങ്കിലും അഗസ്റ്റി ഒന്നും തന്നെ മിണ്ടിയില്ല.....
തന്റെ മനസിലുള്ളത് കിരൺ മനസിലാക്കിയെടുത്തതൊക്കെയും അവനെന്നോ അറിഞ്ഞതാണ്.....

കയ്യിൽ ഇരുന്ന ബുക്സ് എല്ലാം തിരികെ ടേബിളിൽ അടുക്കി വെച്ചതും മുറിയിലെ ലൈറ്റ് ഓഫ്‌ ചെയ്തവൻ ടേബിൾ ലാമ്പ് മാത്രം ഓൺ ചെയ്തു കൊണ്ട് കിരണിനരികിലായി വന്നു കിടന്നു.....

അതിന് മുന്നേ തലയിണ കൊണ്ട് ബെഡിന് നടുവിലൊരു അതിർത്തി പണിതെടുക്കാനും അഗസ്റ്റി മറന്നില്ല.....

" ഇത് കടന്നു ഇതിനിപ്പുറത്തേക്ക് വന്നാൽ ചവിട്ടി കൂട്ടി റൂമിനു വെളിയിൽ ഇടും ഞാൻ.... "

ഒപ്പം കിരണിന് നേരെ വിരൽ ചൂണ്ടിയൊരു ഭീഷണിയും.... തനിക്ക് അരികിൽ കെട്ടിപ്പൊക്കിയ ഇന്ത്യ & പാകിസ്ഥാൻ ബോർഡർ നോക്കിയിരുന്നവൻ അഗസ്റ്റിയുടെ ഭീഷണി കേൾക്കെ അവനെയൊന്ന് മുഖം ഉയർത്തി നോക്കി....

" അപ്പപ്പാ...നമ്മളില്ലേ.... "

തനിക്ക് നേരെ ഭീഷണിയുമായി ഇരിക്കുന്നവന് നേരെ കൈകൾ ഒന്ന് കൂപ്പി പറഞ്ഞു കൊണ്ട് കിരൺ ബെഡിലേക്ക് മറിഞ്ഞു.... അവനെയൊന്ന് തറപ്പിച്ചു നോക്കി കൊണ്ട് ബെഡിനരികിലായി അഗസ്റ്റിയും...


ഇടയിൽ വലിയൊരു ഗ്യാപ് ഇട്ടു ബെഡിനിരുവശത്തുമായി മിണ്ടാതെ കിടക്കുന്നവർ...
ടേബിൾ ലാമ്പിൽ നിന്നുതിരുന്ന ചെറു വെളിച്ചം മാത്രമേ റൂമിൽ പടർന്നിരുന്നുള്ളൂ.....
ഇരുവരും പരസ്പരം ഒന്നും തന്നെ മിണ്ടിയതുമില്ല... അഗസ്റ്റി മുകളിലേക്ക് കണ്ണുകൾ നട്ട് ആലോചനയിൽ ആയിരുന്നപ്പോൾ കിരണും അവന്റെതായ ചിന്തകളിൽ മുഴുകി.....

നിശബ്ദമായ അന്തരീക്ഷത്തിനൊപ്പം നിമിഷങ്ങളും കടന്നു പോയ്കൊണ്ടിരുന്നു.....


കുറച്ചു നിമിഷങ്ങൾ കൂടി കഴിഞ്ഞതും കിരൺ തനിക്ക് അരികിൽ കിടക്കുന്നവനെ നോക്കി....
ഉറങ്ങിയിട്ടില്ല... ഇരു കയ്യും തലയ്ക്കു പിന്നിൽ വെച്ച് കൊണ്ട് മുകളിലേക്ക് നോക്കി കാര്യമായി എന്തോ ചിന്തയിലെന്ന പോൽ കിടക്കുന്നവൻ......


" നീങ്ക ഇസയെ love പണ്ണത് അവങ്കൾക്ക് തെരിയുമാ....? "


ഏറെ നേരം കഴിഞ്ഞാണ് കിരണിൽ നിന്നൊരു ചോദ്യമുതിർന്നത്.....
ഈ നേരമത്രയും അവൻ ചിന്തിച്ചത് തന്നെ അതിനെ പറ്റിയെന്നു ഉറപ്പിക്കുന്നത് പോലെയൊരു ഭാവത്തോടെ അവൻ അഗസ്റ്റിയുടെ നേരെ തന്റെ മുഖം തിരിച്ചു.....

" ഇല്ല.... "

ഒറ്റ വാക്കിൽ തന്നെ മറുപടിയും വന്നു... കിരണിന്റെ നോട്ടം തനിക്ക് നേരെയെന്ന് മനസിലാക്കിയെടുത്തത് കൊണ്ടാവാം...അവന് നേരെ അഗസ്റ്റി നോക്കിയിരുന്നില്ല......

" പിന്നെ ഏതുക്ക് എപ്പവും അവരെ പറ്റി യോസിച്ചിരിക്ക്.. മുന്നാടിയെ സൊല്ലി വെച്ചിരുന്താൽ ഇപ്പടി sad ആയി ഇരിക്കവേണ്ടി വരില്ലായിരുന്നു.... "

കിരൺ ഒരു പതിഞ്ഞ സ്വരത്തിൽ പതിഞ്ഞതും അഗസ്റ്റി മുഖമൊന്നു ചെരിച്ചു കൊണ്ട് അവനെ നോക്കി.....
കിരണിൽ ചെറു പതർച്ച ഉള്ളത് പോൽ അവന് തോന്നി.... തന്റെ പേഴ്സണൽ കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞു പോയത് തനിക്ക് ദേഷ്യം ആകുമോ എന്നൊരു ചിന്ത അവനിൽ ഉള്ളതായി അഗസ്റ്റിക്ക് തോന്നി.....

തന്റെ മുഖത്ത് നോക്കാൻ മടിച്ചു കിടക്കുന്നവനെ കാണെ അഗസ്റ്റിയുടെ ചുണ്ടുകൾ ഒന്ന് വിടർന്നു...

" എല്ലാ പ്രണയവും വിജയിക്കണമെന്നില്ല ചിലതൊക്കെ കൂടി ചേരാതിരിക്കുന്നതാണ് ഭംഗി... അങ്ങനെയൊന്നാണ് എന്റെയും....
ഞാൻ അത് തിരിച്ചറിഞ്ഞത് എന്റ ചെറുപ്പത്തിൽ ആണ്.... വേണമെങ്കിൽ അവനോട് തുറന്നു പറഞ്ഞു സ്വന്തം ആകാമായിരുന്നു.... പക്ഷെ... എനിക്ക് ഭയം ആയിരുന്നു.... ഞാൻ മനസ് തുറന്നാൽ അവനെ നഷ്ടപ്പെടുമോ എന്ന ഭയം....അതുകൊണ്ടാണ് ഉള്ളിൽ ഉള്ളതൊന്നും തുറന്നു പറയാതിരുന്നത്.... അവന്റെ പ്രണയത്തെക്കാൾ ഞാൻ ആഗ്രഹിച്ചത് ആ ചേർത്തു പിടിക്കൽ തന്നെ ആയിരുന്നു....
കാരണം.........

അന്ന് എന്നെ അത്രയും സ്നേഹത്തോടെ കൂടെ നിർത്താൻ മറ്റാരും ഉണ്ടായിരുന്നില്ല... എന്റെ കൂടെ നിൽക്കാനും എന്നെ മനസിലാക്കാനും അവനല്ലാതെ ആരും ഉണ്ടായിരുന്നില്ല.....

ഇന്നും അതെ ഭയം ആണ് എനിക്ക്... എന്റെ ഉള്ളിലുള്ളത് അറിഞ്ഞാൽ അവൻ എന്നെ വെറുക്കുമോ എന്ന ഭയം.... അങ്ങനെയൊന്ന് ഉണ്ടായാൽ ഞാൻ പിന്നെ ജീവിച്ചിരിക്കില്ല.... കാരണം.........

ഇന്നും എന്നെ അതെ കരുതലോടെ ചേർത്ത് പിടിക്കാൻ മറ്റൊരാളില്ല... എന്റെ കൂടെ നിൽക്കാനും എന്നെ മനസിലാക്കാനും ഇന്നും അവൻ മാത്രമേയുള്ളൂ..... പ്രണയത്തെക്കാൾ ഞാൻ ആഗ്രഹിക്കുന്നതും ആ ചേർത്ത് പിടിക്കൽ തന്നെ ആണ്........ "


ചെറു നിശ്വാസത്തോടെ പറഞ്ഞു നിർത്തി കൊണ്ടവൻ കിരണിനെ നോക്കി.... താൻ പറയുന്നതൊക്കെയും കേട്ട് തന്നെ നോക്കി കിടക്കുന്നവൻ......
മുഖത്തെ ഭാവം എന്താണെന്ന് അറിയില്ല... അഗസ്റ്റി അത് ശ്രദ്ധിച്ചതുമില്ല.....

എന്തിനാണ് കിരണിനോട് ഇത്രയും മനസ് തുറന്നു സംസാരിച്ചതെന്നും അവനറിയില്ല... ചിലപ്പോൾ ഉള്ളിൽ കിടക്കുന്ന മദ്യത്തിന്റെ ലഹരിയാകാം.... എന്ത് തന്നെ ആയാലും....
അഗസ്റ്റി തന്റെ ഉള്ളിൽ ഉള്ളതെല്ലാം അവനോട് തുറന്നു പറഞ്ഞു....

തന്റെ ചെറുപ്പ കാലം... സ്വന്തം വീട്ടിൽ നിന്നും കുടുംബത്തിൽ നിന്നും ഉണ്ടായ അവഗണനകൾ..., കുറ്റപ്പെടുത്തലുകൾ....
സ്വന്തം കൂടെ പിറപ്പ് പോലും തന്നെ മനസിലാക്കാതിരുന്ന സമയങ്ങളിൽ തന്റെ സങ്കടങ്ങൾക്ക് ആശ്വാസം പകർന്നു തന്നിരുന്ന കൊച്ചു പയ്യൻ......

അവനിലൂടെ സന്തോഷം കണ്ടെത്തിയ ദിവസങ്ങൾ.... ഒടുവിൽ സൗഹൃദം വളർന്നു പ്രണയം ആയതും... ആ ഭയത്താൽ താൻ അവനിൽ നിന്നും അകന്നു പുറം നാടുകളിലേക്ക് പോയതും യാത്രകളെ ഇഷ്ടപ്പെട്ടു തുടങ്ങിയതും.....

അങ്ങനെ തന്റെ ചെറുപ്പം മുതൽ ഇതുവരെ ഇസയുമായി ബന്ധപെട്ടു കഴിഞ്ഞു പോയ ഓരോ കാര്യങ്ങളും അവൻ കിരണിനോടായി തുറന്നു പറഞ്ഞു......
ഒന്നും മിണ്ടാതെ അവൻ പറയുന്നതിനെല്ലാം കാതോർത്തു കൊണ്ട് കിരണും കിടന്നു......

" ഇപ്പോൾ ആദിയുമായുള്ള അവന്റെ സന്തോഷം കാണുമ്പോൾ ഞാൻ ഓർക്കാറുണ്ട്... എന്തിന് വേണ്ടിയാണു എന്റെ പ്രണയം തുറന്നു പറയാതെ ഒളിപ്പിച്ചതെന്ന്..... നേരത്തെ പറഞ്ഞിരുന്നെങ്കിൽ അവൻ എന്നെ സ്വീകരിക്കുമായിരുന്നില്ലേ എന്ന്....
But.... അത് എന്റെ തോന്നൽ മാത്രം ആണ്... എന്റെ കൂടെ ആയിരുന്നെങ്കിൽ അവൻ ഒരിക്കലും ഇത്രയും ഹാപ്പി ആകുമായിരുന്നില്ല... അവന് ഞാൻ വെറുമൊരു സുഹൃത്ത് മാത്രം ആണ്... പ്രണയം ആദിയും... അവന്റെ സന്തോഷവും ആദിയാണ്....
അവൻ എന്നും സന്തോഷം ആയിരിക്കട്ടെ... അതാണ്‌ എന്റെയും സന്തോഷം..... "

ചെറു ചിരിയോടെ പറഞ്ഞു നിർത്തിയതും കിരൺ അവനെയൊന്ന് നോക്കി... അഗസ്റ്റിയുടെ കണ്ണുകൾ ചുവരിൽ പതിപ്പിച്ചിരുന്ന ചിത്രത്തിൽ ആയിരുന്നു...
രണ്ട് ചെറിയ ആൺകുട്ടികളുടെ ചിത്രം.....

അതിൽ ഒന്ന് അഗസ്റ്റിയാണെന്ന് കിരണിന് ഉറപ്പ് ആയിരുന്നു...
അവനൊപ്പം കൂടെ നിൽക്കുന്ന പയ്യൻ....!!
അത് ആരാണെന്ന് മനസിലാക്കിയെടുക്കാനും കിരണിന് വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല....

കാരണം... ആ ചിരി....!!
അതൊരു വലിയ തെളിവ് ആണ്.... ഇന്നും അതിനൊരു മാറ്റവും വന്നിട്ടുമില്ല... അതെ ചിരിയോടെ അല്ലാതെ കിരൺ അവനെ കണ്ടിട്ടുമില്ല.....

ഇസ...!!
അഗസ്റ്റിയുടെ ഇച്ചു.....❤️

പതിയെ ഒന്ന് പറഞ്ഞു നോക്കിയതും കിരണിന്റെ നെറ്റി ചുളിഞ്ഞു....

" ഹേയ്... അവർ എൻ ബോസ്സുടെ പുരുഷൻ താ... ഇപ്പടിയൊന്നും സൊല്ലി കൂടാത്...അവങ്കളുടെ പേര് എൻ ബോസ്സിക്കിട്ടെ സെർത്താൽ താൻ അഴക്..അതുക്കപ്പുറം ഇച്ചു.. കുച്ചു... ഒന്നുമേ ഇല്ലയ്.....ലൂക്ക.... അവങ്കളുടെ മട്ടും ലൂക്ക.... അപ്പപ്പാ...എവളോം അഴക് ആയിട്ടിറുക്ക്...... "

ഇരു കവിളിലും കൈകൾ പൊതിഞ്ഞു ചെറു ചിരിയോടെ തല കുടഞ്ഞു കൊണ്ട് പറയുന്നവൻ... അഗസ്റ്റിയുടെ കണ്ണുകൾ കൂർത്തു.....

അരികിൽ കിടന്നു അവൻ കാണിക്കുന്നതെല്ലാം കണ്ടതും......ഒറ്റ ചവിട്ടിനു കട്ടിലിനു താഴെക്കിടനാണ് അഗസ്റ്റിക്ക് തോന്നിയത്.....


ബോസ്സിനോട് ഇത്രയും ആത്മാർത്ഥയുള്ള തൊഴിലാളി.... പേര് പറയുമ്പോൾ പോലും എന്തൊരു നാണം ആണ്..... ആദിക്ക് പോലും ഉണ്ടാകില്ല ഇത്രയും.......

അവനെയൊന്ന് അടിമുടി പുച്ഛം നിറഞ്ഞൊരു ഭാവത്തോടെ നോക്കിയതും കിരൺ അവന് നേരെ തിരിഞ്ഞിരുന്നു......


".നീ ഇപ്പടിയെല്ലാം യോസിക്കിരുത് എൻ ബോസിന് തെരിഞ്ചാൽ ഉണ്ടല്ലോ..... ഉന്നെ.....

" മൂക്കിൽ വലിച്ചു കയറ്റുമോ....? "

ഭീഷണിയോടെ കിരൺ പറഞ്ഞു തുടങ്ങിയെങ്കിലും അതിനെ പൂർത്തിയാക്കാൻ സമ്മതിക്കാതെ അഗസ്റ്റി ഇടയിൽ കയറി......
ചെറിയൊരു പരിഹാസത്തോടെ തന്നോട് മറു ചോദ്യം ചോദിച്ചിരിക്കുന്നവനെ കാണെ... കിരണിന്റെ ചുണ്ടുകളും ഒന്ന് വിടർന്നു......

" ഹാ.... ചിലപ്പോൾ... നീങ്ക കൊഞ്ചം ജാഗ്രതയായി ഇരിക്ക വേണ്ടും...... "

കിരൺ അവനെയൊന്ന് നോക്കി ചുമൽ കൂച്ചി... അവനിലുണ്ടായിരുന്ന ചെറു ചിരി തന്നെ പരിഹസിക്കുന്നതാണെന്ന് അഗസ്റ്റിക്ക് തോന്നി... അതിന്റെ ബാക്കിയെന്നോണം അവന്റെ മുഖത്തും നീരസം നിറഞ്ഞു.........


" ഒന്ന് പോടാ... അവനും അവന്റെയൊരു ബോസ്സും.... അവനെന്നെ ഒരു ചുക്കും ചെയ്യില്ല... അവനാരാ എന്ന് വെച്ചാൽ... ഒരു മിഖായേൽ വന്നിരിക്കുന്നു... എത്ര പേരെയാ അവൻ കൊന്ന് കളഞ്ഞത്... ഇവനാരാ കാലന്റെ കൊച്ചു മോനോ... തെറ്റു ചെയ്യുന്നവരെയൊക്കെ കൊന്ന് കളയാൻ..... "


അഗസ്റ്റിയിൽ ദേഷ്യം ആയിരുന്നു.. ഒപ്പം ഉള്ളിൽ ചെന്നിരിക്കുന്ന മദ്യത്തിന്റെ ചെറു ലഹരിയും... കിരൺ പരിഹസിച്ചതിന്റെ ദേഷ്യത്തിൽ ആദിയെ വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു കൊണ്ട് അവൻ പുലമ്പി കൊണ്ടേയിരുന്നു.....


അപ്പോഴും കിരണിന്റെ ചുണ്ടിൽ ചിരിയായിരുന്നു... അഗസ്റ്റിയെ ദേഷ്യം പിടിപ്പിക്കാൻ തന്നെ ആണ് അവനത് പറഞ്ഞതും.... വിഷമത്തിൽ ഇരിക്കുന്നവനെക്കാൾ ഇങ്ങനെ പൊട്ടിത്തെറിച്ചു നടക്കുന്നവൻ ആണ് നല്ലതെന്ന് അവന് തോന്നി......

അത്കൊണ്ട് ശ്രദ്ധ മാറ്റാനായി പറഞ്ഞത് ആണെങ്കിലും തന്റെ ബോസ്സിനെ പറയുന്നത് വെറുതെ കേട്ട് നിൽക്കാനൊന്നും അവന് കഴിയില്ല....

" യോ... എൻ ബോസ്സ് മോശമാനെ ആളൊന്നും അല്ല.... തപ്പ് പണ്ണിയവരെയെല്ലാം അവർ പണിഷ്മെന്റ് ചെയ്യുകയുമില്ല.....
ഫാമിലി താ അവർക്ക് മുഖ്യം... അത് താ അവരുടെ സന്തോഷവും....അതിന്മേലെ യാരാവത് മോശമായി എന്തെങ്കിലും സെയ്താൽ.... അവരെ വിഷമിപ്പിച്ചാൽ.... അത് യാരായിരുന്തലും സരി.... അവൻ അവരെ വെറുതെ വിടമാട്ടെ......Because he is a guardian angel over those who love him.......
He will always protect them...... ""


ഈ തവണ കിരൺ പറയുന്നതെന്തെന്ന് ആലോചിച്ചു അഗസ്റ്റിക്ക് തല പുകയ്‌ക്കേണ്ടി വന്നിരുന്നില്ല.... കാരണം.... അവന് മനസിലാകുന്ന രീതിയിൽ തന്നെ ആണ് കിരൺ കാര്യങ്ങൾ പറഞ്ഞു കൊടുത്തത്......
എല്ലാം കേട്ട് കഴിഞ്ഞതും ഒരു നിമിഷം മൗനം ആയി കിടന്നവൻ ചെറിയൊരു നിശ്വാസത്തോടെ കിരണിന് നേരെ തിരിഞ്ഞു.....

" ആരായാലും എനിക്കൊരു കുന്തവുമില്ല... ആദിക്കും മുന്നേ ഇച്ചുവിനെ ആദ്യം സ്നേഹിച്ചത് ഞാൻ ആണ്.... അവനെ പ്രണയിക്കരുതെന്ന് പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല.......
എന്റെ പ്രണയം അവരുടെ ലൈഫിൽ ഒരു പ്രശ്നവും ഉണ്ടാക്കത്തിടത്തോളം കാലം അവനെ ഞാൻ പ്രണയിച്ചു കൊണ്ടേയിരിക്കും......

ഒരിക്കൽ അത് അവസാനിക്കും.. ഇച്ചു എന്നെ വെറുക്കും.... അന്ന്.... ആ ദിവസം.... അഗസ്റ്റിയുടെ ജീവിതവും ജീവനും അവസാനിക്കും...... 💔"

വാശിയോടെ ആണ് അവൻ കിരണിനോട് പറഞ്ഞത്.... എന്നാൽ അവസാനം വാക്കുകൾ ഇടറിയെന്ന് തോന്നിയതും അവൻ കിരണിൽ നിന്നും മുഖം വെട്ടിച്ചു കൊണ്ട് നേരെ കിടന്നു.....

കിരൺ അവനെയൊന്ന് നോക്കി...ഇനിയൊരു സംസാരം ഉണ്ടാകാതിരിക്കാൻ എന്നോണം കയ്യിലെ ഹെഡ്‌സെറ് ചെവിയിൽ തിരുകി വെച്ച് കൊണ്ട് കണ്ണുകൾ അടച്ചു കിടക്കുന്നവൻ...

വാശിയോടെ അവൻ പറഞ്ഞ വാക്കുകളിൽ മറ്റെന്തൊക്കെയോ അർത്ഥം ഉള്ളത് പോലെയും കിരണിന് തോന്നി.......
ചെറിയൊരു നെടുവീർപ്പോടെ അവനരികിലേക്ക് കുറച്ചു നീങ്ങിയതും....
നടുവിൽ വെച്ചിരിക്കുന്ന തലയിണയ്ക്ക് മുകളിലൂടെ കൈകൾ നീട്ടിയവൻ അഗസ്റ്റിയുടെ ചെവിയിലെ ഹെഡ്സെറ്റ് എടുത്തു തന്റെ ചെവിയിൽ തിരുകിയിരുന്നു.......

" What the hell...... "

ദേഷ്യത്തോടെ ചീറി കൊണ്ടവൻ കിരണിന് നേരെ തിരിഞ്ഞു.... അത് മുൻ കൂട്ടി കണ്ടെന്ന പോൽ കിരൺ വേഗം തന്നെ കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് നേരെ കിടന്നതും....
അഗസ്റ്റിയും ഒന്നും തന്നെ മിണ്ടിയില്ല......

എല്ലാം കിരണിന്റെ അടവ് ആണെന്ന് അവനറിയാം.. റൂമിൽ വന്നു കയറിയപ്പോൾ മുതൽ ഇതുവരെ നടന്നതൊക്കെയും തന്നെ ഇളക്കാൻ വേണ്ടി മനഃപൂർവം ചെയ്യുന്നതാണെന്നും.....

എന്തെങ്കിലും ചോദിച്ചു പോയാൽ പിന്നെ തമിഴ് കേൾക്കേണ്ടി വരും... തത്കാലം അതിനുള്ള സൗകര്യവും സമയവും ഇല്ല.....
കിരണിനെ ഒന്ന് നോക്കി മടുപ്പോടെ തല കുടഞ്ഞു കൊണ്ടവൻ നേരെ കിടന്നു......

അപ്പോഴും ഇയർ ഫോണിലൂടെ കേൾക്കുന്ന പാട്ട് ശ്രദ്ധിക്കുകയായിരുന്നു കിരൺ.....Auto ട്യൂൺകൾ ഒന്നുമില്ലാതെ ചെവിയിൽ പതിഞ്ഞു പോയ സ്വരം....

അതും ഇസയുടെ ശബ്ദം തന്നെ......

" ഓഹ് കടവുളേ... എപ്പോം പാത്താലും ഇസ താ കൂപ്പിട്ടിരുക്ക്....അത് എൻ ബോസ്സുടെ പയ്യൻ താ.... "

ഒരു വല്ലായ്മയോടെ സ്വയം നെറ്റിയിൽ ഇടിച്ചവൻ അഗസ്റ്റിയെ ഒന്ന് നോക്കി കൊണ്ട് കണ്ണുകൾ അടച്ചു കിടന്നു......

അൽപ്പ നേരം കഴിഞ്ഞതും അഗസ്റ്റിയും മയങ്ങി തുടങ്ങിയിരുന്നു...
കാതിൽ പതിയുന്ന പ്രിയപെട്ടവന്റെ ശബ്ദത്തിനൊപ്പം തങ്ങളുടെ കുട്ടിക്കാലത്തെ ഓർമകളെയും താലോലിച്ചു കൊണ്ട് അവനും മയക്കത്തിലേക്ക് വീണു.......

.........................................................................................................................................

" Ray... ആദ്രി എവിടെ.....? "

ഉറക്കത്തിൽ നിന്നും ഇടയ്ക്ക് എഴുന്നേറ്റവൻ തനിക്ക് അരികിൽ കിടന്നവനെ കാണാതെ വന്നതോടെ മറു സൈഡിൽ കിടന്നിരുന്ന റൂണിയെ തട്ടി നോക്കി.....

ഡോർ തുറന്നു കിടപ്പുണ്ട്... കിടക്കാൻ നേരവും ഡോർ ലോക്ക് ചെയ്തിരുന്നില്ല... ബെഡിന് ഏറ്റവും അരികിലായിട്ടാണ് ആദി കിടന്നതും.....ഉറക്കത്തിനിടയിൽ കണ്ണൊന്നു തുറന്നു നോക്കിയതും അരികിൽ ആരുമില്ല....

ആദി കിടന്നിടം ശൂന്യമായിരുന്നു.....!!
എന്നാലും അവനിതെങ്ങോട്ട് പോയി.....?
ഇനി ബാത്‌റൂമിൽ എങ്ങാനും....?

സംശയത്തോടെ ആ ഭാഗത്തേക്ക്‌ തിരിഞ്ഞെങ്കിലും അവിടെയും ആരുമില്ലെന്ന് ഉറപ്പ് വരുത്തിയതോടെ ശിവ വീണ്ടും റൂണിയെ തോണ്ടി.....

" Ray.... ടാ... അദ്രി എവിടെ.....? "

" എനിക്കറിയില്ല ശിവാ..... അവനിവിടെ എവിടെയെങ്കിലും കാണും.... നീ മിണ്ടാതെ കിടന്നുറങ്ങിക്കെ....... "

മരുന്നിന്റെ ക്ഷീണത്തിൽ മയങ്ങുന്നതാണ്... ഉറക്ക ക്ഷീണം അവോളമുണ്ട്.... അതിനിടയിൽ വന്നു ശല്യം ചെയ്യുന്നവനെ അറിഞ്ഞതും റൂണി ഒരു മുഷിച്ചിലോടെ പിറുപിറുത്തു കൊണ്ട് വീണ്ടും കണ്ണുകൾ അടച്ചു....

" ബെസ്റ്റ്... ഉറങ്ങി ചാവ് പന്നി..... "

തന്നോട് ശബ്ദം ഉയർത്തി കൊണ്ട് തിരിഞ്ഞു കിടന്നു ഉറങ്ങുന്നവനെ നോക്കി ശിവ കണ്ണുകൾ കൂർപ്പിച്ചു....
പിന്നെ അവനെ നല്ലത് പോൽ കംഫര്ട് മൂടി കൊടുത്തു കൊണ്ട് മെല്ലെ ബെഡിൽ നിന്നും എഴുന്നേറ്റ് റൂമിനു വെളിയിലേക്ക് നടന്നു.....

ഏകദേശം ഒരു മണിയോട് അടുത്തിട്ടുണ്ട് സമയം... എല്ലാവരും ഉറങ്ങി കഴിഞ്ഞു അഭിയേയും കൂട്ടി നൈറ്റ്‌ ഡ്രൈവിന് പോകാമെന്നു വാക്ക് കൊടുത്തിരുന്നു... അതിന് വേണ്ടിയാണ് ഇപ്പോൾ കണ്ണുകൾ തുറന്നു എഴുന്നേറ്റതും.....

റൂണിയെ ഉണർത്താതെ... മെല്ലെ ഡോർ തുറന്നു പുറത്തിറങ്ങിയവൻ പതിയെ ഡോർ ചേർത്തടച്ചു കൊണ്ട് തിരിഞ്ഞതും ഒന്ന് ചുറ്റിനും നോക്കി....കിച്ചണിൽ ലൈറ്റ് തെളിഞ്ഞിരിക്കുന്നത് അവൻ അറിഞ്ഞിരുന്നു......

ഈ സമയത്ത് അവിടെ ആരാണ്...? ഇനി അദ്രിയെങ്ങാനും.......?
സ്വയം ഒന്ന് സംശയത്തോടെ ചോദിച് കൊണ്ട് അവൻ ഹാളിൽ കിടക്കുന്നവരെയും നോക്കി.....
ഹാളിൽ ചെറിയ സീറോ ബൾബിന്റെ വെട്ടം ആണ്.....

അത്കൊണ്ട് തന്നെ എല്ലാവരെയും വ്യക്തമായി കാണാം.... ഹാളിൽ എല്ലാവരും ഉണ്ട്... പക്ഷെ...

ഇസ...!!
അവൻ മാത്രം ഇല്ല... ഇസ എവിടെ പോയി....?

ശിവയുടെ കണ്ണുകൾ ചുരുങ്ങി... അവകൾ വീണ്ടും കിച്ചണിലേക്ക് നീണ്ടു....
അകത്തെ റൂമിൽ കിടന്ന അദ്രിയും ഇല്ല... ഹാളിൽ കിടന്നുറങ്ങിയ ഇസയുമില്ല....
മിക്കവാറും രണ്ടും കിച്ചണിൽ കാണും..

.
ചെറു ചിരിയോടെ തല കുടഞ്ഞു കൊണ്ട് പിറുപിറുത്തവൻ ശബ്ദം ഉണ്ടാക്കാതെ സൈഡിലേക്ക് നീങ്ങി സോഫയിൽ കിടന്നുറങ്ങുന്നവന് അരികിലായി വന്നിരുന്നു......

" അഭീ..... "

ആള് നല്ല ഉറക്കത്തിൽ ആണ്....പതിഞ്ഞ സ്വരത്തിൽ ആണ് ശിവ അവനെ വിളിച്ചതും... കൂടെയുള്ളവർ തന്റെ ശബ്ദം കേട്ട് എഴുന്നേൽക്കരുതല്ലോ......

ഒരു ബുദ്ധിയും ബോധവും ഇല്ലാത്ത കൂട്ടങ്ങൾ ആണ്....എങ്ങാനും എഴുന്നേറ്റു വന്നാൽ പിന്നെ തറവാട് മൊത്തം അറിയും... തന്റെ നൈറ്റ്‌ റൈഡ് കുളമാക്കി കയ്യിൽ തരികയും ചെയ്യും.....

ചുറ്റിനും നോക്കി ആരും എഴുന്നേറ്റിട്ടില്ലെന്ന് ഉറപ്പ് വരുത്തി കൊണ്ട് ശിവ വീണ്ടും അഭിക്ക് നേരെ തിരിഞ്ഞു.....
വന്നതോ... അടുത്തിരുന്നതോ... വിളിച്ചതോ...ഒന്നും അറിയാതെ സുഖം ആയി കിടന്നുറങ്ങുന്നവൻ.....

" അഭീ എഴുന്നേൽക്കേടാ...."

ശിവ വീണ്ടും പതിയെ അവന്റെ കവിളുകളിൽ തട്ടി....അഭിയിൽ അനക്കം ഒന്നുമില്ല... ശിവയുടെ നെറ്റിയൊന്ന് ചുളിഞ്ഞു...
തന്നെ കൊണ്ട് വാക്ക് പറഞ്ഞു സത്യം ചെയ്യിപ്പിച്ചവൻ ആണ്.... എന്നിട്ട് പോത്തു പോലെ കിടന്നുറങ്ങുന്നത് നോക്ക്...

" അഭീ.... അഭീ... അഭീ.... അഭീ..... എഴുന്നേൽക്ക്...."

തുടരെ... തുടരെ വിളിച്ചു കൊണ്ട് നിന്നവൻ... അൽപ്പം ശക്തിയിൽ അഭിയുടെ ചുമലിൽ പിടിച്ചൊന്ന് ഉലയ്ക്കുകയും ചെയ്തു.... അത്കൊണ്ടാവണം ഉറക്കം മുറിഞ്ഞൊരു നീരസത്തോടെ അവൻ കണ്ണുകൾ തുറന്നു നോക്കിയതും....

" ശിവാ.... "

അടഞ്ഞു പോകുന്ന കണ്ണുകളെ വലിച്ചു തുറന്നു കൊണ്ട് മുന്നിലേക്ക് നോക്കിയതും തനിക്ക് മുന്നിൽ മുട്ട് കുത്തിയിരിക്കുന്നവനെ കാണെ... ചെറിയൊരു ചിണുങ്ങളോടെ അഭി സോഫയിൽ എഴുന്നേറ്റു ഇരുന്നു......

" എന്തുവാടാ നിനക്ക്... രാത്രി ഉറങ്ങാനും സമ്മതിക്കില്ലേ..... "


ഉറക്കം മുറിഞ്ഞതിന്റെ ദേഷ്യം ആണ്... അത് മുഴുവൻ തല ചൊറിഞ്ഞു തീർത്തു കൊണ്ട് തനിക്ക് മുന്നിൽ ഇരിക്കുന്നവനെ കാണെ ശിവയ്ക്ക് ചിരി വന്നു പോയിരുന്നു....
എങ്കിലും....
ഇപ്പോൾ ചിരിച്ചാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അറിയാവുന്നത് കൊണ്ട് തന്നെ അവൻ അതിനെ പിടിച്ചു നിർത്തി.....


" വേഗം എഴുന്നേറ്റു വാ അഭീ... നമുക്ക് പോകണ്ടേ..... "

" എങ്ങോട്ട്....? "


ശിവ അവന്റെ കൈകളിൽ പിടിച്ചു വെച്ച് കൊണ്ട് ചോദിച്ചതും അഭി ഒരു സംശയത്തോടെ അവനെ നോക്കി.....
ശിവയുടെ കണ്ണുകൾ ഒന്ന് മിഴിഞ്ഞു......

" അത് ശരി... അപ്പോൾ അതും ഓർമയില്ലേ.... നീയല്ലേ പറഞ്ഞത് എല്ലാവരും ഉറങ്ങി കഴിയുമ്പോൾ പുറത്തു പോകണമെന്ന്.... വാ പോകാം..... "

ശിവ ചെറിയൊരു അമ്പരപ്പോടെ ചോദിക്കുന്ന നേരവും താൻ അങ്ങനെയൊന്ന് പറഞ്ഞത് ഓർത്തെടുക്കാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു അഭി....

ഒടുവിൽ ഉറക്ക പിച് പൂർണമായും മാറി തമ്മിൽ ഫങ്ക്ഷന്റെ ഇടയിൽ വെച്ച് പറഞ്ഞ കാര്യങ്ങൾ ഒക്കെ ഓർമ വന്നതും അഭി നെറ്റിയൊന്ന് ചുളിച്ചു കൊണ്ട് ശിവയെ നോക്കി.....

" ഓഹ്... ആ കാര്യം.... ഞാൻ മറന്നു പോയി... ഇനിയിപ്പോൾ എന്തായാലും ഇത്രയും നേരം ആയില്ലേ....നമുക്ക് നാളെ പോകാം.... എനിക്ക് ഉറക്കം വരുന്നു...... "

മടിയായിരുന്നു അവന്... ബ്ലാങ്കറ്റിന്റെ ചൂടിൽ സുഖം പിടിച്ചു പോയ ഉറക്കം പാതി വഴിയിൽ ഉപേക്ഷിക്കുന്നതിന്റെ മടി... പുറത്തു നല്ല തണുപ്പും ആയിരിക്കും.....

ശിവയോട് ഒഴിവു പറഞ്ഞു കൊണ്ട് അവൻ വീണ്ടും സോഫയിലേക്ക് മറിയനായി പോയതും ശിവ അവനെ പിടിച്ചു നിർത്തി.....

" അഭീ... ചുമ്മാ കളിക്കരുത് എഴുന്നേറ്റു വാ... ചുമ്മാതിരുന്ന എന്നെ കുത്തിയിളക്കിയത് നീയാണ്... എന്നിട്ട് ഒരുമാതിരി പരിപാടി കാണിക്കല്ലേ... എഴുന്നേറ്റു വാ... എനിക്ക് സംസാരിക്കണം..... "

" എനിക്ക് ഉറങ്ങണം ശിവാ.... "

തന്റെ കൈകളിൽ പിടിച്ചു ഉയർത്തെഴുന്നേൽപ്പിക്കാൻ നോക്കുന്നവനെ അഭിയൊരു ദയനീയ ഭാവത്തോടെ നോക്കി.....
തന്നെ ഉറങ്ങാൻ സമ്മതിക്കെന്ന് കെഞ്ചുന്നൊരു ഭാവത്തോടെ.....

" നടക്കില്ല മോനെ എഴുന്നേറ്റു വാ.... "

ശിവയിൽ യാതൊരു ദയയും ഉണ്ടായിരുന്നില്ല... കാണിച്ചിട്ട് കാര്യം ഇല്ല.... കൂടെ വരുന്നില്ലെന്ന് ഇപ്പോഴത്തെ ഉറക്ക പിച്ചിൽ പറയുന്നതാണ്....

നേരം വെളുക്കുമ്പോൾ ഈ ഭാവം മാറും... വരുന്നില്ലെന്ന് പറഞ്ഞപ്പോൾ താൻ എന്നെ നിർബന്ധിച്ചു കൊണ്ട് പോകാതിരുന്നതെന്താടോ...
എന്ന് വരേ ചോദിച്ചു കളയും.....

അവസാനം താൻ കുറ്റക്കാരനും ആകും.... പിന്നെ വഴക്ക്... പിണക്കം... പരാതി.... പരിഭവം....

ഹോ..... എന്തിനാണ് ഇത്രയും പാട് പെടുന്നത്.....?

ശിവ സ്വയം ഒന്ന് ചോദിച്ചു കൊണ്ട് ഉറക്കം തൂങ്ങി ഇരിക്കുന്നവനെ ഇരു കയ്യിലും പിടിച്ചുയർത്തി എഴുന്നേൽപ്പിച്ചു.....

അഭി പറ്റാവുന്ന രീതിയിൽ ഒക്കെ നോക്കിയെങ്കിലും ശിവ അവനെ വെറുതെ വിട്ടില്ല....
ഒരു വിധത്തിൽ ഉന്തി തള്ളി വാഷ്റൂമിൽ കയറ്റി അവന്റെ മുഖം തണുത്ത വെള്ളത്തിൽ കഴുകിച്ചതും... ടി ഷർട്ടിനു പുറത്തായി ഇടാൻ ബാഗിൽ നിന്നും തന്റെ ജാക്കറ്റ് എടുത്തു കൊടുത്തതുമെല്ലാം ശിവ തന്നെ......

അഭിയുടെ മുഖം അപ്പോഴും പരിഭവത്തിൽ ആയിരുന്നു.... തന്റെ ഉറക്കം കളഞ്ഞവനോടുള്ള ദേഷ്യം അവനിൽ നന്നായി തന്നെ നിറഞ്ഞിരുന്നു......

" എനിക്ക് ഐസ്ക്രീം വാങ്ങി തന്നില്ലെങ്കിൽ ആണ്... ബാക്കി ഞാൻ അപ്പോൾ പറയാം...... "

ജാക്കറ്റ് ധരിപ്പിച്ചു കൊടുത്തു നിൽക്കെയാണ് അഭിയുടെ ഭീഷണി ശിവ കേൾക്കുന്നത്.... തണുപ്പത് വെളിയിൽ ഇറങ്ങുന്നത് അവന് പ്രശ്നം ആണ്... പക്ഷെ... തണുപ്പുള്ളത് കഴിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ല......

ഈ നട്ട പാതിരയിൽ ഒരു മണി സമയത്ത് നിന്റെ അമ്മായിയപ്പൻ ഐസ്ക്രീം കട തുറന്നു വെച്ചിട്ടുണ്ടോ... എന്നൊരു ചോദ്യവും ശിവയുടെ ഉള്ളിൽ ഉയർന്നു പൊങ്ങിയെങ്കിലും.... അതും ചോദിക്കാൻ നിൽക്കാതെ അവൻ അഭിയെ നോക്കി....

ഐസ്ക്രീം എങ്കിൽ ഐസ്ക്രീം...!!
എന്ത് പറഞ്ഞിട്ടായാലും വേണ്ടില്ല....ആരെങ്കിലും കാണുന്നതിന് മുൻപ് ഇവിടെ നിന്ന് പുറത്തു കൊണ്ട് പോകണം.......

" എല്ലാം വാങ്ങിത്തരാം.... ഒന്ന് നടക്കിങ്ങോട്ട്..... "


ഉറക്കം തൂങ്ങി നിൽക്കുന്നവനെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ശിവ മുന്നോട്ട് നടന്നു.....
വാതിൽ തുറക്കാനായി മെയിൻ ഡോറിനടുത്തേക്ക് എത്തിയ നേരമാണ് അവൻ അത് ശ്രദ്ധിക്കുന്നത്....

വാതിൽ നേരത്തെ തന്നെ ആരോ തുറന്നിട്ടിരിക്കുന്നു......

ശിവയുടെ കണ്ണുകൾ ഒന്ന് ചുരുങ്ങി.....

ആരായിരിക്കും വാതിൽ തുറന്നത്....?
എന്തായാലും പുറത്തു നിന്നും ആരും അകത്തേക്ക് കയറില്ലെന്ന് ഉറപ്പാണ്.... ഇനി അദ്രിയും ഇസയും പുറത്തേക്ക് പോകാനായി തുടങ്ങിയതാണോ...?
അപ്പോൾ കിച്ചണിൽ അവരില്ലേ.....

മൊത്തത്തിൽ കൺഫ്യൂഷൻ ആയിരുന്നു അവന്.... രണ്ട് സൈഡിലേക്കും മാറി... മാറി നോക്കിയതും ശിവയുടെ നെറ്റി ചുളിഞ്ഞു......

" ആഹ്.... ആരെങ്കിലും ആകട്ടെ..... "

കുറച്ചു നേരം അങ്ങനെ നിന്ന് പോയെങ്കിലും മറ്റാരെങ്കിലും ഉറക്കം ഉണർന്നു എഴുന്നേറ്റു വരുന്നതിനു മുന്നേ തന്നെ അഭിയുടെ കൈകളിൽ പിടിച്ചു കൊണ്ട് ശിവ വേഗം വെളിയിലേക്ക് കടന്നു.....

അവന് പിന്നാലെ പാതി ഉറക്കത്തോടെ അഭിയും......

                          Flash back ends

...........................................................................................................................................

Back To Present.....

ഇരുട്ടിന്റെ മറവിൽ നിന്നും വലിച്ചു നീക്കിയ കൈകൾ.... ലൂക്ക് വല്ലാതെ പേടിച്ചു പോയിരുന്നു... ശബ്ദം ഉണ്ടാക്കാൻ പോലും ഭയന്ന് കൊണ്ട് ഇറുക്കിയടച്ച കണ്ണുകൾ മെല്ലെ തുറന്നു കൊണ്ട് മുന്നോട്ട് നോക്കിയതും....വീടിന്റെ ചുവരിനോട് ചേർത്ത് പിടിച്ചു കൊണ്ട് തന്റെ ദേഹത്തേക്ക് അമർന്നു നിൽക്കുന്നവനെ കാണെ ലൂക്കിന്റെ കണ്ണുകൾ വിടർന്നു........


ഇരുട്ട് ആണെങ്കിലും മുന്നിൽ നിൽക്കുന്നവന്റെ മുഖം ഒന്നു നേരിൽ കാണാൻ കഴിയുന്നില്ലെങ്കിലും.... ആ നീല മിഴികൾ അവന് മുന്നിൽ വ്യക്തമായിരുന്നു... ഒപ്പം അവന്റെ ദേഹത്തെ പൊതിഞ്ഞു നിൽക്കുന്ന ഗന്ധവും......

ഭയത്താൽ മിടിച്ചു കൊണ്ടിരുന്ന ഹൃദയം ശാന്തമാകുന്നത് അവൻ പതിയെ അറിഞ്ഞു... ഒപ്പം ചുണ്ടിൽ ചെറു ചിരിയും വിടർന്നു......

" ആദി..... "

പതിയെ അവന്റെ ദേഹത്തെ പിടി മുറുക്കി കൊണ്ട് അത്ഭുതം കലർന്നൊരു ഭാവത്തോടെ അവൻ തനിക്ക് മുന്നിൽ നിൽക്കുന്നവനെ വിളിച്ചതും....

" ശ്ഹ്... മിണ്ടല്ലേ..... "

ഒരു കയ്യാൽ ലൂക്കിന്റെ വായിനെ പൊതിഞ്ഞു കൊണ്ടവൻ ചൂണ്ട് വിരൽ തന്റെ ചുണ്ടിൽ അമർത്തി.......
ലൂക്കിന് ഒന്നും തന്നെ മനസിലായിരുന്നില്ല... അടുത്ത് നിൽക്കുന്ന പ്രിയപെട്ടവന്റെ സാമീപ്യം മാത്രം... ആ വലയത്തിൽ കുടുങ്ങി പോയവൻ മറ്റൊന്നും തന്നെ അറിഞ്ഞിരുന്നില്ല.....

വീടിന്റെ ഇരുൾ നിറഞ്ഞ ആ ഭാഗത്തു നിന്ന് തന്റെ ഫോണിൽ ലൂക്കിനായി ചെറു വെളിച്ചം തെളിച്ചു കൊണ്ട് അവനെയും ചേർത്ത് പിടിച്ചു നിന്നവൻ പതിയെ തല ചെരിച്ചു വീടിനു മുൻ ഭാഗത്തേക്ക്‌ നോക്കി.....

ലൂക്കിന്റെ കണ്ണുകൾ അപ്പോഴും ആദിയിൽ തന്നെ ആയിരുന്നു.....
തന്നിലേക്ക് ചേർന്ന് നിൽക്കുന്നവന്റെ ചൂട്... അവന്റെ ഹൃദയമിടിപ്പ്... എല്ലാം തന്നെ അവനറിയുന്നുണ്ടായിരുന്നു.... അതിനേക്കാൾ ഉപരി... തന്റെ മുഖത്തോട് ചേർന്നിരിക്കുന്ന ആദിയുടെ കവിൾ........

ചെറിയൊരു കുസൃതിയോടെ മുന്നോട്ട് നീങ്ങിയവൻ തന്റെ ചുണ്ടുകൾ ആദിയുടെ കവിളിൽ അമർത്തി.. ആദിയുടെ കണ്ണുകൾ ഒന്നു വിടർന്നു... ലൂക്ക് തന്നിൽ നിന്ന് അകന്നത് അറിഞ്ഞു കൊണ്ടാണ് ആദി അവനിലേക്ക് തിരിഞ്ഞത്....

ചെറു കുസൃതി ചിരിയോടെ തന്നെ നോക്കി നിൽക്കുന്നവനെ കാണെ ആദിയുടെ ചുണ്ടുകളും വിടർന്നു......

" എന്താ..... "

മെല്ലെ പിരികമുയർത്തി പതിഞ്ഞ സ്വരത്തിൽ ചോദിക്കുന്നവൻ..... തന്റെ ഇരുവശത്തും കൈകൾ കുത്തി നിന്ന് ചോദിക്കുന്നവനെ കാണെ ലൂക്കിന്റെ പിരികവും ഒന്ന് വലഞ്ഞു.....

" എന്താണ്... കള്ളന്മാരെ പോലെ പതുങ്ങി ഇവിടെ...? ഞാൻ ശരിക്കും പേടിച്ചു പോയി.... "

പാതി പരിഭവത്തോടെയാണവൻ പറഞ്ഞത്... ആദി ഒരു സംശയം നിറഞ്ഞ ഭാവത്തോടെ അവനെ അടിമുടി നോക്കി....

" Are You... Isac agasthya luke...am i right....? "

ചെറിയൊരു സംശയത്തോടെ ചോദിക്കുന്നവൻ...
അത് ഞാൻ തന്നെ അല്ലെ....?
ആദിയുടെ നോട്ടവും ഭാവവും അവന്റെ ചോദ്യവും കൂടി ആയതും ലൂക്കും സ്വയം തന്നെ ഒന്ന് അടിമുടി നോക്കി ഉറപ്പിച്ചു കൊണ്ട് അവന് നേരെ തലയാട്ടി....

" മിഖായേലിന്റെ സെക്യൂരിറ്റി കമാന്റോ ഓഫീസർ... And... His ബോയ്ഫ്രണ്ട്..Come soon to be husband.... എന്നിട്ടിങ്ങനെ ചെറിയൊരു കാര്യത്തിന് പേടിച്ചു വിറച്ചാൽ.... So sad... കുറച്ചു നാണക്കേട് അല്ലെ മിസ്റ്റർ.....? "

ചുണ്ടിൽ വന്ന ചിരിയടക്കി ചെറിയൊരു സഹതാപം നിറഞ്ഞ ഭാവത്തോടെ ലൂക്കിനെ നോക്കി കൊണ്ടാണവൻ ചോദിച്ചത്......
കേട്ട് നിന്നവന്റെ കണ്ണുകളും ഒന്ന് കൂർത്തു....


കളിയാക്കുന്നതാണ് തന്നെ... ഈ ഡയലോഗ് ഒക്കെയും താൻ ചൊറിയന്റെ അടുത്ത് തള്ളിയതാണ്... ഒന്ന് പോലും വിടാതെ തെണ്ടി കൂട്ടുകാരന്റെ ചെവിയിൽ ഓതി കൊടുതിരിക്കുന്നു....

" ഒന്ന് പോടാ... ഇരുട്ടത്ത് വന്നു നിന്ന് ഇമ്മാതിരി പരിപാടി കാണിച്ചാൽ ആരായാലും ഒന്ന് പേടിക്കും.. അപ്പോഴും ഞാൻ കരഞ്ഞു കൂവാതെ ഒറ്റയ്ക്ക് ഇറങ്ങി വന്നു നിന്നെ കണ്ട് പിടിച്ചില്ലേ... അതാണ്‌ ധൈര്യം.... "

ചെറിയൊരു പേടി തോന്നിയിരുന്നെങ്കിലും.. ഇത്രയും കളിയാക്കിയ സ്ഥിതിക്ക് തോറ്റു കൊടുക്കാൻ പറ്റില്ലല്ലോ.... പുച്ഛം നിറഞ്ഞൊരു ഭാവത്തോടെ കോളർ പൊക്കി പറഞ്ഞു നിന്നതും ആദി ചിരിച്ചു പോയിരുന്നു....

" ഉവ്വ...."

തന്റെ ചിരിയടക്കി പിടിച്ചു കൊണ്ട് അവൻ ലൂക്കിനെ നോക്കി.... ലാസ്റ്റ് ടൈമിൽ താൻ കയ്യിൽ പിടിച്ചു വലിക്കുന്നതിനൊപ്പം വായ പൊതിയിരുന്നില്ലെങ്കിൽ ഒച്ചവെച് തറവാട് മുഴുവൻ തല തിരിച്ചു വെയ്ക്കുമെന്ന് ഉറപ്പുള്ള മുതൽ ആണ് നിന്ന് തള്ളുന്നത്.....

എങ്ങനെ ചിരിക്കാതിരിക്കും.....

" അപ്പോഴും നീ കാണിച്ചതിന് കുഴപ്പമില്ല അല്ലെ.... "


ആദി തന്നെ കളിയാക്കി ചിരിക്കുന്നത് കണ്ടറിഞ്ഞവനിലും ചെറിയൊരു ഇഷ്ടക്കേട് നിറഞ്ഞു....
ചെറിയൊരു ദേഷ്യത്തോടെ അവന്റെ തോളിൽ ഇടിച്ചു കൊണ്ട് തന്നെ ആണ് അവൻ ചോദിച്ചതും.....

കിച്ചണിൽ നിഴൽ പോലെ വന്നു പിന്നിൽ നിന്ന് പേടിപ്പിച്ചതും പോരാഞ്ഞിട്ട്.. പിന്നാലെ വന്നപ്പോൾ വാതിലും തുറന്നിട്ട് ഇറങ്ങി പോയി... മുറ്റത്തേക്കിറങ്ങിയപ്പോൾ വീണ്ടും കള്ളന്മാരെ പോലെ ഇരുട്ടിൽ പതുങ്ങി....
ആരായാലും ഒന്ന് ടെൻഷൻ ആയി പോകും...
കുറ്റം പറയാനും കളിയാക്കാനും ഉള്ളതൊന്നും ഇല്ല....

ലൂക്ക് ദേഷ്യത്തിലായി... അതോടെ തന്റെ ചിരി പിടിച്ചു നിർത്തി ആദിയും ഡീസന്റ് ആയി.. ഇല്ലെങ്കിൽ നല്ലൊരു രാത്രി മുന്നിൽ നിൽക്കുന്നവൻ കുളമാക്കി കയ്യിൽ തരും.....
ഇത്രയും റിസ്ക് എടുത്തിട്ട് അവസാനം കൊണ്ട് വന്നു നശിപ്പിക്കേണ്ടതില്ലല്ലോ....

" ശരിക്കും ഞാൻ നിന്നെ വിളിക്കാൻ ആണ് കിച്ചണിൽ വന്നത്... But... ശിവ എഴുന്നേറ്റു വന്നത് കൊണ്ട് ഞാൻ വേഗം വെളിയിലേക്കിറങ്ങിയതാണ്... ഇല്ലെങ്കിൽ അവനെന്നെ കാണില്ലേ.... "

" എന്നിട്ട് ശിവ എവിടെ..? അവനെ ഞാൻ കണ്ടില്ലല്ലോ.....? "

ശബ്ദം കേട്ട് ആളെ അന്വേഷിച്ചിറങ്ങുന്ന സമയമൊന്നും അവിടെ ആരുമുണ്ടായിരുന്നില്ല...എല്ലാവരും ഉറക്കത്തിൽ ആയിരുന്നെന്ന് ഉറപ്പിച്ചിട്ടാണ് വെളിയിൽ ഇറങ്ങിയത്...... ശിവയെ അവിടെയൊന്നും താൻ കണ്ടതുമില്ല.....

ചെറിയൊരു സംശയത്തോടെ ലൂക്ക് ചോദിച്ചതും ആദി ചെറു ചിരിയോടെ വീടിനു മുൻ വശത്തേക്ക് വിരൽ ചൂണ്ടി.....

" ദേ.. നിൽക്കുന്നു.... "

ലൂക്കിനെയും കൊണ്ട് ഇരുട്ടിലേക്ക് അൽപ്പം കൂടി നീങ്ങി നിന്നിരുന്നു അവൻ....
ആദിക്കൊപ്പം തല ചെരിച്ചു കൊണ്ടവൻ വീടിനു മുൻ ഭാഗത്തേക്ക്‌ എത്തി നോക്കി.....

ശിവയും അഭിയും.....

സിറ്റ്ഔട്ടിന്റെ പടികളിൽ ഇരുന്നു ചെരുപ്പ് ഇടുന്ന അഭിക്ക് മുന്നിൽ നിൽക്കുന്ന ശിവ... കിടക്കാൻ നേരം ഇട്ടിരുന്ന വസ്ത്രം അല്ല... ഇരുവരുടെയും കയ്യിൽ ജാക്കറ്റുണ്ട്... ശിവയുടെ കയ്യിൽ ഹെൽമെറ്റും....

" ഇവരെവിടെ പോകുവാ ആദി.... "

അവരിൽ തന്നെ നോട്ടമെയ്തു കൊണ്ട് വളരെ പതിഞ്ഞ ശബ്ദത്തിൽ അവൻ ആദിയോട് ചോദിച്ചതും.......

" നൈറ്റ്‌ റൈഡിന്..... "

അതെ പതിഞ്ഞ സ്വരത്തിൽ തന്നെ ആദിയും അവന് മറുപടി കൊടുത്തു.....

" ഓഹ്.... "

അവനോടായി തല ചലിപ്പിച്ചു കൊണ്ട് ലൂക്ക് വീണ്ടും അവരിലേക്ക് തിരിഞ്ഞു...
ആദിയുടെ കണ്ണുകളും അവരിൽ തന്നെ ആയിരുന്നു.....

ഉറക്കം തൂങ്ങി നിൽക്കുന്ന അഭിയെ ഒരു വിധത്തിൽ ആണ് ശിവ മുന്നോട്ട് കൊണ്ട് പോകുന്നത്...ഇടയ്ക്കിടെ ശിവയുടെ കൈകളെ തട്ടി മാറ്റി ഇടുപ്പിൽ കൈ കുത്തി അഭി മുറ്റത് തന്നെ നിൽക്കുന്നുമുണ്ട്.....
അഭിയേയും ശിവയെയും തന്നെ നോക്കി നിൽക്കെ ഇരുവരുടെയും നെറ്റി ഒരുപോൽ ചുളിഞ്ഞു...

""ശരിക്കും നൈറ്റ്‌ റൈഡിന് പോകുന്നത് തന്നെ ആണോ ഇവർ....""

രണ്ട് പേരുടെയും കാട്ടി കൂട്ടലുകൾ കണ്ടതും ലൂക്ക് ചിന്തിക്കാതിരുന്നില്ല......
ഒരുമിച്ചു പോകുന്നതിലുപരി ശിവ കൈ കൂപ്പി തൊഴുതു അഭിയെ കൊണ്ട് പോകുന്നത് പോലെ.....

" ആദി..... "

തറവാടിന്റെ മുന്നിലെ ഗേറ്റ്നു അരികിൽ നിൽക്കുന്നവരെ നോക്കി കൊണ്ട് അവൻ സംശയത്തോടെ തനിക്ക് അരികിൽ നിൽക്കുന്നവന് നേരെ തിരിഞ്ഞതും.....

" നമുക്കും പോയാലോ..... "

ആദിയിൽ നിന്ന് വന്ന ചോദ്യം...!!
ലൂക്കിന്റെ കണ്ണുകൾ ഒന്ന് വിടർന്നു.......

" എങ്ങോട്ടാണ്...? "

തിരികെ ചോദിക്കുമ്പോൾ അവന്റെ കണ്ണുകളിൽ കൗതുകം നിറഞ്ഞിരുന്നു....
കുറെ ദിവസങ്ങൾക്കു ശേഷം ആദിയോടൊപ്പമുള്ള നൈറ്റ്‌ റൈഡ്....!!

ഇന്ട്രെസ്റ്റിംഗ് ആണ്...... ലൂക്കിന്റെ ചുണ്ടുകൾ വിടർന്നു......

" സ്ഥലമൊക്കെ ഞാൻ കണ്ട് വെച്ചിട്ടുണ്ട്... നീ എന്റെ കൂടെ വരുന്നോ....? "

" Sure..... "

തിരികെ മറുപടി കൊടുക്കാൻ അവനൊട്ടും തന്നെ ആലോചിക്കേണ്ടി വന്നിരുന്നില്ല....ആദി വിളിച്ചാൽ ഏത് പാതി രാത്രിയിലും... എങ്ങോട്ടായാലും അവൻ പോയിരിക്കും.....

ആകെയുള്ള പ്രശ്നം ഡ്രസ്സ്‌ ആണ്....
ലൂക്ക്  ആദിയുടെ ദേഹത്തേക്ക് നോക്കി.... ആദി സ്ഥിരം ബ്ലാക്ക് ഹൂഡി ആണ്....
രാത്രി വെളിയിൽ ഇറങ്ങുമ്പോൾ അവൻ അതാണ്‌ ധരിക്കാറ്.....

പക്ഷെ.... താൻ....

അവനൊന്ന് നെറ്റി ചുളിച്ചു കൊണ്ട് സ്വയം ഒന്ന് നോക്കി.... രാത്രിയിൽ കിടക്കാൻ നേരം ഇട്ട ബനിയനും ഷോർട്സും......
ഈ വേഷത്തിൽ പോകാനോ....

ആദ്യമൊരു ചളുപ്പ് തോന്നിയിരുന്നു അവന്.... എന്നാൽ......

" It's not a big deal.luka... എന്റെ കൂടെയാണ്.. Come.... "

തന്റെ തോളിൽ തട്ടി കൊണ്ടുള്ള ആദിയുടെ വാക്കുകൾ കേട്ടതും ലൂക്കിന്റെ മുഖം തെളിഞ്ഞു......
ഇതിലും മോശമായ കോലത്തിൽ വരേ തന്നെ കണ്ടപ്പോഴും Cute ആണെന്ന് പറഞ്ഞവൻ ആണ്....
അവന് കുഴപ്പമില്ലെങ്കിൽ പിന്നെ തനിക്ക് എന്ത്...?

" വാ പോകാം....ഒരു മിനിറ്റ്..."

ലൂക്കിലും ആവേശം ഏറിയിരുന്നു.....
എന്തോ ഓർത്തെന്ന പോൽ ആദിയോട് പറഞ്ഞവൻ ഉള്ളിലേക്ക് ഓടി കയറിയതും ശബ്ദം ഉണ്ടാക്കാതെ രുദ്രന് അരികിൽ വെച്ചിരുന്ന തന്റെ ഫോൺ കയ്യിലെടുത്തു കൊണ്ട് അതെ വേഗത്തിൽ വെളിയിലേക്കിറങ്ങി....

ആദിയുടെ അരികിലേക്ക് ഇറങ്ങും മുന്നേ വാതിൽ ചേർത്തടയ്ക്കാനും അവൻ മറന്നില്ല....
മുതിർന്നവർ ആരെങ്കിലും ഇടയിൽ ഉണർന്ന് എഴുന്നേറ്റു വന്നാൽ തന്നെ വാതിൽ തുറന്നു കിടക്കുന്നത് കണ്ടാൽ പ്രശ്നം ആണ്......

ശബ്ദം ഉണ്ടാക്കാതെ ഡോർ ചേർത്തടച്ചതും തന്റെ ചെരുപ്പ് ഇട്ടു കൊണ്ട് അവൻ ആദിക്കരികിലേക്ക് ഓടിയെത്തി.....

" പോകാം... "

കൈകളിൽ പിടിച്ചു കൊണ്ട് ചോദിച്ചതും ആദിയും സമ്മതമെന്ന പോൽ ആദിയും ഒന്ന് മൂളി...
വീടിനു പിൻ ഭാഗത്തേക്കാണ് അവൻ ലൂക്കിന്റെ കൈകൾ പിടിച്ചു കൊണ്ട് നീങ്ങിയത്....

" ആദി... ഗേറ്റ് ഓപ്പൺ ആണല്ലോ.... "

ലൂക്ക് അവന്റെ കൈകൾ പിടിച്ചു നിർത്തി കൊണ്ട് സംശയത്തോടെ നോക്കി....
അഭിയും ശിവയും ഗേറ്റ് ഓപ്പൺ ചെയ്തിട്ടാണ് വെളിയിൽ ഇറങ്ങിയത്.... നമുക്കും അത് വഴി പോകാമല്ലോ... എന്നൊരു ഭാവം ആയിരുന്നു ലൂക്കയിലെങ്കിൽ.....

ആദിയുടെ ചുണ്ടുകളിൽ ചെറിയൊരു കുസൃതി ചിരി സ്ഥാനം പിടിച്ചിരുന്നു....

" എന്റെ കാർ അവിടെ ആണ്.. പിന്നെ ഗേറ്റ് വഴി... അതിലൊരു ത്രിൽ ഇല്ല... Come let's go...... "

ചെറിയൊരു ചിരിയോടെ ഒറ്റ കണ്ണിറുക്കി തന്നോട് പറയുന്നവനെ കണ്ടതും ലൂക്കിന്റെ ചുണ്ടുകളും ഒന്ന് വിടർന്നു....

അതെ...!!

നേരായ വഴിയിലൂടെ ഒന്നും ചെയ്തു തീർത്തു ഇരുവർക്കും ശീലം ഇല്ല....
കുറച്ചു പൊട്ടത്തരവും ക്രെസിനെസ്സും വേണം... അൽപ്പം സഹസികതയും....
പ്രത്യേകിച്ചും ഇരുവരും ഒരുമിച്ചുള്ള നിമിഷങ്ങളിൽ......

" Yeeehhhh...... "

പാലയ്ക്കൽ തറവാടിന്റെ വലിയ മതിലിനു മുകളിൽ നിന്ന് കൈകൾ കോർത്തു പിടിച്ചു ഓരേ ശബ്ദത്തോടെ റോഡിലേക്ക് എടുത്തു ചാടുമ്പോൾ.......

ദിവസങ്ങൾക്കു ശേഷം വീണു കിട്ടിയ രാത്രി യാത്ര ആഘോഷിക്കാനുള്ള ആവേശത്തിൽ ആയിരുന്നു ഇരുവരും................❤️

.......................................................................................................................................

" ശിവാ... ഇതേതാ സ്ഥലം....? "

ബുള്ളെറ്റ് നിർത്തിയതറിഞ്ഞു ശിവയുടെ തോളിൽ നിന്നും മുഖം ഉയർത്തി കൊണ്ട് അവൻ ചുറ്റിനും നോക്കി......

" അതൊക്കെ പറയാം... നീ ആദ്യം ഇറങ്ങ്..... "

പതിയെ തലയൊന്ന് സൈഡിലേക്ക് ചെരിച്ചു കൊണ്ട് ശിവ പറയുന്നത് കേട്ടതും അവനെ ചുറ്റി പിടിച്ചിരുന്ന കൈകൾ മാറ്റി അഭി പിന്നിൽ നിന്നും ഇറങ്ങി.....

പിന്നാലെ ബുള്ളറ്റ് സൈഡിലെ മരത്തിനു അടിയിലേക്ക് ഒതുക്കി നിർത്തികൊണ്ട് ശിവയും... ചാവിയെടുത്തു ഇട്ടിരുന്ന ജീൻസിന്റെ പോക്കറ്റിൽ തിരുകി കൊണ്ട് ശിവ അടുത്ത് വന്നപ്പോഴും അഭി ചുറ്റിനും നിരീക്ഷിക്കുന്ന തിരക്കിൽ ആയിരുന്നു.....

വീട്ടിൽ നിന്നും കുറച്ചു ദൂരം മുന്നോട്ട് വന്നതേ അറിയൂ... എവിടെയാണെന്നോ എന്താണെന്നോ അറിയില്ല... ഉറക്ക ക്ഷീണം നന്നായി തന്നെ ഉണ്ടായിരുന്നവൻ യാത്ര തുടങ്ങി നിമിഷങ്ങൾ കഴിഞ്ഞതും ശിവയുടെ പുറത്ത് മുഖം അമർത്തി ഉറങ്ങി പോയിരുന്നു.....

തൂങ്ങി വീഴരുതെന്ന് കരുതി ശിവ തന്നെ ആണ് തന്റെ വയറ്റിലൂടെ കൈകൾ ചുറ്റി പിടിപ്പിച്ചതും... എന്നിട്ടും ഒരു മുൻ കരുതൽ എന്ന പോൽ അവൻ വളരെ സാവധാനത്തിൽ തന്നെ ആയിരുന്നു ഡ്രൈവ് ചെയ്തിരുന്നതും.......

" ഇതെവിടെയാ ശിവാ....? "

അരികിൽ വന്നു നിൽക്കുന്നവനെ അറിഞ്ഞതും അഭി സംശയത്തോടെ അവന് നേരെ തിരിഞ്ഞു...
വര്ഷങ്ങളായി ബാംഗ്ലൂരിൽ ഉണ്ടെങ്കിലും അതികം ചുറ്റി കറങ്ങലുകൾ ഇല്ലാത്തതിനാൽ തന്നെ അഭിയ്ക്ക് അവിടുള്ള പല സ്ഥലങ്ങളും ഇപ്പോഴും അപരിചിതം തന്നെ.....

" വാ.... "

അതികം മറുപടി ഒന്നും പറയാതെ തന്നെ ശിവ അവന്റെ കൈകളിൽ പിടുത്തമിട്ടു... മറു കൈയിലെ ഫോണിന്റെ വെളിച്ചത്തിൽ മുന്നോട്ട് നടക്കുന്നതിനു അനുസരിച്ചു അഭിയും അവനൊപ്പം ചുവടുകൾ വെച്ചു.....

അപ്പോഴും കണ്ണുകൾ ചുറ്റിനും അലഞ്ഞു... കുമിഞ്ഞു കൂടിയ ഇരുട്ട് ആണ്.. ചുറ്റിനും മരങ്ങൾ നിറഞ്ഞു നിൽക്കുന്നതിനു ഇടവഴിയിലൂടെ ഫോണിന്റെ വെളിച്ചത്തിൽ കാണുന്ന ചെറു വഴി....
ചെറിയ നിലാ വെളിച്ചവുമുണ്ട്......

രാത്രിയുടെ കുളിരും അവോളമുണ്ട്... ഒരു കയ്യാൽ ദേഹത്തു കിടന്ന ജാക്കറ്റ് ഒന്ന് കൂടെ ശരീരത്തിലേക്ക് കൂട്ടിപിടിച്ചവൻ ചെറുതായി പല്ലുകൾ കൂട്ടി കടിച്ചു പിടിച്ചു കൊണ്ട് ശിവയ്‌ക്കൊപ്പം മുന്നോട്ട് നടന്നു.....

" ശിവാ.. നമ്മൾ എത്തിയോ....? "

കുറച്ചു ചുവടുകൾ കൂടി മുന്നോട്ട് വെച്ചതും അഭി ഒരു മടുപ്പോടെ ഒപ്പം നടക്കുന്നവനെ നോക്കി... ഒന്നും തന്നെ മിണ്ടുന്നില്ല... തനിക്ക് ആണെങ്കിൽ സ്ഥലവും അറിയില്ല... ചുറ്റിനും നിറഞ്ഞു നിൽക്കുന്ന ഇരുട്ടും... അതിന് പുറമെ ദേഹത്താകെ കുത്തി കയറുന്ന തണുപ്പും....

ചെറിയൊരു മടുപ്പ് തോന്നി തുടങ്ങിയിരുന്നു അവനിൽ.....
ശിവ അപ്പോഴും മറുപടിയൊന്നും പറഞ്ഞില്ല.. പകരം കൈകൾ മുന്നിലേക്ക് ചൂണ്ടി കാണിച്ചു കൊടുത്തു...
അവർ നിൽക്കുന്നതിനു മുന്നിലായി കാണുന്ന സ്ഥലം.....!!

അധികം ദൂരമില്ല... രണ്ട് മൂന്ന് ചുവടുകൾ കൂടി മുന്നിലേക്ക് വെച്ചാൽ എത്തും....
ശിവയെ പിന്തുടർന്ന് ആ ഭാഗത്തേക്ക്‌ നോട്ടമെത്തിയതും അഭിയുടെ കണ്ണുകൾ വിടർന്നു....

നിറയെ മരങ്ങൾ നിറഞ്ഞു നിൽക്കുന്ന വഴി ചെന്നവസാനിക്കുന്നിടത്തായി കാണുന്ന ചെറു തടാകം പോലെ ഒന്ന്.....
രാത്രിയിലെ നിലാവിന്റെ വെളിച്ചത്തിൽ അവിടം നല്ലത് പോൽ കാണാം.... തിളങ്ങുന്നത് പോലെയുള്ള വെള്ളം.....

അതിന് നേരെ അപ്പുറം ബാംഗ്ലൂർ സിറ്റി ആണ്... രാത്രിയേറെ ആയിട്ടും ഇപ്പോഴും മയക്കത്തിൽ ആകാത്ത നഗരം....
ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങളിലെ വെളിചങ്ങൾ ഇങ്ങ് നിന്നും കാണാം.....

" Wow...... "

ആ കാഴ്ച കാണെ അഭിയുടെ കണ്ണുകൾ തിളങ്ങി.. ആ നേരം വരേ മടുപ്പോടെയും... ഉറക്ക ക്ഷീണത്തോടെയും നിന്നവൻ... ആവേശത്തോടെ ശിവയുടെ കൈകളിൽ നിന്നും തന്റെ കൈകളെ വേർപെടുത്തി കൊണ്ട് മുന്നോട്ട് ഓടി.....

ചെന്നെത്തി നിന്നതാകട്ടെ നദികരയിലും....

പിന്നാലെ ചിരിയോടെ നടന്നു വന്നവൻ കാണുന്നത് ചുറ്റിനും ഓടി നടന്നു നോക്കുന്ന അഭിയെ ആണ്... ശരിക്കും വണ്ടർ വേൾഡിൽ അകപ്പെട്ട് പോയ കൊച്ചു കുട്ടികളെ പോലെ......

" നിനക്കിഷ്ടമായോ ഈ സ്ഥലം..."

അഭിയുടെ അരികിലേക്ക് നടന്നടുത്തു കൊണ്ട് ശിവ ചോദിച്ചതും അവൻ നിറ ചിരിയോടെ പിന്നിലേക്ക് തിരിഞ്ഞു നോക്കി.....

"എന്തൊരു ഭംഗിയാണ് ശിവാ...."

ആവേശത്തോടെയാണ് അവൻ പറഞ്ഞത്... ഈ ഫോറെസ്റ്റ് ഏരിയയെ കുറിച്ച് അവൻ ഒരുപാട് കേട്ടിട്ടുണ്ട്... ആദിയെ കൂട്ടി ഒരിക്കൽ ഇവിടെ വന്ന കഥ ഇസ തന്നെ പറഞ്ഞു കൊടുത്തിട്ടുണ്ട് അവന്....

ഇന്ന് അതെ സ്ഥലത്തേക്ക് ശിവ തന്നെ സർപ്രൈസ് ആയി കൊണ്ട് വന്നതും വല്ലാത്തൊരു സന്തോഷവും അത്ഭുതവും അവനിൽ നിറഞ്ഞു.....

ശിവയ്ക്ക് എല്ലാം സാധാരണമായിരുന്നു... കാരണം....
ഈ സ്ഥലത്തു അവൻ ഒരുപാട് തവണ വന്നിട്ടുണ്ട്... ആദ്രിക്കും റൂണിക്കും ഒപ്പം ആയിരുന്നെന്ന് മാത്രം.. അവരുടെ ഫ്രണ്ട്ഷിപ് പ്ലേസ് ആയിരുന്നു ഇത്....


രാത്രിയിൽ സൈക്കിളുമെടുത്തു ഇറങ്ങിയാൽ മൂവരും ഇവിടെ ഒത്തു കൂടും....
പിന്നെ പുലരുവോളം ഇവിടെ തന്നെ ആയിരിക്കും... വെള്ളത്തിൽ ഇറങ്ങിയും കരയിൽ ഇരുന്നും പരസ്പരം സംസാരിച്ചു സമയം കളയും....
പുലർച്ചെ സൂര്യൻ ഉദിച്ചതിനു ശേഷമേ തിരികെ മടങ്ങൂ.....

തമ്മിൽ പിണക്കത്തിൽ ആയിരുന്ന സമയങ്ങളിൽ പോലും മൂന്ന് പേരും യാദൃചികം എന്നോണം ഇവിടെ ഒരുമിച്ചു കൂടിയിട്ടുണ്ട്.....

പഴയ ദിവസത്തിന്റെ ഓർമ്മകൾ ശിവയിൽ ചിരി വിടർത്തി.... ഇരു കവിളിലും കൈകൾ പൊതിഞ്ഞു ചുറ്റിനും നോക്കി നിൽക്കുന്നവനെ തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് ശിവ മുന്നോട്ട് വിരൽ ചൂണ്ടി......

" ഇവിടെ ഇരുന്നാൽ പുലർച്ചെ ... ദാ...അവിടെ നിന്ന് സൂര്യൻ ഉദിച്ചു വരുന്നത് കാണാം... നാളത്തെ സൺ റൈസ് ഒരുമിച്ചു കണ്ടിട്ട് നമുക്ക് വീട്ടിലേക്ക് പോകാം... ഓക്കേ ആണോ....? "

അവന്റെ തോളിൽ തന്റെ താടി കുത്തി നിർത്തി ചെറുതായി തലയിൽ തല മുട്ടിച്ചു കൊണ്ട് ശിവ ചോദിച്ചതും അഭിയിലും ചിരി വിടർന്നു.....

" ഓക്കേ...."

ശിവയോടൊപ്പം സമയം ചിലവഴിക്കുന്നതിൽ അവന് സന്തോഷമേയുള്ളൂ....
അത് ഇപ്പോൾ എവിടെ ആയാലും... ഏത് സമയം ആയാലും......

നിറയെ ചെറു പുല്ലുകൾ നിറഞ്ഞു നിൽക്കുന്നിടത് വീണു കിടക്കുന്ന മരത്തടിക്ക് മുകളിലായി ഇരുവരും ഇരുന്നു.....

കാലൊന്ന് ശരിക്കും നീട്ടിയാൽ വെള്ളത്തിൽ തൊടാം.. അത്രയും അരികിൽ ആയിരുന്നു... ചുറ്റിനും തണുത്ത അന്തരീക്ഷം ആണ്... ഇടയ്ക്കിടെ അടിച്ചു വീശുന്ന കാറ്റും....
ദേഹത്തെ കൈകൾ കൊണ്ട് പൊതിഞ്ഞു  കൈ കാലുകൾ കൂട്ടി പിടിച്ചു കൊണ്ട് അവൻ ചുരുണ്ടു കൂടി.......

മുകളിലെ നിലാവിന്റെ രൂപം വെള്ളത്തിൽ കാണാം... സ്വർണം പോലെ തിളങ്ങുന്നുണ്ട് വെള്ളം... കണ്ണിനും മനസിനും ഒരുപോലെ കുളിരെകുന്ന കാഴ്ച.....

പരസ്പരം ഒന്നും തന്നെ മിണ്ടിയില്ലെങ്കിലും അഭിക്ക് ഒട്ടും തന്നെ മടുപ്പ് തോന്നിയില്ല... അവിടം അവനിഷ്ടമായിരുന്നു... ഒറ്റ വിഷമം മാത്രമേ ബാക്കിയുള്ളൂ......

" എന്റെ ഐസ്ക്രീം.... "

അത് വാങ്ങി തരുമെന്ന് ഉറപ്പ് പറഞ്ഞിട്ടാണ് ശിവ അവനെ ഉറക്കത്തിൽ നിന്നും കുത്തിയെഴുന്നേൽപ്പിച്ചത്.... അതിന്റെ പരിഭവം അവനിൽ ബാക്കിയാണ്....

ഈ സിറ്റുവേഷനിൽ അതും കൂടെ ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആയേനെ.....
നിരാശ നിറഞ്ഞൊരു ഭാവത്തോടെ ശിവയെ നോക്കിയതും... അതിനേക്കാൾ ദയനീയത നിറഞ്ഞു നിൽക്കുന്ന മുഖ ഭാവം ആയിരുന്നു അവന് കാണാൻ കഴിഞ്ഞത്.....

" ഈ പാതിരാത്രി ആരെങ്കിലും ഐസ്ക്രീം വിറ്റ് നടക്കുവോ അഭീ.... കൊച്ചു കുട്ടികളെ പോലെ ആകാതെ..... "

വീർപ്പിച്ചു വെച്ചിരിക്കുന്ന കവിളിൽ ഒന്ന് കുത്തി കൊണ്ടവൻ പറഞ്ഞതും അഭിയുടെ കണ്ണുകൾ ഒന്ന് കൂർത്തു.....
എങ്കിലും ശിവയോടവൻ മറുപടി ഒന്നും പറഞ്ഞില്ല... രാത്രിയിൽ അതൊന്നും തന്നെ കിട്ടില്ലെന്ന്‌ അവനും നന്നായി അറിയാവുന്ന കാര്യം തന്നെ.....

പിന്നെ വാശി പിടിക്കുന്നതിൽ എന്ത് അർത്ഥം....?
എങ്കിലും....... ഒന്ന് കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു......

ചെറിയൊരു നിശ്വാസത്തോടെ പിറുപിറുത്തു കൊണ്ടവൻ നേരെയിരുന്നു......
വീണ്ടും തമ്മിൽ നിശബ്ദത മൂടിയ കുറച്ചു നിമിഷങ്ങൾ.......

" അഭീ.... "

തമ്മിൽ ആദ്യം സംസാരിച്ചു തുടങ്ങിയത് ശിവ തന്നെ....
തന്റെ പേര് വിളിക്കുന്നവനെ അറിയേ അഭി മുന്നിൽ നിന്നും കണ്ണുകൾ മാറ്റി അരികിൽ ഇരിക്കുന്നവനെ നോക്കി.....

ശിവയുടെ കണ്ണുകളും അവനിൽ തന്നെ ആയിരുന്നു.....

" എന്താ....? "

" നമ്മൾ തമ്മിൽ റിലേഷൻ ആയിട്ട് കുറച്ചു നാളുകൾ ആയില്ലേ... തമ്മിൽ കുറച്ചു ദിവസം ഒരുമിച്ചൊരു വീട്ടിൽ ഉണ്ടായിരുന്നു എന്നല്ലാതെ..നമ്മൾ തമ്മിൽ വലിയ ബന്ധം ഒന്നും ഇല്ലായിരുന്നു....എനിക്ക് നിന്നെയോ നിനക്ക് എന്നെയോ ശരിക്കും അറിയില്ല.... അതിനുള്ള ടൈം ഒന്നും നമുക്കിടയിൽ ഉണ്ടായിട്ടില്ല..... So...... നീ നിന്നെ കുറിച്ച് എനിക്ക് പറഞ്ഞു താ.... എന്നെ കുറിച്ച് അറിയണമെങ്കിൽ അതും ചോദിക്ക്...... "

അഭിയുടെ സംശയത്തിന് മറുപടിയെന്നോണം ശിവ പറഞ്ഞ വാക്കുകൾ.....
അഭി അവനെ ഒന്ന് നോക്കി.....

തമ്മിൽ എല്ലാം തുറന്നു സംസാരിക്കാനുള്ള സമയം ആണോ ഇത്....?
അങ്ങനെ ആണെങ്കിൽ തന്നെ... എന്നെ കുറിച്ച് എന്ത് പറയാൻ ആണ്.....?

" ഇതുവരെ ആയിട്ടും നിനക്കെന്നെ പറ്റി ഒന്നും അറിയില്ല...... "

തന്നെ കുറിച്ച് കേൾക്കാനായി കാത്തിരിക്കുന്നവന്റെ നേരെ അഭി ഒരു സംശയത്തോടെ നോക്കി......

" കുറെയൊക്കെ അറിയാം...മിണ്ടുമ്പോൾ കരയും......പെട്ടന്ന് ദേഷ്യം വരും.. വന്നാൽ നന്നായി തെറി പറയും... പിന്നെ കുശുമ്പിന്റെ കൂടും...... "

ചെറു ചിരിയോടെ ആയിരുന്നു മറുപടി..... തന്നെ കളിയാക്കിയതാണെന്ന് അറിയവേ നെറ്റിയൊന്ന് ചുളിഞ്ഞെങ്കിലും അഭിയുടെ ചുണ്ടിലും ചെറു ചിരി വിടർന്നു.......

പറഞ്ഞതിൽ സത്യമുണ്ട്... ഉള്ളിൽ തോന്നുന്ന ഇമോഷൻസ് അത് പോൽ പുറത്ത് കാണിക്കുന്നതിൽ തെറ്റൊന്നും ഇല്ല... ഒപ്പമുള്ളയാൾക്ക് നമ്മുടെ മാനസികാവസ്ഥ മനസിലാക്കാനുള്ള ബെറ്റർ ഓപ്ഷൻ അത് തന്നെ ആണ്.....
എല്ലാം ഉള്ളിൽ കെട്ടി പൂട്ടി വെച്ചിട്ടെന്താണ് കാര്യം.....

" അതൊക്കെ തന്നെ ഞാൻ... കൂടുതലൊന്നും ഇല്ല... പിന്നെ നീ വിട്ട് പോയൊരു കാര്യം ഉണ്ട്... എനിക്ക് നന്നായി സ്നേഹിക്കാനും അറിയാം..... അത് പറയാൻ ACP സാറിനെന്താണ് മടി..... "

അവന് നേരെ തിരിഞ്ഞിരുന്നു കൊണ്ട് ചെറുതായി പിരികം ഒന്ന് ഉയർത്തി ചോദിച്ചതും കണ്ണുകൾ ചിമ്മിയൊരു ചിരിയായിരുന്നു അഭിക്ക് കിട്ടിയ മറുപടി.......

കൂടെയുള്ളവരെ വെറുതെ ചൊറിയുകയല്ലാതെ...അങ്ങനെ ഉള്ളതൊക്കെ തുറന്നു പറയാൻ പോലീസ് ഏമാന് വലിയ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ആണ്...അഭിയ്ക്കും അറിയാം അത്......

തന്നെ നോക്കി ഇളിച്ചു കൊണ്ടിരിക്കുന്നവനെ കാണെ തലയൊന്ന് കുടഞ്ഞു ചെറു നിശ്വാസത്തോടെയവൻ നേരെ ഇരുന്നതും അഭിയുടെ കൈകളിൽ ശിവയുടെ കൈകൾ മുറുകിയിരുന്നു......

" നിനക്ക് എന്നെ കുറിച്ച് എന്തെങ്കിലും അറിയണോ അഭീ.... "

അവനിലേക്ക് കുറച്ചധികം ചേർന്ന് ഇരുന്നു കൊണ്ട് ശിവ ചോദിച്ചതും അഭിയുടെ കണ്ണുകൾ ശിവയിൽ തന്നെ തറഞ്ഞു നിന്നു.......

" നിന്നെ കുറിച്ച് എനിക്കെല്ലാം അറിയാം... ഇനിയെന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ ഇപ്പോൾ ഒന്നും അറിയേണ്ട...ഇനിയും നമ്മൾ ഒരുമിച്ചുള്ള നിമിഷങ്ങൾ ഉണ്ടാകുമല്ലോ... അപ്പോൾ അറിഞ്ഞാൽ മതി..... "

ശിവയെ തന്നെ നോക്കി കൊണ്ടാണവൻ പറഞ്ഞത്... ശിവ എന്താണെന്നും... എങ്ങനെ ആണെന്നും കുറച്ചു നാളുകൾ കൊണ്ട് തന്നെ അവൻ മനസിലാക്കിയെടുത്തതാണ്.... അതിലുപരി അവനറിയാത്തതായ ഒരുപാട് കാര്യങ്ങൾ ശിവ തന്നെ പറഞ്ഞു കൊടുത്തിട്ടുമുണ്ട്.....

അതിനുമപ്പുറം താൻ അറിയേണ്ടതായ കാര്യങ്ങൾ ഉണ്ടെന്ന് അഭിയ്ക്ക് തോന്നിയില്ല....
ശിവയോട് തനിക്ക് പ്രണയം ആണ്... അവന് തന്നോടും....
അതിൽ ഒരു തുറന്നു പറച്ചിലുകളുടെയോ.. കൂടുതൽ മനസിലാക്കേണ്ടതോ ആയ ആവശ്യങ്ങൾ ഒന്നുമില്ല....

ഇതുവരെ എങ്ങനെ ആയിരുന്നുവോ അങ്ങനെ തന്നെ.....
ശിവയുടെ കണ്ണുകളിൽ നോക്കി മനസിൽ ഒരു ഉറച്ച തീരുമാനത്തോടെ നിന്നതും.......

" I LOVE YOU അഭീ..... "

ശിവയിൽ നിന്നുതിർന്ന വാക്കുകൾ...!!
അഭിയുടെ കണ്ണുകൾ ഒന്നു വിടർന്നു... ഒരു നിമിഷം താൻ സ്വപ്നം കാണുകയാണോ എന്ന് പോലും അവന് തോന്നിപോയി....

തമ്മിൽ അത്രയും അടുത്തിട്ടും... താൻ പല തവണ പറഞ്ഞിട്ടും ശിവയിൽ നിന്നും ഒരിക്കലും തനിക്ക് നേരെ ഉയരാത്തൊരു വാക്ക് ആണ്.....
ഇന്ന് താൻ തീരെ പ്രതീക്ഷിക്കാത്തൊരു ടൈമിൽ ശിവയിൽ നിന്ന് അത് കേട്ടതും വല്ലാത്തൊരു സന്തോഷവും അത്ഭുതവും തോന്നിയവന്.....

" LOVE YOU TOO.... "

തിരികെ മറുപടി കൊടുക്കുമ്പോൾ അഭിയുടെ കണ്ണുകൾ നിറഞ്ഞു ശബ്ദം ഇടറിയിരുന്നു... സന്തോഷം കൊണ്ടായിരുന്നെന്ന് മാത്രം.....

ശിവ അവന്റെ കവിളിൽ കൈകൾ ചേർത്തു പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു... തള്ള വിരലിനാൽ കവിളിൽ കൂടി ഒഴുകിയിറങ്ങിയ കണ്ണീർ തുള്ളികളെ തുടച്ചു നീക്കി......

" I know... ഞാൻ നിന്നെ കുറച്ചധികം വിഷമിപ്പിച്ചിട്ടുണ്ട്... അവഗണിച്ചിട്ടുണ്ട്... അതൊന്നും ഒരിക്കലും ഞാൻ ന്യായീകരിക്കില്ല... തെറ്റ് തന്നെ ആണ്... നിന്നെ അക്‌സെപ്റ് ചെയ്യാൻ എനിക്ക് കുറച്ചു ബുദ്ധിമുട്ട് ഉണ്ടായിരുന്നു... എന്റെ മൈൻഡ് കൺഫ്യൂഷൻ ആയിരുന്നു.... അഭീ.... But.... നിന്നോടുള്ള ഫീലിംഗ്സ് എന്താണെന്ന് തിരിച്ചറിഞ്ഞു തുടങ്ങിയ ടൈം മുതൽ... നമ്മൾ തമ്മിൽ.... അന്ന് അങ്ങനെ..... ഉണ്ടായത് മുതൽ.... എന്റെ മനസിൽ നീയല്ലാതെ മറ്റാരും ഉണ്ടായിട്ടില്ല..... സത്യം..... ഞാൻ സ്നേഹിക്കുന്നത് നിന്നെ മാത്രം ആണ്... നിന്നെ മാത്രം......
I LOVE YOU........ "

ശിവ സ്വയം തന്നെ തന്നെ... അഭിക്ക് പറഞ്ഞു മനസിലാക്കി കൊടുക്കുകയായിരുന്നു.... കഴിഞ്ഞ ദിവസങ്ങളിലെ തന്റെ പെരുമാറ്റങ്ങൾ അഭിയെ വേദനിപ്പിച്ചിട്ടുണ്ടെന്ന് അവന് അറിയാം....
അത് മൂലം അഭിയുടെ മനസിൽ ആവശ്യമില്ലാത്ത ചിന്തകൾ കയറി കൂടിയിട്ടുണ്ടെന്നും.......

അത് തിരുത്തി കൊടുക്കേണ്ടത് തന്റെ ആവശ്യം ആണ്... ഇനി മുന്നോട്ടുള്ള നിമിഷങ്ങളിൽ അങ്ങനെയുള്ള തോന്നലുകൾ ഉണ്ടാകാതെ ഇരിക്കേണ്ടതും....

അതിന് വേണ്ടിയാണ് ഇവിടേക്ക് തന്നെ അവൻ അഭിയെ കൂട്ടികൊണ്ട് വന്നതും... തമ്മിൽ എല്ലാം തുറന്നു സംസാരിക്കാൻ ഈയൊരു സ്ഥലം ആണ് ഏറ്റവും നല്ലതെന്നും അവന് തോന്നി.....

" And.... ഇനിയൊരിക്കലും ഞാൻ നിന്നെ വിഷമിപ്പിക്കില്ല അഭീ.... ഞാൻ നിന്നോട്.......

" മതി....!!

വീണ്ടും പറഞ്ഞു തുടങ്ങിയതും അഭി അവനെ വിലക്കിയിരുന്നു... തന്റെ കവിളിൽ ചേർത്ത് പിടിച്ചിരിക്കുന്നവന്റെ കൈകൾക്ക് മുകളിൽ തന്റെ കൈകൾ ചേർത്ത് പിടിച്ചു കൊണ്ട് അവൻ ശിവയെ നോക്കി.......

" ഇതിന്റെയൊന്നും ആവശ്യം ഇല്ല ശിവാ... എനിക്ക് നിന്നെ അറിയാം... നിന്റെ രീതികളെ അറിയാം... നിന്റെ തിരക്കുകളെയും അറിയാം... നമ്മുടെ റിലേഷൻ എത്രത്തോളം കോംപ്ലിക്കേറ്റഡ് ആണെന്നും അറിയാം... അത്കൊണ്ട് ഈ ഏറ്റു പറച്ചിലിന്റെയൊന്നും ആവശ്യമില്ല.... എനിക്ക് നിന്നെ മനസിലാകും... ഇല്ലെങ്കിൽ പിന്നെ ഞാൻ നിന്നെ സ്നേഹിക്കുന്നെന്ന് പറയുന്നതിൽ എന്ത് അർത്ഥം ആണ്...... "

പ്രണയത്തിൽ ഏറ്റവും കൂടുതൽ വേണ്ടത് പരസ്പരം ഉള്ള ധാരണകൾ ആണ്....
ചെറിയ പിണക്കങ്ങളും പരിഭവങ്ങളും ഉണ്ടായിരുന്നെങ്കിലും ശിവയെന്തെന്ന് നന്നായി തന്നെ അറിഞ്ഞിരുന്നവനിൽ ആ പരിഭവങ്ങൾക്കൊക്കെ അൽപായുസ് മാത്രം ആയിരുന്നു ഉണ്ടായിരുന്നത്......

അഭിയുടെ മറുപടിയിൽ ശിവയുടെ മുഖമൊന്നു വിടർന്നു..
കൂടുതൽ പറയാതെയും... ചോദിക്കാതെയും തന്നെ നമ്മളെ മനസിലാക്കുന്നൊരാളെ പങ്കാളിയായി കിട്ടുകയെന്നത് ചെറിയ കാര്യം ഒന്നുമല്ല...

അഭിയങ്ങനെയൊരു ആളാണോ എന്ന് ചോദിച്ചാൽ അവന് കൃത്യമായി പറയാൻ കഴിയുകയില്ല... എന്നാലും... ഈയൊരു നിമിഷം അഭിയിൽ നിന്നുണ്ടായ വാക്കുകൾ അവന്റെ മനസ് നിറച്ചിരുന്നു... വല്ലാതെ സന്തോഷിപ്പിക്കുകയും ചെയ്തു...

" Thankyou..... "

ചെറു ചിരിയോടെ മുന്നോട്ടാഞ്ഞവൻ അഭിയുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി... അഭിയുടെ കണ്ണുകൾ അടഞ്ഞു പോയിരുന്നു.....
ശിവയിലേക്ക് ചേർന്ന്.... അവന്റെ ശരീരത്തിലെ ചൂടിന്നാൽ തന്നെ പൊതിയുന്ന തണുപ്പിനെ അകറ്റി കൊണ്ടവൻ ദൂരേക്ക് നോക്കിയിരുന്നു.....

ശിവയും അവനെ ചേർത്ത് പിടിച്ചു.... തമ്മിൽ പലതും സംസാരിചും... തമാശകൾ പറഞ്ഞും... പിണങ്ങിയും.. ഇണങ്ങിയും... ഇടയ്ക്കിടെ ചെറു ചുംബനങ്ങൾ പങ്കിട്ടും.....

ആ നദി കരയിൽ പ്രഭാത സൂര്യനെ കാത്തിരിക്കുമ്പോൾ അവർക്കുള്ളിൽ നിറഞ്ഞു നിന്നത് പ്രണയം മാത്രം ആയിരുന്നു.........❤️

............................................................................................................................................

" ലൂക്കാ... വേഗം വാ.... "

കുറച്ചു ദൂരം നടന്നു കഴിഞ്ഞു പിന്നിലേക്ക് തിരിഞ്ഞു നോക്കിയതും കാൽ മുട്ടിൽ കൈ ഊന്നി നിന്ന് കിതയ്ക്കുന്നവനെ കാണെ ആദി വിളിച്ചു കൂവി....

" എനിക്ക് വയ്യ... ഞാൻ മടുത്തു..... "


ഏറെ ദൂരമായി നടക്കാൻ തുടങ്ങിയിട്ട്... കാട് പോലെ തോന്നിപ്പിക്കുന്നൊരു ഇടമാണ്... അല്ല കാട് തന്നെ ആണ്......
റോഡിനരികിൽ കാർ നിർത്തിയിട്ടിട്ട് നടക്കാൻ തുടങ്ങിയിട്ട് ഏറെ നേരമായി.... ഇതുവരെയും എവിടെയും എത്തിയില്ല.....

ആദ്യമൊക്കെ ആവേശത്തോടെ തുടങ്ങിയത് ഇടയിൽ വെച്ച് ചോർന്നു പോയി.... അവൻ നന്നായി മടുത്തിരുന്നു......
ഇനിയും ഒരടി നടന്നാൽ വീണു പോകുമെന്ന് ഉറപ്പ്.....

" നിനക്കീ സ്ഥലമൊക്കെ എവിടെ നിന്ന് കിട്ടുന്നു അദീ...... "

തനിക്ക് അരികിലേക്ക് നടന്നു വരുന്നവനെ നോക്കി അവനൊരു മടുപ്പോടെ ചോദിച്ചു പോയി... ആദി അടുത്തെത്തിയതും ഒരു കൈ ഇടുപ്പിൽ കുത്തി മറു കൈ ആദിയുടെ തോളിലേക്കും അമർത്തി വെച്ച് കൊണ്ട് ആഞ്ഞു ശ്വാസം എടുത്തു പോയിരുന്നു അവൻ.....

" കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ഒളിവിൽ ആയിരുന്നില്ലേ... അപ്പോൾ കണ്ട് പിടിച്ചതാണ്.... "

ചെറിയൊരു കുസൃതിയോടെ ആണ് അവൻ പറഞ്ഞത്... കണ്ണുകൾ അടച്ചു ശ്വാസം എടുത്തു നിന്നവൻ കണ്ണുകൾ വലിച്ചു തുറന്നു കൊണ്ട് അവനെയൊന്ന് കൂർപ്പിച്ചു നോക്കി.....
ആദിയിൽ അപ്പോഴും ചിരി തന്നെ.....

" എന്നെ കൊണ്ട് കൂടുതൽ പറയിപ്പിക്കരുത് നീ... "

ചെറിയൊരു താക്കീതോടെ ലൂക്ക് പറഞ്ഞതും ആദി ഒരു ചിരിയോടെ തന്നെ അവനെ നോക്കി കണ്ണുകൾ ചിമ്മി... പിന്നെ തന്റെ വാച്ചിലായി സമയം നോക്കി...

" ഓഹ്... ഗോഡ്... ടൈം ഒരുപാട് ആയി... നടന്നെ നീ.. ഇനിയും കുറച്ചൂടെ നടന്നാലേ അവിടെ എത്തൂ.... "

ആദി ദൃതി പിടിച്ചു കൊണ്ട് അവനിൽ നിന്ന് അകന്ന് മാറി മുന്നോട്ട് നീങ്ങിയെങ്കിലും.....

" അദീ... "

പിന്നിൽ നിന്നും ദയനീയത നിറഞ്ഞവന്റെ സ്വരം ആയിരുന്നു... ചെറിയൊരു നിശ്വാസത്തോടെ ഇടുപ്പിൽ കൈകൾ വെച്ച്... പിരികം ഒന്ന് ചുളിച്ചു കൊണ്ട് ആദി തിരിഞ്ഞു നോക്കി....

അതോടെ ലൂക്കിന്റെ മുഖം കൂടുതൽ നിഷ്കളങ്കത നിറഞ്ഞതായിരുന്നു....
ഇനിയൊരു ചുവട് മുന്നോട്ട് വെയ്ക്കാൻ കഴിയില്ലെന്ന് പറയുന്നത് പോലെ.....
ഇവിടെ എവിടെയെങ്കിലും ഇരുന്നു സംസാരിച്ചാൽ പോരെയെന്ന് ചോദിക്കുന്നത് പോലെ.....

ശരീരത്തിൽ ഉള്ളതിൽ കൂടുതൽ വയ്യായ്ക അഭിനയിച്ചു നിൽക്കുന്നവനെ കാണെ ആദി ഒരു മടുപ്പോടെ തല കുടഞ്ഞു കൊണ്ട് അവനെ നോക്കി.....

" നിന്ന് കൊഞ്ചാതെ ഇങ്ങോട്ട് നടക്ക് ലൂക്കാ..... "

ലൂക്കിനരികിലേക്ക് നടന്നടുത്തവൻ അവന്റെ കൈകളിൽ പിടിച്ചു വലിച്ചു കൊണ്ട് മുന്നോട്ട് നീങ്ങി... എന്നിട്ടും അനങ്ങാതെ നിൽക്കുന്നവനെ പിന്നിൽ നിന്നും ഇരു കയ്യാലേ തള്ളി കൊണ്ട് ആദി മുന്നോട്ട് നടന്നു.....

മുഴുവൻ ഭാരവും അവന്റെ കൈകളിലേക്ക് അമർത്തി കൊണ്ട് ആദി നീക്കുന്നതിനു ഒപ്പം ചുവട് വെച്ച് കൊണ്ട് ലൂക്കും......

നിന്നും ഇരുന്നും കിടന്നും നടന്നും ഒടുവിൽ ആദിയുടെ തോളത്തു കയറി ഇരുന്നുമൊക്കെയാണ് അവർ ലക്ഷ്യ സ്ഥാനത് എത്തി ചേർന്നത്.....
ചെറിയൊരു വെള്ളച്ചാട്ടം പോലെ തോന്നിപ്പിക്കുന്നൊരിടം....

ചുറ്റിനും പാറ കെട്ടുകൾ ആണ്... അതിനപ്പുറം നിറയെ  പച്ചപ്പ് നിറഞ്ഞു നിൽക്കുന്ന ചെറിയ കരയും.....
കുറച്ചു ദൂരെ നിന്ന് തന്നെ വെള്ളം ഒഴുകുന്ന ശബ്ദം ലൂക്ക കേട്ടിരുന്നു.....

ഇവിടെ ഇങ്ങനൊരു സ്ഥലം ഉണ്ടായിട്ടും ഞാൻ അറിയാതിരുന്നത് എന്താണ്.....?

പുഴ പോലെ ഒഴുകുന്ന വെള്ളത്തെ നോക്കി  അരികിലെ പാറ കല്ലിൽ കയറി ഇരിക്കെ അവൻ സ്വയം ചിന്തിച്ചു പോയി....
നല്ല തണുപ്പ് ആണ്... ഇട്ടിരിക്കുന്ന ബനിയന് ഉള്ളിലൂടെ തണുപ്പ് അരിച്ചു കയറുന്നുണ്ട്....പാറയിൽ ഉണ്ടായിരുന്ന ചെറു കുഴിയിലെ വെള്ളത്തിൽ മുക്കി വെച്ച കാൽ ആകട്ടെ ഐസ് പോലെ തണുത്തു പോകുന്നു.....

എങ്കിലും.... ഈ തണുപ്പും ഒരു രസം ആണ്.....

" എങ്ങനെ ഉണ്ട്... അടിപൊളി അല്ലെ.... "

അരികിലായി വന്നിരിക്കുന്നവന്റെ ചോദ്യം കേട്ടതും ലൂക്ക് തല ചെരിച്ചു തനിക്ക് അരികിലേക്ക് നോക്കി....

" നീ ഇതെങ്ങനെ കണ്ട് പിടിച്ചു.... "

തിരികെ മറുപടി കൊടുക്കുന്നതിനു പകരം മറു ചോദ്യം ആയിരുന്നു അവനിൽ ഉണ്ടായിരുന്നത്....
ആദി ചെറിയൊരു ചിരിയോടെ ലൂക്കിനെ നോക്കി.....

" മാത്യുവിനെ തിരക്കി വന്നപ്പോൾ കണ്ട് പിടിച്ചു... അയാൾ ഇവിടെ ആയിരുന്നു... അപ്പോൾ നിന്നെയും കൊണ്ട് വന്നു കാണിക്കണമെന്ന് തോന്നി...ഇപ്പോഴാണ് അവസരം കിട്ടിയത്.... "

നിസ്സാരമായൊരു ഭാവത്തോടെ ലൂക്കിനെയൊന്ന് നോക്കി ചുമൽ കൂച്ചി കൊണ്ട് അവൻ തന്റെ കൈയിലെ കല്ലുകൾ ഓരോന്നായി വെള്ളത്തിലേക്ക് എരിഞ്ഞു ശബ്ദം ഉണ്ടാക്കി കൊണ്ടിരുന്നു....

അപ്പോഴും ലൂക്കിന്റെ കണ്ണുകൾ ചുറ്റിനും പരതുകയായിരുന്നു....
മാത്യുവിനെ റയ്ച്ചൻ ഇതുപോലൊരു കാട്ടിൽ കൊണ്ട് വന്നു നിർത്തിയത് പറഞ്ഞു കേട്ടിട്ടുണ്ട്....
അതിവിടെ ആണോ.....?

സ്വയം ഒരു ചോദ്യത്തോടെ അവന്റെ കണ്ണുകൾ ചുറ്റിനും അലഞ്ഞു... താൻ പറഞ്ഞു കെട്ട കഥയിലെ പോലെ അവിടൊരു വീടൊന്നും കണ്ട് പിടിക്കാൻ ലൂക്കിന്‌ കഴിഞ്ഞിരുന്നില്ല....

ഇനി ഉണ്ടെങ്കിലും ഇല്ലെങ്കിലും അയാളെ തിരക്കി ഇവിടെ വരുന്ന നേരം ഇങ്ങനൊരു ചിന്ത ആദിയിൽ തോന്നിയെങ്കിൽ അത് അത്ഭുതം തന്നെ....
അത് ഓർത്തു വെച്ച് തന്നെ ഇവിടെ കൊണ്ട് വന്നത് അതിലും വലിയ അത്ഭുതം തന്നെ......

" എന്തായാലും കൊള്ളാം... വെറുതെ അല്ല ആരു നീ സൈക്കോ ആണെന്ന് പറഞ്ഞത്...."

അത്തരമൊരു സീരിയസ് സിറ്റുവേഷനിൽ നിൽക്കുമ്പോഴും കാമുകനുമൊത്തു നൈറ്റ്‌ റൈഡ് പ്ലാൻ ചെയ്യാനുള്ള മനസ് കാണിച്ചെങ്കിൽ ആളൊരു കുഞ്ഞ് സൈക്കോ തന്നെ ആകണമല്ലോ....

ആ സമയത്തെ ആദിയുടെ ചിന്തകൾ ആലോചിച്ചു പോയതും ലൂക്കിന് ചിരി വന്നു പോയിരുന്നു....
എന്നാൽ... അവൻ പറഞ്ഞ വാക്കുകൾ...!!
ആദി നെറ്റിയൊന്ന് ചുളിച്ചു കൊണ്ട് ലൂക്കിന് നേരെ തിരിഞ്ഞു......

" അവൻ ഞാൻ സൈക്കോ ആണെന്ന് പറഞ്ഞോ...? "

ചെറിയ കേറുവോടെയുള്ള ചോദ്യം... ആദിയുടെ മുഖം ഇരുണ്ടു.. നെറ്റി ചുളിഞ്ഞിരുന്നു.....
ചെറിയ കുട്ടികൾ തമ്മിൽ വഴക്കിടുമ്പോഴുള്ളൊരു ഭാവം.....
തന്റെ ഉള്ളിൽ നിന്നും പൊട്ടി വരുന്ന ചിരിയെ കടിച്ചു പിടിച്ചു കൊണ്ട് അവൻ ആദിയെ നോക്കി....

" പറഞ്ഞു... സൈക്കോ ആണെന്ന് മാത്രം അല്ല... നീ മാഫിയ വല്ലതും ആണോയെന്നും ചോദിച്ചു... എന്നോട് എന്തിനാ നിന്നെ സ്നേഹിക്കുന്നതെന്നും ചോദിച്ചു..... എങ്ങനെ ചോദിക്കാതിരിക്കും... അത്പോലെ ആയിരുന്നില്ലേ നിന്റെ പ്രവർത്തി... കുരുട്ടടയ്ക്ക പേടിച്ചു പോയി...... പാവം എന്റെ ചേട്ടായി..... "

ലൂക്ക സഹതാപം നിറഞ്ഞൊരു ഭാവത്തോടെ ചുണ്ട് ചുള്ക്കി...
ആദിയുടെ മുഖം കടന്നൽ കുത്തിയത് പോൽ വീർത്തു വന്നു.....
ആരവ് തന്നെ തെറ്റിദ്ധരിച്ചു പോയതിൽ ആയിരുന്നില്ല... ലൂക്ക തന്നെ തഴഞ്ഞു ചേട്ടനെ സപ്പോർട് ചെയ്തത് പോലെ തോന്നിയതായിരുന്നു അവന്റെ പ്രശ്നം.....

" ഓഹ്... നിന്റെ ചേട്ടൻ പാവം... ഞാനാണോ വില്ലൻ... നിന്നോട് ഞാൻ എല്ലാം പറഞ്ഞതല്ലേ... അല്ലെങ്കിലും എല്ലാം നിനക്കറിയാമല്ലോ... എന്നെ കഷ്ടപ്പെടുത്തിയതൊക്കെ നീയും കണ്ടതല്ലേ... എല്ലാം ആദ്യം കണ്ട് പിടിച്ചത് നീയല്ലേ... എന്നിട്ടും ഞാൻ ആണോ മോശം.......നിന്റെ ചേട്ടൻ എന്നെ പറ്റി കുറ്റം പറഞ്ഞപ്പോൾ നീ മിണ്ടാതെ നിന്ന് കെട്ടല്ലെ... ഞാൻ പാവം ആണെന്ന് നീ പറഞ്ഞില്ലല്ലോ... ഇപ്പോൾ പോലും പറയുന്നില്ലല്ലോ... ഇപ്പോഴും അവനാണല്ലേ നിനക്ക് പാവം... ഞാൻ വില്ലനും..... "

ഉള്ളിൽ കുമിഞ്ഞു കൂടിയ കുശുമ്പ്....
അതിനാൽ ഉള്ളിൽ നിന്നും വന്ന വലിയൊരു പരാതിയും...
ശ്വാസം പോലും വിടാതെ കൈകൾ ചൂണ്ടി ഓരോന്ന് ചോദിക്കുന്നതിനൊപ്പം തലയും ചലിപ്പിച്ചു  കൊണ്ട്... ഒടുവിൽ തന്നിൽ നിന്നും മുഖം വെട്ടിച്ചു ഇരിക്കുന്നവനെ കണ്ടതും ലൂക്ക് ചിരിച്ചു പോയിരുന്നു.....

എങ്ങനെ ചിരിക്കാതിരിക്കും....?
മിഖായേൽ ആണ്... കഴിഞ്ഞു പോയ ദിവസങ്ങളിലാണ് താൻ എപ്പോഴും പറയുകയും കേൾക്കുകയും ചെയ്തിരുന്ന രൂപം എത്രത്തോളം അപകടകാരിയാണെന്ന് ലൂക്ക് അറിഞ്ഞത് തന്നെ......

ചില സമയങ്ങളിൽ അവന് തന്നെ ആദിയോട് ഭയം തോന്നിപോയിരുന്നു.... അങ്ങനെയുള്ള ആൾ കൊച്ചു കുട്ടികളെ പോലെ തന്റെ ചേട്ടന്റെ പേരിൽ തന്നോട് കുശുമ്പ് കുത്തിയാൽ എങ്ങനെ ചിരിക്കാതിരിക്കും.....?

ഒരു നിമിഷം ആദി തന്നെ ആണോ മിഖായേൽ എന്ന് പോലും ലൂക്കിന് സംശയം തോന്നിപോയിരുന്നു.... കാരണം തനിക്ക് മുന്നിൽ കാണുന്ന രൂപം അത്രയേറെ വിത്യാസം ആണ്.....

ഒരു വിധത്തിൽ ചിരി കടിച്ചു പിടിച്ചു കൊണ്ട് അവൻ തനിക്ക് അരികിൽ ഇരിക്കുന്നവനിലേക്ക് നീങ്ങിയിരുന്നു... ആദിയുടെ മുഖം അപ്പോഴും പരിഭവത്തിൽ തന്നെ....

കാല് കൊണ്ട് വെള്ളത്തിൽ ശബ്ദം ഉണ്ടാക്കുന്നതിനൊപ്പം തന്നെ എന്തൊക്കെയോ പിറുപിറുക്കുന്നുമുണ്ട്... അത് ആരവിനെ തെറി വിളിക്കുന്നതാണെന്ന് മനസിലാക്കിയെടുക്കാനും അവന് വലിയ ബുദ്ധിമുട്ട് ഒന്നും ഉണ്ടായിരുന്നില്ല....

" ആദി..., അവന് കുറച്ചു കൺഫ്യൂഷൻ ഉണ്ട്.. കൺ മുന്നിൽ കണ്ടത് അത്ര നല്ല കാര്യങ്ങൾ ഒന്നുമല്ലല്ലോ... അതിന്റെയൊരു പേടിയും ടെൻഷനും അവനുണ്ട്.. ഞാൻ എല്ലാം അവനോട് ഓപ്പൺ ആയിട്ട് പറയട്ടെ...... "

ആദിയുടെ അരികിലേക്ക് നീങ്ങി അവന്റെ മുഖത്തേക്കായി ചാഞ്ഞു നോക്കി കൊണ്ടവൻ സമ്മതം ചോദിച്ചതും ആദി അവനെയൊന്ന് മുഖം ഉയർത്തി നോക്കി.....

" പറയുമ്പോൾ ഞാൻ എല്ലാം പറയും.. അസ്രിയുടെ കാര്യം ഉൾപ്പടെ... നീ ഓക്കേ അല്ലെ.... "

ആദി അവനോടായി എന്തെങ്കിലും പറയുന്നതിന് മുന്നേ ലൂക്ക് അതും കൂട്ടി ചേർത്തിരുന്നു....
ആദിയുടെ രഹസ്യങ്ങൾ ആരവിനോട് പറയുമ്പോൾ അവന്റെ കഴിഞ്ഞ കാലങ്ങളിലെ ഒന്നും തന്നെ വിട്ട് പോകരുതെന്ന് ലൂക്കിന് നിർബന്ധം ഉണ്ടായിരുന്നു.....

കാരണം......

എന്നെങ്കിലും ഒരിക്കൽ തന്റെ പപ്പയും അമ്മച്ചിയും ഈ രഹസ്യങ്ങൾ അറിഞ്ഞാൽ... അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ തന്നെക്കാൾ കൂടുതൽ കഴിയുന്നത് ആരവിന് ആണെന്ന് അവന് ഉറപ്പാണ്.....

അതിനേക്കാൾ ഉപരി അവനോടായി എല്ലാം തുറന്നു പറയുമ്പോൾ.. തന്റെ മനസിൽ കുറച്ചു ആശ്വാസം കിട്ടുകയും ചെയ്യും... അവരിൽ നിന്ന് എല്ലാം മറച്ചു വെച്ചു എന്നൊരു തോന്നലും ഇല്ലാതാകും....

ആദിയുടെ സമ്മതത്തിന് വേണ്ടിയാണ് അവൻ കാത്തിരുന്നത്....

അവനോടായി സമ്മതം ചോദിച്ചു കാത്തിരിക്കുമ്പോൾ ലൂക്കിന്റെ മനസിൽ ആശ്വാസം ആയിരുന്നെങ്കിൽ.....
ആദിയുടെ ചിന്തകൾ മറ്റു പല രീതിയിലും ആയിരുന്നു......

" ഓക്കേ... നീ അവനോട് പറഞ്ഞോ... എന്നെ പറ്റി എല്ലാം പറഞ്ഞോ... ഒന്നും മറച്ചു വെയ്ക്കേണ്ട... But.... എല്ലാം കേട്ട് കഴിഞ്ഞു അവൻ എന്നെ വെറുത്തു പോയാലോ....? ഞാനുമായുള്ള ബന്ധത്തിന് അവൻ നിന്നെ വിലക്കിയാലോ...? നീ എന്ത് ചെയ്യുമെന്ന് ഞാൻ ചോദിക്കുന്നില്ല... But... ഞാൻ എന്ത് ചെയ്യും ലൂക്കാ.... അവരെ വെറുപ്പിച്ചു കൊണ്ട് നിന്നെ ഞാൻ നേടിയെടുക്കുന്നത് എങ്ങനെ.....? "

ആദി ഒരു വല്ലായ്മയോടെ അവനെ നോക്കി...
അവനുള്ളിൽ ഭയം ആയിരുന്നു... താൻ അനുഭവിച്ചതൊക്കെയും അതെ തീവ്രതയോടെ മറ്റൊരാൾ മനസിലാക്കണമെന്നില്ല.... തന്റെ പ്രവർത്തികളിൽ ന്യായം കാണണമെന്നുമില്ല.....

ഈയൊരു സംഭവത്തോടെ പലതും തനിക്ക് നഷ്ടം ആയി... ഇനി ലൂക്കയേയും നഷ്ടം ആയാൽ....
വല്ലാത്തൊരു അസ്വസ്ഥത നിറഞ്ഞു തുടങ്ങിയിരുന്നു അവനിൽ....
ഉള്ളിലെ ഭയം മുഖത്തും പ്രകടം ആയിരുന്നു....

അത് മനസിലാക്കിയെടുത്തെന്നോണം ലൂക്ക അവന്റെ കൈകളിൽ തന്റെ കൈകൾ ചേർത്ത് പിടിച്ചു കൊണ്ട് ആദിയെ നോക്കി.....

" നീ ആദ്യം തന്നെ മനസിലാക്കേണ്ട ഒരു കാര്യം ഉണ്ട്... നീ തെറ്റൊന്നും ചെയ്തിട്ടില്ല ആദി... നിന്നോടാണ് എല്ലാവരും തെറ്റ് ചെയ്തത്... അതിനുള്ള ശിക്ഷ ആണ് അവർ അനുഭവിച്ചതും... പിന്നെ ആ കുഞ്ഞ്... അതും നിന്റെ തെറ്റ് അല്ല.... നിന്റെ സ്ഥാനത് ഞാൻ ആയിരുന്നെങ്കിൽ... ആരവ് ആയിരുന്നെങ്കിൽ... ഇതൊക്കെ തന്നെ അല്ലെ സംഭവിക്കുന്നത്... അത്കൊണ്ട് സ്വയം തെറ്റ് ചെയ്‌തെന്നുള്ള തോന്നലും... ആ കുഞ്ഞിനെ കാണുമ്പോഴുള്ള പേടിയുമൊക്കെ നീ സ്വയം മനസിൽ നിന്ന് എടുത്തു കളയ്....
And.... Trust me.....നിനക്കെന്നെ വിശ്വാസം ഇല്ലേ.... "

ആദിയുടെ കൈകൾ തന്റെ കൈകൾക്കുള്ളിൽ പൊതിഞ്ഞു പിടിച്ചു കൊണ്ട് അവൻ ചോദിച്ചപ്പോഴും ആദി നോക്കിയത് തനിക്ക് മുന്നിൽ ഇരിക്കുന്നവന്റെ കണ്ണുകളിലേക്ക് ആണ്....

കരുതലും പ്രണയവും നിറഞ്ഞു നിൽക്കുന്ന ഭാവം... അതിലുപരി താൻ മാത്രം നിറഞ്ഞു നിൽക്കുന്ന കണ്ണുകൾ... അതിലേക്ക് തന്നെ നോക്കിയിരിക്കെ ആദിയുടെ ചുണ്ടിൽ ചെറു ചിരി വിടർന്നു....

" എന്നേക്കാൾ ഏറെ വിശ്വാസം ആണ് എനിക്ക് നിന്നെ..... "

അവന്റെ ഹൃദയത്തിൽ നിന്നും തന്നെ വന്ന വാക്കുകൾ ആണ്...... ലൂക്കിനെ അവന് വിശ്വാസം ആണ്... മറ്റാരേക്കാളും... സ്വന്തം മനസാക്ഷിയെക്കാൾ ഏറെ വിശ്വാസം ആണ്....
കാരണം ആദിയേക്കാൾ ഏറെ അവന്റെ തോന്നലുകൾ അറിയുന്നതും.... അതിനെ നിയന്ത്രിക്കാൻ കഴിയുന്നതും ലൂക്കിന് തന്നെ.....

അങ്ങനെയുള്ളൊരുവനെ അവന് വിശ്വാസം ആണ്... പ്രണയം ആണ്......

അവന്റെ കണ്ണുകളിൽ നോക്കി കൊണ്ട് തന്നെ അത് ആദി അറിയിച്ചതും... ലൂക്ക് ചെറു ചിരിയോടെ അവനെ നോക്കി....

" Then trust me.... ഞാൻ ആരുവിനോട് എല്ലാം തുറന്നു പറഞ്ഞാലും അവൻ നിന്നെ വെറുക്കില്ല... വെറുക്കാൻ ഞാൻ സമ്മതിക്കില്ല...ഇപ്പോഴുള്ള തെറ്റിദ്ധാരണകൾ എല്ലാം മാറിയാൽ അവൻ നിന്നെ മനസിലാക്കും ആദി... എന്നെ വിശ്വാസിക്ക് നീ... അവനൊരു പാവം ആണ്..... "


ലൂക്ക് ആദിയുടെ കൈകളെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു.... അവന്റെ ഹൃദയം മിടിക്കുന്നത് ആദി തൊട്ടറിഞ്ഞിരുന്നു... അത് പോൽ സത്യവും ആണ് അവൻ പറഞ്ഞ വാക്കുകളും.....
ആ നേരം വരേ ഭയം തോന്നിയ മനസിൽ ഇപ്പോൾ സമാധാനം ഉണ്ട്..... തനിക്കൊപ്പം ഇരിക്കുന്നവൻ ഒരിക്കലും തന്നെ വിട്ട് പോകില്ലെന്ന വിശ്വാസവും ഉണ്ട്....

എങ്കിലും.... ഒരു പരിഭവം ബാക്കിയാണ്.....

" നിന്റെ ചേട്ടൻ മാത്രം ആണോ പാവം...? ഞാൻ പാവം അല്ലെ......? "

അത്തവരെയുള്ളതെല്ലാം മറന്നു കളഞ്ഞു കൊണ്ട് ആദിയുടെ ഉള്ളിൽ വീണ്ടും കുശുമ്പ് തല പൊക്കി... പിരികമുയർത്തി ഗൗരവവും പരിഭവവും കലർന്നൊരു ഭാവത്തോടെ തന്നെ നോക്കിയിരിക്കുന്നവനെ കാണെ ലൂക്ക് തലയിൽ കൈ വെച്ച് പോയി.....


ആന കാര്യത്തിനിടയിൽ ചേന കാര്യം എന്ന് പറയുന്നത് പോലെ.....
ഇത്രയും പറഞ്ഞതും അവന്റെയുള്ളിലെ തോന്നലുകൾ മാറ്റി കൊടുത്തതും ഒന്നുമല്ല പ്രധാനം... ലൂക്ക് ഇതുവരെയും ആരുവിനെ സപ്പോർട് ചെയ്തത് പോലെ താനും പാവം ആണെന്ന് പറയാത്തതാണ് ആദിയുടെ പ്രശ്നം.....

ഈ അസൂയയും കുശുമ്പും കണ്ട് പിടിച്ചത് ഇവനാണോ....
ലൂക്ക് സ്വയം ഒന്നു ചോദിച്ചു പോയി... സംശയിക്കേണ്ട കാര്യം തന്നെ ആണ്....
ലൂക്കുമായി ബന്ധമുള്ള എന്തിനോടും ആദിക്ക് കുശുമ്പ് തോന്നാറുണ്ട്... അതിപ്പോൾ സ്വന്തം ക്യാരക്റ്ററിനോട് പോലും തോന്നി പോകും.....

തിരുത്തി പറഞ്ഞു കൊടുത്തില്ലെങ്കിലും പ്രശ്നം ആണ്....
അപ്പോഴും ചോദ്യ ഭാവത്തോടെ തന്നെ നോക്കിയിരിക്കുന്നവനെ കാണെ അവനൊന്നു തല കുടഞ്ഞു പോയി....

പിന്നൊരു ചിരിയോടെ ആദിയുടെ ഇരു കവിളിലും തന്റെ കൈകൾ ചേർത്ത് പിടിച്ചു....

" നീ എപ്പോഴും പാവം ആണല്ലോ... My sweet.. And.. Cute........ "

ഓഹ്... നോ.....

പറഞ്ഞു തുടങ്ങിയവൻ പെട്ടന്ന് എന്തോ ഓർത്തെന്ന പോൽ... അബദ്ധം പറ്റിയത് പോലെ നാവിൽ കടിച്ചു കൊണ്ട് ആദിയുടെ കവിളിൽ നിന്ന് കൈകൾ വലിച്ചു.....

" ഞാൻ ഇനി നിന്നെ cute എന്ന് വിളിക്കില്ല .... "


ആദിയിൽ നിന്ന് അകന്നു മാറി നേരെയിരുന്നു കൊണ്ടാണ് അവൻ പിറുപിറുത്തത്.......
ആദിയുടെ നെറ്റിയൊന്ന് ചുളിഞ്ഞു.....

" അതെന്താ...? "
ചെറിയൊരു സംശയത്തോടെ ചോദിച്ചതും....

" കാരണം.... നീ.... ഹ്മ്മ്..... നീ... നീ കുറച്ചു ഹോട് ആണ്..... "

ചെറിയൊരു ചിരിയോടെ തന്റെ ചമ്മൽ മറച്ചു വെയ്ക്കാൻ പാട് പെട്ടു കൊണ്ട് പറയുന്നവൻ... ആദിയുടെ ചുണ്ടിൽ ചെറു ചിരി വിടർന്നു....

ലൂക്ക് എന്ത് കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അവനറിയാം... ആ സമയം അവന്റെ ഉള്ളിലെ ചിന്തകൾ എന്താണെന്നും....

" I know... നീ പറഞ്ഞില്ലെങ്കിലും അത് എനിക്കറിയാം.... "

കവിളിൽ നാവ് കൊണ്ട് ഒന്നുഴിഞ്ഞു കൊണ്ട് അവൻ പറഞ്ഞതും ലൂക്കിന്റെ ചുണ്ടുകൾ വിടർന്നു.. കവിളിൽ ചെറു ചുവപ്പും പടർന്നു.. എങ്കിലും വളരെ സമർത്ഥമായി തന്നെ അവൻ ആദിയിൽ നിന്നും അതിനെ മറച്ചു.....

" ഒലക്കയാണ് നീ... വെറുതെ ഒന്ന് സന്തോഷിച്ചാട്ടെ എന്ന് കരുതി പറഞ്ഞതാണ്... "

ചെറിയൊരു പുച്ഛത്തോടെ തന്നെ നോക്കി ചുണ്ട് വെട്ടിച്ചു കൊണ്ട് മുഖം തിരിക്കുന്നവനെ കണ്ടതും ചെറു ചിരിയോടെ ആദി തന്റെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു....

കൈകൾ ഒന്ന് നിവർത്തി കഴുത്ത് ഇരു സൈഡിലേക്കും വളച്ചു നീളം വലിഞ്ഞു കൊണ്ട് അവനൊന്നു ചുറ്റിനും നോക്കി....

ലൂക്ക് അപ്പോഴും അവനെ മുഖം ഉയർത്തി നോക്കിയിരുന്നില്ല... വെള്ളത്തിൽ തെളിഞ്ഞു കാണുന്ന ചന്ദ്രനിൽ ആയിരുന്നു അവന്റെ കണ്ണുകൾ...
കാലുകൾ കൊണ്ട് വെള്ളത്തിൽ ശബ്ദമുണ്ടാക്കി ഓളം വെട്ടിച്ചു അതിന്റെ രൂപത്തെ മായ്ക്കാൻ ശ്രമിച്ചു കൊണ്ട് അവൻ ഇരുന്നതും.......

തലയിലായി വന്നു വീണ ആദിയുടെ ബ്ലാക്ക് ഹൂഡി...!!
ചെറുതായി ഞെട്ടി പോയിരുന്നു അവൻ... തലയും മുഖവും ഒന്നാകെ മൂടി കൊണ്ട് വീണതിനെ വലിച്ചു മാറ്റി കൊണ്ട് മുഖം ഉയർത്തി നോക്കുന്നതിനു മുന്നേ തന്നെ അവന്റെ മടിയിലേക്കായി പലതും വീണു കൊണ്ടിരുന്നു.....

ആദിയുടെ വാച്ച്... അവന്റെ ഫോൺ... പേഴ്‌സ്... അവൻ ഹൂഡിയുടെ ഉള്ളിൽ ധരിച്ചിരുന്ന ബ്ലാക്ക് ടി ഷർട്ട്‌... ഏറ്റവും ഒടുവിൽ ഹൂഡിക്കൊപ്പം അവൻ ധരിച്ചിരുന്ന ബ്ലാക്ക് ജോഗ്ഗർ പാന്റും.....

ലൂക്കിന്റെ കണ്ണൊന്നു മിഴിഞ്ഞു.... അൽപ്പം പ്രയാസത്തോടെ തന്നെ ആണ് അവൻ മുഖം ഉയർത്തി അരികിലേക്ക് നോക്കിയത്....

" എന്താണ് മകനെ ഉദ്ദേശം....? "

ഒരു ബോക്സർ മാത്രം ധരിച്ചു കൊണ്ട് തനിക്ക് അരികിൽ നിൽക്കുന്നവനെ കാണെ ലൂക്ക് അമ്പരന്നു പോയിരുന്നു... തൊണ്ടയിൽ കെട്ടി നിന്ന ഉമി നീര് ഇറക്കി വിട്ട് കൊണ്ട് അവനൊരു വല്ലായ്മയോടെ ആദിയെ നോക്കി.....

ഞാൻ ഹോട് ആണെന്ന് പറഞ്ഞതിനാണോ ഇവനീ പരാക്രമം.....

വല്ലാത്തൊരു പരിഭ്രമവവും ചമ്മലും തോന്നിയിരുന്നു അവന്... എങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ അവൻ ആദിയെ നോക്കിയൊന്ന് ചിരിച്ചു....
അതാകട്ടെ വിളറി വെളുത്തൊരു വല്ലാത്ത ചിരിയുമായി പോയി.......

മുഖം തിരിഞ്ഞു ഇരിക്കാൻ നോക്കിയെങ്കിലും നടന്നില്ല... ലൂക്കിന്റെ കണ്ണുകൾ ആദിയുടെ ശരീരത്തിൽ തന്നെ ആയിരുന്നു... ശാസിച്ചു മാറ്റി നിർത്തുമ്പോഴും അനുസരിക്കാതെ അവ വീണ്ടും ആദിയിലേക്ക് നീളും....

ഇനി ഇതും ഊരി കളയുമോ കർത്താവെ.....

അവൻ ധരിച്ചിരിക്കുന്ന ബോക്സറിലേക്ക് നോട്ടമെത്തവെ ലൂക്ക് സ്വയം എന്ന പോൽ ചോദിച്ചു പോയി... അതെ സമയം ആദിയുടെ കൈകളും അതിൽ മുറുകിയിരുന്നു.....

" അയ്യോ....... ഊരല്ലേ........ "

ലൂക്ക് ഒരു ഞെട്ടലോടെ ആണ് അവനെ മുഖം ഉയർത്തി നോക്കിയത്....

" എന്തേ... എന്താ നോക്കുന്നെ... ഞാൻ ഇതും അഴിച്ചു മാറ്റുന്നത് കാണാൻ ഇരിക്കുവാണോ.... "

ലൂക്കിന്റെ ഉള്ളിലെ ചിന്ത മനസിലാക്കിയെടുത്തത് പോൽ തന്നെ ആയിരുന്നു ആദിയുടെ ചോദ്യവും... തന്നെ നോക്കി വഷളൻ ചിരിയോടെ ചോദിക്കുന്നവനെ അറിയേ... തന്നെ ടീസ് ചെയ്യുകയാണെന്ന് മനസിലാക്കി എടുത്തതും.... ലൂക്കിന്റെ മുഖവും ചുളിഞ്ഞു.....

" പോടാ നാറി..... "

ആദിയെ നോക്കി പിറുപിറുത്തു കൊണ്ടവൻ മുഖം വെട്ടിച്ചു... അപ്പോഴും ആശ്വാസത്തോടെ നെഞ്ചിൽ കൈ വെയ്ക്കാനും അവൻ മറന്നില്ല....
ആകെയുണ്ടായിരുന്നത് കുറച്ചു നാണം ആണ്... ഇപ്പോൾ അത് പോലും ഇല്ലെന്നുള്ളത് പോലെയാണ് നടപ്പ്.....

വെറുതെ എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങൾ ചെയ്യിക്കുന്നത്....
തന്റെ മടിയിലായി കൂട്ടിയിട്ടിരുന്നതെല്ലാം കൈകളിൽ ചേർത്ത് പിടിച്ചു കൊണ്ടവൻ വെള്ളത്തിൽ നിന്നും കാലുകൾ ഉയർത്തി കരയിലേക്ക് ചുരുണ്ടു.......

" നീ എന്ത് ചെയ്യാൻ പോകുവാ....? "

അപ്പോഴും സംശയത്തോടെ ആദിയോട് ചോദിക്കാനും അവൻ മറന്നില്ല... ഇട്ടിരുന്നതെല്ലാം അഴിച്ചു മാറ്റി തന്റെ കയ്യിൽ തന്നിട്ട് ഫ്രീ ബോഡി കാണിച്ചു നിൽക്കുന്നതെന്തിനെന്ന് അറിയണമല്ലോ....

" വെള്ളത്തിൽ ഇറങ്ങാൻ... നീ വരുന്നോ.... "

പാറ കെട്ടിന് മുകളിൽ നിന്ന് അൽപ്പം മുന്നോട്ടാഞ്ഞു കൊണ്ട് ആദി ചോദിക്കുന്നത് കേട്ടതും ലൂക്കിന്റെ കണ്ണുകൾ ഒന്ന് മിഴിഞ്ഞു.....

കൊടും തണുപ്പ് ആണ്... രാത്രിയിൽ വെള്ളത്തിനു നല്ല തണുപ്പുണ്ട്... ആദിയുടെ ജാക്കറ്റ് സഹിതം ദേഹത്തെ മൂടിയിട്ടും ഇപ്പോഴുള്ള തണുപ്പ് സഹിക്കാൻ പറ്റുന്നില്ല....
അപ്പോൾ ഇനി വെള്ളത്തിൽ കൂടി ഇറങ്ങാനോ...


" ഞാൻ ഇല്ല.... "

വീണ്ടും കാലുകൾ പതിയെ നീട്ടി വെള്ളത്തിൽ തൊട്ട് നോക്കിയതും അവൻ അത്പോൽ തന്നെ കാൽ പിന്നിലേക്ക് വലിച്ചു..... ആദി ചോദിച്ചത് കൊണ്ടാണെന്നു തോന്നുന്നു... ഇത്രയും നേരം ഉണ്ടായിരുന്നതിനേക്കാൾ തണുപ്പ് കൂടിയത് പോലെ....
തണുപ്പാണ്... നല്ല തണുപ്പ്....
ഇറങ്ങിയാൽ താൻ മരവിച്ചു ചത്തു പോകും......

" ആദ്യമുള്ളൊരു തണുപ്പേയുള്ളൂ... പിന്നെ രസം ആണ്... വാ.. ലൂക്കാ ..... "

" പോ... ആദി ... ഞാൻ ഇല്ല..... "

വീണ്ടും തന്നെ നിർബന്ധിക്കുന്നവനോട്‌ കൂടുതൽ ചുരുണ്ടു കൂടി ഇരുന്നു കൊണ്ടാണ് അവൻ മറുപടി കൊടുത്തത്.....
എത്ര രസം ആണെങ്കിലും ഈ തണുപ്പിൽ വെള്ളത്തിൽ ഇറങ്ങിയുള്ള എന്ജോയ്മെന്റ് ഒന്നും വേണ്ട......


രാത്രിയിൽ ഒന്ന് കുളിച്ച പാട് തനിക്കേ അറിയൂ... അപ്പോഴാണ് വെള്ളത്തിൽ മുങ്ങി കുളി.... എനിക്കെങ്ങും വയ്യ......

ലൂക്ക മടി പിടിച്ചു ഇരുന്നതും അവനെയൊന്ന് നോക്കി മുന്നോട്ട് നടന്നവൻ ഒന്ന് നിന്ന് കൊണ്ട് അഭിയ്ക്ക് നേരെ ഒന്ന് തിരിഞ്ഞു നോക്കി.....


" അവസാനമായിട്ട് ചോദിക്കുവാ.. നീ വരുന്നുണ്ടോ..... "

" ഇല്ല... "

ഉടനെ തന്നെ ലൂക്കിന്റെ മറുപടിയും വന്നു...അവനെയൊന്ന് നോക്കി കൊണ്ട് ആദി മുന്നോട്ട് നീങ്ങി പാറ കെട്ടിന് അരികിലായി വന്നു നിന്നു...ലൂക്ക് അവനെ മുഖമുയർത്തി നോക്കിയത് പോലും ഉണ്ടായിരുന്നില്ല.....

വെള്ളത്തിലേക്ക് എടുത്തു ചാടുന്ന ശബ്ദം കേട്ട് കൊണ്ടാണ് അവൻ മുന്നോട്ട് നിരങ്ങി നീങ്ങി താഴേക്ക് എത്തി നോക്കിയത്... വെള്ളത്തിൽ ഒന്ന് മുങ്ങി പൊങ്ങി വരുന്നവനെ അവൻ കണ്ടിരുന്നു.....

ലൂക്കിന്റെ നെറ്റിയൊന്ന് ചുളിഞ്ഞു പോയി... ആദിയെ കണ്ടതും സ്വയം തണുക്കുന്നത് പോലെ തോന്നിയവന്.......
ഈ തണുപ്പത്തു ഇത്രയും തണുപ്പുള്ള വെള്ളത്തിൽ മുങ്ങാൻ ഇവനെങ്ങനെ തോന്നുന്നു കർത്താവെ....

ഇതെന്ത് തരം ജീവിയാണ്........

ലൂക്ക് ഒന്ന് ചിന്തിച്ചു നിന്ന നേരം തന്നെ ആദിയുടെ ശബ്ദം അവനെ തേടിയെത്തിയിരുന്നു...

" ലൂക്കാ .. അവിടെ നിന്ന് തോന്നുന്ന തണുപ്പൊന്നും ഇവിടെ ഇല്ല... നീയൊന്ന് ഇറങ്ങി നോക്ക്.... "

പാറയുടെ അരികിൽ ലൂക്ക ഇരിക്കുന്നിടത്തേക്ക് നീന്തി വന്നു കൊണ്ട് ആദി വിളിച്ചു പറഞ്ഞപ്പോഴും ലൂക്ക് ഇരു വശത്തേക്കും തല ചലിപ്പിച്ചു കൊണ്ട് അവനെ നോക്കി....

" നീ എന്തൊക്കെ പറഞ്ഞാലും വെള്ളത്തിൽ ഇറങ്ങാൻ ഞാൻ ഇല്ല ആദി..... "

ഉറപ്പോടെ തന്നെ പറഞ്ഞു കൊണ്ടവൻ മുഖം വെട്ടിച്ചതും അവനെ നോക്കി പിന്നോട്ട് മറിഞ്ഞു കൊണ്ട് ആദി വെള്ളത്തിലേക്കും ഊളിയിട്ടു.....

ഇടയ്ക്കിടെ മുങ്ങാം കുഴി ഇട്ടും ഇടയ്ക്കിടെ തല പൊക്കിയും നീന്തി നടന്നു അവൻ.....
ചിലപ്പോൾ കരയ്ക്കരികിൽ... ചിലപ്പോൾ കുറച്ചധികം ഉൾ ഭാഗത്തേക്ക് നീങ്ങിയൊക്കെ ഇടയ്ക്കിടെ ആദി പ്രത്യക്ഷപെടും.......

അപ്പോഴൊക്കെ ലൂകിനോട് വെള്ളത്തിൽ ഇറങ്ങുന്നുണ്ടോ എന്ന് വിളിച്ചു ചോദിക്കും.... ലൂക്ക് ആകട്ടെ എങ്ങനെയൊക്കെ പ്രലോഭപ്പിച്ചാലും വെള്ളത്തിൽ ഇറങ്ങില്ലെന്ന വാശിയും.... അത് കേൾക്കുമ്പോൾ ആദി വീണ്ടും വെള്ളത്തിനടിയിലേക്ക് മുങ്ങും.......

അവസാനമായി കുറച്ചധികം ലൂക്ക ഇരിക്കുന്ന ഭാഗത്തു നിന്നും നീങ്ങി പുഴയുടെ നടുവിലായി വന്നു നിന്ന് കൊണ്ട് തല ഉയർത്തി അവൻ ലൂക്കിന്‌ നേരെ കൈകൾ ഉയർത്തി......

" വെള്ളത്തിൽ ഇറങ്ങുന്നുണ്ടോ....? "

ഉച്ചത്തിൽ വിളിച്ചു ചോദിക്കുന്നതിനൊപ്പം അവനോട് കൈകൾ കൊണ്ട് തനിക്ക് അടുത്തേക്ക് വരാനെന്ന പോൽ ആദി ആക്ഷൻ കാണിച്ചിരുന്നു.....

ലൂക്ക് ഒരു വല്ലായ്മയോടെ അവനെ നോക്കി....

" നീ പോടാ.. കുളി പ്രാന്താ... ഞാൻ ഇല്ല വെള്ളത്തിൽ ഇറങ്ങാൻ..... "

അവനെ നോക്കി പിറുപിറുത്തു കൊണ്ട് ലൂക്ക് കൈകൾ വിടർത്തി ഇല്ലെന്ന് പോൽ ആക്ഷൻ കാണിച്ചതും ആദി പതിവ് പോൽ വെള്ളത്തിലേക്ക് ഊളിയിട്ടു....

ലൂക്ക് അവനെ തന്നെ നോക്കിയിരിക്കുകയായിരുന്നു.... കുറച്ചു പാറക്കെട്ടുകൾക്ക് നടുവിൽ അവിടെ മാത്രം നല്ല ആഴമാണ്..
ചുറ്റിനും റൗണ്ട് പോലെ നീന്തി നടക്കാനും സ്ഥലം ഉണ്ട്... നല്ല ചൂടുള്ള സമയങ്ങളിൽ ആണെങ്കിൽ വെള്ളത്തിൽ മുങ്ങി കുളിക്കാൻ പറ്റിയ സമയം ആണ്....

പക്ഷെ... ഈ രാത്രിയിൽ... ഇത്രയും തണുപ്പിൽ....
ഓഹ്... ആദിയെ സമ്മതിക്കണം.....

തലയൊന്ന് കുടഞ്ഞു കൊണ്ടവൻ വെള്ളത്തിലേക്ക് തന്നെ കണ്ണുകൾ നട്ടു... അടുത്തതായി ആദി എവിടെ വന്നു തല പൊക്കുമെന്ന് നോക്കിയിരിക്കുകയായിരുന്നു അവൻ......

എന്നാൽ.....

ഒന്ന് രണ്ട് സെക്കന്റുകൾ കഴിഞ്ഞു പോയിട്ടും വെള്ളത്തിനടിയിലേക്ക് ഊളിയിട്ടവന്റെ അനക്കം ഒന്നുമില്ല.....
ഒന്ന് മുങ്ങി പൊങ്ങുന്ന സമയം ആയിട്ടും ആദിയെ കാണുന്നില്ല..... ലൂക്കിന്റെ നെറ്റിയൊന്ന് ചുളിഞ്ഞു.......

" ആദി.... "

അവനൊന്നു ഉച്ചത്തിൽ വിളിച്ചു നോക്കി... അനക്കമില്ല... ആദി വെള്ളത്തിനടിയിൽ നിന്നും പൊങ്ങിയിട്ടില്ല... തന്നെ കളിപ്പിക്കുന്നുവെന്നൊരു തോന്നൽ ആയിരുന്നു ആദ്യം ഉള്ളിൽ തെളിഞ്ഞത്.....

" ആദി... വെറുതെ കളിക്കരുത്... കയറി വാ ഇങ്ങോട്ട്....
"

മുന്നോട്ടാഞ്ഞിരുന്നവൻ ഇരു കയ്യും പാറകെട്ടിൽ കുത്തി താഴേക്ക് നോക്കി ഉച്ചത്തിൽ വിളിച്ചു കൂവി....
ആദിയുടെ അനക്കം ഒന്നും തന്നെ ഇല്ല...!!

ലൂക്കിൽ ചെറു ഭയം തോന്നി പോയിരുന്നു... ചുറ്റിനും ഇരുട്ടാണ്... നിലാ വെളിച്ചം ഉണ്ടെങ്കിലും.....വെള്ളത്തിന്റെ അടി തട്ട് കാണാൻ കഴിയുന്നില്ല... അവനിരിക്കുന്ന കല്ല് അൽപ്പം ഉയരത്തിൽ തന്നെ ആണ്....
കരി നീല നിറമുള്ള വെള്ളം....!!

" ആദി..... "

മുഴുവൻ ശബ്ദവുമെടുത്തവൻ ഉച്ചത്തിൽ വിളിച്ചു നോക്കി....
അവിടമാകെ അവന്റെ ശബ്ദം വീണ്ടും അലയടിച്ചു കേട്ടു.. ആദിയെ മാത്രം കണ്ടില്ല....

സഹായത്തിനു വിളിക്കാനോ.. ഒന്ന് പറയാനോ ചുറ്റിനും ആരുമില്ല....  തന്റെ കയ്യിലെ സാധനങ്ങൾ എല്ലാം തന്നെ സൈഡിൽ വെച്ച് കൊണ്ട് പരിഭ്രമത്തോടെ ഇരുന്നിടത്തു നിന്നും എഴുന്നേറ്റവൻ മുന്നോട്ട് നീങ്ങി പാറ കെട്ടിന് അരികിലായി വന്നു നിന്നു കൊണ്ട് വെള്ളത്തിലേക്ക് എടുത്തു ചാടി.....

അവന്റെ മനസിൽ ആദിയുടെ മുഖം മാത്രം ആയിരുന്നു... അവനെന്തെങ്കിലും സംഭവിച്ചതാകുമോ എന്ന ഭയം ആയിരുന്നു....
ആഴങ്ങളിലേക്ക് മുങ്ങിയപ്പോഴും ശരീരത്തിൽ തണുപ്പ് കുത്തി കയറിയപ്പോഴും അവനൊന്നും തന്നെ അറിഞ്ഞിരുന്നില്ല.....

വെള്ളത്തിനടിയിലേക്ക് ഊളിയിട്ട് കൊണ്ടവൻ ചുറ്റിനും നോക്കി... ഒന്നും വ്യക്തമല്ല... ഒന്നും കാണുന്നുമില്ല..വെള്ളത്തിനടിയിലെ കാഴ്ചകൾ ഉണ്ട്.... പക്ഷെ താൻ തേടുന്ന മുഖം ഇല്ല.....
ഒടുവിൽ ശ്വാസം എടുക്കാനായി പൊങ്ങിയതും അവൻ കിതച്ചു പോയിരുന്നു.....

" ആദി.... "

ഭയത്തോടെ ചുറ്റിനും നോക്കിയവൻ ഉച്ചത്തിൽ വീണ്ടും വിളിച്ചു.. പാറകളിൽ തട്ടി തന്റെ ശബ്ദം വീണ്ടും അന്തരീക്ഷത്തിൽ ഉയരുന്നത് അവൻ കേട്ടു... പക്ഷെ.....

ആദി... ""

ആദിയുടെ മറുപടി ഒന്നും തന്നെയില്ല... അവനെ കാണുന്നുമില്ല......

" ശ്യേ.... "

ദേഷ്യവും സങ്കടവും ഭയവും ഒരുപോൽ വന്നു പൊതിയുന്ന അവസ്ഥ... കൈകൾ ചുരുട്ടി വെള്ളത്തിൽ ആഞ്ഞിടിച്ചു കൊണ്ട് അവൻ വീണ്ടും വെള്ളത്തിനടിയിലേക്ക് ഊളിയിട്ടു.....

മുന്നോട്ട് നീന്തി പോകുന്നതിനനുസരിച്ചു അവന്റെ കണ്ണുകൾ ചുറ്റിനും അലഞ്ഞു... ഏറ്റവും നടുവിൽ എത്തിയ നേരമാണ് അവൻ മുകളിലേക്ക് ഉയർന്നത്....
താൻ കരയിൽ ഇരുന്ന നേരം ആദി ഇവിടെ ആണ് നിന്നിരുന്നതെന്ന ഓർമ.....

" ആദി... എവിടെയാ നീ..... "

ചുറ്റിനും ഒന്ന് നോക്കി കൊണ്ട് ഉച്ചത്തിൽ വിളിച്ചു നോക്കിയെങ്കിലും പതിവ് നിശബ്ദത ആയിരുന്നു കിട്ടിയ മറുപടി.... വല്ലാത്തൊരു സങ്കടം തോന്നിയവന്...അതിനേക്കാൾ ഏറെ പേടിയും .

എങ്ങോട്ട് പോകണമെന്നോ എന്ത് ചെയ്യണമെന്നോ ഒരു പിടിയുമില്ല... ആദ്യമായി വരുന്നൊരു സമയത്തെ കുറിച്ച് അവനൊന്നും തന്നെ അറിയില്ല.....

ഞാൻ എന്ത് ചെയ്യും കർത്താവെ.....

ആ വലിയ വെള്ളക്കെട്ടിനു നടുവിൽ അവൻ തനിയെ.....
ചുറ്റിനും വെള്ളം ഒഴുകുന്ന ശബ്ദം അല്ലാതെ മറ്റൊന്നുമില്ല.... വല്ലാത്തൊരു പേടിയോടെ നിറഞ്ഞു ഒഴുകിയ കണ്ണുകളെ തുടച്ചു കളഞ്ഞു കൊണ്ട് അവൻ വീണ്ടും വെള്ളത്തിനടിയിലേക്ക് ഊളിയിടനായി തയ്യാറെടുത്തതും......

" ട്ടോ.... "

വലിയൊരു ശബ്ദത്തോടെ വെള്ളത്തിനടിയിൽ നിന്നും ഉയർന്നു പൊങ്ങിയവൻ....

" ആഹ്ഹ്ഹ്..... "

പെട്ടെന്നുള്ള നീക്കത്തിൽ ലൂക്ക് വിറച്ചു പോയിരുന്നു... വലിയൊരു അലർച്ചയോടെ ശബ്ദം ഉണ്ടാക്കി കൊണ്ട് അവൻ പിന്നിലേക്ക് മറിഞ്ഞു പോയെങ്കിലും അതിന് മുന്നേ മുന്നോട്ട് നീങ്ങിയ കൈകൾ അവനെ ചുറ്റി വരിഞ്ഞു കൊണ്ട് തന്നിലേക്ക് ചേർത്തു.....

ലൂക്ക് കണ്ണ് തുറന്നതേയില്ല... നന്നായി ഭയന്നു പോയിരുന്നു അവൻ... തന്നെ ചേർത്ത് പിടിച്ചിരിക്കുന്നവനിൽ മുറുകെ പിടിച്ചു കൊണ്ട് നിന്നതും.......

" പേടിച്ചു പോയോ ലൂക്കാ..... "

കാതിലായി പതിഞ്ഞ ചെറു ശബ്ദം.... ഇരുകിയടച്ച കണ്ണുകൾ തുറന്നു കൊണ്ട് അവൻ തന്റെ മുന്നിൽ നിൽക്കുന്നവനെ നോക്കി....
തന്നെ നോക്കി കള്ള ചിരിയോടെ നിൽക്കുന്ന ആദി....

ആശ്വാസം തോന്നിയവന്... എന്നാൽ അതിനും മുന്നിട്ട് നിന്നത് ദേഷ്യം തന്നെ....
തൊട്ടടുത്ത നിമിഷം തന്നെ ലൂക്കിന്റെ കൈ ആദിയുടെ കവിളിൽ പതിഞ്ഞിരുന്നു... അതും നല്ല ശക്തിയിൽ തന്നെ.....

നന്നായി തന്നെ വേദനിക്കുകയും ചെയ്തു... എങ്കിലും പ്രതീക്ഷിച്ചത് ആയത് കൊണ്ട് ആദിയിൽ വലിയ ഞെട്ടൽ ഒന്നും ഉണ്ടായില്ല.... ചെറു ചിരിയോടെ കവിളിൽ കൈ പൊതിഞ്ഞു പിടിച്ചു കൊണ്ട് തന്നെ നോക്കുന്നവനെ കാണെ ലൂക്കിൽ വീണ്ടും ദേഷ്യം നുരഞ്ഞു പൊന്തി......

അടുത്തതായി അവൻ പറയാൻ പോകുന്ന ന്യായവും അറിയാം......

" തമാശ ആണോ ഇത്..... ഇതാണോ തമാശ...ഞാൻ എത്ര പേടിച്ചു പോയെന്ന് നിനക്കറിയോ.... എന്തിനാടാ പട്ടി ഇങ്ങനെ കാണിച്ചത്...... "

ആദിക്ക് പറയാനായി ഒരു അവസരം കൊടുക്കാതെ തന്നെ ലൂക്ക് അവനോട് ദേഷ്യത്തിൽ ചീറി.... കുറച്ചു മുൻപ് വരെയും താൻ അനുഭവിച്ച വിഷമവും ഭയവും....
ആദിയുടെ ഈയൊരു കുട്ടിക്കളി അംഗീകരിച്ച കൊടുക്കാൻ കഴിയുമായിരുന്നില്ല അവന്....
വല്ലാത്തൊരു ദേഷ്യവും സങ്കടവും അവനിൽ നിറഞ്ഞു.....

അതിനൊപ്പം അവന്റെ കൈകൾ ആദിയുടെ തോളിലും ശരീരത്തിലും പതിഞ്ഞു കൊണ്ടിരുന്നു....
ആദി ഒന്നും തന്നെ മിണ്ടിയില്ല... ലൂക്ക് തരുന്നതെല്ലാം അവൻ ഇരു കയ്യും നീട്ടി സ്വീകരിച്ചു.... അതെല്ലാം തന്നെ തനിക്ക് കിട്ടേണ്ടതായിരുന്നു എന്ന പൂർണ ബോധത്തോടെ......

വെള്ളത്തിൽ ഇറങ്ങാൻ മടി പിടിച്ചു ഇരുന്നവനെ തനിക്കൊപ്പം ഇറക്കാനായി കാണിച്ചൊരു ബുദ്ധി ആയിരുന്നെങ്കിലും....
അവൻ തന്നെ കാണാതെ പേടിച്ചു പോയെന്ന് അറിഞ്ഞതിനു ശേഷവും മുന്നിൽ വരാതെ മാറി നിന്നത് തന്റെ കയ്യിലിരുപ്പ് മാത്രം ആണ്.....

അത് കൊണ്ട് തരുന്നതെല്ലാം കൊള്ളേണ്ടത് തന്നെ... വെറുതെ സങ്കടപെടുത്തേണ്ടായിരുന്നു....
ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടെങ്കിൽ കൂടിയും അത്പോൽ തന്നെ കണ്ണ് നിറയ്ക്കുന്നവനെയും കൂടി കണ്ടതോടെ ആദിയിൽ സഹതാപം തോന്നിപോയി....

" ലൂക്കാ.... "

പതിയെ വിളിച്ചു കൊണ്ട് മുന്നോട്ട് നീങ്ങിയതും അതിനേക്കാൾ വേഗത്തിൽ ലൂക്ക് അവന്റെ തോളിലൂടെ കൈകൾ ചുറ്റി ഇറുകെ കെട്ടിപിടിച്ചിരുന്നു.......

" പേടിച്ചു പോയേടാ തെണ്ടി ഞാൻ... നിനക്കെന്തെങ്കിലും പറ്റിയെന്നു കരുതി..... "

ആദിയെ അത്രയും വരിഞ്ഞു മുറുക്കി തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ടാണ് ലൂക്ക് പറഞ്ഞത്...
ആദി അരികിൽ തന്നെ ഉണ്ടായിട്ടും കുറച്ചു മുന്നേയുണ്ടായ ഭയത്തിൽ നിന്നും ഇതുവരെ മോചനം കിട്ടാത്തത് പോൽ അവന്റെ ഉള്ളം അപ്പോഴും ശക്തിയിൽ തന്നെ മിടിച്ചു കൊണ്ടിരുന്നു....

അഥവാ ആദിക്ക് എന്തെങ്കിലും അപകടം സംഭവിച്ചിരുന്നതായിരുന്നെങ്കിൽ.....
അവനില്ലാതെ താനും ഇവിടെ നിന്ന് ജീവനോടെ പോകില്ലായിരുന്നു.... ഇവിടെ തന്നെ എല്ലാം അവസാനിപ്പിക്കുമായിരുന്നു.....

ലൂക്കിന്റെ കൈകൾ ഉറപ്പോടെ ആദിയിൽ മുറുകി... തന്നെ ചേർത്ത് പിടിച്ചിരിക്കുന്നവന്റെ തോളിൽ അവനത്രയും സങ്കടത്തോടെ ചുണ്ടുകൾ അമർത്തി....

" ഞാൻ അങ്ങനെ നിന്നെ വിട്ട് പോകുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ലൂക്കാ..... "

തിരികെ വന്ന ചോദ്യത്തിൽ അവൻ ആദിയിൽ നിന്നും അടർന്നു മാറി കൊണ്ട് അവനെയൊന്ന് കൂർപ്പിച്ചു നോക്കി.... ആദിയിൽ അപ്പോഴും ചെറു ചിരി തന്നെ....

തിരികെ മറുപടി പറയാനായി പലതും നാവിൻ തുമ്പിൽ ഇരുന്നു തരിക്കുന്നു...എന്നാൽ അതിനായി വാ തുറക്കുന്നതിനു മുന്നേ തന്നെ... അതിന് സമ്മതിക്കാതെ.......
ലൂക്കിനെയും ചേർത്ത് പിടിച്ചു കൊണ്ട് ആദി വെള്ളത്തിനടിയിലേക്ക് മറിഞ്ഞിരുന്നു.........


ഇരുവരും ഒന്നിച്ചു മുങ്ങിയതും ലൂക്കിന്റെ കൈകളിലെ പിടി വിട്ടു കൊണ്ട് ആദി അവനിൽ നിന്നും അടർന്നു മാറി.....
ലൂക്ക് കണ്ണുകൾ തുറന്നു പിടിച്ചു കൊണ്ട് അവനെയൊന്ന് നോക്കി.... മങ്ങിയ രൂപത്തിൽ ആദിയെ കാണാം.....

തന്നോട് എന്തോ ചോദിക്കുകയാണ് അവൻ... അതും ആംഗ്യ ഭാഷയിൽ.... ലൂക്കിന് ഒന്നും തന്നെ മനസിലാകുന്നുണ്ടായില്ല... വെള്ളത്തിനടിയിൽ വെച്ച് ചോദിക്കാനും കഴിയുന്നില്ല......

ആദിയെ ലക്ഷ്യം വെച്ച് മുന്നോട്ട് നീങ്ങിയവൻ അവന് അടുത്തെത്തിയതും ശ്വാസം എടുക്കാനെന്നോണം വെള്ളത്തിനു മുകളിലേക്ക് ഉയർന്നു പൊങ്ങി... ഒപ്പം ആദിയെയും കൈകളിൽ പിടിച്ചു മേലേക്ക് വലിച്ചുയർത്തിയിരുന്നു അവൻ.....

" എന്നോട്.... എന്നോട് എന്താണ് ചോദിച്ചത്.... "

നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടികളെ പിന്നിലേക്ക് കോതി വെച്ച് കൊണ്ടവൻ ആദിയെ നോക്കി.....
ചെറുതായി കിതച്ചു പോയിരുന്നു അവൻ......

ആദി അതിനായി മറുപടി ഒന്നും തന്നെ പറഞ്ഞില്ല... ചെറു ചിരിയോടെ ലൂക്കിനെ നോക്കി കൊണ്ടവൻ വീണ്ടും വെള്ളത്തിനടിയിലേക്ക് മുങ്ങി....
ലൂക്കിന്റെ കണ്ണുകൾ ഒന്ന് കൂർത്തു... തന്റെ ചോദ്യത്തിന് മറുപടി തരാതെ മുങ്ങിയവൻ.....

എന്തോ കുരുത്തക്കേട് ഒപ്പിക്കാനുള്ള പണിയാണെന്ന് അവന് തോന്നി... ആദി തനിക്ക് ചുറ്റിലു എവിടെയോ ഉണ്ടെന്നും.... ഒന്ന് കറങ്ങി തിരിഞ്ഞു ചുറ്റിനും ശ്രദ്ധിച്ചു കൊണ്ട്  നിന്നതും തന്റെ കാലിൽ പിടി വീഴുന്നത് ലൂക്ക് അറിഞ്ഞിരുന്നു....

തൊട്ട് പിന്നാലെ തന്നെ വെള്ളത്തിനടിയിലേക്ക് വലിച്ചു താഴ്ത്തുന്നവനെയും.....എന്തെങ്കിലും ഒന്ന് ചെയ്യുന്നതിന് മുന്നേ അവൻ വെള്ളത്തിനടിയിലേക്ക് ഊളിയിട്ടു.....

ശ്വാസം പിടിച്ചു വെച്ച് കൊണ്ട് തന്റെ കാലിൽ പിടുത്തമിട്ടിരിക്കുന്നവനിൽ നിന്നും അവൻ കുതറി മാറി മുന്നോട്ട് നീന്തി.....

തൊട്ട് പിന്നാലെ ആദിയും.....

പിന്നെ പൊങ്ങിയത് പാറയ്ക്ക് അരികിലാണ്... അവർ നേരത്തെ ഇരുന്നിരുന്ന അതെ പാറയ്ക്കരികിൽ..... തലയൊന്ന് കുടഞ്ഞു ശ്വാസം എടുത്തു കൊണ്ട് അവൻ നേരെ നിന്നതും അവന് മുന്നിലായി ആദിയും ഉയർന്നു പൊങ്ങിയിരുന്നു.....

ലൂക്കിന്റെ ഇരു വശത്തുമായി തന്റെ കൈകൾ കുത്തി നിർത്തി കൊണ്ടാവൻ തന്റെ കിതപ്പടക്കി ശ്വാസം എടുത്തു കൊണ്ട് ലൂക്കിനെ നോക്കി.....

" നിന്നോട് എന്നെ കല്യാണം കഴിക്കുമോ എന്നാണ് ഞാൻ ചോദിച്ചത്..... "

ആദിയുടെ നാവിൽ നിന്നുതിർന്ന ചോദ്യം... ലൂക്കിന്റെ കണ്ണുകൾ ഒന്ന് വിടർന്നു... തന്നോട് കാര്യം പറയാതെ വെറുതെ വട്ട് കളിപ്പിച്ചവനോടുള്ള നീരസം മാറി അവനിൽ കൗതുകം നിറഞ്ഞിരുന്നു......

" നീ എന്നെ കല്യാണം കഴിക്കാൻ പോകുവാണോ....? "

അതെ കൗതുകം നിറച്ചു കൊണ്ട് ലൂക്ക് ചോദിച്ചതും ആദിയൊന്നു ചിരിച്ചു....
മാര്യേജ്....!!
അങ്ങനൊരു പ്ലാൻ അവന്റെ മനസിൽ കയറി കൂടിയിട്ട് കുറച്ചു നാളുകൾ ആയി.... വലിയ കാറ്റും കോളും ഒഴിയാൻ കാത്തിരിക്കുകയായിരുന്നല്ലോ.....

അതൊഴിഞ്ഞ സ്ഥിതിക്ക് ഇനിയും വെച്ച് താമസിപ്പിക്കേണ്ട കാര്യം ഒന്നുമില്ല.... പക്ഷെ...

" ഇപ്പോഴല്ല... പിന്നെ.... നീ നിന്റെ ചേട്ടനോട് എല്ലാം തുറന്നു പറഞ്ഞിട്ട് വാ... അപ്പോൾ നോക്കാം.... "

അവനിൽ നിന്നും കുറച്ചു പിന്നിലേക്ക് നീങ്ങി കൊണ്ടാണ് ആദി പറഞ്ഞത്... അതിനനുസരിച്ചു ലൂക്ക് മുന്നിലേക്ക് നീങ്ങി.....

തീരുമാനങ്ങൾ എടുക്കാൻ ആദി എപ്പോഴും വളരെ ഫാസ്റ്റ് ആണ്.... എൻഗേജ്‌മെന്റും ഇങ്ങനെ തന്നെ ആയിരുന്നു... പെട്ടെന്നൊരു ദിവസം... പ്രതീക്ഷിക്കതൊരു നിമിഷം....

ഇതും അങ്ങനെ തന്നെ.... ആരവിനോട് എത്രയും വേഗം തുറന്നു പറയുന്നുവോ... അത്രയും വേഗം മാര്യേജ് നടക്കുമെന്നൊരു സൂചനയും തരുന്നത് പോലെ തോന്നിയവന്......
ഒരു പക്ഷെ... ഇത് തന്നോട് പറയാൻ വേണ്ടിയാകും ആദി ഈ രാത്രിയിൽ തന്നെ ഇവിടേക്ക് തന്നെ കൂട്ടി കൊണ്ട് വന്നതും.....
ഇത്രയുമൊക്കെ കാണിച്ചു കൂട്ടിയതും.....

" വെള്ളത്തിനിടയിൽ വെച്ചുള്ള പ്രൊപോസൽ... വെറൈറ്റി അല്ലെ...... "

അത് ഉറപ്പിക്കാണെന്നോണം ആദിയുടെ വാക്കുകൾ കൂടി കേട്ടതും ലൂക്കിന്റെ ചുണ്ടുകൾ വിടർന്നു.... നട്ട പാതിരായ്‌ക്ക് വെള്ളത്തിനടിയിൽ വെച്ചുള്ള മാര്യേജ് പ്രൊപോസൽ.....
ലോകത്ത് വേറെ എവിടെയും നടന്നിട്ടുണ്ടാകില്ല...

ആദി അങ്ങനെ ആണ്... അവന്റെ ചിന്തകളും പ്രവർത്തികളുമെല്ലാം വിചിത്രം ആണ്.........

" എന്നിട്ട്... എങ്ങനെയാ പ്ലാൻ... എന്നാ നമ്മുടെ കല്യാണം.... ഇപ്പോഴുള്ളവരുടെ കൂടെയെന്നൊന്നും പറഞ്ഞേക്കല്ലേ.... ഒരു സമൂഹ വിവാഹത്തിനൊന്നും എനിക്ക് ഇന്ട്രെസ്റ് ഇല്ല... എന്റെ സ്പെഷ്യൽ ഡേ ആണ്... അവിടെ തിളങ്ങുന്നത് ഞാൻ മാത്രം ആയിരിക്കണം..... "

ആദി പിന്നോട്ട് നീങ്ങുന്നതിനനുസരിച്ചു മുന്നോട്ട് ചുവടുകൾ വെച്ച് കൊണ്ട് ലൂക്ക് വിളിച്ചു പറഞ്ഞതും ആദി ഒരു നിമിഷം നിന്നു.....
പിന്നെ എന്തോ ആലോചിച്ചു കൊണ്ട് അവനെ നോക്കി.....

" അതിൽ എനിക്കും ഇന്ട്രെസ്റ് ഇല്ല... So.....എല്ലാം നിനക്ക് പ്ലാൻ ചെയ്യാം... എൻഗേജ്‌മെന്റ് എന്റെ ഡിസിഷൻ ആയിരുന്നില്ലേ... അത് കൊണ്ട് മാര്യേജ് ഞാൻ നിനക്ക് വിട്ട് തന്നിരിക്കുന്നു.....
എപ്പോൾ....? എങ്ങനെ.....? എവിടെ വെച്ച്......?
എല്ലാം നിനക്ക് തീരുമാനിക്കാം.... ഞാൻ എപ്പോഴും റെഡി ആണ്...... So.... ആദ്യം എനിക്ക് റിപ്ലൈ താ........ "

ലൂക്കിൽ നിന്നും രണ്ട് ചുവടുകൾ പിന്നിലേക്ക് നീങ്ങി കൊണ്ടവൻ ഒരു ഡീപ് ബ്രീത് എടുത്തു കൊണ്ട് ലൂക്കിനെ നോക്കി.....
ആദി എന്ത് ചോദിക്കാൻ പോവുകയാണെന്ന ചിന്തയിൽ ലൂക്കിന്റെ നെറ്റിയൊന്ന് ചുളിഞ്ഞു...

ചെറിയൊരു ആകാംഷയോടെ അവൻ ആദിയെ തന്നെ നോക്കി നിന്നതും......

" വില്യം മന്ഷനിലെ റേച്ചൽ ജോൺ വില്യമിന്റെ ഒരേയൊരു പുത്രൻ ആയ ആർതർ വില്യമിനെ വിവാഹം കഴിക്കാൻ........

കുരിശിങ്കൽ തറവാട്ടിലെ ഐസക് മാമന്റെയും സൂസൻ മാമന്റെയും ഇളയ പുത്രൻ ആയ ഇസാഖ് അഗസ്ത്യ എന്ന ലൂക്കയ്ക്ക് സമ്മതം ആണോ.....? "

ഒരു കൈ പിന്നിലേക്ക് മടക്കി മുഷ്ടി ചുരുട്ടി പിടിച്ചു... മറു കൈ ലൂക്കിന് നേരെ നീട്ടി... തലയല്പം കുനിച്ചു കൊണ്ട് അൽപ്പം ഡ്രമാറ്റിക് ആയി ചോദിച്ചവൻ....
നിൽക്കുന്ന കോലവും... ചോദിക്കുന്ന ഭാവവും.....

ലൂക്കിന് ചിരി വന്നു പോയിരുന്നു... അതിനേക്കാൾ ഏറെ അമ്പരപ്പും സന്തോഷവും.....ആദി ഉച്ചത്തിൽ ചോദിച്ച ചോദ്യം......

ചുറ്റുമുള്ള പാറ കെട്ടുകളിൽ തട്ടി പ്രതിധ്വനിച്ചു കൊണ്ട് അവിടെ വീണ്ടും... വീണ്ടും മുഴങ്ങി കേട്ട് കൊണ്ടിരുന്നു.....
ലൂക്കിന് വാക്കുകൾ ഒന്നും തന്നെ പുറത്തേക്ക് വന്നിരുന്നില്ല.....എന്ത് പറയണമെന്ന് അറിയാതെ നിന്നതും ആദി ഒരു ചിരിയോടെ അവനെ മുഖം ഉയർത്തി നോക്കി....

" മറുപടി എനിക്ക് ഇവിടെ വന്നു താ..... "

അവന്റെ മുഖത്ത് കുറുമ്പ് നിറഞ്ഞിരുന്നു....
ലൂക്കിനെ നോക്കി വീണ്ടും ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ടവൻ... അവന്റെ മറുപടി കേൾക്കാൻ കാത്തു നിൽക്കാതെ പിന്നിലേക്ക് മറിഞ്ഞു വെള്ളത്തിനടിയിലേക്ക് ഊളിയിട്ടു........

വെള്ളത്തിനടിയിലൂടെ  നീന്തി തുടങ്ങിയവൻ മുന്നോട്ട് നീങ്ങിയതും.....
അവനൊപ്പം വേഗത്തിൽ എത്തിയവൻ ആദിക്കടിയിലൂടെ നീങ്ങി അവനെയും ചേർത്തു പിടിച്ചു കൊണ്ട് ഒന്നു മറിഞ്ഞു.....

തന്റെ ഇരു കയ്യാൽ അവൻ ആദിയെ ചേർത്ത് പിടിച്ചിരുന്നു.... ഒപ്പം അവന്റെ ചുണ്ടിൽ തന്റെ ചുണ്ടുകൾ അമർത്തിയൊരു കുഞ്ഞ് ചുംബനവും.....

വെള്ളത്തിനടിയിൽ വെച്ച് തന്നോട് ചോദിച്ച ചോദ്യത്തിന്.... അതെ വെള്ളത്തിനടിയിൽ വെച്ച് തന്നെ മറുപടി നൽകുന്നുവെന്നത് പോലെ......


ആദിയുടെ ചുണ്ടുകൾ വിടർന്നു...ലൂക്കിന്റെ ദേഹത്തെ പിടി മുറുക്കി കൊണ്ടവൻ തിരികെ ചുമ്പിക്കാനായി തയ്യാറെടുത്തതും....ശ്വാസം എടുക്കുന്നതിൽ തടസമുള്ളത് കൊണ്ട് തന്നെ ലൂക്ക് ആദിയിൽ നിന്നും അകന്നു മാറി... അവനെയും കൊണ്ട് മുകളിലേക്കു ഉയർന്നു പൊങ്ങി.....

" എനിക്ക് സമ്മതം ആണ്..... "

തന്റെ kiss പൂർത്തിയാക്കാൻ കഴിയാതിരുന്നതിന്റെ നീരസത്തിൽ ഉയർന്നു പൊങ്ങിയവൻ ആദ്യം കേൾക്കുന്നത് തന്നെ ലൂക്കിന്റെ വാക്കുകൾ ആണ്...
ആദി വിടർന്ന കണ്ണോടെ അവനെ നോക്കി....

കാറ്റ് പോലെ നേർത്തു പോയിരുന്നു അവന്റെ ശബ്ദം... ഒപ്പം ചെറു കിതപ്പും... ഈ നേരമത്രയും വെള്ളത്തിൽ ആയിരുന്നതിന്റെ ചെറു വിറയലും...ചെറുതായി ക്ഷീണം തോന്നി തുടങ്ങിയിരുന്നു....എങ്കിലും..............

അതൊന്നും തന്നെ വകവെക്കാതെ... ആദി പറയുന്നതോന്നും തന്നെ കേൾക്കാൻ നിൽക്കാതെ അവൻ മുന്നോട്ടാഞ്ഞു ആദിയുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു....

ആദിയുടെ ദേഹത്തായി ലൂക്കിന്റെ കൈകൾ മുറുകി.....
ചുണ്ടുകൾ നുണഞ്ഞു ചുംബിക്കുന്നതിനൊപ്പം അവന്റെ കാലുകൾ ആദിയുടെ ഇടുപ്പിൽ ചുറ്റി വരിഞ്ഞു.....
ആദി അവനെ ചേർത്ത് പിടിച്ചിരുന്നു.... ഒരു കൈ ലൂക്കിന്റെ ഇടുപ്പിലൂടെ ചുറ്റിയപ്പോൾ മറു കൈ അവന്റെ തുടയിൽ അമർന്നു....

പരസ്പരം ചുണ്ടുകൾ നുണഞ്ഞുള്ള ചുംബനം... കാലുകൾ നിലത്തുറയ്ക്കാതെ പിന്നിലേക്ക് നീങ്ങിയവൻ പിന്നിലെ പാറയിൽ ഇടിച്ചു നിന്നു... അപ്പോഴും ചുണ്ടുകൾ വേർപെട്ടിരുന്നില്ല.....

ലൂക്കിനെ ചേർത്ത് പിടിച്ചു കൊണ്ട് തന്നെ ഒന്നു തിരിഞ്ഞവൻ അവനെ പാറകെട്ടിലേക്ക് ചേർത്ത് നിർത്തി അവന്റെ കവിളിൽ കൈകൾ ചേർത്ത് പിടിച്ചു കൊണ്ട് അവന്റെ ചുണ്ടുകളെ നുണഞ്ഞു.....

ഇരുവരും നന്നായി കിതച്ചിരുന്നു... ഒരുപോൽ തണുത്തു വിറച്ചിരുന്നു... അതൊന്നും തന്നെ അവരുടെ ചുംബനത്തിനിടയിൽ തടസമായിയിരുന്നില്ല... തമ്മിൽ എത്രയും ചേർത്തു പിടിക്കാമോ... അത്രയും തന്നെ അവർ ചേർത്ത് പിടിച്ചിരുന്നു......
എത്രത്തോളം ആഴത്തിൽ ചുംമ്പിക്കാമോ..അത്രത്തോളം തീവ്രമായി തന്നെ ഇരു ചുണ്ടുകളും തമ്മിൽ ഒട്ടി ചേർന്നു........

ലൂക്കിന്റെ കൈകൾ ആദിയുടെ നഗ്നമായ പുറത്തു കൂടെ അലഞ്ഞു നടന്നപ്പോൾ ആദിയുടെ കൈകൾ അവന്റെ ബനിയനിടയിലൂടെ നുഴഞ്ഞു കയറി....
നെഞ്ചിലും പുറത്തുമായി അരിച്ചു കയറുന്ന ആദിയുടെ വിരലുകൾ.....
നനഞ്ഞു കുതിർന്നു ദേഹത്തേക്ക് ഒട്ടി നിന്ന ബനിയനും അതിനൊപ്പം ഉയർന്നു മാറുന്നത് ലൂക്ക് അറിഞ്ഞിരുന്നു....

ഇട്ടിരുന്ന വസ്ത്രം ഉയർന്നു പൊങ്ങി ശരീരത്തിലേക്ക്  തണുത്ത കാറ്റ് നേരിട്ട് പതിഞ്ഞതും ലൂക്ക് ഒന്ന് വിറച്ചു കൊണ്ട് ആദിയുടെ ദേഹത്തേക്ക് അമർന്നു......

ഇടയിലെപ്പോഴോ ചുണ്ടുകൾ തമ്മിൽ വേർപ്പെട്ട നേരം ലൂക്കിന്റെ ബനിയനും അവന്റെ ദേഹത്ത് നിന്നും അഴിഞ്ഞു മാറിയിരുന്നു......

പരസ്പരം ഒട്ടി ചേർന്ന് നിൽക്കുന്ന പാതി നഗ്നമായ ശരീരങ്ങൾ..വല്ലാതെ തണുത്തു വിറയ്ക്കുന്നുണ്ടായിരുന്നു അവർക്ക്.....ഇരുവരുടെയും കൈകലുകൾക്കും തണുപ്പ് ആണ്... തമ്മിൽ സ്പർശിക്കുന്നിടമെല്ലാം കുളിരുന്നുണ്ട്.... പക്ഷെ......

ഉള്ളിൽ ചൂടാണ്.....പരസ്പരമുള്ള പ്രവർത്തികളിൽ ഉരുകിയോലിക്കുന്ന പ്രണയ ചൂട്....
നന്നായി കിതച്ചു കൊണ്ട് പിന്നിലേക്ക് ചാരി കണ്ണുകൾ അടച്ചു നിൽക്കുന്നവനെ ആദി അത്രമേൽ ആഗ്രഹത്തോടെ നോക്കി നിന്ന് പോയി... തനിക്ക് മുന്നിൽ നിൽക്കുന്നവന്റെ ശരീരത്തിന്റെ ഓരോ കോണിലും അവന്റെ കണ്ണുകൾ അലഞ്ഞു നടന്നു.....

അവിടെയെല്ലാം ആദിയുടെ ചുണ്ടുകൾ പതിഞ്ഞു മാറി..... നെഞ്ചിലും വയറിലും പൊക്കിൾ ചുഴിയിലൂമെല്ലാം ആവേശത്തോടെ ചുംബിക്കുന്നവൻ.... ഓരോ തവണ തന്റെ ശരീരത്തിൽ ആദിയുടെ ചുണ്ടുകൾ അമരുമ്പോഴും ലൂക്ക് പിടഞ്ഞു പോയിരുന്നു.....

അവന്റെ തോളിൽ വിരലമർത്തി കൊണ്ടവൻ ചുണ്ടുകൾ കടിച്ചു പിടിച്ചു കൊണ്ട് പിന്നിലേക്ക് അമർന്നു....
അവന്റെ നഖങ്ങൾ ആദിയുടെ ശരീരത്തിൽ പാട് തീർക്കുന്നതിനനുസരിച്ചു ആദിയുടെ പല്ലുകൾ ലൂക്കിന്റെ ശരീരത്തിലും ചുവന്ന അടയാളങ്ങൾ തീർത്തു.....

നിമിഷങ്ങൾ കഴിയും തോറും ഇരുവരിലെയും ആവേശം കൂടി കൊണ്ടിരുന്നു... ശരീരത്തിൽ വരുന്ന മാറ്റങ്ങൾ ഇരുവരും അറിഞ്ഞിരുന്നു... മനസും ശരീരവും ഒരുപോൽ മറ്റു പലതും ആഗ്രഹിച്ചു തുടങ്ങുന്നതും.....

തന്റെ ഒരു കവിളിൽ ചേർത്ത് പിടിച്ചു ഇടത് ചെവിയിൽ ചുണ്ടുകൾ അമർത്തി നുണയുന്നവനെ അറിയേ ലൂക്ക് പെരു വിരൽ കുത്തി ഒന്ന് ഉയർന്നു പോയി... ദേഹത്താകെ ഒരു തരിപ്പ് പടരുന്നത് അവനറിഞ്ഞിരുന്നു......
ആദിയുടെ നാവ് ചെവിയടുക്കിലൂടെ നീങ്ങുന്നത് അനുസരിച്ചു ലൂക്കിന്റെ വിരലുകൾ അവന്റെ ഇടുപ്പിൽ മുറുകി.....

അവനിൽ നിന്നും ചെറു മൂളലുകൾ പുറത്തു വന്നു തുടങ്ങിയിരുന്നു.. അതിനനുസരിച്ചു ആദിയുടെ ആവേശവും കൂടി കൊണ്ടിരുന്നു... ചെവിയിൽ നിന്നും കഴുത്തിലേക്ക് അരിച്ചിറങ്ങിയ ചുണ്ട് അവിടെയും അമർത്തി ചുംബിച്ചു കൊണ്ട് താഴെക്കിറങ്ങി....

ചെസ്റ്റിനു ചുറ്റും ചെറുതായി നാവ് കൊണ്ട് ഉഴിഞ്ഞു കൊണ്ട് ചുംബിക്കുന്നവനെ അറിയേ ലൂക്ക് ഒന്ന് ആഞ്ഞു ശ്വാസം എടുത്തു പോയി.. അപ്പോഴേക്കും ആദിയുടെ ചുണ്ടുകൾ വീണ്ടും താഴേക്ക് ഇറങ്ങിയിരുന്നു... നെഞ്ചിലൂടെ താഴേക്ക് അരിച്ചിറങ്ങിയ ചുണ്ടുകൾ പൊക്കിൾ ചുഴിയിൽ അമർന്നതും ലൂക്കിന്റെ കൈകൾ അവന്റെ തല മുടിയിൽ മുറുകി....

കുറഞ്ഞ നേരം കൊണ്ട് തന്നെ തണുത്തുറഞ്ഞ ശരീരവുമായി നിന്നവൻ വെട്ടി വിയർത്തു പോയി... പൊക്കിൾ കുഴിയിൽ നാവ് കടത്തി ചുഴറ്റിച്ചെടുത്തവൻ അവിടെ മുഖം അമർത്തിയതും ലൂക്കിൽ നിന്നും ഒരു എങ്ങൽ ഉയർന്നു പോയിരുന്നു....

" ആദി.... "

അവന്റെ ശബ്ദം വല്ലാതെ നേർത്തു പോയിരുന്നു...അകന്നു മാറണമെന്നുണ്ടെങ്കിലും മനസ് അനുവദിക്കുന്നില്ല....

ആദിയുടെ തലമുടിയിൽ വിരൽ കടത്തി കൊണ്ടവൻ അവനെ തന്നിലേക്ക് ചേർത്ത് പിടിച്ചു പോയെങ്കിലും തൊട്ടടുത്ത നിമിഷം ആദിയുടെ കൈകൾ തന്റെ ഷോർട്സിൽ മുറുകുന്നത് അറിഞ്ഞതും ലൂക്ക് ഞെട്ടലോടെ കണ്ണുകൾ വലിച്ചു തുറന്നു കൊണ്ട് അവന്റെ കൈകളിൽ പിടിച്ചു നിർത്തി.....

" ആദി... Don't..... "

കിതച്ചു പോയൊരു ശബ്ദം... ആദി നീരസം നിറഞ്ഞൊരു മുഖത്തോടെ മുകളിലേക്ക് ഉയർന്നു പൊങ്ങി അവനരികിലേക്ക് മുഖം അടുപ്പിച്ചു......

" Why..... "

ലൂക്കിനരികിൽ ഒരു കൈ കുത്തി നിർത്തി അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിൽക്കുന്നവന്റെ ഭാവം.... ഇതുവരെ എത്തി നിന്ന ആവേശമെല്ലാം ഒറ്റയടിക്ക് കേട്ടടങ്ങി പോയതിന്റെ അമർഷം അവനിലുണ്ടെന്ന് ലൂക്കിന് തോന്നിപോയി....

വെള്ളത്തുള്ളികൾ അവന്റെ മുടികളിൽ നിന്നും ഒഴുകി താടി തുമ്പിലൂടെ തന്റെ ദേഹത്തേക്ക് പതിക്കുന്നത് ലൂക്ക് അറിഞ്ഞിരുന്നു.....
പുറത്തും തോളിലും നെഞ്ചിലുമായി പറ്റി പിടിച്ചിരിക്കുന്ന മുത്തു പോലെ തോന്നിപ്പിക്കുന്ന തുള്ളികൾ... മുന്നിൽ നിൽക്കുന്നവന്റെ രൂപത്തിൽ വല്ലാത്തൊരു ഭംഗി തീർക്കുന്നത് പോലെയും അവന് തോന്നി.....

അതിലേക്കായി കണ്ണുകൾ അനുസരണയില്ലാതെ പായും പോഴും ആദിയുടെ ആ നേരത്തെ ഭാവം അവനിൽ ചെറു ഭയവും തോന്നിപ്പിച്ചിരുന്നു.......

" ഞാൻ... ഞാൻ... ഇപ്പോൾ അതിന്... ഓക്കേ അല്ല ആദി...... "

ചിതറി പോയ വാക്കുകൾ ഓരോന്നായി പെറുക്കിയെടുത്തു കൊണ്ട് അവനോടായി പറയുമ്പോഴും ഉള്ളിൽ തോന്നുന്ന ഭയം അവനെ വല്ലാതെ അത്ഭുതപ്പെടുത്തിയിരുന്നു......

തമ്മിൽ എന്തും തുറന്നു പറയാനുള്ളൊരു സ്വാതന്ത്ര്യം ഉണ്ടെന്ന പൂർണ ബോദ്യമുള്ളപ്പോഴും എന്ത് കൊണ്ട് പേടി തോന്നുന്നു....?

ഒരു പക്ഷെ ആദിക്ക് വിഷമം തോന്നുവോ എന്നുള്ള ചിന്ത ആയിരിക്കാം... അത്കൊണ്ട് തന്നെ അവനെ മുഖമുയർത്തി നോക്കാനും കഴിയുന്നില്ല......

ലൂക്ക് വല്ലാത്തൊരു പ്രയാസത്തോടെ അവനിൽ നിന്നും കണ്ണുകൾ മാറ്റി നിന്നപ്പോഴും ആദി അവനെ തന്നെ ഒരു നിമിഷം നോക്കി നിന്നു........
പിന്നെ അവനിൽ നിന്നും പിന്നിലേക്ക് തിരിഞ്ഞു നേരെ എതിർ വശത്തുള്ള കരയിലേക്ക് നീന്തി.....

ലൂക്കിനോടായി അവനൊന്നും തന്നെ സംസാരിച്ചില്ല....ലൂക്ക് അവനെ തന്നെ നോക്കി നിന്നു... ആദി ഒരു വാക്ക് പോലും പറയാതെ പോയതിന്റെ പരിഭവം അവനിൽ നിറഞ്ഞിരുന്നു....

എന്തെങ്കിലുമൊന്ന് പറയാമായിരുന്നു... കൂടെ വിളിച്ചത് പോലുമില്ല... കുറച്ചു മുന്നേ വരേ ശരീരത്തിൽ നിന്നും അകന്നു പോയ തണുപ്പ് പൂർവാധികം ശക്തിയോടെ തിരികെ പൊതിഞ്ഞു തുടങ്ങിയതും ലൂക്ക് ഒന്ന് വിറച്ചു പോയി.....

മറിയുടുക്കാൻ പോലും ഡ്രെസ്സില്ല... ഇട്ടിരുന്ന വേഷത്തിൽ ആണ് വെള്ളത്തിലേക്ക് ചാടിയത്.. അതിൽ ബനിയൻ ആകട്ടെ വെള്ളത്തിൽ ഒഴുകി പോവുകയും ചെയ്തു....
എല്ലാം ചെയ്തു വെച്ചവൻ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ മോന്തയും വീർപ്പിച്ചു പോയേക്കുന്നു....

" ഇവനാര് മത്സ്യ കന്യകനോ..... "

വെള്ളത്തിൽ നിന്നും കരയിലേക്ക് കയറി പുൽപടർപ്പിൽ മലർന്നു കിടക്കുന്നവനെ കണ്ടതും കണ്ണൊന്നു കൂർപ്പിച്ചു കൊണ്ട് ലൂക്ക് പിറുപിറുത്തു.....

ഞാൻ എന്ത് ചെയ്യാൻ ആണ്... സമ്മതം അല്ലെന്നൊരു വാക്ക് അല്ലെ പറഞ്ഞുള്ളൂ... അല്ലാതെ ഒന്നും ചെയ്തില്ലല്ലോ... ഇതിനൊക്കെ ഇങ്ങനെ പിണങ്ങി പോകാൻ കൊള്ളാമോ....

തിരിച്ചു പോകാനുള്ള വഴി പോലും അറിയില്ല... ഈ കോലത്തിൽ വീട്ടിൽ പോയാൽ അമ്മച്ചി എടുത്തിട്ട് അലക്കും... അത്കൊണ്ട് ആ കിടക്കുന്ന സാധനവുമായി പോയി സംസാരിച്ചു പിണക്കം തീർക്കുകയെ വഴിയുള്ളൂ....

ഒരു നിമിഷം ഇടുപ്പിൽ കൈ കൊടുത്തു നിന്ന് സ്വന്തം അവസ്ഥയെ ഓർത്തു സഹതാപപ്പെട്ട് നിന്നെങ്കിലും... അങ്ങനെ നിന്നാൽ അതികം വൈകാതെ താൻ ഐസ്‌കട്ട ആയി പോകുമെന്ന് തോന്നിയതും ലൂക്കും ആദിയെ ലക്ഷ്യം വെച്ച് മുന്നോട്ട് നീന്തി.....

മറു കരയിൽ ചെന്ന് കയറുമ്പോൾ ആകാശം നോക്കി കിടക്കുന്നവനെ ലൂക്ക് കണ്ടിരുന്നു... വെള്ളത്തിൽ നിന്നും പൊങ്ങി ഇരു കയ്യാൽ മുടി പിന്നിലേക്ക് ഒതുക്കി നിറയെ വെള്ളവുമായി കയറി വരുന്നവനെ ആദിയും ഒന്ന് നോക്കി.....

പക്ഷെ.... ഒന്നും തന്നെ ചോദിച്ചില്ല.... കണ്ണുകൾ ഉടക്കി തമ്മിൽ പരസ്പരം ഒന്ന് നോക്കിയതും വേഗം തന്നെ കണ്ണുകൾ മാറ്റി പഴയത് പോൽ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി കൊണ്ടവൻ കിടന്നു......

" എന്തൊരു ജാടയാണ് പന്നിക്ക്.... എന്റെ ആവശ്യം ആയിപോയി..... "

തന്നെ ഒരു രീതിയിലും പരിഗണിക്കുന്നില്ലെന്ന് കണ്ടതും ലൂക്കിന്റെ കണ്ണുകളും കൂർത്തു....
അങ്ങനെയിപ്പോൾ നീ ഒറ്റയ്ക്ക് കിടന്നു സുഖിക്കേണ്ട.... ആദിയെ ഒന്ന് നോക്കി കൊണ്ട് മുന്നോട്ട് നടന്നു വന്നവൻ അവനരികിലായി വന്നു കിടന്നു.

" ഹോ... എത്ര സ്റ്റാർ ആണ്....."

ആദി കിടക്കുന്നത് പോൽ അനുസരിച്ചു കൊണ്ട് ആകാശത്തിലേക്ക് കണ്ണുകൾ നട്ടു കൊണ്ടാണ് അവൻ പറഞ്ഞത്... സ്വയം പറയുകയാണെന്നത് പോലെ.... എന്നാൽ ആദിയെ ഒന്ന് ഒളി കണ്ണിട്ട് നോക്കി കൊണ്ട്.....

അപ്പോഴും ആദിയിൽ നിന്നൊരു നോട്ടം അവന് തിരികെ കിട്ടിയില്ല... മറുപടിയും വന്നില്ല... അവൻ പറഞ്ഞത് കേട്ടതായി പോലും ഭാവിച്ചില്ല.... ലൂക്കിന്റെ നെറ്റിയൊന്ന് ചുളിഞ്ഞു....

ആദിയുടെ അരികിലേക്ക് കുറച്ചു കൂടി നീങ്ങിയവൻ അവന്റെ ദേഹത്തായി ചേർന്ന് കൊണ്ട് കിടന്നു... അവന്റെ ശ്രദ്ധ തിരിക്കാനായി പലതും ചെയ്തു നോക്കി.....
എന്നിട്ടും നോ രക്ഷ.....!!

കുറച്ചു നേരം വാശി പിടിച്ചു അത്പോൽ മിണ്ടാതെ കിടന്നു നോക്കിയെങ്കിലും അതും ലൂക്കിനെ കൊണ്ട് നടക്കുന്ന കാര്യം ആയിരുന്നില്ല....

" ആദി.... "

ഒടുവിൽ സഹി കെട്ട് കൊണ്ട് ആദിയിലേക്ക് തിരിഞ്ഞു കിടന്നു കൊണ്ട് അവൻ വിളിച്ചതും ആദി അവനെയൊന്ന് നോക്കി... എന്താണെന്നൊരു ചോദ്യ ഭാവത്തോടെ.....

" സോറി.... "

ആദ്യം തന്നെ ലൂക്കിന്റെ നാവിൽ നിന്നും വീണു പോയത് അതാണ്‌... ആദിയുടെ നെറ്റിയൊന്ന് ചുളിഞ്ഞു......

" എന്തിനാ സോറി.....? "

ഗൗരവം നിറഞ്ഞൊരു സംശയത്തോടെ ചോദിച്ചു കൊണ്ട് ആദി അവനെ നോക്കിയതും ലൂക്കിന്റെ മുഖത്തും പതർച്ച നിറഞ്ഞിരുന്നു..

" അത് പിന്നെ ഞാൻ... നേരത്തെ അങ്ങനെ പറഞ്ഞതിന്..ഞാൻ...

" അതിന് സോറി പറയേണ്ട ആവശ്യം ഒന്നുമില്ല..... "

മടിച്ചു... മടിച്ചു... അൽപ്പം പതിഞ്ഞു പോയൊരു ഭാവത്തോടെ ആണ് അവൻ പറഞ്ഞു തുടങ്ങിയത്... എന്നാൽ അത് പൂർത്തിയാക്കുന്നതിനു മുന്നേ ആദിയുടെ വാക്കുകൾ അവനെ തടഞ്ഞിരുന്നു....

തന്നെ നോക്കി നെറ്റി ചുളിച്ചു കൊണ്ട് പറഞ്ഞു കിടക്കുന്നവനെ കാണെ ലൂക്കിന്റെ മുഖവും ഒന്ന് ചുളിഞ്ഞു.....
ആദ്യം തന്നെ ചാടി കയറി സോറി പറയേണ്ട ഒരു കാര്യവും ഉണ്ടായിരുന്നില്ല... വെറുതെ കുളമാക്കി......

ചമ്മിയൊരു മുഖത്തോടെ സ്വയം പിറുപിറുത്തു കൊണ്ട് നിന്നെങ്കിലും മിണ്ടാതെ മാറി നിൽക്കാൻ അവനാവില്ലല്ലോ... തണുത്തു വിറച്ചു രക്തം വരേ ഉറഞ്ഞു തുടങ്ങുമെന്ന അവസ്ഥ ആയി....
വീട്ടിൽ പോകണമെങ്കിൽ അടുത്ത് കിടക്കുന്നവൻ കനിയണം... അതിന് പിണക്കം മാറണം...
പിണക്കം മാറണമെങ്കിൽ... അത് പരിഹരിക്കണം......
പരിഹരിക്കണമെങ്കിൽ പിണക്കത്തിന്റെ കാരണം അറിയണം......

കാരണം അറിയണമെങ്കിൽ താൻ വാ തുറന്നു വല്ലതും ചോദിക്കണം....
വലിയൊരു നെടുവീർപ്പോടെ പിറുപിറുത്തു കൊണ്ടവൻ സൈഡിലേക്ക് തിരിഞ്ഞു ആദിയെ നോക്കി..

" ആദി...., നിനക്കെന്നോട് ദേഷ്യം ഉണ്ടോ.....? "

നേരെ അരികിലേക്ക് വന്നു ഒറ്റ ചോദ്യം ആയിരുന്നു... ആടി കുഴഞ്ഞു നിന്നിട്ട് കാര്യം ഇല്ല.. തണുത്തുറഞ്ഞു മരിക്കുന്നതിന് മുന്നേ കാര്യങ്ങളിൽ ഒരു തീരുമാനം എത്തണം.....

" എനിക്കെന്തിനാ നിന്നോട് ദേഷ്യം....? "

തനിക്ക് അരികിലേക്ക് ചേർന്ന് വരുന്നവനെ വീണ്ടും അതെ സംശയം നിറഞ്ഞ ഭാവത്തോടെ ആദി നോക്കിയതും.....

" അത്... പിന്നെ.. ഞാൻ... നേരത്തെ അതിന് സമ്മതിക്കാതിരുന്നത് കൊണ്ട്.... ആദി..., ഞാൻ....എനിക്കിപ്പോൾ....

ധൈര്യത്തോടെ പറഞ്ഞു തുടങ്ങിയതും വാക്കുകൾ കിട്ടാതെ ലൂക്ക കുഴഞ്ഞു... തന്റെ ഉള്ളിലുള്ളത് ആദിയോടായി എങ്ങനെ പറഞ്ഞു മനസിലാക്കണമെന്ന് അവനറിയുന്നുണ്ടായിരുന്നില്ല.....

ശരിയായ വാക്കുകൾ കിട്ടാതെ...വല്ലാത്തൊരു വിഷമം നിറഞ്ഞ ഭാവത്തോടെ അവൻ നിന്നതും..അത് വരേ ലൂക്കിനെ കെട്ടിരുന്നവന്റെ ചുണ്ടുകൾ ഒന്ന് വിടർന്നു.....

ലൂക്കിന് നേരെ തിരിഞ്ഞു കൈകൾ തലയിൽ കുത്തി നിർത്തി അവന്റെ വീർതിരിക്കുന്ന കവിളിലായി ഒന്ന് കുത്തി കൊണ്ട് ആദി അവനെ നോക്കി.....

" ഇതിനൊക്കെ പിണങ്ങി ഇരിക്കേണ്ട ആവശ്യം എന്താ ലൂക്കാ... ഞാനും നീയും ഒരുപോലെ ആസ്വദിച്ചു  പ്രണയം മാത്രം നിറഞ്ഞു നിൽക്കേണ്ട നമ്മുടെ സ്വകാര്യ നിമിഷങ്ങൾ ആണ് അത്.... അവിടെ ആവശ്യമില്ലാത്ത ചിന്തകളോന്നും ഉണ്ടാകരുത്.. രണ്ടാളുടെയും ശരീരവും മനസും ഒരുപോലെ ആഗ്രഹിച്ചു കൊണ്ട് കൊണ്ട് കൂടി ചേർന്നാൽ മാത്രമേ രണ്ടാൾക്കും സന്തോഷിക്കാൻ കഴിയൂ... അല്ലെങ്കിൽ ഫിസിക്കൽ റിലേഷൻ ഷിപ് ഒരു അഡ്ജസ്റ്മെന്റ് മാത്രമായി പോകും... പിന്നെയത് മടുത്തു പോകും... അത്കൊണ്ട് നിനക്ക് താല്പര്യം തോന്നുന്നില്ലെങ്കിൽ അത് തുറന്നു പറയുക തന്നെ വേണം... അതിലൊരു വിഷമവും പിണക്കവുമൊന്നും കരുതേണ്ട... Trust me....
ഞാൻ നിന്നെ മനസിലാക്കും... നിന്നെ ഞാൻ ഒരിക്കലും ഫോഴ്‌സ് ചെയ്യില്ല.... നിനക്ക് കംഫര്ട്ടബിള് അല്ലാത്തതൊന്നും ഞാൻ ചെയ്യില്ല..... "

ലൂക്കിന്റെ ചുണ്ടിൽ ചെറുതായി ചുണ്ടുകൾ അമർത്തി കൊണ്ടാണ് ആദി പറഞ്ഞു നിർത്തിയത്...
അവന്റെ ഉള്ളിലെ ചിന്തകളെ മനസിലാക്കിയെടുത്തു കൊണ്ട് തന്നെ ആദി കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുത്തതും ലൂക്കിന്റെ മുഖം ഒന്ന് തെളിഞ്ഞു....

ഉള്ളിലെ വലിയൊരു ഭാരം ഒഴിയുന്നത് അവൻ അറിഞ്ഞിരുന്നു... താൻ കരുതിയത് പോലെ ആദിക്ക് പിണക്കമോ.. ദേഷ്യമോ.. ഇല്ലെന്ന് അറിഞ്ഞതിന്റെ സന്തോഷവും അവനിൽ നിറഞ്ഞു.....

"മിണ്ടാതെ കയറി വന്നപ്പോൾ ഞാൻ പലതും ചിന്തിച്ചു പോയി.... ഇപ്പോൾ സമാധാനം ഉണ്ട്... അല്ല.. പിന്നെ നീയെന്തിനാ എന്നോട് മിണ്ടാതെ വന്നത്.....?"

ലൂക്ക് സംശയത്തോടെ നോക്കിയതും ആദിയുടെ ചുണ്ടിൽ ചെറു ചിരി വിടർന്നു... ഉള്ളിൽ കള്ളത്തരം ഉള്ളപ്പോൾ മുഖത്ത് വിരിയുന്ന അതെ കള്ളച്ചിരി....

" സത്യം പറയെടാ.... "

അത് കാണെ ലൂക്കൊന്നു കണ്ണുകൾ കൂർപ്പിച്ചു കൊണ്ട് വിരട്ടിയതും ആദി മര്യാദക്കാരനായി അവനിൽ നിന്ന് അകന്ന് നേരെ കിടന്നു.....

" അത് പിന്നെ.. കിട്ടാത്ത മുന്തിരി പുളിക്കും എന്നാണല്ലോ... ദേഷ്യം ഒന്നുമില്ല... ചെറിയൊരു സങ്കടം... അവിടെ നിന്ന് നിന്നെ നോക്കി വെള്ളമിറക്കേണ്ടെന്ന് കരുതി കയറി വന്നതാ..... "

" അയ്യേ.... ആദി.... "

തനിക്ക് നേരെ ഇടം കണ്ണിട്ട് നോക്കി ചിരിയോടെ പറയുന്നവനെ കേട്ടതും ലൂക്ക് കൈകൾ ചുരുട്ടി അവന്റെ തോളിൽ ഇടിച്ചു പോയിരുന്നു.....

" എന്ത് ചെയ്യാനാ... ഞാൻ ഒരു മനുഷ്യൻ ആയി പോയില്ലേ...... "

വേദന എടുത്തിടം തിരുമി കൊണ്ട് അവൻ നിഷ്കളങ്കത നിറഞ്ഞൊരു ഭാവത്തോടെ തന്നെ നോക്കുന്നത് കണ്ടതും ലൂക്ക് ഒന്ന് തല കുടഞ്ഞു പോയി.....

" പോടാ നാറി.... "

തനിക്ക് നേരെ വരുന്നവനെ പിന്നിലേക്ക് തള്ളി മാറ്റി കൊണ്ട് ലൂക്ക് പുല്ലിൽ എഴുന്നേറ്റു ഇരുന്നതും ആദിയും അവനൊപ്പം എഴുന്നേറ്റു.....

കുറച്ചു നേരം ഇരുവരും മൗനം ആയിരുന്നു...

" നിന്റെ സംശയങ്ങളൊക്കെ തീർന്നില്ലേ... നമുക്ക് വെള്ളത്തിൽ ഇറങ്ങിയാലോ....? "

അൽപ്പം നേരം കഴിഞ്ഞു ആദിയുടെ ചോദ്യം കേട്ടതും... ലൂക്ക് ഒരു അമ്പരപ്പോടെ അവനെ നോക്കി.....

ചുറ്റിനും കുമിഞ്ഞു കൂടിയ ഇരുട്ട് മാറി വളരെ നേർത്ത വെളിച്ചം പരന്നു തുടങ്ങിയിട്ടുണ്ട്.... ചെറുതായി കിളികളുടെ ശബ്ദവും കേൾക്കാം......
നേരം പുലരാറായിട്ടുണ്ടെന്ന് സാരം....

രാത്രിയിൽ ഏറെ സമയവും വെള്ളത്തിൽ തന്നെ ആയിരുന്നു.... കരയിൽ കയറി ഇരുന്നിട്ട് അര മണിക്കൂർ പോലും ആയിട്ടില്ല.... എന്നിട്ട് വീണ്ടും വെള്ളത്തിൽ ഇറങ്ങാമെന്ന്.......

കടലിൽ പോയാൽ അവിടെ... കുളത്തിൽ പോയാൽ അവിടെ.... ഇവിടെ വന്നൊരു പുഴ കണ്ടപ്പോൾ ഇവിടെയും....
വീട്ടിൽ ആണെങ്കിൽ ഇരുപത്തി നാലു മണിക്കൂറും ബാത്‌റൂമിൽ ഷവറിന് കീഴിൽ................
നിന്നെ കൊണ്ട് ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ... എന്നൊരു ഭാവം ആയിരുന്നു ലൂക്കിൽ......

" ഒരു കാര്യം ചോദിച്ചോട്ടെ... എനിക്ക് അറിയാൻ വയ്യാത്തോണ്ട് ചോദിക്കുന്നതാണ്... നിന്നെ പെറ്റിട്ടത് വെള്ളത്തിൽ ആണോ..... "

" അതെ.... "

ലൂക്ക് ഒരു സംശയത്തോടെ ചോദിച്ചതും ഉടൻ തന്നെ ആദിയുടെ മറുപടിയും വന്നിരുന്നു..തന്നെ നോക്കി നിസ്സാരമായൊരു ഭാവത്തോടെ പറയുന്നവനെ കാണെ ലൂക്കിന്റെ നെറ്റിയൊന്ന് ചുളിഞ്ഞു..........

" എന്താ.....?

" ആണെന്ന്.... Water birth... കേട്ടിട്ടില്ലേ.... അത് തന്നെ സംഭവം.... "

ആദി ഒന്ന് കൂടി എക്സ്‌പ്ലൈൻ ചെയ്തു കൊണ്ട് ചോദിച്ചതും ലൂക്കും അത് കെട്ടിട്ടുണ്ടെന്ന പോൽ തലയാട്ടി...

" ഓഹ്... അങ്ങനെ പണ.... വെറുതെയല്ല വെള്ളം കാണുമ്പോൾ ഇത്ര ആക്രാന്തം..... "

ലൂക്ക് ഒന്ന് പിറുപിറുത്തു കൊണ്ട് നേരെയിരുന്നതും ആദി അവനരികിൽ നിന്നും എഴുന്നേറ്റു അടുത്ത നീന്തലിനായി തയ്യാറെടുത്തു...

" വാ... ലൂക്കാ.... ഇതുവഴി ഇറങ്ങി അക്കരെ കയറി വീട്ടിൽ പോകാം... നിനക്കുള്ള ഡ്രസ്സ്‌ ഒക്കെ എന്റെ കാറിൽ ഉണ്ട്... വാ...പോകുന്ന വഴി ചേഞ്ച്‌ ചെയ്യാം..... "

മുന്നോട്ട് നടന്നു ആദി വിളിച്ചു പറയുന്നത് കേട്ടതും ലൂക്ക് അവനെ തന്നെ നോക്കിയിരുന്നു പോയി....
ഫുൾ പ്ലാനിങ്ങിൽ ആയിരുന്നു ആളുടെ വരവ്... എന്നിട്ടും എന്തായിരുന്നു അഭിനയം....

പെട്ടെന്ന് തോന്നിയൊരു തോന്നലിൽ ചോദിച്ചത് പോലെയേ ആ നേരം തോന്നിയുള്ളൂ.... അതും വിശ്വസിച്ചു കൂടെ ചാടി കയറി വന്ന താൻ വെറും പൊട്ടൻ....

ഈ നേരം വരേ വെള്ളത്തിൽ ഇട്ടു കറക്കി..ഇനിയിപ്പോൾ തിരിച്ചു പോകണമെങ്കിലും ഈ വെള്ളത്തിൽ ഇറങ്ങിയാലെ നടക്കൂ...

ചെറിയൊരു നിശ്വാസത്തോടെ ആദിക്കരികിലായി നടന്നു വന്നു നിന്നവൻ... അവന്റെ കഴുത്തിൽ കൈകൾ ചുറ്റി കെട്ടി പിടിച്ചു നിന്ന് കൊണ്ട് അവനെ നോക്കി.......

" ഈ ജല പിശാചിന്റെ കയ്യിൽ നിന്ന് എന്നെ രക്ഷിക്കാൻ ആരുമില്ലേ കർത്താവെ..... "

ആദിയുടെ കവിളിൽ ഒന്ന് അമർത്തി ചുംബിച്ചു കൊണ്ട് ഉച്ചത്തിൽ ആണ് അവൻ വിളിച്ചു കൂവിയത്.....

" ആരും വരില്ല.... "

മറുപടി കൊടുക്കുന്നതിനൊപ്പം അവനെയും ചേർത്ത് പിടിച്ചു കൊണ്ട് ആദി വലിയൊരു പൊട്ടിച്ചിരിയോടെ വെള്ളത്തിലേക്ക് എടുത്തു ചാടിയിരുന്നു.......

കുറുമ്പും കുസൃതിയും തമാശകളുമായി ഉയർന്ന അവരുടെ കളി ചിരികൾ നേരം പുലരുവോളം അവിടെ മുഴങ്ങി കെട്ട് കൊണ്ടിരിന്നു.....

...............................................................................................................................................................

പാലയ്ക്കൽ തറവാട്....

നേരം നന്നായി പുലർന്നു എങ്ങും വെളിച്ചം പടർന്നു തുടങ്ങിയിരുന്നു....
രാത്രിയിലെത് പോലെ തന്നെ വീടിന്റെ പിൻ ഭാഗത്തുള്ള മതിലനരികിൽ തന്റെ കാർ നിർത്തിയിട്ടത്തിന് ശേഷം... രാത്രി പുറത്തിറങ്ങിയ അതെ വഴിയിലൂടെ തന്നെ ആണ് ആദിയും ലൂക്കയും അകത്തു കടന്നത്.....

" jump.... "

മതിലിനു മുകളിൽ കയറി നിന്നവർ ഒരുപോലെ പറഞ്ഞു നിർത്തിയതും കൈകൾ കോർത്തു പിടിച്ചു കൊണ്ട് താഴേക്ക് ചാടി....

" Aww.... "

പുലർച്ചെ വരേ വെള്ളത്തിലുള്ള കുത്തി മറിച്ചിൽ കൊണ്ടാകാം... നേരെ നിൽക്കുമ്പോഴും കാറിൽ നിന്നിറങ്ങിയപ്പോഴൊക്കെയും ദേഹത്തെവിടെയൊക്കെയോ വേദന ഉള്ളത് പോലെ...
ഇപ്പോൾ ചാടിയപ്പോഴും അങ്ങനെ തന്നെ....

" പനിയൊന്നും വരുത്തിയേക്കല്ലേ കർത്താവെ... കല്യാണം അടിച്ചു പൊളിക്കാൻ ഉള്ളതാണ്.... "

നടുവിൽ ഒന്ന് കൈ വെച്ച് ഞെളിഞ്ഞു കൊണ്ട് ലൂക്ക് ഒന്ന് പിറുപിറുത്തതും....

" Good Morning..... "

തൊട്ടരികിൽ നിന്നും ഉയർന്ന കൂട്ട ശബ്ദം.... ആദിയും ലൂക്കും ഒരുപോൽ ഞെട്ടി കൊണ്ട് സൈഡിലേക്ക് തിരിഞ്ഞു നോക്കി.....

പിന്നിലെ മതിലിൽ ചാരി നിൽക്കുന്ന അലോക്.. അവനരികിൽ ചിരിയോടെ നിൽക്കുന്ന റാനിയ... തൊട്ടപ്പുറം മാറി നിൽക്കുന്ന ക്രിസ്റ്റി... ആദിയെ കണ്ടതും അവന് പിന്നിൽ മറഞ്ഞു നിന്ന് കൊണ്ട് ഒളിഞ്ഞു നോക്കുന്ന Angel....

ഏറ്റവും ഒടുവിലായി നിൽക്കുന്ന അഭിയും ശിവയും....

" ആഹാ.... എല്ലാവരും ഉണ്ടല്ലോ... നിങ്ങളെന്താ ഇവിടെ....? "

" നിങ്ങൾ എങ്ങനെയാണ് ഇവിടെ വന്നത്... അങ്ങനെ തന്നെ എത്തിയതാണ്..... "

ലൂക്ക് ഒരു ചിരിയോടെ ചോദിച്ചതും അലോക് ആണ് മറുപടി കൊടുത്തത്....
വണ്ടർഫുൾ....!!

എല്ലാം രാത്രി കറങ്ങാൻ ഇറങ്ങിയേക്കുവായിരുന്നു... സ്നേഹിക്കുന്നവർ ആയാൽ ഇങ്ങനെ വേണം... എന്താ ഒത്തൊരുമ......

" ഇനിയിപ്പോൾ എന്തിനാ ഇവിടെ കുറ്റിയടിച്ചു നിൽക്കുന്നത്.. വാ അകത്തേക്ക് പോകാം.... "

എല്ലാവരെയും ഒന്ന് നോക്കി കൊണ്ട് ലൂക്ക് മുന്നോട്ട് നടന്നതും അലോക് അവനെ പിടിച്ചു നിർത്തി....

" അകത്തേക്ക് പോകാൻ പറ്റില്ല... എല്ലാവരും എഴുന്നേറ്റിട്ടുണ്ട്... നമ്മൾ ഇല്ലാത്തത് അറിഞ്ഞിട്ടുമുണ്ട്.... ചോദിച്ചാൽ എന്ത് പറയും.....? "

" എന്ത് പറയാൻ... ഞങ്ങൾക്ക് കുഴപ്പമൊന്നുമില്ല... ഞാൻ ആദിയുടെ കൂടെ ആയിരുന്നെന്ന് പറയും...... "

അലോക് ഒരു സംശയത്തോടെ ചോദിച്ചതും ലൂക്കും ആദിയും ഇതൊക്കെ നിസ്സാരമെന്നൊരു ഭാവത്തോടെ പരസ്പരം നോക്കി....
ആ കൂട്ടത്തിൽ പരസ്പരം സംസാരിക്കാനും ഒരുമിച്ചു പുറത്തു പോകാനുമൊക്കെ പെർമിഷൻ കിട്ടിയിട്ടുള്ള ഏക couples ആണ് അവർ.....

ആരുടേയും ചോദ്യത്തെ പേടിക്കേണ്ട കാര്യം ഇല്ല....

" നിങ്ങൾക്ക് കുഴപ്പമില്ല... പക്ഷെ... ഞങ്ങൾ എന്ത് ചെയ്യും... ഒന്ന് ഹെല്പ് ചെയ്യെടാ.... "

ക്രിസ്റ്റി ഒരു ദയനീയത നിറഞ്ഞ ഭാവത്തോടെ ലൂക്കിനെ നോക്കിയതും.... അവനൊരു നിമിഷം ആലോചനയോടെ നിന്നു....
പിന്നെ ചെറിയൊരു നിശ്വാസത്തോടെ എല്ലാവരെയും നോക്കി.....

" ഇപ്പോൾ എന്താണ് പ്രശ്നം... അകത്തേക്ക് കടക്കണം... ആത്രേയല്ലേയുള്ളൂ... അതിനിപ്പോൾ എന്താ.... ഞാനും അഭിയും ക്രിസ്റ്റിയും കൂടി രാവിലെ നടക്കാൻ ഇറങ്ങിയതാ... അപ്പോൾ നീയും കൂടെ വന്നു.... അത്രേം പറഞ്ഞാൽ പോരെ..... "

അഭിയേയും ക്രിസ്റ്റിയെയും ചൂണ്ടി കൊണ്ട് അവൻ അലോകിനു നേരെ തിരിഞ്ഞതും അവൻ സമ്മതമെന്ന പോൽ പതിയെ തലയാട്ടി....

" അപ്പോൾ ഞങ്ങളോ...? "

" നിങ്ങൾ കല്യാണം ഒക്കെയല്ലേ... രാവിലെ പള്ളിയിൽ ഖുർബാന കൂടാൻ പോയതാണെന്ന് പറഞ്ഞാൽ മതി... ആദി എന്നും മോർണിംഗ് വാക്കിനു പോകും... അത്കൊണ്ട് അവന്റെ ഭാഗം ക്ലിയർ ആണ്... പിന്നെ... ശിവ... നീയിപ്പോൾ ജോബിൽ തിരിച്ചു കയറിയല്ലോ... എന്തെങ്കിലും കേസ് ആവശ്യമായിട്ട് പോയതാണെന്ന് പറഞ്ഞാൽ പോരെ..... സിംപിൾ...... "

നിമിഷ നേരങ്ങൾ കൊണ്ട് ഓരോരുത്തർക്കും ഓരോ കാരണം ഉണ്ടാക്കി കൊടുത്തു കൊണ്ട് നിൽക്കുന്നവൻ....
ആദിയൊഴികെ ചുറ്റിനും നിൽക്കുന്നവർ  അത്ഭുതത്തോടെ അവനെയൊന്ന് നോക്കി നിന്നപ്പോൾ.......

ലൂക്കിൽ ഇതൊക്കെയെന്ത് എന്ന ഭാവം ആയിരുന്നു... ഇതല്ല... ഇതിലും വലിയ ഉടായിപ്പ് കാണിച്ചു പിടിച്ചു നിൽക്കുന്നവൻ ആണ് ഈ ഇസാഖ് മാമൻ.....

എല്ലാവരെയും ഒന്ന് നോക്കി കോളർ പൊക്കി...സ്വയം ഒന്ന് പുകഴ്ത്തി കൊണ്ടവൻ മുന്നോട്ട് നടന്നു....
പിന്നാലെ ബാക്കിയുള്ളവരും.....

" അതെ... എല്ലാവരും ഒരുമിച്ചു കയറേണ്ട.. സംശയിക്കും... ആദ്യം ഞങ്ങൾ കയറിയിട്ട് നിങ്ങൾ കയറിയാൽ മതി.... "

വാതിലിനരികിൽ എത്തിയതും ഒന്ന് പിന്നിലേക്ക് തിരിഞ്ഞു കൊണ്ട് ലൂക്ക് പതിഞ്ഞ ശബ്ദത്തിൽ പറയുന്നതൊക്കെ കേട്ടതും ആദി ഒരു ചിരിയോടെ തല കുടഞ്ഞു കൊണ്ട് വീടിനു വെളിയിലേക്ക് നടന്നു.....

ഇനിയും സമയം വൈകിയിട്ടൊന്നുമില്ല... വെറുതെ ഒരു റൗണ്ട് നടന്നിട്ട് വരാമെന്ന് അവൻ കരുതി.....
ബാക്കിയുള്ളവർ വീടിനു ഉള്ളിലേക്കും....

ആദ്യം വാതിൽ തുറന്നു അകത്തേക്ക് തലയിട്ട് നോക്കിയത് ലൂക്ക ആണ്... പിന്നാലെ അഭിയും ക്രിസ്റ്റിയും... ഏറ്റവും മുകളിലായി അലോകും...

ഹാളിൽ ആരുമില്ല... രാത്രിയിൽ കിടന്നുറങ്ങിയവരുമില്ല... ആരുടേയും ഒച്ചയും അനക്കവും ഒന്നും കേൾക്കുന്നില്ല....

" അതെ... അകത്തേക്ക് കയറി പോരെ... ഇവിടെ ആരുമില്ല... ആരെങ്കിലും കാണുന്നതിന് മുന്നേ റൂമിലേക്ക് കയറി പൊയ്ക്കോ.... "

പിന്നിലേക്ക് തിരിഞ്ഞു കൊണ്ട് ലൂക്ക പറഞ്ഞതും എല്ലാവരും വാതിൽ തുറന്നു അകത്തേക്ക് കയറി...
പറഞ്ഞത് പോലെ ഹാളിൽ ആരുമുണ്ടായിരുന്നില്ല......

ആരെങ്കിലും കണ്ട് പിടിക്കുന്നതിനു മുന്നേ റൂമിൽ കയറാമെന്ന ചിന്തയിൽ മുന്നോട്ട് നടന്നു സ്റ്റെപ്പിന് അടുത്തെത്തിയതും.....

" മക്കൾ ഒന്ന് നിന്നെ..... "

ഹാളിന്  അരികിലായി ക്രിസ്റ്റിയുടെ മുറിയുടെ വാതിലിൽ നിന്നുതിർന്ന ശബ്ദം....

എല്ലാവരും ഒരുപോൽ ഞെട്ടി....മുന്നോട്ട് നീങ്ങിയവർ വല്ലാത്തൊരു ഭാവത്തോടെ പിന്നിലേക്ക് തിരിഞ്ഞതും അമ്മമാരുടെ വലിയൊരു കൂട്ടം തന്നെ അവർക്ക് പിന്നിൽ നിരന്നിരുന്നു.......

കള്ളത്തരം പിടിക്കുമെന്ന് ഉറപ്പ്.... രക്ഷപെടനായി പുതിയ കാരണങ്ങൾ ആലോചിച്ചു കൊണ്ട് പിടിക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു ഓരോരുത്തരുമെങ്കിൽ......

അടി കിട്ടുമെന്ന് ഉറപ്പായ കേസ് ആണെന്ന് മനസിക്കൈയെടുത്തതും അവർക്കായി ഐഡിയ മുഴുവൻ പറഞ്ഞു കൊടുത്തവൻ പതിയെ പിന്നിലേക്ക് വലിഞ്ഞു കൊണ്ട് വീടിനു വെളിയിലേക്ക് പാഞ്ഞു.....

ആ ഓട്ടം ചെന്ന് നിന്നതാകട്ടെ...സൂസന്റെ മുന്നിലും.......

( തുടരും....)

.....................................................................................................................................

എല്ലാവരും വായിച്ചു അഭിപ്രായം പറയുക....

കുറെ കഷ്ടപ്പെട്ട് തിരുത്തി എഴുതി എടുത്തതാണ്... അത്കൊണ്ട് റിവ്യൂ must ആണ്.... 😪

ഇടാതെ പോകരുത്.....

WITH LOVE AMMU...

....

Continue Reading

You'll Also Like

3.8K 659 15
City യിൽ ജനിച്ചു വളർന്ന അഹങ്കാരം പിടിച്ച ഹർഷനും. നാട്ടിൻപ്പുറത് ജനിച്ചു വളർന്ന് അവിടത്തെ Lady rowdy എന്ന് അറിയപ്പെടുന്ന ചാരുവും . ഇത് ഇവരുടെ കഥയാണ്
4.6K 626 34
കാന്തത്തിനേക്കാൾ ആകർശണമായിരുന്നു അവളുടെ കണ്ണുകൾക്ക് ഒരായുസ്സ് മുഴുവൻ കണ്ണെടുക്കാതെ ആ നയനങ്ങളിലേക്ക് ഉറ്റു നോക്കാം ❄️🌨️
8.8K 1.2K 43
A true love story....
4.2K 446 14
Avan ettevum kooduthal verukkunna ...ini orikkalum kanaruth ennu agrahikkunna aa vyekthiye veendum kanan idayakumbol undakkunna sambava vikasang...