I CAN'T LOVE HIM... ????

By taekookiehyung786

51.9K 5.1K 20.3K

ICLH ന്റെ ബാക്കി ഭാഗങ്ങൾ ആണ്... സ്റ്റോറി കന്റിണ്‌െ ചെയ്തു പോസ്റ്റ്‌ ചെയ്യാൻ കഴിയുന്നില്ല.. എന്തോ ERROR സംഭവിച... More

I CAN'T LOVE HIM...120
I CAN'T LOVE HIM...121💞
I CAN'T LOVE HIM..122 💘🔞
I CAN'T LOVE HIM..123🫶
I CAN'T LOVE HIM..124 🐕
I CAN'T LOVE HIM..125👩‍🦼
I CAN'T LOVE HIM...126
I CAN'T LOVE HIM...127
kATHI🤍 BAMIE
I CAN'T LOVE HIM...128
new bam
I CAN'T LOVE HIM...129 🎁
I CAN'T LOVE HIM....130
I CAN'T LOVE HIM...131
I CAN'T LOVE HIM...132💍💍
CLADDANGH RING 💍
I CAN'T LOVE HIM...132👶
I CAN'T LOVE HIM...133💓
I CAN'T LOVE HIM...134
I CAN'T LOVE HIM...135
I CAN'T LOVE HIM...136
I CAN'T LOVE HIM...137 ⚔️
????︎????︎????︎????︎????︎????︎????︎????︎????︎ ????︎????︎????︎????︎????︎????︎ 2
ANTI HEROS????????????
I CAN'T LOVE HIM...138
I CAN'T LOVE HIM...139
I CAN'T LOVE HIM...140 ⚔️
I CAN'T LOVE HIM..141
I CAN'T LOVE HIM..142
I CAN'T LOVE HIM...144
I CAN'T LOVE HIM....145
I CAN'T LOVE HIM...146
I CAN'T LOVE HIM...147
I CAN'T LOVE HIM...148
I CAN'T LOVE HIM...149
I CAN'T LOVE HIM...150
I CAN'T LOVE HIM...151 ✨
I CAN'T LOVE HIM...152
I CAN'T LOVE HIM...153
I CAN'T LOVE HIM...154
I CAN'T LOVE HIM...155
I CAN'T LOVE HIM...156
I CAN'T LOVE HIM..157
I CAN'T LOVE HIM...158
I CAN'T LOVE HIM...159
I CAN'T LOVE HIM..160
I CAN'T LOVE HIM...161
I CAN'T LOVE HIM.. 162
𝙸 𝙲𝙰𝙽'𝚃 𝙻𝙾𝚅𝙴 𝙷𝙸𝙼.. 163

I CAN'T LOVE HIM...143

1.1K 106 696
By taekookiehyung786

മൂന്ന് ദിവസങ്ങൾക്കു ശേഷം.....🍁🍁🍁
ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട്....🍁

എയർപോർട്ടിനു വെളിയിലായി തടിച്ചു കൂടിയിരിക്കുകയാണ് മാധ്യമ പ്രവർത്തകർ...
അവരെ നിയന്ത്രിച്ചു അകത്തേക്ക് പ്രവേശിക്കുന്നതിനെ തടഞ്ഞു കൊണ്ട് അവർക്ക് മുന്നിലായി തടസം സൃഷ്റ്റിച്ചു സ്ഥാനം പിടിച്ചിരിക്കുന്ന ബാംഗ്ലൂർ പോലീസും... എയർപോർട്ട് സുരക്ഷ ഉദ്യോഗസ്ഥരും....

ഹീര കമ്പനിയിൽ നിന്നും ജോലി വാഗ്ദാനം ചെയ്യപ്പെട്ട് ഓസ്‌ട്രെലിയയിലേക്ക് കടത്തപെട്ട പെൺകുട്ടികൾ ഇന്ത്യയിലേക്ക് എത്തിച്ചേരുന്ന ദിവസം ആണ് ഇന്ന്.. അവരെ സ്വീകരിക്കാനായി കുടുംബക്കാരും അവർക്ക് വേണ്ടപ്പെട്ടിരുന്ന ആളുകൾ എല്ലാം എയർപോർട്ടിനുള്ളിൽ കാത്തിരിപ്പുണ്ട്....

ആ കൂട്ടത്തിൽ അവരും ഉണ്ടായിരുന്നു.. ശാലിനിയുടെ അച്ഛനും അവളുടെ ചേച്ചി ശാരികയും.. നന്ദുവും... പിന്നെ അവർക്കൊപ്പം ശിവയും.....

ആദി അവന്റെ കയ്യിലായി ഏൽപ്പിച്ചു കൊടുത്ത തെളിവുകൾ എല്ലാം തന്നെ മേൽ ഉദ്യോഗസ്ഥന്റെ കൈവശം ഏല്പിച്ചു തന്റെ ഭാഗം ക്ലിയർ ചെയ്തെങ്കിലും ശിവ ഇതുവരെയും തിരികെ തന്റെ യൂണിഫോം ധരിച്ചിട്ടില്ല... സസ്പെൻഷൻ പിൻ വലിച്ചു കൊണ്ടുള്ള ലെറ്ററും അവന് കിട്ടിയിട്ടില്ല....

രാവിലെ ഡിജെപി ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ടെങ്കിലും അവൻ ആദ്യം എയർപോർട്ടിലേക്ക് തന്നെ ആണ് വന്നെത്തിയത്.. എന്ത് കൊണ്ടോ അങ്ങോട്ടേക്ക് എത്തണമെന്നാണ് അവന് തോന്നിയത്......

ഒരു പക്ഷെ ശാലിനി സുരക്ഷിതമായി അവളുടെ അച്ഛന്റെ കൈകളിൽ എത്തുന്നത് നേരിട്ട് കാണാനുള്ള ആഗ്രഹം കൊണ്ടായിരിക്കാം... അവർക്കരികിൽ താമസം ആക്കിയ കാലം മുതൽ മകളെ പിരിഞ്ഞിരിക്കുന്നവരുടെ വേദന നേരിട്ട് കണ്ടതാണ് അവൻ....

അവർ സഹായം ചോദിച്ചെത്തിയതും അവന് മുന്നിലാണ്... സഹായിക്കാമെന്ന്... തിരികെ കണ്ട് പിടിച്ചു കൊടുക്കാമെന്നു അവനും വാക്ക് കൊടുത്തിരുന്നു.... ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും ശാരികയിലൂടെ ശാലിനിയെ അവനും നല്ലത് പോൽ മനസിലാക്കിയെടുത്തിരുന്നു... സ്വന്തം സഹോദരിയോടെന്ന പോലെ ആത്മ ബന്ധവും തോന്നിപോയിട്ടുണ്ടാവണം....

അത്കൊണ്ട് തന്നെയാവാം ആ അച്ഛനും മകളും ഒരുമിക്കുന്ന നിമിഷം നേരിൽ കാണണമെന്ന് അവന്റെ മനസും അത്രയും ആഗ്രഹിച്ചു പോയത്.....

വരുന്ന പെൺകുട്ടികളെ സ്വീകരിക്കാനായി ഒരുപാട് ആളുകൾ എത്തിയിട്ടുണ്ട്.. എല്ലാവരുടെ മുഖത്തും ആശ്വാസവും പ്രാർത്ഥനയും മാത്രം.... അവരിൽ നിന്നും അൽപ്പം നീങ്ങി ഒരു സൈഡിലായി മാറി ശിവയും നിന്നു... ഉള്ളിലേക്കുള്ള വഴിയേ കണ്ണും നട്ട്....

അവനൊപ്പം തന്നെ അശോകും ഉണ്ടായിരുന്നു.. ഇരുവരെയും ഒരുമിപ്പിച്ചാണ് ഡിജിപി ഓഫീസിലേക്ക് വിളിപ്പിച്ചിരിക്കുന്നത്.. കേസ് അന്വേഷണത്തിൽ ഒപ്പം ഉണ്ടായിരുന്നത് കൊണ്ട് തന്നെ ശിവയോടൊപ്പം ആ കാഴ്ച കാണാൻ അശോകും വന്നെത്തിയിരുന്നു.....

" ഇപ്പോൾ കിട്ടിയ വിവരം അനുസരിച്ചു ഏതാനും നിമിഷങ്ങൾക്കകം പെൺകുട്ടികൾ എയർപോർട്ടിനു വെളിയിലേക്ക് എത്തുമെന്നാണ് അറിയാൻ കഴിഞ്ഞത്....
ഇവിടെ വൻ സുരക്ഷ ആണ് പോലീസിന്റെ ഭാഗത്തു നിന്ന് ഏർപ്പെടുത്തിയിരിക്കുന്നത്... പെൺകുട്ടികളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒഴികെ മറ്റാർക്കും അകത്തേക്ക് കയറുവാനോ അവരെ കാണുവാനോ ഉള്ള അനുവാദം പോലീസ് നൽകിയിട്ടില്ല...
ഹൈ സെക്യൂരിറ്റിയോട് കൂടി തന്നെ കുട്ടികളെ അവരുടെ കൂടെയുള്ളവർക്കൊപ്പം അയക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്... എന്തായാലും എല്ലാവരും സുരക്ഷിതമായി തന്നെ ഇന്ത്യയിൽ എത്തിച്ചേർന്നിരിക്കുന്നു എന്നതിൽ നമുക്ക് ആശ്വസിക്കാം....

പോലീസിന്റെ ഭാഗത്തു നിന്നുള്ള സമയോചിതമായ ഇടപെടൽ മൂലം അവരെ എത്രയും വേഗം തിരിച്ചു പിടിക്കാൻ കഴിഞ്ഞു എന്നുള്ളതും എടുത്തു പറയേണ്ടൊരു കാര്യം ആണ്.....
അങ്ങനെ ഹീര കമ്പനിയുടെ പിന്നിലുള്ള വലിയൊരു ദുരൂഹത ഇന്നത്തോടെ കൂടെ അവസാനിച്ചു എന്നുള്ളത് ആശ്വാസകരമായി നില നിൽക്കുമ്പോഴും ഹീരയുടെ സ്ഥാപകനായ മാത്യുവിന്റെ തിരോധാനവും വളരെ സംശയകരമായ ഒന്നായി അവശേഷിക്കുകയാണ്....

അദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന പോലീസിന്റെ വാക്കുകൾ കണക്കിലെടുത്തു കൊണ്ട് തന്നെ അദ്ദേഹത്തെ ഉടനെ നിയമത്തിനു മുന്നിൽ കൊണ്ട് വരുമെന്നും നമുക്ക് വിശ്വസിക്കാം....

ക്യാമറമാൻ ആയുഷ്നൊപ്പം അഞ്ജലി... From ബ്രഹ്മ ന്യൂസ്‌..... "


എയർപോർട്ടിലെ എക്സിറ്റ് ഡോറിന് അടുത്ത് നിന്നും പോലീസിന്റെ ബോർഡർ ലൈനിനു തൊട്ടപ്പുറം നിന്ന് തനിക്ക് കിട്ടിയ വിവരങ്ങൾ തത്സമയം പങ്ക് വെയ്ക്കുന്ന ന്യൂസ്‌ റിപ്പോർട്ടറുടെ വാക്കുകൾ....

കേട്ട് നിന്നവരുടെ ചുണ്ടിൽ ചെറു ചിരി വിടർന്നു....


" മീഡിയാസ് തകർപ്പൻ പെർഫോമൻസ് ആണല്ലോ സാറെ...ഇന്നലെ വരെ മാത്യുവിനെ താങ്ങി നടന്നവർ ആണ്... എത്ര പെട്ടന്ന് ആണ് കാല് മാറിയത്.... "

ചെറിയൊരു പുച്ഛത്തോടെ ന്യൂസ്‌ റിപ്പോർട്ടറെ നോക്കി കൊണ്ടാണ് അശോക് അത് പറഞ്ഞത്... ഒരു ചിരി മാത്രം മറുപടിയായി കൊടുക്കുമ്പോഴും ശിവ അവരെ നോക്കിയിരുന്നില്ല....

ബ്രഹ്മ ന്യൂസ്‌...!!

യൂണിഫോമിൽ ആയിരിക്കുന്ന സമയം ശിവയ്ക്ക് ഏറെയും തലവേദന ഉണ്ടാക്കിയിരുന്ന ന്യൂസ്‌ ചാനൽ ആണ് അത്... മാത്യുവിന്റെ ഉടമസ്തതയിലുള്ള മീഡിയ ലോകം....
പലതവണ അവരുമായി കൊമ്പ് കോർത്തിട്ടുണ്ട്.. തന്റെ ജോലി പോകാൻ കാരണം ആയതും ഇതേ മീഡിയയിൽ വർക്ക്‌ ചെയ്യുന്നവരാൽ തന്നെ ആണ്...

മാത്യുവിന്റെ അടിമകൾ ആയിരുന്നു അവർ.. എന്തിനും ഏതിനും അയാളുടെ പക്ഷം പിടിച്ചു സംസാരിച്ചിരുന്നവർ... പക്ഷെ... ഇന്ന് അവർക്ക് മുന്നിൽ അയാളില്ല... അയാളെ കുറിച്ച് നല്ലതൊന്നും അവർക്ക് പറയാനില്ല...ഇനിയൊരിക്കലും നല്ലൊരു വാർത്ത അവർ പറയുകയുമില്ല....

കാരണം.....

ഇന്നലെ വരെ മാത്യുവിന്റെ അധീനതയിൽ ആയിരുന്ന ആ വാർത്ത ലോകം.. ഇന്ന് മുതൽ മറ്റൊരാളുടെ അധികാര പരിധിയിൽ ആണ്.....

ARTHUR WILLIAM....!!💥

ബ്രഹ്മ ന്യൂസിന്റെ പുതിയ അവകാശി... വളരെ നിസാരമായിട്ടാണ് അവൻ അവരെ വിലയ്ക്കെടുത്തത്... ഒരിക്കൽ അവനെ പറ്റി ഇല്ലാ കഥകൾ മാത്രം എഴുതി വായിച്ചിരുന്ന മീഡിയ... അതെ മീഡിയ വഴി അവൻ അതെല്ലാം തന്നെ തിരുത്തി എഴുതുന്നു...
ഇന്ന് മുതൽ അവന്റെ താല്പര്യങ്ങൾക്ക് അനുസരിച്ച് മാത്രമേ അവർ ശബ്‌ദിക്കൂ....

പണം...!! അധികാരം...!!
അത് രണ്ടും ഉണ്ടെങ്കിൽ മനുഷ്യന്റെ മനസ് പോലും വിലയ്ക്കെടുക്കാൻ പറ്റുന്ന കാലം ആണ്....

പുറത്ത് നിന്നും വീണ്ടും ന്യൂസ്‌ റിപ്പോർട്ടേഴ്സിന്റെ ശബ്ദങ്ങൾ ചെവിയിൽ പതിഞ്ഞതും അവനൊരു പുച്ഛത്തോടെ പിറുപിറുത്തു കൊണ്ട് ചുണ്ട് കോട്ടി....

വീണ്ടും വീണ്ടും ഓരോ വാർത്തകൾ ആയി പുറത്ത് വിടുന്നുണ്ടായിരുന്നു അവർ... ചിലതൊക്കെ സത്യമായതും.. ചിലതൊക്കെ സ്വയം കണ്ട് പിടിച്ചു എടുക്കുന്നതും.....
ചാനൽ റേറ്റിംഗ് ആണല്ലോ പ്രധാനം... അതിനു വേണ്ടി എന്തും വിളിച്ചു കൂവും.....

ഓരോ വാക്കുകൾ കേട്ട് അവരെ ട്രോളി തന്നോട് പിറുപിറുക്കുന്ന അശോകിനെ ചിരിയോടെ കേട്ട് കൊണ്ട് ശിവ അരികിലായി മാറി നിന്നു.....
ഏതാനും നിമിഷങ്ങൾ കഴിഞ്ഞു പോയതും.....

" സർ... ദേ.. അവർ വരുന്നുണ്ടെന്ന് തോന്നുന്നു.... "

അശോക് പറയുന്നത് കേട്ട് കൊണ്ടാണ് അവൻ മുന്നോട്ട് നോക്കിയത്...
പുറത്തേക്ക് പാഞ്ഞടുക്കുന്ന ഒരു കൂട്ടം സുരക്ഷ ഉദ്യോഗസ്ഥരെ ശിവ കണ്ടിരുന്നു.. ഒപ്പം അവരെ കാത്തു നിന്നവരുടെ ആവേശത്തോടെയുള്ള സംസാരങ്ങളും അവൻ കേട്ടറിഞ്ഞു....

മീഡിയസിനെ എല്ലാം തന്നെ പെൺകുട്ടികളിൽ നിന്നും മാറ്റി നിർത്തുകയാണ് ലക്ഷ്യം... അവരുടെ ചിത്രങ്ങളോ വീഡിയോയോ പകർത്താൻ അനുവദിക്കരുതെന്ന് ഗവണ്മെന്റ് ന്റെ ഭാഗത്തു നിന്ന് തന്നെയുള്ള തീരുമാനം ആണ്....

വലിയൊരു അപകടത്തിൽ നിന്നും ഒരുപാട് വൈകി ആണെങ്കിലും രക്ഷപെട്ടു വന്നു എന്നതൊഴിച്ചാൽ അവർ ആരും തന്നെ ഇതുവരെ ഉണ്ടായിരുന്ന മെന്റൽ ട്രോമയിൽ നിന്ന് പുറത്ത് വന്നിട്ടില്ല....
ഇത്രയും നാളും ഇരുട്ട് നിറഞ്ഞ മുറിക്കുള്ളിൽ അടച്ചിട്ട നിലയിൽ കഴിഞ്ഞു പോയവർ ആണ്..

ഈയൊരു സമയം മീഡിയസിനെ നേരിടുകയോ അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയോ ചെയ്യാൻ ആ കുട്ടികളെ കൊണ്ട് കഴിഞ്ഞെന്ന് വരില്ല... സമൂഹത്തിനു മുന്നിൽ അവരെ വലിച്ചിഴച്ചു കൊണ്ട് വരുന്നത് പോലും അവരുടെ ഭാവിയിലെ ജീവിതത്തെ ബാധിച്ചേക്കാം.....

ഇതുവരെയും നരക യാതന അനുഭവിച്ചവർ ആണ്.. ഇനിയെങ്കിലും ആരെയും ഭയക്കാതെ... കഴിഞ്ഞ കാലത്തിന്റെ ഓർമ്മകൾ ഇല്ലാതെ... ആരുടേയും ചോദ്യങ്ങളെ ഭയക്കാതെ... അവരുടെ പ്രിയപെട്ടവർക്കൊപ്പം സന്തോഷത്തോടെ ജീവിക്കട്ടെ......🍁

തിരക്കിനിടയിലൂടെ ശിവയും അശോകും ഒരു വിധം മുന്നിലേക്ക് നീങ്ങി നിന്നപ്പോഴേക്കും വെളിയിലെക്കെതിയ സുരക്ഷ ഉദ്യോഗസ്ഥർ മീഡിയാസിനെ പൂർണമായും അവിടെ നിന്നും മാറ്റി കഴിഞ്ഞിരുന്നു....

അകത്തുണ്ടായിരുന്ന ആളുകളുടെ ഫോൺ പോലും ഓഫ്‌ ആക്കാൻ നിർദേശം കൊടുത്തിരുന്നു.. എല്ലാ രീതിയിലും പെൺകുട്ടികൾ സുരക്ഷിതർ ആയിരിക്കുമെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം ആണ് അവരെ വെളിയിലേക്ക് കൊണ്ട് വന്നത് പോലും....

ഇരു ഭാഗത്തും കൈകൾ കോർത്തു പിടിച്ചു വലയം ചെയ്തു നിൽക്കുന്ന ഉദ്യോഗസ്ഥർ... അവർക്കിടയിലൂടെ വെളിയിലേക്ക് നടന്നേതുന്ന പെൺകുട്ടികൾ.....!!

ശിവ ഒരു നിമിഷം അവരെ തന്നെ നോക്കി നിന്ന് പോയി... വളരെ ക്ഷീണിച്ചു.. ഭയം നിറഞ്ഞ മുഖത്തോടെ നടന്നടുക്കുന്നവർ.. ചിലരിൽ ആശ്വാസം എങ്കിൽ.. ചിലർ തനിക്ക് വേണ്ടപ്പെട്ടവരെ കാണുമ്പോൾ കരയുന്നുണ്ട്... മറ്റു ചിലരിൽ ഒരു തരം നിർവികാരത നിറഞ്ഞൊരു ഭാവം......

അവരെ തന്നെ നോക്കി നിൽക്കെ എന്തെന്നില്ലാത്തൊരു തരം വേദന തോന്നിപോയവന്.....

എത്രയേറെ സഹിച്ചിട്ടുണ്ടാവും.. എത്ര വേദനിച്ചിട്ടുണ്ടാവും... എത്രത്തോളം ഭയന്നിട്ടുണ്ടാകും... ഈ കൂട്ടത്തിൽ നിന്നും എത്രയേറെ ജീവനുകൾ പൊലിഞ്ഞു പോയിട്ടുണ്ടാകും...

ഇവരെയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞതിൽ സന്തോഷം തോന്നിയവന്... അതിലേറെ സങ്കടവും.....

അവിടെ നിന്ന് പോകണമെന്ന് മനസ് പറയുമ്പോഴും അവന്റെ കണ്ണുകൾ ആ മുഖങ്ങൾക്കിടയിലൂടെ പരതി നടന്നു.... കാണാൻ ഏറെ ആഗ്രഹിച്ചു വന്നൊരു മുഖം... ശാരികയുടെ വാക്കുകളിലൂടെയും അവൾ തന്ന ചിത്രത്തിലൂടെയും മാത്രം കണ്ടറിഞ്ഞിട്ടുള്ള മുഖം....

ഇറങ്ങി വരുന്ന ഓരോരുത്തരിലും അവൻ തിരഞ്ഞത് ആ മുഖം ആണ്....
ഒടുവിൽ......

" ശാലു.... "

ഏറെ പരിചിതമായ അൽപ്പം പരുക്കമായ ശബ്ദം കാതിൽ പതിഞ്ഞതും ശിവ കൗതുകത്തോടെ തനിക്ക് അരികിൽ നിൽക്കുന്നവരെ നോക്കി....

ശാരികയുടെ അച്ഛൻ ആണ്... വരുന്നവരുടെ കൂട്ടത്തിലേക്ക് നോക്കി ഇരു കയ്യും നീട്ടി ചിരിയോടെ നിൽക്കുന്നയാൾ....
അയാളുടെ കണ്ണുകളെ പിന്തുടർന്ന് പോയതും ഉള്ളിൽ നിന്നും അവർക്കരികിലേക്ക് വേഗത്തിൽ നടന്നടുക്കുന്നവളെ ശിവ കണ്ടിരുന്നു.....

" ശാലിനി....!!"

തനിക്ക് തൊട്ട് മുന്നിലൂടെ മറി കടന്നു പോകുന്ന പെൺകുട്ടിയെ കണ്ടതും ശിവയുടെ ചുണ്ടുകൾ മന്ത്രിച്ചു....!!
അൽപ്പം കൗതുകത്തോടെ തന്നെ ആണവൻ നോക്കി നിന്നത്.... തനിക്ക് മുന്നിലേക്ക് കൈകൾ നീട്ടി പിടിച്ചിരിക്കുന്ന മനുഷ്യനരികിലേക്ക് അവൾ ചേരുന്നത് അവൻ കണ്ടിരുന്നു......

" മോളെ.... "

ചെറിയൊരു തേങ്ങലോടെ  വിളിച്ചു കൊണ്ട് അയാൾ തന്റെ മകളെ ചേർത്ത് പിടിച്ചു... ഇരുവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി....

നാളുകൾക്കു ശേഷം ആണ് ഒന്ന് കാണുന്നത്.. ശബ്ദം പോലും കേൾക്കാതെ... അവളെ കാണാതെ.. ജീവനോടെയുണ്ടെന്ന് പോലും ഉറപ്പ് പറയാനാകാതെ പ്രതീക്ഷയും പ്രാർത്ഥനയും മാത്രം ആയി കഴിച്ചു കൂട്ടിയ നാളുകൾ....

എത്ര ചേർത്ത് പിടിച്ചിട്ടും മതിയാകുന്നുണ്ടായില്ല അയാൾക്ക്.. ഉമ്മകൾ കൊണ്ട് മൂടിയിട്ടും തൃപ്തി വരാത്തത് പോലെ..... ഇരു കവിളിലും കൈ വെച്ച് കൊണ്ടയാൾ അവളെ നോക്കി.....

ഒരുപാട് മാറിപോയിരിക്കുന്നു... പഴയ പ്രസരിപ്പോ.. ചുറുചുറുക്കോ ഒന്നും അവളിൽ അവശേഷിക്കുന്നില്ല.. കണ്ണുകൾ കുഴിഞ്ഞു മുഖം കരുവാളിച്ചു വാടി തളർന്നു പോയ ശരീരം.....
സ്വന്തം മകളെ അങ്ങനൊരു അവസ്ഥയിൽ കാണുന്നത് ഏതൊരു അച്ഛനും സഹിക്കാവുന്നതിലും അപ്പുറം ആണ്......

പക്ഷെ അയാളിൽ ആശ്വാസം ആയിരുന്നു... അവളെ ജീവനോടെ തിരിച്ചു കിട്ടിയതിൽ.. മരിക്കുന്നതിന് മുൻപ് തന്റെ മകളെ കണ്ടെത്തിയതിൽ അയാൾ ദൈവത്തിനോട് നന്ദി പറഞ്ഞു......

അതിയായ സന്തോഷത്തോടെ അവളെ വീണ്ടും തന്നിലേക്ക് ചേർത്ത് പിടിച്ചു ഉമ്മകൾ കൊണ്ട് മൂടി..... അപ്പോഴും ഇരുവരും കരഞ്ഞിരുന്നു...

അതിനെല്ലാം സാക്ഷി ആയി മാറി നിന്നവന്റെയും കണ്ണുകൾ നിറഞ്ഞു...
ശാരീകയേയും നന്ദുവിനെയുമെല്ലാം ചേർത്ത് പിടിച്ചു തന്റെ സന്തോഷം പങ്കു വെയ്ക്കുന്നവളെ അവനൊരു ചിരിയോടെ നോക്കി നിന്നു.....

" സാറെ.. ഇതാണോ ആ കൊച്ച്... ഇതിനു വേണ്ടിയല്ലേ നമ്മൾ ഈ കേസ് തുടങ്ങി വെച്ചത്... ഈ കുട്ടിയല്ലേ ആദ്യം ഇൻഫോം ചെയ്തത്..... "

തൊട്ടരികിൽ നിന്നും അശോകിന്റെ ശബ്ദം കേട്ടതും ശിവ അരികിൽ നിൽക്കുന്നവനെ നോക്കി.. അയാൾക്കുള്ള മറുപടിയായി അവൻ മൂളുമ്പോഴും അശോകിന്റെ കണ്ണുകൾ ശാലിനിയിൽ ആയിരുന്നു.....

അവർ തമ്മിൽ ഉള്ള സ്നേഹ പ്രകടനം... തങ്ങൾ അന്വേഷിച്ച കേസ് വിജയിച്ചത് അറിഞ്ഞതിനേക്കാൾ തന്റെ മുന്നിലുള്ള കാഴ്ച്ച കൊണ്ട് സന്തോഷം തോന്നിയവന്.....

" നമുക്കും ഒന്ന് പോയി പരിചയപെട്ടാലോ സർ... എന്തോ കണ്ടപ്പോൾ അങ്ങനെയൊരു തോന്നൽ.... "

അവരിൽ തന്നെ നോട്ടമെയ്തു കൊണ്ട് മുന്നോട്ട് ചുവട് വെച്ചെങ്കിലും ശിവ അവനെ കയ്യിൽ പിടിച്ചു നിർത്തി.....

" നമ്മൾ അങ്ങോട്ട് പോകണ്ട അശോക്.. ഒരുപാട് നാളുകൾക്കു ശേഷം തമ്മിൽ കാണുന്നതാണ്.. അവർക്ക് പറയാനും പരിഭവിക്കാനും ഒരുപാട് ഉണ്ടാകും... അതിനിടയിൽ നമ്മൾ വേണ്ട... പോകാം... ഓഫീസിൽ എത്തേണ്ടതാണ്..... "

അവരിൽ തന്നെ നോട്ടമെയ്തു കൊണ്ടാണ് അവൻ പറഞ്ഞത്... അശോകിൽ ചെറിയൊരു നിരാശ പടർന്നിരുന്നു.....

ഊണും ഉറക്കവും ഉപേക്ഷിച്ചു തുനിഞ്ഞിറങ്ങിയ കേസ് ആണ്... ശാലിനിയുടെ ഫോൺ കാളിൽ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം....
ശാരികയുടെ ഫോണിൽ റെക്കോർഡ് ആയ കാൾ.. ശിവ വഴി പലതവണ അത് കേട്ട് നോക്കിയിട്ടുണ്ട്....

അവിടെ അനുഭവിക്കുന്ന കാര്യങ്ങൾ മുഴുവൻ ഭയത്തോടെ കരഞ്ഞു കൊണ്ട് പറഞ്ഞ പെൺകുട്ടിയുടെ ശബ്ദം...!!
അത് കേൾക്കുമ്പോഴൊക്കെ ആഗ്രഹിച്ചിരുന്നു അവരെ രക്ഷിക്കണമെന്ന്... അതിനായി തന്നെ ആണ് ഈ നിമിഷം വരെയും പരിശ്രമിച്ചത്.....

ഇന്നതിനു ഭലം കണ്ട ദിവസം ആണ്... ശബ്ദത്തിലൂടെ മാത്രം കേട്ടറിഞ്ഞ കുട്ടിയെ നേരിൽ കാണണമെന്ന്... എന്തെങ്കിലുമൊന്ന് സംസാരിക്കണമെന്ന് അവന് തോന്നിയിരുന്നു... അത് സാധിക്കാത്തത്തിൽ ചെറുതല്ലാത്തൊരു നിരാശയും തോന്നി.....

പക്ഷെ....

ശിവ പറഞ്ഞതിലും കാര്യമുണ്ടെന്നും അവന് തോന്നി.....

ഇത് അവരുടെ കൂടി ചേരലിന്റെ സമയം ആണ്.. പറയാനും പരാതി പെടാനും സ്നേഹിക്കാനും പരിഭവിക്കാനും ഉള്ള സമയം... അതിനിടയിൽ തങ്ങളെ പോലെയുള്ളവരുടെ പ്രസൻസ് ഒരു പക്ഷെ ആ കുട്ടിക്ക് വലിയ ബുദ്ധിമുട്ട് തന്നെ ഉണ്ടാക്കിയെക്കും.....

എന്തിന് വേണ്ടിയാണോ കഷ്ടപ്പെട്ടത് അതിന് ഭലം കണ്ടെത്തി കഴിഞ്ഞിരിക്കുന്നു.... എന്താണോ കാണാൻ ആഗ്രഹിച്ചു വന്നത് അതെ കാഴ്ചയും കൺ മുന്നിൽ കണ്ട് കഴിഞ്ഞിരിക്കുന്നു......

അതിൽ കൂടുതൽ ഒരു പോലിസ്‌കാരന് മറ്റെന്താണ് വേണ്ടത്......

" നമുക്ക് പോകാം സർ.... "

അശോക് ചെറു ചിരിയോടെ പറഞ്ഞതും ശിവയും അവരിൽ നിന്നും കണ്ണുകൾ മാറ്റി അവനെ നോക്കി... ഇരുവരിലും ചെറു പുഞ്ചിരി വിടർന്നിരുന്നു....

സംതൃപ്തിയുടെ... സന്തോഷത്തിന്റെ മനോഹരമായ പുഞ്ചിരി....🍁

" വാ..... "

അവന്റെ തോളിൽ ഒന്ന് തട്ടി കൊണ്ട് ശിവ മുന്നോട്ട് നടന്നു... ഇടയ്ക്കിടെ പിന്നിലേക്ക് തിരിഞ്ഞു നോക്കി ചെറു ചിരിയോടെ അശോക് അവന്റെ പിന്നിലും....

ശാലിനിയുടെ അടുക്കൽ നിന്നും അടർന്നു മാറി തന്റെ സന്തോഷത്തിനു കാരണക്കാരൻ ആയവനെ തേടി ശാരികയുടെ കണ്ണുകൾ ചുറ്റിനും അലഞ്ഞെങ്കിലും....

അതെ സമയം തന്നെ ശിവയും അശോകും പുറത്തെ ആൾക്കൂട്ടത്തിനിടയിൽ മറഞ്ഞു കഴിഞ്ഞിരുന്നു......

..........................................................................................................................................

🍁പാലയ്ക്കൽ തറവാട്...🍁

ക്രിസ്റ്റിയുടെ തറവാട്ടിലെ വലിയ ഹാളിൽ ഒത്തു കൂടിയിരിക്കുകയാണ് എല്ലാവരും...
ശിവയും അലോകും റൂണിയും ഒഴിച്ച് ബാക്കിയുള്ളവർ എല്ലാം അവിടെ എത്തിയിട്ടുണ്ട്....

മൂന്ന് ദിവസങ്ങളായി നീണ്ടു നിന്നിരുന്ന പ്രശ്നങ്ങൾ.. കല്യാണ ആഘോഷങ്ങൾ നടക്കുന്നതിനിടയിൽ നിന്നും കൂട്ടത്തിലുള്ള രണ്ട് പേരെ കാണാതാകുന്നു....
കൂടെയുള്ളവർ അന്വേഷിച്ചു പോകുന്നു... പിന്നീട് മടങ്ങി എത്തിയവർ എല്ലാം പരിക്കുകളോടെ ആണ് തിരിച്ചു വന്നത്......

അതിന് പുറമെ ഹോസ്പിറ്റൽ വാസവും പോലീസ് അന്വേഷണവും.. കല്യാണ പയ്യൻ ഉൾപ്പടെ ഉള്ളവർക്ക് പരിക്ക്.... വിവാഹം വീണ്ടും നീട്ടി വെച്ചു....

മൂന്ന് ദിവസങ്ങൾക്കു ശേഷം വീണ്ടും വിവാഹ ആഘോഷങ്ങൾക്ക് തുടക്കമിടുകയാണ് പാലയ്ക്കൽ തറവാട്... അതിന് മുന്നോടിയായി തങ്ങൾക്ക് ചോദിച്ചറിയാൻ ഉള്ളതൊക്കെ ചോദിക്കാനായി എല്ലാവരെയും വിളിച്ചു വരുത്തിയിരിക്കുകയാണ് മുതിർന്നവർ.....

ഹാളിലെ സോഫയിൽ ഇരിക്കുന്ന കറിയാച്ഛൻ.. അതിന് തൊട്ടരികിലായി ഐസക് മാമൻ ക്രിസ്റ്റിയുടെ അപ്പച്ചൻ.., തോമസ് അങ്കിൾ, അഭിയുടെയും രുദ്രന്റെയും ശരത്തിന്റെയും അച്ചന്മാർ... അവർക്കൊപ്പം അലോഷിയും പ്രസാദ് അച്ഛനും.. രാഹുലിന്റെ പപ്പയും.....

ഒരു ഭാഗത്തായി സൂസൻ അടക്കമുള്ള അമ്മമാരുടെ കൂട്ടം....
അവർക്കെല്ലാം നടുവിലായി വിചാരണ ചെയ്യാനായി വിളിച്ചു നിർത്തപ്പെട്ടിരിക്കുന്ന ചെറുപ്പക്കാരും....

കറിയാച്ചനു തൊട്ട് മുന്നിലായി നിൽക്കുന്ന ആദി.. രണ്ട് ദിവസങ്ങൾക്കു മുന്നേ നടന്നതിന്റെ ബാക്കി പത്രം എന്നോണം നെറ്റിയിലും പുറം കയ്യിലും കഴുത്തിലുമൊക്കെ മുറിവിന് മുകളിൽ ചെറു ബന്റേജ് ഒട്ടിച്ചിട്ടുണ്ട്....

അവന് അരികിലായി നിൽക്കുന്ന കിരണും അഗസ്റ്റിയും... കിരണിന്റെ ദേഹത്തും അത്യാവശ്യം മുറിവുകൾ ഉണ്ട്... എല്ലാം വൃത്തിയായി ഡ്രസ്സ്‌ ചെയ്തു വെച്ചിരിക്കുന്നു.... അവരിൽ നിന്നും കുറച്ചു മാറി നിൽക്കുന്ന ആരവും ലൂക്കയും....

അവർക്കരികിലായി ക്രിസ്റ്റിയും അഭിയും രുദ്രനും ശരത്തും രാഹുലും.....


കുറ്റം ചെയ്ത കുറ്റവാളികളെ പോൽ എല്ലാവർക്കു മുന്നിലും പിടിച്ചു നിർത്തപ്പെട്ടവർ... ഏറെ നേരം ആയെങ്കിലും ആരും ഒന്നും തന്നെ സംസാരിച്ചിരിച്ചിരുന്നില്ല..... അവരോട് ഒന്നും തന്നെ ചോദിക്കുകയും ചെയ്തിട്ടില്ല......

ഇടയ്ക്കിടെയുള്ള നെടുവീർപ്പുകളും തമ്മിൽ നോക്കി നിൽക്കുന്നവരുടെ അടക്കം പറച്ചിലുകളും ഒഴിച്ച് നിർത്തിയാൽ അവിടം നിശബ്ദം ആണ്....നിശബ്ദത നിറഞ്ഞു നിൽക്കുന്നിടത്തു ആകെ മുഴങ്ങി കേൾക്കുന്നത് ഹാളിൽ വെച്ചിരിക്കുന്ന ടീവിയിലെ ന്യൂസ്‌ ചാനലിലൂടെ വെളിയിലേക്ക് വരുന്ന ബ്രേക്കിങ് ന്യൂസ്‌ മാത്രം......


വനാതിർത്തിയിൽ അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തി......!!

ബാംഗ്ലൂർ വിജയ നഗറിനടുത്തു സിറ്റിയിൽ നിന്നും നീങ്ങി ആൾതാമസം ഇല്ലാതെ വിജനമായി കിടന്നിരുന്ന വനാതിർത്തിയിൽ മൂന്ന് അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്നു.....

പുലർച്ചെ വിനോദ സഞ്ചരത്തിനെതിയ യുവാക്കൾ ദുർഗന്ധം വമിക്കുന്നത് മൂലം നടത്തിയ അന്വേഷണം മുഖേന ആണ് ഞെട്ടിക്കുന്ന വാർത്ത പുറം ലോകം അറിയുന്നത്.....

പോലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്...
മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കം ഉണ്ടെന്നാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞത്... കാട്ടു മൃഗങ്ങളുടെ അക്രമണത്താൽ ശരീരം വികൃതമായതിനാൽ തന്നെ ബോഡി ഐഡന്റിറ്റിഫൈ ചെയ്യുകയെന്നത് പ്രയാസകരം ആണെന്നാണ് പോലീസ് പറയുന്നത്......

" എന്റെ കർത്താവേ..... "

ടീവിയിലൂടെ ഒഴുകിയെത്തിയ വാർത്ത ചെവിയിൽ പതിഞ്ഞതും ആരവ് നെഞ്ചിൽ കൈ വെച്ച് കൊണ്ട്  ഒന്ന് ഉമിനീരിറക്കി....
ചെറുതല്ലാത്തൊരു പരിഭ്രമം അവനെ പിടി കൂടിയിരുന്നു.... ആദ്യമായി അത്രയും വലിയൊരു ക്രൈമിനു സാക്ഷി ആയവന്റെ വെപ്രാളം.....

ന്യൂസിൽ പറയുന്ന ബോഡികൾ ആരുടേതാണെന്നും അതെങ്ങനെ വന്നെതിയെന്നുമുള്ളതൊക്കെയും അവനും അറിവുള്ളതാണല്ലോ.... ന്യൂസിലൂടെ അത് കേട്ടറിഞ്ഞതും ഹൃദയം പെരുമ്പറ കൊട്ടുന്നത് പോൽ മുഴങ്ങുന്നത് അവൻ അറിഞ്ഞിരുന്നു.....

നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുള്ളികൾ പതിയെ ഒപ്പിയെടുത്തു കൊണ്ടവൻ ചുറ്റിനും നോക്കി...
ആരും തന്നെ ശ്രദ്ധിക്കുന്നില്ല....!!

ചെറുതല്ലാത്തൊരു ആശ്വാസം തോന്നിയവന്....
എങ്കിലും ഉള്ളിലെ ടെൻഷനും വെപ്രാളവും.. പതിയെ ചുണ്ടുകൾ കടിച്ചു പിടിച്ചു കൊണ്ടവൻ ചുറ്റിനും നോക്കി......

ആദ്യം തന്നെ നോട്ടം എത്തിയത് കിരണിൽ ആണ്... രാത്രി അവനും ഉണ്ടായിരുന്നല്ലോ കൂടെ... പക്ഷെ ആളുടെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവുമില്ല.... വളരെ കൂൾ ആയി ടീവിയിലെ ന്യൂസ്‌ ആസ്വദിച്ചു കണ്ട് നിൽക്കുന്നു.....

അഗസ്റ്റിയിലും ഏകദേശം അങ്ങനെ തന്നെ... തനിക്ക് ഒന്നും അറിയില്ല എന്നൊരു ഭാവം....
ഇവരൊക്കെ എന്താ ഇത്ര കൂൾ ആയി ഇരിക്കുന്നെ....?

താടയിൽ കയ്യും കൊടുത്തു ന്യൂസ്‌ കേട്ട് ഇരിക്കുന്ന അലോഷിയെ കൂടി കണ്ടതും ആരവിന്റെ കണ്ണുകൾ അത്ഭുതത്താൽ മിഴിഞ്ഞു.....
ഒരു ദയയുമില്ലാതെ സ്വന്തം അനിയനെ ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊല്ലാൻ ആക്കി ഇട്ടതാണ്.... അതും തന്റെ കൺ മുന്നിൽ വെച്ച്.....

എന്നിട്ടും ആദ്യമായി കേൾക്കുന്നൊരു ഭാവത്തോടെ ഇരുന്നു ന്യൂസ്‌ കാണുന്നു.....
വല്ലാത്ത അഭിനയം തന്നെ.....!!

അവനൊരു അമ്പരപ്പോടെ പിറുപിറുത്തു കൊണ്ട് അവൻ ഹാളിൽ നിൽക്കുന്ന ഓരോരുത്തരെയും നോക്കി... ആർക്കും ഒന്നുമറിയില്ലെന്ന ഭാവം ആണ്.. എന്തിന് തൊട്ടരികിൽ നിൽക്കുന്ന സ്വന്തം കൂടെ പിറപ്പ് പോലും അഭിനയിച്ചു തകർക്കുകയാണ്..... ഓരോരുത്തരിലും അലഞ്ഞു നടന്നവന്റെ കണ്ണുകൾ ഒടുവിൽ ഹാളിന് നടുവിൽ നിൽക്കുന്ന ആദിയിലും വന്നെത്തി നിന്നു.......

അവന്റെ തീരുമാനത്തിൽ ആയിരുന്നല്ലോ കഴിഞ്ഞു പോയതൊക്കെയും നടന്നത്.... തന്റെ മുന്നിൽ വെച്ചാണ് മൂന്ന് പേരെയും കൊന്ന് കളഞ്ഞത്... അതൊക്കെ കണ്ട് നിൽക്കേണ്ടി വന്ന അവസ്ഥ....!!

ഓർക്കുമ്പോൾ ഉള്ളിൽ ഇപ്പോഴും ഒരു ആന്തലാണ്...അവനൊരു നെടുവീർപ്പോടെ പിറുപിറുത്തു കൊണ്ട് തല കുടഞ്ഞു കൊണ്ട് ആദിയെ നോക്കി..... അവിടെ ഉള്ളവരിൽ ആരിലും ഉള്ളത് പോലെ ഒരു ഭാവം ആയിരുന്നില്ല ആദിയിൽ......

ന്യൂസിൽ പറയുന്നത് പോയിട്ട് ഈ വീട്ടിൽ ഉള്ള ആളുകളെ പോലും താൻ അറിയില്ലെന്നത് പറയുന്നത് പോലെയൊരു ഭാവം...

ന്യൂസ്‌ ഒന്നും അവൻ കേൾക്കുന്നത് തന്നെ ഇല്ലെന്ന് വേണം പറയാൻ....
എല്ലാവരും അത്രയും വിറയലോടെ പേടിച്ചു മാത്രം നിൽക്കുന്ന തന്റെ വല്യപച്ഛന്റ്റെ മുന്നിൽ അവൻ ഒരു പേടിയുമില്ലാതെ നിൽക്കുന്നു....

ഇരു കയ്യും ജീൻസിന്റെ പോക്കറ്റിൽ തിരുകി ചുറ്റിനും നോക്കി ചുവരിലെ ഭംഗി ആസ്വദിക്കുക ആണ് അവൻ....മറ്റൊന്നും തന്നെ അവൻ ശ്രദ്ധിക്കുന്നില്ല... ആരവ് അൽപ്പം അമ്പരപ്പോടെ തന്നെ ആദിയെ നോക്കി നിന്നു......

ARTHUR WILLIAM....!!

എത്ര ഭാവങ്ങൾ ആണ്.... ഇസയിലൂടെ ആദിയെ ഒരുപാട് കേട്ടറിഞ്ഞിട്ടുണ്ട്... അതിനും മുന്നേ ആർതർ വില്യം എന്ന ബിസിനസ് മാനെ താൻ പരിചയപെട്ടിരുന്നു.....

ചെയ്യുന്ന കാര്യങ്ങളിൽ വളരെ കൃത്യതയും തന്റെ ബിസിനസ്സിൽ വളരെ കർക്കശക്കാരനുമായ ആർതർ..!!
പിന്നീട് ആദിയെ കാണുന്നത് സ്വന്തം അനിയന്റെ ജീവിത പങ്കാളി എന്ന നിലയിൽ ആണ്...വളരെ മര്യാദയോടെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നൊരുത്തൻ.....

എന്നാൽ കഴിഞ്ഞ ദിവസം അവനിൽ കണ്ട ഭാവം....!!
അത് തനിക്കറിയാവുന്ന ആദിയാണെന്ന് വിശ്വസിക്കാൻ തന്നെ പ്രയാസമായി തോന്നിയവന്... അതിന് പുറമെ ഇസയിലൂടെ ഏറ്റവും കൂടുതൽ കേട്ടറിഞ്ഞ മിഖായേൽ ആദിയായിരുന്നെന്നുള്ള സത്യവും.....

ഒരു മനുഷ്യന് ഇത്രയുമൊക്കെ മാറാൻ കഴിയുമോ.. എന്നിട്ടും ഒന്നും അറിയാത്തത് പോലെ നിൽക്കാൻ കഴിയുന്നതെങ്ങനെ....?

ആദിയെ തന്നെ നോക്കി കൊണ്ടവൻ വിശ്വസിക്കാൻ കഴിയാത്തത് പോൽ തന്റെ തലയൊന്ന് വിലങ്ങനെ ചലിപ്പിച്ചു കൊണ്ട് നിന്നതും....

" നീ എന്തിനാ അവനെ നോക്കുന്നെ.. കുറെ നേരമായല്ലോ തുടങ്ങീട്ട്..... "

തൊട്ടരികിൽ നിന്നും തന്റെ ചെവിയിൽ വന്ന് മൂളുന്നവനെ അറിയേ ചെവിയൊന്ന് വെട്ടിച്ചു കൊണ്ടവൻ അരികിലേക്ക് തിരിഞ്ഞു....
കൂർപ്പിച്ചൊരു നോട്ടവുമായി അവനരികിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു ലൂക്ക....

ആരു ആദിയെ നോക്കുന്നതും നെഞ്ചിൽ കൈ വെച്ച് പിറുപിറുക്കുന്നതുമൊക്കെ അവൻ കുറച്ചു നേരമായി കാണുന്നു.....

തന്റെ സ്വന്തം പ്രോപ്പർട്ടിയെ സ്വന്തം ചേട്ടൻ ആണെങ്കിൽ പോലും ഒരു പരിധിയിൽ കൂടുതൽ നോക്കുന്നത് അവൻ സഹിക്കില്ല... അതിനെല്ലാം പുറമെ ആരുവിന്റെ വെപ്രാളവും ടെൻഷനും.....
അതും ലൂക്ക ശ്രദ്ധിച്ചിരുന്നു.....

ആരു വല്ലതും വിളിച്ചു പറയുമോ എന്നൊരു ടെൻഷൻ ആയിരുന്നു ലൂക്കയിൽ..
എന്ത് കള്ളത്തരത്തിനും തനിക്കൊപ്പം നിൽക്കുമെങ്കിലും അമ്മച്ചിയെ കാണുമ്പോൾ കുറ്റബോധം തോന്നി എല്ലാം ഏറ്റു പറഞ്ഞു കുമ്പസാരിക്കുന്ന സ്വഭാവം പണ്ട് മുതലേ ആരുവിനുള്ളതാണ്....

ഇന്ന് അത്പോൽ എന്തെങ്കിലും തോന്നി വിളിച്ചു കൂവിയാൽ....
ആദിയെ അമ്മച്ചി തല്ലി കൊല്ലും... തന്റെ കല്യാണം നടക്കില്ല....ഭാവിയും ഭൂതവും എല്ലാം പോയി ഞാനും എന്റെ പിള്ളേരും പെരു വഴിയിൽ ആകും....

" ഈ കുരുട്ടടയ്ക്ക എല്ലാം കുളം ആക്കുവോ....ഊഹും... എന്നെ കൊന്നാലും സമ്മതിക്കില്ല ഞാൻ...അങ്ങനെ വന്നാൽ ചേട്ടൻ ആണെന്നൊന്നും നോക്കില്ല.. തട്ടി കളയും ഞാൻ...... "

തന്നെ സംശയത്തോടെ നോക്കി നിൽക്കുന്ന ആരവിനെ അവൻ ഒന്ന് തറപ്പിച്ചു നോക്കി......

" എന്നാത്തിനാടാ കുരുട്ടെ നീ ആദിയെ നോക്കി നിൽക്കുന്നത് കള്ളാ..... "

ചുറ്റിനും ഒന്ന് നോക്കി അടക്കി പിടിച്ചൊരു ശബ്ദത്തോടെ അവൻ ആരുവിനു അടുത്തേക്ക് നീങ്ങി നിന്നതും ആരവ് അവനെയൊന്നു നോക്കി.....

ആദിയെ നോക്കിയത് എന്തിനാണ് പോലും.....

" ഉയ്യോ.. Rare പീസ് അല്ലെ... അത്കൊണ്ട് ഒന്ന് നോക്കി പോയതാ...ആദിയല്ല...അവന്റെയൊരു കൂ.....

" ഹ്മ്മ്മ്മ്......? "

ദേഷ്യത്തോടെ മുറുമുറുത്തു വന്നതും ലൂക്ക് അവനെയൊന്ന് ചിറഞ്ഞു നോക്കി.. അതിൽ പേടിയൊന്നും തോന്നിയില്ലെങ്കിലും അടുത്ത് നിൽക്കുന്നവന്റെ സ്വഭാവം നന്നായി അറിയാവുന്നത് കൊണ്ട് ആരവ് തല്ക്കാലം തന്റെ നാവിനു സിപ് ഇട്ടു കൊണ്ട് നേരെ നിന്നു....

ആദിയെന്ന പേരിനോട് വരെ ഭ്രാന്ത്‌ പിടിച്ചൊരുത്തൻ ആണ്... തമാശക്ക് പോലും അവനെ കുറ്റം പറയാൻ സമ്മതിക്കില്ല അവൻ.. മുൻപൊക്കെ അവനെ ദേഷ്യം പിടിപ്പിക്കാനായി ചെയ്തു കൂട്ടിയതിനൊക്കെ ഇഷ്ടം പോലെ തിരിച്ചു കിട്ടിയിട്ടുമുണ്ട്....

അങ്ങനെയുള്ളപ്പോൾ അവനെ പറ്റി ഈയൊരു അവസ്ഥയിൽ മോശം ആയി എന്തെങ്കിലും നാവിൽ നിന്നും വീണു പോയാൽ ഇതൊരു കല്യാണ വീടാണെന്നോ... ഇവിടെ ഇത്രയും ആളുകളുണ്ടെന്നോ നോക്കാതെ നാറി അടിച്ചു കളയും....

വെറുതെ എന്തിനാണ് ആളുകളുടെ മുന്നിൽ നാണം കെടുന്നത്......

സ്വയം മനസിനെ പറഞ്ഞു വിലക്കി കൊണ്ട് കുറച്ചു നിമിഷങ്ങൾ നിന്നെങ്കിലും അവൻ വീണ്ടും ഒരു സംശയത്തോടെ ലൂക്കയുടെ നേരെ തിരിഞ്ഞു....

" എന്നാലും ഇവിടെ എന്തൊക്കെയാണെടാ നടന്നത്... ഇവൻ ശരിക്കും ആരാണ്...? മിഖായിലോ.. അതോ ആദിയോ... അതോ ഇനി വല്ല മാഫിയ കണക്ഷനും ഉണ്ടോ... ഇടയ്ക്കിടെ പുറത്തേക്ക് ഒക്കെ പോകാറുണ്ടല്ലോ.. അത്കൊണ്ട് ചോതിച്ചതാ... ശരിക്കും ഇവന്റെ ക്യാരക്റ്റർ എന്താ.. വല്ല പിണ്ണാക്കും അറിഞ്ഞിട്ടാണോ നീ ഈ സാധനത്തിനെ സ്നേഹിക്കുന്നത്..... "

വീണ്ടും ആദിയിലേക്ക് കണ്ണുകൾ നീങ്ങവേ ലൂക്കിനോടായി ചോദിക്കാതിരിക്കാൻ ആയില്ല അവന്....
ആദിയെ കാണുമ്പോൾ ഒക്കെ കഴിഞ്ഞ രാത്രികളിലെ സംഭവങ്ങൾ ആണ് ഓർമ വരുന്നത്....

മൂന്ന് പേരെയാണ് തല്ലി ചതച്ചു ജീവച്ഛവം പോലെ നിർത്തിയത്... തനിക്ക് മുന്നിൽ വെച്ചാണ് അവരുടെ കൈകളിൽ വരഞ്ഞു ഞരമ്പുകൾ വേർപെടുത്തിയത്... അതിൽ ഒരാൾ അവന്റെ സ്വന്തം മുത്തശ്ശനും....

ഒരു സങ്കടമോ ദയയോ അവന്റെ മുഖത്ത് കണ്ടില്ല... പകരം അവന്റെ മുഖത്ത് തെളിഞ്ഞു നിന്ന ഭാവം...!!
വെറുതെ പോലും ഓർക്കാൻ ഇഷ്ടപ്പെടാതെ ആരവ് കണ്ണുകൾ ഇറുക്കിയടച്ചു.....

അപ്പോഴേക്കും കറിയാച്ഛന്റെ വക ചോദ്യം ചെയ്യലുകളും അലോഷിയും പ്രസാദ് അച്ഛനും കൂടി നേരത്തെ കെട്ടിയുണ്ടാക്കിയ കഥകളിലൂടെ ആദിയെയും കൂടെയുള്ളവരെയും രക്ഷിക്കാനുള്ള വാദങ്ങളും തുടങ്ങി കഴിഞ്ഞിരുന്നു......

ആരവ് അതൊന്നും തന്നെ ശ്രദ്ധിച്ചില്ല... അവന്റെ ചിന്തകൾ മുഴുവൻ ആദിയെയും ലൂക്കിനെയും ചുറ്റിപറ്റിയുള്ളതായിരുന്നു.....

ആദിയുടെ ബാക്ക്ഗ്രൗണ്ട് മുഴുവൻ ആയും മനസിലാക്കാത്തവന് തന്റെ മനസിൽ ആദിക്ക് ഒരു സൈക്കോപാതിന്റെ രൂപമേ കൊടുക്കാൻ കഴിഞ്ഞുള്ളൂ....

ചെറിയൊരു തെറ്റിന്റെ പേരിൽ തന്റെ മുത്തശ്ശനെ വളരെ ക്രൂരമായി ഉപദ്രവിച്ചു കൊന്നവൻ...!!
ഒപ്പം തന്റെ ബിസിനസിലെ ശത്രുക്കളെയും.....

ആദിയെ പറ്റി ഒരുപാട് കഥകൾ കേട്ടിട്ടുണ്ട്... തന്റെ ശത്രുക്കളെ ഇല്ലായ്മ ചെയ്യുന്നവനെ പറ്റിയുള്ള കെട്ട് കഥകൾ... അന്ന് അതൊന്നും വിശ്വസിച്ചില്ല... എന്നാൽ ഇന്ന് ഒന്നും വിശ്വസിക്കാതിരിക്കാനും തോന്നുന്നില്ല....

സ്വന്തം മുത്തശ്ശനെ പോലും ഇല്ലായ്മ ചെയ്യാൻ മടിയില്ലാത്തവൻ നാളെ ഒരിക്കൽ തന്റെ അനിയന് നേരെയും തിരിഞ്ഞാലോ.......

ആരവ് തനിക്ക് അരികിൽ ചെറു ചിരിയോടെ നിൽക്കുന്നവനെ നോക്കി... സ്വഭാവം അനുസരിച്ചു ഒറ്റയടിക്ക് തീർക്കാൻ തോന്നുന്ന കയ്യിലിരുപ്പ് ആണ് മാക്രിക്ക് ഉള്ളതെങ്കിലും സ്വന്തം അനിയൻ ആയി പോയില്ലേ.....

അങ്ങനെയങ്ങു ഉപേക്ഷിച്ചു കളയാൻ പറ്റോ... തന്റെ കണ്ണ് അടയും വരെയെങ്കിലും ആരോഗ്യത്തോടെ അവനെ കാണണമെന്നുണ്ട്...
ഒറ്റ നിമിഷം കൊണ്ട് തന്നെ കറിയാച്ചനോളം പോന്ന കാർന്നൊൻ ആയി തന്നെ ആരവ് ചിന്തിച്ചു തുടങ്ങിയിരുന്നു......

" എന്നതാടാ നോക്കി പേടിപ്പിക്കുന്നെ...? "

തൊട്ടരികിൽ നിന്നും വീണ്ടും ലൂക്കിന്റെ ശബ്ദം കേട്ടതും തലയൊന്ന് കുടഞ്ഞു തന്റെ ചിന്തയിൽ നിന്നും പുറത്തു വന്ന് കൊണ്ടവൻ ലൂക്കിനെ നോക്കി....

" നീ ഞാൻ ചോദിച്ചതിന് മറുപടി പറയ് ഇച്ചൂ... ശരിക്കും ആദി ആരാണ്...? അവൻ തന്നെ ആണോ മിഖായേൽ... ആ കൂടെയുണ്ടായിരുന്നവരൊക്കെ അവന്റെ ആളുകൾ അല്ലെ... ഇവർ ശരിക്കും വല്ല മാഫിയയും ആണോ.....? "

സംശയങ്ങൾ ആണ്... ലൂക്കിനോടായി അത് ചോദിക്കുമ്പോൾ ആരവിന്റെ മുഖം ഗൗരവത്തിൽ ആയിരുന്നു..........

തനിക്ക് അരികിൽ ചിരിയോടെ നിൽക്കുന്നവനെ അവനല്പം ഗൗരവത്തിൽ തന്നെ നോക്കി.....

" കണ്ടിട്ട് നിനക്ക് എന്ത് തോന്നി...? "

ചെറു ചിരിയോടെ തന്നെ ആണ് അവൻ ആരുവിനോട് തിരികെ ചോദിച്ചതും.. തന്റെ കൈകളിൽ ഇരുന്ന കാത്തിയെ ഒന്ന് കൂടെ ചേർത്ത് പിടിച്ചു കൊണ്ട് അവൻ ആരുവിനെ നോക്കി ചോദ്യ ഭാവത്തോടെ പിരികമുയർത്തി.....


" എന്തായാലും നിസാരക്കാരൻ അല്ലെന്ന് മനസിലായി.... "

തന്നെ കളിയാക്കി ചോദിക്കുന്നവനോട് തിരികെ മറുപടി കൊടുക്കുമ്പോൾ അൽപ്പം പുച്ഛം തന്നെ ആരുവിൽ നിറഞ്ഞിരുന്നു... വാക്കുകളിലൂടെ മനസിലായെങ്കിലും ലൂക്ക അതൊന്നും തന്നെ മൈൻഡ് ചെയ്തില്ല....
അതൊന്നും തന്നെ അവനെ ഒരു തരത്തിലും ബാധിക്കുന്ന കാര്യങ്ങൾ അല്ല....
അവനൊന്നു ചുറ്റിനും നോക്കി കൊണ്ട് ആരുവിലേക്ക് ചേർന്നു നിന്നു.....

" അവന് മര്യാദയ്ക്ക് സംസാരിക്കാനും അറിയാം.. പിറപ്പ് കേട് കാണിച്ചാൽ എടുത്തു ചുവരിൽ ഒട്ടിക്കാനും അറിയാം... Thats my boy... നീ കണ്ടതല്ലേ കഴിഞ്ഞ ദിവസത്തെ അവന്റെ പെർഫോമൻസ്....എങ്ങനെ ഉണ്ടായിരുന്നു ആരു..... "

ചെറു ചിരിയോടെ ഒറ്റ കണ്ണിറുക്കി തനിക്കരികിലേക്ക് ചേർന്ന് നിന്ന് കൊണ്ട് പതിഞ്ഞ ശബ്ദത്തിൽ അവൻ പറഞ്ഞ വാക്കുകൾ....

ചുറ്റിനും വലിയ ചർച്ച തന്നെ നടക്കുന്നുണ്ട്.. അതിനിടയിൽ നിന്ന് സംസാരിക്കുന്നത് കൊണ്ട് തന്നെ ആരും അവരെ ശ്രദ്ധിച്ചിരുന്നില്ല....

ലൂക്കിന്റെ ചോദ്യം കേട്ടതും ആരവ് ഒരു ഇഷ്ടക്കേടോടെയാണ് അവനെ നോക്കിയത്... കൺ മുന്നിൽ വെച്ച് മൂന്ന് പേരെ കൊന്ന് തള്ളിയവനെ ഇരുന്നു സൂപ്പർ ഹീറോ ആക്കുന്ന കാമുകൻ....

ആക്‌സിഡന്റ് ആയതിനു ശേഷം ചെറിയൊരു അടിപിടി കണ്ടാൽ പോലും വളരെയധികം ടെൻഷൻ ആയി നിന്നിരുന്നവൻ അതൊക്കെയും ആസ്വദിച്ചു കാണുകയായിരുന്നുവെന്ന തിരിച്ചറിവ് ആരുവിനെ കുറിച്ചൊന്നുമല്ല കുഴപ്പിച്ചത്.....

" പിന്നെ അവൻ ധീരതയ്ക്ക് ഉള്ള അവാർഡ് വാങ്ങി വന്നു നിൽക്കുകയാണല്ലോ കയ്യടിച്ചു അഭിനന്ദിക്കാൻ... എന്നെ കൊണ്ടൊന്നും പറയിക്കരുത് കോപ്പേ..ഓർക്കുമ്പോൾ ഇപ്പോഴും എന്റെ കയ്യും കാലും വിറയ്ക്കുകയാണ്.... "

ആരവ് പല്ലിരുമ്മി കൊണ്ടൊന്നു പിറുപിറുത്തതും ലൂക്കിന്റെ നെറ്റിയും ഒന്ന് ചുളിഞ്ഞു... ചെവിയിൽ ഒന്ന് വിരലിട്ട് കറക്കി കൊണ്ടവൻ ആരുവിനെ നോക്കി....

" ഇത്രയ്ക്ക് പേടിയാണെങ്കിൽ താൻ എങ്ങനെ ഇതിൽ വന്ന് പെട്ടെ...ഇതൊക്കെ എന്നെ പോലെ കുറച്ചു ധൈര്യം ഉള്ളവർക്ക് പറഞ്ഞിട്ടുള്ള പരിപാടി ആണ്... ധൈര്യം ഇല്ലാത്തവരൊന്നും ഇതിൽ ഇറങ്ങരുതായിരുന്നു....... "

ആരവിനെ അടിമുടി നോക്കി കൊണ്ടവൻ സ്വയമേ ഒന്ന് പിറുപിറുത്തു... രാത്രിയിൽ വന്നവരുടെ കൂട്ടത്തിൽ ആരുവിനെ കണ്ടപ്പോൾ  ഒന്ന് ഷോക്ക് ആയിരുന്നെങ്കിലും അതിലും ഏറെ ആശ്വാസം തോന്നിയതാണ് .....

താനായിട്ട് ഒന്നും പറഞ്ഞില്ലെങ്കിലും സ്വയം കണ്ട് പിടിച്ചു പ്രശ്നം ആകുന്നതിനു മുന്നേ ആരവ് എല്ലാം അറിഞ്ഞതിന്റെ ആശ്വാസം....

ആര് പറഞ്ഞു... എങ്ങനെ അറിഞ്ഞു എന്നുള്ളത് സംശയം തന്നെ ആയിരുന്നു.. പിന്നീട് എല്ലാം ചോദിച്ചു അറിയണമെന്ന് ഉണ്ടായിരുന്നെങ്കിൽ കൂടിയും തമ്മിൽ കാണാനോ സംസാരിക്കാനോ സമയം കിട്ടിയില്ല.....
എങ്കിലും ആദിയെ കുറിച്ച് ഇനിയൊന്നും മറച്ചു വെച്ചെന്നൊരു തോന്നലിന്റെ ആവശ്യം ഇല്ലെന്ന് തോന്നി....

പക്ഷെ... ആരവിന്റെ സംശയം നിറഞ്ഞ ചോദ്യങ്ങൾ തനിക്ക് നേരെ ഉയർന്നു തുടങ്ങിയതും ലൂക്കിന്റെ നെറ്റി ചുളിഞ്ഞു....

ആദിയെ കുറിച്ച് ഇപ്പോഴും ഒന്നും അറിയില്ലെങ്കിൽ ഇവനെങ്ങനെ റയ്ച്ചന്റെ പപ്പയുടെ കൂടെ അവിടെ വന്നു.....?

സംശയം ആയിരുന്നു... അവന്റെ മുഖ ഭാവത്തിൽ നിന്നത് മനസിലാക്കി എടുത്തതു കൊണ്ടാകാം...അതിനുള്ള മറുപടി കൊടുത്തതും ആരവ് തന്നെ ആയിരുന്നു.....

" നിന്നെ കാണാതെ വന്നപ്പോൾ അപ്പന്റെ കൂടെ തിരക്കിയിറങ്ങി എന്നൊരു തെറ്റ് മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ... ഇടയ്ക്ക് വെച്ച് അലോക് ഫോൺ വിളിച്ചു എന്തെക്കെയോ പറഞ്ഞു... തൊട്ട് പിന്നാലെ ഒരു കൂട്ടം പോലീസ്‌കാര് വന്ന് എന്നെ പൊക്കികൊണ്ട് പോയി... ഒരുമാതിരി കള്ളന്മാരെ പിടിച്ചു കൊണ്ട് പോകുന്നത് പോലെ....
അതിനുമപ്പുറം എനിക്കൊന്നും അറിയില്ല മോനെ... ആരെക്കെയോ എന്തൊക്കെയോ പറഞ്ഞു... മുഴുവൻ ദേ.. ആ നിൽക്കുന്ന നിന്റെ സൈക്കോ കാമുകനെ കുറിച്ച് ആയിരുന്നു.... അത് കഴിഞ്ഞിട്ട് എന്നെ.....

പറഞ്ഞു നിർത്തി വലിയൊരു ശ്വാസം എടുത്തു കൊണ്ടവൻ ലൂക്കിന് അരികിലേക്ക് ചേർന്ന് നിന്നു... വിരലുകൾ പതിയെ ഉയർത്തി തനിക്ക് തൊട്ട് മുന്നിൽ ഇരിക്കുന്ന അലോഷിയിലേക്ക് ചൂണ്ടി....

ലൂക്കും അവൻ പറയുന്നത് എന്തെന്ന് അറിയാനുള്ള ആകാംഷയോടെ അലോഷിയെ ഒന്ന് നോക്കി കൊണ്ട് ആരുവിനു നേരെ തിരിഞ്ഞു.....

" അത് കഴിഞ്ഞു എന്നോട് ദേ.. ഈ തൈ കിളവന്റെ കൂടെ പോകാമോ എന്ന് ചോദിച്ചു.. ഞാൻ ഓക്കേ പറഞ്ഞു... നിന്റെ ബുള്ളറ്റും കൊണ്ട് ഇറങ്ങിയതേ എനിക്കോർമ്മയുള്ളൂ... പിന്നെ അവിടെ എന്താണെടാ നടന്നത്... ഓടുന്നു... ചാടുന്നു.. അടിക്കുന്നു... ഇടിക്കുന്നു... കൊല്ലുന്നു..... എന്റെ പൊന്ന് ഇച്ചൂ... എനിക്ക് അറ്റാക്ക് വരുവോ എന്നാണ് എന്റെ ഇപ്പോഴത്തെ പേടി... മൂന്ന് ദിവസം ആയി മര്യാദയ്ക്ക് ഉറങ്ങിയിട്ട്... രാത്രിയൊക്കെ നെഞ്ചത്ത് ബുള്ളറ്റ് കയറുന്നതാണ് സ്വപ്നം കാണുന്നെ......

ഇങ്ങനെ പോയാൽ ഞാൻ അധിക കാലം ഉണ്ടാവില്ല.... എന്റെ കർത്താവെ എനിക്ക് വയ്യ..... "

ഒരു വല്ലായ്മയോടെ നെടുവീർപ്പെട്ട് കൊണ്ടവൻ നെഞ്ചിൽ കൈ വെച്ചു....
ആരുവിന്റെ ദയനീയമായ തുറന്നു പറച്ചിൽ... കേട്ട് നിന്നവനിൽ ചിരി വന്നു പോയിരുന്നു....

റയ്ച്ചന്റെ അപ്പച്ഛനൊപ്പം മാത്യുവിനെ പൊക്കി കൊണ്ട് വരുന്നത് കണ്ടപ്പോൾ കുറച്ചു മാസ്സ് ആയിട്ടൊക്കെ തോന്നിയതാണ്.. ഇപ്പോഴല്ലേ യഥാർത്ഥ കാരണം മനസിലായത്.....

കുരുട്ടടയ്ക്ക എന്നും കുരുട്ടടയ്ക്ക തന്നെ... പേടി തൊണ്ടൻ....!!

പൊട്ടി വന്ന ചിരിയെ കടിച്ചു പിടിച്ചു നിന്ന് കൊണ്ടവൻ പിറുപിറുക്കുമ്പോൾ ആരുവും അവനെ നോക്കി നിൽക്കുകയായിരുന്നു....

അല്ലെങ്കിൽ തന്നെ ഉഡായിപ്പിന് കയ്യും കാലും വെച്ചവൻ ആണ്... ആദിയെ പോലൊരു പാർട്ണറെ കിട്ടിയപ്പോൾ എല്ലാം ശരിയാകുമെന്ന് കരുതി....
എവിടുന്ന്... പിടിച്ചതിനേക്കാൾ വലുതാണ് മാളത്തിൽ ഉള്ളത്.....

ആര് ആരെ കണ്ട് ചീത്തയാകുമെന്നതാണ് ഇപ്പോഴത്തെ ടെൻഷൻ.....

എന്നാലും നിനക്ക് പ്രേമിക്കാൻ ഈ സൈക്കോയെ അല്ലാതെ വേറെ ആരെയും കിട്ടിയില്ലേടാ കോഴീ...
ഉള്ളാലെ പിറുപിറുത്തു കൊണ്ടവൻ തനിക്ക് അരികിൽ നിൽക്കുന്നവനെ നോക്കി.....

പുറമെ ഒന്നും തന്നെ ചോദിച്ചില്ലെങ്കിലും ആരുവിന്റെ ഭാവത്തിൽ നിന്നും അവന്റെ ഉള്ളം ലൂക്കും മനസിലാക്കി എടുത്തിരുന്നു.... തന്റെ മുഖം കുറച്ചു ഗൗരവത്തിൽ ആക്കി കൊണ്ടവൻ ആരുവിനു നേരെ തിരിഞ്ഞു.....

" ചേട്ടായി.. ദേ.. ഇപ്പോഴേ ഒരു കാര്യം പറഞ്ഞേക്കാം... എന്റെ കൂടെ കൂട്ട് നിന്നിട്ട് അവസാനം അമ്മച്ചിയുടെ അടുത്ത് എന്നെ ഒറ്റുന്നത് പോലെ ആദിയെ ഒറ്റി കൊടുക്കാമെന്നു വല്ല ചിന്തയും ഉണ്ടെങ്കിൽ അങ്ങ് കളഞ്ഞേക്ക്... അവൻ എങ്ങനെ ആണെന്ന് കണ്ടല്ലോ... വല്ലതും വിളിച്ചു കൂവിയാൽ തീർത്തു കളഞ്ഞേക്കും.... പറഞ്ഞില്ലെന്നു വേണ്ട..... "


കഴുത്തിൽ കൈ വെച്ച് വരയുന്നത് പോൽ ആക്ഷൻ കാണിച്ചു കൊണ്ടാണ് അവൻ പറഞ്ഞത്.. കേട്ട് നിന്നവന്റെ കണ്ണുകൾ ഒന്ന് മിഴിഞ്ഞു.... ഉള്ളിൽ തെളിഞ്ഞത് മരത്തിൽ കെട്ടിയിട്ടവരുടെ കൈകളിൽ വരഞ്ഞു നിൽക്കുന്ന ആദിയുടെ മുഖം തന്നെ.....

" ഇച്ചൂ.... "

ദയനീയത നിറഞ്ഞൊരു ഭാവത്തോടെ വിളിച്ചു കൊണ്ട് അവൻ സ്വന്തം കഴുത്തിൽ കൈ വെച്ച് നോക്കി... എന്തുണ്ടെങ്കിലും അമ്മച്ചിയോടു പറയുന്നത് തന്റെ സ്വഭാവം ആണ്....... ഇതും പറയണമെന്ന് കരുതിയിരുന്നു.... പക്ഷെ തന്റെ കഴുത്ത്......


" എന്നെ നോക്കണ്ട ആരു... ഞാൻ വേണ്ടെന്നൊന്നും പറയില്ല.. എനിക്ക് അവനെ കെട്ടി ഞങ്ങളുടെ പിള്ളേരുമായി സുഖം ആയിട്ട് ജീവിക്കണം... അതിന് തടസം നിന്നാൽ ചേട്ടൻ ആണെന്നൊന്നും ഞാൻ നോക്കില്ല...."

വീണ്ടും കാതിൽ പതിഞ്ഞ ലൂക്കിന്റെ സ്വരം.. നിസാരമായൊരു ഭാവത്തോടെ തന്നോട് പറഞ്ഞു നിൽക്കുന്നവനെ ആരു ഒന്ന് നോക്കി.... തമാശ ആയിട്ടാണ് പറയുന്നതെങ്കിൽ പോലും കുറച്ചു കണ്ണിൽ ചോര കാണിക്കേണ്ടതല്ലേ...

സ്വന്തം ചേട്ടൻ അല്ലെ ഞാൻ......


" അവന്റെ കൂടെ കൂടി നീയും വല്ലാതെ സൈക്കോ ആകുന്നുണ്ട് ഇച്ചൂ..... "

" ഹോ.. അത് ഞാൻ അങ്ങ് സഹിച്ചു.... "

വിഷമം നിറഞ്ഞൊരു ഭാവത്തോടെ പറഞ്ഞു നിന്ന നേരം തന്നെ അതിനുള്ള മറുപടിയും അവന് കിട്ടിയിരുന്നു.... ലൂക്കിനെ ഒന്ന് നോക്കി കൊണ്ടവൻ അപ്പച്ചന് മുന്നിൽ നിൽക്കുന്ന ആദിയെ നോക്കി....

എന്തൊക്കെയോ ചോദ്യങ്ങളും ഉത്തരങ്ങളും ആണ് അവിടെ നടക്കുന്നത്... ലൂക്കിനെയും ബെല്ലയെയും കിഡ്നാപ് ചെയ്തത് തന്നെ അലോകിന്റെയും ആദിയുടെയും ശത്രുക്കൾ ആണെന്ന രീതിയിൽ പ്രസാദ് അച്ഛനും അലോഷിയും വാദിക്കുന്നുമുണ്ട്.....

മുതിർന്നവർ രണ്ട് പേര് ഒപ്പം ഉള്ളത് കൊണ്ടുള്ള ഗുണം... ബാക്കിയുള്ളവരെയും പറഞ്ഞു വിശ്വസിപ്പിക്കാൻ അവരെ കൊണ്ട് കഴിയും... ഇല്ലെങ്കിൽ എന്ത് ചെയ്യുമായിരുന്നു.....

ഉള്ളിൽ ഒരു നെടുവീർപ്പോടെ ചോദിച്ചു കൊണ്ടവൻ ആദിയെ മാത്രം ശ്രദ്ധിച്ചു നിന്നു...അവനോടായി ചോദിക്കുന്നതിനൊക്കെ കൃത്യമായ മറുപടി കൊടുക്കുന്നുണ്ട്... ഒരു പരിഭ്രമമോ വെപ്രാളമോ ഭയമോ... അവന്റെ പെരുമാറ്റത്തിൽ ഇല്ല.....

" ഭയങ്കരം തന്നെ....ഈ തെണ്ടിയെ ആണല്ലോ കർത്താവെ ഞാൻ അളിയാ എന്ന് വിളിക്കേണ്ടി വരുന്നത്... എന്നോടീ ചതി വേണ്ടായിരുന്നു.... "

അവനൊരു ദയനീയതോടെ ചുവരിലെ കർത്താവിന്റെ ചിത്രത്തിലേക്ക് നോക്കി.....
അനിയൻ സ്നേഹിക്കുന്നത് ഒരു ആൺകുട്ടിയെ ആണെന്ന് അറിഞ്ഞപ്പോൾ പോലും ഇത്രയും ടെൻഷൻ തോന്നിയിട്ടില്ല... പക്ഷെ ഇപ്പോൾ....

ഇതുപോലൊരു സൈക്കോയെ... പന്നിക്ക് വേറെ ആരെയും കിട്ടീല പ്രേമിക്കാൻ.... എന്റെ കർത്താവെ... ഇതൊന്നും അറിയാതെ എന്തോരം ചളിയടിച്ചു വെറുപ്പിച്ചിരിക്കുന്നു അവനെ.....
ഭാഗ്യത്തിനാണ് ജീവനോടെ ഇരിക്കുന്നത്......

ആദിയെ കാണുമ്പോൾ എല്ലാം വാട്സ്ആപ്പ് കോമഡി പറഞ്ഞു വെറുപ്പിച്ചതൊക്കെ ഓർമ വന്നതും ആരവ് ഒരു വല്ലായ്മയോടെ നെഞ്ചിൽ കൈ വെച്ചു....
എങ്ങാനും സഹി കെട്ട് തോക്ക് എടുത്തു പൊട്ടിച്ചിരുന്നെങ്കിലോ.... ഇപ്പോൾ മാലയിട്ട് ചുവരിൽ ഇരുന്നേനെ......

" കർത്താവ് കാത്തു..... "

ദുസ്വപ്നം കണ്ട് എഴുന്നേറ്റവനെ പോൽ ആശ്വാസത്തോടെ തലയൊന്ന് കുടഞ്ഞു പോയി അവൻ... അപ്പോഴേക്കും ലൂക്കിന്റെ കൈകൾ ആരുവിന്റെ തോളിൽ സ്ഥാനം പിടിച്ചിരുന്നു.....

" എന്റെ ആരു... നീ ഇങ്ങനെ ഓവർ ആയി ചിന്തിക്കുവൊന്നും വേണ്ട....അവൻ അത്രയ്ക്ക് പ്രശ്നക്കാരൻ ഒന്നുമല്ല... എല്ലാം ഞാൻ പറഞ്ഞു തരാം.. ഇപ്പോഴല്ല പിന്നെ... എല്ലാം കേട്ട് കഴിയുമ്പോൾ നിനക്ക് തന്നെ മനസിലാവും അവൻ ചെയ്തതിലെ ശരി എന്തെന്ന്...... "

ലൂക്ക് ഒരു ചിരിയോടെ പറഞ്ഞു കൊണ്ട് ആരുവിനെ നോക്കി.....
ആദിയെ കുറിച്ചുള്ള സത്യങ്ങൾ ഒരുപാടുണ്ട്.. അരുവിനും തന്റെ പപ്പയ്ക്കും അമ്മച്ചിക്കും അറിയാത്തതായ ഒരുപാട് കാര്യങ്ങൾ....

ഒരിക്കലും അവരൊന്നും അത് അറിയരുതെന്ന് തന്നെ ആണ് അവന്റെ ആഗ്രഹവും... കാരണം.. ആദി അവരുടെ മുന്നിൽ തല കുനിക്കുന്നതോ.. ചോദ്യങ്ങൾക്ക് ഉത്തരം ഇല്ലാതെ നിന്ന് പോകുന്നതോ... അവരുടെ മനസിൽ ആദിയെ കുറിച്ചൊരു മോശം ചിന്ത ഉണ്ടാകുന്നതോ അവന് സഹിക്കില്ല.....

അത്കൊണ്ട് തന്നെ ആദിയെ സംബന്ധിക്കുന്നതെല്ലാം അവരിൽ നിന്നും മറച്ചു വെയ്ക്കാൻ തന്നെ ആയിരുന്നു അവന്റെ തീരുമാനം... പക്ഷെ..
ഇപ്പോൾ ആരുവിനോടായി എല്ലാം തുറന്നു പറയേണ്ടതും.....

അവന്റെ ആവശ്യം ആണ്....
കാരണം...ആദി തന്നെ.....

ആരവ് ഒരിക്കലും ആദിയെ മോശമായൊരു രീതിയിൽ കാണരുത്... അതിന് വേണ്ടി സത്യങ്ങൾ അറിയിക്കേണ്ടി വരുമെങ്കിൽ അതിനും അവൻ തയ്യാറാണ്.....

" ശരിക്കും നീ പറഞ്ഞു തരുമോ....? "

ആരുവിന്റെ സംശയത്തോടെയുള്ള ചോദ്യത്തിനും ഒരു ഉറപ്പോടെ അവൻ കണ്ണുകൾ ചിമ്മി തുറന്നു കൊണ്ട് അവനെ നോക്കി.....

" ഞാൻ ഉറപ്പായും പറഞ്ഞു തരും... അതുവരെ നീ അവനെ പറ്റി മോശമായി ചിന്തിക്കരുത്... അവനൊരു പാവം ആണ് ആരു..... "

ആദിയിൽ നോട്ടമെയ്തു കൊണ്ടാണവൻ ആരവിനോടായി അത് പറഞ്ഞത്... ലൂക്കിന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നിരുന്നു... കണ്ണുകളിൽ ആദിയോടുള്ള പ്രണയവും.....

ആരുവും അൽപ്പം അത്ഭുതത്തോടെ തന്നെ അവരെ രണ്ടാളെയും മാറി നോക്കി....

" അവൻ പാവം ആയാൽ നിനക്ക് കൊള്ളാം.. ഇല്ലെങ്കിൽ നീ കൊള്ളും... എനിക്ക് നിന്റെ കാര്യം ഓർത്തെ പേടിയുള്ളൂ..... "

പാതി തമാശയോടെ ആരു പറഞ്ഞ വാക്കുകൾ... ലൂക്കിന്റെ നെറ്റിയൊന്ന് ചുളിഞ്ഞു.....

" എന്റെ കാര്യം ഓർത്തിട്ട് എന്തിനാ പേടി....? "

" സ്വന്തം അപ്പൂപ്പനെ മീൻ വരയുന്നത് പോലെ വരഞ്ഞു കൊന്നവൻ ആണ്... നിന്റെ ഈ ഏച്ചി സ്വഭാവം കൊണ്ട് പോയാൽ രണ്ടിന്റേ അന്ന് മാലയിട്ട് ചുവരിൽ തൂക്കാം... അത്കൊണ്ട് സൂക്ഷിച്ചും കണ്ടുമൊക്കെ നിന്നോ..... "

വീണ്ടും അതെ രീതിയിൽ തന്നെ പറഞ്ഞു നിൽക്കുന്നവൻ... ആദ്യമൊന്ന് ഇഷ്ടക്കേടിനൽ മുഖം കറുത്തെങ്കിലും പിന്നെയൊരു ചെറു പുഞ്ചിരി ലൂക്കിന്റെ ചുണ്ടിൽ മിന്നി......

" താൻ ഒന്ന് പോടോ.... "

തിരികെ ആരുവിന്റെ തോളിൽ ഒന്ന് തട്ടി കൊണ്ടവൻ അവനിലേക്ക് ചേർന്നു നിന്നു... അതിനുമപ്പുറം ആരുവിന്റെ വാക്കുകളെ തിരുത്താനോ... അവനോട് വഴക്കിടാനോ ലൂക്ക മുതിർന്നില്ല.....

ആരവ് ചിലപ്പോൾ തമാശക്ക് പറഞ്ഞതാവാം.. ചിലപ്പോൾ അവനുള്ളിലെ ടെൻഷൻ ആകാം... എന്ത് തന്നെ ആയാലും അതിനൊരു മറുപടി കൊടുക്കാൻ ലൂക്ക ആഗ്രഹിച്ചിരുന്നില്ല.....

കാരണം......

പ്രണയം താനും ആദിയും തമ്മിൽ ആണ്... അത് എത്രത്തോളം ആഴമുണ്ടെന്നും... എത്രത്തോളം പവിത്രമാണെന്നും തനിക്ക് അറിയാം.... അതിൽ ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യം അവനുണ്ടായിരുന്നില്ല.......

പിന്നെ ആരുവിന്റെ ഇപ്പോഴുള്ള ചിന്തകൾ... അത് താൻ പറഞ്ഞറിയുന്ന സത്യങ്ങളിലൂടെ മാറുമെങ്കിൽ മാറട്ടെ.... ആദിയെ അവൻ മനസിലാക്കട്ടെ.......

മനസിലാക്കാതെ ഇരിക്കില്ല... എന്റെ സ്വന്തം കുരുട്ടടയ്ക്ക അല്ലെ......

ആരുവിന്റെ തോളിൽ കൈകൾ ചേർത്ത് പിടിച്ചു ഹാളിൽ നടക്കുന്ന സംസാരങ്ങൾക്ക് കാതോർത്തു തുടങ്ങവേ അവനൊരു ചിരിയോടെ മനസിലോർത്തു.......

.........................................................................................................................................

ഡിജിപി ഓഫീസ്.....🍁

എയർപോർട്ടിൽ നിന്നും ശിവയും അശോകും നേരെ ഡിജിപി ഓഫീസിലേക്ക് ആയിരുന്നു വന്നെത്തിയത്... കേബിനിൽ അദ്ദേഹത്തെ കൂടാതെ ശിവയ്ക്കും അശോകിനും പുറമെ അലോക് മാത്രം ആയിരുന്നു ഉണ്ടായിരുന്നത്......

പത്തു മണിക്ക് വിളിപ്പിച്ചിരുന്നെങ്കിൽ കൂടിയും എയർപോർട്ടിലേക്കുള്ള യാത്രയും അവിടെ നിന്നും തിരികെ മടങ്ങവേ വഴിയിലൂടനീളമുള്ള ട്രാഫിക് തടസവും കാരണം അവർ എത്തി ചേർന്നപ്പോഴേക്കും പതിനൊന്നു മണിയോട് അടുത്തിരുന്നു....

വിളിപ്പിച്ചതിന്റെ ഉദ്ദേശം എന്തിനാണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ കാര്യമായ ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല... എങ്കിലും സമയം പറഞ്ഞതിലും ഒരു മണിക്കൂറോളം പിന്നിട്ടത്തിന്റെ ചെറിയൊരു ആശങ്ക ഇരുവരിലും നില നിന്നിരുന്നു..

എന്നാൽ......

" Both of you sit down..."

വളരെ സൗമ്യമായ രീതിയിൽ ചിരിയോടെ മുന്നിലുള്ള ചെയർ ചൂണ്ടി തങ്ങളോട് പറയുന്നയാളെ കാണെ അശോക് ഒരു അമ്പരപ്പോടെ ശിവയിൽ നോക്കി.....

സസ്പെൻഷൻ ഓർഡർ വാങ്ങാനായി മുന്നിൽ നിൽക്കുന്ന നേരമാണ് അവസാനമായി കാണുന്നത്... അന്ന് കണ്ടൊരാളെയല്ല ഇന്ന് മുന്നിൽ ഇരിക്കുന്നത്... അന്ന് കടിച്ചു കീറുന്നൊരു ഭാവം ആയിരുന്നെങ്കിൽ ഇന്ന് എത്ര ശാന്ത സ്വഭാവം ആണ്.....

" What a change.... "

അശോക് ചെറിയൊരു അമ്പരപ്പ് കലർന്നൊരു ചിരിയോടെ നിന്നപ്പോഴും ശിവയിൽ വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല....
നന്നായി സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണുന്നൊരു ചിരിയോടെ അവൻ അലോകിനരികിലായി കിടന്നിരുന്ന ചെയർ പിന്നിലേക്ക് വലിച്ചു കൊണ്ട് അതിൽ ഇരുന്നു.....

അവന് തൊട്ടരികിലായി അശോകും....

ഡിജിപി പ്രതാപ് വർമ....!!

തനിക്കു മുന്നിൽ ഇരിക്കുന്ന രണ്ട് പേരെയും അയാൾ ഒന്ന് നോക്കി.... ഡ്യൂട്ടിയിൽ ആയിരുന്ന സമയം ഒരുപോലെ വളരെ സിൻസിയർ ആയി തങ്ങളുടെ ഡ്യൂട്ടി ചെയ്തു കൊണ്ടിരുന്ന രണ്ട് ഓഫീസർസ് ആണ് ശിവയും അശോകും.

ആ കാര്യത്തിൽ അയാൾക്ക് തർക്കം ഒന്നും ഉണ്ടായിരുന്നില്ല.... അവരുടെ സത്യസന്ധതയും ആത്മാർത്ഥതയും അയാൾക്കെന്നോ ബോധ്യമായി കഴിഞ്ഞതുമാണ്..... എന്നിട്ടും...

അന്നത്തെ പ്രശ്‌നത്തിൽ ഇരുവരെയും തല്കാലത്തേക്ക് സസ്പെൻഷൻ ആക്കുകയല്ലാതെ മുന്നിൽ മറ്റു മാർഗങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല..... മീഡിയയുടെ കയ്യിൽ നിന്നും അത്രയേറെ മോശമായി വ്യാപിച്ചൊരു വീഡിയോയിൽ ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ തനിക്ക് മറ്റെന്താണ് ചെയ്യാൻ കഴിയുക......

ചെറിയൊരു നിശ്വാസത്തോടെ അയാൾ അയാൾ ശിവയെയും അശോകിനെയും നോക്കി.. അപ്പോഴും ചെറിയൊരു പുഞ്ചിരി അയാളുടെ ചുണ്ടിൽ മിന്നിയിരുന്നു.......

" നിങ്ങളെ രണ്ട് പേരെയും ഇങ്ങോട്ട് വിളിപ്പിച്ചത് എന്തിനെന്ന് ഞാൻ പറയേണ്ടതായ ആവശ്യം ഇല്ലെന്ന് അറിയാം... നിങ്ങൾക്കിപ്പോൾ തന്നെ അത് മനസിലായിട്ടുണ്ടാകും.... എങ്കിലും......
Congratulations to both of you. Your suspension has been lifted......ഇന്നീ സമയം മുതൽ നിങ്ങൾക്ക് തിരികെ ജോലിയിൽ പ്രവേശിക്കാവുന്നതാണ്....... "

മേശയുടെ മുകളിൽ സീൽ ചെയ്തു വെച്ചിരുന്ന ശിവയുടെയും അശോക്കിന്റെയും സസ്പെൻഷൻ പിൻ വലിച്ചു കൊണ്ടുള്ള ഓർഡർ അവർക്ക് മുന്നിലേക്കായി നീക്കി വെച്ചു കൊണ്ടാണ് അയാൾ പറഞ്ഞത്......

" Thankyou സർ...... "

അത് കൈകളിൽ സ്വീകരിക്കവെ ഇരുവരും ചിരിയോടെ അയാളെ നോക്കി.....

ദിവസങ്ങൾക്കു ശേഷം നഷ്ടപ്പെട്ടു പോയ യൂണിഫോം വീണ്ടും അണിയാനുള്ള അവസരം വന്നിരിക്കുന്നു..
ഇരുവരിലും സന്തോഷം ആയിരുന്നു... അലോക് തനിക്കരികിൽ ഇരിക്കുന്നവരെ നോക്കി.... അശോകിന്റെ മുഖത്ത് നിറഞ്ഞ ചിരിയാണ്... ജോലിയിൽ തിരിച്ചു കയറുന്നതിന്റെ സന്തോഷം ആവോളം എടുത്തറിയിക്കാനുമുണ്ട്.....

എന്നാൽ ശിവയിലെ സന്തോഷം അവൻ കൺട്രോൾ ചെയ്തു പിടിച്ചിരിക്കുന്നത് പോലെ തോന്നിയവന്... അതികം സന്തോഷമോ.. കൂടുതൽ എക്സയ്റ്റ്മെന്റോ ഇല്ല... പകരം ഗൗരവം നിറഞ്ഞ മുഖഭാവം തന്നെ... സൂക്ഷിച്ചു നോക്കിയാൽ മാത്രം ചെറിയൊരു പുഞ്ചിരി ചുണ്ടിൽ കാണാം.....

അത്രമാത്രം......

" Are you happy Guyzz..... "

തനിക്ക് മുന്നിലേക്ക് ഉയർന്ന ചോദ്യത്തിൽ ശിവയിൽ ചെറു നെടുവീർപ്പ് ഉയർന്നു.....
സന്തോഷമുണ്ട്....പക്ഷെ... ഒരു തെറ്റും ചെയ്യാതെ തന്നിൽ നിന്നും നഷ്ടപ്പെടുത്തിയതാണ് യൂണിഫോം... അത് തിരിച്ചു പിടിക്കുമ്പോൾ മാത്യു ജീവനോടെ ഉണ്ടാകണമെന്ന് അവൻ ആഗ്രഹിച്ചിരുന്നു... അത് മാത്രം ആയിരുന്നു ശിവയിലെ വിഷമം ....

" ഹാപ്പി ആണ് സർ... But... ഞാൻ monday മുതൽ ജോയിൻ ചെയ്യുകയുള്ളൂ... വീട്ടിലെ മാര്യേജ് ഫങ്ക്ഷൻ......

" ഓക്കേ... ഓക്കേ.... "

ശിവ പറഞ്ഞു തീരുന്നതിനു മുന്നേ അത് സമ്മതിക്കുന്നുവെന്ന പോൽ അയാളുടെ മറുപടിയും വന്നു കഴിഞ്ഞിരുന്നു.....

സിറ്റി പോലീസ് കമ്മീഷണരുടെ വിവാഹം... ശിവയുടെ സ്വന്തം സഹോദരൻ... ഡിപ്പാർട്മെന്റിലെ എല്ലാവർക്കും അവിടെ ക്ഷണമുണ്ട്...... അത്കൊണ്ട് തന്നെ കൂടുതൽ വിശദീകരണത്തിന്റെതായ ആവശ്യങ്ങൾ ഒന്നും തന്നെ അവിടെ ഉണ്ടായിരുന്നില്ല......

അതിനെ കുറിച്ചൊന്നും തങ്ങളുടെ ഒഫീഷ്യൽ ടൈമിൽ അയാൾ സംസാരിച്ചതുമില്ല... അയാൾക്ക് പറയാൻ ഉണ്ടായിരുന്നത് ശിവയ്ക്കും അശോകിനുമായി കൊടുക്കുന്ന പുതിയ ഇൻവെസ്റ്റിഗേഷനെ കുറിച്ച് ആയിരുന്നു......

" താൻ ന്യൂസ്‌ കണ്ട് കാണുമല്ലോ ശിവാ... കുറച്ചധികം കംപ്ലിക്കേറ്റ്ഡ് ആയിട്ടുള്ള കേസ് ആണ്... അത് താൻ തന്നെ ഹാൻഡ്‌ൽ ചെയ്യണം... താനും അശോകും.. പിന്നെ നിങ്ങളുടെ ഒരു ടീമും....
ആ മൂന്ന് ബോഡികൾ ആരുടേതാണെന്ന് നമുക്ക് അറിയണം.. ഒപ്പം അവരെ ഇല്ലാതാക്കിയവനെയും... മീഡിയ ആകെ ഇളകിയിരിക്കുകയാണ്.... അതിൽ ഒരു ബോഡി മാത്യുവിന്റേതാണെന്ന രീതിയിൽ ചെറിയ ഡൌട്ട്സ് പറയുന്നുണ്ട്... പക്ഷെ കൂടെയുള്ള രണ്ട് ബോഡികൾ ആരുടേതെന്ന് ഒരു പിടിയുമില്ല... നമുക്കീ കേസിൽ എത്രയും വേഗം ഒരു സൊല്യൂഷൻ കണ്ട് പിടിക്കണം.....

I Trust you ശിവാ... തന്നെ കൊണ്ട് അതിന് കഴിയും... So... Are you Ready......? "


ചെറുതായി പിന്നിലേക്ക് നീങ്ങി ചെയറിൽ ഒന്നു അമർന്നു കൊണ്ട് അയാൾ ചോദിച്ചതും... ശിവയുടെ ചുണ്ടുകൾ വിടർന്നു.....

ജോലിയിൽ കയറിയ ഉടനെ ഇതേ കേസ് അന്വേഷണം തനിക്ക് നേരെ വരുമെന്നുള്ളത് അവൻ നേരത്തെ മുൻകൂട്ടി കണ്ടിരുന്നിരുന്നു....അത് ഏത് രീതിയിൽ അന്വേഷിക്കണമെന്നും.....

" Yes, സർ..i'll handle it.... "

അയാളുടെ ചോദ്യത്തിന് ചെറു ചിരിയോടെ അവൻ ഉറപ്പ് പറഞ്ഞു കഴിഞ്ഞിരുന്നു.....കേസിന്റെ ബാക്കി കാര്യങ്ങൾക്കൊപ്പം മറ്റു പലതും സംസാരിച്ചതിന് ശേഷം ആണ് ശിവയും അശോകും ഡിജിപി യുടെ ഓഫീസിൽ നിന്നും ഇറങ്ങുന്നത്......

, " congratulations...... "

പരസ്പരം കുഞ്ഞൊരു ഹഗിലൂടെ ഇരുവരും അവരുടെ ഉള്ളിലെ സന്തോഷം പങ്ക് വെച്ചു... ജോബിൽ തിരിച്ചു കയറിയതും വീണ്ടും ഇരുവരും ഒരുമിച്ചൊരു ടീമിൽ തന്നെ പുതിയ കേസിന്റെ ഭാഗമായി വന്നതുമെല്ലാം സന്തോഷം ഉള്ള കാര്യം തന്നെ.......

" ഞാൻ അമ്മയെ ഒന്ന് വിളിച്ചു പറയട്ടെ സർ... പാവം പ്രതീക്ഷിച്ചു ഇരിക്കുകയാണ്..... "

ശിവയിൽ നിന്ന് അകന്ന് മാറിയതും അശോക് തന്റെ ഫോണുമായി പുറത്തേക്ക് പാഞ്ഞു... അവരുടെ സംഭാഷണം കേട്ട് കൊണ്ട് തന്നെ ആണ് ക്യാബിനു വെളിയിലേക്കിറങ്ങിയ അലോക് ശിവയ്‌ക്കരികിലേക്ക് നടന്നടുത്തതും.......

" Congratulations... Bro..... "

ഇരു കയ്യും അവന് നേരെ വിടർത്തി കൊണ്ട് അലോക് അത് പറഞ്ഞപ്പോൾ ശിവയുടെ കണ്ണുകൾ ഒന്ന് വിടർന്നു... ചെറിയൊരു അത്ഭുതം കലർന്നിരുന്നു അവയിൽ......

ഇതുവരെയും ഇങ്ങനെയുള്ള ഒഫീഷ്യൽ കാര്യങ്ങളിൽ അവർ പരസ്പരം സന്തോഷം പ്രകടിപ്പിച്ചിട്ടില്ല.. പ്രമോഷനുകളും പുതിയ കേസ്കളുമൊക്കെ ഇഷ്ടം പോലെ വന്നെത്തിയിട്ടുണ്ട്... അപ്പോൾ പോലും അതിനെ പറ്റി ഇരുവരും സംസാരിച്ചിട്ടില്ല... എന്തിന് ഡ്യൂട്ടി സമയങ്ങളിൽ പരസ്പരം കണ്ട് മുട്ടിയാൽ തന്നെ ഇരുവരും തമ്മിൽ സംസാരം ഉണ്ടാവുകയില്ല......

എന്നിട്ടനിപ്പോൾ ഒരു സസ്പെൻഷൻ പിൻവലിച്ചു ഡ്യൂട്ടിയിൽ കയറുന്നതിനു തന്നെ ഹഗ് ചെയ്യാനായി കാത്തു നിൽക്കുന്നത്.....

എന്ത് പറ്റി.....?

തനിക്ക് മുന്നിൽ നിൽക്കുന്നവനെ നോക്കി ചെറിയൊരു സംശയത്തോടെ ശിവ ചിന്തിച്ചു നിന്നതും.....

" Just ഒരു ഹഗ് താടാ ചേട്ടാ..... "

അൽപ്പം കുറുമ്പും അതിലേറെ മുഷിച്ചിലും നിറഞ്ഞൊരു ശബ്ദം അവനെ തേടിയെത്തിയിരുന്നു.... നെറ്റി ചുളിച്ചു കണ്ണുകൾ കൂർപ്പിച്ചു തന്നെ നോക്കുന്നവനെ കാണെ ശിവയൊന്ന് ചിരിച്ചു പോയി..

.
കൈകൾ അപ്പോഴും പ്രതീക്ഷയോടെ നിവർത്തി പിടിച്ചിട്ടുണ്ട്... ചിരിയോടെ തന്നെ മുന്നോട്ട് നീങ്ങിയവൻ അലോകിനെ തന്റെ കൈകൾക്കുള്ളിലാക്കി ഇറുകെ പുണർന്നു.... അലോകിന്റെ ചുണ്ടുകളും ഒന്ന് വിടർന്നു......

" നീ ഹാപ്പി അല്ലേടാ.... "

ശിവയെ തിരികെ പുണർന്നിരുന്നു അവൻ... അവന്റെ പുറത്ത് പതിയെ തന്റെ കൈകൾ കൊണ്ട് തട്ടിയാണ് അവൻ ചോദിച്ചതും......

" എന്തേ ഇപ്പോൾ അങ്ങനെ ചോദിച്ചത്.....? "

തിരികെ സംശയത്തോടെ ചോദിക്കുന്നവനെ കേൾക്കെ അവൻ ശിവയിൽ നിന്നും അകന്നു മാറി... അലോക് അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി... മുൻപുണ്ടായിരുന്നത് പോലെയല്ല.. ഇപ്പോൾ അവിടെ പുഞ്ചിരിയുണ്ട്... മുഖത്തൊരു സന്തോഷമുണ്ട്.......

ഞാൻ കെട്ടിപിടിക്കാതെ ഇരുന്നതായിരുന്നോ ഇവന്റെ വിഷമം.....
മുഖത്ത് നോക്കി ചോദിക്കണമെന്നുണ്ടായിരുന്നു അവന്.... കമ്മീഷണരുടെ യൂണിഫോമിൽ നിന്ന് കൊണ്ട് അതിലും ഒരു റാങ്ക് താഴെയുള്ള ഓഫീസറിന്റെ വായിൽ നിന്നും തെറി കേൾക്കുന്നത് മോശം ആണെന്ന് തോന്നിയത് കൊണ്ട് മാത്രം അവനതിനു മുതിർന്നില്ല......


" ഹേയ്... ഞാൻ വെറുതെ ചോതിച്ചതാ... എന്തോ അങ്ങനെ തോന്നി... അശോകിന്റെ സന്തോഷം നിന്റെ മുഖത്ത് കണ്ടില്ല... അതുകൊണ്ടാണ്..... "

വരാന്തയിലൂടെ മുന്നോട്ട് നീങ്ങി സൈഡിലെ തൂണിൽ ചാരി നിന്ന് കൊണ്ടവൻ മുറ്റത്തു നിൽക്കുന്ന അശോകിനെ നോക്കി... ഫോണിൽ അമ്മയോടായി സംസാരിക്കുകയാണ് അവൻ....

നല്ല സന്തോഷത്തിൽ ആണ് ആള്... നന്നായി ചിരിച്ചു കൊണ്ട് തന്നെ എന്തൊക്കെയോ പറയുന്നുമുണ്ട്....വീണ്ടും തിരികെ ഡ്യൂട്ടിയിൽ കയറിയതിന്റെ സന്തോഷം.... ഓർഡർ കയ്യിൽ കിട്ടിയപ്പോഴും ഇതേ സന്തോഷം തന്നെ ആയിരുന്നു അവനിൽ......
ഈ സന്തോഷം എന്താ ഇവനിൽ ഇല്ലാതിരുന്നത്.......?

ഒരു സംശയത്തോടെ ചിന്തിച്ചു കൊണ്ട് അലോക് ശിവയെ നോക്കിയതും അവന്റെ മനസ്സറിഞ്ഞെന്ന പോൽ ശിവ അവനരികിലായി വന്നു നിന്നു....

കൈകൾ പിന്നിലേക്ക് കോർത്തു പിടിച്ചു കൊണ്ടവൻ വരാന്തയിൽ നിന്ന് കൊണ്ട് അശോകിനെ നോക്കി....

" എനിക്ക് അത്രയും സന്തോഷിക്കാൻ തോന്നുന്നില്ല അല്ലൂ... എനിക്ക് കിട്ടിയത് പ്രേമോഷൻ ഒന്നുമല്ല... സസ്പെൻഷൻ പിൻ വലിച്ചു കൊണ്ടുള്ള ഓർഡർ ആണ്... അതും ഒരു തെറ്റും ചെയ്യാതെ എന്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ടു പോയ ഡ്യൂട്ടി....ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഡിപ്പാർട്മെന്റിനു മുഴുവൻ അറിയാമായിരുന്നു... എന്നിട്ടും ആരും എന്റെ കൂടെ നിന്നില്ല...... "

ചെറിയൊരു അമർഷത്തോടെയാണവൻ പിറുപിറുത്തത്.... ശിവയുടെ നെറ്റി ചുളിഞ്ഞിരുന്നു... അലോക് അവനെയൊന്ന് നോക്കി.....

ശിവയുടെ വാക്കുകളിൽ ദേഷ്യമുണ്ട്... അത് ന്യായവും ആണ്... മാത്യുവിന്റെ കാര്യത്തിൽ അവൻ തെറ്റ് ചെയ്തിട്ടില്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നു... തനിക്കും വ്യക്തമായിരുന്നു... പക്ഷെ ആരും കൂടെ നിന്നില്ല.......

അവൻ എന്നെയും അർത്ഥം വെച്ചിട്ടാണോ പറഞ്ഞത്....?
അങ്ങനെയാണ് പറഞ്ഞതെങ്കിലും അവനെ കുറ്റം പറയാൻ കഴിയില്ല... അവന്റെ ഭാഗത്ത്‌ തെറ്റ് ഉണ്ടായിരുന്നില്ല.....

പിന്നെ ആർക്കാണ് തെറ്റ് പറ്റിയത്... താൻ അടക്കം ഉള്ള പോലീസ് ഡിപ്പാർമെന്റിനോ...?
അതും തെറ്റല്ല....അത്രയും കുഴപ്പം പിടിച്ചൊരു ഇഷ്യൂവിൽ അതല്ലാതെ മറ്റു മാർഗങ്ങൾ ഒന്നുമില്ല........


" ഇത്രയും കൊല്ലം ആയിട്ടും നീ നിൽക്കുന്നിടം... ഇവിടം എങ്ങനെ ആണെന്ന് നിനക്ക് മനസിലായിട്ടില്ലേ ശിവാ... "

ചെറിയൊരു നെടുവീർപ്പോടെ ചോദിച്ചു കൊണ്ടവൻ ശിവയെ നോക്കി... മീഡിയയുടെ പ്രശ്നം മാത്രം ആയിരുന്നില്ല... മാത്യുവിന്റെ ഹോസ്പിറ്റൽ വാസവും പ്രശ്നം ആയിരുന്നു... കോർട്ടിൽ നിന്നും ഇൻവെസ്റ്റിഗഷൻ ഓർഡറും വന്നിരുന്നു....

കേസ് ഹാൻഡ്‌ൽ ചെയ്യുന്ന ഓഫീസർസിനെ മാറ്റി നിർത്തി അന്വേഷിക്കുന്നതൊക്കെയും ഡിപ്പാർട്മെന്റിൽ സാധാരണം ആണ്... ഒരു വ്യക്തിയെ അല്ല...പബ്ലിക്കിന്‌ പോലീസിനോടുള്ള വിശ്വാസം... അത് മാത്രം ആണ് ആ സമയം നോക്കുന്നത്.....

ശിവയ്‌ക്കെതിരെ സാക്ഷികൾ ഉണ്ടായിരുന്നു.. മീഡിയസിന്റെ കയ്യിലെ വിഷ്വൽസ് ഉണ്ടായിരുന്നു..So...സംശയം ഉള്ളവരെ മാറ്റി നിർത്തപെടുക തന്നെ ചെയ്യും... ആദ്യത്തെ സംഭവം അല്ലിത്......

അലോകിനെ പോലെ തന്നെ ശിവയ്ക്കും നന്നായി അറിയാവുന്ന കാര്യം ആണ് അത്......

" I hate that fu#@@₹% rools.... Sometimes... ഞാൻ മടുത്തു പോകുന്നുണ്ട് വല്ലാതെ....ഇതെല്ലാം ഇട്ടറിഞ്ഞിട്ട് പോകാൻ തോന്നുന്നുണ്ട്... ഇത്രയും ദിവസം ഒരു സമാധാനം ഉണ്ടായിരുന്നു... ഇനി അതും പോയിക്കിട്ടി.... "

വല്ലാത്തൊരു അരിശത്തോടെ അവൻ പിറുപിറുത്തു...അവന്റെ കണ്ണുകൾ അപ്പോഴും വെളിയിൽ നിൽക്കുന്ന അശോകിൽ തന്നെ ആയിരുന്നു.....

അലോക്കിൽ ചെറു പുഞ്ചിരി തന്നെയാണ് മുന്നിട്ട് നിന്നത്... മറ്റെന്തെനിക്കളും കൂടുതൽ പോലീസ് യൂണിഫോം നെഞ്ചോട് ചേർത്ത് പിടിക്കുന്നവൻ ആണ്... ചെറിയൊരു കാര്യത്തിന്റെ പേരിൽ ഇത്രയും ദേഷ്യം കാണിക്കുന്നത്.. അതും വളരെ കുറച്ചു നേരത്തേക്ക് മാത്രം.....

Monday മുതൽ യൂണിഫോം ഇട്ടു കഴിഞ്ഞാൽ പിന്നെ ഇങ്ങനൊരു ശിവയെ മഷിയിട്ട് നോക്കിയാൽ പോലും കാണില്ല...ഒരു നിമിഷം ശിവ പറയുന്നത് റെക്കോർഡ് ചെയ്തു വെച്ച് പിന്നെ അവനെ തന്നെ കേൾപ്പിച്ചു കൊടുത്താലോ... എന്ന് വരെ അലോക് ചിന്തിച്ചു പോയിരുന്നു....

" നീ ഇങ്ങനെ കടുത്ത തീരുമാനങ്ങൾ ഒന്നും എടുക്കല്ലേ.... നീ പോയാൽ ഡിപ്പാർട്മെന്റിനു സത്യസന്ധനായ ഒരു പോലീസ് ഓഫീസർനെ അല്ലെ നഷ്ടപെടുന്നത്... ഞങ്ങൾ നിന്നെ മിസ്സ്‌ ചെയ്യും ശിവാ... പ്രത്യേകിച്ച് ഇത് പോലൊരു റൗഡി പോലീസിനെ.... "

ചെറിയൊരു കുറുമ്പോടെ പറഞ്ഞു കൊണ്ട് അലോക് അവനെ നോക്കി.. അതെ സമയം തന്നെ ശിവയും അവനെ ഒന്നു നോക്കി....

അലോക് പറഞ്ഞത് ഏത് രീതിയിൽ അർത്ഥം വെച്ചിട്ടാണെന്ന് മനസിലാക്കാൻ അവന് ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല... അത് മനസിലാക്കിയെന്ന പോൽ ശിവയുടെ കണ്ണുകൾ ഒന്ന് കുറുകി.....

" രണ്ട് ദിവസം കഴിഞ്ഞു കെട്ടാനുള്ളതല്ലേ.. ചാവാൻ കൊതിയില്ലെങ്കിൽ മിണ്ടാതിരിക്ക്.... "

അലോകിനെ നോക്കി ചുണ്ട് കൊട്ടിയവൻ പിറുപിറുത്തു... അപ്പോഴും അരികിൽ ആരുമില്ലെന്ന് അറിയാമെങ്കിലും അവന്റെ കണ്ണുകൾ ഒന്ന് ചുറ്റിനും അലഞ്ഞു....
വീണ്ടും ഒന്ന് ഉറപ്പിക്കാൻ എന്നത് പോലെ.....

അലോക് ഒരു ചിരിയോടെ തലക്കുടഞ്ഞു കൊണ്ട് തൂണിലേക്ക് ചാരി... പതിയെ ശിവയുടെ ചുണ്ടിലും ചെറു ചിരി വിടർന്നിരുന്നു.... ഇരുവരുടെയും കണ്ണുകൾ മുറ്റത്തേക്ക് നീണ്ടു....

അശോക് അപ്പോഴും ഫോൺ വിളിയിൽ ആണ്... ഒരുമിച്ചു വന്നത് കൊണ്ട് തന്നെ അവനെയും കൂട്ടി തിരികെ പോകാനാണ് ശിവയും കാത്തു നിൽക്കുന്നത്..... പക്ഷെ......

" എത്ര നേരമായി... ഇവൻ ആരെയാണ് ഇങ്ങനെ വിളിക്കുന്നത്....? "

തന്റെ വാച്ചിൽ ഒന്ന് സമയം നോക്കി അൽപ്പം മുഷിച്ചിലോടെ ആണ് ശിവ പിറുപിറുത്തത്... പതിനൊന്നു മണിക്ക് ഓഫീസിൽ എത്തിയതാണ്.. കേസിന്റെ കാര്യങ്ങൾ എല്ലാം സംസാരിച്ചു ഇറങ്ങിയപ്പോൾ തന്നെ നേരം ഏറെയായി...അതിന്റെ കൂടെ കൂടെയുള്ളവനെ കാത്തു നിൽപ്പും....

സമയം ഒരു മണിയോട് അടുക്കുന്നുണ്ട്... അതിനൊപ്പം വയറിനെ എരിക്കുന്ന വിശപ്പും.....
എന്തെങ്കിലും വാങ്ങി കഴിക്കാമെന്ന് വെച്ചാൽ തന്നെ കൂടെയുള്ളത് ഫോൺ ഒന്ന് ചെവിയിൽ നിന്ന് മാറ്റി വരണ്ടേ......
ശിവ ഒരു വല്ലായ്മയോടെ അവനെ നോക്കി തല കുടഞ്ഞു......


" അവനൊരുപാട് പേരെ വിളിക്കാൻ ഉണ്ടാകും... നിനക്കില്ലേ ശിവാ... അച്ഛനെ ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്... അതല്ലാതെ ഈ ന്യൂസ്‌ കേൾക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചു ഇരിക്കുന്ന ആരെങ്കിലും ഉണ്ടാകില്ലേ... അവരെ ഒന്ന് വിളിച്ചു പറയാൻ തോന്നുന്നില്ലേ..... "

അശോകിൽ നിന്നും കണ്ണുകൾ മാറ്റി കൊണ്ടവൻ ശിവയുടെ നേരെ തിരിഞ്ഞു... അലോകിന്റെ ചുണ്ടിൽ ചെറിയൊരു കുസൃതി ചിരി വിടർന്നിരുന്നു... ആരെയോ മനഃപൂർവം ഉദ്ദേശിച്ചു കൊണ്ടാണ് അവൻ പറഞ്ഞതെന്ന് ശിവയ്ക്ക് തോന്നിപോയി....

അതുപോൽ കുറുമ്പ് നിറഞ്ഞിരുന്നു അലോകിന്റെ വാക്കുകളിൽ.. അലോകിനെ ഒന്ന് അവനെയൊരു സംശയത്തോടെ നോക്കി നിന്നെങ്കിലും പതിയെ ശിവയുടെ ചുണ്ടിലും ചെറു ചിരി വിടർന്നു....

അവൻ ചോദിച്ചത് ശരിയാണ്.. അങ്ങനെ ഈ വാർത്ത കേൾക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒരാൾ ഉണ്ടല്ലോ.....

" ഞാൻ... ഞാൻ അദ്രിയെ ഒന്ന് വിളിച്ചിട്ട് വരാം..... "

അവനെ നോക്കി ഒന്ന് കണ്ണ് ചിമ്മി ചെറു ചിരിയോടെ പോക്കറ്റിൽ നിന്നെടുത്ത ഫോണുമായി ശിവ വെളിയിലേക്കിറങ്ങി....
അലോക് അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു.....

" ആദ്രി....? "

അവന്റെ നെറ്റിയൊന്ന് ചുളിഞ്ഞു... ചിരിയോടെ നിന്നവന്റെ ചുണ്ടിലെ ചിരി മാഞ്ഞു പകരം സഹതാപം നിറഞ്ഞൊരു ഭാവമായി പോയിരുന്നു....

അഭിയെ ആണ് താൻ ഉദ്ദേശിച്ചത്.. അച്ഛന് പുറമെ ശിവയ്ക്ക് തിരികെ ജോലി കിട്ടിയതിൽ സന്ദോഷിക്കുമെന്ന് താൻ പറഞ്ഞത് അഭിയെ ആണ്... ശിവയുടെ ചിരി കണ്ട നേരവും അങ്ങനെ തന്നെ കരുതി.....

പക്ഷെ... അവന്റെ നാവിൽ നിന്നുതിർന്ന പേര്...?

" ആദ്രി....!!

ഇവനിപ്പോഴും അഭിയേക്കാൾ ആദിയെ തന്നെ ആണോ ചൂസ് ചെയ്യുന്നത്... ഇപ്പോഴും ആദിയാണോ അഭിയേക്കാൾ അവന്റെ ഉള്ളിൽ.....?

സംശയം നിറഞ്ഞൊരു ഭാവത്തോടെ അലോക് ചിന്തിച്ചു നിൽക്കുമ്പോഴും അതൊന്നും അറിയാതെ തന്റെ കൈകളിലേക്ക് മുഴുവൻ തെളിവുകളും ഏൽപ്പിച്ചു തന്ന്... തന്റെ കൂടെ നിന്നവനെ വിളിച്ചു സന്തോഷം പങ്കിടാൻ ശ്രമിക്കുന്ന തിരക്കിൽ ആയിരുന്നു ശിവ........

......................................................................................................................................

WILLIAM MANSION...🍁

മൻഷൻ ഗേറ്റ് കടന്നു ആദിയുടെ കാർ ഉള്ളിലേക്ക് കുതിച്ചു പാഞ്ഞു... വീടിനു മുന്നിലായി നിർത്തിയിട്ടതും അതിൽ നിന്നും പുറത്തിറങ്ങിയവൻ ചുറ്റിനും ഒന്ന് കണ്ണോടിച്ചു....

ഒരാഴ്ചയിൽ അതികം ആയി വീട്ടിൽ നിന്നും മാറിയിട്ട്.. ഈ ദിവസമത്രയും തിരക്ക് തന്നെ ആയിരുന്നു.. ആരെയും കാണാനോ സംസാരിക്കാനോ സമയം കിട്ടിയില്ല....

ഹോസ്പിറ്റലിലും മറ്റുമായി കഴിഞ്ഞു പോയ മൂന്ന് ദിവസങ്ങൾ... അത് കഴിഞ്ഞു നേരെ പാലയ്ക്കൽ തറവാട്ടിലേക്ക്... എല്ലാം സംസാരിച്ചു ക്ലിയർ ചെയ്തു ഇപ്പോൾ ആണ് അവനൊന്നു ശ്വാസം എടുക്കുന്നത് തന്നെ.....

അതിനിടയിൽ വീട്ടിൽ വരാനോ മമ്മയെ കാണാനോ.. എന്തിന് ലൂക്കയോട് പോലും നേരെ ചൊവ്വേ സംസാരിക്കാൻ ടൈം കിട്ടിയിരുന്നില്ല അവന്.... ചെയ്തു തീർക്കാനായി കുറച്ചു കാര്യങ്ങൾ കൂടി ബാക്കിയുണ്ടായിരുന്നു....

ഇന്ന് എല്ലാം കഴിഞ്ഞിരിക്കുന്നു.. ഇനിയുള്ളത് കല്യാണത്തിന്റെ ആഘോഷങ്ങൾ മാത്രം.. ലൂക്കയ്ക്ക് വാക്ക് കൊടുത്തത് പോലെ അവനൊപ്പം തനിക്കും പങ്കെടുക്കണം.. അവനോപ്പം സന്തോഷിക്കണം.. അവനോടായി ഒരുപാട് കാര്യങ്ങൾ സംസാരിക്കണം....

ചെറിയൊരു ചിരി വിടർന്നിരുന്നു അവന്റെ ചുണ്ടിൽ.. വീടിനെ മൊത്തത്തിൽ ഒന്നാകെ കണ്ണുകൾ കൊണ്ടുഴിഞ്ഞു കൊണ്ടവൻ ഒന്ന് ശ്വാസം എടുത്തു....

ദിവസങ്ങൾക്കു ശേഷം ആണ് വീട്ടിലേക്ക് വരുന്നത്.. വല്ലാത്തൊരു സന്തോഷം തോന്നുന്നുണ്ട് ഉള്ളിലും.. ചെറു ചിരിയോടെ അവൻ ഉള്ളിലേക്കായി ചുവടുകൾ വെച്ചു....

" മാം... ആദി സർ വന്നിട്ടുണ്ട്.... "

തന്റെ റൂമിൽ അസ്രിയെ കുളിപ്പിച്ച് ഡ്രസ്സ്‌ മാറ്റി കൊടുക്കുന്നതിനിടയിൽ ആണ് റൂമിലേക്ക് ദൃതിയിൽ ഓടി കയറി വന്ന സ്റ്റാഫിന്റെ വാക്കുകൾ റേച്ചൽ കേൾക്കുന്നത്.....

" ഓഹ്... God.... "

അവരൊരു പരിഭ്രമത്തോടെ മൈഡിനെ നോക്കി.. അവരുടെ മുഖത്തും ടെൻഷൻ ആയിരുന്നു... ആദിക്ക് കൊച്ചു കുട്ടികളെ ഇഷ്ടമില്ല.. പണ്ട് മുതലേ എല്ലാവർക്കും നന്നായി അറിയാവുന്ന കാര്യം ആണ് അത്.....

ഇപ്പോൾ അങ്ങനൊരു സ്വഭാവത്തിനൊക്കെ ചെറിയ മാറ്റം വന്നിട്ടുണ്ടെങ്കിലും അസ്രി...!!
ആദിക്ക് ഒട്ടും ഇഷ്ടം ആകില്ല അവനെ...അവനില്ലാത്ത സമയം അസ്രിയെ മന്ഷനിൽ നിർത്തിയിരിക്കുന്നതും താൻ അവനെ സ്നേഹിക്കുന്നതുമൊക്കെ ആദി അറിഞ്ഞാൽ.....

ഇവിടെ വലിയൊരു യുദ്ധം തന്നെ നടക്കും......
എന്ത് ചെയ്യുമെന്ന് ആലോചിച്ചു നിൽക്കാൻ പോലും റേച്ചലിനു സമയം ഉണ്ടായിരുന്നില്ല... ആദി വീട്ടിൽ എത്തിയാൽ ആദ്യം വരുന്നത് തനിക്ക് അരികിലേക്ക് ആണെന്ന് അവർക്കറിയാം....

ഇവിടെ വന്നു അസ്രിയെ ഇപ്പോൾ കാണാതിരിക്കുന്നത് തന്നെ ആണ് നല്ലത്... അവനോടായി പിന്നീട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കുന്നതല്ലേ ബുദ്ധി....

റേച്ചൽ ഒരു ടെൻഷനോടെ അസ്രിയെ വേഗം തന്നെ ഉടുപ്പ് അണിയിച്ചു കൊണ്ട് മൈഡിന്റെ കൈകളിലായി ഏൽപ്പിച്ചു....

" വേഗം അവൻ കാണാതെ കുട്ടിയുമായി പുറത്ത് പൊയ്ക്കോ.... ഞാൻ പറഞ്ഞിട്ട് വന്നാൽ മതി...... "

ചെറിയൊരു ഭയം ആയിരുന്നു അവരുടെ ഉള്ളിൽ.. ആദി എങ്ങനെ പ്രതികരിക്കുമെന്നതിൽ.. അതിനുമപ്പുറം ദിവസങ്ങൾക്കു ശേഷം വീട്ടിൽ വന്നു കയറുന്നവനെ തീരെ ഇഷ്ടമില്ലാത്തൊരു മുഖം കാണിച്ചു വെറുപ്പിക്കേണ്ടതില്ലെന്ന് അവർക്ക് തോന്നി......

ഫുഡ്‌ കൊടുത്തു കുളിപ്പിച്ച് കഴിഞ്ഞത് കൊണ്ട് തന്നെ ചെറുതായി മയങ്ങി തുടങ്ങിയിരുന്നു അസ്രി.. ഒരു രീതിയിൽ അത് ആശ്വാസം തോന്നിയവർക്ക്.. അല്ലെങ്കിൽ തനിക്ക് അരികിൽ നിന്നും പോകാതെ അവൻ കരഞ്ഞു ബഹളം വെയ്ക്കുമായിരുന്നു...

തോളിലായി പതുങ്ങി കിടക്കുന്ന കുഞ്ഞിനെ ചേർത്ത് പിടിച്ചു കൊണ്ട് മെയ്ഡ് വെളിയിലേക്ക് നീങ്ങിയതും....

" മമ്മാ..... "

ഡോറിൽ തട്ടുന്നതിനൊപ്പം ആദിയുടെ ശബ്ദം റൂമിനു വെളിയിൽ നിന്നും മുഴങ്ങി കേട്ടിരുന്നു... ഒരു വല്ലായ്മയോടെ തലയിൽ കൈ വെച്ചു കൊണ്ട് അവർ പരസ്പരം നോക്കി....

" ആ സൈഡിലേക്ക് നീങ്ങി നിൽക്ക്.... "

ആദി റൂമിനു വെളിയിൽ തന്നെ ഉണ്ട്... അവനെ കാണാതെ വെളിയിലേക്ക് പോകാൻ കഴിയില്ല...പതിയെ ശബ്ദം താഴ്ത്തി കൊണ്ട് റെച്ചൽ പറഞ്ഞതും അവർ കുഞ്ഞുമായി കർട്ടനു പിന്നിലേക്കായി മറഞ്ഞു നിന്നു.....

ബെഡിൽ കിടന്നിരുന്ന അസ്രിയുടെ ഡ്രെസ്സും ടോയ്‌സും ഉൾപ്പടെ ഉള്ളത് വേഗം തന്നെ ബാസ്കറ്റിൽ അടച്ചു കാബോർഡിന് പിന്നിലായി നീക്കി വെച്ച് കൊണ്ട് റേച്ചൽ നിന്നതും ആദി റൂമിനുള്ളിലേക്ക് കടന്നു വന്നിരുന്നു.....

" ആദി.... "

ചെറു ചിരിയോടെ തന്റെ മുന്നിലായി വന്നു നിൽക്കുന്നവൻ... ഒരുപാട് നാളുകൾക്കു ശേഷം ആണ് തമ്മിൽ ഇത്രയും ദിവസം പിരിഞ്ഞിരിക്കുന്നത്... അത് കൊണ്ട് തന്നെ അവനെ കണ്ട നേരം മറ്റെല്ലാം മറന്നു കൊണ്ട് അവർ അവനെ ചേർത്ത് പിടിച്ചു.....

അവന്റെ മുഖത്തും കഴുത്തിലുമൊക്കെയായി കാണുന്ന ചെറു ചുവന്ന പാടുകളിൽ അവരുടെ വിരൽ തൊട്ട് നോക്കി ചെറു ടെൻഷനോടെ റേച്ചൽ നിന്നപ്പോൾ ആദിയുടെ ഉള്ളിൽ അവരെ പറ്റിയുള്ള ചിന്തകൾ ആയിരുന്നു....

" Are you ok...? Mom.....? "

ഇരു കവിളിലും കൈകൾ ചേർത്ത് വെച്ച് കൊണ്ടവൻ തിരക്കിയതും അവരുടെ ചുണ്ടിൽ ചെറു ചിരി വിടർന്നു......

" I'm ok... എനിക്ക് കുഴപ്പം ഒന്നുമില്ല.... "

അവന്റെ കൈകളിൽ കൈ ചേർത്ത് വെച്ച് കൊണ്ടാണവർ പറഞ്ഞത്.. അപ്പോഴും ആദിയുടെ മുഖം തെളിഞ്ഞിരുന്നില്ല....
റേച്ചലിനു നേരിടേണ്ടി വന്ന ബുദ്ധിമുട്ട്.. തന്റെ ചെറിയൊരു അശ്രദ്ധ കാരണം നഷ്ടം ആയ രാജിന്റെ ജീവൻ.....

അതൊരു നോവായി തന്നെ അവന്റെ ഉള്ളിൽ കിടന്നിരുന്നു.....

" I'm sorry മമ്മാ... ഞാൻ... ഞാൻ കുറച്ചു കൂടി ശ്രദ്ധിക്കണം ആയിരുന്നു... ഇങ്ങനെയൊന്നും ഞാൻ ചിന്തിച്ചു പോയില്ല... അത് കാരണം മമ്മ കുറെ.... I'm റിയലി സോറി..... "

വിഷമത്തോടെ തന്നെ ആണവൻ പറഞ്ഞത്...തന്റെ ലൈഫിൽ എന്നും ശാപം ആയിരുന്നവർ എല്ലാം ഇല്ലാതായെങ്കിലും ആ കൂട്ടത്തിൽ തനിക്ക് അത്രയും പ്രിയം ആയിരുന്നവർ... തനിക്ക് വേണ്ടി എന്തിനും കൂടെ നിന്നിരുന്ന നാലു ജീവനുകൾ കൂടെയാണ് നഷ്ടം ആയത്.....

അതിനൊപ്പം തന്റെ മമ്മ അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളും... ഓർക്കുമ്പോഴൊക്കെ കണ്ണുകൾ നിറയുന്നത് പോലെ തോന്നിയവന്....
എന്ന് മുതലാണ് തന്നിൽ ഇത്തരം വികാരങ്ങൾ നിറഞ്ഞു തുടങ്ങിയതെന്ന് അവനറിയില്ല.... മുൻപുണ്ടായിരുന്ന ആർതർ ഇങ്ങനെ വേദനിക്കുമായിരുന്നില്ല.....

പക്ഷെ ഇന്ന്... തനിക്ക് വേണ്ടി നഷ്ടമായ മുഖങ്ങൾ... ഇനിയൊരിക്കലും തനിക്കൊപ്പം അവരെ കാണാൻ കഴിയില്ലെന്ന സത്യം അവനെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്... കണ്ണുകൾ നനയിക്കുന്നുമുണ്ട്.....

" ആദി... എന്ത് പറ്റിയെടാ..... "

റെച്ചലിന്റെ ശബ്ദം കാതിൽ പതിഞ്ഞ നേരമാണ് അവൻ അവരുടെ ഓർമകളിൽ നിന്നും പുറത്ത് വന്നത്... ഒരു ചെറു നെടുവീർപ്പോടെ തല കുടഞ്ഞു കൊണ്ട് അവൻ അവരിൽ നിന്നും അകന്നു മാറി....

" ഒന്നുമില്ല... മമ്മ ഓക്കേ അല്ലെ.... "

മുഖത്ത് ചെറു ചിരി വരുത്തി കൊണ്ടവൻ അവരെ നോക്കി..... മറുപടിയായി റേച്ചൽ ചിരിയോടെ തല ചലിപ്പിക്കുന്നതും അവൻ കണ്ടിരുന്നു.... എന്നാൽ.....

തൊട്ടടുത്ത നിമിഷം തന്നെ ആദിയുടെ നെറ്റിയൊന്ന് ചുളിഞ്ഞു....

" മാ...What kind of smell is in this room?.... "

മൂക്ക് ഒന്ന് ചുളിച്ചു എയർ സ്മെൽ ചെയ്തു കൊണ്ട് അവൻ നെറ്റി ചുളിച്ചു... മുറിയിലേക്ക് കയറിയപ്പോഴേ ശ്രദ്ധിച്ചതാണ്..... ഒരുതരം പൌഡറിന്റെയും ലോഷന്റെയും സ്മെൽ....
കൊച്ചു കുട്ടികളുടേത് പോലെ......

അവിടെ നിൽക്കും തോറും അത് കൂടുന്നത് പോൽ തോന്നിയതും പുറം കയ്യാൽ മൂക്ക് ഒന്ന് ചൊറിഞ്ഞു കൊണ്ട് അവൻ റേച്ചലിനെ നോക്കി.....

അവനോടായി എന്ത് പറയണമെന്നറിയാതെ പരിഭ്രമിച്ചു നിൽക്കുകയായിരുന്നു റേച്ചൽ... അസ്രിയുടെ ദേഹത്ത് പുരട്ടാനായി എടുത്ത ലോഷന്റെ മണം ആണ് ആദിക്ക് കിട്ടുന്നത്....

അവരുടെ കണ്ണുകൾ പതിയെ കർട്ടന്റെ പിന്നിൽ പതുങ്ങി നിൽക്കുന്നവരിലേക്ക് നീണ്ടു.. കാബോർഡിന്റെ മറയുള്ളത് കൊണ്ട് തന്നെ ആദിക്ക് അവരെ എളുപ്പം കണ്ടെത്താൻ കഴിയില്ല.....

എന്നാൽ അവന്റെ ശബ്ദത്താൽ മയങ്ങി കിടന്നിരുന്നവൻ കണ്ണുകൾ തുറന്നതും ആദിയെ എത്തി നോക്കാനായി കിടന്നു കുതരുന്നതുമെല്ലാം തന്നെ റേച്ചൽ കണ്ടിരുന്നു....
അസ്രി ശബ്ദം ഉണ്ടാക്കാതിരിക്കാനായി മെയ്ഡ് ഒരുപാട് കഷ്ടപെടുന്നുമുണ്ട്.....

അതു ശ്രദ്ധയിൽ പെട്ടതും റേച്ചലിന്റെ ഉള്ളിലെ പരിഭ്രമം ഏറി... ഒരു വല്ലായ്മയോടെ എന്ത് പറയണമെന്നറിയാതെ അവർ ആദിയെ നോക്കി.. അവൻ അപ്പോഴും ആ സ്മെൽ എന്തെന്ന് കണ്ട് പിടിക്കാനുള്ള ശ്രമത്തിൽ ആയിരുന്നു....

" ആദി..., അത്.. അത് പിന്നെ.....

" എന്റെയാണ്..... "

എന്ത് പറയണമെന്നറിയാതെ വാക്കുകൾ എണ്ണി പെറുക്കിയെടുത്തു നിന്നതും.... ആദിക്കുള്ള മറുപടിയുമായി ബെല്ല മുറിക്കുള്ളിലേക്ക് കടന്നു വന്നിരുന്നു......

റേച്ചൽ ഒരു ആശ്വാസത്തോടെ ശ്വാസം എടുത്തു കൊണ്ട് നെഞ്ചിൽ കൈ വെച്ച് ഒരു നന്ദിയോടെ അവളെ നോക്കിയപ്പോൾ... ആദി ഒന്നും തന്നെ മനസിലാകാതെ സംശയം നിറഞ്ഞൊരു ഭാവവുമായി നിന്നു......

"ഞാൻ ബേബി ലോഷൻ വാങ്ങിയിരുന്നു... നോക്ക് എന്റെ സ്കിൻ കണ്ടോ....സ്കിൻ dry ആയത് കൊണ്ട് ഞാൻ വാങ്ങിയതാണ്... അത് രാവിലെ ഇവിടെ വെച്ച് മറന്നു പോയി... അതിന്റെ സ്മെൽ ആണ് നിനക്ക് കിട്ടിയത്... കൊള്ളാമല്ലേ.... "

ചിരിയോടെ കയറി വന്നവൾ ഷെൽഫിൽ നിന്നും ലോഷൻ എടുത്തു കൊണ്ട് അവന് നേരെ നീട്ടി... ആദിയുടെ മുഖം ഒന്ന് ചുളിഞ്ഞു... ഒരു ഇഷ്ടക്കേടോടെ നെറ്റി ചുളിച്ചു കൊണ്ട് അവൻ പിന്നിലേക്ക് നീങ്ങി....

ഈ വക സാധനങ്ങൾ ഒന്നും അവനിഷ്ടമില്ല.. അതിന്റെയൊന്നും സ്മെൽ അവന് തീരെ പിടിക്കുകയില്ല... സ്ഥിരമായി യൂസ് ചെയ്യുന്ന ബ്രാൻഡ് അല്ലാതെ മറ്റൊന്നും അവൻ തൊട്ട് നോക്കുക പോലുമില്ല......

" എന്തൊരു വൃത്തികെട്ട സ്മെൽ ആണ്.. ചിന്നൂ... "

മൂക്ക് ചുളിച്ചു കൊണ്ടവൻ അവളെ നോക്കി പിറുപിറുത്തു...കേട്ട് നിന്നവളുടെ നെറ്റിയും ചുളിഞ്ഞു.. കയ്യിലിരുന്ന ലോഷൻ മൂക്കിനോട് അടുപ്പിച്ചു കൊണ്ട് അവളൊന്നു സ്മെൽ ചെയ്തു നോക്കി....

" ഇതാണോ വൃത്തികെട്ട സ്മെൽ... ഇതെന്ത് നല്ല മണം ആണ്... അല്ലെ വല്യമ്മേ..... "

ആദിയെ നോക്കി ഇഷ്ടക്കേടോടെ ചുണ്ട് കോട്ടി കൊണ്ടവൾ റേച്ചലിനെ നോക്കി.. അവളുടെ ചോദ്യത്തിനായി മറുപടി ഒന്നും തന്നെ കൊടുത്തില്ലെങ്കിലും...അവരുടെ ചുണ്ടിൽ ചെറു ചിരി വിടർന്നിരുന്നു.....

ഇങ്ങനെയുള്ള അവസരങ്ങളിൽ എന്തെങ്കിലും ഉടായിപ്പ് കാണിച്ചു പിടിച്ചു നിൽക്കാൻ ബെല്ലയ്ക്ക് പ്രത്യേക കഴിവാണ്... അവളുമായി വഴക്കിടാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് ആദി ഒന്നും മിണ്ടുകയുമില്ല.....

" മമ്മാ... ഞാൻ പോകുവാ.. എനിക്കൊന്ന് ഫ്രഷ് ആകണം..... "

ബെല്ലയെ ഒന്ന് കൂർപ്പിച്ചു നോക്കി കൊണ്ടവൻ റേച്ചലിനോടായി പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു....
ആ മുറിയിൽ നിന്നും പുറത്ത് പോകണമെന്ന് തന്നെ അവന് തോന്നിയിരുന്നു...
ബെല്ലയും റേച്ചലും ഒരു ആശ്വാസത്തോടെ പരസ്പരം നോക്കി.....

ആദി വല്യമ്മയുടെ അരികിലേക്ക് പോകുന്നത് കണ്ട് കൊണ്ട് തന്നെ ആണ് അവൾ അങ്ങോട്ടേക്ക് വന്നത്... അസ്രി മുറിയിൽ ഉണ്ടെന്ന് അവൾക്ക് അറിയാമായിരുന്നു..
ആദിയും അസ്രിയും തമ്മിലുള്ള ബന്ധം എന്തെന്ന് അറിയില്ലെങ്കിലും ആദിക്ക് കുട്ടികളോടുള്ള ഇഷ്ടക്കേട് അറിയുന്നവൾ അവനെ എങ്ങനെ എങ്കിലും അവിടെ നിന്ന് മാറ്റാനായി തന്നെ ആണ് ശ്രമിച്ചതും.....

അതിൽ പാതിയോളം വിജയിക്കുകയും ചെയ്തു.. റൂമിനു വെളിയിലേക്ക് നീങ്ങുന്നവനെ നോക്കി നെഞ്ചിൽ കൈ വെച്ചു നിന്നതും.......

" മ്മാഹ്..... "

കർട്ടനു പിന്നിൽ നിന്നും മുഴങ്ങി കെട്ട കുഞ്ഞ് ശബ്ദം....!!
എല്ലാവരിലും ഒരു ഞെട്ടൽ ആയിരുന്നു... പുറത്തേക്കിറങ്ങാനായി ഡോർ തുറന്നവൻ ഒരു സംശയത്തോടെ തന്റെ പിന്നിലേക്കായി തിരിഞ്ഞു നോക്കി...

അസ്രിയുടെ ശബ്ദം വീണ്ടും പുറത്ത് വരാതിരിക്കാൻ എന്നോണം മെയ്ഡ് അവന്റെ വായിൽ പതിയെ കൈകൾ അമർത്തി.....
ബെല്ലയിലും റേച്ചലിലും വെപ്രാളം നിറഞ്ഞു നിന്നു.....

" What is that sound?.... "

ആദി ഒരു സംശയത്തോടെ ഇരുവരെയും നോക്കി.. അവരുടെ മുഖത്തുള്ള പതർച്ച അവൻ ശ്രദ്ധിച്ചിരുന്നു.... ഇരുവരും എന്തോ മറയ്ക്കുന്നത് പോലെയും അവന് തോന്നി..

" സൗണ്ടോ.. എന്താ... എന്ത് സൗണ്ട് ആണ്... ഞങ്ങൾ ഒരു സൗണ്ടും കേട്ടില്ലല്ലോ... നീ എന്ത് സൗണ്ട് ആണ് കേട്ടത്... ഞാൻ ഒന്നും കേട്ടില്ല... വല്യമ്മ കേട്ടോ.... "

" ഇല്ല... ഞാൻ.. ഞാൻ കേട്ടില്ല..... "

ബെല്ലയുടെ ചോദ്യവും റേച്ചലിന്റെ മറുപടിയും.. ഒന്നുമില്ലെന്ന് വരുത്തി തീർക്കാൻ ഉള്ള വെപ്രാളം... മറുപടി പറയാൻ പോലും പ്രയാസപ്പെടുന്ന രീതിയിലെ പതർച്ച....

ആദിയുടെ ചുണ്ടിൽ പുച്ഛം കലർന്നൊരു ചിരി വിടർന്നു...
കള്ളത്തരം ഒളിപ്പിക്കുന്നവരുടെ മുഖത്തെ പതർച്ച... അത് അവന് എളുപ്പത്തിൽ തന്നെ തിരിച്ചറിയാനാകും.....

ഇരുവരെയും നോക്കുന്നതിനൊപ്പം അവന്റെ കണ്ണുകൾ റൂമിലെ ഓരോ കോണിലും അലഞ്ഞു നടന്നു.. അവിടെ നിന്നും താൻ കെട്ട ശബ്ദം അവന് വ്യക്തമാണ്.. അത് എന്താണെന്ന് മാത്രം അറിഞ്ഞാൽ മതി....

അന്വേഷിച്ചു കൂടുതൽ അലയേണ്ടി വന്നിരുന്നില്ല അവന്... അതിനും മുന്നേ......

" അമ്മമ്മഹ്ഹ്...... "

അസ്രിയുടെ ഉച്ചത്തിലുള്ള ശബ്ദം അവിടെ മുഴങ്ങിയിരുന്നു... റെച്ചലും ബെല്ലയും ഒരു വല്ലായ്മയോടെ കണ്ണുകൾ ഇറുക്കി അടച്ചു..
ആദിയുടെ കണ്ണുകൾ കാബോർഡിന് പിന്നിലെ കർട്ടൻ മറഞ്ഞിരിക്കുന്ന ഭാഗത്തേക്ക്‌ നീങ്ങി.....

അവിടെ നിന്നും ദയനീയത നിറഞ്ഞൊരു ഭാവത്തോടെ... അതിനേക്കാൾ ഏറെ പേടിയോടെ തനിക്ക് മുന്നിലേക്ക് നീങ്ങി നിൽക്കുന്ന മൈഡിനെ അവൻ കണ്ടിരുന്നു.... അവരുടെ കൈകളിലായി ഇരിക്കുന്ന കുഞ്ഞിനേയും.....

" അസ്രിയേൽ....!!

ആദിയുടെ മുഖം ഒന്ന് കറുത്തു... ആ മുഖം കാണുന്നത് പോയിട്ട് ആ പേര് പോലും തന്റെ നാവിൽ നിന്നും വീഴാൻ അവൻ ഇഷ്ടപ്പെടുന്നില്ല.....
ആദി അവനെ നോക്കിയതേയില്ല....

അവന്റെ കണ്ണുകൾ റേച്ചലിൽ ആയിരുന്നു...പിന്നെ അവർക്ക് തൊട്ടരികിലായി നിൽക്കുന്ന ബെല്ലയിലേക്കും.....

സ്കിൻ ഡ്രൈ ആയത് കൊണ്ട് ബേബി ലോഷൻ വാങ്ങിയതാണ് പോലും...
തന്നോടായി പറഞ്ഞ നുണഉള്ളിൽ തെളിഞ്ഞതും ആദി അവളെയൊന്ന് തറപ്പിച്ചു നോക്കി....

" ഹീ.. ഹീ... സോറി.... "

വിളറി വെളുത്തൊരു ചിരിയായിരുന്നു തിരികെ കിട്ടിയ മറുപടി... ആദിയുടെ നോട്ടം തന്റെ കയ്യിൽ ഇരിക്കുന്ന ലോഷനിൽ ആണെന്ന് അറിഞ്ഞതും അവളൊരു വളിച്ച ചിരിയോടെ അതിനെ പതിയെ ബെഡിലേക്കിട്ടു.....

സത്യം ആണ്... അതിനൊരു വൃത്തികെട്ട സ്മെല് ഉണ്ട് അല്ലെ......
കൈകൾ രണ്ടും സ്മെൽ ചെയ്തു കൊണ്ട് തന്നെ നോക്കി പറഞ്ഞു ചിരിയോടെ നിൽക്കുന്നവളെ കാണെ അവന്റെ കണ്ണുകൾ ഒന്ന് കുറുകി..
മറുപടി ഒന്നും തന്നെ അവൻ പറഞ്ഞതില്ല....

തലയൊന്ന് ശക്തിയിൽ കുടഞ്ഞു കൊണ്ടവൻ റേച്ചലിനു നേരെ തിരിഞ്ഞു... അപ്പോഴും തന്നെ കൗതുകത്തോടെ നോക്കുന്ന കുഞ്ഞി കണ്ണുകളെ അവൻ കണ്ടിരുന്നില്ല.. അല്ലെങ്കിൽ കാണാത്തതായി ഭാവിച്ചു......

" Who brought him here?..... "

ആദിയുടെ ശബ്ദത്തിന് കടുപ്പം എറിയിരുന്നു...ഇതുവരെയുണ്ടായിരുന്ന കളിചിരികൾ എല്ലാം മാഞ്ഞു തന്നെ ഗൗരവത്തോടെ നോക്കി നിൽക്കുന്നവനെ കണ്ടതും റേചലിൽ ഒരു വല്ലായ്മ നിറഞ്ഞു.....

താൻ ശ്രദ്ധിക്കേണ്ടതായിരുന്നു... ആദി വരുന്ന ദിവസം അവനെ ഇവിടെ നിന്നും മറ്റേണ്ടതായിരുന്നു.. വല്ലാത്തൊരു നിരാശ തോന്നി അവർക്ക്... അതെ സമയം ആശങ്കയും.....

" അദീ..., സെബാനും ഫിലിപ്പും ഹോസ്പിറ്റലിൽ ആയിരിക്കുന്ന സമയത്ത് കുഞ്ഞിനെ ഇവിടെ അല്ലാതെ വേറെ എവിടെ......

" Are you their maid?..... "

റെച്ചൽ ഒരു വല്ലായ്മയോടെ പറഞ്ഞു തുടങ്ങിയതും അതിനെ എതിർത്തു കൊണ്ട് ആദിയുടെ ശബ്ദം അവിടെ ഉയർന്നിരുന്നു.....
ദേഷ്യത്താൽ ചുവന്നു വരുന്നൊരു മുഖവുമായി നിൽക്കുന്നവൻ.... മറുപടിയായി എന്ത് പറയണമെന്നറിയാതെ റേച്ചൽ ഒന്നു വിയർത്തു......

അപ്പോഴും ഉള്ളിൽ തികട്ടി വന്ന ദേഷ്യത്തോടെയുള്ള ആദിയുടെ വാക്കുകൾ അവിടെ മുഴങ്ങി കൊണ്ടിരുന്നു....

"കുഞ്ഞിനെ അടൊപ്റ്റ് ചെയ്യുമ്പോൾ ഇതൊന്നും ആലോചിച്ചില്ലേ...നോക്കാൻ ആളില്ലെങ്കിൽ ഒരു മൈഡിനെ നിർത്തണം.. അതിന് കഴിയാത്തവർ ഈ പണിക്ക് പോകരുത്.. എന്റെ വീട്ടിൽ കൊണ്ട് വന്നു തള്ളാൻ ഇവിടെ ഞാൻ day care ഒന്നും നടത്തുന്നില്ല.. And...നിങ്ങൾ അവരുടെ വേലക്കാരിയുമല്ല... നിങ്ങൾ എന്റെ അമ്മയാണ്... എന്റെ മാത്രം....."

വല്ലാത്തൊരു ദേഷ്യത്തോടെ അവൻ റേചലിനോട് മുരണ്ടു... ഫിലിപിനും സെബാനോടും ഇടക്കാലത് ഉള്ളിൽ തോന്നി തുടങ്ങിയ ചെറു സ്നേഹം പോലും അവനിൽ നിന്നും പതിയെ മാഞ്ഞു തുടങ്ങിയിരുന്നു.......

തന്റെ ലൈഫിൽ ഒരു രീതിയിലും prblm ഉണ്ടാക്കുകയില്ലെന്ന് പറഞ്ഞിട്ട് അതെ കുഞ്ഞിനെ തന്നെ തന്റെ വീട്ടിൽ കൊണ്ട് നിർത്തിയിരുന്നു... അതിലുപരി ആ കുഞ്ഞിനെ നോക്കാൻ തന്റെ മമ്മയും.....

യാതൊരു വിലയും കൽപ്പിക്കാതെ അവരുടെ താല്പര്യങ്ങൾക്കനുസരിച്ചു തന്റെ മമ്മയെ യൂസ് ചെയ്യുകയാണെന്നൊരു തോന്നൽ വരെയും ആദിയുടെ ഉള്ളിൽ ഉടലെടുത്തു തുടങ്ങിയിരുന്നു......

വല്ലാത്തൊരു ദേഷ്യത്തോടെയാണ് അവൻ മെയ്ഡ്ന്റെ കയ്യിൽ ഇരിക്കുന്ന അസ്രിയെ നോക്കിയത്... തന്റെ നോട്ടം കണ്ടറിഞ്ഞതും തന്നെ നോക്കി ചിരിച്ചു കൊണ്ടിരിക്കുന്നവനെ കണ്ടറിയെ ആദിയുടെ കണ്ണുകൾ ഒന്ന് വിടർന്നു......

ഒരുപാട് പരിജയം ഉള്ള ആളുകളെ പോലെ തന്നെ നോക്കുന്നു... ചെറിയ പല്ലുകൾ മാത്രം മുളച്ചു തുടങ്ങുന്ന മോണ കാട്ടി ചിരിക്കുന്നു..... ഒരു നിമിഷം അത്ഭുതം തോന്നിയെങ്കിലും തൊട്ടടുത്ത നിമിഷം തന്നെ ആദി അവനിൽ നിന്നും മുഖം തിരിച്ചു കളഞ്ഞു.......

അപ്പോഴും ആ വലിയ വീട്ടിലെ ചുവർ ചിത്രങ്ങളിൽ നിന്നും താൻ ഒരുപാട് കാണുകയും തനിക്കായി പറഞ്ഞു തരുകയും ചെയ്ത രൂപത്തെ നേരിൽ കാണുന്നതിന്റെ കൗതുകം ആണ് ആ കുഞ്ഞ് കണ്ണുകളിൽ തെളിഞ്ഞു കാണുന്നതെന്ന് മാത്രം അവനറിഞ്ഞിരുന്നില്ല......

" ചെറിയൊരു കുഞ്ഞല്ലേ ആദി....അങ്കിളും പപ്പയും വരുന്നത് വരെ വാവ ഇവിടെ നിന്നത് കൊണ്ട് എന്താ കുഴപ്പം... എന്ത് രസം ആണെന്നോ അവനെ കൊണ്ട് നടക്കാൻ... സമയം പോകുന്നതേ അറിയില്ല..... "

ബെല്ല ചെറിയൊരു കെറുവോടെ ആണ് പറഞ്ഞത്.. അസ്രിയുമായി ആദിയുടെ ബന്ധം അറിയാതിരിക്കുന്നവൾക്ക് ആ കുഞ്ഞ് വീട്ടിൽ നിൽക്കുന്നതിൽ യാതൊരു കുഴപ്പവും കാണാൻ സാധിച്ചില്ല.....

ബെല്ലയുടെ വാക്കുകൾ കേട്ടതും ആദി അവളെയൊന്നു നോക്കി.....

" അത്രയും നേരം പോക്ക് ഉണ്ടെങ്കിൽ നീ നോക്കിക്കോ.. നിന്റെ വീട്ടിൽ കൊണ്ട് പോയി നോക്കിക്കോ... ഇതെന്റെ വീടാണ്... ഇവിടെ ആര് വേണമെന്നും വേണ്ടെന്നും ഞാൻ തീരുമാനിക്കും.... "

അൽപ്പം പരിഹാസത്തോടെ തന്നെ കിട്ടിയ മറുപടി... അസ്രിക്ക് വേണ്ടി വാദിച്ചു പോയവൾക്ക് മറുപടി ഒന്നും തന്നെ ഉണ്ടായിരുന്നില്ല.....

വല്ലതും പറഞ്ഞു പോയാൽ തന്നെയും അസ്രിയെയും കൂട്ടി വീട്ടിൽ നിന്ന് ഇറക്കി വിടും.. വാശിക്ക് കൊണ്ട് പോകാമെന്നു കരുതിയാൽ തന്നെ....
ഇത്തിരി കുഞ്ഞെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല.. വാശിയുടെയും ദേഷ്യത്തിന്റെയും കാര്യത്തിൽ മുന്നിൽ നിൽക്കുന്നവന്റെ അപ്പൂപ്പൻ ആയിട്ട് വരും....

വാ തുറന്നു കഴിഞ്ഞാൽ അതൊന്ന് അടപ്പിച്ചു എടുക്കാനുള്ള ബുദ്ധിമുട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നല്ലത് പോലെ അറിയുന്നുണ്ട്... അത്കൊണ്ട് തന്നെ ഒരു റിസ്ക് എടുക്കാൻ ഒന്നും അവൾ തയ്യാറായിരുന്നില്ല.....

എന്നാലും ഈ തെണ്ടി എന്തിനാ എപ്പോഴും എന്റെ വീട്.. എന്റെ വീട് എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത്... മുൻപൊക്കെ മുത്തശ്ശൻ ആയിരുന്നു ഈ കുഴപ്പം... ഇനിയിപ്പോൾ അയാളില്ലാത്തതിന്റെ കുറവ് നികത്തുന്നതാണോ ഇവൻ....

തന്നെ നോക്കി ദാഹിപ്പിക്കുന്നവനെ നോക്കി പരിഭവത്തോടെ ചുണ്ടുകൾ വെട്ടിച്ചു കൊണ്ടവൾ സൈഡിലേക്ക് നീങ്ങി നിന്നു.....

അത് കണ്ട് കൊണ്ടാണ് ആദി പിന്തിരിഞ്ഞു നടന്നതും..... എന്നാൽ......

" paapppaa..... "

എല്ലാവരോടും സംസാരിച്ചവൻ തന്നെ മാത്രം നോക്കാതെ പോകുന്നത് കണ്ടിട്ടാവണം... വെളിയിലേക്ക് പോകുന്നവനെ നോക്കി കൈകൾ ചൂണ്ടി കൊണ്ടാണ് അവൻ ശബ്ദം ഉണ്ടാക്കിയത്....

അസ്രി അടുത്ത് നിന്നവരോട് പരിഭവം പറയുകയായിരുന്നെങ്കിലും അവന്റെ നാവിൽ നിന്നുതിർന്ന വാക്ക് കെട്ടവൻ ദേഷ്യത്തോടെ തിരിഞ്ഞു നിന്നു...
അത് കാണെ അസ്രി വീണ്ടും താൻ പറഞ്ഞതിനെ ആവർത്തിച്ചു കൊണ്ടേയിരുന്നു....

എല്ലാവരെയും പോലെ അവനും തന്നെ ലാളിക്കുമെന്ന് കുഞ്ഞ് ഹൃദയം കരുതിയിട്ടുണ്ടാകണം......

" I'm Not your dad..... "

വല്ലാത്തൊരു ദേഷ്യമായിരുന്നു അവനിൽ... എല്ലാവരും കൂടി തന്നെ അങ്ങനൊരു രീതിയിൽ ആണ് കാണുന്നതെന്ന ചിന്ത ഉള്ളിൽ കടന്നു കൂടിയതും അവൻ ദേഷ്യത്തിൽ ശബ്ദം ഉയർത്തി കൊണ്ട് അസ്രിക്കരികിലേക്ക് ചീറിയടുത്തു....

" ആദി... പ്ലീസ് മോനെ... അവനൊന്നുമറിയില്ല.. എല്ലാവരെയും അവൻ അങ്ങനെ ആണ് വിളിക്കുന്നത്.... അങ്ങനെ വിളിക്കാൻ മാത്രമേ അവനറിയൂ..... "

ദേഷ്യത്തിൽ തന്നെ മറി കടന്നു പോകുന്നവന്റെ മുന്നിലേക്ക് നീങ്ങി നിന്ന് കൊണ്ടാണ് റേച്ചൽ പറഞ്ഞത്... അല്ലെങ്കിൽ ആദി കുഞ്ഞിനെ എന്തെങ്കിലും ചെയ്തു പോകുമെന്ന് തന്നെ അവർ ഭയപ്പെട്ട് പോയി.....

" ഛെ.... "

റേച്ചലിന്റെ വാക്കുകളും ദയനീയത നിറഞ്ഞ മുഖ ഭാവവും... എല്ലാ രീതിയിലും വല്ലാത്തൊരു തരം അസ്വസ്ഥത ആദിയിൽ നിറഞ്ഞു തുടങ്ങിയിരുന്നു... ആ മുറിയിൽ അസ്രിയുടെ സാനിധ്യത്തിൽ നിൽക്കും തോറും തന്റെ ഉള്ളിലെ ചിന്തകൾ മോശം ആകുമെന്ന് തോന്നി തുടങ്ങിയതും അവനൊരു അരിശത്തോടെ റൂമിനു വെളിയിലേക്ക് പാഞ്ഞു.....

" ഇന്ന് തന്നെ എവിടെ ആണെന്ന് വെച്ചാൽ ആ സാധനത്തിനെ കൊണ്ട് കളഞ്ഞോണം.... "

അവിടെ നിന്നും ഇറങ്ങുന്നതിനു മുന്നേ അവരോടായി താക്കീതേന്ന പോലെ പറയാനും അവൻ മറന്നില്ല... ഡോർ വലിച്ചടച്ചു കൊണ്ട് വെളിയിലേക്ക് ഇറങ്ങിയവൻ തന്റെ റൂമിലേക്കാണ് നേരെ പോയത്....

സ്റ്റെപ്പുകൾ കയറി മുറിയിൽ കടന്നു ഡോർ ലോക്ക് ചെയ്തതും അവൻ ബെഡിലായി വന്നിരുന്നു....
വല്ലാത്തൊരു വീർപ്പ് മുട്ടൽ തോന്നിയവന്....

എത്ര സന്തോഷത്തോടെ വീട്ടിലേക്ക് വന്നു കയറിയതാണ്.. ഒരു നിമിഷം കൊണ്ട് എല്ലാം നഷ്ടമായത് പോലെ.....
ഇതുവരെ ഉണ്ടായിരുന്ന പ്രശ്നങ്ങൾ എല്ലാം തീർന്നു സന്തോഷത്തോടെ ജീവിച്ചു തുടങ്ങണമെന്ന് കരുതി തുടങ്ങിയ സമയം ആണ്.....

അതിന് അനുവദിക്കാതെ തന്റെ മുന്നിലേക്ക് വന്നിരിക്കുന്ന പുതിയ പ്രശ്നം ആണോ അസ്രിയേൽ......!!

അവനൊരു ഇഷ്ടക്കേടോടെ നെറ്റി ചുളിച്ചു.....

കണ്ണുകൾ അടച്ചു ബെഡിലായി കുറച്ചു നേരം ഇരുന്നു അവൻ... അങ്ങനെയിരിക്കെ തന്നെ അവൻ എല്ലാം മനസിൽ ഓർത്തു....

തന്റെ ഇതുവരെ ഉണ്ടായിരുന്ന ജീവിതം... തനിക്ക് വന്നു പോയ നഷ്ടങ്ങൾ... താൻ നേടിയെടുത്ത നേട്ടങ്ങൾ... തന്റെ പ്രതികാരം... പക... തന്റെ പ്രണയം....

അങ്ങനെ എല്ലാം അവന്റെ ഉള്ളിൽ തെളിഞ്ഞു...

ചെറിയൊരു നിശ്വാസത്തോടെ ബെഡിൽ നിന്നെഴുന്നേറ്റ് കൊണ്ടവൻ മിററിനു മുന്നിലായി വന്നു നിന്നു....

നെറ്റിയിലും കഴുത്തിലുമൊക്കെയായി കാണുന്ന ചെറു മുറിവുകൾ... അതിലായി ഒട്ടിച്ചിരിക്കുന്ന ബന്റേജുകൾ...
ഓരോന്നായി പതിയെ ഇളക്കി മാറ്റിയെടുത്തിരുന്നു അവൻ.....

തന്റെ കഴിഞ്ഞ കാലം വളരെ മോശം ആയിരുന്നു... അതിലുണ്ടായിരുന്നതെല്ലാം താൻ ഉപേക്ഷിച്ചു കഴിഞ്ഞിരിക്കുന്നു... മുന്നോട്ട് പോകാനായി തന്റെ സൗഹൃദവും പ്രണയവും മാത്രം ആണ് കൂടെ കൂട്ടുന്നത്.....

ബാക്കി തന്റെ മനസിലെ അലട്ടിയിരുന്ന ചിന്താക്കളുടെയെല്ലാം സ്ഥാനം ചവറ്റു കുട്ടയിൽ ആണ്... ഇത്പോലെ.....

കയ്യിൽ പിടിച്ചിരുന്ന ബന്റേജ് മുറിയിൽ വെച്ചിരുന്ന വേസ്റ്റ് ബിന്നിലേക്ക് ഇടവെ അവൻ സ്വയം തന്നെ സമാധാനിപ്പിക്കുന്നത് പോൽ പിറുപിറുത്തു....

മിറർ സ്റ്റാന്റിൽ കൈകൾ കുത്തി കൊണ്ടവൻ മിററിൽ കാണുന്ന തന്റെ രൂപത്തിലേക്ക് തന്നെ നോക്കി നിന്നു......

ഇനിയെങ്കിലും എനിക്ക് സന്തോഷത്തോടെ ജീവിക്കണം... എന്റെ സന്തോഷം ഞാൻ തന്നെ കണ്ടെത്തണം... അവിടെ ആവശ്യമില്ലാത്ത ചിന്തകൾക്ക് സ്ഥാനം ഇല്ല..

അതൊരു ചെറിയ കുട്ടിയായാലും....
അവനെ ഓർത്തിരിക്കാൻ എനിക്ക് നേരമില്ല... താല്പര്യവും ഇല്ല....

സ്വയമേ ഒന്ന് പിറുപിറുത്തു കൊണ്ടാവൻ തന്റെ രൂപത്തിലേക്ക് തന്നെ ഒന്ന് നോക്കി... ശ്വാസം വലിച്ചെടുത്തു കൊണ്ട് അവനുള്ളിലെ ആവശ്യമില്ലാത്ത ചിന്തകളെ മായ്ക്കാനൊരു ശ്രമം നടത്തുകയായിരുന്നു അവൻ......

ഒടുവിൽ അത് വിജയിച്ചുവെന്ന് തോന്നിയതും ചെറു ചിരിയോടെ മിററിൽ ഒന്ന് നോക്കി കണ്ണുകൾ ചിമ്മി കൊണ്ട് അവൻ തിരികെ തന്റെ ബെഡിലായി വന്നിരുന്നു.....

വൈകുന്നേരത്തെ ഫങ്ക്ഷനു വേണ്ടിയുള്ള ഡ്രെസ്സും മറ്റു തയ്യാറെടുപ്പുകളും നടത്തണമായിരുന്നു അവന്... അതിന് വേണ്ടിയാണു ബെഡിൽ കിടന്ന ഫോൺ കയ്യിലെടുത്തതും....

എന്നാൽ ഫോൺ എടുത്തു ലോക്ക് മാറ്റി നോക്കിയതും ആദിയുടെ കണ്ണുകൾ ഒന്ന് മിഴിഞ്ഞു....
ശിവയുടെ missed കാളുകൾ.... ഫോൺ സൈലന്റിൽ ആയിരുന്നത് കൊണ്ട് തന്നെ ആദി അതൊന്നും അറിഞ്ഞിരുന്നില്ല.....

" എന്തായിരിക്കും ഇത്രയും അത്യാവശ്യം... "

ഒരു സംശയത്തോടെയവൻ സ്വയം ചോദിച്ചു പോയി.. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ അല്ലാതെ ശിവ ഇങ്ങനെ വിളിക്കുകയില്ല....
മാർട്ടിന്റെ കാര്യങ്ങൾ ഒന്നും പറയാതിരുന്നതിനു തന്നെ ചീത്ത വിളിച്ചു നടക്കുകയാണെന്ന് അറിഞ്ഞവനെ കയ്യിൽ കിട്ടിയ എവിടെന്റ്സുകൾ കൊടുത്താണ് ഒന്ന് വശത്താക്കിയത്.....

അത്കൊണ്ട് തന്നെ ആള് പിണങ്ങിയിട്ടൊന്നുമില്ല.. പിന്നെ എന്തായിരിക്കും കാര്യം.....

തിരികെ വിളിച്ചു നോക്കാനായി നമ്പർ ഡയൽ ചെയ്തെങ്കിലും ശിവ നേരത്തെ അയച്ച മെസ്സേജ് ശ്രദ്ധയിൽ പെട്ടതും അവൻ അത് ഓപ്പൺ ചെയ്തു നോക്കി......


സസ്പെൻഷൻ പിൻ വലിച്ചു കൊണ്ടുള്ള ലേറ്ററിന്റെ ഫോട്ടോ... ഒപ്പം പുതിയതായി ചാർജ് എടുത്തിരിക്കുന്ന കേസിന്റെ ഡീറ്റൈൽസും....

ആദിയുടെ ചുണ്ടുകൾ ഒന്ന് വിടർന്നു.. ചെറുപ്പം മുതലേ പോലീസ് യൂണിഫോം സ്വപ്നം കണ്ട് നടന്നിരുന്നവൻ ആണ്.. കുറച്ചു നാളത്തേക്ക് ആണെങ്കിൽ പോലും അത് നഷ്ടമായ നേരം അവനിൽ ഉണ്ടായ സങ്കടം തനിക്ക് മനസിലാകും....

ഇന്ന് അത് തിരികെ നെടുമ്പോൾ അവനതിൽ എത്ര മാത്രം സന്തോഷിക്കുന്നുണ്ടെന്നും..
അതിലേക്കയി ചിരിയോടെ കുറച്ചു നേരം നോക്കിയിരുന്നതും ആദിയുടെ ചുണ്ടിൽ ചെറു കുസൃതി ചിരി വിരിഞ്ഞു....

" oh... Congratulations....
Hmm... Finally ... Rowdy police is back..."

തനിക്ക് അയച്ച മെസ്സേജിനു മറുപടിയായി അത് ടൈപ് ചെയ്ത് അയച്ചതും ഉടൻ തന്നെ ശിവ അത് സീൻ ചെയ്തിരുന്നു...തിരികെ മറുപടി ടൈപ് ചെയ്യുന്നവനെ അറിയേ ആദിയുടെ കണ്ണുകൾ ഒന്ന് വിടർന്നു....

ശിവ ഓൺലൈൻ ഉണ്ടെന്നുള്ള കാര്യം അവൻ തീരെ തന്നെ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല... അവനെന്താണ് മറുപടി അയക്കുകയെന്നുള്ള കൗതുകത്തോടെ സ്ക്രീനിലേക്ക് നോക്കിയിരുന്ന നേരം തന്നെ ശിവയുടെ മെസ്സേജ് ആദിയെ തേടിയെത്തിയിരുന്നു....

📨" Thank You for your compliment... And...
Where are you.my dear mafia king..... "

തനിക്കായി അവൻ അയച്ച മറുപടി... ആദിയുടെ കണ്ണുകൾ ഒന്ന് ചുരുങ്ങി....

മാഫിയ... അതും ഞാൻ...?
How dare he.....

📨" Hey... Mind your language idiot..... "

ഒരു ഇഷ്ടക്കേടോടെ പിറുപിറുത്തവൻ അതിനുള്ള മറുപടിയും ഉടൻ തന്നെ അയച്ചിരുന്നു... ഫോൺ ഓഫ്‌ ആക്കി തിരിഞ്ഞ നേരം തന്നെ ഫോണിൽ വീണ്ടും വന്ന മെസ്സേജ് വൈബ്രേഷൻ അറിഞ്ഞതും ആദി ഫോൺ എടുത്തു ഓൺ ചെയ്തു നോക്കി.....

📨" ഇല്ലെങ്കിൽ.....? "

വലിയൊരു ചോദ്യ ചിഹ്നതോടൊപ്പം അവൻ അയച്ചിരിക്കുന്ന മെസ്സേജ്...!!
ആദിയുടെ കണ്ണുകൾ ഒന്ന് കൂർത്തു... വായടപ്പിക്കുന്നത് പോൽ എന്തെങ്കിലും ഒന്ന് പറഞ്ഞില്ലെങ്കിൽ തന്നെ വിടാതെ ചൊറിഞ്ഞു കൊണ്ടിരിക്കും....

ഇന്ന് സന്തോഷത്തിന്റെ ദിവസം ആയത് കൊണ്ട് പറയുകയും വേണ്ട... ശിവയുടെ സന്തോഷങ്ങൾ ഒക്കെ അവൻ അങ്ങനെ ആണ് പ്രകടിപ്പിക്കുന്നത്... വെറുതെയാണോ ലൂക്ക ചൊറിയൻ പുഴു എന്ന് വിളിക്കുന്നത്.....

ഒരു നിശ്വാസത്തോടെ പിറുപിറുത്തു കൊണ്ട് അവനായി എന്ത് മറുപടി കൊടുക്കുമെന്ന് ഒരു നിമിഷം ആലോചിച്ചു നിന്നെങ്കിലും എന്തോ ഓർത്തെന്ന പോൽ ആദിയുടെ ചുണ്ടിൽ ചെറു ചിരി വിടർന്നു.....

📨" വെച്ചിട്ട് പോടാ നാറി.... "

മലയാളത്തിൽ ടൈപ് ചെയ്യാൻ അറിയില്ല അവന്.. ഇംഗ്ലീഷിൽ താൻ പറയുന്ന ചീത്തയെക്കാൾ എഫക്ട് ഇതിനു തന്നെ ആണെന്ന് അവന് തോന്നി.. കാരണം ആ വാക്ക് ലൂക്കയിൽ നിന്നാണ് അവൻ പഠിച്ചെടുത്തത്.....

കേൾക്കുമ്പോൾ തന്നെ നെറ്റി ചുളിഞ്ഞു പോകും അത്രയേറെ ഇറിറ്റേഷൻ തോന്നുന്ന വാക്ക്.. ലൂക്ക പറയുന്ന അതെ ശൈലിയിൽ ശിവയ്ക്ക് വോയ്‌സ് മെസ്സേജ് അയച്ചു കൊണ്ടവൻ ചിരിയോടെ സ്ക്രീനിലേക്ക് നോക്കി....

താൻ അയച്ച വോയിസ്‌ മെസ്സേജ് ശിവ കേട്ടെന്ന് അവനുറപ്പാണ്.. തിരികെ റിപ്ലൈ വന്നിട്ടില്ല... ഉടനെ വരികയുമില്ല....

തീരെ പ്രതീക്ഷിക്കാത്തല്ലേ കേട്ടത്.. ആ മുഖം ഇപ്പോൾ എങ്ങനെ ആവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ... ഫോണും കയ്യിൽ പിടിച്ചു കണ്ണ് തുറിച്ചു ഇരിപ്പുണ്ടാകും..
കുറച്ചു നേരം അങ്ങനെ ഇരിക്കട്ടെ....

ചിരിയോടെ ഫോണുമായി ബെഡിലേക്ക് മറിയവെ അവൻ ശിവയുടെ മെസ്സേജ് ബാക്ക് ചെയ്തു കൊണ്ട് അടുത്തയാളിലേക്ക് കടന്നു.....

മൂന്ന് ദിവസത്തെ പെന്റിങ് മെസ്സേജുകൾ വായിച്ചു തീർക്കാൻ ഉണ്ടവന്... ഏറെയും പരാതികൾ ആണ്... വിളിക്കാത്തതിന്റെ... മെസ്സേജിനു റിപ്ലൈ കൊടുക്കാത്തതിന്റെ... ഏറ്റവും അവസാനമായി രാവിലെ മൈൻഡ് ചെയ്യാതെ ഇറങ്ങി വന്നതിന്റെ....

അങ്ങനെ മെസ്സേജുകളുടെ ബഹളം... ആദ്യമൊക്കെ പരിഭവം പറഞ്ഞു തുടങ്ങിയത് പതിയെ ദേഷ്യത്തിൽ ആയി അവസാനം വലിയൊരു വഴക്കിൽ ആണ് വന്നെത്തി നിൽക്കുന്നത്....

അവോയ്ഡ് ചെയ്തു പോയത്രേ.....

അവസാനമായി അയച്ച വലിയൊരു മെസ്സേജ് വായിച്ചു കഴിഞ്ഞതും ആദി ഒന്ന് നെടുവീർപ്പെട്ട് പോയി... പിണക്കം മാറ്റിയെടുക്കുന്നത് കുറച്ചു റിസ്ക് തന്നെ ആണ്.... പിണങ്ങിയിരിക്കുന്ന ലൂക്ക എത്രത്തോളം danger ആണെന്ന് അറിയാമെങ്കിലും......

എല്ലാത്തിനും മറുപടിയായി പുച്ഛം നിറഞ്ഞൊരു ഇമോജി തിരിച്ചയച്ചു അടുത്ത വഴക്കിനു തിരി തെളിച്ചു കൊണ്ട് ചെറു ചിരിയോടെ ആദി ഫോൺ ഓഫ്‌ ചെയ്തു ബെഡിലേക്കിട്ട് കൊണ്ട് കമിഴ്ന്നു കിടന്നു....

ആ നേരം അവന്റെ മനസ് ശാന്തമായിരുന്നു...

ഒരു ഭാഗത്തു തന്റെ പ്രണയം.. മറു ഭാഗത്തു റൂണിയും ശിവയും അടങ്ങുന്ന സൗഹൃദം... അവരുള്ളിടത്തോളം കാലം തന്റെ ജീവിതം ഒരിക്കലും മടുപ്പ് നിറഞ്ഞതാകില്ല.....

ഇനിയുള്ള ദിവസങ്ങൾ തിരക്കുകൾ ആയിരിക്കും.. കഴിഞ്ഞ ദിവസങ്ങളിലെ ഉറക്ക ക്ഷീണം ബാക്കിയാണ്... എല്ലാം മറന്നു സമാധാനത്തോടെ ഉറങ്ങണം......
ചിരിയോടെ തന്നെ സ്വയം പിറുപിറുത്തു കൊണ്ട് അവൻ കണ്ണുകൾ അടച്ചു കിടന്നു........

അതെ സമയം പോലീസ് ക്യാന്റീനിൽ ഒരു കൂട്ടം പോലീസ്‌കാർക്ക് നടുവിൽ ആദിയാണെന്നുള്ള ഒറ്റ ധൈര്യത്തിൽ വോയ്‌സ് മെസ്സേജ് ഉച്ചത്തിൽ തന്നെ പ്ലേ ചെയ്തതിന്റെ ഞെട്ടലിൽ കണ്ണ് തള്ളി ഇരിക്കുകയായിരുന്നു ശിവ.......

......................................................,...............................,.....................................

.
" അപ്പൂ..... "

" അപ്പൂ..... "

പതിയെ മയക്കം വിട്ട് കണ്ണുകൾ തുറന്നവൻ ചുറ്റിനും നോക്കി... ഇത്രയും ദിവസത്തെ ഹോസ്പിറ്റൽ വാസം.. വല്ലാതെ മടുത്തു തുടങ്ങിയിരുന്നു അവന്.... ഇന്ന് ഡിസ്ചാർജ് ആയി വീട്ടിൽ പോകാമെന്നുള്ള ആശ്വാസം ആണ് ഉള്ളിൽ....

ഡിസ്ചാർജിന്റെ കാര്യങ്ങൾ ശരിയാക്കാനായി പ്രയാഗ് മുറിയിൽ നിന്നിറങ്ങിയ നേരം വെറുതെ ബെഡിൽ കണ്ണുകൾ അടച്ചു കിടന്നതാണ്.. എപ്പോഴോ ഉറങ്ങി പോയി.... കണ്ണ് തുറന്നു നോക്കിയപ്പോൾ ആളെ കാണുന്നുമില്ല....

പതിയെ വിളിച്ചു നോക്കിയിട്ടും അനക്കം ഇല്ല... ഇതുവരെയും പോയി വന്നില്ലേ ഇവൻ...ചുവരിലെ ക്ലോക്കിൽ അഞ്ചു മണിയെന്ന് സമയം കണ്ടതും റൂണി ഒരു മുഷിച്ചിലോടെ ബെഡിൽ എഴുന്നേറ്റിരുന്നു....

വാഷ് റൂമിൽ പോയി ഡ്രസ്സ്‌ ഒക്കെ ഒന്ന് ചേഞ്ച്‌ ചെയ്യണമായിരുന്നു അവന്... കൈകളിലും വയറിലും ഇപ്പോഴും മുറിവ് ഉണങ്ങിയിട്ടില്ലെങ്കിലും തനിയെ എഴുന്നേറ്റ് ഇരിക്കാനും പിടിച്ചു നടക്കാനുമൊക്കെ കഴിയും...

പതിഞ്ഞ സ്വരത്തിൽ സംസാരിക്കുന്നതിനും കുഴപ്പമില്ല.... എങ്കിലും ഒരുപാട് സംസാരിക്കുകയും നടക്കുകയുമൊക്കെ ചെയ്യുമ്പോൾ മുറിവ് വലിഞ്ഞു വേദന തോന്നാറുണ്ട്....

എന്നും അവന്റെതായ കാര്യങ്ങൾ ചെയ്യിച്ചു കൊടുക്കുന്നതെല്ലാം പ്രയാഗ് തന്നെ ആണ്.. ഹോസ്പിറ്റലിൽ കിടപ്പായ ദിവസം മുതൽ ഒരു നേരം പോലും അടുത്ത് നിന്നും മാറാതെ കൂട്ടിരിപ്പുണ്ട് അവൻ.....

എപ്പോഴും എന്തെങ്കിലും ചോദിച്ചു കൊണ്ടേയിരിക്കും.. അല്ലെങ്കിൽ റൂണിയെ ചിന്തിക്കാൻ വിടാതെ എന്തെങ്കിലും സംസാരിച്ചു കൊണ്ടേയിരിക്കും.. അങ്ങനെ നിഴൽ പോലെ കൂടെ ഇരുന്നവൻ ആണ്... എന്നിട്ടിപ്പോൾ ഒരു ആവശ്യം വന്നപ്പോൾ തെണ്ടിയെ കാണുന്നുമില്ല.....

" അപ്പൂ..... "

വീണ്ടും പതിയെ ഒന്ന് വിളിച്ചു കൊണ്ട് ബെഡിൽ നിന്നിറങ്ങാനായി അവനൊരു ശ്രമം നടത്തിയതും.....

" എന്തിനാ അവനെ വിളിക്കുന്നത്... "

വാതിൽക്കൽ നിന്നും മറ്റൊരു ശബ്ദം റൂണിയെ തേടിയെത്തിയിരുന്നു... മുഖമുയർത്തി നോക്കാതെ തന്നെ ആളാരാണെന്ന് അവന് മനസിലായെങ്കിലും വെറുതെ ഡോറിന്റെ സൈഡിലേക്ക് അവനൊന്നു മുഖം ഉയർത്തി നോക്കി......

ജെന്നി....!!
ആദിയുടെ പേർസണൽ അസിസ്റ്റന്റ്...

ഡോറിനരികിൽ തന്നെ സംശയത്തോടെ നോക്കി നിൽക്കുന്നവളെ കണ്ടതും അത്ര തെളിച്ചമൊന്നും ഉണ്ടായിരുന്നില്ല റൂണിയുടെ മുഖത്ത്.....

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ആദിയുടെ നിർബന്ധം പ്രകാരം അവളുമുണ്ട് ഹോസ്പിറ്റലിൽ..
റൂണിയുടെ കാര്യങ്ങൾ ഒരു കുറവുമില്ലാതെ നടത്തി കൊടുക്കാനായി അവൻ നിർത്തിയിരിക്കുന്നതാണ് അവളെ.....

ഒപ്പം അവന് വേണ്ടിയൊരു മുൻ കരുതലും... ഒരേ സമയം റൂണിയുടെ സെക്യൂരിറ്റി സ്റ്റാഫ് ആയിട്ടും അവന്റെ ആരോഗ്യ കാര്യങ്ങൾ നോക്കുന്നൊരു ഡോക്ടറിനെ പോലെയും അവൾ അവിടെ ഉണ്ടായിരുന്നു.......

അത് ദഹിക്കാതിരുന്നത് റൂണിക്ക് ആണെന്ന് മാത്രം.....
അതികം സംസാരിക്കാത്ത പ്രകൃതം ആണ് ജെന്നിയുടേത്... വല്ലപ്പോഴും വായിൽ നിന്നും വീഴുന്ന വാക്കുകൾക്കും തന്റെ നേരെ നീളുന്ന നോട്ടത്തിനുമെല്ലാം ഒരു കമ്മാന്റിങ് പവർ ഉണ്ട്....

എന്തെങ്കിലും ഒന്ന് ചോദിച്ചാൽ തന്നെ ഒന്നോ രണ്ടോ വാക്കുകളിൽ മറുപടി ഒതുക്കും... അതിലുപരി ഒരു രോഗിയോട് കാണിക്കേണ്ട മിനിമം സെന്റിമെന്റ്സ് പോലും അവൾ കാണിക്കാറില്ല....

ഇങ്ങനെയൊരു സാധനത്തിനെ എങ്ങനെ ഇഷ്ടപെടും...
ആകെ അവൾ വാ തുറക്കുന്നത് അപ്പുവിനോട് സംസാരിക്കാൻ വേണ്ടി മാത്രം.....

ചേട്ടായിയുടെ കൂടെ താൻ അല്ലാതെ മറ്റാരും നിൽക്കരുതെന്ന് ഒറ്റ കാലിൽ നിന്ന് തപസ്സു ചെയ്ത് തന്റെ അപ്പനെയും മമ്മിയെയും വരെ വീട്ടിലേക്ക് ഓടിച്ചവൻ ജെന്നിയുടെ കാര്യം മാത്രം വന്നപ്പോൾ ഒന്നും മിണ്ടാതെ നിന്നു....
ആദിയുടെ നിർബന്ധം പ്രകാരം വന്നു നിൽക്കുന്നത് ആയത് കൊണ്ട് മാത്രം.....

അവർ തമ്മിൽ ചിരിക്കുകയും സംസാരിക്കുകയും തമാശ പറയുന്നത് കാണുമ്പോൾ...ഇങ്ങനൊരു ജന്തുവിനോട് അപ്പുവിന് എങ്ങനെ സംസാരിക്കാൻ പറ്റുന്നതെന്ന് ഓർത്തിട്ട് അവന് അത്ഭുതം തോന്നാറുണ്ട്....
അപ്പോഴും അവരുടെ കൂടെ കൂടാനോ ജെന്നിയോട് അടുക്കാനോ അവൻ ശ്രമിച്ചിട്ടില്ല.....

തിരികെ ജെന്നിയും അവനോട് യാതൊന്നും തന്നെ സംസാരിക്കാൻ ശ്രമിച്ചിട്ടില്ല.....

ഇപ്പോഴും അപ്പുവിനോപ്പം ഇറങ്ങി പോയതാണ് ജെന്നി... ഇവൾ ഇവിടെ തന്നെ ഉണ്ടായിരുന്നെങ്കിൽ പിന്നെ ഈ കുരുത്തം കെട്ടവൻ എവിടെ പോയി കിടക്കുകയാണ്...

" ഹലോ.... "

കൺ മുന്നിൽ വന്നു വിരലുകൾ തമ്മിൽ ഞൊടിച്ചു കൊണ്ടുള്ള വിളിയിൽ റൂണി ചെറുതായി ഒന്ന് ഞെട്ടി കൊണ്ട് കണ്ണുകൾ ചിമ്മി..
തൊട്ട് മുന്നിലായി തന്നെ സംശയത്തോടെ നോക്കി നിൽക്കുന്നവളെ കണ്ടതും അവനൊന്നു പതറി പോയിരുന്നു.....

ഈ നേരമത്രയും അവളെ നോക്കിയിരുന്നു കൊണ്ടാണ് മനസിൽ പലതും ആലോചിച്ചു കൂട്ടിയത്... അത്കൊണ്ട് തന്നെ ഡോറിന് അടുത്ത് നിന്നവൾ അരികിൽ വന്നതോ തന്നെ ആവർത്തിച്ചു ആവർത്തിച്ചു വിളിക്കുന്നതോ അവൻ അറിഞ്ഞിരുന്നില്ല.....

" പകൽ സ്വപ്നം കാണുകയാണോ...? "

വീണ്ടും കാതിലായി ജെന്നിയുടെ ചോദ്യം പതിഞ്ഞതും ചെറിയൊരു ചമ്മൽ തോന്നിയവന്... ഈ നേരമത്രയും അവളെ തന്നെ നോക്കിയിരുന്നതിൽ ചടപ്പ് തോന്നി... എങ്കിലും അവനതൊന്നും തന്നെ പുറമെ കാണിച്ചതില്ല....

" അപ്പു എവിടെ...? അവനെ ഇതുവരെ കണ്ടില്ലല്ലോ.. ഞാൻ അവനെയാണ് വിളിച്ചത്.... "

അൽപ്പം ഇഷ്ടക്കേട് മുഖത്ത് വരുത്തി തീർത്തു കൊണ്ട് തന്നെ ആണ് അവൻ പറഞ്ഞത്... തന്റെ ചമ്മൽ പുറത്തറിയാതിരിക്കാൻ അങ്ങനൊരു ഭാവം അവന് ആവശ്യം ആയിരുന്നു....

" അവൻ ഡിസ്ചാർജിന്റെ പേപ്പേഴ്സ് റെഡി ആക്കുന്നിടത്താണ്... എന്തെങ്കിലും വേണമെങ്കിൽ ഞാൻ എടുത്തു തരാം.. കോഫിയോ ജ്യൂസോ അങ്ങനെ എന്തെങ്കിലും കുടിക്കാൻ വേണോ... അതോ വേറെന്തെങ്കിലും ആവശ്യം ഉണ്ടോ.... "

ബെഡിൽ ഇരുന്നവന് അരികിലേക്ക് അൽപ്പം ചാഞ്ഞു നിന്നവൾ നേരെ നിന്ന് കൊണ്ട് അവനെ നോക്കി... ആദ്യമായിട്ടാണ് ജെന്നിയിൽ നിന്നും ഇത്രയും വാക്കുകൾ ഒരുമിച്ചു കേൾക്കുന്നത്...

അതിന്റെ ഒരു അത്ഭുതം തോന്നിയെങ്കിലും അതിലിരട്ടി നിരാശയും റൂണിയിൽ നിറഞ്ഞിരുന്നു....

" താൻ പോയിട്ട് അവനെ ഒന്ന് പറഞ്ഞു വിടുമോ.. എനിക്കൊന്ന് വാഷ്റൂമിൽ പോയി ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്യണം..... "

അൽപ്പം വല്ലായ്മയോടെ പറഞ്ഞു കൊണ്ട് അവൻ തറയിലേക്ക് നോക്കി.. ജെന്നിയെ മുഖം ഉയർത്തി നോക്കാൻ അവന് തോന്നിയിരുന്നില്ല....

തലേ ദിവസം രാത്രി മാറ്റി ധരിച്ച ഡ്രസ്സ്‌ ആണ്.. രാവിലെ വീട്ടിൽ പോകുമെന്ന ധാരണയിൽ പിന്നെ മാറിയുടുക്കാൻ നിന്നില്ല.. എന്നാൽ വൈകുന്നേരം ആയിട്ടും അതിൽ തീരുമാനം ആകാതെ വന്നതോടെ വല്ലാത്തൊരു മുഷിച്ചിലും ആസ്വസ്ഥതയും റൂണിയിൽ നിറഞ്ഞിരുന്നു...

ജെന്നിയെ പോലെ തനിക്ക് ഒട്ടും പിടിക്കാത്തൊരാളോട് അത് പറയേണ്ടി വരുന്നതിൽ അതിനുമപ്പുറം അസ്വസ്ഥത തോന്നിയവന്.....

തീരെ നിവർത്തി ഇല്ലാത്തത് കൊണ്ടാണ് പറഞ്ഞു പോകുന്നത്... തന്റെ ആവശ്യം കേട്ട് അവൾ അത്പോൽ ചെയ്തു തരുമെന്നും അവൻ കരുതി.....

എന്നാൽ......

" Get up...... "

തന്റെ ചെരുപ്പ് കാലിനാൽ തട്ടി മുന്നിലേക്കിട്ട് കൊണ്ട് തന്നോട് പറഞ്ഞു നിൽക്കുന്നവളെ കാണെ റൂണിയുടെ കണ്ണുകൾ ഒന്ന് മിഴിഞ്ഞു... പതിയെ മുഖം ഉയർത്തി നോക്കിയതും ഇരു കയ്യും മാറിൽ പിണച്ചു കെട്ടി തന്നെ നോക്കി നിൽക്കുന്ന ജെന്നിയെ ആണ് അവൻ കാണുന്നത്....

" എനിക്ക് വാഷ് റൂമിൽ പോകാൻ ആണ്..."

റൂണി അൽപ്പം അത്ഭുതം നിറഞ്ഞൊരു ഭാവത്തോടെ അവളെ നോക്കി... ഇനി താൻ പറഞ്ഞതിനെ തെറ്റായി കേട്ടിട്ടാണ് വിളിക്കുന്നതെങ്കിലു അതും തിരുത്തി കൊടുക്കണമല്ലോ.....
പിന്നെ കാര്യം അറിയുമ്പോൾ താൻ എന്ത് വൃത്തികേട് ആണെടോ പറഞ്ഞത് എന്ന് കരുതരുത്....

താൻ പറഞ്ഞതിനെ ഒന്ന് കൂടെ ആവർത്തിച്ചു പറഞ്ഞു കൊണ്ട് നോക്കുമ്പോഴും ജെന്നിയിൽ വലിയ മാറ്റങ്ങൾ ഒന്നും കാണാൻ അവന് സാധിച്ചില്ല....

കരിങ്കല്ല് വിഴുങ്ങിയിട്ട് നിൽക്കുന്നത് പോലുള്ള അതെ മോന്ത തന്നെ.....

" ഇവള് കാര്യത്തിൽ പറഞ്ഞതാണോ... "

റൂണി സംശയത്തോടെ നോക്കി നിന്ന നേരം തന്നെ ജെന്നിയുടെ ശബ്ദം അവിടെ മുഴങ്ങിയിരുന്നു....

" വാഷ്റൂമിൽ പോകണമെന്ന് പറയുന്നത് ഞാനും കേട്ടു... അതുകൊണ്ടാണ് പറഞ്ഞത്.. ചെരുപ്പിട്ട് എഴുന്നേൽക്ക്... ഡോർ വരെ കൊണ്ടാക്കി തരാം.. ഉള്ളിലേക്കൊന്നും കയറില്ല..
പിന്നെ ഡ്രെസ് വേണേൽ പറഞ്ഞാൽ മതി.. എടുത്തു തരാം ചേഞ്ച്‌ ചെയ്തിട്ട് ഇറങ്ങിക്കോ....."

തീർത്തും നിസാരമായൊരു ഭാവത്തോടെ പറഞ്ഞു നിൽക്കുന്നവൾ... അവളെ തന്നെ നോക്കി നിൽക്കെ റൂണി സ്വയം തന്റെ നാവ് കടിച്ചു പോയി....

ജെന്നിയുടെ വാക്കുകളും പ്രവർത്തികളും അവന് തീരെ ഇഷ്ടം ആകുന്നുണ്ടായില്ല... അതെന്താണെന്ന് ചോദിച്ചാൽ അതിന് കൃത്യമായൊരു ഉത്തരം അവനില്ല... എന്ത് കൊണ്ടോ തന്നോട് കൽപ്പിക്കുന്നത് പോലെയൊരു ഭാഷ അവന് തീരെ ഇഷ്ടം അല്ല....

" ഇനി നിന്നെ ബാത്‌റൂമിന്റെ അകത്തു കയറ്റി കാണിക്കാത്തതിന്റെ കുഴപ്പമേയുള്ളൂ... അഹങ്കാരി...
അവനൊരു ഇഷ്ടക്കേടോടെ ഉള്ളാലെ പിറുപിറുത്തു കൊണ്ട് അവളെ നോക്കി....

പല രീതിയിലെ ബോഡി ഗർഡ്‌സിനെ കണ്ടിട്ടുണ്ട്.. പക്ഷെ ഇത്പോലെ അഹങ്കാരം പിടിച്ചൊന്നിനെ വേറെ കണ്ടിട്ടില്ല....

ആ നാറിയുടെ സ്റ്റാഫ് അല്ലെ.. ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുതം ഉള്ളൂ... വെള്ള പാറ്റ....
എന്നാലും ഈ തെണ്ടിക്ക് മാത്രം എവിടെ നിന്നാണ് ഇത്പോലെ കറക്റ്റ് സ്വഭാവം ഒപ്പിച്ചുള്ളതിനെ കിട്ടുന്നത്.....

ജെന്നിയെ നോക്കി പല്ലിരുമ്മി കൊണ്ടവൻ പിറുപിറുത്തു നിന്നതും....

" വല്ലതും പറഞ്ഞിരുന്നോ...? "

തനിക്ക് അരികിലേക്ക് മുന്നോട്ടാഞ്ഞു നിന്ന് കൊണ്ട് ചോദിക്കുന്നവൾ.. റൂണി പതിയെ പിന്നിലേക്ക് ചാഞ്ഞു കൊണ്ട് തന്റെ കണ്ണിൽ സൂക്ഷിച്ചു നോക്കുന്നവളെ നോക്കി......

" എനിക്ക്... എനിക്ക്... തനിയെ എഴുന്നേൽക്കാൻ വയ്യ... ഒന്ന് കൈ പിടിക്കുവോ എന്ന് ചോദിക്കുകയായിരുന്നു..... "

തൊട്ടടുത്തു നിൽക്കുന്നവളുടെ സാനിധ്യത്തിൽ മറുപടി കൊടുക്കുമ്പോൾ റൂണിയുടെ ശബ്ദവും പതിഞ്ഞു പോയിരുന്നു... അവളുടെ നേരെ നോക്കാനും അവൻ മുതിർന്നില്ല....

ജെന്നിക്ക് മൈൻഡ് റീഡിങ് ഒക്കെ അറിയാമെന്നു അപ്പു പറഞ്ഞു കേട്ടിട്ടുണ്ട് അവൻ... റിയയെ അവൻ സ്നേഹിക്കുന്ന കാര്യമൊക്കെ ഒറ്റ സെക്കന്റ് കൊണ്ട് കണ്ട് പിടിച്ചു പറഞ്ഞു കളഞ്ഞത്രേ.....
വെറുതെ എന്തിനാണ് കണ്ണിൽ നോക്കി താൻ അവളെ വിളിക്കുന്ന തെറിയൊക്കെ അവൾക്ക് തന്നെ പറഞ്ഞു കൊടുക്കുന്നത്....

അത് കേട്ടിട്ട് തന്റെ ദേഹത്തെങ്ങാനും കൈ വെയ്ക്കാൻ അവൾക്ക് തോന്നിയാൽ... ഈ അവസ്ഥയിൽ തിരിച്ചൊന്നു പൊട്ടിക്കാൻ പോലും തന്നെ കൊണ്ട് കഴിയില്ല...
അത്കൊണ്ട് വെറുതെ വടി കൊടുത്തു അടി വാങ്ങേണ്ട......

കണ്ണുകൾ അവളിൽ നിന്നും ഒളിപ്പിച്ചു കൊണ്ട് റൂണി മുഖം തിരിച്ചു... അവനിൽ ഉണ്ടായ പരിഭ്രമം കണ്ടറിഞ്ഞതും ജെന്നിയുടെ ചുണ്ടുകളും ഒന്ന് വിടർന്നു... എങ്കിലും അവളത് പുറത്തു കാണിച്ചില്ല....

" ഇതിന്റെയൊക്കെ വല്ല ആവശ്യം ഉണ്ടായിരുന്നോ.. കുത്ത് കിട്ടിയ സ്റ്റോറിയൊക്കെ അറിഞ്ഞത് കൊണ്ട് ചോദിച്ചതാ..... "

ചുണ്ടിൽ ഒളിപ്പിച്ചു വെച്ചൊരു ചിരിയോടെ പറഞ്ഞു കൊണ്ട് അവനരികിൽ നിന്നും അവൾ മാറിയതും റൂണി ഒരു ഇഷ്ടക്കേടോടെ അവളെ തിരിഞ്ഞു നോക്കി...

പന്ന പന്നി അപ്പു... എല്ലാം കൊണ്ട് പോയി ചെവിയിൽ ഓതി....
രണ്ട് മൂന്ന് ദിവസങ്ങളായി രണ്ട് പേരും തമ്മിലുള്ള അടക്കം പറച്ചിലുകളും തന്നെ നോക്കിയുള്ള ചിരിയും എന്ത് കൊണ്ടെന്ന് ജെന്നിയുടെ വാക്കുകളിലൂടെ മനസിലാക്കി എടുക്കുകയായിരുന്നു അവൻ....

കുത്ത് വാങ്ങിയതിന്റെ പേരിൽ ആദിയുടെയും ശിവയുടെയും കളിയാക്കൽ സഹിക്കാൻ കഴിയാതെ ഇരിക്കുവായിരുന്നു... അതിന്റെ കൂടെ അടുത്ത ആളും... ആ നാറി ഇനിയും വേറെ എന്തൊക്കെ പറഞ്ഞു കൊടുത്തിട്ടുണ്ടെന്റെ കർത്താവെ....

അവനൊരു വല്ലായ്മയോടെ പിറുപിറുത്തു കൊണ്ട് ഇരുന്നെങ്കിലും ചുണ്ട് കടിച്ചു പിടിച്ചു ചിരിയടക്കാൻ പാട് പെടുന്ന ജെന്നിയെ കണ്ടതും ചെറിയൊരു ദേഷ്യം അവനിൽ ഉടലെടുത്തു പോയിരുന്നു....

അബദ്ധങ്ങൾ പറ്റാത്ത മനുഷ്യരുണ്ടോ.. തനിക്കും ഒരു അബദ്ധം പറ്റി... അതിന് ഇങ്ങനെ കളിയാക്കിയാലോ.. അതും ഇതുവരെയും മുറിവുണങ്ങാത്ത തന്നെ....

" എന്റെ കാര്യം ഓർത്തു നീ വിഷമിക്കേണ്ട.. നിന്നെ ഇവിടെ നിർത്തിയത് എന്നെ നോക്കാൻ അല്ലെ.. എന്നിട്ടു നീയെന്താ കാണിക്കുന്നത്... എന്നെയൊന്നു ഹെല്പ് ചെയ്യാൻ പോലും നിനക്ക് പറ്റില്ലല്ലോ.. നീയെന്ത് ഡോക്ടർ ആണ്.... "

ചെറിയൊരു അരിശത്തോടെ അവൻ പറഞ്ഞു നിർത്തിയതും ജെന്നിയുടെ ചുണ്ടിലെ ചിരി മാഞ്ഞിരുന്നു... മുഖത്ത് അൽപ്പം ഗൗരവം വരുത്തി കൊണ്ടവൾ റൂണിക്ക് അരികിലേക്ക് നടന്നടുത്തു....

ബെഡിൽ ഇരുന്നവൻ അൽപ്പം പകപ്പോടെ തന്നെ ആണ് അവളെ നോക്കിയത്.... തന്റെ നാവിന്റെ പിഴയിൽ ഒരടി പ്രതീക്ഷിച്ചു ഇരുന്നവൻ തനിക്ക് ഇരു വശത്തുമായി കൈകൾ കുത്തി നിൽക്കുന്നവളെ അറിയേ ചെറിയൊരു പകപ്പോടെ അവളെ നോക്കി....

" ലൈഫിൽ എല്ലാവരും ഒറ്റയ്ക്ക് ആണ്... ഇങ്ങനെയുള്ള വീഴ്ചകളും വേദനകളുമൊക്കെ ഒരുപാട് ഉണ്ടാകും.. അപ്പോഴൊക്കെ താങ്ങായിട്ട് ആരെങ്കിലും കൂടെ വേണമെന്ന് നിർബന്ധിക്കാൻ കഴിയുമോ... അങ്ങനെ ആഗ്രഹിക്കുന്നവർ ഭീരുക്കൾ ആണ്.. മനസിൽ ധൈര്യം ഉള്ളവർക്ക് ഈ ചെറിയ മുറിവൊക്കെ നിസാരം ആണ്... സ്വന്തം ആയി എഴുന്നേറ്റ് നോക്ക്... ഒന്നും സംഭവിക്കില്ല... എപ്പോഴും ഇങ്ങനെ പൊതിഞ്ഞു കെട്ടി ഇരിക്കാൻ ആണോ ഉദ്ദേശം...... "

ചെറിയൊരു ചോദ്യം ബാക്കി വെച്ച് കൊണ്ട് അവൾ അവനെ നോക്കി പിരികമുയർത്തി... റൂണിയുടെ ഉള്ളിലെ പേടി അറിയാവുന്നത് കൊണ്ട് തന്നെ അത് മാറ്റിയെടുക്കാൻ ആണ് അവൾ ശ്രമിച്ചതും...

ഒട്ടൊരു നേരം അവനെ നോക്കി നിന്നതിനു ശേഷം അവൾ അകന്നു മാറിയതും റൂണി ഒരു നീരസം കലർന്ന ഭാവത്തോടെ അവളെ നോക്കി....

" ഫിലോസഫി കേൾക്കാനൊക്കെ കൊള്ളാം.. ചുമ്മാ പറയാൻ അതിലും രസം ആണ്... ആരുടെയെങ്കിലും കത്തി തുമ്പിൽ പോയി കേറിയിട്ട് ഡയലോഗ് അടിക്കടി.... "

അവളെയൊന്ന് നോക്കി കൊണ്ടവൻ പതിയെ തന്റെ വലം കൈ ബെഡിൽ അമർത്തി കൊണ്ട് എഴുന്നേൽക്കാനായി ശ്രമിച്ചു നോക്കി...ആ സമയവും ജെന്നിയെ തെറി വിളിക്കാൻ അവൻ മറന്നിരുന്നില്ല...

ഭീരു അവളുടെ തന്തപ്പടി... ധൈര്യം ഇല്ല പോലും... എന്നെ അവൾക്ക് ശരിക്കും അറിയില്ല.. അഹങ്കാരി....

ഇരു കാലിൽ കുത്തി എഴുന്നേറ്റ് നിന്നതും അവനൊരു നെടുവീർപ്പോടെ പിറുപിറുത്തു... ജെന്നിയോടുള്ള വാശി ആയിരുന്നു അവനിൽ... അവൾ തന്നെ കളിയാക്കിയതിലുള്ള വാശി... ആ വാശിയിൽ തന്നെ ആരുടേയും സഹായം ഇല്ലാതെ അവൻ ബെഡിൽ നിന്നും എഴുന്നേറ്റു നിവർന്നു നിന്നു....

വയറിലെ തൊലി വലിഞ്ഞൊരു വേദനയും അവൻ സരമാക്കിയതില്ല.... അതിനിടയിൽ തെറി വിളിച്ചതൊക്കെ അൽപ്പം ഉച്ചത്തിൽ തന്നെ ആയിരുന്നെങ്കിലും... എല്ലാം വ്യക്തമായി തന്നെ കേൾക്കുകയും ചെയ്തെങ്കിലും ജെന്നിയും തിരികെ മറുപടി ഒന്നും കൊടുത്തില്ല....

ചില സമയങ്ങളിൽ മൗനം തന്നെ ആണ് നല്ലത്....

" ഇപ്പോൾ എഴുന്നേറ്റല്ലോ... അത്രേയുള്ളൂ കാര്യം... അതിങ്ങനെ വലിയ സംഭവം ആക്കി കാണിക്കുവൊന്നും വേണ്ട... ഇനി അത്പോലെ തന്നെ പിടിച്ചു വാഷ്റൂമിലേക്ക് പോയി നോക്ക്... എന്തെങ്കിലും സംഭവിക്കുമോ എന്ന് നോക്കാമല്ലോ.... "

അവനോടായി പറഞ്ഞു കൊണ്ട് അവൾ തിരിഞ്ഞതും റൂണിയുടെ മുഖം കറുത്തു....
ബെഡിൽ നിന്നും എഴുന്നേറ്റത് തന്നെ വല്ലാതെ കഷ്ടപ്പെട്ടിട്ടാണ്... വയറ്റിൽ ഇപ്പോഴും വേദന തോന്നുന്നുണ്ട്... അപ്പോഴാണ് തനിയെ വാഷ്റൂമിൽ പോകുന്നത്....

കണ്ണിൽ ചോരയില്ലാത്ത പന്നി...
അവളുടെ ഒരു തൊലിഞ്ഞ ഫിലോസഫി... ഇതിലും ഭേദം ഇവൾ വാ തുറക്കാതിരിക്കുന്നത് തന്നെ ആയിരുന്നു....

ഇത്രയും ദിവസം മിണ്ടാതിരുന്നവൾ അഹങ്കാരി ആണെന്ന് പറഞ്ഞു തെറി വിളിച്ചു... ഇപ്പോൾ വാ തുറന്നപ്പോൾ അതൊന്ന് അടയ്ക്കാൻ വേണ്ടി കെഞ്ചണ്ട അവസ്ഥ.....

തനിക്ക് അരികിൽ നിന്നും പുറം തിരിഞ്ഞു നിന്നു സാധനങ്ങൾ പാക്ക് ചെയ്യുന്നവളെ അവനൊന്നു നോക്കി.....

" നിൽക്കുന്ന നിൽപ് കണ്ടില്ലേ അഹങ്കാരി... ഒരൊറ്റ ഇടിക്ക്.....

കൈകൾ ചുരുട്ടി ജെന്നിയെ ഇടിക്കാൻ എന്ന പോൽ മുന്നോട്ട് ആഞ്ഞു വന്നവൻ... എന്നാൽ തൊട്ടടുത്ത നിമിഷം ഒട്ടും പ്രതീക്ഷിക്കാതെ പിന്നിലേക്ക് തിരിഞ്ഞു കൈകൾ കെട്ടി തന്നെ നോക്കി നിൽക്കുന്നവളെ കണ്ടതും റൂണിയുടെ കണ്ണുകൾ മിഴിഞ്ഞു....

അവളെ ഇടിക്കാൻ എന്നോണം മുഷ്ടി ചുരുട്ടി ഉയർത്തിയ കൈകൾ താഴ്ത്താൻ പോലും മറന്നു കൊണ്ട് റൂണി അവളെ തന്നെ നോക്കി നിന്ന് പോയി....

ജെന്നിയുടെ കണ്ണുകൾ റൂണിയുടെ കൈകളിലേക്ക് നീണ്ടു... തനിക്ക് നേരെ ഉയർത്തിയ കൈകൾ..
അവളുടെ കണ്ണുകൾ ഒന്നു കുറുകി..

" എന്തേ ഇടിക്കണോ... ഇടിച്ചു നോക്ക്.... "

ഇട്ടിരിക്കുന്ന ഷർട്ടിന്റെ കൈകൾ ഒന്നു ഒതുക്കി വെച്ച് കൊണ്ടവൾ റൂണിക്ക് മുന്നിലേക്ക് ചുവടു വെച്ചു... ജെന്നിയുടെ കൂർപ്പിച്ചുള്ള നോട്ടവും കൈകൾ തെരുത്തു വെച്ചുള്ള നിൽപ്പും....
റൂണി പതിയെ ഉമി നീരിറക്കി പോയി......

ജെന്നിയുടെ ഫൈറ്റ് സീനൊക്കെ ശിവ പറഞ്ഞത് കണ്ണും തള്ളി ഇരുന്നാണ് അവൻ കേട്ട് തീർത്തത്... ആള് നിസാരക്കാരിയല്ലെന്ന് അറിയാം... ദേഷ്യം വന്നാൽ മുന്നും പിന്നും നോക്കില്ലെന്നും.....

കടിക്കാതെ പോയ പട്ടിയെ വായിൽ കമ്പിട്ട് കുത്തി കടിപ്പിച്ചു എന്ന് പറയുന്നൊരു അവസ്ഥ ആയിരുന്നു റൂണിക്ക്....

എനിക്ക് എന്തിന്റെ കേട് ആയിരുന്നു കർത്താവെ....

തനിക്ക് അരികിലേക്ക് നടന്നടുക്കുന്ന ജെന്നിയെ കണ്ടതും ഇടിക്കാനായി ഉയർത്തിയ കൈകൾ പതിയെ താഴ്ത്തി ഇട്ടു കൊണ്ടവൻ വല്ലാത്തൊരു ഭാവത്തോടെ നിന്നു പോയതും......

" ചേട്ടായീ...... "

അവർക്കിടയിലേക്ക് കയറി വന്ന പ്രയാഗിന്റെ ശബ്ദം... ഇരുവരുടെയും ശ്രദ്ധ അവനിലേക്ക് തിരിഞ്ഞു... റൂണിയെ ഒന്ന് തറപ്പിച്ചു നോക്കി കൊണ്ടവൾ പതിയെ പിന്നോട്ട് നീങ്ങി പാക്കിങ് തുടങ്ങിയതും റൂണി ഒരു ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ച് കൊണ്ട് ചുവരിലേക്ക് ചാരി.....

അപ്പോഴേക്കും അപ്പു എല്ലാം റെഡി ആക്കി എടുത്ത പേപ്പേഴ്സ് കൊണ്ട് റൂമിലേക്ക് കയറിയിരുന്നു... കയ്യിൽ ഇരുന്ന ഫയലുകൾ എല്ലാം ജെന്നിയെ ഏൽപ്പിച്ചു കൊണ്ടവൻ റൂണിക്ക് അരികിലേക്ക് നടന്നു....

" ഹോ... എന്റെ ചേട്ടായി.. ഒരു വിധത്തിൽ ആണ് കഴിഞ്ഞു കിട്ടിയത്... ഇപ്പോഴാ ആശ്വാസം ആയത്.. ഇനി വീട്ടിൽ പോകാലോ... അല്ല... ചേട്ടായി എന്നാ ഇങ്ങനെ നിൽക്കുന്നെ.. വാ നമുക്ക് പോയി ഫ്രഷ് ആയി വരാം...... "

ഒരു നെടുവീർപ്പോടെ മുന്നോട്ട് നീങ്ങിയവൻ ചുവരിൽ ചാരി നിൽക്കുന്നവനെ കയ്യിൽ പിടിച്ചു കൊണ്ട് മുന്നോട്ട് നടക്കാനായി നോക്കിയെങ്കിലും..
റൂണി അവനെ തടഞ്ഞു കൊണ്ട് അവിടെ തന്നെ നിന്നു.....

" വേണ്ട... എനിക്കിനി വീട്ടിൽ പോയിട്ട് ഫ്രഷ് ആയാൽ മതി..... "

ജെന്നിയെ നോക്കി കൊണ്ടാണവൻ പറഞ്ഞത്... വാഷ്റൂമിൽ പോകണമായിരുന്നു.. യൂറിൻ പാസ്സ് ചെയ്യണമെന്നൊക്കെ തോന്നിയിരുന്നു അവന്.. പക്ഷെ കുറച്ചു മുന്നത്തെ ടെൻഷനിൽ അതൊക്കെ ആവിയായി പോയത് പോലെ....

അതിനുമപ്പുറം എല്ലാം ശരിയായി വന്നതും എത്രയും വേഗം വീട്ടിൽ എത്തിയാൽ മതിയെന്നൊരു ചിന്ത ആയിരുന്നു അവനിൽ......
എത്രയും വേഗം ജെന്നിയിൽ നിന്നും മാറി നിൽക്കാൻ കഴിയുന്നുവോ അത്രയും വേഗം പോവുക....

എന്നാൽ.....

" എന്നാൽ പിന്നെ നമുക്ക് വേഗം പോയേക്കാം... ആന്റിയും അങ്കിളും ഇപ്പോൾ വിളിച്ചു വെച്ചതേയുള്ളൂ... ജെന്നി ചേച്ചിയെ കാണാൻ അവരെല്ലാവരും wyt ചെയ്ത് ഇരിക്കുകയാണ്.... നമ്മൾ പോയി സെറ്റ് ആയിട്ട് വേണം എല്ലാവർക്കും ഒരുമിച്ചു ഫങ്ക്ഷന് പോകാൻ.... "

ആവേശത്തോടെ പ്രയാഗ് വിളിച്ചു കൂവിയ വാക്കുകൾ... അത് കേട്ട് ചെറു ചിരിയോടെ അവനെ നോക്കി തന്റെ സാധനങ്ങൾ പാക്ക് ചെയ്യുന്ന ജെന്നി....

" ഈ പിശാശു നമ്മുടെ കൂടെ വീട്ടിലേക്ക് വരുന്നുണ്ടോ..... "

ജെന്നി കേൾക്കാതെ അപ്പുവിനോടത് ചോദിക്കുമ്പോൾ അവന്റെ മുഖത്ത് നീരസം നിറഞ്ഞിരുന്നു...
ഹോസ്പിറ്റലിൽ വെച്ച് തന്നെ സ്വഭാവം വെച്ച് വലിച്ചു കീറാൻ തോന്നിയതാണ്... അങ്ങനെയുള്ളപ്പോൾ വീട്ടിലും കൂടി ഇതിനെ സഹിക്കുക എന്ന് പറഞ്ഞാൽ....

" It's ഹോർബിൾ..... "

അവനൊരു നിക്ഷേധ ഭാവത്തോടെ അപ്പുവിനെ നോക്കി വിലങ്ങനെ തല ചലിപ്പിച്ചു...

" ഇന്നൊരു ദിവസത്തേക്ക് മാത്രം ആണ് ചേട്ടായി.. അല്ലാതെ ചേച്ചി സ്ഥിരം ആയിട്ട് നമ്മുടെ വീട്ടിൽ നിൽക്കുമെന്ന് തോന്നുന്നുണ്ടോ... ഇനി ചേട്ടായിക്ക് ഇഷ്ടം തോന്നി നിർത്തിയാലും എനിക്ക് വിരോധം ഒന്നുമില്ല... നിങ്ങൾ തമ്മിൽ നല്ല മാച്ച് ആണെന്നെ....
"

" പ്ഫാ തെണ്ടി.... "

ചെറു ചിരിയോടെ പ്രയാഗ് പറഞ്ഞു നിർത്തിയതും റൂണിയുടെ വക നല്ലൊരു ആട്ട് ആയിരുന്നു അവന് മറുപടിയായി കിട്ടിയത് .....
മുഖം ഒന്ന് ചുളിച്ചു കൊണ്ട് റൂണിയുടെ കയ്യിലെ പിടി വിട്ട് കൊണ്ടവൻ പിന്നിലേക്ക് നീങ്ങി.....

" വീട്ടിൽ നിർത്താൻ പറ്റിയ മുതൽ തന്നെ ആണ്... എന്നിട്ട് വേണം ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് അവളെന്റെ കൂമ്പിടിച്ചു കലക്കാൻ.... "

ഇപ്പോൾ തന്നെ കയ്യിൽ നിന്നും രക്ഷപെട്ടു വന്നതിന്റെ ആശ്വാസത്തിൽ നിന്നവൻ ജെന്നി കേൾക്കാതെ അവനോട് മാത്രം ആയി അടക്കം പറഞ്ഞു കൊണ്ട് അവനെ അവനെ നോക്കി...

" ഓഹ്... ഇതിലിനി എന്നാ കൂമ്പും കരളും ഇരിക്കുന്നെ... മൊത്തം നിങ്ങളുടെ ഇളയപ്പൻ കുത്തിയെടുത്തോണ്ട് പോയില്ലേ..... "

" നിനക്കെന്നാടാ പന്നീ..... "

" എന്റെ പൊന്ന് ചേട്ടായി.. ഞാനൊരു സത്യം പറഞ്ഞതല്ലേ... അതിന് എന്റെ നെഞ്ചത്തോട്ടു കയറാതെ വാ.. നടക്ക് നമുക്ക് പോകാം..... "

റൂണിയുടെ തോളിൽ ഒന്ന് തട്ടി പറഞ്ഞു കൊണ്ട് അവൻ കൈ പിടിച്ചു മുന്നോട്ട് നടത്തിച്ചെങ്കിലും ദേഷ്യത്തിൽ നിന്നവൻ അപ്പുവിന്റെ കൈകളെ തട്ടിയെറിഞ്ഞു കൊണ്ട് മുന്നോട്ട് ചുവട് വെച്ചു....

"ചേട്ടായി ഇങ്ങനെ സ്പീഡിൽ നടക്കല്ലേ... അവിടെ നിൽക്ക്.. ഞാൻ പിടിക്കാം...."

പിന്നിൽ നിന്നും വരുന്ന പ്രയാഗിന്റെ ശബ്ദം ഒന്നും അവൻ കേട്ടതില്ല....

ഒരുത്തനെയും സഹായം ആവശ്യം ഇല്ല.. എനിക്ക് ഒറ്റയ്ക്ക് നടക്കാൻ അറിയാം... ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം....

വാശിയോടെ പറഞ്ഞു കൊണ്ടവൻ മുന്നോട്ട് നടന്നു... എന്നാൽ ഡോറിനരികിലായി എത്തിയതും വയറിലെ തൊലി വലിഞ്ഞു വേദനയോടെ റൂണിയുടെ മുഖം ചുളിഞ്ഞു പോയിരുന്നു....
പതിയെ വയറിൽ കൈകൾ ചേർത്ത് പിടിച്ചു കൊണ്ട് മുന്നോട്ട് ചുവട് വെച്ചതും താൻ വെച്ച് പോകുന്നത് പോലെയും അവന് തോന്നി....

സൈഡിലേക്ക് മറിഞ്ഞു പോകുന്നത് അവൻ അറിഞ്ഞിരുന്നു.....

" ആഹ്ഹ്ഹ്..... "

പേടിയോടെ അലറുന്നതിനൊപ്പം പിന്നിൽ നിന്നും പ്രയാഗിന്റെ ശബ്ദവും അവൻ കേട്ടിരുന്നു... ഒപ്പം ദേഹത്തായി മുറുകുന്ന കൈകളും.....

തന്നെ വീഴാതെ ആരോ പിടിച്ചു നിർത്തിയിരിക്കുന്നതാണെന്ന് മനസിലാക്കിയെടുത്തതും പേടിയോടെ ഇറുകെ അടച്ച കണ്ണുകൾ തുറന്നു കൊണ്ട് അവൻ പതിയെ തനിക്കരികിൽ നിൽക്കുന്നയാളെ നോക്കി.....

ജെന്നി....!!

റൂണിയുടെ കണ്ണുകൾ ഒന്ന് വിടർന്നു....
അവനെ വീഴാതെ നടുവിൽ താങ്ങി പിടിച്ചു തന്റെ ദേഹത്തേക്ക് ചേർത്ത് നിർത്തിയിരിക്കുകയാണ് അവൾ... മറു കൈ അവന്റെ വയറിനെയും പൊതിഞ്ഞു പിടിച്ചിട്ടുണ്ട്.....

അതും അത്രയും ശ്രദ്ധയോടെ അവനെ വേദനിപ്പിക്കാതെ തന്നെ....
റൂണി അത്ഭുതത്തോടെ അവളെയൊന്ന് നോക്കി നിന്ന് പോയി....
തൊട്ടടുത്ത നിമിഷം ബോധം വന്നു അവളിൽ നിന്ന് അകലനായി പിന്നോട്ട് നീങ്ങിയെങ്കിലും അതിന് സമ്മതിക്കാതെ ജെന്നി അവന്റെ കൈകളെ തന്റെ തോളിലേക്ക് ചേർത്ത് പിടിച്ചു....

മറു കയ്യാൽ അവന്റെ ഇടുപ്പിലൂടെ ചുറ്റി അവളുടെ ദേഹത്തേക്ക് ചേർത്ത് പിടിച്ചു.....

" പേടിക്കണ്ട... ഞാൻ പിടിച്ചിട്ടുണ്ട്... പതിയെ നടന്നോ....."

ചെറു ചിരിയോടെ കണ്ണുകൾ ചിമ്മി കൊണ്ടാണ് അവൾ പറഞ്ഞത്....
ഇതിനു ചിരിക്കാനൊക്കെ അറിയോ....?

അത്രയും നേരമുള്ള കടുപ്പം മാറ്റി വളരെ nനല്ല രീതിയിൽ തന്നോട് സംസാരിച്ചു ചിരിയോടെ നിൽക്കുന്നവളെ കണ്ടതും റൂണിയുടെ കണ്ണുകളിൽ അത്ഭുതം ആയിരുന്നു....

ഇതുവരെ കണ്ടൊരു ജെന്നിയല്ല.. പകരം മറ്റേതോ പെൺകുട്ടിയെ പോലെ.....

എങ്കിലും ഇങ്ങനെ ചേർന്ന് അവളുടെ കൂടെ പോവുകയെന്നൊക്കെ പറയുന്നത് നടക്കുന്ന കാര്യം അല്ല....
റൂണി ഒരു വല്ലായ്മയോടെ പിന്നിലേക്ക് തല ചെരിച്ചു അപ്പുവിനെ നോക്കിയതും.....

ആ നേരമത്രയും അവനെ നോക്കി ചിരിയോടെ നിന്നവൻ വേഗം തന്നെ മുഖം വെട്ടിച്ചു കളഞ്ഞു... ഇരു കയ്യിലും ഓരോ ബാഗുമായി ഞാനൊന്നുമറിഞ്ഞില്ലേ....
എന്നൊരു ഭാവത്തോടെ അവർക്കരികിലൂടെ റൂമിൽ നിന്നും ഇറങ്ങി പോകുന്നവനെ വല്ലാത്തൊരു ഭാവത്തോടെ ആണ് റൂണി നോക്കി നിന്നത്....

" അതേയ്... ഒന്ന് നടക്കുവോ.. നമുക്ക് പോകാം... "

വീണ്ടും കാതിലായി പതിഞ്ഞ ജെന്നിയുടെ ശബ്ദം... അവനൊരു നെടുവീർപ്പോടെ അവളെ നോക്കി...
എന്തായാലും ഒറ്റയ്ക്ക് നടന്നു പോകാൻ കഴിയില്ല.. അപ്പു തന്നെ പിടിക്കുകയുമില്ല....

വീട്ടിലേക്ക് പോകണമെങ്കിൽ ഈയൊരു വഴി മാത്രമേ മുന്നിൽ ഉള്ളൂ....

ശത്രുക്കളുടെ സഹായം സ്വീകരിക്കരുതെന്നാണ്... എന്നാലും.....

കാര്യം കാണാൻ കഴുതക്കാലും പിടിക്കാം എന്നാണല്ലോ പ്രമാണം....

ഇതും അങ്ങനെ തന്നെ....

സ്വയം ഒന്ന് തന്നെ ആശ്വസിപ്പിച്ചു കൊണ്ടവൻ ജെന്നിക്കൊപ്പം പതിയെ ചുവടുകൾ വെച്ചു കൊണ്ട് മുന്നോട്ട് നീങ്ങി......

..........................................................................................................................................

പാലയ്ക്കൽ തറവാട്.....🍁

നേരം ഇരുട്ടി തുടങ്ങിയതും തറവാട്ടിലെയും ചുറ്റു വഴികളിലെയും ലൈറ്റ്കൾ പ്രകാശിച്ചു തുടങ്ങി... വഴിയരികുകളിൽ അലങ്കാര ബൾബുകൾ സ്ഥാനം പിടിച്ചു....

സംഭവ ബഹുലമായ മൂന്ന് ദിവസങ്ങൾക്കു ശേഷം അവിടെ വീണ്ടും ആളുകളുടെ ഒച്ചയും ബഹളങ്ങളും മുഴങ്ങി തുടങ്ങി... തറവാടിനുള്ളിലും വെളിയിലുള്ള വിശാലമായ മുറ്റത്തും ആളുകളെ കൊണ്ട് നിറഞ്ഞു...

എങ്ങും ചിരിയും കളിയും തമാശകളും... ഈ തവണ ആരുടേയും അഭാവം ഉണ്ടായിരുന്നില്ല അവിടെ...
ഹോസ്പിറ്റൽ വാസം കഴിഞ്ഞെത്തിയ ഫിലിപ്പും സെബാനും മുതൽ.. തറവാട്ടിൽ പോയി അൽപ്പം നേരം റസ്റ്റ്‌ എടുത്തു കഴിഞ്ഞതിനു ശേഷം റൂണിയും അപ്പുവും വരെ അവിടെ എത്തി ചെർന്നിരുന്നു....

അലക്സിയെയും ക്ഷണിച്ചിരുന്നെങ്കിലും സേവിക്കൊപ്പം അവരുടെ പേരെന്റ്സിനെ മീറ്റ് ചെയ്തിട്ട് മാത്രമേ തിരികെ വരാവൂ എന്ന ആദിയുടെ ഓർഡർ ഉള്ളത് കൊണ്ട് മാത്രം ആഘോഷങ്ങളിൽ പങ്കെടുക്കാതെ അവർ നാട്ടിലേക്ക് തിരിച്ചു....

അവരൊഴികെ വേണ്ടപ്പെട്ടവരെല്ലാം ഒത്തു ചേർന്നിരിക്കുന്ന ആഘോഷ ദിവസമാണ് ഇന്ന്....

തറവാടും പരിസരവും മഞ്ഞ വെളിച്ചത്തിൽ കുളിച്ചു നിന്നു... അവിടുള്ളവരും കുട്ടികൾ ഉൾപ്പടെ മഞ്ഞ വസ്ത്രം ധരിച്ചിരുന്നു....
മുന്നേ നടക്കാതെ മുടങ്ങി പോയ ചടങ്ങുകൾ വീണ്ടും നടക്കുകയാണ് അവിടെ.....

അതിന് മുന്നോടിയയുള്ള തയ്യാറെടുപ്പിൽ ആണ് എല്ലാവരും....
മുകളിലെ മുറിയിൽ നിന്നും തന്റെ വസ്ത്രം മാറ്റി ചടങ്ങിനുള്ള മഞ്ഞ വസ്ത്രം അണിഞ്ഞു കൊണ്ട് ആദി മിററിനു മുന്നിലായി വന്നു നിന്നു....

ഇത്തരമൊരു ട്രെടീഷണൽ ആയ വിവാഹവും അതിലെ ചടങ്ങുകളുമൊക്കെ അവൻ ആദ്യമായി പങ്കെടുക്കുകയാണ്... അവൻ കണ്ടിരിക്കുന്നതും പങ്കെടുത്തിരിക്കുന്നതും ജൂത ശൈലിയിൽ ഉള്ള ചടങ്ങുകൾക്ക് മാത്രം ആണ്....

അവരുടെ പറമ്പരാഗത രീതിയിൽ മാത്രം നടത്തുന്ന ചടങ്ങുകൾ... അങ്ങനെ അല്ലാതൊന്നിൽ ആദ്യമായി പങ്കെടുക്കുന്നതിന്റെ എല്ലാ കൗതുകവും അവനിൽ നിറഞ്ഞിരുന്നു....

മിററിൽ തന്നെ ഒന്ന് അടിമുടി നോക്കി പെർഫെക്ട് ആണെന്ന് ഉറപ്പ് വരുത്തിയതും അവനൊരു ചിരിയോടെ റൂമിനു വെളിയിലേക്കിറങ്ങി...
ശിവയും റൂണിയും താഴെ wyt ചെയ്യുകയാണെന്ന മെസ്സേജ് അവന് വന്നിരുന്നു.....

അവർക്കരികിലേക്ക് പോകാനായി ദൃതിയിൽ താഴേക്ക് നടന്നതും സ്റ്റെപ്പിനടുത്തു നിന്നും ആരുടെയോ കൈകൾ അവനെ ബലമായി വലിച്ചു തൂണിനു പിന്നിലേക്കായി വലിച്ചു ചേർത്തു....

തീരെ പ്രതീക്ഷിക്കാത്തതായത് കൊണ്ട് തന്നെ ആദിക്ക് ബാലൻസ് കിട്ടിയിരുന്നില്ല... തന്നെ പിടിച്ചു വലിച്ചത് ആരാണോ.. അയാളുടെ ദേഹത്തേക്കയി ശക്തിയിൽ വന്നിടിച്ചു കൊണ്ടാണ് അവൻ തൂണിലേക്ക് അമർന്നത്.....

" അമ്മച്ചീ... ഞാൻ ചത്തു..... "

ദേഹത്തേക്കായി വന്നു അമർന്നു നിന്ന് പോയതും തനിക്ക് അടിയിൽ നിന്നും കെട്ട ശബ്ദം... ആദിക്ക് ചിരി വന്നു പോയിരുന്നു....
അവിടുത്തെ വെളിച്ച കുറവിൽ ആളുടെ മുഖം പെട്ടന്ന് കാണില്ലെങ്കിലും തന്നെ ഇത്രയും ധൈര്യത്തോടെ കയ്യിൽ പിടിച്ചു നിർത്താൻ ഇവിടെ ധൈര്യം ഉള്ളത് ഒരേയൊരാൾക്ക് മാത്രം ആണെന്ന് അവനറിയാം....

മുഖം അമർന്നു പോയ തോളിൽ നിന്നും പതിയെ തല അടർത്തി മാറ്റി കൊണ്ട് അവനിൽ നിന്ന് അകന്നു മാറി നേരെ നിന്നതും ആഞ്ഞൊരു ശ്വാസം എടുത്തു കൊണ്ട് തന്നെ കൂർപ്പിച്ചു നോക്കുന്നവനെ കാണെ ആദി ചിരിച്ചു പോയി....

" ആവശ്യം ഇല്ലാത്ത പണിക്ക് പോയിട്ടല്ലേ... നേരെ വന്നു വിളിച്ചിരുന്നെങ്കിൽ എന്തായിരുന്നു.... "

മുന്നിൽ നിൽക്കുന്നവന്റെ മുടിയിൽ ഒന്ന് വിരൽ കടത്തി കുടഞ്ഞു കൊണ്ട് അവൻ ചോദിച്ചതും കേട്ട് നിന്നവന്റെ നെറ്റിയും ഒന്ന് ചുളിഞ്ഞു....

" പോടാ പട്ടി... വിളിച്ചാൽ അപ്പോൾ നിൽക്കുന്നത് പോലെയാണ്... മൂന്ന് ദിവസം കൊണ്ട് ഇരുന്നു വിളിക്കുന്നു എന്നെ തിരിഞ്ഞു നോക്കിയോ നീ... "

അൽപ്പം ഇഷ്ടക്കേടോടെ ആണവൻ ചോദിച്ചത്.. ഉച്ചക്ക് മെസ്സേജ് അയച്ചപ്പോൾ പോലും അങ്ങനൊരു പണി ആണല്ലോ മുന്നിൽ നിൽക്കുന്നവൻ ഒപ്പിച്ചു വെച്ചത്......

നേരെ ചൊവ്വേ കണ്ടിട്ടും സംസാരിച്ചിട്ടും മൂന്ന് ദിവസം ആയി.....

മെസ്സേജ് അയച്ചാൽ റിപ്ലേയും തരില്ല... കാൾ ചെയ്താൽ എടുക്കുകയുമില്ല... എപ്പോൾ നോക്കിയാലും തിരക്ക്... കാര്യങ്ങളുടെ സീരിയസ്നെസ് അറിയാവുന്നത് കൊണ്ട് അത്രയും ക്ഷമിച്ചു നിന്നത് തന്നെ......

കല്യാണ വീട്ടിൽ വന്നു കയറിയപ്പോൾ മുതൽ സ്കെച് ചെയ്തു വെച്ചതാണ്... അടുത്ത് നിന്ന് ആളൊന്നൊഴിഞ്ഞിട്ട് വേണ്ടേ അരികിൽ വന്നു വല്ലതും ചോദിക്കാൻ... കാത്തു... കാത്തിരുന്ന് കിട്ടിയ അവസരം ആണ് ഇത്.....

ചോദിക്കാനും പറയാനുമുള്ളതൊക്കെ കഴിഞ്ഞിട്ടേ വിടൂ....

വാശിയോടെ മുന്നോട്ട് ആഞ്ഞവൻ ആദി എന്തെങ്കിലും മറുപടി കൊടുക്കുന്നതിനു മുന്നേ തന്നെ അവനെയും കൊണ്ട് തിരികെ തൂണിന്റെ പിന്നിലേക്ക് മറഞ്ഞിരുന്നു.....

തൂണിൽ പുറം ഇടിച്ചു നിന്നവൻ വിടർന്ന കണ്ണോടെ ലൂക്കയെ നോക്കി... പരാതിയും പരിഭവവും കുറുമ്പും നിറഞ്ഞൊരു മുഖം... ഇരു കൈകളും ഇരു സൈഡിലുമായി കുത്തി തന്റെ ദേഹത്തേക്ക് അത്രയും ചേർന്നു നിൽക്കുന്നവൻ....

അവനിൽ നിന്നുതിരുന്ന് ശ്വാസം പോലും തന്റെ മുഖത്ത് പതിക്കുന്ന അത്രയും അരികിൽ ചേർന്നു നിൽക്കുന്നവൻ....

" ലൂക്കാ.... "

പതിഞ്ഞൊരു ശബ്ദത്തിൽ അവനെ വിളിക്കുന്നതിനൊപ്പം ആദിയുടെ കൈകൾ അവന്റെ ഇടുപ്പിലായി ചുറ്റി വരിഞ്ഞു...
ചെറിയൊരു കുറുകലിൽ തീർത്തൊരു മൂളൽ മാത്രം ആയിരുന്നു അവന്റെ മറുപടി....

തന്റെ കണ്ണുകളിലേക്ക് മാത്രം നോട്ടമേയ്തു നിൽക്കുന്നവന്റെ ദേഹത്തൂടെ കൈകൾ ഇഴപ്പിച്ചു കൊണ്ട് ആദിയും അവനെ തന്നെ നോക്കി നിന്ന് പോയി.....

ചുറ്റിനും ആളുകൾ ആണ്.. കുടുംബക്കാരും കൂട്ടുകാരും നാട്ടുകാരും അടക്കം എല്ലാവരും ഉണ്ട് അവിടെ....
അവർ നിൽക്കുന്നിടം ഒഴിഞ്ഞു തന്നെ ആണെങ്കിലും അതും ശ്വാശ്വതമല്ല... എപ്പോൾ വേണമെങ്കിലും ആളുകൾ കയറി വരാം....

ആ നേരം തങ്ങളെ ഇങ്ങനെ കണ്ടാൽ....
ലൂക്കയെ തന്നിൽ നിന്നും അടർത്തി മാറ്റി താഴേക്ക് ഇറങ്ങി പോകണമെന്ന് തോന്നിയവന്... എന്നാൽ ഇത്രയും ചേർന്നു... തമ്മിലുള്ള ഹൃദയമിടിപ്പ് പോലും പരസ്പരം പങ്കു വെച്ചു ചൂടും നിശ്വാസവും തമ്മിലുരസി നിൽക്കുന്നവനിൽ നിന്നും അകന്നു മാറുന്നതെങ്ങനെ......

അകന്നു മാറാൻ ശ്രമിക്കും തോറും അതിന് വിപരീതമായി ആദിയുടെ കൈകൾ ലൂക്കയിൽ പിടി മുറുക്കി കൊണ്ടിരുന്നു....

എങ്കിലും അവനൊന്നു പറഞ്ഞു നോക്കി.....

" ലൂക്കാ... എല്ലാവരും ഉണ്ട്.. ആരെങ്കിലും ഇങ്ങോട്ട് കയറി വന്നു നമ്മളെ കണ്ടാലോ... നമുക്ക് താഴേക്ക് പോകാം.... "

അവനെ ഒന്ന് കൂടെ തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ടാണ് ആദി ചോദിച്ചത്... നാവ് എന്താണോ പറയുന്നത്... അവന്റെ ശരീരം അതിന് വിപരീതമാണ് ആഗ്രഹിക്കുന്നതെന്ന് പറയുന്നത് പോലെ......

അത് അറിഞ്ഞതും ആദിയുടെ തോളിൽ അമർത്തിയിരുന്ന മുഖം ഉയർത്തി കൊണ്ടവൻ ആദിയെ നോക്കി.....

" ആദി..., നമ്മുടെ എൻഗേജ്‌മെന്റ് കഴിഞ്ഞതാണ്.. ഇങ്ങനെ ആരെങ്കിലും വരുന്നുണ്ടോ എന്നൊക്കെ നോക്കി നടക്കാൻ ഞാൻ നിന്നെ ഒളിച്ചു പ്രേമിക്കുന്നതൊന്നുമല്ല... എല്ലാവരുടെയും സമ്മതം ഉണ്ട് എനിക്ക്.... So..... എനിക്ക് നിന്നെ കാണാൻ തോന്നുമ്പോൾ ഞാൻ വന്നു കാണും... എനിക്ക് സംസാരിക്കാൻ തോന്നുമ്പോൾ ഞാൻ സംസാരിക്കും.... എനിക്ക് നിന്നെ കിസ്സ് ചെയ്യാൻ തോന്നിയാൽ ഞാൻ അതും ചെയ്യും..... "

പറഞ്ഞു തീരുന്നതിനൊപ്പം ആദിയുടെ ചുണ്ടുകളിൽ ചെറുതായി മുത്തി മാറിയിരുന്നു അവൻ... ആദി അൽപ്പം അത്ഭുതത്തോടെ അവനെ നോക്കി...

ഫോണിൽ വായിച്ചറിഞ്ഞ മെസ്സേജ് ഒക്കെ വെച്ച് വലിയൊരു യുദ്ധം തന്നെ ആണ് പ്രതീക്ഷിച്ചത്... പക്ഷെ... അങ്ങനെയൊന്നും ലൂക്കയുടെ ഭാഗത്തു നിന്ന് ഉണ്ടാകാത്തത്തിൽ ചെറിയൊരു അത്ഭുതം തോന്നിയവന്....
ഇനി മനസിൽ കരുതി വെച്ചിരിക്കുന്ന പണിക്ക് മുന്നോടിയയുള്ള സ്നേഹ പ്രകടനം ആണോയെന്നും അവൻ സംശയിക്കാതിരുന്നില്ല.....

ചെറിയൊരു സംശയത്തോടെ ആദി അവനെ നോക്കി നിൽക്കുമ്പോഴും ലൂക്കയുടെ കണ്ണുകൾ ആദിയെ അടിമുടി നിരീക്ഷിക്കുന്ന തിരക്കിൽ ആയിരുന്നു...

പരാതിയും പരിഭവവുമൊക്കെ ഉണ്ടെങ്കിലും ആ സമയം വഴക്കിട്ടു ഇല്ലാതാക്കാൻ അവൻ ആഗ്രഹിച്ചിരുന്നില്ല... അതിലുപരി ആദിയെ അവനൊരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട്... അവന്റെ പ്രസൻസ്... അവന്റെ സംസാരം... അവന്റെ ശബ്ദം... അവന്റെ സ്പർഷം... അങ്ങനെയെല്ലാം തന്നെ അവൻ മിസ്സ്‌ ചെയ്യുന്നുണ്ട്....

മഞ്ഞ കുർത്തിയണിഞ്ഞു തന്റെ മുന്നിൽ നിൽക്കുന്നവനെ മതിവരുവോളം തന്റെ കണ്ണിനാൽ ഉഴിഞ്ഞു കൊണ്ടിരുന്നു അവൻ....

" Don't look at me like this... I know I'm handsome..... "

പാതി കുറുമ്പോടെ അവന്റെ കണ്ണുകളെ കൈകളാൽ മറച്ചു പിടിച്ചു കൊണ്ട് ആദി പറഞ്ഞ വാക്കുകൾ... തന്റെ മുന്നിലെ കാഴ്ച്ച മറഞ്ഞതും നീരസത്തോടെ ആദിയുടെ കൈകൾ എടുത്തു മാറ്റി കൊണ്ടവൻ അവനെ നോക്കി.....

" നീ അത്രയ്ക്ക് handsome ഒന്നുമല്ല.. പിന്നെ കാണാൻ കൊള്ളാം അത്ര തന്നെ... ഒരുപാട് ജാട കാണിക്കല്ലേ... എന്റെ മുന്നിൽ ഒന്നുമല്ല നീ.... "

അവനിൽ നിന്നും അകന്നു മാറി തന്റെ കുർത്തിയുടെ കോളർ ഒന്ന് ഉയർത്തി അൽപ്പം പുച്ഛം നിറഞ്ഞൊരു ഭാവത്തോടെ തന്നെ ആണവൻ പറഞ്ഞത്....

അത് കേട്ട് ചിരിയോടെ ആദി നേരെ നിൽക്കുന്നതിനു മുന്നേ തന്നെ ലൂക്ക അവനിലേക്ക് അമർന്നിരുന്നു.... ഇരു കൈകൾ കൊണ്ടും ആദിയെ മുറുകി വരിഞ്ഞു കൊണ്ടവൻ അവന്റെ തോളിലായി മുഖം അമർത്തി നിന്നു....

ആദിയുടെ കൈകളും അവനെ പുണർന്നിരുന്നു.. പരസ്പരം ഒന്നും മിണ്ടാതെ... ഒന്നും ചോദിക്കാതെ കൈകൾ കൊണ്ട് ചേർത്ത് പിടിച്ചു കൊണ്ട് അവർ അങ്ങനെ നിന്നു....

നിമിഷങ്ങൾ കഴിഞ്ഞു പോകുന്നത് അറിഞ്ഞിരുന്നുവെങ്കിലും ലൂക്ക് അവനിൽ നിന്നും അകന്നു മാറിയില്ല... ആദി അവനെ തന്നിൽ നിന്നും അകറ്റി മാറ്റിയതുമില്ല.. പകരം ഒന്ന് കൂടി ചേർത്തു പിടിച്ചു.....

ചെറിയൊരു വിരഹത്തിന് ശേഷം ഒത്തു കൂടിയവർ.. തമ്മിലുള്ള പ്രണയത്തിന്റെ ആഴം മനസിലാക്കിയെടുത്ത ദിവസങ്ങൾ ആയിരുന്നു... പ്രണയം എന്ന വികാരത്തിൽ വേർപിരിയലിന്റെ തീവ്രത എത്രത്തോളം എന്ന് അറിഞ്ഞു തുടങ്ങിയ ദിവസങ്ങൾ.....

വീണ്ടും അരികിൽ പ്രിയപെട്ടവന്റെ സാനിധ്യം അറിഞ്ഞതും ഒരു നിമിഷം പോലും വിട്ട് മാറാൻ കഴിയാത്തത് പോലെ... ഉള്ളിൽ അടക്കി നിർത്തിയിരിക്കുന്ന പ്രണയം അതിന്റെ എല്ലാ കെട്ടുകളും ലംഖിച്ചു പുറത്തേക്ക് ചാടാനായി വെമ്പൽ കൊള്ളുന്നത് പോലെ.....

തന്നോട് ചേർന്ന് നിൽക്കുന്നവന്റെ കഴുത്തിൽ ആദിയുടെ ചുണ്ടുകൾ ആഴ്ന്നു... ലൂക്ക് ഒന്ന് പിടഞ്ഞു പോയിരുന്നു....
ചെറിയൊരു കുറുകലോടെ അവനിൽ നിന്നും മുഖം ഉയർത്തിയവൻ ആദിയുടെ കണ്ണുകളിലേക്ക് നോക്കി...

" ആദി..... "

അവനെ മാത്രം നോട്ടമെയ്തു കൊണ്ട് വിളിക്കുമ്പോൾ ലൂക്കിന്റെ സ്വരം നേർത്തു പോയിരുന്നു... തിരികെ ഒരു മൂളലിൽ മറുപടി ഒതുക്കുമ്പോൾ ആദിയുടെയും....

ആദിയുടെ ഇടുപ്പിലൂടെ ചേർത്തു പിടിച്ചിരുന്ന തന്റെ കൈകൾ എടുത്തു മാറ്റി കൊണ്ടവൻ അവന്റെ കവിളിൽ ചേർത്ത് വെച്ചു... അവന്റെ കണ്ണുകൾ ആദിയുടെ ചുണ്ടുകളിൽ ആയിരുന്നു... പതിയെ തന്റെ തള്ള വിരലിനാൽ അവയെ അമർത്തി തഴുകി കൊണ്ടവൻ നോക്കിയതും ആദിയുടെ ചുണ്ടുകളും ഒന്ന് വിടർന്നു....

കണ്ണുകൾ ഒന്ന് പിടഞ്ഞു... ലൂക്കിന്റെ ദേഹത്തെ പിടി മുറുക്കുന്നതിനൊപ്പം അവൻ ഉമി നീരിറക്കിയതും ഉയർന്നു പൊങ്ങുന്ന തൊണ്ടകുഴിയിൽ ലൂക്ക ഒരു കൗതുകത്തോടെ നോക്കി....

ഈ നേരമത്രയും അടുത്തുണ്ടായിരുന്നവന്റെ സാമീപ്യം... പലതും തോന്നി തുടങ്ങിയിരുന്നു അവന്... അവനെ തന്നിലേക്ക് ചേർത്തണയ്ക്കാൻ തോന്നി... മതി വരുവോളം ചുംബിക്കുവാൻ തോന്നി... അതിനുമപ്പുറം മറ്റെന്തൊക്കെയോ അവനിൽ തോന്നി തുടങ്ങിയിരുന്നു....

ഇനിയും തനിക്ക് പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് തോന്നിയതും അവൻ വീണ്ടും ആദിയുടെ കണ്ണുകളിലേക്ക് നോക്കി....

" ആദി..., I want to you kiss you... പക്ഷെ... നീ തരണം.... "

ഇടറി പോയൊരു സ്വരത്തോടെയാണവൻ ചോദിച്ചത്... അങ്ങനെയൊന്ന് നടന്നില്ലയെങ്കിൽ താനിപ്പോൾ ശ്വാസം കിട്ടാതെ പിടഞ്ഞു പോകുമെന്ന് അവന് തോന്നി പോയി... പിടച്ചു കൊണ്ടിരിക്കുന്ന ഹൃദയം പൊട്ടി പോകുമെന്ന്......

ആദി അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു... ലൂക്കയിൽ ഇങ്ങനെയൊരു ഭാവം അവൻ ആദ്യമായി കാണുകയാണ്.... ഇത്രയും ദയനീയമായി തന്നോട് ചോദിച്ചു നിൽക്കുന്നവനെ അവൻ ആദ്യമായി അറിയുകയാണ്.....

" പ്ലീസ്‌.... "

വീണ്ടും ചിലമ്പി പോയൊരു സ്വരത്താൽ തന്നെ നോക്കുന്നവനെ കണ്ടതും ആദി അവനെ തന്നിലേക്കയി വലിച്ചടുപ്പിച്ചു... അതിൽ കൂടുതൽ ഒന്നും ക്ഷമിച്ചു നിൽക്കാൻ അവനെ കൊണ്ടും കഴിയുകയില്ല....

ലൂക്കിന്റെ ഇരു കവിളിലും കൈകൾ പൊതിഞ്ഞു പിടിച്ചു കൊണ്ടവൻ അവന്റെ ചുണ്ടുകളിലേക്ക് നോക്കി... ചെറുതായി നനവർന്ന ചുവന്ന നിറത്തിലെ ചുണ്ടുകൾ... അവ ചെറുതായി വിടർന്നിരുന്നു.... ഒപ്പം ആദിയുടെ ചുണ്ടുകളും....

ഒത്തു ചേരാൻ അത്രയും ആഗ്രഹിച്ചു നിൽക്കുന്നവയാണ്.. കാന്തം പോലെയാണ് തമ്മിൽ അടുത്തതും... ഒന്ന് മറ്റൊന്നിനെ തന്നിലേക്ക് വലിച്ചകർഷിക്കുന്നത് പോലെ....
മൂക്കുകൾ തമ്മിൽ ഉരസി കവിളിൽ വിരലുകൾ കൊണ്ട് തഴുകി... ശ്വാസം തമ്മിൽ കൂടി ചേർന്ന്..കണ്ണുകൾ കൂമ്പിയടഞ്ഞു....ചുണ്ടുകൾ തമ്മിൽ കൂട്ടി മുട്ടിയതും......

" അദ്രി.... "

അവിടമാകെ ഉയർന്നു പൊങ്ങിയ ശബ്ദം... ഇരുവരും നന്നായി ഞെട്ടി പോയിരുന്നു... വേഗം തന്നെ തമ്മിൽ അകന്നു മാറിയവർ ഞെട്ടലോടെ തിരിഞ്ഞു നോക്കിയതും തൂണിനു പിന്നിലായി കണ്ണുകൾ പൊത്തി നിൽക്കുന്ന ശിവയെയും റൂണിയെയുമാണ് കാണുന്നത്......

അവിടെ നടന്നത് വ്യക്തമായി കണ്ടു എന്നറിയിക്കുന്നത് പോൽ ഇരുവരുടെയും ചുണ്ടിൽ കള്ള ചിരിയും ഉണ്ട്... കൈ വിരലുകൾക്കിടയിലൂടെ ഒളിഞ്ഞു നോക്കി നിൽക്കുന്നവരെ കണ്ടതും ആദിയുടെ നെറ്റിയൊന്ന് ചുളിഞ്ഞു.....

ലൂക്കിന്റെ മുഖത്ത് നിരാശ നിറഞ്ഞൊരു ഭാവം ആയിരുന്നു... ആശിച്ചു മോഹിച്ചു ഒപ്പിച്ചെടുത്തൊരു കിസ്സ് അല്ലെ ഒറ്റ നിമിഷം കൊണ്ട് തട്ടി കളഞ്ഞത്...

ചൊറിയൻ പുഴുവിനു വരാൻ കണ്ട നേരം....

ശിവയെ നോക്കി കൊണ്ടവൻ പല്ലിരുമ്മിയെങ്കിലും ശിവയിൽ വല്ലാത്തൊരു സന്തോഷം നിറഞ്ഞിരുന്നു... മൂന്ന് ദിവസങ്ങൾക്കു മുൻപ് ഇത് പോലൊരു രാത്രിയിൽ... ഇതുപോലൊരു സമയം... തനിക്ക് കിട്ടേണ്ടിയിരുന്ന ഇതുപോലൊരു കിസ്സ് ആണ് മുന്നിൽ നിൽക്കുന്ന കുട്ടി പിശാശ് നശിപ്പിച്ചു കളഞ്ഞത്....

തിരികെ അതുപോലൊന്ന് പകരം വീട്ടിയതും എന്തെന്നില്ലാത്തൊരു ആത്മ സംതൃപ്തി അവനിൽ നിറഞ്ഞു നിന്നു....

" എന്തായിരുന്നു ഇവിടെ പരിപാടി.... "

രണ്ട് പേരെയും ഒന്ന് അടിമുടി നോക്കി കൊണ്ട് അർത്ഥം വെച്ചൊരു ചിരിയോടെ ശിവ റൂണിയെ നോക്കി... റൂണി ശിവയെയും....

എന്തിനും ഏതിനും തങ്ങളെ കളിയാക്കാൻ മുന്നിൽ നിൽക്കുന്നവനെ തിരികെ കളിയാക്കാൻ കിട്ടുന്നൊരു അവസരം... അവർ വെറുതെ കളയില്ലല്ലോ....

" ഇവിടെ... ഇവിടെ... എന്ത്... ഇവിടെ ഒന്നുമില്ല.... "

ആദിയെ നോക്കിയാണ് ചോദിച്ചതെങ്കിലും ലൂക്ക ആണ് മറുപടിആണ് കൊടുത്തത്... അവന്റെ വെപ്രാളം നിറഞ്ഞൊരു മറുപടിയും പരിഭ്രമം നിറഞ്ഞ മുഖവും അവരിലെ ചിരിയുടെ ആഴം കൂട്ടിയിരുന്നു....

" എന്തിനാ ലൂക്കാ നുണ പറയുന്നത്.."

റൂണിയെയും ശിവയെയും തന്നെ നോക്കി നിന്നവൻ ലൂക്കയെ അവർ കളിയാക്കി ചിരിക്കുന്നത് കണ്ടതും ഒരു നെടുവീർപ്പോടെ ചോദിച്ചു കൊണ്ട് അവനെ തന്നിലേക്ക് ചേർത്ത് നിർത്തി....

ലൂക്ക് ഒരു സംശയത്തോടെ ആദിയെ നോക്കി.. ചുണ്ടിലെ ചിരി മാഞ്ഞു അതെ പോലൊരു ഭാവത്തോടെ ശിവയും റൂണിയും അവനെ നോക്കി....

"I was trying to kiss him... is there something wrong with you?
....."

ലൂക്കിനെ ചേർത്ത് പിടിച്ചു കൊണ്ട് നിസാരമായൊരു ഭാവത്തോടെ ചുമൽ കൂച്ചി നിൽക്കുന്നവൻ... അവന്റെ മറുപടി കേൾക്കെ ശിവയെയും റൂണിയെയും പോലെ തന്നെ ലൂക്കിന്റെ കണ്ണുകളും ഒന്ന് മിഴിഞ്ഞു....

ആദിയിൽ നിന്നും ഇങ്ങനെയൊരു മറുപടി ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല... തങ്ങളുടെ മുന്നിൽ ഒരു തവണ എങ്കിലും വായടഞ്ഞു നിൽക്കുന്നവനെ കാണാനായി കാത്തിരുന്നവർ കണ്ണ് മിഴിച്ചു വായും പൊളിച്ചു നോക്കി നിന്നപ്പോൾ...

അത്പോലെ തന്നെ അമ്പരപ്പ് ആയിരുന്നു ലൂക്കിലും.....
ഇങ്ങനെയുള്ള തുറന്നു പറച്ചിലുകൾ ഒന്നും ആദിയിൽ നിന്നും ഉണ്ടാകാറില്ല....
തനിക്ക് മുന്നിൽ എന്തും തുറന്നു പറയുമെങ്കിലും മറ്റുള്ളവർക്ക് മുന്നിൽ അൽപ്പം shy പേഴ്സൺ തന്നെ ആണ് ആദി.....

അങ്ങനെയുള്ളവൻ ഒരു കൂസലുമില്ലാതെ വിളിച്ചു പറയുന്നതൊക്കെ കേട്ടതും....

ഇതെന്റെ ആദി അല്ല... എന്റെ ആദി ഇങ്ങനെയല്ലെന്നൊരു ഭാവം ആയിരുന്നു ലൂക്കിൽ....

" കർത്താവെ... ഇനിയെപ്പോഴും ഇവൻ പറയാറുള്ളത് പോലെ എന്റെ കൂടെ നടന്നു ഇവന്റെ ഉള്ള നാണവും മാനവും കൂടി പോയോ.... "

ഒരു നിമിഷം അങ്ങനെയും അവൻ ചിന്തിച്ചു പോയി.....

" എന്താ ഒന്നും മിണ്ടാത്തത്.. ഞാൻ ഇവനെ കിസ്സ് ചെയ്യുന്നത് കൊണ്ട് നിങ്ങൾക്കെന്തെങ്കിലും കുഴപ്പം ഉണ്ടോ..... "

വീണ്ടും ആദിയിൽ നിന്നുതിർന്ന ചോദ്യം... റൂണിയും ശിവയും ഒരുപോൽ ഇല്ലെന്ന് തലയാട്ടി പോയിരുന്നു......
ഏറ്റവും ദയനീയത നിറഞ്ഞു നിന്നത് ശിവയിൽ ആയിരുന്നു.....

ഇന്നത്തെ ദിവസം രണ്ടാമത്തെ തവണ ആണ് അവൻ ആദിയുടെ അടുക്കൽ നിന്നും ചോദിച്ചു വാങ്ങുന്നത്....

" ഒരു കുഴപ്പവുമില്ല... നീ ഉമ്മ വെച്ചോ..
അല്ലേടാ..... "

വിളറി വെളുത്തൊരു ചിരിയോടെ ശിവ ആദിയോട് പറഞ്ഞു കൊണ്ട് റൂണിയെ നോക്കിയതും അത് സമ്മതിക്കുന്നുവെന്ന പോൽ റൂണിയും അവനെയൊന്ന് നോക്കി.....

" ഹാ.. ഇനിയെനിക്ക് തോന്നുമ്പോൾ ഞാൻ കൊടുത്തോളാം.. പക്ഷെ.. അപ്പോൾ ഇങ്ങനെ വന്നു ഒളിഞ്ഞു നോക്കരുത്... കേട്ടോ.... "

മുന്നിലേക്ക് നടന്നു വന്നവൻ ശിവയുടെ കവിളിലായി ഒന്ന് പിച്ചി കൊണ്ട് താഴേക്കുള്ള പടികൾ ഇറങ്ങി വേഗത്തിൽ നടന്നു....
അപ്പോഴും ശിവയും റൂണിയും അവിടെ തന്നെ നിന്നിരുന്നു.....

ആദി കൺ മുന്നിൽ നിന്ന് മറഞ്ഞതും ലൂക്ക് അവരെയൊന്ന് നോക്കി... കിസ്സ് നഷ്ടപ്പെടുത്തിയതിൽ നല്ല ദേഷ്യം തോന്നിയെങ്കിലും ശിവയുടെ മുഖം ആ സമയത്തും ലൂക്കിന്റെ ചുണ്ടിൽ ചിരി വിരിയിച്ചു....

" വല്യ കാര്യത്തിൽ എന്റെ കിസ്സ് മുടക്കാൻ വന്നതല്ലേ... നിനക്ക് അങ്ങനെ തന്നെ വേണമെടാ ചൊറിയാ.....
ഞഞ്ഞാഞഞഞ്ഞാ....... "

" വാ റെയ്ച്ചാ... ഞാൻ കൊണ്ട് പോകാം..... "

ശിവയെ നോക്കി കോക്രി കുത്തി കൊണ്ടവൻ റൂണിയുടെ വീൽ ചെയർ നീക്കി കൊണ്ട് പതിയെ താഴേക്കുള്ള പടികളില്ലാത്ത വഴിയേ നീങ്ങി.... കിട്ടിയ അവസരത്തിൽ റൂണിയും നല്ല ഭംഗിയായി തന്നെ ശിവയെ കയ്യൊഴിഞ്ഞു.....

" കിസ്സ് ചെയ്താൽ എന്താ കുഴപ്പം പോലും... ഒരു കുഴപ്പവുമില്ല... പിന്നെ ഞാൻ അന്ന് ചെയ്തപ്പോൾ ഇവന് എന്തായിരുന്നു പ്രശ്നം... "

കുട്ടി പിശാശ്....!!

റൂണിക്കൊപ്പം നടന്നു നീങ്ങുന്നവനെ തിരികെ കൊഞ്ഞനം കുത്തി കൊണ്ട് അവർക്ക് മുന്നേ താഴെ എത്താൻ എന്നോണം ശിവ പടികൾ ഇറങ്ങി വേഗത്തിൽ ഓടി......

പാലയ്ക്കൽ തറവാടിന്റെ മുറ്റതായിട്ടാണ് അവൻ വന്നു നിന്നത്... അവിടെ വലിയൊരു കൂട്ടം തന്നെ ഉണ്ടായിരുന്നു.... അവിടേക്ക് ആദിയെ വിളിക്കാൻ ആയി തന്നെയാണ് അവൻ റൂണിയെയും കൂട്ടി മുകളിലേക്ക് പോയതും.....

റൂണിയുടെ വീൽ ചെയർ നീക്കി തങ്ങൾക്കരികിലേക്ക് വരുന്നവനെ കാണെ അഭിക്കും ആദിക്കും ഇടയിൽ നുഴഞ്ഞു കയറിക്കൊണ്ടാവാൻ ഇരുവരുടെയും തോളിൽ കയ്യിട്ട് കൊണ്ട് ലൂക്കിനെ നോക്കി....

ശിവയുടെ മുഖത്ത് പുച്ഛം നിറഞ്ഞൊരു ഭാവം ആയിരുന്നു... തന്നെ കാണിക്കാൻ ആണ് അവനത് ചെയ്യുന്നതൊന്നും ലൂക്കിന് അറിയാം... അത്കൊണ്ട് തന്നെ അതുപോലൊരു പുച്ഛം നിറഞ്ഞ ഭാവത്തോടെ ജെന്നിക്ക് അരികിലായി ഒഴിഞ്ഞു കിടന്ന ഭാഗത്തു റൂണിയെ ഇരുത്തി കൊണ്ടവൻ അവനരികിലായി വന്നു നിന്നു......

തറവാടിന്റെ മുറ്റത് വലിയൊരു വേദി കെട്ടിപ്പൊക്കിയിട്ടുണ്ട്... ഹൽദി ചടങ്ങുകൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നതാണ്.....

സ്റ്റേജിൽ കയ്യിലൊരു മൈക്കും ആയി കയറി നിൽക്കുകയാണ് അലോക്... ചുറ്റിനും വീട്ടിലെ മുതിർന്നവർ അടക്കം കൂടിയിട്ടുണ്ട്....

മൂന്ന് ദിവസങ്ങൾക്കു മുൻപ് മുടങ്ങി പോയ ഫണ്ണി ഗെയിം വീണ്ടും സ്റ്റാർട്ട്‌ ചെയ്യുകയാണ് അവിടെ....

Couple Romance dance....!!

അന്ന് പെയർ കണ്ടെത്തി ടീം തിരിച്ചെങ്കിലും ഗെയിം നടന്നില്ല... ഇന്ന് അത് വീണ്ടും നടത്തണം.. കാണാൻ മുതിർന്നവർ അടക്കം ഉണ്ട്... പങ്കെടുക്കാൻ ആദിയും റൂണിയും അടക്കം പുതിയ ആളുകളും എത്തിയിട്ടുണ്ട്.....

പഴയ കപ്പിൾസിനെ വെച്ച് തന്നെ നടത്താമെന്ന് ആദ്യം എല്ലാവരും തീരുമാനിച്ചെങ്കിലും രണ്ട് പേര് മാത്രം അതിനെ ശക്തിയായി എതിർത്തു നിന്നു...

ശിവയും ലൂക്കയും....

കൊന്നാലും പഴയ കപ്പിൾസിനെ വെച്ച് ഗെയിം നടത്തില്ലെന്നാണ് ഇരുവരുടെയും വാദം... പറഞ്ഞു ജയിക്കുക എന്നത് ഇരുവർക്കുമിടയിലും സാധ്യമല്ലാത്തത് കൊണ്ട് തന്നെ ആ ശ്രമം പാടെ ഉപേക്ഷിച്ചു കൊണ്ട് പുതിയ പേരുകൾ എഴുതി....

ആദിയും റൂണിയും കിരണും അഗസ്റ്റിയും ജെന്നിയും അടക്കം എല്ലാവരുടെയും പേരുകൾ എഴുതി.. അലോക് തന്നെ ആണ് എല്ലാം ചെയ്തതും... ബൗളിൽ ഇട്ട നറുക്കുകൾ നല്ലത് പോൽ കുലുക്കി കൊണ്ട് ഓരോരുത്തർക്കും കൊടുത്തു.....

റാനിയയ്ക്ക് രുദ്രൻ ആയിരുന്നു പെയർ...
ജെന്നിക്ക് ക്രിസ്റ്റിയെ കിട്ടിയപ്പോൾ അഭിക്ക് കിട്ടിയത് രാഹുലിനെ.....
ബെല്ലയ്ക്ക് പെയർ ആയി കിട്ടിയത് angel ആയപ്പോൾ ... ആരവിന് പെയർ ആയി കിട്ടിയത് അവന്റെ സ്വന്തം സാറയെ തന്നെ.....

തന്റെ കയ്യിൽ ഇരുന്ന പേപ്പർ തുറന്നു നോക്കിയതും റൂണി കണ്ണുകൾ മിഴിച്ചു കൊണ്ട് തന്റെ മുന്നിൽ ഇരിക്കുന്നവനെ നോക്കി... കയ്യിൽ കിട്ടിയ തുണ്ട് പേപ്പറുമായി ഇപ്പോൾ കരയുമെന്നൊരു ഭാവത്തോടെ ഇരിക്കുന്നവൻ.....

ശരത്.....

ഒരേ സമയവും ചിരിയും കരച്ചിലും വന്നു പോയിരുന്നു റൂണിക്ക്.... തന്റെ നേരെ വിഷമത്തോടെ നോക്കുന്നവനെ ഒന്ന് കണ്ണുരുട്ടി പേടിപ്പിച്ചു കൊണ്ടവൻ കയ്യിലിരുന്ന പേപ്പർ ചുരുട്ടിയെടുത്തു...

" പിന്നെ അങ്ങേരുടെ നോട്ടം കണ്ടാൽ തോന്നും. ഞാനിവിടെ മുട്ടി ഇരിക്കുവാണെന്ന്.... "

ഒരു കാരണവുമില്ലാതെ തന്നെ നോക്കി പേടിപ്പിക്കുന്നവനെ കാണെ ശരത്തും പിറുപിറുത്തു കൊണ്ട് മുഖം വെട്ടിച്ചു....

കൂട്ടത്തിൽ ഗെയിം കണ്ട് പിടിച്ചു കൊണ്ട് വന്ന അലോകിനെ സ്മരിക്കാനും അവൻ മറന്നില്ല....

ഇനി ബാക്കിയുള്ളത് കിരണും അഗസ്റ്റിയും ആദിയും അലോകും ശിവയും ലൂക്കും.....

തന്റെ കയ്യിലിരുന്ന പേപ്പർ തുറന്നു നോക്കിയതേ അഗസ്റ്റിയുടെ നെറ്റി ചുളിഞ്ഞു.....

ഈ അണ്ണാച്ചിയോ.....

കടവുളേ.... ഈ തെമ്മാടിയോ..
.

പരസ്പരം എഴുതി വെച്ചിരിക്കുന്ന പേരുകൾ കാണെ ഇരുവരും ഒന്ന് മുഖത്തോട് മുഖം നോക്കി.... അതേപോലെ തന്നെ മുഖം വെട്ടിക്കുകയും ചെയ്തു..കാണാതായവരെ തിരക്കി പോയതിനിടയിൽ നടന്ന ഉന്തും തള്ളലിലും പരസ്പരം ഉണ്ടായ ദേഷ്യം ഇരുവരിലും ഇതുവരെ മാറിയിട്ടില്ല......

നേരെ പോലും നോക്കാറില്ല... അപ്പോഴാണ് couple dance.....

കോപ്പ്....!!

ദേഷ്യത്തോടെ പിറുപിറുത്തു കൊണ്ടവൻ സ്റ്റേജിൽ നിൽക്കുന്ന അലോകിനെ നോക്കി... അവിടുന്നാനാണല്ലോ ഇത്രയും നല്ലൊരു ബുദ്ധി ഉദിച്ചത്... ഇഷ്ടപെടാത്തൊരു പെയർ നെ കിട്ടിയവരെല്ലാം തന്നെ അലോകിനെ അറിഞ്ഞു പ്രാകി കൊണ്ടിരുന്നു.....

ഏറ്റവും അവസാനം തന്റെ പേപ്പർ തുറക്കാൻ കാത്തിരുന്നവൻ തനിക്ക് വരുന്ന ദുരന്തം അറിയാതെ എല്ലാവരെയും അറിഞ്ഞു കളിയാക്കി കൊണ്ടിരുന്നു ......

ലോകത്തുള്ള സകല ദൈവങ്ങളെയും വിളിച്ചു പ്രാത്ഥിച്ചു കൊണ്ടാണ് ലൂക്ക് തന്റെ പേപ്പർ തുറന്നു നോക്കിയത്... ബാക്കിയുള്ളത് ആദിയും ശിവയും അലോകുമാണ്....

തന്റെ പെയർ ആയി ആദി വന്നില്ലെങ്കിൽ കൂടിയും ശിവ ആവരുതേ എന്നത് മാത്രം ആയിരുന്നു അവന്റെ പ്രാർത്ഥന..... എന്നാൽ......

" ശിവ പ്രസാദ്.....!!

തന്റെ കയ്യിൽ ഇരുന്ന പേപ്പറിലെ പേര് വായിച്ചതും ലൂക്ക് ഒരു വല്ലായ്മയോടെ ശിവയെ നോക്കി... അവിടെ നേരത്തെ തന്നെ കണ്ട് ബോധിച്ചിരുന്നതിനാൽ വലിയ ഞെട്ടൽ ഒന്നുമുണ്ടയിരുന്നില്ല....

ലൂക്കിനെ നോക്കി നല്ലൊരു ചിരി ചിരിച്ചു കൊണ്ടവൻ ചെയറിലേക്ക് ചാരിയിരുന്നു.....

എല്ലാവരും എടുത്തു കഴിഞ്ഞു... എല്ലാവർക്കും പെയറുമായി... ഇനി ബാക്കിയുള്ളത്.....?

" ആദി നിനക്ക് ആരെയാണ് കിട്ടിയത്.....? "

കൂട്ടത്തിൽ നിന്ന് ചോദ്യം ഉയർന്നതും ആദി ഒരു വല്ലായ്മയോടെ സ്റ്റേജിൽ നിൽക്കുന്നവനെ നോക്കി... കയ്യിലിരിക്കുന്ന പേപ്പർ തുണ്ടിലെ പേര് വായിച്ചതും തലയ്ക്കടി കിട്ടിയത് പോൽ കണ്ണ് മിഴിച്ചു നിൽക്കുന്ന അലോക്.....

ചുമ്മാതാണോ ഒരു കൂട്ടം ആളുകളുടെ പ്രാക്ക് ആണ്..... നന്നായി തന്നെ ഭലിച്ചിട്ടുണ്ട്......

അലോകിന്റെ കണ്ണുകൾ മുന്നിൽ ഇരിക്കുന്നവനിലേക്ക് നീണ്ടു.... ഇരു കണ്ണുകളും തമ്മിൽ ഉടക്കിയതും ഇരുവരുടെ മൈൻഡിലും തെളിഞ്ഞു നിന്നതും ഒരേ കാര്യം......

കുറെ നാളുകൾക്കു മുൻപുള്ള രാത്രിയിൽ ലൂക്കയുടെ കയ്യിലിരുപ്പ് കാരണം തമ്മിൽ നടന്നു പൊയ ആക്‌സിഡന്റൽ കിസ്സ്....!!

അയ്യേ.....

ഇരുവരും ഒരേ ഭാവത്തോടെ വായിൽ കൈകൾ പൊതിഞ്ഞു പിടിച്ചു പോയിരുന്നു.......

( തുടരും...)

..............................................................................................................................

എല്ലാവരും വായിച്ചു അഭിപ്രായം പറയുക....

നെക്സ്റ്റ് പാർട്ടിൽ couple ഡാൻസും ശിവ ❤️അഭി combo യും....
ആദി ❤️ലൂക്ക combo യും.....

കിരൺ ❤️ അഗസ്റ്റി combo യും തരാം.......

WITH LOVE AMMU ..........

Continue Reading

You'll Also Like

3.6K 486 31
കാന്തത്തിനേക്കാൾ ആകർശണമായിരുന്നു അവളുടെ കണ്ണുകൾക്ക് ഒരായുസ്സ് മുഴുവൻ കണ്ണെടുക്കാതെ ആ നയനങ്ങളിലേക്ക് ഉറ്റു നോക്കാം ❄️🌨️
33K 5.2K 37
Vmin
4.1K 446 14
Avan ettevum kooduthal verukkunna ...ini orikkalum kanaruth ennu agrahikkunna aa vyekthiye veendum kanan idayakumbol undakkunna sambava vikasang...
31.7K 4.7K 61
Vmin ff 🌼