I CAN'T LOVE HIM... ????

Od taekookiehyung786

55.6K 5.4K 20.4K

ICLH ന്റെ ബാക്കി ഭാഗങ്ങൾ ആണ്... സ്റ്റോറി കന്റിണ്‌െ ചെയ്തു പോസ്റ്റ്‌ ചെയ്യാൻ കഴിയുന്നില്ല.. എന്തോ ERROR സംഭവിച... Více

I CAN'T LOVE HIM...120
I CAN'T LOVE HIM...121💞
I CAN'T LOVE HIM..122 💘🔞
I CAN'T LOVE HIM..123🫶
I CAN'T LOVE HIM..124 🐕
I CAN'T LOVE HIM..125👩‍🦼
I CAN'T LOVE HIM...126
I CAN'T LOVE HIM...127
kATHI🤍 BAMIE
I CAN'T LOVE HIM...128
new bam
I CAN'T LOVE HIM...129 🎁
I CAN'T LOVE HIM....130
I CAN'T LOVE HIM...131
I CAN'T LOVE HIM...132💍💍
CLADDANGH RING 💍
I CAN'T LOVE HIM...132👶
I CAN'T LOVE HIM...133💓
I CAN'T LOVE HIM...134
I CAN'T LOVE HIM...135
I CAN'T LOVE HIM...136
I CAN'T LOVE HIM...137 ⚔️
????︎????︎????︎????︎????︎????︎????︎????︎????︎ ????︎????︎????︎????︎????︎????︎ 2
ANTI HEROS????????????
I CAN'T LOVE HIM...138
I CAN'T LOVE HIM...139
I CAN'T LOVE HIM..141
I CAN'T LOVE HIM..142
I CAN'T LOVE HIM...143
I CAN'T LOVE HIM...144
I CAN'T LOVE HIM....145
I CAN'T LOVE HIM...146
I CAN'T LOVE HIM...147
I CAN'T LOVE HIM...148
I CAN'T LOVE HIM...149
I CAN'T LOVE HIM...150
I CAN'T LOVE HIM...151 ✨
I CAN'T LOVE HIM...152
I CAN'T LOVE HIM...153
I CAN'T LOVE HIM...154
I CAN'T LOVE HIM...155
I CAN'T LOVE HIM...156
I CAN'T LOVE HIM..157
I CAN'T LOVE HIM...158
I CAN'T LOVE HIM...159
I CAN'T LOVE HIM..160
I CAN'T LOVE HIM...161
I CAN'T LOVE HIM.. 162
𝙸 𝙲𝙰𝙽'𝚃 𝙻𝙾𝚅𝙴 𝙷𝙸𝙼.. 163
𝙸 𝙲𝙰𝙽'𝚃 𝙻𝙾𝚅𝙴 𝙷𝙸𝙼.. 164
𝙸 𝙲𝙰𝙽'𝚃 𝙻𝙾𝚅𝙴 𝙷𝙸𝙼.. 165

I CAN'T LOVE HIM...140 ⚔️

1.3K 123 879
Od taekookiehyung786

സിറ്റിയിൽ നിന്നും കുറച്ചു നീങ്ങി വിജനമായി കിടക്കുന്ന റോഡിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ....
വാഹനത്തിന് ഉള്ളിലും പുറത്തുമായി നിൽക്കുന്ന ആളുകൾ... കയ്യിൽ ആയുധങ്ങളും ഉണ്ട്....

ഉള്ളിൽ ഇരിക്കുന്നവരുടെ നിർദേശം അനുസരിച്ചെന്നോണം വാഹനത്തിന് പുറത്തായി കയ്യിൽ ആയുധം ഏന്തി നിൽക്കുന്നവർ....
പ്രതിരോധിക്കേണ്ടി വന്നാൽ അതിനും തയ്യാറെടുത്തു നിൽക്കുന്നത് പോലെ......

ആരെയോ കാത്തെന്ന പോലെ ഇടയ്ക്കിടെ റോഡിനു നടുവിലേക്ക് കയറി നിന്ന് നോക്കുന്നുമുണ്ട്.....
ചുറ്റിനും ഇരുട്ട് നിറഞ്ഞ റോഡിൽ നിർത്തിയിട്ടിരിക്കുന്ന കറുത്ത വാഹനം....
തിരിച്ചറിയുന്നത് വാഹനങ്ങങ്ങൾക്കുള്ളിൽ തെളിഞ്ഞു കിടക്കുന്ന വെളിച്ചം ഒന്നു കൊണ്ട് മാത്രം......

" അവരെന്താണ് ഇതുവരെയും വരാത്തത്.... "

ഏറെ നേരം ഇരുന്നു മടുത്തതും ഫർണാണ്ടോ തനിക്ക് അരികിൽ ഇരിക്കുന്നവനെ നോക്കി...
കാത്തിരിപ്പിന്റെ മുഷിപ് അയാളുടെ നെറ്റിയിൽ ചുളിവുകൾ വീഴ്ത്തിയിരുന്നു...
.

" Just റിലാക്സ്.... ഫങ്ക്ഷൻ നടക്കുന്നിടത് നിന്ന് അവരെ കൊണ്ട് വരുന്നത്... It's not easy.... ഒരുപാട് ആളുകൾ ഉണ്ട്... Wyt....... "

വെളിയിലേക്ക് കണ്ണുകൾ പതിപ്പിച്ചു കൊണ്ടാണ് മാർട്ടിൻ മറുപടി പറഞ്ഞത്....അവന്റെ മുഖത്ത് യാതൊരു ടെൻഷനും ഉണ്ടായിരുന്നില്ല......

സീറ്റിലേക്ക് ചാരിയിരുന്നവൻ കയ്യിലെ ഫോണിൽ ഇനിയുള്ള കാര്യങ്ങൾ പ്ലാൻ ചെയ്യുന്ന തിരക്കിൽ ആയിരുന്നു......
ഫർണാണ്ടോ അവനെയൊന്ന് നോക്കി കൊണ്ട് നേരെയിരുന്നു......

താമസിക്കും തോറും ടെൻഷൻ ആണ്... അത്രയും ആളുകൾക്കിടയിൽ നിന്ന് അവരെ കൊണ്ട് വരുന്നത് പോലെ തന്നെ റിസ്ക് ആണ്... അവരെ കാണാതായെന്നുള്ള വിവരം അവിടുള്ളവർ അറിയുമ്പോഴും.....

പോലീസ് വരെ നിരത്തിൽ ഇറങ്ങിയേക്കാം... കാരണം കാണാതാവുന്നത് നിസ്സാരക്കാരനെ അല്ല...
അവരെയും കൂട്ടി എത്രയും വേഗം തങ്ങൾ ഉദ്ദേശിച്ചിടത്തു എത്തിയില്ലെങ്കിൽ അത് അപകടം തന്നെ ആണ്..

കൈകൾ കൂട്ടി തിരുമ്മി ചെറിയൊരു നെടുവീർപ്പോടെ അയാൾ മുന്നോട്ട് ചാഞ്ഞിരുന്നു....
ഫർണാണ്ടോയ്ക്കും മാർട്ടിനും പുറമെ മാത്യുവും ഉണ്ടായിരുന്നു....
കാറിനു വെളിയിൽ അവർക്കൊപ്പം അക്ഷമയോടെ കാത്തു നിന്നു........

കുറച്ചു നിമിഷങ്ങൾ കൂടി കഴിഞ്ഞു പോയതും......

" സർ.., അവർ വരുന്നുണ്ട്..... "

അടുത്ത് നിൽക്കുന്ന ആളുടെ ശബ്ദം കേട്ട് കൊണ്ടാണ് മാത്യു സൈഡിലേക്ക് നോക്കിയത്... മുന്നിലുള്ള റോഡിലേക്ക് കൈ ചൂണ്ടി നിൽക്കുന്നവനെ കാണെ മാത്യുവും ആ ഭാഗത്തേക്ക്‌ നോക്കി.....

ദൂരെ നിന്നും വരുന്ന വാഹനത്തിന്റെ വെളിച്ചം അയാൾ കണ്ടിരുന്നു.... മാത്യുവിന്റെ കണ്ണുകൾ ഒന്നു തിളങ്ങി...
ഗ്ലാസിന്റെ ഡോറിൽ കൊട്ടി ഉള്ളിൽ ഇരിക്കുന്നവർക്ക് ഇൻഫർമേഷൻ പാസ്സ് ചെയ്തു കൊണ്ടയാൾ മുന്നോട്ട് കയറി നിന്നു......

ഫർണാണ്ടോയും മാർട്ടിനും കാറിനു വെളിയിൽ ഇറങ്ങി....
രണ്ട് വാഹനങ്ങളിൽ ആയി വന്നു നിന്നവർ...
തങ്ങൾക്കരികിൽ കൊണ്ട് നിർത്തിയതും മൂവരിലും ചെറു ചിരി വിടർന്നു.....

" സർ..., പറഞ്ഞ ആളുകളെ കൊണ്ട് വന്നിട്ടുണ്ട്.... "

വാഹനത്തിൽ നിന്നിറങ്ങിയവരിൽ ഒരുവൻ മാർട്ടിന്റെ മുന്നിലായി ബഹുമാനത്തോടെ വന്നു നിന്നു....
അവനിൽ പുച്ഛം നിറഞ്ഞൊരു ചിരി ആയിരുന്നു.....

" take this..... "

തനിക്ക് മുന്നിൽ നിൽക്കുന്നവനെ ഒന്നു നോക്കി അടുത്ത് കയ്യിൽ ഇരുന്ന കവർ അവൻ അയാൾക്ക് മുന്നിലേക്കായി ഇട്ട് കൊടുത്തു.....

പറഞ്ഞേൽപ്പിച്ച ജോലി വൃത്തിയിൽ ചെയ്തു തീർത്തതിന്റെ പ്രതിഫലം....!!
കാൽ ചുവട്ടിൽ വന്നു വീണ നോട്ടു കെട്ടുകൾ... ആക്രാന്തത്തോടെ വാരിയെടുക്കുമ്പോൾ പോലും ഒരു നായയുടെ വില പോലും മാർട്ടിൻ തനിക്ക് തരുന്നില്ലെന്നുള്ളത്......

മുഖത്തേക്ക് വലിച്ചെറിയുന്നത് പോൽ പുച്ഛത്തോടെ എറിഞ്ഞ നോട്ടു കേട്ടുകളിൽ നിന്ന് വ്യക്തമാണെങ്കിൽ കൂടിയും അയാൾക്ക് അതൊരു പ്രശ്നം ആയിരുന്നില്ല.....

പണം...!!

അതിന് മാത്രം ആണ് വില...
അത് നേടാനായി എന്തും ചെയ്യും.... ആരെയും കൊല്ലും... ആരെയും തല്ലും....
കൂടെ നിൽക്കുന്നവനെ പോലും ചതിക്കും... വഞ്ചിക്കും... വേണമെങ്കിൽ കഴുത്തും അറക്കും.....

ജന്മം തന്ന അമ്മയാണെങ്കിൽ കൂടിയും ആ നേരം കൈ വിറയ്ക്കില്ല.... കാരണം.....
പണം ആണ് പ്രധാനം.....!!

തൻറെ മുന്നിൽ നിന്നും ക്യാഷ് വാരിയെടുക്കുന്നവനെ കണ്ടതും മാർട്ടിന്റെ നെറ്റി ചുളിഞ്ഞു..... ഒരു മുഷിച്ചിലോടെ അവനെ നോക്കി തല കുടഞ്ഞു കൊണ്ടവൻ മുന്നോട്ട് നടന്നു....
ഒപ്പം ബാക്കിയുള്ളവരും.....

ചുറ്റിനും ഒന്നു നോക്കി ആരുമില്ലെന്ന് ഉറപ്പ് വരുത്തി കൊണ്ട് ആണ് അവർ മുന്നോട്ട് നടന്നത്....
നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്കരികിൽ അവർ വന്നു നിന്നതും വെളിയിൽ നിന്നവർ ഡോർ തുറന്നു കൊടുത്തിരുന്നു........

എന്നാൽ അതിനുള്ളിലേക്ക് നോക്കിയതും ........

" ഇവരോ.....? "

ഉള്ളിലെ വെളിച്ചത്തിൽ ഇരു വാഹനങ്ങൾക്കുള്ളിലും മയങ്ങി കിടക്കുന്നവരെ കണ്ടതും ഫർണാണ്ടോയുടെ നെറ്റി ചുളിഞ്ഞു.. ഒപ്പം മാത്യുവിന്റെയും....
മാർട്ടിൻ മാത്രം അപ്പോഴും അവരിൽ നോട്ടമെയ്തു നിന്നു.......

ISAC.....!!

തനിക്ക് മുന്നിലെ കാറിനുള്ളിൽ മയങ്ങി കിടക്കുന്നവൻ... എന്നിട്ടും ഒരു ഉറപ്പിനെന്ന പോൽ കൈകൾ കൂട്ടി കേട്ടി വായിൽ ടേപ് ഒട്ടിച്ചിട്ടുണ്ട്....
തൊട്ടരികിൽ കിടക്കുന്ന വാഹനത്തിൽ ഉള്ളതാകട്ടെ ARTHUR WILLIAM ന്റെ ഒരേയൊരു സഹോദരി
ISABELLA....!!

How did this happen?

തനിക്ക് വേണ്ടത് കല്യാണ ചെക്കനെയും പെണ്ണിനേയും ആയിരുന്നു......
നാളെ വിവാഹിതർ ആവാൻ പോകുന്ന സിറ്റി പോലീസ് കമ്മീഷണർ അലോക് പ്രസാദിനെയും അവന്റെ ഭാവി വധു റാനിയ ബെഞ്ചമിനെയും ......!!

അവർക്ക് പകരം എങ്ങനെ ഇസയും ബെല്ലയും എത്തി......?

മാർട്ടിൻ സ്വയം ഒന്നു ആലോചിച്ചു നിന്നതും ഫർണാണ്ടോ ദേഷ്യത്തിൽ കോട്ടേഷൻ ഏല്പിക്കപ്പെട്ടവർക്കരികിലേക്ക് പാഞ്ഞിരുന്നു.....

" ഇവരെയാണോ കൊണ്ട് വരാൻ പറഞ്ഞത്.. ഫോട്ടോ തന്നു അയച്ചിരുന്നതല്ലേ നിന്നെ... ഇത്ര പോലും ബോധം ഇല്ലേ നിനക്ക്.... ആളും മാറി പ്രശ്നം ഉണ്ടാക്കി വന്നിരിക്കുന്നു..... "

ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു അയാൾ... തനിക്ക് മുന്നിൽ നിരന്നു നിൽക്കുന്നവരിൽ നിന്നും കയ്യിൽ കിട്ടിയവന്റെ കവിളിൽ ആയി അയാൾ ആഞ്ഞടിച്ചു........

" സർ..., അവിടെ നിറയെ ആളുകൾ ആയിരുന്നു...പവർ ഓഫ്‌ ചെയ്തിട്ടാണ് ഞങ്ങൾ അകത്തു കയറിയത്.. സർ പറഞ്ഞ അടയാളങ്ങൾ എല്ലാം ഓക്കേ ആയിരുന്നു.. COUPLE ഡ്രസ്സ്‌...,പിന്നെ ശിവ സാറിന്റെ അടുത്ത് നിന്നാണ് ഞങ്ങൾ ആ പയ്യനെ പിടിച്ചത്.. ഫോട്ടോ... ഫോട്ടോ.. അടയാളങ്ങൾ എല്ലാം ഒത്തു വന്നത് കൊണ്ട് ദൃതിയിൽ ഫോട്ടോ ശ്രദ്ധിച്ചില്ല........ "

കൂട്ടത്തിലുള്ളവനെ തല്ലി ചതയ്ക്കുന്നത് കണ്ടതും അവനരികിൽ നിന്നവൻ പതിയെ അയാൾക്കരികിലേക്ക് നീങ്ങി നിന്നു കൊണ്ട് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.......
എന്നാൽ.......

" JUST SHUT UP....... "

ഫർണാണ്ടോയിൽ നിന്നുതിർന്ന അലർച ആയിരുന്നു അവനുള്ള മറുപടി... ഭയത്തോടെ പിന്നിലേക്ക് നീങ്ങിയവൻ അയാളെ നോക്കാനാവാതെ തൻറെ തല കുനിച്ചു കളഞ്ഞു......

" പറഞ്ഞ പണി ചെയ്യാതെ ക്യാഷ് എണ്ണി വാങ്ങിയിട്ട് എന്റെ മുന്നിൽ നിന്ന് ചിലയ്ക്കരുത് നായെ നീ... കൊന്ന് കളയും ഞാൻ...... "

കയ്യിലിരുന്ന ഗൺ ചൂണ്ടി ഭീഷണി മുഴക്കുന്നയാൾ.....
പണം എണ്ണിയെടുത്തവനും അവന്റെ കൂട്ടത്തിൽ സന്തോഷിച്ചവരും ഒരു പോൽ ഭയന്നു... അയാൾക്ക് നേരെ നോക്കാൻ പോലും അവർക്ക് ഭയം ആയിരുന്നു.........

അയാളെ അവർക്ക് നേരത്തെ പരിജയം ഉണ്ട്... ഇതിനു മുൻപ് പലതും അയാൾക്ക് വേണ്ടി ചെയ്തു കൊടുത്തിട്ടും ഉണ്ട്....
അത്കൊണ്ട് തന്നെ അയാളുടെ സ്വഭാവം അവർക്ക് നന്നായി അറിയാം.....

എതിർ പ്രവർത്തിച്ചാൽ ഉയിർ എടുത്തു കളയും....!!

ഭയം ആയിരുന്നു... നേരെ നോക്കാൻ പോലും ഭയം....
മുന്നിലേക്ക് ചൂണ്ടിയ ഗൺ തങ്ങളുടെ ദേഹത്ത് തുളച്ചു കയറുമോ എന്ന ഭയം....!!

ശ്വാസം വിടാൻ പോലും മറന്നു അവർ നിന്നു.. അപ്പോഴും ഫർണാണ്ടോ ദേഷ്യത്തിൽ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയായിരുന്നു....

കൊണ്ട് വരാൻ പറഞ്ഞിരിക്കുന്ന ആളുകളെ മാറിപ്പോയി.....
ഇസയെ മുൻപൊന്ന് വേദനിപ്പിച്ചതിൽ തനിക്കുണ്ടായ നഷ്ടം ചെറുതല്ല... ഇനിയൊരിക്കൽ കൂടി ആവർത്തിച്ചാൽ അവൻ തന്നെ ഭൂമിയിൽ ബാക്കി വെയ്ക്കില്ല.....

അത് പോൽ തന്നെ ബെല്ലയും.....
ആദി ഒരിക്കലും ക്ഷമിക്കില്ല... അവൻ ഏത് രീതിയിൽ പ്രതികരിക്കുമെന്ന് പോലും പറയാൻ കഴിയില്ല...
ഇപ്പോൾ തന്നെ അവരെ കാണുന്നില്ലെന്ന വിവരം ആദി അറിഞ്ഞിട്ടുണ്ടാകും......

ഇനിയെന്തൊക്കെ സംഭവിക്കും....?
അയാൾ ഒരു മുഷിച്ചിലോടെ മാർട്ടിനെ നോക്കി.. അപ്പോഴും ഇസയെ തന്നെ നിരീക്ഷിച്ചു നിൽക്കുന്നവൻ..........

" ഇനി നമ്മൾ എന്ത് ചെയ്യും....? ഇവിടെ അതികം നേരം നിൽക്കുന്നത് റിസ്ക് ആണ്... എത്രയും വേഗം ഒരു തീരുമാനത്തിൽ എത്തണം... ഒന്നുകിൽ ഇസയെ കൂട്ടി നമ്മൾ ഇവിടെ നിന്നും പോകണം... ബാക്കിയെല്ലാം പ്ലാൻ ചെയ്തത് പോലെ തന്നെ.....
അതല്ലായെങ്കിൽ രണ്ട് പേരെയും ഇവിടെ ഉപേക്ഷിക്കുന്നതാണ് ബുദ്ധി.... ഇല്ലെങ്കിൽ അത് നമുക്ക് അപകടം ആണ്........ "

ആദിയെ കുറിച് എല്ലാം അറിയുന്നവൻ.. മാർട്ടിനോടായി മുന്നറിയിപ്പ് കൊടുക്കുമ്പോൾ പോലും അയാളുടെ കണ്ണുകളിൽ ചെറു ഭയം നിഴലിച്ചിരുന്നു..... മാത്യുവും അത് ശ്രദ്ധിച്ചിരുന്നു... ചെറിയൊരു ഭയം തോന്നിയെങ്കിൽ കൂടിയും ഫർണാണ്ടോയുടെ വാക്കുകളോട് യോജിക്കാൻ അയാൾക്ക് കഴിയുമായിരുന്നില്ല.......

" ആളുകൾ മാറി പോയെങ്കിൽ എന്താണ്...? നമ്മുടെ ലക്ഷ്യം ആദിയെ മുന്നിൽ വരുത്തുകയല്ലേ... അതിന് ബെസ്റ്റ് ഇവർ തന്നെ ആണ്... അല്ലാതെ ചെറുക്കനെയും പെണ്ണിനേയും തട്ടി കല്യാണം മുടക്കിയിട്ട് എന്ത് കാര്യം...ഇങ്ങനെ മുടങ്ങുമ്പോൾ അല്ലെ ഇന്ട്രെസ്റ്....... "

വല്ലാത്തൊരു ഭാവത്തോടെ അയാൾ തനിക്ക് മുന്നിലെ വാഹനത്തിൽ മയങ്ങി കിടക്കുന്നവളെ നോക്കി.....

BELLA...!!
ISABELLA....!!
ARTHUR WILLIAM... നോ....!!
മിഖായേലിന്റെ പുന്നാര പെങ്ങൾ.....

" കാത്തിരിക്കുകയായിരുന്നു നിന്നെ കയ്യിൽ കിട്ടാൻ.... "

അവളിൽ നോക്കി കൊണ്ടയാൾ പുച്ഛത്തോടെ പല്ലിറുമ്മി....
പകയായിരുന്നു അയാൾക്ക്..... ബെല്ലയ്ക്ക് വേണ്ടിയാണു ആദി ലൂയിയെ ഇല്ലാതാക്കിയത്.....
തൻറെ മകന്റെ ഇല്ലാതാക്കിയവനോടുള്ള പകയിൽ നടക്കുന്നയാൾക്ക് മുന്നിൽ കിട്ടിയ ഏറ്റവും വലിയ ആയുധം തന്നെ ആണ് ബെല്ല......

തൻറെ മകന്റെ മരണത്തിനു കാരണക്കാരിയായവൾ........!!

മുന്നിൽ കിട്ടിയ അവസരം നഷ്ടപ്പെടുത്തി കളയില്ല താൻ......അയാളുടെ ഉള്ളിൽ പകയാളി.......
കണ്ട് നിന്ന ഫർണാണ്ടോയിൽ വല്ലായ്മ നിറഞ്ഞു...

ആദിയോട് ദേഷ്യം ഉണ്ട്... ഇസയോടും.. പക്ഷെ...

ബെല്ല...!!

അവളോട് അയാൾക്ക് യാതൊരു വിധത്തിലെ എതിർപ്പുകളും അയാൾക്കില്ല... ആദിയെ തോൽപ്പിക്കാനായി ബെല്ലയെ ദ്രോഹിക്കാമെന്നൊക്കെ കരുതിയെങ്കിൽ പോലും കൺ മുന്നിൽ അവളെ കണ്ട നേരം അതിനും തോന്നിയില്ല അയാൾക്ക്......

ആ മുഖത്തേക്ക് നോക്കുമ്പോഴെല്ലാം മുത്തശ്ശാ എന്ന് വിളിച്ചു നടന്നിരുന്നവളെ ഓർമ വരുന്നു... അവളുടെ ചിരിയും സംസാരവും ചെവിയിൽ മുഴങ്ങുന്നു......
ചുറ്റുമുള്ളവരുടെ കാപട്യങ്ങൾ ഒന്നുമറിയാതൊരു പെണ്ണ് ആണ്..... തന്നോടും സ്നേഹം മാത്രം ആയിരുന്നു അവൾക്ക്.....
ഇട നെഞ്ചിലായി വല്ലാത്തൊരു അസ്വസ്ഥത നിറയുന്നത് അയാൾ അറിഞ്ഞിരുന്നു......

ഒരു വല്ലായ്മയോടെ അവളിൽ നിന്നും മുഖം തിരിച്ചു കൊണ്ടയാൾ അരികിൽ നിൽക്കുന്ന മാത്യുവിന് നേരെ തിരിഞ്ഞു......

" ഇവളെ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്... ആദി അറിഞ്ഞാൽ.......

" അവൻ അറിഞ്ഞു കൊണ്ട് തന്നെ ആണ് ഇത്..... "

ഒരു താക്കീത് എന്ന പോലെ ആണ് ഫർണാണ്ടോ പറഞ്ഞു തുടങ്ങിയത്... എന്നാൽ....
അത് പൂർത്തിയാക്കുന്നതിനു മുൻപ് തന്നെ അവർക്കിടയിൽ മാർട്ടിന്റെ ശബ്ദം ഉയർന്നു കഴിഞ്ഞിരുന്നു......

ഇരുവരും ഒരു സംശയത്തോടെ അയാളെ നോക്കി...
ഇതുവരെയും ഇരുണ്ട മുഖത്തോടെ... സംശയത്തോടെ...ഇസയെ തന്നെ നോക്കി നിൽക്കുകയായിരുന്നു അവൻ...

അവരെ കണ്ടതിനു ശേഷം ഇപ്പോൾ ആണ് അവൻ എന്തെങ്കിലും ഒന്നു സംസാരിക്കുന്നത്....
ഫർണാണ്ടോ അവനെ തന്നെ ഒന്നു സൂക്ഷിച്ചു നോക്കി.....

മുഖത്ത് ഇപ്പോൾ നേരത്തെ കണ്ട ഗൗരവം ഇല്ല.. മുഖം ഒന്ന് തെളിഞ്ഞിട്ടുണ്ട്... ഒപ്പം ചുണ്ടിൽ ചെറു ചിരിയുമുണ്ട്..... പക്ഷെ... അതിനേക്കാൾ ഏറെ അയാൾ ശ്രദ്ധിച്ചത് അവൻ പറഞ്ഞ വാക്കുകൾ ആണ്.....

ആദി ഇത് മുൻകൂട്ടി അറിഞ്ഞിട്ടാണെന്നോ....
എങ്ങനെ.....?

സംശയം നിറഞ്ഞൊരു ചോദ്യവുമായി അയാൾ മാർട്ടിനു നേരെ തിരിഞ്ഞു... മാത്യുവിലും അതേ സംശയം തന്നെ ആയിരുന്നു.........

" എങ്ങനെ എന്നൊന്നും എനിക്കറിയില്ല... എങ്ങനെ ആയാലും..He knows our plan.... അത്കൊണ്ട് തന്നെ ആണ് അലോകിന്റെ സ്ഥാനത്തു ഇസ വന്നതും റാനിയയ്ക്ക് പകരം ബെല്ലയെ കിട്ടിയതും..... "

അവനൊരു ചിരിയോടെ അവരെ നോക്കി... അവരിൽ ഇപ്പോഴും സംശയം ബാക്കി ആണ്....
ആദി എങ്ങനെ അറിഞ്ഞതെന്ന് കണ്ട് പിടിക്കണം.. But.. അതിന് മുൻപ് ഇവിടെ നിന്ന് പോകണം.........

" അങ്ങനെ ആണെങ്കിൽ ആദിയുടെ ആളുകൾ നമുക്ക് പിന്നാലെ എപ്പോൾ വേണമെങ്കിലും എത്തും... അതിന് മുൻപ് ഇവിടെ നിന്ന് പോകണം...... "

ഫർണാണ്ടോ ചുറ്റിനും നോക്കി കരുതലോടെ പറയുന്ന വാക്കുകൾ കേട്ടപ്പോഴും മാർട്ടിന്റെ ചുണ്ടിൽ ചിരിയായിരുന്നു.......

" അതേ... അവന്റെ ആളുകൾ നമുക്ക് പിന്നാലെ ഉണ്ടാകും.. But... നമുക്കൊപ്പം എത്തില്ല..... "

" How.....? "

മാർട്ടിൻ പറയുന്നത് കേട്ടതും ഫർണാണ്ടോയുടെ നെറ്റി ചുളിഞ്ഞു.....
ആദിയുടെ പ്ലാനിൽ നിന്നും അവനെന്തെക്കെയോ മനസിലാക്കി എടുത്തിട്ടുണ്ടെന്ന് അയാൾക്ക് തോന്നി... അതിനൊക്കെ അവൻ പരിഹാരവും കണ്ടിട്ടുണ്ടാകും...... പക്ഷെ......

അതെങ്ങനെ എന്ന ചോദ്യത്തിന് മാർട്ടിൻ മറുപടി നൽകിയില്ല... പകരം... കാറിനുള്ളിലേക്ക് അൽപ്പം കുനിഞ്ഞു സീറ്റിൽ മയങ്ങി കിടന്നവനെ നേരെ ഇരുത്തി.....
ഒരു കയ്യാൽ അവനെ ചേർത്ത് പിടിച്ചു കൊണ്ട് മറു കയ്യാൽ അവന്റെ കുർത്തിക്ക് മുകളിൽ ധരിച്ചിരുന്ന വൈസ്റ്റ്‌ കോട്ട് മെല്ലെ അഴിച്ചെടുത്തു.....

അതുമായി കാറിൽ നിന്ന് പിന്നിലേക്ക് നീങ്ങുമ്പോൾ മാർട്ടിന്റെ ചുണ്ടിൽ ചെറു ചിരി ആയിരുന്നു... ഫർണാണ്ടോയും മാത്യുവും ഒന്നും മനസിലാകാതെ പരസ്പരം നോക്കി......

" ഞാൻ പറഞ്ഞില്ലേ Arthur ഇവനെ നമുക്ക് മുന്നിൽ ഇട്ട് തന്നതാണ്.... Look it's hidden camera...!!"

Waist കോട്ടിലെ ബട്ടണുകളിൽ ഒന്ന് അവർക്ക് നേരെ തിരിച്ചു കൊണ്ടാണ് മാർട്ടിൻ പറഞ്ഞത്...
കോട്ടിലെ ബട്ടന് പിന്നിലായി പിടിപ്പിച്ചിരുന്ന ചെറിയ ബട്ടൺ ക്യാമറ......

ഫർണാണ്ടോ നെറ്റിയിൽ കൈ വെച്ച് നിന്ന് പോയി....ആദിയുടെ ഭാഗത്തു നിന്ന് ഇങ്ങനൊരു നീക്കം പ്രതീക്ഷിച്ചിരുന്നില്ല...അതും expect ചെയ്യേണ്ടതായിരുന്നു... സ്വയം പറ്റിപ്പോയ അബദ്ധത്തെ പഴിച്ചു നിന്ന് പോയി അയാൾ......

മാത്യുവിലും അതേ അത്ഭുതം തന്നെ ആയിരുന്നു... ആദിയുടെ ചിന്തകൾ ഏത് വരെ പോകുമെന്ന് അയാൾ അപ്പോഴാണ് ചിന്തിച്ചു തുടങ്ങുന്നത് തന്നെ......

അപ്പോഴും മാർട്ടിൻ ചെറു ചിരിയോടെ തന്നെ നിന്നു.....

ഇസയെ കണ്ടപ്പോൾ പെട്ടന്ന് ഒന്ന് ഞെട്ടിയെങ്കിലും ഈ നീക്കവും മുൻകൂട്ടി കണ്ടിരുന്നു അവൻ....
ഇതുവരെയുള്ള എല്ലാ പ്ലാനുകളും അറിഞ്ഞത് പോൽ ആദി ഇതും നേരത്തെ തന്നെ അറിഞ്ഞിരിക്കുന്നു.....
എങ്ങനെ....?

വലിയൊരു ചോദ്യം തന്നെ ആണ് അത്... എല്ലാം അറിഞ്ഞിട്ടും തന്നെ തൻറെ ഇഷ്ടത്തിന് വിട്ടു കൊണ്ട് അവൻ എന്തിന് മറഞ്ഞു നിന്നു... ഇപ്പോൾ പോലും ഇസയെ മുന്നിലേക്കിട്ട് തന്നു കൊണ്ട് എന്തിന് ഇങ്ങനെയൊരു ഡ്രാമ കളിക്കുന്നു.......?

എല്ലാത്തിനും ഉത്തരം വേണം.....
ഇന്ന് തന്നെ......!!

ഒരു ചിരിയോടെ അവൻ ബട്ടൺ ക്യാമറ തനിക്ക് നേരെ തിരിച്ചു പിടിച്ചു.......

" Hi Arthur.....,

ചെറു ചിരിയോടെ അവൻ അതിലേക്ക് നോക്കി കൈകൾ വീശി....
മാർട്ടിന്റെ കണ്ണുകൾ തിളങ്ങിയിരുന്നു... വല്ലാത്തൊരു സന്തോഷം നിറഞ്ഞത് പോൽ അവന്റെ മുഖം തെളിഞ്ഞു......

" I know you are watching me.... എന്തിനാണ് നമ്മൾ തമ്മിലൊരു ഒളിച്ചു കളി.... അവസാനിപ്പിക്കാം... ഇന്ന് തന്നെ.......
ഇസയെ എനിക്ക് വേണ്ട... നിന്റെ കയ്യിൽ തന്നെ തിരിച്ചു തരും... ജീവനില്ലാതെ......
നിനക്കൊന്നും ചെയ്യാൻ കഴിയില്ല Arthur.... കഴിയുമെങ്കിൽ.....Come in front of me........
I'm Wyting for you............ But
I'm sure... നീ എന്റെ വീട്ടിൽ കാൽ കുത്തുന്ന നിമിഷം അവന്റെ ജീവൻ ഞാൻ എടുത്തിരിക്കും...... "

ഉറച്ച വാക്കുകളോടെ പറഞ്ഞവൻ....
വാക്കുകൾ അവസാനിപ്പിക്കുമ്പോൾ അവന്റെ മുഖത്തെ ചിരി മാഞ്ഞു ഗൗരവം ആയിരുന്നു....
കണ്ണുകളിൽ ക്രൂരമായൊരു ഭാവം തെളിഞ്ഞു.......

ആവേശവും പകയും സന്തോഷവും കൂടി ചേർന്നൊരു അവസ്ഥ.....
നാളുകളായി കാത്തിരുന്ന തൻറെ എതിരാളിയെ കൈ പിടിയിൽ ഒതുക്കാനുള്ള നിമിഷങ്ങൾ ആണ് ഇനി.....

ഗൂഡമായൊരു ചിരിയോടെ പോക്കറ്റിൽ നിന്നെടുത്ത ലൈറ്റെർ കയ്യിലെടുത്തു കൊണ്ട് അവൻ തൻറെ കയ്യിൽ ഇരുന്ന ലൂക്കയുടെ കോട്ടിൽ തിരി കൊളുത്തി.....
പതിയെ എരിഞ്ഞു തുടങ്ങിയ തീ തുണിയിലേക്ക് ആളി പടരുമ്പോഴും വെല്ലു വിളിയെന്ന പോൽ അവന്റെ കണ്ണുകൾ ആ ക്യാമറയിൽ തന്നെ ഉടക്കി നിന്നിരുന്നു......

തൻറെ കൈകളിൽ ചൂട് തട്ടി തുടങ്ങിയ നേരമാണ് അവൻ അതിനെ നിലത്തേക്ക് ഇട്ടത്....
എന്നിട്ടും പൂർണമായും കത്തി നശിക്കുന്നത് വരെയും അതിൽ തന്നെ നോട്ടമെയ്തു നിന്നു......

പൂർണമായും തീ വിഴുങ്ങിയ വസ്ത്രം...!!
പുച്ഛം നിറഞ്ഞൊരു ചിരിയോടെ അതിനെ തൻറെ കാലു കൊണ്ട് റോഡരികിലേക്ക് തട്ടിയിട്ട് കൊണ്ട് അവൻ മാത്യുവിന് നേരെ തിരിഞ്ഞു......

"I'm quit my game tonight....
ഈ രാത്രി പുലരുന്നതിനു മുന്നേ എന്തിനും തീരുമാനം ആകണം... So it's your turn.... ഇസയെ ഞാൻ കൊണ്ട് പോവുകയാണ്... ബെല്ലയെ നിങ്ങൾക്ക് എന്തു വേണമെങ്കിലും ചെയ്യാം... എന്തും.....
if you want kill her.. then do it... അതല്ലായെങ്കിൽ അങ്ങനെ..... എന്ത് തന്നെ ആയാലും തൻറെ ഇഷ്ടം... ഞാൻ വാക്ക് പാലിച്ചിരിക്കുന്നു......"

തൻറെ കൈകൾ മാർട്ടിൻ മാത്യുവിന് നേരെ നീട്ടി... ആദ്യമൊന്ന് സംശയിച്ചു നിന്നെങ്കിലും പതിയെ മാത്യുവും അവന്റെ കൈകളിൽ കൈ ചേർത്തു......

" താൻ അവളെ എന്ത് ചെയ്യാൻ പോവുകയാണ്....? "

ഫർണാണ്ടോ മാത്യുവിനെ നോക്കി... അവരുടെ തീരുമാനം എന്തെന്ന് അറിയാനുള്ള ആകാംഷ ആയിരുന്നു അയാളിൽ.....

" ഞാൻ അവളെ കൊല്ലില്ല... കൊന്നാൽ ഉണ്ടാകുന്ന വേദന ചെറുതല്ലെ... ഇവൾ ജീവിക്കും ഇവിടെ അല്ല.. അങ്ങ് ഓസ്‌ട്രേലിയയിൽ....
ഇന്ന് രാത്രി ഗോവയിലേക്ക് പോകുന്ന ട്രക്കിൽ അവന്റെ പെങ്ങളും ഉണ്ടാകും.. അവിടെ നിന്നും കപ്പൽ വഴി വിദേശത്തേക്ക്... ജീവനോടെ എത്തിയാൽ ഭാഗ്യം... ചത്താലും ആരും അറിയാൻ പോകുന്നില്ല....
അവൾ ജീവിച്ചിരിപ്പുണ്ടോ ചത്തോ എന്നറിയാതെ ഇനിയുള്ള കാലം അവൻ പ്രാന്ത് പിടിച്ചു നടക്കും... മഷിയിട്ട് നോക്കിയാൽ പോലും ഇവളെ ഇനി അവൻ കാണില്ല....... "

മാത്യുവിന്റെ ഉള്ളിൽ പകയേരിഞ്ഞു....
ഫർണാണ്ടോ ഒന്നും തന്നെ മിണ്ടിയില്ല... ചെറിയൊരു നൊമ്പരം ഉള്ളിൽ ഉണ്ടെങ്കിൽ കൂടിയും അയാൾ അതിനെ അവഗണിച്ചു.....

സ്വയം നിലനിൽപ്പ് അതാണ്‌ ഏറ്റവും പ്രധാനം....!!

മാർട്ടിനും ചെറു ചിരിയോടെ നിന്നതല്ലാതെ മറ്റൊന്നും പറഞ്ഞില്ല....
ഒരിക്കൽ അല്ലാതെ ബെല്ലയെ അവൻ നോക്കിയതുമില്ല.......
ആ മുഖം ഒരിക്കൽ കൂടി കാണാൻ അവൻ ആഗ്രഹിച്ചിരുന്നില്ല.... കാരണം....
അതേ മുഖം... അത് ഉള്ളിൽ ഉണർത്തുന്നത് മറ്റൊരുവളുടെ ഓർമ്മകൾ ആണ്.......

മാർത്ത....!!
തൻറെ സഹോദരി... ബെല്ലയുടെ അതേ മുഖം ഉള്ളവൾ.....!!

ബെല്ലയെ കിടത്തിയിരിക്കുന്ന കാറിലേക്ക് കണ്ണുകൾ നീണ്ടതും നോട്ടം എത്തുന്നതിനു മുൻപേ അവൻ ശാസനയോടെ തൻറെ കണ്ണുകളെ പിടിച്ചു നിർത്തി....

അത് മാത്യുവിന്റെ മാത്രം തീരുമാനം ആണ്... തനിക്കതിൽ ഒന്നും ചെയ്യാനില്ല....

Let him do whatever he wants....!!

തനിക്ക് വേണ്ടത് അവനെ മാത്രം ആണ്...
ARTHUR WILLIAM....!!

" അങ്കിൾ come..... "

ഒരു നിശ്വാസത്തോടെ മാത്യുവിൽ നിന്ന് അകന്നു ഫർണാണ്ടോയെയും കൂട്ടി തിരിഞ്ഞു നടന്നതും അവനെ തേടി മാത്യുവിന്റെ വിളിയെത്തിയിരുന്നു...
അവനൊരു സംശയത്തോടെ അയാളെ തിരിഞ്ഞു നോക്കി.......

" അവനെ ഒറ്റയടിക്ക് കൊല്ലരുത്... ഇവളെ കടത്തി വിട്ടതിനു ശേഷം ഞാൻ തിരിച്ചു വരും.... ഒരല്പം ജീവൻ അവനിൽ ബാക്കി വെച്ചേക്കണം.... ഞാൻ തിരിച്ചു വരും....
എന്റെ മകനെ പൊതിഞ്ഞത് പോലൊരു ചാക്കും ആയി.... അതിൽ തന്നെ പൊതിഞ്ഞു കിടത്തണം അവനെ....അതേ ചാക്കിൽ പൊതിഞ്ഞു തന്നെ അവന്റെ മുന്നിൽ കൊണ്ടിടണം എനിക്ക്.... "

പകയോടെ മാത്യു വിളിച്ചു കൂവിയ വാക്കുകൾ...
ചെറു ചിരിയോടെ അയാൾക്ക് നേരെ തള്ള വിരൽ ഉയർത്തി സമ്മതം എന്ന് അറിയിച്ചു കൊണ്ട് മാർട്ടിൻ തൻറെ കാറിനു അടുത്തേക്ക് നടന്നു.......

ലൂക്കയെ കിടത്തിയിരുന്ന കാറിൽ അവനരികിലായി തന്നെ ആണ് മാർട്ടിൻ ഇരുന്നത്... ഫർണാണ്ടോ മുന്നിൽ ഡ്രൈവിങ് സീറ്റിന് അരികിലും.....

മാത്യു ബെല്ലയെ കിടത്തിയിരിക്കുന്ന കാറിലും കയറി.. അയാൾക്കൊപ്പം മറ്റു ആളുകളും...
ആദ്യം അവിടെ നിന്ന് നീങ്ങി മുന്നോട്ട് നീങ്ങിയതും മാത്യുവിന്റെ വാഹനം ആണ്......

തനിക്ക് മുന്നിലൂടെ മാത്യുവിന്റെ കാർ കടന്ന് പോയതും മാർട്ടിൻ ചിരിയോടെ തനിക്ക് അരികിൽ മയങ്ങി കിടക്കുന്നവനെ നോക്കി......

" Sleep Well....
The last sleep before your death.......!!

അവന്റെ കവിളിൽ മെല്ലെയൊന്ന് തഴുകി കൊണ്ടാണ് അവൻ പറഞ്ഞത്.... ഒന്നുമറിയാതെ മയങ്ങി കിടക്കുന്നവനിൽ നോക്കവേ മാർട്ടിന്റെ ചുണ്ടിൽ വശ്യമായൊരു ചിരി വിടർന്നു.......

ലൂക്കയെ ഒന്ന് നോക്കി കൊണ്ടവൻ നേരെയിരുന്നു.....

" വണ്ടിയെടുക്ക്..... "

മാർട്ടിന്റെ ഓർഡർ കിട്ടിയതും മുന്നിൽ ഇരുന്നവൻ കാർ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടെടുത്തു......
വിജനമായ വഴിയിൽ നിന്നും ആ കാർ മുന്നോട്ട് നീങ്ങി തുടങ്ങിയിരുന്നു..... ഇടയിൽ മാർട്ടിന്റെ കൈകൾ തൻറെ ദേഹത്ത് നിന്ന് മാറിയത് അറിഞ്ഞതും മയങ്ങി കിടന്നവൻ പതിയെ കണ്ണുകൾ തുറന്നു......

കണ്ണുകൾ മാത്രം ചലിപ്പിച്ചു കൊണ്ട് അവൻ ചുറ്റിനും നോക്കി....
മാർട്ടിൻ പുറം കാഴ്ചകളിൽ നോട്ടമെയ്തു ഇരുന്നിരുന്നു... ഫർണാണ്ടോ തൻറെ ഫോണിലും......

ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തിയതും അവൻ പതിയെ തൻറെ വാച്ചിൽ വിരലമർത്തി... തൊട്ടടുത്ത നിമിഷം തന്നെ അതിൽ പിടിപ്പിച്ചിരുന്ന ക്യാമറ ആക്റ്റീവ് ആയി തുടങ്ങിയിരുന്നു.....
ഒപ്പം അവന്റെ കഴുത്തിലെ സിൽവർ ചൈനിലൂടെ പോകുന്ന വഴിയിലെ സിഗ്നലും......

തൊട്ടരികിൽ ഇരിക്കുന്ന മാർട്ടിൻ...!!
കൺ മുന്നിലുള്ള ഫർണാണ്ടോ.....!!

പിടിക്കപ്പെട്ടാൽ ജീവൻ ബാക്കിയുണ്ടാവില്ല....
നെഞ്ച് പിടക്കുന്നുണ്ട് വല്ലാതെ.....
പക്ഷെ.... ഇത് താൻ ഏറ്റെടുത്തതാണ് ആദിക്ക് വേണ്ടി.....ശ്വാസം പോലും പതിയെ എടുത്തു കൊണ്ടവൻ തൻറെ മുന്നിലേക്ക് നോക്കി..........

റിയർ വ്യൂ മിററിലൂടെ തന്നെ നോക്കുന്ന കണ്ണുകൾ അവൻ കണ്ടിരുന്നു... കൊട്ടെഷൻ ഗ്യാങ്ങിൽ ഉണ്ടായിരുന്നവൻ ആണ്... ഇപ്പോൾ കാർ ഡ്രൈവ് ചെയ്യുന്നതും അവൻ തന്നെ........

തന്നെ മാത്രം ഉറ്റു നോക്കുന്ന കണ്ണുകൾ...മുഖം മുഴുവൻ മാസ്കിനാൽ മറച്ചിരുന്നു....
ആദ്യമൊന്ന് ഭയന്നു പോയി.....എന്നാൽ......
തനിക്ക് നേരെ ചിമ്മിയടയുന്ന മിഴികൾ.. എന്തോ ഒന്ന് പറയാൻ ശ്രമിക്കുന്നത് പോലെ........

ഭയക്കേണ്ടതില്ലെന്ന് ലൂക്കിന് മനസിലായിരുന്നു...അവൻ തൻറെ ശത്രു അല്ലെന്നും...എന്നാൽ ഒന്ന് കൂടി അവനെ സൂക്ഷിച്ചു നോക്കിയതും ലൂക്കിന്റെ കണ്ണുകൾ വിടർന്നു........

" അമർ.....!!

മുന്നിലുള്ള ആളെ തിരിച്ചറിഞ്ഞത് പോൽ അവന്റെ ഉള്ളം മന്ത്രിച്ചു......

അമർ സെബാസ്റ്റ്യൻ....
ബ്ലാക്ക് സ്ക്വാഡ്സിലെ ഏറ്റവും പുതിയ മെമ്പർ....
മിഖായേലിന്റെ കറുത്ത പട്ടാളത്തിൽ ശത്രുക്കൾക്ക് ഏറെയും അപരിചിതമായ മുഖം......!!

ഇതുവരെയും പ്ലാൻ പോലെ താൻ സുരക്ഷിതൻ ആണെന്ന് ഉറപ്പ് വരുത്തിയതും ആശ്വാസത്തോടെ ലൂക്ക് സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു......

......................................................................................................................................

" ചിന്നുവിനെ മാത്രം അല്ല.. ഇസയെയും കാണുന്നില്ല അവനും മിസ്സിംഗ്‌ ആണ്.... "

പാതി കരച്ചിലോടെ അഭി പറഞ്ഞു തീർത്ത വാക്കുകൾ..!!
കേട്ടത് വിശ്വസിക്കാൻ ആവാതെ ശിവ തലയിൽ കൈ വെച്ചു നിന്ന് പോയി.....

കാണുന്നില്ലെന്നോ....?

അങ്ങനെ പറഞ്ഞാൽ എങ്ങനെ ആണ്... കുറച്ചു നിമിഷങ്ങൾ മുൻപ് വരെയും കൺ മുന്നിൽ ഉണ്ടായിരുന്നവർ ഈ നേരം കൊണ്ട് എവിടെ പോകാൻ ആണ്.......
കറന്റ്‌ പോകുന്ന സമയം വരെയും ഇസ തനിക്കൊപ്പം ഉണ്ടായിരുന്നു..... ഫോൺ ലൈറ്റ് തെളിക്കുമ്പോഴും അരികിൽ അവനെ കണ്ടിരുന്നു......

പിന്നെ.... പിന്നെ എവിടെ പോയി......?

ഒന്നും മനസിലാകത്തൊരു ഭാവത്തോടെ അവൻ നിന്നതും......

" എന്താ പ്രശ്നം... ഇവിടെ എന്താണ് ബഹളം...? "

പിന്നാലെ ഉയർന്നു കേട്ട ശബ്ദത്തിൽ എല്ലാവരുടെയും ശ്രദ്ധ ആ ഭാഗത്തേക്ക്‌ തിരിഞ്ഞു...
അകത്തു നിന്നും ഇറങ്ങി വന്ന സൂസൻ ആണ്.. ഒപ്പം ബാക്കിയുള്ളവരും ഉണ്ട്...
കറന്റ്‌ വന്നതിനു ശേഷമുള്ള പുറത്തെ ബഹളങ്ങൾ കേട്ട് കൊണ്ട് ഉള്ളിൽ നിന്നും ഇറങ്ങി വന്നതാണ് അവർ......

അവരോടായി എന്ത് പറയണമെന്നറിയാതെ അവനൊന്നു കുഴഞ്ഞു...
എല്ലാവരുടെയും മുഖത്ത് ടെൻഷൻ ആണ്.. ശിവയിൽ ഏറെയും....
എങ്കിലും മുതിർന്നവരിൽ അത് കാണുന്നില്ല... മാർട്ടിനെ കുറിച്ചോ... തങ്ങൾക്ക് ചുറ്റി പറ്റി നടക്കുന്നതിനെ കുറിച്ചോ അവർക്ക് അറിവില്ല....

ആരും തന്നെ ഒന്നും പറഞ്ഞിട്ടുമില്ല.. സെബാനും റൂണിക്കും നേരെ ഉണ്ടായ അറ്റാക്ക് പോലും മാത്യുവിന്റെ തന്ത്രം എന്നതിൽ അപ്പുറം അവർക്ക് ഒന്നുമറിയില്ല....!!
അത്കൊണ്ട് തന്നെ ടെൻഷൻ അടിക്കേണ്ടതായ കാര്യവും അവർക്കില്ല.......

" ഇച്ചുവിനെയും ബെല്ലയെയും കാണുന്നില്ലെന്ന്.. കറന്റ്‌ പോയപ്പോൾ രണ്ടും കൂടി എങ്ങോട്ടെങ്കിലും മാറിയതാവും... അതിന്റെ ബഹളം ആണ് കേട്ടത്..... "

ഐസക് ആണ് അവർക്ക് മറുപടി കൊടുത്തത്... ടെൻഷനിൽ ആയിരുന്ന സൂസന്റെ മുഖത്തു ചെറിയൊരു ആശ്വാസം പടർന്നത് പോലെ ആയിരുന്നു......

" അതായിരുന്നോ.. ഇവിടുത്തെ ബഹളം കേട്ടപ്പോൾ പേടിച്ചു പോയി.... രണ്ടും എപ്പോഴും ഒരുമിച്ചല്ലേ.. ഇവിടെ എവിടെ എങ്കിലും കാണും............ "

അവർ ശിവയെ നോക്കി....
ബാക്കിയുള്ളവരിലും അതേ അഭിപ്രായം തന്നെ ആയിരുന്നു.... അങ്ങനെ തന്നെ ആയിരിക്കണമെന്ന് ശിവയും ആഗ്രഹിച്ചു......
മറിച്ചൊന്ന് ചിന്തിക്കാൻ കഴിയില്ല അവന്.....

ചുറ്റിനും ശത്രുക്കൾ ആണ്... മൂന്ന് പേരാണ് ഒരുമിച്ചു കൂടിയിരിക്കുന്നത്.....
സത്യങ്ങൾ എല്ലാം മാത്യു അറിഞ്ഞ സ്ഥിതിക്ക്.. അദ്രിയെ തകർക്കാൻ ആയി എന്ത് ചെയ്യാനും മടിക്കില്ല അയാൾ.....

വൃത്തികെട്ട സ്വഭാവം ആണ് അയാളുടേത്...
ചതിയും വഞ്ചനയുമല്ലാതെ ഒന്നും അറിയില്ല...
സ്വന്തം കാര്യം സാധിക്കാൻ എന്ത് നെറി കെട്ട കളിയും കളിക്കും.....
അദ്രിയെ തകർക്കാൻ അയാൾ ഇസയെയൊ ചിന്നുവിനെയോ കരുവാക്കുമോ......?

" oh... God...... "

അങ്ങനൊരു ചിന്ത ഉള്ളിൽ കടന്നതും അവനൊരു വല്ലായ്മയോടെ കണ്ണുകൾ ഇറുക്കെ അടച്ചു....
ഒരിക്കലും അങ്ങനെ ഒന്നും സംഭവിക്കരുത് എന്ന ആഗ്രഹത്തോടെ.... ഇസയും ചിന്നുവും അവിടെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ അവൻ ഓരോ റൂമും അരിച്ചു പെറുക്കി...

സൂസൻ പറഞ്ഞത് പോൽ വീടിനു അകവും പുറവും ഗേറ്റ് കടന്നു വെളിയിലുമൊക്കെ അവരെ തിരക്കി...
കൂടെ ബാക്കിയുള്ളവരും കൂടിയിരുന്നു......
ഒരു സ്ഥലവും വിടാതെ അവർ അരിച്ചു പെറുക്കി....

എന്നിട്ടും.......

ഇസയും ബെല്ലയും അവിടെയൊന്നും തന്നെ കണ്ടതില്ല....!!
ആ വീട്ടിൽ അവരുടെ പൊടി പോലും ഉണ്ടായിരുന്നില്ല....
എല്ലായിടവും അരിച്ചു പെറുക്കിയിട്ടും അവരെ കിട്ടാതെ വന്നതോടെ തിരികെ മുറ്റത്തേക്ക് വരുമ്പോൾ അവിടെ എല്ലാവരും തന്നെ എത്തിയിരുന്നു.......

എല്ലാവരിലും ടെൻഷൻ ആണ്.... എന്തിന്......
മുതിർന്നവർ പോലും ചെറുതായി പേടിച്ചു തുടങ്ങിയിട്ടുണ്ട്......

എന്തെങ്കിലും വിവരം കിട്ടിയെന്ന പ്രതീക്ഷയോടെ എല്ലാവരെയും നോക്കിയപ്പോഴും നിരാശ നിറഞ്ഞ നോട്ടം തന്നെ ആയിരുന്നു അവന് തിരികെ കിട്ടിയത്........

" ആ പിള്ളേരുടെ ഫോണിലേക്ക് ആരെങ്കിലും വിളിച്ചു നോക്കിയോ.....? "


അൽപ്പം നേരം കഴിഞ്ഞതും കൂട്ടത്തിൽ നിന്നാരോ ചോദിച്ച ചോദ്യം...!!
ശിവ സ്വന്തം നെറ്റിയിൽ ഇടിച്ചു പോയി....
ഈ നേരം വരെ അങ്ങനൊരു കാര്യത്തെ പറ്റി ചിന്തിച്ചില്ല...

കാണാതായി എന്ന് പറഞ്ഞപ്പോഴേ ഉള്ളിൽ തെളിഞ്ഞ മുഖം മാർട്ടിന്റേത് ആണ്... പിന്നെ മാത്യുവിന്റേത്... ഫർണാണ്ടോയുടേത്......
അവർ കിഡ്നാപ് ചെയ്‌തെന്ന് ഉറപ്പിച്ചിടത്തു നിന്ന് മറ്റൊന്നും മനസിലേക്ക് വന്നില്ല....
ഫോണിന്റെ കാര്യവും മറന്നു പോയിരുന്നു......

ശിവ വേഗം തന്നെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു ബെല്ലയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു...
ആരവ് ലൂക്കയുടെയും..

റിംഗ് ചെയ്യുന്നുണ്ട്... But...........

സൗണ്ട് കേൾക്കുന്നിടത്തേക്ക് നോക്കിയതും എല്ലാവരുടെയും നെറ്റി ചുളിഞ്ഞു....
മുറ്റത്തു രണ്ട് സൈഡിലായി വീണു കിടക്കുന്ന ഫോണുകൾ.......
എല്ലാവരും പരസ്പരം സംശയത്തോടെ നോക്കി നിന്നു.........

" ഫോൺ ഇവിടെ ആണെങ്കിൽ പിള്ളേർ എവിടെ പോയതാ ഇച്ചായാ..... "

സൂസൻ ഒരു വല്ലായ്മയോടെ ഐസക്കിനെ നോക്കി....
ആദ്യമൊക്കെ കൂൾ ആയി നിന്നിരുന്നെങ്കിലും പതിയെ അവരുടെ ഉള്ളിൽ ഭയം കടന്നു കൂടിയിരുന്നു.....

ആദ്യമൊക്കെ തമാശക്ക് രണ്ട് പേരും എവിടെ എങ്കിലും മാറി നിൽക്കുന്നതാണെന്ന് കരുതി.....പക്ഷെ....
ഇത്രയും തിരക്കിയിട്ടു കാണാതെ...... ആ തറവാട്ടിൽ നിന്നും ഇരുവരും പെട്ടന്ന് അപ്രത്യക്ഷമയത് പോലെ......

ലൂക്കയുടെ മുൻ അനുഭവങ്ങൾ കൂടി മനസിൽ തെളിഞ്ഞതും അവർക്ക് എന്തെന്നില്ലാത്ത ഭയം തോന്നി പോയി......

" ഇച്ചായാ.. അവൻ എവിടെ പോയി..... "

ആവലാതി നിറഞ്ഞൊരു ചോദ്യം...!!
എന്ത് മറുപടി പറയണമെന്ന് അറിയില്ലെങ്കിലും ഐസക് സമാധാനിപ്പിക്കാൻ എന്നോണം അവരെ ചേർത്ത് പിടിച്ചു......

" അവൻ ഇവിടെ എവിടെ എങ്കിലും കാണും.. നീ ടെൻഷൻ ആകാതെ നോക്കാം..... "

അവരുടെ പുറത്തു തട്ടി പതിയെ പറയുമ്പോഴും ഐസക്കിന്റെ ഉള്ളിലും ചെറിയ രീതിയിൽ ഭയം തോന്നി തുടങ്ങിയിരുന്നു.....
ചുറ്റിനും എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് അറിയാം... അതെന്താണെന്ന് മാത്രം മനസിലാകുന്നില്ല......

അയാളുടെ കണ്ണുകൾ ശിവയിലേക്ക് നീണ്ടു... ഇസയുടെയും ബെല്ലയുടെയും ഫോൺ പരിശോധിച്ചു നിൽക്കുന്നവൻ....
എന്തൊക്കെയോ ദുരൂഹതകൾ ഉണ്ടെന്നു അറിയാം.. ഉള്ളിൽ ഒരുപാട് സംശയങ്ങളും ഉണ്ട്....
അതിനെല്ലാം ഉത്തരം വേണം...... പക്ഷെ.....

അതിനെല്ലാം മുൻപ്.... ആദ്യം....
തൻറെ മകനെ കണ്ട് പിടിക്കണം.....!!

" നീ അകത്തേക്ക് ഇരിക്ക്... ഞങ്ങൾ ഒന്ന് പുറത്ത് നോക്കിയിട്ട് വരാം..... "

ശിവയിൽ നിന്നും കണ്ണുകൾ മാറ്റി തന്നിൽ ചേർന്നു നിൽക്കുന്ന സൂസനെ സമാധാനിപ്പിച്ചു കൊണ്ടയാൾ പറഞ്ഞു.....
അവർ കരഞ്ഞു തുടങ്ങിയിരുന്നു.... ടെൻഷനും ഭയവും കൊണ്ട് തളർന്നു പോയിരുന്നു........

കൂടെയുള്ളവർ നിർബന്ധിച്ചു അകത്തേക്ക് കൊണ്ടുപോകുമ്പോഴും സൂസൻ കണ്ണീരോടെ താൻ ഭയക്കുന്നത് പോലൊന്നും സംഭവിക്കരുതെന്ന പ്രാർത്ഥനയിൽ തന്നെ ആയിരുന്നു.......

" അല്ലൂ... വേഗം തന്നെ എല്ലാ സ്റ്റേഷനുകളിലേക്കും അവരുടെ ഫോട്ടോ സഹിതം ഇൻഫോം ചെയ്... നാളെ നേരം പുലരും മുൻപേ എവിടെ ആണെങ്കിലും അവരെ കിട്ടിയിരിക്കണം...... "

പ്രസാദിൽ നിന്നും കിട്ടിയ ഓർഡർ... ഫോണിൽ ട്രാഫിക് കൺട്രോളുമായി ബന്ധപെട്ടു നിന്നവൻ അവരോടായി കാര്യങ്ങൾ എല്ലാം വിശദീകരിക്കുകയായിരുന്നു....
എല്ലാ സ്റ്റേഷനുകളിലേക്കും ഇൻഫോം ചെയ്തിട്ടുണ്ട്.....

എല്ലാ വാഹനങ്ങളും ചെക് ചെയ്യാനും ഓർഡർ ഇടണം....
അതിനുള്ള ഓർഡർ ഡിജെപിയുടെ കയ്യിൽ നിന്നും വാങ്ങണം.....
ഈ രാത്രിയിൽ അത് ബുദ്ധിമുട്ടാണ്.... എങ്കിലും വാങ്ങിയെടുത്തെ പറ്റൂ.....
എന്തോ മനസിൽ തീരുമാനിച്ചുറപ്പിച്ചവൻ തൻറെ കാറുമായി വെളിയിലേക്ക് കുതിച്ചു......

തൊട്ട് പിന്നാലെ ഐസക്കും ആരുവും....
എല്ലാവരും തങ്ങളുടേതായ രീതിയിൽ അന്വേഷണം ആരംഭിച്ചിരുന്നു...
നിമിഷ നേരങ്ങൾ കൊണ്ട് തന്നെ.. അവരവരുടെ പരിചയക്കാർ... ഫ്രണ്ട്സ് അങ്ങനെയുള്ള ആളുകൾക്കായി മെസ്സേജ് പോയ്കൊണ്ടിരുന്നു......

എല്ലാവരും ബാംഗ്ലൂരിലെ ഓരോ സ്ഥലങ്ങളിൽ ആയി പടർന്നു കിടക്കുന്നവർ ആണ്... ചിലർ ബാംഗ്ലൂരിനോട് അടുത്ത സ്ഥലങ്ങളിലും...
എന്തെങ്കിലും ഒരു വിവരം എവിടെ നിന്നെങ്കിലും കിട്ടാതിരിക്കില്ല..........

ഷോപ്പിങ് കഴിഞ്ഞു വീട്ടിൽ എത്തുന്ന അഗസ്റ്റിയും കിരണും കാണുന്നതും ഒച്ചയും അനക്കങ്ങളും ഒന്നുമില്ലാതെ നിശബ്ദമായി കിടക്കുന്ന തറവാട് ആണ്......

മുറ്റത് കാർ നിർത്തി വെളിയിൽ ഇറങ്ങിയതും അഗസ്റ്റിയുടെ നെറ്റി ചുളിഞ്ഞു....
കല്യാണ വീട്ടിലെ ഒരു ആഘോഷങ്ങളും അവിടെ ഇല്ല.....
എല്ലാവരും അവിടെ ഇവിടെയായി നിരന്നു ഇരിക്കുന്നു.... ഫോണിൽ എന്തൊക്കെയോ സംസാരിക്കുന്നു.....
ചിലർ വിഷമത്തോടെ ഇരിക്കുന്നു........

സൂസൻ കരയുന്നത് അവൻ കണ്ടിരുന്നു... ബാക്കിയുള്ളവരിലേല്ലാം നിരാശയും വിഷമവും നിറഞ്ഞൊരു ഭാവം ആണ്......

" എന്ത് പറ്റി.....? "

മുറ്റത്തിരുന്നവരിൽ എല്ലാം കണ്ണോടിച്ചു കൊണ്ട് അവൻ പതിയെ തിരക്കി....
കിരണും എല്ലാവരെയും നോക്കുകയായിരുന്നു...സൈഡിലായി ചെയറിൽ മാറിയിരിക്കുന്ന ശിവയിൽ കണ്ണുകൾ ഉടക്കിയതും...അവൻ പതിയെ നടന്നു ശിവയുടെ അടുത്തെത്തി.......

" സർ എന്നാച്....? "

ചുറ്റിനുമൊന്ന് നോക്കി കൊണ്ട് അവൻ ശിവയോടായി ചോദിച്ചതും.......

" ഇസയെയും ബെല്ലയെയും കാണുന്നില്ല.... "

ക്രിസ്റ്റി ആണ് അവർക്ക് മറുപടി കൊടുത്തത്.. കിരൺ ഒരു ഞെട്ടലോടെ തനിക്ക് പിന്നിലേക്ക് തിരിഞ്ഞു... അതേ ഞെട്ടൽ തന്നെ ആയിരുന്നു അഗസ്റ്റിയിലും.....

" What.....? "

ഇരുവരിൽ നിന്നും ഒരുപോലെ ഉയർന്ന ശബ്ദം...!!
കേട്ടത് വിശ്വസിക്കാൻ ആവാതെ മുന്നിൽ ഇരിക്കുന്നവരെ നോക്കിയതും അവരിൽ കണ്ട നിരാശ നിറഞ്ഞ ഭാവം...
കിരണിന്റെ നെറ്റി ചുളിഞ്ഞു.... അഗസ്റ്റി അപ്പോഴും തനിക്ക് ചുറ്റിനും പരതുകയായിരുന്നു.......

" കാണുന്നില്ലെന്നോ... അവൻ എവിടെ പോകാൻ ആണ്...? ഇവിടെ കാണും... വിളിച്ചു നോക്കിയില്ലേ....? "

" വിളിച്ചു നോക്കി അച്ചൂ... വീട് മുഴുവൻ നോക്കി.. അവർ ഇവിടെ എങ്ങുമില്ല.. ഫോൺ ഇവിടെ കിടപ്പുണ്ട്.... എല്ലാവരും അന്വേഷിക്കുന്നുണ്ട്...... "

അഗസ്റ്റി തന്റെ ഫോൺ കയ്യിലെടുത്തു കൊണ്ട് ലൂക്കയുടെ നമ്പർ ഡയൽ ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടതും ക്രിസ്റ്റി തൻറെ കയ്യിൽ ഇരുന്ന ഫോൺ അവന് മുന്നിലേക്ക് നീട്ടി......

ഇച്ചുവിന്റെ ഫോൺ....!!

അതിലേക്ക് നോക്കിയതും അവന്റെ ചുണ്ടുകൾ മന്ത്രിച്ചു..... തൻറെ ഫോണിൽ നിന്ന് പോയ കാൾ.. ക്രിസ്റ്റിയുടെ കയ്യിൽ ഇരുന്ന ഫോൺ റിംഗ് ചെയ്യുന്നതും അവൻ കണ്ടിരുന്നു.....

ഒപ്പം സ്‌ക്രീനിൽ ആയി തെളിഞ്ഞു വന്ന തന്നോടൊപ്പം ചേർന്നു നിൽക്കുന്ന ഇസയുടെ ചിത്രവും......

അവനൊരു വല്ലായ്മയോടെ ക്രിസ്റ്റിയെ നോക്കി.. എല്ലാവരുടെ മുഖത്തും വിഷമം ആണ്... അഗസ്റ്റിയിലും അങ്ങനെ തന്നെ ആയിരുന്നു... പിന്നെ അത് ദേഷ്യമായി മാറി......

" ഇവിടെ ഇത്രയും ആളുകൾ ഉണ്ടായിരുന്നില്ലേ.. നിങ്ങൾ ഒക്കെ എന്തെടുക്കുകയായിരുന്നു... ഇവിടെ നിന്ന് രണ്ട് പേരെ കാണാതെ പോയെന്ന് പറഞ്ഞാൽ... ബാക്കിയുള്ളോരൊക്കെ എന്തേ ഇവിടെ ബോധം പോയി ഇരിക്കുകയായിരുന്നോ...."

തറവാട് നിറഞ്ഞു കവിഞ്ഞ ആളുകൾ ഉണ്ട് അവിടെ....
എന്നിട്ടും അവരെ കാണാതെ ആയത് എങ്ങനെ എന്ന ചിന്ത ആയിരുന്നു അവനിൽ....
കൊച്ചു കുട്ടികൾ ആണെങ്കിൽ ശ്രദ്ധിക്കാതെ വിട്ട് പോയി എന്ന് പറയാം... പക്ഷെ...
ഇത്രയും മുതിർന്ന രണ്ട് പേരെ...... അതെങ്ങനെ സംഭവിക്കും.......

ഫോൺ ഇവിടെ ഇട്ടിട്ട് പോയത് കൊണ്ട് തന്നെ രണ്ടാളും തനിയെ പോയതല്ലെന്ന് ഉറപ്പാണ്.....
പക്ഷെ....
ആരെങ്കിലും കൊണ്ട് പോയതാണെങ്കിൽ തന്നെ ബഹളം ഉണ്ടാകില്ലേ... രക്ഷപെടാൻ ശ്രമിക്കില്ലേ......?

ഇത്രയും ആളുകൾ കൂടിയിട്ടും അതൊന്നും തന്നെ ആരും അറിഞ്ഞില്ലേ....?

ഉള്ളിലെ ചിന്തകൾ പലത് ആയിരുന്നു....
മനസിൽ ഉയർന്നു വന്ന ഒരു കൂട്ടം ചോദ്യങ്ങൾ... ക്രിസ്റ്റിയോടായി ചോദിച്ച നേരം തന്നെ അവന് മറുപടിയും കിട്ടിയിരുന്നു......

" ഇടയിൽ പവർ കട്ട്‌ ആയി.. ജനറേറ്ററും വർക്ക്‌ ചെയ്തില്ല....ആ സമയം ഫുൾ ബഹളം ആയിരുന്നു... എല്ലാവരും ഓടി നടക്കായിരുന്നു... പിന്നെ കറന്റ്‌ വന്നപ്പോൾ രണ്ടാളെയും കാണുന്നില്ലെന്ന് അറിഞ്ഞത്...... "

ക്രിസ്റ്റി നിസ്സഹായ ഭാവത്തോടെ അവനെ നോക്കി.. അഗസ്റ്റി അവനായി മറുപടി ഒന്നും തന്നെ പറഞ്ഞില്ല....
അതിനുള്ളൊരു മാനസിക അവസ്ഥയിൽ ആയിരുന്നില്ല അവൻ.....

" അത്രയുമുണ്ട് എല്ലാത്തിന്റെയും ബോധം... "

ക്രിസ്റ്റിയെ തറപ്പിച്ചു ഒന്ന് നോക്കി...ദേഷ്യത്തിൽ പിറുപിറുത്തു കൊണ്ട് അവൻ തിരിഞ്ഞു നടന്നു....

വിഷമിച്ചു മാറിയിരിക്കാനോ... ആലോചിച്ചു ഇരിക്കാനോ... സമയം ഇല്ല... എല്ലാവരെയും പോലെ വെറുതെ ഇരിക്കാൻ അവന് കഴിയില്ല.....
കാണാതെ പോയിരിക്കുന്നത് ലൂക്കയെ ആണ്..

അഗസ്റ്റിയുടെ ഇച്ചുവിനെ....

എങ്ങനെയും കണ്ടെത്തണം....!!
തൻറെ കാറിനു അടുത്തേക്ക് നടക്കുമ്പോൾ അത് മാത്രം ആയിരുന്നു അവന്റെ മനസിൽ......

" അഗസ്റ്റി..... "

കാറിനരികിലെത്തി ഡോർ തുറക്കാൻ നേരം പിന്നിൽ നിന്നും തൻറെ പേര് വിളിക്കുന്നവനെ കേട്ടതും അവൻ തിരിഞ്ഞു നോക്കി.....

" ഉൻ കൂടെ ഞാനും വരെ....."

തനിക്ക് അരികിലേക്ക് നടന്നടുക്കുന്ന കിരൺ...
അവൻ പറഞ്ഞ വാക്കുകൾ കേട്ടതും അഗസ്റ്റി ഒരു സംശയത്തോടെ അവനെ നോക്കി.....

" എങ്ങോട്ട്... നീ എന്തിനാ എന്റെ കൂടെ വരുന്നത്..? അതിന്റെ ആവശ്യം എന്താണ്...? ഇച്ചുവിനെ ഞാൻ നോക്കിക്കോളാം..... "

ഇഷ്ടക്കേട് നിറഞ്ഞിരുന്നു അവനിൽ വല്ലാതെ..... കിരൺ കാരണം ആണ് താൻ വീട്ടിൽ എത്താൻ താമസിച്ചത്....
കുറച്ചു മുൻപ് താൻ ഇവിടെ ഉണ്ടായിരുന്നെങ്കിൽ......
ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു.... തടസം നിന്നത് കിരൺ ആണ്......
ആ ചിന്തയും അവനോടുള്ള ദേഷ്യവും അഗസ്റ്റിയിൽ പ്രകടമായിരുന്നു......

അവനോടായി മറുപടി കൊടുക്കുമ്പോഴും അഗസ്റ്റിയുടെ വാക്കുകളിൽ ദേഷ്യം നിറഞ്ഞിരുന്നു.....

അതെല്ലാം തന്നെ വ്യക്തമായി മനസിലായിട്ടും കിരണിൽ യാതൊരു കുലുക്കവും ഉണ്ടായിരുന്നില്ല......

" കാണാതെ പോയത് ഇസയെ മട്ടും അല്ലയ്.. അവർ കൂടെ ബെല്ലയും ഇറുക്ക്... And... I'm her guardian...അതിനാലെ ഉൻ കൂടെ ഞാനും വരെന്ന് സൊല്ലിരിക്കെ.... ശ്രീക്രം വണ്ടി എടുത്തുങ്കോ..... "

തനിക്ക് മുന്നിൽ നിന്ന് പറയുന്നവനെ കാണെ അഗസ്റ്റിയുടെ കണ്ണുകൾ കുറുകി...
കിരണിന്റെ ഈയൊരു ഭാവം അഗസ്റ്റിയിൽ വല്ലാത്തൊരു ഇഷ്ടക്കേട് നിറച്ചിരുന്നു... മുൻപും അവൻ അങ്ങനെ തന്നെ ആണ് ചെയ്തത്...
ഓർഡർ ഇടുന്നത് പോലെയൊരു മനോഭാവം... അതും തന്നോട്.....

ചുണ്ടിൽ വിടർന്നൊരു പുച്ഛത്തോടെ അവൻ കിരണിനെ നോക്കി.....

" So What.... നീ അവളുടെ ഗാർഡിയൻ ആണെങ്കിൽ ഞാൻ എന്ത് വേണം...Why should i care ?......
വേണമെങ്കിൽ തനിയെ കണ്ട് പിടിക്ക്..... "

അഗസ്റ്റി അവനെയൊന്ന് അടിമുടി നോക്കി പിറുപിറുത്തു....
കിരൺ യാതൊന്നും തന്നെ മറുപടി കൊടുത്തിരുന്നില്ല... തനിക്ക് അരികിൽ നിന്നും തിരിഞ്ഞു കാറിന്റെ ഡോർ തുറക്കുന്നവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു അവൻ......

ഡ്രൈവിങ് സീറ്റ് ഓപ്പൺ ചെയ്തു കൊണ്ട് അഗസ്റ്റി ഉള്ളിലേക്ക് കയറാനായി ഒരുങ്ങിയതും പിന്നിൽ നിന്നൊരു കൈ അവനെ ശക്തിയിൽ പുറകിലേക്ക് വലിച്ചു മാറ്റിയിരുന്നു........

" ആഹ്ഹ്.... "

തീരെ പ്രതീക്ഷിക്കാത്തൊരു പ്രതികരണം.. പെട്ടന്ന് ആയത് കൊണ്ട് തന്നെ അഗസ്റ്റിയിൽ ചെറു ഞെട്ടൽ ഉണ്ടായി.. അതിലുപരി ഒന്നും മനസിലാകത്തൊരു അവസ്ഥയും.....

പിന്നിലേക്ക് പിടിച്ചു തള്ളുന്നത് പോലെ ആണ് തോന്നിയത്... വേദനയെടുത്ത കൈ തിരുമിക്കൊണ്ട് മുന്നിലേക്ക് നോക്കിയതും അവന്റെ നെറ്റി ചുളിഞ്ഞു....

തൻറെ കാറിൽ ഡ്രൈവിങ് സീറ്റിൽ ചെറു ചിരിയോടെ കയറിയിരിക്കുന്ന കിരൺ...!!
തന്നെ തോൾ പറിഞ്ഞത് പോലെ പിന്നിലേക്ക് പിടിച്ചു വലിച്ചതും അവൻ തന്നെ......
എന്നാലും ഇതെങ്ങനെ അകത്തു കയറി....?

കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ടാണ് കഴിഞ്ഞു പോയത്... അഗസ്റ്റിയിൽ അമ്പരപ്പും ദേഷ്യവും ഒരുപോലെ നിറഞ്ഞു....
ഒരുമിച്ചൊരു കോഫി...ഇപ്പോൾ കുറച്ചു മുൻപ് ഒരുമിച്ചു നടത്തിയ ഷോപ്പിങ്... അതല്ലാതെ കിരണുമായി യാതൊരു ബന്ധവും അവനില്ല.....

എന്നിട്ടും..... തൻറെ മേൽ ഇത്രയും അധികാരം കാണിക്കുന്നത്.....
ഇസയല്ലാതെ തനിക്ക് വേണ്ടപ്പെട്ട മാറ്റാരാണെങ്കിൽ പോലും അവൻ സമ്മതിച്ചു കൊടുക്കാറില്ല... അപ്പോഴാണ് എവിടെ നിന്നോ വന്നൊരു തമിഴ് പാണ്ടി.......

ചിരിയോടെ ഇരിക്കുന്നവനിൽ നോട്ടം പതിക്കവേ അഗസ്റ്റിയുടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി........

" ടാ..... "

കാറിൽ കയറി ഇരിക്കുന്നവനെ വലിച്ചിറക്കി രണ്ടെണ്ണം പൊട്ടിക്കാൻ ആണ് അവന് തോന്നിയത്....
ഉച്ചത്തിൽ വിളിച്ചു കൊണ്ട് മുന്നോട്ട് നീങ്ങി അവന്റെ കോളറിൽ പിടുത്തം ഇട്ടെങ്കിലും... അതിനൊപ്പം കിരണും അവന്റെ കൈ തണ്ടയിലെ പിടി മുറുക്കിയിരുന്നു.....

അഗസ്റ്റി ഒരു ദേഷ്യത്തോടെ അവനെ നോക്കി.....

" മര്യാദയെ നിന്നിട്....ഉങ്കൾക്ക് സൊന്നാൽ പുരിയവില്ലയാ...അവർ ഇരുവരും ഓരേ ഇടത്തിൽ ഇരിക്കാറാർകൾ... എൻ കൂടെ വാ... "

തൻറെ കോളറിൽ മുറുക്കിയിരുന്ന അഗസ്റ്റിയുടെ കൈകളെ ബലമായി എടുത്തു മാറ്റി കൊണ്ടാണ് അവൻ പറഞ്ഞത്.....

അഗസ്റ്റിയെ ഒന്ന് നോക്കി സീറ്റിൽ നേരെയിരുന്നു ഡോർ അടയ്ക്കാൻ ശ്രമിച്ചതും അതിന് സമ്മതിക്കില്ലെന്ന പോൽ അഗസ്റ്റി ഡോറിൽ തൻറെ കൈകൾ വെച്ചു തടഞ്ഞു.......

" ഇത്രയ്ക്ക് ഉറപ്പിച്ചു പറയാൻ നിനക്കറിയോ ഇച്ചു എവിടെ ഉണ്ടെന്ന്.....? "

തന്നെ സംശയത്തോടെ നോക്കിയിരിക്കുന്നവനെ അഗസ്റ്റി അൽപ്പം പരിഹാസത്തോടെ നോക്കി.... കിരണും അവനെയൊന്ന് നോക്കി.....

" എനിക്ക് തെരിയെലെ.... അനാ ഉങ്കൾക്ക് തെരിയുമാ....? "

തനിക്ക് നേരെ തിരികെ വന്ന ചോദ്യം...
അഗസ്റ്റി അവനെയൊന്ന് നോക്കി ചെറു നിശ്വാസത്തോടെ ഡോറിൽ നിന്നും കൈകൾ എടുത്തു മാറ്റി നേരെ നിന്നു.....

ആ ചോദ്യത്തിന് അവന്റെ കയ്യിൽ മറുപടി ഇല്ല...
ഇസ എവിടെ ആണെന്നോ... ആരുടെ കൂടെയാണെന്നോ അവനറിയില്ല... അന്വേഷിക്കാൻ ഇറങ്ങുമ്പോൾ പോലും എങ്ങോട്ടാണ് പോകേണ്ടതെന്നും അവന് അറിയമായിരുന്നില്ല......

തനിക്ക് മുന്നിൽ മൗനം ആയി നിൽക്കുന്നവനെ കിരണും നോക്കി കാണുകയായിരുന്നു....

" ഇവളോം നേരം നിറയെ പേസി വിട്ട് ഇരിക്കെ.. ഏതുക്ക് ഇപ്പോൾ സൈലന്റ് ആയി പോയിടിച്...."

ഉള്ളാലെ പിറുപിറുത്തു കൊണ്ടവൻ അഗസ്റ്റിയെ നോക്കി.....

" ഇതിനാലെ ഞാൻ സൊന്നെ... അവർ എവിടെ ഇറുക്ക് എന്ന് നമുക്ക് രണ്ട് പേർക്കും തെരിയാത്‌... അനാ ഒരുമിച്ചു തേടറേ.... കണ്ടിപ്പാ കെടയ്ക്കും.. വായോ...... "

പാതി ചിരിയോടെ പറയുന്നവൻ...
അഗസ്റ്റി അവനെയൊന്ന് നോക്കി.. കിരണിന്റെ ഭാവവും സംസാരവും ഒന്നും പിടിക്കുന്നില്ല അവന്... പക്ഷെ....
ഇസ എവിടെ എന്ന് പോലും അറിയാതിരിക്കുന്ന ഈ സമയം കിരണിനെ പോലെ ഒരാൾ കൂടെയുള്ളത് നല്ലത് തന്നെ ആണ്......

അവന്റെ ആവശ്യം ബെല്ലയെ കണ്ട് പിടിക്കൽ ആണ്.. അതിന് വേണ്ടി അവനെന്തും ചെയ്യും.. തനിക്ക് വേണ്ടത് ഇച്ചുവിനെയും....
കിരൺ പറഞ്ഞത് പോലെ രണ്ടാളും ഒരിടത്തു ആണെങ്കിൽ ഒരുമിച്ചു നിന്ന് തേടുന്നത് തന്നെ ആണ് നല്ലത്.......

ആദ്യം ഇച്ചുവിനെ കണ്ട് പിടിക്കണം...
അത് കഴിഞ്ഞു ഈ നാറിയെ ഞാൻ ഒന്ന് കാണുന്നുണ്ട്....
കിരണിനെ നോക്കി ഉള്ളാലെ പിറുപിറുത്തു കൊണ്ടവൻ നേരെ അപ്പുറം നടന്നു കിരണിന് എതിർ വശത്തായി കയറിയിരുന്നു......

സീറ്റ് ബെൽറ്റ്‌ ഇട്ടു അഗസ്റ്റി നേരെ ഇരുന്നെന്ന് ഉറപ്പ് വരുത്തിയതും ചെറു ചിരിയോടെ കിരൺ കാർ മുന്നോട്ടെടുത്തു.....

അവർക്ക് പിന്നാലെ രുദ്രനും ക്രിസ്റ്റിയുമൊക്കെ തങ്ങളുടെ ബൈക്കിൽ അവരുടേതായ രീതിയിൽ അന്വേഷിക്കാനായി ഇറങ്ങി കഴിഞ്ഞിരുന്നു....

അപ്പോഴും ശിവ മാത്രം പാലയ്ക്കൽ തറവാടിന്റെ മുറ്റത്തായി നിരത്തിയിട്ടിരുന്ന ചെയറുകളിൽ ഒന്നിൽ ഇരുന്നു....
എന്ത് ചെയ്യണമെന്ന് തന്നെ അറിയുന്നുണ്ടായിരുന്നില്ല അവന്.......

ഇസയെയും ബെല്ലയെയും എവിടെ പോയി തിരയണമെന്ന് അറിയില്ല.. ആരോടു ചോദിക്കണമെന്ന് അറിയില്ല...കൂട്ടി വെച്ചിരുന്ന ധൈര്യം മുഴുവൻ ചോർന്നു പോകുന്നത് പോലെ ആണ് ശിവയ്ക്ക് തോന്നിയത്....

തനിക്ക് എന്നും ബലം ആയിരുന്ന അദ്രിയോ Ray യോ കൂടെയില്ല....
അധികാരം ഉപയോഗിക്കാനായി പോലീസ് ഫോഴ്‌സും കൂടെയില്ല.... അലക്സിയെയോ പീറ്ററിനെയോ വിളിച്ചിട്ട് കിട്ടുന്നില്ല.....
ഈ സമയം അവിടെക്കായി പോകാനും അവന് കഴിയില്ല......

കാണാതായി പോയവരെ കുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കെ... അവരെയും കൂട്ടി എവിടെ പോയി തിരയാൻ ആണ്......
ആദിയില്ലാത്ത ഈയൊരു സമയം അവരെയും കൂട്ടിയിറങ്ങി ഇപ്പോൾ ഉള്ളതിലും വലിയൊരു പ്രശ്നം ഉണ്ടാക്കാനും അവന് കഴിയില്ല....

കുറച്ചു നിമിഷങ്ങൾ കൊണ്ട് തന്നെ താൻ വല്ലാതെ ബലഹീനൻ ആയി പോയത് പോലെ തോന്നിയവന്....എല്ലാവരും അവരുടേതായ രീതിയിൽ അന്വേഷിക്കുമ്പോഴും സ്വന്തം ആയി എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയായിരുന്നു അവൻ......

സങ്കടം ആയിരുന്നു ശിവയ്ക്ക്.. അതിനേക്കാൾ ഏറെ ദേഷ്യവും നിരാശയും....
അരികിൽ വന്നിരുന്നു അഭി വിളിക്കുന്നതൊന്നും തന്നെ അവൻ അറിഞ്ഞിരുന്നില്ല... ആ മുറ്റത്തു കണ്ണുകൾ അടച്ചു തലയിൽ കൈ വെച്ചിരിക്കവേ അവന്റെയുള്ളിൽ തെളിഞ്ഞു നിന്നത് കുറച്ചു മുന്നേ കഴിഞ്ഞു പോയ കാര്യങ്ങൾ ആണ്.....

വെളിച്ചം അണഞ്ഞു മുഴുവൻ ഇരുട്ടിൽ ആയതും ഭീതിയോടെ തൻറെ കൈകളിൽ മുറുകെ പിടിച്ചവൻ... ഇരുട്ടിനെ ഭയന്നതാണെന്ന് ആ സമയം കരുതി... ഫോണിലെ വെളിച്ചം തെളിച്ചപ്പോഴും അവന്റെ കണ്ണുകളിൽ ഭയം കണ്ടിരുന്നു....
അപ്പോഴും കണ്ണുകൾ കൊണ്ട് ആരെയോ തിരയുന്നത് പോലെയും തോന്നി......

പക്ഷെ.... അതെല്ലാം തന്നെ അവനെ കളിയാക്കാൻ ഉള്ള അവസരമായിട്ടാണ് താൻ എടുത്തത്....
കളിയാക്കുകയും ചെയ്തു.. തന്നോട് എന്തോ പറയാൻ തുടങ്ങിയവനെ പാടെ അവഗണിച്ചു കൈകൾ തട്ടി കളഞ്ഞു മുന്നോട്ട് നീങ്ങിയതും താൻ ആണ്.....

അവനെന്തായിരിക്കും തന്നോട് പറയാൻ ശ്രമിച്ചിട്ടുണ്ടാകുക....?
എന്തെങ്കിലും അപകടം അവൻ മുൻകൂട്ടി കണ്ടിട്ടുണ്ടായിരിക്കുമോ...?
വല്ലായ്മയോടെ നെറ്റിയിൽ വിരൽ ഉഴിഞ്ഞു കൊണ്ട് അവൻ സ്വയം ചോദിച്ചു പോയി.........

ഇസയെ കേൾക്കാതെ പോയതിൽ അവന് എന്തെന്നില്ലാത്ത നിരാശ തോന്നിപോയി... അതിനേക്കാൾ ഏറെ സങ്കടവും... കുറ്റബോധവും.....

ഞാൻ അവനെ കൂടെ നിർത്തിയാൽ മതിയായിരുന്നു.... അവൻ പറയുന്നത് എന്താണെന്ന് ഒന്ന് കേട്ടാൽ മതിയായിരുന്നു.........

സ്വയം കുറ്റപ്പെടുത്തുന്നത് പോൽ തലമുടിയിൽ കൊരുത്തു വലിച്ചു കൊണ്ട് ആവർത്തിചാവർത്തിച്ചു പറയുന്നവൻ......
അഭി അവന്റെ തോളിൽ തൻറെ കൈ ചേർത്ത് വെച്ചു........

" ശിവാ... നീ മനഃപൂർവം അല്ലല്ലോ.... അറിയാതെ അല്ലെ..... ഇസയ്ക്കും ചിന്നുവിനും ഒന്നും സംഭവിക്കില്ല... എല്ലാവരും അന്വേഷിക്കുന്നുണ്ട്... അവരെ കിട്ടും....... "

അഭി അവനെ സമാധാനിപ്പിക്കുകയായിരുന്നു.... എന്നാൽ അവന്റെ വാക്കുകൾ ഒന്നും തന്നെ ശിവയുടെ ഉള്ളം തണുപ്പിച്ചില്ല.....
ആ വാക്കുകൾ കൊണ്ടൊന്നും അവന്റെ ഉള്ളിലെ കുറ്റബോധത്തെ ഇല്ലാതാക്കാനും കഴിഞ്ഞില്ല............

ഇസയെ കെട്ടിരുന്നെങ്കിൽ... അവനെ താൻ കൂടെ കൂട്ടിയിരുന്നെങ്കിൽ ഇങ്ങനെയൊന്നും ഉണ്ടാവില്ലായിരുന്നു എന്ന ചിന്ത ഓരോ നിമിഷവും അവനെ തളർത്തി.....
വല്ലാതെ ഭ്രാന്ത്‌ പിടിക്കുന്നത് പോൽ തോന്നുന്നുണ്ടായിരുന്നു അവന്.........

ഏറെയും ടെൻഷൻ ചിന്നുവിനെ ഓർത്തിട്ടാണ്....
എന്തെങ്കിലും അപകടത്തിൽ ആണെങ്കിൽ തന്നെയും ഇസ പിടിച്ചു നിൽക്കും.... അതിനുള്ള ധൈര്യം അവനിലുണ്ട്.... പക്ഷെ........

ചിന്നു....!!

മുൻപ് വന്നത് പോലൊരു അവസ്ഥ... ഇല്ലെങ്കിൽ മുൻപ് അവളിൽ കഴിഞ്ഞു പോയ കാര്യങ്ങൾ ഓർമിപ്പിക്കുന്നത് പോലെയൊരു സംഭവം....!!
അങ്ങനെ എന്തെങ്കിലും ഒന്ന് സംഭവിച്ചു പോയാൽ പിന്നെ ഒരിക്കലും അവളെ നേരെ കൊണ്ട് വരാൻ കഴിയില്ല.............

അദ്രിക്ക് എല്ലാം അറിയാം... അവളുടെ അവസ്ഥ അറിയാം... അവന്റെ ശത്രുക്കളെ അറിയാം.... ഇവിടെ നടക്കുന്നതൊക്കെ അവൻ അറിയുന്നുണ്ട്...... എന്നിട്ടും.........

എന്തിനാണ് ഇങ്ങനെ മറഞ്ഞു ഇരിക്കുന്നത്... ഇസയുടെ കാര്യം... ചിന്നുവിന്റെ കാര്യം.... ഒന്നും അവൻ അറിയുന്നില്ലേ..........

" Why are you So careless ആദി.......
Where are you.......

ദേഷ്യവും സങ്കടവും സഹിക്ക വയ്യാതെ തലമുടിയിൽ കൊരുത്തു വലിച്ചു കൊണ്ട് അവൻ പുലമ്പി... അവന് തൊട്ടരികിലായി ശിവയെയെ എങ്ങനെ സമാധാനിപ്പിക്കണമെന്ന ചിന്തയോടെ അഭി അരികിലും.......

ഒന്ന്... രണ്ട് നിമിഷങ്ങൾ കഴിഞ്ഞതും തൻറെ ഫോണിൽ അറിഞ്ഞ നോട്ടിഫിക്കേഷൻ ശബ്ദം... അൽപ്പം ആകാംഷയോടെ തന്നെ ആണ് അവൻ എടുത്തു നോക്കിയത്.....

കുറച്ചു നേരമായി അവൻ അതുപോലൊരു മെസ്സേജ് നായി കാത്തിരിക്കുന്നു....
പോയിരിക്കുന്നവറിൽ ഒരാൾക്കെങ്കിലും ഇസയെ കുറിച് വിവരം കിട്ടിയിട്ടുണ്ടാകും....

പ്രതീക്ഷകൾ ആയിരുന്നു.... തനിക്കുള്ള സന്തോഷ വാർത്ത ആകുമെന്ന പ്രതീക്ഷ.....
അതേ ആവേശത്തോടെ ഫോൺ എടുത്തു നോക്കിയതും ശിവയുടെ കണ്ണുകൾ ഒന്ന് ചുരുങ്ങി........

" അദ്രി....,..!!

ഫോണിലെ മെസ്സേജ് വായിച്ചതും അവന്റെ കണ്ണുകൾ വിടർന്നു..... ആവേശത്തോടെ എഴുന്നേറ്റവൻ ദൃതിയിൽ വെളിയിലേക്ക് നടന്നു.....

മറ്റൊന്നും അവൻ അറിഞ്ഞിരുന്നില്ല... തനിക്കായി വന്നെത്തിയ മെസ്സേജ് മാത്രം ആയിരുന്നു അവന്റെ മനസിൽ... അത് വായിച്ചതും മനസിൽ നിന്നും ചോർന്നു പോയ ധൈര്യം ഒക്കെ തിരികെ വന്നത് പോലെ......

ശിവയുടെ കാലുകൾക്ക് വേഗത എറിയിരുന്നു.....

" ശിവാ... ഞാനും വരട്ടെ..... "

തൻറെ ബുള്ളറ്റ്നു അരികിലായി എത്തിയതും പിന്നിൽ നിന്നും കേട്ട അഭിയുടെ ശബ്ദം.....
ഒരു നിമിഷം നിന്നതും അവനൊരു  നിശ്വാസത്തോടെ അഭിയെ തിരിഞ്ഞു നോക്കി....

" വേണ്ടെടാ... ഇത് റിസ്ക് ആണ് അഭീ... നിന്നെ കൂടെ കൂട്ടാൻ കഴിയില്ല എനിക്ക്.... But.... വിഷമിക്കേണ്ട... ഞാൻ തിരികെ വരുമ്പോൾ ഇസയും ചിന്നുവും എനിക്കൊപ്പം ഉണ്ടാകും..... "

നേർത്തൊരു സ്വരത്തിൽ പറഞ്ഞു കൊണ്ട് അവൻ അഭിയെ നോക്കി....
പ്രശ്നം അൽപ്പം ഗുരുതരം ആണ്... അത്പോൽ അപകടവും.... അഭിയെ കൂടെ കൂട്ടി പ്രശ്നത്തിൽ ആക്കാൻ അവന് കഴിയുമായിരുന്നില്ല.....

അതിൽ ഉറപ്പ് വന്നതും അഭിയിലും ചെറു നെടുവീർപ്പ് ഉയർന്നിരുന്നു......

" സൂക്ഷിച്ചു പോയി വാ..... "

ഉള്ളിലെ ഭയം ഒന്നും പുറത്തു കാണിക്കാതെ ചെറു ചിരിയോടെ അവൻ ശിവയെ നോക്കി... അവനിലും ചെറു ചിരി വിടർന്നിരുന്നു.....

" pray for me.... "

അഭിയെ നോക്കിയൊന്ന് കണ്ണുകൾ ചിമ്മി കൊണ്ടവൻ തൻറെ ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കി... തലയിലെ ഹെൽമെറ്റ് നേരെയാക്കി റെഡി ആയതും പാലയ്ക്കൽ തറവാടിന്റെ ഗേറ്റ് കടന്നു ശിവയുടെ ബുള്ളറ്റ് വലിയ ശബ്ദത്തോടെ വെളിയിലേക്ക് കുതിച്ചിരുന്നു......

കൺ മുന്നിൽ നിന്നും മറയുന്ന പ്രിയപെട്ടവനെ തന്നെ നോക്കി കൊണ്ട് അഭിയും ആ വീടിന്റെ മുന്നിൽ തന്നെ നിന്നു....

ഇരുട്ടിലേക്ക് കണ്ണുകൾ പായിച്ചു കൊണ്ട്........

..................................................................................................................................,..........

കാതിൽ എന്തൊക്കെയോ ശബ്ദങ്ങൾ തുളഞ്ഞു കയറുന്നത് പോലെ തോന്നിയിട്ടാണ് ബെല്ലയിൽ ബോധം വന്നു തുടങ്ങിയത്.....

കണ്ണുകൾ ചിമ്മി പതിയെ തുറന്നെങ്കിലും മുഴുവൻ മങ്ങിയ കാഴ്ചകൾ ആയിരുന്നു അവളിൽ....
കൂടെ തലയിൽ വല്ലാത്തൊരു തരിപ്പും.. ക്ഷീണവും....

അടഞ്ഞു പോകുന്ന കണ്ണുകളെ വലിച്ചു തുറന്നു വെച്ചു കൊണ്ടവൾ  മുന്നോട്ട് നോക്കി....
മുന്നിൽ നിൽക്കുന്ന രൂപങ്ങളെ മങ്ങിയ രീതിയിൽ കാണാൻ കഴിയുന്നുണ്ട്... എങ്കിലും വ്യക്തമല്ല......

ആരൊക്കെയോ സംസാരിക്കുന്നതും കേൾക്കാൻ കഴിയുന്നുണ്ട്... ഒന്നും വ്യക്തമാകുന്നില്ല ഒരു മുഴക്കം മാത്രം......!!

കണ്ണുകൾ ഇറുക്കിയടച്ചു തല ഒന്നാകെ കുടഞ്ഞു കൊണ്ടവൾ കണ്ണുകൾ തുറന്നു പിടിച്ചു....
ഇരിക്കുന്നിടത്തു നിന്നും എഴുന്നേൽക്കാനായി ശ്രമിച്ച നേരമാണ് അവൾ അത് ശ്രദ്ധിക്കുന്നതും....

കസേരയിൽ ഇരുത്തി കൈകൾ ടേപ് ചുറ്റി ചേർത്ത് കെട്ടിയിരിക്കുകയാണ് തന്നെ....ഒപ്പം കാലുകളും....
എഴുന്നേൽക്കുന്നത് പോയിട്ട് അനങ്ങാൻ പോലും കഴിയുന്നില്ല.......

കയ്യും കാലും വലിച്ചു നോക്കിയിട്ടും സാധിക്കുന്നില്ല...

"ആഹ്ഹ്ഹ്.... "

കൈകൾ ശക്തിയിൽ വലിച്ചു കൊണ്ടവൾ കുതറി നോക്കി... ചെയറിലുള്ള കൈകളുടെ കെട്ട് അഴിക്കാൻ സാധിച്ചില്ലെങ്കിലും ബെല്ലയുടെ ശബ്ദം കേട്ട് കാവൽ നിന്നിരുന്ന ആളുകളുടെ ശ്രദ്ധ അവളിലേക്കായി തിരിഞ്ഞിരുന്നു......

" ഓഹ്..നീ എഴുന്നേറ്റോ......?"

കൂട്ടത്തിൽ ഒരുത്തൻ അവളുടെ മുന്നിലേക്കായി വന്നു നിന്നു.....
ബെല്ലയും ആ നേരമാണ് അവരെ ശ്രദ്ധിക്കുന്നത് തന്നെ.....
തൻറെ മുന്നിലായി നിരന്നു നിൽക്കുന്ന ആളുകൾ... കണ്ടാൽ തന്നെ പേടിയാകുന്ന രൂപം.....

ബെല്ല അവരെ ഓരോരുത്തരെയുമായി നോക്കി...
ഭയം തോന്നിയിരുന്നു അവൾക്ക്...
തൻറെ മുന്നിൽ നിൽക്കുന്നവരെ കണ്ടിട്ടല്ല... തന്നെ ഇരുത്തിയിരിക്കുന്ന മുറി....!!......

അതാണ്‌ അവളെ ഭയപ്പെടുത്തിയത്.....

ഇരുട്ട് നിറഞ്ഞ കുടുസ് മുറി... മുകളിൽ തൂങ്ങിയാടുന്ന മങ്ങിയ വെളിച്ചെമുള്ള ബൾബുകൾ... ഏതോ ഫാക്ടറിയുടെ ഗോഡൗൺ എന്ന് തോന്നിപ്പോകും വിധം സൈഡിൽ അടുക്കി വെച്ചിരിക്കുന്ന ചാക്കു കെട്ടുകൾ.......

മുൻപൊരിക്കൽ തൻറെ സ്വപ്നങ്ങളിൽ നിറഞ്ഞു നിന്നിരുന്ന....തന്നെ ഏറ്റവും അതികം പേടിപ്പിച്ചിരുന്ന അതേ സ്ഥലം.....!!

വല്ലാത്തൊരു ഭയത്തോടെ അവൾ ചുറ്റിനും കണ്ണുകൾ പായിച്ചു......
മുന്നിൽ നിൽക്കുന്നവരുടെ സംസാരങ്ങൾ അവൾ കേട്ടിരുന്നില്ല.... കൺ മുന്നിൽ തെളിയുന്നത് സ്വപ്നത്തിൽ താൻ കണ്ടിരുന്ന രൂപങ്ങൾ ആണ്......
ചെവിയിൽ പതിയുന്നത് അതേ അട്ടഹാസം ആണ്.......

മുൻപ് സ്വപ്നങ്ങളിൽ വന്നു പേടിപ്പിച്ച അതേ ആളുകൾ തന്നെ ഇപ്പോൾ മുന്നിൽ വന്നു നിന്ന് കളിയാക്കി ചിരിക്കുന്നത് പോലെ.........

തന്നെ ഉപദ്രവിക്കാൻ വരുന്നത് പോലെ.......

" ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്....... "

ഉള്ളിൽ കുമിഞ്ഞു കൂടിയ ഭയം.. അതിനൊപ്പം താൻ സ്വപ്നങ്ങളിൽ മാത്രം കണ്ടിരുന്ന പേടിപ്പെടുത്തുന്ന സ്ഥലം..... അവിടുത്തെ ഇരുട്ട് നിറഞ്ഞ അന്തരീക്ഷം......

ഉള്ളിൽ അസ്വസ്ഥകൾ കുമിഞ്ഞു കൂടിയിരുന്നു അവളിൽ... വിഷമവും ഭയവും നുരഞ്ഞു പൊന്തി കുറച്ചു കാലങ്ങൾ ആയി തന്നിൽ നിന്നും അകന്നു നിന്ന വേദന തലച്ചോറിന് ഉള്ളിൽ കുത്തി തുടങ്ങിയതും അവളൊരു അലർച്ചയോടെ കണ്ണുകൾ അടച്ചു പിടിച്ചു......

" മിണ്ടാതെ ഇരിക്കെടീ... ഇവിടെ കിടന്നു അലറിയാൽ കൊന്ന് കളയും ഞാൻ...... "

പിന്നാലെ തന്നെ മുന്നിൽ നിൽക്കുന്നവന്റെ ഭീഷണി നിറഞ്ഞ വാക്കുകളും അവൾ കേട്ടിരുന്നു....
പേടിയോടെ ചുണ്ടുകൾ കടിച്ചു പിടിച്ചു കൊണ്ട് അവൾ മുഖം കുനിച്ചു.......

കല്യാണ വീട്ടിൽ കറന്റ്‌ പോകുന്ന സമയം വരെയും രുദ്രേട്ടന്റെ ഒപ്പം ആയിരുന്നു... മുന്നോട്ട് നടക്കുന്നതിനിടയിൽ ആരോ കയ്യിൽ പിടിച്ചു വലിക്കുന്നത് പോലെ ആണ് തോന്നിയത്.... ആരെന്നു നോക്കുകയോ...
ശബ്ദം ഉണ്ടാക്കുകയോ ചെയ്യുന്നതിന് മുന്നേ ആരോ വായ മൂടിയത് പോൽ തോന്നി....
പിന്നെ മുഖത്തേക്കായി സ്പ്രേ ചെയ്യുന്നത് പോലെയും........

പിന്നെ ഒന്നും ഓർമയില്ല.....
താൻ എവിടെ ആണ് വന്നു പെട്ടിരിക്കുന്നത് പോലും മനസിലാവുന്നില്ല........

" പേടിയാകുന്നു അമ്മാ........ "

അവളൊന്നു വിതുമ്പി കൊണ്ട് കണ്ണുകൾ ചിമ്മി... കണ്ണുകൾ നിറഞ്ഞൊഴുകി..... മുന്നിൽ നിൽക്കുന്നവരെ നോക്കാൻ തന്നെ ഭയം ആയിരുന്നു.....
അവരിലേക്ക് തിരിയുമ്പോൾ പോലും സ്വപ്നത്തിലെ ഓർമ്മകൾ ആണ് വേട്ടയാടുന്നത്........

പേടിയോടെ തല കുനിച്ചവൾ തറയിലേക്ക് തന്നെ നോട്ടമെയ്തിരുന്നു...... എന്നാൽ.......

Be Bold......!!

തൻറെ കയ്യിൽ കിടക്കുന്ന ചെയ്യിനിൽ കോർത്തിട്ടിരിക്കുന്ന വാക്കുകൾ....

അതിൽ കണ്ണുകൾ ഉടക്കിയതും ബെല്ല ഒരു നിമിഷം മറ്റെല്ലാം മറന്നു കൊണ്ട് അതിലേക്ക് തന്നെ നോക്കിയിരുന്നു........

മുന്നൊരിക്കൽ  ഒരു birthday ദിവസം ആദി ഗിഫ്റ്റ് കൊടുത്തതാണ് അവൾക്ക് ആ കൈ ചെയിൻ..........

അതിൽ തന്നെ നോട്ടമെയ്തു ഇരുന്നതും ആദി പല വട്ടമായി പറഞ്ഞു കൊടുത്ത പല കാര്യങ്ങളും അവൾക്കുള്ളിൽ തെളിഞ്ഞു..........

" Be Bold ചിന്നൂ..... നമ്മുടെ ജയവും പരാജയവും ഒക്കെ തീരുമാനിക്കുന്നത് നമ്മൾ തന്നെ ആണ്..... ഉള്ളിലെ തോന്നലുകൾ എല്ലാം മറവിക്ക് വിട്ടു കൊടുക്ക് നീ.........
നീ ഇപ്പോൾ കാണുന്നതെല്ലാം It's just a dream....
കണ്ണുകൾ തുറക്കുമ്പോൾ മാഞ്ഞു പോകും അതെല്ലാം.....
നിന്റെ ഉള്ളിലെ ഭയത്തിനും അത്രേ ആയുസ് ഉണ്ടാകാവൂ.....ഒരിക്കലും നമുക്ക് ഉള്ളിലെ ഭയം നമ്മളെ കൺട്രോൾ ചെയ്യാൻ അനുവദിക്കരുത്.........
അങ്ങനെ വന്നാൽ തോറ്റു പോകും നമ്മൾ...ഒരാളുടെ മുന്നിൽ പോയി നിൽക്കാൻ പോലുമാകാതെ ജീവിതത്തിൽ തോറ്റു പോകും.....
So.... Controll your fear.... And... Open your eyes.......
Look around.....
നിന്നെ ഭയപ്പെടുത്തുന്നതൊന്നും ഇവിടെയില്ല... നീ ഒറ്റയ്ക്കുമല്ല.... I'm always with you........ "

ആക്‌സിഡന്റ് കഴിഞ്ഞു ചികിത്സയിൽ ആയിരുന്ന നാളുകളിൽ ഇതേ സ്വപ്‌നങ്ങൾ കണ്ട് ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു ഇരുന്നു അലറി വിളിച്ചവൾക്ക് അരികിൽ ഇരുന്നു അവൻ പറഞ്ഞു കൊടുത്ത വാക്കുകൾ............

ഇന്ന് അതേ വാക്കുകൾ അവളുടെ ചെവിയിൽ വീണ്ടും മുഴങ്ങി.....
അവൾ പതിയെ കണ്ണുകൾ തുറന്നു തനിക്ക് മുന്നിൽ നിൽക്കുന്നവരെ നോക്കി......

അവർ അഞ്ചു പേരായിരുന്നു... മാത്യു അവൾക്കായി കാവൽ ഏല്പിച്ചു നിർത്തിയ ആളുകൾ...... ഓരോരുത്തരുടെ മുഖവും അവൾ ശ്രദ്ധിച്ചു... അവരുടെ കയ്യിലെ ആയുധങ്ങളും......

" എന്താടീ..... "

കൂട്ടത്തിലൊരുത്തന്റെ ചോദ്യം....!!
ചിന്നുവിന്റെ നോട്ടം കണ്ടത് കൊണ്ടാകണം... തിരികെ ഒരു ചോദ്യവുമായി അയാൾ അവളെയൊന്ന് തുറിച്ചു നോക്കി.......

മുൻപുണ്ടായിരുന്നത് പോൽ ഭയം അവളിൽ തോന്നിയില്ല.... പകരം ഉള്ളിൽ തെളിയുന്നത് ആദിയുടെ വാക്കുകൾ ആണ്.... ചെവിയിൽ മുഴങ്ങുന്നത് അവന്റെ സ്വരവും........

" ആർക്ക് മുന്നിലും ഭയന്ന് നിന്ന് പോകരുത് ചിന്നൂ... നിന്നെ ആരെങ്കിലും ഭയപ്പെടുത്താൻ ശ്രമിച്ചാൽ അവനെ തിരികെ ഭയം എന്തെന്ന് പഠിപ്പിച്ചു കൊടുത്തേ വിടാവൂ.....
അനുവാദമില്ലാതെ നിന്റെ ദേഹത്തു ഒരാൾ തൊട്ടാൽ പിന്നെയൊരു പെൺകുട്ടിയുടെ ദേഹത്തും തൊടാൻ ഭയക്കുന്നത് പോലെയുള്ള ശിക്ഷ കൊടുത്തു വിടണം......
ഇനിയുള്ള ലൈഫിൽ പലയിടങ്ങളിലും ഒറ്റപെട്ടു പോയേക്കാം.. ചിലപ്പോൾ അതുപോലുള്ള കെണിയിൽ പെട്ടിരിക്കാം.. അപ്പോഴും ധൈര്യം കൈവിടാതെ ചിന്തിക്കണം... നിന്നിൽ പേടിയില്ലെന്ന് അറിഞ്ഞാൽ മുന്നിൽ നിൽക്കുന്നവർ പതറും.. പിന്നെ നിനക്ക് അവരെ ഈസി ആയി നേരിടാം.....
മുന്നിൽ നിൽക്കുന്നവന്റെ കണ്ണിൽ നോക്കി മറുപടി കൊടുക്കാനുള്ള ഗട്സ് ഉണ്ടാവണം.....
ഞാൻ ഒരു പെൺകുട്ടി ആയി പോയി എന്നല്ല.... ഞാൻ ഒരു പെൺകുട്ടി ആണ്... എന്ന് ധൈര്യത്തോടെ പറയ്...... ചിന്നൂ.......
You are a strong girl........ "

ആദ്യമായി ഓരോന്ന് പഠിപ്പിച്ചു കൊടുത്തു ട്രെയിൻ ചെയ്യിക്കുന്നതിനിടയിൽ തനിക്ക് മുന്നിൽ തളർന്നു വീണവളെ കയ്യിൽ പിടിച്ചു ഉയർത്തി നേരെ നിർത്തി കൊണ്ട് അവൻ പറഞ്ഞു കൊടുത്ത വാക്കുകൾ....... ഒപ്പം.........

Bella...the Cute sister of adhi..... But......
Isabella..... the brave girl  of Arthur William....!!

ഹോസ്പിറ്റലിൽ ചികിത്സയിലായിരിക്കെ നടന്നു തുടങ്ങിയ തന്നെ കൈകളിൽ പിടിച്ചു കൊണ്ട് വന്നു മിററിനു മുന്നിൽ നിർത്തി തോളിൽ കൈ വെച്ചു ചിരിയോടെ പറഞ്ഞു തന്നവൻ......

ആ രംഗം മനസിൽ തെളിയവേ കണ്ണുകൾ ഒന്നു നിറഞ്ഞെങ്കിലും ആദിയുടെ വാക്കുകൾ അവളിൽ ആത്മ വിശ്വാസം എകിയിരുന്നു.....
കണ്ണുകൾ ഒന്ന് അടച്ചു.. ഡീപ് ബ്രീത് എടുത്തു കൊണ്ട് തൻറെ ഉള്ളിലെ ഭയവും തോന്നലുകളും അവൾ സ്വയം നിയന്ത്രിച്ചു തുടങ്ങി.......

ഇവിടെ നിന്നും രക്ഷപ്പെടണം....
ആദിയെയും ശിവേട്ടനെയും മമ്മയെയും ഒക്കെ കാണണം.... ഇവർക്ക് മുന്നിൽ പേടിച്ചു നിൽക്കില്ല........

Yeah.... I'm a girl.... I'm Strong.......

ഉള്ളിൽ പറഞ്ഞുറപ്പിച്ചു കൊണ്ടവൾ പതിയെ കണ്ണുകൾ തുറന്നു.......
തനിക്ക് മുന്നിൽ നിരന്നു നിൽക്കുന്നവരെ അവൾ കണ്ടിരുന്നു.... അവരുടെ കയ്യിലെ ആയുധങ്ങളെയും........

ഈ സമയം എതിർത്തു കൊണ്ടോ... ബഹളം ഉണ്ടാക്കിയോ തനിക്ക് രക്ഷപെട്ടു പോകാൻ കഴിയില്ല.... എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ തന്നെ ആലോചിച്ചു ചെയ്യണം........

ഉള്ളാലെ ഓരോന്ന് ചിന്തിച്ചു എടുത്തു കൊണ്ട് അവൾ ചുറ്റിനും നോക്കി..... ചെറിയൊരു കുടുസ് മുറിയാണ്.... അഞ്ചു പേര് നിന്നപ്പോൾ തന്നെ ശ്വാസം മുട്ടുന്നത് പോലെയുണ്ട്.... സൈഡിലായുള്ള കോണി പടികളും.....
അതിലൂടെ കയറിയാൽ മുകളിൽ എത്തുമോ.....?

മേലെ നിന്നുള്ള വെളിച്ചം മുകളിലെ പടികളിൽ തട്ടുന്നത് കണ്ടതും അവളൊരു സംശയത്തോടെ നെറ്റി ചുളിച്ചു.... പിന്നെ എന്തോ ആലോചിച്ചെന്ന പോലെ തൻറെ മുന്നിൽ നിൽക്കുന്നവർക്ക് നേരെ തിരിഞ്ഞു.........

" ശരിക്കും നിങ്ങളൊക്കെ ആരാണ് ചേട്ടാ... എന്നെ എന്തിനാ ഇവിടെ പിടിച്ചു കൊണ്ട് വന്നിരിക്കുന്നെ....... "

അഞ്ചു പേരുടെ മുഖത്തേക്കും അവളൊരു സംശയത്തോടെ നോക്കി.... ഇത്രയും നേരം പേടിച്ചു വിറച്ചിരുന്നവളുടെ ചോദ്യം..... അതിനേക്കാൾ ഉപരി പാതി ബോധം പോയത് പോലെയുള്ള മുഖ ഭാവം.......

കണ്ട് നിന്നവരിലും ചെറിയൊരു അമ്പരപ്പ് ആയിരുന്നു......
ഇങ്ങനൊരു ചോദ്യം ആയിരുന്നില്ലല്ലോ... കരഞ്ഞു നിലവിളിച്ചു ബഹളം വെയ്ക്കുന്നവളെ ആണ് അവർ പ്രതീക്ഷിച്ചു നിന്നത്.......

" എന്തേ നിനക്ക് ഇവിടെ നിന്ന് പോകണമെന്ന് തോന്നുന്നുണ്ടോ...... "

അവരിൽ ഒരുത്തൻ പുച്ഛത്തോടെ അവളെ നോക്കി...... ബാക്കിയുള്ളവരിലും ഏകദേശം അതേ ഭാവം തന്നെ ആയിരുന്നെങ്കിലും ബെല്ല അതൊന്നും മൈൻഡ് ചെയ്തിരുന്നില്ല......

" ഹേയ്... അങ്ങനെ പോകണമെന്നൊന്നും എനിക്ക് തോന്നുന്നില്ല... ഇവിടെ നല്ല രസം ഉണ്ട്...  ഞാൻ സിനിമയിൽ മാത്രമേ ഈ കിഡ്നാപ്പിങ് കണ്ടിട്ടുള്ളൂ.....നിങ്ങൾക്കറിയോ... എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് എന്നെ ഒരാൾ തട്ടിക്കൊണ്ടു പോകുന്നത്.... ശരിക്കും രസം ഉണ്ട്.... പിന്നെ നിങ്ങളൊന്നും മിണ്ടാത്തതാണ് എന്റെ പ്രശ്നം.... ബോർ അടിക്കുന്നു... അപ്പോൾ എന്തെങ്കിലും ഒക്കെ ചോദിക്കണ്ടേ.... അത്കൊണ്ട് ചോദിച്ചതാണ്......... "

അവളൊരു ചിരിയോടെ അവരെ നോക്കി.....
മുന്നിൽ നിൽക്കുന്നവരുടെ കണ്ണുകൾ ഒന്ന് മിഴിഞ്ഞു.... കയ്യിൽ ആയുധവും ഇതുപോലൊരു ഭീകര അന്തരീക്ഷം സൃഷ്ടിക്കുന്ന സ്ഥലവും.......

ആരായാലും ഭയന്ന് പോകും.... പ്രത്യേകിച്ചും ഒരു പെൺകുട്ടി..... പക്ഷെ..... ഇത്.....
ഇത്രയും ലാഘവത്തോടെ ഇരിക്കുന്നതെങ്ങനെ..........?

അവർ ഓരേ പോൽ മനസിൽ ചോദിച്ചു നിന്നതും.ബെല്ലയുടെ ചോദ്യം വീണ്ടും അവിടെ ഉയർന്നു കഴിഞ്ഞിരുന്നു......

" ചേട്ടാ... പറയ് ചേട്ടാ.... എന്നെ എന്തിനാ തട്ടി കൊണ്ട് വന്നത്.......? "

" മിണ്ടാതിരിക്കെടീ....... "

കൂട്ടത്തിലെ നേതാവ് എന്ന് തോന്നിക്കുന്നത് പോലൊരുത്തൻ അവളുടെ നേരെ ശബ്ദം ഉയർത്തി.....
അവിടമാകെ മുഴങ്ങിയ ശബ്ദവും അയാളുടെ മുഖഭാവവും.....
ചെറിയ രീതിയിൽ ഭയം തോന്നിയെങ്കിലും അവൾ അതിനെ പുറമെ കാണിച്ചില്ല........

" ഓഹ്... ഇത്രയ്ക്ക് കിടന്നു തൊള്ള തുറക്കേണ്ട... ഞാൻ ഒരു സംശയം ചോദിച്ചതല്ലേയുള്ളൂ..... അല്ലെങ്കിൽ തന്നെ ചോതിച്ചതിൽ എന്താണ് തെറ്റ്... ഒരു ഇന്ത്യൻ പൗര എന്ന നിലയിൽ ഇതൊക്കെ അറിയാനുള്ള അവകാശം എനിക്കുണ്ട്....... "

ഒന്നും മിണ്ടുകെമില്ല... മിണ്ടാനൊട്ട് സമ്മതിക്കത്തുമില്ല......
തന്നോട് ശബ്ദം ഉയർത്തിയവന് നേരെ ചുണ്ട് കോട്ടി കൊണ്ട് അവൾ മുഖം തിരിച്ചു........

എന്റെ ഇത്രയും നാളത്തെ ഗുണ്ടാ ജീവിതത്തിൽ ഞാൻ ഇതുപോലൊരു സാധനത്തിനെ കണ്ടിട്ടില്ലെന്ന് പറയുന്നത് പോലെ.....
അത്ഭുത ജീവിയെ കാണുന്നത് പോലെ ആയിരുന്നു അയാൾ അവളെ നോക്കി നിന്നത്.......

ഇതിനു ശരിക്കും ബുദ്ധിയും ബോധവും ഇല്ലേ... ഒന്ന് കരയുന്നു പോലുമില്ല......
ബെല്ലയെ കാണെ അയാൾ സ്വയം ചിന്തിച്ചു പോയി.......
അപ്പോഴും തൻറെ വലത് സൈഡിൽ നിൽക്കുന്നവനോട് വാ തോരാതെ സംസാരിച്ചു ഇരിക്കുകയായിരുന്നു അവൾ.......

" നിങ്ങൾ എന്നെ എന്താണ് ചെയ്യാൻ പോകുന്നെ... കൊല്ലില്ലെന്ന് എനിക്കുറപ്പാണ്.... "

" അതെന്താ നിനക്ക് അത്ര ഉറപ്പ്...... "

" ചേട്ടന്റെ മുഖം കണ്ടാൽ അറിഞ്ഞൂടെ ചേട്ടന് ഒരാളെ കൊല്ലാൻ ഉള്ള ധൈര്യം ഒന്നുമില്ലെന്ന്...... Cute ആയിരിക്കുന്നു...... "

ഗൗരവത്തോടെയുള്ള ചോദ്യത്തിന് ചെറുതായി നാണത്തോടെ ചിരിച്ചു കൊണ്ടുള്ള മറുപടി........
അതും cute ആണെന്ന്.... പറയുന്നതോ കാട്ടു കരടിയെ പോലെ താടിയും മുടിയും വളർത്തി ഇരിക്കുന്നവനോട്........

" അയ്യേ........ "

കൂട്ടത്തിലെ ലീഡർ അടക്കം കേട്ട് നിന്നവർ എല്ലാം തലയിൽ കൈ വെച്ച് വല്ലാത്തൊരു ഭാവത്തോടെ അവനെ നോക്കി....
അയാൾ ആകട്ടെ ചിരിക്കണോ.... കരയണോ എന്നറിയാതൊരു ഭാവത്തോടെയും..........

" നിങ്ങൾ എന്നെ കൊണ്ട് വന്നിട്ട് ക്യാഷ് ചോദിക്കുമോ.... അതിനാണോ കൊണ്ട് വന്നിരിക്കുന്നത്.... അങ്ങനെ ആണെങ്കിൽ എന്റെ ചേട്ടനോട് ചോദിക്ക്.... അവന്റെ കയ്യിൽ ഒരുപാട് ക്യാഷ് ഉണ്ട്.... എന്റെ ചേട്ടൻ ആയത് കൊണ്ട് പുകഴ്ത്തി പറയുവല്ല.... നല്ല സ്വഭാവം ആണ്... ചോദിക്കുന്നവർക്ക് എന്തും വാരി കോരി കൊടുക്കും...... നല്ല മനസാണ് അവന്......... "


അവൾ വീണ്ടും നിർത്താതെ സംസാരിച്ചു കൊണ്ടിരുന്നു..... ആദ്യമൊക്കെ വാ പൊളിച്ചു നിന്നവർ പിന്നെ ഇത് നിർത്തുന്നില്ലെന്ന് കണ്ടതും വിരട്ടി നോക്കി.......
എന്നിട്ടും രക്ഷയില്ലെന്ന് കണ്ടതോടെ അവൾക്ക് മുന്നിൽ നിന്നും മാറി ഓരോ മൂലയിലായി കുത്തി ഇരുന്നു.........


മടുപ്പ് തോന്നി തുടങ്ങിയിരുന്നു അവരിൽ...ഒരു പക്ഷെ ലൈഫിൽ ആദ്യമായിട്ടാവും സ്വന്തം ജോലിയെ പോലും വെറുത്തു പോകുന്ന രീതിയിൽ അവർ നിന്ന് പോകുന്നത്........

ആദ്യമായിട്ടാണ് തട്ടിക്കൊണ്ടു പോകുന്നത് പോലും.... ഈ സ്വഭാവം വെച്ച് ഇതിനെയൊക്കെ ആര് തട്ടിക്കൊണ്ടു പോകാൻ ആണ്.......

" ആ ടേപ് എടുത്തു അതിന്റെ വായിൽ ഒട്ടിക്കേടാ... കുറച്ചു സ്വസ്ഥത കിട്ടട്ടെ........ "

സഹികെട്ടതും കൂട്ടത്തിലൊരുത്തൻ വിളിച്ചു പറഞ്ഞതും ബെല്ലയുടെ കണ്ണുകൾ മുന്നിലേക്ക് നീണ്ടു....
ഓർഡർ കിട്ടിയത് കൊണ്ട് ടേപ്പ് എടുത്തു തനിക്ക് നേരെ നടന്നു വരുന്നവനെ അവൾ കണ്ടിരുന്നു...................

" ചേട്ടാ എന്റെ വായ മൂടാൻ പോകുവാണോ...... "

ടേപ് എടുത്തു തനിക്കു മുന്നിൽ എത്തി നിൽക്കുന്നവനെ അവളൊരു സംശയത്തോടെ നോക്കി.......

" ആണെങ്കിൽ......? "

" അയ്യോ... മുടല്ലേ.... എനിക്കൊരു കാര്യം പറയണമായിരുന്നു....... "

" എന്ത്......? "

" എനിക്കൊന്ന് യൂറിൻ പാസ്സ് ചെയ്യാൻ പോകണമായിരുന്നു....... "

സംശയത്തോടെ ചോദിച്ചു നിന്നതും തനിക്ക് കിട്ടിയ മറുപടി.......
അയാൾ ഒരു അമ്പരപ്പോടെ അവളെ നോക്കി........

" എന്തെന്ന്...... "

ചോദിക്കുമ്പോൾ മറ്റു നാല് പേരുടെയും ശബ്ദം ഒരുപോൽ അയാൾക്കൊപ്പം അവിടെ മുഴങ്ങിയിരുന്നു.........

" ശ്യോ... പറഞ്ഞത് കേട്ടില്ലേ... എനിക്ക് യൂറിൻ പാസ്സ് ചെയ്യണമെന്ന്....വല്ലാതെ അർജെന്റ് ആണ്......... എന്നെ ഒന്ന് കൊണ്ട് പോകുവോ... ഇല്ലെങ്കിൽ ഞാൻ ഇവിടെ പോകും... പിന്നെ കണസാ കുണസാ പറഞ്ഞു വരരുത്......... "

അത്ര മേൽ ദയനീയ ഭാവത്തോടെ ചോദിക്കുന്നവൾ......
സംശയിക്കാൻ ഒന്നും തോന്നിയില്ല.....
ഇനി സമ്മതിച്ചു കൊടുത്തില്ലെങ്കിൽ തന്നെ പറഞ്ഞത് പോൽ ചെയ്തു കളയും.....
കുഴപ്പക്കാരിയാണെന്ന് ഈ കുറഞ്ഞ നേരം കൊണ്ട് തന്നെ മനസിലാക്കിയെടുത്തിരിക്കുന്നു.......

വീണ്ടും ഒരു പ്രശ്നം ഉണ്ടാക്കാൻ തല്ക്കാലം ആഗ്രഹം ഇല്ല.........

" ടാ.... അതിനെ കൊണ്ട്പ്പോയി എവിടെ ആണെന്ന് വെച്ചാൽ കാണിച്ചു കൊടുത്തിട്ട് വാ...... "

ഒരു മുഷിച്ചിലോടെ ബെല്ലയെ നോക്കി കൊണ്ടയാൾ അരികിൽ ഇരിക്കുന്നവന് നിർദേശം കൊടുത്തു.......
അത് കേൾക്കെ ബെല്ലയുടെ ചുണ്ടുകൾ വിടർന്നു.... അവൾക്കും ആവശ്യം അത് തന്നെ ആയിരുന്നു.......
അതിന് വേണ്ടിയാണ് ഈ കാണിച്ചു കൂട്ടിയതൊക്കെയും..........

അവളിൽ ആശ്വാസത്തിന്റെതായ നെടുവീർപ്പ് ഉയർന്നിരുന്നു.....
തൊട്ടടുത്ത നിമിഷം അവളുടെ കയ്യിലെയും കാലിലെയും കെട്ടുകൾ അഴിഞ്ഞു......

" നടക്ക്..... "

അവളെ ഒന്ന് നോക്കി കൊണ്ട് അയാൾ മുന്നോട്ട് നടന്നു... പിന്നാലെ ബെല്ലയും......
ചുറ്റിനും ഇരിക്കുന്നവർക്ക് ഇടയിലൂടെ തന്റെ മുന്നിൽ നടക്കുന്നവന് പിന്നാലെ അവൾ അയാളെ പിൻ തുടർന്നു കൊണ്ട് നടന്നു.......

മുകളിലേക്കുള്ള പടവുകൾ ഓരോന്നായി കയറവേ അവൾ ചുറ്റിനും നിരീക്ഷിച്ചിരുന്നു.... ഏറ്റവും മുകളിൽ എത്തിയ നേരം പുറത്തേക്കുള്ള വാതിലും അവൾ കണ്ടു......


" ദേ.... ഇതാണ് ബാത്റൂം.. പോയിട്ട് വാ... വേലത്തരം ഇറക്കാൻ നോക്കണ്ട.... ഞാൻ വെളിയിൽ തന്നെ ഉണ്ട്........ "

ഗൗരവം നിറഞ്ഞൊരു ഭാവത്തോടെ തന്നെ നോക്കി അകത്തേക്ക് വിരൽ ചൂണ്ടുന്നയാൽ......
പാന്റിന്റെ ബാക്കിൽ ഒരു തോക്ക് അല്ലാതെ മറ്റു ആയുധങ്ങൾ ഒന്നും അയാളുടെ കൈ വശമില്ല.......

അടിമുടി മൊത്തത്തിൽ അയാളെ നിരീക്ഷിച്ചു നിന്നവൾ കൂടുതൽ ഒന്നും പറയാതെ ചെറിയൊരു ചിരിയോടെ അയാളെ നോക്കി കൊണ്ട് ബാത്‌റൂമിനു ഉള്ളിലേക്ക് കയറി...........

അവിടുത്തെ സ്റ്റാഫുകൾക്കായി പണി തീർത്തിരുന്നതാണ് ആ വാഷ്റൂം.......

ഉള്ളിൽ കയറി ഡോർ ലോക്ക് ചെയ്തതും അവളൊന്നു ചുറ്റിനും നോക്കി........
അത്യാവശ്യം ഉള്ള സാധനങ്ങൾ അല്ലാതെ പിന്നെ രക്ഷപെടനായി അവിടെ ഒന്നും തന്നെയില്ല.........

എന്നിട്ടും ജനൽ പടിയിൽ കൈകൾ നീട്ടി പരത്തിയപ്പോൾ കിട്ടിയൊരു തുരുമ്പ് പിടിച്ച ബ്ലേഡ് അവൾ കയ്യിൽ എടുത്തു പിടിച്ചു.......

മുകൾ നിലയിൽ താനും തനിക്ക് കൂട്ട് വന്നിരിക്കുന്നവനും മാത്രമേയുള്ളൂ..... എങ്ങനെയും എതിർത്തു ബാക്കിയുള്ളവർ വരുന്നതിനു മുന്നേ വെളിയിൽ കടക്കണം........

ഉള്ളിൽ ഉറപ്പിച്ചു കൊണ്ടവൾ താൻ ഇട്ടിരിക്കുന്ന ഡ്രസ്സിലേക്ക് നോക്കി....
ഫങ്ക്ഷനിൽ ധരിച്ചിരുന്ന വസ്ത്രം ആണ് ...... ഇതും ധരിച്ചു കൊണ്ട് സ്പീഡിൽ ഒന്നു നടക്കാൻ കൂടി കഴിയില്ല..   പിന്നെ ആണ് എതിർത്തു നിൽക്കുന്നത്.........

തല്ക്കാലം ഇത് വേണ്ട....
ദേഹത്തായി സെറ്റ് ചെയ്തിരുന്ന ഷാൾ അവൾ പതിയെ അഴിച്ചെടുത്തു.... ഒപ്പം പാവാടയും.......
അടിയിൽ ഇട്ടിരുന്നത് ഒരു ജോഗ്ഗർ ജീൻസ് ആണ്.... ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ നേരം എളുപ്പമാകാൻ കയ്യിൽ കരുതിയത്.......

തല്ക്കാലം ഇത് രണ്ടും മതി.........

അത്രത്തോളം വെയിറ്റ് തോന്നിപ്പിച്ചിരുന്ന ലഹങ്കയുടെ പാവാട കയ്യിൽ ഭദ്രമായി കരുതി കൊണ്ടവൾ പതിയെ വാതിൽ തുറന്നു.......
മുന്നിൽ കാവൽ നിൽക്കുന്നവനെ അവൾ കണ്ടിരുന്നു..... പുറം തിരിഞ്ഞു നിൽക്കുന്നതിനാൽ തന്നെ അവൻ ബെല്ലയെ കണ്ടിരുന്നില്ല.......

എന്നാൽ.... ഡോർ ലോക്ക് മാറുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കാനായി ശ്രമിച്ചതും അതിന് മുന്നേ ബെല്ലയുടെ ഷാൾ അവന്റെ തലയിലൂടെ വീണിരുന്നു..........

" ഹേയ്....... "

..പെട്ടെന്നുള്ള നീക്കത്തിൽ അവനൊന്നു അമ്പരന്നു.... എന്ത് സംഭവിച്ചെന്ന് മനസിലാക്കിയെടുക്കാൻ തന്നെ അൽപ്പം താമസിച്ചു ..ശബ്ദം ഉണ്ടാക്കി കൊണ്ടവൻ തലയിൽ നിന്ന് അത് എടുത്തു മാറ്റാനായി ശ്രമിച്ചു... എങ്കിലും.....

. അതിന് മുന്നേ ബെല്ലയുടെ കാൽ ശക്തിയിൽ അവന്റെ പുറത്തായി അമർന്നു കഴിഞ്ഞിരുന്നു..........

" ആഹ്ഹ്....... "

വലിയൊരു ശബ്ദത്തോടെ മുന്നിലേക്ക് മറിഞ്ഞു വീണവൻ... ബെല്ലയൊന്നു ചുറ്റിനും നോക്കി....അടുത്തൊന്നും ആരുമില്ല.... ശബ്ദം താഴെയുള്ളവർ വരുന്നതിനു മുന്നേ ഇവനെ ശരിയാക്കണം.......

ഞെട്ടിപിടഞ്ഞു എഴുന്നേൽക്കാൻ ശ്രമിക്കുന്നവനെ കണ്ടതും അവൾ ബാത്‌റൂമിന്റെ വാതിൽക്കൽ നിന്നും അവന്റെ പുറം ലക്ഷ്യമാക്കി എടുത്തു ചാടി.......

ഹീൽ ഇട്ട പാദങ്ങൾ ശക്തിയിൽ പുറത്തു അമർന്നതും നട്ടെല്ല് തുളച്ചു ഇറങ്ങി പോകുന്നത് പോലെയാണ് അവന് തോന്നിയത്.......

" നിനക്കെന്നെ തട്ടി കൊണ്ട് പോകണം അല്ലേടാ കാലാ...... "

തലങ്ങും വിലങ്ങും ചവിട്ടി കൊണ്ട് ബെല്ല വിളിച്ചു കൂവുമ്പോഴും വേദനയോടെ ഒന്നു നിരങ്ങാൻ മാത്രമേ അയാൾക്ക് കഴിഞ്ഞിരുന്നുള്ളൂ.........

" ടീ....... "

ഹാളിന്റെ അങ്ങേ തലയ്ക്കൽ നിന്നും കെട്ട ശബ്ദം... ഞെട്ടലോടെ നോക്കിയവൾ തൻറെ നേരെ നടന്നടുക്കുന്നവളെ കണ്ടിരുന്നു......
തൻറെ കാൽ ചുവട്ടിൽ കിടന്നിരുന്നയാളുടെ പാന്റിന്റെ ബാക്കിൽ നിന്നും ഗൺ എടുത്തു കൊണ്ട് അവൾ അവർക്ക് നേരെ ചൂണ്ടി........

" എന്റെ അടുത്തേക്ക് വന്നാൽ ഞാൻ ഷൂട്ട് ചെയ്യും....... "

ഗൺ പോയിന്റ് ചെയ്തു കൊണ്ട് അവൾ വിളിച്ചു കൂവി... മുന്നോട്ട് നീങ്ങിയവർ ഒരു നിമിഷം ഒന്ന് ഭയന്നു...... മുന്നോട്ട് ചുവട് വെയ്ക്കാതെ അവർ ഒന്ന് പതറിയെങ്കിലും കൂട്ടത്തിലെ തലവൻ ചെറിയൊരു പുച്ഛത്തോടെ അവൾക്ക് നേരെ നടന്നടുത്തു........

" എങ്കിൽ ഷൂട്ട് ചെയ്യെടീ....... "

അയാൾ അവളെ ഒന്ന് അടിമുടി നോക്കി..... അവളുടെ കൈ വിറയ്ക്കുന്നത് അയാൾ ശ്രദ്ധിച്ചിരുന്നു..... അതിലൂടെ അവൾക്ക് ഷൂട്ട്‌ ചെയ്യാൻ അറിയില്ലെന്ന് അയാൾ മനസിലാക്കി എടുത്തു.....

മുന്നിൽ വന്നു നിൽക്കുമ്പോഴും അവൾ തന്നെ ഒന്നും ചെയ്യില്ലെന്ന് അയാൾക്ക് ഉറപ്പായിരുന്നു.... അതിനുള്ള ധൈര്യം അവളിൽ ഇല്ലെന്നും....... എന്നാൽ......

തൻറെ മുഖത്തിന്‌ നേരെ വീശിയ ഗൺ....
അയാൾ ഒരു അലർച്ചയോടെ മഖം പൊത്തി... തോക്കിന്റെ മറു ഭാഗം തിരിച്ചു പിടിച്ചു കൊണ്ട് ബെല്ല അയാളുടെ മുഖത്ത് തന്നെ പഞ്ചു ചെയ്തിരുന്നു......

മുഖം പൊത്തിയ കൈകളിൽ നിറഞ്ഞ ചോര.... അടിയുടെ ശക്തിയിൽ മൂക്കിൽ നിന്നും ഒഴുകിയതാണ്......
ദേഷ്യത്തോടെ അയാൾ ഉച്ചത്തിൽ അലറി..........

" നോക്കി നിൽക്കാതെ അവളെ പിടിക്കെടാ..... "

വെളിയിലേക്ക് ഓടുന്നവളെ ചൂണ്ടി കാണിച്ചു കൊണ്ടാണ് അയാൾ കൂടെയുണ്ടായിരുന്നവരോട് അലറിയത്........

രണ്ട് പേരെ വീഴ്ത്തി ഇനിയുള്ളത് വെറും മൂന്ന് പേർ.......

തനിക്ക് പിന്നാലെ അലറി കൊണ്ട് നടന്നടുക്കുന്നവരെ കണ്ടതും ബെല്ല അവർക്ക് നേരെ പാഞ്ഞു.....
ഏറ്റവും മുന്നിൽ വരുന്ന ഒന്നാമന്റെ പിടിയിൽ നിന്നും ഒഴിഞ്ഞു മാറി കൊണ്ടവൾ രണ്ടാമന്റെ അരികിൽ എത്തി......

തന്നെ കീഴ്പ്പെടുത്താനായി ശ്രമിക്കുന്നവനെ എതിർക്കുമ്പോഴും തൻറെ വിരലിനിടയിൽ വെച്ചിരുന്ന ബ്ലേഡ്നാൽ അവരുടെ ദേഹത്ത് മുറിവുകൾ ഉണ്ടാക്കി........

ചെറിയ... ചെറിയ... മുറിവുകൾ ആണെങ്കിലും അതെല്ലാം തന്നെ ശരീരത്തിന്റെ പ്രധാന ഭാഗങ്ങളിൽ ആണ്..... കൂടെ തുരുമ്പിന്റെ അംശംവും......

വേഗതയോടെ നീങ്ങിയവൾ തനിക്ക് മുന്നിൽ നിൽക്കുന്ന അവസാനത്തെ ആളെയും ഇടിച്ചിട്ട് കൊണ്ട് വെളിയിലേക്ക് പാഞ്ഞു......

കൂടെ അവരുടെ പോക്കറ്റിൽ നിന്ന് കൈക്കലാക്കിയ ഫോണും അവൾ എടുത്തിരുന്നു....
വെളിയിലേക്ക് നടക്കുന്നതിനൊപ്പം അതിൽ കിരണിന്റെ നമ്പർ അവൾ ഡയൽ ചെയ്തു.......

ആദി ഇവിടെ ഇല്ല.... ശിവയുടെ നമ്പർ ഉള്ളിലെ വെപ്രാളത്തിൽ അവൾക്ക് കിട്ടുന്നുണ്ടായില്ല... പിന്നെയുള്ളത് കിരൺ ആണ്... എപ്പോഴും കൂടെയുള്ളത് കൊണ്ട് ആ നമ്പർ അവൾക്ക് കാണാപാടവും ആണ്.........

ഫോൺ കാളിൽ തന്നെ ശ്രദ്ധ പതിപ്പിച്ചു കൊണ്ട് അവൾ മുന്നോട്ട് നടന്നു......
കുറച്ചു റിങ്ങുകൾക്ക് ശേഷം കാൾ കണക്ട് ആയതറിഞ്ഞു ആശ്വാസത്തോടെ സംസാരിച്ചു കൊണ്ട് കാലുകൾ വെളിയിലേക്ക് വെച്ചതും........

" ഹലോ... കിരൺ...... ആഹ്ഹ്ഹ്ഹ്........ "

മുന്നിൽ നിന്നും വയറിലായി പതിഞ്ഞ കാലുകൾ.....
വേദനയാൽ പുളഞ്ഞു പോയവൾ അലർച്ചയോടെ പിന്നിലേക്ക് തെറിച്ചു വീണു... ആ വീഴ്ചയിൽ അവളുടെ കയ്യിൽ നിന്നും ഫോണും തെറിച്ചു പോയിരുന്നു.........

" ഹലോ... ഹലോ....... ചിന്നു..... ഹേയ്..... "

അരികിൽ നിന്നും കുറച്ചു നീങ്ങി കിടക്കുന്ന ഫോണിലൂടെ കേൾക്കുന്ന കിരണിന്റെ ശബ്ദം.......
വയറിലെ വേദനയിൽ ശ്വാസം എടുക്കാൻ പോലും പറ്റാത്തൊരു അവസ്ഥയിൽ ആയിരുന്നു ബെല്ല...........

എങ്കിലും വയറിൽ ഒരു കയ്യാൽ പൊതിഞ്ഞു കൊണ്ടവൾ പതിയെ മുന്നോട്ട് നിരങ്ങി  കൈകൾ നീട്ടി ഫോൺ എടുക്കാനായി ശ്രമിച്ചെങ്കിലും അതിന് മുൻപേ മറ്റൊരാൾ ഫോൺ കൈക്കലക്കി കഴിഞ്ഞിരുന്നു..........

അവളൊന്നു കണ്ണുകൾ ഉയർത്തി തനിക്ക് മുന്നിൽ നിൽക്കുന്നയാളെ നോക്കി.......
ആ മുഖം അവൾക്ക് പരിചിതമാണ്... ന്യൂസിലൂടെയും അല്ലാതെയും അവൾ നേരിട്ട് കണ്ടും കേട്ടും അറിഞ്ഞിട്ടുള്ള വ്യക്തി...........

" മാത്യു....... "

ഒരു തളർച്ചയോടെ പതിയെ പറഞ്ഞു നിർത്തിയതും........

" രക്ഷപെടാൻ നോക്കുവായിരുന്നോടീ....#@@₹%..... "

കേട്ടാൽ അറയ്ക്കുന്ന രീതിയിലെ തെറിയുമായി അയാളുടെ കാലുകൾ വീണ്ടും ശക്തിയിൽ അവളുടെ വയറിൽ പതിഞ്ഞു കഴിഞ്ഞിരുന്നു.......

കണ്ണുകൾ തുറിച്ചു ശ്വാസം എടുക്കാൻ കഴിയാതെ ബെല്ല വളഞ്ഞു പോയി......

അടി വയറ്റിൽ അറിയുന്ന ശക്തമായ വേദന.....
ഉറക്കെ കരഞ്ഞു കൊണ്ട് അവൾ വയറിൽ കൈകൾ ചേർത്ത് പിടിച്ചു കൊണ്ട് ചുരുണ്ടു കൂടി....
കണ്ണുകൾ നിറഞ്ഞൊഴുകി...
തിരിയെ പ്രതികരിക്കുന്നത് പോയിട്ട് എഴുന്നേറ്റ് നിൽക്കാൻ പോലും അവൾക്ക് കഴിഞ്ഞിരുന്നില്ല.......

" പിടിച്ചു തൂക്കിയെടുക്കെടാ അവളെ...... "

പുച്ഛത്തോടെ അവളെ നോക്കി നിന്നവൻ... തൻറെ കൂടെ വന്നവർക്കായി നിർദേശം നൽകിയതും അവർ അവളെ ഇരു കയ്യിലും പിടിച്ചു വലിച്ചു എഴുന്നേൽപ്പിച്ചു നിർത്തി... നേരെ നിവർന്നു നിൽക്കാനുള്ള ശക്തി ബെല്ലയിൽ അപ്പോഴും ഉണ്ടായിരുന്നില്ല......

മാത്യു ഒരു പുച്ഛത്തോടെ അവളെ നോക്കി... പിന്നെ ചുറ്റിനും വീണു കിടക്കുന്നവരിലേക്കും.... ബെല്ലയുടെ ചെറുത്തു നിൽപ്പിൽ വീണു പോയവർ......

" ഉശിരില്ലാത്ത നായ്ക്കൾ....... "

അവരെയൊന്ന് നോക്കി പുച്ഛം നിറഞ്ഞൊരു ഭാവത്തോടെ പിറുപിറുത്തു കൊണ്ട് അയാൾ ബെല്ലയ്ക്ക് നേരെ തിരിഞ്ഞു.......
ഇരു കൈകളിലും പിടിച്ചവർ നേരെ നിർത്തിയിട്ടും അവൾ തളർന്നു പോയിരുന്നു......

" കുറെ കേട്ടിട്ടുണ്ട് നിന്നെ പറ്റി.... കയ്യിൽ കിട്ടാൻ നോക്കിയിരിക്കുകയായിരുന്നു.... അന്ന് നീ എന്റെ പിള്ളേരെ തല്ലിയൊടിച്ചു... ഇപ്പോൾ ഇവരെയും.... എന്നിട്ട് ഇപ്പോൾ എന്നാ പറ്റി.... അടിയ്ക്കുന്നില്ലേ....എവിടെ പോയെടീ നിന്റെ ആരോഗ്യമൊക്കെ... എന്തേ ഇവിടെ നിന്ന് രക്ഷപെടാൻ തോന്നുന്നില്ലേ...... അതോ നിന്റെ ആവേശം ഒക്കെ പോയോ......... "

മുഖം കുനിച്ചു നിന്നവളുടെ തലമുടിയിൽ ശക്തിയിൽ പിടി മുറുക്കി തനിക്ക് മുഖം പിടിച്ചു ഉയർത്തി കൊണ്ടാണ് അയാൾ ചോദിച്ചത്......
തലമുടി പറിഞ്ഞു പോകുന്ന വേദന അനുഭവപ്പെട്ടെങ്കിലും അവൾ കരഞ്ഞില്ല.... വേദന കടിച്ചു പിടിച്ചു ദേഷ്യം നിറഞ്ഞൊരു ഭാവത്തോടെ അവൾ മാത്യുവിനെ നോക്കി.........

" കൈ പിടിച്ചു വെച്ചിട്ടല്ല... ധൈര്യം നോക്കേണ്ടത്...... നിങ്ങൾക്ക് ധൈര്യം ഉണ്ടെങ്കിൽ ഇവരോട് എന്റെ കയ്യിലെ പിടി വിടാൻ പറയ്........ "

പുച്ഛം നിറഞ്ഞൊരു ഭാവത്തോടെ പറയുന്നവൾ... അതും യാതൊരു പേടിയുമില്ലാതെ തൻറെ മുഖത്ത് നോക്കി പറഞ്ഞ വാക്കുകൾ.......
മാത്യു ഒരു അൽപ്പം അത്ഭുതത്തോടെ അവളെ നോക്കി......

എങ്കിലും സമർത്ഥമായി അതിനെ മറച്ചു പിടിച്ചു കൊണ്ട് അയാൾ ദേഷ്യത്തോടെ അവളെ നോക്കി.....

" ആ നാറിയുടെ പെങ്ങൾ അല്ലെ... കുറച്ചു ധൈര്യമൊക്കെ ആവാം... പക്ഷെ അതെന്റെ മുന്നിൽ വേണ്ട ... കേട്ടോടീ..... "

അലർച്ചയോടെ പറഞ്ഞു കൊണ്ട്....അവളുടെ മുടിയിൽ നിന്നും കൈകൾ എടുത്ത് മാറ്റി കൊണ്ടയാൾ പിന്നിലേക്ക് നീങ്ങി നിന്നു.......

ആ സമയവും ഭയക്കാതെ ധൈര്യത്തോടെ തന്നെ നോക്കി നിൽക്കുന്നവളുടെ മുഖം അയാളെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തിയത്......

" ആരെ കണ്ടിട്ടാണ് നീ അഹങ്കരിക്കുന്നത്... ആദിയേയോ... അവൻ വരില്ല... അവനെ നീയിനി കാണുകയുമില്ല...... അവനിവിടെ എത്തുന്നതിനു മുൻപേ നിന്നെ ഞാൻ നാട് കണ്ടതും... അങ്ങ് വിദേശത്തേക്ക്.... അവിടുള്ള സായിപ്പുമാരുടെ വിഴുപ്പ് ചുമന്നു ജീവിക്കേണ്ടി വരും നീയിനി.... മുൻപും അങ്ങനെ തന്നെ ആയിരുന്നല്ലോ... അത്കൊണ്ട് നിനക്ക് അതികം ബുദ്ധിമുട്ടേണ്ടി വരില്ല..... "

പരിഹാസം നിറഞ്ഞ വാക്കുകളോടെ അയാൾ അവളെ നോക്കി.....
ബെല്ലയ്ക്കു ഒന്നും തന്നെ മനസിലായിരുന്നില്ല... മാത്യു പറയുന്നത് എന്താണെന്നോ... അയാൾ ഉദ്ദേശിക്കുന്നത് എന്താണെന്നോ അവൾക്ക് പിടി കിട്ടിയില്ല.....

ഒന്ന് മാത്രം അറിയാം.....
തന്നെ ഇവിടെ നിന്നും മറ്റേതോ നാട്ടിലേക്ക് കയറ്റി അയക്കാൻ ശ്രമിക്കുകയാണെന്ന്.....
ഉള്ളിൽ നിറഞ്ഞ ഭയം ഉള്ളിൽ തന്നെ അടക്കി കൊണ്ട് അവൾ അയാളെ നോക്കി.......

" അതൊക്കെ നിങ്ങളുടെ ആഗ്രഹം മാത്രം ആണ്... എന്നെ രക്ഷിക്കാൻ  ആദിയുടെ സഹായം ഒന്നും വേണ്ട എനിക്ക്... അതിനുള്ള വഴിയൊക്കെ എനിക്കറിയാം.... രണ്ട് തവണയും ഞാൻ ഒറ്റയ്ക്കാണ് നിങ്ങൾ അയച്ച ആളുകളെ തോൽപ്പിച്ചത്... ഇപ്പോഴും അതിനുള്ള തന്റേടം എനിക്കുണ്ട്.... ധൈര്യം ഇല്ലാത്തത് നിങ്ങൾക്കാണ്....
വാലാട്ടി നടക്കാൻ ഇത്പോലെ കുറെ ഗുണ്ടകൾ ഉണ്ടെങ്കിൽ അല്ലെ നിങ്ങളൊക്കെ വെളിയിൽ ഇറങ്ങൂ.... അതല്ലാതെ ഒരാൾക്ക് മുന്നിൽ നിൽക്കാനുള്ള ധൈര്യം ഉണ്ടോ തനിക്ക്.....
ഉണ്ടെങ്കിൽ ഈ ഗുണ്ടകളുടെ ബലം കാണിച്ചു പേടിപ്പിക്കാതെ എന്നെ ഒറ്റയ്ക്ക് എതിർത്തു നോക്ക്......... അപ്പോൾ ഞാൻ സമ്മതിക്കാം താൻ എന്തോ വലിയ സംഭവം ആണെന്ന്......... "


മുന്നിൽ നിൽക്കുന്നവനെ ഒന്നുമല്ലാത്തക്കി കൊണ്ടുള്ള അവളുടെ വാക്കുകൾ.....
അതും ആദി പറഞ്ഞു കൊടുത്തതാണ് അവൾക്ക്... എത്ര ശക്തിയുള്ളവൻ ആണെങ്കിലും ധൈര്യത്തോടെ നിന്നാൽ നിസാരമായ വാക്കുകൾ കൊണ്ട് അയാളുടെ കോൺഫിഡൻസ് തകർക്കാം എന്നത്.......

മാത്യുവിനെ തളർത്തുകയായിരുന്നു അവളുടെ ലക്ഷ്യം... അത്പോലെ തന്നെ ആണ് നടന്നതും.....
തന്നെ തീർത്തും ചെറുതാക്കി കൊണ്ടുള്ള അവളുടെ വാക്കുകൾ.......

" ഛീ... നിർത്തേടീ...... "

ദേഷ്യം കൊണ്ട് വിറച്ചവൻ അവളുടെ ഇരു കവിളിലും കൈകൾ വീശിയടിച്ചു......
കവിളിൽ പതിഞ്ഞ പ്രഹരത്തിനൊപ്പം വായിൽ അറിഞ്ഞ ഇരുമ്പ് ചുവയും....
കവിളിൽ ഉണ്ടാകുന്ന പുകച്ചിലും......

ചുണ്ടിലൂടെ ചോര ഒഴുകി ഇറങ്ങിയിട്ടും അവൾ കരഞ്ഞില്ല.... ചെറു പുച്ഛത്തോടെ തന്നെ ആണ് അവൾ മാത്യുവിനെ നോക്കിയത്.....
അത് കൂടി കാണെ അയാളുടെ മുഖം ചുവന്നു വലിഞ്ഞു മുറുകി......

" മയക്കിയിട്ട് എടുത്തോണ്ട് പോടാ ഇവളെ..... "

അരികിൽ നിൽക്കുന്നവനോടായി അയാൾ വിളിച്ചു കൂവി.....
ബെല്ല ഒരു സംശയത്തോടെ നിന്നതും മാത്യുവിന്റെ ഓർഡർ പ്രകാരം തനിക്ക് നേരെ വരുന്നവരെ അവൾ കണ്ടിരുന്നു......

" നിങ്ങൾ എന്ത് ചെയ്യാൻ പോകുവാ....? "

തന്നെ പിടിച്ചിരിക്കുന്ന കൈകൾ അവൾ ശക്തിയിൽ കുതറി എറിയാനായി നോക്കി.... ഇരു കൈകളിലും പിടിച്ചു വെച്ചിരിക്കുന്നവരുടെ ശക്തിയിൽ അവൾക്ക് അതിനായി സാധിക്കുമായിരുന്നില്ല.....

തൻറെ ആളുകളുടെ കയ്യിൽ കിടന്നു പിടയ്ക്കുന്നവളെ കണ്ടതും മാത്യുവിൽ ചിരി വിടർന്നു.....

" എന്തേ നിനക്ക് ഇപ്പോൾ പേടിയാകുന്നുണ്ടോ... ഇങ്ങനെ പേടിക്കാതെ... അനുഭവിക്കാൻ കിടക്കുന്നതല്ലേയുള്ളൂ.... നിന്നെ ഞാൻ വെറുതെ വിടില്ല... എന്റെ മകനെ കൊലയ്ക്ക് കൊടുത്തവൾ ആണ് നീ.......
നീയും നിന്റെ ആങ്ങളയും അനുഭവിക്കാൻ പോകുന്നതേയുള്ളൂ... നിനക്ക് വേണ്ടിയല്ലേ അവൻ ലൂയിയെ കൊന്നത്..... ഇനി നിനക്ക് വേണ്ടി അവൻ ആരെയൊക്കെ കൊല്ലുമെന്ന് ഞാൻ ഒന്ന് നോക്കട്ടെ........ "

" മിഖായേലിന്റെ പെങ്ങൾ സായിപ്പിന് കിടക്ക വിരിയുന്നവളായി ജീവിക്കട്ടെ ഇനിയുള്ള കാലം.. എങ്കിലേ എന്റെ ഉള്ളിലെ പക അടങ്ങൂ...... "

പകയോടെയും വെറുപ്പോടെയും മാത്യു പറഞ്ഞ വാക്കുകൾ......
ബെല്ലയുടെ നെറ്റി ചുളിഞ്ഞു.....
പഴയതെല്ലാം മറവിയിൽ വിട്ടു കൊടുത്തവൾക്ക് മാത്യു പറഞ്ഞത് മനസിലായതിമില്ല...

ലൂയി ആരാണ്...? അത്പോൽമിഖായേൽ...!!

ഇവരൊക്കെ ആരാണ്....?
ഇയാളുടെ മകനെ ആദി കൊന്നെന്നോ... എന്തൊക്കെയാണ് പറയുന്നത്....
ഭ്രാന്തൻ ആണോ.......?

സ്വയം മനസിൽ തോന്നിയ ചോദ്യങ്ങളുമായി നിന്നതും.......

" ആഹ്ഹ്ഹ്..... "

തൻറെ നീട്ടി പിടിച്ചു നിർത്തിയിരിക്കുnna കൈകളിലെ ഞരമ്പുകളിൽ സിറിഞ്ചു ആഴുന്ന വേദന അവൾ അറിഞ്ഞു.....
ഞരമ്പുകൾ വലിഞ്ഞു മുറുക്കിയത് പോലെ... കൈകൾ വലിക്കാൻ നോക്കിയെങ്കിലും നടന്നില്ല.......

അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.... വല്ലാത്തൊരു വേദനയോടെ അവൾ കണ്ണുകൾ ഇറുക്കിയടച്ചു.....

മാത്യു അതെല്ലാം കണ്ട് ആസ്വദിക്കുകയായിരുന്നു.. ഇത്രയും നേരം തൻറെ മുന്നിൽ കിടന്നു ചീറിയവളുടെ അവസ്ഥ....
വേദനയോടെ തളർന്നു നിൽക്കുന്നവൾ.... അയാളുടെ കണ്ണുകൾ തിളങ്ങി.....

പതിയെ ബോധം നശിച്ചു കാലുകൾ തളർന്നു വീഴുന്നവളെയും അയാൾ കണ്ടിരുന്നു....

" എടുത്തു പൊക്കി വണ്ടിയിൽ കിടത്ത്... അവർ wyt ചെയ്യുകയാണ്... പിന്നെ വഴിയിൽ ചെക്കിങ് ഉണ്ടാകണം... സൂക്ഷിക്കുക... ഒരു രീതിയിലും സംശയം തോന്നിപ്പിക്കരുത്....... "

അയാൾ തൻറെ കൂടെയുള്ളവർക്കായി നിർദേശം നൽകി.....
അത് അനുസരിച്ചെന്ന പോൽ തല കുനിച്ചു സമ്മതം അറിയിച്ചു കൊണ്ട് അവർ അവളെയും എടുത്തു വെളിയിലേക്ക് നടന്നു....

ഷോപ്പുകളിലേക്ക് ഫുഡ്‌ പാക്കറ്റ്സ് കൊണ്ട് പോകുന്നത് പോലെ തോന്നിപ്പിക്കുന്നൊരു വാഹനം... അതിൽ ആണ് ബെല്ലയെ കിടത്തിയത്......
അവൾക്ക് മുന്നിലായി ഫുഡ്‌ പാക്കറ്റ്സ് അടുക്കി വെച്ച് പൂർണമായും മറച്ചതും അവളെയും കൂട്ടി വാഹനം ഫാക്ടറിയുടെ ഗേറ്റ് കടന്നു വെളിയിലേക്ക് കുതിച്ചു..........

മാത്യു വെളിയിൽ തന്നെ നിന്നിരുന്നു....

" നീയിനി നിന്റെ പെങ്ങളെ കാണില്ല ആദി.... "

ഇരുട്ടിൽ മറഞ്ഞ വാഹനം കണ്ണുകളിൽ നിന്ന് അപ്രത്യക്ഷമയതും പക നിറഞ്ഞ മനസുമായി അയാൾ മുരണ്ടു......

..........................................................................................................................................................

" കിരൺ..., നിനക്ക് വന്ന കാൾ വിജയ നഗറിന് അടുത്ത് നിന്നാണ് ലൊക്കേഷൻ കാണിക്കുന്നത്... അവിടെ തന്നെ ആണ് മാത്യുവിന്റെ ഫാക്ട്ടറി....
I think ബെല്ലയും ഇസയും അവിടെ ഉണ്ടാകും...സിം ഇപ്പോഴും ആക്റ്റീവ് ആണ്.... ഞാൻ ഫോഴ്സിനെ അയക്കട്ടെ...... "

" ഹേയ്.. No....അവങ്ക മാത്യു കസ്റ്റഡിയിൽ താ ഇറുക്കിറേനാ നമ്മ പോലീസ് ഫോഴ്സ് ഇറക്കിട്ട അത് റൊമ്പ danger താ.. സർ.... എൻ കൂടെ അഗസ്റ്റിയും ഇറുക്ക്.... So... I can handle it....... "

" ഓക്കേ... കിരൺ... Be care full... എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നെ വിളിക്കണം..... "

" ഓക്കേ.... "

അലോകുമായി ഫോൺ സംഭാഷണം അവസാനിപ്പിച്ചു കഴിഞ്ഞതും കാൾ കട്ട്‌ ചെയ്തു കിരൺ ഒരു നിശ്വാസത്തോടെ തനിക്ക് അരികിൽ ഇരിക്കുന്നവനെ നോക്കി.....

" അവർ അവിടെ ഉണ്ടെന്ന് നിനക്ക് ഉറപ്പാണോ....? "

കുറച്ചു മുൻപാണ് കിരണിന്റെ ഫോണിലേക്ക് കാൾ വരുന്നത്....
കൂടുതൽ ഒന്നും സംസാരിക്കാൻ പോലും ആയില്ല...കുറെ ബഹളങ്ങൾക്കിടയിൽ അവ്യക്തമായ കുറച്ചു വാക്കുകൾ മാത്രം....

ഉടനെ തന്നെ കാൾ കട്ട്‌ ആവുകയും ചെയ്തു.. അതിന് മുൻപായി ഒരു പെൺകുട്ടിയുടെ കരച്ചിൽ പോലെ എന്തോ ഒന്നു മാത്രം കേട്ടു....

അത്രയും വെച്ചിട്ടാണ് അത് ബെല്ല ആണെന്ന് കിരൺ ഉറപ്പിക്കുന്നതും... അലോകുമായി കോൺടാക്ട് ചെയ്യുന്നതും.....
സ്ഥലവും ലൊക്കേഷനും അറിഞ്ഞു... But അവിടെ ഉള്ളത് ഇസയും ബെല്ലയും ആണെന്ന് എന്താണ് ഉറപ്പ്.....

മറ്റു വല്ലവരും ആണെങ്കിൽ അത്രയും ടൈം വേസ്റ്റ് ആവുകയല്ലേ.....?

അവനൊരു സംശയം നിറഞ്ഞ ഭാവത്തോടെ കിരണിനെ നോക്കി.....

" അത് കണ്ടിപ്പാ ചിന്നു പാപ്പാ താ... എൻ പേര് കൂപ്പിട്ടിരിക്ക് ടാ... എത്ര തടവ് സൊല്ലിട്ടിരിക്കെ...ഞാൻ റൊമ്പ തെളിവാ കേട്ടെ....എതുക്ക് മീണ്ടും മീണ്ടും കേക്കിറേ......... "

നൂറാമത്തെ തവണ ആണ് അഗസ്റ്റിയുടെ ഇതേ ചോദ്യത്തിന് മറുപടി കൊടുക്കുന്നത്.....
ചെറിയൊരു ശബ്ദം ആണെങ്കിലും തന്നെ വിളിച്ചത് ബെല്ല ആണെന്ന് തിരിച്ചറിയാൻ അവന് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.....

മാത്യുവിന്റെ ഫാക്ട്ടറി അവിടെ ആണെന്ന അലോകിന്റെ വെളിപ്പെടുത്തലിലൂടെ അവൻ കാര്യങ്ങൾ ഏകദേശം ഉറപ്പിക്കുകയും ചെയ്തു....

എന്നിട്ടും വിശ്വാസം വരാത്തത് പോലെ തന്നോട് ചോദിച്ചത് തന്നെ പിന്നേം ആവർത്തിച്ചു ചോദിച്ചിരിക്കുന്നവനെ കിരൺ അൽപ്പം മുഷിച്ചിലോടെ അവനെ നോക്കി.......

" ചെവിയും കേക്കലെ..... "

അവനൊരു ഇഷ്ടക്കേടോടെ പിറുപിറുത്തു... കേട്ടിരുന്നവന്റെ നെറ്റിയും ചുളിഞ്ഞു.....

" എന്റെ ചെവിക്ക് ഒരു കുഴപ്പവും ഇല്ല.. നിന്റെ മലയാളത്തിന്റെ കൊണം കൊണ്ട് പറഞ്ഞതാണ്... ആർക്കറിയാം... എന്ത് കേട്ടിട്ടാണ് ചാടി തുള്ളി പോകുന്നതെന്ന്.. നേരെ ചൊവ്വേ മുഖത്ത് നോക്കി പറഞ്ഞാൽ മനസിലാകാത്തവൻ ആണ്..ഫോണിൽ കൂടെ കേട്ട് ഉറപ്പിക്കാൻ പോകുന്നത്..... "

അഗസ്റ്റിയിലും ഇഷ്ടക്കേട് നിറഞ്ഞിരുന്നു... അവനല്പം പരിഹാസത്തോടെ കിരണിനെ നോക്കിയെങ്കിലും അവനിൽ യാതൊരു കുലുക്കവും ഉണ്ടായിരുന്നില്ല......

" ഓക്കേ.. എന്നുടെ ലാംഗ്വേജ് റൊമ്പ മോശം താ.. അതുക്ക്.. ഉങ്കൾക്ക് എന്ന പ്രചനം ഇരിക്ക്... ഞാൻ ഉങ്കൾട്ടെ യെതവത് സൊല്ലി വന്തിര്ക്കാ... യോ.. വായ മൂടി ഉക്കാർ വെച്ചിറുക്കെ.... പൈത്യക്കാരൻ...... "

തന്നെ നോക്കി ചുണ്ട് കോട്ടി പിറുപിറുക്കുന്നവനെ അഗസ്റ്റി ഒന്നു തറപ്പിച്ചു നോക്കി......

ഇസയെ അന്വേഷിച്ചു ഒറ്റയ്ക്കിറങ്ങി വന്ന തന്നെ തട്ടിയിട്ട് തൻറെ കാറിൽ കയറി ഇരുന്നതും പോരാതെ.......

അവിടുന്ന് ഇവിടെ വരെ തമിഴ് പറഞ്ഞു വെറുപ്പിച്ചവൻ ആണ് ചോദിക്കുന്നത്........

" ഞാൻ നിങ്ങളോട് എന്തെങ്കിലും സൊല്ലിയോ പോലും.... പ്രാന്തൻ നിന്റെ തന്ത...... "

പുറമെ കിരണിനെ നോക്കി നന്നായി ഒന്നിളിച്ചു കാണിച്ചു ഉള്ളിൽ പിറുപിറുത്തു കൊണ്ട് അവൻ നേരെയിരുന്നു.... ഉച്ചത്തിൽ പറയാനുള്ള ധൈര്യം ഇല്ല.......

കൈക്കരുത് പേടിച്ചിട്ടല്ല... വീണ്ടും ആ തമിഴ് വാ തുറന്നു കഴിഞ്ഞാൽ ഇനിയും കേട്ട് നിൽക്കാനുള്ള ശക്തി ഇല്ല..... അത്കൊണ്ട് മാത്രം........

" വണ്ടിയെടുക്ക്..... "

തന്നെ തുറിച്ചു നോക്കിയിരിക്കുന്നവനോട് കൈകൾ കൊണ്ട് അവൻ മുന്നിലേക്ക് ആക്ഷൻ കാണിച്ചു..... പിന്നെ സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു ഇരുന്നു........

" റൗഡി.... "

അഗസ്റ്റിയെ നോക്കി പിറുപിറുത്തു കൊണ്ട് അവൻ കാർ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടെടുത്തു....
ഇരുവരും പിന്നീട് ഒന്നും തന്നെ സംസാരിച്ചിരുന്നില്ല.......
കിരൺ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിച്ചപ്പോൾ അഗസ്റ്റി കണ്ണുകൾ അടച്ചു ഒരുവന്റെ മാത്രം ഓർമകളിൽ ആയിരുന്നു......

ഏകദേശം അര മണിക്കൂറോളം നീണ്ടു നിന്ന ഡ്രൈവിങ്....ഫാക്ട്ടറി എത്തുന്നത് വരെയും ഇരുവരും മൗനം ആയിരുന്നു..........
ഗേറ്റ് ഇടിച്ചു തെറിപ്പിച്ചു കൊണ്ട് തൻറെ കാർ അകത്തേക്ക് കയറിയപ്പോൾ ഉണ്ടായ ശബ്ദം....

അഗസ്റ്റി തൻറെ ചിന്തകളിൽ നിന്നുണർന്നു കൊണ്ട് ചുറ്റിനും നോക്കി......

മാത്യുവിന്റെ VJ ഫാക്ട്ടറി.....!!

അഗസ്റ്റിയുടെ കണ്ണുകൾ ഒന്നു വിടർന്നു.. ചെറിയൊരു ഞെട്ടലോടെ.........

കാറിൽ നിന്നിറങ്ങി മുന്നോട്ട് നടന്നതും പിന്നിൽ നിന്നും അനക്കം ഒന്നും കേൾക്കാതെ തിരിഞ്ഞു നോക്കിയ കിരൺ കാണുന്നതും കാറിനുള്ളിൽ തന്നെ  ചുറ്റിനും കണ്ണുകൾ പായിച്ചിരിക്കുന്ന അഗസ്റ്റിയെ ആണ്.....

കിരൺ അവനെയൊന്ന് സൂക്ഷിച്ചു നോക്കി... അഗസ്റ്റിയുടെ കണ്ണുകളിലെ ഭയം...!!
അത് അവൻ വ്യക്തമായി കണ്ടിരുന്നു....
കിരണിന്റെ കണ്ണുകൾ ഒന്നു ചുരുങ്ങി......

ചെറിയൊരു നെടുവീർപ്പോടെ തല കുടഞ്ഞു കൊണ്ടവൻ അഗസ്റ്റിക്ക് അടുത്തായി ഡോറിനരികിൽ വന്നു നിന്നു.......

" ഏയ്... ഭയമായിറുക്കാ...... "

തൻറെ മുന്നിലെ കാഴ്ചയെ മറച്ചു നിന്നവൻ... അവനിൽ നിന്നുതിർന്ന പരിഹാസം കലർന്ന ചോദ്യം..... അഗസ്റ്റി തനിക്ക് മുന്നിൽ നിൽക്കുന്നവനെ ഒന്നു തറപ്പിച്ചു നോക്കി......

" move..... "

അൽപ്പം ഗൗരവത്തോടെ തന്നെ ആണ് അവൻ പറഞ്ഞത്....അത് കേട്ട് കിരൺ പിന്നിലേക്ക് നീങ്ങിയതും അഗസ്റ്റി ഡോർ തുറന്നു വെളിയിലേക്കിറങ്ങി......

അപ്പോഴും അവന്റെ കണ്ണുകൾ ചുറ്റിനും അലഞ്ഞു നടന്നു... ഉള്ളിലെ അസ്വസ്ഥത വിളിച്ചു അറിയിക്കുന്നതെന്നോണം അവന്റെ നെറ്റി ചുളിഞ്ഞു... കൈകൾ അപ്പോഴും കൂട്ടി ചുരുട്ടി പിടിച്ചിരുന്നു........

അതെല്ലാം തന്നെ ശ്രദ്ധയിൽ പെട്ടെങ്കിലും ഒന്നും ചോദിക്കാതെ കിരൺ മുന്നിൽ നടന്നു ഫാക്ട്ടറിക്ക് ഉള്ളിലേക്ക് കയറി... പിന്നാലെ അഗസ്റ്റിയും......

ഫാക്ടറിയുടെ ഉള്ളം വിജനം ആയിരുന്നു... ആരുമുണ്ടായിരുന്നില്ല അവിടെ... തീർത്തും നിശബ്ദമായ അന്തരീക്ഷം....
ജോലി ചെയ്യുന്ന സ്റ്റാഫുകളോ... വാഹനങ്ങളോ ഒന്നും തന്നെ ഇല്ല.......

ചുറ്റിനും നോക്കിയവർക്ക് കാണാൻ കഴിഞ്ഞത് അവിടെ കാവൽ നിന്നിരുന്ന സെക്യൂരിറ്റിയെ മാത്രം... അൽപ്പം പ്രായം തോന്നിക്കുന്നൊരാൾ...
ഗേറ്റ് നരികിൽ അയാൾ ഉണ്ടായിരുന്നില്ല.... ഉള്ളിൽ കയറിയതിനു ശേഷം ആണ് അയാളെ കാണുന്നത് തന്നെ.........

അകത്തു നിന്നവൻ അവരെയും കണ്ടിരുന്നു......

" ഹേയ്... നിങ്ങൾ ആരാണ്... ഇവിടെ എന്താണ് കാര്യം...... "

അയാൾ ഒരു സംശയത്തോടെ അവർക്കരികിലേക്ക് നടന്നു വന്നു......
സെക്യൂരിറ്റിയുടെ ചോദ്യം കേൾക്കുന്നുണ്ടെങ്കിലും ആ നേരം കിരൺ ശ്രദ്ധിച്ചത് മറ്റൊന്നാണ്......

അവിടെ ഇവിടെ ആയി നിരന്നു കിടക്കുന്ന സാധനങ്ങൾ.... ഒരു അടിപിടി നടന്നത് പോലെ എല്ലാം ചിതറി കിടക്കുന്നു......
പിന്നെയും ശ്രദ്ധിച്ചു നോക്കിയതും ചിന്നു ധരിച്ചിരുന്ന ഡ്രെസ്സിനൊപ്പം ചേർത്തിരുന്ന ഷാൾ നിലത്തു വീണു കിടക്കുന്നതും അവൻ കണ്ടിരുന്നു....

കിരണിന്റെ കണ്ണുകൾ ഒന്ന് കുറുകി..... തൻറെ മുന്നിൽ നിൽക്കുന്നയാളെ പാടെ അവഗണിച്ചു കൊണ്ട് അവൻ മുന്നോട്ട് നടന്നു......

തറയിൽ വീണു കിടന്നിരുന്ന ഷാൾ കയ്യിൽ എടുത്തു കൊണ്ടവൻ ചുറ്റിനും നോക്കി.....
ചിന്നു ഇവിടെ ഉണ്ടായിരുന്നെന്ന് ഉറപ്പാണ്... പക്ഷെ.... പിന്നെ എവിടെ പോയി......?

" ഹേയ്... ഇവിടെ.......

" ആഹ്ഹ്ഹ്ഹ്ഹ്......"

ചുറ്റിനുമൊന്ന് നോക്കി അവിടെ ആരുമില്ലെന്ന് ഉറപ്പ് വരുത്തി കൊണ്ട് അയാളോട് ചോദിക്കാനായി തിരിഞ്ഞതും വലിയൊരു അലർച്ചയാണ് കിരണിനെ നേരിട്ടത്.....
സംശയത്തോടെ നോക്കിയവൻ മുന്നിലെ കാഴ്ച്ചയിൽ അമ്പരന്നു നിന്ന് പോയി......

സെക്യൂരിറ്റി സ്റ്റാഫിനെ കഴുത്തിൽ കുത്തി പിടിച്ചു ചുവരിൽ ചേർത്ത് പിടിച്ചു ഉയർത്തിയിരിക്കുന്ന അഗസ്റ്റി.....
ദേഷ്യത്തിൽ വിറയ്ക്കുകയാണ് അവൻ.. ഒപ്പം അയാളോടായി എന്തൊക്കെയോ ചോദിക്കുന്നുമുണ്ട്.....

അവന്റെ കൈകൾ കഴുത്തിൽ മുറുകി ശ്വാസം കിട്ടാതെ പിടയ്ക്കുന്നവനെയോ... അയാളുടെ പ്രായത്തെയോ അവൻ നോക്കുന്നില്ല.......

" ഹേയ്... അവരെ വിട്ടിട്...... "

ഉച്ചത്തിൽ വിളിച്ചു കൊണ്ട് മുന്നോട്ട് നീങ്ങിയവൻ അഗസ്റ്റിയെ ബലമായി തന്നെ പിന്നിലേക്ക് വലിച്ചു മാറ്റി....
അങ്ങനെ ചെയ്തില്ലെങ്കിൽ അയാൾ ശ്വാസം മുട്ടി മരിച്ചു പോകുമായിരുന്നു എന്ന് തന്നെ കിരണിനെ നോക്കി......

" പൈത്യം പുടിച്ചിറുക്കാ..... വെക്കമാ ഇല്ല ഉങ്കൾക്ക്... അവർ റൊമ്പ age ആയ ആൾ താനേ... ഇന്ത മാതിരിയൊന്നും സെയ്യ കൂടാത് .."

തൻറെ ശക്തിയിൽ പിന്നിലേക്ക് മറിഞ്ഞു വീണ അഗസ്റ്റിയെ നോക്കി ദേഷ്യത്തോടെ പറഞ്ഞു കൊണ്ടവൻ തനിക്ക് മുന്നിൽ കിടക്കുന്നയാൾക്ക് നേരെ തിരിഞ്ഞു.......

വല്ലാതെ തളർന്നു പോയിരുന്നു അയാൾ... ചുമരിൽ ചാഞ്ഞിരുന്നു ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നവനെ കണ്ടതും കിരൺ അയാൾക്ക് മുന്നിലായി വന്നിരുന്നു......

കണ്ടാലേ പാവം തോന്നുന്നൊരു മനുഷ്യൻ... അവിടെ കാവൽ നിൽക്കൽ അല്ലാതെ ആ ഫാക്ടറിയിൽ നടക്കുന്ന മറ്റൊരു കാര്യങ്ങളും അറിയില്ലെന്ന് പേടിച്ചിരണ്ട മുഖ ഭാവത്തിലൂടെ മനസിലാക്കാം.......

അതിനേക്കാൾ ഉപരി അയാളുടെ പ്രായം... നിറഞ്ഞൊഴുകുന്ന കണ്ണുകൾ എല്ലാം... കിരണിനെ അസ്വസ്ഥതപെടുത്തി......

" Are You ok...... "

അയാളുടെ തോളിൽ മെല്ലെ കൈ വെച്ചു കൊണ്ട് അവൻ സമാധാനിപ്പിക്കാൻ എന്ന പോൽ ചോദിച്ചു....
അവനായി മറുപടി കൊടുക്കാൻ പറ്റിയൊരു അവസ്ഥയിൽ ആയിരുന്നില്ല അയാൾ.......

കിരണിനെ അയാൾ നോക്കിയതേയില്ല... ഭയത്തോടെ തൻറെ പിന്നിലേക്ക് നീങ്ങുന്ന കണ്ണുകൾ കണ്ട് അവൻ സംശയത്തോടെ തിരിഞ്ഞതും അതിന് മുന്നേ തൻറെ തോളിൻ സൈഡിലായി കിട്ടിയ ചവിട്ട്.....

കിരൺ സൈഡിലേക്കായി മറിഞ്ഞു വീണു.....

" കുറെ നേരമായി അവന്റെ ₹#@@#₹ തുടങ്ങീട്ട്... നിനക്കിട്ടു ഞാൻ ഓങ്ങി വെച്ചതാണ്... മേലാൽ എന്നെ ഭരിക്കാൻ വരരുത് പന്നീ....... "

നിലത്തു വീണു കിടക്കുന്നവന് നേരെ വിരൽ ചൂണ്ടി കൊണ്ടവൻ ഉച്ചത്തിൽ അലറി....
കിരൺ അവിടെ നിന്നും എഴുന്നേൽക്കുന്നതിന് മുന്നേ തന്നെ അവൻ നിലത്തു വീണു കിടന്നിരുന്ന സെക്യൂരിറ്റിക്കാരന് നേരെ തിരിഞ്ഞു.....

" പന്ന കിളവാ... മര്യാദയ്ക്ക് തന്നോട് ചോദിക്കുന്നതിന് മറുപടി പറഞ്ഞാൽ ഞാൻ ജീവനോടെ വിടും....ഇല്ലെങ്കിൽ ഇവിടെ ഇട്ട് കൊല്ലും ഞാൻ... പറയെടോ... ഇവിടെ ഉണ്ടായിരുന്നവർ എവിടെ... തൻറെ മറ്റേ ₹#@@#₹ മോൻ അവരെ എങ്ങോട്ടാ കൊണ്ട് പോയത്...... "

നിലത്തു കിടന്നിരുന്നയാളെ കോളറിൽ പിടിച്ചു പൊക്കിയെഴുന്നേൽപ്പിച്ചു കൊണ്ട് അവൻ ഉച്ചത്തിൽ അലറി......
അയാൾ ആകെ ഭയന്നു പോയിരുന്നു........

" എനിക്കറിയില്ല കുഞ്ഞേ... ഇവിടെ ഒരു പെൺകുട്ടിയെ ഉണ്ടായിരുന്നുള്ളൂ... ഞാൻ പറഞ്ഞത് സത്യം ആണ്... ആ കൊച്ചിനെ ഇവിടെ നിന്നും വണ്ടിയിൽ കൊണ്ട് പോകുന്നത് കണ്ടു... അതാരാണെന്നൊന്നും എനിക്ക് അറിയില്ല... എങ്ങോട്ട് കൊണ്ട് പോയതെന്നും എനിക്കറിയില്ല.... എന്നെ ഉപദ്രവിച്ചിട്ട് ഒരു കാര്യവും ഇല്ല....... "

കൈകൾ കൂപ്പി ഭയത്തോടെ അയാൾ അഗസ്റ്റിയുടെ മുന്നിൽ നിന്നും കേണു... അയാൾ പറഞ്ഞതും സത്യം ആയിരുന്നു....
അവിടെ എന്തൊക്കെ നടക്കുമെന്ന് വെറും രണ്ട് മാസങ്ങൾ മുൻപ് മാത്രം ജോലിയിൽ കയറിയ ആൾക്ക് എങ്ങനെ അറിയാൻ കഴിയും......?

എങ്കിലും അയാൾ പറഞ്ഞതൊന്നും കേൾക്കാൻ അവൻ തയ്യാറായിരുന്നില്ല.....അവന്റെയുള്ളിൽ ഇസ എവിടെ ആണെന്ന ചിന്ത മാത്രം ആയിരുന്നു....
അവനെന്തു പറ്റിയെന്ന ഭയവും......

അതിൽ മുങ്ങി നിന്നവൻ മറ്റൊന്നും കണ്ടതുമില്ല... ഒന്നും അറിയാൻ ശ്രമിച്ചതുമില്ല...

" കള്ളം പറയുന്നോടാ..... "

തനിക്ക് വേണ്ടുന്ന ഉത്തരം കിട്ടാതെ ആയതും അവൻ വീണ്ടും അയാൾക്ക് നേരെ കൈകൾ ഉയർത്തി......
എന്നാൽ അയാളുടെ ദേഹത്ത് അത് പതിയുന്നതിനു മുന്നേ അവനെ ലക്ഷ്യമാക്കി പാഞ്ഞു വന്നവൻ  അയാൾക്ക് മുന്നിൽ നിന്നും അഗസ്റ്റിയെ പിടിച്ചു മാറ്റി.....

തീരെ പ്രതീക്ഷിക്കാതെയുള്ള നീക്കം... ബാലൻസ് കിട്ടാതെ നില തെറ്റിയവൻ കിരണുമായി തറയിലേക്ക് മറിഞ്ഞു.....
ദേഹം ഇടിച്ചു വീഴുന്നതിനൊപ്പം കിരണിന്റെ ഭാരവും.... സഹിക്കാൻ കഴിയാത്ത വേദന തോന്നിയെങ്കിലും അതിലും മുന്നിൽ നിന്നത് ദേഷ്യം തന്നെ......

" എന്നതാടാ കോപ്പേ നിനക്ക്.... കെട്ടിപിടിച്ചു കൊഞ്ചിച്ചു നിൽക്കാൻ നേരമില്ല എനിക്ക്... ചോദിക്കേണ്ടത് പോലെ ചോദിച്ചാൽ ആ കിളവൻ സത്യം പറയും... മറടാ...... "

കിരണിന്റെ കോളറിൽ പിടിച്ചു വലിച്ചു തൻറെ മുഖത്തേക്ക് അടുപ്പിച്ചു പിടിച്ചു കൊണ്ട് അലറിയവൻ....
ദേഷ്യത്തോടെ അവനെ തട്ടി മാറ്റി എഴുന്നേൽക്കാൻ നോക്കിയതും കിരൺ അവനെ കോളറിൽ പിടിച്ചു തറയിലേക്ക് തന്നെ അമർത്തി.....

" വിടടാ പന്നീ..... "

വേദന സഹിക്കാതെ അലറി കൊണ്ട് കുതറിയവനെ അവൻ തൻറെ കൈ പിടിയിൽ ഒതുക്കിയിരുന്നു.... അഗസ്റ്റിയുടെ വയറിനു മുകളിൽ വട്ടം ഇരുന്നു കൊണ്ടവൻ അവന്റെ കൈകൾ രണ്ടും മുകളിലേക്കായി പിടിച്ചു വെച്ചു......

" are you out of your mind...... ഹാ.....? "

കിരൺ അവന് നേരെ ശബ്ദമുയർത്തി... അഗസ്റ്റി അവനെയൊന്ന് തറപ്പിച്ചു നോക്കിയെങ്കിലും മറുപടി ഒന്നും തന്നെ കൊടുത്തതില്ല... കിരണിന്റെ പിടിയിൽ നിന്നും പുറത്ത് വരാനായി കുതറുകയായിരുന്നു അവൻ.......

അത് അറിയവേ അഗസ്റ്റിയുടെ കയ്യിലെ തൻറെ പിടി ഒന്ന് കൂടെ ശക്തമാക്കി കൊണ്ടവൻ തറയിലേക്ക് ചേർത്ത് വെച്ചു.....

" നീ അവങ്കളെ കൊല പണ്ണ പാക്ക് രിയാ.. എതുക്ക് നീ ഇപ്പടി ഇമോഷണൽ ആകിറെ... ഇന്ത നേരത്തിലെ ഇപ്പടി ഇമോഷണല ഇരുന്തിക്കിറുകലാ എന്ന പ്രയോജനം ഇറുക്ക്... ഇസ മട്ടും അല്ലെ... അവൻ കൂടെ ചിന്നുവും ഇറുക്ക്.... "

" so what.... അത്കൊണ്ട് ഞാൻ എന്ത് വേണം... ഞാൻ എന്തിന് അവളെ care ചെയ്യണം... എനിക്ക് വേണ്ടത് ഇച്ചുവിനെ ആണ്... ഞാൻ അന്വേഷിക്കുന്നതും അവനെ ആണ്... അയാളെ കൊണ്ട് അവൻ എവിടെയുണ്ടെന്ന് ഞാൻ പറയിപ്പിക്കും...... "

തനിക്ക് നേരെ ശബ്ദമുയർത്തി സംസാരിക്കുന്നവനോട് മറുപടി കൊടുക്കുമ്പോൾ അതേ രീതിയിൽ തന്നെ ശബ്ദമുയർത്തിയിരുന്നു അവനും.....

തനിക്ക് മുന്നിൽ കിടന്നു ദേഷ്യത്തോടെ അലറുന്നവനെ കിരൺ ഒരു നിമിഷം നോക്കിയിരുന്നു പോയി.....

"ഉന്നോടെ തമ്പി ഫ്രണ്ട് മട്ടും താ ഇസ..
അപ്പടിയില്ലെനാ ഉനക്ക് അവങ്കിട്ടെ അതുക്കും മേലെ യെതാവത് അറ്റാച്ച്മെന്റ്റ് ഇരുക്കാ?... ഇവളോ കോപം... I don't understand you......."

കിരണിൽ നിന്നുതിർന്ന ചോദ്യം... ആ നേരം വരെയും അവന്റെ കൈപിടിയിൽ കിടന്നു കുതറിയവൻ ഒരു നിമിഷം സൈലന്റ് ആയി.....

മറുപടി ഒന്നും പറയാതെ അവൻ കിരണിനെ നോക്കി....
ആ നേരം അവന്റെ കണ്ണുകളിൽ ദേഷ്യം ആയിരുന്നില്ല... പകരം ഒരു തരം നിസ്സഹായത നിറഞ്ഞു നിൽക്കുന്നത് പോലെയാണ് കിരണിന് തോന്നിയത്......

കണ്ണുകൾ ചെറുതായി നിറയുന്നത് പോലെയും.... മുറുകെ പിടിച്ചു വെച്ചിരുന്ന കൈകൾ എടുത്തു മാറ്റി കൊണ്ട് കിരൺ അവനിൽ നിന്നും മാറിയതും അഗസ്റ്റിയും നിലത്തു നിന്നും പിടഞ്ഞു എണീറ്റു....

" അവൻ എനിക്ക് ആരായാലും നിന്നെ ബാധിക്കുന്ന കാര്യം അല്ല...... "

ദേഹത്തെ പൊടി തട്ടി കളയുന്നതിനിടയിൽ അഗസ്റ്റിയുടെ വാക്കുകൾ കേട്ടതും കിരൺ അവനെയൊന്നു നോക്കി.....
ദേഷ്യത്തോടെ നെറ്റി ചുളിച്ചു കിരണിനെ തന്നെ നോക്കി നിൽക്കുകയായിരുന്നു അവൻ........

ആ സമയത്തെ അവന്റെ മുഖഭാവം... കള്ളത്തരം കണ്ട് പിടിച്ചു കഴിയുമ്പോൾ അതിനെ എതിർത്തു പറഞ്ഞു നിൽക്കുന്ന കൊച്ചു കുട്ടികളെ പോലെ......

ദേഷ്യത്തിന് പുറമെ കിരണിൽ ചെറു ചിരിയാണ് മുന്നിട്ട് നിന്നത്....

" ok.. Ok... Leave it..... അപ്പടി ഇപ്പടിയെല്ലാം സൊല്ലി ടൈം വേസ്റ്റ് പണ്ണ കൂടാത്... ഇപ്പോൾ അവർ എവിടെ എന്ന് കണ്ട് പിടിക്കണം... Come..... "

അഗസ്റ്റിയെ ഒന്ന് നോക്കി തല കുടഞ്ഞു കൊണ്ടവൻ അലോകിനെ കോൺടാക്ട് ചെയ്യാനായി പോക്കറ്റിൽ നിന്നും ഫോൺ എടുത്തതും....
അതിൽ മെസ്സേജ് നോട്ടിഫിക്കേഷൻ വന്നതും ഒരുമിച്ചായിരുന്നു.....
സംശയത്തോടെ മെസ്സേജ് ഓപ്പൺ ചെയ്തു നോക്കിയതും.......

" ബോസ്സ്.....!!"

കിരണിന്റെ കണ്ണുകൾ വിടർന്നു...അത്ഭുതം ആയിരുന്നു അവന്...അതിനേക്കാൾ അതിൽ വന്നിരിക്കുന്ന മെസ്സേജ് വായിച്ചതിന്റെ അമ്പരപ്പും......

" ഹേയ്... ശ്രീക്രം വാങ്കെടാ.... ബോസ്സ് കൂപ്പിട്ടിറുക്ക്..... "

ഫോൺ പോക്കറ്റിലേക്ക് തിരുകി അഗസ്റ്റിയെ നോക്കി ആവേശത്തോടെ വിളിച്ചു പറഞ്ഞു കൊണ്ട് അവൻ വെളിയിലേക്ക് ഇറങ്ങി ഓടി.........
ഒന്നും മനസിലാകാതെ നിന്നെങ്കിലും തൊട്ടടുത്ത നിമിഷം അഗസ്റ്റിയും അവന് പിന്നാലെ പാഞ്ഞു......

.
.
.
.
.

ബാംഗ്ലൂർ സിറ്റിയിൽ കുറച്ചു മാറി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗോഡൗൺ....
അവിടെ നിരനിരയായി നിരത്തിയിട്ടിരിക്കുന്ന ട്രക്കുകൾ....

ഇന്ന് രാത്രിയിൽ തന്നെ ബാംഗ്ലൂരിൽ നിന്നും ഗോവയിലേക്ക് പോകാനായി ലോഡ് കയറ്റി യാത്രയ്ക്കായി റെഡി ആക്കി നിർത്തിയിരിക്കുകയാണ് അതെല്ലാം.....

അതിനിടയിലേക്കാണ് ഫുഡ്‌ ഐറ്റംസ് കൊണ്ട് പോകുന്നത് പോലുള്ളൊരു ചെറിയ വാൻ വന്നു നിന്നത്....
അതിൽ നിന്നും കറുത്ത വസ്ത്രം ധരിച്ച കുറച്ചാളുകൾ പുറത്തിറങ്ങി.....

" സർ..., അവർ ഇവിടെ സുരക്ഷിതമായി എത്തിയിട്ടുണ്ട്..... "

........................................

" ok സർ.... "

അവരെ മാറി നിന്ന് നിരീക്ഷിച്ചിരുന്നവൻ ഫോണിലൂടെ തൻറെ ബോസ്സിനെ വിവരം അറിയിച്ചു കൊണ്ട് അവർക്ക് മുന്നിലായി വന്നു നിന്നു.....

മുഴുവൻ കറുപ്പിനാൽ മൂടിയവർ.. കണ്ണുകൾ അല്ലാതെ മറ്റൊന്നും കാണുന്നില്ല... അവരെ നോക്കിയ നേരം അവനിൽ ഒരു ഇഷ്ടക്കേട് നിറഞ്ഞെങ്കിലും വരുന്നവരെ കുറിച് തൻറെ ബോസ്സ് നേരത്തെ തന്നെ വിവരം അറിയിച്ചിരുന്നത് കൊണ്ട് തന്നെ അവൻ തൻറെ ഇഷ്ടക്കേട് പുറമെ പ്രകടിപ്പിച്ചില്ല.....

" വോ ലഡ്കി കഹാ ഹേ..... "

അവരെയൊന്ന് അടിമുടി നോക്കി കൊണ്ട് ചോദിച്ചതും മുന്നിൽ നിന്നിരുന്നവരിൽ ഒരുവൻ അവർ വന്നിരുന്ന വാനിന്റെ പിൻ വാതിൽ അയാൾക്ക് മുന്നിലായി തുറന്നു പിടിച്ചു.....

അവർക്കിടയിലൂടെ എത്തി നോക്കിയ നേരം തന്നെ ഉള്ളിൽ മയങ്ങി കിടക്കുന്നവളെ അവൻ കണ്ടിരുന്നു.....
കല്യാണ പെണ്ണിനെ പോൽ പുതു വസ്ത്രം ധരിച്ചു മയങ്ങി കിടക്കുന്നവൾ.....

തനിക്കായി ബോസ്സ് അയച്ചു തന്ന ഫോട്ടോയിലൂടെ വന്നിരിക്കുന്നത് അവൾ തന്നെ ആണെന്ന് ഉറപ്പിച്ചെടുത്തതും അയാളുടെ ചുണ്ടുകൾ വിടർന്നു......

" ജോയ്‌... വോ ഉസ്സേലെ ഗയാ.. ഓർ ഗാഡി മേം ബിട്ടാതിയാ...... "

സൈഡിൽ നിന്നിരുന്ന ആളുകളോടായി അവൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു...
ഉടൻ തന്നെ ഓർഡർ കെട്ട് അവനരികിൽ എത്തിയവർ വാനിനുള്ളിൽ നിന്നും അവളെ പൊക്കിയെടുത്തു അവസാനമായി സാധനങ്ങൾ കയറ്റി കൊണ്ടിരുന്ന ട്രക്കിലേക്കായി എടുത്തു കിടത്തി...

പുറമെ മറ്റു സാധനങ്ങൾ കൂടി വെച്ചു കഴിഞ്ഞതും ട്രക്ക് അടച്ചു പുറമെ നിന്നും ഡോർ ലോക്ക് ചെയ്തു......

" ആജ് രാത് ബാംഗ്ലൂർ കി സർഹദ് പാർ കർനെ ഹേ....... "

അതിനിടയിൽ വാനിൽ വന്നവരോടായി അയാൾ ഓരോന്ന് പറയുന്നുണ്ടായിരുന്നു... അവരാകട്ടെ എല്ലാം കേൾക്കുന്നുണ്ടെങ്കിലും മറുപടി ഒന്നും തന്നെ കൊടുത്തതുമില്ല......

"All Ready ...... "

ചരക്കുകൾ കയറ്റിയ ട്രക്കുകൾ എല്ലാം പരിശോധിച്ചു കൊണ്ട് കൂട്ടത്തിലൊരുത്തൻ വിളിച്ചു പറഞ്ഞതും ട്രക്കുകളിൽ draivers കയറി....
പിന്നെ എല്ലാം പെട്ടന്ന് തന്നെ ആയിരുന്നു....
ഒന്നിന് പുറകെ ഒന്നായി ഗോഡൗണിൽ നിന്നും പുറത്തേക്ക് പാഞ്ഞ വാഹനങ്ങൾ.

അവസാനത്തെതും തങ്ങൾക്ക് മുന്നിലൂടെ കടന്നു പോകുന്നത് വരെ വാനിൽ വന്നിറങ്ങിയവർ അവിടെ തന്നെ നിന്നു.....

ഒടുവിൽ അവസാനത്തെ ട്രക്കും വെളിയിലേക്ക് കുതിച്ചു കഴിഞ്ഞതും ഒരു നെടുവീർപ്പോടെ പരസ്പരം ഒന്ന് നോക്കിയവർ തങ്ങളുടെ വാനുമായി ഇരുട്ടിൽ മറഞ്ഞു............

💫.............................................................................................................................................💫

💫HARMONY HAVEN💫

ചുറ്റിനും ഗ്ലാസിനാൽ മൂടിയിരിക്കുന്ന ഹാളിൽ ഒത്ത നടുവിലായി ചെയറിൽ കെട്ടിയിടപ്പെട്ട നിലയിൽ ഇരിക്കുന്നവൻ...
അവന് ചുറ്റിനുമായി അവനെ തന്നെ നിരീക്ഷിച്ചു കൊണ്ട് സോഫയിൽ സ്ഥാനം പിടിച്ചിരിക്കുന്നവരും.....

മാർട്ടിൻ ലൂക്കയെ നേരെ ഹാർമനിയിലേക്ക് ആണ് കൊണ്ട് വന്നത്....
ലൂക്കയെ മുൻ നിർത്തി ആദിയെ തനിക്ക് അരികിലേക്ക് വരുത്തണം അതാണ്‌ അവന്റെ ലക്ഷ്യവും........

അവിടെ എത്തുന്നത് വരെയും മയക്കം നടിച്ചു കിടന്നവൻ ഈ നേരമാണ് കണ്ണുകൾ തുറക്കുന്നതും..... ആക്റ്റിംഗിൽ നമ്പർ ONE ആയവൻ തൻറെ അഭിനയ മികവ് കാരണം ഇടയിൽ മാർട്ടിന്റെ തോളിൽ തല വെച്ചു കിടന്നുറങ്ങി പോയി.........

ആദി തൻറെ നീക്കങ്ങൾ അറിയുന്നുണ്ടെന്ന വിശ്വാസം.... ഇടയിൽ എന്തെങ്കിലും സംഭവിച്ചു പോയാൽ തന്നെയും തൊട്ട് മുന്നിലായി തൻറെ രക്ഷയ്ക്ക് അമർ ഉണ്ടെന്നുള്ള ആശ്വാസം......

പിന്നെ എന്തിന് ഭയക്കണം......
AC യുടെ തണുപ്പും തലേ രാത്രിയിലെ ഉറക്ക ക്ഷീണവും... മാർട്ടിൻ ചേർത്തു പിടിച്ചു വെച്ചിരിക്കുന്നതിനാൽ അനങ്ങാൻ കഴിയാതെ ഇരുന്നവൻ എപ്പോഴോ ഉറങ്ങി പോയി.....

മയക്കി കടത്തി കൊണ്ട് വന്നതിനാൽ തന്നെ അവൻ അപ്പോഴും മയക്കത്തിൽ ആണെന്ന് കരുതിയവർ അവനെ ഭദ്രമായി എടുത്തു കൊണ്ട് വന്നു ഉള്ളിലെ ചെയറിൽ കെട്ടിയിടുകയും ചെയ്തു........

ഉറക്കം തെളിഞ്ഞു പതിയെ കണ്ണുകൾ ചിമ്മി തുറന്നതും അവനൊന്നു ചുറ്റിനും നോക്കി... താൻ ഉള്ളത് മാർട്ടിന്റെ താവളത്തിൽ ആണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ അവന് മനസിലായിരുന്നു....

ചെറിയൊരു ആശ്വാസം നിറഞ്ഞ ചിരിയോടെ അവൻ തനിക്ക് മുന്നിൽ ഇരിക്കുന്നവരെ ഇരിക്കുന്നവരെ നോക്കി.....
ആദ്യം തന്നെ കാണുന്നതും തന്നെ തുറിച്ചു നോക്കിയിരിക്കുന്ന ഫർണാണ്ടോയെ....
ലൂക്കിന്റെ കണ്ണുകൾ ഒന്ന് വിടർന്നു......

" അപ്പൂപ്പാ.. നിങ്ങൾ ചത്തില്ലായിരുന്നല്ലേ കിളവാ..... "

അത്ഭുതത്താൽ വിടർന്ന കണ്ണുകളോടെ അവൻ ഫർണാണ്ടോയെ അടിമുടി നോക്കി...
അൽപ്പം പോലും ഭയം തോന്നിയിരുന്നില്ല അവന്... ഹാർമനിയിൽ ആണ് താൻ ഉള്ളതെന്ന് ഉറപ്പ് വരുത്തിയതും വല്ലാത്തൊരു ആവേശം ആയിരുന്നു അവനിൽ.....

കാരണം.......

ഇനി അവിടെ നടക്കാൻ പോകുന്നതൊക്കെയും...
IT'S MORE INTRESTING.......💥!!

ലൂക്കിൽ അതിലേക്ക് എത്താനുള്ള തിടുക്കം ആയിരുന്നു... അതൊന്നും അറിയാത്തവർ ആകട്ടെ അവനെയൊരു വല്ലാത്ത ഭാവത്തോടെ നോക്കിയിരുന്നു......

" നീ എന്താണ് വിചാരിച്ചത്.. ഞാൻ അങ്ങ് ഇല്ലാതായെന്നോ... അതോ മരിച്ചെന്നു വരുത്തി തീർത്തു ഒരു മുറിയിൽ അടച്ചിട്ടാൽ പിന്നെ ഞാൻ ഒരിക്കലും തിരിച്ചു വരില്ലെന്നോ...... "

" ഓഹ്... അങ്ങനെയൊന്നും ഞാൻ കരുതിയില്ല.... "

ഫർണാണ്ടോ പുച്ഛത്തോടെ ചോദിച്ചതും അവനൊരു മുഷിച്ചിലോടെ തൻറെ നെറ്റി ചുളിച്ചു....

" ചത്തോ ഇല്ലയോ അതൊന്നുമല്ല എന്റെ സങ്കടം.. അന്ന് എന്റെ എത്ര കണ്ണീർ വേസ്റ്റ് ആയി... അതിലും സങ്കടം നിങ്ങൾക്ക് പ്രോമിസ് തന്നത് പോലെ എന്റെ പിള്ളേരെ കാണിക്കാൻ പറ്റില്ലെന്ന് ഓർത്തായിരുന്നു... ആ വിഷമം ഇപ്പോഴും ഉണ്ട് ട്ടോ... ശരിക്കും ചാകാൻ പോകുവല്ലേ... എന്റെ പിള്ളേരെ കാണാൻ നിങ്ങൾക്ക് യോഗമില്ല... എന്റെ അപ്പൂപ്പാ.... ഈ വയസാം കാലത്തു എന്റെ വല്യപ്പച്ചനെ പോലെ വീട്ടിൽ അടങ്ങി ഒതുങ്ങി നാമം ജപിച്ചിരുന്നാൽ പോരായിരുന്നോ... എന്തിനാ ഈ അശ്രുവിന്റെ കൂടെ കൂടി സ്വയം കുഴി തോണ്ടുന്നേ..... "

അവനൊരു വിഷമ ഭാവത്തോടെ ഫർണാണ്ടോയെ നോക്കി തല കുടഞ്ഞു.......
ഫർണാണ്ടോയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി ഇരുന്നെങ്കിലും മാർട്ടിൻ ചെറു ചിരിയോടെ അവനെ തന്നെ നോക്കിയിരിക്കുകയായിരുന്നു....

ഇത്രയും അപകടകാരമായൊരു അവസ്ഥയിൽ ഇരുന്നിട്ടും.. കൈ കാലുകൾ അനക്കാൻ കഴിയാതെ കെട്ടിയ നിലയിൽ ആയിരുന്നിട്ടും അതിന്റെ യാതൊരു ഭയവുമില്ലാതെ... കൂൾ ആയി സംസാരിച്ചു നിൽക്കുന്നവൻ......

തങ്ങളെ തീർത്തും നിസാരമാക്കി കളയുന്നത് പോലുള്ള പെരുമാറ്റം... ആദ്യ കാഴ്ചയിലെ ശ്രദ്ധിച്ചതാണ് അവന്റെ ഈ ഭാവം...
കാണുന്നവരുടെ മുന്നിൽ സ്വയം താനൊരു നിസ്സാരക്കാരൻ ആണെന്ന് വരുത്തി തീർത്തു കൊണ്ട് അവർക്കെതിരെ കുരുട്ട് ബുദ്ധിയാൽ നീങ്ങുന്നവൻ.....

" OVER SMART.... "

അവനിൽ തന്നെ നോക്കിയിരിക്കെ മാർട്ടിന്റെ കണ്ണുകൾ ഒന്ന് കുറുകി....
മുഖം ഇരുണ്ടു.... അവനെ ഇല്ലാതാക്കാൻ ഉള്ള വ്യഗ്രത മാർട്ടിനുള്ളിൽ നിറഞ്ഞിരുന്നു....
അപ്പോഴും അതൊന്നും തന്നെ ശ്രദ്ധിക്കാതെ ഫർണാണ്ടൊയോട് സംസാരിച്ചിരിക്കുകയായിരുന്നു ലൂക്ക......

" അപ്പൂപ്പനെ മരിക്കുന്നതിന് മുൻപ് ജീവനോടെ ഒന്ന് കൂടി കണ്ടതിൽ എനിക്ക് സന്തോഷം ഉണ്ട്... അന്ന് ഞാൻ ചുമ്മാ കിടന്നു കീറി... ആദി പറഞ്ഞതാ കരയരുതെന്ന്.. ഞാൻ അറിഞ്ഞോ നിങ്ങൾ ചത്തില്ലെന്ന്... അതൊന്നും പോരാതെ നേരെ ചൊവ്വേ പള്ളിയിൽ പോലും പോകാത്ത ഞാൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ വരെ പോയി....
അതിന് നിങ്ങളുടെ തുരുമ്പ് പിടിച്ച കുടുംബക്കാരുടെ കൂട്ടത്തിൽ വന്ന ഏതോ കൊനഷ്ട് പിടിച്ച കിളവൻ എന്നെ കുറെ ചീത്ത വിളിച്ചു....
പിന്നെ ആദി വന്നു അങ്ങോട്ടുമിങ്ങോട്ടും വാക്ക് തർക്കമായി എല്ലാത്തിനെയും ഇറക്കി വിട്ടതിൽ പിന്നെ ആണ് എനിക്ക് സ്വസ്ഥത കിട്ടിയത്.... ഹോ എന്തൊക്കെ പുകിൽ ആയിരുന്നെന്നറിയോ..... "

ഒരു നെടുവീർപ്പോടെ അന്നത്തെ ദിവസം നടന്ന കാര്യങ്ങൾ മുഴുവൻ അവൻ ഫർണാണ്ടൊയോടായി പറഞ്ഞു....
ഫർണാണ്ടോ ഒരു പുച്ഛത്തോടെ അവനെ നോക്കി.....

മരിക്കാൻ പോകുന്നതിനു മുൻപുള്ള ആവേശം...!!

ലൂക്കിന്റെ വാക്കുകളെ ആ തരത്തിൽ ആണ് അയാൾ എടുത്തത്...
അവൻ പറഞ്ഞതിനായി മറുപടി കൊടുക്കുന്നതിനു മുൻപേ തന്നെ ലൂക്ക് വീണ്ടും സംസാരിച്ചു തുടങ്ങിയിരുന്നു.....

" ഒരു കാര്യം അറിയോ... കേൾക്കുമ്പോൾ അപ്പൂപ്പന് വിഷമം തോന്നും.. എങ്കിലും സത്യം പറയാതെ വയ്യല്ലോ..... നിങ്ങൾ ചത്തതിൽ പിന്നെ ആ വീട്ടിൽ എന്തൊരു ഐശ്വര്യം ആണെന്ന് അറിയോ... പോയി കയറുമ്പോഴേ നല്ല സുഖം ആണ്...... "

പറഞ്ഞു തീരുന്നതിനൊപ്പം അവൻ കസേരയിലേക്ക് ചാരിയിരുന്നു....
ഒരു നെടുവീർപ്പോടെ... ചെറു ചിരിയോടെ കണ്ണുകൾ അടച്ചു കൊണ്ട് ആശ്വാസത്തോടെ ഇരുന്നു പറയുന്നവൻ......

തന്നെ പരിഹസിക്കുന്നവനെ വല്ലാത്തൊരു ദേഷ്യം നിറഞ്ഞ ഭാവത്തോടെ ആണ് ഫർണാണ്ടോ നോക്കിയത്.....

" നീ പറയ്... ഇപ്പോൾ നിന്റെ അവസരം ആണ്... ബലി നൽകുന്നതിനു മുന്നേ നാൽക്കാലികൾക്ക് വെള്ളം കൊടുക്കുന്നത് കണ്ടിട്ടില്ലേ... അത്പോലെ കരുതിയാൽ മതി......
നിനക്ക് പറയാനുള്ളതെല്ലാം പറഞ്ഞു തീർക്ക്... അത് കഴിഞ്ഞാൽ........

" എന്നെ കൊല്ലും എന്നല്ലേ..... "

പുച്ഛത്തോടെ തന്നെ നോക്കിയിരിക്കുന്നവനെ ബാക്കി പൂർത്തിയാക്കാൻ സമ്മതിക്കാതെ മറു ചോദ്യവുമായി അവൻ അയാളെ നോക്കി....
ഫർണാണ്ടോയുടെ കണ്ണുകൾ ചുരുങ്ങി.....

അത് നിനക്കെങ്ങനെ മനസിലായി എന്നൊരു ഭാവം ആയിരുന്നു അയാളിൽ എങ്കിൽ.....
കൊക്ക് എത്ര കുളം കണ്ടിരിക്കുന്നു എന്നൊരു ഭാവം ആയിരുന്നു ലൂക്കിൽ.....

" ഇങ്ങനെ നോക്കണ്ട... നിങ്ങളുടെ ഭീഷണി ഞാൻ കുറെ കാലം കൊണ്ട് കേൾക്കുന്നതല്ലേ... നിങ്ങക്കറിയോ... അപ്പൂപ്പൻ ചത്തു പോയെന്ന് അറിഞ്ഞപ്പോൾ ഞാൻ ഏറ്റവും മിസ്സ്‌ ചെയ്തത് ആ ഭീഷണി ആണ്....
ഹോ എന്തൊക്കെ പഞ്ചു ഡയലോഗ്സ് ആയിരുന്നു... രോമാഞ്ചം...ആയിരുന്നു രോമാഞ്ചം...
എന്നിട്ട് എന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കാതെ നിങ്ങൾ പോയി ഫേക്ക് ആയിട്ട് വടിയായി.. ഇപ്പോൾ ദേ... ഒർജിനൽ ആയിട്ടും ചാവാൻ പോണ്.....കഷ്ടം തന്നെ മുതലാളി...."

പൊട്ടി വന്ന ചിരിയെ അടക്കി നിർത്താൻ ആകാതെ അവൻ ഫർണാണ്ടോയെ നോക്കി...
ലൂക്കിന്റെ ചിരിയും സംസാരവും...
അതുവരെ പിടിച്ചു നിർത്തിയിരുന്ന ദേഷ്യം ഫർണാണ്ടോയിൽ നിയന്ത്രണം വിട്ടു പുറത്തു വന്നിരുന്നു......

" ടാ..... "

അലറി കൊണ്ടയാൾ സോഫയിൽ നിന്ന് എഴുന്നേറ്റ് അവന് നേരെ ചീറിയതും ബെഞ്ചമിൻ അയാളുടെ കൈകളിൽ പിടിച്ചു തിരികെ സോഫയിൽ ഇരുത്തി.....

" അവൻ പറയട്ടെ അങ്കിൾ... ഇതൊക്കെ എത്ര നേരം ഉണ്ടാകുമെന്ന് ഓർത്തിട്ടാണ്... കുറച്ചു കഴിഞ്ഞാൽ ചോര തുപ്പി നിങ്ങളുടെ കാൽ ചുവട്ടിൽ തന്നെ വീഴും അവൻ... അതുവരെ ഇത്പോലെ ചിലയ്ക്കട്ടെ... നമുക്ക് കണ്ടിരിക്കാം...... "

ലൂക്കയെ നോക്കി ഫർണാണ്ടൊയോട് അത് പറയുമ്പോൾ ബെഞ്ചമിന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞൊരു ചിരിയുണ്ടായിരുന്നു.....
റാനിയയിലൂടെ ലക്ഷ്യം വെച്ച ആദിയുടെ സ്വത്ത്....
അവസാന നിമിഷം കൈവിട്ട് പോയത് ലൂക്കയിലൂടെ ആണ്.....

അതിന്റെ ദേഷ്യം അയാളിൽ ഇപ്പോഴും ബാക്കിയുണ്ട്... പകയും പരിഹാസവും നിറഞ്ഞൊരു ഭാവത്തോടെ അയാൾ ലൂക്കിനെ നോക്കി.....
അവനാകട്ടെ ആ നേരമാണ് ബെഞ്ചമിനെ കാണുന്നതും.....

ഹാർമനിയിൽ വന്നപ്പോഴും ഫർണാണ്ടോയെയും മാർട്ടിനെയും മാത്രം ആണ് അവൻ കണ്ടിരുന്നത്...
മാത്യു ബെല്ലയെയും കൂട്ടി പോയെന്ന് അവൻ അറിഞ്ഞിരുന്നു.....

അവർക്കിടയിലെ നാലാമനെ അവൻ ശ്രദ്ധിക്കുകയും ചെയ്തിരുന്നില്ല....
തൻറെ നേരെ ഭീഷണി മുഴക്കിയിരിക്കുന്നവനെ അവനൊന്നു അടിമുടി നോക്കി......

കാൽ മുട്ടിനു താഴെയായി വലിയൊരു ചുറ്റി കേട്ടുമായി ഇരിക്കുന്നയാൾ....
കഴിഞ്ഞ ദിവസത്തെ അറ്റാക്കിനിടയിൽ പറ്റിയതാണ്....
ആ രംഗം അവൻ നേരിട്ട് കണ്ടതുമാണ്... ലൂക്കിന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നു........

" ആഹാ കാമ ദേവൻ ഇവിടെ ഉണ്ടായിരുന്നോ... നോം അങ്ങയെ ഇപ്പോൾ ആണ് കാണുന്നത്... അങ്ങട് ക്ഷമിക്യാ...... "

ലൂക്ക് ചിരിയോടെ അയാളെ നോക്കി...
റാനിയ പറഞ്ഞു കൊടുത്തു ബെഞ്ചമിന്റെ സ്വഭാവം ഒക്കെ നന്നായി അറിയുന്നവൻ... അയാൾക്കുള്ള മറുപടിയും പരിഹാസത്തിൽ തന്നെ ഒതുക്കി.....

" YOU..... "

തന്നെ തീർത്തും പരിഹസിച്ചു ഇരിക്കുന്നവൻ.. ബെഞ്ചമിൻ അവന് നേരെ വിരൽ ചൂണ്ടി അലറി... കാലിലെ പരിക്ക് കാരണം അവനരികിലേക്കായി എഴുന്നേറ്റു പോകാൻ കഴിയുമായിരുന്നില്ല അയാൾക്ക്......

സോഫയിൽ ഇരുന്നു തന്നെ നോക്കി ദേഷ്യം നിയന്ത്രിക്കാൻ പാടു പെടുന്നവനെ കാണെ ഒരു സഹതാപം നിറഞ്ഞ ഭാവം ആയിരുന്നു ലൂക്കിൽ.....

" പിന്നെ നിങ്ങളെ ഞാൻ എന്നാ കാർന്നോരെ വിളിക്കേണ്ടത്....
ഒരു കെട്ടിയോളും തോളൊപ്പം വളർന്ന മകളും ഉണ്ടായിട്ട് മകന്റെ പ്രായം ഉള്ള ഒരുത്തന്റെ കൂടെ കേട്ടി മറിയാൻ ഒരു ലേശം ഉളുപ്പ്... ഹ്ഹ്... ഇമ്മാതിരി വൃത്തികേട് ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല...... "

വെറുപ്പ് നിറഞ്ഞൊരു ഭാവത്തോടെ അവൻ പറഞ്ഞത്....
എല്ലാവർക്കും മുന്നിൽ ഇരുന്നു വിളിച്ചു കൂവുന്നവൻ... രഹസ്യങ്ങൾ എല്ലാം തന്നെ ഫർണാണ്ടോയ്ക്ക് അറിവുണ്ട് എന്ന് അറിയാമെങ്കിലും അപമാനവും ദേഷ്യവും സഹിക്ക വയ്യാതെ അയാൾ മുഷ്ടി ചുരുട്ടി പല്ലിറുമ്മി....

ലൂക്ക് അപ്പോഴും അതൊന്നും മൈൻഡ് ചെയ്യാതെ തന്റെ മനസിൽ തോന്നിയതൊക്കെ വിളിച്ചു കൂവുന്ന തിരക്കിൽ ആയിരുന്നു.....

" തൻറെ കാര്യം പോട്ടെ... ചിലർ അങ്ങനെ ആണ്... ഇങ്ങനെ #@@#₹ തീർത്തു ജീവിച്ചാലെ സമാധാനം കിട്ടൂ... പക്ഷെ. ... എന്റെ അശ്രു...
ഇത്രയും സൗന്ദര്യവും ആരോഗ്യവുമൊക്കെ ഉണ്ടായിട്ടും തനിക്കെന്തിനാണെടോ ഈ പേട്ട് കിളവനെ... വേറെയാരെയും കിട്ടില്ലേ തനിക്ക്........ "

ഒരു സഹതാപത്തോടെ പറഞ്ഞവൻ ബെഞ്ചമിനെ വിട്ടു മാർട്ടിനു നേരെ തിരിഞ്ഞു....
ലൂക്കിന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നിരുന്നു... മാർട്ടിനിലും അങ്ങനെ തന്നെ.....

ഈ നേരമത്രയും സോഫയിൽ ഇരുന്നു അവന്റെ വാക്കുകളെ ശ്രദ്ധിച്ചു ഇരുന്നവൻ ലൂക്ക തനിക്ക് നേരെ തിരിയുന്നത് കണ്ടതും ചിരിയോടെ തന്നെ സോഫയിൽ നിന്നും എഴുന്നേറ്റു.....

മുന്നിലേക്ക് ചുവടുകൾ വെച്ച് നീങ്ങിയവൻ ലൂക്കിനരികിലായി വന്നു നിന്നു.....
ഇരു കൈകളും ചെയറിന്റെ പിടിയിൽ ഊന്നി... അൽപ്പം കുനിഞ്ഞു അവന്റെ മുഖത്തേക്ക് തൻറെ മുഖം അടുപ്പിച്ചു കൊണ്ടവൻ ലൂക്കയെ നോക്കി.....

" Don't be over Smart.... അതും എന്റെ മുൻപിൽ.... "

ഒരു കയ്യാൽ ലൂക്കിന്റെ പിൻ കഴുത്തിലെ മുടിയിൽ പിടുത്തമിട്ടു കൊണ്ടാണവൻ പറഞ്ഞത്...
പറഞ്ഞു തീർന്നതും മാർട്ടിന്റെ കൈകൾ അവനിൽ മുറുകി.....

മുടി പറിഞ്ഞു പോകുന്നത് പോലുള്ള വേദന... എങ്കിലും ലൂക്കിന്റെ മുഖത്ത് യാതൊരു ഭാവ മാറ്റവും ഉണ്ടായിരുന്നില്ല... തനിക്ക് മുന്നിൽ വന്നു നിൽക്കുന്നവനെ അതേ ഭാവത്തോടെ അവനും നോക്കി......

" ഉള്ളതല്ലേ പറഞ്ഞത്... അതെങ്ങനെ ഓവർ സ്മാർട്നെസ്സ് ആകും... കാണുന്നതെല്ലാം മുഖത്ത് നോക്കി പറഞ്ഞു ശീലിച്ചു പോയി.... എന്ത് ചെയ്യാൻ ആണ്.....? "

തിരികെ ചോദിക്കുമ്പോൾ അവന്റെ ചുണ്ടുകളിൽ പുച്ഛം നിറഞ്ഞൊരു ചിരിയുണ്ടായിരുന്നു...
അവനെയൊന്ന് നോക്കിയതും കഴുത്തിലെ കൈകൾ എടുത്തു മാറ്റി കൊണ്ട് മാർട്ടിൻ നേരെ നിന്ന് നിന്നു....

പിന്നെ ചെയറിൽ ബന്ധിച്ചിരുന്ന ലൂക്കിന്റെ കൈകളിലെയും കാലുകളിലെയും കെട്ടുകൾ അഴിച്ചു അവനെ ചെയറിൽ നിന്നും പിടിച്ചുയർത്തി.....

" പ്രതികരിക്കുന്നത് നല്ല ഹാബിറ്റ് ആണ്.. BUT... എതിരെ വരുന്ന റിയാക്ഷനും നേരിടണം... ചിലപ്പോൾ അടിയാവാം... അല്ലെങ്കിൽ മുറിവുകൾ ആവാം... അതുമല്ലെങ്കിൽ ജീവൻ പോലും നഷ്ടമായേക്കാം.... നിനക്ക് സംഭവിക്കാൻ പോകുന്നത് പോലെ...... "

തന്നെ കൊല്ലാൻ പോവുകയാണെന്ന ഭീഷണി....!!
ചിരിയോടെ മാർട്ടിൻ പറയുന്ന വാക്കുകളിൽ മറഞ്ഞിരിക്കുന്നത് തിരിച്ചറിയാൻ ലൂക്കിന് ബുദ്ധിമുട്ട് ഒന്നും ഉണ്ടായിരുന്നില്ല....
അപ്പോഴും യാതൊരു ഭയവും അവന് തോന്നിയതുമില്ല........

" നീയാണോ എന്നെ കൊല്ലാൻ പോകുന്നത്..... "
മാർട്ടിനെ നോക്കി ചെറിയൊരു പുച്ഛത്തോടെ അവൻ ചോദിച്ചതും......

" എന്ത് കൊണ്ട് എനിക്ക് ആയിക്കൂടാ.... "
തിരിച്ചു അതേ പുച്ഛം നിറഞ്ഞൊരു ചിരിയോടെ മറു ചോദ്യം ആയിരുന്നു മാർട്ടിനിൽ.....

കയ്യിലെ ഗൺ വിരലിനാൽ കറക്കി കൊണ്ട് തൻറെ മുന്നിൽ ചിരിയോടെ നിൽക്കുന്നവനെ കണ്ടതും ലൂക്ക പൊട്ടി വന്നൊരു ചിരിയോടെ അവനെ നോക്കി.....

" നിനക്ക് ധൈര്യം ഉണ്ടെങ്കിൽ... നീയൊരു ആണ് ആണെങ്കിൽ JUST KILL ME........ "

മാർട്ടിനു മുന്നിലേക്ക് നീങ്ങി നിന്ന് കൊണ്ടവൻ ധൈര്യത്തോടെ പറഞ്ഞ വാക്കുകൾ.....
കെട്ട് നിന്നവരുടെ നെറ്റിയൊന്ന് ചുളിഞ്ഞു... രക്ഷപെട്ടു പോകാൻ ഒരു പഴുതു പോലും ഇല്ലെന്ന് ഉറപ്പായിട്ടും അവനിൽ ഉണ്ടാകുന്ന അഹങ്കാരം.....!!

ഒരു നിമിഷം മാർട്ടിനെ പോലും അലോസരപ്പെടുത്തിയിരുന്നു... അവന് മുന്നിൽ ഒന്ന് പതറിയെങ്കിലും തോറ്റു കൊടുക്കാൻ അവനും തയ്യാറല്ല.......

തനിക്ക് മുന്നിൽ തോറ്റു തരാൻ തയ്യാറല്ലെങ്കിൽ അവനെ തോൽപ്പിക്കേണ്ടതെങ്ങനെ എന്നും തനിക്ക് അറിയാം......

വാശി നിറഞ്ഞൊരു ഭാവത്തോടെ അവൻ ലൂക്കിന് മുന്നിലായി അവനെ തോട്ടെന്ന പോലെ ചേർന്നു നിന്നു......

" ഞാൻ ആണ് ആണോയെന്ന് നിനക്ക് അത്രയും ഉറപ്പ് വരുത്തണമെങ്കിൽ നിന്റെ പ്രണയത്തോട് തന്നെ ചോദിക്കണം ഇസാ...
അവനറിയാം ഞാൻ എങ്ങനെ ആണെന്ന്.... എന്തൊക്കെ ചെയ്യുമെന്നും....എനിക്കറിയില്ല ആർതർ നിന്നോട് എന്നെ പറ്റി എന്തൊക്കെ പറഞ്ഞു തന്നിട്ടുണ്ടെന്ന്... എന്ത് പറഞ്ഞാലും I'm Sure.... അന്ന് നടന്ന കാര്യങ്ങൾ ഒന്നും അവൻ മെൻഷൻ ചെയ്തിട്ടുണ്ടാവില്ല...
Because..........
അവന് പോലും ഓർമയില്ലല്ലോ അത്.....
ഓസ്‌ട്രേലിയയിൽ വെച്ച് അവൻ വാശിയോടെ മനസിൽ കൊണ്ട് നടക്കുന്ന ആ മൂന്ന് ദിവസങ്ങൾ......
ബോധം പോലുമില്ലാതെ ശവം പോലെ കിടന്നിരുന്നവൻ ആ മൂന്ന് ദിവസവും എനിക്കൊപ്പം ആയിരുന്നെന്ന്....
അവൻ നിന്നോട് പറഞ്ഞിട്ടുണ്ടോ ഇസാ അത്.....? "

പരിഹാസം നിറഞ്ഞൊരു ചിരിയോടെ ... ഒരു ചോദ്യ ഭാവത്തോടെ മാർട്ടിൻ തനിക്ക് മുന്നിൽ നിൽക്കുന്നവനെ നോക്കി......
അവന്റെ കണ്ണുകളിൽ ഞെട്ടലൊന്നും മാർട്ടിനു കാണാൻ സാധിച്ചിരുന്നില്ല.....

എന്നാൽ... ചുവന്നു തുടങ്ങുന്ന കവിളുകളും കൺ തടങ്ങളും....
ഈ നേരം വരെയും അഹങ്കാരത്തോടെ തൻറെ മുന്നിൽ നിന്ന് ചിലച്ചവന്റെ നിസ്സഹായത നിറഞ്ഞ മുഖം.....

നിറയാനായി വെമ്പി നിൽക്കുന്ന കണ്ണുകൾ... ദേഷ്യം നിയന്ത്രിക്കാൻ എന്നോണം ചുരുട്ടി പിടിച്ചിരിക്കുന്ന കൈകൾ..... അങ്ങനെ....
തൻറെ ഒറ്റ വാക്കിനാൽ അവനിൽ വന്ന മാറ്റങ്ങൾ....!!

മാർട്ടിന്റെ ഉള്ളിൽ സന്തോഷം നിറയാൻ അത്രയുമൊക്കെ മതിയായിരുന്നു....  ചുണ്ടുകൾ കൊണ്ട് സഹതാപം നിറഞ്ഞത് പോലൊരു ശബ്ദമുണ്ടാക്കി കൊണ്ടവൻ ലൂക്കിനെ നോക്കി.....

" നിന്റെ കാര്യത്തിൽ എനിക്ക് വിഷമം ഉണ്ട് ഇസാ.. നിന്റെ LOVE.. നിന്റെ LIFE... എല്ലാം വേസ്റ്റ് ആണ്.... വെറുതെ എന്തൊക്കെയോ ആഗ്രഹിച്ചു ജീവിതം തള്ളി നീക്കുകയാണ് നീ.... You Know one thing.........
ARTHUR... HE IS MINE........!!

അവൻ എന്റെ സ്വന്തം ആണ്... നിന്നിലും മുന്നേ അവനെ സ്വന്തം ആക്കിയതും ഞാൻ......

" ടാ....... "

പരിഹാസത്തോടെ പറഞ്ഞു തുടങ്ങിയത് പൂർത്തിയാക്കാൻ മാർട്ടിനു കഴിഞ്ഞിരുന്നില്ല.... ലൂക്ക് അതിനായി അവനെ അനുവദിച്ചിരുന്നില്ല.....

മാർട്ടിൻ പറഞ്ഞു പോകുന്ന കാര്യങ്ങൾ തൻറെ ക്ഷമയ്ക്ക് അപ്പുറം കടന്നതും  ചീറി കൊണ്ട് മുന്നോട്ട് നീങ്ങിയവൻ മാർട്ടിന്റെ നെഞ്ചിൽ തന്നെ ആഞ്ഞു ചവിട്ടിയിരുന്നു.....

തീരെ പ്രതീക്ഷിക്കാതെ കിട്ടിയ പ്രഹരം... അവിടെ നിന്നവരിൽ ആരും തന്നെ ലൂക്കിൽ നിന്നും അത്തരമൊരു നീക്കം പ്രതീക്ഷിരുന്നില്ല.....
ഞെട്ടലോടെ നിന്ന് പോയതും താഴെ വീണവന്റെ കയ്യിൽ നിന്നും തെറിച്ചു പോയ ഗൺ എടുത്ത് കൊണ്ടവൻ മാർട്ടിന്റെ നെഞ്ചത്ത് കയറി ഇരുന്നു കഴിഞ്ഞിരുന്നു........

" എന്ത് ധൈര്യം ഉണ്ടായിട്ടാണെടാ പന്നീ.. നിന്റെ പിഴച്ച നാവും കൊണ്ട് എന്റെ മുന്നിൽ നിന്ന് അവന് വേണ്ടി വാദിച്ചത്... ചെയ്യാവുന്ന നെറികേടിന്റെ അങ്ങേയറ്റം അറിഞ്ഞിട്ടും നിന്നെ ഞാൻ തൊടാതിരുന്നത് അവന് വേണ്ടിയാണ്... എന്ന് കരുതി നീ പുലമ്പുന്നതെല്ലാം ഇസ കേൾക്കുമെന്ന് കരുതരുത്....
പന്ന #@@₹₹#...... ധൈര്യം ഉണ്ടെങ്കിൽ അവനെ പറ്റി ഒന്ന് കൂടി പറയെടാ #@@₹₹% .... കൊന്ന് കളയും ഞാൻ.... "

കയ്യിലിരുന്ന ഗൺ അവന് നേരെ ചൂണ്ടി അലറിയെങ്കിലും.... ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ വന്നവൻ തോക്കിന്റെ പിൻ ഭാഗത്താൽ അവന്റെ മുഖത്തായി ആഞ്ഞിടിച്ചു......

" ആഹ്ഹ്.... "

വേദന കൊണ്ട് പുളഞ്ഞു പോയവന്റെ നാവിൽ നിന്നുതിർന്ന ശബ്ദം....!!
ഭ്രാന്തമായൊരു ഭാവത്തോടെ മാർട്ടിന്റെ മുഖത്തായി അവൻ വീണ്ടും ആഞ്ഞിടിച്ചു......

ഭ്രാന്ത്‌ പിടിച്ചത് പോൽ അവനിൽ ആളിപടരുന്ന ദേഷ്യം.....
താൻ ചെയ്യുന്നതെന്താണെന്ന് പോലും അവൻ അറിഞ്ഞിരുന്നില്ലെന്ന് വേണം പറയാൻ... അത്രമേൽ മാർട്ടിന്റെ വാക്കുകൾ അവനിൽ പതിഞ്ഞു പോയിരുന്നു......

എന്തും സഹിക്കും... എന്തും ക്ഷമയോടെ കെട്ട് നിൽക്കും... പക്ഷെ..... ആദി....!!

ആ പേരു പോലും മറ്റൊരു ഭാവത്തോടെ മറ്റൊരുത്തന്റെ നാവിൽ നിന്നും കേൾക്കുന്നത് സഹിക്കില്ല അവന്...

ആ പേരും ആ പേരിലുള്ളവനും അവന്റെ മാത്രം സ്വന്തം ആണ്.... താൻ അല്ലാതെ മറ്റൊരാൾ ആദിയുടെ പേരിൽ അവകാശം പറയുന്നത് അവൻ സമ്മതിച്ചു കൊടുക്കില്ല......

അങ്ങനൊരാൾ വന്നാൽ അവരെ കൊല്ലാനും അവന് മടിയുണ്ടാവില്ല... കാരണം  അവന്റെ ലോകം തന്നെ ആദിയെന്ന വ്യക്തി ആണ്......
അവനെ ഒരു നോട്ടം കൊണ്ട് പോലും മറ്റൊരാൾ മോഹിക്കുന്നത് സഹിക്കില്ലാത്തവൻ...

തൻറെ പ്രണയത്തെ ഇത്രയുമധികം ദ്രോഹിച്ചവൻ മുന്നിൽ നിന്നും അതെല്ലാം തന്നോടായി വിളിച്ചു പറയുന്നത് എങ്ങനെ ക്ഷമയോടെ കെട്ട് നിൽക്കും.....?

" HE IS MINE.... HE IS ONLY MINE....!!

ദേഷ്യത്തോടെ അലറിക്കൊണ്ടവൻ മാർട്ടിനു നേരെ വീണ്ടും തോക്ക് ആഞ്ഞു വീശി....
അത് മാർട്ടിനിൽ കൊള്ളുന്നതിനു മുന്നേ ഫർണാണ്ടോ അവനെ വലിച്ചു മാറ്റുമ്പോഴും തന്നെ കൊണ്ട് കഴിയുന്ന രീതിയിൽ അവൻ മാർട്ടിനെ എതിർക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.....

പകയോടെ നിലത്തു നിന്ന് എണീറ്റ് വന്നവൻ തൻറെ നേരെയും തിരിച്ചടിക്കുന്നത് അറിയുമ്പോഴും അവനിൽ വേദന തോന്നിയില്ല... അതിനേക്കാൾ ഉപരി അവനുള്ളിൽ നുരഞ്ഞു പൊന്തിയത് മാർട്ടിനോടുള്ള വാശി തന്നെ ആണ്.....

തൻറെ പ്രണയത്തെ സ്വന്തം ആക്കണമെന്ന് തോന്നിയവനോടുള്ള വാശി....
അവനോടുള്ള ദേഷ്യം....
ഉള്ളിൽ കുമിഞ്ഞു കൂടിയ വെറുപ്പ്...!!

അവന്റെ പ്രവർത്തിയോടുള്ള അറപ്പ്.....

മാർട്ടിന്റെ പ്രഹരത്താൽ ചുണ്ട് മുറിഞ്ഞു വായിൽ കുമിഞ്ഞു കൂടിയ ചോര കലർന്ന ഉമി നീർ അവൻ വെറുപ്പോടെ മാർട്ടിന്റെ മുഖത്തേക്ക് തന്നെ തുപ്പി....

" ടാ.... "

ദേഷ്യത്തോടെ ചീറിയവൻ അവനെ അടിക്കാനായി കയ്യുയർത്തിയെങ്കിലും പിന്നെ എന്തോ ഓർത്തെന്ന പോൽ അവനിൽ നിന്നും പിന്നിലേക്ക് നീങ്ങി.....

തറയിൽ കിടന്ന ഗൺ എടുത്തു കൊണ്ടവൻ ലൂക്കിന് നേരെ ചൂണ്ടി.....

" എന്റെ ദേഹത്ത് കൈ വെച്ചതിനു നിന്റെ തലച്ചോർ ചിതറിക്കാൻ എനിക്കറിയില്ല എന്ന് കരുതരുത്....
നിന്നെ ഞാൻ കൊല്ലില്ല.... നിന്നെ ഞാൻ മാത്യുവിന് വേണ്ടി വെച്ചിരിക്കുന്നതാണ്... അത് മാത്രം അല്ല... അവനെയും കൂട്ടി ഞാൻ ഇവിടെ നിന്നും പോകുന്നത് കാണാൻ നീ ജീവനോടെ ഉണ്ടാകണം... മരണത്തെക്കാൾ നിനക്ക് വേദനിക്കുന്ന ശിക്ഷ അത് തന്നെ ആണ്...... "

കയ്യിൽ എടുത്ത തുണിയാൽ തൻറെ മുഖം അമർത്തി തുടച്ചു കൊണ്ടവൻ ഒരു പുച്ഛത്തോടെ ലൂക്കിനെ നോക്കി......
കേട്ടിരുന്നവനിലും പുച്ഛം തന്നെ ആയിരുന്നു.....

" ആദിയെ നീ തൊടില്ല മാർട്ടിൻ... അവനെ നിനക്ക് കിട്ടുകയുമില്ല... തുടക്കം മുതൽ നീ പ്ലാൻ ചെയ്തതെല്ലാം പൊളിച്ചു കയ്യിൽ തന്നവൻ നിന്റെ മനസും ചെയ്തികളും അറിഞ്ഞിട്ടില്ലെന്ന് കരുതുന്നതാണ് നിന്റെ തെറ്റ്... അവനെല്ലാം അറിയാം....
നീ അവനോട് ചെയ്ത ദ്രോഹം മുഴുവൻ വ്യക്തമായി അവനറിയാം... എല്ലാം മനസിലിട്ട് കൊണ്ട് തന്നെ ആണവൻ നിന്റെ മുന്നിൽ വരുന്നതും....
മരണം അല്ലാതെ മറ്റൊരു ഓപ്ഷൻ അവൻ നിനക്ക് തരില്ല....... "

" അവൻ എന്നെ അത്രയും മനസിലാക്കിയിട്ടുണ്ടെന്നാണോ........? "

ലൂക്ക് ഉറപ്പോടെ വിളിച്ചു പറയുന്ന വാക്കുകൾ കേട്ടതും മാർട്ടിൻ പരിഹാസം നിറഞ്ഞൊരു ഭാവത്തോടെ അവനെ നോക്കി......
ലൂക്കിന്റെ മുഖത്തും അതേ പരിഹാസം തന്നെ ആണവന് കാണാൻ കഴിഞ്ഞതും......

" ആദി നിന്നെപോലെയല്ല മാർട്ടിൻ... മുന്നിൽ നിൽക്കുന്നവന്റെ ശക്തി കൂടി മനസിലാക്കിയിട്ടേ അവൻ പ്രതികരിക്കൂ....

അത് മനസിലാക്കാതെ പോയതാണ് നിന്റെ തെറ്റ്... ആദിയില്ലെന്ന് അറിഞ്ഞയുടൻ ഇങ്ങോട്ട് വന്നു ഇവിടെ ഉള്ളവരെ ഇല്ലാതാക്കാൻ നോക്കിയത് നിന്റെ പ്ലാൻ അല്ല... സ്വയം ഇവിടെ ഇല്ലെന്ന് വരുത്തി തീർത്തു കൊണ്ട് നിന്നെ ഇങ്ങോട്ട് വിളിച്ചു വരുത്തിയത് അവൻ തന്നെ ആണ്......

ഒന്നുമറിയാതെ അവന്റെ വലയിൽ വന്നു ചാടിയത് ആണ് നീ.......
ഇവിടെ ഇരുന്നു നീ പ്ലാൻ ചെയ്യുന്നതൊക്കെയും അവൻ കേൾക്കുന്നുണ്ട്.....

നീ ശ്വാസം എടുക്കുന്നത് പോലും അവൻ അറിയുന്നുണ്ട്..... ഈ വീട്ടിൽ മൂന്ന് ദിവസം നീ ജീവനോടെ ഉറക്കം ഉണർന്നത് പോലും അവന്റെ ഔദാര്യം ആണ്........

ആദി എങ്ങും പോയിട്ടില്ല മാർട്ടിൻ... അവൻ ഇവിടെ ഉണ്ട്... നിന്റെ കണ്മുന്നിൽ തന്നെ....... "

" WHAT.....? "

പരിഹാസത്തോടെ ലൂക്ക പറഞ്ഞു നിർത്തിയ വാക്കുകൾ....!!

മാർട്ടിന്റെ കണ്ണുകൾ ചുരുങ്ങി....
അയാളുടെ കണ്ണുകളിൽ സംശയം നിറഞ്ഞ ഭാവം ആയിരുന്നെങ്കിൽ ഫർണാണ്ടോയിൽ ഞെട്ടൽ ആയിരുന്നു....
ബെഞ്ചമിനിലും അങ്ങനെ തന്നെ. ...

ലൂക്കിന്റെ ദേഹത്ത് നിന്നും കൈകൾ എടുത്തു മാറ്റി കൊണ്ടയാൾ പിന്നിലേക്ക് നീങ്ങി......

" what did you say.....? "

ഒരുപോൽ അവന് നേരെ ഉയർന്ന ചോദ്യം... കയ്യിലെ ഗണിൽ പിടി മുറുക്കി കൊണ്ട് സംശയത്തോടെ തന്നെ നോക്കി നിൽക്കുന്നവർ....
ലൂക്കിന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നു......

" ചുറ്റിനുമൊന്ന് കണ്ണ് തുറന്നു നോക്കടാ ചളുക്കെ...... "

തൻറെ ചുണ്ടിൻ കോണിൽ പൊടിഞ്ഞ ചോര തുള്ളികൾ കുർത്തിയുടെ കയ്യിൽ തുടച്ചെടുത്തു കൊണ്ട് അവൻ പുച്ഛത്തോടെ മാർട്ടിനെ നോക്കി........

മാർട്ടിന്റെ കണ്ണുകൾ ചുറ്റിനും സംശയത്തോടെ അലയുകയായിരുന്നു.....
ഫർണാണ്ടോയും താൻ നിൽക്കുന്നതിന്റെ ചുറ്റു പാടും ശ്രദ്ധയോടെ വീക്ഷിച്ചു....
ഓരോ മുക്കിലും മൂലയിലും കണ്ണുകൾ പതിഞ്ഞു മാറിയതും......

" ഓഹ്... Shit..... "

നിരാശയോടെ ഉച്ചത്തിൽ അലറി കൊണ്ടയാൾ തലയിൽ കൈ വെച്ചു പോയി.....
ഇതുവരെയും താൻ ശ്രദ്ധിക്കാതെ കാര്യം....!!
അയാളുടെ മുഖം ഭയത്താൽ വിളറി വെളുത്തു......

" What happened..... "

മാർട്ടിൻ അയാളെ ഒരു സംശയത്തോടെ നോക്കി... ഒപ്പം ബെഞ്ചമിനും ..... ഫർണാണ്ടോയിൽ അപ്പോഴും ഒരു തരം പതർച്ച നിറഞ്ഞു നിന്നിരുന്നു......

" This house..... ഇത്.... ഇത്.... അവന്റെ വീടാണ്...... "

താഴെ നിന്നും നോക്കിയാൽ കാണാവുന്ന മുകളിലെ നിലയിലെ സ്റ്റെയറിനു അടുത്തേക്കുള്ള ചുവരിലേക്ക് ചൂണ്ടി കൊണ്ടാണ് ഫർണാണ്ടോ പറഞ്ഞത്......

തൻറെ വിരലുകൾ പോലും വിറയ്ക്കുന്നത് അയാൾ അറിഞ്ഞിരുന്നു.....
അയാൾക്കൊപ്പം അവിടേക്ക് നോക്കിയ മാർട്ടിന്റെ കണ്ണുകൾ ഉടക്കിയതാകട്ടെ... അവിടെ പതിപ്പിച്ചിരുന്ന ചുവർ ചിത്രത്തിലും......

പഴയ കാലത്തെ ചിത്രകാരന്മാർ വരച്ചത് പോൽ തോന്നിപ്പിക്കുന്ന ഒരു ബ്ലാക്ക് & വൈറ്റ് മോഡലിൽ ഉള്ള പെയിന്റിംഗ്.... അതിൽ വരച്ചു ചേർത്തിരിക്കുന്ന പെൺ കുട്ടിയുടെ ചിത്രം.......

" who is this girl....... "

ജൂദിസ്റ്റുകളുടെ പുരാതന വേഷം അണിഞ്ഞു ചിരിയോടെ നിൽക്കുന്ന പെൺകുട്ടി....
വർഷങ്ങൾ പഴക്കമുള്ളൊരു ചിത്രം.....
മാർട്ടിൻ ഒന്നും മനസിലാകാതെ ഫർണാണ്ടോയെ നോക്കി.....

ആ ചുവർ ചിത്രത്തിൽ തന്നെ കണ്ണുകൾ പതിപ്പിച്ചു നിൽക്കുകയായിരുന്നു ഫർണാണ്ടോ.....

" ആഗ്നസ്.... ആഗ്നസ് വില്യം.....
ആദിയുടെ ഗ്രാൻഡ്മ...... ആണ് അത്.......!!

വിറയ്ക്കുന്ന ചുണ്ടുകളോടെ പതിയെ മൊഴിഞ്ഞു കൊണ്ട് നിൽക്കുന്നയാൾ.....

" WHAT.....? "

മാർട്ടിനിലും ബെഞ്ചമിനിലും ഒരുപോൽ ഞെട്ടൽ നിറഞ്ഞിരുന്നു.... തനിക്ക് നേരെ നോട്ടമെയ്തു നിൽക്കുന്നവരെ ഫർണാണ്ടോ ഒരു നിസ്സഹായ ഭാവത്തോടെ നോക്കി.....

മകളെയും കൂട്ടി ഇന്ത്യയിൽ താമസമാക്കിയ സമയം ആഗ്നസ് വില്യമിന്റെ പപ്പ.....
ARIEL DAVID WILLIAM അവർക്കായി പണി കഴിപ്പിച്ച വീടാണ് അത്.....

അയാളുടെ മരണ ശേഷം അനാഥമായി പോയെങ്കിലും... അവകാശികൾ പലതും  അവരെയെല്ലാം എതിർത്തു കൊണ്ട് ആദി സ്വന്തം ആക്കിയ വീട്......!!

എന്ത് കൊണ്ട് താൻ ഇത് മറന്നു പോയി....?

ഫർണാണ്ടോ തനിക്ക് പറ്റിയ അബദ്ധത്തെ ഓർത്തു സ്വയം പഴിച്ചു നിന്നപ്പോൾ മാർട്ടിനും അതേ അവസ്ഥയിൽ തന്നെ ആയിരുന്നു.....

ആദിയുടെ വീട് ആണ് താൻ വിലയ്ക്ക് വാങ്ങിയത്... അതേ വീട്ടിൽ ഇരുന്നു കൊണ്ട് അവനെതിരെ കരുക്കൾ നീക്കിയിരിക്കുന്നു.....
വലിയൊരു കെണിയിൽ ആണ് അവൻ വീഴ്ത്തി കളഞ്ഞത്......

" WHAT THE HELL..... "

അരിശത്തോടെ കൈകൾ ചുരുട്ടി അലറിയതും.....
തൊട്ടടുത്ത നിമിഷം പുറത്ത് മുഴങ്ങി കേട്ട വെടിയൊച്ചകൾ....
മൂവരും ഒരുപോൽ ഞെട്ടികൊണ്ട് വെളിയിലേക്ക് നോക്കി.....

രാത്രിയുടെ ഇരുട്ടിൽ ഒന്നും തന്നെ കാണാൻ കഴിഞ്ഞിരുന്നില്ല....തങ്ങൾ വലിയൊരു ട്രാപ്പിൽ പെട്ടിരിക്കുകയാണെന്ന് തിരിച്ചറിഞ്ഞു തുടങ്ങിയതും മാർട്ടിൻ തനിക്ക് മുന്നിൽ നിൽക്കുന്നവന് നേരെ ഗൺ ചൂണ്ടി......

" അവനെന്തു വേണമെങ്കിലും ചെയ്തോട്ടെ... BUT.. നിന്നെ ഞാൻ ജീവനോടെ പുറത്ത് വിടില്ല...... "

" നീയെന്നെ ഒരു ചുക്കും ചെയ്യില്ല..... "

തന്റെ വാക്കുകളെ പുല്ല് വില കല്പ്പിച്ചു കൊണ്ട് ചിരിയോടെ നിൽക്കുന്നവനെ കണ്ടതും മാർട്ടിൻ ദേഷ്യത്തോടെ ട്രിഗ്ർ വലിച്ചു കൊണ്ട് അവനെ നേരെ ചൂണ്ടി......

താൻ തോറ്റു പോയാലും അവനെ ജയിക്കാൻ സമ്മതിക്കില്ലെന്ന് പറയുന്നത് പോലെ.....
വാശിയോടെ അവൻ ലൂക്കയെ നോക്കി...

ഇരുവരുടെയും കണ്ണുകൾ തമ്മിൽ കൊരുത്തു...
മുഖം വലിഞ്ഞു മുറുകി....
തന്നിൽ നോട്ടമെയ്തു നിൽക്കുന്നവന്റെ നെറ്റിയിൽ തന്നെ ഉന്നം വെച്ച് കൊണ്ട് മാർട്ടിൻ തോക്കിൽ വിരൽ അമർത്തിയതും.......

അവിടെ ഉയർന്നു കേട്ട ഗൺ ഷോട്ട്... ഞെട്ടൽ മാറുന്നതിനു മുന്നേ എങ്ങു നിന്നോ പാഞ്ഞു വന്ന ബുള്ളറ്റ് തൻറെ കയ്യിൽ ഇരുന്ന ഗണിൽ മാത്രം പതിഞ്ഞു നിലത്തേക്ക് തെറിക്കുന്നത് മാർട്ടിൻ അറിഞ്ഞിരുന്നു.......

മുഴുവൻ വാതിലുകളും അടച്ചു പൂട്ടിയ
HARMONEY HAVEN....!!

എന്നിട്ടും തൻറെ കയ്യിൽ പതിഞ്ഞ ബുള്ളറ്റ്... മാർട്ടിൻ ഒരു അമ്പരപ്പോടെ ശബ്ദം ഉതിർന്ന ഭാഗത്തേക്ക്‌ നോക്കി......

അവിടെ... മുകളിലെ നിലയിൽ സ്റ്റെയറിലെ കൈവരിയിൽ കയ്യൂന്നി ചെറു ചിരിയോടെ അവനെ നോക്കി നിൽക്കുന്നവൻ.... അവന്റെ കൈകളിൽ ഇരിക്കുന്ന ഗൺ......

മാർട്ടിനൊപ്പം ആ കാഴ്ച്ച നോക്കി കണ്ടവന്റെ ചുണ്ടിൽ പ്രണയത്താലൊരു പുഞ്ചിരി വിടർന്നപ്പോൾ.....
മാർട്ടിന്റെ കണ്ണുകളിൽ അമ്പരപ്പ് ആയിരുന്നു.......

ARTHUR.... ARTHUR WILLIAM.....

മുകളിൽ നിൽക്കുന്നവനിൽ തന്നെ കണ്ണുകൾ പതിപ്പിച്ചു നിൽക്കവേ അവന്റെ ചുണ്ടുകൾ മന്ത്രിച്ചു.....

എല്ലാവരും ഒന്നും ചെയ്യാനാകാതെ ഞെട്ടലോടെ തറഞ്ഞു നിന്ന് പോയിരുന്നു....
Harmoney haven മൊത്തത്തിൽ നിശബ്ദതയിൽ മുങ്ങിപ്പോയ നിമിഷങ്ങൾ.......

അവിടെ മുഴങ്ങി കേട്ടത് മുഴുവൻ സ്റ്റെപ്പുകൾ ഇറങ്ങി തങ്ങൾക്കരികിലേക്ക് നടന്നടുക്കുന്നവന്റെ വാക്കുകൾ മാത്രം.......

A time to love and a time to hate;
A time for war and a time for peace....
It's Time To Face to Face...........!!

THE REAL WARRIOR ANGEL OF MICHEAL....🗡️

തനിക്ക് പ്രിയം തോന്നുന്നവർക്കെല്ലാം തൻറെ ചിറകിനടിയിൽ സംരക്ഷണം ഒരുക്കുന്നവൻ തൻറെ പ്രാണന്റെ അരികിൽ എങ്ങനെ വരാതിരിക്കും.....?

THE WAR IS NEARING TO END........

( തുടരും...)

....................................................................................................................................

വായിച്ചു അഭിപ്രായം പറയുക....

പറയില്ലേ... ☹️
പറയും... 🫣

പറയണം.....

🖤WITH 🖤LOVE 🖤AMMU 🖤
............

Pokračovat ve čtení

Mohlo by se ti líbit

8.4K 1.3K 25
Ith avarude kadhayaan... Gouriyudeyum Manuvinteyum kadha.. Avarde aathmartham aaya pranayathinu thadassam nikkunna enthineyum tharanam cheyyan avar t...
4.2K 540 17
𝗼𝗻𝗰𝗲 𝗜'𝗺 𝘄𝗶𝘁𝗵 𝗨 , 𝗡𝗼 𝗼𝗻𝗲 𝗲𝗹𝘀𝗲 𝗺𝗮𝘁𝘁𝗲𝗿'𝘀 ; 🌊🌜
55.6K 5.4K 52
ICLH ന്റെ ബാക്കി ഭാഗങ്ങൾ ആണ്... സ്റ്റോറി കന്റിണ്‌െ ചെയ്തു പോസ്റ്റ്‌ ചെയ്യാൻ കഴിയുന്നില്ല.. എന്തോ ERROR സംഭവിച്ചിരിക്കുകയാണ്... അത്കൊണ്ട് ബാക്കി ഭാഗങ്...
43.2K 5.9K 43
Id oru family story aan....oru childish aayitulla girlum pakka coldaayitulla aalum thammilulla chemistry aan main plot....aaa bakki okke ningal thann...