I CAN'T LOVE HIM... ????

Av taekookiehyung786

52.3K 5.1K 20.3K

ICLH ന്റെ ബാക്കി ഭാഗങ്ങൾ ആണ്... സ്റ്റോറി കന്റിണ്‌െ ചെയ്തു പോസ്റ്റ്‌ ചെയ്യാൻ കഴിയുന്നില്ല.. എന്തോ ERROR സംഭവിച... Mer

I CAN'T LOVE HIM...120
I CAN'T LOVE HIM...121💞
I CAN'T LOVE HIM..122 💘🔞
I CAN'T LOVE HIM..123🫶
I CAN'T LOVE HIM..124 🐕
I CAN'T LOVE HIM..125👩‍🦼
I CAN'T LOVE HIM...126
I CAN'T LOVE HIM...127
kATHI🤍 BAMIE
I CAN'T LOVE HIM...128
new bam
I CAN'T LOVE HIM...129 🎁
I CAN'T LOVE HIM....130
I CAN'T LOVE HIM...131
I CAN'T LOVE HIM...132💍💍
CLADDANGH RING 💍
I CAN'T LOVE HIM...132👶
I CAN'T LOVE HIM...133💓
I CAN'T LOVE HIM...134
I CAN'T LOVE HIM...135
I CAN'T LOVE HIM...136
I CAN'T LOVE HIM...137 ⚔️
????︎????︎????︎????︎????︎????︎????︎????︎????︎ ????︎????︎????︎????︎????︎????︎ 2
ANTI HEROS????????????
I CAN'T LOVE HIM...138
I CAN'T LOVE HIM...139
I CAN'T LOVE HIM...140 ⚔️
I CAN'T LOVE HIM..141
I CAN'T LOVE HIM...143
I CAN'T LOVE HIM...144
I CAN'T LOVE HIM....145
I CAN'T LOVE HIM...146
I CAN'T LOVE HIM...147
I CAN'T LOVE HIM...148
I CAN'T LOVE HIM...149
I CAN'T LOVE HIM...150
I CAN'T LOVE HIM...151 ✨
I CAN'T LOVE HIM...152
I CAN'T LOVE HIM...153
I CAN'T LOVE HIM...154
I CAN'T LOVE HIM...155
I CAN'T LOVE HIM...156
I CAN'T LOVE HIM..157
I CAN'T LOVE HIM...158
I CAN'T LOVE HIM...159
I CAN'T LOVE HIM..160
I CAN'T LOVE HIM...161
I CAN'T LOVE HIM.. 162
𝙸 𝙲𝙰𝙽'𝚃 𝙻𝙾𝚅𝙴 𝙷𝙸𝙼.. 163

I CAN'T LOVE HIM..142

1.4K 120 767
Av taekookiehyung786

ഏതാനും മണിക്കൂറുകൾക്ക് മുൻപ്.....💫

ആളുകളും ആരവവും ഒഴിഞ്ഞു ബാംഗ്ലൂർ നഗരത്തിലെ വിജനമായ വീഥികളിൽ ഒന്നിലൂടെ വളരെ വേഗത്തിൽ കുതിച്ചു പായുന്ന ഒരു ഫുഡ്‌ ട്രക്ക്....

Tannery റോഡിൽ നിന്നും കുറച്ചു നീങ്ങി ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഗോഡൗൺ ആണ് അവർ ലക്ഷ്യം വെക്കുന്നത്.....

12.00 കഴിഞ്ഞു ബാംഗ്ലൂർ അതിർത്തി കടക്കുന്ന ലോഡ് കയറ്റിയ വമ്പൻ ട്രക്കുകളിൽ ഒന്നിൽ ഭദ്രമായി കയറ്റി അയക്കേണ്ടതൊന്ന് അവരുടെ പക്കൽ ഉണ്ട്.....

ബാംഗ്ലൂർ പോലീസിനെ ഒന്നാകെ കുഴപ്പിച്ചു കൊണ്ടിരിക്കുന്ന ഹീരാ group ഓഫ് കമ്പനിയുടെ പിന്നിൽ നടന്നു കൊണ്ടിരുന്ന ആരെയും ഞെട്ടിക്കുന്ന മനുഷ്യ കടത്തു മാഫിയ.....!!

വളരെ നാളുകൾ ആയി ഇതുപോലെയുള്ള ട്രക്കുകളിൽ ഒളിപ്പിച്ചും അതല്ലായെങ്കിൽ ഉയർന്ന ജോലി വാഗ്ദാനം ചെയ്തുമൊക്കെയാണ് ഇന്ത്യയിലെ പലയിടങ്ങളിൽ നിന്നും അവർ പെൺകുട്ടികളെയും ആൺകുട്ടികളെയും കടത്തി കൊണ്ടിരിക്കുന്നതും.....

ചതികളിൽ അകപ്പെട്ട് പോകുന്നവർ ഒന്നുകിൽ പെൺ വാണിഭക്കാരുടെ കയ്യിലോ.. അല്ലാത്തവർ മറ്റു ബിസിനസ് ഡീലുകൾക്കോ ഇരയായേക്കും...

ഹീര ഗ്രൂപ്പ്‌ അതിൽ ഒന്നായിരുന്നു എന്ന് മാത്രം....!"

ഇന്നും അതെ ദൗത്യം ആണ് അവരെ ഏൽപ്പിക്കപ്പെട്ടിരിക്കുന്നത്.....

അലോകിന്റെ സ്പെഷ്യൽ ഓർഡറിനാൽ സിറ്റി വളഞ്ഞിരിക്കുന്ന പോലീസ് കാരുടെ എല്ലാം കണ്ണിൽ  പൊടിയിട്ട്  ലക്ഷ്യ സ്ഥാനത്തേക്ക് കുതിക്കുന്ന ആ ട്രക്കിൽ അവർ നാലു പേര് ആയിരുന്നു....

മാത്യുവിന്റെ ഓർഡർ അനുസരിച്ചു ബെല്ലയെ നാട് കടത്താനായി നിയോഗിക്കപ്പെട്ട നാല് പേർ...!!

" കുറച്ചു വേഗത്തിൽ ആയിക്കോ... നമ്മൾ കുറച്ചു ലേറ്റ് ആണ്... കറക്റ്റ് ടൈം എത്തിയില്ലെങ്കിൽ വലിയ പ്രശ്നം ആകും..... "

അവസാനത്തെ പോലീസ് ചെക്കിങ് കൂടി കഴിഞ്ഞതും മുൻ സീറ്റിൽ ഇരുന്നവൻ തനിക്ക് അരികിൽ ഇരുന്നു ഡ്രൈവ് ചെയ്യുന്നവനായി നിർദേശം കൊടുത്തു.....

മുന്നിൽ രണ്ടാൾക്കു മാത്രം ആയി ഇരിക്കാവുന്ന സീറ്റ് ആണ്.. ബാക്കിയുള്ള രണ്ട് പേർ പിന്നിൽ ബെല്ലയോടൊപ്പവും...
അതാകട്ടെ ആർക്കും മനസിലാവാത്ത രീതിയിൽ മറച്ചിരിക്കുകയാണ് താനും....

പിന്നിലെ ഫുഡ്‌ പാക്കറ്റുകൾക്കെല്ലാം പിന്നിൽ ആർക്കും മനസിലാവാത്ത രീതിയിലെ ഡോർ...
രഹസ്യ അറ എന്ന് തന്നെ പറയാം... കാണുന്ന ആർക്കും ട്രക്കിന്റെ ഉൾ ഭാഗം അത്രേയുള്ളൂ എന്നെ തോന്നൂ....
അതിന് പിന്നിൽ മറ്റൊരു ഡോർ എന്നത് ആരും ശ്രദ്ധിക്കുകയെയില്ല.......

അങ്ങനെ തന്നെ ആണ് ഇതുവരെ കഴിഞ്ഞു പോയ ചെക്കിങ്ങുകൾ എല്ലാം അവർ ഒരു സംശയവും തോന്നാതെ കടന്നു പോയതും....

ഫോണിൽ തങ്ങളുടെ ബോസ്സിനോട് അവസാനത്തെ കടമ്പയും കടന്നു കിട്ടിയെന്ന സന്തോഷം പങ്ക് വെച്ച് കൊണ്ട് തന്റെ കൂടെയുള്ളവൻ പറഞ്ഞ വാക്കുകൾ കേട്ടതും ഡ്രൈവ് ചെയ്തിരുന്നവൻ ചെറു ചിരിയോടെ വാഹനത്തിന്റെ വേഗത കൂട്ടി.......

" ഇനിയൊന്നും പേടിക്കാൻ ഇല്ല.... "

ഒപ്പം ആത്മ വിശ്വാസത്തോടെ അരികിൽ ഇരിക്കുന്നവനോടായി പറയുകയും ചെയ്തു......
ആ നേരം ഇരുവരിലും ആശ്വാസത്തിന്റെതായൊരു നെടുവീർപ്പ് ഉയർന്നിരുന്നു.......

കാരണം ഹൈവേയിൽ നിന്നും അവർ ഇടുങ്ങിയ വഴിയിലേക്ക് കയറി കഴിഞ്ഞിരിക്കുന്നു.. അവിടെ പോലീസ് ചെക്കിങ് ഉണ്ടാകില്ല.. ഇനി അഥവാ ഉണ്ടെങ്കിൽ തന്നെയും പേടിക്കാൻ ഇല്ല....

ഏറിപോയാൽ പതിനഞ്ചു മിനിറ്റ്.. അതിനുള്ളിൽ അവർ തന്റെ ലക്ഷ്യ സ്ഥാനത് എത്തുക തന്നെ ചെയ്യും.....

ഇരുവരിലും സന്തോഷം ആയിരുന്നു.. ചെറിയ തമാശകളും കളി ചിരിയുമായി വാഹനം മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു.... എന്നാൽ.....

ഹൈവെയിൽ നിന്ന് പോക്കറ്റ് റോഡിലേക്ക് കടന്നു മുന്നോട്ട് നീങ്ങിയതും ഡ്രൈവ് ചെയ്തിരുന്നവന്റെ കണ്ണുകൾ ചുരുങ്ങി.....

മുന്നിലുള്ള വഴിയിൽ റോഡിനു കുറുകെ തടസമായി നിർത്തിയിട്ടിരിക്കുന്ന കാർ...
കറുപ്പ് നിറമായിരുന്നു അതിന്... ഇരുട്ട് നിറഞ്ഞ വഴിയിൽ അതിന്റെ മുന്നിലുള്ള ലൈറ്റ്കൾ മാത്രം പ്രകാശിച്ചു നിൽക്കുന്നു......

കരിമ്പുലിയെ പോലെ......🔥

" Wtf..... "

പരസ്പരം നോക്കിയവർ അരിശത്തോടെ പിറുപിറുത്തു....
വണ്ടി നിർത്തിയിരുന്നില്ല.. വേഗത കുറച്ചു കൊണ്ട് മുന്നോട്ട് തന്നെ നീങ്ങി... തങ്ങളുടെ യാത്രയെ തടസപ്പെടുത്താനായി വരുന്നവർ ആണെങ്കിൽ എതിർക്കാൻ അവർ തയ്യാറായിരുന്നു......

കുറച്ചു കൂടി മുന്നോട്ട് നീങ്ങിയതും കാറിനു മുന്നിൽ ആരോ നിൽക്കുന്നത് പോലെയും അവർക്ക് തോന്നി.... വണ്ടി ഓഫ്‌ ചെയ്തു കൊണ്ടവർ സംശയത്തോടെ കണ്ണുകൾ ചുരുക്കി ഒന്ന് കൂടി മുന്നോട്ട് നോക്കി.......

തോന്നൽ അല്ല സത്യം ആണ്....

റോഡിനു കുറുകെ നിർത്തിയിട്ടിരിക്കുന്ന വാഹനത്തിന് മുന്നിലായി ഒരാൾ നിൽപ്പുണ്ട്... എന്നാൽ അവർക്ക് ഏറ്റവും അതിശയം തോന്നിയത് അതൊരു സ്ത്രീ ആണെന്ന് തിരിച്ചറിഞ്ഞ നേരം ആയിരുന്നു......

" Who is she....? "

മുന്നിൽ ഇരുന്നവർ ഇരുവരും ഒരേ സ്വരത്തോടെ ചോദിച്ചു കൊണ്ട് പരസ്പരം നോക്കി....
അവരിൽ തന്നെ നോട്ടമെയ്തു കൈകൾ മാറിൽ പിണച്ചു കെട്ടി നിൽക്കുന്നവൾ... വണ്ടിയുടെ ഹെഡ് ലൈറ്റ്റിന്റെ പ്രകാശത്താൽ ആ രൂപം അവർ വ്യക്തമായി തിരിച്ചറിഞ്ഞിരുന്നു.....

ഇരുട്ടിന്റെ മറവിൽ അതെ കറുത്ത വസ്ത്രം തന്നെ പുതച്ചു നിൽക്കുന്നവൾ...
മുടിയാകെ വാരി ഉച്ചിയിൽ ബൻ ചെയ്തു നിർത്തിയിരിക്കുന്നതിനാലും മുഖം മറയ്ക്കാത്തതിനാലും അതൊരു പെണ്ണാണെന്ന് അവർ ഒറ്റ നോട്ടത്തിൽ മനസിലാക്കിയെടുത്തു....

ആദ്യം ഒരു അത്ഭുതം ആയിരുന്നു...
ഈ അർദ്ധ രാത്രി സമയത്ത് ഒറ്റയ്ക്ക് അതും ഒരു പെണ്ണ് തങ്ങളുടെ വാഹനത്തിന് തടസം നിൽക്കുന്നു......

പിന്നെ അതൊരു പുച്ഛം ആയി മാറി........

വെറുമൊരു പീറ പെണ്ണ് തങ്ങളെ എന്ത് ചെയ്യാൻ ആണ്......

"  അവളുടെ നെഞ്ചത്തോടെ തന്നെ ചവിട്ടി വിടെടാ..... "

ചുണ്ടിലൂറിയ പുച്ഛത്താൽ അവൻ തനിക്കരികിൽ ഇരുന്നു ഡ്രൈവ് ചെയ്യുന്നവനെ നോക്കി... അവനിലും അതെ പുച്ഛം തന്നെ ആയിരുന്നു....,

ഒരു പെണ്ണ് വിചാരിച്ചാൽ എന്ത്‌ ചെയ്യാൻ ആണ്....?

അവളിൽ തന്നെ നോട്ടമെയ്തു കൊണ്ടവൻ തന്റെ കാൽ ആക്സിലേറ്ററിൽ അമർത്തി ചവിട്ടി വണ്ടി മുന്നോട്ടെടുത്തു.....
അവൾക്ക് നേരെ അത് പാഞ്ഞടുത്തിരുന്നു.......

മുന്നിൽ നിന്നവളുടെ ചുണ്ടുകൾ ചെറുതായി വിടർന്നു... തനിക്കു അരികിലേക്ക് പാഞ്ഞടുക്കുന്ന വാഹനത്തെ തന്നെ നോക്കവേ അവളുടെ കണ്ണുകൾ ഒന്ന് ചുരുങ്ങി.......

" Sir..,They are in front of me. what should we do sir... "

കാറിൽ നിന്നും അൽപ്പം മുന്നോട്ടാഞ്ഞു നിന്ന് കൊണ്ട് അവൾ ചോദിച്ചതും.......

" Shoot them..... "

ചെവിയിൽ തിരുകിയ ഹെഡ്ഫോണിലൂടെ കിട്ടിയ ഓർഡർ.....!!
അവളുടെ കണ്ണുകൾ ഒന്ന് കുറുകി...ഒരു നിമിഷം ഒന്ന് തറപ്പിച്ചു നോക്കിയതും അറ്റക്കിനായി അവളും തയ്യാറെടുത്തു കഴിഞ്ഞിരുന്നു......

ഷർട്ടിന്റെ ബാക്കിൽ തിരുകിയിരുന്ന ഗൺ കയ്യിൽ എടുത്തു കൊണ്ടവൾ ട്രിഗ്ർ വലിച്ചു കൊണ്ട് ഡ്രൈവിങ് സീറ്റിൽ ഇരിക്കുന്നവന് നേരെ ഉന്നം വെച്ചു..........

" oh.... No....... "

തങ്ങൾക്ക് നേരെ ചൂണ്ടിയിരിക്കുന്ന തോക്ക്.... ഇരുവരും ഒരു നിമിഷം അമ്പരന്നു... ഉച്ചത്തിൽ ശബ്ദം ഉയർത്തി പോയി......

വേഗത്തിൽ മുന്നോട്ട് നീക്കിയ വാഹനം വലിയൊരു ശബ്ദത്തോടെ ബ്രേക്ക്‌ ചവിട്ടി നിർത്തിയതും അതിലും വലിയ ശബ്ദത്തോടെ അവളുടെ തോക്കിൽ നിന്നുതിർന്ന ബുള്ളെറ്റ് വാഹനത്തിന്റെ ചില്ല് തകർത്തു ഡ്രൈവിങ് സീറ്റിൽ ഇരുന്നവന്റെ നെറ്റിയിൽ പതിഞ്ഞു കഴിഞ്ഞിരുന്നു.........

" ആഹ്ഹ്ഹ്ഹ്ഹ്...... "

തൊട്ടരികിൽ തനിക്കൊപ്പം ഉണ്ടായിരുന്നവന്റെ മരണം.....!!
അരികിൽ ഇരുന്നവൻ ഒരു നിമിഷം പകച്ചു പോയി.... ദേഷ്യത്തോടെ മുന്നോട്ട് നോക്കിയതും തനിക്ക് നേരെയും ഉന്നം വെയ്ക്കുന്നവളെ അവൻ കണ്ടിരുന്നു........

ഏത് നിമിഷവും അവളിൽ നിന്നുതിരുന്ന ബുള്ളെറ്റ് തന്റെ ജീവൻ എടുത്തേക്കാം....
ഭയന്നു പോയി അവൻ... അതെ സമയം തന്നെ കൈകൾ ചെവിയിൽ പൊത്തി കൊണ്ടവൻ സീറ്റിനടിയിലേക്ക് കുനിഞ്ഞു......

എന്ത് സംഭവിച്ചാലും പുറത്തിറങ്ങരുതെന്ന് ആ സമയവും അവൻ പിന്നിൽ ഇരിക്കുന്നവർക്ക് ഫോണിലൂടെ നിർദേശം കൊടുത്തിരുന്നു.....
അപ്പോഴും വെടിയൊച്ചകൾ കേൾക്കുന്നുണ്ട്....

അവൾ ലക്ഷ്യം വെച്ചത് വാഹനത്തിന്റെ ടയറുകൾ ആയിരുന്നു....
മുന്നിലുള്ള രണ്ട് ടയരുകളിലേക്കും മാറി.. മാറി വെടിയുതിർത്തു കൊണ്ടവൾ മുന്നോട്ട് നടന്നു......

വാഹനത്തിൽ ഉള്ളവൻ എല്ലാം ശ്രദ്ധിച്ചിരുന്നു... പോക്കറ്റിൽ നിന്നും തന്റെ ഗൺ കയ്യിൽ ഏടുത്തു കൊണ്ട് അവനും തയ്യാറായിരുന്നു.....
ഒരു റിവോൾവരിൽ ഉണ്ടാകുന്ന ബുള്ളറ്റുകൾ തീർന്ന് അന്തരീക്ഷം നിശബ്ദമായ നേരം.....!!

അവൾ വീണ്ടും ബുള്ളറ്റ് നിറയ്ക്കുകയാണെന്ന് തോന്നിപ്പിച്ച കുറച്ചു നിമിഷം.....
വാഹനത്തിനുള്ളിൽ എല്ലാം കാതോർത്തു കൊണ്ട് പതിയിരുന്നവൻ വേഗത്തിൽ പുറത്തു ചാടി അവൾക്കരികിലേക്ക് കുതിച്ചു......

അവന്റെ ഊഹം ശരി തന്നെ ആയിരുന്നു.... തോക്കിലേക്ക് വീണ്ടും ബുള്ളെറ്റ് നിറയ്ക്കുകയായിരുന്നവൾ.......

മുന്നോട്ട് പാഞ്ഞടുത്തവൻ ആദ്യം തന്നെ തന്റെ നീക്കത്താൽ അവളുടെ കയ്യിലെ ഗൺ തട്ടി തെറിപ്പിച്ചു.... തീരെ പ്രതീക്ഷിക്കാതെ ഉണ്ടായ ആക്രമണം.....!!

അടി തെറ്റി പിന്നിലേക്ക് നീങ്ങിയവളുടെ കഴുത്തിലായി അവൻ കൈകൾ മുറുക്കി... ഒപ്പം മറു കയ്യിലെ ഗൺ അവളുടെ നെറ്റിയിലായി ചേർത്തു......

" എന്ത് കരുതിയെടി.... കുറച്ചു ഗുണ്ടായിസം കാണിച്ചു വിരട്ടാമെന്നോ......#@##₹@........ "

നെറ്റിയിൽ ഗൺ അമർത്തി കൊണ്ടവൻ ഉച്ചത്തിൽ അലറി.....
തന്റെ കൂടെ നിൽക്കുന്നവനെ തീർത്തു കളഞ്ഞതിന്റെ ദേഷ്യം...
കഴുത്ത് ഞെരിച്ചു കൊല്ലാൻ തോന്നിയവന്... അതെ ദേഷ്യത്തോടെ കഴുത്തിലെ പിടി മുറുക്കുമ്പോഴും അവളിൽ ഭാവ മാറ്റമൊന്നും ഉണ്ടായിരുന്നില്ല......

തന്റെ കഴുത്തിൽ മുറുകിയിരിക്കുന്നവന്റെ കൈകളിൽ പിടുത്തമിട്ട് കൊണ്ടവൾ ചെറു ചിരിയോടെ അവനെ നോക്കി.......

" നീ ചത്തില്ലായിരുന്നോ.....? "

ഭയമേതുമില്ലാതെ തന്നോട് ചോദിക്കുന്നവൾ... വേദനയുടെ ഒരു അംശംവും അവളിൽ കാണാനുമില്ല......
ഒരു നിമിഷം അമ്പരപ്പ് തോന്നിയെങ്കിലും അതൊന്നും തന്നെ പുറമെ കാണിക്കാതെ അവൻ അവളെ നോക്കി.......

" നിന്നെ കൊല്ലാതെ ഞാൻ ചാവില്ല...... "

അതെ വാശിയോടെ തന്നെ വന്ന മറുപടി...ഒപ്പം അവളുടെ കഴുത്തിൽ ചുറ്റി പിടിച്ചിരുന്ന അവന്റെ കൈകൾക്കും ബലമേറി....
കേട്ട് നിന്നവളുടെ ചുണ്ടുകൾ ഒന്ന് വിടർന്നു.......

" അത്രയും ധൈര്യം ആണോ നിനക്ക്..... "

പരിഹാസം ആയിരുന്നു അവളുടെ വാക്കുകളിൽ.... അവന്റെ കയ്യിൽ പിടുത്തമിട്ടു കൊണ്ട് തന്നെ മറു കൈ ഉയർത്തി തന്റെ ചൂണ്ട് വിരലും നടു വിരലും കൂട്ടി ചേർത്തു തോക്ക് പോലെ ചൂണ്ടി കൊണ്ടവൾ അവന്റെ നെറ്റിയിൽ ചേർത്ത് വെച്ചു......

" ടിഷ്യും....... "

ഒറ്റ കണ്ണിറുക്കി കൊണ്ട് പറയുന്നവൾ...!!
അവനൊന്നും തന്നെ മനസിലാകുന്നുണ്ടായിരുന്നില്ല.... വീരോടെ നിന്നവന്റെ നെറ്റി അവളുടെ പ്രവർത്തിയിൽ ഒന്ന് ചുളിഞ്ഞു.......
അതെ സമയം തന്നെ തന്റെ തലയുടെ പിൻ ഭാഗത്തായി എന്തോ പതിയുന്നത് അവൻ അറിഞ്ഞിരുന്നു........

" What the.....

മുന്നിൽ നിൽക്കുന്നവളിൽ ചിരിയേറി...തിരിഞ്ഞു നോക്കാൻ പോലും അവന് സമയം കിട്ടിയിരുന്നില്ല.... തന്റെ കഴുത്തിൽ പിടിച്ചിരുന്ന കൈകളിൽ ഒന്ന് പിടി മുറുക്കി ട്വിസ്റ്റ്‌ ചെയ്തു കൊണ്ട് അവനിൽ നിന്ന് ഒഴിഞ്ഞു മാറിയ അതെ നിമിഷം.........

പിന്നിൽ നിന്നുതിർന്ന ബുള്ളെറ്റ് അവന്റെ തലച്ചോർ പിളർത്തി കൊണ്ട് കടന്നു പോയിരുന്നു.....
തലയോട്ടി പൊട്ടിയൊലിച്ച ചോരയുമായി തന്റെ കാൽക്കലേക്ക് കമിഴ്ന്നു വീഴുന്നവനെ ഒന്ന് നോക്കി കൊണ്ട് അവൾ തന്റെ കഴുത്ത് തിരുമി........

" Jen..., Are you ok......? "

ജെന്നിയെ മുൻ നിർത്തി ഇരുട്ടിൽ മറഞ്ഞു നിന്നവൻ മുന്നിലേക്ക് വന്നിരുന്നു.......
തന്റെ കാൽ ചുവട്ടിലായി വന്നു വീണവനെ ഒരു വെറുപ്പോടെ കാലിന്നാൽ തട്ടി നീക്കി കൊണ്ടവൾ അയാളെ നോക്കി........

പോൾ.....!!
MK യുടെ ബ്ലാക്ക് സ്ക്വാഡ്സിൽ ഒരാൾ......!!ജെന്നിക്കൊപ്പം ഓസ്‌ട്രേലിയയിൽ ഉണ്ടായിരുന്നു അവർ......
അന്ന് പുലർച്ചെ ആണ് അവർ തിരികെ ഇന്ത്യയിൽ കാലു കുത്തിയതും..............

" I'm ok....... "

പോളിനെ നോക്കി ചിരിയോടെ പറഞ്ഞു കൊണ്ടവൾ വാഹനത്തിന് അടുത്തേക്ക് നടന്നു......
അതെ സമയം അവരുടെ അറിയിപ്പ് കിട്ടിയതിനു അനുസരിച്ചു മറ്റു രണ്ട് കൂട്ടരും അവിടെ എത്തിയിരുന്നു........

ആദിയുടെ മെസ്സേജ് കിട്ടി എത്തിയ ശിവയും... മാത്യുവിന്റെ ഗോഡൗണിൽ നിന്നും തിരിച്ച അഗസ്റ്റിയും കിരണും.....

കാർ നിർത്തി വെളിയിൽ ഇറങ്ങിയതും അഗസ്റ്റി സംശയത്തോടെ ചുറ്റിനും നോക്കി... ഇരു വാഹനത്തിലെയും ലൈറ്റ് കളുടെ പ്രകാശത്താൽ അവിടെ നടക്കുന്നതൊക്കെ വ്യക്തമാണ്.......

കറുത്ത വസ്ത്രം ധരിച്ചു നിൽക്കുന്നവരെ അവൻ കണ്ടിരുന്നു.... ചില്ല് തകർന്ന് കിടക്കുന്ന വാഹനത്തിൽ നിന്നും അവർ വെളിയിലേക്ക് വലിച്ചിട്ടവനെയും.. പിന്നെ പോളിന് അടുത്തായി മരിച്ചു കിടക്കുന്നവനെയും.....

അതിനേക്കാൾ അവന് അമ്പരപ്പ് തോന്നിയത് ഇരു സൈഡിലും കാടുകൾ പോലെ നിറഞ്ഞു നിൽക്കുന്ന സ്ഥലത്തു നിന്നും അവർക്കടുത്തേക്ക് നടന്നടുക്കുന്ന ആളുകളെ കണ്ട നേരം ആണ്.....

ഒന്നും രണ്ടുമല്ല...
അവർ പത്തിരുപതോളം ആളുകൾ ഉണ്ടായിരുന്നു... ഇരുട്ടിന്റെ മറവിൽ വഴിയരികിൽ അങ്ങനെയും ആളുകൾ പതിയിരിക്കുന്നുണ്ടെന്ന് ആരും കരുതില്ല......

കറുത്ത വസ്ത്രം ധരിച്ച മുഖം മറച്ച ആളുകൾ....
അഗസ്റ്റി അമ്പരപ്പോടെ ചുറ്റിനും നോക്കി... പിന്നെ തനിക്ക് അടുത്ത് നിൽക്കുന്ന കിരണിനെയും.....

" ഇവരൊക്കെ ആരാണ്...? ഇവിടെ എന്താണ് നടക്കുന്നെ... നിന്റെ ബോസ്സ് വിളിക്കുന്നെന്ന് അല്ലെ പറഞ്ഞെ.. പിന്നെ ഇവർ ആരാണ്...? ഇസ എവിടെ....? "

നൂറായിരം ചോദ്യങ്ങൾ...!!
അവിടെ അവരെ കണ്ട നേരം മുതൽ തന്റെ ഉള്ളിൽ തോന്നിയതൊക്കെയും അവൻ കിരണിനോടായി ചോദിച്ചു......

ഏറ്റവും പ്രധാനമായും ലൂക്കയെ കുറിച്ചും... അവന് അറിയേണ്ടത് അത് മാത്രം ആണ്... ഇസയെ കിട്ടുമെന്ന വിശ്വാസത്തിൽ ആണ് അവൻ കിരണിനൊപ്പം ഇറങ്ങി തിരിച്ചതും.....

" അവർ സേഫ് ആയിരുക്ക്..... "

ചുറ്റിനും ഒന്ന് നോക്കി തന്റെ ശബ്ദം താഴ്ത്തി കൊണ്ടവൻ അഗസ്റ്റിയെ നോക്കി.......
പിന്നെ പതിയെ ഫുഡ്‌ ട്രക്കിനടുത്തേക്ക് നടന്നു.... ശിവയും ജെന്നിയും അവിടെ ഉണ്ടായിരുന്നു...കിരണിനൊപ്പം അഗസ്റ്റിയും ആ ഭാഗത്തേക്ക്‌ നടന്നു......

മുന്നിൽ വീണു കിടന്നവന്റെ ജാക്കറ്റിനുള്ളിൽ നിന്നാണ് അവർക്ക് കീ കിട്ടിയതും....
പിന്നിലെ ഡോർ തുറന്നതും നിറയെ അടുക്കി വെച്ചിരിക്കുന്ന ഫുഡ്‌ പാക്കറ്റുകൾ ആണ് കാണാൻ കഴിഞ്ഞത്....

ശിവ ഓരോന്നായി റോഡിലേക്ക് വലിച്ചിട്ടു നോക്കി...അവസാനത്തെ ബോക്സും വലിച്ചിട്ടു കഴിഞ്ഞു നോക്കിയതും ശൂന്യമായി കിടക്കുന്ന വണ്ടിയുടെ ഉൾ ഭാഗം.....

ശിവയുടെ കണ്ണുകൾ ഒന്ന് ചുരുങ്ങി.. ഒപ്പം നിന്നവരുടെയുംവരുടെയും......

" നമുക്ക് എന്തെങ്കിലും mistake പറ്റിയിട്ടുണ്ടാകുമോ... വണ്ടി മാറി പോവുകയോ അങ്ങനെ എന്തെങ്കിലും... "

ശിവ ഒരു സംശയത്തോടെ ജെന്നിയെ നോക്കി.. അവളുടെ കണ്ണുകൾ അപ്പോഴും വണ്ടിയുടെ ഉൾ ഭാഗത്തു തന്നെ അലഞ്ഞു നടന്നു.....

" No... മിസ്റ്റേക്ക് പറ്റിയിട്ടില്ല... ഇത് തന്നെ ആണ്.... "

ഉറപ്പോടെ ആണ് അവൾ പറഞ്ഞതും... ശിവ വാഹനത്തിന്റെ ഉള്ളിൽ കയറി... കയ്യിൽ ഉണ്ടായിരുന്ന ഫോണിലെ വെട്ടത്തിൽ അവൻ വണ്ടിയുടെ ഉൾ ഭാഗം പരിശോധിച്ചിരുന്നു....

എല്ലാം അറിഞ്ഞിരുന്നെങ്കിലും ഉള്ളിൽ ഉള്ളവർ വളരെ ശ്രദ്ധയോടെ പതുങ്ങിയിരുന്നു....തങ്ങളെ ഒരു കാരണവശാലും കണ്ട് പിടിക്കില്ലെന്നും അവർ ഉറപ്പിച്ചിരുന്നു...എന്നാൽ.......

ഓരോ മുക്കും മൂലയും പരിശോധിച്ചു.. ഏറ്റവും ഒടുവിൽ നിരാശനായി തിരികെ വെളിയിലേക്ക് തിരിഞ്ഞതും അകത്തു നിന്നും കെട്ട ശബ്ദം...!!

ശിവയുടെ കണ്ണുകൾ ചുരുങ്ങി... ചെവി വട്ടം പിടിച്ചു കൊണ്ടവൻ പിന്നിലേക്ക് തിരിഞ്ഞു... ട്രക്കിന്റെ ഉൾ ഭാഗം തന്നെ ആണ്.. But... ശബ്ദം കെട്ട ഭാഗത്തു കൈ വെച്ച് നോക്കിയതും അകം പൊള്ള പോലെ.....

അതിനുള്ളിൽ എന്തോ ഉള്ളത് പോലെ... സംശയത്തോടെ നിന്നവൻ അൽപ്പം ശക്തിയിൽ കൊട്ടി നോക്കി......
ഡോർ പോലെ എന്തോ ആണെന്ന് അവന് തോന്നിയിരുന്നു.... അതുറപ്പിക്കാണെന്നോണം കോണറിൽ കണ്ട ചെറു പാടുകൾ ശ്രദ്ധയിൽ പെട്ടതും.....

അവൻ തന്റെ കയ്യിലെ ഗൺ എടുത്തു shoot ചെയ്യാനെന്ന പോൽ തയ്യാറായിരുന്നു.....

ഉള്ളിലുള്ളവരും എതിർക്കാൻ തന്നെ തീരുമാനിച്ചു.. അതല്ലാതെ മുന്നോട്ട് പോകാൻ അവർക്ക് മുന്നിൽ മറ്റു വഴികൾ ഇല്ല.....
തടസമായി വന്നൊരു പെണ്ണിനെ കുറിച്ചല്ലാതെ മറ്റൊരു വിവരവും അവർക്ക് കിട്ടിയിട്ടുമില്ല.....

രണ്ട് പേർ ഒരുമിച്ചു നിന്നാൽ അവളെ എതിർക്കാൻ യാതൊരു പ്രയാസവും ഉണ്ടാവുകയുമില്ല.....
പരസ്പരം ഉറപ്പോടെ പറഞ്ഞവർ മയങ്ങി കിടക്കുന്നവളെ അവിടെ വിട്ട് കൊണ്ട് പുറത്തേക്ക് നീങ്ങി.....
ശിവ കയ്യിലെ ഗൺ പോയിന്റ് ചെയ്തു നിൽക്കുന്ന സമയം തന്നെ ഉള്ളിലെ ഡോർ തുറന്നവർ അവനെ ആക്രമിച്ചിരുന്നു...

നെഞ്ചിൽ ഏറ്റ ചവിട്ടിനാൽ പിന്നിലേക്ക് വെച്ച് പോയവൻ അതിലും വേഗത്തിൽ മുന്നോട്ട് വന്നതും ഇരുവരും ഒരുമിച്ചു തന്നെ അവനെ നേരിട്ടു......

അവരുടെ തിരിച്ചടി എങ്ങനെ എന്ന് തീരെ expect ചെയ്യാതെ ഇരുന്നവൻ ആദ്യമൊന്ന് അടി പതറിയെന്ന് തന്നെ പറയാം....
എന്നാൽ.....

അത്പോൽ തന്നെ കരുക്കൾ നീക്കാനും അവൻ ശക്തൻ ആയിരുന്നു.... തനിക്ക് നേരെ പാഞ്ഞടുക്കുന്നവനെ കൈകൾ ചുരുട്ടി അടി വയറ്റിൽ ശക്തമായി ഇടിച്ചു കൊണ്ടാണവൻ നേരിട്ടത്.....

വേദനയിൽ അവൻ കൈകൾ വയറിൽ പൊത്തി കുനിഞ്ഞു പോയി... ആ നേരം തന്നെ ശിവ അവനെ തന്റെ കൈ പിടിയിൽ ഒതുക്കിയിരുന്നു... ഒപ്പം രണ്ടാമനെയും നേരിട്ടു.....

ശിവയെ തോൽപ്പിച്ചു മുന്നോട്ട് പോകാമെന്നു കരുതിയവർ അവന്റെ പെട്ടെന്നുള്ള തിരിച്ചടിയിലും പതറി... അതിനേക്കാൾ ട്രക്കിന് വെളിയിലായി തങ്ങൾക്ക് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന ഒരു കൂട്ടം കറുത്ത വസ്ത്രം ധരിച്ചവർ....അവർക്ക് ഏറ്റവും മുൻപിൽ നിൽക്കുന്ന ജെന്നിയും...

അവർ അമ്പരപ്പോടെ പരസ്പരം നോക്കി.. കൂട്ടാളി അറിയിപ്പ് തന്നിരുന്നത് പോലെ.. അവൾ ഒറ്റയ്ക്കായിരുന്നില്ല... അവൾക്ക് പിന്നിൽ ഒരു പട തന്നെ ഉണ്ടായിരുന്നെന്ന സത്യം....

ഒന്നുമോർക്കാതെ തങ്ങൾ ചെയ്തു വെച്ച മണ്ടത്തരം....!!
നിരാശ നിറഞ്ഞിരുന്നു വല്ലാതെ... അതിനിരട്ടി ഭയവും.....

തന്റെ ഇരു കയ്യാലെയും കഴുത്തിൽ ചുറ്റി പിടിച്ചവരെ ബ്ലാക്ക് സ്ക്വാഡ്സിനു മുന്നിലേക്ക് ഇട്ട് കൊടുത്തതും ശിവ ഉള്ളിലേക്ക് പാഞ്ഞു....
അവർ ഇറങ്ങി വന്ന വഴി തന്നെ ഉള്ളിലേക്ക് കടന്നതും അവനൊന്നു അമ്പരന്ന് പോയി.....

നാല് പേർക്കോളം സുഖമായി കഴിഞ്ഞു പോകാൻ പറ്റുന്നത്ര സൗകര്യം അതിലുണ്ട്.. പുറമെ നിന്ന് നോക്കുന്ന ആർക്കും അതിനുള്ളിൽ ഇങ്ങനെയൊരു സൗകര്യം ഉണ്ടെന്നത് വെറുതെ പോലും ചിന്തിക്കാൻ കഴിയില്ല.....

വെറുതെയല്ല ഇത്രയും പോലീസ്‌കാർ തലകുത്തി നിന്ന് പരിശ്രമിച്ചിട്ടും അവരെ കണ്ട് പിടിക്കാൻ കഴിയാതിരുന്നത്......
ചുറ്റുമോന്ന് നോക്കിയതും അവൻ മനസിലോർത്തു പോയി.....

കണ്ണുകൾ പിന്നെയും അലഞ്ഞു നടന്നു.. ഏറ്റവും ഒടുവിൽ കോർണറിൽ ആയി വെറും തറയിൽ കിടത്തിയിരിക്കുന്നവളിൽ കണ്ണുകൾ പതിഞ്ഞതും
.

" ചിന്നു...... "

അവന്റെ കാലുകൾ ആ ഭാഗത്തേക്കായി ചലിച്ചു...തറയിൽ കിടക്കുന്നവളെ അവൻ തന്റെ ദേഹത്തേക്കായി ചേർത്ത് പിടിച്ചു കൊണ്ട് ചുറ്റിനും നോക്കി....

ചിന്നു മാത്രമേ ആ വാഹനത്തിൽ ഉള്ളൂ.. അപ്പോൾ ഇസ...?
അവൻ എവിടെ പോയി....?

അവന്റെ കണ്ണുകൾ നാല് പാടും അലഞ്ഞു.. നെറ്റി ചുളിഞ്ഞു... ഉള്ളിൽ പല സംശയങ്ങളും ഉണ്ട്... തന്റെ നെഞ്ചിൽ പതുങ്ങി മയങ്ങി കിടക്കുന്നവളെ അവനൊരു വല്ലായ്മയോടെ നോക്കി....

" ചിന്നൂ... ചിന്നൂ... കണ്ണ് തുറക്ക്..... "

കവിളിൽ തട്ടി വിളിച്ചെങ്കിലും അവൾ അറിഞ്ഞിരുന്നില്ല.. മാത്യു ശരീരത്തിൽ ഇൻജെക്ട് ചെയ്തിരുന്ന മരുന്നിന്റെ ശക്തിയിൽ അവന്റെ സാനിധ്യമൊന്നും തന്നെ അറിയാതെ അവൾ മയങ്ങി കിടന്നു....

മുഖത്ത് കൈ വിരലുകൾ പതിഞ്ഞിട്ടുണ്ട്.. ചുണ്ടിനരികിൽ ചോര കട്ട പിടിച്ചു ഇരിപ്പുണ്ട്... കവിളിന് ഒരു ഭാഗം ചുവന്നു ഇരിക്കുന്നു.....
അതെല്ലാം തന്നെ ശ്രദ്ധയിൽ പെട്ടതും ശിവയുടെ കണ്ണുകൾ നിറഞ്ഞു.....

നന്നായി പേടിച്ചിട്ടുണ്ടാകും... ആരുമില്ലാതെ ഒറ്റയ്ക്ക് കരഞ്ഞിട്ടുണ്ടാകും... തന്റെ മുന്നിൽ നിന്നല്ലേ അവളെ കാണാതായത്.....
അദ്രി ഇല്ലാത്തപ്പോൾ ഞാൻ ശ്രദ്ധിക്കണമായിരുന്നു.....

എല്ലാം എന്റെ തെറ്റ് ആണ്... ഇസ പറയുന്നത് എന്തെന്ന് താൻ കേൾക്കണമായിരുന്നു..

.

" I'm sorry ചിന്നൂ... I'm സോറി..... "

അവളുടെ കവിളിലേ പാടിൽ കൂടി പതിയെ തഴുകി കൊണ്ടവൻ നെറ്റിയിൽ അമർത്തി ചുംബിച്ചു....
കുറ്റബോധം കൊണ്ട് നീറുന്ന ഉള്ളം... ശിവയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.......

വല്ലാത്തൊരു സങ്കടം തോന്നിയവന്... സ്വയം തന്നോട് തന്നെ വല്ലാത്തൊരു ദേഷ്യം തോന്നി..... ചിന്നുവിനെ തന്നിലേക്ക് ചേർത്ത് പിടിക്കും തോറും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു....സ്വയം തന്നെ കുറ്റപ്പെടുത്തി പതം പറഞ്ഞു കൊണ്ടിരുന്നു അവൻ...

" ശിവാ..... "

പിന്നിൽ നിന്നുള്ള ജെന്നിയുടെ ശബ്ദം ആണ് അവനെ ഉണർത്തിയത്... കണ്ണുകൾ തുടച്ചു തിരിഞ്ഞു നോക്കിയതും സൈഡിൽ ചാരി നിൽക്കുന്നവളെ അവൻ കണ്ടിരുന്നു... ഒപ്പം അവളുടെ കയ്യിൽ ഇരിക്കുന്ന മെഡിസിനും.......

" What is this.... "

അവനൊരു സംശയത്തോടെ അവളെ നോക്കി... കയ്യിലെ ചെറിയ ബോക്സിൽ നിന്നും സിറിഞ്ചിലേക്ക് മരുന്ന് നിറയ്ക്കുന്നവൾ....
അവന്റെ ചോദ്യത്തിനായി അവൾ മറുപടി ഒന്നും കൊടുത്തില്ല.....
ശിവ സംശയത്തോടെ നോക്കി നിന്ന നേരം തന്നെ കയ്യിലിരുന്ന സിറിഞ്ചു ഒന്നു തട്ടി അൽപ്പം മരുന്ന് വെളിയിൽ കളഞ്ഞു കൊണ്ട് മുന്നോട്ട് വന്നവൾ അവന് അരികിലായി വന്നിരുന്നു.......

ചിന്നുവിന്റെ കൈകളെ പിടിക്കാനായി നീങ്ങിയതും അതിന് സമ്മതിക്കില്ലെന്ന പോൽ അവളെ ഒന്നു കൂടെ തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ടവൻ അവളെ അൽപ്പം ദേഷ്യത്തോടെ തന്നെ നോക്കി.......

തന്റെ ചോദ്യത്തിന് മറുപടി പറയാതെയുള്ള ജെന്നിയുടെ ഒഴിഞ്ഞു മാറ്റത്തിൽ ചെറുതല്ലാത്തൊരു നീരസം ശിവയിൽ പ്രകടം ആയിരുന്നു.....

" മയക്കം വിടാൻ ഉള്ളതാണ്...... "

ജെന്നിയിൽ ചെറു നെടുവീർപ്പ് ഉയർന്നു...ശിവയുടെ നേരെ നോട്ടമെയ്തു കൊണ്ടാണവൾ പറഞ്ഞത്..... ആ മറുപടിയിൽ തൃപ്തനായത് കൊണ്ട് തന്നെ ആവാം ശിവ അവളെ പിന്നീട് എതിർത്തതുമില്ല......

ചിന്നുവിന്റെ കൈകളിൽ തന്റെ പിടി മുറുക്കി കൊണ്ട് അവൾ ഞെരമ്പിലായി മരുന്ന് ഇൻജെക്ട് ചെയ്തു... ആ നേരമത്രയും ശിവ ചിന്നുവിനെ ചേർത്തു പിടിച്ചിരുന്നു......

ജെന്നിക്കൊപ്പം തന്നെ ആണ് അവൻ ചിന്നുവിനെയും കൈകളിൽ കോരിയെടുത്തു കൊണ്ട് വെളിയിലേക്ക് ഇറങ്ങിയതും.....
ട്രെക്കിനു വെളിയിൽ എത്തിയതും ജെന്നിയുടെ കാറിൽ തന്നെ അവൻ ചിന്നുവിനെ പതിയെ കിടത്തി....

" ഇനിയെന്താ നെക്സ്റ്റ് പ്ലാൻ.... "

അപ്പോഴും സ്ക്വാഡ്സ് റോഡിൽ ഉണ്ടായിരുന്നു.. കിരൺ അവരോടയി സംസാരിക്കുന്നുമുണ്ട്... ഒന്നിലും ഇടപെടാതെ... ഒരക്ഷരം മിണ്ടാതെ എല്ലാവരിൽ നിന്നും മാറി അഗസ്റ്റിയും നിൽപ്പുണ്ട്.....
എല്ലാവരെയും ഒന്നു നോക്കി കൊണ്ടാണ് അവൻ ജെന്നിയോടായി ചോദിച്ചത്......

ആ ചോദ്യത്തിനും അവൾ മറുപടി കൊടുത്തിരുന്നില്ല..... പകരം.......

" Come..... "

അവനോടായി പറഞ്ഞു കൊണ്ടവൾ മുന്നിലേക്ക് നടന്നു... ഒരു നിമിഷം സംശയിച്ചു നിന്നെങ്കിലും ശിവയും അവൾക്കൊപ്പം നടന്നു...
ജെന്നിയുടെ കാറിനു അരികിൽ നിന്നും കുറച്ചു ദൂരത്തായി നിർത്തിയിട്ടിരിക്കുന്ന സ്ക്വാഡ്‌സിന്റെ വാൻ.......

ജെന്നി അതിനരികിലേക്കാണ് നടന്നടുത്തത്......
ഇവിടെ ഇനി എന്താണ്...? ഇസ ആണോ....?

ശിവ സംശയത്തോടെ നിന്ന് പോയതും വാനിന്റെ ഡോർ അവന് മുന്നിലായി തുറക്കപ്പെട്ടിരുന്നു.....
അതിനുള്ളിൽ മയങ്ങി കിടക്കുന്ന പെൺകുട്ടി......

" മാർത്ത.....!!"

വാനിനു ഉള്ളിലേക്ക് നോക്കിയതും ശിവയുടെ കണ്ണുകൾ വിടർന്നു... ഒരു അത്ഭുതത്തോടെ.......

" What the..#@@#₹...... "

അത്ഭുതത്തോടെ ശബ്ദമുയർത്തിയവൻ തനിക്ക് അരികിൽ നിൽക്കുന്നവളെ നോക്കി....
മാർത്തയെ അവന് നേരത്തെ അറിയാം... അവൾ ജീവനോടെയുണ്ടെന്ന രഹസ്യം മിഖായേലിനും സ്ക്വാടിനും പുറമെ അറിയാവുന്ന ഒരേയൊരാൾ ശിവ മാത്രം ആണ്.....

MK യുടെ രഹസ്യ താവളത്തിൽ പോകുമ്പോഴെല്ലാം അവൻ അവളെ കണ്ടിട്ടുണ്ട്.... അവളെ അദ്രി വെറുതെ വിടുന്നതിൽ ആയിരുന്നു അവന് അത്ഭുതം....
കാരണം മർത്തയ്ക്ക് അവൻ കൊടുത്തിരുന്ന ശിക്ഷകൾ ഒക്കെയും നേരിൽ കണ്ടിരുന്നവൻ ആണ് ശിവ......

കുറച്ചു നാളുകളായി അവൻ അതെല്ലാം നിർത്തി വെച്ചിരിക്കുകയായിരുന്നു... കഴിക്കാനുള്ള ആഹാരവും ധരിക്കാനുള്ള വസ്ത്രവും അവൾക്ക് കുറച്ചു നാളുകളായി നൽകുന്നുണ്ടായിരുന്നു.....

അത് ഇതിനു വേണ്ടി ആയിരുന്നോ...?
മാർട്ടിന്റെ വരവും അവന് ഈ വിധമൊരു തിരിച്ചടിയും ആദ്രി നാളുകൾക്കു മുന്നേ മുൻ കൂട്ടി പ്ലാൻ ചെയ്തിരുന്നോ.....?

ബെല്ലയുടെ അതെ വസ്ത്രം അണിഞ്ഞു വാനിനുള്ളിൽ മയങ്ങി കിടക്കുന്നവളെ കണ്ടതും ശിവ അങ്ങനെയും ചിന്തിച്ചു പോയി......

" ബെല്ലയ്ക്ക് പകരം ഗോഡൗണിൽ എത്തിക്കേണ്ടത് ഇവളെ ആണ്.... "

ജെന്നി ശിവയോട് പറഞ്ഞു കൊണ്ട് ഉള്ളിലേക്ക് നോക്കി.....
മാർത്തയെ അവൾക്കും പരിജയം ഉണ്ട്... മാർത്ത ദ്രോഹിച്ചവരുടെ കൂട്ടത്തിൽ അവളുമുണ്ട്... അവളുടെ കുടുംബവും.....

" Such a slut#@@₹...... "

പഴയ ഓർമ്മകൾ ഉള്ളിൽ ഇരമ്പിയതും തനിക്കുള്ളിൽ നുരഞ്ഞു പൊന്തിയ ദേഷ്യം കടിച്ചമർത്തി കൊണ്ട് അവൾ മയങ്ങി കിടക്കുന്നവളെ നോക്കി..... വെറുപ്പോടെ അവൾക്കരികിലേക്ക് നീങ്ങിയതും.....

" ഇത് വേണ്ടായിരുന്നു... എത്രയൊക്കെ പറഞ്ഞാലും ഒരു പെൺകുട്ടിയല്ലേ..... "

തൊട്ടരികിൽ നിന്നും ഉയർന്ന ശിവയുടെ ശബ്ദം...!!
അവളൊരു സംശയത്തോടെ നേരെ നിന്ന് കൊണ്ട് തനിക്കരികിൽ നിൽക്കുന്നവനെ നോക്കി.....

വാനിനുള്ളിലേക്ക് തന്നെ നോക്കി നിൽക്കുന്നവൻ.. കണ്ണുകളിലെ ഭാവം എന്തെന്ന് അറിയില്ല.. മുഖത്ത് അൽപ്പം സങ്കടം നിറഞ്ഞത് പോലൊരു ഭാവം... ജെന്നിയിൽ പുച്ഛം വിടർന്നു പോയി........

" ബെല്ലയെ ഒരു കുഴപ്പവുമില്ലാതെ കിട്ടിയത് കൊണ്ടല്ലേ ഇപ്പോൾ ഇങ്ങനെ പറയുന്നത്...? ഇല്ലെങ്കിൽ നിങ്ങൾ ക്ഷമിക്കുമായിരുന്നോ...? അതോ അപ്പോഴും ഇതൊരു പെൺകുട്ടി ആണെന്ന് ഓർത്തു വിട്ട് കളയുമോ....? "

അവൾ തന്റെ കൈകൾ പിണച്ചു കെട്ടി കൊണ്ട് അവന് മുന്നിലായി വന്നു നിന്നു...
ജെന്നിയുടെ ചോദ്യം ശിവയെ ചൊടിപ്പിച്ചിരുന്നു...
ഒന്ന് രണ്ട് തവണ അദ്രിക്കൊപ്പം കണ്ടിട്ടുണ്ടെന്നുള്ളതല്ലാതെ അവർ തമ്മിൽ പരിജയം ഇല്ല......

സ്ക്വാഡിലെ അംഗം ആണെങ്കിലും ബിസിനസ് കാര്യങ്ങളിൽ അല്ലാതെ ജെന്നി ഇതുവരെ ഇടപെടിട്ടുമില്ല... അങ്ങനെ ഒരാൾ തനിക്ക് നേരെ ചോദ്യമുയർത്തി നിൽക്കുന്നത് അവനെ നന്നായി തന്നെ ചൊടിപ്പിച്ചു......

" ഒരാളെ രക്ഷിക്കാൻ മറ്റൊരാളെ ഇട്ട് കൊടുക്കണമെന്നാണോ...? അതും ഇങ്ങനെ ഒരു അവസ്ഥയിലേക്ക് ഒരു പെൺകുട്ടിയെ.....? "

ശിവ ഒരു ഇഷ്ടക്കേടോടെ അവളെ നോക്കി..അവന്റെ വാക്കുകൾ അതെ ഇഷ്ടക്കേട് തന്നെ ജെന്നിയിലേക്കും പടർത്തി......

" oh റിയലി... ഇവളൊരു പെൺ കുട്ടി ആണോ... സ്വന്തം ശരീരം വിറ്റു നടക്കുന്നവൾ എങ്ങനെ ആണ് പെണ്ണ് ആകുന്നത്...? ഒരു നേരത്തെ ആഹാരത്തിനു വേണ്ടി sex work ചെയ്യാൻ നിർബന്ധിതർ ആകുന്ന സ്ത്രീകളെ ഞാൻ കണ്ടിട്ടുണ്ട്... പക്ഷെ ആ കൂട്ടത്തിൽ സമ്പത്തിന്റെ അങ്ങേയ്റ്റമുള്ള ജീവിതം ആയിരുന്നിട്ടും സ്വന്തം സുഖത്തിനും സ്വാർത്ഥതയ്ക്കും വേണ്ടി ഒന്നുമറിയാത്ത നിഷ്കളങ്കരായ ആളുകളെ ചതിയിൽ വീഴ്ത്തുന്ന ഇവളെ പോലെയുള്ള #@@#₹ നെ കൂട്ടരുത്.....അവർക്ക് അപമാനം ആയി പോകും ഇത്....... "

കൈകൾ മാർത്തയിലേക്ക് ചൂണ്ടി കൊണ്ടവൾ ശിവയ്ക്ക് നേരെ ശബ്ദമുയർത്തി... ജെന്നിയുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു... ദേഷ്യത്താൽ മുഖം ചുവന്നപ്പോൾ അതിനൊപ്പം അവളുടെ കണ്ണുകളും നിറഞ്ഞു.......

ശിവ ഒന്നും മനസിലാകാതെ അവളെ തന്നെ നോക്കി നിന്ന് പോയി.....
അദ്രിയോട് മാർത്ത ചെയ്ത ദ്രോഹതിനപ്പുറം അവനൊന്നും അറിയില്ല.... അതറിഞ്ഞിട്ട് പോലും അവളെ ഈയൊരു അവസ്ഥയിലേക്ക് അയക്കാൻ തോന്നിയില്ലെന്നതാണ് സത്യം......

ദേഷ്യം ഉണ്ട്.... പക്ഷെ..
അത് തീർക്കാൻ വേറെയും മാർഗങ്ങൾ ഉണ്ടല്ലോ.......?

" നിങ്ങൾക്ക് ഇവളോട് സഹതാപം ആണെങ്കിൽ നിങ്ങളുടെ സുഹൃത്തിനോടും ആ കാറിൽ കിടക്കുന്നവളോടും നിങ്ങൾ കാണിക്കുന്ന സ്നേഹം വെറും പൊള്ളയാണെന്ന് ഞാൻ പറയും... കാരണം വെളിയിൽ നിന്ന് നോക്കുന്നവർക്ക് എല്ലാം നിസാരമായി തോന്നും.... കൂടെ നിന്നവർക്കേ അനുഭവിച്ചവരുടെ ഉള്ളിലെ നീറ്റൽ അറിയൂ....... "

ജെന്നിയുടെ വാക്കുകൾ കടുപ്പമേറിയതായിരുന്നു... അവളുടെ നോട്ടവും ഭാവവും നെഞ്ചിലേക്ക് ആഴ്ന്നിറങ്ങുന്നത് തന്നെ ആയിരുന്നു......
ശിവ ഒരു വല്ലായ്മയോടെ അവളെ നോക്കി......

" എനിക്ക് സഹതാപം അല്ല... മാർത്ത തെറ്റ് ചെയ്തിട്ടുണ്ടാകും... But അതിന് പകരം ഈയൊരു രീതി വേണമെന്നുണ്ടോ... പ്രതികാരം ഇങ്ങനെ ആണോ.......? "

" ഇവൾക്ക് രണ്ട് ഓപ്ഷൻ ഉണ്ട്... ഒന്നുകിൽ വിധിയെ പഴിച്ചു ജീവിക്കുക... ഇല്ലെങ്കിൽ സ്വയം മരിക്കുക... അതല്ലാതെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ ഞാൻ സമ്മതിക്കില്ല... അൽപ്പം എങ്കിലും അന്തസ് ബാക്കിയുണ്ടെങ്കിൽ സ്വയം ജീവൻ ഒടുക്കട്ടെ...But... I'm sure അവൾക്കുള്ള ചെറിയ ശിക്ഷ ആണ് അത്..... "

ശിവയുടെ ചോദ്യത്തിന് അൽപ്പം പരിഹാസം കലർന്നൊരു ഭാവത്തോടെ മറുപടി കൊടുത്തു കൊണ്ടവൾ വാനിൽ ഉള്ളിൽ കിടക്കുന്നവൾക്ക് അരികിലേക്ക് നീങ്ങി.....

ജെന്നിയിലെ ദേഷ്യം..,അവളുടെ വാക്കുകളിൽ തെളിഞ്ഞു നിൽക്കുന്ന വെറുപ്പ്... എല്ലാം മാർത്തയോടാണ്......

എന്തിന് വേണ്ടി.....?

തന്റെ ബോസ്സിനെ വേദനിപ്പിച്ചവളോടുള്ള വൈരാഗ്യം ആണോ ഇത്....?

തന്റെ ബോസിന് വേണ്ടി ചെയ്യുന്ന പ്രതികാരം ആണോ ഇത്....?

ഒരിക്കലും അല്ല.....!!

അങ്ങനെയാണെന്ന് വിശ്വസിക്കാൻ തനിക്ക് കഴിയില്ല...ശിവ അൽപ്പം സംശയത്തോടെ തനിക്ക് മുന്നിൽ നിൽക്കുന്നവളെ നോക്കി...

" നീയിതാർക്ക് വേണ്ടിയാണ് ചെയ്യുന്നത്... അദ്രിക്ക് വേണ്ടിയാണെന്ന് എന്നോട് പറയരുത്... ഞാൻ വിശ്വസിക്കില്ല........"

ശിവയിൽ നിന്നുതിർന്ന ചോദ്യം... മാർത്തയെ തന്റെ കൈകളിൽ ചേർത്തു പിടിച്ചു പുറത്തേക്ക് എടുക്കുകയായിരുന്നവളുടെ ചുണ്ടുകൾ ഒന്ന് വിടർന്നു.......

" For my brother..... "

തിരിഞ്ഞു നോക്കാതെ തന്നെ ആണ് അവൾ മറുപടി കൊടുത്തത്... ജെന്നിയുടെ ശബ്ദം ഇടറിയിരുന്നു... ആ ഒരൊറ്റ വാക്കിനാൽ തന്റെ ഉള്ളിൽ തെളിഞ്ഞ മുഖം....!!

നിറഞ്ഞു വന്ന കണ്ണുകളെ അവൾ ശാസനയോടെ പിടിച്ചു നിർത്തി......

വാശിയോടെ മാർത്തയെ വലിച്ചു പൊക്കിയെടുത്തു സ്ക്വാഡിന്റെ കൈകളിൽ ഏൽപ്പിക്കുമ്പോഴും അവളുടെ കണ്ണുകളിൽ തെളിഞ്ഞു നിന്നത് പക ആയിരുന്നു......

ബെല്ലയെ കടത്തിയ അതെ മോഡൽ ഫുഡ്‌ ട്രക്ക്... അതിൽ യാത്രക്കാരായിരുന്ന മാത്യുവിന്റെ നാലു ശിങ്കിടികൾക്ക് പകരം അതെ വേഷം അണിഞ്ഞ നാലു സ്ക്വാഡ്സ്.....

" വേഗം വേണം... ഇപ്പോൾ തന്നെ ടൈം ഏറെയായി..... "

ജെന്നി അവർക്കായി നിർദേശം കൊടുത്തു.... മരിച്ചു വീണു കിടന്നവരുടെ പക്കൽ നിന്നും പേഴ്സും ഫോണും സ്ക്വാഡ്സ് കയ്യിൽ എടുത്തിരുന്നു....
മാർത്തയെ ഉള്ളിൽ കിടത്തി ഫുഡ്‌ പാക്കറ്റുകൾ വെച്ച് മറച്ചതും ഡോർ അടച്ചു പൂട്ടിയ വാഹനം മുന്നോട്ട് നീങ്ങി......

ചുണ്ടിൽ വിടർന്ന ചിരിയോടെ ചെറിയൊരു നെടുവീർപ്പുമായി ജെന്നി അവരെ തന്നെ നോക്കി നിന്നു......

ഒരു പെൺകുട്ടിയും മറ്റൊരു പെൺകുട്ടിയോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യം ആണ്..
But... മാർത്തയോട് അങ്ങനൊരു സഹതാപം അവൾക്ക് തോന്നിയില്ല.... ഈ ശിക്ഷ കൊണ്ടൊന്നും അവളുടെ ഉള്ളിലെ പക അടങ്ങുകയുമില്ല.....

ആദി മാർത്തയെ കുടുക്കിയത് തന്റെ സ്വന്തം പ്രതികാരത്തിനു വേണ്ടിയായപ്പോൾ അവനൊപ്പം എന്തിനും താങ്ങായി അവൾ നിന്നത് തന്റെ സ്വന്തം പ്രതികാരത്തിനു വേണ്ടിയാണ്......

മാർതയുടെ ചതിയിൽ അകപ്പെട്ട് ജീവിതം ഇല്ലാതായ അനേകം ആളുകളിൽ ഒരുവൻ....
ഒടുവിൽ അപമാനത്തിന്റെ ഭാരം സഹിക്കാൻ ആവാതെ മരണത്തിൽ അഭയം തേടിയവൻ.....

റോബർട് പീസ്റ്റൻ.....!!

തന്റെ സ്വന്തം സഹോദരൻ... ആ ദുരന്തത്തിൽ തനിക്ക് നഷ്ടം ആയത് ജീവനെ പോലെ കൂടെ നടത്തിയ സഹോദരനെ മാത്രം അല്ല...
അവന്റെ വേർപാട് താങ്ങാൻ ആവാതെ മനം നൊന്ത് മരിച്ചു പോയ മാതാപിതാക്കളെയും കൂടെയാണ്.......

സന്തോഷവും സമാധാനവും ആയി കഴിഞ്ഞു പോയിരുന്ന തന്റെ കുടുംബത്തെ മാർത്തയെന്ന വലിയ ദുരന്തം ഒന്നാകെ കവർന്നെടുത്തു... എല്ലാവരാലും സനാഥയായിരുന്ന താൻ ഒറ്റ ദിവസത്തിൽ ആരുമില്ലാതെ അനാഥ ആയി മാറി.......

ഉള്ള് നീറുന്ന വേദനയാണ് ഇന്നും....
അതിനേക്കാൾ ഇരട്ടി പകയും.......

മരിച്ചാലും മാപ്പ് കൊടുക്കില്ല ഞാൻ.....

കണ്ണിൽ നിന്നും മറഞ്ഞു തുടങ്ങുന്ന വാഹനത്തെ നോക്കി പകയോടെ പല്ലുകൾ ഉറുമി കൊണ്ട് പുലമ്പുമ്പോഴും അന്നത്തെ ഓർമയിൽ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു........

അരികിൽ നിന്ന് എല്ലാം കേട്ടറിഞ്ഞവൻ ഒന്നുമേ പറയാനാകാതെ നിന്ന് പോയി.....
ജെന്നിയെ കുറ്റപ്പെടുത്താൻ ആവുമായിരുന്നില്ല അവന്... കാരണം അവളുടെ പക ന്യായമുള്ളതാണ്.... അദ്രിയുടേതും അങ്ങനെ തന്നെ......

നീതി കിട്ടേണ്ടത് അവർക്കല്ലേ... അവർക്ക് കിട്ടേണ്ടിയിരുന്ന നീതിയല്ലേ ചോദിച്ചു വാങ്ങുന്നത്.....?

ഒരു നിമിഷം കാര്യം അറിയാതെ അവളെ കുറ്റപ്പെടുത്തിയതിൽ അവന് സ്വയം പുച്ഛം തോന്നി പോയി........

ജെന്നിയുടെ വാക്കുകൾ എത്രയോ സത്യം ആണ്.....
കാഴ്ചക്കാരായി നിൽക്കുന്നവർക്ക് അഭിപ്രായങ്ങൾ പലത് ആകും... സഹതാപവും തോന്നിയേക്കാം.... പക്ഷെ......

അനുഭവിച്ചവർക്ക് മാത്രമേ ഉള്ളിലെ നീറ്റൽ അറിയൂ........

സ്വയം പുച്ഛം നിറഞ്ഞൊരു ചിരിയാലെ അവൻ മനസിലോർത്തു......

" സോറി.....!!

തന്റെ ഭാഗത്തു നിന്ന് പറ്റി പോയൊരു മിസ്റ്റേക്ക്ൽ മാപ്പ് പറയാനും അവന് മടിയുണ്ടായിരുന്നില്ല.. ശിവ തനിക്ക് അരികിൽ നിൽക്കുന്നവളെ നോക്കി... അതെ സമയം തന്നെ തന്റെ കണ്ണുകളെ തുടച്ചു കളഞ്ഞു കൊണ്ട് ജെന്നിയും അവനെ നേരെ തിരിഞ്ഞു......

' Hey... Leave it...... "

ചെറു ചിരിയോടെ തന്നെ ആണ് അവൾ മറുപടി കൊടുത്തതും... ശിവയോട് അവൾക്ക് ദേഷ്യം ഉണ്ടായിരുന്നില്ല.. നീരസം തോന്നിയത് ആരോടും അലിവ് കാണിക്കുന്ന അവന്റെ മനസ്സിനോടാണ്.....

അകറ്റി നിർത്തേണ്ടവരെ അകറ്റി നിർത്തണം.. ആട്ടിയോടിക്കേണ്ടവരെ ആട്ടിയോടിക്കുക തന്നെ വേണം... വെറുക്കേണ്ട ജന്മങ്ങളെ വെറുപ്പോടെ മാത്രമേ നോക്കാവൂ.....

അത് ആണായാലും പെണ്ണായാലും പ്രായം ഉള്ളവൻ ആയാലും ഇനി ചെറുപ്പം ആണെങ്കിൽ പോലും അങ്ങനെയേ ചെയ്യാവൂ.......

ശിവ അത് മനസിലാക്കുയെടുത്ത നേരം തന്നെ അവൾക്കുള്ളിലെ നീരസവും മാറിയിരുന്നു....
ഇരുവരും ചെറു ചിരിയോടെ പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നതും അവൾ തന്റെ പോക്കറ്റിൽ നിന്നും എടുത്ത പെൻഡ്രൈവ് ശിവയ്ക്ക് നേരെ നീട്ടി.........

" ഇത്.....? "

" ഹീരയിൽ നിന്നും കടത്തി കൊണ്ട് പോയ കുട്ടികളുടെ വിവരങ്ങൾ ആണ്...കുട്ടികൾ സേഫ് ആണ്... ശാലിനിയും... അവിടുത്തെ ഫോർമാലിറ്റിസ് കഴിഞ്ഞയുടൻ അവർ നാട്ടിൽ എത്തും.... ഇത് ഇൻവെസ്റ്റ്‌ ചെയ്യുന്ന ടൈമിൽ അല്ലെ നിങ്ങളുടെ ജോബ് പോയത്... So... ഇത് മറ്റാർക്കും കൊടുക്കാതെ നിങ്ങളെ തന്നെ ഏൽപ്പിക്കാൻ ബോസ്സ് പറഞ്ഞിരുന്നു......... "

ചെറു ചിരിയോടെ അവൾ പറഞ്ഞതൊക്കെയും കേട്ട് നിന്നവന്റെയും കണ്ണുകൾ വിടർന്നു...
അത്ഭുതം തോന്നിയവന്... ആദ്രി തനിക്ക് വേണ്ടി ഇത്രയും വലിയൊരു കാര്യം ചെയ്തതിൽ അത്ഭുതം തോന്നി.....

അതിനേക്കാൾ ശാരിക്ക് വാക്ക് കൊടുത്തത് പോലെ അവളുടെ സഹോദരിയെ ജീവനോടെ മുന്നിൽ കൊണ്ട് നിർത്താൻ കഴിയുമെന്നോർത്തതും സന്തോഷവും തോന്നി........

" അദ്രി.... അദ്രി... അവനെവിടെ......? "

പെൻഡ്രൈവ് ഭദ്രമായി തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ടവൻ ജെന്നിയെ നോക്കി.. ആദിയെ കാണണമെന്ന് തോന്നിയിരുന്നു അവന്.......

"He is in his own house....."

ജെന്നിയിൽ നിന്നുതിർന്ന വാക്കുകൾ... ശിവയുടെ കണ്ണുകൾ ചുരുങ്ങി......

" William Mansion.....? "

സംശയവും കൗതുകവും കലർന്നൊരു ഭാവത്തോടെ അവൻ ജെന്നിയെ നോക്കിയതും.....

" No.., He is in Harmoney Haven....... "

അവൾ തന്റെ ചുമൽ ഒന്ന് കൂച്ചി കൊണ്ട് അതിനുള്ള മറുപടിയും കൊടുത്തിരുന്നു.... ശിവയുടെ കണ്ണുകൾ വിടർന്നു......

Harmoney Haven......!!

ജെന്നി പറഞ്ഞത് അവൻ സ്വയം തന്റെ നാവാൽ ഉരുവിട്ടു.....

ആദിയുടെ ഗ്രാൻഡ് പേരെന്റ്സ് ന്റെ വീട്...!!
അത് അവന് അറിയാം... അദ്രി തന്നെ ആണ് ആ വീട് അവന് കാണിച്ചു പറഞ്ഞു കൊടുത്തിട്ടുള്ളതും....
തന്റെ അച്ഛന്റെ വീടിനു മുന്നിൽ നിന്ന് നോക്കിയാൽ കാണുന്നത് അതെ വീടിന്റെ മേൽ ഭാഗം ആണ്......

" Oh... No.... അപ്പോൾ അന്ന് ഇസ തനിക്ക് ചൂണ്ടി കാണിച്ചു തന്നത് അതെ വീടല്ലേ..... അവിടെ ആയിരുന്നോ അദ്രി ഇത്രയും ദിവസവും...... "

അത്ഭുതത്തോടെ അവൻ തന്റെ കണ്ണുകൾ വിടർത്തി.....ഒരു തരം അമ്പരപ്പ് ആയിരുന്നു അവനിൽ.... എല്ലാം സംശയത്തോടെ നോക്കുന്ന താൻ അത്രയും വലിയൊരു രഹസ്യം ശ്രദ്ധിക്കാതെ വിട്ട് പോയതിന്റെ അമ്പരപ്പ്......

അതിനേക്കാൾ ഉപരി ദേഷ്യവും സങ്കടവും... ഇത്രയും തൊട്ടടുത്തു ഉണ്ടായിട്ടും അവൻ തന്നെ ഒന്ന് കാണുകയോ വിവരം അറിയിക്കുകയോ ചെയ്യാതിരുന്നതിന്റെ ദേഷ്യവും പരിഭവവും.....

ശിവയുടെ മുഖത്ത് അതും പ്രകടം ആയിരുന്നു... അത് കണ്ടറിഞ്ഞതും ജെന്നിയുടെ ചുണ്ടുകൾ ഒന്ന് വിടർന്നു.......

"He loves you a lot.. so he doesn't want to get you into trouble......"

ശിവയുടെ ഉള്ള് അറിഞ്ഞത് പോൽ അവന്റെ തോളിൽ ഒന്ന് തട്ടി കൊണ്ടവൾ മറുപടി കൊടുത്തു.... ശിവയുടെ പരിഭവത്തെ പാതിയോളം മായ്ച്ചു കളയാൻ കഴിയുന്നൊരു മറുപടി തന്നെ ആയിരുന്നു അത്....

അദ്രി പണ്ടും ഇങ്ങനെ തന്നെ ആണ്... അവന്റെതായ പ്രശ്നങ്ങളിൽ മറ്റാരെയും ഉൾപെടുത്താതിരിക്കാൻ ശ്രദ്ധിക്കും... ചുറ്റിനുമുള്ള സ്ക്വാടിനെ പോലും അവൻ കെയർ ചെയ്യും.....
എന്നിട്ടും അവനൊപ്പം ഉണ്ടാകുമെന്ന് താൻ എടുത്ത തീരുമാനം ആണ്.......

ചുണ്ടിൽ വിരിഞ്ഞ ചെറു ചിരിയെ മറച്ചു വെച്ച് കൊണ്ടവൻ ജെന്നിയെ നോക്കി......

" ഇസ... Where is him....? അവൻ safe ആണോ.... അതോ മാത്യുവിന്റെ.......

" Hey... Don't worry.... He is safe... ബോസ്സ് അവനൊപ്പം ഉണ്ട്........ "

ശിവ ചോദിച്ചു പൂർത്തിയാക്കുന്നതിനു മുന്നേ തന്നെ ജെന്നിയുടെ മറുപടി വന്ന് കഴിഞ്ഞിരുന്നു....

Thank God....!!

ചെറിയൊരു ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ച് കൊണ്ടവൻ പിറുപിറുത്തു.....
ഈ നേരമത്രയും ഉള്ളിൽ വല്ലാത്തൊരു പിടപ്പ് ആയിരുന്നു.....
താനാണ് അവനെ അപകടത്തിൽ ആക്കിയതെന്നു പോലും ഒരു നിമിഷം ചിന്തിച്ചു പോയിരുന്നു......

ഇസ അദ്രിയുടെ ഒപ്പം ആണ് ഉള്ളതെങ്കിൽ ഇനിയൊന്നു കൊണ്ടും പേടിക്കേണ്ടതില്ല..... ചുണ്ടിൽ നിറഞ്ഞൊരു ചിരിയോടെ അവൻ സ്വയം മൊഴിഞ്ഞോന്ന് നിന്നതും...........

" Sir...... "

അവർക്കിടയിലേക്ക് കടന്നു വന്ന കിരൺ..!!
അവന്റെ ശബ്ദം ഇരുവരുടെയും ശ്രദ്ധ അവനിലേക്കായി തിരിച്ചു.....

" Sir... സ്ക്വാട് എല്ലാമേ ready താ... ബോസ്സ് is here... മാർട്ടിന്റെ കാര്യം അവർ ഡീൽ പൻഡ്രേ... നമുക്ക് മുന്നിലുള്ളത് മാത്യു മാത്രം... അലോക് സാറിട്ടെ ഞാൻ പേസിട്ടാറ്... മാത്യുവിന്റെ ഫോൺ നമ്പർ അവർ ട്രേസ് ചെയ്യും... അനാ പോലീസിക്ക് ആകെ അവരെ കിട്ടി കൂടാതെന്ന് സർ സൊള്ളിട്ടിറുക്ക്.... എന്ന പൻഡ്രേ.....? "

അവനൊരു സംശയത്തോടെ ശിവയെ നോക്കി.. ജെന്നിയുള്ളത് കൊണ്ട് തന്നെ പാതിയും മലയാളത്തിൽ തന്നെ പറയാൻ അവൻ ശ്രദ്ധിച്ചിരുന്നെങ്കിലും രണ്ട് രീതിയിൽ കൂടി കുഴഞ്ഞു പോയവന്റെ വാക്കുകൾ ഒന്നും തന്നെ മനസിലാകാതെ നിന്നവളുടെ മുഖം ചുളിഞ്ഞു.....

അലക്സും പോളും പീറ്ററും ഒഴികെ ആദിയുമായി ബന്ധമുള്ള ആരെയും തന്നെ അവൾക്കറിയുകയുമില്ല.... അതിന്റെതായൊരു മുഷിച്ചിൽ ജെന്നിയിൽ നിറഞ്ഞിരുന്നു......

" What does he say?.... "

അവളൊരു സംശയത്തോടെ ശിവയെ നോക്കി... ഒപ്പം തന്നെ നോക്കിയുള്ള ചോദ്യം അൽപ്പം ഉച്ചത്തിൽ ആയിരുന്നത് കൊണ്ട് തന്നെ കിരണും അവളെയൊന്ന് അടിമുടി നോക്കി.......

കാഴ്ച്ചയിൽ തനി വിദേശി ആയി തോന്നുമെങ്കിലും ജെന്നി മലയാളി ആണെന്ന് അവന് അറിയാം... അവൾ സംസാരിക്കുന്നതും അവൻ കേട്ടതാണ്......

താൻ ഇത്രയും വ്യക്തമായി പറഞ്ഞു കൊടുത്തിട്ടും മനസിലാകാതെ നിൽക്കുന്ന മലയാളിയോ.......

" ഞാൻ സൊന്നത് ഉങ്കൾക്ക്........

അൽപ്പം ഇഷ്ടക്കേടോടെ ആണ് അവൻ ജെന്നിയെ നോക്കിയത്.... ആദിയുടെ പേർസണൽ അസിസ്റ്റന്റ് എന്നതിലുപരി അവന്റെ ബോഡി ഗർഡ് കൂടിയാണ് ജെന്നി... അതും കിരൺ കേട്ടറിഞ്ഞിട്ടുണ്ട്......

തന്റെ സ്ഥാനത്തിനൊപ്പം നിൽക്കുന്നവളോട് തോന്നുന്ന ഒരു തരം ഇഷ്ടക്കേട്... അതിലുപരി കുഞ്ഞു കുശുമ്പ് എന്ന് തന്നെ പറയാം......
അതെ ഭാവത്തോടെ അവൻ സംസാരിച്ചു തുടങ്ങിയതും ശിവ അതിന് സമ്മതിക്കാതെ ഇടയിൽ കയറി.......

" താൻ ചിന്നുവിനോപ്പം വേഗം തന്നെ ഹോസ്പിറ്റലിൽ എത്തണം... അവിടെ എല്ലാം അറേൻജ് ചെയ്തിട്ടുണ്ട്.... ഇവിടുത്തെ കാര്യം ഞങ്ങൾ നോക്കിക്കോളാം..... "

താക്കീതോടെയുള്ളൊരു നോട്ടം കിരണിന് നേരെ നൽകി കൊണ്ടവൻ ജെന്നിക്ക് നേരെ തിരിഞ്ഞു.... അത്രയും നേരം ഇരുവരെയും മാറി നോക്കി നിന്നിരുന്നവൾ ശിവയിലേക്ക് തിരിഞ്ഞതും..... ഇഷ്ടക്കേടോടെ മുഖം വെട്ടിച്ചു കൊണ്ട് കിരൺ സ്ക്വാടിന് അടുത്തേക്ക് നടന്നു......

ശിവയോട് യാത്ര പറഞ്ഞു കൊണ്ട് ജെന്നി തന്റെ കാറിനു അടുത്തേക്ക് പോകുന്നത് അവൻ കണ്ടിരുന്നു.....

" വെള്ള പൊറുക്കി..... "

തനിക്ക് മുന്നിലൂടെ നീങ്ങിയ കാറിനുള്ളിൽ ഇരുന്നു തന്നെ നോക്കുന്നവളെ കണ്ടതും അവനൊരു ഇഷ്ടക്കേടോടെ പിറുപിറുത്തു കൊണ്ട് മുഖം വെട്ടിച്ചു കൊണ്ട് തനിക്ക് മുന്നിൽ നിൽക്കുന്നവരെ നോക്കി........

മുന്നിൽ നിൽക്കുന്ന ഇരുപതോളം ആളുകൾ.. രണ്ട് പേരെ വീതം ഓരോ ഗ്രൂപ്പ്‌ ആയി മാറ്റി നിർത്തിയവൻ...
അവർക്കായി ഓരോ നിർദ്ദേശങ്ങളും അവൻ നൽകി......

ബാംഗ്ലൂർ നഗരം മുഴുവൻ സെർച്ച്‌ ചെയ്യുക... പരസ്പരം ഫോണിലൂടെ വിവരങ്ങൾ കൈ മാറുക... മാർട്ടിനും ഫർണാണ്ടോയ്ക്കുമൊപ്പം മാത്യു ഇല്ലാത്തതിനാൽ തന്നെ അയാളുടെ അടുത്ത നീക്കം എന്തെന്ന് കണ്ട് പിടിക്കണം....

ചതിയും വഞ്ചനയും മാത്രം കൈ മുതലാക്കിയവൻ എന്തും ചെയ്യാം... അതെന്ത് തന്നെ ആയാലും അവർക്ക് ഒറ്റ ലക്ഷ്യം മാത്രമേയുള്ളൂ.......

നേരം പുലരുന്നതിനു മുന്നേ മാത്യുവിനെ കണ്ട് പിടിക്കുക.....

കിരണിൽ നിന്നും നിർദേശങ്ങൾ കിട്ടിയതും എല്ലാവരും തയ്യാറെടുത്തു കഴിഞ്ഞിരുന്നു.......
ശിവ അതെല്ലാം തന്നെ നോക്കി സൈഡിൽ മാറി നിന്നു... കൈകൾ പിണച്ചു കെട്ടി നിന്നവന്റെ കണ്ണുകൾ കിരണിൽ തന്നെ പതിഞ്ഞു നിന്നു......

സാധാരണ രീതിയിൽ ഇതെല്ലാം ചെയ്യുന്നത് ശിവയുടെ ഡ്യൂട്ടി ആണ്... കിരൺ ഇത്തരം കാര്യങ്ങളിൽ ഒന്നും ഇടപെടാറില്ല.... പക്ഷെ... ഇന്ന്.....
ഇന്ന് അവനിൽ കാണുന്ന ഗൗരവം... അത് ജെന്നിയോടുള്ള വാശി ആണ്.......

എല്ലാവരോടും സംസാരിച്ചു നിൽക്കുന്നവനെ തന്നെ നോട്ടമെയ്തു ചെറു നിശ്വാസത്തോടെ ശിവ അവനരികിലേക്കായി നടന്നു വന്നു... കിരണും ശിവയെ കണ്ടിരുന്നു.......

" കഴിഞ്ഞോ കുന്തളിപ്പ്.....? "

ചെറിയൊരു ഗൗരവത്തോടെ തന്റെ പിരികമുയർത്തി കൊണ്ടവൻ വലിയ ആളെന്ന ഭാവത്തിൽ തനിക്ക് അരികിൽ നിൽക്കുന്നവനെ നോക്കി....
എന്നാൽ ശിവയുടെ നാവിൽ നിന്ന് വീണ പച്ച മലയാളം കേട്ടതും കിരണിന്റെ നെറ്റിയും ചുളിഞ്ഞു.....

" ഹാ...? എന്ന സർ... എന്ന സൊള്ളിരുങ്കെ.......? "

സംശയത്തോടെ തന്നെ നോക്കി നിൽക്കുന്നവൻ...
അതും എന്തെങ്കിലും ഓർഡർ ആണെന്ന് കരുതിയിട്ടുണ്ടാവണം....
ഒരു മടുപ്പോടെ തല കുടഞ്ഞു കൊണ്ടവൻ കിരണിനെ നോക്കി...

" ഒന്നുമില്ല സർ...ഇവിടുത്തെ കുത്തി തിളപ്പ് മാറിയെങ്കിൽ വാങ്കോ... പോകാം....... "

കിരണിനെ നോക്കി ഒന്ന് കൈ തൊഴുതു കൊണ്ടാണവൻ പറഞ്ഞത്.....
എന്നിട്ടും ഒന്നും മനസിലാകാതെ നിൽക്കുന്നവന്റെ തലയിൽ ഒന്ന് കൊട്ടി കൊണ്ടവൻ സ്ക്വാടിന് നേരെ തിരിഞ്ഞു.......

" Everyone get ready...... "

തന്റെ ബുള്ളറ്റിനു അടുത്തേക്ക് നടക്കുന്നതിനിടയിൽ അവൻ അവരോടായി വിളിച്ചു പറഞ്ഞു....
എല്ലാവരും യാത്രയ്ക്കായി തയ്യാറെടുത്തു കഴിഞ്ഞിരുന്നു.......
ആദ്യം അവിടെ നിന്നും പുറപ്പെട്ടത് ശിവയുടെ ബുള്ളറ്റ് ആണ്.... അതിന് പിന്നാലെ ആയി ബാക്കിയുള്ളവരും...

വേഗത്തിൽ ചീറി പാഞ്ഞു ഹൈവെയിൽ കടന്നവർ പല വഴികളിലായി പിരിഞ്ഞു... കയ്യിലുള്ള ഫോണുകളും പരസ്പരം എൻഗേജ്‌ട് ആയിരുന്നു... എന്ത് വിവരം ഉണ്ടെങ്കിലും ഉടൻ തനിക്കൊപ്പം ഉള്ളവരെ ഉടൻ അറിയിക്കണം......

എല്ലാ രീതിയിലും അവർ തയ്യാറെടുത്തു കഴിഞ്ഞിരിക്കുന്നു......

സംഭവ സ്ഥലത്ത് അപ്പോഴും ബാക്കിയായിരുന്നത് കിരണും..... പിന്നെ......

അഗസ്റ്റിയും മാത്രം.......

ഈ നേരമത്രയും അവൻ ഒന്നും തന്നെ സംസാരിച്ചിരുന്നില്ല... തനിക്ക് മുന്നിൽ നടക്കുന്നതൊക്കെയും അവൻ വീക്ഷിക്കുകയായിരുന്നു........

അവസാനത്തെ സ്ക്വാട് മെമ്പേഴ്സും യാത്രയായി കഴിഞ്ഞതും കിരൺ അഗസ്റ്റിക്ക് അരികിലേക്ക് നടന്നു......

" നമുക്ക് പോകാം... ചിന്ന വേല ഇറുക്ക്..... ഓക്കേ.....? "

കാറിൽ ചാരി നിൽക്കുന്നവനെ ചെറു ചിരിയോടെ അവൻ നോക്കി... അഗസ്റ്റി ഒന്നും തന്നെ മിണ്ടിയിരുന്നില്ല.... എന്നാൽ......
ഡ്രൈവിങ് സീറ്റിലേക്ക് നടക്കാനായി തിരിഞ്ഞതും അവൻ കിരണിനെ തന്റെ കയ്യാൽ പിടിച്ചു നിർത്തി........

" ഇനിയെങ്കിലും പറയ്... ഇസ എവിടെ....? അവൻ.... അവൻ എവിടെ ഉണ്ട്......? "

സംശയത്തോടെ തിരിഞ്ഞു നോക്കിയതും കിരണിന് നേരിടേണ്ടി വന്ന ചോദ്യം.....
തന്റെ കൈകളിൽ പിടിച്ചു നിൽക്കുന്നവനെ കിരൺ ഒന്ന് സൂക്ഷിച്ചു നോക്കി......

ഇത്രയും നേരം ഉണ്ടായിരുന്നത് പോലെ ദേഷ്യമോ വെറുപ്പോ... ഒന്നും അവനിൽ പ്രകടമല്ല....
പകരം... നിസ്സഹായത ആണ്.....അഗസ്റ്റിയുടെ സ്വരത്തിൽ വല്ലാത്ത ഇടർച്ച തോന്നിയിരുന്നു അവന് ..........

അതിലുപരി തന്നോട് യാചിക്കുന്നത് പോലെ.....

" ഇന്ത ആൾക്കും ഇസക്കും മേലെ എന്ന സംബന്ധം ഇറുക്ക്......? "

ദയനീയത നിറഞ്ഞ മുഖത്തോടെ തന്നെ നോക്കി നിൽക്കുന്നവനെ കാണെ കിരൺ ഉള്ളാലെ ചോദിച്ചു പോയി.......

"He is ok... അവർ സേഫ് ആയിടിച്... അവർ കൂടെ എൻ ബോസ്സ് ഇറുക്ക്... കവലപെടാതെ....."

തന്റെ കൈകളിൽ പിടിച്ചിരുന്ന അഗസ്റ്റിയുടെ കൈകളെ തന്നിൽ നിന്നും വേർപെടുത്തി കൊണ്ടവൻ മറുപടി കൊടുത്തു......
അഗസ്റ്റിയിൽ ആശ്വാസം നിറയുന്നത് അവൻ കണ്ടിരുന്നു.... ഒപ്പം......

" സത്യം ആണോ... അവന് കുഴപ്പം ഒന്നുമില്ലല്ലോ... അവൻ ഓക്കേ അല്ലെ.... ആദി.... ആദി... അവനൊപ്പം..... ഉണ്ടോ.......? "

കൗതുകത്തോടെ ചോദിക്കുന്നവൻ... അവസാന വാക്കുകളിൽ ചെറു വേദനയും നിരാശയും...
കിരൺ എല്ലാം തന്നെ ശ്രദ്ധിച്ചിരുന്നു..... എങ്കിലും താൻ പറഞ്ഞത് വിശ്വാസം ഇല്ലെന്നത് പോൽ വീണ്ടും ചോദിക്കുന്നവനെ അവനൊരു ഇഷ്ടക്കേടോടെ നോക്കി......

" ഉയ്യോ... നിജമാടാ... അവർ കൂടെ ബോസ്സ് ഇറുക്ക്... നീ അതിനെ പറ്റി കവലപ്പെടാതെ എൻ കൂടെ വാ... വേല ഇറുക്ക്...... "

അഗസ്റ്റിയെ കൈകളിൽ പിടിച്ചു വലിച്ചു കൊണ്ടവൻ കാറിനു അടുത്തേക്ക് നടന്നു..
അഗസ്റ്റിയുടെ മനസിലെ ചിന്തകൾ എങ്ങനെ എന്ന് ഇപ്പോൾ അവനറിയാം... ഇസയോട് അവനുള്ള ഫീലിംഗ്സ് എന്തെന്നും......

അതിനെ കുറിച് കൂടുതൽ അറിയണമെന്നും ചോദിക്കണമെന്നും ഉണ്ട്... പക്ഷെ.... ഇപ്പോൾ അതിനുള്ള സമയമല്ല... ഇപ്പോൾ തങ്ങൾക്ക് മുന്നിൽ മറ്റൊരു പ്രധാന ലക്ഷ്യം ഉണ്ട്......

ഈ രാത്രി അവർക്ക് വളരെ പ്രധാനപെട്ടതാണ്.....

അതെ...,
ബാംഗ്ലൂർ നഗരം ഉറങ്ങി കഴിഞ്ഞിരിക്കുന്നു... ഒപ്പം ഇവിടുള്ള ആളുകളും..... എന്നാൽ......

ഇന്നത്തെ രാത്രി മിഖായേലിനും അവന്റെ കറുത്ത പടയാളികൾക്കും ഉറക്കമില്ലാത്ത രാത്രി ആണ്.... ബാംഗ്ലൂർ നഗരം ഒന്നാകെ ഇളക്കി മറിച്ചു കൊണ്ട് മിഖായേലിന്റെ പട്ടാളം വേട്ടയ്ക്കിറങ്ങിയ ദിവസം.....!!🔥

തങ്ങളുടെ ശത്രുക്കൾക്ക് എതിരെ അവർ ഒരുമിച്ചു നിന്ന് മുന്നേറും.....
തിന്മയ്ക്ക് മീതെ നന്മ വിജയം നേടുന്ന രാത്രി.....
നാളത്തെ സൂര്യോദയത്തിന് മുന്നേ അവർക്ക് ശത്രുക്കളെ ഉന്മൂലനം ചെയ്തേ പറ്റൂ.........

അതാണ്‌ അവരുടെ ലക്ഷ്യവും....

.......................................................................................................................................

" No........!!

ആദിയിൽ നിന്നും കേട്ടറിഞ്ഞ സത്യങ്ങൾ.... മരിച്ചു പോയെന്ന് വിശ്വസിച്ച തന്റെ പെങ്ങൾ ജീവനോടെയുണ്ടെന്ന്.... ഒപ്പം അവളിൽ നിന്നും പിറവിയെടുത്ത കുഞ്ഞും.......

മാർട്ടിനു കേട്ട് നിൽക്കാവുന്നതിലും അപ്പുറം ആയിരുന്നു ആദി പറഞ്ഞ കാര്യങ്ങൾ....
.

താൻ എല്ലാ അർത്ഥത്തിലും അവന് മുന്നിൽ തോറ്റു പോയിരിക്കുന്നു..
ആദിയെ അടി തെറ്റിക്കാനായി താൻ ഉള്ളിൽ കൊണ്ട് നടന്ന രഹസ്യങ്ങൾ എല്ലാം അവൻ നേരത്തെ അറിഞ്ഞിരിക്കുന്നു......
ഒപ്പം താൻ ഇതുവരെയും അറിയാതെ പോയത് പലതും പറഞ്ഞു തന്നു തന്നെ പരിഹസിക്കുന്നു.......

സഹിക്കാൻ കഴിയുന്നില്ല അത്...... തല പൊട്ടി പിളരുന്നത് പോലെ തോന്നിയവന്.... ദേഷ്യവും അപമാനവും അതിലേറെ പകയും അവനെ വരിഞ്ഞു മുറുക്കി.........


" ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്....... "

അസ്വസ്തയോടെ തലമുടിയിൽ കൈകൾ കൊരുത്തു വലിച്ചു കൊണ്ടവൻ ഉച്ചത്തിൽ അലറി... മാർട്ടിന്റെ ശബ്ദം അവിടുത്തെ ചുമരുകളിൽ തട്ടി വീണ്ടും... വീണ്ടും ആ വീട്ടിനുള്ളിൽ മുഴങ്ങി കേട്ടു കൊണ്ടിരുന്നു.........

എല്ലാത്തിനും സാക്ഷി ആയി നിന്നവന്റെ മുഖം പോലും ഒന്ന് ചുളിഞ്ഞു പോയെങ്കിലും ആദിയുടെ ചുണ്ടിൽ ചെറു പുഞ്ചിരി തന്നെ ആയിരുന്നു.......

" എന്റെ ഗ്രാൻഡ്പ ജീവനോടെയുണ്ടെന്ന് മനസിലാക്കിയെടുത്ത നീ...എന്നെ അതിനേക്കാൾ ഏറെ ദ്രോഹിച്ച നിന്റെ പെങ്ങൾ മരിച്ചുവെന്ന് ഞാൻ ഒരു റിപ്പോർട്ട്‌ അയച്ചപ്പോഴേക്കും വിശ്വസിച്ചു പോയതെന്ത്‌ കൊണ്ടാണ്...,മാർട്ടിൻ......."

അവനൊരു സംശയം നിറഞ്ഞ ഭാവത്തോടെ ചോദിച്ചതും മാർട്ടിൻ ആദിയെ മുഖം ഉയർത്തി നോക്കി......
അവന്റെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു.....

മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി നെറ്റിയിലെ ഞരമ്പുകൾ പോലും പിടഞ്ഞു നിൽക്കുന്നത് പോലെ ഭയാനകമായൊരു ഭാവം.....
അത് വരെ കൂൾ ആയി നിന്ന ലൂക്കയെ പോലും മാർട്ടിന്റെ മാറ്റം ഭയപ്പെടുത്തിയിരുന്നു...

ആദി എല്ലാം കരുതി കൂട്ടിയാണ് നിൽക്കുന്നതെന്ന് അറിയാം.... എങ്കിലും അവസാന ശ്വാസം വരെയും മാർട്ടിനെ നിസ്സാരമാക്കി കളയേണ്ടതില്ല.....
പാമ്പിന്റെ ജന്മം ആണ്.... എത്ര അടിച്ചു താഴ്ത്തിയാലും പകയോടെ ഉയർന്നു വരിക തന്നെ ചെയ്യും.......

അവനൊരു ടെൻഷനോടെ ഇരുവരെയും നോക്കി നിന്നതും........

" What you have done is cheating....ആർതർ.... ഇതിനുള്ള ശിക്ഷ ഞാൻ തന്നിരിക്കും... മരണത്തിൽ കുറഞ്ഞതൊന്നും നീ ആഗ്രഹിക്കേണ്ട........ "

പകയോടെ ആദിക്ക് നേരെ ചീറുന്ന മാർട്ടിന്റെ ശബ്ദം അവിടെ മുഴങ്ങി.....
ആദിക്ക് നേരെ അവൻ അലറുക തന്നെ ആയിരുന്നു..

മാർത്തയെ കുറിച്ച് അറിഞ്ഞതിൽ വേദന ഉണ്ടോ എന്ന് ചോദിച്ചാൽ അവനറിയില്ല..... ദേഷ്യം തോന്നുന്നുണ്ട് അവന് വല്ലാതെ.... നിരാശയും തോന്നുന്നുണ്ട്.......

ആദിയെ തോൽപ്പിക്കാൻ കഴിയാത്തത്തിൽ... അവനെ ആഗ്രഹിച്ചത് പോലെ തനിക്ക് കിട്ടാത്തതിൽ.....
അതിനുമപ്പുറം മറ്റെന്തെങ്കിലും ചിന്തകൾ അവനിലുണ്ടോയെന്ന് ചോദിച്ചാൽ അതിനുത്തരം അവന് തന്നെ അറിയില്ല എന്നുള്ളതാണ് സത്യം.......

" I Will kill You bastard...... "

തനിക്ക് അരികിൽ കിടന്ന ചെയർ കാലിനാൽ തട്ടി തെറിപ്പിച്ചു കൊണ്ടവൻ ആദിക്ക് നേരെ ചീറി......

" ധൈര്യം ഉണ്ടെങ്കിൽ എന്നെ തോൽപ്പിച്ചു നീ ഇവിടെ നിന്നും പുറത്തു കടക്ക്........ "

തനിക്ക് നേരെ ഉയർന്ന ഭീഷണി.... അതൊരു വെല്ലു വിളിയായി തന്നെ അവൻ ഏറ്റെടുത്തു....സോഫയിൽ നിന്നും എഴുന്നേറ്റു കൊണ്ടവൻ പുച്ഛത്തോടെ പറയുന്നതൊക്കെ കേട്ടതും മാർട്ടിനിലും വാശി നിറഞ്ഞിരുന്നു............

ദേഷ്യം... വാശി... പക....

മൂന്നിലും ഒരുപോൽ ഒപ്പം നിൽക്കുന്ന തുല്യ ശക്തരായ എതിരാളികൾ.....
പ്രതികാരത്തിന്റെ തീ ചൂളയിൽ വെന്തു ഉരുകി തങ്ങൾക്കു ചുറ്റുമുള്ളതിനെയും നശിപ്പിക്കാണെന്നോണം കരുത്തർ ആയവർ....🔥

ഇരുവരും ആഗ്രഹിക്കുന്നത് ഒന്നു മാത്രം.....
എതിരാളിയുടെ പരാജയവും... സ്വന്തം വിജയവും... അതിന് വേണ്ടി ഏതറ്റം വരെ പൊരുതാനും അവർ റെഡി ആണ്.........

" ആഹ്ഹ്ഹ്ഹ്ഹ്....... "

ഒരേ ഭീകരതയോടെ ഇരുവരും തമ്മിൽ പാഞ്ഞടുത്തു.......യുദ്ധം ആണ്....

പകയുടെയും പ്രതികാരത്തിന്റെയും പോരാട്ടം......

ആര് വീഴുന്നുവോ അവൻ പരാജയപ്പെടും... ആര് ജയിക്കുന്നുവോ അവൻ തന്റെ എതിരാളിക്കായി വിധി എഴുതും........

ഹാർമനി ഹെവൻ യുദ്ധക്കളമായപ്പോൾ അവിടെ സാക്ഷി ആയി അവശേഷിച്ചത് ലൂക്ക മാത്രം......

...................................................................................................................................

സിറ്റിയിൽ നിന്നും കടന്നു മിഖായേലിന്റെ താവളമായ കറുത്ത കോട്ടയിലേക്കുള്ള ഇടുങ്ങിയ വഴികൾ....
കൈകൾ ബന്ധിച്ച വാഹനത്തിൽ കറുത്ത വസ്ത്രം ധരിച്ച സ്ക്വാടിനൊപ്പം ഇരിക്കവേ ഫർണാണ്ടോ പതിയെ കണ്ണുകൾ തുറന്നു ചുറ്റിനും നോക്കി....

ആദിയുടെ അടുക്കൽ നിന്നും തന്നെ കൊണ്ട് വരുന്ന സമയം ബോധം മറഞ്ഞിരുന്നു അയാളുടെ... അങ്ങനെ അയാൾ വിശ്വസിപ്പിച്ചു... കൂടെയുള്ളവരുടെ വാക്കുകളും അവരുടെ സംസാരങ്ങളും അവർക്ക് വരുന്ന കാളുകളും നിർദ്ദേശങ്ങളുമെല്ലാം അയാൾ മയക്കം നടിച്ചു കിടന്നു കൊണ്ട് തന്നെ ശ്രദ്ധിച്ചിരുന്നു..........

ഒടുവിൽ സിറ്റിയിൽ നിന്നും പൂർണമായും വിട്ട് അകന്നു കാടു പോലുള്ള ഇരുണ്ട പ്രദേശത്താണ് വാഹനം ഉള്ളതെന്ന് മനസിലാക്കിയെടുത്തതും അയാൾ പതിയെ നേരെയിരുന്നു.....

പിന്നിലേക്ക് ചേർത്തു കെട്ടിയിരിക്കുകയാണ് കൈകൾ... വാനിൽ ഫർണാണ്ടോയ്ക്ക് ഒപ്പം അമർ കൂടാതെ മറ്റു നാലു പേർ മാത്രം ആണ് ഉള്ളത്....
താൻ ധരിച്ചിരുന്ന വസ്ത്രത്തിന്റെ പിൻ ഭാഗത്തേക്ക് കൈകൾ എത്തിച്ചു കൊണ്ടയാൾ തന്റെ പുറത്തായി കൈകൾ കൊണ്ട് പരതി......

വരിഞ്ഞു മുറുക്കിയിരുന്ന കെട്ടുകൾ കയ്യിൽ നല്ല വേദന തീർക്കുന്നുണ്ട്.... എങ്കിലും വളരെ പ്രയാസപ്പെട്ട് കൊണ്ട് തന്നെ അയാൾ പരതി കൊണ്ടിരുന്നു... ഒടുവിൽ തേടിയത് എന്തോ അത് കയ്യിൽ കിട്ടിയതും അയാളുടെ ചുണ്ടുകൾ വിടർന്നു.....

പാന്റിന് പിന്നിലായി തിരുകിയിരുന്ന ചെറു കത്തി... അത്യാവശ്യം സന്ദർഭങ്ങളിൽ ഉപയോഗിക്കാനായി അങ്ങനൊന്നു കയ്യിൽ കരുതുന്നത് വളരെ നാളുകൾ ആയുള്ള പതിവ് ആണ്......
അതിന്റെ ശരിയായ ഉപയോഗം വന്ന് ചേർന്നത് ഇന്നാണെന്ന് മാത്രം.......

തനിക്ക് ചുറ്റിനും ഇരിക്കുന്നവരെ ഒന്നു നോക്കി കൊണ്ട് കത്തി പതിയെ കൈക്കൽ ആക്കിയതും അതിനെ നേരെയാക്കി കൊണ്ട് അയാൾ തന്റെ കേട്ടുകളെ മുറിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.....

അപ്പോഴും അതൊന്നും തന്നെ ശ്രദ്ധിക്കാതെ പരസ്പരം പല കാര്യങ്ങളും ചർച്ച ചെയ്യുകയായിരുന്നു അവർ......
അവർക്ക് ഒരു സംശയവും തോന്നാതെ ഇരിക്കാനും ഫർണാണ്ടോ ശ്രദ്ധിച്ചിരുന്നു......

എല്ലാവരും പുതിയ ട്രെയിനികൾ ആണ്.....

ചുറ്റിനും ഇരിക്കുന്നവരുടെ സംസാരം അവരുടെ ബോഡി ലാംഗ്വേജ്... എല്ലാം നിരീക്ഷിച്ചതും അയാൾ ഒരു പുച്ഛത്തോടെ സ്വയം മന്ത്രിച്ചു.......

ശക്തരാണ്... അതിനനുസരിച്ചു ബുദ്ധിയും ഉണ്ട്... പക്ഷെ... ചെറിയ കുട്ടികൾ ആണ്...

തനിക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ കുറച്ചു പാട് പെടും......
കൈകളിലെ കെട്ടുകൾ പൂർണമായും അഴിഞ്ഞതും അയാളുടെ ചുണ്ടിലും ചെറു ചിരി വിടർന്നു.....

എടുത്തു ചാടി ഒരു ആക്രമണം അയാൾ ഉദ്ദേശിക്കുന്നില്ല... കൈകൾ അനക്കിയതുമില്ല..പിന്നിലേക്ക് തന്നെ ചേർത്ത് വെച്ച് കൊണ്ട് തനിക്ക് ചുറ്റും ഇരിക്കുന്നവരെ നോക്കി.....

.." എന്താ.....? "

നേരെ എതിർ വശത്തു ഇരിക്കുന്നവന്റെ ചോദ്യം... അവന്റെ നെറ്റി ചുളിഞ്ഞിരുന്നു... കുറച്ചു നേരമായി അവൻ ബാക്കി സംസാരങ്ങളിൽ ഏർപ്പെടാതെ അയാളെ തന്നെ നോക്കുന്നു.......

ഫർണാണ്ടോയുടെ മുഖത്തെ ഭാവവും അയാളുടെ പ്രവർത്തികളും അവൻ ശ്രദ്ധിച്ചിരുന്നു... അവന്റെ കണ്ണുകൾ പതിയെ അയാളുടെ ബാക്കിലേക്ക് നീങ്ങി....

ഫർണാണ്ടോ കൈകൾ അനക്കിയിരുന്നില്ല.... അവന്റെ ചോദ്യത്തിനായി മറുപടി കൊടുത്തതുമില്ല.. കൈകൾ അങ്ങനെ തന്നെ ചേർത്ത് വെച്ച് കൊണ്ട് ഫർണാണ്ടോ അവനെ നോക്കി...... എന്നാൽ......

വണ്ടി മുന്നോട്ട് നീങ്ങുന്നതിനു അനുസരിച്ചു ഉണ്ടായ വെട്ടലിൽ അരികിൽ ഇരുന്നവൻ അൽപ്പം നീങ്ങിയതും മുറിഞ്ഞു കിടക്കുന്ന കയറിന്റെ അംശം കണ്ണിൽ പെട്ടതും മുന്നിൽ ഇരുന്നവന്റെ കണ്ണുകൾ ചുരുങ്ങി...


"He tries to escape....."

ഫർണാണ്ടോയെ നോക്കി കൊണ്ടാണവൻ വിളിച്ചു പറഞ്ഞത്..... ചുറ്റിനും ഇരുന്നവർ എല്ലാം നിശബ്ദമമായി അയാളെ നോക്കി.... ഫർണാണ്ടോ അപ്പോഴും അനാണങ്ങിയിരുന്നില്ല.....കത്തിയുടെ പിടി കയ്യിൽ മുറുക്കി കൊണ്ടയാൾ റെഡി ആയി നിന്നു...........

" ലിയോ.. Check him...... "

മുന്നിൽ ഇരുന്നവൻ തനിക്ക് അരികിൽ ഇരിക്കുന്നവന് കൊടുത്ത ഓർഡർ... അത് അനുസരിച്ചു തന്റെ നേരെ തിരിയുന്നവൻ... ഒപ്പം മുന്നിൽ ഇരിക്കുന്നവന്റെയും നീക്കം.....
ഒരേ സമയം ഇരുവരെയും നോട്ടം വെച്ചെങ്കിലും ഫർണാണ്ടോ ആദ്യം തിരിഞ്ഞത് അരികിൽ ഇരിക്കുന്നവന് നേരെ തന്നെ......

സൈഡ് ചെരിഞ്ഞു മുഴുവനായും തനിക്ക് നേരെ തിരിഞ്ഞു കൊണ്ട് കൊണ്ട് പിന്നിലേക്ക് നോക്കാനായി ശ്രമിക്കുന്നവൻ....
അവൻ തന്റെ കയ്യിൽ പിടുത്തംറിടുന്നതിനു മുന്നേ ഇടത് കയ്യിൽ ഇരുന്ന കത്തി വേഗത്തിൽ വലത് കയ്യിലേക്ക് മാറ്റിയ ആൾ അവന്റെ കഴുത്തിനു നേരെ അത് ആഞ്ഞു വീശിയിരുന്നു........

" ആഹ്ഹ്ഹ്ഹ്ഹഹ്ഹ........ "

വാനിൽ മുഴങ്ങി കെട്ട അലർച്ച... കഴുത്തിൽ കൈ വെച്ച് കൊണ്ട് പിടഞ്ഞു പോയവൻ... കഴുത്തിനു ഇടത് വശത്തു ഫർണാണ്ടോയുടെ കത്തി കുത്തി കയറിയിരുന്നു.... കൈ വിരലുകൾക്കിടയിലൂടെ ചോര കുതിച്ചോഴുകി.......

" ലിയോ..... "

എല്ലാവരിലും ഞെട്ടൽ ആയിരുന്നു... പെട്ടെന്നുള്ള നീക്കം എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി... എല്ലാവരുടെയും മനസ് ലിയോയ്‌ക്കരികിൽ വിറച്ചു നിന്ന് പോയ നിമിഷം....

ഫർണാണ്ടോ തന്റെ അടുത്ത ഇരയെ ലക്ഷ്യമിട്ടു......

തനിക്ക് നേരെ നീങ്ങി വന്നിരുന്നവനെ... അവന് നേരെയും അയാൾ കത്തി വീശി... എന്നാൽ അതിന് മുന്നേ തന്നെ അവൻ ഫർണാണ്ടോയുടെ കൈകളിൽ പിടുത്തമിട്ടിരുന്നു.........

" ആഹ്ഹ്ഹ്..... "

കത്തി പിടിച്ചിരിക്കുന്ന കൈ തണ്ടയിൽ തന്റെ പിടി മുറുക്കി കൊണ്ടവൻ അയാളെ സീറ്റിലേക്ക് തന്നെ അമർത്തി... അവർക്കിടയിൽ കിടന്നു കൂതറുന്ന ഫർണാണ്ടോയെ അടക്കി നിർത്തുക ശ്രമകരം ആണ് .....

തനിക്ക് നേരെ ഓങ്ങിയ കൈകളിൽ അവൻ തന്റെ ഇരു കയ്യാലേ ശക്തിയിൽ പിടിച്ചിരുന്നു... അവനരികിൽ ഇരുന്നവൻ ഫർണാണ്ടോയുടെ മറു കയ്യിലും......
ഇരുവരും ചേർന്ന് അയാളെ സീറ്റിലേക്ക് തന്നെ അമർത്തി പിടിച്ചു......

" ജയ്..... "

മുന്നിൽ നിന്നും വന്ന അമറിന്റെ ശബ്ദം... അവൻ പതിയെ തന്റെ തല ചെരിച്ചു കൊണ്ട് വാനിന്റെ മുൻ ഭാഗത്തു ഇരിക്കുന്നവനെ നോക്കി....
വാൻ അപ്പോഴും നിർത്തിയിരുന്നില്ല... തന്നെയും കൂട്ടി വാനിൽ ഇപ്പോൾ നാലു പേരാണ് അവശേഷിക്കുന്നത്......

ലിയോയുടെ ജീവൻ പോയി കഴിഞ്ഞിരിക്കുന്നു... സഹായത്തിനായി മറ്റു ഗർഡ്‌സിനെ വിവരം അറിയിക്കണോ എന്നറിയാതെ വിഷമിച്ചു നിൽക്കുന്ന അമർ.....

"Call them... അവർ എത്തുന്നത് വരെ അയാളെ ഞാൻ നോക്കിക്കോളാം....."

തനിക്കരികിൽ ഇരുന്നു പിടയ്ക്കുന്നവനെ അവൻ ഒന്ന് കൂടെ അടക്കി പിടിക്കാൻ ശ്രമിച്ചു.... അമർ വേഗം തന്നെ കാൾ ചെയ്യാനായി തന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു.....
ഫർണാണ്ടോ എല്ലാം തന്നെ ശ്രദ്ധിച്ചിരുന്നു......

അമർ വിളിച്ചു പറഞ്ഞതനുസരിച്ചു കൂടുതൽ ഗാർഡ്സുകൾ ഇവിടെ എത്തിയാൽ അപകടം ആണ്.... എന്തെങ്കിലും ചെയ്തേ പറ്റൂ......
അമറിൽ തന്നെ നോട്ടമെയ്തു ആലോചിച്ചു നിന്നവൻ തനിക്ക് മുന്നിൽ ഇരിക്കുന്നവനെ നോക്കി......

അവന്റെ കണ്ണുകളും അമറിൽ തന്നെ ആണ്... അയാളുടെ ചുണ്ടുകൾ ഒന്ന് വിടർന്നു... തല പിന്നിലേക്ക് അൽപ്പം നീക്കിയ ഫർണാണ്ടോ അതിലും വേഗത്തിൽ മുന്നോട്ടാഞ്ഞു കൊണ്ട് മുന്നിൽ നിൽക്കുന്നവനെ തന്റെ തലയാൽ ആഞ്ഞിടിച്ചു.
.

" ആഹ്ഹ്..... "

നെറ്റിയിലേക്ക് കിട്ടിയ ഇടി നല്ല വേദനിച്ചിരുന്നു അവന്... ഫർണാണ്ടോയുടെ കൈകളിലെ പിടി അയച്ചു കൊണ്ടവൻ തന്റെ നെറ്റിയെ പൊതിഞ്ഞു.. അതെ സമയം തന്നെ ഫർണാണ്ടോ അവന് നേരെയും കത്തി വീശിയിരുന്നു........

പിന്നെ തന്റെ മറു കയ്യിൽ പിടുത്തമിട്ടവന് നേരെയും....
ഇരുവരുടെയും കൈകളിലും കഴുത്തിലും അയാളുടെ കത്തി മുന പല തവണ കുത്തിയിറങ്ങി........
അവർ താഴെ വീണതും മുന്നിൽ വാഹനമോടിച്ചിരുന്നവന് നേരെ തിരിഞ്ഞു......

അമർ തനിക്ക് അരികിലേക്ക് ഇറങ്ങി വരുന്നതിന് മുന്നേ ഫർണാണ്ടോ തന്റെ കാലിലെ കെട്ടുകളും വേർപെടുത്തി.......
വാൻ ഡ്രൈവ് ചെയ്യുന്നവനെ പിന്നിലൂടെ കയ്യിട്ട് കൊണ്ട് കഴുത്തിൽ കത്തിയാൽ വരഞ്ഞെടുത്തു അയാൾ........

" ആഹ്ഹ്ഹ്..... "


പ്രാണ വേദനയാൽ അലറി പോയവന്റെ കൈകളിൽ നിന്നും നിയന്ത്രണം വിട്ട് പോയ വാൻ.... അമർ കറക്റ്റ് സമയം ഇടപെട്ട് അതിനെ ഹാൻഡ്‌ൽ ചെയ്തു നിർത്തിയെങ്കിലും അതിന് മുന്നേ ഫർണാണ്ടോ പിന്നിലെ വാതിൽ തുറന്നു വെളിയിലേക്ക് ചാടി.......

" @##₹₹@...... "

വലിയൊരു ശബ്ദത്തോടെ വാൻ മരത്തിനു മുന്നിലായി ഇടിച്ചു നിന്നു.... അമറിന്റെ തല ശക്തിയിൽ തന്നെ മുന്നിൽ ഇടിച്ചിരുന്നു... അതിനൊപ്പം ഡ്രൈവിങ് സീറ്റിൽ ഇരുന്നവന്റെ പ്രാണൻ അറ്റ ശരീരവും അമറിന്റെ ദേഹത്തേക്കായി വന്ന് വീണു.....

ഒറ്റ നിമിഷം കൊണ്ട് തനിക്ക് ചുറ്റിനും ഉണ്ടായിരുന്നവരിൽ ഒരാളെ പോലും ബാക്കി വെയ്ക്കാതെ അയാൾ കൊന്ന് കളഞ്ഞിരിക്കുന്നു....

അമറിൽ ദേഷ്യവും സങ്കടവും തോന്നിപോയി.... വാശിയോടെ ഡോർ തുറന്നു കൊണ്ട് അയാൾക്ക് നേരെ പാഞ്ഞു........
ദേഷ്യവും സങ്കടവും അവന്റെ സമനില തെറ്റിച്ചിരുന്നു......

വീണു കിടന്നിരുന്നവരിൽ ആരുടെയോ ഫോൺ കൈക്കലാക്കി അതിൽ ആർക്കോ ഡയൽ ചെയ്തു നിൽക്കുന്ന ഫർണാണ്ടോ.....
പിന്നിലൂടെ പാഞ്ഞു വന്നു അയാളെ നടുവിൽ ചവിട്ടി വീഴ്ത്തുമ്പോൾ വിവേകത്തോടെ പെരുമാറുകയാണ് ഈ നിമിഷം വേണ്ടതെന്ന കാര്യം തന്നെ അവൻ മറന്നു പോയി...........

" You..... Bloody...... "

കമിഴ്ന്നു വീണിടത്തു നിന്നു നിവർന്നു കൊണ്ട് നോക്കിയതും അമറിനെ കാണെ ഫർണാണ്ടോ യുടെ മുഖം വരിഞ്ഞു മുറുകി.... ദേഷ്യത്തോടെ ചീറി കൊണ്ട് നിലത്തേക്ക് ഉയർന്ന നിമിഷം തന്നെ അമർ അയാളെയും കൊണ്ട് വീണ്ടും നിലത്തേക്ക് മറിഞ്ഞിരുന്നു........

മണ്ണിൽ കിടന്നു ഉരുണ്ടു കൊണ്ടുള്ള ആക്രമണം... ഇരുവരും പരസ്പരം കഴുത്തിൽ പിടി മുറുക്കിയിരുന്നു.....
അങ്ങോട്ടുമിങ്ങോട്ടും പരിക്കുകൾ ഏൽപ്പിച്ചു കൊണ്ടിരുന്നു..... ഫർണാണ്ടോയുടെ ശക്തിക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ അൽപ്പം ബുദ്ധിമുട്ടിയെങ്കിൽ തന്നെയും......

തനിക്ക് നേരെ വരുന്ന അക്രമങ്ങളെ അമർ ചെറുത്തു നിന്നു.... ഏറ്റവും ഒടുവിൽ അയാളെ മറിച്ചിട്ട് കൊണ്ട് മുകളിൽ കയറിയിരുന്നവൻ വാശിയോടെ അയാളുടെ മുഖത്തായി ആഞ്ഞിടിച്ചു.....
അമറിൽ തന്റെ കൂട്ടാളികളെ ഇല്ലാതാക്കിയവനോടുള്ള ദേഷ്യം ആയിരുന്നു.......

മറ്റെല്ലാം മറന്നു കൊണ്ട് അയാളെ അവിടെ വെച്ച് തന്നെ ഇല്ലായ്മ ചെയ്യാൻ തോന്നിയവന്...
ഇത്തരം സാഹചര്യങ്ങളിൽ ഇമോഷന് അടിമപ്പെടാതെ വിവേകത്തോടെ പെരുമാറണമെന്ന ബോസ്സിന്റെ നിർദേശം പോലും അവനൊരു നിമിഷം മറന്നു പോയി.........

അത് തന്നെ ആയിരുന്നു അവന് പറ്റിയ അബദ്ധവും.....
ദേഷ്യത്തോടെ തനിക്ക് നേരെ വീണ്ടും കൈകൾ ഉയർത്തുന്നവനെ കണ്ടതും കൈകളാൽ തപ്പി തടഞ്ഞു എടുത്തൊരു കല്ല് കൊണ്ട് ഫർണാണ്ടോ അവനെ നേരിട്ടു......

" ആഹ്ഹ്ഹ്ഹ്ഹ്...... "

ഫർണാണ്ടോ വീശിയ കല്ല് അവന്റെ നെറ്റിയുടെ ഒരു ഭാഗത്തായി തറഞ്ഞതും അവൻ വേദനയോടെ അലറി കൊണ്ട് സൈഡിലേക്ക് മറിഞ്ഞു വീണു... അതെ സമയം തന്നെ നിലത്തു നിന്നും ഉയർന്നു പൊങ്ങിയവൻ തന്റെ കയ്യിലെ കല്ലിനാൽ പലതവണ അമറിന്റെ മുഖത്തായി ആഞ്ഞിടിച്ചു കഴിഞ്ഞിരുന്നു......

മുഖം പൊട്ടി ചോരയൊലിച്ചു... ഫർണാണ്ടോയുടെ കൈകളിലും മുഖത്ത് പോലും അവന്റെ ദേഹത്തെ ചോര തുള്ളികൾ തെറിച്ചു... അമറിന്റെ ബോധം പാതിയോളം നഷ്ടം ആയിരുന്നു.....
അവൻ തനിക്ക് നേരെ ഇനി വരില്ലെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം ആണ് ഫർണാണ്ടോ അവനിൽ നിന്ന് അകന്നു മാറിയത് പോലും........

" നായ..... "

വേദനയിൽ നിറങ്ങുന്നവനെ വെറുപ്പോടെ നോക്കി അയാൾ....
തന്റെ ദേഹത്ത് കൈ വെച്ചവൻ... കവിളിൽ വേദന അറിയും തോറും അയാളുടെ ദേഷ്യവും ഇരട്ടിച്ചു.... കലിയടങ്ങാതെ വന്നതും അവന്റെ വയറിലായി ആഞ്ഞു തൊഴിച്ചു കൊണ്ടയാൾ നിലത്തു വീണ ഫോണുമായി തിരികെ നടന്നു.......

അമറിന്റെ ജീവൻ എടുക്കാനുള്ള ദേഷ്യം തോന്നുന്നുണ്ട്..... പക്ഷെ..... അതിനുള്ള സമയം അല്ല ഇപ്പോൾ.....
എത്രയും വേഗം അവിടെ നിന്നും പോകണം... അമർ വിവരം അറിയിച്ചതിനനുസരിച്ചു ഗാർഡ്സ് എപ്പോൾ വേണമെങ്കിലും വരാം... ഇനിയും അവരുടെ കയ്യിൽ അകപ്പെട്ടാൽ തനിക്കൊരു മടങ്ങി പോക്ക് സാധ്യമല്ല......

ഫോണിൽ നമ്പർ ഡയൽ ചെയ്തു കൊണ്ട് അയാൾ വേഗത്തിൽ നടന്നു.....

" ഹലോ...... മാത്യു... താൻ എവിടെ ആണ്....? "

...............................

" No.. No.. No... അങ്ങോട്ട് പോകരുത്... We are in trouble...... എല്ലാം ഞാൻ പറയാം... ഇങ്ങോട്ട് വാ... ഞാൻ ഇവിടെ ഉണ്ട്.....ജയ നാഗറിന് അടുത്തുള്ള ഫോറെസ്റ്റ് ഏരിയയിൽ.... വേഗം വാ.... ഞാൻ ഹൈവെയിൽ വന്ന് നിൽക്കാം.... Fast.......... "

ഫോണിലൂടെ മാത്യുവിനായി നിർദേശം കൊടുത്തു കൊണ്ട് അയാൾ വേഗത്തിൽ നടന്നു......
രക്ഷപെടാനുള്ള അവസാന ശ്രമം ആണ്.... ആർക്കൊപ്പം നിന്നായാലും വിജയം കണ്ടെത്തിയെ പറ്റൂ........

........................................................................................................................................

പാലയ്ക്കൽ തറവാട്...💫

ഗേറ്റ് കടന്നു ഉള്ളിലേക്ക് കയറ്റി തന്റെ കാർ ഒതുക്കി കൊണ്ട് ഉള്ളിലേക്ക് നടന്നു കയറിയതും ഹാളിൽ ഇരിക്കുന്നവരെ ഐസക് കണ്ടിരുന്നു....
കുറച്ചു മണിക്കൂറുകൾ മുന്നേ വരെ ആഘോഷം നിറഞ്ഞു നിന്ന കല്യാണ വീട് ഇപ്പോൾ മരണ വീട് പോലെ ശോകം ആയിരിക്കുന്നു........

ആളും ആരവങ്ങളും ഒന്നുമില്ല... എല്ലാവരുടെ മുഖത്തും ഭയവും സങ്കടവും വെപ്രാളവും മാത്രം......
ഐസക്കിലും നിരാശ തന്നെ ആയിരുന്നു... ഈ നേരം വരെ അറിയാവുന്നിടങ്ങളിൽ എല്ലാം തിരക്കിയിട്ടും കാണാതെ പോയവരെ കുറിച് യാതൊരു വിവരവും കിട്ടിയില്ല.........

സങ്കടവും വല്ലാത്തൊരു തരം ആസ്വസ്ഥതയും അയാളെ പൊതിഞ്ഞിരുന്നു... എല്ലാവരും അവരുടേതായ രീതിയിൽ അന്വേഷിക്കുന്നുണ്ട്... മുറ്റത്തൂടെ ഫോണും ബഹളവുമായി പാഞ്ഞു നടന്നവർ പലതും അയാളോട് ചോദിച്ചു.....

എന്തൊക്കെയോ മറുപടി കൊടുത്തു കൊണ്ടയാൾ ഉള്ളിലേക്ക് നടന്നു....
എല്ലാവരും തിരക്കിയിട്ടും ഒരു വിവരം പോലും കിട്ടാതെ അവർ എങ്ങോട്ട് പോയി....?
എന്തൊക്കെയാണ് ഇവിടെ സംഭവിക്കുന്നത്.....?

സ്വയം തളർച്ചയോടെ ചോദിച്ചു പോയിരുന്നു ഐസക്.... ലൂക്കയെ കാണാത്തതിന്റെ ടെൻഷനു പുറമെ സൂസനെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് പോലും അയാൾക്ക് അറിയുന്നുണ്ടായില്ല......

മെയിൻ ഹാളിലേക്ക് കടന്നതും സോഫയിൽ കരഞ്ഞിരിക്കുന്ന സൂസനെ ഐസക് കണ്ടിരുന്നു... ചുറ്റും കൂടിയവർ പല രീതിയിലും സമാധാനിപ്പിക്കാൻ നോക്കിയിട്ടും അതൊന്നും കേൾക്കാൻ പറ്റുന്നൊരു മാനസിക അവസ്ഥയിൽ ആയിരുന്നില്ല അവർ......

ഇസയും ബെല്ലയും എല്ലാവരെയും കളിപ്പിക്കാൻ എന്നോണം എങ്ങോട്ടെങ്കിലും മാറിയതാവും എന്ന് തന്നെ ആണ് അവർ കരുതിയിരുന്നത്.... എന്നാൽ
പിന്നീട് നടന്ന ഓരോ കാര്യങ്ങളിലും അങ്ങനെ അല്ലെന്ന് ബോദ്യം ആയതും അവർക്കുള്ളിൽ ആധിയേറി........

ഇത്രയും ആളുകൾ നിറഞ്ഞു നിൽക്കുന്നിടത്തു നിന്നും അവരെ മാത്രം തിരഞ്ഞു പിടിച്ചു കടത്തി കൊണ്ട് പോയെന്ന് പറഞ്ഞാൽ....
അത്രയും ശത്രുത തോന്നാൻ മാത്രം ആരാണ് ഉള്ളത്.......?

ഇനി അങ്ങനെ ആരും കൊണ്ട് പോയതല്ലെങ്കിൽ പിന്നെ അവരെ കുറിച് ഒരു വിവരവും ഇല്ലാത്തത് എന്ത് കൊണ്ടാണ്.......?

ഉള്ളിൽ ഉയരുന്ന ചോദ്യങ്ങൾക്കൊന്നും ഉത്തരം ഉണ്ടായിരുന്നില്ല അവർക്ക്.....ഒരു തളർച്ചയോടെ എങ്ങൽ അടിച്ചു കൊണ്ടവർ മുഖം പൊത്തി... കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുകി കൊണ്ടിരുന്നു.............

" എന്റെ കൊച്ചേ... നീ ഇങ്ങനെ കരയാതെ.... അവനൊന്നും പറ്റില്ല... ഒന്ന് സമാധാനം ആയിട്ടിരിക്ക്... നോക്കുന്നുണ്ടല്ലോ....... "

കറിയാച്ഛൻ പതിയെ തലയിൽ കൈകൾ തഴുകി കൊണ്ട് പറഞ്ഞതും അവർ അയാളിലേക്ക് ചേർന്നു ഇരുന്നു.......

" ഇത് തന്നെ അല്ലെ അപ്പച്ചാ എല്ലാവരും പറയുന്നത്... കുഴപ്പമില്ലെന്ന് പറഞ്ഞിട്ടും ആ പിള്ളേർ എവിടെ...? ഇതുവരെ ആയിട്ടും വരാതെന്താ... എനിക്കൊന്ന് കണ്ടാൽ മതി സമാധാനം ആകും... അല്ലെങ്കിൽ അവന്റെ ശബ്ദം ഒന്ന് കേട്ടാൽ മതി....... അല്ലാതെ എനിക്ക് പറ്റത്തില്ല......... "

നിറഞ്ഞൊഴുകിയ കണ്ണുകളെ തുടച്ചു കളഞ്ഞു കൊണ്ട് അവർ അയാളെ നോക്കി... കറിയാച്ഛൻ ഒരു കയ്യാലേ അവരെ ചേർത്തു പിടിച്ചു.....
മറുപടിയായി എന്ത് പറയണമെന്നറിയില്ല.... എങ്കിലും മുൻപ് പറഞ്ഞ വാക്കുകൾ തന്നെ അയാൾ ആവർത്തിച്ചു.........

" അവൻ ഓക്കേ ആണെന്നെ... ഒന്നും സംഭവിക്കില്ല... എല്ലാവരും ഉണ്ടല്ലോ... കുറച്ചു കഴിയുമ്പോൾ പിള്ളേരുടെ കൂടെ അവനിങ്ങു വന്നോളും...... "

അവരെ ചേർത്ത് പിടിച്ചു കൊണ്ടാണ് അയാൾ പറഞ്ഞത്.....
എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി... എല്ലാവരിലും സങ്കടവും ടെൻഷനും നിറഞ്ഞു നിന്നിരുന്നു.......

തങ്ങൾക്കൊപ്പം ഉണ്ടായിരുന്നവരെ കണ്ണടച്ചു തുറക്കുന്നതിനു മുന്നേ കാണാതാവുക... ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം....!!
വല്ലാത്തൊരു ഭയം എല്ലാവരെയും പിടി കൂടിയിരുന്നു......

ഏറ്റവും അതികം സൂസനിൽ തന്നെ... ഓരോ തവണയും ഓരോ പ്രശ്നങ്ങൾ ആണ്.... ഒന്ന് കഴിയുമ്പോൾ അടുത്തത് എന്ന് പറയുന്നത് പോലെ.........
ആക്‌സിഡന്റ്ൽ നിന്നും പൂർണമായും ഭേദപെട്ടു വരുന്നതേ ഉണ്ടായിരുന്നുള്ളൂ.... അതിന് മുന്നേ അടുത്ത അപകടം........

" എനിക്ക് വയ്യ ഇങ്ങനെ.... ഞാൻ മടുത്തു പപ്പാ...... "

കാറിയച്ഛന്റെ നെഞ്ചിൽ തല ചേർത്ത് വെച്ച് കൊണ്ടവർ തേങ്ങി.....
കറിയാച്ഛൻ അവരെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു...... അതിനിടയിൽ കണ്ണുകൾ ഡോറിനരികിൽ നിൽക്കുന്ന ഐസക്കിൽ ഉടക്കിയതും അയാൾ പ്രതീക്ഷയോടെ അയാളെ നോക്കി.....

" എന്തായി... അവരെ കുറിച് എന്തെങ്കിലും വിവരം.........

കറിയാച്ഛൻ ഒരു ചോദ്യ ഭാവത്തോടെ ഐസക്കിനെ നോക്കി... ഒപ്പം ബാക്കിയുള്ളവരും.... ഐസക്കിനെ ആ നേരമാണ് അവർ ശ്രദ്ധിക്കുന്നതും......

" എല്ലായിടത്തും കംപ്ലയിന്റ് കൊടുത്തിട്ടുണ്ട്... അവർ തിരക്കുന്നുണ്ട്..... "

തന്റെ നോക്കി നിൽക്കുന്ന ഓരോരുത്തരെയും നോട്ടമെയ്തു കൊണ്ട് അത് പറയുമ്പോൾ പ്രതീക്ഷ നിറഞ്ഞ കണ്ണുകളിലെല്ലാം നിരാശ പടരുന്നത് ഐസക് കണ്ടിരുന്നു......

പക്ഷെ.... അങ്ങനെ അല്ലാത്തൊരു മറുപടി അയാൾക്ക് അറിയില്ല.... അതിനപ്പുറം പറഞ്ഞു ആശ്വസിപ്പിക്കാനും അയാൾക്ക് കഴിഞ്ഞിരുന്നില്ല...

കൂടെ നിന്നവരിൽ എല്ലാം നിരാശ പടർന്നു... ഒരു നെടുവീർപ്പോടെ പരസ്പരം നോക്കി കൊണ്ട് അവർ നിന്നു.......

" ആരു എവിടെ ഐസക്....? "

എല്ലാവരും നിശബ്ദമായി തുടങ്ങിയപ്പോൾ അവിടെ വീണ്ടും കറിയാച്ഛന്റെ ശബ്ദം ഉയർന്നു കേട്ടു.....സൂസനിലും അതെ സംശയം ആയിരുന്നു.....
ഇരുവരും ഒരുമിച്ചാണ് അവർക്ക് മുന്നിൽ നിന്നും ഇറങ്ങി പോയത്.... തിരികെ വന്നതാകട്ടെ ഒരാൾ മാത്രം........

"അവൻ അലോകിന്റെ കാൾ വന്നിട്ട് പോയതാ... എന്തെങ്കിലും അത്യാവശ്യം കാണും......"

തന്റെ പിന്നിലേക്ക് സംശയത്തോടെ നോക്കുന്ന സൂസനെ കണ്ടതും അവരെ സമാധാനിപ്പിക്കാൻ എന്നോണം പറഞ്ഞു കൊണ്ട് അയാൾ അവർക്കരികിലേക്ക് വന്നിരുന്നു......

ഇരുവരും ഒരുമിച്ചായിരുന്നു ഇസയെ തിരഞ്ഞു നടന്നത്... അറിയാവുന്നിടങ്ങളിൽ എല്ലാം നോക്കി നിരാശയോടെ നിന്ന നേരമാണ് അലോകിന്റെ കാൾ ആരവിനെ തേടി വരുന്നതും.....
കൂടുതൽ ഒന്നും പറഞ്ഞില്ല... തന്നെ നിർബന്ധിച്ചു പറഞ്ഞയച്ചു പോലീസ് വാഹനത്തിൽ കയറി പോകുന്നവനെ മാത്രം കണ്ടു.......

" അവൻ എവിടെ പോയതാ ഇച്ചായാ... ഇച്ചുവിനെ പറ്റി വല്ലതും.......

" ആന്റി...... "

സംശയത്തോടെ ഐസക്കിനോട് ചോദിച്ചു തുടങ്ങിയതും അതിനും മുകളിൽ അവിടെ ഉയർന്ന രുദ്രന്റെ ശബ്ദം.....
ഹാളിലേക്ക് ദൃതിയിൽ ഓടി കയറി വരുന്നവനെ കാണെ എല്ലാവരുടെയും ശ്രദ്ധ അവനിൽ ആയിരുന്നു.....

" എന്ത് പറ്റി..... "

ചെറിയ കിതപ്പോടെ വന്നു നിൽക്കുന്നവനെ അവരൊരു സംശയത്തോടെ നോക്കി.... അവനൊപ്പം തന്നെ ക്രിസ്റ്റിയും ഉണ്ടായിരുന്നു... ഇരുവരും ഒരുമിച്ചാണ് തിരക്കിയിറങ്ങിയതും..

" പേടിക്കാൻ ഒന്നുമില്ല.. ഇച്ചുവും ചിന്നുവും സേഫ് ആണ്.... അവർ... അവർ... ആദിയുടെ കൂടെ ഉണ്ട്....... "

" ആദി വന്നോ....? "

കിതച്ചു കൊണ്ട് അവൻ പറഞ്ഞു നിർത്തിയതും അവിടെ നിന്നും ഒരു കൂട്ട ചോദ്യം ഉയർന്നു... രുദ്രനും ക്രിസ്റ്റിയും കണ്ണ് മിഴിച്ചു കൊണ്ട് പരസ്പരം നോക്കി.....

ചുറ്റും നിൽക്കുന്നവരിൽ പല ഭാവങ്ങൾ ആണ്.. അവർക്ക് കുഴപ്പം ഒന്നുമില്ലെന്ന് കേട്ടതിന്റെ സന്തോഷം... ആദി വന്നെന്ന് അറിഞ്ഞതിൽ അത്ഭുതം... അതിനുമപ്പുറം ഇസയും ചിന്നുവും എങ്ങനെ ആദിയുടെ ഒപ്പം എത്തി എന്ന സംശയം........

" രുദ്രാ... സത്യാണോ മോനെ... അവൻ ഓക്കേ ആണോ... ആദിയുടെ കൂടെ ഉണ്ടോ... നീ കണ്ടോ അവനെ.......? "

കണ്ണുകൾ തുടച്ചു കളഞ്ഞു കൊണ്ട് ആവേശത്തോടെ ചോദിക്കുന്ന സൂസനെ കണ്ടതും അവൻ ചെറു ചിരിയോടെ അവരെ നോക്കി.....

" ഞാൻ കണ്ടില്ല.. പക്ഷെ അവൻ ഓക്കേ ആണ്... എനിക്ക് മെസ്സേജ് അയച്ചിട്ടുണ്ട്... ആദിയുടെ ഫോണിൽ നിന്ന്...... "

അവരോട് പറയുന്നതിനൊപ്പം രുദ്രൻ തന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു അതിൽ കുറച്ചു മുന്നേ ഇസ തനിക്ക് അയച്ച വോയിസ്‌ അവർക്ക് മുന്നിൽ പ്ലേ ചെയ്തു......

" രുദ്രാ... അമ്മച്ചിയോടു പറയ് വിഷമിക്കേണ്ടെന്ന്..
ഞാൻ ആദിയുടെ കൂടെയുണ്ട്... എന്റെ കൂടെ ബില്ലൂസും ഉണ്ട്.... അപ്പോൾ ഒന്നും പറയാൻ പറ്റിയില്ല... തിരക്കിന്റെ ഇടയിൽ ഫോണും പോയി... എല്ലാവരെയും പേടിപ്പിക്കണമെന്നേ കരുതിയുള്ളൂ... പക്ഷെ കൈ വിട്ട് പോയി... സാരമില്ല.. ഞാൻ രാവിലെ അങ്ങ് എത്തിയേക്കാമെന്നേ...വരുമ്പോൾ എല്ലാവർക്കും ഒരു സർപ്രൈസും കൊണ്ട് വരുന്നുണ്ട്....
ടണ്ട... ഡേൺ......... "

രുദ്രന്റെ ഫോണിലൂടെ കേട്ടറിഞ്ഞ ഇസയുടെ ശബ്ദം..... വല്ലാത്തൊരു സന്തോഷം നിറഞ്ഞിരുന്നു അവരിൽ.... അതിനൊപ്പം ദേഷ്യവും.....
ഈ നേരമത്രയും അനുഭവിച്ച ടെൻഷൻ... ഇപ്പോഴും ചങ്കിടിപ്പ് മാറിയിട്ടില്ല....... എന്നിട്ടും......

" അവന്റെ ഒരു ടണ്ടഡേൺ....
"

ദേഷ്യത്തോടെ പിറുപിറുക്കുന്നതിനൊപ്പം രുദ്രന്റെ തോളിൽ കൈ വീശി ഒരു അടിയും കൊടുത്തിരുന്നു അവർ.......

" ആഹ്ഹ്... എന്നെ എന്തിനാ അടിച്ചേ.....? "

വേദന എടുത്ത ഭാഗം തിരുമി കൊണ്ട് സൂസന് നേരെ നോക്കിയെങ്കിലും അതിനും പുറകിൽ തന്നെ നോക്കി കണ്ണുരുട്ടി നിൽക്കുന്ന അമ്മമാരുടെ കൂട്ടം....
പറയാൻ വന്നത് പലതും വിഴുങ്ങി ഉമി നീരിറക്കി കൊണ്ട് അവൻ പതിയെ പിന്നിലേക്ക് വലിഞ്ഞു........

" നിന്നെയൊക്കെ അടിക്കുവല്ലാതെ പിന്നെ എന്ത് ചെയ്യണം... തമാശ കളിക്കാൻ പറ്റിയ സമയം ആയിരുന്നല്ലോ ഇപ്പോൾ... ഈ നിമിഷം വരെ ബാക്കിയുള്ളൊരു എങ്ങനെ കഴിച്ചു കൂട്ടിയതെന്ന് നിനക്കൊക്കെ അറിയോ......? "

സൂസന്റെ ദേഷ്യം നിറഞ്ഞ വാക്കുകൾ... രുദ്രൻ ഒരു പരിഭവത്തോടെ അവരെ നോക്കി......

" ഞാൻ അല്ലല്ലോ അമ്മച്ചീ... അവനല്ലേ... ഞാൻ അറിഞ്ഞില്ല ഒന്നും..... "

" ആരായാലും മാറ് അങ്ങോട്ട്... എനിക്കൊന്നും കേൾക്കണ്ട.. അവനിങ്ങു വരട്ടെ അവന്റെ സർപ്രൈസ് കൊണ്ട്... എന്റെ കർത്താവെ ഇങ്ങനെ ഒന്ന്... എനിക്കറിയില്ല... ഇതിനെ എന്നാ ചെയ്യണ്ടേ എന്ന് നീ തന്നെ എനിക്ക് പറഞ്ഞു താ...... "

ദേഷ്യത്തോടെ... അതിലേറെ സങ്കടത്തോടെ തന്റെ വായിൽ വന്നതെല്ലാം വിളിച്ചു കൂവി കൊണ്ട് അവർ അകത്തേക്ക് കയറി പോയി.....
ചെറിയൊരു അടിയും ചെവിയിലൊരു തിരുകലും വാങ്ങി കൂട്ടിയെങ്കിലും സൂസൻ ഈയൊരു രീതിയിൽ അതിനെ എടുത്തത് എന്തെന്നില്ലാത്ത ആശ്വാസം തന്നെ ആയിരുന്നു രുദ്രനിൽ......

അമ്മച്ചിമാരെ വിശ്വസിപ്പിക്കാൻ ഇച്ചു അയച്ചു തന്ന വോയിസ്‌ മതിയാകും... അത് കേട്ടതും അവരിലെ ടെൻഷൻ മാറിയിട്ടുണ്ട്... അവൻ പറഞ്ഞതൊക്കെയും വിശ്വസിച്ചിട്ടുമുണ്ട്..... പക്ഷെ......

ആൺ പടകൾ.....!!

തന്റെ അച്ഛനടക്കം സംശയ ദൃഷ്ടിയോടെ തന്നെയും ക്രിസ്റ്റിയെയും ഉറ്റു നോക്കിയിരിക്കുന്ന ഒരു കൂട്ടം ആളുകൾ.....
അവരെ വിശ്വസിപ്പിക്കാൻ ഇതൊന്നും പോരാ... അവർ അതൊന്നും വിശ്വസിച്ചിട്ടുമില്ല........

" കിച്ചൂ... പയ്യെ വലിഞ്ഞോടാ..... "

തനിക്കരികിൽ നിൽക്കുന്ന ക്രിസ്റ്റിയുടെ ചെവിയിൽ പതിയെ പറഞ്ഞു കൊണ്ടവൻ അവനെയും കൂട്ടി വെളിയിലേക്ക് ഇറങ്ങി.....
അവിടെ തന്നെ നിന്നാൽ പല ചോദ്യങ്ങളും വരും... അതിനൊക്കെ മറുപടി കൊടുക്കേണ്ടതയും വരും......

വെറുതെ എന്തിനാണ് വഴിയേ പോകുന്ന അടി വാങ്ങി കൂട്ടുന്നത്.....
അവരുടെ അടുത്ത് നിന്ന് ഓടി രക്ഷപെടുകയായിരുന്നു അവൻ.......

" ഇതിങ്ങനെ വിട്ടാൽ പറ്റില്ല അപ്പച്ചാ... കുറെയായി.. നമുക്ക് സംസാരിക്കണം...... "

രുദ്രന്റെ പരുങ്ങലും ഭാവവുമൊക്കെ ശ്രദ്ധിച്ചു നിൽക്കുകയായിരുന്നു ഐസക്... അരികിൽ ഇരുന്ന കറിയാച്ചനോട് ഇതേ കുറിച്ച് പറയുമ്പോൾ ഇന്നത്തെ ആരുവിന്റെ പെരുമാറ്റത്തിലും ഇതേ പന്തികേട് നിറഞ്ഞിരുന്നു എന്ന കാര്യവും അയാൾ ഓർത്തു.......

ചെറിയ പയ്യന്മാർ ആണ്... ഈ പ്രായമെത്തിയിട്ടും തങ്ങൾക്ക് ഇല്ലാത്ത എന്ത് രഹസ്യം ആണ് അവർക്ക് ഒളിക്കാൻ ഉള്ളത്......?

" എല്ലാം ചോദിച്ചറിയാം... രാവിലെ എല്ലാത്തിനെയും കൂടെ ഒരുമിച്ചു കയ്യിൽ കിട്ടട്ടെ...... "

കറിയാഛനും പലതും മനസിൽ തീരുമാനിച്ചുറപ്പിച്ചിരുന്നു.....
ഫോണിലൂടെ ഇച്ചു പറഞ്ഞത് മുഴുവൻ കള്ളം ആണെന്ന് ഉറപ്പാണ്.... തങ്ങൾ അറിയാതെ എന്തൊക്കെയോ രഹസ്യങ്ങൾ ഇവിടെ നടക്കുന്നുമുണ്ട്......എന്ത് തന്നെ ആയാലും ചോദിച്ചറിഞ്ഞേ പറ്റൂ.........

ഒരു നിശ്വാസത്തോടെ ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് കൊണ്ട് അയാൾ തന്റെ റൂമിലേക്ക് നടന്നു....

" അതെ.. ഇനിയിപ്പോൾ ടെൻഷൻ ആവാൻ ഒന്നുമില്ലെന്ന് അറിഞ്ഞല്ലോ.. എല്ലാവരും പോയി കിടക്ക്... നാളെയും മറ്റന്നാളും ഒക്കെ ആയിട്ട് ഇനിയും പരിപാടികൾ ഉള്ളതാണ്.... വെറുതെ ഉറക്കം കളയേണ്ട... പിള്ളേർ കുറച്ചു കഴിയുമ്പോൾ ഇങ്ങ് വന്നോളും........ "

ക്രിസ്റ്റിയുടെ അപ്പച്ചൻ തന്നെ ആണ് എല്ലാവരെയും നിർബന്ധിച്ചു റൂമുകളിലേക്ക് പറഞ്ഞു വിട്ടതും........
എല്ലാവർക്കുമുള്ള റൂമുകൾ ക്രിസ്റ്റിയുടെ വീട്ടിലും അവർക്ക് തൊട്ടപ്പുറം ഉള്ള തറവാട്ടിലും ആയി ഒരുക്കിയിട്ടുണ്ട്......
റേച്ചൽ ഒഴികെ ബാക്കിയുള്ളവരെല്ലാം അവിടെ തന്നെ ആണ് stay ചെയ്യുന്നതും......

" ഈ രാത്രി ഇനി പോകേണ്ടായിരുന്നു.. കുഞ്ഞിനെ കൂടി കൊണ്ട് വന്നിരുന്നെങ്കിൽ എല്ലാവരുടെയും കൂടെ ഇവിടെ തന്നെ നിൽക്കാമായിരുന്നല്ലോ...... "

എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങാൻ ഒരുങ്ങിയ നേരമാണ് ക്രിസ്റ്റിയുടെ അമ്മച്ചിയുടെ പരിഭവം പറച്ചിൽ റേച്ചലിന്റെ കാതിൽ പതിഞ്ഞത്.....

" അസ്രി അങ്ങനെ ആളുകൾ കൂടുന്നിടത്തു ഇണങ്ങില്ല... പരിചയമില്ലാത്തവരുമായി അടുക്കാൻ അവന് നല്ല ബുദ്ധിമുട്ടാണ്.. ഇവിടെ കൊണ്ട് വന്നാൽ തന്നെ കരച്ചിൽ ആയിരിക്കും... വാശി കയറിയാൽ പിന്നെ നോക്കെ വേണ്ട...അത്കൊണ്ട് ആണ് മന്ഷനിൽ തന്നെ നിർത്തിയത് ... "

" എന്നാലും അവനെ കൂടെ കൊണ്ട് വരാമായിരുന്നു... പറഞ്ഞു കേട്ടതല്ലാതെ കുഞ്ഞിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല...... "

" അതിനിപ്പോൾ എന്താ... മാര്യേജ്ന് കൊണ്ട് വരാം... അപ്പോൾ കാണാമല്ലോ...... "

വീണ്ടും പരിഭവത്തോടെ നിൽക്കുന്നവരുടെ കൈകളിൽ പിടിച്ചു ചെറു ചിരിയോടെ അവർ പറഞ്ഞു........ബാക്കിയുള്ളവരോടും യാത്ര പറഞ്ഞു റേച്ചൽ വേഗം തന്നെ ഇറങ്ങിയിരുന്നു.....

രാത്രി ഏറെയായി... വേഗം തന്നെ മന്ഷനിൽ എത്തണം....ഇനിയും തന്നെ കണ്ടില്ലെങ്കിൽ അസ്രി പ്രശ്‌നമുണ്ടാക്കി തുടങ്ങും.....

ദൃതിയിൽ വെളിയിലേക്ക് നടന്നതും കാറുമായി തന്നെ കൂട്ടാൻ എത്തിയിരിക്കുന്നവനെയും അവർ കണ്ടിരുന്നു.....
രാജ്....!!

ഭാസ്കരന് ശേഷം ആദി ഡ്രൈവർ ആയി ജോബിന് വെച്ചതാണ് അയാളെ....
കൂടുതൽ ടൈമും കിരണിനൊപ്പം തന്നെ ആണ് തന്റെയും യാത്രകൾ... ഇന്ന് കിരൺ തിരക്കിൽ ആയത് കൊണ്ടാകാം രാജ് പകരക്കാരൻ ആയത്.......

" മാം..., പോകാം..... "

പിന്നിലെ ഡോർ തുറന്നു തന്നു തന്നോട് ചോദിക്കുന്നവനെ കണ്ടതും അവർ ഒരു ചിരിയോടെ കാറിനുള്ളിലേക്ക് കയറി....
പിന്നാലെ രാജും......

കിരൺ ഇല്ലാത്തതിനാൽ തന്നെ യാത്രയിൽ അതികം സംസാരങ്ങളും ഉണ്ടായിരുന്നില്ല... കിരണിനോളം അവനോട് അവർക്ക് അടുപ്പമില്ല....
അവൻ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിച്ചിരുന്നപ്പോൾ റേച്ചൽ തന്റെ ഫോണിൽ ആദിയുമായി കോൺടാക്ട് ചെയ്യാൻ ശ്രമിച്ചു കൊണ്ടിരുന്നു......

എത്ര ശ്രമിച്ചിട്ടും റിംഗ് പോകുന്നില്ല... വീട്ടിലേക്കുള്ള വഴിയിൽ പലയിടത്തും റേഞ്ച്ന്റെ പ്രശ്നം ഉണ്ടാകാറുണ്ട്.....ചിലപ്പോൾ അതാകാം കാരണം.........

" ആദി നാട്ടിൽ ഉണ്ടോ രാജ്.. നിന്റെ അവൻ കോൺടാക്ട് ചെയ്തിരുന്നോ..... "

ആദിയുടെ നമ്പറിലേക്ക് വീണ്ടും ഡയൽ ചെയ്തുനോക്കുന്നതിനിടെ അവരൊരു ചോദ്യ ഭാവത്തോടെ മുന്നിൽ ഇരിക്കുന്നവനെ നോക്കി.....

" ആഹ്. മാഡം... ആദി സർ രാവിലത്തെ ഫ്ളൈറ്റിൽ വന്നത്... എന്നെ കോൺടാക്ട് ചെയ്തിരുന്നു..... "

" ഹ്മ്മ്... ഓക്കേ...... "

റിയർ വ്യൂ മിററിലൂടെ നോക്കി തനിക്കുള്ള മറുപടി പറയുന്നവനെ കണ്ടതും അവരൊന്ന് തലയാട്ടി കൊണ്ട് സീറ്റിലേക്ക് ചാഞ്ഞു.....
രാവിലെ ഇവിടെ വന്നെങ്കിൽ ഈ നേരം വരെ അവൻ എവിടെ ആയിരുന്നു... എന്നെയൊന്നു വിളിക്കുകയോ കാണുകയോ ചെയ്തില്ല.....

അവന് തിരക്കുകൾ ഉണ്ടാകും... എങ്കിലും ഒന്ന് വിളിക്കാമല്ലോ....
ഇങ്ങോട്ട് വരട്ടെ കൊടുക്കുന്നുണ്ട്......

പരിഭവത്തോടെ പിറുപിറുത്തു കൊണ്ട് അവർ സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു.....
രാവിലെ മുതൽ ഉള്ള ക്ഷീണം... ഉറങ്ങേണ്ട പതിവ് സമയം ഏറെ കഴിഞ്ഞു പോയിരിക്കുന്നു.....

അത്കൊണ്ട് തന്നെ ആവാം... കണ്ണുകൾ അടച്ചു കിടന്നതും അവർ ഉറങ്ങി പോയിരുന്നു.....
രാജ് കൂടെയുണ്ട്... വീടെത്തുമ്പോൾ അവൻ തന്നെ അറിയിക്കും........

ആശ്വാസത്തോടെ കണ്ണുകൾ അടച്ചു മയങ്ങി വന്നതും.....

" മാം.... "

രാജിന്റെ ഭയത്തോടെയുള്ള ശബ്ദം കേട്ട് കൊണ്ടാണ് അവർ ഞെട്ടലോടെ കണ്ണുകൾ തുറന്നു നോക്കിയത്.....
റോഡിൽ വണ്ടി നിർത്തിയിട്ടിരിക്കുകയാണ്.. ഡ്രൈവിങ് സീറ്റിൽ ഭയത്തോടെ ഇരിക്കുന്നവനെ കണ്ടതും അവരും സംശയത്തോടെ മുന്നിലേക്ക് നോക്കി......

" പപ്പ.... "

റേചലിന്റെ കണ്ണുകളിൽ ഞെട്ടൽ ആയിരുന്നു... കണ്ടത് എന്തോ അത് വിശ്വസിക്കാൻ ആവാതെ അവർ കണ്ണുകൾ തിരുമി മുന്നിലേക്ക് നോക്കി.....

റോഡിനു കുറുകെ നിർത്തിയിട്ടിരിക്കുന്ന വാനിൽ ചാരി നിൽക്കുന്ന ഫർണാണ്ടോ... ഒപ്പം മാത്യുവും ഉണ്ട്......

" മാം.., നമ്മൾ എന്ത് ചെയ്യും.....? "

രാജിന്റെ ശബ്ദത്തിൽ ഭയമേറിയിരുന്നു... രാവിലെ ബോസ്സ് കോൺടാക്ട് ചെയ്തപ്പോഴും അവനെ ഇതേ ആളുകളുടെ പേരിൽ വാണിംഗ് ചെയ്തിരുന്നു... ഇപ്പോൾ അതെ ആളുകൾ തനിക്ക് മുന്നിൽ.....

എതിർത്തു നിൽക്കാൻ അവന് കഴിയില്ല... അതിനുള്ള ധൈര്യം ഇല്ല... മിഖായേലിന്റെ സ്ക്വാടോ.. മന്ഷനിലെ സെക്യൂരിറ്റി സ്റ്റാഫ്കളെ പോലെ ട്രെയിനഡ് ആയ ആളോ അല്ല അവൻ.....

സാധാരണക്കാരൻ ആണ്... വെറും സാധാരണക്കാരനായ ഡ്രൈവർ.....!!

" വണ്ടി പിന്നോട്ടെടുക്ക്..... "

പിന്നിൽ നിന്നുള്ള റേചലിന്റെ ഓർഡർ കിട്ടിയതും അവൻ റിവേഴ്സ് എടുത്തു വണ്ടി പിന്നിലേക്ക് നീക്കി..... പക്ഷെ......

" നമുക്ക് പിന്നിലും ആളുകൾ ഉണ്ട്...."

വിറയാർന്ന ശബ്ദത്തോടെ രാജ് പറയുന്നത് കേട്ടതും റേച്ചൽ പിന്നിലേക്ക് തിരിഞ്ഞു നോക്കി...
അത്പോലെ തന്നെ ഒരു വാനിൽ നിറയെ ആളുകൾ തനിക്ക് പിന്നിലും ഉണ്ട്......
റെച്ചലിന്റെ കണ്ണുകളിൽ ഞെട്ടൽ പടർന്നപ്പോൾ മുന്നിൽ നിൽക്കുന്നവരിൽ ചിരി വിടർന്നു...

" പോയി പിടിച്ചു കൊണ്ട് വാടാ അവളെ..... "

തനിക്കൊപ്പം നിൽക്കുന്നവരെ നോക്കി കൊണ്ട് മാത്യു അലറി....
ബെല്ലയെ തന്റെ കയ്യിൽ നിന്ന് രക്ഷപ്പെടുത്തിയവനോടുള്ള പക....!!
പെങ്ങൾക്ക് പകരം അമ്മയെ മുൻ നിർത്തി അവനെ ഞാൻ എന്റെ കാൽക്കൽ വീഴിക്കും.......

മാത്യു പകയോടെ പല്ലിറുമ്മി....
അയാളുടെ ഓർഡർ കിട്ടിയവർ കാറിനെ ലക്ഷ്യം വെച്ച് വരുന്നത് കണ്ടതും രാജ് വേഗം തന്നെ വെളിയിൽ ഇറങ്ങി അവർക്ക് മുന്നിൽ തടസമായി നിന്നു....

പിന്നാലെ റേച്ചലും വെളിയിൽ ഇറങ്ങിയിരുന്നു...രാജിനെ തട്ടി മാറ്റി തനിക്കു നേരെ വരുന്നവനെ കണ്ടതും എന്ത് ചെയ്യണമെന്നറിയാതെ അവർ ആകെ പകച്ചു നിന്ന് പോയി..... എന്നാൽ.........

അവർ റെച്ചലിനു അരികിലേക്ക് എത്തും മുന്നേ രാജ് വീണ്ടും അവരെ തടഞ്ഞു നിർത്തിയിരുന്നു......

" മാം... വേഗം ഇവിടെ നിന്ന് പോ... ഇവരെ ഞാൻ നോക്കിക്കോളാം... ഫോണിൽ... ഫോണിൽ ബോസ്സിനെ കോൺടാക്ട് ചെയ്...... "

തന്റെ മുന്നിൽ നിൽക്കുന്നവരെ പറ്റാവുന്നത് പോലെ ചെറുത്തു നിന്ന് കൊണ്ട് അവൻ റേച്ചലിനോടായി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.....

" ഞാൻ... ഞാൻ... എങ്ങനെ..... "

റേച്ചൽ ഒരു വല്ലായ്മയോടെ അവനെ നോക്കി... ഒന്നും ചിന്തിച്ചു പ്രവർത്തിക്കാൻ കഴിയുന്നൊരു അവസ്ഥയിൽ ആയിരുന്നില്ല അവർ...
ഭയം..!!.
അവരുടെ മനസിനെയും ശരീരത്തിനെയും കീഴ്പ്പെടുത്തിയിരിക്കുന്നു........

കൈകാലുകൾ അനക്കാൻ ആവാതെ അവർ രാജിനെ തന്നെ നോക്കി നിന്ന് പോയി....
കൂട്ടത്തോടെയുള്ള ആക്രമണത്തിൽ അവൻ തളർന്നു പോയിരിക്കുന്നു... എന്നിട്ടും ചെറുത്തു നിൽക്കുകയാണ് തനിക്ക് വേണ്ടി.....

" please മാം.... ഇവിടെ നിന്ന് പോ..... "

ചോര തുപ്പി വീഴുന്നവന്റെ ദയനീയമായ സ്വരം... റെച്ചലിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... ഭയത്തോടെ അവർ ചുറ്റിനും നോക്കി.....
തനിക്ക് നേരെ പാഞ്ഞടുക്കുന്ന ആളുകളെ കാണുന്നുണ്ട്......

ഓടിയോളിക്കണമെന്നുണ്ട്... പക്ഷെ... ഇവിടെ നിന്നും താൻ എങ്ങോട്ട് രക്ഷപെട്ടു പോകാൻ ആണ്... ഇരു സൈഡും കാട് പോലെ കിടക്കുന്നു.....
ചുറ്റിനും വലഞ്ഞിരിക്കുന്ന ആളുകൾ... അതിനിടയിൽ രാജ്....!!

അവനെ... അവനെ ഇവിടെ തനിച്ചു വിട്ടിട്ട് എങ്ങനെ പോകാൻ ആണ്......?

എന്ത് ചെയ്യണമെന്നറിയാതെ അവർ തളർന്നു നിന്ന് പോയതും ഗുണ്ടകളിൽ ഒരുവൻ റേചലിന്റെ കൈകളിൽ പിടുത്തമിട്ട് കഴിഞ്ഞിരുന്നു......

" വന്ന് വണ്ടിയിൽ കയറ്...... "

കൈകളിൽ പിടിച്ചു വലിച്ചു കൊണ്ട് മുന്നോട്ട് നടക്കുന്നവൻ... റേച്ചൽ അവന്റെ കൈകളിലെ പിടുത്തം അയക്കാൻ നോക്കിയ നേരം തന്നെ രാജ് തന്നെ പിടിച്ചു വെച്ചിരിക്കുന്നവനിൽ നിന്നും കുതറി മാറി കൊണ്ട് അവർക്കരികിലേക്ക് പാഞ്ഞു.....

" അവരെ വിട്..... "

റേച്ചലിന്റെ കൈകളിൽ പിടിച്ചു ഇരിക്കുന്നവനെ അവൻ അലറി കൊണ്ട് ശക്തമായി തള്ളി മാറ്റി...അടി തെറ്റി വീണവനെ കഴുത്തിൽ കുത്തി പിടിച്ചു കൊണ്ട് അവൻ റോഡിലേക്ക് മറിഞ്ഞു.....കൂടുതൽ നേരം പിടിച്ചു നിൽക്കാൻ കഴിയില്ലായിരിക്കാം......

പക്ഷെ... തനിക്ക് ജീവൻ ഉള്ളിടത്തോളം തനിക്ക് അന്നം തരുന്നവരെ ദ്രോഹിക്കാൻ സമ്മതിക്കുകയില്ല......

വാശിയായിരുന്നു അവനിൽ.......

" അവരെ വെറുതെ വിടാൻ പറഞ്ഞതല്ലേ..... "

തനിക്ക് മുന്നിൽ വീണു കിടക്കുന്നവന്റെ കഴുത്തിൽ കുതിപിടിച്ചു കൊണ്ട് അവൻ അലറി.... പിന്നിൽ നിന്നും തന്നിൽ പതിക്കുന്ന ചവിട്ടും അടിയുമെല്ലാം അവൻ അറിയുന്നുണ്ട്.... തന്നെ വലിച്ചു മാറ്റാൻ ശ്രമിക്കുന്നവരെയും.... എങ്കിലും തന്റെ കൈ പിടിയിൽ ഒതുങ്ങിയ രണ്ട് പേരെ പിടിച്ചു വെച്ചു കൊണ്ടവൻ റേചലിന് നേരെ തിരിഞ്ഞു......

" ഞാൻ പറയുന്നത് കേൾക്ക്... മാം.... ഇവിടെ നിന്ന്.......

വീണ്ടും അപേക്ഷയോടെ അവരോട് പറഞ്ഞു തുടങ്ങിയതും ..........

" മിണ്ടാതെ നിൽക്കെടാ നായെ...... "

ഫർണാണ്ടോയുടെ ശബ്ദം അവിടെ ഉയർന്നിരുന്നു... അരികിൽ നിന്നവന്റെ കയ്യിൽ നിന്ന് വാങ്ങിയ ഇരുമ്പ് വടി അയാൾ രാജിന് നേരെ ആഞ്ഞു വീശി......

" ആഹ്ഹ്ഹ്ഹ്ഹ്ഹ്...... "

അലറി കൊണ്ട് റോഡിലേക്ക് മറിഞ്ഞു വീണവൻ... അവനൊപ്പം അതെ ഭയത്തോടെ റേച്ചലും നിലവിളിച്ചു പോയി... അവനിൽ നിന്നും ചീറ്റിയ ചോര തുള്ളികൾ അവരുടെ മഞ്ഞ വസ്ത്രത്തിൽ പടർന്നു......

" മാ... മാം..... ഇവിടെ..... നി... ന്നു.... പോ...... "

വാക്കുകൾ എണ്ണി പെറുക്കി കൈകൾ കൂപ്പി തന്നോട് യാചിക്കുന്നവൻ... ഫർണാണ്ടോ അവന്റെ തലയിൽ ചവിട്ടി റോഡിലേക്ക് അമർത്തി വെച്ചിരിക്കുന്നു.... അയാളുടെ കാൽ ചുവട്ടിൽ കിടന്നു കൊണ്ടാണ് അവൻ തന്നോട് അപേക്ഷിക്കുന്നതും......

റേച്ചൽ കരഞ്ഞു പോയിരുന്നു.......

" പിടിച്ചു കൊണ്ട് വാടാ..... "

രാജിനെ വീണ്ടും ചവിട്ടി അമർത്തി കൊണ്ട് ഫർണാണ്ടോ കൂടെയുള്ള ആളുകളോട് അലറിയതും... റേച്ചൽ പിന്നോട്ട് നീങ്ങി തനിക്ക് വലതു വശത്തു കാണുന്ന ഇടുങ്ങിയ വഴിയിലൂടെ മുന്നോട്ട് ഓടി.....
പിന്നാലെ അവരെ പിടിക്കാനായി വന്ന ആളുകളും..........

" മാം... വേഗത്തിൽ ഓട്....... "

പിന്നിൽ നിന്നും വിളിച്ചു പറയുന്ന രാജിനെ അവൾ കേട്ടറിഞ്ഞിരുന്നു... അതിന് തൊട്ട് പിന്നാലെ അവന്റെ വേദന നിറഞ്ഞ അലർച്ചയും.....

ഭയത്തോടെ തിരിഞ്ഞു നോക്കിയതും രക്തം വാർന്നു റോഡിൽ കിടക്കുന്നവനെ അവൾ കണ്ടു....
റേചലിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.... ഭയത്താൽ വായിൽ കൈകൾ മൂടി നിന്ന് പോയെങ്കിലും....

തനിക്ക് പിന്നാലെ പാഞ്ഞു അടുക്കുന്നവരെ കണ്ടതും അവൾ വേഗം തന്നെ തിരിഞ്ഞു ഇരുട്ട് നിറഞ്ഞ വഴിയിലൂടെ ഓടി.....

ആ സമയവും കൈകളിൽ മുറുകെ പിടിച്ചിരുന്ന തന്റെ ഫോണിലൂടെ കിരണിനെയോ ആദിയെയോ.. ശിവയോ കോൺടാക്ട് ചെയ്യാൻ അവർ ശ്രമിച്ചിരുന്നു.....

.............................................................................................................................................

" ആഹ്ഹ്ഹ്ഹ്ഹ്....... "

ഹാളിലെ ഗ്ലാസ്‌ ടേബിൾ തകർത്തു കൊണ്ട് നിലത്തേക്ക് മറിഞ്ഞവന്റെ അലർച്ച....
മുഖത്ത് പറ്റി പിടിച്ചിരുന്ന രക്ത തുള്ളികളെ കയ്യാൽ ഒപ്പിയെടുത്തു കൊണ്ട് ആദി വാശിയോടെ അവനെ നോക്കി......

" ജീവൻ ബാക്കിയുണ്ടെങ്കിൽ എഴുന്നേറ്റു വാടാ..."

ഹാർമനി ഹെവാനിനെ മൊത്തത്തിൽ ഇളക്കി മറിച്ചു കൊണ്ട് ഉയർന്നവന്റെ പോർ വിളി....
തറയിൽ കിടന്നവൻ അതിനെ ഏറ്റെടുക്കുന്നുവെന്ന പോലെ കിടന്നിടത്തു നിന്നും ചാടിയെഴുന്നേറ്റു.....

പൊട്ടിച്ചിതറിയ ഗ്ലാസ്‌ കഷ്ണങ്ങൾ മാർട്ടിന്റെ ദേഹത്ത് മുറിവുകൾ തീർത്തിരുന്നു.... അതിൽ തന്നെ വലിയൊരു ഗ്ലാസ്‌ ചീള് അവന്റെ തോളിലും തറച്ചിരുന്നു... അവിടെ നിന്നും രക്തവും പൊടിഞ്ഞു തുടങ്ങി.......
ആ വേദനയൊന്നും മാർട്ടിൻ അറിഞ്ഞിരുന്നില്ല... അവനിലുള്ളത് ഒരേയൊരു വികാരം മാത്രം...പക.....

ഉള്ളിൽ തെളിയുന്നത് ഒരേ ചിന്ത മാത്രം... അവനെ എങ്ങനെയും തന്റെ കാൽ ചുവട്ടിൽ ആക്കുക.....

തോളിൽ പതിഞ്ഞിരുന്ന ചില്ല് കഷ്ണത്തെ നിസാരമായൊരു ഭാവത്തോടെ വലിച്ചൂരിയെടുത്തു കളഞ്ഞു കൊണ്ട് ആദിക്ക് നേരെ ചീറിയടുക്കുന്നവനെ കണ്ടതും ലൂക്കിലും അത്ഭുതം ആയിരുന്നു.....

അവനൊരു ഭയത്തോടെ ആണ് ഇരുവരെയും നോക്കിയത്.....
തമ്മിലുള്ള പോരാട്ടം ഇരുവരിലും ഒരുപോലെ മുറിവുകൾ ഉണ്ടാക്കുന്നുണ്ട്.... എന്നിട്ടും തളരാതെ.. അതെ വാശിയോടെ... അതെ വീരോടെ... വീണ്ടും തമ്മിൽ ഏറ്റു മുട്ടുന്നു......

നേരമിത്ര കഴിഞ്ഞിട്ടും അവർ തളർന്നിട്ടില്ല.. ആവേശം കൂടുകയല്ലാതെ...തോറ്റിട്ടുമില്ല.... ഹാർമനി ഹെവനിൽ നിന്നും ജീവനോടെ പുറത്ത് പോകുന്നത് ജയിക്കുന്നവൻ മാത്രം.....

മാർട്ടിന്റെ വെല്ലു വിളി ആണത്.......

അവനെ ജീവച്ഛവമാക്കി ഇവിടെ നിന്നും കൊണ്ട് പോയി വേട്ട പട്ടികൾക്ക് ഇട്ട് കൊടുക്കുമെന്നത് ആദിയുടെ ശപഥവും......

തന്റെ നേർക്ക് പാഞ്ഞു വരുന്നവന്റെ കൈകളിൽ പിടുത്തമിട്ട് കൊണ്ട് അവനിൽ നിന്നും ഒഴിഞ്ഞു മാറിയവൻ മാർട്ടിൻ മറു കയ്യാൽ തനിക്ക് നേരെ തിരിയുന്നതിനു മുന്നേ അവന്റെ കവിളിലായി മുഷ്ടി ചുരുട്ടി ആഞ്ഞിടിച്ചു......

" ആഹ്ഹ്.... "

ഉമി നീറിനോപ്പം കലർന്നു ഒലിച്ച ചുവന്ന നിറത്തിലെ കൊഴുപ്പ് അവന്റെ വായിൽ നിന്നും വെളിയിലേക്ക് ചീറ്റി....
ഉരുക്ക് മുഷ്ടി പതിഞ്ഞിടം ചതഞ്ഞുവെന്നത് പോൽ തോന്നിയെങ്കിലും... അതിലും വേഗത്തിൽ തന്നെ മാർട്ടിൻ അവനെ തിരിച്ചടിച്ചു കഴിഞ്ഞിരുന്നു.....

തന്റെ വയറിലായി പതിഞ്ഞ മാർട്ടിന്റെ കരങ്ങൾ... വേദനയെടുത്തു പോയവൻ അവന്റെ കൈകളിലെ പിടി അയച്ചു കൊണ്ട് പിന്നിലേക്ക് നീങ്ങി......
വേദനയാൽ കുനിഞ്ഞു പോയവൻ മാർട്ടിൻ തനിക്ക് അരികിലേക്ക് വരുന്നത് കണ്ടതും അതിന് മുന്നേ അവനിലേക്ക് കുതിച്ചു.....

തന്റെ തലയാൽ മാർട്ടിന്റെ വയറിൽ അവൻ ശക്തിയിൽ ഇടിച്ചിരുന്നു... അവനെയും കൊണ്ട് ആണ് ആദി മുന്നോട്ട് കുതിച്ചത്.....
ചുവരിൽ പുറം ശക്തമായി ഇടിച് നിന്നെങ്കിലും തന്റെ കൈ മുട്ടിനാൽ അവൻ ആദിയുടെ പുറത്ത് ശക്തിയിൽ തന്നെ ഇടിച്ചു....

ചുവരിൽ കാൽ കുത്തി മുന്നോട്ടാഞ്ഞ മാർട്ടിൻ ആദിയെ കാലിൽ പിടിച്ചു ഉയർത്തി... അവനെ നിലത്തേക്ക് മലർത്തിയടിക്കാൻ ആയിരുന്നു അവന്റെ ശ്രമം... ആ നീക്കം നേരത്തെ മനസിലാക്കിയെടുത്തവൻ മാർട്ടിനിലും പിടി മുറുക്കിയിരുന്നു.....

തന്റെ കാലുകളാൽ മാർട്ടിന്റെ കഴുത്തിൽ ലോക്കിട്ട് പിടിച്ചവൻ മാർട്ടിൻ നിലത്തേക്ക് മറിഞ്ഞതും അവനിൽ പിടി മുറുക്കി ഒന്ന് കൂടെ പിന്നിലേക്ക് മലക്കം മറിഞ്ഞു കൊണ്ട് അവനെ മലർത്തിയടിച്ചു കൊണ്ട് അവനിൽ നിന്നും അകന്നു മാറി.........

" ടാ........ "

വാശിയോടെ വീണ്ടും ചീറി എഴുന്നേൽക്കാൻ നോക്കുന്നവനെ അതിന് സമ്മതിക്കാതെ തന്റെ മുട്ടു കാൽ അവനിലേക്ക് അമർത്തി കൊണ്ട് വീണ്ടും മാർട്ടിന്റെ ദേഹത്തേക്ക് അമർന്നു.....

" ആഹ്ഹ്ഹ്.... "

വേദനയിൽ പുളഞ്ഞു പോയിരുന്നു അവൻ.. എങ്കിലും തോറ്റു കൊടുക്കില്ലെന്നുള്ളത് വാശി ആണ്... ആദിയുടെ കോളറിൽ പിടിച്ചു വലിച്ചു കൊണ്ട് തന്റെ തലയാൽ അവനെ നേരിടനായി മുന്നോട്ട് വന്നെങ്കിലും ആദി അതും മുൻ കൂട്ടി കണ്ടിരുന്നു......

മാർട്ടിന്റെ തല മുടിയിലും മറു കൈ അവന്റെ കഴുത്തിലും പിടി മുറുക്കി കൊണ്ടവൻ അവനെ തറയിലേക്ക് തന്നെ അമർത്തി.....
അവൻ കുതറി മാറാതിരിക്കാനെന്നോണം തന്റെ കാലുകളാൽ അവൻ മാർട്ടിനെ ലോക്കിട്ട് പിടിച്ചിരുന്നു.......

എന്നിട്ടും പണി പെട്ട് കൈകൾ എത്തിച്ചവൻ ആദിയുടെ കഴുത്തിലും പിടി മുറുക്കി.... പരസ്പരം മുറിവുകൾ ഏൽപ്പിച്ചിട്ടും തളരാതെ നിൽക്കുന്ന തുല്യ ശക്തികൾ......

അവർക്കുള്ളിൽ ഒരേ പകയാണ്... ഒരേ പ്രതികാരം ആണ്... ഒരേ ലക്ഷ്യം ആണ്........
തന്റെ വിജയവും ശത്രുവിന്റെ പരാജയവും.....🔥

അതെ പകയിൽ ഉതിർന്ന ഭ്രാന്തമായ ആവേശം ആകാം അവരെ തളരാതെ പിടിച്ചു നിർത്തുന്നതും.....

" This is cheating.... ആർതർ..., നമുക്കിടയിലെ പ്രശ്നത്തിൽ നിന്റെ പെങ്ങളെ രക്ഷിക്കാൻ നീ മാർത്തയെ കരുവാക്കരുതായിരുന്നു... പെങ്ങളുടെ മാനത്തിന് വേണ്ടി പൊറുതിയ The Great Arthur William നിന്റെ എത്തിക്സ് എവിടെ പോയി......? "

ആദിയുടെ കഴുത്തിൽ തന്റെ വിരലുകൾ അമർത്തി കൊണ്ട് പരിഹാസത്തോടെ മാർട്ടിൻ വിളിച്ചു കൂവിയ വാക്കുകൾ... തന്റെ തലയൊന്ന് വെട്ടിച്ചു അവന്റെ പിടിയിൽ നിന്നും കുതറി ആദി തന്റെ തലയാൽ അവന്റെ നെറ്റിയിൽ ആഞ്ഞിടിച്ചു.....

" Just shut your ₹#@#₹ mouth.... സ്വന്തം നേട്ടത്തിന് വേണ്ടി പെങ്ങളെ എന്റർ അടുക്കലേക്ക് പറഞ്ഞു വിട്ട നീയാണോ എന്നെ ചോദ്യം ചെയ്യുന്നത്.....
മാർത്തയെ ഇതിലേക്ക് കൊണ്ട് വന്നത് ഞാൻ അല്ല നീയാണ്.... എല്ലാം തുടങ്ങി വെച്ചത് നീയാണ്...ഒടുവിൽ എല്ലാം അവസാനിക്കാൻ നേരം അവളെ കൊണ്ട് പോയതും നീ പറഞ്ഞ ആളുകൾ ആണ്...... "

വെറുപ്പോടെ പറഞ്ഞു കൊണ്ടവൻ മാർട്ടിന്റെ മുഖത്തായി ആഞ്ഞിടിച്ചു.... മുഖം ഒരു സൈഡിലേക്കായി തിരിച്ചു കൊണ്ട് മറിഞ്ഞവൻ ആദിയെയും കൊണ്ട് നിലത്തേക്ക് അമർന്നു......

" നിനക്കെന്നെ തോൽപ്പിക്കാൻ കഴിയില്ല.. എന്നെ അവസാനിപ്പിക്കാനും കഴിയില്ല... ഞാൻ എങ്ങനെ ആണെന്നും എന്താണെന്നും ഇനിയും നീ അറിഞ്ഞിട്ടില്ല ആർതർ..... "

അവനെ തനിക്കടിയിൽ ആക്കി കൊണ്ടാണ് മാർട്ടിൻ മുരണ്ടത്... തനിക്ക് നേരെ ഓങ്ങിയ കൈ തന്റെ ശരീരത്തിൽ പതിയുന്നതിനു മുന്നേ ആദി തന്റെ കൈകളാൽ അതിനെ തടുത്തു.......

തന്റെ നെഞ്ചിൽ കയറി ഇരിക്കുന്നവനെ സർവ ശക്തിയും ഏടുത്തു കൊണ്ടവൻ തള്ളി മാറ്റി.. പിന്നിലേക്ക് മറിഞ്ഞു വീണവൻ അവിടെ നിന്ന് എഴുന്നേൽക്കുന്നതിനു മുന്നേ ആദി അവനെ എല്ലാ രീതിയിലും പൂട്ടിയിരുന്നു.....

" നീ എങ്ങനെ ആണെന്നും എന്താണെന്നും എനിക്കല്ലാതെ മറ്റാർക്കും അറിയില്ല... അറിഞ്ഞു കൊണ്ട് തന്നെ ആണ് ഞാൻ ഈ കളിക്ക് ഇറങ്ങിയത്.. നിനക്ക് വേണ്ടിയുള്ള എന്റെ കാത്തിരിപ്പിനു ഒരു വർഷത്തെ പഴകമുണ്ട് മാർട്ടിൻ....
നിന്നെ പോലെ പെട്ടെന്നൊരു ദിവസം നീ ഇല്ലാത്ത നേരം നിന്നെ നശിപ്പിക്കാനായി ഇറങ്ങി തിരിച്ചവൻ അല്ല ഞാൻ....
ഇങ്ങനെ എന്റെ കൺ മുന്നിൽ നിന്നെ കിട്ടാനായി ഈ നാളുകൾ അത്രയും ഞാൻ കാത്തിരുന്നത് വെറുതെയല്ല... നിന്നിലേക്ക് വരുന്നതിനു മുന്നേ നിന്റെ സ്വന്തം ആയതെല്ലാം നശിപ്പിക്കണമായിരുന്നു എനിക്ക്...... നീ സമ്പാദിച്ചു കൂട്ടിയതത്രയും ഇല്ലാതാക്കണമായിരുന്നു... എല്ലാം കഴിഞ്ഞിട്ടാണ്... നിന്നെയൊരു ബിഗ് സീറോ ആകിയതിനു ശേഷം ആണ് ഞാൻ നിന്റെ മുന്നിൽ നിൽക്കുന്നത്..... ഇനി എന്റെ മുന്നിൽ നിന്ന് നിനക്ക് രക്ഷയില്ല മാർട്ടിൻ....
മരണമല്ലാതെ പകൽ വെളിച്ചത്തിൽ ഒരു ജീവിതം നിനക്കിനി സാധ്യമല്ല...... "

ആദി പരിഹാസം നിറഞ്ഞൊരു ചിരിയോടെ അവനെ നോക്കി.... മാർട്ടിന്റെ കണ്ണുകൾ ചുരുങ്ങി... ആദി പറയുന്നതെന്തെന്ന് മനസിലാകാതെ അവന്റെ നെറ്റി ചുളിഞ്ഞു.......

" നീ എന്താ ചെയ്തത്.... പറയ്... നീ എന്താ ചെയ്തത്....... "

ഭ്രാന്തമായൊരു ഭാവത്തോടെ അവൻ ഉച്ചത്തിൽ അലറി.... ആദിയുടെ ചുണ്ടുകളിൽ ചിരി വിടർന്നു... മാർട്ടിന്റെ ചോദ്യത്തിന് മറുപടി ആയി അവൻ കൊടുത്തത് തന്റെ ഫോണിലേക്കായി വന്നൊരു ഓൺലൈൻ ന്യൂസ്‌ ആണ്........

സംശയത്തോടെ അതിലേക്ക് നോക്കിയതും മാർട്ടിന്റെ കണ്ണുകൾ ഞെട്ടലോടെ തുറിച്ചു വന്നു.....
തന്റെ ഇല്ലീഗൽ ബിസിനസുകളെ കുറിച് malburn പോലീസ് പുറത്തു വിട്ട തെളിവുകൾ....

ഇതുവരെയും നിയമത്തെ പിടിച്ചു കെട്ടി താൻ നടത്തി കൊണ്ടിരുന്ന എല്ലാ ഡീലിങ്സുകളുടെയും വ്യക്തമായ തെളിവുകൾ....
കൂട്ടാളികൾ ആയിരുന്നവരെല്ലാം പോലീസ് പിടിയിൽ.....

മാർട്ടിന്റെ വീടും സ്വത്തുക്കളും ബിസിനസ് സ്ഥാപനങ്ങളും പോലീസ് റൈഡ് നടത്തിയിരിക്കുന്നു... ഗവണ്മെന്റ് എല്ലാം സീൽ ചെയ്തിരിക്കുന്നു... സ്വത്തു വകകൾ എല്ലാം തന്നെ ഫ്രീസ് ചെയ്തിരിക്കുകയാണ്........

എല്ലാത്തിനും പുറമെ തന്റെ പേർ ഇന്റർപ്പോളിന്റെ ക്രൈം ലിസ്റ്റിൽ ഉൾപെടുത്തിയിരിക്കുന്നു... കാണിച്ചു കൊടുക്കുന്നവർക്ക് വൻ തുക പ്രതിഭലവും.....

സ്വന്തം ആയിരുന്നതെല്ലാം നഷ്ടമായിരിക്കുന്നു...പുറത്തിറങ്ങാൻ കഴിയില്ല തനിക്ക്.. റെക്സ് എല്ലാം നോക്കുമെന്ന വിശ്വാസത്തിൽ ആയിരുന്നു.... പക്ഷെ.... തന്നോടായി അവൻ പറഞ്ഞതെല്ലാം കള്ളം.....

ആദിയെ ഇല്ലാതാക്കാനുള്ള തന്ത്രപ്പാടിൽ റെക്സിനെ എല്ലാം ഏൽപ്പിച്ചു ഒന്നും തിരക്കാതിരുന്നതാണ് തന്റെ തെറ്റ്....
ഓരോ സംഭവങ്ങൾ ആയി തന്റെ മുന്നിൽ ഇട്ട് തന്നു കൊണ്ടവൻ തന്റെ ശ്രദ്ധയെ പൂർണമായും ഇവിടെ പിടിച്ചു നിർത്തി.....

ആദിയുടെ കെണിയിൽ താൻ വീണു പോയിരിക്കുന്നു..... സഹിക്കാൻ കഴിയില്ല... മരണത്തോളം വേദനയുള്ള കാര്യം ആണ് അത്......

." What the hell...... "

മാർട്ടിൻ അലറി കൊണ്ട് മുന്നോട്ട് വന്നെങ്കിലും ആദിയുടെ കരങ്ങൾ അവനെ ശക്തിയിൽ തന്നെ എതിർത്തു.....

മാർട്ടിനെ പിടിച്ചു നിർത്തിയവൻ ശക്തിയിൽ തന്റെ കൈകൾ ചുരുട്ടി അവന്റെ മുഖത്തായി അഞ്ഞിടിച്ചു.......

" ഞാൻ പറഞ്ഞിരുന്നതല്ലേ നിന്നോട്... നമ്മൾ തമ്മിൽ ഇനി കണ്ട് മുട്ടുന്ന ദിവസം നിന്റെ മരണം ആയിരിക്കുമെന്ന്......
നിന്റെ മരണം ആണിന്നു.... അത് നടപ്പിലാക്കുന്നവൻ ഞാനും.....
ആർതർ വില്യം അല്ല.....

മിഖായേൽ.....!!
The gurdian Angel of israel........

മാർട്ടിനെ തന്നിലേക്ക് വലിച്ചുയർത്തി പൈശാചികമായൊരു ഭാവത്തോടെ പറഞ്ഞവൻ അവന്റെ മുഖത്തായി വീണ്ടും... വീണ്ടും ആഞ്ഞിടിച്ചു.....
എതിർക്കാൻ മാർട്ടിനു ആവുമായിരുന്നില്ല.... ആദി അതിനായി ഒരു അവസരം അവന് നൽകിയതുമില്ല......

തന്റെ ഉള്ളിലെ ദേഷ്യം തീരുന്നത് വരെയും അവൻ മാർട്ടിനെ പ്രഹരിച്ചു... ഉള്ളിലെ വെറുപ്പും ദേഷ്യവും പകയും പ്രതികരവുമെല്ലാം അവൻ തന്റെ ആയുധമാക്കി....
മുഖത്തിന്റെ പാതിയോളം ചതഞ്ഞു ചോരയൊലിപ്പിച്ചു ഒന്നും തിരിച്ചറിയാൻ കഴിയാത്തൊരു അവസ്ഥയിൽ കിടന്നു പോയവൻ.....

ആ കാഴ്ച കാണാനാവാതെ ലൂക്ക ഒരു വല്ലായ്മയോടെ അവരിൽ നിന്നും മുഖം തിരിച്ചു.....
ഒടുവിൽ മാർട്ടിന്റെ തളർന്നുവെന്ന് തോന്നിയതും ആദി അവനിൽ നിന്നും അടർന്നു മാറി.....

ഇനിയും ഉപദ്രവിച്ചാൽ ഒരു പക്ഷെ അവന്റെ ജീവൻ ഇല്ലാത്തയേക്കാം... ഈ വീട്ടിനുള്ളിൽ വെച്ച് അതുണ്ടാകാൻ ആദി സമ്മതിക്കില്ല...
അത്ര എളുപ്പത്തിൽ ഒരു മരണവും ആദി അവന് വിധിച്ചിട്ടില്ല......

" Yuck..... "

തന്റെ കൈകളിൽ പറ്റിയ മാർട്ടിന്റെ രക്തം അറപ്പോടെ തുടച്ചു കളഞ്ഞു കൊണ്ട് അവൻ നിലത്തു നിന്നും എഴുന്നേറ്റു... മാർട്ടിൻ അപ്പോഴും കണ്ണുകൾ തുറന്നു ആദിയെ നോക്കിയിരുന്നു.....

" നിനക്ക് തന്ന വാക്ക് ഞാൻ പാലിച്ചിരിക്കുന്നു... നിന്നെ ഇവിടെ ഇട്ട് ചതച്ചത് പോലെ വെളിയിൽ കൊണ്ട് പോയി തെരുവ് പട്ടികൾക്ക് കൊടുക്കും ഞാൻ..... "

പുച്ഛം നിറഞ്ഞൊരു ഭാവത്തോടെ അവൻ മാർട്ടിനെ നോക്കി....
തന്റെ ജാക്കറ്റ് എടുത്തു ധരിച്ചു കൊണ്ട് മാർട്ടിനെ പിടിച്ചു ഉയർത്തിയതും ആദിയുടെ ഫോൺ റിംഗ് ചെയ്തിരുന്നു.....

" ശിവ....? "

സംശയത്തോടെ കാൾ അറ്റൻഡ് ചെയ്തു കൊണ്ട് ചെവിയോടടുപ്പിച്ചതും.....

" What.....? "

ഫോണിലൂടെ കേട്ടറിഞ്ഞ ശിവയുടെ വാക്കുകൾ...ആദിയുടെ മുഖത്ത് ഞെട്ടൽ പ്രകടം ആയിരുന്നു....
അത് കണ്ടറിഞ്ഞതും മാർട്ടിനിൽ ചെറു ചിരി വിടർന്നു......

ദേഷ്യത്താൽ വലിഞ്ഞു മുറുകിയ മുഖവുമായി നിൽക്കുന്നവനെ അവനൊരു പരിഹാസത്തോടെ നോക്കി......

" ശിവ ആണല്ലേ... നിന്റെ അമ്മയെ കുറിച്ചല്ലേ പറഞ്ഞത്.... അവളെ നീയിനി കാണില്ല... നീയെന്ത് വിചാരിച്ചു നിനക്ക് മാത്രമേ ബുദ്ധിയുള്ളൂ എന്നോ... എന്നെ തകർക്കുന്നതിനു മുന്നേ നിന്റെ നാശം ഞാൻ കണ്ടിരിക്കും...... "

ആ തളർച്ചയിലും പുച്ഛത്തോടെ അവനെ നോക്കി ചിരിക്കുകയായിരുന്നു മാർട്ടിൻ....

റേച്ചൽ...!!

ആദിക്കായി അവർ ഒരുക്കിയ അവസാന ആയുധം ആണ് അവർ.....
അത് കൃത്യമായി ലക്ഷ്യം കണ്ടിരിക്കുന്നു.......

മാർട്ടിൻ അഹങ്കാരത്തോടെ നിന്നപ്പോൾ ആദി ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു... മാർട്ടിന്റെ കോളറിൽ കുത്തി പിടിച്ചു കൊണ്ടവൻ തറയിലേക്ക് തള്ളി.....

" നിനക്കൊന്നും ഒരു ചുക്കും ചെയ്യാൻ കഴിയില്ല... റേച്ചൽ ജോൺ...!!
എന്റെ അമ്മയാണ് അവർ... എന്നെ വളർത്തി വലുതാക്കിവിധം എത്തിച്ചവർ....
നിന്നെ പോലെയുള്ളവർ വിചാരിച്ചാൽ അവരെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല......

എനിക്ക് പ്രിയമുള്ളവരേ വെച്ച് നീയൊക്കെ എന്ത് കാണിച്ചു കൂട്ടിയാലും ഇന്നത്തെ ദിവസം എന്റെ മുന്നിൽ നിന്ന് നീ രക്ഷപെട്ടു പോകില്ല.... "

മാർട്ടിന്റെ വയറ്റിൽ ആഞ്ഞു തൊഴിച്ചു കൊണ്ടാണ് അവൻ മറുപടി കൊടുത്തത്....
നിലത്തു കിടന്നു പുളയുന്നവനെ അവൻ ശക്തിയിൽ കൈകളിൽ പിടിച്ചുയർത്തി.......

" ലൂക്കാ... വണ്ടിയെടുക്ക്..... "

തന്റെ പോക്കറ്റിൽ നിന്നെടുത്ത ചാവി അവൻ ലൂക്കിന്‌ നേരെ എറിഞ്ഞു കൊടുത്തു... കൃത്യമായി അത് തന്റെ കൈകളാൽ ക്യാച്ച് ചെയ്തവൻ വേഗത്തിൽ വാതിൽ തുറന്നു കൊണ്ട് വെളിയിലേക്ക് പാഞ്ഞു....

പിന്നാലെ മാർട്ടിനെ തന്റെ കൈകളിൽ വലിച്ചിഴ്ച്ചു കൊണ്ട് ആദിയും.....

യുദ്ധത്തിന്റെ അവസാന കടമ്പ ആണ്.....
തന്റെ ഇരകളെ താൻ വിരിച്ച കെണിയിലേക്ക് ആകർഷിച്ചു വരുത്തി തന്റെ പിടിയിൽ ഒതുക്കുന്ന വേട്ടക്കാരൻ.....

അതിനിടയിൽ നിന്നും വഴുതി പോയവരെയും തന്റെ കൈപിടിയിൽ ഒതുക്കേണ്ടതെങ്ങനെയെന്ന് അവന് നന്നായി അറിയാം.....

ഇനിയുള്ളത് ഉന്മൂലനത്തിന്റെ സമയം ആണ്.... ഒരുമിച്ചു കൂടിയിരിക്കുന്ന തന്റെ എതിരാളികളെ ഇല്ലായ്മ ചെയ്യുക......

ശത്രു സംഹാരം....!!🔥
അതിനായി അവൻ പുറപ്പെട്ടു കഴിഞ്ഞിരിക്കുന്നു....

......................................................................................................................................

" ശിവാ... നിങ്ങൾ നിൽക്കുന്നിടത്തു തന്നെ ആണ് മാത്യുവിന്റെ ലൊക്കേഷൻ കാണിക്കുന്നത്.. ഏറ്റവും ലാസ്റ്റ് മാത്യുവിന്റെ ഫോണിലേക്ക് വന്ന കാൾ.. അത്.. അത്... അമറിന്റെ ഫോണിൽ നിന്നാണ്.. I think അത് ആദിയുടെ ഗ്രാൻഡ്പ ആകാം... ഞാനും ആരവും അങ്ങോട്ട് വന്നു കൊണ്ടിരിക്കുകയാണ്.. അതെ പരിസരത്തു തന്നെ ആണ് റേച്ചൽ മാഡത്തിന്റെയും ഫോൺ സിഗ്നൽ കിട്ടുന്നത്.. So.. നിങ്ങൾ അവിടെ തന്നെ തിരയ്... ഞങ്ങൾ ഉടനെ വരും...... "

" ഓക്കേ... ഓക്കേ... ഞാൻ നോക്കിക്കോളാം.... "

ഫോണിലൂടെ അലോക് തനിക്കായി കൈ മാറിയ വിവരങ്ങൾ കേട്ടതും ശിവ അവനോടായി പറഞ്ഞു കൊണ്ട് തന്റെ കാൾ കട്ട്‌ ചെയ്തു തനിക്ക് അരികിൽ നിൽക്കുന്നവർക്ക് നേരെ തിരിഞ്ഞു.......

കിരണും അഗസ്റ്റിയും സ്ക്വാട്സും അടങ്ങുന്ന സംഘം അവനോടൊപ്പം ഉണ്ട്......
റേച്ചലിന്റെ ഫോണിൽ നിന്നും ഇടയിൽ അവനിലേക്ക് കണക്ട് ആയ കാൾ... അതിലൂടെയാണ് അവർ അപകടത്തിൽ പെട്ട വിവരം ശിവ അറിയുന്നത്....

ഫർണാണ്ടോയും മാത്യുവും അവർക്ക് പിന്നാലെ ഉണ്ടെന്നും... അതിന് പിന്നാലെ തിരക്കി വന്ന നേരം റെച്ചലിന്റെ കാറും അതിനരികിൽ ജീവനില്ലാതെ കിടക്കുന്ന രാജിനെയും അവൻ കണ്ടിരുന്നു....

അതിന് പുറമെ അവിടെ നിന്നും കുറച്ചു കൂടെ ഉള്ളിലേക്ക് നീങ്ങി അപകടത്തിൽ പെട്ടു പോയ സ്ക്വാഡിന്റെ വാഹനവും അതിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ട ശരീരങ്ങളും......

തൊട്ടരികിലായി അമറും ഉണ്ടായിരുന്നു.. പാതി ജീവനോടെ.....

അവനെ സുരക്ഷിതമായി ഹോസ്പിറ്റലിലേക്ക് മാറ്റിയതിനു ശേഷം ആണ് ശിവ കാര്യങ്ങൾ എല്ലാം ആദിയെ വിളിച്ചറിയിച്ചതും... റേച്ചലിനു പിന്നാലെ കാടിനുള്ളിലേക്കായി ഇറങ്ങിയതും.....

" പുറത്തേക്കുള്ള വഴികളിൽ എല്ലാം നമ്മുടെ ആളുകൾ ഉണ്ടാകണം... ഇതിനുള്ളിൽ കടന്നവർ ജീവനോടെ പുറത്തു പോകരുത്... ഉള്ളിലേക്ക് പലയിടങ്ങളിലും റേഞ്ച് കട്ട്‌ ആയെന്ന് വരും.. പരസ്പരം കമ്മ്യൂണിക്കേറ്റ് ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല... So... Be care full... സ്വയം അപകടത്തിൽ ആവാതിരിക്കാൻ ശ്രദ്ധിക്കുക..... "

" Let's Go.... "

ശിവയുടെ നിർദേശം കിട്ടിയതും എല്ലാവരും പല വഴികളിലായി പിരിഞ്ഞു....
കുറച്ചു പേർ സംഘം തിരിഞ്ഞു കാടിനുള്ളിലേക്ക് ഇറങ്ങിയപ്പോൾ ബാക്കിയുള്ളവർ പുറത്തേക്കുള്ള വഴികളിൽ തമ്പടിച്ചു......

ഇതേ സമയം കാടിനുള്ളിലെ ഇടുങ്ങിയ വഴിയിൽ എങ്ങോട്ട് പോകണമെന്ന് അറിയാതെ പകച്ചു നിൽക്കുകയായിരുന്നു റേച്ചൽ....

ചുറ്റിനും ഇരുട്ടാണ്... കയ്യിലെ ഫോണിൽ നിന്നുള്ള വെളിച്ചത്തിൽ ആണ് അവർ ഇത്രയും ദൂരം മുന്നോട്ട് പോയത്... ചാർജ് തീരാറായി നിൽക്കുന്ന ഫോണിലേക്ക് നോക്കി നെടു വീർപെട്ടു കൊണ്ടവർ ചുറ്റിനും കണ്ണുകൾ പായിച്ചു.....

ഇനിയും എങ്ങോട്ട് പോകണമെന്ന് അറിയില്ല... ആരെയും വിളിക്കാനും കഴിയുന്നില്ല... ഫോണിൽ റേഞ്ച് കാണിക്കുന്നില്ല... അടുത്തെവിടുന്നൊക്കെയോ മുഴങ്ങുന്ന ശബ്ദങ്ങളും കൂരിരുട്ടും മാത്രം ആണ് കൂടെയുള്ളത്......

" ഞാൻ എന്ത് ചെയ്യും ദൈവമേ.... "

ഭയത്തോടെ നെറ്റിയിലെ വിയർപ്പ് തുള്ളികൾ തുടച്ചു കളഞ്ഞു കൊണ്ടവർ ആരോടെന്നില്ലാതെ പിറുപിറുത്തു... വല്ലാത്ത ദാഹവും തളർച്ചയും തോന്നുന്നുണ്ട്.... ഇനിയും ഇങ്ങനെ മുന്നോട്ട് പോയാൽ തളർന്നു വീഴുമെന്ന് ഉറപ്പ്.......

അതിന് മുന്നേ എങ്ങനെയും രക്ഷപെടാനുള്ള വഴി കണ്ട് പിടിക്കണം.....
മനസിൽ ഉറപ്പിച്ചു കൊണ്ടവർ നിന്നതും.....

" അവൾ ഇവിടെ എവിടെ എങ്കിലും കാണും.. അധിക ദൂരം മുന്നോട്ട് പോയിട്ടില്ല... എല്ലായിടവും അരിച്ചു പെറുക്ക്.

"

തനിക്ക് തൊട്ടരികിൽ നിന്നും കെട്ട ശബ്ദം.. ഞെട്ടലോടെ തിരിഞ്ഞു നോക്കിയതും ഒരു മരത്തിനപ്പുറം തന്നെ തിരഞ്ഞു നിൽക്കുന്നവനെ അവർ കണ്ടിരുന്നു.....

ഭയത്തോടെ വാ മൂടി കൊണ്ടവർ മരത്തിനു പിന്നിലായി മറഞ്ഞു നിന്നു....
തനിക്കരികിൽ നിൽക്കുന്നവൻ ഒറ്റയ്ക്ക് ആണ്... കയ്യിലുള്ള ടോർച്ചിന്നാൽ ചുറ്റിനും വെളിച്ചം അടിച്ചു നോക്കുന്നവൻ.....

തന്റെ കയ്യിലെ ഫോണിന്റെ വെളിച്ചം തുണിയാൽ മറച്ചവൾ ചുറ്റിനും പരതിയതും കയ്യിൽ കിട്ടിയൊരു വടി കയ്യിൽ ആയുധമായി കരുതിയിരുന്നു.....
ഏത് സമയവും അവൻ തനിക്ക് മുന്നിൽ വന്നേക്കാം... ആ സമയം സ്വയം പ്രതിരോധിച്ചു രക്ഷപെടുക....

എല്ലാം അവസാനിച്ചുവെന്ന് കരുതിന്നിടത് നിന്നും ജീവിക്കാനുള്ള മോഹത്താൽ ഉള്ളിൽ തോന്നുന്ന ധൈര്യം... അത് തന്നെ ആയിരുന്നു റേചലിലും....

പിന്നിലുള്ളവന്റെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ട് നിന്നവർ... അവൻ താൻ നിൽക്കുന്ന മരത്തിനു തൊട്ടടുത്തിയെന്ന് ഉറപ്പ് വരുത്തിയതും കയ്യിലിരുന്ന മരക്കമ്പ് അവന് നേരെ ആഞ്ഞു വീശി.......

തീരെ പ്രതീക്ഷിച്ചതായിരുന്നില്ല അങ്ങനൊരു ആക്രമണം... തലയിൽ തന്നെ പ്രഹരം ഏറ്റതും നിലവിളിച്ചു കൊണ്ടവൻ നിലത്തേക്ക് വീണു... നിലത്തു കിടക്കുന്നവന്റെ തലയിലായി റേച്ചൽ വീണ്ടും ആഞ്ഞടിച്ചു........

അവനിലെ ബോധം മറഞ്ഞെന്ന് ഉറപ്പായതും റേച്ചാൽ തന്റെ ഫോണിലെ വെളിച്ചം കെടുത്തി...അവനിൽ നിന്നും തെറിച്ചു വീണ ടോർച് കയ്യിലെടുത്തു....
സ്വയം രക്ഷക്കായി അവനിൽ മറ്റു വല്ലതും ഉണ്ടോയെന്നും അവർ പരിശോധിച്ചു നോക്കിയിരുന്നു....

ഒടുവിൽ കയ്യിലായി തടഞ്ഞ കത്തി കിട്ടിയതും അതിനെ ഭദ്രമായി കൈകളിൽ എടുത്തു കൊണ്ട് അവർ നേരെ നിന്നതും.....

" ദാ... അവൾ ഇവിടെ ഉണ്ട്... പിടിക്ക്..... "

കുറച്ചു അപ്പുറത്തു നിന്നും ഉയർന്നു കെട്ട ശബ്ദം... ഞെട്ടലോടെ നേരെ നോക്കിയതും തന്റെ ദേഹത്തേക്ക് പതിക്കുന്ന വെളിച്ചതാൽ റേച്ചലിന്റെ കണ്ണുകൾ ചുളിഞ്ഞു.....

ഒപ്പം തനിക്ക് നേരെ പാഞ്ഞടുക്കുന്നവരെയും അവർ കണ്ടിരുന്നു.....

അവർ തന്നെ കണ്ട് കഴിഞ്ഞിരിക്കുന്നു....

ഒരു നിമിഷം അന്തിച്ചു നിന്ന് പോയിരുന്നു അവർ... എന്നാൽ തൊട്ടടുത്ത നിമിഷം തന്നെ ധൈര്യം വീണ്ടെടുത്തു കൊണ്ട് അവർ മുന്നോട്ടുള്ള വഴിയേ ഓടി.....

തളർച്ച തോന്നുന്നുണ്ട് വല്ലാതെ... എങ്കിലും അവരിൽ നിന്നും രക്ഷപെടണമെന്ന് അവർ കരുതിയിരുന്നു.... കയ്യിലെ ടോർച്ചിന്നാൽ മുന്നിലെ വഴികൾ നോക്കി കൊണ്ടവർ മുന്നോട്ട് നീങ്ങി...

തൊട്ട് പിന്നാലെ വരുന്നവരുടെ ശബ്ദം കേൾക്കുന്നുണ്ട്... പിന്നിലേക്ക് തിരിഞ്ഞു നോക്കിയതേയില്ല......
കാലുകൾക്ക് വേഗത കൂട്ടികൊണ്ട് മുന്നിലേക്ക് പാഞ്ഞു.....

കുറച്ചു ചുവടുകൾ കൂടി മുന്നോട്ട് നീങ്ങിയതും അവർ നന്നേ തളർന്നു പോയിരുന്നു... ഒരടി നീങ്ങാൻ കഴിയാതെ വീഴുമെന്ന് തന്നെ തോന്നിപോയി.....
കൈകൾ എളിയിൽ കുത്തി ആഞ്ഞു ശ്വാസം ഏടുത്തു നിൽക്കുന്നവളെ കണ്ടതും പിന്നാലെ വന്നവരുടെയും വേഗത കുറഞ്ഞു.....

" നീ എവിടെ വരെ പോകുമെന്ന് നോക്കുകയായിരുന്നു.... "

പരിഹാസത്തോടെ തന്നെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്നവർ....
തിരിച്ചു മറുപടി പറയാനോ.. അവരെ എതിർക്കാനോ കഴിയാത്ത അത്ര രീതിയിൽ റേച്ചൽ തളർന്നു പോയിരുന്നു.......

തന്റെ അടുക്കലേക്ക് നടന്നു വരുന്നവനെ അവർ കണ്ടു... ധൈര്യത്തിനെന്ന പോൽ കത്തിയുടെ പിടിയിൽ കൈകൾ മുറുക്കുമ്പോഴും തന്റെ മരണം അടുത്തെന്ന് തന്നെ അവർ ഉറപ്പിച്ചു.....

എന്നാൽ......

എങ്ങു നിന്നോ ചീറി പാഞ്ഞു വന്ന ബുള്ളറ്റ്... തന്റെ തൊട്ട് മുന്നിൽ എത്തിയവന്റെ തല തുളച്ചു കൊണ്ട് പായുന്ന കാഴ്ച....!!

അൽപ്പം ഞെട്ടലോടെ തന്നെ ആണ് റെച്ചൽ കണ്ട് നിന്നത്... അമ്പരപ്പിനാൽ വിടർന്ന കണ്ണുകൾ ബുള്ളെറ്റ് വന്ന ദിശയിലേക്ക് പാഞ്ഞതും....

അവർക്കരികിലേക്ക് നടന്നു അടുക്കുന്നവനെ അവർ കണ്ടിരുന്നു.....

" ശിവ....!!

റേച്ചാൽ ആഞ്ഞൊന്ന് ശ്വാസം എടുത്തു പോയി... ജീവൻ തിരിച്ചു കിട്ടിയ ആശ്വാസം... താൻ രക്ഷപെട്ടുവെന്ന തോന്നൽ......
ആശ്വാസതൽ അവരുടെ ചുണ്ടുകൾ വിടർന്നു.....

" Shoot ചെയ്യെടാ... അവനെ വിടരുത്..... "

കൂട്ടത്തിൽ നിന്നോരുത്തൻ വിളിച്ചു പറഞ്ഞതും എല്ലാവരും ശിവയ്ക്ക് നേരെ തിരിഞ്ഞു... ശിവയും അവർക്ക് നേരെ തന്റെ തോക്ക് ചൂണ്ടി ഉന്നം പിടിച്ചിരുന്നു.... എന്നാൽ....

ബുള്ളെറ്റ് ഉതിർന്നത് ശിവയുടെ തോക്കിൽ നിന്നായിരുന്നില്ല....
നാലു ഭാഗത്തു നിന്നും വെടിയൊച്ചകൾ മുഴങ്ങി.. റേച്ചാൽ ചെവിയിൽ കൈകൾ പൊതിഞ്ഞു കൊണ്ട് കണ്ണുകൾ ഇറുക്കിയടച്ചു നിന്ന് പോയി....

കൂട്ടത്തിൽ ആരും ബാക്കിയായിരുന്നില്ല... ശിവയിലേക്ക് മാത്രം ശ്രദ്ധിച്ചു നിന്നപ്പോൾ നാലു ഭാഗത്ത്‌ നിന്നും ഇരുട്ടിന്റെ മറവിൽ നിന്ന് ചീറി വന്ന ബുള്ളറ്റുകൾ അവരുടെ ജീവൻ എടുത്തു കടന്നു പോയി.....

പതിയെ കണ്ണുകൾ തുറന്നു നോക്കിയതും തനിക്ക് മുന്നിൽ വീണു കിടക്കുന്ന ശരീരങ്ങൾ ആണ് അവർ കാണുന്നത്...
ഒപ്പം കാടിളകി വരുന്നത് പോലെ ഇരുട്ടിൽ നിന്നും ശിവയ്‌ക്കൊപ്പം തനിക്ക് അരികിലേക്ക് നടന്നു അടുക്കുന്ന കറുത്ത വസ്ത്രം ധരിച്ചവരെയും.....

" ആന്റി... Are you ok....? "

അരികിലേക്ക് ഓടി വന്നു കൊണ്ട് കിരൺ ചോദിച്ചതും അവരൊരു ചെറു ചിരിയോടെ തലയാട്ടി... ആകെ തളർന്നു പോയവരെ കിരൺ തന്റെ ഒരു കയ്യാൽ ചേർത്ത് പിടിച്ചു.....

" അഗസ്റ്റി..., നീ അമ്മയെ കൂട്ടി വീട്ടിലേക്ക് പൊയ്ക്കോ.. സൂക്ഷിക്കണം... വഴിയിൽ എന്ത് പ്രശ്നം ഉണ്ടായാലും പറയണം..... "

.
തനിക്കരികിൽ നിൽക്കുന്നവനെ നോക്കി കൊണ്ടാണ് ശിവ പറഞ്ഞത്... അവരെ ഇനിയും ഇവിടെ നിർത്താൻ കഴിയില്ല... അത്രമേൽ ക്ഷീണിച്ചു പോയിരിക്കുക്കയാണ്‌......
അദ്രി ഇതുവരെയും ഇവിടെ എത്താത്ത സാഹചര്യത്തിൽ തനിക്കോ കിരണിനോ ഇവിടെ നിന്ന് പുറത്തു പോകാനും കഴിയില്ല.....

ഈയൊരു അവസ്ഥയിൽ റേചലിനെ സുരക്ഷിതമായി വീട്ടിൽ എത്തിക്കാൻ കഴിയുന്ന ഒരേയൊരാൾ അഗസ്റ്റി മാത്രം ആണ്.....

" Ok.... "

ശിവയുടെ വാക്കുകൾ കേട്ടതും അവൻ കിരണിനോട് ചേർന്ന് നിൽക്കുന്നവർക്ക് അരികിലേക്ക് നീങ്ങി....
അവരെ അവനിൽ നിന്നും മാറ്റി തന്റെ ദേഹത്തേക്ക് ചേർത്ത് നിർത്തി....

അവിടുത്തെ ഭീകരമായ അന്തരീക്ഷത്തിൽ നിന്നും പുറത്ത് പോകണമെന്ന് അവനും വല്ലാതെ തന്നെ ആഗ്രഹിച്ചിരുന്നു....
അത്കൊണ്ട് തന്നെ ശിവയോട് എതിർപ്പ് കാണിക്കാതെ അവൻ റേച്ചലിനെയും കൂട്ടി പുറത്തേക്കുള്ള വഴിയേ നടന്നു.....

" മാഡം സേഫ് ആയ സ്ഥിതിക്ക് ഇനി അവർ എവിടെ ആണെന്ന് നോക്കാം സർ.... "

കൂട്ടത്തിലൊരാൾ പറഞ്ഞതും അഗസ്റ്റിയിൽ നിന്നും കണ്ണുകൾ മാറ്റി കൊണ്ട് ശിവ അവർക്ക് നേരെ തിരിഞ്ഞു.....

" നേരത്തെ പറഞ്ഞത് പോലെ തന്നെ.. ഗ്രൂപ്പ്‌ ആയി തിരിഞ്ഞു സെർച്ച്‌ ചെയ്... കണ്ടാൽ ഉടൻ shoot ചെയ്യുക.. But... ജീവൻ എടുക്കരുത്.... "

" ഓക്കേ... സർ.... "

വീണ്ടും പല വഴികളിലായി തിരിഞ്ഞവർ... തങ്ങളുടെ ശത്രുവിനായി അന്വേഷണം തുടങ്ങി....
എല്ലാവരും രണ്ട് ഗ്രൂപ്പുകൾ ആയി തിരിഞ്ഞു..... ശിവയും കിരണും ഒരുമിച്ചായിരുന്നു....

മുന്നിലുള്ള വഴികളിലൂടെ അവർ തിരഞ്ഞു നടന്നു... ഒടുവിൽ നടന്നു ഇരു വഴികളിലായി പിരിഞ്ഞു പോകുന്നിടത്തെത്തിയതും അവർ പരസ്പരം നോക്കി.....

" നീ അത് വഴി നോക്ക്.. ഞാൻ ഈ വഴി പോകാം.. അവരെ കണ്ട് കിട്ടിയാൽ ഉടൻ എന്നെ വിവരം അറിയിക്കണം.... "

ഇരു വഴികൾ ആണ്... തമ്മിൽ അതിർത്തിയായിട്ടുള്ളത് ഒരേ നിരയിൽ വളർന്നു നിൽക്കുന്ന മരങ്ങൾ ആണ്... എങ്കിലും പരസ്പരം കാണാൻ കഴിയും അവർക്ക്....

പരസ്പരം ഉള്ള കരാറിനൽ കൈകൾ കൊടുത്തു കൊണ്ട് അവർ ഇരു വഴികളിലായി പിരിഞ്ഞു....ചെവിയിലെ ഇയർ ഫോണിലൂടെ രണ്ടാളും കണക്ട് ആണ്.....

കണ്ണുകൾ കൊണ്ടും കൈ വിരലുകൾ കൊണ്ടും ഇടയ്ക്കിടെ ഓരോ വാക്കുകൾ കൊണ്ട് മാത്രം പരസ്പരം കമ്മ്യൂണിക്കറ്റ് ചെയ്തിരുന്നു അവർ....

കുറച്ചു ചുവടുകൾ മുന്നോട്ട് നടന്നതും....

" സർ.., stop....
"

ചെവിയിലായി പതിഞ്ഞ കിരണിന്റെ ശബ്ദം... സംശയത്തോടെ നെറ്റി ചുളിച്ചു കൊണ്ടവൻ മുന്നോട്ട് നോക്കി......

കാടിനു വെളിയിലേക്ക് അടുക്കുന്ന വഴിയിലാണ് അവർ ഉള്ളത്.... അതിൽ തന്റെ വഴിയുടെ മുന്നിലായി നിർത്തിയിട്ടിരിക്കുന്ന വാഹനത്തിന് മുന്നിൽ തടസമായി നിൽക്കുന്ന രണ്ട് പേർ......

ആരെയാണോ തേടിയിരുന്നത് അവർ തന്നെ മുന്നിൽ......
ഫർണാണ്ടോയും മാത്യുവും.......

മരങ്ങളുടെ മറവു ഉള്ളതിനാൽ കിരൺ അവരുടെ കണ്ണിൽ പെട്ടിട്ടില്ല... ശിവയെ മാത്രം ആണ് അവർ കണ്ടിരിക്കുന്നത്........

തന്റെ മുന്നിൽ ചെറു ചിരിയോടെ നിൽക്കുന്നവരെ കണ്ടതും ശിവയുടെ ചുണ്ടുകളും ഒന്നു വിടർന്നു...
കണ്ടാൽ ഉടൻ തന്നെ shoot ചെയ്യാൻ ആണ് അദ്രിയുടെ നിർദേശം....

കയ്യിൽ കരുതിയ ഗൺ അവർക്ക് നേരെ ചൂണ്ടി കൊണ്ടവൻ ഇരുവരെയും ഉന്നം വെച്ചു.. അതെ സമയം കിരണും അവർക്കെതിരെ തന്റെ ഗൺ ചൂണ്ടി കഴിഞ്ഞിരുന്നു.....

എന്നാൽ മാത്യുവിന്റെയോ ഫർണാണ്ടോയുടെയോ മുഖത്ത് അൽപ്പം പോലും ഭയം ഉണ്ടായിരുന്നില്ല.. കൺ മുന്നിൽ തോക്ക് ചൂണ്ടി നിൽക്കുന്നവനെ കണ്ടിട്ടും അവരുടെ ചിരി മാഞ്ഞിരുന്നുമില്ല.....

" നീ ഞങ്ങളെ കൊല്ലാൻ പോവുകയാണോ... എന്നാൽ ശരി... കൊന്നേക്ക്..... "

ചെറു ചിരിയോടെ അവന് നേരെ ചുമൽ കൂച്ചി കൊണ്ട് പറഞ്ഞ ഫർണാണ്ടോ....
നിസാരമായൊരു ഭാവം ആയിരുന്നു അയാളിൽ... ശിവയെ നോക്കി ചിരിയോടെ നിന്നയാൾ താൻ നിന്നിരുന്ന വാനിന്റെ ഡോർ അവന് മുന്നിലായി വലിച്ചു തുറന്നു.......

കിരണിന്റെയും ശിവയുടെയും കണ്ണുകൾ ചുരുങ്ങി.. ഇരുവരിലും സംശയം നിറഞ്ഞിരുന്നു... നെറ്റി ചുളിച്ചു കൊണ്ട് വാനിനുള്ളിലേക്ക് നോക്കിയതും.....

വലിയ മുരൾച്ചയോടെ തനിക്ക് നേരെ കുതിച്ചു ചാടി വരുന്ന വേട്ട പട്ടികൾ.....!!
ശിവയുടെ കണ്ണുകൾ ഒരു ഞെട്ടലോടെ വിടർന്നു.....

" ശിവാ... Run.....!!

തൊട്ടടുത്ത നിമിഷം കിരണിന്റെ ശബ്ദം അവിടെ മുഴങ്ങിയിരുന്നു....

മുന്നിലേക്ക് വെച്ചിരുന്ന കാലുകൾ പിന്നിലേക്ക് നീക്കി കൊണ്ട് ശിവ പിന്നിലേക്ക് തിരിഞ്ഞു ഓടി....
അവനൊപ്പം കിരണും.....

വേട്ട പട്ടികൾ ആണ്... കയ്യിൽ കിട്ടുന്നതിനെ എന്തും കടിച്ചു കീറുന്നവർ....
ഫർണാണ്ടോയുടെ അടുക്കൽ നിന്നും ഭീകരമായ നാലെണ്ണം ആണ് ശിവയ്ക്ക് പിന്നാലെ പായുന്നതും....

കിരണിനെ അവ ലക്ഷ്യം വെച്ചിരുന്നില്ല.. എങ്കിലും പിന്നാലെ വരുന്നവനെ നിരീക്ഷിച്ചു ശിവയ്ക്ക് നിർദേശം കൊടുത്തു കൊണ്ട് അവനും മുന്നിലെ വഴിയിലൂടെ ഓടി... ഒപ്പം തന്റെ കയ്യിലെ തോക്കിനാൽ അവയെ ഉന്നം വെക്കുകയും ചെയ്തിരുന്നു.....

" ശിവാ fast..... "

ഇയർ ഫോണിലൂടെ നിർദേശം കൊടുത്തതിനു അനുസരിച്ചു ശിവ വേഗത കൂട്ടിയതും അവന് പിന്നാലെ എടുത്തു ചാടിയതിനെ ഉന്നം വെച്ചു കൊണ്ട് കിരൺ തന്റെ തോക്കിൽ വിരലമർത്തി.....

മരങ്ങൾക്കിടയിലൂടെ പാഞ്ഞു പോയ ബുള്ളെറ്റ് ശിവയെ ആക്രമിക്കാനായി കുതിച്ചതിന്റെ വയറിൽ തന്നെ തുളഞ്ഞു കയറിയിരുന്നു.....

വലിയൊരു മുരൾച്ചയോടെ അത് സൈഡിലേക്കായി മറിഞ്ഞു വീണു....
നാലെണ്ണത്തിൽ ഒന്നിന്റെ കഥ കഴിഞ്ഞെങ്കിലും ബാക്കി മൂന്നും ശിവയെ ലക്ഷ്യം വെച്ചു പാഞ്ഞിരുന്നു....

അവയെ ലക്ഷ്യം വെച്ച് കൊണ്ട് കിരണും....
മരങ്ങൾക്കിടയിലൂടെ മുന്നോട്ട് വേഗത്തിൽ നീങ്ങിയവൻ തനിക്ക് മുന്നിൽ തടസമായി നിന്ന മരക്കൊമ്പ് ചാടി കടന്നു കൊണ്ട് മുന്നോട്ട് നീങ്ങിയതും... അത്പോലെ തന്നെ വായുവിൽ ഉയർന്നു പൊങ്ങിയവൻ ഉതിർത്ത ഷോട്ട് ശിവയ്ക്ക് പിന്നാലെ പാഞ്ഞ രണ്ടാമത്തിന്റെയും ജീവൻ ഏടുത്തു....

ഇനിയും ബാക്കിയുള്ള രണ്ടെണ്ണം.....
കിരൺ തന്നെ കൊണ്ടാവും വിധം അവയെയും തോൽപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു... പാതിയും പാളി പോയെങ്കിലും അതിൽ ഒന്ന് വീണ്ടും വിജയം കണ്ടിരുന്നു......

ഇനിയും അവസാനമായി ബാക്കിയുള്ള ഒന്ന്...
ഓടുന്നതിനിടയിൽ അതിനെയും ഉന്നം പിടിച്ചുവെങ്കിലും തന്റെ ഗണിലെ ബുള്ളെറ്റ് അവസാനിച്ചുവെന്ന് മനസിലാക്കിയവൻ നിരാശയോടെ തലയിൽ കൈ വെച്ചു......

" ശിവാ.... ഭയപ്പെടാതെ.... പതിയെ പിന്നിലേക്ക് തിരിഞ്ഞു shoot ചെയ്...... "

" No... No... I can't...... "

കിരണിന്റെ വാക്കുകൾ കേട്ടതും അതിന് തനിക്ക് കഴിയില്ലെന്ന് ഉറപ്പ് ആയവൻ കിതപ്പോടെ പറഞ്ഞു കൊണ്ട് മുന്നിലേക്ക് നീങ്ങി......

തനിക്ക് പിന്നാലെ പായുന്നതിന്റെ ശബ്ദം അവൻ കേട്ടിരുന്നു....

" ശിവാ... Please do it..... "

ഒപ്പം കിരണിന്റെ ശബ്ദം വീണ്ടും ചെവിയിൽ മുഴങ്ങിയതും തനിക്കൊപ്പം പായുന്നവനെ അവനൊന്നു നോക്കി.....

" shoot ചെയ്..... "

വീണ്ടും അതെ ആവശ്യം... ഉള്ളിൽ ധൈര്യം കൂട്ടി വെച്ചു കൊണ്ടവൻ പതിയെ പിന്നിലേക്ക് തിരിഞ്ഞു....
പിന്നാലെ വരുന്നതിനെ അവൻ കണ്ടിരുന്നു... അതിന്റെ രൂപം ശിവയെ വല്ലാതെ ഭയപ്പെടുത്തി...

വിറയലോടെ അതിന് നേരെ തോക്ക് ചൂണ്ടിയെങ്കിലും തനിക്ക് നേരെ ഉയർന്നു പൊങ്ങുന്നതിനെ കണ്ടതും ശിവ കണ്ണുകൾ ഇറുക്കിയടച്ചു പോയി.....

അതിനെ shoot ചെയ്തു കൊല്ലാൻ കഴിയില്ല തനിക്ക്.... അവ തന്റെ ജീവനെടുക്കുമെന്ന് തന്നെ അവൻ ഉറപ്പിച്ചു....

എന്നാൽ........

വലിയ മുരൾച്ചയോടെ ചാടി വീണതിന്റെ അതിനേക്കാൾ ഭയാനകമായ ശബ്ദം വീണ്ടും കാതിൽ പതിഞ്ഞതും ശിവ പതിയെ കണ്ണുകൾ തുറന്നു നോക്കി.....

തന്റെ ദേഹത്തേക്ക് ഉയർന്നു പൊങ്ങിയ നായ... സൈഡിലേക്ക് തെറിച്ചു വീഴുന്നതാണ് അവൻ കണ്ടത്.... അമ്പരപ്പോടെ നേരെ നോക്കിയതും തനിക്ക് മുന്നിൽ വലിയൊരു മരകമ്പുമായി നിൽക്കുന്നവനെയും......

ഇസ....!!

ഒറ്റ നോട്ടത്തിൽ തനിക്ക് മുന്നിൽ പുറം തിരിഞ്ഞു നിൽക്കുന്നവനെ അവൻ തിരിച്ചറിഞ്ഞിരുന്നു... ശിവയുടെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു.......

" ഇച്ചു... നീ.... "

വീണ്ടും അതെ അത്ഭുതത്തോടെ വിളിച്ചു നിന്നതും.....

" ശിവാ..... "

തനിക്ക് നേരെ എതിർവശത്തു നിന്നുള്ള വഴിയിലൂടെ കെട്ട ശബ്ദം....!!
സംശയത്തോടെ നോക്കിയ നേരം തന്നെ ഇടുങ്ങിയ വഴിയിലൂടെ  ബൈക്കിൽ തനിക്ക് നേരെ കുതിച്ചു അടുക്കുന്നവനെ അവൻ കണ്ടിരുന്നു.....

" അദ്രി....!!

" വേഗം കയറ്..... "

ശിവയ്ക്ക് നേരെ കൈകൾ നീട്ടി കൊണ്ടാണവൻ പറഞ്ഞത്... തൊട്ടടുത്തെത്തിയ ബൈക്ക് സ്ലോ ആക്കിയതും ആദി നീട്ടിയ കൈകളിൽ പിടിച്ചു കൊണ്ടവൻ ബൈക്കിനു പിന്നിലായി ചാടി കയറി.....

ശിവയെയും കൂട്ടി മുന്നോട്ട് കുതിച്ച ബൈക്ക് കിരൺ നിന്ന വഴിയിലൂടെ വെട്ടിച്ചു കൊണ്ട് അവർ വന്ന വഴിയേ തന്നെ കുതിച്ചു പാഞ്ഞു.....

" അദ്രി... ഇസാ... അവൻ അവിടെ.... "

എതിർ വശത്തുള്ള വഴിയിൽ തന്റെ കയ്യിലെ മര കഷ്ണവുമായി വേട്ട നായ്ക്ക് മുന്നിൽ നിൽക്കുന്ന ലൂക്ക....
അടി കൊണ്ട് വീണത് വീണ്ടും എഴുന്നേറ്റ് അവന് നേരെ നിൽക്കുന്നുമുണ്ട്....

ശിവയുടെ ഉള്ളിൽ ടെൻഷൻ എറിയിരുന്നു.....

" അദ്രി.... "

" ജസ്റ്റ്‌ റിലാക്സ്.. ശിവാ... അവനൊന്നും സംഭവിക്കില്ല... He will manage....... "

ടെൻഷനോടെ തന്റെ പിന്നിൽ ഇരിക്കുന്നവനെ സമാധാനിപ്പിച്ചു കൊണ്ട് അവൻ മുന്നിലൂടെയുള്ള വഴിയേ ബൈക്ക് പായിച്ചു....

ഇതേ സമയം....

തനിക്ക് നേരെ വീണ്ടും മുരണ്ട് കൊണ്ട് ശബ്ദമുണ്ടാക്കുന്നതിനെ തന്നെ ശ്രദ്ധയോടെ വീക്ഷിച്ചു നിൽക്കുകയായിരുന്നു ലൂക്ക....

വേദന കൊണ്ട് വീണത് തന്റെ ലക്ഷ്യം വെച്ച് മുന്നോട്ട് ചുവട് വെക്കുന്നത് കണ്ടതും.. കയ്യിലെ കമ്പിൽ പിടി മുറുക്കി കൊണ്ട് അവനും പിന്നിലേക്ക് ചുവട് വെച്ചു......

" ഗർർർ..... "

വന്യ മൃഗങ്ങളെ പോലെയൊരു മുരൾച്ച ആയിരുന്നു അതിൽ നിന്നും പുറത്ത് വന്നിരുന്നത്..... കാലുകളാൽ നിലത്തൊന്ന് ചുരണ്ട് കൊണ്ട് അത് മുന്നിൽ നിൽക്കുന്നവനെ ലക്ഷ്യം വെച്ച് കുതിച്ചു ചാടിയതും ലൂക്കയും അതിന് നേരെ തന്റെ കയ്യിലെ കമ്പു ആഞ്ഞ് വീശി.....

എന്നാൽ അതിനും മുന്നേ ഇടയിൽ കയറിവൻ വലിയൊരു മുരൾച്ചയോടെ തന്റെ യജമാനനെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതിനു നേരെ ചാടി വീണിരുന്നു....

കണ്ട് നിന്നവന്റെ ചുണ്ടുകൾ ഒന്ന് വിടർന്നു....

" bamie... Good job.... "

തനിക്ക് മുന്നിൽ നിന്ന വേട്ട പട്ടിയെ കടിച്ചു കുടയുന്നവൻ... അവനെയൊന്ന് നോക്കി ചിരിയോടെ പറഞ്ഞു കൊണ്ട് കയ്യിലെ കമ്പ് വലിച്ചെറിഞ്ഞു കൊണ്ടവൻ അവിടെയുള്ള മരത്തിന്റെ ചുവട്ടിൽ ഇരുന്നു.....

അപ്പോഴേക്കും അതിന്റെ ജീവൻ ഏടുത്തു കൊണ്ട് വന്നവൻ അവനരികിലായി വന്നിരുന്നു... ലൂക്ക് പതിയെ അതിന്റെ നെറുകിലായി തലോടി.....

" എനിക്ക് വയ്യ bamie.... മടുത്തു രാവിലെ മുതൽ തുടങ്ങിയ ഓട്ടം ആണ്... നമുക്കിവിടെ ഇരിക്കാം... ബാക്കിയുള്ളത് അവർ പറഞ്ഞു തീർക്കട്ടെ.. അല്ലേടാ..... "

തനിക്കറികിലായി വന്നിരിക്കുന്നവനെ അവനൊന്നു നോക്കി... അത് സമ്മതിക്കുന്നുവെന്ന പോൽ ബാമിയും അവന്റെ മടിയിലേക്ക് തല വെച്ച് കൊണ്ട് ഒന്ന് പതുങ്ങി.....

" ഹാ... നീയും മടുത്തു.. എനിക്കറിയാം.... "

പതിയെ കുനിഞ്ഞു അവന്റെ നെറുകയിൽ ചുണ്ടുകൾ ചേർത്ത് കൊണ്ട് അവൻ മരത്തിലെക്ക് ചാരി കണ്ണുകൾ അടച്ചു.....

അവന് കാവലായി ബാമും......

..................................................................................................................................................

തങ്ങൾക്ക് മുന്നിൽ കാണുന്ന വഴികളിലൂടെ ഓടുകയായിരുന്നു ഫർണാണ്ടോയും മാത്യുവും...
ശിവയെ ലക്ഷ്യം വെച്ചു ഓരോന്ന് ചെയ്തു കൂട്ടിയവർ തനിക്ക് പിന്നാലെ വലിയൊരു കൂട്ടമുണ്ടെന്ന് മനസിലാക്കിയെടുത്തതും ആകെ പരിഭ്രാന്തരായി....

ഒരു രീതിയിലും കാടിനു വെളിയിൽ കടക്കാൻ കഴിയില്ല.. പുറതൊട്ടുള്ള വഴികളിൽ എല്ലാം മിഖായേലിന്റെ ആളുകൾ കാവൽ നിൽക്കുകയാണ്...

നാലു ഭാഗത്തും നിന്നും വളഞ്ഞു ഇരിക്കുന്നവരുടെ കയ്യിൽ നിന്നും രക്ഷപെടനായി അവർ ഓടി... ഒരുമിച്ചു രക്ഷപെടണമെന്ന് കരുതിയവർ ഇടയ്ക്കെപ്പോഴോ പിരിഞ്ഞു.....

മുന്നിലുള്ള വഴിയിലൂടെ ഓടുമ്പോഴും തനിക്ക് പിന്നാലെ ഇരമ്പി എത്തുന്ന ബൈക്കിന്റെ ശബ്ദം ഫർണാണ്ടോ കേട്ടിരുന്നു.....

" ശിവാ... Shoot him...."

തൊട്ടരികിൽ എത്തിയതും ആദിയിൽ നിന്നും കിട്ടിയ ഓർഡർ... മുന്നിൽ നിൽക്കുന്നയാളുടെ കാൽ മുട്ടുകൾ ലക്ഷ്യമാക്കി കൊണ്ട് ശിവ വെടിയുതിർത്തു.....

" ആഹ്ഹ്ഹ്..... "

ഉച്ചത്തിൽ അലറി കൊണ്ട് ഫർണാണ്ടോ വീണു പോയി... അയാൾക്ക് തൊട്ടരികിലായി ബൈക്ക് നിർത്തി ചാടിയിറങ്ങിയവൻ തന്റെ കയ്യിൽ കിട്ടിയ വടിയാൽ വീണു കിടക്കുന്നവനെ തലങ്ങും വിലങ്ങും അടിച്ചു.......

ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു അവൻ....
ഉള്ളിൽ തെളിയുന്നത് തനിക്കു വേണ്ടി മരിച്ചു വീണവരുടെ മുഖം ആണ്.....
രാജ്... ലിയോ... ജോയ്...
അങ്ങനെ തന്റെ കൂടെ എന്തിനും ഏതിനും ആത്മാർഥമായി കൂടെ നിന്നിരുന്നവർ....

അവരുടെ ജീവൻ എടുത്തവനാണ് തന്റെ കൺ മുന്നിൽ കിടക്കുന്നത്....
ക്ഷമിച്ചു കൊടുക്കില്ല ഞാൻ.....

അത് തന്റെ ഗ്രാൻഡ്പ ആണെന്ന് ഏത് നേരവും പറയുന്ന ചെറിയൊരു കരുണയുടെ അംശം പോലും അവനിൽ നിന്നും തീർത്തും ഇല്ലാതായിരുന്നു....

ഇനിയൊരു അവസരം കൊടുക്കാനോ.. അയാളെ ജീവനോടെ വിടാനോ അവന്....

കൊലയ്ക്ക് പകരം കൊല.....
അതി ക്രൂരമായ കൊല....!!

അത് മാത്രം ആണ് അവന്റെ കോടതിയിലെ വിധി....

" നിങ്ങൾക്കറിയോ... നിങ്ങൾ ഒരു വൃത്തികെട്ട ജന്മം ആണ്.... മൃഗങ്ങൾ പോലും നാണിച്ചു തല താഴ്ത്തി കളയുന്ന അത്രയും വൃത്തികെട്ട ജന്മം....."

അയാൾക്ക് നേരെ അലറി കൊണ്ടവൻ കയ്യിലെ മരകമ്പു വീണ്ടും ആഞ്ഞു വീശി....
വേദനയിൽ നിലവിളിക്കാൻ പോലും അയാൾക്ക് കഴിഞ്ഞിരുന്നില്ല... അത്രമേൽ ആദിയുടെ ഉപദ്രവം അയാളെ തളർത്തിയിരുന്നു........

എന്നിട്ടും കലിയടങ്ങാതെ ഇരുന്നവൻ ആ മണ്ണിലൂടെ തന്നെ അയാളെ വലിച്ചിഴച്ചു കൊണ്ട് മുന്നോട്ട് നടന്നു......
കല്ലും മുള്ളും ചേറു കമ്പുകളും നിറഞ്ഞ പ്രദേശം... തറയിലൂടെ ഉരഞ്ഞു നീങ്ങുന്ന ദേഹത്തിൽ പലതും കുത്തി തറയ്ക്കുന്നുണ്ട്... ദേഹത്തെ വസ്ത്രം കീറി തൊലിയടക്കം മണ്ണിൽ ഉരഞ്ഞു പോകുന്നു.....

വേദന കൊണ്ട് പിടയുമ്പോഴും ആദിയിൽ നിന്നൊരു നോട്ടം പോലും അയാൾക്ക് നേരെ വീണിരുന്നില്ല... ഒരു ദയയും അവൻ കാണിച്ചതുമില്ല......

വലിച്ചിഴച്ചു മുന്നോട്ട് നീങ്ങിയവൻ മുന്നിൽ കാണുന്ന വലിയൊരു മരത്തിൻ ചുവട്ടിലേക്ക് അയാളെ വലിച്ചെറിഞ്ഞു.......

ശക്തിയിൽ തലയിടിച്ചു കൊണ്ട് അതിന് ചുവട്ടിലായി പോയി വീഴുമ്പോഴും അതിൽ ബന്ധിതനായി നിർത്തിയിരുന്ന മാർട്ടിനെ ഫർണാണ്ടോ കണ്ടിരുന്നു......

അയാളൊരു ഭയത്തോടെ ആദിയെ നോക്കി... എന്നാൽ അവനിൽ നിന്നൊരു നോട്ടം അയാൾക്ക് നേരെ ഉതിർന്നിരുന്നില്ല....

" പിടിച്ചു കെട്ട്... ഈ #@#₹%..... "

തന്റെ ചുറ്റിനും കൂടി നിന്നവരോടായി ഫർണാണ്ടോയുടെ നേരെ കൈകൾ ചൂണ്ടി കൊണ്ടവൻ അലറി.....

അവന്റെ നിർദ്ദേശത്താൽ മുന്നോട്ട് വന്നവർ അയാൾ നോക്കി നിൽക്കെ തന്നെ ഫർണാണ്ടോയെ പിടിച്ചുയർത്തി കയറാൽ മരത്തിൽ വരിഞ്ഞു മുറുക്കി......

ഫർണാണ്ടോ ഭയത്തോടെ ചുറ്റിനും നോക്കി... അവിടെ നിറയെ മിഖായേലിന്റെ ആളുകൾ ആണ്... അവർക്ക് പുറമെ ശിവയും അലോകും ലൂക്കയും..അവന് അരികിലായി നിൽക്കുന്ന ബാമും.......

എല്ലാവരുടെ മുഖത്തും നിറഞ്ഞു നിൽക്കുന്നത് തന്നോടുള്ള പുച്ഛം മാത്രം.... ദേഷ്യവും വെറുപ്പും മാത്രം......

ഒരിക്കൽ താൻ പരിഹസിച്ചു തള്ളിയവർ എല്ലാം ഇന്ന് തന്റെ മുന്നിൽ അന്തസോടെ തലയുയർത്തി നിൽക്കുന്നു... താനോ... അവരുടെയെല്ലാം മുന്നിൽ തലകുനിച്ചു... കുറ്റവാളിയെ പോലെ.....

വല്ലാത്തൊരു ലജ്ജ തോന്നിയിരുന്നു അയാൾക്ക്..... കണ്ണുകൾ നീങ്ങിയത് ഏറ്റവും മുന്നിൽ നിൽക്കുന്നവനിലേക്ക് തന്നെ ആണ്.....

" ആദി.... "

പതിഞ്ഞ സ്വരത്തിൽ വിളിച്ചു കൊണ്ട് അയാൾ അവന്റെ നേരെ മുഖം ഉയർത്തി നോക്കി... ആദി അയാളെ കേട്ടിരുന്നില്ല... ആ ഭാഗത്തേക്ക്‌ പോലും അവന്റെ നോട്ടം എത്തിയിരുന്നില്ല.......

" ആദി... ആദി.... നീയെന്നെ... എന്ത്......

അയാൾ വീണ്ടും അവന് നേരെ ചോദ്യ ഭാവത്തിൽ നോക്കിയെങ്കിലും.... ആ ചോദ്യം പൂർത്തീകരിക്കാൻ സമ്മതിക്കാതെ അതിനെ എതിർത്തു കൊണ്ട് ആദിയുടെ ശബ്ദം അവിടെ ഉയർന്നിരുന്നു.....

" അങ്ങനെ വിളിച്ചു പോകരുത് എന്നെ..... "

അയാൾക്ക് നേരെ കൈകൾ ചൂണ്ടി കൊണ്ടാണ് അവൻ പറഞ്ഞത്... അവൻ ദേഷ്യത്താൽ അലറുക ആയിരുന്നു എന്ന് തന്നെ പറയാം....

അത്തരമൊരു ഭാവത്തിൽ കൂടെ നിൽക്കുന്നവർ പോലും അവനെ ആദ്യമായാണ് കാണുന്നത്......

വെറുപ്പിന്റെ... പകയുടെ.... അങ്ങേയറ്റമെത്തിയിരുന്നു അവനുള്ളിൽ......

" എന്റെ പേര് നിങ്ങളുടെ വൃത്തികെട്ട നാവിൽ നിന്ന് വീഴരുത്... എന്റെ നേരെ കണ്ണുകൾ ഉയർത്തി നോക്കുക പോലും ചെയ്യരുത്.... ഇപ്പോൾ തരുന്ന മരണം നിങ്ങൾക്കൊരു രക്ഷ ആയിരിക്കാം... ഇഞ്ചിഞ്ചയി കൊല്ലാൻ എനിക്കറിയാത്തത് കൊണ്ടല്ല... അങ്ങനെ പോലുംഭൂമിയിൽ നിങ്ങൾ ഉണ്ടെന്ന ചിന്ത  എനിക്ക് അറപ്പാണ്... നിങ്ങൾ എന്ന മനുഷ്യനെ ഞാൻ അത്രയേറെ വെറുക്കുന്നുണ്ട്..... അറപ്പാണ് നിങ്ങളോട് എനിക്ക്... വഴിയിൽ പുഴുവരിച്ചു ചത്തു കിടക്കുന്ന തെരുവ് പട്ടിക്ക് പോലുമുണ്ട് നിങ്ങളെക്കാൾ അന്തസ്....... തുപ്........ "

അത്രയേറെ അസ്വസ്ഥതയോടെ അയാൾക്ക് നേരെ ശബ്ദമുയർത്തിയവൻ.. ഉള്ളിൽ കുമിഞ്ഞ് കൂടിയ വെറുപ്പോടെ അയാൾക്ക് നേരെ കാർക്കിച്ചു തുപ്പി........

ഫർണാണ്ടോയുടെ മുഖം കുനിഞ്ഞു പോയിരുന്നു... അവരിൽ കൂടി നിന്നവരിൽ ഒരാൾ പോലും അയാളെ സഹതാപത്തോടെ നോക്കിയില്ല......

കൊന്ന് കളയാൻ ആണ് തോന്നുന്നത്... അത് തന്നെ ആണ് ചെയ്യാൻ പോകുന്നതും.....

കാത്തിരിക്കുന്നത് മാത്യുവിന് വേണ്ടിയാണ്... അയാൾക്കുള്ള മരണ ദൂതുമായി പോയവർ വരുന്നതിനായുള്ള കാത്തിരിപ്പ്........

.
.
.

കാടിനുള്ളിലെ വഴികളിലൂടെ ലക്ഷ്യമില്ലാതെ ഓടി കൊണ്ടിരിക്കുന്നവൻ.....
ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്ന നേരം തനിക്ക് നോക്കവേ തനിക്ക് പിന്നാലെ പാഞ്ഞു വരുന്ന വാഹനം അയാൾ കണ്ടിരുന്നു......

അതിൽ നിന്നും രക്ഷ നേടാണെന്നോണം തനിക്ക് മുന്നിൽ കാണുന്ന വഴികളിലൂടെ അയാൾ പാഞ്ഞു......

" ആരവ്... ഇടിച്ചു തെറിപ്പിക്കേടാപന്നിയെ...... "

പിന്നിൽ ഇരുന്നു കൊണ്ട് അലറുന്ന അലോഷിയുടെ ശബ്ദം....!!
ബൈക്ക് ഒന്ന് ഇരപ്പിച്ചു കൊണ്ട് അവൻ വേഗത്തിൽ മുന്നോട്ട് എടുത്തു.....
മാത്യുവിന് തൊട്ടരികിലായി എത്തിയതും അലോഷി തന്റെ കയ്യിൽ ഇരുന്ന ഇരുമ്പ് വടി അയാൾക്ക് നേരെ ആഞ്ഞു വീശി......

പുറത്തായി കിട്ടിയ ശക്തമായ പ്രാഹരത്തിൽ മാത്യു മുന്നോട്ട് മറിഞ്ഞു വീണിരുന്നു.....
ആരവ് ബൈക്ക് നിർത്തിയതും അതിൽ നിന്നിറങ്ങിയാൾ മാത്യുവിനെ ലക്ഷ്യമാക്കി നടന്നടുത്തു.......

" ചേട്ടായി... ഞാൻ... ഞാൻ.... അല്ല.... ഞാൻ ഒന്നും... ചെയ്തിട്ടില്ല.... അവരാണ്... റൂണിയെ.... ഞാൻ അല്ല...... "

അലോഷിയുടെ മുഖത്തെ ഭാവം....!!
മാത്യു ഒരു ഭയത്തോടെ അയാളെ നോക്കി... അലോഷി ഓരോ ചുവടുകൾ മുന്നോട്ട് വെയ്ക്കുന്നതിനു അനുസരിച്ചു മാത്യു പിന്നിലേക്ക് കൈകൾ കുത്തി നീങ്ങി കൊണ്ടിരുന്നു......

ഭയത്താൽ വിളറി വെളുത്തു പോയ മുഖം...!!
തന്റെ മുന്നിൽ കൈകൾ കൂപ്പി യാചിക്കുന്നവൻ... അവൻ തന്നെ വിളിക്കുന്ന പേര്.....
അലോഷിയുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞൊരു ചിരി വിടർന്നു......

" ചേട്ടായീ... ഞാൻ.....

" ഛീ... നിർത്തെടാ നായെ...... "

വീണ്ടും ദയനീയതോടെ തനിക്ക് മുന്നിൽ ഇരിക്കുന്നവനെ കണ്ടതും അയാൾ കയ്യിലിരുന്ന ഇരുമ്പ് വടി മാത്യുവിന്റെ കാലിലേക്കായി ആഞ്ഞു വീശി.........

" ആഹ്ഹ്ഹ്ഹ്ഹ്....... "

പ്രാണൻ പറിഞ്ഞു പോകുന്നത് പോലെയുള്ള നിലവിളി... മാത്യുവിന്റെ ശബ്ദം ആ വിജനമായ പ്രദേശത്തു മുഴങ്ങി കേട്ടു....
എന്നാൽ അലോഷിയുടെ ചെവിയിൽ അപ്പോഴും മുഴങ്ങിയത് തന്റെ മകന്റെ ശബ്ദം തന്നെ......

" എന്റെ കുടുംബം പോലും മറന്നു നിന്നെ ഞാൻ സ്നേഹിച്ചു വളർത്തി... നിന്റെ കൊള്ളരുതായ്മകൾക്ക് എല്ലാം ഞാൻ കൂട്ട് നിന്നു... നിന്നോടുള്ള സ്നേഹം കൊണ്ട്... എനിക്ക് സ്വന്തം ആയതെല്ലാം ഞാൻ നിനക്ക് വിട്ട് തന്നു... എന്നിട്ടും നീ എന്റെ കൊച്ചിനെ.......

പറഞ്ഞു പൂർത്തിയാക്കാതെ അയാളുടെ കയ്യിലെ ഇരുമ്പ് വടി വീണ്ടും ഉയർന്നു താന്നു... ഇതുവരെ ചെയ്തു പൊയ തന്റെ തെറ്റുകൾക്കുള്ള പരിഹാരം.....
കൂടെ പിറന്നവന്റെ ജീവൻ ഏടുത്തു കൊണ്ടാണ് നേടേണ്ടതെങ്കിൽ അതിനും അയാൾ തയ്യാർ ആണ്.......

" നിന്നെ അവൻ എന്നെക്കാളും സ്നേഹിച്ചതല്ലെടാ... എന്നിട്ടും നിന്റെ തല തെറിച്ച #@#₹₹ നു വേണ്ടി എന്റെ കൊച്ചിന്റെ ജീവിതം നീ തുലച്ചു... അവന്റെ സന്തോഷങ്ങൾ ഇല്ലാതാക്കി..... അതിന് നീ എന്നെയും കൂട്ട് പിടിച്ചു.... അവസാനം എന്റെ കൊച്ചിനെ നീ കൊല്ലാൻ നോക്കിയല്ലേടാ.... @#₹%@..... "

ഉള്ളിലായി കൂട്ടി വെച്ചിരുന്നത് അത്രയും അയാളോടായി ചോദിച്ചു കൊണ്ടിരുന്നു അയാൾ.. അതിന് അനുസരിച്ചു മാത്യുവിന്റെ ഇരു കാലിലും അവൻ മാറി മാറി അടിച്ചു....

കമ്പി വടി കൊണ്ടുള്ള ശക്തമായ പ്രഹര്ത്താൽ മാത്യുവിന്റെ കാലുകൾ ഒടിഞ്ഞു തൂങ്ങിയിരുന്നു... വേദന കൊണ്ട് അലറി കരഞ്ഞ തന്റെ അനിയനോട് അലോഷിക്ക് ഒരു ദയയും തോന്നിയില്ല....

അയാൾക്ക് ഉള്ളിൽ ഒരു മുഖം മാത്രമേയുള്ളൂ......

റെയജൻ അലോഷി....!!

തന്റെ ഒരേയൊരു മകൻ..

അവന്റെ ഇനിയുള്ള കാലത്തെ സന്തോഷം നിറഞ്ഞ ജീവിതത്തിനു വേണ്ടി.. മാത്യു ഈ ലോകത്ത് നിന്നും ഇല്ലാതായേ പറ്റൂ.......

അവൻ ചെയ്യാനായി ബാക്കി വെച്ചത്.......
അവന്റെ പ്രണയത്തിനു വേണ്ടി അവന്റെ അച്ഛനായ താൻ ചെയ്തു തീർക്കുന്നു.......

" ആരു... പിടിക്കെടാ ഇവനെ... കൊണ്ട് പോകാം..... "

കയ്യിലെ കമ്പി വടി വലിച്ചെറിഞ്ഞു കൊണ്ട് അലോഷി പറഞ്ഞതും ആരവും അയാൾക്കൊപ്പം മുന്നോട്ട് വന്നു......

മാത്യുവിനെ ഇരു കൈകളിലും തൂക്കിയെടുത്തവർ തറയിലൂടെ വലിച്ചു കൊണ്ട് തന്നെ ആണ് ആദിയുടെ അടുക്കലേക്ക് കൊണ്ട് പോയതും......

ഫർണാണ്ടോയ്ക്കും മാർട്ടിനും ഒപ്പം മാത്യുവിനെയും മരത്തിൽ വരിഞ്ഞു മുറുക്കി....
കാലുകൾ ഒടിഞ്ഞു തൂങ്ങിയതിനാൽ നേരെ നിൽക്കാൻ കഴിയാത്ത അവസ്ഥ.......
എന്നിട്ടും കാലുകൾ കുത്തി നിൽക്കേണ്ടി വന്നതിനാൽ അയാൾ വേദനയോടെ അലറി കൊണ്ടേയിരുന്നു.....

പാതി ജീവനോടെ മരത്തിൽ ബന്ധിക്കപ്പെട്ട മൂന്ന് ജീവനുകൾ.....

ആദി ഒരു പുച്ഛത്തോടെ മാർട്ടിനു മുന്നിലായി വന്നു നിന്നു......

" പറഞ്ഞിരുന്നില്ലേ... ഇന്നത്തെ രാത്രി നിന്റെ അവസാനം ആയിരിക്കുമെന്ന്.... നിന്റെ മരണത്തെ മുന്നിൽ കാണാൻ പോകുന്ന നിമിഷങ്ങൾ ആണ് ഇത്.... ഈ കാടിനുള്ളിൽ നിന്നും നിന്നെ രക്ഷിക്കാൻ ആരും വരില്ല മാർട്ടിൻ......
ഈ കാടിനുള്ളിൽ ആരും തിരിഞ്ഞു നോക്കാതെ നിന്റെ ജീവൻ ഓടുങ്ങും... ഞാൻ പറഞ്ഞത് പോലെ നിന്റെ ശരീരം തെരുവ് പട്ടികൾ തിന്നും......
ഇവിടെ നിന്നൊരു രക്ഷ നിനക്കുണ്ടാകില്ല... ഇന്റർപ്പോൾ അന്വേഷിക്കുന്ന കൊടും ക്രിമിനൽ ആണ് നീ.... അവർ നിന്നെ തേടി കൊണ്ടേയിരിക്കും... ഒരിക്കലും കണ്ടെത്തുകയില്ല.....
അവർക്ക് മുന്നിലും ഈ സമൂഹത്തിനു മുന്നിലും നിയമത്തെ പേടിച്ചു ഒളിച്ചിരിക്കുന്ന വെറും ഭീരു ആണ് നീയിപ്പോൾ... അത് അങ്ങനെ തന്നെ തുടർന്ന് കൊണ്ടേയിരിക്കും....... "

മാർട്ടിനെ നോക്കി പരിഹാസത്തോടെ പറഞ്ഞ ഓരോ വാക്കുകളും അവന്റെ ഹൃദയത്തിൽ തന്നെ പതിഞ്ഞിരുന്നു.....
ഈ കാലം അത്രയും സമ്പാദിച്ച നല്ല പേര്...
പണം... പ്രശസ്തി... എല്ലാം അവസാനിച്ചു.....

ഇപ്പോൾ താൻ എന്തെന്ന് എല്ലാവർക്കും അറിയാം... ഇനി ലോകം ഉള്ള കാലത്തോളം താൻ അറിയപ്പെടുന്നതും അതെ പേരിൽ തന്നെ ആകും.....

അതിൽപരം അപമാനം മറ്റെന്താണ്.....?

എല്ലാത്തിനും കാരണം ആയവനെ ദേഷ്യത്തോടെ നോക്കിയെങ്കിലും ആദി അവനെ മൈൻഡ് ചെയ്തിരുന്നില്ല......
മാർട്ടിനിൽ നിന്നും അകന്നു മാറിയവൻ ഫർണാണ്ടോയ്ക്ക് മുന്നിലായി വന്ന് നിന്നു......

" നിങ്ങൾ നേരത്തെ ചത്തൊടുങ്ങിയത് ആണ്...
നിങ്ങൾ ജീവിച്ചിരിപ്പുണ്ടായിരുന്നുവെന്നും നിങ്ങളുടെ മരണം എങ്ങനെ ആയിരുന്നുവെന്നും ഇനിയാരും അറിയുകയില്ല..... നല്ലൊരു മരണമോ... അനന്തര ചടങ്ങുകളോ നിങ്ങൾക്ക് കിട്ടില്ല... നിങ്ങളുടെ സ്ഥാനത് എന്നും ഒരു തെരുവ് യജകൻ ആണ്... ആ പ്രാർത്ഥനകളും സ്നേഹവുമൊക്കെ ഏറ്റു വാങ്ങുന്നതും അയാൾ മാത്രം ആയിരിക്കും... എന്ത് കൊണ്ടും അതേറ്റു വാങ്ങാൻ നിങ്ങളെക്കാൾ യോഗ്യൻ ആണ് അയാൾ.......
നിങ്ങളുടെ ജീവിതം ഇന്ന് ഇവിടെ അവസാനിക്കുകയാണ്......fernandez.....
Enjoy your last moments before death.........

തനിക്ക് മുന്നിൽ നിൽക്കുന്നയാളെയും അവനൊരു പുച്ഛത്തോടെ നോക്കി......
ഫർണാണ്ടോയുടെ ശിരസ് കുനിഞ്ഞിരുന്നു.... ആദി പറഞ്ഞത് പോലെ അവന്റെ നേരെ കണ്ണുകൾ ഉയർത്താൻ അയാൾ ഒന്ന് ഭയന്നു....

. മരണത്തെ നേരിടനായി തയ്യാറെടുക്കുകയല്ലാതെ മറ്റൊരു വഴിയും അയാൾക്ക് മുന്നിൽ ഇല്ല......

ഫർണാണ്ടോയെയും അവിടെ ഉപേക്ഷിച്ചു കൊണ്ട് അവൻ മാത്യുവിന് നേരെ നടന്നടുത്തു...

അയാളോട് അവന് പുച്ഛം മാത്രം ആണ് തോന്നിയത്.... സ്വയം എന്തൊക്കെയോ ആണെന്ന് അഹങ്കരിച്ചു നടക്കുന്ന പമ്പര വിഡ്ഢി.....
എപ്പോഴും പറയുന്നത് പോലെ അയാൾ അവനൊരു എതിരാളിയെ ആയിരുന്നില്ല........

" നിന്നോടൊന്നും എനിക്ക് പറയാൻ ഇല്ല മാത്യു.. നിന്നോടെനിക്ക് സഹതാപം മാത്രമേയുള്ളൂ... ഒരു ചെറിയ പെൺ കുട്ടിയുടെ വെല്ലു വിളിയോടെ മുന്നിൽ നിന്നിട്ടും അവളെ തോൽപ്പിക്കാൻ കഴിയാതിരുന്ന നീയൊരു ആണാണോ......? "

അയാളെ ഒന്ന് അടിമുടി നോക്കി കൊണ്ടവൻ പുച്ഛത്തോടെ പിന്നിലേക്ക് നീങ്ങി.......

" സ്റ്റീവ്..... "

ഗൗരവം നിറഞ്ഞൊരു ഭാവത്തോടെ അവന്റെ ശബ്ദം ഉയർന്നതും സ്റ്റീവ് അവനരികിലേക്കായി നീങ്ങി വന്നു........

അവന് മുന്നിലേക്കായി നീട്ടിയ കൈകളിൽ അയാൾ വെച്ച് കൊടുത്തത് സർജിക്കൽ ബ്ലേഡ് ആണ്... അത് കയ്യിൽ ഏടുത്തു കൊണ്ടവൻ മാർട്ടിനു മുന്നിലായി വന്ന് നിന്നു.....

മാർട്ടിന്റെ കൈകളിൽ പിടുത്തമിട്ട് കൊണ്ടവൻ തന്റെ കയ്യിലിരുന്ന ബ്ലേഡ് അവന്റെ കൈ തണ്ടയിലായി ചേർത്ത് വെച്ചു.......

" മനുഷ്യൻ മണ്ണിനാൽ സൃഷ്ടികപ്പെട്ടിരിക്കുന്നു.... അതെ മണ്ണിലേക്ക് തന്നെ ആകുന്നു അവന്റെ മടക്കവും...... "

" തെറ്റുകൾ ചെയ്യുന്നവരെ.... നിങ്ങൾക്കുള്ള ശിക്ഷ വിധിക്കുന്നവൻ ഞാൻ ആകുന്നു..... "

ബൈബിളിലെ ദൈവ വചനം ഉരുവിട്ട് കൊണ്ടവൻ മാർട്ടിന്റെ കൈ തണ്ടയിൽ ബ്ലേഡ് അമർത്തി വരഞ്ഞു.......
ഞരമ്പുകൾ മുറിഞ്ഞു പൊടിഞ്ഞു തുടങ്ങിയ രക്തം അവന്റെ കൈകളിൽ നിന്നും മണ്ണിലേക്ക് ഇറ്റ് വീണു തുടങ്ങി.....

വേദനയിൽ പുളഞ്ഞ മാർട്ടിന്റെ ശബ്ദം ചുറ്റിനും കൂടി നിന്നവരിൽ ഒരു സഹതാപവും ഉണ്ടാക്കിയില്ല... ആദി അത് കൊണ്ടും അവനുള്ള ശിക്ഷ അവസാനിപ്പിച്ചതുമില്ല.....

" This is a special gift for you..... "

പോക്കറ്റിൽ നിന്നെടുത്ത ഗൺ അവന്റെ നെറ്റിയിൽ ചേർത്തു വെച്ചു കൊണ്ടാണ് അവൻ പറഞ്ഞത്...
നെറ്റിയിൽ നിന്നിഴ്ച്ചു കൊണ്ട് വന്ന ഗൺ നെഞ്ചിന് താഴെ വയറിലൂടെ ഇഴച്ചിറക്കിയവൻ മാർട്ടിന്റെ അരക്കെട്ടിനു താഴെയായി ഗൺ ചേർത്ത് വെച്ച് കൊണ്ട് തന്റെ വിരലുകൾ അമർത്തി...

" അഹ്ഹ്ഹഹ്ഹഹ്ഹ....."

തന്റെ സ്വകാര്യ ഭാഗത്തായി തുളച്ചു കയറിയ ബുള്ളെറ്റ്....!!
മാർട്ടിൻ ഉച്ചത്തിൽ അലറി പോയിരുന്നു... കാലിനിടയിലൂടെ ചോര ഒഴുകിയിറങ്ങി... പ്രാണൻ നിലച്ചു പോകുന്നത് പോലെയുള്ള വേദന....!!

മാർട്ടിന്റെ ഉച്ചത്തിലുള്ള അട്ടഹാസം..
ആദിയിൽ വല്ലാത്തൊരു സംതൃപ്തി വരുത്തിയിരുന്നു......

അതെ സമയം ശിവയുടെ ഫോണിലെ ക്യാമറയിലൂടെ അതിനെല്ലാം സാക്ഷി ആയിരുന്നവന്റെ കണ്ണുകളും സന്തോഷത്താൽ തിളങ്ങി.....

മുൻപ് തന്റെ കൈ തണ്ടയിൽ കത്തി എടുത്തു വരയുമ്പോൾ അവൻ തന്നോട് പറഞ്ഞ അതെ ഡയലോഗ്.....
ആ വാക്കുകൾ തന്നെ ആണ് ഇന്ന് ആദി അവനോടും പറഞ്ഞത്.....

അന്ന് അവനോട് ആദി എനിക്ക് വേണ്ടി പകരം ചോദിക്കുമെന്ന് വാശിയോടെ പറഞ്ഞു പോയ നിമിഷവും റൂണി മനസിലോർത്തു.....

തന്റെ ആഗ്രഹം പോലെ തന്നെ... തനിക്ക് വേണ്ടി അവൻ പകരം ചോദിച്ചിരിക്കുന്നു.....

ഫർണാണ്ടോയുടെയും മാത്യുവിന്റെയും കൈകളിൽ ആദി ഇതേ വാക്കുകൾ ഉപയോഗിച്ചു വരയുന്നത് റൂണി കണ്ടിരുന്നു....
അവന്റെ കണ്ണുകൾ തനിക്കരികിൽ അപ്പുവിനോപ്പം തല വെച്ച് കിടന്നുറങ്ങുന്ന ബെല്ലയുടെ നേരെ നീണ്ടു........

ബില്ലുവിനായി താൻ കൊടുത്ത വാക്ക്... അതും തനിക്ക് വേണ്ടി പാലിക്കപ്പെട്ടിരിക്കുന്നു.... സന്ദോഷത്താൽ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.......

അപ്പോഴേക്കും തന്റെ ജോലികൾ തീർത്തു കൊണ്ട് ആദി അവരിൽ നിന്നും അകന്നു മാറിയിരുന്നു.....
കയ്യിലെ ഞരമ്പുകൾ മുറിഞ്ഞു മൂന്ന് പേരുടെയും കയ്യിലെ രക്തം മണ്ണിനെ നനയിക്കുന്നുണ്ട്.....
അവരുടെ വേദന നിറഞ്ഞ മുരൾച്ചകളും അവിടെ മുഴങ്ങി കേൾക്കുന്നുണ്ട്......

ആദി ഒരു പുച്ഛത്തോടെ മൂന്ന് പേരെയും നോക്കി.....

" മരണത്തിന്റെ തീവ്രത എന്തെന്ന് ആസ്വദിക്ക്... രക്തം വാർന്നൊലിച്ചു സാവധാനം വേദന അനുഭവിച്ചു മരിക്ക്.... അതല്ലാതെ ഇവിടെ നിന്ന് രക്ഷപെടാമെന്ന് കരുതേണ്ട....
കുറച്ചു കഴിഞ്ഞാൽ കാട്ടു മൃഗങ്ങൾ ഇറങ്ങി തുടങ്ങും... രക്തത്തിന്റെ മണം പിടിച്ചു വരുന്നതാവും അത്....
അങ്ങനെയൊന്ന് ഉണ്ടാവാൻ പ്രാർത്ഥിക്ക്... അങ്ങനെ എങ്കിൽ കുറച്ചു നേരത്തെ നരകത്തിൽ എത്താം..... "

മൂവരെയും നോക്കി കൊണ്ടാണവൻ പറഞ്ഞത്... ഈ നിലയിൽ അവരെ അവിടെ ഉപേക്ഷിച്ചു കൊണ്ട് കാട് ഇറങ്ങുകയാണ് അവൻ.....

തന്റെ ശത്രുക്കളുടെ കൂട്ട മരണം....!!
തന്നെ നശിപ്പിക്കാൻ ഒരുമിച്ചു തുനിഞ്ഞിറങ്ങിയവർ മരണത്തിലും പങ്കാളികൾ ആവട്ടെ.....

ഇതിന് അപ്പുറം മറ്റൊന്നും ചെയ്യാനില്ല അവന്... അതിനുള്ള സമയവും താല്പര്യവും അവനില്ല... നാളത്തെ സൂര്യോദയം മുതൽ അവന് ജീവിച്ചു തുടങ്ങണം......

ഇതുവരെ അലട്ടി കൊണ്ടിരുന്ന പല കാര്യങ്ങളെയും ഈ രാത്രിയിൽ അവൻ ഇവിടെ ഉപേക്ഷിക്കുകയാണ്......

" Good By Forever....... "

അവരെ നോക്കി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ട് അവൻ അവിടെ നിന്നും തിരികെ നടന്നു......

" ആദീ....... "

" ആർതർ..... "

ഉച്ചത്തിലുള്ള നിലവിളികൾ അവന്റെ ചെവിയിൽ മുഴങ്ങി കെട്ട് കൊണ്ടിരുന്നു..... അവനപ്പോഴും തിരിഞ്ഞു നോക്കിയില്ല......

ലൂക്കയ്ക്കും ചേർത്ത് പിടിച്ചു ശിവയ്ക്കും മറ്റുള്ളവർക്കുമൊപ്പം അവിടെ നിന്നും പുറത്തേക്ക് കടക്കുമ്പോൾ അവന്റെ ചുണ്ടിൽ മനോഹരമായൊരു പുഞ്ചിരി വിടർന്നിരുന്നു......

നേരം പുലരാറായിരിക്കുന്നു........
ഏതാനും മണിക്കൂറുകൾ മാത്രം.....
സൂര്യന്റെ പുതു കിരണം നാളെ ഭൂമിയെ സ്പർശിക്കുമ്പോഴേക്കും തന്റെ ശത്രുക്കളുടെ ശ്വാസവും നിലയ്ക്കും......!!

THE WAR ENDED HERE......

നേരം പുലരട്ടെ.....!!

നാളത്തെ പുലരി സന്തോഷത്തിന്റെയും സമാധാനത്തിന്റെതും ആവട്ടെ.......

ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി അതെ പോൽ നില നിർത്തി കൊണ്ടവൻ തന്റെ പ്രിയപെട്ടവന്റെ നെറുകയിൽ ചുണ്ടുകൾ അമർത്തി.....

മനസ് നിറഞ്ഞ പ്രണയത്തോടെ........ ❤️

( തുടരും.....)

.......................................................................................................................................

ഞാൻ എഴുതിയത് രണ്ട് വട്ടം ഡിലീറ്റ് ആയിരുന്നു...
രണ്ട് വട്ടം തിരുത്തി എഴുതി.... പോസ്റ്റ്‌ ഇട്ട് വെറുപ്പിക്കാൻ വയ്യാത്തത് കൊണ്ട് ഞാൻ പിന്നെ മിണ്ടാതിരുന്നത്....

എന്റെ പിള്ളേരെ... ഞാൻ എന്തൊക്കെയാണ് എഴുതി വെച്ചേക്കുന്നതെന്ന് എനിക്ക് തന്നെ അറിയില്ല....
എന്തൊക്കെയോ എഴുതി....
എനിക്കൊട്ടും തൃപ്തിയില്ല... കാരണം ആദ്യത്തെ ആയിരുന്നു സൂപ്പർ....

രണ്ടാമത് എഴുതിയതിൽ എവിടെയൊക്കെയോ... എന്തൊക്കെയോ MISS  ആയത് പോലെ......

എന്തായാലും വായിച്ചു അഭിപ്രായം പറയ്....

അങ്ങനെ വലിയ കടമ്പ കഴിഞ്ഞു..🥵

നാളെ മുതൽ കല്യാണം ഒക്കെയായി നമുക്ക് അടിച്ചു പൊളിക്കാം....

ഇനി ഇങ്ങനെ കാത്തിരിപ്പിക്കില്ലാട്ടോ....

ശിവയുടെയും ലൂക്കിന്റെയും couple ഡാൻസ് ഒക്കെയായി ഞാൻ പഴയത് പോലെ ഒരു ദിവസം ഇടവിട്ട് എത്തുന്നതാണ്....

By.....

❤️WITH❤️ LOVE❤️ AMMU.. ❤️..........................

Fortsätt läs

Du kommer också att gilla

11.8K 1K 35
malayali makkale povalle ith ath thanne🥰
4.2K 446 14
Avan ettevum kooduthal verukkunna ...ini orikkalum kanaruth ennu agrahikkunna aa vyekthiye veendum kanan idayakumbol undakkunna sambava vikasang...
33.1K 4.9K 63
Vmin ff 🌼
41.5K 5.4K 50
Taebaby's adventures ✨️