BATTLE FOR ROMANCE❤️‍🔥

By taekookiehyung786

11.2K 1.2K 2.3K

Bl theme ൽ ഉള്ളൊരു സ്റ്റോറി ആണ്... മനസിൽ കിടന്നു സമാധാനം തരാതായപ്പോൾ വേഗം എഴുതി ഇട്ടു.. More

BATTLE FOR ROMANCE❤️‍🔥
𝖁𝖆𝖙𝖙𝖑𝖊 𝕱𝖔𝖗 𝕽𝖔𝖒𝖆𝖓𝖈𝖊 ❤️‍🔥
BATTLE FOR ROMANCE ❤️‍🔥
BATTLE FOR ROMANCE ❤️‍🔥
BATTLE FOR ROMANCE ❤️‍🔥
BATTLE FOR ROMANCE ❤️‍🔥
❤️‍🔥🅲︎🅷︎🅰︎🆁︎🅰︎🅲︎🆃︎🅴︎🆁︎ 🆂︎🅺︎🅴︎🆃︎🅲︎🅷︎❤️‍🔥
BATTLE FOR ROMANCE❤️‍🔥
BATTLE FOR ROMANCE ❤️‍🔥
BATTLE FOR ROMANCE ❤️‍🔥
BATTLE FOR ROMANCE ❤️‍🔥

BATTLE FOR ROMANCE ❤️‍🔥

1.4K 126 306
By taekookiehyung786

" Dance with me Vidyuth..... "

തനിക്ക് മുന്നിലേക്ക് കൈകൾ നീട്ടിപിടിച്ചു കൊണ്ട് ചെറു ചിരിയോടെ കീഴ്ച്ചുണ്ട് കടിച്ചു പിടിച്ചു നിൽക്കുന്നവൻ..അവൻ തന്നോടായി ആവശ്യപെടുന്ന കാര്യം....വിചുവിന്റെ ചെവികളിൽ അവന്റെ ചോദ്യം മാത്രം മുഴങ്ങി കേട്ട് കൊണ്ടിരുന്നു....

കുറച്ചു സമയത്തേക്ക് തനിക്ക് ചുറ്റുമുള്ളതൊന്നും തിരിച്ചറിയാൻ കഴിയാതെ അവൻ നിന്ന് പോയി.... എന്നാൽ തൊട്ടടുത്ത നിമിഷം തന്റെ ഫോണിൽ അറിഞ്ഞ മെസ്സേജ് നോട്ടിഫിക്കേഷൻ... കൈകളിൽ തന്നെ പിടിച്ചിരുന്നത് കൊണ്ട് ഫോൺ വൈബ്രറ്റ് ആയത് അവൻ പെട്ടന്ന് തന്നെ അറിഞ്ഞിരുന്നു....

യദുവിൽ നിന്നും കണ്ണുകൾ മാറ്റികൊണ്ട് അവൻ ഫോണിലേക്ക് നോക്കി.. റാമിന്റെ മെസ്സേജ് ആണ് പ്രതീക്ഷിച്ചിരുന്നത്.. But.. പുതിയ ഓഫർ അറിയിച്ചു കൊണ്ടുള്ള സിം കമ്പനിയുടെ മെസ്സേജ് ആയിരുന്നു അത്.... Whatever.....

ആരുമായിക്കോട്ടെ.. ചെറിയ രീതിയിൽ നിരാശ തോന്നിയെങ്കിലും അവർ തന്നെയിപ്പോൾ രക്ഷപ്പെടുത്തിയത് വലിയൊരു ദുരന്തത്തിൽ നിന്ന് തന്നെ ആണ്..മനസാലെ അവർക്കൊരു നന്ദി പറയാൻ അവനൊട്ടും മടി കാണിച്ചില്ല........

ഫോൺ തിരികെ ലോക്ക് ചെയ്തു കൊണ്ട് അവനൊന്നു ചുറ്റിനും നോക്കി...ഇരുണ്ട വെളിച്ചം ആണ്.. അത്കൊണ്ട് തന്നെ ഒറ്റ നോട്ടത്തിൽ ആളെ തിരിച്ചറിയാൻ നല്ല ബുദ്ധിമുട്ടാണ്....തനിക്ക് ചുറ്റിനും  നിൽക്കുന്ന ഓരോ മുഖങ്ങളിലേക്കും അവൻ നോക്കിയപ്പോഴും അറിയാതെ പോലും മുന്നിൽ നിൽക്കുന്നവനെ നോക്കാൻ അവൻ കൂട്ടാക്കിയില്ല......


നിൽക്കുന്ന നിൽപ്പോ.. തന്നെ നോക്കുന്ന നോട്ടമോ തീരെ ശരിയല്ലെന്ന് അവന് നല്ലത് പോൽ വ്യക്തമാണ്.. വെറുതെ എന്തിനാ....? പഴയ യദു ആയിരുന്നെങ്കിൽ അവന്റെ ആവശ്യം ഇരു കയ്യും നീട്ടി സ്വീകരിക്കുമായിരുന്നു... പക്ഷെ ഇത്.........

"No... ഒരിക്കലും വീണു പോകരുത് വിച്ചാ... "

സ്വയമേ തന്നെ ശാസിച്ചു കൊണ്ട് അവൻ മുന്നോട്ട് നീങ്ങി.. അപ്പോഴും ഒരു നോട്ടം പോലും അവനിൽ നിന്നും യദുവിനു നേരെ ഉണ്ടായില്ല.. വിച്ചു അവനെ തീർത്തും അവഗണിച്ചിരുന്നു... അത്കൊണ്ട് തന്നെയാവും മുന്നിൽ നിന്നിരുന്നവന്റെ മുഖം മങ്ങിയതും ചുണ്ടുകളിൽ പരിഭവം കലർന്നതും...


തന്നെ പാടെ അവഗണിച്ചു കൊണ്ട് തന്നിൽ നിന്നും തിരിഞ്ഞു പോകുന്നവനെ കണ്ടതും അവനും വിചുവിന് പിന്നാലെ നീങ്ങി... മുന്നേ നടന്നു പോകുന്നവന്റെ കൈകളിൽ പിടുത്തമിട്ട് കൊണ്ട് അവനെ തനിക്ക് നേരെ തിരിച്ചു നിർത്തി......

" Vidhyut........... "


വളരെ നേർത്തു പോയൊരു സ്വരം...ഉള്ളിലുള്ള ഡ്രിങ്ക്സ് ശരീരത്തിൽ ആധിപത്യം സ്ഥാപിച്ചു തുടങ്ങിയത് കൊണ്ട് തന്നെ അവന്റെ നാവു കുഴഞ്ഞു പോയിരുന്നു...വല്ലാത്തൊരു വശ്യത നിറഞ്ഞത് പോലെയാണ് വിചുവിന് അനുഭവപ്പെട്ടതും.....


തന്റെ കയ്യിൽ ഇരു കൈകൾ കൊണ്ടും മുറുകെ പിടിച്ചു നിൽക്കുന്നവനെ കാണെ Vidhyut ഒന്ന് ഉമിനീരിറക്കി നിന്നു പോയി.....


" Leave me..... "

സ്വയം ബോധം വീണ്ടെടുത്തു കൊണ്ടവൻ യദുവിന്റെ കൈകളെ തന്റെ കയ്യിൽ നിന്നും മോചിപ്പിച്ചു.. എന്നാൽ... അവനിൽ നിന്ന് അടർന്നു മാറുന്നതിനു മുന്നേ തന്നെ യദു അവന്റെ കൈകളിൽ പിടുത്തമിട്ടിരുന്നു........


" You know one thing Vidyuth... ഇവിടെ കൂടിയിരിക്കുന്നവരിൽ എന്നെ ആഗ്രഹിക്കാത്തവർ കുറവാണ്....എന്നിൽ നിന്നൊരു നോട്ടമോ ചിരിയോ വീണു കിട്ടാൻ എന്തും ചെയ്യുന്നവർ..Bcozz...
I am Yashwik Varma... എന്റെ സൗഹൃദം ആരും കൊതിച്ചു പോകും.....Then why you ignoring me... നീ മാത്രം എന്തിനാണ് ഇത്രയും അഹങ്കാരം കാണിക്കുന്നത്...."


തങ്ങൾക്ക് ചുറ്റിനും നിൽക്കുന്നവരെ കാണിച്ചു കൊടുത്തു കൊണ്ടാണ് യദു അവനോടായി ചോദിച്ചത്... അവൻ വിരൽ ചൂണ്ടുന്നതിനനുസരിച്ചു ചുറ്റിനും ഒന്ന് നോക്കി കൊണ്ടവൻ യദുവിനെ നോക്കി....തന്റെ മറുപടിക്കായി നോക്കി നിൽക്കുന്നവൻ.......


" അതിന് ഉത്തരം നീ തന്നെ പറഞ്ഞിട്ടുണ്ടല്ലോ..? Bcozz... You are Yashwik Varma... I'm not intrested on you... "


തന്നിൽ നോക്കി നിൽക്കുന്നവന്റെ മുഖത്തേക്ക് നോക്കി അത് പറയുമ്പോൾ വിചുവിന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞൊരു ചിരി വിടർന്നിരുന്നു...യദുവിന്റെ കൈകളെ തന്നിൽ നിന്നും വേർപെടുത്തി കൊണ്ടവൻ പിന്നിലേക്ക് നീങ്ങി നിന്നു.......


യദു അവനെ തന്നെ നോക്കി നിന്നിരുന്നു.. തന്നോട് അവൻ പറഞ്ഞ വാക്കുകൾ..മുഖത്ത് നോക്കിയല്ലേ പറഞ്ഞത്.... തന്നോട് അവന് താല്പര്യം ഇല്ലെന്ന്.. യദുവിന്റെ നെറ്റിയൊന്ന് ചുളിഞ്ഞു... വിച്ചൂവിൽ തന്നെ നോട്ടമെയ്തു കൊണ്ട് അവൻ മുന്നോട്ട് നടന്നു.......


"ഈ നിമിഷം ഇവിടെ വെച്ച് നിന്നെ കൊന്ന് കളയാനുള്ള ദേഷ്യം എനിക്ക് തോന്നുന്നുണ്ട്... എന്റെ മുഖത്ത് നോക്കി നീ പറഞ്ഞ വാക്കിൽ നിന്നെ ചുവരിൽ ചേർത്ത് നിർത്തി ദേഷ്യം തീരുവോളം മുഖത്ത് തന്നെ പഞ്ച് ചെയ്യാൻ തോന്നുന്നുണ്ട്..നിന്റെ മുഖം കാണുന്നത് പോലും എനിക്ക് വെറുപ്പാണ്.... But....
at the same time.....
I insanely feelings for you... എത്രയെന്നു വെച്ചാൽ........
As much as it feels to have rough sex with you......
Is that even possible....? Just tell me........?
വെറും രണ്ട് ദിവസം പരിചയം മാത്രം ഉള്ള എനിക്കൊട്ടുമിഷ്ടമില്ലാത്ത നിന്നോട് എനിക്കെന്ത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്.......?"

അത്രയും വെറുപ്പ് മാത്രം തോന്നുന്നൊരാളോട് അതേ അളവിൽ മറ്റൊരു വികാരവും തോന്നുന്നത് സ്വാഭാവികം അല്ലല്ലോ... ഉള്ളിൽ കിടക്കുന്ന മദ്യത്തിന്റെ ലഹരിയിൽ തന്റെ ഉള്ളിൽ തോന്നിയ ചിന്തകൾ അത്പോൽ അവൻ വിച്ചുവിനോടായി തുറന്നു ചോദിച്ചു.......


യദുവിന്റെ വെളിപ്പെടുത്തലിൽ വിചുവിന്റെ കണ്ണുകൾ ഒന്ന് മിഴിഞ്ഞു പോയി... എങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ തന്നെ അവൻ യദുവിനെ ഒന്ന് നോക്കി.......


ആള് നല്ല ഫിറ്റ്‌ ആണ്... അതിന്റെ പുറത്താണ് ഓരോന്ന് വിളിച്ചു കൂവുന്നതും... നാളെ നേരം വെളുക്കുമ്പോൾ തന്നോടുള്ള ദേഷ്യം അല്ലാതെ മറ്റൊന്നും അവന്റെയുള്ളിൽ ഉണ്ടാവില്ല.. ഇപ്പോൾ പറയുന്നതൊക്കെ കേട്ട് താന്ന് കൊടുത്താൽ വാല് മുറിയുന്നത് തന്റെയാവും...... എങ്കിലും......


അവൻ പറഞ്ഞ വാക്കുകൾ അത് നന്നായി തന്നെ വിചുവിന്റെ മനസിൽ തട്ടിയിരുന്നു.. അതിന്റെ ബാക്കിയെന്നോണം അവന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നു...............


" ഹേയ്... എന്തിനാ നീ ചിരിക്കുന്നെ....? "


വീണ്ടും നാവ് കുഴഞ്ഞുള്ള ശബ്ദം തന്റെ ചെവിയിൽ എത്തിയതും വിച്ചു അവനെയൊന്ന് നോക്കി..സംശയം നിറഞ്ഞൊരു ഭാവത്തോടെ തന്നെ നോക്കി നിൽക്കുന്നവൻ.... ഒരു നെടുവീർപ്പോടെ തല കുടഞ്ഞു കൊണ്ടവൻ ഒരടി മുന്നിലേക്ക് നീങ്ങി അവനിലേക്ക് ചേർന്ന് നിന്നു.....


" Yeah... നിനക്ക് എന്നോട് അങ്ങനെ feelings തോന്നും... Because i know i'm so precious... But.. I'm Sorry... You are not my type.... നീ നിനക്ക് പറ്റിയൊരാളെ കണ്ട് പിടിക്ക്.... ഇല്ലെങ്കിൽ നിന്റെ ഈ തല തെറിച്ച സ്വഭാവം എടുത്തു കളഞ്ഞിട്ട് വാ... നീ നേരത്തെ പറഞ്ഞ കാര്യം നമുക്ക് possible ആക്കി കളയാം... ഞാൻ റെഡി ആണ്.... "


യദുവിലേക്ക് ചേർന്ന് നിന്ന് അവന്റെ ചെവികരികിലേക്ക് തന്റെ ചുണ്ടുകൾ അടുപ്പിച്ചു കൊണ്ടാണ് അവൻ പറഞ്ഞത്.. ഒരു ചിരിയോടെ തന്നെ അവനിൽ നിന്ന് അകന്നു മാറി തന്നെ നോക്കി നിൽക്കുന്നവന്റെ തോളിൽ തട്ടി കൊണ്ടവൻ ഡാൻസ് ഫ്ലോറിനു വെളിയിലേക്ക് നടന്നു.....

മദ്യ ലഹരിയിൽ നിന്നവനാകട്ടെ അവൻ പറഞ്ഞതൊട്ട് മനസിലായില്ല താനും... ചുറ്റിനുമുള്ള ശബ്ദത്തിൽ അവനൊന്നും കേട്ടില്ലെന്ന് തന്നെ പറയാം... തന്നിൽ നിന്ന് അകന്നു നടക്കുന്നവനെ കാണെ അവന്റെ മനസിൽ ഒന്ന് മാത്രം ആണ് തെളിഞ്ഞത്.....


" Is he ignoring me again?.... Ahh... fucking bastard.... "


ഒരു ദേഷ്യത്തോടെ തറയിൽ ആഞ്ഞു ചവിട്ടിയവൻ...എല്ലാവരാലും പരിഗണിക്കപ്പെടുന്ന തന്നെ ഒരാൾ മാത്രം തീർത്തും അവഗണിച്ചു കളയുന്നത് അവന് സഹിക്കാവുന്ന കാര്യം ആയിരുന്നില്ല....


തനിക്ക് മുന്നിൽ നിൽക്കുന്ന ആളുകളെ തട്ടി മാറ്റികൊണ്ട് മുന്നോട്ട് പോകാൻ നീങ്ങിയതും അതിന് തടസമെന്ന പോൽ അവന് മുന്നിൽ അടുത്തയാൾ എത്തിയിരുന്നു........


" Yashwik...will you dance with me....? "


കുറച്ചധികം ആകാംഷയോടെ തനിക്ക് മുന്നിൽ കൈ നീട്ടി നിൽക്കുന്ന പെൺകുട്ടി...അവളെ അവന് നേരത്തെ തന്നെ അറിയാം... ഹരിയുടെ സുഹൃത്തുക്കളിൽ ഒരാളുടെ മകൾ ആണ്... പപ്പയോടൊപ്പം പൊതു വേദികളിൽ വെച്ചൊക്കെ അവളെ അവൻ കണ്ടിട്ടുണ്ട്.. പരിചയപെട്ടിട്ടുമുണ്ട്..........
But...... തനിക്ക് മുന്നിൽ അവൾ വന്നു നിന്ന സമയം.... അത് അവന് ഇഷ്ടം ആകുന്നുണ്ടായില്ല........


" No... I'm not with you..... "

താല്പര്യം ഇല്ലെന്ന് അവന്റെ മുഖത്ത് പോലും പ്രകടമായിരുന്നു...അവന്റെ കണ്ണുകൾ നീണ്ടത് ഡാൻസ് ഫ്ലോറിനു വെളിയിലേക്ക് ആയിരുന്നു..അവളാകട്ടെ അതൊന്നും ശ്രദ്ധിച്ചതുമില്ല...അവളുടെ കണ്ണുകൾ മുഴുവൻ അവന്റെ ശരീരത്തിലൂടെ ഒഴുകി നടന്നു......

" Oh... Come on yashwi..... "

തനിക്ക് അരികിൽ നിന്ന് മാറി പോകാൻ ശ്രമിക്കുന്നവന്റെ കഴുത്തിലൂടെ ഇരു കൈകൾ കോർത്തു പിടിച്ചു കൊണ്ട് അവൾ പതിയെ ചുവടുകൾ വെച്ചു തുടങ്ങിയിരുന്നു.....

" Leave me jiya.... "

വല്ലാത്തൊരു തരം മുഷിച്ചിലോടെ അവൻ അവളുടെ കൈകളെ എടുത്ത് മാറ്റി... ആവശ്യമില്ലാതെ തന്റെ ശരീരത്തിൽ തൊടുന്നത്.. തന്നോട് ഓവർ ആയി സ്വാതന്ത്ര്യം കാണിക്കുന്നത് അതൊന്നും അവനിഷ്ടമില്ലാത്ത കാര്യം ആണ്... ചെറിക്കല്ലാതെ മറ്റാർക്കും അവൻ അതിന് അനുവാദം കൊടുത്തിട്ടുമില്ല........


മുൻപും പല തവണ അവനോട് ഈയൊരു തരത്തിൽ അവൾ പെരുമാറിയിട്ടുണ്ട്.. തന്റെ പപ്പയുടെ സുഹൃത്തിന്റെ മകൾ ആയത് കൊണ്ട് മാത്രം അതെല്ലാം ചെറിയ ശാസനകളിൽ ഒതുക്കി അവൻ അകന്നു മാറി...വീണ്ടും അത് തന്നെ ആവർത്തിച്ചു വരുന്നവളോട് അവന് ചെറുതല്ലാത്ത രീതിയിൽ ദേഷ്യം തോന്നി തുടങ്ങിയിരുന്നു..................


" Don't touch me... ഓക്കേ... എനിക്കിഷ്ടമില്ല അത്.... "


ഒരു മുന്നറിയിപ്പെന്ന പോൽ അവൻ അവൾക്ക് നേരെ വിരൽ ചൂണ്ടി...ജിയയുടെ മുഖം ചെറുതായി വാടിയിരുന്നു...ചെറിയ രീതിയിൽ ഒരു ചമ്മൽ അവളെ പൊതിഞ്ഞു... അവളുടെ കണ്ണുകൾ കുറച്ചു മാറി തന്നെ നോക്കിയിരിക്കുന്ന കൂട്ടുകാരിലേക്ക് നീണ്ടു...

അവരുമായി ബെറ്റ് വെച്ച് കൊണ്ടാണവൾ അവനെ തേടിയെത്തിയത്.. അവർ തമ്മിൽ വലിയ അടുപ്പം ആണെന്ന രീതിയിലുള്ള കഥകൾ ആണ് അവൾ അവരോട് പറഞ്ഞിട്ടുള്ളതും... അത് തെളിയിക്കാണെന്നോണം അവനുമായി രണ്ട് ചുവട് സ്റ്റെപ് വെയ്ക്കുക അത് മാത്രം ആയിരുന്നു അവളുടെ ലക്ഷ്യം.......


അവർക്കിടയിലെ സംസാരങ്ങൾ ഒന്നും തന്നെ കേട്ടില്ലെങ്കിലും Yashwik തന്നെ reject ചെയ്യുന്നത് കണ്ട് ഫ്രണ്ട്സ് കളിയാക്കി ചിരിക്കുന്നത് കണ്ടതും അവളുടെ ഉള്ളിൽ വാശി കൂടി.... അവർക്ക് മുന്നിൽ ജയിച്ചേ പറ്റൂ...... അത് മാത്രം ആയിരുന്നു മനസിൽ.....


അവരെയൊന്ന് നോക്കി ചുണ്ട് കോട്ടികൊണ്ടവൾ തന്നിൽ നിന്ന് അകന്നു മാറുന്നവനെ തന്നിലേക്ക് തിരിച്ചു നിർത്തി അവന്റെ കവിളിൽ കൈകൾ പൊതിഞ്ഞു പിടിച്ചു കൊണ്ട് തന്റെ ചുണ്ടുകളെ അവന്റെ ചുണ്ടുകളിൽ ചേർത്തു പിടിച്ചു.......


പെട്ടെന്നുള്ള നീക്കം ആയിരുന്നു... യദുവിനു ഒന്നും തന്നെ മനസിലായിരുന്നില്ല... അവന്റെ കണ്ണുകൾ ഒന്ന് മിഴിഞ്ഞു... ജിയയുടെ കൂട്ടുകാരും അത്ഭുതത്തോടെ പരസ്പരം മുഖത്തോട് മുഖം നോക്കി.... അവർക്കെല്ലാം പുറമെ ഈയൊരു രംഗം കണ്ട് കൊണ്ട് ഡാൻസ് ഫ്ലോറിനു വെളിയിൽ നിന്നവന്റെയും കണ്ണുകൾ ചുരുങ്ങി........

യദുവിന്റെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു നിൽക്കുന്ന ഏതോ പെൺകുട്ടി.. തന്നിൽ നിന്ന് പുറം തിരിഞ്ഞു നിൽക്കുന്നതിനാൽ യദുവിന്റെ മുഖത്തെ ഭാവം എന്തെന്ന് അവന് കാണാൻ കഴിയുന്നുണ്ടായിരുന്നില്ല.....
അവനൊന്നു എതിർക്കുന്നത് പോലുമില്ല... ആ രംഗം കാണെ വിചുവിന്റെ കണ്ണുകളിൽ ഒരു തരം വേദന ആണ് നിറഞ്ഞു നിന്നത്.......


" Is he play boy....? "


കുറച്ചു മുന്നേ അവൻ തന്നോട് പറഞ്ഞ കാര്യങ്ങൾ... ഇപ്പോൾ മറ്റൊരു പെൺകുട്ടിയുമായി കിസ്സ് ചെയ്തു നിൽക്കുന്നു.... യദു അവളെ നിരസിച്ചതോ.. ഒഴിഞ്ഞു മാറി പോയതോ ഒന്നും തന്നെ വിച്ചു കണ്ടിരുന്നില്ല... അവന്റെ കണ്ണുകളിൽ കണ്ട കാഴ്ച്ച യദുവിനെ കിസ്സ് ചെയ്തു നിൽക്കുന്നത് മാത്രം ആയിരുന്നു.......


ലഹരി ഉള്ളിൽ ചെന്ന് കഴിഞ്ഞാൽ ഇവന് എല്ലാവരും ഒരുപോലെയാണ്... അവൻ നിന്റെ പഴയ യദു അല്ല വിച്ചാ... സ്വാഭാവത്തിലും രൂപത്തിലും അടിമുടി മാറിപോയവൻ സ്നേഹത്തിന്റെ കാര്യത്തിലും അങ്ങനെയാവില്ലെന്ന് കരുതാൻ എങ്ങനെ തോന്നി.......?

വീണ്ടും... വീണ്ടും... അവന്റെ മുന്നിൽ തോറ്റു പോകുന്നത് എന്തിനാ......? ഡാൻസ് ഫ്ലോറിൽ നിൽക്കുന്നവരെ നോക്കി ഒരു പുച്ഛത്തോടെ അവൻ തിരികെ നടന്നു...........


എന്നാൽ ജിയയുടെ ലൈഫിൽ അവൾ തിരഞ്ഞെടുത്ത ഏറ്റവും മോശം തീരുമാനം ആയിരുന്നു അത്... ആദ്യത്തെ ഞെട്ടൽ മാറിയതും തന്റെ ദേഹത്തു ചേർന്നു നിൽക്കുന്നവളെ അവൻ സർവ ശക്തിയുമെടുത്തു തള്ളി നീക്കി.... പിന്നിലേക്ക് വെച്ച് പോയ സമയം തന്നെ ജിയയുടെ കവിളിൽ ശക്തിയിൽ യദുവിന്റെ കൈകൾ പതിഞ്ഞിരുന്നു......


അടിയുടെ ശക്തിയിൽ ഡാൻസ് ഫ്ലോറിന്റെ തറയിലേക്കായി അവൾ മറിഞ്ഞു വീണു......

" How dare you kiss me... Bloody bitch..... "

ദേഷ്യത്തിലുള്ള അലർച്ചയായിരുന്നു അത്...
ജിയ ഭയത്തോടെ അവനെ നോക്കി... വെറുപ്പും ദേഷ്യവും നിറഞ്ഞ ഭാവത്തോടെ തന്നെ നോക്കി നിൽക്കുന്നവൻ....അവളുടെ ചുണ്ടുകൾ പതിഞ്ഞയിടം... അവൻ ദേഷ്യത്തോടെ... ഒരു തരം അറപ്പോടെ തന്റെ ചുണ്ടുകളെ ഷർട്ടിന്റെ കയ്യിൽ അമർത്തി തുടച്ചു കൊണ്ടിരുന്നു......


വല്ലാത്തൊരു തരം ദേഷ്യവും ഫ്രസ്ട്രെഷനും .... ഭ്രാന്ത്‌ പിടിക്കുന്നത് പോലെ തോന്നിയവന്.. കണ്ണുകളിൽ പോലും ചുവപ്പ് വരകൾ തെളിഞ്ഞു കണ്ടിരുന്നു... മുന്നിലേക്ക് നീങ്ങി തറയിൽ കിടക്കുന്നവൾക്ക് മുന്നിലായി അവൻ വന്നു.......


" ഇതുപോലുള്ള dirty ഗെയിമുമായി നിന്റെ താളത്തിന് തുള്ളുന്നവരുടെ അടുത്ത് പോയാൽ മതി.. ഈ yashwik നെ അതിന് കിട്ടില്ല.....പെണ്ണായി പോയി... ഇല്ലെങ്കിൽ കൊന്നേനെ ഞാൻ.... ഇനിയെന്റെ കൺ മുന്നിൽ എങ്ങാനും നിന്നെ കണ്ടാൽ ഞാൻ അതങ്ങു മറക്കും... Get lost you idiot...... "


അടി കിട്ടിയതിന്റെ പകപ്പിലും ഞെട്ടലിലും ആയിരുന്നു ജിയ.. ദൂരെ മാറി നിന്ന് കണ്ടിരുന്ന കൂട്ടുകാർ ഇതിനോടകം തന്നെ അവളുടെ അടുത്തേക്ക് ഓടിയെത്തിയിരുന്നു... കവിളിൽ കൈ വെച്ച് പകപ്പോടെ യദുവിനെ നോക്കി കിടക്കുന്നവളെ അവർ മെല്ലെ പിടിച്ചെഴുന്നേൽപ്പിച്ചു.......


അവർക്കൊപ്പം വേഗം തന്നെ അവൾ പുറത്തേക്ക് പോയിരുന്നു.... അവന്റെ മുഖത്തേക്ക് നോക്കാനുള്ള ധൈര്യം പോലും അവൾ പിന്നെ കാണിച്ചില്ല.... അവന്റെ ദേഷ്യവും മുഖത്തെ ഭാവവുമൊക്കെ അവളെ ഭയപ്പെടുത്തിയിരുന്നു.......

"Such a Shameless bitch ..... "


കൂട്ടുകാർക്കൊപ്പം നടന്നു പോകുന്നവളെ നോക്കി  ഇഷ്ടക്കേടോടെ പിറുപിറുത്തു കൊണ്ടവൻ ചുറ്റിനും നോക്കി... ആ സമയത്തും അവന്റെ കണ്ണുകൾ ആരെയോ  ചുറ്റിനും തിരയുകയായിരുന്നു..... താൻ പരതുന്നയാളെ കൂട്ടത്തിൽ കാണാതെ വന്നതും അവകളിൽ തെളിഞ്ഞു നിന്നതും നിരാശയുടെ ഭാവം തന്നെ ആയിരുന്നു.......


" Is he gone....? "

അതേ നിരാശയോടെ തന്നെ സ്വയം ചോദിച്ചു കൊണ്ടവൻ ഡാൻസ് ഫ്ലോറിൽ നിന്നിറങ്ങി ബാർ കൗണ്ടറിനു അരികിലേക്ക് നീങ്ങി.....

...........................................................................................

" അവൻ ഇന്നിവിടെ വന്നിട്ടില്ലെന്ന് തോന്നുന്നു sir..... "

ബാർ ഏരിയയിലൂടെ റൗണ്ട് ചുറ്റി നോക്കുന്നതിനിടെ റാം തന്റെ ഫോണിലൂടെ മറു പുറം നിൽക്കുന്നവനോടായി പറഞ്ഞു........

" ഓക്കേ... വിട്ടേക്ക്... നമുക്ക് പോകാം.... "

" ഓക്കേ... Sir.... "

ഫോണിലൂടെ വിചുവിന്റെ നിർദേശം കിട്ടിയതും അവൻ  കാൾ കട്ട്‌ ചെയ്തു... തന്റെ കയ്യിൽ പിടിച്ചിരുന്ന പെഗ് ഒറ്റ സിപിൽ അകത്താക്കി കൊണ്ട് അവൻ ബാർ സ്ട്ടൂളിൽ നിന്നും എഴുന്നേറ്റു... ഒരിക്കൽ കൂടി എല്ലാവരെയും ഒന്ന് നോക്കി... ആ കൂട്ടത്തിൽ താൻ തിരയുന്നവൻ ഇല്ലെന്ന് ഉറപ്പ് വരുത്തി കൊണ്ട് തിരിഞ്ഞതും...............

തനിക്ക് നേരെ എതിർ വശത്തു നിന്ന് വന്നയാളുമായി കൂട്ടിയിടിച്ചതും ഒരുമിച്ചായിരുന്നു... ഇടിയുടെ ശക്തിയിൽ അയാളുടെ കയ്യിൽ ഉണ്ടായിരുന്ന ഗ്ലാസ്‌ വൈൻ രണ്ട് പേരുടെയും ദേഹത്തേക്ക് ഒരുപോൽ മറിഞ്ഞു......

റാം ഇട്ടിരുന്ന വൈറ്റ് ഷർട്ടിൽ അത് ചുവപ്പ് വർണം തീർത്തു... വന്ന കാര്യം നടക്കാത്തതിന്റെ ദേഷ്യത്തിൽ ആയിരുന്നു അവൻ... അതിനൊപ്പം ഇപ്പോൾ നടന്ന കൂട്ടിമുട്ടലും... ഇട്ടിരുന്ന ഷർട്ടിലേക്ക് നോക്കിയതും എന്തെന്നില്ലാത്ത ദേഷ്യം വന്നു പോയി അവന്.....

" എവിടെ നോക്കിയാണ് നടക്കുന്നത് idiot.. കണ്ണില്ലേ നിനക്ക്......


ദേഷ്യത്തോടെ അലറി കൊണ്ടാണവൻ നേരെ നോക്കിയത്... നല്ല നാലു വർത്തമാനം പറയണമെന്നും കരുതിയിരുന്നു... എന്നാൽ.... തനിക്ക് മുന്നിൽ നിൽക്കുന്നയാളെ കണ്ടതും അവന്റെ നെറ്റിയൊന്ന് ചുളിഞ്ഞു.......


ആൺ കുട്ടിയാവുമെന്ന് കരുതി.. പക്ഷെ....മുട്ടിനു മുകളിൽ ഇറക്കമുള്ളൊരു പാർട്ടി വെയറും ധരിച്ചു തനിക്ക് മുന്നിൽ നിൽക്കുന്ന പെൺകുട്ടി... പറയാൻ വന്ന തെറികൾ എല്ലാം അവൻ അത്പോൽ തന്നെ വിഴുങ്ങി കളഞ്ഞു... മുന്നിൽ നിൽക്കുന്നത് ഒരു പെണ്ണ് ആയത് കൊണ്ട് മാത്രം.......


" നേരെ നോക്കി നടക്കെടീ..... "


തനിക്ക് മുന്നിൽ നിൽക്കുന്നവളെ ഒരു ഇഷ്ടക്കേടോടെ നോക്കി പറഞ്ഞു കൊണ്ടവൻ മുന്നോട്ട് നടന്നതും...


" താൻ അല്ലെടോ എന്റെ ദേഹത്തേക്ക് വന്നു ഇടിച്ചത്.. എന്നിട്ടു എന്നെ കുറ്റം പറയുന്നോ... താൻ ആള് കൊള്ളാലോ.. ഇങ്ങനെയുള്ള കുറെ ഞരമ്പന്മാരെ ഞാൻ കണ്ടിട്ടുണ്ട്... പെണ്ണുങ്ങളെ കാണുമ്പോൾ മുട്ടാനും തട്ടാനുമൊക്കെ തോന്നും..എന്നിട്ടു ആവശ്യമില്ലാത്ത ആറ്റിട്യൂടും.. ഇതൊന്നും കണ്ടാൽ ആർക്കും മനസിലാകില്ലെന്നാണോ വിചാരം..... "


പിന്നിൽ നിന്നും തനിക്ക് നേരെ അവൾ വിളിച്ചു കൂവിയ വാക്കുകൾ... ഒരു നിശ്വാസത്തോടെ തന്റെ നെറ്റിയുഴിഞ്ഞു കൊണ്ട് അവനൊന്നു അവളെ തിരിഞ്ഞു നോക്കി.....


" അതിന് നീ പെണ്ണാണോ....? "


അവളെയൊന്ന് അടിമുടി നോക്കിക്കൊണ്ടാണവൻ ചോദിച്ചത്.. ചുണ്ടിൽ അവളെ തീർത്തും പരിഹസിച്ചു കൊണ്ടുള്ളൊരു ചിരിയും... അവളുടെ മുഖവും ദേഷ്യത്താൽ വലിഞ്ഞു മുറുകിയിരുന്നു...

" you.... "

ദേഷ്യത്തോടെ അവന് നേരെ തന്റെ കൈകൾ ഉയർത്തി തല്ലാനെന്ന പോൽ ഓങ്ങി കൊണ്ടവൾ ചീറിയതും അത് നേരത്തെ മുൻകൂട്ടി കണ്ടത് പോൽ അവൻ അവളുടെ കൈകളിൽ പിടുത്തമിട്ടിരുന്നു......


തന്റെ കയ്യിൽ മുറുകെ പിടിച്ചു പരിഹാസം നിറഞ്ഞൊരു ചിരിയോടെ തന്നെ നോക്കി നിൽക്കുന്നവൻ.... അവൾക്കെന്തെന്നില്ലാത്ത ദേഷ്യം വന്നു പോയിരുന്നു.....


" എന്റെ കയ്യിൽ നിന്ന് വിടെടാ..... "


അവനെ നോക്കി ചീറി കൊണ്ടവൾ തന്റെ മറു കൈ ഉയർത്തിയതും അവൻ അതിലും പിടുത്തമിട്ടിരുന്നു...ഇരു കൈകളും ഒന്ന് പിടിച്ചു തിരിച്ചു കൊണ്ടവൻ അവളെ തന്നിലേക്ക് വലിച്ചു ചേർത്തു... അവന്റെ നെഞ്ചിൽ പുറമിടിച്ചു കൊണ്ടാണവൾ വന്നു നിന്നത്........


" എന്നെ വിടുന്നതാണ് നിനക്ക് നല്ലത്... ഞാൻ ആരാണെന്ന് നിനക്കറിയില്ല...... "


അവന്റെ പിടിയിൽ കിടന്നു കുതറി കൊണ്ടവൾ വിളിച്ചു കൂവി.. അതിൽ നിന്ന് ഊരി വരാൻ അവൾ ശ്രമിക്കും തോറും അവന്റെ കൈകൾ അവളിൽ മുറുകിയിരുന്നു....


" ഞാൻ ആരാണെന്ന് നിനക്കും അറിയില്ല... എന്ത് ധൈര്യം ഉണ്ടായിട്ടാണെടീ നീ എനിക്ക് നേരെ കൈ ഉയർത്തിയത്... പുന്നാര മോളെ.... നിന്റെ കാൽ ചുവട്ടിൽ കിടക്കുന്ന ആളുകളെ കണ്ടിട്ടുണ്ടാവും.. എന്ന് കരുതി വഴിയേ പോകുന്ന ആരുടേയും തലയിൽ കയറി നിരങ്ങാമെന്ന് കരുതരുത്... നീ വിവരം അറിയും..... "


തന്റെ കയ്യിൽ കിടന്നു പിടയ്ക്കുന്നവളെ അടക്കി പിടിച്ചു വെച്ച് കൊണ്ടവൻ അവളുടെ ചെവിയിൽ മെല്ലെ പറഞ്ഞു.....
ചുറ്റിനും ഇരിക്കുന്ന ആളുകൾ... അവളുടെ ഉച്ചത്തിലുള്ള ശബ്ദത്തിൽ എല്ലാവരുടെയും ശ്രദ്ധ അവർക്ക് നേരെ തിരിഞ്ഞിരുന്നു.. അവർക്ക് മുന്നിൽ വെച്ചിട്ടാണ് റാം ഇങ്ങനെ ചെയ്തതും......


കാണുന്നവർക്ക് പല രീതിയിൽ ചിന്തിക്കാം... അപമാനവും നാണക്കേടും അവളുടെ ഉള്ളിൽ ദേഷ്യത്തിന്റെ അളവ് കൂട്ടിയിരുന്നു... അവന്റെ പിടിയിൽ നിന്നൂരി പോരാൻ പലയാവർത്തി നോക്കിയെങ്കിലും ആ കൈ കരുത്തിനു മുന്നിൽ ഒന്നും ചെയ്യാൻ കഴിയാത്തതിന്റെ നിസ്സഹായാവസ്ഥ.... അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.........


" നീ നോക്കിക്കോ... എന്നോട് ഈ കാണിച്ചതിന് നീ അനുഭവിക്കും... വർദ്ധിക മഹാ ദേവൻ ആണ് പറയുന്നത്... നിന്നെ ഞാൻ വെറുതെ വിടില്ല........"


തന്റെ മുഖം അവന് നേരെ ചെരിച്ചു പിടിച്ചു കൊണ്ടവൾ ദേഷ്യത്തോടെ പല്ലിറുമ്മി... തന്നെയും തന്റെ പപ്പയെയും അറിയാത്തവർ വളരെ ചുരുക്കം ആണ്.... താൻ ആരെന്ന് അറിയുമ്പോൾ അവൻ ഭയപ്പെടുമെന്ന് അവൾ കരുതി.... എന്നാൽ........


" നീ ഏത് മറ്റവൾ ആയാലും എനിക്കൊരു പുല്ലുമില്ല.. നീയെന്നെ ഒരു ചുക്കും ചെയ്യതുമില്ല... അതിനുള്ള ഗട്സ് ഉണ്ടെങ്കിൽ നീ വാ... ഞാൻ നോക്കട്ടെ...... "


തീർത്തും പരിഹസിച്ചു കൊണ്ട് തന്നെ ആയിരുന്നു അവന്റെ മറുപടി.... വർദ്ധിയുടെ ചുണ്ടുകൾ ദേഷ്യത്താൽ വിറച്ചു... അവനുള്ള മറുപടി പറയാനായി വാ തുറന്നതും..........

" വർദ്ധീ..... "

അവർക്കരികിലായി നടന്നടുത്തവന്റെ ശബ്ദം... ഇരുവരുടെയും ശ്രദ്ധ അവരിലേക്ക് തിരിഞ്ഞു... റാമിനെയും വർധിയെയും ഈയൊരു രീതിയിൽ കണ്ടതിന്റെ മാറ്റം അവന്റെ മുഖത്ത് ഉണ്ടായിരുന്നു....

" ചെറീ.... "

അവളുടെ ചുണ്ടുകൾ മന്ത്രിക്കുന്നത് കേട്ടറിഞ്ഞതും റാം അവനെയൊന്ന് നോക്കി... ഈ മുഖം അവന് നേരത്തെ പരിചിതമാണ്... യദുവിന്റെയും ചെറിയുടെയും മുഴുവൻ ഡീറ്റെയിൽസും കാണാ പാഠം പഠിച്ചു നിൽക്കുന്നവൻ ആണല്ലോ... ആ കൂട്ടത്തിൽ ഉള്ളതാണെങ്കിൽ വർദ്ധിയുടെ അഹങ്കാരം പിടിച്ച സ്വഭാവം ആയിപോയതിൽ അവന് അതിശയം ഒന്നും തോന്നിയില്ല......


അവളിൽ പിടി മുറുക്കിയിരുന്ന റാമിന്റെ കൈകൾ മെല്ലെ അയഞ്ഞു... ആ നേരം തന്നെ വർദ്ധി അവനെ തള്ളി മാറ്റി കൊണ്ട് ചെറിയുടെ അടുത്ത് എത്തിയിരുന്നു...അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. ചെറിയെ കണ്ടതും അവൾ മുഖത്തെ സങ്കടം അൽപ്പം കൂട്ടുകയും ചെയ്തു......

" എന്ത് പറ്റി.... എന്താണ് പ്രശ്നം.... "


തനിക്ക് അരികിൽ വന്നു നിൽക്കുന്നവളെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിക്കുമ്പോഴും അവന്റെ കണ്ണുകൾ റാമിൽ ആയിരുന്നു... അതറിഞ്ഞെന്ന പോൽ റാം അവർക്ക് നേരെ നടന്നടുത്തു.......


" ഇളകിയിരിക്കുന്ന ഇനമാണ്... കുറച്ചു ദിവസം വീട്ടിൽ കൊണ്ട് പോയി പൂട്ടിയിട്... ഇല്ലെങ്കിൽ പേ ഇളകി നാട്ടുകാരെ കടിക്കും... അവസാനം ആരുടെയെങ്കിലും കൈ കൊണ്ട് തീരും...... "


വർദ്ധിയിൽ തന്നെ നോട്ടമെയ്തു കൊണ്ടാണവൻ ചെറിയോട് പറഞ്ഞത് ... തന്നെ തുറിച്ചു നോക്കി നിൽക്കുന്നവളെ കണ്ടതും.... അവളെ ഒന്ന് പുച്ഛിച്ചു തള്ളി കൊണ്ടവൻ വെളിയിലേക്ക് നടന്നു........


തന്നെ തീർത്തും അപമാനിച്ചു കൊണ്ട് നടന്നു പോകുന്നവൻ... അവനെ തന്നെ നോക്കി നിൽക്കെ അവളുടെ കണ്ണുകളിൽ പക ആയിരുന്നു...തന്നെ അപമാനിച്ചവനോടുള്ള പക.......

" Bloody rascal... അവനെ ഞാൻ വെറുതെ വിടില്ല..... "

റാമിനെ തന്നെ നോക്കി നിന്ന് കൊണ്ടവൾ ദേഷ്യത്തോടെ പിറുപിറുത്തു.... ചെറി അവളെയൊന്ന് നോക്കി........

" എന്തായിരുന്നു പ്രശ്നം...? അയാൾ എന്തിനാണ് അങ്ങനെ പറഞ്ഞിട്ട് പോയത്......? "

" അവൻ പറഞ്ഞതൊക്കെ നീ കേട്ടില്ലേ.. പബ്ലിക് ആയിട്ടാണ് അവൻ എന്നോട് മോശം ആയി പെരുമാറിയത്.... നിനക്കെന്ത് ചെയ്യാൻ കഴിയും.... എനിക്ക് വേണ്ടി എന്ത് ചെയ്യാൻ കഴിയും...ചെറീ.... "


അവന് നേരെ തിരിഞ്ഞു കൊണ്ടവൾ ദേഷ്യത്തോടെ ചോദിച്ചു....സമാധാനമായി കാര്യങ്ങൾ ചോദിച്ചറിയാൻ നോക്കിയതും തനിക്ക് നേരെയും ശബ്ദം ഉയർത്തുന്നവളെ കണ്ടതും ചെറിയുടെ നെറ്റി ചുളിഞ്ഞു.......


" വെറുതെയൊന്നുമാവില്ലല്ലോ... നിന്റെ നാവിൽ നിന്നും നല്ലത് വീണിട്ടുണ്ടാവും... കാണുന്നവരെയെല്ലാം ഇങ്ങനെ വെറുപ്പിക്കുന്ന സ്വഭാവം ആദ്യം നിർത്ത് വർദ്ധീ... രാവിലെയും നീ ഇത് തന്നെ അല്ലെ ചെയ്തത്... നിന്റെ ദേഹത്തൊന്ന് തട്ടിയതിനു മാളിൽ വെച്ച് ആ കുട്ടിയെ നീയെന്തൊക്കെ ആണ് പറഞ്ഞത്... അവളെയും പബ്ലിക് നു മുന്നിൽ വെച്ചല്ലേ നീ നാണം കെടുത്തിയത്... എന്നിട്ടും ഞാനും യദുവും നിനക്കൊപ്പം നിന്നു.. എപ്പോഴും അങ്ങനെ കൂടെയുണ്ടാകുമെന്ന് കരുതരുത് നീ... നിനക്ക് മാത്രം അല്ല നാണവും മനവുമൊക്കെയുള്ളത്... നിനക്ക് വേണ്ടി ചോദിക്കാനും പറയാനും... നിനക്ക് വേണ്ടി തല്ലുണ്ടാക്കാനും ഞങ്ങൾ ചട്ടമ്പികൾ ഒന്നുമല്ല... അങ്ങനെ വല്ല ചിന്തയുമുണ്ടെങ്കിൽ മനസിൽ നിന്നങ്ങു കളഞ്ഞേക്ക്...പെങ്ങൾ എന്ന പരിഗണന ആവശ്യത്തിൽ കൂടുതൽ തരുന്നുണ്ട് ഞാൻ... വെറുതെ തലയിൽ കയറാൻ വരരുത്..... ഇതിന്റെ പേരിൽ അയാളുമായി പ്രശ്നം ഉണ്ടാക്കാൻ ആണെങ്കിൽ ഒന്നോർത്തോ... ഇതൊന്നും യദു അറിയാതിരിക്കുന്നത് തന്നെ ആണ് നിനക്ക് നല്ലത്.....ഇപ്പോൾ കിട്ടിയതിൽ ഇരട്ടി നിനക്ക് കിട്ടും... അറിയാമല്ലോ അവന്റെ സ്വഭാവം..."


ദേഷ്യത്തോടെ തന്നെ ആണവൻ പറഞ്ഞു തീർത്തത്... വർദ്ധിയുടെ ഈയൊരു സ്വഭാവം അവനേറ്റവും എതിർപ്പ് ഉള്ളതും അതിനോടാണ്....ഏറെക്കുറെ എല്ലാത്തിനും സപ്പോർട് ചെയ്യുമെങ്കിലും എല്ലാമൊന്നും സഹിച്ചു കൊടുക്കാൻ അവന് പറ്റില്ലായിരുന്നു......


ചെറിയുടെ വാക്കുകൾ കേട്ട് നിന്നവളുടെയും മുഖം കറുത്തു... അവൻ തനിക്കൊപ്പം നിൽക്കുന്നില്ലെന്ന് കണ്ടതും അവളുടെ ദേഷ്യം വർധിച്ചു........


" മാറ്... എനിക്കറിയാം എന്ത് ചെയ്യണമെന്ന്.....? "


അവനെ ദേഷ്യത്തിൽ തട്ടി മാറ്റികൊണ്ടവൾ വേഗത്തിൽ വെളിയിലേക്ക് പാഞ്ഞു.... എറിക് അവളെ തന്നെ നോക്കി നിന്നു... പിന്നാലെ പോകണമെന്ന് കരുതിയെങ്കിലും തത്കാലം അവൻ അതിനു മുതിർന്നില്ല.......


" എവിടെയെങ്കിലുംയെങ്കിലും പോയി തുലയ്.... "

സഹിക്കുന്നതിനും ഒരു പരിധിയില്ലേ... അവളെ നോക്കി ദേഷ്യത്തിൽ പിറുപിറുത്തു കൊണ്ടവൻ യദുവിനെ തിരക്കി ഡാൻസ് ഫ്ലോറിലേക്ക് നടന്നു........


...........................................................................................

" താൻ എവിടെ ആയിരുന്നു ഇത് വരെ.....? "

ബാറിനു വെളിയിലേക്കിറങ്ങുന്ന വഴിയിൽ റാമിനെ നോക്കി നിൽക്കുകയായിരുന്നു വിച്ചു... ദേഹം മുഴുവൻ വെള്ളവുമായി നനഞ്ഞു കുളിച്ചു വരുന്നവനെ കണ്ടതും അവനൊരു സംശയത്തോടെ റാമിനെ നോക്കി....

" ഒന്നും പറയേണ്ട sir... ഓരോ വയ്യാവേലികൾ വന്നു തലയിൽ കയറിക്കോളും... ഇവർക്കൊന്നും വീട്ടിൽ ചോദിക്കാനും പറയാനും ആരുമില്ലെന്ന് തോന്നുന്നേ.. ഉണ്ടെങ്കിൽ ഇങ്ങനെ അഴിച്ചു വിടില്ലല്ലോ..... "

വാഷ്റൂമിൽ പോയി കഴുകി കൊണ്ട് വന്ന തന്റെ ഷർട്ട്‌ ഒന്ന് കുടഞ്ഞു കൊണ്ടവൻ വിച്ചുവിനെ നോക്കി....

" അപ്പോൾ നല്ല കാര്യമായി അകത്ത് നിന്നൊരു പരിചയപ്പെടൽ നടന്നിട്ടുണ്ടല്ലേ..... "

അവനൊരു ചെറു ചിരിയോടെ ചോദിച്ചതും റാമും ഒരു ചിരിയോടെ അവനെ നോക്കി......

" അങ്ങനെയൊക്കെ ചോദിച്ചാൽ ഒരു അഹങ്കാരം പിടിച്ച സാധനം ആണ്.. Sir അറിയും....നമ്മുടെ Nela ഗ്രൂപ്പ്സിന്റെ MD ചെക്കൻ ഇല്ലെ... അവന്റെ കൂട്ടത്തിൽ കണ്ടതാ... അപ്പോൾ തന്നെ സ്വഭാവം ഏത് രീതിയിൽ ആണെന്ന് ഊഹിക്കാമല്ലോ.....? "

റാം ഒരു പുച്ഛത്തോടെ തന്നെ ആണ് പറഞ്ഞത്... വിചുവിന്റെ ഉള്ളിൽ തെളിഞ്ഞത് മാളിൽ വെച്ച് നടന്ന കാര്യങ്ങളും...ആ സമയവും യദുവിനോപ്പം ഒരു പെൺകുട്ടിയെ കണ്ടിരുന്നു... അവളാണ് ഏറ്റവും പ്രശ്നം ഉണ്ടാക്കിയതെന്നും മാൻവി പറഞ്ഞിരുന്നു....

ആ നേരം താൻ അവളെ ശ്രദ്ധിച്ചില്ല.. മുഴുവൻ പ്രശ്നങ്ങളും നേരത്തെ അറിഞ്ഞിരുന്നെങ്കിൽ രണ്ടെണ്ണം കൊടുത്തിട്ടേ വരുമായിരുന്നുള്ളു..മാനു പറഞ്ഞതും ഇപ്പോൾ റാം പറയുന്നത് വെച്ചും നോക്കുമ്പോൾ ആൾ അത്ര നല്ല സ്വഭാവം ഒന്നുമല്ല..
എങ്കിലും അതേതായിരിക്കും ആ പെണ്ണ്....?


വിച്ചു ഒരു നിമിഷം ആലോചനയോടെ നിന്നെങ്കിലും അതാരാണെന്ന് മാത്രം അവനൊരു പിടിയും കിട്ടിയിരുന്നില്ല... പകരം കാതിൽ പതിഞ്ഞത് റാമിന്റെ വാക്കുകൾ മാത്രം......

" അവളുടെ അമ്മൂമ്മേടെ ഒരു അഹങ്കാരം...നല്ലത് കൊടുക്കാൻ അറിയാഞ്ഞിട്ടല്ല.. പിന്നെ പെണ്ണ് ആയി പോയത് കൊണ്ട് മാത്രം വെറുതെ വിട്ടതാണ്.. ഇല്ലെങ്കിൽ അവളെ ഞാൻ എടുത്തിട്ട് ചുവരിൽ ഒട്ടിച്ചേനെ...... "

" Hmm.....? "

റാം പറഞ്ഞു തീർന്നതും വിച്ചു അവനെയൊന്ന് നോക്കി... അതോടെ റാമിന്റെ വായും അടഞ്ഞു.. കുറച്ചു കൂടുതൽ അടുപ്പം കാണിക്കുമെങ്കിലും വിചുവിന്റെ മുന്നിൽ നിന്ന് ഇങ്ങനെ സംസാരിക്കുന്നതൊക്കെ അവന് അൽപ്പം ഭയമുള്ള കാര്യം ആണ്......

" സോറി Sir... പെട്ടെന്നൊരു ആവേശത്തിൽ..... "

അവനൊരു ചമ്മിയ ചിരിയോടെ വിച്ചുവിനെ നോക്കി... അവനെ നോക്കി അതേ പോലെ തന്നെ മൂളി അടിമുടിയൊന്ന് നോക്കി കൊണ്ട് അവൻ തന്റെ ബുള്ളെറ്റ് ന്റെ കീ റാമിന് നേരെ നീട്ടി....

" നീ പോയി പാർക്കിംഗ് ഏരിയയിൽ നിന്ന് ബുള്ളറ്റ് എടുത്തു വാ.. ഞാൻ ഒന്ന് വാഷ് റൂമിൽ പോയി വരാം..... "

" ഓക്കേ സർ..... "

റാം അവന്റെ കയ്യിൽ നിന്നും കീ വാങ്ങി..അതുമായി ഡോർ തുറന്നു വെളിയിലേക്ക് ഇറങ്ങുന്നവനെ കണ്ട് കൊണ്ടാണ് അവൻ വാഷ് റൂം ഏരിയയിലേക്ക് നടന്നത്.......


ബാർ ഏരിയയുടെ സൈഡിലൂടെയുള്ള ഡോറിലൂടെ കടന്ന് അവൻ വാഷ്റൂം ഏരിയയിൽ എത്തി... അതികം ആളുകൾ ഒന്നും ഉണ്ടായിരുന്നില്ല... ഒന്നോ.. രണ്ടോ പേര് മാത്രം... ഒഴിഞ്ഞു കിടന്നൊരു ടോയ്‌ലറ്റിൽ കയറി തന്റെ ആവശ്യം കഴിഞ്ഞു അവൻ വെളിയിലേക്ക് ഇറങ്ങി.....


അവിടെയുള്ള ബാക്കി ആളുകളും പോയി കഴിഞ്ഞിരുന്നു... വാഷ് ഏരിയയിൽ വന്നു തന്റെ കൈകൾ വാഷ് ചെയ്തു മിററിൽ നോക്കി ഡ്രസ്സ്‌ ഹെയറുമൊക്കെ ഒന്ന് നേരെയാക്കി പുറത്തേക്ക് പോകാനായി തിരിഞ്ഞതും.....


" Oh god..... "

തനിക്ക് മുന്നിൽ ഡോറിന് ഇരു വശത്തുമായി കൈകൾ കുത്തി ചിരിയോടെ നിൽക്കുന്നവനെ കണ്ടതും അവനൊരു മുഷിച്ചിലോടെ നെറ്റി ചുളിച്ചു.......


വെളിയിലേക്ക് ഇറങ്ങാൻ കഴിയാത്ത വണ്ണം ഡോറിൽ തടസമായി നിൽക്കുന്നവൻ.. നേരത്തേത് പോലെയല്ല... നിൽക്കുന്ന നിൽപ്പിൽ മുൻപത്തെത്തിലും ആൾ ഫിറ്റ്‌ ആണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ വ്യക്തം ആണ്.....


" നീ ഇവിടെയും വന്നോ....? "


വിച്ചു അവനെയൊന്ന് നോക്കി ചോദിച്ചു തീർന്നതും മുന്നോട്ട് വന്നവൻ അവനെയും പിന്നിലേക്ക് തള്ളി വാഷ് ഏരിയയുടെ ഉള്ളിലേക്ക് കയറിയിരുന്നു... വാഷ് ബൈസന് അരികിൽ പോയി ഇടിച്ചവൻ തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് ഡോർ ഉള്ളിൽ നിന്ന് ലോക്ക് ചെയ്തു കൊണ്ട് തനിക്ക് അരികിൽ വന്നു നിൽക്കുന്നവനെയും.......


വിച്ചു അവനെ തന്നെ ഒന്ന് നോക്കി... എപ്പോഴത്തെയും പോൽ അവനെ അടുത്ത് കാണുമ്പോൾ ഉണ്ടാകുന്ന വെപ്രാളാമോ പ്രണയമോ ഒന്നുമായിരുന്നില്ല അവനിൽ നിറഞ്ഞു നിന്നത്......


ദേഷ്യം...!! യദുവിനെ കണ്ടതും ആ സമയം അവനിൽ മുന്നിട്ട് നിന്ന വികാരം അത് മാത്രം ആയിരുന്നു... മുന്നിൽ തെളിഞ്ഞു നിന്നത് ഡാൻസ് ഫ്ലോറിൽ ആ പെൺകുട്ടിയെ ചുംബിച്ചു നിന്ന രംഗവും.......


" What you Want.....? "


അൽപ്പം മുഷിച്ചിലോടെ തന്നെ മിറർ സൈഡിലേക്ക് ചാരിയിരുന്നു തന്റെ കൈകൾ പിണച്ചു കെട്ടി കൊണ്ടവൻ യദുവിനെ ഒന്ന് തുറിച്ചു നോക്കി.....

എന്നാൽ യദു അവന്റെ ചോദ്യം ഒന്നും തന്നെ കേട്ടിരുന്നില്ല... അവന്റെ കണ്ണുകളിൽ കുരുങ്ങി കിടന്നത് വിചുവിന്റെ ദേഷ്യം നിറഞ്ഞ കാപ്പി കണ്ണുകൾ മാത്രം.... തന്നെ കാണുമ്പോഴെല്ലാം ദേഷ്യത്തിൽ ചുളിയുന്ന അവന്റെ നെറ്റിത്തടം.... എന്ത് കൊണ്ടോ ആ കാഴ്ച അവനിൽ വല്ലാത്തൊരു ലഹരി നിറച്ചിരുന്നു....


താൻ തേടിയത് എന്തോ കണ്ടെത്തിയെന്ന പോൽ അവന്റെ പൂച്ച കണ്ണുകൾ ഒന്ന് തിളങ്ങി... അവനെ തന്നെ ഉറ്റു നോക്കുന്ന വിചുവിന്റെ കണ്ണുകൾ... അത് വീണ്ടും കാണാൻ വേണ്ടി മാത്രം അവിടെമാകെ പരതി നടക്കുകയായിരുന്നു അവൻ... അപ്പോൾ കയ്യിൽ കിട്ടിയാൽ പിന്നെ വെറുതെ വിടുന്നത് എങ്ങനെ....


ഒരു ചിരിയോടെ തന്റെ കയ്യിലിരുന്ന സിഗഗേരറ് ൽ തീ കൊളുത്തി വലിച്ചു കൊണ്ടവൻ വിചുവിന് മുന്നിലായി വന്നു നിന്നു....


" നിനക്ക് ദേഷ്യം വരുന്നുണ്ടോ...? ഉണ്ടെങ്കിൽ അതെനിക്കിഷ്ടം ആണ്... നിന്നെ ദേഷ്യം പിടിപ്പിക്കാൻ... ദേഷ്യത്തിന്റെ അങ്ങേയറ്റമെത്തി നിൽക്കുന്ന നിന്നെ കാണാൻ എനിക്ക് വല്ലാത്ത ഇഷ്ടം ആണ് Vidyut.... അതിന് വേണ്ടി ഞാൻ എന്തും ചെയ്യും....എന്തും........ "


നാവ് കുഴഞ്ഞു പോയി പാതിയും വ്യക്തമാക്കാത്ത രീതിയിലെ വാക്കുകൾ... ഒരു ചിരിയോടെ പറയുന്നതിനൊപ്പം തന്റെ വായിൽ നിറച്ചിരുന്ന പുക മുഴുവനായും അവൻ വിചുവിന്റെ മുഖത്തേക്കായി ഊതി.....

മുഖത്തേക്ക് ശക്തിയിൽ ഊതിയ പുക... വിച്ചൂവിൽ ഒരു മാറ്റവും ഉണ്ടായിരുന്നില്ല...ഉള്ളിലേക്ക് ആഞ്ഞു ശ്വാസം എടുത്തു അതിനെ ആസ്വദിക്കുന്നവനെ കണ്ടതും യദുവിന്റെ നെറ്റിയൊന്ന് ചുളിഞ്ഞു... അതിലൂടെ തന്നെ വിചുവും അത്യാവശ്യം നന്നായി സ്‌മോക്ക് ചെയ്യുന്നൊരാൾ ആണെന്ന് അവന് മനസിലായിരുന്നു.......


" Sp Sir... ഞാൻ വിചാരിച്ചത് പോലെയൊരാലെയല്ല.. തന്നെ കണ്ടപ്പോൾ Mr പെർഫെക്ട് ആണെന്ന് ഞാൻ കരുതിയത്.. ഇതിപ്പോൾ കയ്യിൽ ഇല്ലാത്ത കുരുത്തക്കേടുകൾ ഒന്നുമില്ലല്ലോ... Smoking.., Drinks.., Night pub... And... Girls... Sir മോശം ഇല്ലല്ലോ... അല്ല... രാവിലെ കണ്ട ആ പെണ്ണ് എവിടെ...? കൂടെയുണ്ടോ... അതോ ആവശ്യം കഴിഞ്ഞപ്പോൾ അവളെ പറഞ്ഞു വിട്ടോ....? "


യദു ഒരു ചിരിയോടെ അവനെ നോക്കി... കൈകൾ കെട്ടി അവനെയൊന്ന് നോക്കി നിന്നതല്ലാതെ വിച്ചു മറുപടി ഒന്നും തന്നെ പറഞ്ഞിരുന്നില്ല... അവൻ ഏത് വരെ പറഞ്ഞു പോകുമെന്ന് അവൻ ചിന്തിച്ചിട്ടുണ്ടാവണംച്ചിട്ടുണ്ടാവണം......


എന്നാൽ വിച്ചുവിനെ ഏത് രീതിയിൽ ദേഷ്യം പിടിപ്പിക്കുമെന്ന് ചിന്തിച്ചു നിൽക്കുന്നവന് ആ മൗനം തീരെ ഇഷ്ടം ആയിരുന്നില്ല...അത് കൊണ്ട് തന്നെ ആവും യദുവും തന്റെ വാക്കുകൾ നിർത്താതിരുന്നതും.........


" ഉപദേശിക്കുവാണെന്ന് കരുതരുത്... ഈ നാട്ടിൽ പുതിയത് അല്ലെ... ഒരു അഡ്വൈസ് ആണെന്ന് കൂട്ടിയാൽ മതി... ഇങ്ങനെയുള്ളതിനൊക്കെ ആളെ തിരഞ്ഞു എടുക്കുമ്പോൾ കുറച്ചു നല്ലത് നോക്കിയെടുക്കണ്ടേ... അറ്റ്ലീസ്റ്റ് കണ്ടാൽ മോശം പറയരുതാത്ത ഒന്നിനെ..... അല്ലാതെ അവളെ പോലെ വെറും.........

ബാക്കി പറയാൻ നാവുകൾ പൊന്തിയിരുന്നില്ല... അതിന് മുന്നേ വിചുവിന്റെ കൈകൾ അവന്റെ മുഖത്ത് പതിഞ്ഞിരുന്നു... ഒന്നല്ല.. പല തവണ... ദേഷ്യത്താൽ വിറച്ചു കൊണ്ട് തന്നെ കോളറിൽ പിടിച്ചു ചുവരിനോട് ചേർത്ത് നിർത്തിയിരിക്കുന്നവനെ യദുവൊന്ന് നോക്കി......

" ഞാൻ നിന്നോട് വാണിംഗ് ചെയ്തത് ആണ്.. അവളെ പറ്റി ഒരക്ഷരം നിന്റെ പിഴച്ച നാവിൽ നിന്ന് വീഴരുതെന്ന്...അവൾ എനിക്ക് ആരായാലും അത് നിന്നെ ബാധിക്കുന്ന കാര്യം അല്ല... സ്നേഹത്തിന്റെയും ബന്ധങ്ങളുടെയും വിലയറിയാത്ത നിന്നോട് അതിനെ പറ്റി പറഞ്ഞിട്ടും കാര്യമില്ല... കാണുന്ന പെണ്ണുങ്ങൾ എല്ലാം സെക്സിനുള്ളതാണെന്ന് തോന്നൽ നിനക്കുണ്ടായിരിക്കും... ആ കൂട്ടത്തിൽ എന്നെ കൂട്ടരുത്.... അതിനുമപ്പുറം സൗഹൃദവും സഹോദര്യവുമൊക്കെ നിറഞ്ഞ ബന്ധങ്ങളുമുണ്ട്... നിന്റെ വൃത്തികെട്ട കാഴ്ച്ചയിൽ അതൊന്നും കാണണമെന്നില്ല........."


താൻ ചേർത്ത് പിടിച്ചിരിക്കുന്നവന്റെ കവിളിലേ പിടി മുറുക്കി കൊണ്ടവൻ ദേഷ്യത്തോടെ മുരണ്ടു... വിചുവിന്റെ എതിർക്കാനുള്ള ബലം ലഹരി കീഴ്പ്പെടുത്തിയ അവന്റെ ശരീരത്തിന് ഉണ്ടായിരുന്നില്ല..... കവിളിലേ പിടി മുറുകി വേദനിച്ചപ്പോഴും അവന്റെ ചുണ്ടിൽ ചിരി തന്നെയായിരുന്നു........


വിച്ചു അവനെ ദേഷ്യത്തോടെ പിന്നിലേക്ക് തള്ളി... പുറം ചുവരിൽ ചെന്നിടിച്ചു നിൽക്കുന്നവനെ നോക്കി ദേഷ്യത്തോടെ വെളിയിലേക്ക് നടക്കാൻ ശ്രമിച്ചതും യദുവിന്റെ കൈകൾ അവനെ വലിച്ചു ചുവരോട് ചേർത്ത് പിടിച്ചിരുന്നു........


" ഞാൻ പറഞ്ഞില്ലേ... ദേഷ്യം പിടിക്കുന്ന നിന്നെ കാണാൻ എനിക്കിഷ്ടം ആണെന്ന്... അതിന് വേണ്ടി ഞാൻ എന്തും ചെയ്യുമെന്ന്...ഇപ്പോൾ നോക്ക്... എന്റെ മുന്നിൽ ഇങ്ങനെ ദേഷ്യം പിടിച്ചു വിറച്ചു നിൽക്കുന്ന നിന്നെ കാണുമ്പോൾ എനിക്കെന്ത് സന്തോഷം ആണെന്ന് അറിയോ....? "


വിചുവിന്റെ കൈകൾ കൊണ്ട് മുറിഞ്ഞ തന്റെ ചുണ്ടിൽ പറ്റിയിരുന്ന ചോരയുടെ അംശം അവന്റെ ഷർട്ടിൽ തന്നെ ഉരസി കൊണ്ട് യദു അവനെയൊന്ന് നോക്കി....വിച്ചു അവനെ നോക്കി നിന്നു.....


യദുവിന്റെ സംസാരവും ഭാവവുമെല്ലാം വിചിത്രമായത് പോൽ അവന് തോന്നി...ദേഷ്യം മാത്രം കൊണ്ട് നടക്കുന്നവൻ തന്നോടിങ്ങനെയൊക്കെ പെരുമാറുന്നതെന്തെന്ന് എത്രയാലോചിച്ചിട്ടും അവന് മനസിലായിരുന്നില്ല....യദുവിനു പോലും അതിനെ പറ്റി മനസിലായിരുന്നില്ലെന്നതാണ് സത്യം.......


വിച്ചുവിനോപ്പം അങ്ങനെ തന്നെ നിൽക്കാൻ ആണ് അവന് തോന്നിയിരുന്നത്...ഈ നേരമത്രയും ആ ബാർ മുഴുവനും അവൻ തിരഞ്ഞു നടന്നതും വിച്ചുവിനെ തന്നെ ആയിരുന്നു... അവൻ വരുന്നത് കണ്ടിട്ടാണ് പിന്നാലെ വാഷ്റൂം ഏരിയയിലേക്ക് വന്നു കയറിയതും..... പക്ഷെ എന്തിന് വേണ്ടി...........?


തനിക്ക് ദേഷ്യം മാത്രം തോന്നുന്നൊരാളെ ഇങ്ങനെ പിടിച്ചു നിർത്താൻ നോക്കുന്നതെന്തിനാണെന്ന് അവന് മനസിലാകുന്നുണ്ടായില്ല... അതിനെ പറ്റി ചിന്തിക്കാനുള്ള ബോധവും അവനിൽ ഉണ്ടായിരുന്നില്ല.... അവൻ ചെയ്യുന്നതും പ്രവർത്തിക്കുന്നതുമെല്ലാം ലഹരിക്ക് പുറമെ ആയിരുന്നു.......


അവന്റെ കണ്ണുകൾ വിചുവിന്റെ കണ്ണുകളിൽ തന്നെ ഉടക്കി നിന്നു... വിചുവിന്റെ തിരികെയും.. ഇരുവരുടെയും നെറ്റി ചുളിഞ്ഞു.. മുഖത്ത് ദേഷ്യത്തിനൊപ്പം ഇരുവർക്കും പിടി കിട്ടാത്തൊരു ഭാവവും....വിച്ചുവിന്റെയുള്ളിൽ താൻ കുറച്ചു മുൻപ് ഡാൻസ് ഫ്ലോറിൽ വെച്ചു കണ്ട കാഴ്ച ആയിരുന്നെങ്കിൽ.........
യദുവിന്റെ ഉള്ളിൽ വിച്ചു മുൻപ് തന്നോട് പറഞ്ഞ വാക്കുകൾ ആയിരുന്നു......


" നിന്റെ നിഴലിൽ പോലും ഞാൻ തൊടില്ല..... "


ആ വാക്കുകൾ വീണ്ടും ചെവിയിൽ മുഴങ്ങിയതും അവൻ തങ്ങൾ നിൽക്കുന്ന പൊസിഷൻ ഒന്ന് നോക്കി.... വിചുവിന്റെ ഇരു വശത്തും കൈകൾ കുത്തി നിർത്തിയാണ് യദുവിന്റെ നിൽപ്പ്... കൂടുതൽ തന്നിലേക്ക് ചേർക്കാതിരിക്കാൻ എന്ന പോൽ വിചുവിന്റെ കൈകൾ യദുവിന്റെ നെഞ്ചിൽ പതിഞ്ഞിട്ടുമുണ്ട്......


അത് കാണെ യദുവിന്റെ ചുണ്ടുകൾ ഒന്ന് വിടർന്നു... തന്റെ നെഞ്ചിലേക്ക് ഒന്ന് നോക്കിക്കൊണ്ടവൻ യദുവിന്റെ മുഖത്തേക്ക് നോക്കി.......


" You said you won't touch me.. But... Look... നിന്റെ കൈകൾ എവിടെ ആണെന്ന്.....? "


അൽപ്പം പരിഹാസത്തോടെയുള്ള ചോദ്യം... ഒപ്പം തന്റെ കൈകളിലേക്ക് നോക്കി ചിരിയോടെ നിൽക്കുന്നവൻ... അവന്റെ നെഞ്ചിൽ തന്റെ കൈകൾ വെച്ചിരുന്നത് പോലും വിച്ചു ആ നേരമാണ് അറിയുന്നത് തന്നെ... യദുവിനെ ഒന്ന് തറപ്പിച്ചു നോക്കികൊണ്ട് തന്നെ അവൻ തന്റെ കൈകൾ എടുത്ത് മാറ്റി......


" ഇതിനു നീ വേറൊരു അർത്ഥം കാണേണ്ടതില്ല.... "


അവനിൽ നിന്നും മുഖം തിരിച്ചു കൊണ്ടാണവൻ മറുപടി കൊടുത്തത്... യദു ഒരു ചിരിയോടെ അവന്റെ കവിളിൽ കൈകൾ കുത്തി പിടിച്ചു തനിക്ക് നേരെ തിരിച്ചു പിടിച്ചു.....

" Such a liar..... എത്ര നന്നായിട്ടാണ് നീ കള്ളം പറയുന്നത്.... നിന്റെ കണ്ണിൽ ഞാൻ കണ്ടതാണ്.... എന്നെ കാണുമ്പോഴെല്ലാം നിനക്കും തോന്നാറില്ലേ.... "

യദു ചെറു ചിരിയോടെ അവനെ നോക്കി.. വിചുവിന്റെ പിരികകൊടികൾ സംശയത്താൽ വളഞ്ഞു.....


" എന്ത്.... എന്ത് തോന്നുന്നില്ലേയെന്ന്.... "


യദു പറയുന്നതെന്തെന്ന് മനസിലാകാതെ സംശയത്തോടെ അവൻ ചോദിച്ചു... അതിനും ചെറു ചിരി തന്നെ ആയിരുന്നു യദുവിന്റെ മറുപടി....അവന്റെ കൈകൾ വിചുവിന്റെ കവിളിൽ തഴുകി കൊണ്ട് താഴേക്ക് ഇറങ്ങി.....


" ഞാൻ നേരത്തെ പറഞ്ഞത് പോലെ... ആ ഫീലിംഗ്... അത്... അത്... നിനക്കും തോന്നാറില്ലേ...ഇപ്പോൾ തോന്നുന്നില്ലേ..... ഹാ...? ഞാൻ ഇങ്ങനെ നിൽക്കുമ്പോൾ തോന്നുന്നില്ലേ.....?  "


വിചുവിന്റെ കഴുത്തിലൂടെ കൈകൾ അരിച്ചു കൊണ്ടാണ് അവന്റെ ചോദ്യം...വിച്ചു അവനെ തന്നെ നോക്കി നിന്നു... യദുവിന്റെ കണ്ണുകൾ അവനിൽ തന്നെ ആയിരുന്നു... കൈകൾ കഴുത്തിലൂടെ ഇഴച്ചു കൊണ്ട് തുറന്നിട്ടിരിക്കുന്ന ഷർട്ടിന്റെ വിടവിലൂടെ താഴേക്ക് ഇറങ്ങിയതും വിച്ചു ഒന്ന് ആഞ്ഞു ശ്വാസം എടുത്ത് കൊണ്ട് അവന്റെ കൈകളിൽ പിടുത്തമിട്ടു......

" I know... നിനക്കും തോന്നുന്നുണ്ടെന്ന്.... "

യദുവിന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നു... വിചുവിന്റെ ചുണ്ടിലും അതുപോലൊരു ചിരി വിടർന്നിരുന്നു... അവന്റെ കയ്യിൽ പിടുത്തമിട്ട് കൊണ്ട് തന്നെ വിച്ചു തന്റെ മറു കയ്യാൽ അവന്റെ ജീൻസിൽ മുറുകിയിരുന്ന ബെൽറ്റിൽ പിടിച്ചു വലിച്ചു കൊണ്ട് തന്നിലേക്ക് ചേർത്ത് നിർത്തി.....

വിചുവിന്റെ ദേഹത്തു വന്നിടിച്ചത് പോൽ യദു അവനിലേക്ക് ചേർന്നു നിന്നു പോയി... യദുവിന്റെ കണ്ണുകളിൽ കൗതുകം ആയിരുന്നു... വിച്ചു എന്ത് ചെയ്യാൻ പോവുകയാണെന്ന ചിന്തയിൽ യദു അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നതും വിച്ചു അതേ ചിരിയാൽ തന്നെ അവന്റെ കൈകൾ അവന്റെ ജീൻസിനു മുകളിലായി പിടിപ്പിച്ചു കൊണ്ട് അവനിൽ നിന്നും അകന്നു നിന്നു....


യദുവിനു ഒന്നും തന്നെ മനസിലായിരുന്നില്ല.. അരയ്ക്ക് കീഴെ ജീൻസിനു മുകളിലായി വെച്ചിരിക്കുന്ന തന്റെ കൈകളിലേക്ക് നോക്കി ഒരു സംശയത്തോടെ നിന്നതും......


" I know your feelings... But... I'm sorry... I'm not intrested on you..... So........... Try it your self.... അതായിരിക്കും നിനക്ക് better...... "


തന്നെ നോക്കി വിച്ചു പറഞ്ഞ വാക്കുകൾ... യദുവിന്റെ നെറ്റി ചുളിഞ്ഞു... അവൻ പറഞ്ഞത് എന്തെന്ന് മനസിലാക്കി എടുത്തതും വിച്ചു അവനിൽ നിന്ന് മാറി പുറത്തേക്ക് നടന്നു കഴിഞ്ഞിരുന്നു....


തന്റെ ജീൻസിനു മുകളിൽ പിടിച്ചിരുന്ന കൈകൾ അവൻ വേഗം തന്നെ എടുത്ത് മാറ്റി... വീണ്ടും വിചുവിന് മുന്നിൽ തോറ്റു പോയതിന്റെ ദേഷ്യം അവന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി......

" Ahhh........ Vidyut......... "


ആ വാഷ് റൂം ഏറിയ മുഴുവൻ കേൾക്കുന്ന തരത്തിൽ ദേഷ്യത്തോടെ അവൻ ഉച്ചത്തിൽ അലറി ... വെളിയിൽ ഡോറിന് അടുത്ത് നിന്നവന്റെ മുഖം ഒന്ന് ചുളിച്ചു..ഒരു മുഷിച്ചിലോടെ ചെവിയിൽ വിരലിട്ട് കുടഞ്ഞു കൊണ്ടവൻ.... ഒന്നും സംഭവിക്കാത്തത് പോൽ ഒരു ചെറിയ മൂളിപ്പാട്ടോടെ വെളിയിലേക്ക് നടന്നു.....

ഇതേ സമയം തന്റെ ഉള്ളിലെ ദേഷ്യം മുഴുവൻ മുന്നിലുള്ള മിററിൽ മുഷ്ടി ചുരുട്ടി ഇടിച്ചു കൊണ്ട് തീർക്കാൻ ശ്രമിക്കുകയായിരുന്നു യദു..........

...........................................................................................

" നിന്നെ ആര് ശല്യം ചെയ്തെന്നാണ് വർദ്ധീ നീ പറയുന്നത്..... "

തന്റെ മുന്നിൽ കലി തുള്ളി നിൽക്കുന്ന മകളെ സുമി ഒരു സംശയത്തോടെ നോക്കി... രാത്രി pub ൽ നിന്ന് വന്നപ്പോൾ മുതൽ തുടങ്ങിയ ബഹളം ആണ്... ദേഷ്യത്തിൽ മുന്നിൽ കാണുന്നതെന്തും അവൾ നശിപ്പിച്ചിരുന്നു.... പൊട്ടി ചിതറി കിടക്കുന്ന സാധനങ്ങൾക്ക് നടുവിൽ ഭ്രാന്തിയെ പോൽ നിൽക്കുന്നവൾ ..

" എനിക്കറിയില്ല അമ്മാ അവൻ ആരാണെന്ന്... അവനെ ഞാൻ ഇതിനു മുൻപ് കണ്ടിട്ടില്ല... പക്ഷെ... അത്രയും ആളുകളുടെ മുന്നിൽ വെച്ചാണ് അവൻ എന്നെ ഇൻസൾട്ട് ചെയ്തത്....."


കയ്യിൽ കിട്ടിയ അടുത്ത സാധനവും നിലത്തേക്ക് വലിച്ചെറിഞ്ഞു കൊണ്ടവൾ സുമിയെ നോക്കി... Pub ൽ വെച്ച് നടന്ന സംഭവം അവളെ അത്രയേറെ ചൊടിപ്പിച്ചിരുന്നു... തന്നെ അപമാനിച്ചവനെ കൊല്ലാനുള്ള ദേഷ്യവും അവളിൽ തോന്നിപോയിരുന്നു.......

" യദുവും ചെറിയും ഉണ്ടായിരുന്നില്ലേ...നിന്റെ കൂടെ....അവരൊന്നും കണ്ടില്ലേ.....? "


സുമിത്ര ഒരു സംശയത്തോടെ ചോദിച്ചതും അവൾക്കുള്ളിൽ തെളിഞ്ഞത് ചെറിയുടെ വാക്കുകൾ ആണ്... റാം മോശമായി പെരുമാറിയതിനേക്കാൾ ഏറെ അവളെ ദേഷ്യം പിടിപ്പിച്ചതും അതേ വാക്കുകൾ തന്നെ......

" ചെറി ഉണ്ടായിരുന്നു... അവനൊന്നും ചെയ്തില്ല അമ്മാ... അവൻ......

" എന്താ ഇവിടെ പ്രശ്നം...? "


സുമിയോടായി അവൾ പരാതി പറഞ്ഞു തുടങ്ങിയതും നന്ദന്റെ ശബ്ദം അവിടെ മുഴങ്ങിയിരുന്നു... റൂമിൽ നിന്നും ഫ്രഷ് ആയി താഴേക്ക് ഇറങ്ങിയതാണ് ആൾ... ബഹളം കേട്ട് ഹാളിലേക്ക് വന്നതും കാണുന്നത് പൊട്ടിച്ചിതറി കിടക്കുന്ന സാധനങ്ങൾക്ക് നടുവിൽ നിൽക്കുന്ന മകളെയും അവൾക്ക് അരികിൽ നിൽക്കുന്ന സുമിയെയും......

അവിടെ മുഴുവൻ ഒന്നു കണ്ണോടിച്ചു കൊണ്ട് ഇരുവരെയും നോക്കിയതും അയാളുടെ നെറ്റിയൊന്ന് ചുളിഞ്ഞു......

" എന്തിനാ ആവശ്യമില്ലാതെ ബഹളം ഉണ്ടാക്കുന്നത്... ഇതൊക്കെ നശിപ്പിച്ചത് ആരാണ്....? "


നിലത്തു വീണു കിടക്കുന്ന സാധനങ്ങളിലേക്ക് വിരൽ ചൂണ്ടി കൊണ്ടാണ് അയാൾ ഇരുവരെയും നോക്കിയത്... നന്ദന്റെ മുഖത്തെ ഗൗരവം കണ്ടതും വർദ്ധി അൽപ്പം ഭയത്തോടെ സുമിത്രയേ നോക്കി... അവളെയൊന്ന് നോക്കി കണ്ണ് ചിമ്മിക്കൊണ്ട് അവർ നന്ദന് അരികിലേക്ക് നടന്നു വന്നു......


" നന്ദാ... വർദ്ധിയെ ആരോ ഇന്ന് ശല്യം ചെയ്തത്രേ... Pub ൽ വെച്ച് ആരോ ഇവളോട് മോശമായി പെരുമാറി... അതാണ്‌... മോൾക്കത് നല്ല വിഷമം ആയിട്ടുണ്ട്... ആരും അവളുടെ കൂടെ ഉണ്ടായിരുന്നില്ല..... "


നന്ദനെ നോക്കി അൽപ്പം വിഷമത്തോടെ തന്നെ അവർ കാര്യങ്ങൾ അവതരിപ്പിച്ചു... എല്ലാം കേട്ട് കഴിഞ്ഞതും നന്ദൻ അവളെയൊന്ന് നോക്കി... വർദ്ധിയുടെ കണ്ണുകളും നന്ദനിൽ തന്നെ ആയിരുന്നു......


" ആരോടു ചോദിച്ചിട്ടാണ് നീ pub ൽ പോയത്... നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ വർദ്ധീ... രാത്രിയിൽ വെറുതെ വെളിയിൽ കറങ്ങി നടക്കരുതെന്ന്...... "


ദേഷ്യത്തോടെ തന്നെ നോക്കി ശബ്ദമുയർത്തുന്ന നന്ദനെ അവൾ ഒന്നു പകച്ചു പോയി... എല്ലാം കേട്ട് കഴിയുമ്പോൾ പപ്പ തനിക്കൊപ്പം നിൽക്കുമെന്നാണ് അവൾ കരുതിയത്... എന്നാൽ തന്നെയൊന്ന് ആശ്വസിപ്പിക്കുക പോലും ചെയ്യാതെ പപ്പ ദേഷ്യപ്പെടുന്നത് കണ്ടതും അവൾ ഒരു ദേഷ്യത്തോടെ സുമിത്രയേ നോക്കി.......


" താൻ എന്തൊക്കെയാണ് നന്ദാ.. ഈ പറയുന്നത്... ഇവൾ ഒറ്റയ്ക്ക് ആയിരുന്നില്ലല്ലോ... യദുവും ചെറിയും ഒപ്പം ഉണ്ടായിരുന്നില്ലേ... നമ്മുടെ മകളോട് ഒരാൾ മോശമായി പെരുമാറിയെന്ന് അറിഞ്ഞിട്ടും അവളെ കുറ്റപ്പെടുത്താൻ ആണോ താൻ നോക്കുന്നത്.....? "


സുമിയും അൽപ്പം നീരസത്തോടെ തന്നെ ആണ് നന്ദനോട് സംസാരിച്ചത്... നന്ദൻ അവരെ ഒന്നു നോക്കി.......


" അവർ ഉണ്ടെങ്കിൽ എവിടെയും പോകാമെന്നാണോ... പല രീതിയിൽ ഉള്ള ആളുകൾ വരുന്ന സ്ഥലം ആണ്... ഇങ്ങനെയുള്ള പല അനുഭവങ്ങളും ഉണ്ടായേക്കും... അതുകൊണ്ടാണ് അവിടെയൊന്നും കറങ്ങി നടക്കരുതെന്ന് പറയുന്നത്... എന്റെ വാക്ക് കേൾക്കാതെ അവിടെ പോയതേ തെറ്റ്... അവിടെ വെച്ച്  ആരെങ്കിലും ഇൻസൾട്ട് ചെയ്താൽ അവിടെ വെച്ച് തന്നെ പ്രതികരിക്കാൻ പഠിക്കണം... അത് ചെയ്യാതെ ഇവിടെ വന്നു എല്ലാം എറിഞ്ഞു പൊട്ടിച്ചിട്ട് എന്താണ് കാര്യം.....? "


നന്ദൻ ഒരു ചോദ്യ ഭാവത്തിൽ സുമിത്രയേ നോക്കി... അവരുടെ കയ്യിൽ മറുപടി ഒന്നുമുണ്ടായിരുന്നില്ല... അവരിൽ നിന്നും ഉത്തരം ഒന്നും കിട്ടാതെ വന്നതും നന്ദൻ വർദ്ധിയെ നോക്കി... അവളുടെ ശിരസും കുമ്പിട്ടു പോയിരുന്നു......


തനിക്ക് മുന്നിൽ ഉത്തരം ഇല്ലാതെ നിൽക്കുന്ന ഭാര്യയെയും മകളെയും ഒന്നു നോക്കി കൊണ്ട് അയാൾ ഒരു മുഷിച്ചിലോടെ തല കുടഞ്ഞു......


" ഇനി മേലിൽ നീ രാത്രിയിൽ എന്റെ അനുവാദം ഇല്ലാതെ വെളിയിൽ ഇറങ്ങരുത് വർദ്ധീ... ലാസ്റ്റ് വാണിംഗ് ആണ്...ഇനിയൊരു സംസാരം എന്റെ ഭാഗത്തു നിന്ന് ഉണ്ടാവില്ല... ഇതെങ്ങാനും തെറ്റിച്ചാൽ യദുവുമായുള്ള വിവാഹം നീ അങ്ങ് മറന്നേക്ക്..... "

" പപ്പാ.... "

നന്ദന്റെ വാക്കുകൾ കേട്ടതും വർദ്ധി ഒരു ഞെട്ടലോടെ നന്ദനെ നോക്കി... സുമിത്രയുടെ മുഖത്തും ചെറുതല്ലാത്തൊരു ഞെട്ടൽ പ്രകടം ആയിരുന്നു... നന്ദൻ ഗൗരവത്തിൽ തന്നെ ഇരുവരെയും നോക്കി.....


" ഇത് മുഴുവൻ ക്ലീൻ ചെയ്തിട്ട് കിടന്നാൽ മതി.... "


നിലത്തു വീണു കിടക്കുന്ന സാധനങ്ങളിലേക്ക് വിരൽ ചൂണ്ടി വർദ്ധിയോട് പറഞ്ഞു കൊണ്ട് കൂടുതൽ സംസാരത്തിനു നിൽക്കാതെ നന്ദൻ തിരികെ മുറിയിലേക്ക് കയറി പോയി........


" ഈ പപ്പയെന്താ അമ്മാ ഇങ്ങനെ....? "

തന്നെയൊന്ന് സമാധാനിപ്പിക്കാൻ പോലും കൂട്ടാക്കിയില്ല... യദുവിന്റെ കാര്യം പറഞ്ഞു തന്നെ വാണിംഗ് തരികയും ചെയ്തിരിക്കുന്നു... വർദ്ധിക്ക് നന്നേ ദേഷ്യം തോന്നി പോയിരുന്നു... നന്ദനെ നോക്കി കൊണ്ടവൾ സുമിത്രയോട് ശബ്ദം ഉയർത്തിയതും... അവർ വേഗം തന്നെ അവൾക്കരികിൽ എത്തി.......


" ശ്ഹ്.... പപ്പയുടെ കാര്യം എനിക്ക് വിട്ടേക്ക് ഞാൻ നോക്കിക്കോളാം..... നീ പൊയ്ക്കോ... ഒന്നും ആലോചിച്ചു സങ്കടപെടേണ്ട... നിന്നെ ശല്യം ചെയ്തവൻ ആരായാലും അയാളുടെ കാര്യം പപ്പ നോക്കിക്കോളും... ഞാൻ അല്ലെ പറയുന്നത്......? "


അവൾ വർദ്ധിയെ ചേർത്ത് പിടിച്ചു നെറുകയിൽ ചുണ്ടുകൾ അമർത്തി... അവളുടെ ഉള്ളിലെ ദേഷ്യം അൽപ്പം കുറഞ്ഞിരുന്നു.... അവളെ സമാധാനിപ്പിച്ചു റൂമിലേക്ക് പറഞ്ഞയത്തിന് ശേഷം.... സെർവെന്റ്സിനോട് അവിടെ ക്ലീൻ ചെയ്യാൻ ഓർഡർ എടുത്ത് കൊണ്ട് സുമിത്ര മുകളിലെ തങ്ങളുടെ റൂമിലേക്ക് കയറി.......


അവർ റൂമിൽ എത്തുമ്പോൾ നന്ദൻ കിടക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു... ഡോർ ലോക്ക് ചെയ്തു കൊണ്ട് അവരും അയാൾക്കരികിലേക്ക് നടന്നു.....


" താൻ മോളോട് അങ്ങനെ ദേഷ്യപ്പെടേണ്ടായിരുന്നു നന്ദാ... അവൾക്ക് നല്ല വിഷമം ആയിട്ടുണ്ട്.... "

ബെഡിൽ കിടക്കുന്നവനരികിലേക്ക് കയറി ഇരുന്നു കൊണ്ടാണ് അവർ പറഞ്ഞത്... കണ്ണിനു കുറുകെ വെച്ചിരുന്ന കൈകൾ എടുത്തു മാറ്റി കൊണ്ട് നന്ദൻ അവളെയൊന്ന് നോക്കി.....


" ഞാൻ പറഞ്ഞതിൽ എന്താ തെറ്റുള്ളത് സുമീ... അവളുടെ കോലം നീയും കണ്ടതല്ലേ.. ഈ സമയം വരെ pub ൽ ഡ്രിങ്ക്സ് കഴിച്ചു ഇരിക്കുകയായിരുന്നെന്നൊക്കെ പറഞ്ഞാൽ..... ഛെ... എത്ര പറഞ്ഞിട്ടും അനുസരിക്കില്ലെങ്കിൽ എന്താ ചെയ്യേണ്ടത്.....? "


നന്ദന്റെ സ്വരത്തിൽ വല്ലാത്തൊരു നീരസം തോന്നിയിരുന്നു... വർദ്ധിയുടെ ഈ പതിവുകൾ എല്ലാം നന്ദൻ വിലക്കിയിരുന്നത് ആണ്... അത്കൊണ്ട് തന്നെ അയാൾ അറിയാതെ ആയിരുന്നു പോക്കു വരവുകൾ.... പക്ഷെ..... ഇന്ന് നന്ദൻ അൽപ്പം നേരത്തെ വീട്ടിൽ വന്നത് കൊണ്ടും വർദ്ധി ദേഷ്യത്തിൽ അത്രയും ബഹളം ഉണ്ടാക്കിയത് കൊണ്ടും എല്ലാം പരസ്യം ആയി........


" അവളെ ഞാൻ പറഞ്ഞു തിരുത്തിക്കോളാം നന്ദാ....


" ഇത് തന്നെ അല്ലെ സുമീ... നീ എപ്പോഴും പറയുന്നത്... ചെയ്യാത്തത് എന്താണ്...? നിലയ്ക്ക് വിവാഹത്തിന് എതിർപ്പ് ഉണ്ടെന്ന് നീ എപ്പോഴും കുറ്റപ്പെടുത്തുമല്ലോ... വർദ്ധിയുടെ ഈ സ്വഭാവം അവൾ അറിഞ്ഞാൽ പിന്നെ സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ...? സമ്മതിച്ചില്ലെങ്കിൽ അവളെ കുറ്റം പറയാൻ കഴിയുമോ...? ഇങ്ങനൊരു പെൺകുട്ടിയെ മകനെ കൊണ്ട് മാര്യേജ് ചെയ്യിക്കാൻ ഏതെങ്കിലും അമ്മമാർ സമ്മതിക്കുമോ.....? "


സുമിത്രയേ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ തന്നെ നന്ദന്റെ ശബ്ദം അവിടെ മുഴങ്ങിയിരുന്നു...
നിലയുടെ ഭാഗത്ത്‌ നിന്ന് കൊണ്ട് നന്ദൻ പറഞ്ഞ വാക്കുകൾ കേട്ടതും സുമിത്രയുടെ മുഖം കറുത്തു..... ദേഷ്യത്താൽ അവരുടെ കൈകൾ ബെഡ്ഷീറ്റിൽ മുറുകി.... എങ്കിലും മുഖത്ത് യാതൊന്നും പ്രകടമാക്കാത്ത രീതിയിൽ അവർ നന്ദനെ ഒന്നു നോക്കി........


" അവൾക്കൊരു തെറ്റ് പറ്റിപ്പോയി... ഈ തവണയും കൂടി താൻ ഒന്നു ക്ഷമിക്ക്... കുറച്ചു വാശിയും ദേഷ്യവും കൂടുതൽ ആണെന്നേയുള്ളു... നമ്മുടെ മകൾ അല്ലെ നന്ദാ... അവളൊരു പാവം ആണ്... അവൾ മാത്രം അല്ലെ നമുക്കിനി കൂട്ടിനുള്ളു... അതുകൊണ്ടാണ് ഞാൻ ചെറിയ കുരുത്തക്കേടുകൾ കണ്ടാലും കണ്ണടയ്ക്കുന്നത്... പേടിയാണ് ശാസിക്കാൻ... എന്തെങ്കിലും പറഞ്ഞു പോയാൽ.... വിച്ചുവിനെ പോലെ അവളും........ "


ബാക്കി പറയാൻ വാക്കുകൾ കിട്ടാതെയെന്ന പോൽ സുമിത്ര പറഞ്ഞു നിർത്തി... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു... അവസാനമായി അവൾ പറഞ്ഞ വാക്കുകൾ കേട്ടതും നന്ദന്റെ മുഖത്തും വല്ലായ്മ നിറഞ്ഞു........


പണ്ട് ഇതുപോൽ ഒന്നു ശാസിച്ചു പോയതാണ്.. സ്വന്തം മകനെ തന്നെ നഷ്ടം ആയി... ആ രാത്രിയിലെ ഓർമ്മകൾ ഉള്ളിൽ കടന്ന് വന്നതും നന്ദന്റെ ശിരസ് താണു... കുറ്റബോധം കൊണ്ട് അയാളുടെ കണ്ണുകൾ നിറഞ്ഞു......


അത് കാണെ സുമിത്രയുടെ ചുണ്ടുകൾ വിടർന്നു... അത് തന്നെ ആണ് അവരുടെ വിജയവും... നന്ദനിലും ഹരിയിലും നിറഞ്ഞു നിൽക്കുന്ന കുറ്റബോധം... തന്റെ കാര്യങ്ങൾ നടത്തിയെടുക്കാനായി സുമിത്ര കണ്ടെത്തിയിരിക്കുന്ന വജ്രായുധം......


" ഞാൻ അവളെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല സുമി... അവൾ നന്നായി ജീവിക്കുന്നത് കാണാൻ അല്ലെ ഞാൻ ആഗ്രഹിക്കുന്നത്... അതുകൊണ്ടല്ലേ തെറ്റ് കാണുമ്പോൾ ശാസിക്കുന്നത്.... അല്ലാതെ അവളെ എനിക്കിഷ്ടമില്ലാത്തത് കൊണ്ടല്ലല്ലോ....... "


നന്ദൻ നിസ്സഹായ ഭാവത്തോടെ ഹെഡ് ബോർഡിലേക്ക് ചാരിയിരുന്നു കൊണ്ട് അവളെ നോക്കി... സുമിത്ര ആശ്വസിപ്പിക്കാനെന്ന പോൽ അയാളുടെ തോളിൽ കൈ വെച്ചു......

" നന്ദന്റെ മനസ് എനിക്ക് മനസിലാകും... വർദ്ധി ചെറിയ കുട്ടിയല്ലേ അവൾക്കിതൊന്നും പെട്ടെന്ന് മനസിലാകില്ല....അവളുടെ പ്രശ്നം നമ്മളോടല്ലാതെ മാറ്റാരോടാണ് അവൾ പറയേണ്ടത്... അവളുടെ കൂടെ നിൽക്കേണ്ടത് നമ്മൾ അല്ലെ.....നന്ദൻ അത് ചെയ്യുന്നില്ല ..... അതാണ്‌ പ്രശ്നം..... "


" ഞാൻ എന്ത് വേണമെന്നാണ് താൻ പറയുന്നേ......? "

സുമിത്ര പറഞ്ഞു വരുന്നതെന്തെന്ന് മനസിലാകാതെ നന്ദൻ ഒരു മുഷിച്ചിലോടെ ചോദിച്ചതും സുമിത്ര അയാളിലേക്ക് ചേർന്നിരുന്നു.....


"ഇന്ന് pub ൽ വെച്ച് അവളെ അപമാനിച്ചവൻ.... അവനെ വെറുതെ വിടരുത്... അത് ആരാണെന്ന് നന്ദൻ കണ്ട് പിടിക്കണം... അവനെ പിടിച്ചു കൊണ്ട് വന്നു നമ്മുടെ മകളുടെ മുന്നിൽ നിർത്തി മാപ്പ് പറയിക്കണം.... അത്രയും ആളുകളുടെ മുന്നിൽ വെച്ച് അവളെ അപമാനിച്ചവനെ വെറുതെ വിടരുത് നന്ദാ....."


അവർ ഒരു വാശിയിലെന്ന പോൽ അയാളിലേക്ക് ചേർന്നിരുന്നു കൊണ്ട് മുരണ്ടു... നന്ദൻ ഒന്നും തന്നെ മിണ്ടിയില്ല... അയാൾ എന്തൊക്കെയോ ആലോചിക്കുകയായിരുന്നു.... അത് എന്താണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ സുമിത്ര അയാളെ ശല്യപെടുത്തിയതുമില്ല..........


" Hmm... ഞാൻ ഒന്ന് നോക്കട്ടെ...... "


കുറച്ചു നേരങ്ങൾ കഴിഞ്ഞതും നന്ദന്റെ ശബ്ദം അവരുടെ കാതിൽ പതിഞ്ഞു.. അത് തന്നെ പ്രതീക്ഷിച്ചിരുന്നത് പോൽ സുമിത്രയുടെ ചുണ്ടിൽ ചെറു ചിരി വിടർന്നു.... നന്ദൻ സമ്മതിക്കുമെന്ന് അവർക്ക് ഉറപ്പായിരുന്നു.... കാരണം..........


തന്റെ ചെറിയ അശ്രദ്ധ കൊണ്ട് എങ്കിലും വിച്ചുവിനെ നഷ്ടപെട്ടത് പോൽ വർദ്ധിയെയും നഷ്ടപ്പെടുമോ എന്നൊരു ചിന്ത ഇതിനോടകം തന്നെ അവർ നന്ദനിൽ കുത്തി വെച്ച് കഴിഞ്ഞിരുന്നു..... അതിന്റെ മറുപടിയാണ് അവർക്ക് കിട്ടിയതും......


" Love You നന്ദാ..... "

ഒരു ചിരിയോടെ അയാളുടെ നെഞ്ചിലേക്ക് തല ചേർത്തു വെച്ച് കൊണ്ട് അവർ കണ്ണുകൾ അടച്ചു കിടന്നു.... നന്ദന്റെ കൈകളും അവരെ പൊതിഞ്ഞു പിടിച്ചിരുന്നു........

" Love you too..... "

സുമിത്രയുടെ നെറ്റിയിൽ ചെറുതായി ചുണ്ടുകൾ ചേർത്ത് കൊണ്ട് അയാളും കണ്ണുകൾ അടച്ചു കിടന്നു.........

...........................................................................................

വാതിലിൽ ശക്തിയിൽ മുട്ടുന്നത് അറിഞ്ഞു കൊണ്ടാണ് ഹരി നിലയിൽ നിന്നും അകന്നു മാറി കൊണ്ട് ബെഡിൽ നിന്നും എഴുന്നേറ്റത്... ഡ്യൂട്ടി കഴിഞ്ഞു വന്നു ഇരുവരും ആഹാരം കഴിഞ്ഞു നേരത്തെ തന്നെ കിടന്നിരുന്നു.....

ഉറക്കം പിടിച്ചു തുടങ്ങിയ നേരമാണ് അതിനെ തടസപ്പെടുത്തി കൊണ്ട് വാതിലിൽ മുട്ട് കേൾക്കുന്നതും.. ഒരു മുഷിച്ചിലോടെ എഴുന്നേറ്റവൻ അടുത്ത് ഉറങ്ങി കിടക്കുന്നവൾ ഉണരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നെങ്കിലും ഹരിയുടെ ചൂട് അകന്ന നേരം തന്നെ നിലയും കണ്ണുകൾ തുറന്നിരുന്നു.....

" ആരാ ഹരി....? "

കണ്ണുകൾ തിരുമി വാതിലിലേക്ക് നോക്കികൊണ്ടവൾ ചോദിച്ചതും ഹരിയുടെ ചുണ്ടിൽ ചെറു ചിരി വിടർന്നു....

" ആരായിരിക്കും....? "

തിരികെ മറു ചോദ്യം ആയിരുന്നു ഹരിയിൽ ഉണ്ടായിരുന്നത്... അത് കേട്ടതും നിലയിലും ചെറു പുഞ്ചിരി വിടർന്നു... അപ്പോഴേക്കും ഡോറിലെ മുട്ടൽ ശക്തിയേറിയിരുന്നു... ഹരി വേഗം തന്നെ വന്നു വന്നു തുറന്നു........


പ്രതീക്ഷിച്ചത് പോൽ പാതി ബോധത്തിൽ ചുവരിൽ ചാരി നിൽക്കുന്ന മകൻ... ഹരിയെ കണ്ടതും അടഞ്ഞു പോകുന്ന കണ്ണുകൾ വലിച്ചു തുറന്നു കൊണ്ടവൻ തന്റെ പപ്പയെ നോക്കി.....

" മമ്മ എവിടെ....? "

" നീ ഇന്നും pub ൽ പോയിരുന്നല്ലേ.....? "

അവന്റെ ചോദ്യം കേൾക്കാത്തത് പോൽ മറു ചോദ്യം ചോദിച്ചു കൊണ്ട് ഹരി ഡോറിൽ ചാരി കൈകൾ പിണച്ചു കെട്ടി കൊണ്ട് നിന്നു... അത് കണ്ടതും പാതി ബോധത്തിലും യദുവിന്റെ നെറ്റി ചുളിഞ്ഞു......

" oh... Don't question me dad.... Where is mom.....? "

ഒരു മുഷിച്ചിലോടെ ചിണുങ്ങി കൊണ്ടുള്ള ചോദ്യം... ഹരി തന്റെ മകനെ അടിമുടിയൊന്ന് നോക്കി... Pub ൽ നിന്ന് വന്നതാണെങ്കിലും റൂമിൽ പോയി കുളിച്ചു ഡ്രസ്സ്‌ മാറി ഫ്രഷ് ആയി നൈറ്റ്‌ ഡ്രെസ്സും ധരിച്ചിട്ടാണ് ആളുടെ വരവ്... ഇല്ലെങ്കിൽ നില അടുപ്പിക്കില്ലെന്ന് അവനറിയാം...... പാതി ബോധമേ ഉള്ളുവെങ്കിലും അതെല്ലാം കൃത്യം ആയി ശ്രദ്ധിച്ചിട്ടുണ്ട്.......


ഹരി ഒരു നെടുവീർപ്പോടെ വാതിലിൽ സൈഡിലേക്ക് മാറി അകത്തേക്ക് കയറാനെന്ന പോൽ അവനെയൊന്ന് നോക്കി.... ഹരി മുന്നിൽ നിന്ന് മാറിയ നേരം തന്നെ ബെഡിൽ ഇരിക്കുന്ന നിലയെ അവൻ കണ്ടിരുന്നു......


" മമ്മാ.... "


കൊച്ചു കുട്ടികളെ പോൽ അവന്റെ കണ്ണൊന്നു തിളങ്ങി... ഒരു ചിരിയോടെ അവൻ ഹരിയെയും തട്ടി മാറ്റികൊണ്ട് ഉള്ളിലേക്ക് കയറി......

" maa.. I can't sleep.... എന്നെ ഉറക്കി താ..... "


ഒരു പരിഭവത്തോടെ പറഞ്ഞു കൊണ്ടവൻ നേരെ വന്നു കൊണ്ട് നിലയുടെ മടിയിലേക്ക് മറിഞ്ഞു... നില അവനെയൊന്ന് നോക്കി...
ഡ്രിങ്ക്സ് കഴിച്ചു വന്നിരിക്കുന്നതിൽ ചെറിയ രീതിയിൽ ദേഷ്യം വന്നുവെങ്കിലും അവന്റെ കൈകളിൽ പൊതിഞ്ഞു കെട്ടിയിരിക്കുന്ന മുറിവിൽ കണ്ണുകൾ ഉടക്കിയതും അവർ ഒരു ടെൻഷനോടെ കയ്യിൽ പിടിച്ചു നോക്കി.........


" ഹരീ... ഇത് നോക്ക്.... ഇതെങ്ങനെ പറ്റിയതാ... "


നിലയുടെ കണ്ണുകളിൽ വേവലാതി നിറഞ്ഞിരുന്നു... ഡോർ ലോക്ക് ചെയ്തു കൊണ്ട് ഹരി അവൾക്കരികിലായി വന്നിരുന്നു......


" ചെറിയൊരു മുറിവല്ലേ നിലാ... രാവിലെ ചോദിക്കാം... എവിടെയെങ്കിലും തട്ടിയതാവും... അവനിപ്പോൾ പഴയത് പോലെയൊന്നും അല്ലെന്നേ ടെൻഷൻ ആവാതെ..... "

അവളെ സമാധാനിപ്പിക്കുന്നതിനൊപ്പം അവന്റെ കാലുകൾ എടുത്തു ബെഡിൽ നേരെ വെച്ച് കണ്ണുകൾ അടച്ചു കിടക്കുന്നവനെ നിലയുടെ മടിയിൽ നിന്നും മാറ്റി ബെഡിൽ നേരെ കിടത്തിയിരുന്നു അയാൾ... ശേഷം അവൾക്കരികിലായി ബെഡിൽ കയറി ഇരുന്നു......


യദുവിന്റെ ഒരു വിധം കുരുത്തക്കേടുകൾ ഒന്നും തന്നെ ഹരി നിലയെ അറിയിച്ചിട്ടില്ല... അതെല്ലാം അവൾ അറിയാതെ സ്വയം പരിഹരികുകയാണ് ഹരിയുടെ പതിവ്... നിലയുടെ മുന്നിൽ യദു നല്ല കുട്ടി തന്നെയാണ്...........

" ഹാ.. ഇങ്ങനെ ഇരിക്കാതെ.. ഒന്ന് സമാധാനപെടടോ.... അവനോട് നാളെ ചോദിക്കാമെന്നെ...... "

അപ്പോഴും യദുവിന്റെ മുറിവിൽ തലോടി വിഷമത്തോടെ ഇരിക്കുന്നവളെ കണ്ടതും ഹരി ഒരു ചിരിയോടെ അവളുടെ കവിളിൽ മെല്ലെ പിച്ചി... ആ പ്രവർത്തിയിൽ നിലയുടെ ചുണ്ടിൽ ചെറു ചിരി വിടർന്നിരുന്നു......


" Dad... Plese... മിണ്ടാതിരിക്ക്... I wanna sleep..... ആ ലൈറ്റ് ഒന്ന് ഓഫ്‌ ചെയ്.... "

അവർക്കിടയിലേക്ക് ഉയർന്നു വന്ന യദുവിന്റെ ശബ്ദം... ഇരുവരും പരസ്പരം ഒന്ന് നോക്കി ഒരുപോൽ ചുമൽ കൂച്ചി... ഹരി റൂമിലെ ലൈറ്റ് ഓഫ്‌ ചെയ്തിരുന്നു... ബെഡ് ലാമ്പിലെ വെളിച്ചം മാത്രം മുറിയിൽ നിറഞ്ഞു നിന്നു......

യദു വീണ്ടും നിലയുടെ മടിയിലേക്ക് തന്നെ തല വെച്ച് കിടന്നിരുന്നു... നില അവനെയും ചേർത്ത് പിടിച്ചു കൊണ്ട് ഹെഡ് ബോർഡിലേക്ക് ചാരിയിരുന്നു... അവൾക്ക് തൊട്ടരികിലായി ഹരിയും......

" മമ്മാ.... വിച്ചേട്ടൻ എന്നാ തിരിച്ചു വരുന്നേ.... "

ഉറക്കത്തിലേക്ക് പോകുന്നതിനു മുന്നെയായി യദു ചോദിച്ച ചോദ്യം... ഹരി നിലയെ ഒന്ന് നോക്കി... അവളുടെ കണ്ണുകൾ യദുവിൽ തന്നെ ആയിരുന്നു....

" ഉടനെ വരും..... "

ചെറുപ്പം മുതൽ അവൻ ചോദിക്കുന്ന ചോദ്യം ആണ്... അവൾ അതിന് മറുപടിയും കൊടുക്കാമായിരുന്നു...തന്റെ കാത്തിരിപ്പ് വെറുതെയാണെന്ന് തോന്നിയത് കൊണ്ടാവും.....അറിവ് വെച്ച് തുടങ്ങുന്ന പ്രായം ആയതും അവൻ ആ ചോദ്യം നിർത്തി കളഞ്ഞു.......


ഇന്നു അവനെ കൊണ്ട്  വീണ്ടും അത് ചോദിപ്പിച്ചത് ഉള്ളിൽ കിടക്കുന്ന മദ്യം ആണെന്ന് അവൾക്കറിയാം..... എങ്കിലും..... ചെറുപ്പത്തിൽ എപ്പോഴും അവനോടായി പറയുന്ന അതേ ഉത്തരം ആവർത്തിച്ചു കൊണ്ട് അവൾ കണ്ണുകൾ അടച്ചു ഹരിയിലേക്ക് ചാരി കിടന്നു.........


തനിക്ക് ജീവനായ രണ്ട് പേരെയും തന്റെ കര വലയത്തിൽ ഒതുക്കി കൊണ്ട് ഹരിയും കണ്ണുകൾ അടച്ചു കിടന്നു...............❤️

...........................................................................................

NELA GROUPS

പിറ്റേന്ന് പുലർച്ചെ യദു തന്റെ ക്യാബിനിൽ ഇരുന്നു കൊണ്ട് ഫയലുകൾ ചെക്ക് ചെയ്യുന്ന സമയം.....

" SIR.... "

വാതിലിനു അരികിൽ നിന്നും ജെന്നിയുടെ ശബ്ദം കേട്ടതും അവൻ ഫയലിൽ നിന്നും മുഖം ഉയർത്തി അവളെ നോക്കി.....

" SIR... ഒരാൾ കാണാൻ വന്നിട്ടുണ്ട്... നേരത്തെ അപ്പോയിന്മെന്റ് എടുത്തിരുന്നു... വരാൻ പറയട്ടെ...... "


ജെന്നി അവനെയൊന്നു നോക്കി... ഒരു ദിവസത്തെ അവന്റെ ടൈം ഷെഡ്യൂൾസ് ഒക്കെ രാവിലെ തന്നെ അവൾ ക്ലിയർ ചെയ്തു കൊടുക്കാറുള്ളതാണ്...എല്ലാം മൂളി കേൾക്കുമെങ്കിലും പാതിയും അവൻ ശ്രദ്ധിക്കാറില്ലെന്ന് മാത്രം... അത്കൊണ്ട് തന്നെ തന്നെ കാണാൻ അപ്പോയിന്മെന്റ് എടുത്തിരിക്കുന്നവരെയൊന്നും അവൻ ഓർത്തിരിക്കാറില്ല.........


" HMM... വരാൻ പറയ്...... "

എന്തെങ്കിലും ബിസിനസ് ഡീലേഴ്‌സ് ആവുമെന്ന് അവനുറപ്പായിരുന്നു... അതല്ലാതെ ഓഫീസ് ടൈമിൽ അവനെ കാണാൻ പുറത്ത് നിന്ന് മറ്റാരും വരാറില്ല... യദുവിന്റെ സമ്മതം കിട്ടിയതും ജെന്നി പുറത്തേക്ക് പോയി......

യദു തന്റെ ജോലിയിലേക്കും കടന്നു... ഒന്ന് രണ്ട് നിമിഷങ്ങൾ കഴിഞ്ഞതും ക്യാബിൻ ഡോറിൽ KNOCK ചെയ്യുന്ന ശബ്ദം അവൻ കേട്ടിരുന്നു.....

" COME IN...... "

ഫയലിൽ നിന്നും മുഖം ഉയർത്താതെ തന്നെ അവൻ വിളിച്ചു പറഞ്ഞു... ഡോർ തുറക്കുന്നതും തന്റെ ക്യാബിനിലേക്ക് കയറി വരുന്നവരെയും അറിഞ്ഞുവെങ്കിലും അവൻ മുഖമുയർത്തി നോക്കിയതേയില്ല......ഫയലിൽ കാര്യമായതെന്തോ വായിച്ചു നോക്കിയിരിക്കുകയായിരുന്നു അവൻ......എന്നാൽ........

' Good Morning Mr. Yashwik.... Have a nice day....... "

തനിക്ക് തൊട്ട് മുന്നിൽ വന്നു നിന്ന് കൊണ്ട് വിഷ് ചെയ്തവന്റെ ശബ്ദം... യദുവിന്റെ നെറ്റിയൊന്ന് ചുളിഞ്ഞു... സംശയത്തോടെ ഫയലിൽ നിന്നു മുഖം ഉയർത്തി നോക്കിയതും തനിക്ക് മുന്നിൽ നിൽക്കുന്നവനെ കണ്ട് അവന്റെ കണ്ണുകൾ ചുരുങ്ങി........

Vidyut.....?

പോലീസ് കുപ്പായം അണിഞ്ഞു തനിക്ക് മുന്നിൽ നിൽക്കുന്നവൻ... തന്റെ ഓഫീസിൽ... തനിക്ക് മുന്നിൽ.... താൻ ഏറ്റവും കൂടുതൽ വെറുക്കുന്ന വേഷത്തിൽ........

യദുവിന്റെ മുഖത്ത് ദേഷ്യം പടർന്നു കയറാൻ നിമിഷ നേരങ്ങൾ പോലും വേണ്ടി വന്നില്ല... വിച്ചൂവിൽ തന്നെ നോട്ടമെയ്തു കൊണ്ടവൻ ചെയറിൽ നിന്നും എഴുന്നേറ്റു.......

" JEN........ "

തൊട്ടടുത്ത നിമിഷം  അവിടെ ആ കെട്ടിടം മുഴുവൻ കുലുങ്ങുമാറുള്ള യദുവിന്റെ അലർച്ച മുഴങ്ങിയിരുന്നു... ജെന്നിഫർ അടക്കം ആ ഓഫീസിൽ ഉണ്ടായിരുന്ന സകലരും ആ അലർച്ചയിൽ ഒന്ന് വിറച്ചു പോയെന്ന് തന്നെ പറയാം .....

തൊട്ട് മുന്നിൽ നിന്നിരുന്ന റാം പോലും ഒന്ന് കിടുങ്ങി പോയിരുന്നു... ഒരു കുലുക്കവും ഇല്ലാതെ നിന്നിരുന്നത് ഒരാൾ മാത്രം.....

യദുവിനെ പിടിച്ചു കെട്ടാനും അവന്റെ വായടപ്പിക്കാനും അവന് മുന്നിൽ എതിർത്തു നിൽക്കാനും ധൈര്യമുള്ള ഒരേയൊരു വ്യക്തി..... ഓഫീസിലെ സ്റ്റാഫുകൾ പറയുന്നത് പോലെ... YASHWIK എന്ന ചെകുത്താനെ വരച്ച വരയിൽ നിർത്താനായി കർത്താവ് പടച്ചു വിട്ട മുതൽ.....

VIDYUTH MAHA DEVAN......

യദുവിന്റെ സ്വന്തം വിച്ചേട്ടൻ.......

( തുടരും )

...........................................................................................

വായിച്ചു അഭിപ്രായം പറയുക.....


❤️‍🔥WITH ❤️‍🔥LOVE❤️‍🔥 AMMU ❤️‍🔥.....

Continue Reading

You'll Also Like

68.8K 4.2K 46
When the King dies in strange circumstances, chaos takes over the Kingdom. An Alpha Prince in loved with a servant. Two Omega Princes who everyone th...
2.1K 194 9
oru indian korean pranaya kadha top - tae bottom - kook
166K 4K 17
Mafia ff top tae👆🏻 bottom kook👇🏻 Requested🎀 Mpreg🤰 #1 - toptae #2 - bottomkook
2.7K 120 10
'"A BROKEN PROMISE IS NOT A LIE'" Sarted-28/01/2022 Finished-3/02/2024 Ps- English is not my first language so if I have any error please correct me...