BATTLE FOR ROMANCE❤️‍🔥

By taekookiehyung786

11.2K 1.2K 2.3K

Bl theme ൽ ഉള്ളൊരു സ്റ്റോറി ആണ്... മനസിൽ കിടന്നു സമാധാനം തരാതായപ്പോൾ വേഗം എഴുതി ഇട്ടു.. More

BATTLE FOR ROMANCE❤️‍🔥
𝖁𝖆𝖙𝖙𝖑𝖊 𝕱𝖔𝖗 𝕽𝖔𝖒𝖆𝖓𝖈𝖊 ❤️‍🔥
BATTLE FOR ROMANCE ❤️‍🔥
BATTLE FOR ROMANCE ❤️‍🔥
BATTLE FOR ROMANCE ❤️‍🔥
BATTLE FOR ROMANCE ❤️‍🔥
❤️‍🔥🅲︎🅷︎🅰︎🆁︎🅰︎🅲︎🆃︎🅴︎🆁︎ 🆂︎🅺︎🅴︎🆃︎🅲︎🅷︎❤️‍🔥
BATTLE FOR ROMANCE❤️‍🔥
BATTLE FOR ROMANCE ❤️‍🔥
BATTLE FOR ROMANCE ❤️‍🔥
BATTLE FOR ROMANCE ❤️‍🔥

BATTLE FOR ROMANCE ❤️‍🔥

737 111 223
By taekookiehyung786


മാളിനുള്ളിൽ നല്ല തിരക്കായിരുന്നു... ഈവെനിംഗ് സമയം ആയത് കൊണ്ട് തന്നെ ഷോപ്പിങ്ങിനു വേണ്ടി വന്നിരിക്കുന്നവർ ഒരുപാടാണ്..വിചുവിന്റെ കൈകൾ പിടിച്ചു കൊണ്ട് തന്നെ ആണ് അവൾ ഉള്ളിലേക്ക് കയറിയത്... മെയിൻ സെന്റർ ഫ്ലോറിൽ എത്തിയതും മാൻവി ഒന്ന് ചുറ്റിനും നോക്കി...

അത്യാവശ്യം വലിയൊരു മാൾ ആണ്.. നിറയെ ആളുകളുടെ തിക്കും തിരക്കും ബഹളവും... ചുറ്റിനും കണ്ണോടിച്ചു വന്നതും സ്വാഭാവികമായും അവളുടെ നോട്ടം  മാളിനുള്ളിലെ ലേഡീസ് സ്റ്റോറിൽ ചെന്നെത്തി നിന്നു.......

ലേഡീസ് കോസ്മെറ്റിക് ഐറ്റംസ്....
അവളുടെ കണ്ണുകൾ ഒന്ന് വിടർന്നു.. ഒരുപാട് കോസ്‌ലി ആണ്.. പകുതിയും യൂസ് ചെയ്യുക പോലുമില്ല.. എങ്കിലും വെറുതെ വാങ്ങിച്ചു കൂട്ടുക എന്നത് എല്ലാ പെൺകുട്ടികളെയും പോലെ മാൻവിയുടെയും ശീലം ആണ്.....

അത് കണ്ടതും മാളിൽ എന്തിനാണ് വന്നതെന്ന കാര്യം പോലും മറന്നു കൊണ്ട് ആവേശത്തോടെ സ്റ്റോറിനടുത്തേക്ക് പോകാനായി മുന്നോട്ട് നീങ്ങിയതും അവളുടെ കൈകളിൽ പിടുത്തം വീണിരുന്നു...അത് ആരുടെ കൈകൾ ആണെന്നും അവൾക്ക് ഊഹിക്കാവുന്നതേയുള്ളു........

" വിച്ചു.. ടാ പ്ലീസ്...... "

കണ്ണുകൾ ചുരുക്കി അപേക്ഷ നിറഞ്ഞ സ്വരവുമായിട്ടാണവൾ അവനെ തിരിഞ്ഞു നോക്കിയത്....

" നമ്മൾ എന്തിനാ ഇവിടെ വന്നത്...? "

അവൻ അവളെയൊന്ന് നോക്കി മെല്ലെ പിരികമുയർത്തിയതും അവളുടെ ചുണ്ടിൽ ചമ്മലോട് കൂടിയ ചെറു ചിരി വിടർന്നു.....

" വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ..... "


" എന്നാൽ അങ്ങോട്ട് നടക്ക്.. അവിടെ ആണ് ഹൈപ്പർ മാർക്കറ്റ്.... "

അവർ നിൽക്കുന്നതിന്റെ വലത് ഭാഗത്തേക്കായി അവൻ വിരൽ ചൂണ്ടിയതും അവളുടെ കണ്ണുകളും അങ്ങോട്ടേക്ക് നീങ്ങി....

വീട്ടിലേക്കായി ഒരുപാട് സാധനങ്ങൾ വാങ്ങേണ്ടതുണ്ട്.. എല്ലാം ചേർത്ത് വലിയൊരു ലിസ്റ്റുമായി തന്നെ ആണ് വരവും... എങ്കിലും.... സാധനങ്ങൾ എടുക്കാൻ രണ്ട് പേരും ഒരുമിച്ചു വേണമെന്നൊന്നുമില്ലല്ലോ.....

" നീ പോയി അതൊക്കെ സെലക്ട്‌ ചെയ്.. അപ്പോഴേക്കും ഞാൻ അവിടെയൊന്നു പോയി നോക്കിയിട്ട് വരാം.... "

ലേഡീസ് സ്റ്റോറിന് നേരെ കൈ നീട്ടികൊണ്ടവൾ ഒരു ചിരിയോടെ വിച്ചുവിനെ നോക്കി... എന്തെങ്കിലും കാര്യം സാധിക്കാൻ നേരം മാത്രം അവളിൽ ഉണ്ടാകുന്ന അതേ ചിരി... അവനും അത് പോലൊരു ചിരിയോടെ അവളെയൊന്ന് നോക്കി.....

" എന്റെ പൊന്ന് മോളെ.. നീ അങ്ങോട്ട് വാ.. ആദ്യം വയറ്റിലേക്ക് പോകാനുള്ളത് നോക്കാം.. എന്നിട്ടല്ലേ നിന്റെ മുഖത്ത് വാരി തേക്കുന്നത്.... "


വിച്ചു അവളുടെ കൈകളിൽ പിടിച്ചു മുന്നോട്ട് നടക്കാനായി നോക്കിയെങ്കിലും മാനുവിന്റെ കണ്ണുകൾ ലേഡീസ് ഷോപ്പിൽ തന്നെ കുടുങ്ങി നിന്നിരുന്നു... അത് കൊണ്ട് തന്നെ ആവണം അവളുടെ കാലുകളും ചലിച്ചിരുന്നില്ല.... തനിക്കൊപ്പം വരാതെ നിൽക്കുന്നവളെ കണ്ടതും അവനൊരു മുഷിച്ചിലോടെ തിരിഞ്ഞു നോക്കി....

" ടാ.. ഞാൻ വെറുതെ നോക്കുന്നതേയുള്ളു.. ഒന്നും എടുക്കില്ല... Just ഒന്നു നോക്കി വരാം.. ഒരു പത്തു mnt.... "

അവസാന ശ്രമം എന്ന പോൽ മുഖത്ത് അൽപ്പം നിഷ്കളങ്കത വരുത്തി കൊണ്ടവൾ അവനെ നോക്കി... മാനുവിന്റെ കൈകളിൽ പിടുത്തമിട്ടിരുന്ന വിചുവിന്റെ കൈകൾ അയ്ഞ്ഞു....

അതിൽ കൂടുതൽ പിടിച്ചു വലിച്ചു കൊണ്ട് പോയിട്ടും കാര്യമില്ലെന്ന് അവനറിയാം.. സമ്മതിക്കുന്നത് വരെ പിന്നാലെ നടന്നു ശല്യം ചെയ്തു കൊണ്ടിരിക്കും... എന്തിനാ വെറുതെ.......

" Only ten minutes... എല്ലാമൊന്നു നോക്കി വന്നാൽ മതി... ഒറ്റ സാധനം കൈ കൊണ്ട് തൊട്ട് പോയേക്കരുത്.. പത്തിന്റെ പൈസ എന്റെ കയ്യിൽ ഇല്ല..... കേട്ടല്ലോ..... "

അവനൊരു മുന്നറിയിപ്പെന്ന പോൽ പറയുന്നത് കേട്ടതും അവളുടെ ചുണ്ടോന്ന് വിടർന്നു....


" അത് അത്രേയുള്ളൂ... ദേ.. പോയി.. ദാ വന്നു..... "

ചിരിയോടെ തന്റെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് ലേഡീസ് സ്റ്റോറിനടുത്തേക്ക് തിരിഞ്ഞോടുന്നവളെ കണ്ടതും അവന്റെ ചുണ്ടിലും ചെറു ചിരി വിടർന്നു...


പറഞ്ഞതിൽ എത്രയും സത്യം ഉണ്ടെന്നും തിരികെ ഇറങ്ങുമ്പോൾ അവളുടെ കയ്യിൽ എത്രയൊക്കെ സാധനങ്ങൾ ഉണ്ടാകുമെന്നും അവനറിയാം... അവളെയൊന്ന് നോക്കി തല കുടഞ്ഞു കൊണ്ട് അവനും തിരികെ ഹൈപ്പർ മാർക്കറ്റ് ലക്ഷ്യമാക്കി നടന്നു......


അവരുടെ പിന്നാലെ ദൃതിയിൽ കയറി വന്ന നിലയുടെ കണ്ണുകളിൽ അവൻ പെട്ടിരുന്നില്ല... മാൻവിയെ ലക്ഷ്യമാക്കി നടന്നവൾ അവളെ മാത്രമേ കണ്ടിരുന്നുള്ളു... ലേഡീസ് സ്റ്റോറിന് അകത്തേക്ക് കയറുന്നവളെ കണ്ടതും നിലയും അങ്ങോട്ട് നീങ്ങി.....


ആരാണെന്നോ..എന്താണെന്നോ.. അറിയില്ല...ഈ മുഖം പോലും ഇതിനു മുന്നേ കണ്ടിട്ടില്ല... എങ്കിലും എന്ത് കൊണ്ടോ അവളുടെ പിന്നാലെ വരണമെന്ന് ഉൾ മനസിൽ തോന്നുന്നത് പോലെ.... നിലയുടെ കണ്ണുകൾ മാൻവിയിൽ തന്നെ തറഞ്ഞു നിന്നു.....

നേരത്തെ കണ്ട അതേ പെൺകുട്ടി തന്നെ ആണ്... പക്ഷെ... കൂടെയുണ്ടായിരുന്ന പയ്യനെവിടെ....?..നിലയുടെ കണ്ണുകൾ ഷോപ്പിനുള്ളിലെ ഓരോ മുക്കിലും മൂലയിലും ഒഴുകി നടന്നു... പക്ഷെ... നിരാശ ആയിരുന്നു ഭലം.....

നില പ്രതീക്ഷിച്ചു വന്നൊരു മുഖം അവിടെ ഉണ്ടായിരുന്നില്ല...മാൻവിയുടെ കൂടെ ഉണ്ടായിരുന്ന പയ്യനെ ആയിരുന്നു അവൾക്ക് കാണേണ്ടിയിരുന്നത്....

ചെറിയൊരു നിരാശയോടെ ചുറ്റിനും നോക്കി കണ്ണോടിച്ചു നിന്നതും..


" നിലാ..., മാം..... "

പിന്നിൽ നിന്നും തന്റെ പേര് ചൊല്ലി വിളിക്കുന്നതറിഞ്ഞു അവളൊരു സംശയത്തോടെ തിരിഞ്ഞു നോക്കി...
അരുണ...!!
ഹോസ്പിറ്റലിലേ സ്റ്റാഫ്‌ ആണ്... കൂടെ വർക്ക്‌ ചെയ്യുന്ന ആളാണ്‌..... അവളെ കണ്ടതും നിലയുടെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിടർന്നു.....മറ്റുള്ളതെല്ലാം വിട്ടു കൊണ്ട് നില അവൾക്ക് നേരെ തിരിഞ്ഞു.....


" മാം.. എന്താ ഇവിടെ.....? "

തനിക്ക് അടുത്തേക്ക് വന്നു നിൽക്കുന്നവളുടെ ചോദ്യം.. നില അൽപ്പം കുസൃതിയൊടെയും പാതി സംശയത്തോടെയും ചുറ്റിനും നോക്കി.....

" ഇതൊരു ഷോപ്പിംഗ് മാൾ തന്നെ അല്ലെ...?'


" ഓഹ്ഹ്.. സോറി.. ഞാൻ അതല്ല.. മാം ഉദ്ദേശിച്ചത്.. തുടങ്ങിയതേയുള്ളെങ്കിൽങ്കിൽ  എന്റെ കൂടെ..... "

" വാ നടക്ക്.... "

അരുണ ചെറിയൊരു ചമ്മിയ ചിരിയോടെ പറഞ്ഞതും നിലയും ഒരു ചിരിയോടെ അവളെ നോക്കികൊണ്ട് മുന്നോട്ട് നടന്നു... ഒപ്പം അരുണയും...
ഇരുവരും പരസ്പരം ഓരോന്നായി സംസാരിച്ചു കൊണ്ട് ഹൈപ്പർ മാർക്കറ്റിനു അകത്തേക്ക് കയറി......

.
.
.
.

കയ്യിലിരിക്കുന്ന പേപ്പർ ലിസ്റ്റ് ഓരോന്നായി ചെക് ചെയ്തു കൊണ്ട് നിൽക്കുകയായിരുന്നു വിച്ചു.. മാൻവി ആണ് വേണ്ടുന്ന സാധനങ്ങളുടെ ലിസ്റ്റ് എഴുതിയത്... അത് പ്രകാരം വേണ്ടുന്ന കുറച്ചു സാധനങ്ങൾ അവൻ എടുത്ത് കഴിഞ്ഞു..


കയ്യിലിരുന്ന പെൻ കൊണ്ട് അതിൽ എല്ലാം ടിക് ചെയ്തു കഴിഞ്ഞു അടുത്തത് നോക്കി എടുക്കാനുള്ള ശ്രമത്തിൽ ആണ് ആള്.....

" അതേയ്.. എക്സ്ക്യൂസ്മീസ്മീ... ഈ മസാല ഐറ്റംസ് ഒക്കെ എവിടെ ആണ്........? "


ചുറ്റിനും ഒന്നു നോക്കി വന്നതും തനിക്ക് മുന്നിലൂടെ പാസ്സ് ചെയ്തു പോകുന്ന സ്റ്റാഫിനോട് അവൻ ചോദിച്ചതും അവർ ഒന്നു തിരിഞ്ഞു നോക്കി.....

" അവിടെ ലെഫ്റ്റ് സൈഡിൽ ആണ് സർ..... "

" ഓഹ്... ഓക്കേ thankyou..... "

അവർ കൈ ചൂണ്ടിയിടത്തേക്ക് അവനൊന്നു നോക്കി... അവൻ നിന്നിരുന്നതിന്റെ നേരെ എതിർ ഭാഗത്ത്‌... ഒരു ചിരിയോടെ അവർക്ക് thanks പറഞ്ഞു കൊണ്ട് കയ്യിലിരുന്ന ട്രോളി തള്ളി നീക്കി കൊണ്ട് അവൻ ആ ഭാഗത്തേക്ക്‌ നീങ്ങി.....

കറി പൌഡർ ഐറ്റംസ് ആണ്... അവിടെ എത്തിയതും അവൻ കയ്യിലെ ലിസ്റ്റ് പേപ്പറിലേക്ക് ഒന്ന് നോക്കി.. അങ്ങനെ ഏതെങ്കിലും അല്ല.. ഏത് കമ്പനിയുടെ എടുക്കണമെന്ന് വരെ മാൻവി മാഡം എഴുതി പിടിപ്പിച്ചിട്ടുണ്ട്....അത് തന്നെ എടുത്തില്ലെങ്കിൽ വലിയൊരു ക്ലാസ്സ്‌ തന്നെ ഉണ്ടാവും തനിക്ക്.....


അതോർത്തതും ചെറു ചിരിയോടെ തല കുടഞ്ഞു കൊണ്ട് അവൻ അവൾ പറഞ്ഞ ബ്രാൻഡിലുള്ള ഐറ്റംസ് ഓരോന്നായി തിരഞ്ഞു എടുത്ത് ട്രോളിയിൽ വെച്ച് കൊണ്ടിരുന്നു....

ചിലതൊക്കെ കുറച്ചു നേരം അന്വേഷിച്ചു നോക്കി നടക്കേണ്ടതയും വന്നു.. അത് കണ്ടിട്ടാവണംവണം... അവിടെ നിന്നിരുന്ന സ്റ്റാഫും അവനെ ഹെൽപ് ചെയ്തിരുന്നു... അവർ കൂടെ കൂടിയതും എല്ലാം പെട്ടന്ന് തന്നെ കഴിയുന്നത് പോലെ.... അവരോട് ഓരോന്നായി സംസാരിച്ചു കൊണ്ട് അവനും ഓരോ സാധനങ്ങളായി എടുത്തു കൊണ്ടിരുന്നു......

" സർ... വെജിറ്റബ്ൾസ് അവിടെ ആണ്.. അങ്ങോട്ട് പോരെ.... "

പൊടി ഐറ്റംസ് എല്ലാം എടുത്തു കഴിഞ്ഞതും അടുത്ത സെക്ഷൻ ചൂണ്ടി കാണിച്ചു പറയുന്നവളെ കണ്ടതും വിചുവും ആ ഭാഗത്തേക്ക്‌ നോക്കി.. അപ്പോഴേക്കും അവന്റെ ട്രോളിയുമായി ആ പെൺകുട്ടി അങ്ങോട്ടേക്ക് നീങ്ങിയിരുന്നു........

" ഓക്കേ... "

അവളെ നോക്കി പറഞ്ഞു താൻ തിരഞ്ഞു കൊണ്ടിരുന്ന സാധനവും കയ്യിൽ എടുത്ത് കൊണ്ട് അവൻ മുന്നോട്ട് നീങ്ങിയതും......
തനിക്ക് നേരെ എതിർ വശം അങ്ങേയറ്റത് നിൽക്കുന്നയാളെ കണ്ണിൽ പെട്ടതും അവന്റെ കാലുകൾ നീക്കാനാവാതെ നിന്നിടത് നിന്നും തറഞ്ഞു പോയിരുന്നു........

" അമ്മ.....!!"

അങ്ങേയ്റ്റത് മറ്റൊരു പെൺകുട്ടിയുമായി സംസാരിച്ചു നിൽക്കുന്ന നില...!!
അവന്റെ കണ്ണുകൾ വിടർന്നു... വിശ്വസിക്കാനാകാത്തത് പോൽ തന്റെ കണ്ണുകൾ ഇരു കൈകൾ കൊണ്ടും തിരുമി കൊണ്ടവൻ ഒന്ന് കൂടെ മുന്നോട്ട് നോക്കി......

അമ്മ തന്നെ ആണ്.....!!
ആ വഴിയുടെ അങ്ങേയ്റ്റത് കോർണറിൽ ആയിട്ടാണ് നില നിൽക്കുന്നത്... അവനിൽ നിന്നും കുറച്ചധികം ദൂരെ തന്നെ.... തിരിഞ്ഞു നിൽക്കുന്നത് കൊണ്ട് തന്നെ അവളുടെ മുഖത്തിന്റെ പകുതി ഭാഗമേ അവന് കാണാൻ തന്നെ കഴിയുമായിരുന്നുള്ളൂ...... എങ്കിലും........


തന്റെ അമ്മയെ ഒറ്റ നോട്ടത്തിൽ തന്നെ തിരിച്ചറിയാൻ അവനൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല... ഏത് ഇരുട്ടിലും ചെറിയൊരു നിഴലനക്കം കൊണ്ട് പോലും അവന് നിലയെ തിരിച്ചറിയാൻ കഴിയും... അത്രയും മനസിൽ പതിഞ്ഞു പോയ മുഖം ആണ്...
തന്റെ സ്വന്തം അമ്മയാണ്.......!!


നാളുകൾക്ക് ശേഷം അമ്മയെ കാണുമ്പോൾ ഉണ്ടാകുന്ന കൊച്ചു കുട്ടികളുടെ കൗതുകത്തോടെ അവൻ നിലയെ തന്നെ നോക്കി നിന്നു.... കണ്ണുകൾ നിറഞ്ഞു തൂവി.. വല്ലാത്തൊരു സങ്കടം അവനെ വന്നു പൊതിഞ്ഞു... ചുണ്ടുകൾ വിതുമ്പി പോയതും അവൻ വേഗം തന്നെ മുഖം വെട്ടിച്ചു കൊണ്ട് കണ്ണുകൾ അമർത്തി തുടച്ചു.......

നിലയുടെ അടുത്തേക്ക് പോകാനും സംസാരിക്കാനും അവന്റെ ഹൃദയം മിടിച്ചു കൊണ്ടിരുന്നു... അവന്റെ കണ്ണുകൾ വീണ്ടും നിലയെ തേടി മുന്നോട്ട് നീണ്ടു... ഒപ്പം കാലുകളും.......

എത്രയും വേഗം അവൾക്കരികിൽ എത്തണമെന്ന ചിന്ത ആയിരുന്നു അവന്... അമ്മയെ ഒന്ന് കാണാനും സംസാരിക്കാനും ഈ നാളുകളിൽ അവൻ ഒരുപാട് ആഗ്രഹിച്ചിരുന്നു...എത്രയോ വർഷങ്ങൾക്ക് ശേഷം കാണുന്നതാണ്... അമ്മയുടെ മുന്നിൽ ചെന്ന് നിൽക്കണം... താൻ കണ്ണൻ ആണെന്ന് പറയണം.....

ഒരുപാട് പരാതിയും പരിഭവവും പറയാനുണ്ട് അവന്.. കുറെയധികം വിശേഷങ്ങളും... ഒരുവാക്ക് പോലും പറയാതെ പോയതിൽ തന്നോട് പിണങ്ങുമായിരിക്കും.... ഇല്ലെങ്കിൽ ചിലപ്പോൾ നല്ല തല്ലും വെച്ച് തരും....


പക്ഷെ.... തന്റെ അമ്മയല്ലേ.... ഒരുപാട് നേരമൊന്നും തന്നോട് പിണങ്ങിയിരിക്കില്ല....തനിക്ക് പറയാനുള്ളത് കേട്ട് കഴിയുമ്പോൾ പിണക്കമൊക്കെ മാറും... ചേർത്ത് പിടിക്കും... എപ്പോഴത്തെയും പോലെ നെറ്റിയിൽ ചുണ്ടുകൾ ചേർക്കും..ആ സ്നേഹത്തിന്റെ ചൂടറിഞ്ഞിട്ട് എത്ര നാളുകൾ ആയി....?
അവന്റെ ചുണ്ടുകൾ വിരിയുന്നതിനൊപ്പം കണ്ണുകളും നിറഞ്ഞു തൂവിയിരുന്നു.......


നിലയെ കാണെ അവന്റെ ഉള്ളം പഴയ പതിനാറ് കാരനെ പോൽ ബലഹീനമായി പോയിരുന്നു.. നിലാമ്മയുടെ കണ്ണൻ മാത്രമായി അവൻ മാറിപോയിരുന്നു.... മറ്റൊന്നും തന്നെ അവന്റെ മുന്നിലേക്ക് വന്നതില്ല... നിറഞ്ഞു തൂവിയ കണ്ണുകളെ തുടച്ചു മാറ്റി തനിക്ക് മുന്നിൽ നിന്നിരുന്ന ആളുകളെ സൈഡിലേക്ക് മാറ്റി ആവേശത്തോടെ അവൻ മുന്നോട്ട് നടന്നു........

എന്നാൽ..... ഒന്ന് രണ്ട് ചുവടുകൾ മുന്നോട്ട് നീക്കിയതും.......


" മമ്മാ..... "

നിലയ്ക്കരികിലേക്ക് നടന്നടുത്ത മറ്റൊരുവനെ കണ്ടതും വിചുവിന്റെ കാലുകൾ പിടിച്ചു കെട്ടിയത് പോൽ അവിടെ തന്നെ നിന്നു.....

" യദു....? " ഇവനും ഉണ്ടായിരുന്നോ അമ്മയ്‌ക്കൊപ്പം.... "


തനിക്ക് മുന്നിലെ കാഴ്ച കണ്ടതും വിചുവിന്റെ നെറ്റിയൊന്ന് ചുളിഞ്ഞു.. സൈഡിൽ ഉണ്ടായിരുന്ന ഷെൽഫിന്റെ മറവിലേക്ക് ചേർന്ന് നിന്ന് കൊണ്ട് അവൻ പതിയെ അവരുടെ ഭാഗത്തേക്ക്‌ നോക്കി... നിലയോട് എന്തൊക്കെയോ സംസാരിച്ചു നിൽക്കുകയാണ് യദു....


നിലയും അവനോട് എന്തൊക്കെയോ പറയുന്നുണ്ട്...അവന്റെ കണ്ണുകൾ അവരിൽ തന്നെ ഉടക്കി നിന്നു... നിലയുടെ ചിരിയും യദുവിന്റെ കയ്യിൽ പിടിച്ചുള്ള നിർത്തമൊക്കെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു.. യദുവിന്റെ സ്ഥാനത് അവൻ സ്വയം തന്നെ സകൽപ്പിച്ചു നോക്കി......


അമ്മയോടൊപ്പം അങ്ങനെ സംസാരിച്ചു നിൽക്കുന്ന നിമിഷങ്ങൾ... വിചുവിന്റെ ചുണ്ടുകൾ വിടർന്നു.. വല്ലാത്തൊരു കൊതി തോന്നുന്നുണ്ട്.. ഒപ്പം സങ്കടവും നിരാശയും..... യദുവിനോട് ചെറുതല്ലാത്തൊരു കുശുമ്പും അവന്റെയുള്ളിൽ ഉടലെടുത്തിരുന്നു.....

" അമ്മ എന്റെയല്ലേ.... "

നിലയുടെ കൈകളിൽ ചേർത്ത് പിടിച്ചു ഇരിക്കുന്ന യദുവിന്റെ കൈകളിലേക്ക് നോക്കി അവൻ പരിഭവത്തോടെ ചുണ്ടുകൾ കൂർപ്പിച്ചു... യദു സംസാരം അവസാനിപ്പിച്ചു പോകുന്നത് വരെയും അവൻ അങ്ങനെ തന്നെ നിന്നിരുന്നു.... ഒടുവിൽ അവൻ പോവുകയാണെന്ന് അറിഞ്ഞതും അവനൊരു നെടുവീർപ്പോടെ സൈഡിലെ ഷെൽഫിലേക്ക് ചാരി നിന്നു..........

" സർ..., ഇവിടെ നിൽക്കുകയായിരുന്നോ.. ഞാൻ അവിടെ wyt ചെയ്തു നിൽക്കുകയായിരുന്നു... വെജിറ്റബ്ൾസ് നോക്കുന്നില്ലേ...... "

തനിക്കരികിൽ നിന്നൊരു ശബ്ദം കേട്ടതും അവൻ പതിയെ മുഖം തിരിച്ചു നോക്കി.. സാധനങ്ങൾ എടുത്ത് വെയ്ക്കാൻ ഹെല്പ് ചെയ്തു നിന്നിരുന്ന പെൺകുട്ടി ആണ്.... അമ്മയെ കണ്ടതും ബാക്കിയെല്ലാം അവൻ മറന്നു പോയിരുന്നു.... അബദ്ധം പറ്റിയത് പോൽ സ്വയം നെറ്റിയിൽ ഒന്ന് ഇടിച്ചു കൊണ്ട് അവൻ അവളെ നോക്കി.........

" ഞാൻ... ഞാൻ കുറച്ചു കഴിഞ്ഞു എടുത്തോളാം.. ഒരാൾ കൂടി വരാനുണ്ട്... അത് അവിടെ വെച്ചേക്ക്.... "

അവളോടായി പറഞ്ഞു കൊണ്ടവൻ അവിടെ നിന്നും തിരിഞ്ഞു നടന്നു..

അമ്മയെ കാണണം...!! സംസാരിക്കണം...!! പക്ഷെ.... ഇവിടെ വെച്ച് വേണ്ട...അമ്മ കണ്ടാൽ തന്നെ വെറുതെ വിടില്ല... കൂടെ നിൽക്കാൻ വാശി പിടിക്കും... വീട്ടിലേക്ക് കൊണ്ട് പോകും... എല്ലാവരും തന്നെ തിരിച്ചറിയും.....

അത് വേണ്ട.....!!

യദു ഇപ്പോൾ തന്നെ തിരിച്ചറിയാതിരിക്കുന്നതാണ് നല്ലത്... ആദ്യം അവന്റെ കാര്യത്തിൽ ഒരു തീരുമാനം ആകട്ടെ... ബാക്കിയെന്തും അപ്പോൾ തീരുമാനിക്കാം.......


മനസിൽ പലതും തീരുമാനിച്ചുറപ്പിച്ചിരുന്നു അവൻ.. നിലയെ അവസാനമായി ഒന്ന് കൂടെ കൺ നിറയെ കണ്ട് തന്റെ മനസിൽ നിറച്ചു കൊണ്ടവൻ പുറത്തേക്കുള്ള വഴിയേ തിരിഞ്ഞു......

അപ്പോഴും ഉള്ളിൽ തികട്ടി വന്ന നെഞ്ചിടിപ്പോടെ... പരിഭ്രാന്തിയോടെ....കണ്ണുകളാൽ ചുറ്റിനും തന്നെ പരതി നിൽക്കുന്നവളെ മാത്രം അവൻ അറിയാതെ പോയി..............💔

...........................................................................................

" ഇതെത്രയാ പ്രൈസ്....? "

തന്റെ കയ്യിലിരുന്ന ബ്രാൻഡഡ് പെർഫ്യൂം അടുത്ത് നിൽക്കുന്ന സ്റ്റാഫിനു നേരെ അവൾ ഉയർത്തി കാണിച്ചു....

" 4480 ₹ മാം...... "

" എന്തോന്ന്....? "

അടുത്ത് നിന്ന സ്റ്റാഫ്‌ തന്നോടായി പറയുന്നത് കേട്ടതും മാൻവിയുടെ കണ്ണൊന്നു മിഴിഞ്ഞു.. അവൾ തന്റെ കയ്യിലിരിക്കുന്ന പ്രൊഡക്ട്റ്റിലേക്ക് ഒന്ന് നോക്കി....

Gucci bloom...!!

മഷി കുപ്പിയുടെ അത്ര പോലുമില്ല... എന്നിട്ടാണ് ഒടുക്കത്തെ വിലയും... ആർക്ക് വേണമെന്ന് കണ്ടില്ല...

" എന്റെ പൊന്ന് ചേച്ചീ.. ഞാൻ അതിന്റെ കമ്പനി ഒന്നും വിലയ്ക്ക് വാങ്ങാൻ പോകുന്നില്ല.... "

അവരെയൊന്ന് നോക്കി പിറുപിറുത്തു കൊണ്ടവൾ സ്മെൽ നോക്കാനെന്ന പോൽ തന്റെ കയ്യിൽ അൽപ്പം സ്പ്രേ ചെയ്തു മണത്തു നോക്കി.....


ഒടുക്കത്തെ ഗുഡ് സ്മെൽ ആണ്... അതിന്റെ മണം ഉള്ളിലേക്കു വലിച്ചെടുത്തു കൊണ്ട് അവൾ കുറച്ചു നേരം കണ്ണുകൾ അടച്ചു നിന്നു... സ്മെൽ ചെയ്താൽ ആർക്കായാലും വാങ്ങാൻ തോന്നും... പക്ഷെ..... വേണ്ട....

" നമുക്ക് ഇതൊക്കെ തന്നെ ധാരാളം.... "

പതിയെ തന്റെ കയ്യിൽ ഒന്നൂടെ സ്പ്രേ ചെയ്തു കൊണ്ടവൾ പെർഫ്യൂം തിരികെ വെച്ചു... അടുത്ത് ഏതോ അത്ഭുത ജീവിയെ നോക്കുന്നത് പോൽ തന്നെ നോക്കി നിൽക്കുന്ന സ്റ്റാഫിനെ നന്നായൊന്ന് ചിരിച്ചു കാണിച്ചു കൊണ്ട് വെളിയിലേക്ക് പോകാനായി തിരിഞ്ഞതും.......

" അമ്മാഹ്..... "

എതിരെ വന്നു നിന്നായാളുമായി അവളുടെ നെറ്റി നന്നായി തന്നെ കൂട്ടി മുട്ടിയിരുന്നു.... വേദന കൊണ്ട് അവളുടെ മുഖം ചുളിഞ്ഞു പോയി.... കണ്ണുകൾ നിറഞ്ഞു വന്നു......

" ശ്ഹ്.. ഹാ..... "

പതിയെ എരിവ് വലിച്ചു കൊണ്ടവൾ നെറ്റി തിരുമി കൊണ്ട് കണ്ണുകൾ തുറന്നു മുന്നോട്ട് നോക്കിയതും തന്റെ അതേ പ്രായത്തിൽ ഉള്ള മറ്റൊരു പെൺകുട്ടിയെ ആണ് കാണുന്നത്......

മാൻവി അവളെയൊന്ന് അടിമുടി നോക്കി... ഒരു വൈറ്റ് കുർത്തി ആണ് ആളുടെ വേഷം... അവളും തന്നെ പോലെ നെറ്റിയും തിരുമി മുഖവും ചുളിച്ചു തന്നെ നിൽക്കുന്നു.... കണ്ണും കാണാതെ തന്റെ ദേഹത്തേക്ക് വന്നു കയറിയത് അവളുടെ തന്നെ മിസ്റ്റേക്ക് ആണ്... നല്ല ദേഷ്യവും തോന്നിയിരുന്നു.....


എങ്കിലും നെറ്റിയും തിരുമി നിൽക്കുന്നതിനെ കണ്ടപ്പോൾ ഒന്നും പറയാനും തോന്നുന്നില്ല...... മാൻവി അവളെയൊന്ന് നോക്കി....


" സോറി... ഞാൻ കണ്ടില്ലായിരുന്നു.... "


തന്റെ ഭാഗത്തെ മിസ്റ്റേക്ക് ആയിരുന്നില്ല.. എങ്കിലും ഒരു മര്യാദയുടെ പേരിൽ മുന്നിൽ നിൽക്കുന്നവളോട് സോറി പറഞ്ഞു കൊണ്ട് അവൾ വെളിയിലേക്ക് പോകാനായി അവളെ മറി കടന്നു മുന്നോട്ട് നീങ്ങിയതും......


" സോറി...? കണ്ണ് കാണാതെ എന്റെ ദേഹത്തേക്ക് വന്നു കയറിയിട്ട് സോറിയൊ...? അങ്ങനെയങ്ങു പോയാലോ...... "


അവളെ മുന്നോട്ട് പോകാൻ സമ്മതിക്കില്ലെന്ന പോൽ ദേഷ്യത്തോടെ തന്നെ പറഞ്ഞു കൊണ്ട് ആ പെൺകുട്ടി മാൻവിക്ക് മുന്നിലേക്ക് കയറി നിന്നിരുന്നു......

തനിക്ക് മുന്നിൽ തടസമായി നിൽക്കുന്നവളെ മാൻവിയൊന്ന് നോക്കി...പ്രശ്നം ഉണ്ടാക്കേണ്ടത് താൻ അല്ലെ... അത് ചെയ്യാതെ മര്യാദക്ക് മാറി പോയപ്പോൾ വിളിച്ചു നിർത്തി പ്രശ്നം ഉണ്ടാക്കാൻ നോക്കുന്നു.....

" നിനക്കെന്താ വേണ്ടത്....? "

അവളൊരു താല്പര്യം ഇല്ലെന്ന മട്ടിൽ ഇഷ്ടക്കേടോടെ തനിക്ക് മുന്നിൽ നിൽക്കുന്നവളെ നോക്കി.....


" ഇത് കണ്ടോ.. എത്ര വിലയുള്ള ഡ്രസ്സ്‌ ആണെന്ന് അറിയോ... നീ കാരണം അത് നാശമായി..... "

ഇട്ടിരിക്കുന്ന കുർത്തിയിലേക്ക് ചൂണ്ടി കൊണ്ടാണവൾ മാൻവിക്ക് നേരെ ചീറിയത്... അവളൊരു സംശയത്തോടെ ആ വൈറ്റ് കുർത്തിയിലേക്ക് നോക്കി......

അങ്ങിങ്ങായി കുറച്ചു പാടുകൾ വീണിട്ടുണ്ട്.. കയ്യിലിരുന്ന ജ്യൂസ്‌ ന്റേതാണ്... താനുമായി കൂട്ടിയിടിച്ചപ്പോൾ മറിഞ്ഞതാവും....

" ഇതിനിപ്പോൾ ഞാൻ എന്ത് ചെയ്യാൻ ആണ്.... "അവളൊരു സംശയത്തോടെ തന്റെ മുഖമുയർത്തി മുന്നിൽ നിൽക്കുന്നവളെ നോക്കി.....

" എന്ത് ചെയ്യണമെന്നോ... ഇതിട്ട് ഞാൻ എങ്ങനെ വെളിയിൽ ഇറങ്ങും.. ഒന്നുകിൽ നീ എനിക്ക് ഇത് വാഷ് ചെയ്തു തരണം... അല്ലെങ്കിൽ എന്റെ ഡ്രസ്സ്‌ അഴുക്കാക്കിയതിനു പകരം എനിക്ക് മറ്റൊരു ഡ്രെസ് എടുത്തു തരണം...... "

" എന്തോ....? കേട്ടില്ല...."


വെറുതെ ഒന്ന് ചോദിച്ചു പോയതും തന്നോട് ആവശ്യം പറഞ്ഞു നിൽക്കുന്നവളെ കാണെ അവളൊരു അത്ഭുതം കലർന്ന ഭാവത്തോടെ നോക്കി... ആള് ഭയങ്കര ദേഷ്യത്തിൽ ആണ്... But... തന്റെ മുന്നോട്ട് വെച്ച ഡിമാന്റ് കേട്ടതും മാൻവിക്ക് ചിരിയാണ് വന്നു പോയത്.......


" പിന്നെ ഡ്രസ്സ്‌... ഒന്ന് പോയെടീ...."

അവളെയൊന്ന് നോക്കി പുച്ഛത്തോടെ ചുണ്ട് കോട്ടി കൊണ്ട് വെളിയിലേക്ക് ഇറങ്ങിയതും ആ പെൺകുട്ടിയും അവൾക്കൊപ്പം വെളിയിൽ എത്തിയിരുന്നു.....

" എങ്ങോട്ടാ ഓടുന്നെ... അവിടെ നിൽക്ക് നീ... നിന്നെ പോലെയുള്ള ലോ ക്ലാസുകൾക്കൊന്നും ഇതിന്റെ വില പറഞ്ഞാൽ മനസിലാവില്ല...നീയൊന്നും ജീവിതത്തിൽ ഇത് കണ്ടിട്ടും ഉണ്ടാവില്ല...വെറുതെ വന്നു ഇടിച്ചിട്ട് എന്റെ ഡ്രസ്സ്‌ നശിപ്പിച്ചതും പോരാ... എന്നിട്ട് ഓടുന്നോ... നിന്റെ മുഖം അടച്ചോന്ന് തരാത്തത് എന്റെ മര്യാദ..... "


മാൻവിയുടെ മുന്നിൽ കയറി നിന്ന് കൊണ്ടവൾ പുച്ഛത്തിൽ അവളെയൊന്ന് നോക്കി... അവളിൽ നിന്നുതിർന്ന വാക്കുകൾ... അത് മാൻവിയിലും ദേഷ്യം വരുത്തിയിരുന്നു.... എങ്കിലും അതൊന്നും പുറത്ത് കാണിക്കാതെക്കാതെ തന്നെ അവൾ അവിടെ നിന്നു.....


" നീ ആ പറഞ്ഞത് ശരിയാണ്.. ഞാൻ കുറച്ചു ലോ ക്ലാസ്സ്‌ ആണ്... എന്റെ കയ്യിലെ ക്യാഷും ലോ ആണ്.. നിന്റെ ബ്രാൻഡഡ് ഡ്രസ്സ്‌ എടുക്കാൻ തല്ക്കാലം ഹൈ ക്ലാസ്സിലെ ആരെയെങ്കിലും കിട്ടുമോ എന്ന് നോക്ക്... വഴിയിൽ നിന്ന് മാറി നിൽക്ക് പെണ്ണെ... വെറുതെ മനുഷ്യനെ മെനക്കെടുത്താതെ... ഡ്രസ്സ്‌ വേണം പോലും.. ഡ്രസ്സ്‌... അങ്ങനെ ഇപ്പോൾ എന്റെ ക്യാഷിനു നീ ഡ്രസ്സ്‌ വാങ്ങിയിടേണ്ട...... "


മാൻവി അവളെയൊന്ന് നോക്കി... പുച്ഛത്തോടെ ചുണ്ട് കോട്ടി കൊണ്ട് അവളെ സൈഡിലേക്ക് തള്ളി കൊണ്ട് മുന്നോട്ട് നീങ്ങിയതും....

" ടീ..... "

പിന്നിൽ നിന്നും അവളുടെ കയ്യിൽ പിടിച്ചു നിർത്തിയവൾ അവൾക്ക് നേരെ അടിക്കാനെന്ന പോൽ മറു കൈ ഉയർത്തിയിരുന്നു... മാൻവി ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ കണ്ണുകൾ ഇറുക്കി അടച്ചു നിന്നെങ്കിലും....

" വർദ്ധീ..... "

തനിക്ക് അടുത്ത് നിന്ന് ഉച്ചത്തിലുള്ള വിളി കേട്ട് കൊണ്ട് അവൾ പതിയെ കണ്ണുകൾ തുറന്നു നോക്കി... തനിക്ക് നേരെ ഉയർത്തിയ കൈകളിൽ പിടുത്തമിട്ട് കൊണ്ട് അവൾക്കരികിൽ നിൽക്കുന്ന മറ്റൊരു പയ്യൻ.....

മാൻവി ഇരുവരെയും ഒന്ന് നോക്കി... ആരാണ്.. എന്താണെന്നൊന്നും മനസിലായില്ലെങ്കിലും തന്റെ മുന്നിൽ നിൽക്കുന്നവളുമായി അവനെന്തോ ബന്ധം ഉണ്ടെന്ന് മാത്രം അവൾക്ക് മനസിലായി....

" നിനക്കെന്താ വർദ്ധീ... എന്തിനാ വെറുതെ ഈ കുട്ടിയോട് പ്രശ്നം ഉണ്ടാക്കുന്നത്....? "

അവൻ അൽപ്പം ദേഷ്യത്തോടെ ചോദിച്ചതും അവൾ തന്റെ കയ്യിൽ നിന്നും അവന്റെ കൈകളെ ബലമായി അടർത്തി മാറ്റി കൊണ്ടവനെ നോക്കി....


" ഇത് നോക്ക് ചെറീ... ഇവൾ കാണിച്ചു വെച്ചിരിക്കുന്നത്.. എന്റെ ഡ്രസ്സ്‌ ഫുൾ അഴുക്കാക്കി.. എന്നിട്ട് ഒരു സോറി പോലും പറയാതെ പോയിരിക്കുന്നു.. ഞാൻ ചോദിക്കാൻ ചെന്നപ്പോൾ അവൾ എന്നോട് മോശമായി സംസാരിക്കുന്നു.... cultureless fellow..... "

വർദ്ധി തന്നെ നോക്കി പിറുപിറുക്കുന്നതും ... അടുത്ത് നിൽക്കുന്നവനോടായി പറയുന്ന കള്ളങ്ങൾ കൂടി കേട്ടതും മാൻവിയുടെ കണ്ണൊന്നു മിഴിഞ്ഞു.....

കണ്ടപ്പോൾ കുറച്ചു പാവം ആണെന്ന് കരുതിയത്.. ആ ധാരണ ഉടനെ തന്നെ മാറിയെങ്കിലും ആളിത്രയും തറയാണെന്ന് ഇപ്പോൾ ആണ് മനസിലാവുന്നത്... കഷ്ടം തന്നെ മോളെ..... അവളൊരു പുച്ഛത്താൽ കുതിർന്ന നെടുവീർപ്പോടെ വർദ്ധിയെ നോക്കിയൊന്നു തലയാട്ടി.......

" എന്താ ഇവിടെ പ്രശ്നം....? "

അവർക്കിടയിലേക്ക് മൂന്നാമതൊരു ശബ്ദം കൂടി കടന്നു വന്നതും മാൻവിയുടെ ശ്രദ്ധ ആ ഭാഗത്തേക്കായി തിരിഞ്ഞു... അതും ഒരു ചെറുപ്പക്കാരൻ തന്നെ... നേരത്തെ വന്നവന്റെ അതേ പ്രായം തന്നെ ആവണം....

വർദ്ധി അവനോടും തന്നെ കുറിച്ച് പറയുന്നതൊക്കെ കേട്ടെങ്കിലും അവൾ അതൊന്നും തന്നെ മൈൻഡ് ചെയ്തില്ല... അവളുടെ ശ്രദ്ധ അവനിൽ തന്നെ ആയിരുന്നു....മാൻവി അവനെയൊന്ന് അടിമുടി നോക്കി.......

വൈറ്റ് കളർ ഷർട്ടും ബ്ലൂ ജീൻസും ആണ് വേഷം.. വെളുത്തു അൽപ്പം മെലിഞ്ഞു പൂച്ച കണ്ണുകളുമായി നിൽക്കുന്നോരുത്തൻ... കാണാനൊക്കെ കൊള്ളാം.. പക്ഷെ... ആ പൂച്ച കണ്ണ് വെച്ച് തന്നെ നോക്കുന്ന നോട്ടം കണ്ടതും അവളുടെ നെറ്റിയൊന്നു ചുളിഞ്ഞു....

എന്തോ.... കുറ്റവാളികളെ നോക്കുന്നത് പോലെയൊരു നോട്ടം... അവൾ പറഞ്ഞു കൊടുത്തതൊക്കെ കേട്ടിട്ടാവും.... എനിക്കൊരു കുന്തവുമില്ല.. ഞാൻ പേടിക്കൂല... നീ പോടാ....

ഉള്ളാലെ പിറുപിറുത്തു കൊണ്ട് അത് ഇഷ്ടപ്പെടാതെന്ന പോൽ തിരിച്ചു അതുപോലൊരു നോട്ടം മറുപടിയായി കൊടുത്തു കൊണ്ടവൾ മുഖം വെട്ടിച്ചു തിരിഞ്ഞതും തനിക്ക് നേരെ നിൽക്കുന്നവന്റെ കണ്ണുകൾ ആണ് അവളെ നേരിട്ടത്.....

" ഇതെന്താണിത്.. തുറിച്ചു നോക്കൽ മത്സരമോ....? "

മുന്നിൽ നിൽക്കുന്നവനും അത്പോൽ തന്നെ നോക്കുന്നത് കണ്ടതും അവളൊരു സംശയത്തോടെ സ്വയം ഓർത്തു പോയി...ആദ്യം വന്നിരുന്നത് ആണെങ്കിലും അവനെ അപ്പോഴാണവൾ ശ്രദ്ധിക്കുന്നത് തന്നെ.....

മറ്റേയാളെ പോലെ പൂച്ച കണ്ണ് ഒന്നുമല്ല.. പക്ഷെ തീരെ കുഞ്ഞി കണ്ണുകൾ ആണ്... അത് വെച്ചിട്ട് നോക്കുന്ന നോട്ടമോ.......

" എന്താടോ... താൻ കുറെ നേരമായല്ലോ നോക്കാൻ തുടങ്ങിയിട്ട്... താൻ എന്താ ഇതുവരെ പെണ്ണുങ്ങളെ കണ്ടിട്ടില്ലേ..... "

അവളൊരു ദേഷ്യത്തോടെ ചോദിച്ചതും അതുവരെ നാട്ടിലെ പെൺ കുട്ടികളുടെ മുഖം മുഴുവൻ മനസിലിട്ട് സ്കാൻ ചെയ്തു മുന്നിലുള്ളവളുടെ മുഖവുമായി ഒത്തു നോക്കി കൊണ്ട് നിന്നവൻ ഒരു ഞെട്ടലോടെ തല കുടഞ്ഞു കൊണ്ട് അവളെ നോക്കി.....

" ഹ്മ്മ്... ഇവൾ ഈ പഞ്ചായത്തിലെ ഉള്ളതല്ല... "

അവനൊരു നിശ്വാസത്തോടെ അവളെ അടിമുടിയൊന്ന് നോക്കി......

" പെൺ കുട്ടികളെ കണ്ടിട്ടുണ്ട്... നിന്നെ ഇവിടെ ആദ്യമായിട്ട് കാണുന്നതാണ്... അത് വിട്...രണ്ട് ഉണ്ട കണ്ണുണ്ടല്ലോ മുഖത്ത്...നിനക്ക് നേരെ ചൊവ്വേ നോക്കി നടന്നൂടെ... ഒരാളുടെ ദേഹത്തു വന്നിടിച്ചിട്ട് ഇങ്ങനെ ആണോ ബിഹേവ് ചെയ്യുന്നത്..... "

തന്നെ തുറിച്ചു നോക്കി നിൽക്കുന്നവളെ അവനും ഒരു നീരസത്തോടെ നോക്കി.. വർദ്ധിയുടെ മുഖത്തും അഹങ്കാരത്താൽ ഒരു ചിരി വിടർന്നിരുന്നു........

" അപ്പോൾ നിന്റെ കൂടെ നിൽക്കുന്നവൾ എന്താ കണ്ണ് പൊട്ടിയാണോ... ആദ്യം അവളോട് ചോദിക്ക്.. എന്റെ ദേഹത്തു വന്നിടിച്ചത് ഇവളാണ്... എന്നിട്ടും എന്റെയൊരു മര്യാദക്ക് സോറി പറഞ്ഞു മാറിപോയപ്പോൾ പിന്നാലെ വന്നു പ്രശ്നം ഉണ്ടാക്കിയത് നിന്റെ ഗേൾ ഫ്രണ്ട് ആണ്...... "


എറിക് ന്റെ കൈകളിൽ പിടുത്തമിട്ടിരിക്കുന്ന വർദ്ധിയുടെ കൈകളിൽ നോക്കിക്കൊണ്ടാണ് അവൾ പറഞ്ഞത്... ചെറിയും വർദ്ധിയും ഒന്ന് പരസ്പരം അത്ഭുതത്തോടെ നോക്കി... ഉടൻ തന്നെ വർദ്ധിയുടെ കൈകളിലെ പിടി അയച്ചു കൊണ്ടവൻ നേരെ മാറി നിന്നു.......


" അയ്യോ... കുട്ടി ഞങ്ങളെ തെറ്റിദ്ധരിച്ചതാണ്.. ഇതെന്റെ പെങ്ങൾ ആണ്.. കുട്ടി വിചാരിക്കുന്നത് പോലെയൊന്നുമല്ല.. ഞാൻ സിംഗിൾ ആണ്..... "


അവനൊരു ചിരിയോടെ അവളെ നോക്കി.. മാൻവിയുടെ മുഖത്ത് ഏതോ അത്ഭുത ജീവിയെ കണ്ടത് പോലൊരു ഭാവം ആയിരുന്നെങ്കിൽ വർദ്ധിയും യദുവും പരസ്പരം ഒന്ന് നോക്കി മുഷിച്ചിലോടെ നെറ്റിയിൽ വിരൽ ഉഴിഞ്ഞു നിന്നു.....

" ചെറീ..... "

വർദ്ധി ഒരു ശാസനയോടെ അവനെ പിടിച്ചു അവൾക്കരികിലേക്ക് ചേർത്ത് നിർത്തി... ചെറിയുടെ കണ്ണുകൾ ആകട്ടെ അപ്പോഴും മാൻവിയിൽ തന്നെ.....

" സോറി... ഞാൻ ചെറുതായി വിഷയത്തിൽ നിന്നൊന്ന് തെന്നിമാറി... നമ്മൾ എവിടെ ആയിരുന്നു പറഞ്ഞു നിർത്തിയത്....? ആഹ്... ഡ്രെസ്സിന്റെ കാര്യം... എന്താണ് കുട്ടീ... ഇങ്ങനെയൊക്കെ ചെയ്യാൻ കൊള്ളാമോ.....? "


" നീ പോടാ..... "

ചിരിയോടെ ഒന്ന് ചോദിച്ചു പോയതും കൂർപ്പിച്ചൊരു നോട്ടത്തോടെയായിരുന്നു മറുപടി... അതോടെ ചെറിയുടെ വായടഞ്ഞെങ്കിലും അവളുടെ സംസാരം ഇഷ്ടപ്പെടാതെ യദുവിന്റെ മുഖം കറുത്തിരുന്നു....

" എടാ.. പോടാ.. ന്നൊക്കെ നിന്റെ വീട്ടിൽ ഇരിക്കുന്നവരെ പോയി വിളിച്ചാൽ മതി... മര്യാദക്ക് സംസാരിക്കാൻ അറിയില്ലേ നിനക്ക്..... "

ചെറിയുടെ നേരെ നോട്ടമെയ്തു നിൽക്കുന്നവളെ അവനൊരു ഇഷ്ടക്കേടോടെ നോക്കി.....അവളുടെ പെരുമാറ്റത്തോടുള്ള നീരസം അവന്റെ മുഖത്ത് പ്രകടം ആയിരുന്നു.......

" അയ്യോ... എനിക്ക് മര്യാദ കുറച്ചു കുറവാണ് ചേട്ടാ.. ചേട്ടന് നല്ല മര്യാദ ആണെങ്കിൽ ചേട്ടന്റെ വീട്ടിൽ ഇരിക്കുന്ന ഈ സാധനത്തിനു കൂടി ഒന്ന് പഠിപ്പിച്ചു കൊടുക്ക്...... "

വർദ്ധിയുടെ നേരെ വിരൽ ചൂണ്ടി അൽപ്പം പരിഹാസത്തോടെ തന്നെ ആണ് അവൾ അവനോട് പറഞ്ഞത്... യദുവിന്റെ കണ്ണുകൾ കൂർത്തു.....

ഇതുവരെയും മിണ്ടാതിരുന്നവൻ ആണ്... ഇടപെടരുതെന്ന് തന്നെ ആണ് കരുതിയതും...But മാൻവിയുടെ പെരുമാറ്റം അവനിഷ്ടമാകുന്നുണ്ടായില്ല.... അവൾ വർദ്ധിയെ കുറിച്ച് പറഞ്ഞ വാക്കുകളും ചെറിയോട് പറഞ്ഞ രീതിയും അവന് ഇഷ്ടപ്പെട്ടിരുന്നില്ല....


എല്ലാത്തിനുമുപരി തനിക്ക് മുന്നിൽ നിന്ന് ഇങ്ങനെ ശബ്ദമുയർത്തി സംസാരിക്കുന്നവരെ അവന് തീരെ ഇഷ്ടമല്ല.....ചുണ്ടിൽ വിരിഞ്ഞൊരു പുച്ഛത്തോടെ അവൻ അവൾക്ക് നേരെ വന്നു നിന്നു......

" അവളുടെ കാര്യം ഞാൻ നോക്കിക്കോളാം... അവൾ നിന്നെപോലെയല്ല... നല്ലൊരു കുടുംബമുണ്ട്.. അതിന്റെ മര്യാദയുമുണ്ട്....നിന്റെ മര്യാദ കണ്ടപ്പോൾ കണ്ടപ്പോൾ തന്നെ മനസിലായി ഏതോ പട്ടി കാട്ടിൽ നിന്ന് വന്നവൾ ആണെന്ന്... എവിടുന്ന് വലിഞ്ഞു കയറി വന്നതാണെങ്കിലും ശരി.. എന്റെ മുന്നിൽ നിന്ന് ആളാവാൻ നോക്കരുത്.. വിവരം അറിയും നീ... പെണ്ണ് ആണെങ്കിൽ പെണ്ണിനെ പോലെ അടങ്ങി ഒതുങ്ങി ജീവിക്കെടീ...... "

ഒരു മുരൾച്ചയോടെ പറഞ്ഞു കൊണ്ടവൻ അവളെ തറപ്പിച്ചു നോക്കി... ചുറ്റിനും നിന്നവരും ചെറിയ രീതിയിൽ അവരെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു...അപമാനത്തിന് പുറമെ...അവന്റെ വാക്കുകൾ കേട്ട് വർദ്ധിയും തന്നെ നോക്കി പരിഹസിച്ചു ച്ചിരിക്കുന്നത് കൂടി കാണെ....
മാൻവിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു വന്നിരുന്നു.....

തന്നെ അപമാനിച്ചു സംസാരിച്ചവന് നേരെ മറുപടി കൊടുക്കാനായി അവളുടെ നാവ് തരിച്ചിരുന്നു... എന്നാൽ..... അതിന് മുന്നേ അവളെ തേടി Vidyut അവിടെ എത്തിയിരുന്നു......

" മാനു..., എന്താ പ്രശ്നം.... "

മൂക്കിന് തുമ്പ് പോലും ചുവന്നു വിറയ്ക്കുന്ന ദേഷ്യത്തോടെ നിൽക്കുന്നവളെയും അവൾക്ക് മുന്നിൽ അഹങ്കാരത്തോടെ നിൽക്കുന്ന യദുവിനെയും കൂടി കണ്ടതോടെ അവൻ ദൃതിയിൽ അവർക്കരികിലേക്ക് നടന്നടുത്തു.....


രണ്ട് പേരുടെയും നിൽപ്പിൽ നിന്ന് അത്ര നല്ല സംഭാഷണം അല്ല കഴിഞ്ഞു പോയതെന്നു അവന് മനസിലായി .....മാൻവിക്ക് യദുവിനെ നേരിട്ടറിയില്ല.. അത്കൊണ്ട് തന്നെ നല്ല പ്രതികരണവും അവളിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല.....

യദുവിന്റെ കൂടെ നിൽക്കുന്ന രണ്ട് പേരെയും അവൻ കണ്ടിരുന്നു... ചെറിയെ തിരിച്ചറിയുകയും ചെയ്തു... അവർക്കൊപ്പമുള്ള പെൺകുട്ടി... അത് തനിക്ക് ആരാണെന്ന് അവന് മനസിലായില്ല... അവൻ നോക്കിയതുമില്ല... അവന്റെ കണ്ണുകൾ യദുവിലും മാൻവിയിലും മാത്രം ആയിരുന്നു.....

തങ്ങൾക്ക് മുന്നിലായി വന്നു നിൽക്കുന്ന Vidyut നെ കാണെ യദുവിന്റെ കണ്ണുകൾ ഒന്ന് തിളങ്ങി.. ചുണ്ടുകൾ മെല്ലെയൊന്ന് വിടർന്നു...ഒരു ചിരിയോടെ തന്നെ അവൻ ഇരുവരെയും മാറി മാറി നോക്കി....

" ഞാൻ പറഞ്ഞത് എത്ര സത്യം... നിന്നെ കണ്ടപ്പോൾ മനസിലായതാണ് ഏത് ലെവൽ ആകുമെന്ന്... But... ഇത്രയും പ്രതീക്ഷിച്ചില്ല........ "


Vidyut നെ ഒന്ന് നോക്കികൊണ്ടാണവൻ മാൻവിയോട് അൽപ്പം പരിഹാസത്തോടെ പറഞ്ഞത്.. അവൾ അവനെയൊന്ന് തറപ്പിച്ചു നോക്കി.....

അവൻ പറഞ്ഞത് ഏത് രീതിയിൽ അർത്ഥം വെച്ച് കൊണ്ടാണെന്നു മനസിലായെങ്കിലും Vidyut അവനോട് ഒന്നും തന്നെ പറഞ്ഞതില്ല.... മാൻവിയെ തനിക്ക് അരികിലേക്ക് ചേർത്ത് നിർത്തി കൊണ്ട് അവൻ യദുവിനെ ഒന്നു നോക്കി.....

യദുവിന്റെ നെറ്റി ചുളിഞ്ഞിരുന്നു.. അവന്റെ കണ്ണുകൾ അവളെ ചേർത്ത് പിടിച്ചിരിക്കുന്ന വിചുവിന്റെ കൈകളിൽ തന്നെ കുരുങ്ങി കിടന്നു.. എന്തിനെന്നറിയാത്ത ഒരു ദേഷ്യം അവനിൽ ഉടലെടുത്തു പോയിരുന്നു......

" മുന്നിൽ കാണുന്ന എല്ലാവരെയും മോശമായി കാണുന്ന നിന്റെ ചിന്തയുടെ അത്രയും താഴ്ന്ന സംസ്കാരം ഒക്കെയുണ്ടോ.... ആദ്യം മനുഷ്യനെ.. മനുഷ്യൻ ആയി കാണാൻ പഠിക്കെടാ..... "


Vidyut ന്റെ വാക്കുകൾ കേട്ടതും അവൻ മുഖമുയർത്തി അവരെയൊന്ന് നോക്കി.. തന്നെ ദേഷ്യത്തോടെ നോക്കി നിൽക്കുന്നവൻ.. അവനിൽ ചേർന്നു നിന്ന് അതേ പരിഹാസത്തോടെ തന്നെ നോക്കി നിൽക്കുന്നവൾ.. ആ കാഴ്ച അവനിൽ വല്ലാത്തൊരു തരം അസ്വസ്ഥത ഉണ്ടാക്കിയിരുന്നു.....

ദേഷ്യത്തോടെ തന്നെ അവൻ അവർക്കരികിലേക്ക് പാഞ്ഞു വന്നു....


" ഇവൾ ഏതാ...? വന്നു രണ്ട് ദിവസം അല്ലെ ആയതുള്ളു... അതിന് മുന്നേ നിനക്ക് തോളിൽ തൂങ്ങാൻ പെണ്ണുമായോ... ഇതേതാടാ ഈ സാധനം.... "

മാൻവിയെ ഒന്നു നോക്കികൊണ്ടവൻ അടുത്ത് നിൽക്കുന്ന ചെറിയോട് ചോദിച്ചു...വിചുവിന്റെ കൂടെ നിൽക്കുന്നവളോട് വല്ലാത്തൊരു ദേഷ്യം തന്നെ അവന് തോന്നിപോയിരുന്നു... അത് പ്രകടിപ്പിച്ച രീതിയാകട്ടെ വളരെ മോശവും......


" ആർക്കറിയാം.. Sp സർ മാരീഡ് അല്ലെന്ന് ആണ് കേട്ട് കേൾവി.... "

ഉടൻ തന്നെ ചെറിയുടെ മറുപടിയും വന്നിരുന്നു...ഇരുവരുടെയും ചുണ്ടിൽ അവളെ പരിഹസിച്ചു കൊണ്ടുള്ള ചിരിയും വിടർന്നു... വർദ്ധിയും അവർക്കൊപ്പം കൂടി അവളെയൊന്ന് നോക്കി.....

" അപ്പോൾ പിന്നെ.. ഇത് സാറിന്റെ ആരാ സാറേ... പെങ്ങൾ ആണെന്നൊന്നും കണ്ടാൽ തോന്നില്ല...ഇവളെ കാമുകിയാക്കാൻ മാത്രം ബുദ്ധി കുറവൊന്നും സാറിനില്ലെന്ന് കരുതുന്നു... പിന്നെ   ഈ
one night stand പോലെ വല്ലതും ആണോ...ഇവളുടെ സ്വഭാവം വെച്ച് അങ്ങനെയേ തോന്നൂ..... "


യദു ഒരു ചിരിയോടെ ചോദിച്ചു തീർന്നതും വിചുവിന്റെ കൈകൾ അവന്റെ കൈകളിൽ മുറുകിയിരുന്നു... വെറുതെ പ്രശ്നം ഉണ്ടാക്കേണ്ടെന്ന് കരുതി മിണ്ടാതിരുന്നതാണ്... തന്നെ പറയുന്നത് പോട്ടെ.. മാൻവിയെ കുറിച് അവൻ പറഞ്ഞ വാക്കുകൾ.. അത് അവനെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്.....


സ്വന്തം കൂടെ പിറപ്പിനെ പോലെ കൊണ്ട് നടക്കുന്നവളെ പറ്റി അത്രയും മോശം ആയ വാക്കുകൾ പറഞ്ഞത് എത്ര വലിയ പ്രാണൻ ആയിരുന്നവൻ ആണെങ്കിലും വെറുതെ കേട്ട് നിന്ന് പോകാൻ അവൻ ഒരുക്കമയിരുന്നില്ല... തന്നോട് പറയുന്നതിന് ഇരട്ടിയായി തിരിച്ചു കൊടുത്തു തന്നെ ആണവൻ വളർന്നത്.....


Vidyut ന്റെ കണ്ണുകൾ ചുവന്നു കലങ്ങി.. മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി... മാൻവിയാകട്ടെ.. സൈഡിലുള്ള ചുവരിൽ ചാരി കൈകൾ പിണച്ചു കെട്ടി അവരെ നോക്കി നിന്നു.....


" നിന്റെ വായിൽ നിന്ന് വീണ ചെറ്റത്തരത്തിനു ഇവിടെയിട്ട് പട്ടിയെ തല്ലുന്നത് പോലെ തല്ലാൻ എനിക്കറിയാഞ്ഞിട്ടല്ല... ഇതൊരു മാൾ ആണ്... പബ്ലിക് നു മുന്നിലിട്ട് നിന്നെ ഞാൻ തല്ലിയാൽ നിനക്ക് തന്നെയാണ് നാണക്കേട്..അത് കൊണ്ട് പൊന്ന് മോനെ... എന്റെ മുന്നിൽ നിന്ന് ചിലയ്ക്കുമ്പോൾ നാവ് അൽപ്പം അടക്കി നിർത്തുന്നതാണ് നിനക്ക് നല്ലത്... അല്ലെങ്കിൽ നീയൊരു പബ്ലിക് ഫിഗർ ആണെന്ന കാര്യം  ഞാൻ അങ്ങ് മറക്കും... "

കോളറിൽ നിന്ന് കയ്യെടുത്തു കൊണ്ടവൻ യദുവിന്റെ നെഞ്ചിൽ പിടിച്ചു ചെറുതായൊന്നു തള്ളി... അവൻ നിന്നിടത് അനങ്ങിയത് പോലുമുണ്ടായില്ല... അത്ര കേട്ടിട്ടും അവനൊരു കുലുക്കവും ഉണ്ടായിരുന്നില്ല...അഹങ്കാരത്തിനും ഒരു കുറവുമുണ്ടായിരുന്നില്ലെന്നുള്ളത് മറ്റൊരു സത്യം... തന്റെ ഷർട്ടിന്റെ ചുളിവ് ഒന്ന് നേരെയാക്കി കൊണ്ട് അവൻ വിച്ചുവിനെ നോക്കി......

" ഞാൻ അവളെയൊന്ന് പറഞ്ഞതിനാണോ.. നിനക്കിത്രയും ദേഷ്യം...ഇത്രയും തിളയ്ക്കാൻ അവൾ നിന്റെ ആരാ.....? കാമുകി...? Or.......?


പറഞ്ഞു പൂർത്തിയാക്കാതെ ഒരു ചോദ്യ ഭാവത്തോടെ അവൻ Vidyut നെ നോക്കി... അവനിൽ നിറഞ്ഞു നിന്ന ചിരി... അതിന്റെ പിന്നിൽ മറച്ചു വെച്ചിരിക്കുന്ന ദേഷ്യം... പക... പിന്നെ മറ്റെന്തോ ഒരു ഭാവവും... അവന്റെ കണ്ണുകളിൽ നിന്ന് തന്നെ വീച്ചു മനസിലാക്കി എടുത്തിരുന്നു......

" അവൾ എനിക്ക് ആരായാലും...
it's none of your business... നിന്റെ നാവ് പിഴയാണെന്ന് എനിക്കറിയാം.. അതെന്റെ അടുത്തോട്ടു വേണ്ട... ഒരു കാര്യം ശ്രദ്ധിച്ചു കേട്ടോ... നിന്റെ വാക്ക് കൊണ്ടോ.. നോട്ടം കൊണ്ടോ.. പ്രവർത്തി കൊണ്ടോ.. അവളെ ഒരു വട്ടം കൂടി നീ വേദനിപ്പിച്ചാൽ... നിന്നെ ഞാൻ വെറുതെ വിടുമെന്ന് കരുതേണ്ട... ഇത് എന്റെ ലാസ്റ്റ് വാണിംഗ് ആണ് യാശ്വിക്...നിനക്കെന്നെ ഇനിയും അറിയില്ല...എന്റെ മുന്നിൽ പെടാതിരിക്കാൻ പ്രാർത്ഥിക്ക് നീ...... "


കൈകൾ ചൂണ്ടി ഭീഷണിയോടുള്ള താക്കീത്.. ഒരു നിശ്വാസത്തോടെ ചെവിയിൽ വിരലിട്ട് കറക്കി കൊണ്ടവൻ വിചുവിന് മുന്നിൽ കൈകൾ കെട്ടി നിന്നു......


" നിന്റെ ആഗ്രഹം മാത്രം ആണ് Vidyut... എന്റെ മുന്നിൽ പെട്ടത് നിന്റെ ബാഡ് ലക്ക് ആണ്... ഇനിയുള്ള ഓരോ ദിവസവും എന്റെ മുഖം കാണാതൊരു ദിവസവും നിന്നെ കടന്നു പോകില്ല...... "

തിരിച്ചു അതേ നാണയത്തിലുള്ള മറുപടി... അവന്റെ ചുണ്ടിൽ വിരിഞ്ഞിരുന്ന പുച്ഛം വിച്ചൂവിലേക്കും പടർന്നിരുന്നു......

" നന്നാവില്ല അല്ലെ....? "

" ഇങ്ങനെ ശീലിച്ചു പോയില്ലേ..... "


ചെറു ചിരിയോടെയുള്ള ചോദ്യത്തിന് അതേ ചിരിയോടെ തന്നെ ചുമൽ കൂച്ചി കൊണ്ടൊരു മറുപടി... Vidyut അവനെയൊന്ന് നോക്കി... യദു തിരിച്ചും.....


ഇരുവരുടെയും മുഖത്തെ ചിരി മാഞ്ഞിരുന്നു.. നെറ്റിച്ചുളിഞ്ഞു മുഖം ഗൗരവത്തിൽ ആയി... കണ്ണുകൾ മാത്രം തമ്മിൽ ഉടക്കി നിന്നു... പരസ്പരം കണ്ണുകൾ കൊണ്ടൊരു യുദ്ധം...ഉള്ളിലുള്ളത് പലതും കണ്ണുകളിൽ നിന്ന് മനസിലാക്കിയെടുത്തു കൊണ്ടൊരു പോർവിളി...ആരാദ്യം തോറ്റു കൊടുക്കുമെന്ന വാശിയോടെ പരസ്പരം കണ്ണുകൾ കോർത്തു നിന്നു.....


ചുറ്റിനും നിന്നിരുന്ന മൂവരും അവരെ തന്നെ നോക്കി നിന്നു... ഒന്നും തന്നെ പരസ്പരം പറയുന്നില്ലെങ്കിലും അവരുടെ ഉള്ളിലുള്ളതൊക്കെ മുഖത്ത് നിന്ന് മനസ്സിലാവുന്നുണ്ട്... അത് വായിച്ചെടുക്കാനും കഴിയുന്നുണ്ട്.....


ഒട്ടൊരു നിമിഷം കൂടി കഴിഞ്ഞതും vidyuth അവനിൽ നിന്നും കണ്ണുകൾ മാറ്റി മാൻവിയുടെ കൈകളിൽ പിടിച്ചു... യദുവിന്റെ കണ്ണുകളും അവന്റെ കൈകളിലേക്ക് നീണ്ടു.....

"see you as a hell...."

Vidyuth അവനോടായി പറഞ്ഞ വാക്കുകൾ... അവന്റെ കൈകളിൽ നിന്ന് കണ്ണെടുക്കാതെ തന്നെ യദുവും അതിന് മറുപടി നൽകിയിരുന്നു.....

" You too.... "

Vidyut അവനെയൊന്ന് നോക്കി.. കൂടെ നിൽക്കുന്നവരെയും... മൂവരെയും ഒന്ന് തറപ്പിച്ചു നോക്കി കൊണ്ടവൻ മാൻവിയുമായി തിരികെ നടന്നു.....

" അതാണല്ലേ യദു.... "

കുറച്ചു മുന്നോട്ട് നടന്നു കഴിഞ്ഞ നേരമാണ് അവൻ മാൻവിയുടെ ചോദ്യം കേൾക്കുന്നത്.. തനിക്കൊപ്പം നടന്നു വരുന്നവളെ അവനൊന്നു തല ചെരിച്ചു നോക്കി.....

" അത് നിനക്കെങ്ങനെ മനസിലായി...? "

അവന്റെ മുഖത്ത് സംശയം ആയിരുന്നു.. മാൻവി ഇതുവരെ യദുവിനെ നേരിൽ കണ്ടിട്ടില്ല.. എന്നിട്ടും ഇത്രയും കൃത്യമായി പറഞ്ഞതെങ്ങനെയെന്നൊരു സംശയം അവനുള്ളിൽ നിറഞ്ഞിരുന്നു.....

" എന്നെ അങ്ങനെ പറഞ്ഞിട്ടു നീ അവനെ കൊല്ലാതെ വിട്ടത് കണ്ടപ്പോൾ മനസിലായി.... "

ചെറിയൊരു കുറുമ്പും കുസൃതിയും പരിഭവവും നിറഞ്ഞ വാക്കുകളിലൂടെയാണ് അവൾ പറഞ്ഞത്... അതിനൊപ്പം തന്നെ കൂർപ്പിച്ചു നോക്കുന്നവളെ കൂടി കണ്ടതോടെ അവന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നു.......

നാട്ടിൽ വെച്ച് മാൻവിക്ക് വേണ്ടി അടിയുണ്ടാക്കി നടക്കൽ ആയിരുന്നു അവന്റെ സ്ഥിരം പരിപാടി.. ആരെങ്കിലും വെറുതെ ഒന്ന് നോക്കിയാൽ മതി അവളപ്പോൾ പരാതിയുമായി അവനരികിൽ എത്തും.. പിന്നെ അടിയും ഇടിയും ബഹളവുമായി അലമ്പ് തന്നെ ആയിരുന്നു.... പോലീസ് ട്രൈനിങ്ങിന് പോയി തുടങ്ങിയ നേരമാണ് എല്ലാം നിർത്തി ആളൊന്നു ഒതുങ്ങുന്നത് തന്നെ.......


" അവനെന്താടാ.. ഇങ്ങനെ ആയിപോയത്.... "

മാൻവി അൽപ്പം അതിശയത്തോടെ തന്നെ ആണ് വിച്ചുവിനെ നോക്കിയത്.... അവൻ അവൾക്കായി പറഞ്ഞു കൊടുത്ത കഥകളിലെ യദുവിനെ ആയിരുന്നില്ല അവൾ നേരിട്ട് കണ്ടത്.....


ഫോണിലൂടെ അവന്റെ സ്വഭാവ മാറ്റത്തെ കുറിച്ച് കുറച്ചൊക്കെ വിച്ചു പറഞ്ഞപ്പോഴും ഇത്രയും അവൾ പ്രതീക്ഷിച്ചിരുന്നില്ല... തന്നോട് എത്ര മോശം ആയിട്ടാണ് അവൻ സംസാരിച്ചത്... ആ കാര്യത്തിൽ അവനോട് ക്ഷമിക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല......


" എനിക്കറിയില്ല അവൻ എന്താ ഇങ്ങനെ എന്ന്... എന്തായാലും ആ പന്നിയെ നന്നാക്കാതെ ഞാൻ വിടില്ല.... അത് വിട്... അവൻ പറഞ്ഞത് നിനക്ക് വിഷമം ആയോ......? "

Vidyuth അവളെയൊന്ന് നോക്കി....

" അങ്ങനെ ചോദിച്ചാൽ എനിക്ക് കുറച്ചു വിഷമം ആയി..... "അവളും തിരികെ മറുപടി കൊടുത്തു കൊണ്ട് അവനെ നോക്കി.....

" എന്നാൽ വാ.. ആ വിഷമം മാറ്റാൻ നമുക്ക് പോയി ഓരോ ഐസ്ക്രീം കഴിക്കാം..... "

അവനൊരു ചിരിയോടെ തോളിൽ കയ്യിട്ട് പറഞ്ഞതും അവളുടെ മുഖമൊന്നു വിടർന്നു... മാൻവിയുടെ ഫേവ് ആണ് ഐസ്ക്രീം... വിഷമിച്ചിരിക്കുമ്പോഴോ... ദേഷ്യത്തിൽ ഉള്ളപ്പോഴോ... അതൊന്ന് വാങ്ങി കൊടുത്താൽ ആള് ഹാപ്പി ആണ്.......

" എങ്കിൽ വേഗം വാ... എനിക്ക് ബനാന ഫ്ലേവർ മതി.... "

" ബനാന ഫ്ലേവറോ....? "

അവളൊരു ആവേശത്തോടെ പറഞ്ഞു കൊണ്ട് ഐസ്ക്രീം ഷോപ്പിന് അടുത്തേക്ക് പോകുന്നത് കണ്ടതും അവനൊരു സംശയത്തോടെ അവളെ നോക്കി.......


" ഹാ... ഇവിടെയുണ്ട് വിച്ചൂ.. ഞാൻ കണ്ടതാ.... "

" അത് ശരി.. അതൊക്കെ നോക്കി വെച്ചിരുന്നല്ലേ..... "

അവനൊന്നു നെറ്റി ചുളിച്ചു നോക്കിയതും ചെറു ചിരിയായിരുന്നു അവളുടെ മറുപടി.. പതിയെ അവന്റെ ചുണ്ടിലും ചിരി വിടർന്നു...തന്റെ കൈകളിൽ പിടിച്ചു വലിച്ചു കൊണ്ട് പോകുന്നവളുടെ പിന്നാലെ അവനും നടന്നു..........
.
.
.

പരസ്പരം കളി ചിരിയോടെ നടന്നു പോകുന്നവർ... അവരെ തന്നെ നോക്കി നിൽക്കെ അവന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകിയിരുന്നു...അവൾക്ക് വേണ്ടി അവൻ സംസാരിച്ചതൊക്കെ ചെവിയിൽ മുഴങ്ങിയതും അവൻ ദേഷ്യത്താൽ കൈകൾ മുഷ്ടി ചുരുട്ടി....

" ആ പെണ്ണ് ഏതാ...? എനിക്കവളുടെ ഡീറ്റെയിൽസ്  വേണം....? "

അവൻ അവരിൽ തന്നെ നോട്ടമെയ്തു കൊണ്ട് തനിക്ക് അടുത്ത് നിൽക്കുന്നവനോടായി പറഞ്ഞു.....

" എടുത്ത് തന്നിരിക്കും... നിനക്ക് വേണ്ടെങ്കിലും എനിക്ക് വേണം.... "

തിരികെ ഒരു ചിരിയോടെയായിരുന്നു മറുപടി.. തന്റെ തോളിൽ വിരൽ കുത്തി അൽപ്പം നാണം കലർന്ന ചിരിയോടെ പറയുന്നവനെ അവനൊന്നു നെറ്റി ചുളിച്ചു നോക്കി.....

അതോടെ ചെറിയുടെ ചിരിയും നിലച്ചു.. യദുവിൽ നിന്ന് അകന്ന് മാറി അൽപ്പം ഡീസന്റ് ആയി നിന്ന് കൊണ്ടവൻ യദുവിനെ നോക്കി....

" അത് പിന്നെ നമുക്ക് നോക്കി എടുക്കാം... "

വളരെ മര്യാദ രാമനായിട്ടുള്ള മറുപടി... അതല്ലായെങ്കിൽ തന്നെ ചുവരിൽ പടമാക്കി മെഴുക് തിരി കത്തിക്കേണ്ടി വരുമെന്ന് യദുവിന്റെ നോട്ടത്തിൽ നിന്ന് അവന് തോന്നിപോയി.....

" ഹ്മ്മ്.... "

അവനെയൊന്ന് അടിമുടി നോക്കികൊണ്ടവൻ vidyut പോയ വഴിയേ തിരിഞ്ഞു......

" അവൾക്ക് വേദനിച്ചാൽ നീ എന്നെയും വേദനിപ്പിക്കുമെങ്കിൽ അതെനിക്ക് ഇഷ്ടമുള്ളൊരു ഗെയിം തന്നെ ആണ് vidyut..... "

അവർ പോയ വഴിയേ ചെറിയൊരു പുച്ഛത്തോടെ നോക്കി പിറുപിറുത്തു കൊണ്ടവൻ തിരിഞ്ഞു നടന്നു.. ചെറിയും അവനൊപ്പം തന്നെ ഓടിയെത്തി... എന്നാൽ വർദ്ധിക മാത്രം അവിടെ തന്നെ നിന്നു.....

Vidyut പോയ വഴിയിൽ തന്നെ ആയിരുന്നു അവളുടെ കണ്ണുകളും... കുറച്ചു മുന്നേ കടന്നു പോയതൊക്കെ ഒന്ന് ഓർത്തു നോക്കിയതും അവളുടെ ചുണ്ടിൽ ചെറിയൊരു ചിരി വിടർന്നു.....

മാൻവിയെ ദേഷ്യം പിടിപ്പിക്കാനായി അവൻ പറഞ്ഞ കാര്യങ്ങൾ...
അവൾക്ക് മുന്നിൽ തന്നെ പറ്റി സംസാരിച്ച വാക്കുകൾ...
എല്ലാം അവന് തന്നോടുള്ള പ്രണയമായി തന്നെ അവൾ മനസിൽ കുറിച്ചിട്ടു... തന്റെ ഉള്ളിലുള്ള ഇഷ്ടം അവൻ പുറമെ പ്രകടിപ്പിക്കാത്തതാണെന്നും.... ചെറിയോട് മാൻവിയുടെ ഡീറ്റെയിൽസ് എടുക്കാൻ യദു പറയുന്നതും അവൾ കേട്ടിരുന്നു.....


അവന് അവളോട് ദേഷ്യമാണ്... അതിന്റെ കാരണം ഞാൻ ആണ്... എന്നെ വേദനിപ്പിച്ചത് കൊണ്ടാണ് അവൻ അവളോട് മോശമായി പെരുമാറിയത്... എനിക്ക് വേണ്ടി അവൻ ഇനിയും അവളെ വേദനിപ്പിക്കും......


" ഇനി നിനക്ക് രക്ഷയില്ല മോളെ..... "

മാൻവിയുടെ മുഖം മനസിൽ തെളിഞ്ഞതും അവളൊരു പുച്ഛത്തോടെ പിറുപിറുത്തു.........

...........................................................................................

സമയം കടന്നു പോയ്കൊണ്ടേയിരുന്നു... ഷോപ്പിങ് കഴിഞ്ഞു യദുവും ഫാമിലിയും വീട്ടിലേക്ക് പോയിരുന്നു... വിച്ചു മാൻവിയെയും കൂട്ടി തന്റെ വീട്ടിലേക്കും....

അതിനിടയിൽ നിലയെ ദൂരെ നിന്നെങ്കിലും കാണാൻ അവൻ പല തവണ ശ്രമിച്ചെങ്കിലും ഒന്നും തന്നെ നടന്നില്ല... വീട്ടിൽ എത്തിയതും പല കാര്യങ്ങളിൽ അവൻ തിരക്കിലായി...

ഒറ്റയ്ക്ക് ആയിരുന്നത് കൊണ്ടും ഡ്യൂട്ടി തിരക്കുകൾ കൊണ്ടും വീട് ക്ലീനിങ് ഒന്നും കാര്യമായി തന്നെ നടക്കുന്നുണ്ടായിരുന്നില്ല...അവൻ തനിയെ ആകുമ്പോൾ ഒന്നും തന്നെ പ്രശ്നമില്ല.. രാവിലെ ഇറങ്ങിയാൽ പിന്നെ രാത്രിയിൽ മാത്രമേ അവൻ വീട്ടിൽ എത്തൂ....

പക്ഷെ... ഇപ്പോൾ മാൻവി കൂടെയുള്ളപ്പോൾ അത്ര careless ആവാനും കഴിയില്ല... അത്കൊണ്ട് തന്നെ ഈവെനിംഗ് കഴിഞ്ഞതും ഇരുവരും ചേർന്ന് വീട് മുഴുവൻ ക്ലീൻ ചെയ്തു.. കിച്ചനിലേക്കുള്ളതിൽ പുറമെ വീട്ടിൽ കുറച്ചു ഫർണീച്ചർ കൂടി അവൻ വാങ്ങിയിരുന്നു....

എല്ലാം സെറ്റ് ചെയ്തു കുളിയൊക്കെ കഴിഞ്ഞതും രാത്രി ആയിരുന്നു.. നൈറ്റ്‌ അവന് അത്യാവശ്യം ആയി പുറത്തു പോവേണ്ടതുമുണ്ട്... നേരത്തെ തന്നെ റാമുമായി പ്ലാൻ ചെയ്തിരിക്കുന്ന കാര്യം ആണ്... അത് കൊണ്ട് തന്നെ മാൻവിയോട് പറഞ്ഞു കൊണ്ട് അവൻ തന്റെ ബുള്ളറ്റുമായി വെളിയിലേക്ക് ഇറങ്ങിയിരുന്നു....

.
.
.

രാത്രി പത്തു മണിയോട് അടുത്ത സമയം.....

സിറ്റിയിലെ പ്രശസ്തമായൊരു നൈറ്റ്‌ ക്ലബ്‌... അതിന് മുന്നിലായി vidyut ന്റെ ബുള്ളറ്റ് വന്നു നിൽക്കുമ്പോൾ അവനൊപ്പം റാമും ഉണ്ടായിരുന്നു...


" ഇത് തന്നെ അല്ലെ സ്ഥലം....? "


ബുള്ളറ്റ് സൈഡിൽ ഒതുക്കി ചാവി കയ്യിലെടുത്തു കൊണ്ടവൻ റാമിനെ നോക്കി... അനീറ്റയുടെ കേസിൽ സുദീപിനൊപ്പം സഹായി ആയിരുന്നെന്ന് സംശയിക്കുന്നൊരാൾ... അവനെ തേടിയാണ് ഇരുവരും അവിടെ എത്തിയിരിക്കുന്നത്... സുധീപ് ഒന്നും തന്നെ പറയാൻ കഴിയാത്തൊരു അവസ്ഥയിൽ ആയതിനാൽ തന്നെ അവന്റെ കൂട്ടാളിയിൽ നിന്ന് മാത്രമേ അവരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടുകയുമുള്ളു....


കൂടെയുള്ള ടീമിനെ പോലും അറിയിക്കാതെയുള്ള അന്വേഷണം ആയതിനാൽ തന്നെ സാധാരണ pub ൽ വരുന്ന ആളുകളെ പോലെ തന്നെ ആണ് ഇരുവരും വന്നിരിക്കുന്നതും......

" അവൻ ഇവിടെ സ്ഥിരം സന്ദർഷകൻ ആണെന്നാണ് എനിക്ക് കിട്ടിയ ഇൻഫർമേഷൻ... അവൻ ഇവിടെ ഉണ്ടാകും സർ... എനിക്കുറപ്പാണ്.... "

റാം ചുറ്റിനും ഒന്നു കണ്ണോടിച്ചു കൊണ്ട് പറഞ്ഞതും viduth തന്റെ ഗൺ ആർക്കും സംശയം തോന്നാത്ത വിധം ജീൻസിന്റെ പിന്നിൽ തിരുകി....

" വാ... അകത്തു പോയി നോക്കാം... "

റാമിനെയും കൂട്ടി കൊണ്ടവൻ അകത്തേക്ക് കടന്നു.. വാതിൽക്കൽ നിന്ന സെക്യൂരിറ്റി ഗാർഡ്സിനു ഐഡി കാർഡ് കാണിച്ചു കൊടുത്തതും അവർ ഉള്ളിൽ കയറാനായി അനുവാദം നൽകി....


ഡാൻസ് ഫ്ലോറും DJ മ്യൂസികും ബാർ കൗണ്ടറും അടങ്ങിയ വലിയൊരു pub.. വൈകുന്നേരം ടൈം ആയാൽ സിറ്റിയിലെ എല്ലാ VIP കളെയും ഇവിടെ കാണാൻ കഴിയും.... റാം പറഞ്ഞു കൊടുക്കുന്നതൊക്കെ മൂളി കേൾക്കുമ്പോഴും അവന്റെ കണ്ണുകൾ ചുറ്റിനും താൻ തേടി വന്നവനെ പരതി കൊണ്ടിരുന്നു.....


ഇരുണ്ട വെളിച്ചം നിറഞ്ഞ ബാർ.. ഒച്ചത്തിലുള്ള മ്യൂസിക് അതിനൊപ്പം കിടന്നു തുള്ളുന്ന ആളുകൾ... അതിനിടയിൽ നിന്ന് തങ്ങൾ തേടി വന്നവനെ കണ്ട് പിടിക്കുകയെന്നത് കുറച്ചു റിസ്ക് ഉള്ള പരിപാടിയാണെന്ന് അവർക്ക് കുറച്ചു സമയം കൊണ്ട് തന്നെ മനസിലായിരുന്നു.....


" റാം... നീ ആ ഭാഗത്തേക്ക്‌ നോക്ക്.. ഞാൻ ഇവിടെ നോക്കാം.. ആര് ആദ്യം കാണുന്നുവോ.. അവർ മെസ്സേജ് അയക്കണം... And... അവനെ നമ്മൾ ഇവിടെ നിന്ന് പൊക്കുന്നതു ഇവിടെയുള്ള ഒരു മനുഷ്യ കുഞ്ഞ് പോലും അറിയരുത്... Be care full.... "

" ഓക്കേ സർ.... "

vidyut ന്റെ ഓർഡർ കിട്ടിയതും റാം ബാർ ഏരിയയിലേക്ക് നടന്നു.... ബാർ സ്റ്റൂളിൽ കയറി ഇരുന്നു കൊണ്ട് ഡ്രിങ്ക്സ് ഓർഡർ ചെയ്തു കൊണ്ടവൻ ചുറ്റിനും ഇരിക്കുന്ന ഓരോരുത്തരെയും നിരീക്ഷിച്ചു കൊണ്ടിരുന്നു.... തന്റെ കയ്യിലുള്ള ഫോട്ടോയിൽ നോക്കി കൊണ്ട് മുന്നിലുള്ള ഓരോ മുഖങ്ങളിലൂടെയും അവന്റെ കണ്ണുകൾ അലഞ്ഞു നടന്നു......


Vidyuth പോയത് ഡാൻസ് ഫ്ലോറിലേക്ക് ആണ്... ആദ്യം മാറി നിന്ന് നിരീക്ഷിച്ചു നോക്കിയെങ്കിലും അൽപ്പം നേരം കഴിഞ്ഞതും അവൻ അവർക്കിടയിലേക്ക് ഇറങ്ങി നടന്നു... ചുറ്റിനും നിന്ന് സ്റ്റെപ്പുകൾ വെയ്ക്കുന്നവർ.. തനിക്കൊപ്പം കൂടാനായി ചേരുന്നവരെയൊക്കെ ചെറു ചിരിയോടെ നിരസിച്ചു കൊണ്ടവൻ മുന്നോട്ട് നടന്നു....


താൻ തേടി വന്ന മുഖം അത് മാത്രം ആയിരുന്നു അവന്റെ മനസിൽ.. തന്നെ തൊട്ടുരുമ്മി വരുന്ന ആളുകളോ ഉച്ചത്തിലുള്ള മ്യൂസിക്കോ... ചുറ്റുമുള്ള ബഹളങ്ങളോ അവനെ അലോസരപ്പെടുത്തിയിരുന്നില്ല...... എന്നാൽ.....


നടന്നു.. നടന്നു... ഡാൻസ് ഫ്ലോറിനു ഒത്ത നടുവിലായി എത്തിയതും......

" ഹലോ.... sp സർ..... "

തന്റെ ചെവിക്ക് തൊട്ടരികിൽ നിന്ന് കേട്ട പതിഞ്ഞ ശബ്ദം... Viduth ഒരു വിറയലോടെ കഴുത്ത് വെട്ടിച്ചു കൊണ്ട് പിന്നിലേക്ക് തിരിഞ്ഞു നോക്കി....

" അയ്യോ.... Sp സർ പേടിച്ചു പോയി..... "


പിന്നിൽ നിന്ന് അവനെ നോക്കി നിർത്താതെ പൊട്ടി ചിരിക്കുന്നവൻ... Vidyut ഒരു നിമിഷം ആഞ്ഞൊന്നു ശ്വാസം എടുത്തു പോയി....സത്യത്തിൽ അവനൊന്നു ഞെട്ടിപോയിരുന്നു.....


" അപ്പോൾ Sp സാറിനു രാവിലെ കണ്ടത് മാത്രം അല്ല.. ഇതുപോലെയുള്ള എന്റർടൈൻമെന്റ്സും ഉണ്ടല്ലേ.. കൊള്ളാം... I like it..... "


അവനൊരു ചിരിയോടെ ഉച്ചത്തിൽ വിളിച്ചു കൂവി കൊണ്ട് vidyut നു അരികിലേക്ക് നടന്നു.. ഉള്ളിലെ മ്യൂസിക് ന്റെ ശബ്ദം കാരണത്താൽ തന്നെ അവൻ പറയുന്ന വാക്കുകൾ ചെറിയൊരു മൂളൽ പോലെ മാത്രമേ vidyut ന്റെ ചെവിയിൽ എത്തിയിരുന്നുള്ളു... എങ്കിലും അവൻ പറഞ്ഞതെന്തെന്നു വിച്ചു മനസിലാക്കി എടുത്തു......


അവൻ യദുവിനെ തന്നെ ഒന്നു അടിമുടി നോക്കി... മുട്ടോളം തെരുത്തു വെച്ചിരിക്കുന്ന ഫുൾ സ്ലീവ് ഷർട്ടും ജീൻസും... ഷർട്ടിന്റെ ബട്ടൻസ് പാതിയും തുറന്നു കിടക്കുന്നു... നിൽപ്പും ഭാവവും തന്നെ നോക്കിയുള്ള ചിരിയും കണ്ടാൽ തന്നെ അറിയാം....


നല്ലത് പോലെ ഡ്രിങ്ക്സ് കഴിച്ചിട്ടുണ്ട്...അതിന്റെതായ മാറ്റങ്ങൾ അവനിൽ കാണാനും ഉണ്ട്....

" let's dance with me...?... "


മുന്നിൽ വന്നു നിന്ന് ഒരു തരം crazy സ്‌മൈലോടെ തനിക്ക് മുന്നിൽ കൈകൾ നീട്ടി നിൽക്കുന്നവനെ കാണെ അവനൊരു നിശ്വാസത്തോടെ നെറ്റിയിൽ ചൂണ്ട് വിരലാൽ ഉഴിഞ്ഞു......


മുന്നിൽ നിൽക്കുന്നവന്റെ പല ഭാവങ്ങളും ഇതിനോടകം കണ്ട് കഴിഞ്ഞതാണ്.. ഇപ്പോൾ ദാ താൻ കാണാത്തൊരു പുതിയ ഭാവവും കൂടി......


" ഓഹ്... ഗോഡ്... How can I manage him?.. "


ഉള്ളിൽ മുറവിളി കൂട്ടി കൊണ്ട് അവൻ യദുവിനെ ഒന്നു നോക്കി... അവന്റെ നിൽപ്പും.. പാതി തുറന്ന ഷർട്ടിനിടയിലൂടെ കാണുന്ന വിരിഞ്ഞ നെഞ്ചും... കീഴ്ച്ചുണ്ട് കടിച്ചു പിടിച്ചു തന്നെ നോക്കി കൊണ്ടുള്ള ചിരിയും.......

"Is he trying to seduce me?..."


അവനിൽ തന്നെ നോക്കി നിൽക്കെ വിച്ചു സ്വയമേ ഒന്ന് ചോദിച്ചു പോയി.....


അത്രയും തീവ്രവമായിരുന്നു യദുവിന്റെ നോട്ടം.. തന്റെ ആത്മാവിലേക്ക് ഇറങ്ങി ചെല്ലുന്നത് പോലെയൊരു നോട്ടം.. ആ കണ്ണുകളിലേക്ക് തന്നെ നോക്കി നിൽക്കെ മറ്റെല്ലാം മറന്നു പോകുന്നത് പോലെ തോന്നിയവന്.. ആ ഒറ്റ നോട്ടത്തിൽ തന്റെ ശരീരവും മനസും അവനിലേക്ക് അടിമപ്പെട്ട് പോകുന്നതും അവനറിഞ്ഞിരുന്നു...


പാടില്ലെന്ന് ഉൾ മനസിൽ നിന്നാരോ പറയുന്നുണ്ടെങ്കിലും അവനിൽ നിന്നും കണ്ണുകൾ ഒന്ന് ചലിപ്പിക്കാൻ പോലും ആകാതെ കണ്ണുകൾ തമ്മിൽ കുരുങ്ങി അവൻ അവിടെ തന്നെ നിന്ന് പോയി......


ദേഷ്യം ഉണ്ട്.. വാശിയുമുണ്ട്... അവനിൽ പെട്ടു പോകുന്നത് തനിക്ക് നല്ലതിനല്ലെന്നും അറിയാം.. എങ്കിലും പ്രാണൻ ആണ്... ജീവന് തുല്യം സ്നേഹിക്കുന്നവൻ ആണ്... ഇങ്ങനെ മുന്നിൽ വന്നു നിൽക്കുമ്പോൾ മറ്റൊന്നിലേക്ക് മനസ് മാറ്റിയെടുക്കാൻ പറ്റുന്നുണ്ടായില്ല അവന്....

മനുഷ്യൻ ആണ്.. ചോരയും നീരും വിചാരവും വികാരവുമുള്ള പച്ചയായ മനുഷ്യൻ...!!...

പുറമെ മസിൽ പിടിച്ചു തന്റെ സ്ഥിരം ഗൗരവം മുഖത്ത് വരുത്തി കൊണ്ട് അവനെ തറപ്പിച്ചു നോക്കി നിൽക്കുമ്പോഴും വിചുവിന്റെ ഉള്ളിൽ വലിയൊരു പൊട്ടിത്തെറി തന്നെ നടക്കുന്നുണ്ടായിരുന്നു........

( തുടരും....)

...........................................................................................

വായിച്ചു അഭിപ്രായം പറയുക...

അടുത്ത പാർട്ട്‌ ഉടൻ ഇടാം... ❤️‍🔥

❤️‍🔥WITH❤️‍🔥 LOVE❤️‍🔥 AMMU ❤️‍🔥...

Continue Reading

You'll Also Like

13.5K 301 20
Jungkook really wants to be kidnapped and imagines it all the time. and one day someone actually does.
635K 38.9K 103
Kira Kokoa was a completely normal girl... At least that's what she wants you to believe. A brilliant mind-reader that's been masquerading as quirkle...
872K 40.4K 61
Taehyung is appointed as a personal slave of Jungkook the true blood alpha prince of blue moon kingdom. Taehyung is an omega and the former prince...
68.8K 4.2K 46
When the King dies in strange circumstances, chaos takes over the Kingdom. An Alpha Prince in loved with a servant. Two Omega Princes who everyone th...