I CAN'T LOVE HIM... ????

By taekookiehyung786

51.8K 5.1K 20.3K

ICLH ന്റെ ബാക്കി ഭാഗങ്ങൾ ആണ്... സ്റ്റോറി കന്റിണ്‌െ ചെയ്തു പോസ്റ്റ്‌ ചെയ്യാൻ കഴിയുന്നില്ല.. എന്തോ ERROR സംഭവിച... More

I CAN'T LOVE HIM...120
I CAN'T LOVE HIM...121💞
I CAN'T LOVE HIM..122 💘🔞
I CAN'T LOVE HIM..123🫶
I CAN'T LOVE HIM..124 🐕
I CAN'T LOVE HIM..125👩‍🦼
I CAN'T LOVE HIM...126
I CAN'T LOVE HIM...127
kATHI🤍 BAMIE
I CAN'T LOVE HIM...128
new bam
I CAN'T LOVE HIM...129 🎁
I CAN'T LOVE HIM....130
I CAN'T LOVE HIM...131
I CAN'T LOVE HIM...132💍💍
CLADDANGH RING 💍
I CAN'T LOVE HIM...132👶
I CAN'T LOVE HIM...133💓
I CAN'T LOVE HIM...135
I CAN'T LOVE HIM...136
I CAN'T LOVE HIM...137 ⚔️
????︎????︎????︎????︎????︎????︎????︎????︎????︎ ????︎????︎????︎????︎????︎????︎ 2
ANTI HEROS????????????
I CAN'T LOVE HIM...138
I CAN'T LOVE HIM...139
I CAN'T LOVE HIM...140 ⚔️
I CAN'T LOVE HIM..141
I CAN'T LOVE HIM..142
I CAN'T LOVE HIM...143
I CAN'T LOVE HIM...144
I CAN'T LOVE HIM....145
I CAN'T LOVE HIM...146
I CAN'T LOVE HIM...147
I CAN'T LOVE HIM...148
I CAN'T LOVE HIM...149
I CAN'T LOVE HIM...150
I CAN'T LOVE HIM...151 ✨
I CAN'T LOVE HIM...152
I CAN'T LOVE HIM...153
I CAN'T LOVE HIM...154
I CAN'T LOVE HIM...155
I CAN'T LOVE HIM...156
I CAN'T LOVE HIM..157
I CAN'T LOVE HIM...158
I CAN'T LOVE HIM...159
I CAN'T LOVE HIM..160
I CAN'T LOVE HIM...161
I CAN'T LOVE HIM.. 162
𝙸 𝙲𝙰𝙽'𝚃 𝙻𝙾𝚅𝙴 𝙷𝙸𝙼.. 163

I CAN'T LOVE HIM...134

1K 105 320
By taekookiehyung786

മഴ പെയ്തു തോർന്നൊരു നനുത്ത പ്രഭാതം.....

തണുത്തുറഞ്ഞ അന്തരീക്ഷം...മഴയുടെ അവശേഷിപ്പെന്നോണം വഴികളിൽ ചെറുതായി വെള്ളം തളം കെട്ടി നിൽക്കുന്നു... മുറ്റത്തായി നട്ടു പിടിപ്പിച്ചിരിക്കുന്ന തണൽ മരങ്ങളിൽ പുതിയ തളിരിലകൾ തളിർത്തു.... ബാൽക്കാണിയിലെ തൂണിലേക്ക് പടർത്തിയിട്ടിരുന്ന ബോഗൻ വില്ലയിലും കാറ്റിൽ കൊഴിഞ്ഞു പോയ പൂവുകൾക്ക് പകരം പുതിയ പൂവുകൾ മൊട്ടിട്ടിരിന്നു........

വെള്ളമൂറി നിൽക്കുന്ന ചെറു ചെടികൾ.. കാർ മേഖങ്ങൾ മാറി തുടങ്ങിയ ആകാശത്തു നിന്ന് ഉദിച്ചുയർന്ന സൂര്യന്റെ ആദ്യ കിരണം അതിൽ തട്ടിയതും ഇലകളിൽ പറ്റിപ്പിടിച്ചിരുന്ന വെള്ള തുള്ളികൾ ഒന്നു ചെറുതായി തിളങ്ങി......


ഇടയ്ക്കിടെ വീശിയടിക്കുന്ന കുളിർക്കാറ്റ് അവയെയും തഴുകി കടന്നു പോയി....പുലർച്ചെ വരെയും നിന്നിരുന്ന മഴയുടെ ബാക്കിയെന്നോണം അൽപ്പം ഗ്ലൂമിയയൊരു പ്രഭാതം തന്നെ ആയിരുന്നു അതെങ്കിലും അന്നത്തെ പുലരിക്ക് പതിവിൽ കൂടുതൽ ഭംഗിയുള്ളതായിരുന്നു...........

സൂര്യന്റെ പ്രകാശം പതിയെ ഭൂമിയിൽ പരന്നു തുടങ്ങിയതും മര ചില്ലകളിൽ വിശ്രമിച്ചിരുന്ന കിളികളും പുറത്തിറങ്ങി... അവയുടെ ചെറു ചിലമ്പലുകൾ അവിടമാകെ മുഴങ്ങി തുടങ്ങി......

അൽപാൽപമായി ശബ്ദ മുഖരിതമായി തുടങ്ങിയ പ്രഭാതം....!!
ആദ്യം മയക്കത്തിൽ നിന്നുണർന്നത് ആദിയാണ്.. മുഖമൊന്നു ചുളിച്ചു ചെറുതായി കണ്ണുകൾ ചിമ്മി തുറന്നതും തനിക്കരികിൽ ചേർന്ന് കിടക്കുന്നവനെ കാണെ അവന്റെ കണ്ണുകൾ വിടർന്നു......


അന്നത്തെ പുലരി അവനിൽ ആരംഭിക്കുന്നത് തനിക്ക് ഏറ്റവും പ്രിയപെട്ടവന്റെ മുഖം കണ്ട് കൊണ്ടാണ്.... ആദിയുടെ ചുണ്ടിൽ മനോഹരമായൊരു പുഞ്ചിരി വിടർന്നു........
അവന്റെ കൈ വിരലുകൾ പ്രണയത്തോടെ ലൂക്കിന്റെ കവിളിൽ തഴുകി കൊണ്ടിരുന്നു.........


രാത്രിയിൽ തന്നെ കുളിച്ചു വേഷം മാറി... ഒരുമിച്ചു റൂം ക്ലീൻ ചെയ്തു കഴിഞ്ഞു.....പുലർച്ചെ എപ്പോഴോ ആണ് ഇരുവരും മയങ്ങിയത്..... കണ്ണുകൾ അടയുന്നത് വരെയും ഒരുപാട് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ടായിരുന്നു ഇരുവർക്കും.......


അവനിൽ തന്നെ നോട്ടമെയ്തു കിടക്കവേ രാത്രിയിൽ കഴിഞ്ഞു പോയതൊക്കെയും അവന്റെ ഉള്ളിലൂടെ കടന്നു പോയി....അരയ്ക്കൊപ്പം കംഫര്ട് മൂടി കിടക്കുന്നവന്റെ പാതി നഗ്നമായ ശരീരത്തിലൂടെ ആദിയുടെ കണ്ണുകൾ ഒഴുകി നടന്നു.......


പാടുകളോ മുറിവുകളോ അവശേഷിക്കാത്ത ശരീരം....
അത്രമേൽ ശക്തമായി തന്നെ പ്രണയിച്ചിരുന്നു ഇരുവരും.....ഇരു ശരീരങ്ങളെയും പരസ്പരം പുണർന്നിരുന്നു...ചുണ്ടുകളും നാവും പല്ലുകളും ഇരു ശരീരത്തിലും ആധിപത്യം സ്ഥാപിച്ചിരുന്നു..... എങ്കിൽ പോലും........


തലേ രാത്രിയിലെ ഒത്തു ചേരലിന്റെതായ ഒരു അടയാളങ്ങളും ഇരു ശരീരത്തിലും ഉണ്ടായിരുന്നില്ല.. പരസ്പരം വേദനിപ്പിക്കുകയോ.... പാടുകൾ തീർക്കുകയോ ചെയ്യാതിരുന്നൊരു ഒത്തു ചേരൽ....
അവരിൽ നിറഞ്ഞു നിന്നത് പ്രണയം ആണ്... പ്രണയം നിറഞ്ഞു നിന്ന നിമിഷങ്ങൾ.... അതേ പ്രണയത്തിൽ കൂടി ചേർന്ന ആത്മാവുകൾ........


ഇപ്പോൾ തോന്നുന്നതും അതേ പ്രണയം ആണ്... വീണ്ടും... വീണ്ടും.... അവനിൽ അലിഞ്ഞു ചേരനായി ഹൃദയം വെമ്പൽ കൊള്ളുന്ന പ്രണയം.....!!❤️


അരയ്ക്കൊപ്പം മൂടിയിരുന്ന തന്റെ കംഫര്ട് മുകളിലേക്ക് വലിച്ചു കഴുത്തോപ്പം നന്നായി പുതപ്പിച്ചു കൊണ്ട് ആദി അവനിലേക്ക് ഒന്ന് കൂടെ ചേർന്നു കിടന്നു....ഒരു ഹൃദയം മിടിക്കുന്നത് മറു ഹൃദയം കൊണ്ട് തിരിച്ചറിയാൻ കഴിയുന്ന അത്രയും ചേർന്നൊരു കിടപ്പ്........


ഗ്ലാസ്‌ ഡോറിനിടയിലൂടെ അരിച്ചെത്തിയ സൂര്യ പ്രകാശം അവന്റെ കളർ ചെയ്ത മുടിയിഴകളിൽ തട്ടി സ്വർണം പോൽ തിളങ്ങുന്നത് ആദി കണ്ടിരുന്നു....
ചെറിയൊരു കുശുമ്പോടെയവൻ ലൂക്കിന്റെ നെറ്റിയെ മറഞ്ഞു കിടന്നിരുന്ന മുടിയിഴകളെ തന്റെ വിരലാൽ സൈഡിലേക്ക് ഒതുക്കി കൊണ്ട് അവന്റെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു............


അത്രമേൽ ഇഷ്ടത്തോടെ നൽകിയ ചെറു ചുംബനം.....!!

ചുണ്ടുകൾ നെറ്റിയിൽ കുറച്ചു നേരം അമർത്തി വെച്ചിരുന്നു അവൻ.... പതിയെ അകന്നു മാറിയതും കണ്ണുകൾ തുറന്നു ചെറു ചിരിയോടെ തന്നെ നോക്കി കിടക്കുന്നവനെ കാണെ ആദിയുടെ കണ്ണുകൾ വിടർന്നു.........


അവന്റെ കണ്ണുകളിൽ കാണുന്ന തെളിച്ചതിൽ നിന്നും ഉറക്കം ഉണർന്നിട്ട് ഏറെ നേരമായെന്ന് ആദിക്ക് തോന്നി... എന്നാൽ നെറ്റിയിൽ ചുണ്ടുകൾ ചേർക്കുന്നതിനു മുന്നേ വരെയും ആ കണ്ണുകൾ അടഞ്ഞു ഇരിക്കുന്നത് കണ്ടതുമാണ്.......


" നീ എഴുന്നേറ്റിരുന്നോ...... "


അത്ഭുതം നിറഞ്ഞൊരു സംശയത്തോടെ ആദി ചോദിച്ചതും.........

" ഹ്മ്മ്... ഏറെ മുൻപേ..... "


ഇരു കൈകൾ കൊണ്ടും ആദിയുടെ കഴുത്തിൽ ചുറ്റി വരിഞ്ഞു അവനിലേക്ക് ഒന്ന് കുറുകി ചേർന്നു കൊണ്ടാണ് അവൻ മറുപടി കൊടുത്തത്........
ഉറക്കത്തിൽ നിന്ന് ഉണർന്നതിനാൽ അവന്റെ സ്വരത്തിൽ നല്ല മാറ്റം ഉണ്ടായിരുന്നു....
ചെറുതായി തൊണ്ടയടഞ്ഞത് പോലെയൊരു ശബ്ദം.......


" എന്നിട്ടെന്താ കണ്ണ് തുറക്കാതിരുന്നത്....? "


" അതോ.....? "


തിരികെ അവനെ ഇടുപ്പിലൂടെ ചുറ്റി വരിഞ്ഞു കൊണ്ട് ആദി ചോദിച്ചതും തിരികെ ഒരു ചോദ്യ ഭാവവുമായി ലൂക്ക് അവനെ നോക്കി......

ലൂക്കിന്റെ ചുണ്ടിൽ ചെറു ചിരിയുണ്ടായിരുന്നു.... അത് കാണെ...ആദിയുടെ കണ്ണുകൾ ഒന്ന് ചുരുങ്ങി.....
എന്തെങ്കിലും കുരുത്തക്കേട് പറയാൻ പോകുന്നതിനു മുന്നേ അവന്റെ ചുണ്ടിൽ ഉണ്ടാകുന്ന അതേ ചിരി.......


ഒരു സംശയം നിറഞ്ഞ ഭാവത്തോടെ തന്നെ ആദി അവനെ നോക്കി കിടന്നതും...........

" ഈ സിനിമയിൽ ഒക്കെ കാണില്ലേ... രാവിലെ ഉറക്കം ഉണരുമ്പോൾ അടുത്ത് ഉറങ്ങി കിടക്കുന്ന കാമുകനെ പ്രണയത്തോടെ നോക്കി കിടക്കുന്ന റൊമാന്റിക് സീൻ... അത് റിയൽ ലൈഫിൽ എത്രത്തോളം പോസ്സിബിൾ ആകുമെന്നൊന്ന് പരീക്ഷിച്ചു നോക്കിയതാ...... "

ചെറു ചിരിയോടെ കണ്ണുകൾ ചിമ്മി പറയുന്നവനെ കാണെ ആദി ചിരിച്ചു പോയിരുന്നു.....
ലൂക്ക് പരീക്ഷിച്ചു നോക്കിയതാണെങ്കിലും ശരിക്കും അങ്ങനൊരു സീൻ തന്നെ ആണ് കുറച്ചു മുൻപ് അവർക്കിടയിൽ കഴിഞ്ഞു പോയത്.........

" എന്നിട്ട് എങ്ങനെ ഉണ്ടായിരുന്നു....? "


തന്നിൽ നോട്ടമെയ്തു കിടക്കുന്നവനെ ആദി ഒരു ചോദ്യ ഭാവത്തോടെ നോക്കിയതും ലൂക്ക് അവനിൽ നിന്ന് അകന്ന് ബെഡിൽ നേരെ കിടന്നു......


" ഊഹും... ഞാൻ പ്രതീക്ഷിച്ച അത്ര പോരാ... നീ കുറച്ചു കൂടി ഇമ്പ്രൂവ് ആകാനുണ്ട്.. എത്ര നേരം കണ്ണടച്ചു കിടന്നിട്ടാണ് ഒരു കിസ്സ് കിട്ടിയത്..... "


ഒരു നിരാശയോടെ തന്നെ നോക്കി ചെറുതായി ചുമൽ കൂച്ചി കൊണ്ട് കിടക്കുന്നവൻ... ആദിയൊന്നു കണ്ണ് മിഴിച്ചു അവനെ തന്നെ നോക്കി കിടന്നു പോയി.....

ശരിക്കും ഉറങ്ങുകയാണെന്ന് തന്നെ വിചാരിച്ചത്.... കിസ്സ് പ്രതീക്ഷിച്ചു കിടക്കുകയാണെന്ന് അറിഞ്ഞിരുന്നില്ലല്ലോ.....
ഏറെ വൈകിയാണെങ്കിലും ഒന്ന് കൊടുക്കാൻ തോന്നിയത് നന്നായി.... ഇല്ലെങ്കിൽ മനോഹരമായ കണി കണ്ടുണർന്ന തന്റെ മോർണിംഗ് അടുത്ത് കിടക്കുന്നവൻ കുളമാക്കി കയ്യിൽ തന്നേനെ......


അങ്ങനെയൊന്ന് നടക്കാത്തതിന്റെ ആശ്വാസത്തിൽ ഒരു നെടുവീർപ്പോടെ അവൻ ബെഡിൽ എഴുന്നേറ്റിരുന്നു......
ബോഡി ഒന്ന് സ്‌ട്രെച് ചെയ്തു കൈകൾ നീളം വലിച്ചു കൊണ്ട് നേരെയിരുന്നു അവൻ ബെഡിൽ കിടക്കുന്നവനെ നോക്കി........

" അതെന്തായാലും ചീറ്റി.. ഇനിയിപ്പോൾ നെക്സ്റ്റ് ടൈം നോക്കാം....ഇപ്പോൾ എഴുന്നേറ്റു ഫ്രഷ് ആവ്...ബ്രേക്ഫാസ്റ് കഴിഞ്ഞയുടനെ എനിക്കിറങ്ങണം....... "

" ഓഹ്.... എനിക്കു കുറച്ചു നേരം കൂടി ഉറങ്ങണം ആദീ..... "


ആദി പറയുന്നത് കേട്ടതെ അവൻ കംഫര്റിനടിയിലേക്ക് നുഴഞ്ഞു കയറിയിരുന്നു....
ആദിയുടെ നിർബന്ധം കാരണം രാത്രിയിലെ കുളിയും വൃത്തിയാക്കലുമൊക്കെ കഴിഞ്ഞു കിടന്നപ്പോൾ തന്നെ ഒരുപാട് നേരം ആയി.......
ഇപ്പോൾ എഴുന്നേൽക്കുന്നതും അതേ നീറ്റ് ഫ്രീക്കന്റെ കൂടെയാണ്.... രാവിലെ തന്നെ വീണ്ടും കുളിക്കാൻ പറയും......

ലൂക്കിന്റെ കണക്കിൽ നേരം പുലർന്നു വരുന്നതേയുള്ളു.....ഈ നേരം എഴുന്നേറ്റു പല്ല് തേക്കുന്നതും കുളിക്കുന്നതുമൊന്നും അവന് ചിന്തിക്കാൻ കഴിയാത്ത കാര്യം ആണ്......


" ഞാൻ നല്ല Tired ആണ്.... I wanna sleep more...... "


മുഖത്ത് എന്തെന്നില്ലാത്ത ക്ഷീണം വരുത്തി കണ്ണുകൾ പാതിയടച്ചു കൊണ്ട് അവൻ ആദിയിൽ നിന്ന് തിരിഞ്ഞു കണ്ണുകൾ അടച്ചു കിടന്നു.....

ആദി വിളിക്കരുതേ എന്നായിരുന്നു പ്രാർത്ഥന.. കുറച്ചു നിമിഷങ്ങൾ കഴിഞ്ഞിട്ടും അനക്കമൊന്നും കേൾക്കാതെ വന്നതും പതിയെ കണ്ണുകൾ തുറന്നു നോക്കാൻ തുടങ്ങിയ നേരം തന്റെ പിന്നിൽ ബെഡിൽ ഭാരം അമരുന്നത് അവൻ അറിഞ്ഞിരുന്നു....


തുറന്ന കണ്ണുകളെ അത്പോൽ ഇറുക്കി അടച്ചു കൊണ്ട് അവൻ അനങ്ങാതെ കിടന്നു.......

" നല്ല ക്ഷീണം തോന്നുന്നുണ്ടോ നിനക്ക്... "


തൊട്ട് പിന്നിൽ കാതിൽ ചുണ്ടുകൾ ഉരസി നീങ്ങവേ അറിഞ്ഞ ശബ്ദം... കണ്ണുകൾ അടച്ചു കിടന്നവൻ തോളൊന്ന് വെട്ടിച്ചു കൊണ്ട് മെല്ലെ കണ്ണുകൾ തുറന്നു.......

" ഹ്മ്മ്... നല്ല ക്ഷീണം തോന്നുന്നുണ്ട്..... "


പിന്നിലേക്ക് തിരിഞ്ഞു നോക്കാതെ തന്നെ... എന്നാൽ സ്വരത്തിൽ ആവോളം അവശത നിറച്ചു വെച്ചൊരു മറുപടി.....
അഭിനയം ആണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ ആദിയുടെ ചുണ്ടിൽ ചെറു ചിരി വിടർന്നു.......


" ഓക്കേ.... വയ്യെങ്കിൽ നീ ഇവിടെ തന്നെ കിടന്നോ... ഞാൻ കഴിച്ചിട്ട് ഇറങ്ങുകയാണ്... കിരണിനോട് പറഞ്ഞേക്കാം.. റസ്റ്റ്‌ എല്ലാം കഴിഞ്ഞു പോകാൻ നേരം വീട് പൂട്ടിയിട്ട് കീ അവനെ ഏൽപ്പിച്ചാൽ മതി..... "


ചെറു ചിരിയോടെ ആദി പറഞ്ഞ വാക്കുകൾ.... കണ്ണുകൾ തുറന്നു കിടന്നവൻ കഴുത്ത് മാത്രം പിന്നിലേക്ക് തിരിച്ചു തനിക്ക് പിന്നിൽ കൈകൾ തലയിൽ കുത്തി കിടക്കുന്നവനെ ഒന്ന് തുറിച്ചു നോക്കി.......

ക്ഷീണം ആണെന്ന് പറയുമ്പോൾ പാവം തോന്നി തന്നെ ചേർത്ത് പിടിക്കുമെന്നും കെട്ടിപിടിച്ചു കുറച്ചു നേരം കൂടെ കിടക്കുമെന്നും ആ ഗ്യാപ്പിൽ കുറച്ചു നേരം കൂടി ഉറങ്ങാമെന്നുമൊക്കെ ചിന്തിച്ചിരുന്ന താൻ ആരായി.....?


കൂടെ നടന്നു സകല കള്ളത്തരങ്ങളും തെണ്ടി കണ്ട് പിടിച്ചു കളഞ്ഞു... ഇനി വരുതിയിൽ നിർത്തണമെങ്കിൽ പുതിയ അടവുകൾ കണ്ട് പിടിക്കണം......

ലൂക്കിന്റെ കണ്ണുകൾ ഒന്ന് കൂർത്തു.... അതിനനുസരിച്ചു ആദിയുടെ ചുണ്ടുകളും വിടർന്നു........

" ശരിയെന്നാ..... "


ലൂക്കിനെ നോക്കി പറഞ്ഞു കൊണ്ട് ബെഡിൽ നിന്ന് ഉയർന്നതും അവന്റെ കയ്യിൽ പിടി വീണിരുന്നു.....സംശയത്തോടെ തിരിഞ്ഞു നോക്കുന്ന നേരം തന്നെ ലൂക്ക് അവനെ തിരികെ ബെഡിലേക്ക് വലിച്ചിട്ടു.......


ബാലൻസ് കിട്ടാതെ അവന്റെ ദേഹത്തേക്ക് അമരുമ്പോഴും വേദനിപ്പിക്കാതെ ബെഡിന് ഇരു വശത്തും മുട്ടു കുത്തിയവൻ ബാലൻസ് ചെയ്തു നിന്നു......
ചെറു ചിരിയോടെ തന്നെ നോക്കി കിടക്കുന്നവനെ കണ്ണുകൾ കൂർപ്പിച്ചൊരു നോട്ടം നൽകി എഴുന്നേൽക്കാൻ ശ്രമിച്ചതും അതിനും സമ്മതിക്കില്ലെന്ന പോൽ ലൂക്കിന്റെ കൈകൾ അവന്റെ പുറത്തു അമർന്നിരുന്നു.......


" ഇവിടെ കിടക്ക്... കുറച്ചു നേരം കഴിഞ്ഞിട്ട് പോകാം...... "

ചെറിയൊരു കുറുമ്പോടെ തന്നോട് പറയുന്നവനെ ആദിയൊന്നു നെറ്റി ചുളിച്ചു കൊണ്ട് നോക്കി....
ചെറുതായി അമർന്നിരിക്കുന്ന കൈകൾ ആണ്.... ആദിക്ക് ഒന്ന് ശ്രമിച്ചാൽ ഈസി ആയി അവനിൽ നിന്ന് അകന്നു മാറാം.....

എങ്കിലും........
അതിന് ശ്രമിക്കാതെ മുഖത്തൊരു ഗൗരവം വരുത്തി കൊണ്ടവൻ അവനിരുവശവും കൈകൾ കുത്തി കിടന്നു.........

" എനിക്കു പോകേണ്ടേ.... "


അതേ ഗൗരവത്തോടെ തന്നെ ആദി അവനെയൊന്ന് നോക്കി......

" ഇന്ന് തന്നെ പോണോ ആദീ..... "


നേരത്തെ പറഞ്ഞിരുന്നതാണ്.... കേട്ടപ്പോൾ ചെറു വിഷമത്തോടെ ആണെങ്കിലും തല കുലുക്കി സമ്മതിച്ചതുമാണ്......
എങ്കിലും..... ഇനിയും കുറച്ചു മണിക്കൂറുകൾ മാത്രമേ തമ്മിൽ ഇങ്ങനെ അടുത്തിരിക്കാൻ കഴിയൂ... എന്ന ചിന്ത ഉള്ളിൽ കടന്നതും വല്ലാത്തൊരു നോവ് പോലെ.......
തമ്മിൽ അത്രയും ചേർന്ന കുറച്ചു നിമിഷങ്ങൾ കടന്നു പോയതോടെ ഒരു നിമിഷം പോലും തമ്മിൽ പിരിയാൻ കഴിയാത്തൊരു അവസ്ഥയിലേക്ക് തന്റെ ഹൃദയം മാറുന്നത് ലൂക്ക് അറിഞ്ഞിരുന്നു......

ചെറു വിഷമത്തോടെ ചോദിക്കുന്നതിനൊപ്പം ആദിയെ അവൻ ഒന്ന് കൂടെ തന്നിലേക്ക് ചേർത്ത് അണച്ചു......

" പിന്നെ പോകാതെ... അർജെന്റ് ആയത് കൊണ്ടല്ലേ... കൂടിപ്പോയാൽ one week.... അതിനുള്ളിൽ ഞാൻ തിരിച്ചു വരും....... "

ആദി അവന്റെ കവിളിൽ മെല്ലെയൊന്ന് മുത്തി മാറി... അപ്പോഴും ലൂക്കിന്റെ മുഖം തെളിഞ്ഞിരുന്നില്ല... അവന്റെ മനസ്സിൽ കഴിഞ്ഞ രാത്രി സെബാൻ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു.......

ഓസ്‌ട്രെലിയയിലേക്കാണ് ആദി പോകുന്നത്....
അതും one week.....
എഴു രാവും പകലുകളും.... തമ്മിൽ കാണാതെ.....
മാർട്ടിനെ പോലെ ആദിയെ അത്രയും ദ്രോഹിച്ച ആളുകളുള്ള നാട്ടിൽ..... അവൻ തനിയെ.......

അന്നത്തെ ആദിയിൽ നിന്നും അവനൊരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് അറിയാം.... ഇന്നത്തെ ആദി എന്തിനെയും നേരിടാൻ കഴിവുള്ളവൻ ആണ്... ഒരിക്കലും മാർട്ടിനെ പോലെയുള്ളവരുടെ മുന്നിൽ തളർന്നു പോകില്ല അവൻ.... എങ്കിലും........

കേട്ടറിഞ്ഞ കഥകൾ ഉള്ളിൽ മായാതെ കിടക്കുന്നത് കൊണ്ടാകും എന്തിനോ.... അവന്റെ ഹൃദയത്തിൽ വല്ലാത്തൊരു ഭയം നിറഞ്ഞു........


" ബിസിനസ് മീറ്റിംഗ് തന്നെ അല്ലെ ആദീ...... "

ഉള്ളിലെ ഭയം പെരുകിയതും അവനിലെ ചിന്തകൾ സംശയമായി പുറത്തേക്ക് വന്നു....ആദി ഒരു ചിരിയോടെ അവനെ നോക്കി.........


" അതേ ബിസിനസ് ഡീൽ തന്നെ ആണ്...... "

ലൂക്കിന്റെ കണ്ണുകളിലെ ആധി അവൻ കണ്ടറിഞ്ഞിരുന്നു... അത് കൊണ്ട് തന്നെ അവനെ സമാധാനിപ്പിക്കാണെന്നോണം ചെറു ചിരിയോടെയാണവൻ പറഞ്ഞത്....... പക്ഷെ.......


ആ ചിരി.....
ആദിയിൽ തന്നെ നോട്ടമെയ്തു കിടന്നവന്റെ കണ്ണിൽ പതിഞ്ഞത് ആ ചിരിയാണ്.... മുൻപ് ഒരിക്കൽ മാർതയുടെ കാര്യം പറഞ്ഞപ്പോഴും ആദിയിൽ കണ്ടത് ഇതേ ചിരിയാണ്......
അന്ന് അതിന്റെ അർത്ഥം അവനറിയില്ലായിരുന്നു... ഇന്ന് അതിനർത്ഥം ഏറ്റവും നന്നായി മനസിലാകുന്നതും ലൂക്കിന് ആണ്.........


" സത്യം പറയ് ആദീ.... നീ മാർട്ടിനെ തേടിയാണോ പോകുന്നത്..... "

ലൂക്ക് അവന്റെ മുഖം തനിക്ക് നേരെ പിടിച്ചു വെച്ച് കണ്ണുകളിൽ തന്നെ നോക്കി ചോദിച്ചതും ആദി അവനിൽ നിന്ന് മാറി ബെഡിലേക്ക് മലർന്നു കിടന്നു.......

" മാർട്ടിനെ ഞാൻ ഇല്ലാതാക്കും ലൂക്കാ... ഒരിക്കലും ചെയ്യരുതാത്തോരു തെറ്റാണു അവൻ എന്നോട് ചെയ്തത്.....പക്ഷെ.... അതിന് മുൻപ് അവന് സ്വന്തം ആയതെല്ലാം ഞാൻ നശിപ്പിക്കും....എല്ലാം നഷ്ടപ്പെട്ടു സ്വന്തം ആയി ഒന്നുമില്ലാതെ നിസ്സഹായാനായി നിൽക്കുന്നവനെ എനിക്കു കാണണം... എങ്കിലേ എന്റെ ഉള്ളിലെ പക അടങ്ങൂ....... "

കഴിഞ്ഞ ഓർമകളിൽ എന്നത് പോലെ മുരണ്ടു കൊണ്ട് അവൻ പറയുന്നതൊക്കെ കേട്ടതും ലൂക്ക് ഒരു വല്ലായ്മയോടെ അവനെ നോക്കി.......

ആദിയുടെ ഉള്ളിലെ വേദന എത്രയെന്നു അവനറിയാം......
എങ്കിലും ഇനിയുമൊരു പ്രശ്നം ഉണ്ടായാൽ... അതിലൂടെ ആദിക്ക് എന്തെങ്കിലും സംഭവിച്ചാൽ... പറഞ്ഞു കെട്ടിടത്തോളം മിഖായേലിനെ പോലെ തന്നെ അപകടകാരിയാണ് മാർട്ടിനും......

പല തവണ... പല രീതിയിൽ ശ്രമിച്ചിട്ടും ആദിക്ക് ഇതുവരെയും തോൽപ്പിക്കാൻ കഴിയാതെ പോയ എതിരാളി......
സെബാൻ പറഞ്ഞതൊക്കെ ഓർക്കവേ ലൂക്കിന്റെയുള്ളിൽ ഭയമേറി......


എല്ലാം മറന്നു കളഞ്ഞൂടെ... എന്നൊരു ചോദ്യം അവന്റെ തൊണ്ടകുഴിയിൽ വന്നു തറഞ്ഞു നിന്നു... ആദിയുടെ പ്രതികരണം ഭയന്നു മാത്രം അവനത് ചോദിച്ചില്ല..........


എങ്കിലും ലൂക്കിന്റെ മാറി മറിഞ്ഞ മുഖ ഭാവത്തിൽ നിന്നും അവന്റെ ഉള്ളിൽ ഉള്ളത് മനസിലാക്കിയെടുത്തെന്നോണം ആദി അവനിലേക്ക് തിരിഞ്ഞു ലൂക്കിന്റെ കവിളിൽ തന്റെ കൈകൾ ചേർത്തു.........


" ഞാൻ അവഗണിച്ചു വിട്ടാൽ അവനെന്നെ സമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കില്ല ലൂക്കാ... അതുകൊണ്ടാണ്..... അല്ലെങ്കിൽ അതുപോലൊരു കാര്യം ഞാൻ മറവിക്ക് വിട്ട് കൊടുക്കുമായിരുന്നു.....
നീ പേടിക്കണ്ട... ഞാനിപ്പോൾ പോകുന്നത് അവനെ തേടിയല്ല...... അവിടെ വെച്ച് ഞാൻ അവനെ ഒന്നും ചെയ്യില്ല.... എന്നെ അവൻ ദ്രോഹിച്ചത് അവന്റെ നാട്ടിൽ വെച്ചാണ്... ഞാൻ അവനെ ഇല്ലാതാക്കുന്നത് ഇവിടെ....എന്റെ നാട്ടിൽ വെച്ചായിരിക്കും.... ഇവിടെ എത്തിക്കും ഞാൻ അവനെ......അതിന് മുന്നേ അവിടുത്തെ അവന്റെ സാമ്രാജ്യം തന്നെ ഞാൻ ഇല്ലാതാക്കും...... "


വാശി നിറഞ്ഞ വാക്കുകൾ... കണ്ണുകളിൽ തെളിഞ്ഞു കാണുന്ന പക....
ഇതൊന്നും ലൂക്കിന് പരിചിതമില്ലാത്ത ഭാവം ആണ്....ടെൻഷനും അൽപ്പം ഭയവും അതിലേറെ അത്ഭുതവും കലർന്ന ഭാവത്തോടെ അവൻ ആദിയെ നോക്കി........

" ഇതൊക്കെ എങ്ങനെ ചെയ്യുമെന്നാണ്...? നിന്റെ മനസിൽ എന്താണ്.....?... "

" ഒന്നുമില്ല...... "

സംശയത്തോടെ ചോദിച്ചതും ഒരു നെടുവീർപ്പോടെ ആദി പറഞ്ഞ വാക്കുകൾ.... ലൂക്കിന്റെ മുഖം മങ്ങി.......

ആദിയുടെ മനസിൽ എല്ലാത്തിനും വ്യക്തമായ പ്ലാനുകൾ ഉണ്ടെന്ന് അവനറിയാം.... തന്നോട് പറയാതെ ഒഴിഞ്ഞു മാറുന്നതാണെന്നും......
ഇത്രയുമൊക്കെ ആയിട്ടും ആദി തന്നോട് ഇപ്പോഴും പലതും മറച്ചു വെയ്ക്കുന്നുവെന്നത് അവനെ കുറച്ചൊന്നുമല്ല സങ്കടപെടുത്തിയത്.........

പരാതി പറയാനൊന്നും അവൻ കൂട്ടാക്കിയില്ല.... ഒന്നും തന്നെ ചോദിക്കാനും നിന്നില്ല... ഉള്ളിൽ തോന്നിയതെല്ലാം അത്പോൽ ഉള്ളിൽ തന്നെ ഒതുക്കി കൊണ്ടവൻ ബെഡിൽ എഴുന്നേറ്റു ഇരുന്നതും.......


" ഞാൻ ഒരു കാര്യം പറഞ്ഞാൽ അത് നീ മനസിൽ തന്നെ വെയ്ക്കുമോ ലൂക്കാ...... "

പിന്നിൽ നിന്നും കേട്ട ആദിയുടെ ശബ്ദം... ലൂക്ക് ഒരു അത്ഭുതത്തോടെ ബെഡിൽ കിടക്കുന്നവനെ തിരിഞ്ഞു നോക്കി.......

" ഓഫ്‌കോർസ്.... ഞാൻ ആരോടും പറയില്ല... എന്താണ് കാര്യം വേഗം പറയ്...... "

ലൂക്കിൽ നിറഞ്ഞു നിന്നത് ആകാംഷ ആയിരുന്നു... ആവേശത്തോടെ ചോദിച്ചു കൊണ്ടവൻ അതേപോലെ ബെഡിലേക്ക് തിരിഞ്ഞു ആദിയുടെ ദേഹത്തേക്ക് അമർന്നിരുന്നു.......


ആദി ആദ്യമായി തന്നോട് ഷെയർ ചെയ്യുന്ന രഹസ്യം.... കൗതുകം ആയിരുന്നു അവനിൽ നിറയെ... വലിയൊരു ഗൗരവം നിറഞ്ഞ ഭാവത്തോടെ അതിലേറെ ആകാംഷയോടെ ആണ് അവൻ ആദി തന്നോട് പറയുന്നതൊക്കെയും കേട്ടിരുന്നതും..........

" ഓഹ്.... അങ്ങനെ ആണല്ലേ... എങ്കിൽ കുഴപ്പമില്ല നീ പൊയ്ക്കോ.... ഇവിടുത്തെ കാര്യം ഞാൻ നോക്കിക്കോളാം....... "


എല്ലാം കേട്ട് കഴിഞ്ഞതും ആവേശത്തോടെ വിളിച്ചു കൂവുന്നവനെ ആദി ഒരു ചിരിയോടെ തന്നിലേക്ക് ചേർത്തു പിടിച്ചു........

" വിളിച്ചു കൂവി നടക്കരുത് ആരോടും...... "


" ഞാൻ ആരോടും പറയില്ല....നീയിത് ആരോടൊക്കെ പറഞ്ഞിട്ടുണ്ട്.....? "

ആദിയുടെ പറഞ്ഞതിന് ഒരു മറു ചോദ്യം ചോദിച്ചു കൊണ്ട് അവൻ ആദിയെ നോക്കി......

" ആരോടും പറഞ്ഞിട്ടില്ല... ശിവയ്ക്കും Ray ക്കുമൊന്നും അറിയില്ല....കഴിഞ്ഞ ദിവസത്തെ മീറ്റിങ്ങിൽ തീരുമാനിച്ചു എടുത്തതാണ്.... നീയായിട്ട് ഇനിയാരെയും അറിയിക്കരുത്........ "


ആദി പറഞ്ഞത് കേട്ടതും ലൂക്കിന്റെ കണ്ണുകൾ വിടർന്നു.....
കഴിഞ്ഞ ദിവസം ആദിക്കൊപ്പം മിഖായേലിന്റെ കോട്ടയിൽ പോയപ്പോൾ അവിടെ വെച്ച് നടന്ന മീറ്റിംഗ് ഇതിനെ പറ്റിയായിരുന്നു........


മിഖായേലിനും അവന്റെ ഗാർഡസിനും മാത്രം അറിയുന്ന രഹസ്യം.... ശിവയോടോ റേയ്‌ചെനോടോ പറയാതെ ആദി ഉള്ളിൽ സൂക്ഷിക്കുന്ന രഹസ്യം... ഇപ്പോൾ തനിക്കും അറിയാം..... അവൻ അത് തന്നോടും ഷെയർ ചെയ്തിരിക്കുന്നു.......


" അപ്പോൾ ഞാനും MK യുടെ കൂട്ടത്തിൽ ആയി അല്ലെ ആദി... ഞാനും ബ്ലാക്ക് സ്‌ക്വാഡ്സ്നെ പോലെ നിന്റെ സീക്രട്സ് അറിയുന്ന ആളായല്ലേ.....ഞാൻ ഇനി ശരിക്കും അവരുടെ കൂടെ കൂടട്ടെ... കിരണിനെ പോലെ... "


ലൂക്കിന്റെ കണ്ണുകൾ സന്തോഷത്താൽ തിളങ്ങി... ആദി പറഞ്ഞ കാര്യത്തിന്റെ ഗൗരവത്തെക്കാൾ അവന് ആദി തന്നോടും ആ രഹസ്യം പങ്ക് വെച്ചതായിരുന്നു ഇമ്പോര്ടന്റ്റ്‌ ആയി തോന്നിയത്.......
അവന്റെ ഉത്സാഹം നിറഞ്ഞ വാക്കുകൾ കേൾക്കെ ആദി ഒരു നിശ്വാസത്തോടെ അവനെ നോക്കി.......

" അത് നീ വിചാരിക്കുന്നത് പോലെ നല്ലൊരു ലോകം അല്ല ലൂക്കാ... ബ്ലാക്ക് സ്ക്വാട്സും മിഖായേലും ആ സ്ഥലവും.... അതൊന്നും നിന്നെ പോലൊരാൾക്ക് പറ്റിയ ഇടമല്ല... ഒരിക്കലും വന്നു പെട്ടു പോകരുത്... ഞാൻ ആ മാസ്ക് അണിയുന്നത് ഇഷ്ടം ഉണ്ടായിട്ടല്ല... ചിന്നുവിന് വേണ്ടി മാത്രം ആണ്... അത് നടന്നു കഴിഞ്ഞാൽ എല്ലാം അവസാനിപ്പിക്കണം...നിന്നോടിപ്പോൾ ഞാൻ ഇതൊക്കെ പറഞ്ഞു തന്നതെന്താണെന്ന് വെച്ചാൽ നീയൊന്ന് കരുതിയിരിക്കാൻ വേണ്ടിയാണ്... അങ്ങനൊരു സമയം മുന്നിൽ വരുമ്പോൾ നീ ഭയപ്പെടാതിരിക്കാൻ....... "


ആദി ഒന്ന് പറഞ്ഞു നിർത്തി കൊണ്ട് തനിക്ക് അടുത്ത് കിടക്കുന്നവനെ നോക്കി.. അവന് നേരെ തിരിഞ്ഞു കിടന്നു കൊണ്ടവൻ ലൂക്കിന്റെ കവിളിൽ കൈ ചേർത്തു........


" ഒരിക്കലും അവർക്ക് മുന്നിൽ ഭയപ്പെടരുത് ലൂക്കാ.... നമ്മുടെ കണ്ണിൽ കാണുന്ന ഭയമാണ് അവർ മുതലെടുക്കുന്നത്.... എത്ര ഭയപ്പെടുത്താൻ നോക്കിയാലും ഉള്ളിൽ എത്ര ഭയമുണ്ടായാലും പുറമെ കാണിക്കാതെ ധൈര്യം ഭാവിച്ചു നിന്ന് നോക്ക്... അവർ പതറി പോകും... ആ ഒരു നിമിഷം നിനക്ക് മുന്നിൽ രക്ഷപെടാനുള്ള മാർഗവും തെളിയും.....
ഒന്നും സംഭവിക്കില്ല....
My eagle eyes will always be with you......... "

പാതി തമാശയോടെ ആണെങ്കിലും ആദി പറഞ്ഞതൊക്കെയും അവൻ ശ്രദ്ധയോടെ മൂളി കേട്ടു.......
ആദി അവനെ ഒന്ന് നോക്കി.... ചേർന്നു കിടക്കുന്നുണ്ടെങ്കിലും അവന്റെ ചിന്തകൾ മുഴുവൻ മറ്റെവിടെയോ ആണെന്ന് തന്നെ ആദിക്ക് തോന്നി......

കണ്ണുകളിൽ നേരത്തെ കണ്ട കൗതുകം ഇപ്പോൾ ഇല്ല... ആകാംഷയും ആവേശവും തീരെയില്ല... പകരം മറ്റെന്തോ ഭാവം ആണ് അവനിൽ............

" നിനക്ക് പേടിയാകുന്നുണ്ടോ...... "

ആദി അവനെയൊന്ന് മെല്ലെ തട്ടി കൊണ്ട് ചോദിച്ചതും ലൂക്ക് അവനെ മുഖമുയർത്തി ഒന്ന് നോക്കി......

" എനിക്കു പേടിയൊന്നുമില്ല.... ഞാൻ മിഖായേലിന്റെ ബോയ്ഫ്രണ്ട് ആണ്... അത് പോലെ ആവില്ലെങ്കിലും ഞാനും അത്രയ്ക്ക് മോശം ഒന്നും അല്ല..... ഒരു വെടിക്കുള്ള മരുന്നൊക്കെ എന്റെ കയ്യിലും ഉണ്ട്....... "

തന്റെ കവിളിൽ ഒന്ന് തോണ്ടി ചെറു പുച്ഛത്തോടെ ചുണ്ട് കോട്ടി പറയുന്നവൻ.... ചെറിയ കുട്ടികൾ സ്കൂളിൽ പോയി അച്ഛൻ പട്ടാളത്തിൽ ആണ്... അമ്മാവൻ പോലീസിൽ ആണ് എന്നൊക്കെ പറഞ്ഞു വീരവാദം മുഴക്കുന്നത് പോലെ ആണ് പറയുന്നത്.........

മിഖായേലിന്റെ ബോയ് ഫ്രണ്ട് ആണ് പോലും... അതും പറഞ്ഞു വിരട്ടാൻ നോക്കുന്നത് തന്നെ തന്നെയും.......


" ഈ മിഖായേൽ ആളത്ര നല്ലതൊന്നും അല്ല... അറിഞ്ഞു വെച്ചിട്ടാണോ ഇരുന്നു തള്ളുന്നത്.....? "


ആദി പൊട്ടിവന്നൊരു ചിരി കടിച്ചു പിടിച്ചു കൊണ്ട് അവനെ നോക്കി.... തന്നെ പരിഹസിച്ചു കൊണ്ടുള്ളതാണെന്ന് എളുപ്പത്തിൽ തന്നെ മനസിലായെങ്കിലും തോറ്റു കൊടുക്കില്ലെന്നൊരു ഭാവം ആയിരുന്നു ലൂക്കിലും.......


" So What...... എങ്ങനെ ആയാൽ എന്താണ്....?
Still...... I like him........ "

ഒരു കെറുവോടെ പറഞ്ഞു കൊണ്ടവൻ ആദിയുടെ ദേഹത്തേക്ക് ചേർന്നു കൊണ്ട് അവനെ ഹഗ് ചെയ്തു കിടന്നതും ആദിയുടെ കണ്ണുകൾ ഒന്ന് ചുരുങ്ങി.......
Lookk ന്റെ മറുപടി ഇഷ്ടപെടാത്തതിന്റെ മുഷിച്ചിൽ അവനിൽ നിറഞ്ഞിരുന്നു........


" ഓഹോ... You like him.....? Then What about me.....? എന്നെ ഇഷ്ടം അല്ലെ.... നിനക്ക് മിഖായേലിനെ ആണോ ഇഷ്ടം... Arthur നെയാണോ ഇഷ്ടം... അതോ എന്നെയാണോ ഇഷ്ടം.... എനിക്കിപ്പോൾ അറിയണം......... "


ആദി ഒരു ഇഷ്ടക്കേടോടെ ചോദിച്ചു നിർത്തിയതും ലൂക്ക് ഒന്ന് അമ്പരന്ന് പോയിരുന്നു.....
ആദിയുടെ ചോദ്യം....കുശുമ്പ് കൊണ്ട് കുത്തി വീർത്ത അവന്റെ മുഖം...... അവന് ചിരി വന്ന് പോയി.......

ആദിയിൽ തന്നെ നോട്ടമെയ്തു കിടക്കെ പണ്ടേതോ സിനിമയിൽ തിലകൻ ചേട്ടൻ പറഞ്ഞൊരു ഡയലോഗ് ആണ് അവന് ഓർമ വന്നത്.........

#സൈക്കോസിസത്തിന്റെ പല അവസ്ഥന്തരങ്ങളും കണ്ടിട്ടുണ്ട്... But.... ഇതുപോൽ ഭയാനകരമേറിയൊരു അവസ്ഥ... ആദ്യമായി കാണുകയാണ്......#

അത്പോലെ തന്നെ ആണ് അവന് ആദിയെ കണ്ടപ്പോൾ തോന്നിയതും...
പല രീതിയിൽ ഉള്ള കുശുമ്പുകൾ കണ്ടിട്ടുണ്ട്... But.... ഇത്പോലെ സ്വന്തം ക്യാരക്റ്ററിനോട് തന്നെ കുശുമ്പ് തോന്നിപോകുന്നൊരു മുതലിനെ അവൻ ആദ്യമായി കാണുകയായിരുന്നു.......

ചുണ്ടിൽ പൊട്ടി വന്ന ചിരി കടിച്ചു പിടിച്ചു കൊണ്ട് അവൻ ആദിയെ നോക്കി....എന്തായാലും ഇത്രയും കഷ്ടപ്പെട്ട് ചോദിച്ചു പോയതല്ലേ.... മറുപടി കൊടുക്കാതിരിക്കുന്നത് എങ്ങനെ.......?

" മിഖായേലും ആർതറും ഒന്നുമല്ല... എനിക്കു പ്രണയം തോന്നിയത് ആദിയോട് ആണ്.... ആദിയോട് മാത്രം..... "

അവനൊരു ചിരിയോടെ ആദിയുടെ കവിളിൽ തന്റെ കൈ ചേർത്തു.....തിരികെ അതേ ചിരിയോടെ തന്നെ ചേർത്ത് പിടിച്ചു കിടക്കുന്നവനെ അവനൊന്നു നോക്കി......

മിഖായേലിന്റെ ക്രൂരമായ ഭാവങ്ങളോ... Arthur ന്റെ പുറം മോടികളോ ഇല്ലാത്ത ...നിഷ്കളങ്കമായി ചിരിക്കാനും അതിലേറെ നിഷ്കളങ്കമായി സംസാരിക്കാനും മാത്രം അറിയാവുന്ന സാധാരണക്കാരനായ ആദി.....

ഒരു പക്ഷെ കേൾക്കുന്നവർക്ക് അതിശയം തോന്നിയേക്കാം... കാരണം Arthur William ന്റെ ഉള്ളിലെ ഈയൊരു സൈഡ് ലൂക്ക മാത്രമേ കണ്ടിട്ടുള്ളു... അവൻ മാത്രമേ കാണാൻ ശ്രമിച്ചിട്ടുള്ളു.....

" സന്തോഷം ആയോ... "

തനിക്ക് അരികിൽ കിടക്കുന്നവന്റെ മൂക്കിൻ തുമ്പിൽ തട്ടിക്കൊണ്ടു അവൻ ചോദിച്ചതും ആദി ഒരു ചിരിയോടെ അവനെ നോക്കി മെല്ലെ കണ്ണ് ചിമ്മി......

.

" എന്നെ സന്തോഷിപ്പിക്കാൻ നീയിത്രയും പറഞ്ഞതല്ലേ... ഞാൻ പിന്നെ സന്തോഷിക്കാതിരിക്കുന്നത് എങ്ങനെ.....? "


" ഓഹോ....അപ്പോൾ സന്തോഷിപ്പിച്ചതിനു പകരം ആയിട്ട് എനിക്കെന്ത് തരും.... "


ആദി പറഞ്ഞതിന് മറുപടിയായി ലൂക്ക് ഒരു കുറുമ്പോടെ ചോദിച്ചതും ആദി അവനിലേക്ക് തിരിഞ്ഞു കിടന്നു ഒരു കൈ തലയിൽ താങ്ങി കൊണ്ട് അവനെ നോക്കി.......

" എന്ത് വേണം....?

അതുപോലൊരു ചോദ്യം തന്നെ ആയിരുന്നു അവനും...ലൂക്കും അത്പോലെ ഒരു ചോദ്യ ഭാവത്തിൽ അവനെ നോക്കി.......

" എന്ത് തരും.....? "

" നിനക്കെന്ത് വേണം......? "

" നീ എന്ത് തരും.....? "

" നീ പറ നിനക്കെന്ത് വേണം......? "

" എന്തെങ്കിലും താടാ പട്ടീ...... "

ആദി വീണ്ടും അത് തന്നെ ചോദിച്ചു നിൽക്കുന്നത് കണ്ടതും ലൂക്ക് ഒരു ഇഷ്ടക്കേടോടെ അവനെ കൂർപ്പിച്ചു നോക്കി.....
ആദിയുടെ ചുണ്ടിൽ ചെറു ചിരി വിടർന്നു......
ലൂക്കയെ ഇങ്ങനെ കളിപ്പിക്കുന്നതും ദേഷ്യം പിടിപ്പിക്കുന്നതുമൊക്കെ അവന് ഇഷ്ടമുള്ള കാര്യങ്ങൾ ആണ്........

ദേഷ്യത്തോടെ തന്നിൽ നിന്ന് അകന്നു മാറുന്നവനെ അത്പോൽ തന്നെ വേദനിപ്പിക്കാതെ ദേഹത്തേക്ക് വലിച്ചിട്ടു ഒന്ന് മറിഞ്ഞു കൊണ്ടവൻ ലൂക്കിന് മുകളിലായി കൈകൾ കുത്തി കിടന്നു............

" ഒരുമ്മ തരട്ടെ കുട്ടാ...... "

ചിരി കടിച്ചു പിടിച്ചു കൊണ്ട് ആദി ചോദിച്ച ചോദ്യം... ലൂക്ക് ഒരു അയ്യേ ഭാവത്തോടെ അവനെ നോക്കി.....

" ഏഹ്ഹ്.... എഴുന്നേറ്റ് പോടാ കോപ്പേ..... "

ദേഷ്യത്തിൽ പറയുന്നതിനൊപ്പം ആദിയുടെ തോളിൽ തന്നെ നല്ലൊരിടിയും കൊടുത്തിരുന്നു അവൻ...എന്നിട്ടും ഇളിച്ചു കൊണ്ട് തന്നിൽ ചേർന്ന് കിടക്കുന്നവനെ കാണെ.... തള്ളി മാറ്റി എഴുന്നേൽക്കാൻ ശ്രമിച്ചതും അതിന് മുന്നേ ആദിയുടെ ചുണ്ടുകൾ ലൂക്കിന്റെ കവിളിൽ പതിഞ്ഞിരുന്നു.......


അവന്റെ ദേഹത്തേക്ക് മുഴുവൻ ഭാരവും കൊടുത്തു കവിളിൽ അമർത്തി ചുംബിച്ചു കൊണ്ട് അവൻ അനങ്ങാതെ കിടന്നു..... ലൂക്കും ഒരു കയ്യാൽ അവനെ ചുറ്റിപിടിച്ചിരുന്നു........

ഏതാനും കുറച്ചു നിമിഷങ്ങൾ.....

ആ നേരം കൊണ്ട് തന്നെ ശരീരത്തിൽ ഉണ്ടായിരുന്ന ക്ഷീണം കണ്ണുകളിലേക്കും പടർന്നു.... ഇരുവരുടെയും കണ്ണുകൾ ഒരുപോലെ അടഞ്ഞു പോയി..... എന്നാൽ അത് നല്ലൊരു മയക്കത്തിലേക്ക് പോകുന്നതിനു മുന്നേ തന്നെ രാവിലത്തെ ആ സുഖമുള്ള ഉറക്കത്തെ മുറിച്ചു കൊണ്ട് ആദിയുടെ ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം അവിടമാകെ മുഴങ്ങി .......


നേരിയൊരു നീരസത്തോടെയാണ് അവൻ കണ്ണുകൾ തുറന്നത്.. ആദിയെ മയക്കി ഒരു ഉറക്കം തട്ടി കൂട്ടിയെടുത്തത് തുടക്കത്തിൽ തന്നെ മുറിഞ്ഞു പോയതിന്റെ നീരസത്തിൽ ആയിരുന്നു ലൂക്കും.....

" ആരാ ആദീ..... "

ബെഡ് ടേബിളിൽ ഇരുന്ന ഫോൺ കൈ നീട്ടി എടുത്തു നോക്കുന്നവനോട്‌ ഒരു സംശയത്തോടെ അവൻ ചോദിച്ചതും.......

" Ray ആണ്.... "

സ്‌ക്രീനിൽ തെളിഞ്ഞു കാണുന്ന പേര് അവൻ ലൂക്കിന് നേരെ തിരിച്ചു കാണിച്ചു... Call അറ്റൻഡ് ചെയ്തു ചെവിയോട് അടുപ്പിക്കുമ്പോഴും Ray.. ഇത്രയും രാവിലെ വിളിക്കുന്നത് എന്തിനെന്നൊരു ചിന്ത അവനിൽ ഉണ്ടായിരുന്നു......

" Ray....? "

....................


" What... ഇവിടെയോ.....? "

ഫോണിലൂടെ റൂണി പറഞ്ഞ മറുപടി കേട്ടതും ആദി ബെഡിൽ എഴുന്നേറ്റിരുന്നു കൊണ്ട് ബാൽക്കണിയിലേക്ക് നോക്കി......

" എന്താണ്...? "

" Wyt.. ഞാനിപ്പോൾ വരാം.... "


അടുത്ത് ഇരുന്നവന്റെ ചോദ്യത്തിന് ഫോൺ ചെവിയിൽ നിന്ന് മാറ്റി മറുപടി കൊടുത്തു കൊണ്ട് അവൻ ബെഡിൽ നിന്നിറങ്ങി ബാൽക്കണിയിലേക്ക് നടന്നു... ലൂക്ക അപ്പോഴും ഒന്നും മനസിലാകാതെ ബെഡിൽ തന്നെ ഇരിക്കുകയായിരുന്നു......

" എവിടെ....? "

ഗ്ലാസ് ഡോർ കടന്നു വന്നവൻ ബാൽക്കണിയിലെ കൈ വരിയിൽ ചാരി നിന്ന് കൊണ്ട് ഗേറ്റ്ന് വെളിയിലേക്ക് എത്തി നോക്കിയതും......

" അവിടെയല്ല ഇവിടെ.... ഇങ്ങോട്ട് നോക്ക്... മുറ്റത്തേക്ക്..... "

ഫോണിലൂടെ വന്ന റൂണിയുടെ ശബ്ദം... ആദി മുകളിൽ നിന്ന് കൊണ്ട് താഴേക്ക് നോക്കിയതും മുറ്റത് നിർത്തിയിട്ടിരിക്കുന്ന റൂണിയുടെ കാർ അവൻ കണ്ടിരുന്നു....
കാറിനു മുന്നിൽ ചാരി നിൽക്കുന്ന റൂണിയും... അടുത്ത് തന്നെ ഉറക്കം തൂങ്ങി നിൽക്കുന്ന ശിവയും.....

ശിവയുടെ ഡ്രസ്സ്‌ കണ്ടപ്പോൾ തന്നെ ഉറക്കപ്പായയിൽ നിന്ന് റൂണി പിടിച്ചു കൊണ്ട് വരുന്ന വഴിയാണെന്ന് ആദിക്ക് തോന്നി......


" നിങ്ങൾ എന്താണ് ഇവിടെ....? "

അവനൊരു സംശയത്തോടെ താഴെ നിൽക്കുന്നവനെ നോക്കി.......


" അവന്റെ അമ്മൂമ്മേനെ കെട്ടിക്കാൻ.. ഒന്നിറങ്ങി വരാൻ പറ.. ആ തെണ്ടിയോട്..... "

ഫോണിലൂടെയുള്ള ശിവയുടെ ശബ്ദവും അവൻ കേട്ടിരുന്നു... ഉറക്കം മുറിഞ്ഞതിന്റെ ദേഷ്യത്തിൽ ആണ് ആള്... മുകളിൽ നിൽക്കുന്ന ആദിയെ അവൻ കണ്ടിട്ടുമില്ല....
ശിവയുടെ സംസാരം കേട്ട് മുഖം കറുപ്പിച്ചു നിൽക്കുന്ന ആദിയെ കണ്ടതും റൂണി അവനോടൊന്നും പറയാൻ പോയതുമില്ല......


എന്തായാലും ഇറങ്ങി വരുമ്പോൾ കിട്ടും.. അപ്പോൾ കുറച്ചു കനത്തിൽ തന്നെ കിട്ടിക്കോട്ടേ... രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിച്ചതിനു ഇവിടം വരെ തന്നെ കണ്ണ് പൊട്ടുന്ന ചീത്ത വിളിച്ചവന് കൊടുക്കാൻ ഇതിലും നല്ല പണിയൊന്നും റൂണിയുടെ മുന്നിൽ ഉണ്ടായിരുന്നില്ല........

" നിനക്കിന്നു പോകേണ്ടതല്ലേ ആദീ.. സമയം ആയല്ലോ... എയർപോർട്ടിൽ ഞങ്ങളും വരുന്നുണ്ട്..ഫ്ലൈറ്റ് എപ്പോഴാ...... "

ശിവയെ ഒന്ന് നോക്കി കൊണ്ടവൻ ആദിയുടെ നേരെ തിരിഞ്ഞു.......

" ചാർട്ടഡ് ഫ്ലൈറ്റ് ആണ് Ray.... ദൃതി പിടിക്കേണ്ട..... "
" നിങ്ങൾ എന്തെങ്കിലും കഴിച്ചിരുന്നോ...? "

" ഇല്ല... നമുക്ക് പോകുന്ന വഴി കഴിക്കാം.... "

ആദി ചോദിച്ചതും റൂണിയുടെ മറുപടി വന്നിരുന്നു.. അവനൊരു നിശ്വാസത്തോടെ റൂണിയെ നോക്കി....

" ഓക്കേ... നിങ്ങൾ ഔട്ട്‌ ഹൌസിൽ ഇരിക്ക്... ഞാൻ റെഡി ആയി വരാം... ഒരു Ten minutes..... "

റൂണിയെ നോക്കി തന്റെ പെൻറ്ഹൗസിനോട് ചേർന്നുള്ള കുഞ്ഞ് വീട്ടിലേക്ക് ചൂണ്ടി കൊണ്ടാണ് അവൻ പറഞ്ഞത്.. മറുപടിയായി റൂണിയുടെ സമ്മതം കിട്ടിയതും അവൻ call കട്ട്‌ ചെയ്തു കൊണ്ട് തന്റെ റൂമിലേക്ക് നടന്നു......

" ലൂക്കാ.. Ray യും ശിവയും താഴെയുണ്ട്... നമുക്ക് വേണ്ടി wyt ചെയ്യുന്നതാണ്... വേഗം റെഡി ആവ്.... "

കാബോർഡിൽ നിന്നും തനിക്ക് ഇടാനുള്ള ഡ്രസ്സ്‌ സെലക്ട്‌ ചെയ്യുന്നതിനിടെ അവൻ ബെഡിൽ ഇരിക്കുന്നവനോടായി വിളിച്ചു പറഞ്ഞു...
തിരികെ മറുപടി ഒന്നും തന്നെ ആദിക്ക് കിട്ടിയിരുന്നില്ല......

തന്റെ ഡ്രസ്സ്‌ സെലക്ട്‌ ചെയ്തു കഴിഞ്ഞു ഒരു സംശയത്തോടെ തിരിഞ്ഞു ബെഡിലേക്ക് നോക്കിയതും ആദി ഇടുപ്പിൽ കൈ കൊടുത്തു നിന്ന് പോയി......

ബെഡിൽ കാല് നീട്ടി വെച്ച് ഇരുന്നു ഉറങ്ങുന്നവൻ.. കംഫര്ട് തലവഴി മൂടി ഒരു കൈ കൊണ്ട് കഴുത്തിൽ കൊണ്ട് വന്നു പിൻ ചെയ്തു പിടിച്ചിട്ടുണ്ട്... മുഖവും കംഫര്ടിനടിയിലൂടെ പുറത്തേക്ക് നീണ്ടിരിക്കുന്ന രണ്ട് കാലുകളും മാത്രമേ കാണാൻ കഴിയുന്നുള്ളു... ബാക്കി മുഴുവൻ പൊതിഞ്ഞു വെച്ചിരിക്കുന്നു......

ഇത്രയും നേരം വാ തോരാതെ സംസാരിച്ചിരുന്നവൻ ആണ്.. രണ്ട് minute ഒന്ന് അടുത്ത് നിന്ന് മാറിയതും ഇരുന്ന ഇരുപ്പിൽ ഉറങ്ങുന്നു....
" ഇവനെക്കൊണ്ട്....ഇങ്ങനെയുമുണ്ടോ ഉറക്ക പിരാന്ത്.... "

ഒരു നെടുവീർപ്പോടെ തല കുടഞ്ഞു കൊണ്ടവൻ ബെഡിൽ ഇരിക്കുന്നവന് അരികിലേക്ക് നീങ്ങി....

" ലൂക്കാ... എഴുന്നേൽക്കേടാ.... "


പുതച്ചിരുന്ന കംഫര്ട് എടുത്തു മാറ്റി ഇരു കയ്യിലും പിടിച്ചു വലിച്ചു കൊണ്ട് ആദി അവനെ എഴുന്നേൽപ്പിച്ചു.. വീണ്ടും ഒന്ന് ഉറങ്ങി കിട്ടാനായി മാക്സിമം ദയനീയത മുഖത്ത് വരുത്തി നോക്കിയെങ്കിലും ആദി അതൊന്നും തന്നെ മൈൻഡ് ചെയ്തിരുന്നില്ല.......


" ദാ... വേഗം പോയി ഫ്രഷ് ആയി വാ.. ഞാൻ അപ്പുറത്തെ റൂമിൽ ഉണ്ടാവും.... "

തനിക്കുള്ള സാധനങ്ങൾ എല്ലാം എടുത്തു തന്നിട്ട് അപ്പുറത്തെ റൂമിലേക്ക് ദൃതിയിൽ നടക്കുന്നവനെ അവനൊന്നു നോക്കി.. പിന്നെ ബെഡിൽ എടുത്തു വെച്ചിരിക്കുന്നതിലേക്കും......
മാറാനുള്ള ഡ്രെസ്സും... ബാത്ത് ടവലും.....

" ഹോ... പണ്ടാരം ഇനി വീണ്ടും കുളിക്കണം.... എനിക്കെങ്ങും വയ്യ....പോ... ഞാൻ കുളിക്കില്ല..."

വെള്ളമൊന്നും വെറുതെ പാഴാക്കി കളയരുത്.... Save water... Save earth...... So.... ഞാൻ ഇന്ന് കുളിക്കില്ല....
അവനൊരു മുഷിച്ചിലോടെ പിറുപിറുത്തു കൊണ്ട് ബെഡിൽ നിന്ന് എഴുന്നേറ്റതും.......

" കുളിക്കാതെ ഡ്രസ്സ്‌ മാറി ഇറങ്ങാൻ നിൽക്കണ്ട ലൂക്കാ... മണ്ണിൽ ഇട്ട് ഉരുട്ടും ഞാൻ.... "


അവന്റെ മനസ് വായിച്ചത് പോൽ ആദിയുടെ ഉച്ചത്തിലുള്ള ശബ്ദം അവിടെ മുഴങ്ങിയിരുന്നു... ലൂക്കിന്റെ നെറ്റിയൊന്ന് ചുളിഞ്ഞു.....

" ഓഹ്... ഈ നാറി സമ്മതിക്കൂല... എന്റെ കർത്താവെ ഇവനെന്തിനാണ് ഇങ്ങനെ വൃത്തിപ്രാന്ത് കൊടുത്തത്.... മൂന്ന് മണിക്ക് കുളിച്ചു കിടന്നതേയുള്ളൂ... നാലു മണിക്കൂറു പോലും തികച്ചു ആയിട്ടില്ല... അതിന് മുന്നേ വീണ്ടും കുളി.... ഇങ്ങനെ പോയാൽ കുളിച്ചു.. കുളിച്ചു ചാവും ഞാൻ... നോക്കിക്കോ..... "

ഇരുപതിയെട്ടുകാരനായ സുന്ദരനും സുമുഖനുമായ ചെറുപ്പക്കാരൻ ഭർത്താവിന്റെ അമിതമായ വൃത്തി മൂലം കുളിക്കുന്നതിനിടെ തണുത്തുറഞ്ഞു മരിച്ചു.... അല്ലെങ്കിൽ.......

അമിതമായ വൃത്തി പ്രാന്തിൽ മനം നൊന്ത് സുന്ദരനായ ചെറുപ്പക്കാരൻ ജീവിത പങ്കാളിയെ തലയ്ക്കടിച്ചു കൊന്നു......
ഈ നാറിയെ കെട്ടി കഴിഞ്ഞാൽ രണ്ടിൽ ഏതെങ്കിലും ഒരു വാർത്ത ഉറപ്പായും പത്രത്തിൽ വരും.. നോക്കിക്കോ......

അവന്റെ ഒടുക്കത്തെ കുളി.....

വായിൽ തോന്നുന്നതൊക്കെ ആദിയെ വിളിച്ചു പ്രാകി കൊണ്ട് അവൻ തന്റെ ടവലും എടുത്തു ബാത്‌റൂമിലേക്ക് കയറി........


പല്ല് തേപ്പൊക്കെ കഴിഞ്ഞു... ഒരു വിധത്തിൽ ഹീറ്ററിലെ ചൂട് വെള്ളത്തിലെ കുളിയും കഴിഞ്ഞു നനഞ്ഞ കോഴിയെ പോലെ ചുരുണ്ടു കൂടി കൊണ്ടാണ് അവൻ വെളിയിൽ ഇറങ്ങിയത്.....
കുറച്ചു നേരം ബെഡിൽ കിടന്നു ഉരുണ്ടൊക്കെ ദേഹത്തെ തണുപ്പ് മാറ്റി ഡ്രെസ്സും എടുത്തിട്ട് റൂമിനു വെളിയിൽ ഇറങ്ങിയതും ആദിയും റെഡി ആയി റൂമിനു പുറത്തെത്തിയിരുന്നു.......


വൈറ്റ് കളർ ഷർട്ടും ഗ്രേ കളർ ജീൻസും....
ഷർട്ടിനു മീതെ ധരിക്കാനുള്ള ഗ്രേ കളർ ജാക്കറ്റ് അവൻ കയ്യിലുള്ള ട്രാവൽ ബാഗിന്റെ പിടിയിൽ കൊളുത്തി ഇട്ടിരിക്കുന്നു.....
കുറച്ചു ദിവസത്തേക്ക് stay ചെയ്യാനുള്ളതെല്ലാം അവൻ കരുതിയിട്ടുണ്ടെന്ന് പെട്ടിയുടെ വലിപ്പത്തിൽ നിന്ന് തന്നെ ലൂക്ക് മനസിലാക്കി എടുത്തിരുന്നു....


ഒരു നെടുവീർപ്പോടെയവൻ ആദിയെ നോക്കി നിന്നപ്പോൾ ആദി ശ്രദ്ധിച്ചത് ലൂക്ക് ധരിച്ചിരിക്കുന്ന ഡ്രസ്സ്‌ ആണ്.....

അവനായി മാറാൻ എടുത്തു കൊടുത്തിരുന്ന ഡ്രസ്സ്‌ അത്പോലെ തന്നെ മാറ്റി വെച്ചിട്ട് ആദിയുടെ ഒരു ജോഡി ഡ്രസ്സ്‌ ആണ് ആള് എടുത്തിട്ടിരിക്കുന്നത്...
ഇടയ്ക്കിടെ stay ചെയ്യാറുള്ളത് കൊണ്ട് തന്നെ ലൂക്കിന്റെ ഡ്രെസ്സുകൾ ഒരുപാട് ഉണ്ട് അവിടെ....

ആദി അവനായി വാങ്ങി വെച്ചിരിക്കുന്നതുമുണ്ട്... എങ്കിലും......
അവിടെ വന്നാൽ ആദിയുടെ ഡ്രസ്സ്‌ അല്ലാതെ മറ്റൊന്നും അവൻ ഇടില്ല... ഡ്രസ്സ്‌ ഷെയർ ചെയ്യുന്നത് ഇഷ്ടമില്ലാത്തവൻ ആദ്യമൊക്കെ നല്ല വഴക്ക് ഉണ്ടാക്കുമായിരുന്നെങ്കിലും... ലൂക്ക് അതിനൊന്നും പുല്ല് വില കൽപിക്കാത്തത് കൊണ്ട് അവൻ വഴക്കിടലും നിർത്തി......

എന്ത് ചെയ്യരുതെന്ന് പറയുന്നുവോ... അത് മാത്രമേ അവൻ ചെയ്യൂ.....അപ്പോൾ പിന്നെ ഒന്നും മിണ്ടാതിരിക്കലാണ് ആദി കണ്ട പോംവഴി........

" വാ... ഇറങ്ങാം.... "

ലൂക്കിനെ നോക്കി ഒരു ചോദ്യ ഭാവത്തോടെ ചോദിച്ചു കൊണ്ടവൻ ഒരു കയ്യാലേ അവനെ പിടിച്ചു കൊണ്ട് പതിയെ വെളിയിലേക്ക് നടന്നു.....

" ടാ... അവനെപ്പോൾ വരുമെന്നാണ് പറഞ്ഞത്... "

ആദിയുടെ ഔട്ട്‌ഹൗസിന്റെ വെളിയിൽ ഇരിക്കെയാണ് റൂണി തനിക്ക് അടുത്തിരിക്കുന്നവന്റെ ചോദ്യം കേൾക്കുന്നത്......

" ഇപ്പോൾ വരുമെന്ന് പറഞ്ഞു.... "


റൂണി പറഞ്ഞതും ശിവ ഒരു മടുപ്പോടെ അവന്റെ തോളിലേക്ക് ചാഞ്ഞു... രാവിലെ വെട്ടം വെയ്ക്കുന്നതിനു മുന്നേ വീട്ടിൽ നിന്നിറങ്ങിയതാണ്... ഔട്ട്‌ ഹൌസിൽ കിടന്നെങ്കിലും കുറച്ചു നേരം ഉറങ്ങാമെന്ന് കരുതിയത്....പക്ഷെ......
കേറിയിരിക്കാൻ പറഞ്ഞതല്ലാതെ കീ എവിടെ ആണെന്ന് ആദി പറഞ്ഞില്ല... എല്ലാം ഓക്കേ മൂളി വന്നവൻ അത് ചോദിച്ചതുമില്ല.......

രണ്ടും പേരും വീടിന്റെ ഉമ്മറത്തു പോസ്റ്റ്‌... അകത്ത് മാളിക പുറത്തു ഇരിക്കുന്നവൻ ആണെങ്കിൽ ഇറങ്ങി വരുന്നതുമില്ല.....

" എത്ര നേരമായി Ray... നീ അവനെയൊന്ന് വിളിച്ചേ... ഇവനിന്ന് തന്നെ അല്ലെ പോകേണ്ടത്... ഫ്ലൈറ്റ് എത്ര മണിക്കാണ്....... "


" ചാർട്ടഡ് ഫ്‌ളൈറ്റ് ആണ്..."


ശിവ വാച്ചിൽ നോക്കി മുഷിച്ചിലോടെ ചോദിച്ചതും റൂണി അവനുള്ള മറുപടി കൊടുത്തു കൊണ്ട് നേരെയിരുന്നു......


" ഓഹ്... പൈസക്കാർക്ക് എന്തുമാകാമല്ലോ.... "


" അതെയതെ... ഹാ.. ഞാനും ഇത്പോലെ പ്രൈവേറ്റ് ജെറ്റ് ഒക്കെയുള്ള തറവാട്ടിലെ ആയിരുന്നു.... "


ശിവ പറഞ്ഞതിന് മറുപടി എന്നോണം താടയിൽ കൈ കൊടുത്തു ഒരു നെടുവീർപ്പോടെ ആണ് റൂണി പറഞ്ഞത്... ആദിയുടെ പെന്തഹോസ്സിലേക്ക് തന്നെ കണ്ണുകൾ നട്ടു ഇരിക്കുന്നവനെ ശിവയൊന്ന് സംശയത്തോടെ നോക്കി......

ഞാൻ അറിയാത്തൊരു ജെറ്റ് ഒക്കെ എപ്പോൾ വാങ്ങിയെന്ന് ചോദിക്കുന്നത് പോലെയൊരു നോട്ടം......

" പിന്നെ കോപ്പ് ഉണ്ടായിരുന്നു.... "


ശിവ മെല്ലെയൊന്ന് പിറുപിറുത്തതും... അത് കേട്ടെന്ന പോൽ റൂണി അവന് നേരെ തിരിഞ്ഞു.......


" ഇന്നില്ലെന്നല്ലേ ഉള്ളൂ.. നാളെ ഉണ്ടായി കൂടാ എന്നൊന്നും ഇല്ലായിരുന്നല്ലോ... ഇനി പറഞ്ഞിട്ട് കാര്യം ഇല്ല... എല്ലാം നശിപ്പിച്ചത് നീയൊറ്റ ഒരുത്തൻ ആണ്...... "

" ഞാൻ എന്തോ ചെയ്ത്..... "


" നീയെന്നാ ചെയ്യാൻ ഇനി ബാക്കിയുള്ളത്.. നിന്റെ ഒടുക്കത്തെ കേസ് അന്വേഷണം കാരണം ബാക്കിയുള്ളവർ ഇവിടെ പിച്ച ചട്ടിയെടുത്ത് തെണ്ടേണ്ട ഗതികേടിൽ ആണ്... അവന്റെ അമ്മൂമ്മേനെ കെട്ടിക്കാൻ നടത്തിയ ഇൻവെസ്റ്റിഗഷൻ... എന്നിട്ടു എന്തെടാ നാറീ... എന്റെ ഇളയപ്പൻ ഒളിപ്പിച്ച പെണ്ണുങ്ങൾ എവിടെയാണെടാ... വല്ലതും കിട്ടിയോ നിനക്ക്.....
കിട്ടൂലെടാ... നിനക്ക് കിട്ടൂല... എന്റെ പ്രാക്ക് ആണ്... നിന്റെ സസ്പെൻഷൻ മാറി ഡിസ്മിസ് ആയില്ലെങ്കിൽ നോക്കിക്കോ.... പട്ടി തെണ്ടി ചെറ്റ നാറി... തുപ്...... "


ശിവ സംശയത്തോടെ ഒന്ന് ചോദിച്ചു പോയതും റൂണിയുടെ വക ആറാട്ട് തന്നെ ആയിരുന്നു അവന് തിരികെ കിട്ടിയത്.....
തന്നെ നോക്കി സൈഡിലേക്ക് നീട്ടി തുപ്പിയിട്ട് ഇരിക്കുന്നവനെ ശിവയൊന്ന് തറപ്പിച്ചു നോക്കി......

" അവന്റെ മറ്റേ അപ്പന്റെ സ്വഭാവം കൊള്ളാത്തതിന് എന്റെ നെഞ്ചത്തേക്ക് കയറിയാൽ മതിയല്ലോ... പന്നി..... "

റൂണിയെ നോക്കി പിറുപിറുത്തു കൊണ്ട് അവൻ മുഖം വെട്ടിച്ചു കൊണ്ട് തിരിഞ്ഞിരുന്നു.... അവനെ നോക്കി അതേ പുച്ഛത്തോടെ തന്നെ റൂണിയും എതിർ വശത്തേക്ക് തിരിഞ്ഞു......

" എടാ... എന്നാലും അവൻ ആരെയും കയറ്റാതെ കെട്ടി പൊതിഞ്ഞു വെയ്ക്കണമെങ്കിൽ എന്തായിരിക്കും ഇതിനുള്ളിൽ..... "

കുറച്ചു നേരം കഴിഞ്ഞതിനു ശേഷം ആണ് റൂണി ശിവയോടായി ചോദിച്ചത്.....
ശിവയും മുന്നിൽ കാണുന്ന ഇരു നില വീട്ടിലേക്ക് നോക്കി......
തീർത്തും പുറം രാജ്യങ്ങളിൽ കാണുന്നത് പോലെയൊരു മോഡലിൽ ആണ് വീട് പണിതിരിക്കുന്നത്... പുറത്തു ഫുൾ വൈറ്റ് ആണ്... അകത്തെ നിറമെന്തെന്ന് അറിയില്ല.....

എവിടെയും ഏത് നേരത്തും കയറി ചെല്ലാനുള്ള സ്വാതന്ത്ര്യം തന്നിട്ടുണ്ടെങ്കിലും ഈ വീട്ടിലേക്ക് മാത്രം എത്ര വലിയ കൂട്ടുകാർ ആയിട്ടും ആദി രണ്ടിനെയും അടുപ്പിച്ചിട്ടില്ല.....
വെളിയിൽ അവർക്ക് ഇരിക്കാനായി അവൻ അനുവാദം കൊടുത്ത ഔട്ട്‌ ഹൌസ് കിരണിന്റെതാണ്... ആദി ഇവിടെ stay ചെയ്യുന്ന ദിവസങ്ങളിൽ ഔട്ട്‌ ഹൌസിൽ കിരണും ഉണ്ടാകും.. ഇന്ന് അവനെയും കണ്ടതില്ല........
റൂണിയുടെ സംശയം ന്യായമാണ്... ഇടയ്ക്കിടെ തനിക്കും തോന്നിയിട്ടുണ്ട്... ഇതിനുള്ളിൽ എന്താണെന്ന്......

" ആ എനിക്കറിയില്ല...ഇനി നിനക്ക് അറിയണമെന്ന് നിർബന്ധം ഉണ്ടെങ്കിൽ ദോ... അവൻ വരുന്നുണ്ട് നേരിട്ട് ചോദിച്ചു നോക്കിക്കോ..... "


വീടിനുള്ളിൽ നിന്ന് ഇറങ്ങി വരുന്ന ആദിയെ കണ്ടതും ശിവ അവന് നേരെ വിരൽ ചൂണ്ടി കൊണ്ട് റൂണിയുടെ നേരെ തിരിഞ്ഞു... അവനും ആദിയെ കണ്ടിരുന്നു.....


" ഹോ... ഇന്നൊരു മൂടില്ല... പിന്നെയാവട്ടെ.... "

ശിവയുടെ കവിളിൽ ഒന്ന് തട്ടി കൊണ്ട് റൂണി തന്റെ ചെരുപ്പ് ഇട്ട് കൊണ്ട് വെളിയിലേക്കിറങ്ങി... ഒപ്പം ശിവയും......


" ഓഹ്... കുട്ടിപിശാശ് ഉണ്ടായിരുന്നോ കൂടെ... വെറുതെയല്ല ഇറങ്ങാൻ ഇത്രയും ലേറ്റ് ആയത്...ഇവർക്കിവിടെ എന്തായിരുന്നു പരിപാടി...എനിക്കു നല്ല സംശയം ഉണ്ട് രണ്ടിനെയും....."


അവനടുത്തേക്ക് നടക്കുന്ന വഴി ആദിയുടെ ഒപ്പം ഇറങ്ങി വരുന്ന ലൂക്കയെ കണ്ടതും ശിവ റൂണിയുടെ ചെവിയിൽ പതിയെ അടക്കം പറഞ്ഞു.....
ശിവയുടെ സംശയ ദ്രിഷ്ടികൾ ആദിയിൽ ആയിരുന്നു.....
റൂണി ആദിയെ ഒന്ന് നോക്കി... പിന്നെ ഒരു നിക്ഷേധ ഭാവത്തിൽ തലയാട്ടി കൊണ്ട് ശിവയെയും......


" തന്റെ ഈ വൃത്തികെട്ട ചിന്തയോന്ന് ആദ്യം മാറ്റ്... കാര്യം അവനൊരു പരമ നാറി ചെറ്റ ആണെങ്കിലും ഈ കാര്യത്തിൽ ഒക്കെ എന്നെ പോലെ എക്സ്ട്രാ ഡീസന്റ് ആണ്.. പിന്നെ ഇസ... അങ്ങനെയൊരു ആൾ അല്ലെയല്ല...എല്ലാവരും നിന്നെ പോലെ കാണുമ്പോൾ തന്നെ ആക്രാന്തം കാണിക്കുന്നവരല്ല.. മനസ്സിലായോ.. Bloody fool........ "


റൂണി അവനെയൊന്ന് അടിമുടി നോക്കി പറഞ്ഞതും ശിവയുടെ നെറ്റി ചുളിഞ്ഞു.....


" നിനക്ക് കുറച്ചു മര്യാദക്ക് സംസാരിച്ചൂടെ Ray.... "


" നിന്നോടൊക്കെ ഈ മര്യാദ തന്നെ അധികം ആണ്...ഒന്ന് വേഗം വാ ഇങ്ങോട്ട് .. "


ശിവയെ നോക്കി കൊണ്ടവൻ വേഗത്തിൽ ആദിക്ക് അരികിലേക്ക് നടന്നു....ഒപ്പം തിരികെ വരില്ലാത്തത് കൊണ്ട് തന്നെ റൂണിയുടെ കാറിൽ ആണ് അവർ എയർപോർട്ടിലേക്ക് പോകുന്നത്.....

" ഞാൻ ഡ്രൈവ് ചെയ്തോളാം കേട്ടോ..... "


അവന്റെ ബാഗും സാധനങ്ങളുമൊക്കെ ഡിക്കിയിൽ വെയ്ക്കുന്നതിനിടെ ആദി പറഞ്ഞത് കേട്ടതും റൂണി തന്റെ കയ്യിലെ ചാവി അവന്റെ കയ്യിലേക്ക് ഇട്ട് കൊടുത്തു......

" വളരെ സന്തോഷം.... "


ഫ്രണ്ട്സിനൊപ്പം പോകുമ്പോൾ ഡ്രൈവിങ് ചെയ്യുന്നത് അവനേറ്റവും മടിയുള്ള കാര്യം ആണ്... ആദിയ്ക്ക് ആകട്ടെ മറ്റൊരാൾ ഡ്രൈവ് ചെയ്യുന്ന കാറിൽ ഇരിക്കുന്നതും ഏറെ ബുദ്ധിമുട്ടാണ്.........


റൂണി എറിഞ്ഞു തന്ന കീ ക്യാച്ച് ചെയ്തു കൊണ്ടവൻ മുന്നിലെ ഡോർ തുറന്നു ലൂക്കിനെ ഇരുത്തിയതിനു ശേഷം.. ഡ്രൈവിങ് സീറ്റിലേക്ക് നടന്നതും......

" അദ്രി... ഇതെന്താ ഇങ്ങനെ... രണ്ട് ദിവസമായിട്ട് സോഷ്യൽ മീഡിയ തുറക്കാൻ തരമില്ലല്ലോ.... എല്ലായിടത്തും നിന്റെ ബിസിനസ് ട്രിപ്പ്‌ ആണ് മെയിൻ ന്യൂസ്‌...ഇത്രയും പബ്ലിസിറ്റി... നീ ആദ്യമായിട്ടൊന്നും അല്ലല്ലോ പോകുന്നത്... പിന്നെ ഇതെന്താ ഇങ്ങനെ.....? "

ശിവ ഒരു സംശയത്തോടെ തന്റെ ഫോൺ അവന് നേരെ നീട്ടി.... ആദിക്കൊപ്പം റൂണിയും അതിലേക്ക് നോക്കിയിരുന്നു.....

അതിൽ തെളിഞ്ഞു കാണുന്ന ന്യൂസ്‌ ഹെഡ് ലൈൻ.... സകല ഓൺലൈൻ മീഡിയാസിലും ചർച്ച ചെയ്യുന്നത് Arthur William ന്റെ ഓസ്‌ട്രെലിയൻ ട്രിപ്പ്‌ ആണ്.......

" ആഹ്... ഓൺലൈൻ മീഡിയാസ് അല്ലെ... അവർക്ക് എന്തെങ്കിലും വേണ്ടേ... അത് മൈൻഡ് ചെയ്യേണ്ട....... "

ആദി ഒരു നിസാരമെന്നത് പോലെ ചുമൽ കൂച്ചി കൊണ്ട് ഡ്രൈവിങ് സീറ്റിലേക്ക് കയറി... റൂണിയും ശിവയും പിന്നാലെ തന്നെ ബാക്ക് സീറ്റിൽ കയറി ഇരുന്നതും ആദി കാർ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് എടുത്തിരുന്നു.........

പതിവ് പോലെ ചിരിയും തമാശയും ചെറു കളിയാക്കലുകളുമായി ആരംഭിച്ച യാത്ര.... എല്ലാവരും സംസാരത്തിൽ മുഴുകിയിരുന്നപ്പോഴും ശിവയുടെ കണ്ണുകളിൽ മാത്രം സംശയം ആയിരുന്നു.....

പതിവില്ലാതെ സ്‌പ്രെഡ്‌ ആയിരിക്കുന്ന ഓൺലൈൻ ന്യൂസ്‌... തന്റെ എല്ലാ കാര്യങ്ങളും ഒഫീഷ്യൽ യാത്രകൾ അടക്കം രഹസ്യമായി സൂക്ഷിക്കുന്നവൻ തന്റെ യാത്രയെ സോഷ്യൽ മീഡിയ ഇത്രയധികം ചർച്ച ചെയ്യുന്നത് കണ്ടിട്ടും react ചെയ്യാതെ ഇരിക്കുന്നു......

മീഡിയാസിനെ എന്നും തന്നിൽ നിന്ന് അകറ്റി നിർത്തുന്നവൻ ആണ് ആദി... അതേ മീഡിയാസ് തന്റെ കാര്യങ്ങളിൽ ഇത്രയും അതികം തല കടത്തിയിട്ടും നിസാരമായി തള്ളി കളയുന്നുവെങ്കിൽ........

" ഇതിനു പിന്നിൽ എന്തോ കാര്യമുണ്ട്.... "


ശിവയുടെ കണ്ണുകൾ സംശയത്തോടെ ഡ്രൈവിങ് സീറ്റിൽ ഇരിക്കുന്നവനിലേക്ക് നീണ്ടു... റിയർ വ്യൂ മിററിലൂടെ അത് കണ്ടറിഞ്ഞവന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നു.............

...........................................................................................

AZRA CHILDRENCE HOME

ഇന്നാണ് അസ്രിയെ ഫിലിപ്പും സെബാനും അവരുടെ സ്വന്തം ആയി ഏറ്റ്എടുക്കുന്ന ദിവസം....
ഓർഫനെജിന് മുന്നിൽ നിർത്തിയിട്ടിരിക്കുന്ന കാർ... അതിൽ അസ്രിയുടേതായ സാധനങ്ങൾ എടുത്തു വെയ്ക്കുന്ന ആയമാർ....

ചുറ്റിനും കൂടി നിൽക്കുന്ന കുട്ടികൾ... അവരുടെ കൂട്ടത്തിൽ നിന്നൊരാൾ പിരിഞ്ഞു പോകുന്ന ദിവസം... എല്ലാവരുടെ മുഖത്തും വിഷമം ആണ്... അസ്രിയെ പിരിയുന്നതിലുള്ള വിഷമം....

കൂട്ടത്തിൽ ഏറ്റവും ചെറുതായിരുന്നു അവൻ... ജനിച്ചു ദിവസങ്ങൾ മാത്രം പ്രായം നിൽക്കെ അവരിലേക്ക് വന്നു ചേർന്ന കുഞ്ഞ് മാലാഖ.. ആ ദിവസം മുതൽ അവിടെയുള്ള ഓരോരുത്തരുടെയും ലാളനകളും സ്നേഹങ്ങളും ഏറ്റു വാങ്ങിയണവൻ വളർന്നത്.....


രണ്ട് വർഷത്തോളം ഒരു കൂട്ടം കുഞ്ഞ് ചേച്ചിമാരുടെയും ചേട്ടന്മാരുടെയും നടുവിൽ വളർന്നു വന്നവൻ... പെട്ടെന്നൊരു ദിവസം അവനെ പിരിയേണ്ടി വരുന്നതിൽ കുട്ടികളിൽ മാത്രം അല്ല.. അവിടുത്തെ ആയമാരിൽ പോലും സങ്കടം നിറഞ്ഞിരുന്നു.....


ഓർഫനെജിന്റെ മുറ്റത് തന്നെ കുട്ടികൾക്കിടയിൽ നിൽക്കുകയായിരുന്നു സെബാനും ഫിലിപ്പും....
കുറച്ചു നേരം wyt ചെയ്തു ഇരുന്നതും അസ്രിയെ തോളിൽ ഇട്ട് തങ്ങൾക്കരികിലേക്ക് വരുന്നവരെ കാണെ സെബാൻ അവർക്കരികിലേക്ക് ദൃതിയിൽ നടന്നടുത്തു.....

" കുഞ്ഞ് നല്ല ഉറക്കം ആണ്... എഴുന്നേൽപ്പിക്കണ്ട... ചിലപ്പോൾ അവൻ കരയും.. ഉറക്കം മുറിയുന്നത് അവന് ദേഷ്യം ആണ്.... "


സെബാനെ നോക്കിയത് പറയുമ്പോൾ അവരുടെ ശബ്ദം ഇടറിയിരുന്നു.. തന്റെ തോളിൽ ചേർന്ന് മയങ്ങി കിടക്കുന്നവനെ പതിയെ കൈകളിൽ എടുത്തു കൊണ്ടവർ അവന്റെ മുഖത്തേക്ക് നോക്കി....

ഇത്രയും ദിവസം അവന് അമ്മയായിരുന്നു അവർ.. ഇന്ന് മുതൽ താൻ അവന് ആരുമല്ലാതായി പോവുകയാണെന്ന തിരിച്ചറിവ് അവരുടെ കണ്ണുകളെ നനയിച്ചു.....
തന്റെ കൈകളിൽ കിടന്നു മയങ്ങുന്നവനെ ചേർത്ത് പിടിച്ചു അവന്റെ മുഖം ആകെ ഉമ്മകൾ കൊണ്ട് മൂടിയതും സെബാന്റെ കൈകളിൽ അവനെ ഏൽപ്പിച്ചു കൊണ്ട് അവർ വേഗത്തിൽ തിരികെ നടന്നു......


കൂടുതൽ നേരം അവനെ പിടിച്ചു വെയ്ക്കാനോ.. അവൻ യാത്രയാകുന്നത് കണ്ട് നിൽക്കാനോ അവർക്ക് കഴിയുമായിരുന്നില്ല... സ്വന്തം എന്ന് പറയാനോ.. ചേർത്ത് പിടിക്കാനോ അവർക്ക് അവകാശം ഇല്ല.....

താൻ സൂക്ഷിപ്പ് കാരിയായിരുന്നു... അത്ര മേൽ വിലപ്പെട്ട ഒന്നിനെ ഉടമസ്ഥൻ തേടി വരുന്നത് വരെ കാവൽ നിൽക്കാൻ നിയോഗിക്കപ്പെട്ടവൾ...!! അതിനുമപ്പുറം അതിനെ മോഹിക്കാനോ.. സ്വന്തം ആക്കാനോ പാടില്ല.....

തന്റെ കണ്ണീരിനെ നിയന്ത്രിച്ചു കൊണ്ട് ഉള്ളിലേക്ക് കയറുമ്പോൾ അവരുടെ ഉള്ളിലെ മാതൃ ഹൃദയം വല്ലാത്തൊരു നോവിനാൽ വീർപ്പ് മുട്ടിയിരുന്നു....


കണ്ട് നിന്ന സെബാന്റെ ഹൃദയവും ഒന്ന് പിടഞ്ഞു.. എങ്കിലും അസ്രിയിൽ തങ്ങൾക്കുള്ള അവകാശം... അത് ഒരു സ്വാർത്ഥത ആയി സെബാന്റെയുള്ളിൽ നിറഞ്ഞിരുന്നു.....

നല്ല ഉറക്കിൽ ആയിരുന്ന കുഞ്ഞിനെ ഉണർത്താതെ തന്നെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു കൊണ്ടവൻ വെളിയിലേക്ക് ഇറങ്ങി.....


കൂടി നിന്ന കുട്ടികളോടും ആസ്‌റായുടെ നടത്തിപ്പുകാരൻ ആയ ഫാദറിനോടും... അവിടുത്തെ ജീവനക്കാരോടും ആയമാരോടും എല്ലാം യാത്ര പറഞ്ഞു കൊണ്ട് അവർ അസ്രിയെയും കൂട്ടി കാറിൽ കയറി.......

അപ്പോഴും താൻ ഇതുവരെ വളർന്ന ലോകത്ത് നിന്ന് മറ്റൊരു ചുറ്റുപാടിലേക്ക് അടർത്തി മാറ്റുന്നതൊന്നും തന്നെ അറിയാതെ സെബാന്റെ തോളിൽ മയക്കത്തിലായിരുന്നു അസ്രി......


അവരുടെ കാർ മുന്നോട്ട് നീങ്ങിയതും പിന്നിൽ കൈ വീശി നിൽക്കുന്ന മറ്റു കുരുന്നുകളെ അവർ സൈഡ് മിററിലൂടെ കണ്ടിരുന്നു... തിരികെ കൈ വീശി യാത്ര പറഞ്ഞു കൊണ്ട് അവരുടെ കാർ മുന്നോട്ട് നീങ്ങി....


ആസ്‌റായുടെ ഗേറ്റ് കടന്നു ആ കാർ തങ്ങളുടെ കണ്ണിൽ നിന്ന് മറയുന്നത് വരെയും ആ കുട്ടികൾ അവിടെ തന്നെ നിന്നിരുന്നു....
അതിൽ ചിലരുടെ കണ്ണിൽ അസ്രിയെ പിരിഞ്ഞതിന്റെ വിഷമം ആയിരുന്നെങ്കിൽ... മറ്റു ചിലരിൽ നിറഞ്ഞു നിന്നത് പ്രതീക്ഷ ആയിരുന്നു.......

ഒരിക്കൽ തങ്ങളെയും ഇതുപോൽ ഏറ്റെടുക്കാൻഗേറ്റ് കടന്നു ആരെങ്കിലുമൊക്കെ വന്നെതുമെന്നുള്ള പ്രതീക്ഷ......

ജനനം മുതൽ അനാഥത്വത്തിന്റെ കയ്പ് അറിഞ്ഞവർ ആണ്... അവരുടെ പ്രതീക്ഷ പോലെ ദൈവത്തിന്റെ പ്രതി രൂപമായി ഭൂമിയിൽ പിറവിയെടുത്ത മനുഷ്യർ അവരുടെ ജീവിതത്തിലും കടന്നു വരട്ടെ........!!


" സെബാ.... ഇന്നലെ അത്രയുമൊക്കെ സംസാരിച്ചെങ്കിലും അസ്രിയെ നമ്മുടെ കൂടെ കാണുമ്പോൾ ആദിയുടെ അവസ്ഥ എന്താകും...? പഴയത് പോലെ അവൻ നമ്മളിൽ നിന്ന് അകലുമൊ.. വീട്ടിലേക്ക് വരാതെ ആകുമോ....? "


ഫിലിപ്പിന്റെ സംശയങ്ങൾ പലതായിരുന്നു... ഡ്രൈവ് ചെയ്യുന്നതിനിടെ ഫിലിപ് ചോദിച്ചതൊക്കെയും കേട്ടതും സെബാൻ ഒരു ചിരിയോടെ അയാളെ നോക്കി.....

" ആദിക്കും ഇസക്കും ബുദ്ധിമുട്ട് ഉണ്ടാകും ഫെലീ... ചിലപ്പോൾ അവർ നമ്മളിൽ നിന്ന് കുറച്ചു അകലം പാലിക്കുമായിരിക്കും... പക്ഷെ... എത്ര നാൾ.....
എത്ര നാൾ ഒരു കുഞ്ഞിൽ നിന്ന് അവർ മുഖം തിരിക്കും... ആദിയിൽ താമസം വന്നാലും ഇസ അതികം വൈകാതെ തന്നെ കുഞ്ഞിനെ തേടി വരും.. അവനിലൂടെ ആദിയും അസ്രിക്കരികിൽ എത്തും... എനിക്കുറപ്പാണ്....... "


" നടക്കുന്ന കാര്യം പറയ് സെബാ... ആദിയുടെ കാര്യം നീ ചിന്തിക്കുകയെ വേണ്ട... ഇസ ഒരു പക്ഷെ കുഞ്ഞിനെ കാണാൻ വന്നേക്കും... But.... ആദിയുടെ കുഞ്ഞായി അസ്രിയെ അവൻ അക്‌സെപ്റ് ചെയ്യുമെന്ന് നീ സ്വപ്നത്തിൽ പോലും കരുതേണ്ട...... "


സെബാൻ ഉറപ്പോടെ പറഞ്ഞതും അതിനെ എതിർക്കുന്ന രീതിയിൽ ഒരു ചിരിയോടെ ഫിലിപ് അയാളെ നോക്കി.....
ഒരിക്കലും സംഭവിക്കാൻ സാധ്യത ഇല്ലാത്തൊരു കാര്യം ആണ്.... സെബാൻ പറയുന്നതെന്ന ഉറപ്പ് അയാളിൽ നിറഞ്ഞിരുന്നു........


സെബാന്റെ ചുണ്ടിലാകട്ടെ... താൻ പറഞ്ഞത് സംഭവിക്കുമെന്ന ഉറപ്പിൽ വിടർന്നൊരു പുഞ്ചിരിയും.......


" അവൻ വരും ഫെലീ.. എനിക്കുറപ്പാണ്... നമ്മൾ ഈ കുഞ്ഞിനെ അഡോപ്റ് ചെയ്‌തെന്നേയുള്ളു..അസ്രി വളരുന്നത് ആദിക്കും ഇസക്കും ഒപ്പം തന്നെ ആയിരിക്കും.... അവരുടെ കുഞ്ഞായിട്ട് തന്നെ ഇവൻ വളരും....... "

സെബാൻ പറഞ്ഞ വാക്കുകൾ... ഫിലിപ് ഒരു സംശയത്തോടെ കാർ സൈഡിലേക്ക് ഒതുക്കി കൊണ്ട് സെബാന് നേരെ തിരിഞ്ഞു.....


" ശരിക്കും നിന്റെ മനസിൽ എന്താണ്...? ഇവൻ നമ്മുടെ മകനായി വളരുമെന്നല്ലേ നീ പറഞ്ഞത്.. ഇപ്പോൾ പറയുന്നു ആദിക്ക് കൊടുക്കുമെന്ന്... Whats wrong with you സെബാ... അവൻ അസ്രിയെ ഏറ്റെടുക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ....? വെറുതെ എന്തിനാണ് രണ്ട് പേരെയും പ്രശ്നത്തിൽ ആക്കുന്നത്... അവർ സമാധാനത്തോടെ ജീവിച്ചു പൊയ്ക്കോട്ടേ.... "


ദയനീയത ആയിരുന്നു ഫിലിപ്പിൽ.. ആദിയുടെ ലൈഫിൽ ഇനിയും പ്രശ്നങ്ങൾ ഉണ്ടാകുമെന്ന ചിന്ത ആയിരുന്നു അയാളിൽ... അതിനനുസരിച്ചു സെബാനോടുള്ള നീരസവും കൂടി കൊണ്ടിരുന്നു....


" അസ്രിയെ നമ്മൾ വളർത്തുന്നത് എങ്ങനെ...? നമുക്കൊരു മകൻ ഉണ്ടല്ലോ ഫെലീ... പറഞ്ഞു വരുമ്പോൾ നമ്മൾ അസ്രിയുടെ grand perants അല്ലെ... അസ്രിയെ വളർത്തേണ്ടത് അവന്റെ അച്ഛൻ ആണ്.. അങ്ങോട്ട് പോയി കൊടുത്താൽ അല്ലെ പ്രശ്നം... ആദിയായി തേടി വന്നാൽ കുഴപ്പമില്ലല്ലോ..... "


" എങ്ങനെ... കാണുന്നത് പോലും ഇഷ്ടമില്ലാത്തവൻ എങ്ങനെ തേടി വരും..... "


ഫിലിപ് ഒരു സംശയത്തോടെ ചോദിച്ചതും സെബാൻ ഒരു ചിരിയോടെ തന്റെ കയ്യിൽ കിടക്കുന്നവനെ നോക്കി.....


" ആദിക്ക് ഇപ്പോൾ ഉള്ളത് മാർതയോടുള്ള ദേഷ്യം ആണ്... അതേ ദേഷ്യം ആണ് അവൻ അസ്രിയോട് കാണിക്കുന്നത്... അത് മാറ്റിയെടുക്കേണ്ടതെങ്ങനെ ആണെന്ന് എനിക്കറിയാം... നീ നോക്കിക്കോ.. ആദി തന്നെ ഒരിക്കൽ നമ്മുടെ മുന്നിൽ വരും.. അവന്റെ കുഞ്ഞിനെ കൂട്ടികൊണ്ട് പോകാൻ.....

എന്റെ അസ്രി ബേബി അവന്റെ പപ്പയോടൊപ്പം വില്യം മന്ഷനിൽ തന്നെ വളരും..... "


സെബാൻ നിറഞ്ഞ ചിരിയോടെ ഉറക്കത്തിൽ വീർപ്പിച്ചു വെച്ചിരിക്കുന്ന അവന്റെ കവിളിൽ അമർത്തി മുത്തി..സെബാന്റെ മുടിയിഴകൾ മുഖത്ത് തട്ടിയതും ഉറക്കത്തിലും ഇഷ്ടക്കേടോടെ ശബ്ദം ഉണ്ടാക്കി കൊണ്ട് അസ്രി ഒരു ചിണുങ്ങലോടെ സെബാനിലേക്ക് ചേർന്നു.......


" ഒരിക്കൽ പോലും കണ്ടിട്ടില്ലെങ്കിൽ എന്താണ്.. തന്റെ സ്വഭാവം ആദിക്ക് കിട്ടിയത് പോലെ... ആദിയുടെ ഏറെ കുറെ രീതികൾ ഇവനും കിട്ടിയിട്ടുണ്ട്.. അല്ലെ ഫെലീ.... "

ആയമ്മ പറഞ്ഞറിഞ്ഞതും ഇതുവരെ കണ്ടറിഞ്ഞതും വെച്ച് സെബാൻ പറഞ്ഞതും ഫിലിപ്പിലും ചെറു ചിരി വിടർന്നിരുന്നു....
ഇരുവരെയും ഒന്ന് നോക്കി... അസ്രിയുടെ കാലിൽ ഒന്ന് തടവി കൊണ്ട് ചെറു ചിരിയോടെ ഫിലിപ് കാർ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടെടുത്തു........

...........................................................................................

International Airport bengaluru

എയർപോർട്ടിനു വെളിയിലായി നിർത്തിയിട്ടിരിക്കുന്ന കാറിൽ ഇരിക്കുകയാണ് ആദിയും ലൂക്കയും...
അവർക്ക് തമ്മിൽ സംസാരിക്കാനും യാത്ര പറയാനും തടസമാകേണ്ടെന്ന ചിന്തയിൽ പുറത്തു പാർക്കിംഗ് ഏരിയയിൽ വായി നോക്കി നിൽക്കുന്ന റൂണിയും ശിവയും......

കാറിനുള്ളിൽ നിശബ്ദത തന്നെ ആയിരുന്നു... ആദ്യമായി അറിയുന്ന വിരഹത്തിന് മുന്നോടിയായി നിറഞ്ഞു നിന്നിരുന്ന നിശബ്ദത....
എന്തൊക്കെയോ സംസാരിക്കണമെന്നും പറയണമെന്നും ഉണ്ട്... എങ്കിലും ഇരുവരും മുഖത്തേക്ക് നോക്കുകയൊ സംസാരിക്കുകയോ ചെയ്തില്ല....

മൗനം ഏറെ നേരം തുടർന്നാലും ശരിയാകില്ല... പത്തു മണിക്കാണ് ഫ്ലൈറ്റ് അറേൻജ് ചെയ്തിരിക്കുന്നത്...
സമയം അതിനോട് അടുത്തിരിക്കുന്നു...ഇനിയും ലേറ്റ് ആവാൻ പറ്റില്ല.....

ഒരു നെടുവീർപ്പോടെയവൻ  തനിക്ക് അരികിൽ ഇരിക്കുന്നവനിലേക്ക് തിരിഞ്ഞു....

" ലൂക്കാ.... "

തന്നെയൊന്ന് നോക്കുക പോലും ചെയ്യാതെ വെളിയിലേക്ക് നോട്ടമെയ്തു ഇരിക്കുന്നവന്റെ കൈകളിൽ അവൻ തന്റെ കൈകൾ കോർത്തു പിടിച്ചു......

" ടൈം ആയി ഞാൻ പോയിട്ട് വരട്ടെ..... "


നേർത്തൊരു സ്വരത്തോടെ അവൻ ചോദിച്ചതും ലൂക്ക് ഒരു ചെറു ചിരിയോടെ അവനെ നോക്കി....

" പോയി വാ..... "

ഒറ്റ വാക്കിൽ അവൻ മറുപടി പറഞ്ഞു തീർത്തിരുന്നു... ആദി അവനെ തന്നെ നോക്കിയിരുന്നു....

" ഞാൻ വേഗം തിരിച്ചു വരും.... "

തന്റെ സീറ്റ് ബെൽറ്റ്‌ റിമൂവ് ചെയ്ത് ലൂക്കിന്റെ കവിളിൽ കൈകൾ ചേർത്തു കൊണ്ടവൻ അവനരികിലേക്ക് നീങ്ങി.....

" ഹ്മ്മ്.... "

ആദിയിൽ തന്നെ നോക്കിയിരിക്കെ ചെറു മൂളലിൽ അവന്റെ മറുപടി ഒതുക്കി.....

" ഞാൻ പറഞ്ഞില്ലേ... എനിക്കു നിന്നെ മിസ്സ്‌ ചെയ്യും... അത്കൊണ്ട് എല്ലാ വർക്കും വേഗം തീർത്തു ഞാൻ പെട്ടന്ന് തന്നെ തിരിച്ചു വരും..... "


വീണ്ടും തന്റെ വാക്കുകൾ ഉറപ്പിക്കുന്നത് പോലെ ആവർത്തിച്ചു പറഞ്ഞു കൊണ്ട് അവൻ ലൂക്കിനെ നോക്കി... അതേ മൂളലോടെ തന്നെ ചെറു ചിരി മാത്രം ആയിരുന്നു അവന്റെ മറുപടി.....


" I'll miss you.... അവിടെ എത്തിയതിനു ശേഷം ഞാൻ കാൾ ചെയ്യാം..... "


ആദി അവനോടായി മെല്ലെ പറഞ്ഞു കൊണ്ട് ലൂക്കിന്റെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി...
പരസ്പരം വിട്ട് പിരിയുന്നതിന്റെ വേദനയും വേഗം തിരികെ വരുമെന്ന ഉറപ്പും നൽകി കൊണ്ടുള്ള പ്രണയ ചുംബനം.....


ഇരുവരുടെയും കണ്ണുകൾ ചെറുതായി നിറഞ്ഞിരുന്നു.. ഒരു ദിവസം പോലും തമ്മിൽ പിരിയുന്നത് ചിന്തിക്കാൻ പറ്റുന്നൊരു അവസ്ഥയിൽ അല്ല രണ്ടാളും ഇപ്പോൾ ഉള്ളത്.... എങ്കിലും.......


പരസ്പരം വിഷമം ഇല്ലെന്നൊരു ഭാവത്തോടെ മുഖത്ത് ചിരി വരുത്തി കൊണ്ട് രണ്ടാളും അടർന്നു മാറി... ആദി വെളിയിലേക്കിറങ്ങാനായി തുടങ്ങിയതും ലൂക്കിന്റെ ചോദ്യം അവനെ പിടിച്ചു നിർത്തിയിരുന്നു.....


" നീ ഹാപ്പി അല്ലെ ആദീ.... "


ചെറിയൊരു ഇടർച്ചയോടെ അവൻ ചോദിച്ച ചോദ്യം.. ഡോർ തുറന്നു ഇറങ്ങാനായി തുനിഞ്ഞവൻ ഡോർ അത്പോലെ അടച്ചു കൊണ്ട് അവനരികിലേക്ക് നീങ്ങി.....


" ഞാൻ ഒരുപാട് ഹാപ്പി ആണ് ലൂക്കാ... "


കവിളിൽ കൈ ചേർത്ത് കൊണ്ടവൻ നിറഞ്ഞ ചിരിയോടെ പറഞ്ഞതും ലൂക്ക് അവന്റെ കൈകളിൽ തന്റെ കൈകൾ ചേർത്തിരുന്നു....


" എപ്പോഴും ഹാപ്പി ആയിട്ടിരിക്കണം.. ഒരിക്കലും നീ ഒറ്റയ്ക്കാണെന്ന് വിചാരിക്കരുത്.. ഞാൻ ഉണ്ടാകും എപ്പോഴും കൂടെ... എന്ത് വിഷമം വന്നാലും മനസിൽ കൊണ്ട് നടക്കരുത്.. സ്വയം വിഷമിച്ചു തീർക്കരുത്..
Just call me....
അവിടെ ആയാലും ഇവിടെ ആണെങ്കിലും ഇനി ലോകത്തിന്റെ ഏത് കോണിൽ ആണെങ്കിലും ഒരു ഫോൺ കോളിലൂടെയെങ്കിലും നീ പറയുന്നത് കേൾക്കാൻ ഞാൻ ഉണ്ടാകും... മറക്കരുത് നീ...... "


അവന്റെ കൈകൾ ചേർത്ത് പിടിച്ചു അതിൽ തന്റെ ചുണ്ടുകൾ അമർത്തി കൊണ്ടാണ് ലൂക്ക് പറഞ്ഞത്..
ആദിയെ ഇന്നലെ താൻ കണ്ടത് പോലൊരു അവസ്ഥയിൽ ഇനിയും കാണേണ്ടി വരരുതെന്ന ചിന്ത ആയിരുന്നു അവനിൽ.....

സന്തോഷങ്ങളിൽ മാത്രം ആയിരുന്നില്ല...അവന്റെ എല്ലാ വിഷമങ്ങളിലും താൻ കൂടെ ഉണ്ടാവണമെന്ന ആഗ്രഹം ഉണ്ടായിരുന്നു അവനിൽ....

" ഞാൻ വിളിക്കാം.... "

ആദി ചെറു ചിരിയോടെ അവനെ ചേർത്ത് പിടിച്ചു.. ഇരുവരുടെയും കണ്ണുകൾ നിറഞ്ഞു.. വിട്ട് പോകുന്നതിന്റെ വേദന ഇരു ഹൃദയങ്ങളിലും ഒരുപോലെ നിറഞ്ഞു....
അതികം നേരം അങ്ങനെയിരിക്കാൻ കഴിയില്ലെന്ന് തോന്നിയതും ആദി അവനിൽ നിന്നും അകന്നു മാറി.......

" By..... "

ലൂക്കിന്റെ കവിളിൽ മെല്ലെയൊന്ന് തട്ടി കൂടുതൽ സംസാരിച്ചു നിൽക്കാതെ തന്നെ ആദി വെളിയിലേക്ക് ഇറങ്ങിയിരുന്നു....
റൂണിയോടും ശിവയോടും ചേർത്ത് പിടിച്ചു യാത്ര പറഞ്ഞു കൊണ്ടവൻ തന്റെ ബാഗുമായി ഉള്ളിലേക്ക് നടന്നു.....

മുന്നോട്ട് ചുവടുകൾ വെച്ചതും...മറ്റൊരു കാറിൽ ചാരി നിന്നിരുന്ന രണ്ട് പേരും അവനെ അനുഗമിച്ചിരുന്നു.. തന്റെ കയ്യിലിരുന്ന പെട്ടിയും ജാക്കറ്റും നടക്കുന്നതിനിടയിൽ തന്നെ അവരെ ഏല്പിച്ചു കൊണ്ടവൻ വേഗത്തിൽ മുന്നോട്ട് നടന്നു....
അവനോരടി പിന്നിലായി അവനെ ഫോളോ ചെയ്തു കൊണ്ട് അവരും......


സ്റ്റീഫനും പോളും....
Mk യുടെ സ്ക്വാഡ്സിലെ രണ്ട് പേർ.....
ആദിക്കൊപ്പം എയർപോർട്ടിനുള്ളിലേക്ക് നടന്നു നീങ്ങുന്നവരെ തിരിച്ചറിഞ്ഞ നിമിഷം റൂണിയുടെയും ശിവയുടെയും നെറ്റി ചുളിഞ്ഞു.....


ഒരു സംശയത്തോടെ അവർ പരസ്പരം നോക്കി...ഇങ്ങനെ രണ്ട് പേർ കൂടെയുള്ള കാര്യം ആദി അവരോട് പറഞ്ഞിരുന്നില്ല... അതിലേറെ അതിശയം തോന്നിയത് മിഖായേലിന്റെ ഐഡന്റിറ്റിയിൽ അല്ലാതിരിക്കെ ആദി അവരെ കൂടെ കൂട്ടിയതിൽ ആണ്.......

" നമ്മളോട് പറയാതെ എന്തോ പ്രശ്നം ഒപ്പിക്കാനുള്ള പോക്ക് ആണ് നാറിയുടേത്..... "


നടന്നു നീങ്ങുന്നവനെ നോക്കി പല്ല് കടിച്ചു പൊട്ടിക്കുന്നൊരു ഭാവത്തോടെ റൂണി പറഞ്ഞതും ശിവയും അത് ശരി വെക്കുന്നത് പോൽ തലയാട്ടി....
രാവിലെ മുതൽ അവന്റെ മനസിലുള്ള സംശയം ശരി വെയ്ക്കുന്ന രീതിയിൽ ആണ് ഇതുവരെയുള്ള ഓരോ കാര്യങ്ങളും.......


" തിരിച്ചു ഇവിടെ കാല് കുത്തുമല്ലോ  പിടിക്കാം... "


അതേ ഭാവത്തോടെ തന്നെ എയർപോർട്ടിലേക്ക് ഒന്ന് നോക്കി കൊണ്ട് ശിവ കാറിനടുത്തേക്ക് നടന്നു.. പിന്നാലെ റൂണിയും.......


ആദി എയർപോർട്ടിന് ഉള്ളിലേക്കുള്ള വാതിലിലൂടെ അകത്തേക്ക് കടന്നതും....അതേ സമയം തന്നെ എക്സിറ്റ് ഡോറിലൂടെ മറ്റൊരുവൻ പുറത്തേക്ക് എത്തിയിരുന്നു.........


ആദിയെ പോലെ തന്നെ ഒരു വൈറ്റ് ഷർട്ടും ഡാർക്ക്‌ blue സ്ക്രാച്ച് ജീനും ധരിച്ചു ഒറ്റ നോട്ടത്തിൽ തന്നെ കണ്ടാലൊരു വിദേശിയെ പോലെ തോന്നിക്കുനൊരുവാൻ.........


തന്റെ കണ്ണിനെ മറച്ചു വെച്ചിരുന്ന കൂളിംഗ് ഗ്ലാസ്‌ എടുത്തു മാറ്റികൊണ്ടവൻ ചുറ്റിനും നോക്കി....
നീലയോ പച്ചയോ എന്ന് ഒറ്റ നോട്ടത്തിൽ വേർ തിരിച്ചു അറിയാനകത്തൊരു നിറത്തിലുള്ള കൃഷ്മണികൾ ആയിരുന്നു അയാൾക്ക്....
തലയിലെ മുടി ചെമ്പു നിറത്തോട് സാമ്യം തോന്നിച്ചു....

എയർപോർട്ടിനു ഉള്ളിലെ തണുപ്പിൽ നിന്ന് പുറത്ത് കടന്നതും പുറത്തെ ചൂട്....
അത് തീരെ സഹിച്ചു ശീലമില്ലെന്ന് അറിയിക്കുന്നതെന്നോണം അവന്റെ വെളുപ്പ് നിറഞ്ഞ മുഖത്തിൽ റോസ് നിറം പടർന്നു തുടങ്ങിയിരുന്നു........


" മാർട്ടിൻ.... "

പിന്നിൽ നിന്നൊരു ഉയർന്ന ശബ്ദം കേട്ടതും അവനൊന്ന് പിന്നിലേക്ക് തിരിഞ്ഞു നോക്കി.. കയ്യിൽ ട്രോളി ബാഗുമായി അവനരികിലേക്ക് നടന്നടുക്കുന്ന മറ്റൊരാൾ.....

അവനെ പോലെ ചെറുപ്പം ആയിരുന്നില്ല... അച്ചനെന്ന് തോന്നിപ്പോകും വിധം പ്രായമുള്ളൊരാൾ.. എന്നാൽ.....
അവരുടെ പ്രവർത്തികൾ നേരെ വിപരീതവും.....


" ബെഞ്ചമിൻ.... "

തനിക്ക് അടുത്തേക്ക് വരുന്നയാളെ അവനൊരു ചിരിയോടെ തന്നിലേക്ക് ചേർത്ത് പിടിച്ചു......

" How is India?.... "

അവന്റെ കാതുകളിലായി ബെഞ്ചമിൻ ചോദിച്ചൊരു ചോദ്യം... അയാളിൽ നിന്ന് അകന്നു മാറിക്കൊണ്ട് അവൻ ചുറ്റിനും നോക്കി.....
അവിടുത്തെ ചുറ്റുപാട്... ആളുകൾ... അവരുടെ രീതികൾ.... എല്ലാമോന്ന് നോക്കിയതും അവന്റെ നെറ്റിച്ചുളിഞ്ഞു.....
എങ്കിലും മുഖത്തൊരു ചിരി വരുത്തി കൊണ്ട് അവൻ ബെഞ്ചമിന് നേരെ തിരിഞ്ഞു.....

" ഹ്മ്മ്... Not bad..... ഞാൻ ഇവിടെ എൻജോയ് ചെയ്യാൻ വന്നതല്ലല്ലോ..... "


ബെഞ്ചമിനോട്  ഒരു ചിരിയോടെ പറഞ്ഞു കൊണ്ടവൻ തന്റെ കൂളിംഗ് ഗ്ലാസ്‌ കണ്ണിലേക്കു ചേർത്ത് കൊണ്ട് മുന്നോട്ട് നടന്നു........

" ARTHUR... I have come to your country.... "

വെളിയിലേക്ക് നടക്കുന്നതിനിടെ ഒരു പുച്ഛത്തോടെ...പിറുപിറുക്കുമ്പോൾ അവന്റെ ചുണ്ടിലും പുച്ഛം കലർന്നൊരു ചിരി വിടർന്നിരുന്നു......

ഇതേ സമയം.....
തനിക്കായി ഒരുക്കിയിരുന്ന ഫ്ളൈറ്റിലേക്ക് നീങ്ങുന്നവന്റെ ചുണ്ടിലും ഉണ്ടായിരുന്നു അതുപോലൊരു പുഞ്ചിരി.......

" Martin....,.I am coming to your empire..... "

പൈശാചികമായൊരു ഭാവത്തോടെ അവൻ പിറുപിറുത്തു.........

( തുടരും....)

.......................................................................................................................................

ഇന്ത ആള് അന്ത ആളിനെ തിരക്കി അങ്ങോട്ട് പോയപ്പോൾ....
അന്ത ആള്... ഇന്ത ആളെ തിരക്കി ഇങ്ങോട്ട് വന്നിരിക്കുന്നു.....

അട പാപികളെ... 😪

ഇനി അന്ത ആൾ ഇവിടെയും... ഇന്ത ആൾ അവിടെയും എന്തൊക്കെ പുകിൽ ഉണ്ടാക്കുമോ...?

എന്തായലും എനിക്കുപാട്ട് ആണ്അവസരത്തിൽ ഓർമ വരുന്നത്....

🎶അക്കരെ ഇക്കരെ നിന്നാൽ എങ്ങനെ ആശ തീരും....
നിങ്ങളുടെ ആശ തീരും...🎶

വേഗം തന്നെ ഫേസ് to ഫേസ് കണ്ട് മുട്ടട്ടെ...

എല്ലാവരും വായിച്ചു അഭിപ്രായം പറയുക....

WITH LOVE AMMU ......

..

Continue Reading

You'll Also Like

19.5K 2.5K 29
സൂര്യനെ പ്രണയിച്ച ആമ്പലിന്റെ കഥ🌺🌿 സൂര്യനും താമരയും🌞ചന്ദ്രനും ആമ്പലും🌝 പണ്ട് മുതലേ പറഞ്ഞു കേൾക്കുന്ന ഈ പ്രണയ സങ്കൽപങ്ങളെ മാറ്റിപ്പിടിച്ച് നമുക്ക്...
32.8K 5.2K 37
Vmin
8.6K 1K 26
?? : ഞാൻ തനിക് എതിരെ ഒരു case കൊടുകാൻ പോവാ ?? : എന്തിന് ?? :താൻ എന്റെ ഹൃദയം അടിച്ചു മാറ്റിയതിന് 😳😳😳
11.1K 1K 34
malayali makkale povalle ith ath thanne🥰