I CAN'T LOVE HIM... ????

taekookiehyung786 tarafından

52.2K 5.1K 20.3K

ICLH ന്റെ ബാക്കി ഭാഗങ്ങൾ ആണ്... സ്റ്റോറി കന്റിണ്‌െ ചെയ്തു പോസ്റ്റ്‌ ചെയ്യാൻ കഴിയുന്നില്ല.. എന്തോ ERROR സംഭവിച... Daha Fazla

I CAN'T LOVE HIM...120
I CAN'T LOVE HIM...121💞
I CAN'T LOVE HIM..122 💘🔞
I CAN'T LOVE HIM..123🫶
I CAN'T LOVE HIM..124 🐕
I CAN'T LOVE HIM..125👩‍🦼
I CAN'T LOVE HIM...126
I CAN'T LOVE HIM...127
kATHI🤍 BAMIE
I CAN'T LOVE HIM...128
new bam
I CAN'T LOVE HIM...129 🎁
I CAN'T LOVE HIM....130
I CAN'T LOVE HIM...131
I CAN'T LOVE HIM...132💍💍
CLADDANGH RING 💍
I CAN'T LOVE HIM...132👶
I CAN'T LOVE HIM...133💓
I CAN'T LOVE HIM...134
I CAN'T LOVE HIM...135
I CAN'T LOVE HIM...137 ⚔️
????︎????︎????︎????︎????︎????︎????︎????︎????︎ ????︎????︎????︎????︎????︎????︎ 2
ANTI HEROS????????????
I CAN'T LOVE HIM...138
I CAN'T LOVE HIM...139
I CAN'T LOVE HIM...140 ⚔️
I CAN'T LOVE HIM..141
I CAN'T LOVE HIM..142
I CAN'T LOVE HIM...143
I CAN'T LOVE HIM...144
I CAN'T LOVE HIM....145
I CAN'T LOVE HIM...146
I CAN'T LOVE HIM...147
I CAN'T LOVE HIM...148
I CAN'T LOVE HIM...149
I CAN'T LOVE HIM...150
I CAN'T LOVE HIM...151 ✨
I CAN'T LOVE HIM...152
I CAN'T LOVE HIM...153
I CAN'T LOVE HIM...154
I CAN'T LOVE HIM...155
I CAN'T LOVE HIM...156
I CAN'T LOVE HIM..157
I CAN'T LOVE HIM...158
I CAN'T LOVE HIM...159
I CAN'T LOVE HIM..160
I CAN'T LOVE HIM...161
I CAN'T LOVE HIM.. 162
𝙸 𝙲𝙰𝙽'𝚃 𝙻𝙾𝚅𝙴 𝙷𝙸𝙼.. 163

I CAN'T LOVE HIM...136

1K 103 540
taekookiehyung786 tarafından

പരസ്പരം ചെറു ചിരിയോടെ ഇരുവരും മുഖാമുഖം നിന്ന നിമിഷം..... ആദ്യം സംസാരിച്ചു തുടങ്ങിയത് മാർട്ടിൻ തന്നെ ആയിരുന്നു.....

"You are a Good singer.... I like it.... "

മാർട്ടിന്റെ ഭാഗത്തു നിന്നുള്ള ചെറിയൊരു കോംപ്ലിമെന്റ് തന്നെ ആയിരുന്നു അത്.... ലൂക്കിന്റെ ശബ്ദവും അതിന്റെ ഭംഗിയും അവനേറെ ആസ്വദിച്ചിരുന്നു........

" Thankyou.... "

അവനും ചെറു ചിരിയോടെ തന്നെ മറുപടി കൊടുത്തു.... കണ്ണുകൾ അപ്പോഴും മാർട്ടിന്റെ കൈകളിൽ കുത്തിയിരിക്കുന്ന പേരിൽ തന്നെ....

"Azrael.....?"

തനിക്ക് മുന്നിൽ നിൽക്കുന്നവന്റെ കയ്യിൽ കുത്തിയിരിക്കുന്ന വാക്കുകൾ വായിച്ചു കൊണ്ട് ലൂക്ക് ഒരു സംശയത്തോടെ അവനെ നോക്കി.... മാർട്ടിന്റെ ചുണ്ടുകൾ ഒന്ന് വിടർന്നു....

" യെസ്... Azrael...
മരണത്തിന്റെ മാലാഖ.... കേട്ടിട്ടില്ലേ....who separates souls from bodies.....ആത്മാവിനെ ശരീരങ്ങളിൽ നിന്നും വേർതിരിക്കുന്നവൻ..."

ചെറു ചിരിയോടെ തനിക്കായി അവൻ നൽകിയ മറുപടി.. അതിൽ മറഞ്ഞിരിക്കുന്ന മുന്നറിയിപ്പുകൾ .. താക്കീതുകൾ.... എല്ലാം തന്നെ ലൂക്ക് മനസിലാക്കി എടുത്തിരുന്നു....

അവന്റെ കൈകളിൽ നിന്നും തന്റെ കൈകൾ വലിച്ചെടുത്തു കൊണ്ട് ലൂക്ക് തനിക്കു മുന്നിൽ നിൽക്കുന്നവനെ ഒന്ന് അടിമുടി നോക്കി....

" കൊള്ളാം.. കേൾക്കാനൊരു ഭംഗിയോക്കെയുണ്ട്.. പഴയ ബൈബിൾ നാടകത്തിലെ ഡയലോഗ്സ് പോലെ പറഞ്ഞു നടക്കാൻ കൊള്ളാം..Are you a drama actor.. or something like that?.... "

അവനൊരു സംശയത്തോടെ ചോദിച്ചതും മാർട്ടിന്റെ കണ്ണുകൾ ചുരുങ്ങി.. എങ്കിലും തൊട്ടടുത്ത നിമിഷം ചെറിയൊരു ചിരിയോടെ തല കുടഞ്ഞു കൊണ്ട് അവൻ ലൂക്കിനെ നോക്കി.....

" ഓഹ്...You are a funny guy..... "

ചെറു ചിരിയോടെ ലൂക്കിന്റെ തോളിൽ തട്ടി കൊണ്ടാണ് അവൻ പറഞ്ഞത്..തോളിൽ കിട്ടിയ തട്ടിൽ ആദ്യമൊന്ന് നെറ്റി ചുളിഞ്ഞെങ്കിലും പതിയെ ലൂക്കിന്റെ ചുണ്ടിലും ചെറു ചിരി വിടർന്നു.....

" No... I'm Isac.. Isac agasthya..... "

അതേ പോലൊരു ചിരിയോടെ... തന്റെ തോളിൽ കിട്ടിയതിനേക്കാൾ അൽപ്പം ശക്തിയിൽ അവൻ മാർട്ടിന്റെ തോളിലും തട്ടി..... അതേ നാണയത്തിൽ തന്നെ തിരികെ കിട്ടിയ മറുപടി...
അതും ലൂക്കിന്റെ നാവിൽ നിന്നുതിർന്ന കട്ട ചളി....
മാർട്ടിന്റെ നെറ്റിയൊന്ന് ചുളിഞ്ഞെങ്കിലും ചുണ്ടിലെ ചിരി അവൻ ബാലൻസ് ചെയ്ത് നിർത്തിയിരുന്നു.....

" Again...? "

വരുത്തി തീർത്തൊരു ചിരിയോടെ മാർട്ടിൻ ചോദിച്ചപ്പോഴും കൈകൾ പാന്റിന്റെ പോക്കറ്റിൽ തിരുകി കണ്ണുകൾ ചിമ്മി ചുമൽ കൂച്ചി കൊണ്ടൊരു ചിരി മാത്രം ആയിരുന്നു അവന്റെ മറുപടി....

തന്നെ തീരെയും കൂസാത്തൊരു നോട്ടം... അലസമായൊരു മുഖഭാവവുമായി തന്റെ മുന്നിൽ നിൽക്കുന്നവൻ... കേട്ടറിഞ്ഞത് പോലെ തന്നെ ആരെയും വക വെയ്ക്കാത്തൊരു പ്രകൃതം......
ലൂക്കിനെ തന്നെ അടിമുടി നോക്കി നിൽക്കവേ ചെറിയൊരു അമർഷം മാർട്ടിന്റെ ഉള്ളിൽ നുരഞ്ഞു പൊന്തി......

Arthur William ന്റെ better half....
The fu#₹@@ Truth......

കടപ്പല്ലാൽ ഞ്ഞെരിച്ചമർത്തി പിറുപിറുത്തു കൊണ്ട് അവൻ തന്റെ പിൻ കഴുത്ത് തടവി നിന്നു.. ഉള്ളിലെ അമർഷം കുറയ്ക്കാൻ എന്ന പോൽ ഒരു ശ്വാസം എടുത്തു കൊണ്ടവൻ കണ്ണുകൾ അടച്ചു തുറന്നു.........

ചെറിയൊരു നിശ്വാസത്തോടെ കവിളിൽ നാവ് ഉഴിഞ്ഞു കൊണ്ടവൻ ലൂക്കിന് നേരെ തിരിഞ്ഞു....

"Let's take a selfie....."

ഉള്ളിലെ അമർഷങ്ങൾ ഒന്നും പുറത്ത് വരുത്താതെ ചെറു ചിരിയോടെ  ചോദിച്ചു കൊണ്ട്  അവൻ മറുപടിക്കായി ലൂക്കിനെ നോക്കി... അതിന് പിന്നിലെ ഉദ്ദേശം എന്തെന്ന് അറിയാമെങ്കിലും ലൂക്ക് എതിർപ്പ് ഒന്നും പറഞ്ഞിരുന്നില്ല....

" Yeah Sure... "

ഒരു നിസാര ഭാവത്തോടെ ചുമൽ കൂച്ചി കൊണ്ട് അവൻ പറഞ്ഞതും മാർട്ടിൻ ഫോണുമായി ലൂക്കിനരികിലേക്ക് വന്നിരുന്നു....
അവനും ചെറു ചിരിയോടെ മാർട്ടിനു അരികിലേക്ക് ചേർന്നു നിന്നു.....

ഫോൺ ക്യാമറ ഓൺ ചെയ്തു കൊണ്ട് ഇരുവരും ഒരുപോലെ ക്യാമറയിലേക്ക് നോക്കി നിന്ന നിമിഷം... തൊട്ടരികിൽ നിൽക്കുന്നവന്റെ കൈകൾ തന്റെ ദേഹത്തേക്ക് നീങ്ങുന്നത് അറിഞ്ഞതും ലൂക്ക് വേഗം തന്നെ അവനിൽ നിന്നും അകന്നു മാറി.....

" ഇങ്ങനെ ആണോ സെൽഫി എടുക്കുന്നത്... ഇങ്ങു കൊണ്ട് വാ ഞാൻ എടുത്തു തരാം.... "

സംശയത്തോടെ നിന്നവന്റെ കയ്യിൽ നിന്നും ഫോൺ തട്ടി പറിച്ചു എടുത്തു കൊണ്ടാണ് അവൻ പറഞ്ഞത്..പെട്ടന്ന് ആയത് കൊണ്ട് തന്നെ ഒന്നും മനസിലാകാതെ...മാർട്ടിൻ ഒരു നിമിഷം കണ്ണ് തള്ളി അവനെ നോക്കി നിന്നു പോയി....
അപ്പോഴേക്കും ഫോണിൽ ക്യാമറ സെറ്റ് ചെയ്തു കൊണ്ട് ലൂക്ക് അവനരികിൽ എത്തിയിരുന്നു.....

" ok... ഇങ്ങോട്ട് നോക്ക്... സ്‌മൈൽ please.... ഈൗ...... "

കണ്ണുകൾ രണ്ടും വിടർത്തി മുപ്പത്തി രണ്ട് പല്ലും വെളിയിൽ കാണിച്ചു കൊണ്ട് നിൽക്കുന്നവൻ... മാർട്ടിൻ അവനെയൊരു അമ്പരപ്പോടെ നോക്കി... അന്യ ഗ്രഹ ജീവികളെ കാണുന്നൊരു എക്സ്പ്രെഷനോടെ.......

സ്‌ക്രീനിൽ കൂടി ആ നോട്ടം കണ്ടറിഞ്ഞതും ലൂക്കിന്റെ നെറ്റിയൊന്ന് ചുളിഞ്ഞു... അവനൊരു സംശയത്തോടെ മാർട്ടിനെ തിരിഞ്ഞു നോക്കി....

" എന്നെ നോക്കാൻ അല്ല.. ക്യാമറയിലേക്ക് നോക്ക്... ചിരിക്കാതെ എങ്ങനെ ഫോട്ടോ എടുക്കുന്നത്... ചിരിക്ക്..... ഈഈഈ ഈ...... "

വീണ്ടും അതേ ചിരിയോടെ തന്നെ അവൻ മാർട്ടിനെ നോക്കി.. തള്ള വിരലും ചൂണ്ട് വിരലും താടയുടെ അടിയിലായി വിടർത്തി പിടിച്ചു കൊണ്ട് മുഴുവൻ പല്ലും വെളിയിൽ കാണിച്ചൊരു ഇളിയോടെ നിൽക്കുന്നവൻ.....

തന്നോടും അതേ രീതിയിൽ ചിരിക്കാൻ ആണ് അവൻ ആവശ്യപ്പെടുന്നത്.. മാർട്ടിന്റെ മുഖം ഒന്നു ചുളിഞ്ഞു... ഫോട്ടോ എടുക്കണമെന്ന് തന്റെ ആവശ്യം ആയിരുന്നു.. മുന്നിൽ നിൽക്കുന്നവന്റെ ഭാവത്തിൽ ഇനി താൻ പിന്നോട്ട് പോയാലും വെറുതെ വിടുമെന്ന് തോന്നുന്നില്ല.....
കണ്ടയുടനെ കേറി ഉടക്കാനും പറ്റിയൊരു ഏരിയയിൽ അല്ല താൻ നിൽക്കുന്നതും ...

അവനൊപ്പം നിൽക്കൽ അല്ലാതെ മാർട്ടിനു മുന്നിൽ മറ്റൊരു മാർഗം ഉണ്ടായിരുന്നില്ല.... ലൂക്കയെ മീറ്റ് ചെയ്യാൻ wrong ആയൊരു സ്ഥലം തിരഞ്ഞെടുത്തത്തിൽ സ്വയം ഒന്നു പഴിച്ചു കൊണ്ട് അവൻ അതുപോലൊരു ചിരിയോടെ അവനൊപ്പം ചേർന്നു നിന്നു......

ഒരു സെൽഫി അല്ലെ... It's ok...
അവനൊന്നു സ്വയം പിറുപിറുത്തു.... എന്നാൽ.....

ലൂക്ക് ഒരു സെൽഫിയിൽ നിർത്തുമെന്ന് കരുതിയവന് തെറ്റി..ആദ്യത്തെ സെൽഫി എടുത്തു കഴിഞ്ഞതും ലൂക്ക് അടുത്ത പോസിൽ നിന്ന് കഴിഞ്ഞിരുന്നു...
ഒന്നിന് പുറകെ ഒന്നായി ഒരായിരം സെൽഫി...
പല രൂപത്തിൽ പല ഭാവത്തിൽ.....

മാർട്ടിൻ തന്റെ ലൈഫിൽ ഇന്ന് വരെ കാണാതെ പോയ നവ രസങ്ങളിൽ.... എല്ലാമോന്ന് എടുത്തു കഴിഞ്ഞതും മാർട്ടിൻ വിയർത്തു പോയിരുന്നു....

" അതേതാടാ അവനടുത്തു നിൽക്കുന്ന സായിപ്പ്.... "

കുറച്ചു ദൂരെ മാറി നിന്ന് ഇതെല്ലാം നോക്കി നിന്നിരുന്ന ഒരു കൂട്ടം ചെറുപ്പക്കാർ... ലൂകയെന്ന ഇസയുടെ പാവം കൂട്ടുകാർ......
ഡ്രസ്സ്‌ മാറി വരാമെന്ന് പറഞ്ഞു പോയവൻ വഴിയിൽ നിന്ന സായിപ്പിനെയും പിടിച്ചു നിർത്തി സെൽഫി എടുത്തു കളിക്കുന്നത് കണ്ടതും ക്രിസ്റ്റി ഒരു സംശയത്തോടെ തന്റെ കൂടെ നിന്നവരെ നോക്കി..
.

" ആഹ്... ആരായാലും ചെക്കൻ നന്നായി വെറുപ്പിച്ചു കയ്യിൽ കൊടുക്കുന്നുണ്ട്... സായിപ്പിന്റെ നിൽപ്പും ഭാവവുമൊക്കെ കണ്ടിട്ട് അങ്ങേര് ഇന്ന് തന്നെ ഇന്ത്യ വിടുമെന്ന് തോന്നുന്നു..... "

രുദ്രൻ ഒരു സഹതാപം നിറഞ്ഞ ഭാവത്തോടെ അവരെ നോക്കി നിന്നു... ബാക്കിയുള്ളവരിലും ഏകദേശം അതേ ഭാവം തന്നെ ആയിരുന്നു.....

ആ മുതലിനെ അവരെക്കാൾ നന്നായി അറിയാവുന്നവർ വേറെയില്ലല്ലോ....

ഈയൊരു അവസരത്തിൽ ലൂക്കിന്റെ കയ്യിൽ പെട്ടു പോയ സായിപ്പിന്റെ ആത്മ ശാന്തിക്കായി ഒരു നിമിഷം കണ്ണടച്ചു പ്രാർത്ഥിക്കാൻ മാത്രമേ അവർക്ക് തോന്നിയുള്ളു........

അപ്പോഴും ഇതൊന്നും അറിയാതെ താൻ എടുത്ത ഫോട്ടോസ് മുഴുവനും തന്റെ ഫോണിലേക്ക് ഷെയർ ചെയ്തു അതെല്ലാം ഇൻസ്റ്റയിൽ പോസ്റ്റ്‌ ചെയ്യുന്ന തിരക്കിൽ ആയിരുന്നു ലൂക്ക്.....

" നോക്കിക്കേ... ഈ ക്യാപ്ഷൻ കൊള്ളാമല്ലേ.... "

ഫോൺ തനിക്ക് മുന്നിലേക്കായി നീട്ടികൊണ്ട് പൊട്ടി വന്ന ചിരിയോടെ പറയുന്നവനെ കണ്ടതും മാർട്ടിൻ ഒരു സംശയത്തോടെ അവന്റെ ഫോണിലേക്ക് നോക്കി......

ഒരു വളിച്ച ചിരിയോടെ നിൽക്കുന്ന ഇരുവരുടെയും ഫോട്ടോ... തന്നെ കണ്ടാൽ കരയുകയാണോ ചിരിക്കുകയാണോ എന്ന് പോലും അറിയാൻ കഴിയാത്തൊരു അവസ്ഥ.... അതിനടിയിൽ അവൻ ചേർത്തിരിക്കുന്ന ക്യാപ്ഷൻ.....

When I met a poor Azrael 😉.....

ഒപ്പം ഒറ്റ കണ്ണിറുക്കിയുള്ളൊരു ഇമോജിയും... മാർട്ടിൻ വല്ലാത്തൊരു ഭാവത്തോടെ അതിലേക്ക് നോക്കി നിന്നു... ലൂക്കിനെ ഒറ്റയടിക്ക് കൊല്ലാനൊരു ദേഷ്യം അവനിൽ നിറഞ്ഞു വന്നിരുന്നു...

തന്നെ തീർത്തും നിസാരമാക്കി പെരുമാറുന്നത് അവന് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു..വേറെ എവിടെയെങ്കിലും ആയിരുന്നെങ്കിൽ അവൻ അത് തന്നെ ചെയ്യുമായിരുന്നു.....എന്നാൽ ഇവിടെ.... എടുത്ത് ചാടി തന്റെ പ്ലാൻ തകർക്കാൻ മാർട്ടിൻ ഒരുക്കം ആയിരുന്നില്ല....ലൂക്കയെ പിണക്കുകയല്ല.. അവനെ കൂടെ നിർത്തി ആദിയെ മുന്നിൽ കൊണ്ട് വരികയാണ് തന്റെ ലക്ഷ്യം.........

അതിന് വേണ്ടി ലൂക്കിന്റെ പൊട്ടത്തരങ്ങൾക്ക് കൂട്ട് നിൽക്കാൻ അവൻ റെഡി ആയിരുന്നു... ഒപ്പം..തന്റെ യഥാർത്ഥ രൂപം ലൂക്കിന്‌ അറിയില്ലെന്ന ഒറ്റ കാരണത്താൽ അവനോട് തോന്നിയ ദേഷ്യം ഉള്ളിൽ അവൻ അടക്കി നിർത്തി..... അപ്പോഴും.....

ആദിയിൽ നിന്ന് എല്ലാം അറിഞ്ഞവൻ മനഃപൂർവം തന്നെ പൊട്ടൻ ആക്കുകയാണെന്നുള്ള സത്യം മാത്രം മാർട്ടിൻ അറിഞ്ഞിരുന്നില്ല.....

" Would you like to have a coffee with me tomorrow?.... "

ലൂക്കിന്റെ ഫോണിലെ വാൾ പേപ്പറിൽ ആയി സെറ്റ് ചെയ്തിരുന്ന ആദിയുടെ ഫോട്ടോ കണ്ണിൽ ഉടക്കിയതും അവനൊരു പുച്ഛം നിറഞ്ഞൊരു ചിരിയോടെ ലൂക്കിനെ നോക്കി......

" ഒരു ഡേറ്റ് ആണോ സർ ഉദ്ദേശിക്കുന്നത്.... "

ഫോണിൽ നിന്നും മുഖം ഉയർത്താതെ വന്നവന്റെ ചോദ്യം... മാർട്ടിന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നു.....

" അങ്ങനെ ആണെങ്കിൽ.... Are you come with me....?"

മാർട്ടിൻ ഒരു സംശയത്തോടെ ചോദിച്ചതും ലൂക്ക് ഫോണിൽ നിന്നും കണ്ണുകൾ ഉയർത്തി അവനെയൊന്ന് നോക്കി... തന്നെ നോക്കി  ചിരിയോടെ നിൽക്കുന്നവനെ കാണെ ലൂക്കിന്റെ ചുണ്ടുകളും ഒന്നു വിടർന്നു.......

" so sorry.... I am already engaged.... "

തന്റെ കൈകൾ മാർട്ടിനു നേരെ ഉയർത്തി കാണിച്ചു കൊണ്ടാണ് അവൻ പറഞ്ഞത്... തനിക്ക് മുന്നിലേക്കായി നീട്ടിയിരിക്കുന്ന കൈകൾ...
മോതിര വിരലിലായി ചേർന്നു കിടക്കുന്ന ചുവന്ന കല്ല് പതിപ്പിച്ച എൻഗേജ്‌മെന്റ് റിംഗ്.....

അത് കാണെ മാർട്ടിന്റെ കണ്ണുകൾ ഒന്ന് ചുരുങ്ങി... ആ കാഴ്ച ഇഷ്ടപ്പെടാതെന്നോണം അവന്റെ മുഖം വലിഞ്ഞു മുറുകി... ഫോണിൽ തന്നെ നോക്കിയിരുന്നവൻ അതൊന്നും അറിഞ്ഞിരുന്നില്ല... അല്ലെങ്കിൽ കാണാത്തത് പോലെ ഭാവിച്ചു....

അത് കൊണ്ട് തന്നെ ആവണം മാർട്ടിൻ അതിൽ സ്പർശിക്കാനായി കൈകൾ ഉയർത്തിയതും അവൻ കൈകൾ പിന്നിലേക്ക് വലിച്ചു കളഞ്ഞതും....

"I will not let you live with him...."

ചുണ്ടിലെ ചിരി നില നിർത്തി കൊണ്ട് തന്നെ ഭ്രാന്തമായൊരു പകയോടെ അവൻ ഉള്ളാലെ പിറുപിറുത്തു കൊണ്ട് നിന്നതും.....

" അല്ല അസ്രായെലെ... നിങ്ങളുടെ വീട് എവിടെ ആണ്..... "

ഫോൺ ഓഫ് ചെയ്തു പോക്കറ്റിലേക്ക് തിരുകി സംശയത്തോടെ തനിക്ക് നേരെ ചോദ്യവുമായി നിൽക്കുന്നവൻ....
അവൻ തന്നെ വിളിച്ച പേര്..... മാർട്ടിന്റെ നെറ്റി ചുളിഞ്ഞു......

"what did you call me....."

മാർട്ടിൻ അവന് നേരെ ഒരു ഇഷ്ടക്കേടോടെ ചോദിച്ചതും ലൂക്കും ഒരു സംശയത്തോടെ അവനെ നോക്കി.....

" അസ്രായേൽ എന്നല്ലേ ഞാൻ വിളിച്ചത്... ഇത്രയും നല്ല പേരൊക്കെ കയ്യിൽ പച്ച കുത്തിയിട്ട് എന്തിനാ ഇമ്മാതിരി ഉണക്ക പേരൊക്കെ ഇട്ടു നടക്കുന്നത്... അസ്രായേൽ.. അത് കൊള്ളാം.. ഇഷ്ടം കൂടുമ്പോൾ ചുരുക്കി 'അശ്രു' ന്ന് വിളിക്കാം... Cute അല്ലെ..... "

മാർട്ടിന്റെ കയ്യിൽ പച്ച കുത്തിയിരിക്കുന്ന പേരിലേക്ക് നോക്കി ചെറു ചിരിയോടെ അവൻ പറഞ്ഞ വാക്കുകൾ... കേട്ട് നിന്നവന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നു......

" നിനക്കറിയോ അസ്രായേൽ ആരാണെന്ന്.. അവനെത്ര dangour ആണെന്ന്....? "

തിരികെ ലൂക്കിനോടായി അത് ചോദിക്കുമ്പോൾ മാർട്ടിന്റെ ചുണ്ടിൽ പുച്ഛം കലർന്നിരുന്നു... അവന്റെ മുഖ ഭാവം പോലും പേടിപ്പെടുത്തുന്നതായിരുന്നു... കണ്ണുകളിലെ നോട്ടം... അവന്റെ ഭാവം... അവന്റെ ശബ്ദം......

ആദിയിൽ നിന്നും താൻ കേട്ടറിഞ്ഞ അപകടകാരിയായ മാർട്ടിനെ ഒരു നിമിഷം ലൂക്ക് നേരിൽ കണ്ടു.... എന്നാൽ.......

സാക്ഷാൽ മിഖായേലിന്റെ ഭീഷണിക്ക് മുന്നിൽ നെഞ്ചും വിരിച്ചു നിന്നവന് ഇതും നിസാരം തന്നെ...
മാർട്ടിനോടുള്ള ഭയം അവനെ കീഴ്പ്പെടുത്തിയിരുന്നില്ല... മാർട്ടിൻ എന്ന പേര് അവനിൽ ആദ്യമുണ്ടാക്കിയ വികാരം വെറുപ്പാണ്....

തന്റെ പ്രാണനെ ദ്രോഹിച്ചവനോടുള്ള വെറുപ്പ്... അതിന് മുകളിൽ ഒരിക്കലും അവനോടുള്ള ഭയം അവനെ കീഴ്പ്പെടുത്തിയിരുന്നില്ല...... തനിക്ക് മുന്നിൽ നിൽക്കുന്നവനെ അവനൊരു ചിരിയോടെ നോക്കി......

" ഓഹ്... എനിക്കറിയാം.. അസ്രായേൽ ആരാണെന്ന്... നേരത്തെ പറഞ്ഞു തന്നതല്ലേ.. ശരീരത്തിൽ നിന്നും ആത്മാവിനെ വേർതിരിക്കുന്നവൻ... അത് തന്നെ സംഭവം.....
നിങ്ങൾ അസ്രായേൽ എന്ന് പറയും.. ഞങ്ങൾ കാലൻ എന്നും... പക്ഷെ കാലൻ ഇത്പോലെ അല്ല.. പുള്ളിക്കാരൻ പോത്തിന്റെ മുകളിൽ കയറൊക്കെ കുറുക്കിട്ട് പിടിച്ചോണ്ടാണ് വരുന്നത്... അങ്ങനെ ആണ് അമ്മച്ചി എനിക്കു പറഞ്ഞു തന്നത്...
പഴയ ആൾക്കാരുടെ വിശ്വാസം ആണെന്നെ... കേൾക്കുമ്പോൾ തന്നെ ചിരി വരും.. ഇപ്പോഴത്തെ പിള്ളേർക്കിടയിൽ അങ്ങനെ ഒന്നുമില്ല... കാലൻ പോത്തിന്റെ രൂപത്തിൽ ഒന്നുമല്ല.. മനുഷ്യ രൂപത്തിലും വരും... That means... ആർക്ക് വേണമെങ്കിലും കാലൻ ആകാമെന്ന്... ഓരോരുത്തരുടെ കയ്യിൽ ഇരുപ്പ് അനുസരിച്ചു ഇരിക്കുമെന്ന് മാത്രം.....വല്ലതും മനസ്സിലായോ...... "

പറഞ്ഞു നിർത്തി അർത്ഥം വെച്ചൊരു ഭാവത്തോടെ അവൻ മാർട്ടിനെ നോക്കി... അവൻ പറഞ്ഞതിൽ പാതിയും മാർട്ടിനു മനസിലായിരുന്നില്ല... തിരിഞ്ഞത് ഒന്ന് മാത്രം.... അവൻ തന്നെ പരിഹസിക്കുകയാണെന്ന്........

ദേഷ്യം കൊണ്ട് കൈകൾ മുഷ്ടി ചുരുട്ടിയെങ്കിലും മാർട്ടിൻ അവനായി തിരികെ മറുപടി ഒന്നും തന്നെ കൊടുത്തില്ല.... പറയാനായി ലൂക്ക് സമ്മതിച്ചില്ല.........

" അതൊക്കെ വിട്... അതല്ലല്ലോ ഇപ്പോൾ ഇവിടുത്തെ പ്രശ്നം... ശരിക്കും ഇയാളുടെ വീട് എവിടെ ആണ്.... "

ഉടനെ തന്നെ വന്ന ലൂക്കിന്റെ ചോദ്യം... മാർട്ടിൻ ഒരു നിശ്വാസത്തോടെ അവനെ നോക്കി.....

" ഓസ്‌ട്രേലിയ.... "

" ഓഹ്... അപ്പോൾ ഇവിടെ എന്തിന് വന്നതാണ്..
I mean holiday ട്രിപ്പ്‌... അങ്ങനെ എന്തെങ്കിലും ആണോയെന്ന്..... "

" അല്ല... ഒരു ഫ്രണ്ടിനെ മീറ്റ് ചെയ്യാൻ വന്നതാണ്.... ഒരു പഴയ frnd.... കണ്ടയുടനെ തിരിച്ചു പോകും.... "

തനിക്ക് മുന്നിൽ സംശയത്തോടെ നിൽക്കുന്നവന് ചെറിയൊരു ചിരിയോടെ അവൻ മറുപടി നൽകി.....
അവൻ മെൻഷൻ ചെയ്ത frnd ആരെന്ന് അറിയാവുന്നത് കൊണ്ട് തന്നെ ലൂക്കിന്റെ ചുണ്ടിലും ചെറു ചിരി വിടർന്നു....

" ഓഹ്... അപ്പോൾ തിരിച്ചു പോകുന്നുണ്ടോ....? "

അതേ ചിരിയോടെ..എന്നാൽ സംശയം കലർന്നൊരു ഭാവത്തോടെ... ലൂക്ക് ചോദിച്ച ചോദ്യം.

.
" what....? "

മാർട്ടിൻ ഒരു സംശയത്തോടെ നെറ്റി ചുളിച്ചതും ലൂക്ക് ഒരു ചിരിയോടെ മാർട്ടിന്റെ തോളിൽ തട്ടി....

" ഞങ്ങൾ ഇന്ത്യക്കാർക്ക് ഒരു പ്രത്യേകതയുണ്ട്... ഇഷ്ടം തോന്നി കഴിഞ്ഞാൽ പിന്നെ വെറുതെ വിടില്ല... ഇവിടെ നിർത്തിയങ്ങു സ്നേഹിച്ചു കൊല്ലും....വഴിയേ മനസിലായിക്കോളും..... "

ചെറു ചിരിയോടെ പറഞ്ഞു കൊണ്ടവൻ മാർട്ടിനു അരികിൽ നിന്നും പിന്നിലേക്ക് നീങ്ങി... അവനുള്ള മറുപടി പറയാനായി മുന്നോട്ട് നീങ്ങിയതും ലൂക്കയെ തേടി കൂട്ടുകാരുടെ വിളി എത്തിയിരുന്നു... അവനൊപ്പം മാർട്ടിന്റെ ശ്രദ്ധയും അവരിലേക്ക് തിരിഞ്ഞു....

" ഒരു minute... ഇപ്പോൾ വരാം..... "

അവർക്ക് നേരെ കൈ ഉയർത്തി കാണിച്ചു കൊണ്ടവൻ മാർട്ടിനു നേരെ തിരിഞ്ഞു.....

" എന്റെ ഫ്രണ്ട്സ് ആണ്... കുറച്ചു നേരമായി wyt ചെയ്യുന്നു... എനിക്കു പോകണം തിരക്കുണ്ട്.. നമുക്ക് പിന്നെ കാണാം..... "

മാർട്ടിനു നേരെ കൈകൾ നീട്ടി കൊണ്ടാണ് അവൻ പറഞ്ഞത്.... തിരികെ അവന്റെ കൈകളിൽ തന്റെ കൈകൾ ചേർക്കവേ മാർട്ടിൻ അവനെയൊന്ന് നോക്കി.....

" കാണണം..... "

" കണ്ടിരിക്കും.... "

മാർട്ടിൻ അർത്ഥം വെച്ചൊരു ചിരിയോടെ പറഞ്ഞ വാക്കുകൾ... തിരികെ അത് പോലൊരു ചിരിയാലേ തന്നെ മറുപടി കൊടുത്തു കൊണ്ടവൻ തന്റെ കൈകൾ എടുത്തു മാറ്റി പിന്നിലേക്ക് നീങ്ങി......

തന്നെ നോക്കി ചെറു ചൂളമടിയോടെ പിന്നിലേക്ക് ചുവടുകൾ വെയ്ക്കുന്നവൻ... മാർട്ടിന്റെ കണ്ണുകൾ ഒന്ന് വിടർന്നു.... ചെറിയൊരു മൂളിപ്പാട്ടോടെ തന്നിൽ നിന്നും പിന്നിലേക്ക് നീങ്ങുന്നവനെ അവനൊരു ചിരിയോടെ നോക്കി നിന്നു.....

🎶 nayak nahi....... Khalnayak hoon mai...
    Nayak nahi..... Khal nayak hoon main........
    Zulmi badaa..........dhukhdayak hoon main ..🎶

 

ചെറിയൊരു ചിരിയോടെ കണ്ണുകൾ ചിമ്മി പാടുന്നവൻ... മാർട്ടിൻ അവനെ തന്നെ നോക്കി നിന്നു... മൂളി പാട്ടിനോടുവിൽട്ടിനോടുവിൽ ഷർട്ടിന്റെ ബാക്കിൽ നിന്നും എന്തോ കയ്യിൽ എടുക്കാനെന്ന പോലെ പിന്നിലേക്ക് കൈകൾ കൊണ്ട് പോകുന്നവനെ കണ്ടതും മാർട്ടിന്റെ കണ്ണുകൾ ഒന്ന് ചുരുങ്ങി...... എന്നാൽ......

ഇരു കൈകളാൽ ഗൺ എടുക്കുന്നത് പോലെ ആക്ഷൻ കാണിക്കുന്നവനെ കാണെ മാർട്ടിന്റെ ചുണ്ടുകൾ വിടർന്നു... ഇടത് കയ്യിലെ ചൂണ്ട് വിരലിൽ വലത് കൈ ചേർത്ത് വെച്ച് തോക്കിന്റെ ട്രിഗർ വലിക്കുന്നത്‌ പോലെ ആക്ഷൻ കാണിക്കുന്നവൻ.....

അതേ പോലെ ഇരു കൈകളിലെയും വിരലുകൾ കോർത്തു പിടിച്ചു... ചൂണ്ട് വിരലുകൾ  നീട്ടി ഗൺ ചൂണ്ടിയിരിക്കുന്നത് പോലെ തനിക്ക് നേരെ വിരൽ ചൂണ്ടി നിൽക്കുന്നവൻ.... മാർട്ടിൻ ചിരിയോടെ നോക്കി നിന്നതും.....

" ടിഷ്യും....

ഒരു കണ്ണിറുക്കി മാർട്ടിനു നേരെ ഉന്നം പിടിച്ചത് പോൽ ഒരു നിമിഷം നിന്ന് കൊണ്ട് അവൻ വിരലാൽ ഷോട്ട് ഉതിർത്തിരുന്നു....

" ouch.... "

അത് തന്റെ ഹൃദയത്തിൽ തന്നെ കൊണ്ടെന്നത് പോലെ മാർട്ടിൻ ഇരു കൈകളാൽ നെഞ്ചിൽ പൊതിഞ്ഞു കൊണ്ട് ഒരു ഭാഗം പിന്നോട്ടാഞ്ഞു നിന്നു കൊണ്ട് അവനെ നോക്കി.....
ലൂക്കിന്റെ ചുണ്ടിലും ചെറു ചിരി വിടർന്നിരുന്നു.....

തന്റെ ചൂണ്ട് വിരലുകൾ ചുണ്ടോട് അടുപ്പിച്ചു ചിരിയോടെ അതിലേക്ക് ഒന്നു ഊതി ചിരിയോടെ അവൻ മാർട്ടിനിൽ നിന്നും തിരിഞ്ഞു നടന്നു......

" By...... "

പിന്നിലേക്ക് നോക്കാതെ തന്നെ തന്റെ കൈകൾ ഉയർത്തി മാർട്ടിനോട് യാത്ര പറയാനും അവൻ മറന്നില്ല.... ചെറുതായി ചുവടുകൾ വെച്ച് താളം പിടിച്ചു കൊണ്ട് ഡ്രസിങ് റൂമിലേക്ക് നടന്നു നീങ്ങുന്നവനെ മാർട്ടിൻ നോക്കി നിന്നു...

" How is he..... "

തൊട്ടരികിൽ നിന്നും കേട്ട ശബ്ദം... മാർട്ടിൻ ഒരു നിശ്വാസത്തോടെ അവനിൽ നിന്നും കണ്ണുകൾ മാറ്റി തനിക്ക് അരികിൽ വന്നു നിൽക്കുന്നയാളെ നോക്കി....


" ഹ്മ്മ്... Intresting ക്യാരക്ടർ... I like him ആ...ആറ്റിട്യൂട്... അതെനിക്കിഷ്ടമായി...But... കയ്യിൽ കിട്ടാൻ കുറച്ചു പാടാണ്.... പെട്ടെന്നൊന്നും പിടി തരില്ല അവൻ... ..... "

" അപ്പോൾ എന്ത് ചെയ്യും....? "

അരികിൽ നിന്നവന്റെ ചോദ്യം... മാർട്ടിൻ തന്നെ സംശയത്തോടെ നോക്കി നിൽക്കുന്ന ബെഞ്ചമിന് നേരെ തിരിഞ്ഞു........


" i know how to handle.... അത് വിട്... ബാക്കി കാര്യങ്ങൾ എന്തായി...? നമ്മുടെ team റെഡി അല്ലെ...... "

തിരികെ ബെഞ്ചമിനോട് അത് ചോദിക്കുമ്പോൾ മാർട്ടിന്റെ മുഖം ഗൗരവത്തിൽ ആയിരുന്നു... അത് വരെയുണ്ടായിരുന്ന കളി ചിരികൾ എല്ലാം നിർത്തി സീരിയസ് ആയൊരു ഭാവത്തോടെ തന്നെ അവൻ തന്റെ മറുപടിക്കായി ബെഞ്ചമിനെ നോക്കി......

" അവർ റെഡി ആണ്.... "

" then Let's go... അതികം സമയമില്ല... Come ഫാസ്റ്റ്.... "

ബെഞ്ചമിന്റെ മറുപടി കിട്ടിയതും വേഗത്തിൽ തന്നെ അവൻ കഫെയുടെ വെളിയിലേക്ക് പാഞ്ഞു... പിന്നാലെ ബെഞ്ചമിനും......

💫......................................................................................................................................💫

💫WILLIAM MANSION💫

ഏകദേശം രാത്രി പത്തു മണിയോട് അടുത്ത സമയം.. സാധാരണ ലൈറ്റ്കൾ അണഞ്ഞു MANSION നിശബ്ദമാകുന്ന നേരമായിട്ടും അന്നത്തെ ദിവസം അവിടെ ആരും ഉറങ്ങിയിരുന്നില്ല..... മന്ഷന്ലെയും ചുറ്റു ഭാഗങ്ങളിലെയും ലൈറ്റുകൾ അണഞ്ഞിരുന്നില്ല...

എന്നത്തേയും പോലെ MANSION നിശബ്ദവും ആയിരുന്നില്ല... മൂന്ന് നിലകളിലായി വിശാലമായി പരന്നു കിടക്കുന്ന കൊട്ടാര സാദർശ്യമായ ആ വീട്ടിൽ മുഴുവനും... രാത്രിയിൽ ആ നേരമായിട്ടും നിർത്തതേയുള്ള ഒരു കുഞ്ഞിന്റെ കരച്ചിൽ മുഴങ്ങി കേട്ട് കൊണ്ടേയിരുന്നു........

AZRIEAL REMUSE ADAM....

ARTHUR WILLIAM ന്റെ അഭാവത്തിൽ അന്നത്തെ ദിവസം മന്ഷനിൽ വന്നെത്തിയ കുഞ്ഞ് അതിഥി...അവനെ സമാധാനിപ്പിക്കാനും കരച്ചിൽ മാറ്റാനും കഴിയാതെ വിഷമിച്ചു ഇരിക്കുകയായിരുന്നു വീട്ടിലുള്ളവർ.....

പണ്ട് മുതലേ കൊച്ചു കുട്ടികൾക്ക് പ്രവേശനം ഇല്ലാത്തൊരു വീടാണ് അത്.. കുട്ടികളെ കാണുന്നതോ അവരുടെ ശബ്ദം കേൾക്കുന്നതോ ഇഷ്ടം ഇല്ലാതിരുന്നവൻ ഒരാളെയും ആ വീടിന്റെ പരിസരങ്ങളിൽ പോലും അടുപ്പിച്ചിരുന്നില്ല........

അവനെ പേടിച്ചു ആരും തന്നെ കുട്ടികളെ അങ്ങോട്ടേക്ക് കൂട്ടാറുമില്ല... ഫാമിലിയിൽ ഉള്ളവർ തന്നെ ആണെങ്കിലും ആദിയുള്ള സമയം അവരെ സൈലന്റ് ആക്കി നിർത്താൻ ശ്രമിക്കാറുമുണ്ട്......

അത് കൊണ്ട് തന്നെ ആവണം.. തങ്ങൾക്ക് ഇതുവരെ കണ്ട് ശീലമില്ലാത്തൊരു കാഴ്ച ആയതിനാൽ ആവണം... വീടിനുള്ളിലെ സ്റ്റാഫുകൾ എല്ലാം തന്നെ തങ്ങളുടെ ബോസ്സ് ഇല്ലാത്ത സമയം വീട്ടിൽ വന്നെത്തിയ കുരുന്നിനെ കൗതുകത്തോടെ നോക്കി നിന്നിരുന്നു.......

അവന്റെ കരച്ചിൽ മാറ്റാനായി അവരെല്ലാവരും തന്നെ ശ്രമിക്കുന്നുമുണ്ട്.... പക്ഷെ... ആരെടുത്തിട്ടും എന്തൊക്കെ ചെയ്തിട്ടും കുഞ്ഞ് കരച്ചിൽ നിർത്തുന്നില്ല.... എങ്ങനെ സമാധാനിപ്പിക്കുമെന്നറിയാതെ വിഷമത്തിൽ എല്ലാവരും പരസ്പരം നോക്കി നിന്നു.......

" ഇതെന്താ ഫെലീ... ഈ കുട്ടി കരച്ചിൽ നിർത്തുന്നില്ലല്ലോ.. ഇനി വല്ല വയ്യായികയും തോന്നുന്നത് കൊണ്ടാകുമോ... ഡോക്ടർ നെ വിളിക്കണോ...... "

ബെല്ലയുടെ കയ്യിൽ ഇരുന്നു കരയുന്ന കുഞ്ഞിനെ കണ്ടതും റേച്ചൽ ഒരു സംശയത്തോടെ അടുത്തിരിക്കുന്ന ഫിലിപ്പിനെ നോക്കി....
രാത്രിയിൽ ആണ് അവർ അസ്രിയെയും കൂട്ടി മൻഷനിൽ എത്തിയത്.....

അസ്രി ആകട്ടെ വന്ന സമയം മുതൽ കരച്ചിലും.. എന്തൊക്കെ ചെയ്തിട്ടും ഈ നേരം വരെയും കരച്ചിൽ നിർത്തുന്നില്ലെന്ന് കണ്ടതും അവർക്ക് ചെറുതായി ടെൻഷൻ തോന്നി തുടങ്ങിയിരുന്നു.......

" ഹേയ്... അസുഖം ഒന്നുമില്ല...  വെളിയിൽ ഇറങ്ങിയപ്പോൾ കുഴപ്പം ഇല്ലായിരുന്നു.. വീട്ടിലേക്ക് കയറുമ്പോൾ ആണ് പ്രശ്നം.. എനിക്കു തോന്നുന്നു അവന് തീരെ പരിജയം ഇല്ലാത്ത ആളുകളെ കണ്ടിട്ടാണെന്ന്.... ഇതുവരെ ഓർഫനേജിൽ ആയിരുന്നില്ലേ........ "

ഓർഫനേജിൽ നിന്ന് ഇറങ്ങിയ സമയം അസ്രി ഉറക്കത്തിൽ ആയിരുന്നു....
വീട്ടിലെത്തി അൽപ്പം നേരം കൂടി കഴിഞ്ഞാണ് അവൻ മയക്കം ഉണർന്നത്... ആദ്യമൊന്ന് ചിണുങ്ങിയെങ്കിലും ആ വീടുമായി അവൻ ഇണങ്ങിയിരുന്നു.....

പകൽ മുഴുവനും അവൻ ഹാപ്പി ആയിരുന്നു.. എന്നാൽ സന്ധ്യ മയങ്ങി തുടങ്ങിയതും ആളുടെ ഹാപ്പിനെസ്സും കുറഞ്ഞു തുടങ്ങി....
ഇതുവരെ ഉണ്ടായിരുന്ന ബഹളത്തിൽ നിന്നും പെട്ടന്ന് പറിച്ചു മാറ്റിയത് കൊണ്ടാകാം....
അല്ലെങ്കിൽ സ്ഥിരമായി കാണുന്ന മുഖങ്ങളെ കുഞ്ഞ് മനസിൽ മിസ്സ്‌ ചെയ്തു തുടങ്ങിയത് കൊണ്ടാവാം...
ചെറുതായി തുടങ്ങിയ കരച്ചിൽ പതിയെ വലുതായി തുടങ്ങി.....

എന്ത് ചെയ്തിട്ടും കരച്ചിൽ നിൽക്കാതെ വന്നതോടെ സെബാനും ഫിലിപ്പും അവനെ കൂട്ടി ചെറുതായി ഒന്ന് കറങ്ങി... ടൗണിലൂടെ ഒരു നൈറ്റ്‌ റൈഡ്.. മാളിലും പാർക്കിലുമൊക്കെ അവനൊപ്പം കുറച്ചു സമയം...

പുറത്തെ ബഹളവും അവിടുത്തെ കാഴ്ചകളിലും അസ്രിയും ഹാപ്പി ആയിരുന്നു.. തിരികെ വരുന്ന സമയവും പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല... വീട്ടിലേക്ക് തിരിക്കുന്നതിനു മുന്നേ വെറുതെ മന്ഷനിൽ കേറിയിറങ്ങി പോകാമെന്നു കരുതിയതേയുള്ളൂ.....

ഗേറ്റ് കടന്നപ്പോൾ ആദ്യം തന്നെ കണ്ടത്... കാവൽ നിൽക്കുന്ന സെക്യൂരിറ്റി സ്റ്റാഫിനെ ആണ്... അപ്പോൾ തുടങ്ങിയ കരച്ചിൽ ഇതുവരെയും നിർത്തിയിട്ടില്ല.....

" അവനിവിടെ തീരെ പറ്റുന്നില്ലെന്ന് തോന്നുന്നു.... "

സെബാൻ പറയുന്നത് കേട്ടതും റേച്ചൽ ഒരു നിശ്വാസത്തോടെ ബെല്ലയുടെ കയ്യിൽ ഇരിക്കുന്ന കുഞ്ഞിനെ നോക്കി.......
സെബാനും ഫിലിപ്പും ഒരു കുഞ്ഞിനെ അടൊപ്റ്റ് ചെയ്‌തെന്ന് അറിഞ്ഞപ്പോൾ ഏറ്റവും സന്ദോഷിച്ചത് ചിന്നു ആണ്.....

കളിപ്പിക്കാനും കൊഞ്ചിക്കാനും ഒരാളെ കിട്ടിയ സന്തോഷം ആയിരുന്നു അവളിൽ... വന്നപ്പോൾ മുതൽ അവനെ കൊണ്ട് നടക്കുന്നതും അവൾ തന്നെ.....
സ്റ്റെപ്പുകൾ ചാടി കയറിയും അത് പോൽ ചാടിയിറങ്ങിയും അസ്രിയുടെ ശ്രദ്ധ മാറ്റാൻ പാട് പെടുന്നവൾ.....

" ഹോ... ഹോ.... കരയല്ലേ വാവേ... ദേ ഇത് നോക്കിയേ..... കുരങ്ങനെ കണ്ടോ.... കണ്ടോ... ചുവരിൽ ഇരിക്കുന്ന കുരങ്ങനെ കണ്ടോ...... "

മുകളിലെ നിലയിലേക്ക് പോകാനായി പണി കഴിപ്പിച്ചിരിക്കുന്ന സ്റ്റെയർ.. അതിന് ഒരു വശം ചുമരാണ്... സ്റ്റെപ്പുകൾ കയറുന്ന വഴി ചുമരിലായി വലിപ്പത്തിൽ പതിപ്പിച്ചിരിക്കുന്ന ആദിയുടെ ചിത്രം......

അതിലേക്ക് വിരൽ ചൂണ്ടി അസ്രിയെ കാണിച്ചു കൊടുത്തു കൊണ്ടാണ് അവൾ കുഞ്ഞിന്റെ കരച്ചിൽ മാറ്റാനായി നോക്കുന്നത്...
അസ്രിയാകട്ടെ.. ഒരു നിമിഷം ബെല്ലയ്ക്കൊപ്പം അതിലേക്ക് നോക്കിയതും ഇരട്ടി ശബ്ദത്തിൽ വീണ്ടും കരഞ്ഞു തുടങ്ങിയിരുന്നു......

ബെല്ല ഒന്ന് നെറ്റി ചുളിച്ചു കൊണ്ട് ചുവർ ചിത്രത്തിലേക്ക് നോക്കി...കറുപ്പ് നിരത്തിലെ SUIT അണിഞ്ഞു ഗൗരവത്തോടെ നിൽക്കുന്നവന്റെ മുഖം.....
റൗണ്ട് ചുറ്റി പണി കഴിപ്പിച്ചിരിക്കുന്ന ആ സ്റ്റെയറിന്റെ മുകളിലേക്ക് കയറുന്ന ഓരോ ഭാഗങ്ങളിലും അതേ വേഷത്തിൽ തന്നെയുള്ള ആദിയുടെ മൂന്ന് വലിയ ചിത്രങ്ങൾ ഉണ്ട്.......

പല പോസിൽ ഉള്ളതാണെങ്കിലും മുഖത്തെ ഭാവം ഒന്ന് തന്നെ കട്ട ഗൗരവം...
നല്ല വലിപ്പം ഉള്ളത് കൊണ്ട് തന്നെ കുറച്ചു നേരം അതിലേക്ക് നോക്കി നിന്നാൽ ആ നോട്ടത്തിൽ ആരായാലും പതറി പോകും......

ഹ്മ്മ്... കൊച്ചിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല... അതിലേക്ക് അൽപ്പം നേരമൊന്ന് നോക്കിയതും ഒരു നിശ്വാസത്തോടെ പിറുപിറുത്തു കൊണ്ടവൾ മുഖം വെട്ടിച്ചു......

" ഫോട്ടോയിൽ എങ്കിലും ഒന്ന് ചിരിക്കെടാ  തെണ്ടീ...മനുഷ്യന്മാർ പേടിച്ചു പോകും.... "

അസ്രിയെ തോളിലേക്ക് ചായ്ച്ചു കിടത്തി കൊണ്ടവൾ ആദിയുടെ ഫോട്ടോയിലേക്ക് നോക്കി.. പിന്നെ പതിയെ കുഞ്ഞുമായി സ്റ്റെപ് ഇറങ്ങി....

" കരയല്ലേ... ഇങ്ങനെ കരഞ്ഞാലേ....ആ കുരങ്ങൻ ഇറങ്ങി വന്ന് കടിക്കും... ഔ... അപ്പോൾ വേദനിക്കൂലേ.... അസ്രി ബേബിക്ക് വേദനിക്കൂലേ... കരയണ്ടാട്ടോ.... നമുക്ക് കുരങ്ങനെ ഓടിക്കാം.... "

അതിനിടയിലും കരയുന്ന കുഞ്ഞിനെ സമാധാനിപ്പിക്കാൻ എന്നോണം അവൾ അവന്റെ പുറത്ത് തട്ടി പറഞ്ഞു കൊണ്ടേയിരുന്നു......

" ആദി കേൾക്കണ്ട ഇതൊന്നും.. പിന്നെ ഇതിലും ഉച്ചത്തിൽ മോള് കരയേണ്ടി വരും..... "

അസ്രിയെ സമാധാനിപ്പിക്കാനായി ബെല്ല പറയുന്നതൊക്കെ കേട്ടതും റാനിയ ഒരു ചിരിയോടെ പറഞ്ഞു കൊണ്ട് അവൾക്കരികിലേക്ക് എഴുന്നേറ്റു വന്നു........

" എങ്കിൽ പിന്നെ ഇതിന്റെ കരച്ചിൽ മാറ്റി താ... "

" അതൊക്കെ ഞാൻ മാറ്റി തരാം... അതിനുള്ള ഐഡിയ ഒക്കെ കണ്ട് പിടിച്ചിട്ടാണ് ഞാൻ വന്നിരിക്കുന്നത്..... "

ബെല്ല ഒരു ഇഷ്ടക്കേടോടെ പറഞ്ഞതും റാനിയ അവൾക്ക് നേരെ തന്റെ ഫോൺ ഉയർത്തി കാണിച്ചു കൊണ്ട് ഒരു ഗമയോടെ നിന്നു.....

മുൻപ് രണ്ട് തവണയും കരച്ചിൽ നിർത്താൻ നോക്കിയ ശ്രമം പാടെ ചീറ്റിയതും ഫോണിൽ കുഞ്ഞുങ്ങളുടെ കരച്ചിൽ മാറ്റാനുള്ള ടിപ്സ് സെർച്ച്‌ ചെയ്യുകയായിരുന്നു അവൾ......
പിന്നെ ഇപ്പോൾ ആണ് എഴുന്നേറ്റു വരുന്നത് തന്നെ...........

" എന്താണാവോ മാഡം കണ്ട് പിടിച്ച ഐഡിയ.... "

ബെല്ല സംശയത്തോടെ ചോദിച്ചതും റാനിയ അവളുടെ തോളിൽ കിടന്നിരുന്ന അസ്രിയെ എടുത്തു തന്നിലേക്ക് ചേർത്ത് പിടിച്ചു.......

" കുട്ടികൾക്ക് മ്യൂസിക് ഭയങ്കര ഇഷ്ടം ആണ്... എന്റെ ഒരു നിഗമനത്തിൽ ഇവനിപ്പോൾ ഉറങ്ങേണ്ട സമയം ആയിട്ടുണ്ട്... അവിടുത്തെ ആയ പാട്ട് പടിയായിരിക്കും ഉറക്കുന്നത്...അത് കിട്ടാത്തത് കൊണ്ടാണ് ഇവൻ കരയുന്നത്... പാട്ട് കേട്ടാൽ അപ്പോൾ ഉറങ്ങിക്കോളും...... "

" ഓഹോ.... "

" ആഹ്... ഇപ്പോൾ നോക്കിക്കോ... എന്റെ പാട്ട് കേട്ട് ഉറങ്ങുന്നത്...... "

തന്നെ പരിഹസിച്ചു നിൽക്കുന്ന ബെല്ലയെ നോക്കിയവൾ ചുണ്ട് കൊട്ടി... അസ്രിയെ തന്നിലേക്ക് ചേർത്ത് പിടിച്ചു.....

" വാവേ... കരയണ്ട... ചേച്ചിയുടെ പാട്ട് ശ്രദ്ധിച്ചു കേട്ടോ... എന്നിട്ടു ഉറങ്ങിക്കോട്ടോ.... "

അപ്പോഴും ചെറിയ ശബ്ദത്തിൽ കരഞ്ഞു കൊണ്ടിരിക്കുന്ന കുഞ്ഞിന്റെ മുഖം തനിക്ക് നേരെ തിരിച്ചു കൊണ്ടാണ് അവൾ പറഞ്ഞത്... അസ്രി റാനിയയെ ഒന്ന് നോക്കി... ഒപ്പം ബെല്ലയും....
അപ്പോഴേക്കും തന്റെ ശബ്ദം ഒക്കെ ശരിയാക്കി റാനിയ പാട്ട് തുടങ്ങിയിരുന്നു........

🎶ഓല തുമ്പതിരുന്നു ഊയലാടും ചെല്ല പൈങ്കിളി....
നിന്റെ ബാല ഗോപാലനെ എണ്ണ തേപ്പിക്കുമ്പോൾ പാടെടീ......
വെള്ളം കോരി കുളിപ്പിച്ച് ഒമനിച്ചു അയ്യയ്യാ.....
എന്റെ മാരി പളുങ്കിപ്പം രാജ പൂ മൊട്ടായി പോയെടീ.... 🎶.

പഴയ സിനിമയിലെ ഏറെ മനോഹരമായ താരാട്ട് പാട്ട്..... പക്ഷെ.....

എണ്ണ തേച്ചു കിടന്ന ബാല ഗോപാലനെ കൂടാതെ.. അപ്പുറത്തെ വീട്ടിൽ മരണ ശയ്യയിൽ കിടക്കുന്ന ഗോപാലൻ ചേട്ടൻ വരെ കാലിൽ ചക്രം പിടിപ്പിച്ചു എഴുന്നേറ്റ് ഓടുമെന്ന അവസ്ഥയിലേ സ്വര മാധുരി...അതിന് പുറമെ ഇപ്പോഴും നാവിൽ വഴങ്ങാത്ത കുറച്ചു അതികം മലയാളം അക്ഷരങ്ങളും......

ബെല്ല ഒന്ന് മുഖം ചുളിച്ചു കൊണ്ട് ചെവി പൊത്തി.. അത്രയും ഭീകരമായിരുന്നു ശ്രുതിയും താളവുമൊക്കെ... മോശം പറയാൻ അർഹത ഇല്ലെന്ന് തോന്നിയത് കൊണ്ടാവാം സൈഡിൽ നിന്നിരുന്ന സ്റ്റാഫുകളൊക്കെ പതിയെ അവരുടെ റൂമികളിലേക്ക് വലിഞ്ഞു.....

ഇനിയും നിന്നാൽ അതിന്റെ ബാക്കി കേൾക്കേണ്ടി വന്നാലോ......
ഹാളിലെ സോഫയിൽ ഇരുന്ന റേച്ചലും ഫിലിപ്പും സെബാനും പോലും ഒരു നിമിഷം അന്തം വിട്ട് റാനിയയെ നോക്കിയിരുന്നു പോയി....

എല്ലാത്തിനും പുറമെ അസ്രി....!!
പിച്ച വെച്ച് തുടങ്ങിയ ബാല്യം പോലും പകച്ചു കണ്ണ് തള്ളി പണ്ടാരമടങ്ങി നിൽക്കുന്ന കുഞ്ഞ്.... ഇതിനു മുൻപ് അങ്ങനെ ഒന്ന് അവൻ നിന്ന് പോയത് ലൂക്കിന്റെ പാട്ടിന്റെ മുന്നിൽ ആണ്.......

റാനിയയുടെ വായിലേക്ക് തന്നെ ആയിരുന്നു കുഞ്ഞിന്റെ നോട്ടം... അവിടെ നിന്നാണല്ലോ മനോഹരമായ ശബ്ദം പുറത്ത് വന്നത്...... എല്ലാവരും അവനെ തന്നെ നോക്കി നിന്നു.....

പാട്ട് കൊള്ളില്ലെങ്കിൽ എന്താ... കരച്ചിൽ നിന്നല്ലോ എന്ന് ആശ്വസിച്ചു നിന്നതും.....
തൊട്ടടുത്ത നിമിഷം പഴയതിലും ശക്തിയിൽ അസ്രിയുടെ കരച്ചിൽ മുഴങ്ങി... അതിന് മുന്നേ തന്നെ പാടി ദ്രോഹിച്ചവളുടെ മുഖത്ത് കുഞ്ഞ് കൈ ശക്തിയിൽ പതിഞ്ഞിരുന്നു.......

" അമ്മാഹ്... എന്നെ ഇവൻ അടിച്ചു ചിന്നൂ....... "

മൂക്കിനിട്ട് കിട്ടിയ അടിയിൽ ഒരു പകപ്പോടെ അസ്രിയെ നോക്കി കൊണ്ടവൾ ബെല്ലയുടെ നേരെ തിരിഞ്ഞു.....റാനിയയ്ക്ക് കിട്ടിയ അടിയിൽ തന്റെ ചിരിയടക്കാൻ പാട് പെടുകയായിരുന്നു ബെല്ല...

" കൊച്ചാണെങ്കിലും അതൊരു മനുഷ്യ ജീവിയല്ലേ... അടിച്ചില്ലെങ്കിൽ ആണ് അത്ഭുതം... കേട്ട് നിന്ന എനിക്കു വരെ ഒന്ന് തരാൻ തോന്നി..... "

റാനിയയെ നോക്കി തന്റെ ചിരി കടിച്ചു പിടിച്ചു കൊണ്ടവൾ അസ്രിയെ തിരികെ കയ്യിൽ എടുത്തു... പഴയത് പോലെ തന്റെ തോളിൽ ചായ്ച്ചു കിടത്തി പതിയെ പുറത്തു തട്ടി കൊടുത്തു കൊണ്ടവൾ ഹാളിന് ചുറ്റും നടന്നു.....
പിന്നാലെ പുതിയ ടിപ്സ് സെർച്ച്‌ ചെയ്തു കൊണ്ട് റാനിയയും......

" ഇവനെ നോക്കാൻ ആയയെ നിർത്തുന്നില്ലേ...? "

കുഞ്ഞിനെ തന്നെ നോട്ടമെയ്തു ഇരിക്കവേ റേച്ചൽ ഒരു സംശയത്തോടെ തനിക്ക് അരികിലായി ഇരിക്കുന്നവരോട് ചോദിച്ചു.......

" ഹാ.. നോക്കണം... നല്ലൊരാളെ കണ്ട് പിടിക്കണം.. നോക്കുന്നുണ്ട്.... "

ഫിലിപ്പാണ് മറുപടി പറഞ്ഞത്.. ഒരു ചെറു മൂളലിൽ മറുപടി ഒതുക്കി കൊണ്ട് റേച്ചൽ അസ്രിയിലേക്ക് തന്നെ തിരിഞ്ഞു....

കുഞ്ഞ് കുട്ടികളെ ഒരുപാട് ഇഷ്ടം ആണ് അവർക്ക്.. കളിപ്പിക്കാനും ലാളിക്കാനും ഏറെ ആഗ്രഹം ഉണ്ട്.... ആദിയെ കൊഞ്ചിച്ചു കൊതി തീരും മുന്നേ അവൻ വേഗം വളർന്നു വലുതായത് പോലെയൊരു തോന്നൽ ആയിരുന്നു അവർക്ക്........

മറ്റൊരു കുഞ്ഞിനെ ദൈവം അവർക്ക് വിധിച്ചതുമില്ല... അത്കൊണ്ട് തന്നെ കുഞ്ഞുങ്ങളോട് റേച്ചലിനു പ്രത്യേക ഇഷ്ടവും വാത്സല്യവും ഒക്കെ തോന്നാറുണ്ട്.... പക്ഷെ.......

ഇവിടെ മാത്രം.... അസ്രിയോട് മാത്രം അങ്ങനെയൊരു അടുപ്പം അവർക്ക് തോന്നിയിരുന്നില്ല.. അവനെ എടുക്കണമെന്നും നെഞ്ചോട് ചേർക്കണമെന്നും ആഗ്രഹം തോന്നുമ്പോഴൊക്കെ ഉള്ളിൽ തെളിയുന്നത് ആദിയുടെ മുഖം ആണ്......

അതോടെ അസ്രിയോട് വല്ലാത്തൊരു അകൽച്ച തോന്നുന്നു.... തന്റെ മകനെ ഏറെ തളർത്തി കളഞ്ഞൊരു ദുരന്തത്തിന്റെ അവശേഷിപ്പ്....
അങ്ങനൊരു ചിന്ത ഉള്ളിൽ കിടക്കും തോറും അസ്രിയിലേക്ക് അടുക്കാൻ റേച്ചലിനു വലിയ പ്രയാസം തോന്നി പോയിരുന്നു......

അസ്രി വന്നു നേരമിത്ര ആയിട്ടും... അവനേറെ കരഞ്ഞു തളർന്നിട്ടും റേച്ചൽ കുഞ്ഞിനെ എടുക്കുകയോ കരച്ചിൽ മാറ്റാൻ ശ്രമിക്കുകയോ ചെയ്തിരുന്നില്ല...ഫിലിപ് ഒന്നും അറിഞ്ഞിരുന്നില്ലെങ്കിലും....സെബാൻ എല്ലാം തന്നെ ശ്രദ്ധിച്ചിരുന്നു........

" നിനക്കവനോട് ദേഷ്യം ആണോ റിച്ചാ...
"

കുഞ്ഞിനെ നോക്കിയിരിക്കുന്നവളെ തന്നെ ശ്രദ്ധിച്ചു കൊണ്ടാണ് സെബാൻ ചോദിച്ചത്... അത് കേട്ടതും കുഞ്ഞിൽ നിന്നും കണ്ണുകൾ മാറ്റി കൊണ്ട് റേച്ചൽ മുഖം കുനിച്ചു........

" ദേഷ്യമില്ല... പക്ഷെ... ആദിയെ ഓർക്കുമ്പോൾ എനിക്കെന്തോ പറ്റുന്നില്ല.....
അവനൊട്ടും ഇഷ്ടമില്ലാത്ത ഒന്നിനെ സ്നേഹിക്കാൻ മനസ് വരുന്നില്ല.... അവനോട് തെറ്റ് ചെയ്യുന്നത് പോലെ തോന്നുന്നു....... "

" നീ ഇതുവരെ അവനോട് വേറൊരു തെറ്റും ചെയ്തിട്ടില്ലെന്നാണോ....? "

റേച്ചൽ പറഞ്ഞതിന് ഒരു മറു ചോദ്യം ആയിരുന്നു സെബാന് ചോദിക്കാൻ ഉണ്ടായിരുന്നത്... അതിനായി മറുപടി പറയാൻ വാക്കുകൾ ഒന്നും കിട്ടാതെ അവർ തല കുനിച്ചു.........

" നമ്മൾ എല്ലാവരും തെറ്റ് ചെയ്തിട്ടുണ്ട് റിച്ചാ... നിന്റെ വാശിയും വലിയൊരു തെറ്റ് ആയിരുന്നു... നമ്മളിൽ നിന്ന് വന്നു പോയ തെറ്റ് ഇനി ആവർത്തിക്കാതിരിക്കാൻ അല്ലെ നോക്കേണ്ടത്... അകറ്റി നിർത്താൻ മാത്രം അസ്രി എന്ത് തെറ്റ് ചെയ്തു....? ഒന്നും അറിയാത്തൊരു കുഞ്ഞിനോട് അകൽച്ച കാണിക്കുന്നത് എന്തിനാ.....? "

സെബാന്റെ വാക്കുകൾ കാതിൽ പതിഞ്ഞതും റേച്ചലിന്റെ കണ്ണുകൾ നിറഞ്ഞു....
പഴയ ഓർമ്മകൾ ആയിരുന്നു അവരുടെ ഉള്ളിൽ...
ഫിലിപിനോട് ഒരു കുഞ്ഞിനെ വേണമെന്ന് വാശി പിടിച്ച ദിവസങ്ങൾ....

തന്റെ വാശി അംഗീകരിച്ചില്ലെങ്കിൽ സ്വന്തം കൂടെ പിറപ്പിന്റെ ജീവൻ നഷ്ടപ്പെടുമെന്ന അവസ്ഥയിൽ ആണെന്ന് അറിഞ്ഞിട്ടും.... അവനെ വിട്ട് കൊടുക്കില്ലെന്ന് പറഞ്ഞ നിമിഷങ്ങൾ.......

തനിക്ക് പറ്റിയ തെറ്റായിരുന്നോ അത്...?
ഒരു കുഞ്ഞിനെ വേണമെന്നല്ലേ ആഗ്രഹിച്ചത്...?എന്റെ ആദിക്ക് വേണ്ടിയല്ലേ ഞാൻ വാശി പിടിച്ചത്....?
പപ്പയുടെ ചതിയിൽ വീണു പോയതാണ് ഞാൻ... ഫിലിപ്പിന് തന്നെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് അറിഞ്ഞപ്പോൾ മാറി കൊടുത്തിരുന്നില്ലേ.......

പകരം ഒരു കുഞ്ഞിനെ വേണമെന്നല്ലേ ആഗ്രഹിച്ചത്....?
അവനില്ലായിരുന്നെങ്കിൽ ഫിലിപ് ഉപേക്ഷിച്ചു ഒറ്റക്കായി പോകുന്ന തന്റെ ജീവിതം എന്താകുമായിരുന്നു...?
അതെന്ത് കൊണ്ടാണ് ആരും ചിന്തിക്കാത്തത്....?
അതിൽ എവിടെയാണ് തന്റെ തെറ്റ്....?

അനേകം ചോദ്യങ്ങൾ റേചലിന്റെ ഉള്ളിൽ നുരഞ്ഞു പൊന്തി....അച്ഛനും അമ്മയും ഇല്ലാതെ ഒറ്റപെട്ടു പോകേണ്ടിയിരുന്ന ജീവിതമാണ് തന്റേത്.....
ആദിയുള്ളത് കൊണ്ട് മാത്രം ആണ് ഇന്നും താൻ ജീവനോടെ ഇരിക്കുന്നത്... അല്ലെങ്കിൽ എന്നെ ജീവൻ അവസാനിപ്പിക്കുമായിരുന്നു......

ഉള്ളിൽ നിന്നുയർന്ന തേങ്ങൽ അടക്കി പിടിച്ചു കൊണ്ട് നിറഞ്ഞ കണ്ണുകൾ തുടച്ചു കളഞ്ഞതും ഫിലിപ്പിന്റെ കൈകൾ റേചലിന്റെ കൈകളിൽ മുറുകിയിരുന്നു... അവരൊരു സംശയത്തോടെ തനിക്ക് അരികിൽ ഇരിക്കുന്നവനെ നോക്കി......

" അവൻ നിന്നെ കുറ്റപ്പെടുത്താനോ വിഷമിപ്പിക്കാനോ പറഞ്ഞതല്ല... നീ ചെയ്തതൊക്കെ നിന്റെ ശരികൾ ആയിരുന്നു.. ഞാൻ ചെയ്തതൊക്കെ എന്റെയും... അതെന്തുമായിക്കോട്ടെ... അതിനിടയിൽ ഏറെയും കഷ്ടപ്പെട്ടത് നമ്മുടെ മകൻ ആണ്.......
ആദി വളർന്നത് പോലെ അസ്രി വളരരുത്... എത്ര ദൂരെ അകറ്റി നിർത്തിയാലും.. ആരുടെ കയ്യിൽ കൊടുത്തു വിട്ടാലും ഒരുനാൾ അവൻ സത്യം തിരിച്ചറിഞ്ഞു ആദിക്ക് മുന്നിൽ വന്നു നിന്നാലോ....
ആദിക്ക് എന്നോട് തോന്നിയത് പോലെയൊരു പക അസ്രിക്ക് അവനോടും തോന്നിയാലോ....
ജീവിതത്തിന്റെ ഒരു ഘട്ടത്തിലും എന്റെ അവസ്ഥയിൽ എന്റെ മകൻ നിന്ന് പോകരുത്... എനിക്കു അത്രേയുള്ളൂ....

ആദിക്ക് പെട്ടെന്നൊന്നും അസ്രിയെ അക്‌സെപ്റ് ചെയ്യാൻ പറ്റില്ല... But... നമ്മളിലൂടെ പതിയെ അത് മാറ്റിയെടുക്കാൻ കഴിയും.. ശ്രമിച്ചൂടെ...... "

റേച്ചലിനെ പതിയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുകയായിരുന്നു ഫിലിപ്.. ഒടുവിൽ അപേക്ഷ നിറഞ്ഞൊരു സ്വരവുമായി ഇരിക്കുന്നവനെ കണ്ടതും റേച്ചൽ വരുത്തി തീർത്തൊരു ചിരിയോടെ ഫിലിപിനെ നോക്കി.....

" നോക്കാം... "

പതിഞ്ഞ സ്വരത്തിൽ മറുപടി കൊടുത്തു തിരിഞ്ഞതും തനിക്ക് നേരെ നടന്നു വരുന്ന ബെല്ലയെ അവർ കണ്ടിരുന്നു... അവളുടെ കയ്യിൽ ഇരുന്നു കൊണ്ട് തനിക്ക് നേരെ കൈ നീട്ടുന്ന അസ്രിയെയും.....

" മ്മ്മ്മാ....... "

ബെല്ലയുടെ കയ്യിൽ നിന്നും തനിക്ക് നേരെ കരഞ്ഞു കൊണ്ട് ചായുന്നതിനിടെ അസ്രിയുടെ നാവിൽ നിന്നുതിർന്ന വാക്കുകൾ.....

അമ്മ..!!

റേച്ചൽ ഒരു പകപ്പോടെ ആ കുഞ്ഞിനെ നോക്കിയിരുന്നു പോയി... അതിലേറെ അതിശയം ആയിരുന്നു ഫിലിപ്പിനും സെബാനും....
ഈ നേരമിത്രയായിട്ടും ഒന്ന് തൊടുക പോലും ചെയ്യാതിരുന്ന ആൾക്ക് നേരെയാണ് അവൻ കൈകൾ നീട്ടിയിരിക്കുന്നത്......

" ഇവൻ കുറെ നേരമായി വല്യമ്മയെ തന്നെ നോക്കുന്നു... അത് കൊണ്ടാണ് കൊണ്ട് വന്നത്.. നല്ല ഉറക്കം വരുന്നുണ്ട് അവന്..... "

അതിനൊപ്പം ബെല്ലയുടെ വാക്കുകളും കൂടി കേട്ടതോടെ... റേച്ചൽ അവനെ പതിയെ കയ്യിൽ എടുത്തു.....ദേഹത്തേക്കായി ചേർത്ത് പിടിച്ച നേരം തന്നെ അസ്രി അവരുടെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു കൊണ്ട് ദേഹത്തേക്ക് പതുങ്ങി കൂടിയിരുന്നു......

എന്നും ആയമ്മയുടെ ചൂട് അറിഞ്ഞു കിടന്നുറങ്ങിയവന് ആവശ്യം അത്പോലെ ഒരു അമ്മയുടെ ചൂട് തന്നെ ആയിരുന്നു....റേചലിൽ നിന്നും അത് കിട്ടി തുടങ്ങിയതും അസ്രി വേഗം തന്നെ മയങ്ങി തുടങ്ങി........

തന്റെ മകന്റെ കുഞ്ഞ്.....!!
തന്നിൽ ചേർന്ന് കിടക്കുന്നവന്റെ മുഖത്ത് കണ്ണുകൾ ഉടക്കിയതും റേച്ചൽ ഒരു നിമിഷം അവനെ നോക്കി നിന്ന് പോയി.......

ഒരുപാട് ആഗ്രഹിച്ചിട്ടിട്ടുണ്ട് ഒരു കുഞ്ഞിനെ...
ആദിയിലും ഇസയിലും ഉണ്ടാകുന്ന കുഞ്ഞുങ്ങൾ... അവർ മാത്രം ആയിരുന്നു ഇതുവരെ മനസിൽ... അവരെ ആയിരുന്നു മനസ് കൊണ്ട് അംഗീകരിച്ചിരുന്നതും..... പക്ഷെ ഇത്.........

ഇതിനെ സ്നേഹിക്കാൻ തനിക്ക് കഴിയുമോ...? ആദിയോ ഇസായോ ഇവനെ അംഗീകരിച്ചില്ലെങ്കിൽ തനിക്ക് അവരുടെ കൂടെ നിൽക്കാൻ അല്ലെ കഴിയൂ.........?

ഒരു നിമിഷം മനസൊന്നു പതറിയെങ്കിലും തലയൊന്ന് കുടഞ്ഞു തന്റെ ചിന്തകളെ സ്വയം നിയന്ത്രിച്ചു കൊണ്ട് ചെറു ചിരിയോടെ അവർ ആ കുഞ്ഞിനെ നോക്കി.......

അരുതാത്തതോന്നും സംഭവിക്കില്ല... എന്ത് തന്നെ ആയാലും ആദിയുടെ കുഞ്ഞ് അല്ലെ... അവർക്കും ഇവനെ തള്ളി കളയാൻ ആവില്ല.....
സ്വയം മനസിൽ പറഞ്ഞു കൊണ്ട് അവർ അസ്രിയെ പതിയെ തോളിലേക്ക് ചേർത്ത് കിടത്തി.... കുഞ്ഞ് നല്ല ഉറക്കം ആയിരുന്നു.....

" ഇനിയിപ്പോൾ രാത്രി കൊണ്ട് പോകേണ്ട... അവൻ ഇവിടെ നിന്നോട്ടെ... ഇവിടെ എല്ലാരുമുണ്ടല്ലോ..... "

സെബാനോടും ഫിലിപ്പിനോടും അത് പറയുമ്പോൾ അസ്രിയെ മന്ഷനിൽ tതന്നെ നിർത്താനുള്ള തീരുമാനം റേച്ചൽ എടുത്തിരുന്നു......

ആദ്യമൊക്കെ എതിർത്തു നിന്നെങ്കിലും റേചലിന്റെ നിർബന്ധം ഏറിയതും മനസ്സില്ലാ മനസ്സോടെ സെബാൻ സമ്മതം മൂളി.....

റേചലിന്റെ മുറിയിൽ തന്നെ ആണ് അസ്രിക്ക് കിടക്കാനുള്ള സൗകര്യം ഒരുക്കിയതും... കൂട്ടിരിക്കാൻ വന്ന ബെല്ലയെയും റാനിയയെയും ഓടിച്ചു വിട്ട് കൊണ്ട് റേച്ചാൽ തന്നെ അവനരികിൽ ഇരുന്നു.......

നിഷ്കളങ്കമായി ഉറങ്ങുന്ന കുഞ്ഞ് മുഖം... അതിലേക്ക് തന്നെ നോക്കിയിരിക്കുമ്പോൾ തന്റെ ഉള്ളിൽ വാത്സല്യം നിറയുന്നത് അവർ അറിഞ്ഞിരുന്നു.....

തന്റെ മകന്റെ കുഞ്ഞാണ്....
അതേ ഇഷ്ടത്തോടെ വീണ്ടും ഉറപ്പിച്ചു പറഞ്ഞു കൊണ്ട് അവർ അവന്റെ കുഞ്ഞ് നെറ്റിയിൽ തന്റെ ചുണ്ടുകൾ അമർത്തി......

ഏറെ നേരം കഴിഞ്ഞു ഫിലിപ്പും സെബാനും യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ പോലും റേച്ചൽ അസ്രിക്കരികിൽ തന്നെ ഇരുന്നു.... റേചലിൽ കുഞ്ഞിനെ കിട്ടിയ സന്തോഷം ആയിരുന്നു... എന്നാൽ.... സെബാനിൽ അവനെ പിരിയുന്നതിന്റെ സങ്കടവും.......

അസ്രിയെ റേച്ചൽ അംഗീകരിച് തുടങ്ങിയത് സന്തോഷമുള്ളൊരു കാര്യം ആണെങ്കിൽ കൂടിയും അവനെ അവിടെ ഏൽപ്പിച്ചു വരുന്നത് സെബാനിൽ പ്രയാസം തീർത്തിരുന്നു.......
മടക്കയാത്രയിലും അതേ സങ്കടത്താൽ മൗനത്തെ കൂട്ട് പിടിച്ചിരുന്നു സെബാൻ......

തിരികെ പോരും നേരം ഫിലിപ് ആയിരുന്നു ഡ്രൈവ് ചെയ്തിരുന്നതും... ഏറെ നേരം കഴിഞ്ഞിട്ടും തനിക്ക് അരികിൽ മൗനമായിരിക്കുന്നവനെ കാണെ ഫിലിപ് ഒരു നിശ്വാസത്തോടെ സെബാനെ നോക്കി.....

" എന്ത് പറ്റി....? "

സെബാന്റെ കൈകളിൽ കൈ ചേർത്തു കൊണ്ട് ഫിലിപ് ചോദിച്ചതും അത്രയും നേരം ചിന്തയിൽ ആയിരുന്നവൻ പതിയെ ഫിലിപ്പിനരികിലേക്ക് തിരിഞ്ഞു.....

" എനിക്കു തന്നോട് ഒരു കാര്യം പറയാനുണ്ട്.... "

സെബാന്റെ മുഖം ഗൗരവത്തിൽ ആയിരുന്നു... പറയാനുള്ളത് എന്താണോ... അത് അൽപ്പം സീരിയസ് ആയൊരു കാര്യം തന്നെ...അസ്രിയുടെ കാര്യത്തിൽ ആണ് വിഷമിച്ചിരിക്കുന്നതെന്ന് വിചാരിച്ചിരുന്നവൻ മറ്റെന്തോ തന്നെ അറിയിക്കാൻ ശ്രമിക്കുന്നത് കണ്ടതും ഫിലിപ്പിന്റെ നെറ്റി ചുളിഞ്ഞു......

" നിനക്കെന്താണ് പറയാനുള്ളത്...? "

ഫിലിപ് ഒരു ആകാംഷയോടെ ചോദിച്ചതും സെബാനിൽ ഒരു നെടുവീർപ്പ് ഉയർന്നിരുന്നു... നീട്ടിയൊരു ശ്വാസം എടുത്തു കൊണ്ട് തന്റെ മനസിൽ ഉള്ളത് തുറന്നു പറയാനായി തയ്യാറായി കൊണ്ട് സെബാൻ ഫിലിപ്പിനെ നോക്കി.......

" നിന്റെ പപ്പ മരിച്ചിട്ടില്ല ഫെലീ..... "

" What.....? "

സെബാൻ തന്നോടായി പറഞ്ഞ വാക്കുകൾ... ഫിലിപിൽ ഞെട്ടൽ ആയിരുന്നു... കാതും മനസുമൊക്കെ കൊട്ടിയടച്ചു മരവിച്ചു പോയൊരു അവസ്ഥ.... കേട്ടത് വിശ്വസിക്കാൻ ആവാതെ ഫിലിപ് തറഞ്ഞിരുന്നു.... കൈകൾ അയഞ്ഞു വാഹനത്തിന്റെ നിയന്ത്രണം തന്നിൽ നിന്നും നഷ്ടപ്പെടുകയാണെന്ന് തോന്നിയതും ഫിലിപ് ഒരു വിധത്തിൽ കാർ വഴിയരികിലേക്ക് ഒതുക്കി നിർത്തി........

" നീയെന്താണ് സെബാ പറഞ്ഞത്....? "

താൻ കേട്ടത് ഉറപ്പിക്കാണെന്നോണം ഫിലിപ് ഒന്ന് കൂടി ചോദ്യം ആവർത്തിച്ചതും........

" നിന്റെ പപ്പ മരിച്ചിട്ടില്ല ഫെലീ...എന്റെ അടുക്കൽ ഉണ്ട്...ഫാക്ടറിയിലെപഴയ മുറിയിൽ... അവിടെ... അവിടെയുണ്ട് ജീവനോടെ....... "

ഫിലിപ്പിന്റെ മുഖത്തേക്ക് നോക്കാനാവാതെ സെബാൻ മുഖം കുനിച്ചു....ഫിലിപിനോട് ഇതുവരെയും മറച്ചു വെച്ചതിനാൽ എങ്ങനെ പ്രതികരിക്കുമെന്നൊരു ഭയം ആയിരുന്നു സെബാനിൽ എങ്കിൽ താൻ കേട്ടത് മനസിനെ പറഞ്ഞു വിശ്വസിപ്പിച്ചു എടുക്കുകയായിരുന്നു ഫിലിപ്....

ഫാക്ടറിയിൽ അടച്ചു പൂട്ടി സെബാൻ കാവൽ നിർത്തിയിരുന്നത് തന്റെ പപ്പയ്ക്ക് വേണ്ടിയായിരുന്നു എന്നുള്ള തിരിച്ചറിവ് അയാളുടെ മനസിനെ പൊള്ളിച്ചു.......

പപ്പ മരിച്ചിരുന്നില്ലെങ്കിൽ അന്ന് നടന്ന ആക്‌സിഡന്റ്....?
അതിൽ മരിച്ചത് ആരായിരുന്നു....?
വീട്ടിൽ കൊണ്ട് വന്ന് നടത്തിയ പ്രാർത്ഥനകൾ... താൻ നൽകിയ അന്ത്യ ചുംബനം... കുടുംബ കല്ലറയിൽ ഒരുക്കിയ കുഴി മാടം......

ഇതെല്ലാം ആർക്ക് വേണ്ടി.....?
എന്തിന് വേണ്ടി.......?

ഫിലിപ്പിന്റെ ഉള്ളിൽ ഒരായിരം സംശയങ്ങൾ ഉയർന്നു... അതിനൊപ്പം ദേഷ്യവും സങ്കടവും അയാളെ പൊതിഞ്ഞു......

" എന്തിന് വേണ്ടിയാണ് സെബാ... Huh.... എന്തിനാ നീ ഇത്രയും വലിയൊരു ചതി ചെയ്തത്....? എന്തിനാ എല്ലാവരെയും പറ്റിച്ചത്.... എന്തിനാ എന്നോട് മറച്ചു വെച്ചത്....? പപ്പയെ.... പപ്പയെ എന്തിനാ നീ......? "

ദേഷ്യവും സങ്കടവും സഹിക്കാൻ കഴിയാതെ ഫിലിപ് അലറി.... സെബാൻ തന്നെ മറച്ചു വെച്ച് ഇത്രയും വലിയൊരു രഹസ്യം ഒളിപ്പിച്ചതിൽ എന്തെന്നില്ലാത്തൊരു ദേഷ്യം ഫിലിപ്പിൽ നിറഞ്ഞിരുന്നു.......

തനിക്ക് അരികിൽ മൗനം ആയിരിക്കുന്നവനെ കണ്ടതും ഫിലിപ് ഒരു അമർഷത്തോടെ സ്റ്റിയറിങ്ങിൽ കൈ ചുരുട്ടി ഇടിച്ചു കൊണ്ട് സീറ്റിലേക്ക് ചാരി.....

" I can explain..... "

അൽപ്പ നേരങ്ങൾക്ക് ശേഷം സെബാനിൽ നിന്നുതിർന്ന വാക്കുകൾ കേട്ടതും ഫിലിപ് കണ്ണുകൾ തുറന്നു അവനെ നോക്കി.....
കണ്ണും മുഖവും ചുവന്നു ദേഷ്യത്തിൽ തന്നെ നോക്കിയിരിക്കുന്ന ഫിലിപ്.... ചെറുതായി പതറിയെങ്കിലും വരുന്നതെന്തും നേരിടാൻ സെബാൻ തയ്യാറായിരുന്നു.......

" നീ പറയണം സെബാ... ചെയ്തു കൂട്ടിയതൊക്കെ പറയാതെ ഞാനോ... നീയോ ഇവിടെ നിന്നും ഒരടി മുന്നോട്ട് പോകില്ല...... "

ഫിലിപ്പിന്റെ വാക്കുകൾ ഉറച്ചതായിരുന്നു... അത്പോൽ തന്നെ എല്ലാം തുറന്നു പറയണമെന്ന് സെബാനും ഉറപ്പിച്ചതാണ് .......
തനിക്ക് മുന്നിൽ ഇരിക്കുന്നവനെ നോക്കി താൻ ചെയ്തതൊക്കെ പറയാനായി തുടങ്ങിയതും അതിനിടയിൽ ഉയർന്ന സെബാന്റെ ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം......

" സേവി.... "

സംശയത്തോടെ എടുത്തു നോക്കിയതും അതിൽ തെളിഞ്ഞു കണ്ട പേര് കാണെ സെബാന്റെ നെറ്റി ചുളിഞ്ഞു.....
ഇന്നാണ് ഫർണാണ്ടോയെ ഫാക്ടറിയിൽ നിന്നും മാറ്റുന്ന ദിവസം... ഇന്ന് രാത്രി എത്താമെന്ന് താൻ നേരത്തെ അറിയിച്ചിരുന്നു.....

ഈ നേരമായിട്ടും കാണാത്തത് കൊണ്ട് വിളിക്കുന്നതാവും...........
മനസിൽ സ്വയം പറഞ്ഞു കൊണ്ട്  സെബാൻ കാൾ അറ്റൻഡ് ചെയ്തു ചെവിയോടടുപ്പിച്ചു.....

" സേവി..... "

...........................

" What...... "

കാൾ അറ്റൻഡ് ചെയ്തു സംസാരിച്ചു തുടങ്ങിയതും മറു പുറത്ത് നിന്നും കാതിൽ പതിഞ്ഞ ശബ്ദം... സെബാന്റെ മുഖത്തൊരു ഞെട്ടൽ പ്രകടമായിരുന്നു... പിന്നെയത് ദേഷ്യത്തിലേക്കും വഴി മാറി......

സെബാനിൽ തന്നെ നോക്കിയിരുന്നവന്റെ കണ്ണുകളും ഒന്ന് ചുരുങ്ങി..... കാര്യമായി എന്തോ പ്രശ്നം നടന്നിട്ടുണ്ടെന്ന് ഫിലിപ്പിന് തോന്നി.....

" എന്ത് പറ്റി.... "

" ഫാക്ടറിയിൽ എന്തോ... എന്തോ പ്രശ്നം... വേഗം വണ്ടിയെടുക്ക് ഫെലീ..... "

കാൾ cut ചെയ്തു കഴിഞ്ഞ ഉടനെ ഫിലിപ്പിന്റെ ചോദ്യം കേട്ടതും സെബാൻ അവനോടായി ശബ്ദം ഉയർത്തിയിരുന്നു.... വല്ലാത്തൊരു ഭാവ മാറ്റം ആയിരുന്നു അയാളിൽ......

ഫിലിപ്പിനു ഒന്നും മനസിലായിരുന്നില്ല... ഒരു കാര്യം മാത്രം അറിയാം... എന്തോ പ്രശ്നം ഉണ്ടായിട്ടുണ്ട്....
അവിടെയുള്ളത് തന്റെ പപ്പ ആണ്... എന്തും സംഭവിക്കാം.....

അതിനേക്കാൾ ഉപരി അവിടെയുള്ളവർ.... അവരെല്ലാം തന്റെ സ്റ്റാഫുകൾ ആണ്... ഉള്ളിൽ കയറി കൂടിയൊരു ആധിയോടെ  ഫിലിപ് കാർ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് എടുത്തു.........

💫....................................................................................................................................💫

" അഭീ.. നീയിതെങ്ങോട്ടാ....? "

രാത്രിയിൽ കിടക്കാനായി തയ്യാറെടുക്കുന്നതിനിടെ റൂമിൽ നിന്നും കുളിച്ചു ഡ്രസ്സ്‌ മാറി ഇറങ്ങി വരുന്നവനെ ലൂക്ക് ഒരു സംശയത്തോടെ നോക്കി....

രാത്രിയിൽ ധരിക്കുന്ന നൈറ്റ്‌ ഡ്രെസ്സിനു പകരം ടീ ഷർട്ടും crack suit ഉം ധരിച്ചു നിൽക്കുന്നവൻ....എല്ലാവരും ഒരുമിച്ച് കഫെയിൽ നിന്ന് വന്നു കയറിയതേ ഉള്ളൂ....ബാക്കിയുള്ളവരൊക്കെ കിടക്കാനായി തയ്യാറെടുക്കുന്ന നേരം ഇവനിതെങ്ങോട്ടാ........

ഹാളിലെ ഷെൽഫിൽ നിന്നും പെർഫ്യൂം എടുത്തു കഴുത്തിനുരുവശവും സ്പ്രേ ചെയ്തു നിൽക്കുന്നവനെ അവനൊരു സംശയത്തോടെ നോക്കി......

" ഞാൻ ഒന്നു ശിവയുടെ കൂടെ പുറത്ത് പോകുവാ... അവന്റെ വീട്ടിൽ....
അച്ഛൻ വിളിച്ചിരുന്നു ഒന്ന് ചെല്ലാൻ പറഞ്ഞിട്ട്..... "

പെർഫ്യൂം ബോട്ടിൽ തിരികെ ഷെൽഫിൽ വെച്ച് ഹാളിലെ സോഫയിൽ വന്നിരുന്നു ഷൂ ലേസ് മുറുക്കുന്നതിനിടെ ചെറു ചിരിയോടെ അഭി പറഞ്ഞ വാക്കുകൾ.....ലൂക്കിന്റെ കണ്ണുകൾ ഒന്ന് ചുരുങ്ങി....

" എന്താ പറഞ്ഞെ....? "

കേൾക്കാൻ പാടില്ലാത്തത് എന്തോ കേട്ടത് പോലെയൊരു ഭാവം ആയിരുന്നു അവനിൽ.....തൊട്ട് പിന്നാലെ ആ വീട് മുഴുവൻ കുലുക്കി മറിച്ചു കൊണ്ട് ഉയർന്ന ലൂക്കിന്റെ ശബ്ദത്തിൽ സോഫയിൽ ഇരുന്ന അഭി മുതൽ കിടന്നു ഉറക്കം പിടിച്ചു തുടങ്ങിയ ശരത് വരെ ഞെട്ടലോടെ ചാടിയെഴുന്നേറ്റു......

ഹാളിൽ ഉണ്ടായിരുന്ന എല്ലാവരുടെയും ശ്രദ്ധ അവനിലേക്ക് തിരിഞ്ഞു....

അഭി ഒരു അമ്പരപ്പോടെ ചുറ്റിനും നോക്കി.. തങ്ങളെ തന്നെ കണ്ണ് മിഴിച്ചു നോക്കി നിൽക്കുന്ന ഒരു കൂട്ടം ആളുകൾ..........

കിച്ചണിൽ നിന്ന് കുടിക്കാനായി കയ്യിൽ എടുത്ത ബോട്ടിൽ പോലും വലിച്ചെറിഞ്ഞു കൊണ്ട് ഹാളിൽ പാഞ്ഞേതിയ ക്രിസ്റ്റി....
കുളി കഴിഞ്ഞിറങ്ങി ഡ്രസ്സ്‌ പോലും മാറാതെ ഉടുത്തിരുന്ന ടവലും പാതി വെള്ളവുമായി വന്നു നിൽക്കുന്ന രുദ്രൻ....

കുളിക്കുന്നതിനിടയിൽ ഇറങ്ങി വന്നത് കാരണം...സോപ്പ് പതയിൽ മുങ്ങി നിൽക്കുന്ന രാഹുൽ... ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു തലയും ചൊറിഞ്ഞിരിക്കുന്ന ശരത്......
ഒരാൾ പോലും miss ആയിട്ടില്ല... മുന്നിലിരിക്കുന്നവൻ അലറിയ അലർച്ചയിൽ ഓടി വന്നതാണ്.....

ഞാൻ പുറത്തു പോകുവാണെന്ന് അല്ലെ പറഞ്ഞത്.. അതിനു ഇവനെന്തിനാ ഇങ്ങനെ കാറിയെ.....?

" നിനക്കെന്താടാ... എന്നാത്തിനാ ഒച്ച വെച്ചത്....? "

അവനൊരു സംശയത്തോടെ തനിക്ക് മുന്നിൽ ഇരിക്കുന്നവനെ നോക്കി... അവിടെ അപ്പോഴും അഭിയെ തന്നെ നോക്കി കണ്ണുരുട്ടി ഇരിക്കുന്ന ലൂക്ക്......

" നീയെന്താ ഇപ്പോൾ പറഞ്ഞെ... എങ്ങോട്ട് പോകുവാണെന്ന്... ആരുടെ കൂടെ പോകുവാണെന്ന്....... "

അവൻ താൻ കേട്ട കാര്യം ഒന്നു കൂടെ ഉറപ്പിക്കാനെന്ന പോലെ അഭിയോട് ചോദിച്ചു....കള്ളന്മാരെ ചോദ്യം ചെയ്യുന്നത് പോലെയുള്ള ലൂക്കിന്റെ ചോദ്യം ചെയ്യലിൽ എല്ലാവരും അഭിയെ ഒരു സംശയത്തോടെ നോക്കി.............

" ഞാൻ... പുറത്തു പോകുവാണെന്ന്.... ശിവയുടെ കൂടെ.... അവന്റെ...... വീട്ടിൽ....... "

ലൂക്കിനോടായി മറുപടി കൊടുക്കും നേരം അഭി ബാക്കിയുള്ളവരെയും ഒന്ന് നോക്കി... എല്ലാവരും സംശയത്തിൽ ആണ്.....

ആർക്കും ഒന്നും തന്നെ മനസിലായിരുന്നില്ല.. ലൂക്കിന്റെ അലർച്ച മാത്രം ആണ് കേട്ടത്.. അവൻ ചോദിക്കുന്നതെന്തെന്നോ... അഭി പറയുന്നതെന്തെന്നോ മനസിലാകാതെ എല്ലാവരും സംശയത്തോടെ രണ്ട് പേരെയും മാറി.. മാറി നോക്കി നിന്നു.......

" വേണ്ട നീ പോകേണ്ട... ഞാൻ സമ്മതിക്കില്ല..... "

ഉടനെ തന്നെ വന്ന ലൂക്കിന്റെ മറുപടി.. കേട്ട് നിന്നവന്റെ നെറ്റിയൊന്ന് ചുളിഞ്ഞു... ഒപ്പം ബാക്കിയുള്ളവരുടെയും.......

" അവൻ പോകുന്നതിനു നിനക്കെന്താ... അതെന്നാ സമ്മതിക്കാതെ..... "

രുദ്രൻ ഒരു സംശയത്തോടെ ചോദിച്ചതും അഭിയും അത് ശരിയാണെന്ന പോൽ ലൂക്കിനെ നോക്കി.. ഒപ്പം ബാക്കിയുള്ളവരും....
കഫെയിൽ വെച്ച് മാർട്ടിനെ കണ്ടതിൽ പിന്നെ അവൻ കുറച്ചു weird ആയിട്ട് പെരുമാറിയതിൽ അവർക്കെന്തോ സംശയം തോന്നിയിരുന്നു.....

അതിന് പുറമെ മുഖം വീർപ്പിച്ചു ഇരുന്നു വാശിയോടെ പറയുന്നവനെ കാണെ.. അതിന്റെ കാരണം എന്തെന്ന് അറിയാനുള്ള കൗതുകം ആയിരുന്നു ബാക്കിയുള്ളവരിൽ.......

എല്ലാവരും ആകാംഷയോടെ നോക്കി നിന്നതും.....

" ഹാ.. അവൻ പോകേണ്ട... ഞാൻ ഇവിടെ ഇങ്ങനെ ആദി ഇല്ലാതെ വിഷമിച്ചിരിക്കുമ്പോൾ ഒരുത്തനെയും കാമുകന്റെയും... കാമുകിയുടെയും കൂടെ സന്തോഷിക്കാൻ സമ്മതിക്കില്ല ഞാൻ..... "

പരിഭവത്താൽ കുത്തി വീർത്തൊരു മുഖവുമായി ഇരിക്കുന്നവനിൽ നിന്നും വന്നൊരു മറുപടി.... കേട്ട് നിന്നവർ എല്ലാം താടയ്ക്ക് കൈ കൊടുത്തു നിന്ന് പോയി......

വലിയ എന്തോ ആന കാര്യമെന്ന് കരുതി... പക്ഷെ... ഇത്.... കുശുമ്പ്.. വെറും കുശുമ്പ്....
നാട് വിട്ട് പൊയ കാമുകനെ പിരിഞ്ഞ സങ്കടത്തിൽ ഇരിക്കുന്ന വിരഹ കാമുകന്റെ ഒന്നാന്തരം അസൂയ.....

" കോപ്പ്... ഇതായിരുന്നോ... വെറുതെ സമയം കളഞ്ഞു.... "

കൗതുകം കേട്ടടങ്ങിയതും എല്ലാവരെയും ഒന്ന് നോക്കി പിറുപിറുത്തു കൊണ്ട് രാഹുൽ തിരികെ കുളിക്കാനായി മുറിയിലേക്ക് കയറി...........
സോപ്പ് പതയിൽ മുങ്ങി കുളിക്കുന്നതിനിടയിൽ ഇറങ്ങി വന്ന വരവാണ്....പാതിയും ദേഹത്ത് ഉണങ്ങി പിടിച്ചെങ്കിലും കുളിക്കാതെ തരമില്ലല്ലോ............

" ഒലക്ക... ഞാൻ കരുതി വേറെന്തോ ആണെന്ന്.. നീ പൊയ്ക്കോടാ അഭീ..... "

ഹാളിൽ വിരിച്ചിരുന്ന ബെഡിൽ കാലും നീട്ടി ഇരിക്കുന്നവനെ നോക്കി പറഞ്ഞു കൊണ്ട് രുദ്രൻ ഡ്രസ്സ്‌ മാറി ധരിക്കാനായി റൂമിലേക്ക് പോയി.. ക്രിസ്റ്റിയും ശരത്തും ഹാളിൽ തന്നെ നിന്നിരുന്നു....

രുദ്രന്റെ വാക്കുകൾ കേട്ട് ഒരു ചിരിയോടെ ലൂക്കിനെ നോക്കി കൊണ്ട് അഭി പോകാനായി സോഫയിൽ നിന്ന് എഴുന്നേറ്റതും ബെഡിൽ ഇരുന്നവൻ ചാടി അവന് മുന്നിൽ എത്തിയിരുന്നു.....

" ഹലോ.. സർ എങ്ങോട്ടാണ്... ആ നാറി അങ്ങനെ പലതും പറയും.. അവനുള്ള ധൈര്യത്തിൽവീടിന്റെ പടി കടന്നിറങ്ങിയാൽ നിന്റെ മുട്ട് കാൽ ഞാൻ തല്ലി ഒടിക്കും... മര്യാദക്ക്  തുണി മാറിയുടുത്തിട്ട് പോയി കിടക്കേടാ...... "

ബെഡിലേക്ക് കൈ ചൂണ്ടി കൊണ്ടാണവൻ അലറിയത്.... ഒരുമാതിരി പഴയ കാല അമ്മച്ചിമാരെ പോലെ......
അഭി ഒരു വല്ലായ്മയോടെ അവനെ നോക്കി....

" നിനക്കെന്നാടാ ഇച്ചൂ.... തീരെ വയ്യല്ലോ...... "

" ഹാ തീരെ വയ്യ... നിന്റെ പരട്ട കാമുകനോട് ഞാൻ രാവിലെ പറഞ്ഞതാണ്.. ഞാൻ ഇങ്ങനെ ഇവിടെ ഒറ്റത്തടി ആയിട്ട് നിൽക്കുന്ന സമയം നിന്നോട് കിന്നരിക്കാനായി വന്ന് പോയേക്കരുത്... എന്നിട്ടും ആ തെണ്ടി രാത്രി നിന്നെ പുറത്ത് പോകാൻ വിളിച്ചെങ്കിൽ ഇത് ആ ചൊറിയൻ മനഃപൂർവം എന്നെ ചൊറിയാൻ വേണ്ടി തന്നെ ചെയ്യുന്നതാണ്..... സമ്മതിക്കില്ല മോനെ... ഞാൻ സമ്മതിക്കില്ല...... "

തലയിൽ കൈ വെച്ച് കൊണ്ട് പറയുന്നവനെ അഭി ഒന്ന് നോക്കി നിന്ന് പോയി... പുറത്തേക്ക് പോകാൻ സമ്മതിക്കില്ലെന്ന പോലെ വാതിലിൽ തടസമായി നിൽക്കുന്നവൻ.....
തട്ടി മറിച്ചിട്ട് പോകാമെന്നു വെച്ചാൽ കയ്യും കാലുമൊക്കെ ഒന്ന് ഓക്കേ ആയി വരുന്നതേയുള്ളൂ.......

കുട്ടി പിച്ച വെച്ച് തുടങ്ങിയിട്ടേയുള്ളൂ...അതിനിടയിൽ പുതിയ പരിക്കുകൾ ഉണ്ടാക്കി വെയ്ക്കാൻ താല്പര്യം ഇല്ല... ഇപ്പോൾ അതിനുള്ള സമയവും ഇല്ല.......

" എന്റെ പൊന്ന് ചെറുക്കാ.. എന്റെ കയ്യിന്ന് നല്ലത് വാങ്ങിക്കും നീ.. വഴിയിൽ നിന്ന് മറടാ തെണ്ടീ... സമയം പോണ്... ശിവ പോകും...... "

വാച്ചിൽ സമയം നോക്കി കൊണ്ട് അഭി മുന്നിൽ നിൽക്കുന്നവന്റെ കൈകൾക്കിടയിലൂടെ വെളിയിലേക്ക് ഒളിഞ്ഞു.....ഒപ്പം ലൂക്കയും.....

നീണ്ടു വിശാലമായ മുറ്റത്തിന് അപ്പുറം നിൽക്കുന്ന ഗേറ്റിനു വെളിയിലായി നിർത്തിയിട്ടിരിക്കുന്ന ബുള്ളറ്റിന്റെ വെളിച്ചം... ഇരുട്ടിൽ വ്യക്തമായി കണ്ണുകളിൽ ആ കാഴ്ച പതിഞ്ഞതും ലൂക്കിന്റെ കണ്ണുകൾ കൂർത്തു.......

അവനൊരു കൂർത്ത നോട്ടവുമായി അഭിക്ക് നേരെ തിരിഞ്ഞു.....

" ഓഹോ.... കാമുകനെ വിളിച്ചു ഗേറ്റ്നു പുറത്തു നിർത്തിയിരിക്കുവാണല്ലേ കള്ളാ..... നാണമുണ്ടോടാ തെണ്ടീ നിനക്ക്.....ഇതൊന്നും കുടുംബത്തിൽ പിറന്ന പിള്ളേർക്ക് ചേരുന്ന പണിയല്ല....നിന്നെ വിടില്ല ഞാൻ....എന്റെ വാക്ക് കേൾക്കാതെ ഇവിടെ നിന്നിറങ്ങിയാൽ ഞാനിപ്പോൾ വിദ്യാമ്മയെ വിളിച്ചു പറഞ്ഞു കൊടുക്കും... ഇല്ലെങ്കിൽ നിന്നെ ഞാൻ പ്രാകി കൊല്ലും.....നിന്റെ നൈറ്റ്‌ റൈഡ് മുടങ്ങും... വേണോ... എന്ത് വേണം... വേഗം പറയ്..... "

ലൂക്കിന്റെ ഭീഷണി ആണ്... ഒരു കയ്യിൽ ഫോണും പിടിച്ചു തന്നെ നോക്കി നിൽക്കുന്നവനെ അഭി ഒരു വല്ലായ്മയോടെ നോക്കി.......

Karma is boomarang.....
ഒരുപാട് കെട്ടിട്ടുണ്ടെങ്കിലും അനുഭവത്തിൽ കൂടി അതെത്ര സത്യം ആണെന്ന് തിരിച്ചറിയുകയായിരുന്നു അഭി.....
അറിഞ്ഞു കൊണ്ടല്ലെങ്കിലും ശിവയുമായി പിരിഞ്ഞു വീട്ടിൽ നിന്ന ദിവസങ്ങൾ അത്രയും ഒന്ന് വീതം മൂന്ന് നേരമെന്ന കണക്കിൽ ശിവയുടെ ആദ്യ കാമുകനെയും അതിന്റെ ഇപ്പോഴത്തെ കാമുകനെയും അറഞ്ചം പുറഞ്ചം പപ്രാകൽ ആയിരുന്നു മെയിൻ പണി.....

ഇപ്പോൾ ദാ... അതേ കുരുട്ട് തനിക്ക് മുന്നിൽ തന്റെ അതേ ആയുധവുമായി നിൽക്കുന്നു....
ഈ തല തെറിച്ചവൻ ആയിരുന്നു ആ കാമുകൻ എന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ വാ തുറക്കിലായിരുന്നു എന്റെ കൃഷ്ണാ.......

ആ അവസ്ഥയിലും അഭി ഷെൽഫിൽ ഇരുന്ന കൃഷ്ണന്റെ രൂപത്തിലേക്ക് ഒന്ന് ദയനീയമായി നോക്കി പോയി... ഒപ്പം തൊട്ടരികിലായി ഇരുന്ന കർത്താവിന്റെ രൂപത്തിലേക്കും.....

ഇടവും വലവും കള്ളന്മാരെയും തലയിൽ മുൾ കിരീടവും ഏന്തി നിന്നിരുന്ന ആ മഹാൻ ആണല്ലോ... തനിക്ക് മുന്നിൽ നിൽക്കുന്ന കുരിശിനെ ഇങ്ങോട്ട് പടച്ചു വിട്ടത്......

ഒന്നും വേണ്ടിയിരുന്നില്ല കർത്താവെ.....
യേശുവിന്റെ രൂപത്തിൽ നോക്കി വലിയൊരു നെടുവീർപ്പോടെ അവൻ മുന്നിൽ നിൽക്കുന്നവനിലേക്ക് തിരിഞ്ഞു.....

ഫോണിൽ ഗെയിം കളിച് വാതിൽക്കൽ നിൽക്കുന്നവൻ... തന്നെ കണ്ടപ്പോൾ വേഗം അമ്മയുടെ കോൺടാക്ട് എടുത്തു പിടിച്ചിട്ടുണ്ട്.....

ഇങ്ങനെ നിന്നാൽ ശരിയാവില്ല.. താമസിച്ചാൽ ശിവ അവന്റെ പാട്ടിനു പോകും.. പിന്നെ മിണ്ടുന്നതു പോയിട്ട് നേരെ പോലും നോക്കില്ല... അല്ലെങ്കിൽ തന്നെ നേരെ ചൊവ്വേ മിണ്ടാൻ സമയം കിട്ടിയിട്ടില്ല.....

" വഴിയിൽ നിന്ന് മാറി നിൽക്കെടാ... പീക്കിരി ചെറുക്കാ.... "

മുന്നിൽ നിൽക്കുന്നവനെ വയറിൽ ചുറ്റി പിടിച്ചു സൈഡിലേക്ക് മാറ്റി നിർത്തി തിരിഞ്ഞതും ലൂക്കും അത്പോലെ അഭിയെ വട്ടം പിടിച്ചിരുന്നു.....

" ആഹാ.. പീക്കിരി ചെറുക്കനോ ഞാനോ... അര ചാൺ നീളമില്ലാത്ത നീയാണോ എന്നെ വിളിക്കുന്നത്... നിന്നെ ഞാൻ ഇന്ന് ശരിയാക്കുമെടാ..... "

" ആഹ്ഹ്... വിടെടാ പട്ടീ..... "

" ഇല്ലേടാ.. എന്നെ കൊന്നാലും നിന്നെ ഞാൻ വിടില്ലെടാ തെണ്ടീ...... "

തന്റെ വരിഞ്ഞു മുറുക്കിയിരിക്കുന്ന കൈകൾ എടുത്ത് മാറ്റാൻ അഭി ആവുന്നത്ര ശ്രമിച്ചു.. ലൂക്ക് ഉണ്ടോ അനങ്ങുന്നു... പൊക്കത്തിലും ആരോഗ്യത്തിലും അഭിയേക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്നവൻ....

പോരാത്തതിന് മിഖായേലിന്റെ കൂടെയുള്ള സഹവാസത്തിൽ സകല അഭ്യാസങ്ങളും പഠിച്ചു വെച്ചിട്ടുമുണ്ട്... അഭി എങ്ങനെയൊക്കെ ശ്രമിച്ചിട്ടും ലൂക്കിന്റെ പിടിയിൽ നിന്ന് ഊരി പോകാൻ അവന് കഴിഞ്ഞിരുന്നില്ല.....

തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും ഉള്ള പിടി വലിക്കിടെ രണ്ടും ഉരുണ്ടു മറിഞ്ഞു തറയിലും വീണു...ഡ്രസ്സ്‌ മാറി റൂമിൽ നിന്നിറങ്ങിയ രുദ്രൻ കാണുന്നത് തറയിൽ മലന്നു വീണു കിടക്കുന്ന അഭിയും... അഭിയെ കെട്ടിപിടിച്ചു അവന്റെ മേലെ  കയറി നെഞ്ചിൽ തല വെച്ച് കിടക്കുന്ന ലൂക്കും.....

സൈഡിൽ മാറിയിരുന്നു മുന്നിലെ കാഴ്ച ആസ്വദിച്ചു കമെന്റ് പറയുന്ന ശരത്തും ക്രിസ്റ്റിയും.....

" ശവങ്ങൾ.... "

ലൂക്ക കയറി കിടക്കുന്നത് കൊണ്ട് തന്നെ അഭിയുടെ മുക്കിയും മൂളിയുമുള്ള ശബ്ദം മാത്രമേ വെളിയിലേക്ക് കേൾക്കുന്നുള്ളു... അത് കണ്ടിട്ടും പിടിച്ചു മാറ്റാതെ  സൈഡിൽ ഇരിക്കുന്നവന്മാർ ഇളിച്ചു കൊണ്ടിരിക്കുന്നു......

മുന്നിലേക്ക് നടക്കുന്ന വഴി രണ്ടിന്റെയും തലയ്ക്കു ഓരോ കോട്ട് കൊടുത്തിട്ടാണ് രുദ്രൻ തറയിൽ കിടന്നു ഉരുളുന്ന രണ്ടിനെയും പിടിച്ചു മാറ്റിയത്......

" ഇങ്ങേഴുന്നേറ്റ് മാറിക്കേടാ ചെറുക്കാ... രണ്ടും കൂടി തമ്മിൽ തല്ലി ചാകുവോ ഇന്ന്..... "

തന്റെ മേലെ അള്ളി പിടിച്ചു കിടന്നവനെ ഒരു വിധത്തിൽ രുദ്രൻ വലിച്ചു മാറ്റിയതും അഭി ഒരു ദീർഘ ശ്വാസത്തോടെ നിലത്തു നിന്നും ചാടിയെഴുന്നേറ്റു........

" പന്നീ... ഞാനിപ്പോൾ ചത്തേനെ.... "

സോഫയിലേക്ക് ഇരുന്നു കൊണ്ടവൻ ഒരു കിതപ്പോടെ നെഞ്ചിൽ തടവി കൊണ്ട് ലൂക്കിനെ ഒന്ന് നോക്കി...... തന്നെ പിടിച്ചു വെച്ചിരിക്കുന്ന രുദ്രന്റെ കൈ കടിച്ചു പറിക്കുന്ന തിരക്കിൽ ആയിരുന്നവൻ അതൊന്നും കണ്ടതേയില്ല......

കടി അത് ലൂക്കിന്റെ വീക്നെസ് ആണ്...
ദേഷ്യം വരുമ്പോൾ കഴുത്തിൽ കടിക്കുക.. കയ്യിൽ കടിക്കുക... ഇനി ചുമ്മാ തമാശ പറഞ്ഞു ഇരിക്കുന്ന സമയം ആണെങ്കിൽ പോലും അടുത്തിരിക്കുന്നവന്റെ തോളിൽ കടിക്കുക..... ഇതൊക്കെയാണ് അവന്റെ എന്റർടൈൻമെന്റ്........

" ഔ.... പട്ടി..... "

നീളത്തിനും വലിപ്പത്തിനും ഒന്ന് രുദ്രന്റെ കൈ തണ്ടയിൽ തന്നെ കിട്ടിയിരുന്നു.... ലൂക്കിന്റെ പല്ലുകൾ നന്നായി തന്നെ പതിഞ്ഞതും.... വേദന കൊണ്ട് പുളഞ്ഞവൻ  തന്റെ മടിയിൽ ഇരുന്നവനെ തറയിലേക്ക് തന്നെ തള്ളി മറിച്ചിട്ടു......

ലൂക്ക് വീണ്ടും അഭിയുടെ നെഞ്ചത്ത് തന്നെ.....

" എടാ ക്രിസ്റ്റി... ഇവനെ പിടിച്ചു നിർത്തെടാ.... "

" എന്നാത്തിന്.....? "

ലൂക്ക തന്റെ നേരെ തിരിയുന്നത് കണ്ടതും അത് വരെയും അഭി VS ലൂക്ക ഫൈറ്റ് കണ്ട് ആസ്വദിച്ചു ഇരുന്നവൻ കണ്ണ് മിഴിച്ചു കൊണ്ട് അവനെ നോക്കി.......

" എന്നാത്തിനാണെന്നോ... നിനക്ക് ഞാൻ ആദിയുടെ കൂടെ പുറത്തു പോകുമ്പോൾ വല്ലാത്ത കുശുമ്പ് ആയിരുന്നല്ലോ... ഇവൻ ശിവയുടെ കൂടെ പോകുന്നതിനു കുഴപ്പം ഇല്ലേ...... "

" അത് ആദി... ഇത് ശിവ... എനിക്കൊരു പ്രശ്നവും ഇല്ല... നീ പൊയ്ക്കോട അഭീ..... "

ലൂക്കിനുള്ള മറുപടി എന്നത് പോലെ ക്രിസ്റ്റി അഭിയെ നോക്കി പെരു വിരൽ ഉയർത്തിയതും ലൂക്കിന്റെ മുഖം മങ്ങി... അഭിയുടെ മുഖം തെളിഞ്ഞു....
ചെറു ചിരിയോടെ സോഫയിൽ നിന്ന് എഴുന്നേൽക്കുന്നവനെ കണ്ടതും ലൂക്ക് അവന്റെ ഒരു കാലിൽ വട്ടം ചുറ്റി പിടിച്ചിരുന്നു......

" അയ്യോ... അഭീ പോകല്ലേടാ... എന്നെ ഒറ്റയ്ക്കിട്ടിട്ട് പോകല്ലേടാ.... ഞാൻ വിടൂല..... "

ആദ്യമായി സ്കൂളിൽ ചേർത്തിട്ട് പോകുന്ന അമ്മമാരുടെ പിന്നാലെ കരഞ്ഞു കൊണ്ട് ഓടുന്ന കുട്ടികളെ പോലെ.....
അഭിയുടെ കാലിൽ ചുറ്റി പിടിച്ചിരിക്കുന്നവനെ കാണെ അങ്ങനൊരു രംഗമാണ് ബാക്കിയുള്ളവരുടെ മനസിൽ തെളിഞ്ഞത്.....

അഭി എങ്ങനെയൊക്കെ നോക്കിയിട്ടും ലൂക്ക കാലിലെ പിടി വിട്ടിരുന്നില്ല... കാൽ വലിച്ചു മുന്നോട്ട് വെയ്ക്കുന്നതിനനുസരിച്ചു അവനും തറയിലൂടെ നിരങ്ങി നീങ്ങുന്നുണ്ട്......

"നോക്കി നിൽക്കാതെ ഒന്ന് പിടിച്ചു മറ്റേടാ...."

തന്റെ ഫോണിലേക്കായി വന്നു കൊണ്ടിരിക്കുന്ന ശിവയുടെ ഫോണ് calls.... അഭി ഒരു ദയനീയ ഭാവത്തോടെ രുദ്രനെ നോക്കിയതും അവനൊരു നിശ്വാസത്തോടെ അവർക്ക് അടുത്തേക്ക് നടന്നു അടുത്തു.....

"യൂദാസിന്റെ കുഞ്ഞേ...ഇങ്ങോട്ട് വാ... നീ... ആ ചെറുക്കൻ പോട്ടെ......"

രുദ്രൻ അവന്റെ കയ്യിൽ പിടിച്ചു പതിയെ പിന്നിലേക്ക് വലിച്ചു നീക്കി... തന്റെ കാലിൽ നിന്നും ലൂക്കിന്റെ കൈകൾ അകന്നു എന്ന് തോന്നിയ നിമിഷം അഭി കാൽ വലിച്ചെടുത്തു കൊണ്ട് വെളിയിലേക്ക് ഓടിയിരുന്നു......

" അഭീ.... ആഹ്ഹ്ഹ്ഹ്ഹ്.... ഹാ.... ഹാ.... ഹാ... ഹാ ഹാ ഹാ ഹാ....... "

പിന്നിൽ നിന്നുള്ള ലൂക്കിന്റെ വിളിച്ചു കൂവൽ ഒന്നും അവൻ ശ്രദ്ധിക്കാൻ നിന്നില്ല... തിരിഞ്ഞു പോലും നോക്കാതെ ശിവയുടെ അടുത്തേക്ക് ഓടുകയായിരുന്നു അവൻ....

" ടാ... രാത്രി തന്നെ തിരിച്ചു വന്നോണം കേട്ടല്ലോ.... "

ക്രിസ്റ്റി വിളിച്ചു പറഞ്ഞതിനും തിരിഞ്ഞു നോക്കാതെ... പെരു വിരൽ ഉയർത്തിയൊരു സമ്മതം മാത്രം ആയിരുന്നു അവന്റെ മറുപടി.....
വാതിലിൽ ചാരി നിന്ന് കൊണ്ട് ക്രിസ്റ്റി അവനെയൊന്ന് നോക്കി......

വേഗത്തിൽ ഗേറ്റ് തുറന്നു വെളിയിൽ ഇറങ്ങുന്നവനെ അവൻ കണ്ടിരുന്നു... തൊട്ട് പിന്നാലെ സ്റ്റാർട്ട്‌ ആക്കിയ ബുള്ളറ്റിന്റെ ശബ്ദവും......

" തിരിച്ചു വന്നാൽ മതിയായിരുന്നു... "

ഇന്നിനി അഭിയെ ഇങ്ങോട്ടേക്കു പ്രതീക്ഷിക്കേണ്ടെന്ന് ഉറപ്പാണ്...എങ്കിലും വെറുതെ ഒരു ഭംഗി വാക്കിന് പറഞ്ഞെന്ന പോലെ തന്റെ കയ്യൊന്ന് മലർത്തി നെടുവീർപ്പോടെ പറഞ്ഞു കൊണ്ട് തിരിഞ്ഞതും......

തന്നെ തുറിച്ചു നോക്കി തറയിൽ ഇരിക്കുന്നവനെ കാണെ ക്രിസ്റ്റി ഒരു സംശയത്തോടെ അവനെ തന്നെ നോക്കി നിന്നു.....

" എന്നാടാ.... "

" കുന്തം... നിനക്കൊക്കെ നാണമുണ്ടോടാ നാറീ.. അവന് കൂട്ട് നിൽക്കാൻ... ഞാൻ ആദിയുടെ കൂടെ പോകുമ്പോൾ ഓഹോ... അവൻ ശിവയുടെ കൂടെ പോയാൽ ആഹാ... ഇതെന്നാ വെള്ളരിക്ക പട്ടണം ആണോ... ഇതൊക്കെ ഭയങ്കര തിരിച്ചു വിത്യാസം ആണ്... സമ്മതിക്കില്ല ഞാൻ...... "

എല്ലാവരെയും നോക്കി പരിഭവത്തോടെ പറഞ്ഞു ഇരിക്കുന്നവനെ കണ്ടതും ക്രിസ്റ്റിയുടെ കണ്ണുകൾ ഒന്ന് മിഴിഞ്ഞു... ഏകദേശം അതേ ഭാവം തന്നെ ആയിരുന്നു ബാക്കിയുള്ളവരിലും....

തനിക്ക് അരികിൽ ഇരുന്നു പരാതി പറയുന്നവനെ രുദ്രൻ ഒരു അത്ഭുതത്തോടെ നോക്കി.....

ആദിയുമായി അടുപ്പത്തിൽ ആയതിൽ പിന്നെ നേരെ ചൊവ്വേ വീട്ടിൽ കിടന്നുറങ്ങിയിട്ടില്ല അവൻ... എന്നിട്ടാണ് ഇരുന്നു പരാതി പറയുന്നത്....
ആദിയുടെ കൂടെ പോകാൻ സമ്മതിക്കില്ല പോലും.....
പോകണ്ട എന്ന് പറഞ്ഞാൽ പോകാതിരിക്കുന്ന മുതൽ തന്നെ.......

ഒറ്റക്കിരുന്നു പതം പറയുന്നവന്റെ തലയ്കിട്ട് രണ്ടെണ്ണം കൊടുക്കാനായി കൈകൾ ഉയർത്തിയെങ്കിലും രുദ്രന് മുന്നേ ക്രിസ്റ്റിയുടെ കൈകൾ ലൂക്കിന്റെ തലയിൽ പതിഞ്ഞിരുന്നു....

" മിണ്ടരുത് പന്നീ... ഇവിടെ ഇട്ടു ചവിട്ടി കൂട്ടും ഞാൻ.... ഇഷ്ടം പറഞ്ഞിട്ടുള്ളത് പോട്ടെ.. ആദിയുമായി ഫ്രണ്ട്ഷിപ് തുടങ്ങിയതിനു ശേഷം നീ മര്യാദക്ക് വീട്ടിൽ കിടന്നുറങ്ങിയിട്ടുണ്ടോ ടാ.... ഓർക്കുന്നുണ്ടോ ഇവൻ അന്ന് ബാറിൽ വെച്ച് എന്നെയും തട്ടിയിട്ട് ആദിയുടെ കൂടെ പോയത്..."

ലൂക്കിനെ ഒന്ന് തറപ്പിച്ചു നോക്കി കൊണ്ടവൻ ബാക്കിയുള്ളവരുടെ നേരെ തിരിഞ്ഞു.....

ആദിയുമായി പിണങ്ങി ശരത്തിന്റെ പബ്ബിൽ പോയി ബിയർ കഴിച്ചിരുന്നവൻ.... അത്രയും നേരം തന്റെ തോളിൽ തൂങ്ങി ആദിയെ തെറി വിളിച്ചിരുന്നവൻ അവനെ കണ്ടതും തന്നെ തട്ടി കളഞ്ഞു ഒറ്റ ചാട്ടത്തിന് ആ തെണ്ടിയുടെ കൂടെ പോയി......

ക്രിസ്റ്റിയുടെ ഓർമകളിലെ ഇരുണ്ട ദിനങ്ങൾ ആണ് അതൊക്കെ... ആദി അവന്റെ കണ്ണിലെ കരട് ആയിരുന്ന ദിവസങ്ങൾ....ഇപ്പോഴും ആദിയെ കാണുമ്പോൾ അവൻ അന്നത്തെ രാത്രി ഓർത്തു പോകാറുണ്ട്.....

"ആരൊക്കെ മറന്നാലും ഈ ജന്മം ഞാൻ അത് മറക്കില്ല...... "

അന്നത്തെ ഓർമയിൽ ഒരു മുറുമുറുപ്പോടെ അവൻ ലൂക്കിനെ നോക്കി......

" അതെനിക്ക് ബോധം ഇല്ലാതിരുന്നിട്ടല്ലേ... ബോധം ഇല്ലാത്ത ഞാൻ പോകുമ്പോൾ ബോധം ഉള്ള നിങ്ങൾ എന്നെ പിടിച്ചു വെയ്ക്കണമായിരുന്നു...... "

തന്റെ ഭാഗത്തു ഒരു തെറ്റുമില്ലെന്ന് വരുത്തി തീർത്തു കൊണ്ടുള്ള മറുപടി... ക്രിസ്റ്റിയുടെ കണ്ണുകൾ ഒന്ന് ചുരുങ്ങി.......

" ഓഹോ... അപ്പോൾ ബാക്കിയുള്ള ദിവസം നീ അവന്റെ വീടിന്റെ മതിൽ ചാടി കൊണ്ടിരുന്നതോ... ഞങ്ങളുടെ ഇടയിൽ നിന്ന് നീ എത്ര തവണ ഇറങ്ങി പോയിട്ടുണ്ടെടാ നാറി... രാത്രി ഇവിടെ കിടന്നുറങ്ങും... എണീക്കുന്നത് william മൻഷനിലും... അതെങ്ങനെ ആയിരുന്നെടാ..... "

" ആ... അതെനിക്കും അറിയില്ലെടാ... എനിക്കു രാത്രി ഉറക്കത്തിൽ എണീറ്റ് നടക്കുന്ന സ്വഭാവം ഉണ്ടായിരുന്നെന്നാ തോന്നുന്നേ...... "

" ആണോടാ കുട്ടാ.... "

" ഹ്മ്മ്....... "

തീർത്തും നിഷ്കളങ്കമായൊരു മറുപടി ആയിരുന്നു അത്.... ക്രിസ്റ്റി ഒരു ചിരിയോടെ അവനെ നോക്കി... പതിയെ ലൂക്കിന്റെ ചുണ്ടിലും നാണത്താൽ ചെറു ചിരി വിടർന്നതും.............

" പ്ഫാ........ "

ആ നിഷ്കളങ്കതയ്ക്ക് അതിലും നല്ലൊരു മറുപടി കൊടുക്കാൻ ക്രിസ്റ്റിക്ക് അറിയുമായിരുന്നില്ല... തന്റെ മുഖത്തിന്‌ നേരെ നീട്ടി കിട്ടിയ ആട്ടിൽ ഒന്ന് മുഖം ചുളിച്ചു കൊണ്ട് ലൂക്ക് പിന്നിലേക്ക് നീങ്ങി.....

പക്ഷെ.... അത് കൊണ്ടും വിചാരണ അവസാനിച്ചിരുന്നില്ല... ഗാലറി മുഴുവൻ തനിക്ക് എതിരാണെന്നതും ലൂക്ക് അറിഞ്ഞിരുന്നില്ല......

" നിന്നെ പബ്ബിൽ വെച്ച് ഇട്ടിട്ട് പോയതല്ലേയുള്ളൂ... എന്നോട് കാണിച്ചതോ... രാത്രി പുതപ്പും മൂടി വന്നു പേടിപ്പിച്ചിരിക്കുന്നു.. അറ്റാക്ക് വരാതെ ആയുസ് നീട്ടികിട്ടിയത് എന്റെ ഭാഗ്യം...... "

ക്രിസ്റ്റിയുടെ അടുത്ത് നിന്ന് രക്ഷപെട്ടു വന്നതും ശരത്തിന്റെ കണ്ണുരുട്ടൽ കാണെ ലൂക്ക് അവനെ ദയനീയമായി ഒന്ന് നോക്കി......

ഒരുപാട് നാളത്തെ ഗ്യാപ്പിന് ശേഷം കൂട്ടുകാർക്കൊപ്പം stay ചെയ്യാൻ വന്ന ദിവസം തലവഴി പുതപ്പ് മൂടി ഉറക്കത്തിൽ നിന്നും വിളിച്ചു എഴുന്നേൽപ്പിച്ചവൻ....
ആ ദിവസം ഓർക്കുമ്പോൾ ശരത്തിനു ഇന്നും നെഞ്ചിടിപ്പാണ്.......

" അത് ആദി അല്ലല്ലോ.. ഞാൻ മിക്കുവിന്റെ കാര്യം ചോദിക്കാൻ അല്ലെ നിന്നെ വിളിച്ചത്..... "

" ഓഹ്... ആ കുക്കു തന്നെ അല്ലെ ഈ ആദി... നിന്റെ ഒടുക്കത്തെ ക്യുരിയോസിറ്റി കാരണം ആ തെണ്ടി എന്റെ കവിൾ ആണ് തല്ലി പൊട്ടിച്ചത്...... "

" ഓഹ്... അതെനിക്ക് അറിയില്ലായിരുന്നല്ലോ....? "

ശരത് കവിളിൽ കൈ ചേർത്ത് പിറുപിറുക്കുന്നത് കേട്ടതും ലൂക്ക് ഒരു മുറുമുറുപ്പോടെ മറുപടി കൊടുത്തു കൊണ്ട് നേരെയിരുന്നു.....

" ഇവനെ ഇന്ന് ഞാൻ.... "

ശരത് അവനെ നോക്കി ഒന്ന് ചീറി അടുത്തെങ്കിലും രുദ്രൻ അവനെ പിടിച്ചു മാറ്റിയിരുന്നു.....

" ഹാ... അത് വിട്.... അതെല്ലാം പോട്ടെ..നീ എനിക്കു എത്ര തവണ ഓഫർ തന്നിട്ടുണ്ടെടാ.. കൂടെ മതിൽ ചാടാൻ വന്നാൽ ചിന്നുവിനെ കാണിച്ചു തരാമെന്ന്..... "

" അത് ഓഫർ ആണോ... ഉപകാരം അല്ലെ... നീ ഇവിടെ അവളെ കാണാതെ വിഷമിച്ചിരിക്കുന്നത് കണ്ടോണ്ട് പറഞ്ഞതാണ്... അല്ലാതെ എനിക്കു ആദിയുടെ അടുത്ത് പോകാനൊന്നും ആയിരുന്നില്ല...... "

" അയ്യോടാ ഒരു വല്യ ഉപകാരി... "

തനിക്ക് മുന്നിൽ ഇരിക്കുന്ന മുതലിനെ രുദ്രൻ ഒന്ന് അടിമുടി നോക്കി....ചോദിക്കുന്ന എന്തിനും ഉടായിപ്പ് മറുപടിയുമായി ഇരിക്കുന്നവൻ....
നാവില്ലായിരുന്നെങ്കിൽ വല്ലോരും കട്ടോണ്ട് പോയേനെ.... ആ മാതിരി ഐറ്റം അല്ലെ.....

ഹാ... ആദിയുടെ വിധി... അല്ലാതിപ്പോൾ എന്ത് പറയാൻ... ഒരു കണക്കിന് നോക്കിയാൽ ആ തെണ്ടിക്ക് അത് കിട്ടണം.... ആ മാതിരി കയ്യിലിരുപ്പ് അവനും ഉണ്ട്.......
ലൂക്കിനെ അടിമുടി നോക്കിയിരിക്കവേ രുദ്രൻ മനസിലോർത്തു പോയി.....

അപ്പോഴും ഇതൊന്നും അറിയാതെ കുത്തി വീർത്ത മുഖവുമായി ഹാളിൽ ഇരിക്കുകയായിരുന്നു ലൂക്ക്....
തനിക്ക് മുന്നിൽ ഇരിക്കുന്നവരെ അവനൊന്നു നോക്കി..... വെറുതെ വടി കൊടുത്തു അടി വാങ്ങിയെന്ന് പറയുന്നത് പോലെ  ഒരു അവസ്ഥ ആണ്........

വെറുതെ കുശുമ്പ് കുത്തി അഭിയെ ചൊറിഞ്ഞു പണി വാങ്ങി... ഇനിയിപ്പോൾ വാ തുറന്നു വല്ലതും മിണ്ടിയാൽ ഇവിടെ ഇട്ടു ചവിട്ടും... ആ രീതിയിൽ ആണ് ഓരോരുത്തരുടെയും നോട്ടവും....

ഇനിയിപ്പോൾ ഇതിൽ നിന്ന് രക്ഷപെടാൻ ഒരേയൊരു വഴിയേ ഉള്ളൂ.....
തന്റെ മാസ്റ്റർ പീസ് ഐറ്റം സെന്റിയടിക്കൽ....
എന്റെ പുണ്യാളാ തടി കേടാകാതെ കൂടെ നിന്നോണെ.......
മനസിൽ കർത്താവിനെ ധ്യാനിച്ചു നീട്ടിയൊരു ശ്വാസം എടുത്തു കൊണ്ടവൻ മുന്നിൽ ഇരിക്കുന്നവരെ നോക്കി.........

" അല്ലെങ്കിലും എനിക്കറിയാം... നിനക്കൊന്നും എന്നോട് ഒരു സ്നേഹവും ഇല്ലെന്ന്.... ഞാൻ സന്തോഷത്തോടെ ഇരിക്കുന്നത് നിനക്കൊന്നും കാണുന്നതേ ഇഷ്ടം അല്ല... മതി... എനിക്കു മതിയായി... ഇനി ഒറ്റയൊന്നിനോട് മിണ്ടില്ല ഞാൻ... ആരും എന്നോടും മിണ്ടിപോയേക്കരുത്.... ഇനി എന്നോട് മിണ്ടാൻ എങ്ങാനും വന്നാൽ തുപ്പും ഞാൻ....... "

പരിഭവത്തോടെ നിരങ്ങി നീങ്ങി ഇരു കയ്യാലേ മുഖം പൊത്തി കൊണ്ടവൻ ബെഡിലേക്ക് കമിഴ്ന്നു വീണു....ക്രിസ്റ്റിയും രുദ്രനും ശരത്തും പരസ്പരം നോക്കി.....ഇതിപ്പോൾ എന്താണ് കഥ.. എന്നൊരു ഭാവം ആയിരുന്നു അവനിൽ......

വഴക്ക് തുടങ്ങിയതും അവൻ... പിണങ്ങി കിടക്കുന്നതും അവൻ... ഇനി നമ്മൾ എങ്ങാനും ആണോ പ്രശ്നം ഉണ്ടാക്കിയത്....?
ലൂക്കിന്റെ കിടപ്പും ഭാവവുമൊക്കെ കണ്ടതും അങ്ങനെയൊരു ചിന്തയും അവർക്ക് തോന്നാത്തിരുന്നില്ല.......

" അച്ചോടാ പാവം... നമ്മൾ അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു... അവന് ആദിയെ കാണാതെ നല്ല വിഷമം ഉണ്ട്...... "

" അതെയതെ.... "

താടയിൽ കൈ കൊടുത്തു... ലൂക്കിനെ തന്നെ നോക്കി വിഷമത്തോടെ ഇരുന്നു പറയുന്ന ശരത്തിനെ കണ്ടതും അതേ വിഷമത്തോടെ തന്നെ ക്രിസ്റ്റിയും രുദ്രനും തലയാട്ടി.....

" നീ വിഷമിക്കണ്ടടാ ഇച്ചാപ്പി... ഞങ്ങൾ ഇല്ലേ കൂടെ.... "

ക്രിസ്റ്റി അവനരികിലേക്ക് കയറി ബെഡിൽ കിടന്നു.. മറു സൈഡിൽ ആയി രുദ്രനും... അതിനപ്പുറം ശരത്തും......

" ശേ... എന്നാലും അവനെന്തിനാ ഇപ്പോൾ പോയെ... അപ്പോൾ കല്യാണത്തിന് കാണില്ലേ..... "

" one week ന്നല്ലേ പറഞ്ഞത്... അപ്പോൾ മാര്യേജ് നു ഉണ്ടാവില്ല..... "

" അത് കഷ്ടം ആയിപോയി... എല്ലാരും ഉള്ളപ്പോൾ അവനും വേണ്ടതായിരുന്നു.... പ്രത്യേകിച്ച് അഞ്ചു അവന്റെ PA അല്ലെ..... "

" എത്ര നാള് കൂടിയിട്ടാണ് എല്ലാരും ഒരുമിച്ചു കൂടുന്നത്... അവൻ മാത്രം മാറി നിന്നത് ശരിയായില്ല...... "

ആദിയെ കുറിച് ഉയർന്ന ചർച്ചകൾ... സഹതാപവും നിരാശയും കുതിർന്ന വാക്കുകൾ....
ഒടുവിൽ ഇപ്പോഴൊന്നും നിർത്തില്ലെന്ന് തോന്നിയതും എല്ലാം കേട്ട് മിണ്ടാതെ കിടന്നവൻ പതിയെ മുഖം ഉയർത്തി തനിക്ക് ചുറ്റിനും വന്നു കിടക്കുന്നവരെ നോക്കി...

" ഓഹ്...കുണു... കുണു... ന്ന് ചിലക്കാതെ ഒന്ന് മിണ്ടാതെ ഇരിക്കാവോ...അതിന് ആദി ............ യ്യോ....... "

ദേഷ്യത്തോടെ വിളിച്ചു കൂവിയവൻ... താൻ പറയാൻ പോയതെന്തെന്ന് ഓർമ വന്നതും ഒരു ഞെട്ടലോടെ വായിൽ കൈ വെച്ച് കൊണ്ട് കണ്ണ് മിഴിച്ചു.....

" എന്താടാ.... "

" ഊഹും.... "

രുദ്രന്റെ സംശയത്തോടെയുള്ള ചോദ്യത്തിനും ഇരു വശത്തേക്കും  തല ചലിപ്പിച്ചു ഒന്നുമില്ലെന്ന് പറയുന്നത് പോൽ കണ്ണുകൾ ചിമ്മി കൊണ്ടായിരുന്നു അവന്റെ മറുപടി....

അപ്പോഴും വായിലെ കൈ മാറ്റിയിരുന്നില്ല അവൻ.... അബദ്ധത്തിൽ പോലും ഇനി വാ തുറക്കില്ലെന്നത് പോലെ.... ഇരു കയ്യും വായിൽ വെച്ച് കൊണ്ട് അവൻ ബെഡിൽ കമിഴ്ന്നു കിടന്നു........

അടുത്ത് കിടന്നവരുടെ നെറ്റി ചുളിഞ്ഞു...എന്തൊക്കെയോ സംശയങ്ങൾ തോന്നിയെങ്കിലും... അത് ലൂക്ക ആയത് കൊണ്ടും ഇടയ്ക്കിടെ ഇതുപോലുള്ള വട്ട് അവനുണ്ടെന്ന് അറിയാവുന്നത് കൊണ്ടും അവരൊന്നും തന്നെ മൈൻഡ് ചെയ്തില്ല.....

" ഇതിനെന്നാടാ..... "

" ആ വട്ട്... മിണ്ടാതെ കിടന്നേ.. എനിക്കുറക്കം വരുന്നു..... "

ക്രിസ്റ്റിയുടെ സംശയം നിറഞ്ഞ ചോദ്യത്തിന് മറുപടി കൊടുത്തു കൊണ്ട് രുദ്രൻ നേരെ കിടന്നതും....

" ആരാടാ... എന്റെ ലൂക്കാച്ചനെ വഴക്കുണ്ടാക്കുന്നത്......? "

റൂമിൽ നിന്നും കുളിച് കുട്ടപ്പനായി ഇറങ്ങി വരുന്ന രാഹുലിന്റെ ശബ്ദം കേട്ടതും എല്ലാവരുടെയും ശ്രദ്ധ അവനിലേക്കായി......

ലൂക്കിന്റെ അലർച്ച കേട്ട് കുളിക്കുന്നതിനിടയിൽ ഇറങ്ങി വന്നു ശശിയായി തിരിച്ചു പോയവൻ നീണ്ടു വിശാലമായ കുളിയും കഴിഞ്ഞു ആ നേരമാണ് ഇറങ്ങി വരുന്നത്.......

" ഹാ... വന്നല്ലോ പാതിരാ കോഴി.. ഇനി തുടങ്ങിക്കോളും... കുണു കുണു ന്ന് മെസ്സേജ് അയക്കലും കുറുകലും... ദേ.. ഒരു കാര്യം പറഞ്ഞേക്കാം എന്റെ ചെവിയുടെ ചോട്ടിൽ എങ്ങാനും വന്നു കിടന്നു കൊഞ്ചിയാൽ ഇടിച്ചു ചുവരിൽ ഒട്ടിക്കും ഞാൻ.... പറഞ്ഞില്ലെന്നു വേണ്ട..... "

രാത്രി മുഴുവൻ പല്ലി ചിലയ്ക്കുന്നത് പോലെയുള്ള തെണ്ടിയുടെ ഉമ്മ വെയിപ്പ് കാരണം മനുഷ്യന് സ്വസ്ഥമായിട്ട് ഉറങ്ങാൻ വയ്യാത്ത അവസ്ഥ ആണ്......

ബെഡ് ഷീറ്റും തലയിണയും കയ്യിൽ ഫോണുമായി തനിക്ക് അരികിൽ വന്നു നിൽക്കുന്നവനെ നോക്കി ക്രിസ്റ്റി ഭീഷണി മുഴക്കി......
എങ്കിലും രാഹുലിന് ഒരു കുലുക്കവും ഉണ്ടായിരുന്നില്ല........

" ഒന്ന് പോയേടാപ്പാ.... ഞങ്ങൾ അടിച്ചു പിരിഞ്ചാച്ച്... ഇനി കാളും ഇല്ല.. മെസ്സേജും ഇല്ല.. ബ്രേക്പ് ആയി....... "

" എപ്പോൾ....? "

ഒരു ചിരിയോടെ ഷീറ്റും തലയിണയും ലൂക്കിന്റെ അരികിൽ ഇട്ടു കൊണ്ട് പറയുന്നവൻ... രാഹുൽ വെളിപ്പെടുത്തിയ സത്യത്തിന്റെ ഞെട്ടലിൽ ബാക്കി നാലു പേരും ഉച്ചത്തിൽ വിളിച്ചു കൂവി കൊണ്ട് ബെഡിൽ ചാടി എഴുന്നേറ്റു ഇരുന്നു.....

ഫുൾ ടൈം ഫോണിൽ ഇരിക്കുന്നവൻ ആണ്.. കാഫെയിലെ വർക്കിന്റെ ഇടയിലും ചെവിയിൽ ഇയർ ഫോൺ കാണും... രാത്രി ആയാൽ പിന്നെ പറയണ്ട... നേരം വെളുക്കുന്നത് വരെ ഫോണിൽ കൂടിയുള്ള കുറുകൽ കാരണം വീട്ടിലുള്ളവർക്ക് ഉറങ്ങാൻ പറ്റാത്ത അവസ്ഥ ആണ്.....

അങ്ങനെ ഉള്ളവൻ ബ്രേക്പ് ആയെന്ന ന്യൂസ്‌ അവർക്കൊരു ഷോക്ക് തന്നെ ആയിരുന്നു.. എന്തോ അത്ഭുത ജീവിയെ നോക്കുന്നത് പോൽ തന്നെ നോക്കിയിരിക്കുന്നവരെ കണ്ടതും രാഹുലിന്റെ മുഖവും ഒന്ന് ചുളിഞ്ഞു.....

" ഞാൻ ഇന്നലെ രാത്രി ബ്രേക്പ് ആയി... അതിന് നിങ്ങൾക്കെന്താണ്... നീയൊക്കെ എന്തിനാണ് കൂവിയത്...... "

അവനൊരു സംശയത്തോടെ ചോദിച്ചെങ്കിലും ആരും അതിന് മറുപടി ഒന്നും പറഞ്ഞിരുന്നില്ല.. അവർ അപ്പോഴും കേട്ടത് വിശ്വസിക്കാൻ പാട് പെടുകയായിരുന്നു......

" എല്ലാത്തിന്റെയും ബോധം പോയോ... ആ... ഉണ്ടെങ്കിൽ .അല്ലെ പോകൂ..... "

ചുറ്റിനും ഇരിക്കുന്നവരെ നോക്കി പിറുപിറുത്തു കൊണ്ട് അവൻ ബെഡിലേക്ക് മറിഞ്ഞു.....

" എടാ.. എന്നിട്ടു നിനക്കെന്നാ ഒരു വിഷമം ഇല്ലാത്തത്..... "

പുതപ്പെടുത്തു തലവഴി മൂടുന്നതിനിടയിൽ ആണ് രുദ്രന്റെ ചോദ്യം രാഹുലിനെ തേടിയെത്തിയത്.. ഒരു അത്ഭുതത്തോടെ തന്നെ നോക്കിയിരിക്കുന്നവനെ അവനൊരു സംശയത്തോടെ തിരികെ നോക്കി....

" നിനക്കെന്നാട... രണ്ട് വർഷത്തിന് ശേഷം ആണ് ഞാൻ ഒന്ന് രാത്രി ഉറങ്ങാൻ പോകുന്നത്... സ്വസ്ഥമായിട്ടൊന്ന് ഉറങ്ങിക്കോട്ടെ.. ഇനി നിനക്ക് അത്രയും നിർബന്ധം ആണെങ്കിൽ ഞാൻ രാവിലെ എഴുന്നേറ്റിരുന്നിട്ട് സങ്കടപ്പെടാം..... "

" ആ.. നീ എപ്പോഴെങ്കിലും സങ്കടപ്പെട്... എല്ലാം ഒന്ന് മിണ്ടാതെ കിടക്കുന്നുണ്ടോ... എനിക്കു ഉറങ്ങണം...... "

രാഹുൽ രുദ്രനായി മറുപടി പറഞ്ഞു തീർന്നതും ലൂക്കിന്റെ ശബ്ദം അവിടെ ഉയർന്നിരുന്നു... രണ്ട് പേരെയും ഒന്ന് ദേഷ്യത്തിൽ നോക്കി കൊണ്ടവൻ കയ്യിലുള്ള ഇയർ പാഡ് ഫോണുമായി കണക്ട് ചെയ്ത് കൊണ്ട് കിടന്നു.....

" ഇവനെന്നാ പറ്റിയെ...? "

" മിണ്ടാതിരിക്ക്... അതിന് കാമുകനെ കാണാതെ പ്രാന്ത് ഇളകി ഇരിക്കുന്നതാണ്.... "

തന്നോട് മറുപടി പറഞ്ഞു കൊണ്ട് ക്രിസ്റ്റിയും തിരിഞ്ഞു കിടക്കുന്നത് കാണെ രാഹുൽ ഒരു സങ്കടത്തോടെ ലൂക്കിന്‌ നേരെ തിരിഞ്ഞു....

" പാവം... എന്റെ ലൂക്കാച്ചൻ... നമ്മൾ ഒരേ തോണിയിലെ യാത്രക്കാർ ആണെടാ... നിന്റെ കാമുകൻ നിന്നെ ഇട്ടിട്ട് പോയി... എന്റെ കാമുകി എന്നെയും ഇട്ടിട്ട് പോയി... വാ നമുക്ക് ഒരുമിച്ചു sad സോങ് കേൾക്കാം... ഒരെണ്ണം എനിക്കു താ..... "

ലൂക്കിന്റെ ചെവിയിൽ തിരുകിയിരുന്ന ഇയർ ഫോണിൽ ഒന്ന് എടുത്തു കൊണ്ടാണ് രാഹുൽ പറഞ്ഞത്..... തന്റെ ചെവിയിലേക്ക് ചേർക്കാൻ പോയതും അതിന് മുന്നേ ലൂക്കിന്റെ കൈകൾ അവന്റെ കയ്യിൽ നിന്നും അത് തട്ടി വാങ്ങി തന്റെ ചെവിയിലേക്ക് തന്നെ തിരുകി കൊണ്ടവൻ രാഹുലിനെ ഒന്ന് കൂർപ്പിച്ചു നോക്കി........

" ഞാൻ തരില്ല.. ആർക്കും തരില്ല.. ഇതെനിക്ക് എന്റെ അപ്പൂപ്പൻ വാങ്ങി തന്നതാണ്..... "

" ഏത് അപ്പൂപ്പൻ... "

തന്നെ നോക്കി പേടിപ്പിച്ചു കൊണ്ട് ബെഡിൽ കമിഴ്ന്നു കിടക്കുന്നവനെ കണ്ടതും രാഹുൽ ഒരു സംശയത്തോടെ രുദ്രനെ നോക്കി....

" അവന്റെ ചത്തു പോയ തുരുമ്പ് അപ്പൂപ്പൻ... "

" ഓഹ്.. അങ്ങേരാ.. അയാളോട് ഇവന് ഇത്രയ്ക്കും സ്നേഹമോ... "

" ഓഹ് എനിക്കെങ്ങും വേണ്ട നിന്റെ അപ്പൂപ്പന്റെ കുന്ത്രാണ്ടം..ആൽഫ്രണ്ട് മാത്തന്റെ മോനെ ഇതൊക്കെ പുല്ലാണ്... പുല്ല്.... "

കമിഴ്ന്നു കിടക്കുന്നവന്റെ പുറത്ത് ആഞ്ഞൊരു തട്ട് കൊടുത്തു ഇഷ്ടക്കേടോടെ പിറുപിറുത്തു കൊണ്ട് രാഹുൽ നേരെ കിടന്നു.......
അപ്പുറം തിരിഞ്ഞൊരു ചിരിയോടെ രുദ്രനും....

പിന്നാലെ തന്നെ ഹാളിലെ ലൈറ്റ് ഓഫ്‌ ആയിരുന്നു... ക്രിസ്റ്റിയും ശരത്തും നേരത്തെ ഉറക്കം പിടിച്ചതാണ്.. കുറച്ചു നേരത്തെ കുത്തി മറിയലിനു ശേഷം രാഹുലും രുദ്രനും മയക്കത്തിലായി... എല്ലാവരും ഉറക്കത്തിലായി വീട് മുഴുവനും നിശബ്ദമായ നിമിഷം....

അത് വരെയും കണ്ണുകൾ അടച്ചു മുഖം പൊത്തി കമിഴ്ന്നു കിടന്നവൻ പതിയെ കണ്ണുകൾ തുറന്നു നേരെ കിടന്നു... ചുറ്റിനും ഇരുട്ട്... അടുത്ത് കിടക്കുന്നവരുടെ ചെറു നിശ്വാസങ്ങളും ചുവരിലെ ക്ലോക്കിൽ സൂചി ചലിക്കുന്ന ശബ്ദവുമല്ലാതെ മറ്റൊന്നും കേൾക്കാനില്ല.....

അവർക്കിടയിൽ കിടന്നിട്ട് ഉറങ്ങാനും കഴിയുന്നുണ്ടായിരുന്നില്ല അവന്... വല്ലാത്തൊരു ബുദ്ധിമുട്ട്...... എന്തിനെന്നറിയാതൊരു അസ്വസ്ഥത... ഉള്ളിൽ ആകെ നിറഞ്ഞു നിൽക്കുന്നത് ഒരു മുഖം.......

" ആദീ.... "

ഒരു ചിണുങ്ങലോടെ വിളിച്ചു കൊണ്ടവൻ മുഖം ചുളിച്ചതും.....

" I miss you lukaa.... "

ചെവിയിൽ തിരുകിയിരുന്ന ഇയർ പോഡിലൂടെ കാതിൽ പതിഞ്ഞ ശബ്ദം..ലൂക്ക് ആഞ്ഞൊന്ന് ശ്വാസം എടുത്തു പോയി.... സന്തോഷവും സങ്കടവും ഒരുപോൽ തന്നെ വന്ന് മൂടുന്നത് അവനറിഞ്ഞിരുന്നു..... ചുണ്ടിൽ ചെറു ചിരി വിടർന്നു... അതിനൊപ്പം അവന്റെ കണ്ണുകളും നിറഞ്ഞു.....

" പോടാ കാലാ.... "

വിഷമത്തോടെ മുഖം വെട്ടിച്ചു കൊണ്ടവൻ ഫോണിൽ play ആയി നിന്നിരുന്ന സൗണ്ട് റെക്കോർഡ് ഓഫ്‌ ചെയ്തു... ആദി അവനായി റെക്കോർഡ് ചെയ്തു അയച്ചു കൊടുത്ത വോയിസ്‌ ക്ലിപ്പ് ആയിരുന്നു അത്.....

തമ്മിൽ കാണുന്നത് വരെ ഓരോ ദിവസവും അവനോട് പറയാനായി കരുതിയിരിക്കുന്ന കാര്യങ്ങൾ.. നിർദ്ദേശങ്ങൾ... സൂചനകൾ... പിന്നെ അവർക്ക് മാത്രമായി പറയാനുള്ള സ്വകാര്യങ്ങൾ....

ഈ നേരമത്രയും അവൻ play ചെയ്ത് കേട്ട് കൊണ്ടിരുന്നതും അതാണ്‌... അത് കൊണ്ട് തന്നെ ആണ് അവൻ തന്റെ ഇയർ ഫോൺ രാഹുലിന് കൊടുക്കാതിരുന്നതും....അവൻ കേൾക്കാനായി മാത്രം ആദി പറയുന്ന രഹസ്യങ്ങൾ....
അത് മറ്റൊരാളെ കേൾപ്പിക്കാൻ അവനാവില്ലല്ലോ.....?

എല്ലാം കേട്ട് കഴിഞ്ഞതും കുറച്ചു നേരം നിശബ്ദമായി കിടന്നവൻ പതിയെ ഫോൺ ഓൺ ചെയ്തു അതിൽ സേവ് ചെയ്തിരുന്ന മറ്റൊരു വോയിസ്‌ play ചെയ്തു....

അതൊരു സോങ് ആയിരുന്നു.. മുൻപൊരിക്കൽ ഹോസ്പിറ്റലിൽ വെച്ച് ആദി അവനായി പാടി കൊടുത്ത.... ലൂക്ക് അവനെ കൊണ്ട് പാടിപ്പിച്ച പാട്ട്.....

ലൂക്കിന്റെ ശിക്ഷണത്തിൽ താളവും ശ്രുതിയുമൊക്കെ കറക്റ്റ് ആക്കി വിയർത്തു കുളിച്ചിരുന്നു ആദി അവനായി പാടി കൊടുത്ത അതേ പാട്ട്....
Auto ട്യൂൺകൾ ഒന്നുമില്ലാതെ ആദിയുടെ ഡീപ് വോയിസ്‌....
അത് ചെവിയിൽ മുഴങ്ങി തുടങ്ങിയതും ലൂക്ക് കണ്ണുകൾ അടച്ചു കിടന്നു......

മനസിൽ മുഴുവൻ തന്റെ പ്രിയപെട്ടവന്റെ മുഖം മാത്രം തെളിഞ്ഞു കേൾക്കെ കണ്ണുകൾ അടച്ചു കിടന്നതും ആദി തനിക്ക് തൊട്ടരികിൽ ഇരിക്കുന്നത് പോലൊരു തോന്നൽ ലൂക്കിൽ വന്ന് തുടങ്ങിയിരുന്നു.....

ഒന്ന് കൂടെ ആ തോന്നൽ മനസിലുറപ്പിച്ചു കൊണ്ട് ചെറു ചിരിയോടെ അവൻ കണ്ണുകൾ അടച്ചു കിടന്നു...........

🎶Main barish ki boli...
Samajtha nahi thaa..
Hawaaon se main yun.....
Ulajtha nahi thaa....

Hai seene main dil bhi.....
Kahani thi muje ye khabar.....

      Aankhein meri har jagaah....
      Dhoondhe tuje..... Bewajaah.....
      Ye main hoon ya koi aur hi......
      Meri tarah...........

Kya haal ho gaya hai ye meraa.....
Ankhein meri har jagaah.....
Dhoondhe tuje.... Bewajah......
Ye main hoon ya koi aur hi..
Meri tarah..........

     Kaise hua..... Kaise hua......
     Tu itna zaroori.....kaise hua......
     Kaise hua..... Kaise hua......
     Tu itnaa zaroori..... Kaise hua.......🎶

ഇരുവരും ഒരുമിച്ചു പാടിയ അവസാന വരികൾ... അതിനിടയിൽ പാടി തീർന്നതും തന്നെ ചേർത്ത് പിടിച്ചു കൊണ്ട് മുഴങ്ങി കേട്ട ആദിയുടെ ചിരികൾ.....
കാതിൽ മുഴങ്ങുന്നതിനൊപ്പം അന്നത്തെ രംഗങ്ങൾ കൂടി ഉള്ളിലേക്ക് ഓടിയെത്തിയതും ലൂക്കിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.......

ആദിയെ വല്ലാതെ മിസ്സ്‌ ചെയ്തു തുടങ്ങിയിരുന്നു അവന്.... ഒറ്റ ദിവസമേ ആയുള്ളുവെങ്കിലും സഹിക്കാൻ കഴിയാത്തത് പോലെ......

" I miss you ആദി.... I miss you so much..... "

കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് അവൻ തന്റെ തലയിൽ മുഖം പൂഴ്ത്തി കമിഴ്ന്നു കിടന്നു..... അപ്പോഴേക്കും അവന്റെ ചെവിയിൽ ആദിയുടെ ശബ്ദം ആവർത്തിച്ചു മുഴങ്ങി തുടങ്ങിയിരുന്നു.......

ഇതേ സമയം..... അങ്ങ് ദൂരെ അവനും ഉറങ്ങാതെ തന്റെതായ ജോലികളിൽ മുഴുകിയിരുന്നു..... തന്റെ പ്രിയപെട്ടവന്റെ ശബ്ദത്തെ കാതോർത്തു കൊണ്ട്.......

💫.................................................................................................................................................💫

പാതിരാത്രിയോട് അടുത്ത സമയം....

കാടു നിറഞ്ഞ വഴിയിലൂടെ മുന്നോട്ട് നീങ്ങിയവർ ഉൾ വഴികളിലൂടെ കടന്നു കുറച്ചു ദൂരം എത്തിയതും തങ്ങളുടെ വണ്ടി ഒതുക്കി നിർത്തി കൊണ്ട് വെളിയിൽ ഇറങ്ങി......

" അപ്പൂ... നീ വണ്ടി ഇവിടെ നിന്നും കുറച്ചു സൈഡിൽ ഒതുക്കിയിട്ടിട്ടു ഉള്ളിലേക്ക് വന്നാൽ മതി...... ഞാൻ പോകുവാണ്....... "

ഡ്രൈവിങ് സീറ്റിൽ നിന്നിറങ്ങിയവൻ തന്റെ കയ്യിലെ ചാവി പ്രയാഗിനെ ഏൽപ്പിച്ചു കൊണ്ട് മുന്നോട്ട് നടന്നു.... ഫുൾ ഇരുൾ മൂടി നിറഞ്ഞു നിൽക്കുന്ന വഴി... ഫോണിലെ വെളിച്ചം ഉപയോഗിച്ചു കൊണ്ടവൻ ചുറ്റിനും നോക്കി വഴികൾ ശ്രദ്ധിച്ചു കൊണ്ട് മുന്നോട്ട് നീങ്ങി.......

പോലീസിന്റെ നിരീക്ഷണം ഉള്ളതിനാൽ പകൽ സമയങ്ങളിൽ അവന് ഇവിടേക്ക് വരാനാവില്ല.. അവരുടെ നിരീക്ഷണം എപ്പോഴും തനിക്ക് മേലും വീട്ടിലുള്ള ഒരോരുത്തരുടെയും പിന്നിൽ ഉണ്ടാകുമെന്ന് അവനറിയാം......

ഇപ്പോൾ ഈ രാത്രിയും ഇവിടേക്ക് വരണമെന്ന് കരുതിയതല്ല.. എന്നാൽ രാവിലെ ശിവയുടെ സംശയം നിറഞ്ഞ ചോദ്യം ചെയ്യൽ നേരിട്ടത്തിന് ശേഷം അവന് ഇവിടേക്ക് വരാതിരിക്കാനായി തോന്നിയില്ല....

ഇനിയും മാത്യുവിനെ അവിടെ ഒളിപ്പിക്കാൻ തോന്നിയിരുന്നില്ല അവന്... തന്റെ ലക്ഷ്യം എന്ത് തന്നെ ആയാലും അത് വെച്ച് താമസിപ്പിക്കേണ്ടതില്ലെന്നും... പലതും മനസ്സിൽ തീരുമാനിച്ചുറപ്പിച്ചു കൊണ്ടാണവൻ മുന്നോട്ട് നീങ്ങിയത്... എന്നാൽ.......

വീടിനു അടുത്തെത്തിയതും വീടിനു മുൻഭാഗത്തെ വാതിൽ തുറന്നു കിടക്കുന്നത് കണ്ണിൽ പെട്ടതും അവനൊന്ന് നെറ്റി ചുളിച്ചു.....

" ഓഹ്... കാർത്തിക്....Why is he being so careless?... ഡോർ ക്ലോസ് ചെയ്തിടണമെന്ന് പറഞ്ഞിരുന്നതല്ലേ....."

റൂണിയുടെ മുഖത്തു ദേഷ്യം നിറഞ്ഞിരുന്നു..... മാത്യുവിന് അവിടെ നിന്നും സ്വയം കാർത്തിക്കിനെ തോൽപിച്ചു രക്ഷപെടാൻ കഴിയില്ലെന്ന് അവനറിയാം... മാത്യുവിന് തന്നെ സംശയം ഇല്ല... തോന്നിയാൽ തന്നെ ഇവിടെ നിന്ന് രക്ഷപെട്ടു പോകാനുള്ള ആരോഗ്യവും അയാൾക്കില്ല...

താൻ കാർത്തിക്കിന്റെ കയ്യിൽ കൊടുക്കാനായി ഏല്പിച്ച മരുന്നുകളിൽ അയാളിലുള്ള ആരോഗ്യം നശിച്ചു തുടങ്ങിയിട്ടുണ്ട്.....എങ്കിലും സൂക്ഷിക്കണമെന്ന് പറഞ്ഞിരുന്നതാണ്....

എന്നിട്ടും തന്റെ വാക്കിന് ഒരു വിലയും കൽപ്പിക്കാതെ ഇരിക്കുന്നവന്റെ പ്രവർത്തിയിൽ റൂണിക്ക് നീരസം തോന്നിപോയി....

അതേ ദേഷ്യത്തോടെ ചാരിയിട്ടിരുന്ന കതക് തള്ളി തുറന്നു കൊണ്ട് അവൻ അകത്തേക്ക് കയറിയതും മുന്നിൽ കണ്ട കാഴ്ച്ചയിൽ റൂണി തറഞ്ഞു നിന്ന് പോയിരുന്നു....
.
.
.
.

വണ്ടി  നിർത്തിയിടത്തു നിന്നും റൂണി പറഞ്ഞത് പ്രകാരം അൽപ്പം ദൂരേക്ക് മാറ്റി നിർത്തിയിട്ട് കൊണ്ട് റൂണിയുടെ അടുത്തേക്ക് വന്നതായിരുന്നു പ്രയാഗ്...

മുന്നിലേക്ക് നടക്കുന്ന വഴിയിൽ സൈഡിൽ മാറ്റി നിർത്തിയിട്ടിരിക്കുന്ന മറ്റൊരു വാഹനം ശ്രദ്ധയിൽ പെട്ടതും അവനൊരു സംശയത്തോടെ വേഗം തന്നെ മുന്നിലേക്ക് നടന്നു.....

മറ്റാർക്കും അറിയാത്ത തങ്ങളുടെ രഹസ്യ സ്ഥലത്തു വേറെയാരോ വന്നിട്ടുണ്ടെന്ന് ഉറപ്പായിരുന്നു അവന്... എത്രയും വേഗം റൂണിയെ വിവരം അറിയിക്കാനായി മുന്നോട്ട് നടന്നവന്റെ കാതിൽ പതിഞ്ഞത്...

റൂണിയുടെ പ്രാണൻ അറ്റ് പോകുന്ന തരത്തിലുള്ള നിലവിളി ആയിരുന്നു.... ഒരു ഞെട്ടലോടെ കണ്ണുകൾ തുറിച്ചു നിന്ന് പോയവൻ ഭയത്തോടെ തനിക്ക് മുന്നിൽ കാണുന്ന വീട്ടിലേക്ക് നോക്കി.....

അതിൽ നിന്ന് ഇറങ്ങി വരുന്ന ആളുകളെ അവൻ കണ്ടിരുന്നു... താൻ അവരുടെ കണ്ണിൽ പെടുമെന്ന് തോന്നിയതും അവൻ വേഗം തന്നെ വഴിയിൽ നിന്നും മാറി ഇരുട്ടിൽ പതുങ്ങി......

എന്താണ് സംഭവിച്ചതെന്ന് അറിയാതെ പേടിയോടെ ശ്വാസം അടക്കി വായ പൊത്തി നിന്ന് പോയ നിമിഷങ്ങൾ....

വീടിനു ചുറ്റു ഭാഗം മുഴുവനും ഇരുട്ട്ട്ട് പടർന്നിരുന്നു... എങ്കിലും വന്നിരിക്കുന്നവരുടെ കൈകളിലെ വെളിച്ചത്തിൽ നിന്നും അവരുടെ മുഖം വ്യക്തമായിതമായി മനസിലാക്കിയെടുത്തതും അവന്റെ കണ്ണുകളിൽ ഭയം നിഴലിച്ചു........

💫..........................................................................................................................................💫

അസബയുടെ ഫാക്ട്ടറി....

പതിവിലും വിപരീതമായി രാത്രി ഏറെ വൈകിയും ഫാക്ടറിയുടെ ഗേറ്റ് തുറന്നു കിടക്കുന്നത് ശ്രദ്ധയിൽ പെട്ടു കൊണ്ടാണ് അലക്സും പീറ്ററും അവിടേക്ക് എത്തുന്നത്......

MK അവർക്കായി ഏല്പിച്ചു കൊടുത്ത മറ്റൊരു ഡ്യൂട്ടി ചെയ്തു തീർക്കാൻ ഉള്ളതിനാൽ തന്നെ ഇരുവരും വൈകുന്നേരം മുതൽ ഫാക്ടറിയുടെ പരിസരത്തു ഉണ്ടായിരുന്നില്ല.......

ആറു മണി കഴിഞ്ഞാൽ ഗേറ്റ് പൂട്ടി സെക്യൂരിറ്റി സ്റ്റാഫിനെ കാവൽ നിർത്താറാണ് പതിവ്... എന്നാൽ ഇന്ന് അതിന് വിപരീതമായി ഗേറ്റ് തുറന്നിട്ടിരിക്കുന്നു.. സ്റ്റാഫുകളോ സെക്യൂരിറ്റി ഗാർഡസോ ഗേറ്റ്നരികിൽ നിൽക്കുന്നില്ല......

" What happened.....? "

അലക്സിയും പീറ്ററും ഒരുപോലെ പിറുപിറുത്തു കൊണ്ട് പരസ്പരം നോക്കി......
ഫാക്ടറിക്കുള്ളിലെയും പരിസരങ്ങളിലെയും ലൈറ്റ്കൾ തെളിഞ്ഞിട്ടുണ്ട്... ഉള്ളിലേക്കുള്ള വാതിലുകളും ഓപ്പൺ ആണ്.....എങ്കിലും അകത്തൊന്നും ആരും തന്നെ ഇല്ല.......

എങ്ങും നിശബ്ദത.. ആരുടെയും ശബ്ദമോ ബഹളങ്ങളോ ഒന്നും തന്നെ ഇല്ല... ഫാക്ടറിക്കുള്ളിലേക്ക് നോട്ടമെത്തിയതും അലക്സിന്റെ കണ്ണുകൾ ചുരുങ്ങി.......

" എന്തോ പ്രശ്നം ഉണ്ട്.... പീറ്റർ നീ ഇവിടെ നിൽക്ക് ... ഞാൻ ഉള്ളിലൊന്ന് നോക്കിയിട്ട് വരാം..... "

പീറ്ററിനോട് പറഞ്ഞു കൊണ്ട് അലക്സി പതിയെ ഗേറ്റ് തുറന്നു ഉള്ളിലേക്ക് കയറി....പീറ്റർ ഫാക്ടറിയുടെ ചുറ്റു ഭാഗത്തും....

ഗേറ്റ്നടുത്തു നിന്നും മുറ്റത്തേക്ക് കടന്നു കുറച്ചു ചുവട്ടടികൾ മുന്നോട്ട് വെച്ചതും തറയിൽ വീണു കിടന്നിരുന്ന സെക്യൂരിറ്റി സ്റ്റാഫിനെ അലക്സ് കണ്ടിരുന്നു.......

അലക്സ് പതിയെ അയാൾക്കരികിലേക്ക് ചുവട് വെച്ചു..തറയിൽ മറിഞ്ഞു കിടക്കുന്നവൻ.. തലയിൽ നിന്നും ഒഴുകി പടർന്നിരിക്കുന്ന രക്തം.....

He is dead....!!

കമിഴ്ന്നു കിടന്നവനെ പതിയെ മറിച്ചിട്ടു മൂക്കിന് തുമ്പിൽ കൈകൾ ചേർത്തതും അയാളുടെ മരണം അലക്സി ഉറപ്പിച്ചു കഴിഞ്ഞിരുന്നു.....

അയാളെ അവിടെ തന്നെ വിട്ട് പീറ്ററിനു മെസ്സേജ് അയച്ചു കൊണ്ട് അലക്സി തന്റെ ഫോണിൽ Mk യുമായി കണക്ട് ചെയ്യാൻ ആവുന്നത്രയും ശ്രമിച്ചു നോക്കി.....

കുറച്ചു മുന്നേ വരെയും ലൈനിൽ ഉണ്ടായിരുന്നവനെ ഇപ്പോൾ കണക്ട് ചെയ്യാൻ കഴിയുന്നില്ല.. ഒരു നിരാശയോടെ അവൻ ഫാക്ടറിക്കുള്ളിലേക്ക് കയറി.. പോക്കറ്റിൽ തിരുകിയിരുന്ന തന്റെ ഗൺ ലോഡ് ചെയ്തു എന്തിനും തയ്യാറെന്ന പോലെ റെഡി ആയിരുന്നു... ഓരോ ചുവടുകളിലും അലക്സി അലർട് ആയിരുന്നു.....

ചുറ്റിനും നോക്കി.. ഇരു കൈകൾ ചേർത്തു പിടിച്ചു ഗൺ ചൂണ്ടി ഉള്ളിലേക്ക് കടന്നതും അകത്തെ കാഴ്ച്ചയിൽ അലക്സ് ഒരു നിമിഷം സ്തംഭിച്ചു നിന്നു പോയി.....

ഗോഡൗണിനുള്ളിൽ അവിടിവിടെയായി വീണു കിടക്കുന്ന ഗാർഡ്സ്...ചുവറുകളിലും തറയിലും കട്ട പിടിച്ചു തുടങ്ങുന്ന രക്ത കറകൾ....
ഒരു ഗ്യാങ് വാർ കഴിഞ്ഞത് പോലെ.....
പാതി പേരുടെയും ജീവൻ എടുത്തിരിക്കുന്നു.. ചിലരിൽ ജീവൻ അവശേഷിക്കുന്നുണ്ട്... അലക്സിന്റെ മെസ്സേജ് കണ്ട് പിന്നാലെ ഓടി കയറി വന്ന പീറ്ററും മുന്നിലെ കാഴ്ച്ചയിൽ പതറി പോയിരുന്നു......

" അലക്സി..what's going on here.... "

സംശയത്തോടെ മുന്നിൽ നിൽക്കുന്നവന് അരികിലേക്കായി ഓടിയടുത്തതും.....

" ശ്... Silence....."

അലക്സി തന്റെ ചൂണ്ട് വിരലാൽ അവനെ നിശബ്ദമാക്കി കൊണ്ട് മുന്നോട്ട് നടന്നു.. പിന്നാലെ ചുറ്റിനും ഒന്ന് നോക്കി കൊണ്ട് പീറ്ററും....

" അലക്സി.. Look... പാതി പേരിലും ജീവൻ ഉണ്ട്.. ഇങ്ങനെ ഇവിടെ നിർത്തുന്നത് റിസ്ക് ആണ്.. ഹോസ്പിറ്റലിൽ എത്തിക്കേണ്ടേ... ഞാൻ നമ്മുടെ ഗാർഡ്‌സിനെ വിളിക്കട്ടെ.... "

പീറ്റർ സ്വയം പറഞ്ഞെന്നത് പോലെ ഫോൺ എടുത്തു ഡയൽ ചെയ്യാൻ ഒരുങ്ങിയതും പെട്ടന്ന് എന്തോ ഓർത്തെന്ന പോലെ അലക്സി അവന്റെ കയ്യിൽ പിടിച്ചു തടഞ്ഞു.......

" എടുത്ത് ചാടി അബദ്ധം കാണിക്കാതെ.. കൂടുതൽ ഗർഡ്‌സിനെ വിളിച്ചു വരുത്തുന്നത് അപകടം ആണ്..
I think he is here.... അവൻ ടാർഗറ്റ് ചെയ്യുന്നതും സ്‌ക്വാഡിനെ ആണ്.....ഇനിയും ഒരു അറ്റാക്ക് ഉണ്ടായേക്കും..ആ സമയം നമ്മുടെ സ്‌ക്വാഡ് ഇവിടെ ഉണ്ടാവരുത്.. നീ അമറിനെ മാത്രം കോൺടാക്ട് ചെയ്... അവനോട് മാത്രം വരാൻ പറയ്...."

" പീറ്റർ... അവനോട് എല്ലാം പറയണം... ഇവിടുത്തെ കാര്യങ്ങൾ എല്ലാം...കെയർ ഫുൾ ആയിരിക്കണം... അവനിവിടെ എത്തുന്നത് വരെ നീ ലൈനിൽ ഉണ്ടാവണം... "

മുന്നോട്ട് നടക്കുന്നതിനിടയിൽ വീണ്ടും ഓർത്തെന്ന പോലെ അലക്സ് പീറ്ററിനോടായി വിളിച്ചു പറഞ്ഞു...തന്റെ ഫോണിൽ ബോസ്സിനെ കണക്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വീണു കിടക്കുന്ന ഓരോരുത്തരെയും നിരീക്ഷിച്ചു കൊണ്ടിരുന്നു........

" where is he...."

  ഏറ്റവും അവസാനത്തെ ആളെയും  നോക്കി ഉറപ്പ് വരുത്തിയതും അവനൊരു നിരാശയോടെ നെറ്റി ചുളിച്ചു കൊണ്ട് ബെസ്മെന്റിനു താഴേക്കുള്ള ചവിട്ടു പടികൾ ഇറങ്ങി........

പടികൾ ഇറങ്ങി ചെന്നാൽ ആദ്യം കാണുന്നത് ഒരു കുടുസ് മുറിയാണ്.. ഇറങ്ങുന്ന പടികളും ഡോറിന്റെ പിടിയിലും തറയിലുമെല്ലാം രക്ത പാടുകൾ അലക്സിന്റെ കണ്ണിൽ പതിഞ്ഞിരുന്നു....

വഴിയിലെല്ലാം രക്തം പുരണ്ട ബൂട്ടിന്റെ കാൽ പാടുകൾ..... ബ്ലഡ്‌ പടർന്നു കിടക്കുകയാണ്.. കട്ട പിടിച്ചു തുടങ്ങിയിട്ടില്ല.. അതിനർത്ഥം തങ്ങൾ വരുന്നതിനു ഏതാനും നിമിഷങ്ങൾക്ക് മുന്നെയാണ് അറ്റാക്ക് നടന്നിരിക്കുന്നത്... തറയിലെ പാടുകൾ പരിശോധിച്ച് തന്റെ തോന്നൽ ശരിയെന്നു ഉറപ്പ് വരുത്തിയതും അലക്സിന്റെ കാലുകൾക്ക് വേഗത്തേയെറി........

ആദ്യമായി അനുഭവിക്കുന്ന ടെൻഷൻ.. അത് അവനെ വല്ലാതെ തളർത്തിയിരുന്നു...പടികൾ വന്നിറങ്ങി നിന്നത് കുടുസ് മുറിയുടെ മുന്നിൽ...വിറയ്ക്കുന്ന  കൈകളോടെ  ചാരിയിട്ടിരിക്കുന്ന വാതിൽ തള്ളി തുറന്നു അകത്തു കയറിയതും ചെവിയിലായി പതിഞ്ഞ വേദന നിറഞ്ഞൊരു ഞെരക്കം....

അലക്സ് പതിയെ തനിക്ക് സൈഡിലേക്ക് മുഖം തിരിച്ചു നോക്കിയതും........

കണ്ണുകൾ അടച്ചു ചുവരിൽ ചാരി ഇരിക്കുന്നവൻ.. മുഖത്തും ശരീരത്തിലും ചോര പാടുകൾ... വയറിൽ പൊതിഞ്ഞു പിടിച്ചിരിക്കുന്ന കൈകൾ രക്തത്തിൽ കുളിച്ചിരിക്കുന്നു.... മറു കയ്യിൽ ചെറിയൊരു കത്തി മുറുകെ പിടിച്ചിട്ടുണ്ട്.....

വയറ്റിൽ നിന്നും വലിച്ചെടുത്തത് തന്നെ ആയത് കൊണ്ടാവണം.. അതിലും മുഴുവൻ രക്തം പുരണ്ടിരുന്നു......

" സേവി.... "

തനിക്കു മുന്നിലെ കാഴ്ച്ചയിൽ അലക്സ് ഒരു നിമിഷം പതറി നിന്ന് പോയിരുന്നു.. ചെറിയൊരു ഞെട്ടലോടെ പിന്നിലേക്ക് നീങ്ങി ചുവരിൽ ഇടിച്ചു കൊണ്ട് അയാൾ സേവിയിൽ തന്നെ നോട്ടമെയ്തു നിന്നെങ്കിലും തൊട്ടടുത്ത നിമിഷം തന്നെ മുന്നോട്ട് പാഞ്ഞു കൊണ്ടവൻ തറയിൽ ഇരിക്കുന്നവന് അരികിലെത്തി.....

" സേവി..... സേ... വി..... "

അലക്സ് അവനരികിലായി മുട്ടു കുത്തിയിരുന്നു..ജീവനെ പോലെ സ്നേഹിക്കുന്നവന്റെ അവസ്ഥ...എത്ര വിളിച്ചിട്ടും അനക്കം ഇല്ലാതെ ചാറിയിരിക്കുന്നവൻ..അന്ന് ആദ്യമായി ഭയം എന്ന വികാരത്തിന്റെ തീവ്രത എത്രയെന്നു അലക്സ് അറിഞ്ഞു തുടങ്ങുകയായിരുന്നു.....

കവിളിൽ തട്ടിയുള്ള നിർത്തതേയുള്ള വിളിയിൽ പതിയെ ഞെരങ്ങി മൂളി കൊണ്ട് സേവി കണ്ണുകൾ തുറന്ന നേരമാണ് അവനൊന്നു ശ്വാസം എടുത്തത് പോലും........

" സേവി.... "

തൊട്ടടുത്തു നിന്ന് അലക്സിന്റെ ഇടറിയ ശബ്ദം കാതിൽ പതിഞ്ഞതും അടഞ്ഞു പോകുന്ന കണ്ണുകളെ വലിച്ചു തുറന്നു കൊണ്ട് അവൻ അരികിൽ ഇരിക്കുന്നവനെ നോക്കി....

നിറ കണ്ണുകളോടെ തന്നെ നോക്കിയിരിക്കുന്നവൻ.. വയറ്റിൽ അറിയുന്ന വേദനയാൽ സേവിയുടെ കണ്ണുകളും നിറഞ്ഞൊഴുകി.......

"where....were....you......"

എണ്ണി പെറുക്കി എടുത്ത വാക്കുകളാൽ മെല്ലെ വേദന കടിച്ചു പിടിച്ചു കൊണ്ടവൻ അലക്സിനെ നോക്കി.. സേവിയുടെ ആ ചോദ്യമൊന്നും അലക്സ് കേട്ടിരുന്നില്ല... സേവിയെ അവിടെ നിന്നും പുറത്തെത്തിക്കാൻ ഉള്ള തന്ത്ര പാടിൽ ആയിരുന്നു അലക്സ്....

തന്നെ ഒരു കയ്യിൽ പിടിച്ചു എടുത്ത് ഉയർത്താൻ ശ്രമിക്കുന്നവനെ കാണെ കയ്യിലെ കത്തി നിലത്തേക്കിട്ട് കൊണ്ട് അവൻ അലക്സിന്റെ കോളറിൽ പിടിച്ചു തനിക്ക് അരികിലേക്ക് അടുപ്പിച്ചു.....

" Martin... He.. He.. Is here..... "

ആഞ്ഞു ശ്വാസം എടുത്തു കൊണ്ട് സേവി പറഞ്ഞ വാക്കുകൾ... അലക്സിൽ ഞെട്ടൽ ഒന്നും ഉണ്ടായിരുന്നില്ല... ഈ അറ്റക്കിനു പിന്നിൽ മാർട്ടിൻ ആണെന്ന് മനസിലാക്കാൻ അവനൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല....

" I know.... "

നിസാര ഭാവത്തിൽ മറുപടി തന്ന് കൊണ്ട് തന്നെ പിടിച്ചുയർത്താൻ ശ്രമിക്കുന്നവനെ കണ്ടതും അതിനു സമ്മതിക്കാതെ സേവി അവനെ തനിക്ക് അരികിൽ നിന്നും തള്ളി മാറ്റി.....

" നിനക്കറിയാമെങ്കിൽ.. അവരെ ഫോളോ ചെയ്... ഇവിടെ... ഇവിടെ നിന്നും പോയിട്ട് just few minuts... അത്രേം ആയിട്ടുള്ളു...  Fernandez....He is with them....അവരുടെ പിന്നാലെ പോ..Don't let him get away.... "

അലക്സിനോടായി പതിയെ പറഞ്ഞു തീർത്തതും വയറിൽ കൈകൾ ചേർത്തു കുനിഞ്ഞു പോയിരുന്നു സേവി... വേദനയാൽ ചുവരിൽ തല അമർത്തി കൊണ്ട് അയാൾ പിടഞ്ഞു പോയി.......

അത് കാണെ അലക്സ് വീണ്ടും അവനരികിൽ പാഞ്ഞെത്തി...സേവിയുടെ വയറിനെ പൊതിഞ്ഞിരുന്ന കൈകൾ പതിയെ എടുത്ത് മാറ്റിയതും ....
ഇട്ടിരിക്കുന്ന ഷർട്ടിനിടയിലൂടെ വയറിൽ പതിഞ്ഞിരിക്കുന്ന ആഴത്തിലെ മുറിവ് അലക്സ് കണ്ടിരുന്നു......

രക്തം ഒരുപാട് പോകുന്നുണ്ട്... എത്രയും വേഗം ഹോസ്പിറ്റലിൽ എത്തണം.... അത് മാത്രം ആയിരുന്നു അലക്സിന്റെ മനസിൽ....

" please go.... "

അതിനിടയിലും സേവി തന്നോട് പറയുന്ന വാക്കുകൾ കേട്ടതും അലക്സ് ഒരു ദേഷ്യത്തോടെ അവനെ നോക്കി......

" It's not my duty.... അയാളെ ഫോള്ളോ ചെയ്യാനൊരു നിർദേശം എനിക്കിത് വരെ കിട്ടിയിട്ടില്ല..... "

" അതെന്റെ duty ആണ്.... എനിക്കു വേണ്ടി ചെയ് പ്ലീസ്..... "

സേവി ഒരു അപേക്ഷയെന്ന പോലെ അലക്സിന്റെ കൈകളിൽ പിടിച്ചു... സെബാൻ അവനായി ഏല്പിച്ചു കൊടുത്ത duty... തനിക്ക് എന്തൊക്കെ സംഭവിച്ചാലും അതിലൊരു വീഴ്ച വരരുതെന്ന് ആയിരുന്നു ആ സമയത്തും സേവിയുടെ ഉള്ളിൽ......

ജീവനും ജീവിതവുമൊക്കെ പണയപ്പെടുത്തി ഇതിനായി ഇറങ്ങി തിരിച്ചവൻ സ്വന്തം ജീവനേക്കാൾ ഇമ്പോര്ടന്റ്റ്‌ കൊടുത്തതും തന്റെ ഡ്യൂട്ടിക്ക് തന്നെ... അതുകൊണ്ടാണ് പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് പൂർണ ബോധ്യം ഉണ്ടായിരുന്നിട്ടും അവസാന നിമിഷം വരെയും മാർട്ടിനു മുന്നിൽ എതിർത്തു നിന്നതും... ഈ അവസ്ഥയിലും അലക്സിനോട് rqst ചെയ്യുന്നതും ..........

എന്നാൽ.... സേവിയുടെ വാക്കുകൾ കേൾക്കാൻ അലക്സ് തയ്യാറായിരുന്നില്ല...ഫർണാണ്ടോയെ കസ്റ്റഡിയിൽ എടുക്കുക എന്നത് അവന്റെ ഡ്യൂട്ടി അല്ല....മിഖായേലിൽ നിന്ന് ഓർഡർ കിട്ടാത്ത പക്ഷം അവരെ ഫോള്ളോ ചെയ്യേണ്ട കാര്യവും അവനില്ല.....

Morover.... ആ നിമിഷം അവന് മുന്നിൽ സേവി മാത്രമേ ഉണ്ടായിരുന്നുള്ളു..... അവനെ സേഫ് ആയി ഹോസ്പിറ്റലിൽ എത്തിക്കുകയല്ലാതെ മറ്റൊന്നും അവന്റെ മനസിൽ ഉണ്ടായിരുന്നില്ല......

" ഞാൻ അവരുടെ പിന്നാലെ പോയാൽ ഇവിടെ കിടന്നു ചാവും നീ.... "

സേവിയെ പതിയെ നേരെ ഇരുത്തുന്നതിനിടയിൽ അവൻ ഒരു പുച്ഛത്തോടെ പിറുപിറുത്തു... അത് കേട്ടതും സേവിയിലും അതുപോലൊരു പുച്ഛം വിടർന്നിരുന്നു......

" It's ഓക്കേ... എനിക്കു... എനിക്കു സന്തോഷമേയുള്ളൂ...... "

അലക്സിന്റെ തോളിൽ തന്റെ വിരലുകൾ അമർത്തി വേദന കടിച്ചു പിടിച്ചു കൊണ്ട് വാശി നിറഞ്ഞൊരു ശബ്ദത്തോടെ അവൻ പറഞ്ഞതും അലക്സ് അവനെയൊന്ന് നോക്കി.......

" It's not ok....I want to you alive..... "

അതേ വാശിയോടെ തന്നെ സേവിയുടെ കണ്ണുകളിൽ നോക്കി കൊണ്ടാണ് അലക്സ് പറഞ്ഞത്.. ഒപ്പം തന്റെ ജാക്കറ്റിൽ നിന്നും കീറിയെടുത്ത ഭാഗം അവന്റെ വയറ്റിലെ മുറിവിലായി മുറുകെ കെട്ടി....

മുറിവിന് മീതെ അമർന്ന മുറുകലിൽ സേവി നിലവിളിച്ചു പോയതും അലക്സ് അവനെ തനിക്ക് അരികിലേക്ക് ചേർത്ത് പിടിച്ചു... വേദനയുടെ തീവ്രതയിൽ സേവിയുടെ പല്ലുകൾ തന്റെ തോളിൽ അമരുന്നത് അറിഞ്ഞിട്ടും അലക്സ് അവനെ തള്ളി മാറ്റിയിരുന്നില്ല......

" Get up.... വേഗം ഹോസ്പിറ്റലിൽ എത്തണം.... "

ഒടുവിൽ തന്നിൽ മുറുകെ പിടിച്ചിരുന്ന സേവിയുടെ കൈകൾ അയഞ്ഞു തുടങ്ങിയതും അലക്സ് അവനെ തന്റെ ദേഹത്ത് നിന്നും അടർത്തി മാറ്റി കൊണ്ട് പറഞ്ഞതും അടഞ്ഞു പോയ കണ്ണുകളെ തുറന്നു കൊണ്ട് സേവി അവനെ നോക്കി.....

" I can't..... "

അയാളുടെ സ്വരം ഇടറിയിരുന്നു...സേവി ശരിക്കും തളർന്നു പോയിരുന്നു... മുറിവിലെ വേദനയും ശരീരത്തിൽ നിന്ന് നഷ്ടപ്പെട്ട രക്തവും അയാളിലെ തളർച്ചയെ അധികരിപ്പിച്ചു...ശ്വാസം എടുക്കാൻ പോലും ബുദ്ധിമുട്ട് തോന്നി തുടങ്ങിയതും സേവി അവശതയോടെ ചുവരിലേക്ക് ചാരി.... കണ്ണുകൾ നിറഞ്ഞൊഴുകി.. തന്റെ മരണം ഏത് നിമിഷവും അയാൾ പ്രതീക്ഷിച്ചു തുടങ്ങി......

എന്നാൽ തന്നെ ഒരു മരണത്തിനും വിട്ട് കൊടുക്കില്ലെന്ന വാശിയോടെ മുന്നിൽ നിൽക്കുന്നവനെ മാത്രം സേവി അറിഞ്ഞിരുന്നില്ല......

അലക്സ് പതിയെ നിലത്തു എഴുന്നേറ്റു അവന് മുന്നിലായി നിന്നു.. നിലത്തു തളർന്നു ഇരിക്കുന്നവനെ പതിയെ തന്റെ കൈകളിൽ കോരിയെടുത്തു കൊണ്ട് വേഗത്തിൽ പുറത്തിറങ്ങി.... സ്റ്റെപ്പുകൾ കയറി മുകളിൽ എത്തിയതും മെയിൻ ഏരിയയിൽ നിൽക്കുന്ന പീറ്ററിനെ അവൻ കണ്ടിരുന്നു......

" പീറ്റർ അമർ എത്തിയോ....? "

അലക്സി ദൃതിയിൽ അവനരികിലേക്ക് നടന്നെത്തി.. പീറ്ററിന്റെ കണ്ണുകളിലെ നിരാശ ഭാവം അവൻ കണ്ടിരുന്നു... അതിലൂടെ തന്റെ ചോദ്യത്തിനുള്ള ഉത്തരവും..... അലക്സ് ഒരു നെടുവീർപ്പോടെ ചുറ്റിനും നോക്കി......

All are dead....!!

അവിടെ കിടക്കുന്നവരിൽ ആർക്കും ജീവൻ അവശേഷിക്കുന്നില്ല.... കഷ്ടം തോന്നുന്നൊരു കാഴ്ച ആണ്... But....
ഇമോഷന് അടിമപ്പെട്ട് നിൽക്കാനുള്ള സമയം അല്ലിത്... മാർട്ടിന്റെ ഭാഗത്തു നിന്ന് അടുത്തൊരു അറ്റാക് ഉണ്ടാകുന്നതിനു മുന്നേ ഇവിടെ നിന്നു പുറത്തു കടക്കണം......

" വേഗം വാ.. നമുക്കുടനെ ഇവിടെ നിന്നും പോകണം.. ബോസ്സിന്റെ മെസ്സേജ് വന്നിരുന്നു...
Don't fall into his trap....അവനിത്രയും ചെയ്തു കൂട്ടിയത് നമുക്ക് വേണ്ടിയാണ്.... "

അലക്സിന്റെ ഗൗരവം നിറഞ്ഞ വാക്കുകൾ.. സേവിയെയും കൊണ്ട് വേഗത്തിൽ വെളിയിലേക്ക് ഇറങ്ങുന്നവനെ കണ്ടതും ചുറ്റിനും ഒന്ന് നോക്കി കൊണ്ട് പീറ്ററും അവന് പിന്നാലെ ദൃതിയിൽ വെളിയിലേക്കിറങ്ങി....

ഗേറ്റ്നു പുറത്തായി കുറച്ചധികം മാറ്റിയാണ് വാഹനം പാർക്ക്‌ ചെയ്തിരുന്നത്... ഫാക്ടറിയിൽ നിന്നിറങ്ങി വേഗത്തിൽ മുന്നോട്ട് നടന്നതും ഗേറ്റ് കടന്നു ഉള്ളിലേക്ക് ചീറി വരുന്ന വാഹനം കണ്ട് ഇരുവരും ഒരു നിമിഷം പകച്ചു പോയി.... എന്നാൽ.....

തൊട്ട് മുന്നിലായി കൊണ്ട് വന്നു നിർത്തിയ കാറിൽ നിന്നും ദൃതിയിൽ പുറത്തിറങ്ങിയ ആളുകൾ..അവരെ തിരിച്ചറിഞ്ഞതും അലക്സ് ഒരു ആശ്വാസത്തോടെ നെടുവീർപ്പെട്ടു.....

സെബാനും ഫിലിപ്പും....
സേവിയുടെ ഫോൺ കാളിലൂടെ വിവരം അറിഞ്ഞു എത്തിയതാണ് അവർ... വന്നപ്പോൾ കാണുന്നതോ യുദ്ധക്കളമായി മാറിയിരിക്കുന്ന ഫാക്ടറിയും പരിസരവും......

അലക്സിന്റെ കൈകളിൽ മയങ്ങി കിടക്കുന്ന സേവിയെ കണ്ടതും സെബാൻ ഒരു ടെൻഷനോടെ അവർക്കരികിലേക്ക് ഓടിയെത്തി.. ഫിലിപ് അപ്പോഴും ഒരു പകപ്പോടെ ചുറ്റിനും നോക്കി നിൽക്കുകയായിരുന്നു.....

ഇന്നലെ വരെയും ഒരു കുഴപ്പവും ഇല്ലാതിരുന്ന സ്ഥലം ഇന്നൊരു ശവപറമ്പ് പോലെ...
തലേന്ന് വരെയും താൻ കണ്ട് ചിരിയോടെ സംസാരിച്ചിരുന്ന മുഖങ്ങളിൽ പലതും ജീവനില്ലാതെ കണ്മുന്നിൽ... ഫാക്ടറിയുടെ മുറ്റത്തായി തന്നെ വീണു കിടന്നിരുന്ന സെക്യൂരിറ്റിയുടെ ബോഡിയിൽ കണ്ണുകൾ ഉടക്കിയതും ഫിലിപ്പിന്റെ ഹൃദയം പിടഞ്ഞു....

വിഷമവും ദേഷ്യവും നിരാശയും.. ശരീരമാകെ പടരുന്ന ഒരു തരം മരവിപ്പും...വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു ഫിലിപ്... എന്ത് നടക്കരുതെന്ന് കരുതിയോ... അത് തന്നെ സംഭവിച്ചിരിക്കുന്നു....അയാളുടെ കണ്ണുകൾ ഫാക്ടറിക്കുള്ളിലേക്ക് നീണ്ടു... വഴികളിലായി പതിഞ്ഞിരിക്കുന്ന ചോര കാൽപാടുകൾ കണ്ണിൽ പതിഞ്ഞതും ഫിലിപ് വേഗം തന്നെ ഫാക്ടറിയുടെ ഉള്ളിലേക്ക് നടന്നു.....

എന്നാൽ ഉള്ളിലേക്കായി കയറുന്നതിനു മുന്നേ തന്നെ പീറ്റർ ഫിലിപ്പിനെ തടഞ്ഞിരുന്നു.....

" സർ അകത്തേക്ക് കയറേണ്ട... ആർക്കും ജീവനില്ല.. നമ്മൾ ഇവിടെ നിൽക്കുന്നത് റിസ്ക് ആണ്... വേഗം ഇവിടെ നിന്ന് പുറത്തു പോകണം....Martin is here..... "

മാർട്ടിൻ....!!

പീറ്ററിന്റെ നാവിൽ നിന്നുതിർന്ന പേര്... ഫിലിപ്പും സെബാനും ഒരു ഞെട്ടലോടെ പരസ്പരം നോക്കി......
ആദി ഓസ്‌ട്രെലിയായിലേക്ക് പോയ അതേ സമയം മാർട്ടിൻ ഇന്ത്യയിൽ എത്തിയിരിക്കുന്നു.....

" what the fuck happening here..... "

ഫിലിപ് ഒരു വല്ലായ്മയോടെ പിറുപിറുത്തു നിന്നതും.....

" ഫെലീ... വേഗം വാ.. സേവിയെ വേഗം ഹോസ്പിറ്റലിൽ എത്തിക്കണം.... "

കാറിനടുത്തേക്ക് ദൃതിയിൽ നടക്കുന്നതിനിടെ സെബാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു... തനിക്കായി തുറന്നു പിടിച്ച ബാക്ക് സീറ്റിലൂടെ അലക്സ് സേവിയെ പതിയെ സീറ്റിൽ ഇരുത്തി കൊണ്ട് നേരെ എതിർ വശത്തുള്ള ഡോറിന് അടുത്തേക്ക് നടന്നടുത്തതും....

കാതടപ്പിക്കുന്നൊരു വെടിയൊച്ചയുടെ ശബ്ദം അവിടെ മുഴങ്ങിയിരുന്നു... ചെവി പൊത്തി കണ്ണുകൾ അടച്ചു ഒരു നിമിഷം പകച്ചു നിന്ന് പോയിരുന്നു അവർ...
തൊട്ട് പിന്നാലെ ഗേറ്റ്നുള്ളിലേക്ക് പാഞ്ഞേതിയ കറുത്ത കാർ... അതിന് മേലെയുള്ള റൂഫ് ടോപിലൂടെ ഗൺ ചൂണ്ടി നിൽക്കുന്നവൻ.....

" മാർട്ടിൻ.... "

എല്ലാവരുടെയും ചുണ്ടുകൾ ഒരുപോലെ മന്ത്രിച്ചു തീർന്നതും അടുത്ത വെടിയൊച്ചയും അവിടെ മുഴങ്ങി....
ഫിലിപ് സെബാനെയും വലിച്ചു കൊണ്ട് തൂണിനു പിന്നിലേക്ക് മറഞ്ഞു... അവർക്ക് നേരെ എതിർ വശത്തുള്ള തൂണിനു മറവിൽ പീറ്ററും...

സേവിയെ ഇരുത്തിയിരുന്ന കാറിനു പിന്നിൽ മറഞ്ഞു കൊണ്ട് അലക്സിയും....

പ്രതീക്ഷിക്കാത്തൊരു ആക്രമണം ആണ് മാർട്ടിൻ നടത്തിയതെങ്കിലും തൊട്ടടുത്ത നിമിഷം തന്നെ അലക്സും പീറ്ററും തിരികെ പ്രതികരിച്ചു തുടങ്ങിയിരുന്നു..ഒപ്പം പീറ്റർ തനിക്കായി നീക്കിയിട്ട് തന്ന ഗൺ കയ്യിൽ എടുത്തു കൊണ്ട് സെബാനും....

ഫാക്ടറിയുടെ മുറ്റത്തു കൂടി റൗണ്ട് ചുറ്റുന്ന കാർ അതിനുള്ളിൽ നിന്നും നാലു ഭാഗത്തേക്കും ചിതറി തെറിക്കുന്ന ബുള്ളറ്റുകൾ....
ഒരു സൈഡിൽ നിന്ന് മറ്റൊരു സൈഡിലേക്ക് മാറിയും മറഞ്ഞും... അതിനെ പ്രതികരിക്കുന്ന ബാക്കിയുള്ളവരും.....

വിജനമായിരുന്ന ആ സ്ഥലത്ത് വെടിയൊച്ചകളുടെ ശബ്ദം മാത്രം കുറച്ചു അതികം നേരം മുഴങ്ങി കേട്ട് കൊണ്ടിരുന്നു....
മാർട്ടിൻ ലക്ഷ്യം വെച്ചിരുന്നത് അലക്സിനെയും പീറ്ററിനെയും ആണ്... അവന് വേണ്ടിയിരുന്നതും അവരെയാണ്... അത്കൊണ്ട് തന്നെ ആണ് തിരികെ വന്നൊരു ആക്രമണം നടത്തിയതും.....

എന്നാൽ അത് മുൻ കൂട്ടി കണ്ടിരുന്നവരുടെ നീക്കവും പെട്ടന്ന് തന്നെ ആയിരുന്നു...സെബാന്റെ ഗർഡ്‌സിനെ തോല്പിച്ചത് പോലെ ആയിരുന്നില്ല... വെറും രണ്ട് പേർ മാത്രമാണ് ഉള്ളതെന്ന് ഉറപ്പിച്ചു വന്നിട്ടും MK യുടെ ബ്ലാക്ക് സ്‌ക്വാഡ്സിനെ പിടിച്ചു കെട്ടാൻ അവനല്പം നന്നായി തന്നെ ബുദ്ധിമുട്ടി.....

പരസ്പരം ഉള്ള പോർവിളികൾ....
അതിനിടയിൽ മാർട്ടിനെ ലക്ഷ്യം വെച്ച് അലക്സിന്റെ തോക്കിൽ നിന്നുതിർന്ന ബുള്ളറ്റ്.. അത് കൃത്യം ആയി മാർട്ടിന്റെ ഇടത് തോളിൽ തന്നെ പതിഞ്ഞു കയറിയിരുന്നു.......

" ആഹ്ഹഹ്ഹ.... "

കയ്യിൽ അറിഞ്ഞ വേദനയിൽ ഇടത് തോളിൽ കൈകൾ അമർത്തി കൊണ്ടവൻ കാറിനുള്ളിലേക്ക് വലിഞ്ഞു... മുഖവും കണ്ണുകളും ഒരുപോലെ ചുവന്നു തുടുത്തു.....

" Go back.... "

വേദന കടിച്ചു പിടിച്ചു കൊണ്ട് അവൻ അലറിയതും മുന്നിൽ ഇരുന്നവൻ കാർ ഒന്ന് വട്ടം ചുറ്റി വെളിയിലേക്ക് കുതിപ്പിച്ചു.. അപ്പോഴും ബുള്ളറ്റുകൾ ഇടതടവില്ലാതെ കാറിന്റെ ചില്ലുകളിൽ പതിഞ്ഞിരുന്നു....

ബുള്ളറ്റ് പ്രൂഫ് വാഹനത്തിനുള്ളിൽ ഇരുന്നു കൊണ്ട് പുറത്തേക്ക് പായവേ മാർട്ടിന്റെ കണ്ണുകൾ വെളിയിൽ നിന്നിരുന്ന അലക്സിലേക്ക് നീണ്ടു....

തന്നെ മുറിവേൽപ്പിച്ചവൻ...!!
മിഖായേലിന്റെ കറുത്ത പടയാളി....!!

കണ്ണുകളിൽ പക എരിഞ്ഞു തുടങ്ങിയപ്പോഴും അവന്റെ ചുണ്ടുകളിൽ ചിരിയുണ്ടായിരുന്നു... കയ്യിലെ വേദനയിൽ നിന്നുതിർന്ന ഭ്രാന്തമായൊരു പുഞ്ചിരി......

ആ വേദനയും അവനൊരു ലഹരി ആണ്... അതിനേക്കാൾ ഇരട്ടി ശക്തിയിൽ തിരിച്ചടിക്കാൻ തോന്നിപ്പിക്കുന്ന ലഹരി.....

" Arthur.... "

തോളിലെ മുറിവിൽ വിരലുകൾ അമർത്തി പിടിച്ചു ഭ്രാന്തമായൊരു ആവേശത്താൽ പുലമ്പി കൊണ്ടവൻ സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു.....

മാർട്ടിന്റെ കാർ അവിടെ നിന്നും പോയെന്ന് ഉറപ്പായതിനു ശേഷം ആണ് അവർ വീണ്ടും വെളിയിലേക്കിറങ്ങിയത്.. അലക്സ് ആദ്യം തന്നെ ചെയ്തത് കാറിനുള്ളിൽ ഇരുന്നവന് കുഴപ്പമൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തൽ ആയിരുന്നു....

തൂണിനു മറവിൽ നിന്നും വെളിയിലേക്ക് ഇറങ്ങിയതും കാലുകൾ കുഴയുന്നത് പോലെ തോന്നിയിരുന്നു സെബാന്...ശരീരത്തിൽ എവിടെയോ അറിയുന്നൊരു വേദനയും.........

" Are you ok... സെബാ....? "

മുഖം ഒന്ന് ചുളിച്ചു നിന്നതും തൊട്ടടുത്തു നിന്ന് കേട്ടറിഞ്ഞ ഫിലിപ്പിന്റെ ശബ്ദം...
സെബാൻ പതിയെ മുഖം ഉയർത്തി ഫിലിപ്പിനെ നോക്കി... മറുപടി പറയണമെന്ന് ഉണ്ടായിരുന്നു... എങ്കിൽ കൂടിയും... അതിന് കഴിയാതെ... നാവുകൾ കുഴഞ്ഞു കണ്ണുകൾ മറഞ്ഞു കൊണ്ട് അയാൾ പിന്നിലേക്ക് മറിഞ്ഞു....

ഫിലിപ് വേഗം തന്നെ സെബാനെ താങ്ങി പിടിച്ചിരുന്നു...അലക്സും പീറ്ററും അവർക്കരികിലേക്ക് ഓടിയെത്തി....എന്ത് പറ്റിയെന്നറിയാതെ പകച്ചു നിന്ന് പോയ നിമിഷം.... എന്നാൽ.....

സെബാന്റെ ഇടുപ്പിലായി ചേർത്തു പിടിച്ചിരുന്ന തന്റെ കൈകൾ... അതിൽ പടരുന്ന നനവ് അറിഞ്ഞതും.... ഫിലിപ് ഒരു ഞെട്ടലോടെ തന്റെ കൈകൾ പിന്നിലേക്ക് വലിച്ചു കൊണ്ട് അതിലേക്ക് നോക്കി......

കൈകളിൽ ആകെ ചുവപ്പ് നിറം പടർന്നിരിക്കുന്നു...സെബാനിൽ നിന്ന് ഒഴുകിയിറങ്ങുന്ന രക്തം.......

"He has been shot....."

നെറ്റിയിൽ കൈകൾ വെച്ച് കൊണ്ട് പീറ്റർ പറയുന്ന വാക്കുകൾ കേട്ടതും ഫിലിപ് തരിച്ചു നിന്ന് പോയിരുന്നു.........

💫...........................................................................................................................................💫

" ശിവാ..... "

ഉറക്കത്തെ മുറിച്ചു കൊണ്ട് നിർത്താതെ മുഴങ്ങിയ ഫോൺ ശബ്ദം... ശിവയിൽ ചേർന്നു കിടന്നിരുന്നവൻ ഒരു മുഷിച്ചിലോടെ കണ്ണുകൾ വലിച്ചു തുറന്നു കൊണ്ട് അവനെ നോക്കി.....

" ശിവാ... ഫോൺ റിംഗ് ചെയ്യുന്നെടാ.... "

തന്നെ ചേർത്ത് പിടിച്ചു കിടക്കുന്നവന്റെ കൈകളിൽ തട്ടി കൊണ്ട് അവൻ പറഞ്ഞതും... ശിവ ഒന്ന് മുഖം വെട്ടിച്ചു കൊണ്ട് ഒന്ന് കൂടെ അഭിയെ മുറുകെ പിടിച്ചു കൊണ്ട് അവനിലേക്ക് ചേർന്നു കിടന്നു.....

അഭി ഒരു വല്ലായ്മയോടെ അവനെ നോക്കി.. അച്ഛൻ വീട്ടിലേക്ക് ക്ഷണിച്ചെന്നു പറഞ്ഞു ഫ്രണ്ട്സിനു ഇടയിൽ നിന്നും തന്നെ വിളിച്ചിറക്കി കൊണ്ട് വന്നതാണ്....

ഈ വീടിനു മുന്നിലായി ബുള്ളറ്റ് കൊണ്ട് വന്നു നിർത്തിയ നേരമാണ് പറഞ്ഞതൊക്കെ നുണയാണെന്ന് അറിഞ്ഞത്... താൻ അടുത്തില്ലാത്തത് കൊണ്ട് പോലീസ് ഏമാന് രാത്രി ഉറക്കം വരില്ല പോലും.....
തന്നെ കെട്ടിപിടിച്ചു കിടന്നു ശീലിച്ചു പോയത്രേ.....

കള്ളം പറഞ്ഞു കൂട്ടികൊണ്ട് വന്നതിനു ദേഷ്യം പിടിച്ചു നിന്ന നേരം കണ്ണുകൾ ചുരുക്കിയൊരു ഭാവത്തോടെ തന്റെ മുന്നിൽ നിന്നവനെ ഓർക്കേ അഭിയുടെ ചുണ്ടിൽ ചെറു ചിരി വിടർന്നു...എങ്കിലും......

ഉടുമ്പ് പിടിച്ചിരിക്കുന്നത് പോലെയുള്ള പിടിത്തവും continue ആയി നിർത്താതെ റിംഗ് ചെയ്യുന്ന ഫോണും രണ്ടും അഭിയെ മുഷിപ്പിച്ചിരുന്നു....

" ശിവാ... ഫോൺ എടുക്കെടാ.... "

അവന്റെ കൈകളിൽ ശക്തിയിൽ തന്നെ തട്ടി കൊണ്ടാണ് അഭി പറഞ്ഞത്... ശിവയുടെ മുഖം ഒന്ന് ചുളിഞ്ഞു....

" അത് ആരെങ്കിലും വെറുതെ വിളിക്കുന്നതാകും അഭീ... രാവിലെ എടുകാം... "

ഉറക്കച്ചവോടെ പറഞ്ഞു കൊണ്ട് അവൻ അഭിയെ നോക്കിയെങ്കിലും ഫോൺ എടുക്കാതെ ഉറങ്ങാൻ അഭി സമ്മതിക്കില്ലെന്ന വാശി ആയിരുന്നു.. കൊന്നാലും കാൾ അറ്റൻഡ് ചെയ്യില്ലെന്ന വാശിയിൽ ശിവയും....

നിങ്ങൾ ആരെങ്കിലും എടുക്കാതെ ഞാൻ നിർത്തില്ലെന്നൊരു വാശിയോടെ ഫോണും റിംഗ് ചെയ്തു തുടങ്ങിയതോടെ ശിവയെ തട്ടി മറിച്ചിട്ട് അവന്റെ പുറത്ത് കൂടെ വലിഞ്ഞു കയറി അഭി സൈഡിലെ ടേബിളിൽ ഇരുന്ന ഫോൺ കൈ നീട്ടിയെടുത്തു.....

" ശിവ.... പ്രയാഗ് ആണ്.... "

സ്‌ക്രീനിൽ അപ്പു എന്ന് സേവ് ചെയ്തിരിക്കുന്ന പേര് തെളിഞ്ഞു കണ്ടതും അഭി ഫോൺ ശിവയ്ക്ക് നേരെ നീട്ടി....

" സ്പീക്കറിൽ ഇട്... "

അപ്പോഴും കണ്ണുകൾ തുറക്കാതെ മടി പിടിച്ചു കിടക്കുന്നവന്റെ ഓർഡർ ഇടൽ.. അവനെയൊന്ന് നോക്കി മടുപ്പോടെ തല കുടഞ്ഞു കൊണ്ട് അഭി കാൾ അറ്റൻഡ് ചെയ്തു സ്പീകരിൽ ഇട്ടു.....

" ഹലോ.... "

" ഹ... ഹലോ... ശിവേട്ടാ.... "

കാൾ അറ്റൻഡ് ചെയ്തു സംസാരിച്ചു തുടങ്ങിയതും സ്പീക്കറിലൂടെ മുഴങ്ങിയെത്തിയ അപ്പുവിന്റെ ശബ്ദം.. അവൻ കരയുകയായിരുന്നു.. അഭിയുടെ നെറ്റി ചുളിഞ്ഞു... അതുവരെയും ഉറക്ക പിച്ചിൽ കിടന്നിരുന്നവൻ സംശയത്തോടെ കണ്ണുകൾ തുറന്നു ബെഡിൽ എഴുന്നേറ്റിരുന്നു.....

" അപ്പു... എന്താടാ.. എന്താ പറ്റിയെ... എന്തിനാ കരയുന്നെ..... "

ശിവയിൽ ടെൻഷൻ ആയിരുന്നു... സംശയത്തോടെ അഭിയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി കൊണ്ട് അവൻ ചോദിച്ചതും......

" ശിവേട്ടാ... ഒന്ന് വരുവോ... ഇവിടെ... ഇവിടെ... സിറ്റി ഹോസ്പിറ്റലിൽ... ചേട്ടായി... ചേട്ടായി.. ഇവിടെ ആണ്... എനിക്കു പേടിയാകുന്നു..ആദിയേട്ടനെ വിളിച്ചിട്ട് കിട്ടുന്നില്ല..... ഒന്ന്... വേഗം വാ... പ്ലീസ്..... "

നിർത്താതെ മുഴങ്ങുന്ന എങ്ങലുകൾക്കിടയിലും അവൻ പറഞ്ഞൊപ്പിച്ച വാക്കുകൾ...കൂടുതൽ ചോദിക്കുന്നതിനു മുന്നേ കാൾ cut ആയിരുന്നു.....

"Ray....!! അവനെന്താ പറ്റിയെ..... "

അഭിയും ശിവയും ഒരു ഞെട്ടലോടെ പരസ്പരം നോക്കി.....

Martin has begun his battle 💥

ഇനിയുള്ളത് പടയൊരുക്കത്തിന്റെ നാളുകൾ... കാത്തിരിക്കുന്നത് തനിക്ക് ഒത്ത എതിരാളിയെയും....

The Great ARTHUR WILLIAM....🔥

The war began started here ..........💥🔥

( തുടരും...)

💫.......................................................................................................................................💫

വായിച്ചു അഭിപ്രായം പറയുക....

അത് must ആണ്... മാറ്റമൊന്നുമില്ല....

💫WITH💫 LOVE 💫AMMU.💫......

Okumaya devam et

Bunları da Beğeneceksin

4.2K 446 14
Avan ettevum kooduthal verukkunna ...ini orikkalum kanaruth ennu agrahikkunna aa vyekthiye veendum kanan idayakumbol undakkunna sambava vikasang...
4.5K 618 34
കാന്തത്തിനേക്കാൾ ആകർശണമായിരുന്നു അവളുടെ കണ്ണുകൾക്ക് ഒരായുസ്സ് മുഴുവൻ കണ്ണെടുക്കാതെ ആ നയനങ്ങളിലേക്ക് ഉറ്റു നോക്കാം ❄️🌨️
3.8K 657 15
City യിൽ ജനിച്ചു വളർന്ന അഹങ്കാരം പിടിച്ച ഹർഷനും. നാട്ടിൻപ്പുറത് ജനിച്ചു വളർന്ന് അവിടത്തെ Lady rowdy എന്ന് അറിയപ്പെടുന്ന ചാരുവും . ഇത് ഇവരുടെ കഥയാണ്
9K 1.1K 27
?? : ഞാൻ തനിക് എതിരെ ഒരു case കൊടുകാൻ പോവാ ?? : എന്തിന് ?? :താൻ എന്റെ ഹൃദയം അടിച്ചു മാറ്റിയതിന് 😳😳😳