I CAN'T LOVE HIM... ????

بواسطة taekookiehyung786

52.2K 5.1K 20.3K

ICLH ന്റെ ബാക്കി ഭാഗങ്ങൾ ആണ്... സ്റ്റോറി കന്റിണ്‌െ ചെയ്തു പോസ്റ്റ്‌ ചെയ്യാൻ കഴിയുന്നില്ല.. എന്തോ ERROR സംഭവിച... المزيد

I CAN'T LOVE HIM...120
I CAN'T LOVE HIM...121💞
I CAN'T LOVE HIM..122 💘🔞
I CAN'T LOVE HIM..123🫶
I CAN'T LOVE HIM..124 🐕
I CAN'T LOVE HIM..125👩‍🦼
I CAN'T LOVE HIM...126
I CAN'T LOVE HIM...127
kATHI🤍 BAMIE
I CAN'T LOVE HIM...128
new bam
I CAN'T LOVE HIM....130
I CAN'T LOVE HIM...131
I CAN'T LOVE HIM...132💍💍
CLADDANGH RING 💍
I CAN'T LOVE HIM...132👶
I CAN'T LOVE HIM...133💓
I CAN'T LOVE HIM...134
I CAN'T LOVE HIM...135
I CAN'T LOVE HIM...136
I CAN'T LOVE HIM...137 ⚔️
????︎????︎????︎????︎????︎????︎????︎????︎????︎ ????︎????︎????︎????︎????︎????︎ 2
ANTI HEROS????????????
I CAN'T LOVE HIM...138
I CAN'T LOVE HIM...139
I CAN'T LOVE HIM...140 ⚔️
I CAN'T LOVE HIM..141
I CAN'T LOVE HIM..142
I CAN'T LOVE HIM...143
I CAN'T LOVE HIM...144
I CAN'T LOVE HIM....145
I CAN'T LOVE HIM...146
I CAN'T LOVE HIM...147
I CAN'T LOVE HIM...148
I CAN'T LOVE HIM...149
I CAN'T LOVE HIM...150
I CAN'T LOVE HIM...151 ✨
I CAN'T LOVE HIM...152
I CAN'T LOVE HIM...153
I CAN'T LOVE HIM...154
I CAN'T LOVE HIM...155
I CAN'T LOVE HIM...156
I CAN'T LOVE HIM..157
I CAN'T LOVE HIM...158
I CAN'T LOVE HIM...159
I CAN'T LOVE HIM..160
I CAN'T LOVE HIM...161
I CAN'T LOVE HIM.. 162
𝙸 𝙲𝙰𝙽'𝚃 𝙻𝙾𝚅𝙴 𝙷𝙸𝙼.. 163

I CAN'T LOVE HIM...129 🎁

800 110 163
بواسطة taekookiehyung786

കഫെയുടെ നിശബ്ദമായ അന്തരീക്ഷത്തിൽ ഒഴുകി കേൾക്കുന്ന ഹിന്ദി ഗാനത്തിന്റെ വരികൾ...
കൺ മുന്നിൽ നിറഞ്ഞ ചിരിയോടെ തനിക്കുള്ള സമ്മാന പൊതിയുമായി വന്നു നിൽക്കുന്നവൾ... ചുറ്റിനും നിൽക്കുന്നവരെയൊന്നും അവൻ കണ്ടിരുന്നില്ല..


ലോകം മുഴുവൻ നിശ്ചലമായി പോയത് പോലെ...കൺ മുന്നിൽ കാണുന്ന കാഴ്ചയും കാതിലായി പതിയുന്ന ഇമ്പമാർന്ന വരികളും മാത്രം... അവന്റെ ഓർമ്മകൾ ഒരുപാട് പിന്നിലേക്ക് സംസാരിച്ചു... വർഷങ്ങൾക്ക് മുൻപ് അവളെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു പോയ ആ ജന്മ ദിനത്തിന്റെ ഓർമകളിലേക്ക്.....


അന്നിത് പോൽ സമ്മാന പൊതിയുമായി വരുന്നവളെ കാത്തിരുന്നു.. അവൾക്കുള്ള സമ്മാനവും ഒരുക്കിയിരുന്നു.. പക്ഷെ... അന്നവൾ എത്തിയില്ല.. പിന്നൊരിക്കലും തന്റെ മുന്നിലേക്ക് വന്നില്ല.. എല്ലാ സന്തോഷങ്ങളെയും നിറങ്ങളെയും കെടുത്തി കൊണ്ടവൾ പോയി.....


മൂന്ന് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു..!!

ആഘോഷങ്ങളും സന്തോഷങ്ങളും ആഗ്രഹങ്ങളും ഇല്ലാതെ കഴിഞ്ഞു പോയ മൂന്ന് വർഷങ്ങൾ...ഒട്ടും പ്രതീക്ഷിക്കാതെ... തന്നിൽ നിന്ന് അകന്നു പോയവൾ... വീണ്ടും അതേ പോലെ ഞെട്ടിച്ചു കൊണ്ട് തന്റെ മുന്നിൽ......


സത്യമോ.. മിഥ്യയൊ....?


സ്വപ്നം ആണെങ്കിൽ അതൊരിക്കലും അവസാനിച്ചു പോകരുതേയെന്നവന്റെ ഹൃദയം മുറവിളി കൂട്ടി.. കണ്ണുകൾ നിറഞ്ഞൊഴുകി.. ഒന്നും അവൻ അറിഞ്ഞിരുന്നില്ല... കണ്ണ് നീർ കാഴ്ചയെ മറച്ചപ്പോൾ പോലും മങ്ങിയ രൂപത്തിലും അവൻ അവളെ നോക്കി നിന്നു.....


കണ്ണുകൾ ചിമ്മാൻ ഭയമായിരുന്നു.....ഒരു പക്ഷെ..... ഇതൊരു സ്വപ്നം ആണെങ്കിലോ.....കൺ തുറക്കുമ്പോൾ അവളെ കാണാൻ കഴിഞ്ഞില്ലെങ്കിലോ................


ജീവിതത്തിലേ ചില നിമിഷങ്ങൾ ഉണ്ട്... മുന്നോട്ട് എന്തെന്ന് അറിയാതെ... പകച്ചു നിന്ന് പോകുന്ന ചില നിമിഷങ്ങൾ... റൂണിയും അങ്ങനെ തന്നെ ആയിരുന്നു....... എന്ത് ചെയ്യണമെന്ന് പോലും അറിയുന്നുണ്ടായിരുന്നില്ല അവന്.........


കണ്ണ് നീർ കവിളിൽ കൂടി ഒഴുകിയിറങ്ങിയപ്പോഴും തുടച്ചു മാറ്റാനാകാതെ അവൻ നിന്ന നിൽപ്പിൽ നിന്നു പോയി...... മനസും ശരീരവും മുന്നിലുള്ളവളിലേക്ക് മാത്രം ഒതുങ്ങി ചുറ്റുമുള്ളതൊന്നും അറിയാതെ കയ്യും കാലും മരവിച്ചു പോയൊരു നിൽപ്പ്.............

" എന്തിനാ കരയുന്നെ......? "


വേവലാതി നിറഞ്ഞൊരു സ്വരം... കണ്ണുകൾ വിടർത്തി സംശയവും അത്ഭുതവും കലർന്നൊരു നോട്ടം...തന്നെയൊന്ന് നോക്കി ചോദിച്ചു കൊണ്ട് ചുറ്റിനുമുള്ളവരെയും അത്പോൽ സംശയത്തിൽ നോക്കി നിൽക്കുന്നവളെ കണ്ടതും റൂണി കണ്ണുകൾ ചിമ്മി തലയൊന്ന് കുടഞ്ഞു......


താൻ കരയുകയായിരുന്നുയുകയായിരുന്നു എന്ന് പോലും ആ നേരമാണ് അവൻ അറിയുന്നത് തന്നെ....കണ്ണുകൾ തുടച്ചു കളഞ്ഞു കൊണ്ടവൻ വേഗം തന്നെ കഫെയുടെ വെളിയിലേക്ക് വേഗത്തിൽ നടന്നു............


തന്റെ കയ്യിലിരുന്ന സമ്മാന പൊതി വാങ്ങുകയോ.. തന്നോടൊന്ന്ന്നോടൊന്ന് സംസാരിക്കുകയോ ചെയ്യാതെ വെളിയിലേക്ക് ഓടുന്നവനെ കാണെ ബെല്ലയുടെ മുഖം മങ്ങി... ചുറ്റിനും നിന്നവരെല്ലാം പരസ്പരം നോക്കി....ചിന്നുവിന്റെ പെട്ടെന്നുള്ള വരവും റൂണിയുടെ ഇറങ്ങി പോക്കും ആദിയിലും ശിവയിലും പ്രയാസം ഉണ്ടാക്കിയിരുന്നു........


" ഇപ്പോൾ നിനക്ക് സമാധാനം ആയോ... "


ശിവ തനിക്കടുത്തായി വീൽ ചെയറിൽ ഇരിക്കുന്നവനെ അൽപ്പം നീരസത്തോടെ നോക്കി.. രാവിലെ മുതൽ കൂടെ വന്നിട്ടും തങ്ങളോട് ഒരു വാക്ക് പോലും പറയാതെ ചെയ്തു കൂട്ടിയവന്റെ പ്രവർത്തിയിൽ വല്ലാത്തൊരു ദേഷ്യം തന്നെ തോന്നിപോയിരുന്നു ശിവയ്ക്ക്.....


ആദിയിലും ഏകദേശം അതേ മുഖഭാവം തന്നെ ആയിരുന്നു...തന്നോട് പോലും മുന്നേ പറയാതിരുന്നതിന്റെ ഇഷ്ടക്കേട്... ചിന്നുവിനെ ഇവിടേക്ക് കൊണ്ട് വന്നതിന്റെ ദേഷ്യം എല്ലാം അവനിലും നിറഞ്ഞിരുന്നു......


രണ്ട് പേരുടെയും നോട്ടവും ചോദ്യവും തനിക്ക് നേരെയാണെന്ന് അറിഞ്ഞുവെങ്കിലും അവനിൽ ഭാവ മാറ്റമൊന്നും ഉണ്ടായിരുന്നില്ല.....


"അവന്റെയൊരു birthday പാർട്ടി... നിന്നോടരാണെടാ ഇതൊക്കെ ചെയ്തു വെയ്ക്കാൻ പറഞ്ഞത്..?.ഈ നാളുകൾ അവനെങ്ങനെയാണ് ജീവിച്ചു തീർത്തതെന്ന് നിനക്കറിയോ.....എല്ലാം തമാശ ആണോ നിനക്ക്... ചിന്നുവിന്റെ ലൈഫ് വെച്ച് ഇത്രയും വലിയൊരു റിസ്ക് എടുക്കുന്നതിനു മുൻപ് ഞങ്ങളോടൊന്ന് പറയാനുള്ള മര്യാദ പോലും നിനക്കില്ലേ......?"


ശിവയുടെ വാക്കുകൾ വീണ്ടും കാതിൽ പതിഞ്ഞതും അവനൊന്ന് മുഖം ഉയർത്തി ശിവയെ നോക്കി.. തൊട്ടരികിലായി നിൽക്കുന്ന ആദിയെയും... ഇരുവരുടെയും മുഖത്ത് തന്നോടുള്ള ദേഷ്യം നിറഞ്ഞു നിൽക്കുന്നത് അവൻ കണ്ടറിഞ്ഞിരുന്നു.....


" റെയ്ച്ചന് വേണ്ടി ഇതെല്ലാം ചെയ്തത് ഞാൻ ആണെങ്കിൽ ഇന്നിവിടെ റെയ്ച്ചന്റെ birthday പാർട്ടി നടന്നിരിക്കും...അതും ചിന്നുവിനോപ്പം തന്നെ റെയ്ച്ചൻ ആഘോഷിക്കും...അത് കഴിഞ്ഞു നമുക്ക് സംസാരിക്കാം..... "


അവന്റെ വാക്കുകൾ ഉറപ്പുള്ളതായിരുന്നു... ആത്മ വിശ്വാസത്തോടെ തന്നെ അവരെ നോക്കി പറഞ്ഞു കൊണ്ട് അവൻ റൂണി പോയ വഴിയേ വെളിയിലേക്ക് ഇറങ്ങി.......


കഫെയുടെ വെളിയിലായി കുറച്ചു നീങ്ങി സ്ഥിതി ചെയ്യുന്ന ചെറിയൊരു ഓപ്പൺ പാർക്ക്‌ പോലെ തോന്നിപ്പിക്കുന്നിരിടം... വൈകുന്നേരങ്ങളിലായി കഫെയിൽ വരുന്നവർക്ക് സമയം ചിലവഴിക്കാനായി

കെട്ടിയുണ്ടാക്കിയിരിക്കുന്നത്......

വെളിയിലേക്കിറങ്ങിയതേ.. അവിടുള്ള സിമന്റ് ബെഞ്ചിൽ മുഖം പൊത്തിയിരിക്കുന്നവനെ ലൂക്ക് കണ്ടിരുന്നു... ഇരു കൈകളും മുട്ടിൽ കുത്തി നിർത്തി മുഖം താങ്ങി കുനിഞ്ഞുള്ളൊരു ഇരുപ്പ്... കരയുകയാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ വ്യക്തം....

ശ്വാസം ഒന്ന് നീട്ടിയെടുത്തു കൊണ്ടവൻ റൂണിക്കരികിലേക്ക് നീങ്ങി.. അവനിരിക്കുന്ന സിമന്റ് ബെഞ്ചിന് അരികിലായി വന്നിരുന്നു കൊണ്ട്

അവനെയൊന്ന് നോക്കി.....


ചെറുതായി ഏങ്ങൽ അടിക്കുന്നത് പോലൊരു ശബ്ദം കേൾക്കാം.. സങ്കടം ഉണ്ടാകും...ഉണ്ട്...!!

മനുഷ്യൻ ആണ് കരയും.. പക്ഷെ.... എത്രനാൾ.....?

എത്ര നാൾ ഒരു മനുഷ്യൻ സങ്കടങ്ങൾ ഉള്ളിലൊതുക്കി മറ്റുള്ളവർക്ക് മുന്നിൽ അഭിനയിച്ചും ഒറ്റയ്ക്കുള്ളപ്പോൾ കരഞ്ഞു തീർത്തും ജീവിക്കും...?
എന്നെങ്കിലും ഒരിക്കൽ സന്തോഷിക്കണ്ടേ... നഷ്ടപ്പെട്ടു പോയ സന്തോഷങ്ങൾ തിരികെ നേടിയെടുക്കാൻ എങ്കിലും ശ്രമിക്കണ്ടേ....?

" റെയ്ച്ചാ..... "


ഒരു നിശ്വാസത്തോടെ തല കുടഞ്ഞു കൊണ്ടവൻ റൂണിയുടെ തോളിൽ പതിയെ തട്ടിയൊന്ന് വിളിച്ചതും റൂണി മെല്ലെ മുഖമുയർത്തി അവനെ നോക്കി....


കരഞ്ഞു ചുവന്നു ചോര വർണ്ണമായിരിക്കുന്ന കണ്ണുകൾ.. കവിളിൽ നനവ് പടർത്തിയിരിക്കുന്ന കണ്ണ് നീർ തുള്ളികൾ.... ലൂക്ക് ഒരു നോവോടെ തന്നെ ആണ് റൂണിയെ നോക്കിയത്....


" എന്തിനാ ഇങ്ങനെ കരയുന്നത്.......


ചോദിച്ചു പൂർത്തിയാക്കാൻ കഴിഞ്ഞില്ല.. അതിന് മുന്നേ... തനിക്ക് അരികിൽ വന്നിരിക്കുന്നത് ലൂക്ക് ആണെന്ന് മനസിലാക്കിയ ഉടനെ... റൂണി അവനെ തിരിഞ്ഞു പുണർന്നിരുന്നു... ലൂക്ക് ഒന്ന് പകച്ചു പോയി......

ദേഷ്യത്തോടെയുള്ള വാക്കുകൾ ആണ് അവൻ പ്രതീക്ഷിച്ചത്... അല്ലെങ്കിൽ ഒരു തല്ലും.. പക്ഷെ... ഇത്.........
തന്റെ ദേഹത്തു അമർന്നിരിക്കുന്നവനെ കാണെ ലൂക്ക് അമ്പരന്നു പോയി... റൂണിയുടെ കണ്ണിൽ നിന്നോഴുകുന്ന കണ്ണ് നീരിന്റെ ചൂട് തന്റെ നെഞ്ചിൽ പടരുന്നത് അവനറിഞ്ഞിരുന്നു........

ഒന്നും തന്നെ പറഞ്ഞില്ല.. സമാധാനിപ്പിക്കാനും ശ്രമിച്ചില്ല.. കൈകൾ ഞെരുങ്ങി ദേഹം വേദനിച്ചെങ്കിലും അതൊന്നും കാര്യമാക്കാതെ അവൻ ഒരു കയ്യാൽ പതിയെ റൂണിയുടെ പുറത്തായി തട്ടി കൊണ്ടിരുന്നു...

ഉള്ളിലെ സങ്കടങ്ങൾക്ക് അറുതി വരുന്നത് വരെ.... റൂണിയുടെ മനസൊന്നു ശാന്തമാകുന്നത് വരെ.... അവൻ റൂണിയെ ഒരു കയ്യാൽ ചേർത്ത് പിടിച്ചു......


ഏതാനും നിമിഷങ്ങൾ കടന്നു പോയി.. ഇരുവരും മൗനം ആയിരുന്നു.. പതിയെ കരച്ചിൽ ചീളുകൾ ഒന്ന് അടങ്ങി തുടങ്ങിയതും റൂണി ലൂക്കിൽ നിന്ന് അടർന്നു മാറി ബെഞ്ചിൽ നേരെയിരുന്നു.... കണ്ണും മുഖവും അമർത്തി തുടച്ചു കൊണ്ടവൻ ലൂക്കിനെ നോക്കി.....

" എന്തൊക്കെയാണ് ഇസാ ഇവിടെ നടക്കുന്നത്..? ബില്ലുവിനെ നീ എന്ത് പറഞ്ഞിട്ടാണ് കൂട്ടി കൊണ്ട് വന്നത്...? അവളെന്താ എന്നെ കണ്ടിട്ട് പേടിച്ചു കരയാതിരുന്നത്...? അവൾ... അവൾക്കെല്ലാം ഓർമ വന്നോ ഇസാ... എന്നെയും.. എന്റെ പ്രണയത്തെയും ഒക്കെ അവൾക്ക് ഓർമ വന്നോ...? അവൾ എല്ലാം ഓർക്കുന്നുണ്ടോ...? ഇല്ലെന്ന് എനിക്കറിയാം.. എല്ലാം ഓർക്കുന്നെങ്കിൽ അവളെന്റെ മുന്നിൽ ഒരിക്കലും വരില്ല... പിന്നെ... പിന്നെ എന്ത് പറഞ്ഞിട്ടാണ് നീ അവളെ കൊണ്ട് വന്നത്.....? "

ലൂക്കിനോട് ചോദിക്കാനായി അവനൊരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു... അത്ഭുതവും ആശങ്കയും ആകാംഷയും നിറഞ്ഞ ചോദ്യങ്ങൾ... ലൂക്കിന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നു......

റൂണിയുടെ ചോദ്യങ്ങൾക്കു മറുപടി പറയാനായി അവന്റെ കയ്യിൽ വലിയൊരു ഉത്തരവും ഉണ്ടായിരുന്നു......

റൂണിയോടായി അത് പറയുമ്പോൾ അവന്റെ ഓർമ്മകളും കുറച്ചു ദിവസം പിന്നിലേക്ക് സഞ്ചരിച്ചു... ബില്ലു അവളുടെ റെയ്ച്ചനെ തേടി വരാൻ കാരണമായ ആ ദിവസത്തിലേക്ക്.................

                           🎁🎁🎁🎁🎁

ലൂക്ക ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി വില്യം മന്ഷനിൽ വന്ന ദിവസം..........

ആദിയുമായി അത്ര രസത്തിൽ ആയിരുന്നില്ലെന്നത് കൊണ്ട് തന്നെ തനിക്കായി ഒരുക്കിയ റൂമിൽ  ഫോണിൽ തങ്ങളുടെ പഴയ ഫോട്ടോസ് ഒക്കെ നോക്കി ബെഡിൽ വെറുതെ ഇരിക്കുകയായിരുന്നു അവൻ......


" ഇച്ചാപ്പി.... "


റൂമിന്റെ ഡോർ തുറന്നു തന്നെ ഉച്ചത്തിൽ വിളിച്ചു കൊണ്ട് ചാടി വരുന്നവളെ കണ്ടതും അവനൊരു ചിരിയോടെ ബെഡിൽ നീങ്ങിയിരുന്നു......


" എന്ത് ചെയ്യായിരുന്നെടാ....? "


അവനടുത്തേക്ക് വലിഞ്ഞു കയറി ഇരുന്നു കൊണ്ടാണ് ചോദ്യം.. മറുപടിയായി അവൻ തന്റെ കയ്യിലെ ഫോൺ അവൾക്ക് നേരെ നീട്ടി.....


ഫോണിലെ ഗാലറി ആയിരുന്നു ഓപ്പൺ ആയിരുന്നത്.. നിറയെ ലൂക്കിന്റെ കോളേജ് ടൈമിലെ ഫോട്ടോസും..അതിലേക്ക് നോക്കിയതും ബെല്ല ഒരു അത്ഭുതത്തോടെ അവന്റെ കയ്യിൽ നിന്നും ഫോൺ പിടിച്ചു വാങ്ങി.....


ആദ്യം തന്നെ കണ്ടത് അവനും രുദ്രനും ഒപ്പം ഉണ്ടായിരുന്നോരു ഫോട്ടോയാണ്.. ക്ലാസ്സ്‌ മുറി പോലെ തോന്നുന്നൊരു സ്ഥലത്ത് നിന്ന് എടുത്ത സെൽഫി...


രണ്ട് വർഷങ്ങൾക്ക് മുന്നേയുള്ള ഫോട്ടോയാണ്.. അതികം കാലങ്ങൾ ഒന്നും ആയിട്ടില്ല.. എങ്കിലും ഒരിക്കലും നഷ്‍ടപ്പെടാതെ ലൂക്ക സൂക്ഷിക്കുന്ന ചിത്രങ്ങൾ....അതിലേക്ക് നോക്കിയതും ബെല്ലയുടെ കണ്ണുകൾ വിടർന്നു...........


രണ്ടാൾക്കും ഒരുപാട് മാറ്റങ്ങൾ ഉണ്ട്.. കുറച്ചു ചെറുതായത് പോലെ...മീശ പോലും മുളച്ചിരുന്നില്ലാത്ത രണ്ട് പയ്യന്മാർ...ഇന്നുള്ള രുദ്രനും ഇസയുമാണെന്ന് കുറച്ചു കഷ്ടപ്പെട്ട് വിശ്വസിക്കേണ്ടി വരും.....

" അയ്യോ... നല്ല രസമുണ്ടെടാ നിന്നെ കാണാൻ.. എല്ലാരും ഉണ്ടല്ലോ... ഇത് രുദ്രെട്ടൻ ആണോ....? "


അവളൊരു ചിരിയോടെ ഫോട്ടോ സൂം ചെയ്തു കൊണ്ട് അവനോടായി ചോദിച്ചു..ബെല്ലയുടെ ചോദ്യം കേട്ടതും അവനും ഫോണിൽ നിന്ന് കണ്ണുകൾ മാറ്റി അവളെയൊന്ന് നോക്കി......


" ഓഹ്ഹ്.. അവളുടെയൊരു രുദ്രേട്ടൻ... നീ എന്നെ കണ്ടില്ലേ അതിൽ... അവനെ നോക്കാതെ എന്നെ നോക്ക്... ഞാൻ എന്ത് ലുക്ക്‌ ആയിരുന്നല്ലേ.... "

അൽപ്പം ഇഷ്ടക്കേടോടെ പറയുന്നതിനൊപ്പം അവളുടെ തലയിൽ ഒന്ന് കൊട്ടികൊണ്ട് അവൻ ചുണ്ട് കോട്ടി... കുശുമ്പ് കൊണ്ട് കുത്തി വീർത്ത മുഖവുമായി ഇരിക്കുന്നവനെ കാണെ അവൾക്ക് ചിരി വന്നു പോയിരുന്നു......


" ഞാൻ ആദ്യം തന്നെ പറഞ്ഞത് നിന്നെയല്ലേ... അല്ലെങ്കിൽ തന്നെ എന്റെ ഇച്ചാപ്പി ലുക്ക്‌ ആണെന്ന് എനിക്കറിഞ്ഞൂടെ... നീ കഴിഞ്ഞേയുള്ളൂ ബാക്കിയുള്ളവർ..അതിന് മുന്നിൽ രുദ്രേട്ടൻ ഒന്നും ഒന്നുമല്ല........ "


അവനെയൊന്ന് സമാധാനിപ്പിക്കുന്നത് പോൽ പറഞ്ഞു കൊണ്ട് അവൾ നോക്കിയതും ലൂക്കും അവളെയൊന്ന് നോക്കി.....


" അതിത്തിരി കൂടിപ്പോയില്ലേ....? "


അൽപ്പം സംശയത്തോടെയുള്ള ചോദ്യം... ബെല്ല ഒന്ന് താടിയിൽ വിരൽ കുത്തി ആലോചിക്കുന്നത് പോൽ ഇരുന്നു കൊണ്ട് അവനെ നോക്കി....


" പോയോ.....? "

" ഹ്മ്മ്....വല്ലാതെ........ "


" ഹാ.. സാരമില്ല  ഇരിക്കട്ടെ.....എന്റെയൊരു സന്തോഷത്തിന്..... "


അവളൊരു ചിരിയോടെ അവന്റെ തോളിൽ തട്ടി കൊണ്ടാണ് പറഞ്ഞത്... പതിയെ അവന്റെ ചുണ്ടുകളും വിടർന്നു...ബെല്ലയുടെ കണ്ണുകൾ വീണ്ടും ഫോണിലേക്ക് തന്നെ തിരിഞ്ഞു................

" എടാ... ആദിയും നീയും സെയിം കോളേജ് ആയിരുന്നില്ലേ.. നിങ്ങൾ ക്ലാസ്സ്‌ മേറ്റ്സും ആയിരുന്നില്ലേ... എന്നിട്ടും അവനൊപ്പമുള്ള ഒരു ഫോട്ടോ പോലും നിന്റെയടുത്തില്ലേ..... "

ഓരോ ഫോട്ടോകളായി നോക്കുന്നതിനിടെ അവളൊരു സംശയത്തോടെത്തോടെ അവനെ നോക്കി......


"അതിന് നിന്റെ ചേട്ടൻ തെണ്ടിക്ക് കാണുമ്പോൾ കയറി ചൊറിയാൻ അല്ലാതെ വല്ലതും അറിയാമായിരുന്നോ.. കണ്ടാൽ അപ്പോൾ അടിയായിരുന്നില്ലേ പരിപാടി.. തൊട്ടതിനും  പിടിച്ചതിനുമൊക്കെ വഴക്കിടാൻ അല്ലാതെ ആ നാറിക്ക് വേറൊന്നിനും സമയം ഉണ്ടായിരുന്നില്ല......"


അവൾ ചോദിച്ചതിന് മറുപടിയായി അവനൊരു ഇഷ്ടക്കേടോടെ പറഞ്ഞതും അവളുടെ ചുണ്ടിലും ചെറു ചിരി വിടർന്നു....

ഇപ്പോഴേ ആള് മോശം ഒന്നുമല്ല.. അപ്പോൾ പിന്നെ അന്നത്തെ ലെവൽ എന്തായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ..


എങ്കിലും ഇത്രയും ശത്രുക്കൾ ആയിരുന്നിട്ടും ഇവർ തമ്മിൽ എങ്ങനെ ഇഷ്ടത്തിൽ ആയി എന്നൊരു അത്ഭുതം മാത്രമേ അവളിൽ ഉണ്ടായിരുന്നുള്ളു...

" ആദിയെ മാത്രം പറയേണ്ട.. നീയും മോശം ഒന്നും ആയിരുന്നില്ലല്ലോ... "

അവനോടായി കളിയോടെ പറഞ്ഞു കൊണ്ട് അവൾ ഫോണിലെ ഫോട്ടോസ് ഓരോന്നായി നോക്കിയിരുന്നു.....


ഒരുപാട് ഉണ്ടായിരുന്നു.. ഫ്രണ്ട്സിനൊപ്പവും അല്ലാതെയും ഉള്ള ഒരുപാട് ഫോട്ടോസ്... ഓരോന്നായി നോക്കി വന്നതും അതിലുള്ള ഒരു ഫോട്ടോയിൽ കണ്ണുകൾ ഉടക്കിയതും അവൾ ഒരു നിമിഷം സ്റ്റക്ക് ആയി നിന്ന് പോയി....


അവളൊന്നു കൂടി ഫോട്ടോ സൂം ചെയ്തു നോക്കി... അതിൽ തെളിഞ്ഞു കാണുന്ന മുഖം.....!!
ബെല്ലയുടെ കണ്ണുകളിൽ ഞെട്ടൽ ആയിരുന്നു...മുഖത്ത് ഭയം നിഴലിച്ചു.. എന്തിനെന്നറിയാതെ കണ്ണുകൾ നിറഞ്ഞു വന്നു... നെഞ്ചിൽ വല്ലാത്തൊരു പിടപ്പോടെ അവളുടെ കൈകൾ വിറച്ചു തുടങ്ങി..


ബെല്ലയിൽ തന്നെ നോട്ടമെയ്തിരുന്നവന്റെ നെറ്റിയൊന്ന് ചുളിഞ്ഞു.. അവൾക്കരികിലേക്ക് കുറച്ചു നീങ്ങി കൊണ്ടവൻ കൈകളിൽ നിന്ന് തന്റെ ഫോൺ വാങ്ങി നോക്കി.... അതിലായി തെളിഞ്ഞു നിന്നിരുന്ന ഫോട്ടോ.....


" ശ്യാം....?!!"


തന്റെ ഫോണിലെ ശ്യാമിന്റെ ചിത്രത്തിലേക്ക് നോക്കിയതും അവന്റെ മുഖത്തും ഞെട്ടൽ ആയിരുന്നു.. അങ്ങനൊരു കാര്യം അവൻ ചിന്തിച്ചിരുന്നതേയില്ല... ലൂക്ക് തനിക്ക് അരികിൽ ഇരിക്കുന്നവളെ നോക്കി.....


അതേ ഷോക്കിൽ തന്നെ ഇരിക്കുന്നവൾ.. അവൻ ഫോൺ കയ്യിൽ വാങ്ങിയത് പോലും അവളറിഞ്ഞിട്ടില്ല... പഴയ കാര്യങ്ങൾ ഒന്നും തന്നെ ഓർമയില്ലെങ്കിലും ശ്യാമും അവന്റെ ചെയ്തികളും അവൾക്കുള്ളിൽ ഇപ്പോഴും എവിടെയൊക്കെയോ തെളിഞ്ഞു കിടപ്പുണ്ട്....

അത് കൊണ്ടാവാം.. അവന്റെ ഫോട്ടോ കണ്ടപ്പോൾ ബില്ലു ഭയന്നത്.. അപ്പോൾ ലൂയിയെയും അവൾക്ക് ഓർമ ഉണ്ടാവാം...അവർ ആയിരിക്കുമല്ലോ അവളെ  ഏറ്റവും കൂടുതൽ ദ്രോഹിച്ചത്... പക്ഷെ... റെയ്ച്ചൻ...

റെയ്ച്ചനെ എന്തിനാവും ഭയക്കുന്നത്.....?
എത്ര ആലോചിച്ചിട്ടും അതിനൊരു മറുപടി ലൂക്കിന് കിട്ടുന്നുണ്ടായില്ല... അവനൊരു ഭയത്തോടെ അവളുടെ തോളിൽ കൈ വെച്ചു......തന്റെ അശ്രദ്ധ കരണം അവൾക്കെന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടാകുമോ.. എന്നൊരു ഭയമായിരുന്നു അവനിൽ.......


" ബില്ലു.... "


മെല്ലെ അവളെയൊന്ന് തട്ടി വിളിച്ചതും പ്രതീക്ഷിച്ചത് പോൽ ഞെട്ടലോടെയാണ് അവൾ അവനെ നോക്കിയത്..അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി തുടങ്ങിയിരുന്നു.....

" എന്ത് പറ്റി...? എന്തിനാ നീ കരയുന്നെ....? "


ലൂക്ക് ഒരു ടെൻഷനോടെ അവളുടെ കവിളിൽ കൈ ചേർത്ത് വെച്ചു.... എന്നാൽ ബെല്ല അവന്റെ കൈകളെ ഭയത്തോടെ തന്നെ തട്ടി മാറ്റി... അവനിൽ നിന്ന് അകന്നു ബെഡിനോരം മുട്ടുകാലിൽ മുഖം ഒളിപ്പിച്ചു വെച്ചു കൊണ്ടവൾ പേടിയോടെ ചുരുണ്ടു കൂടി.....

" ചിന്നൂ... "


" വേണ്ട... എന്റെ അടുത്തേക്ക് വരല്ലേ... എനിക്ക് പേടിയാ... എന്നെ ഒന്നും ചെയ്യല്ലെന്ന് പറയ്... എനിക്ക് പോകണം... എന്നെ വീട്ടിൽ വിടാൻ പറയ്....എനിക്ക് പേടിയാ...... എനിക്ക്... എനിക്ക് പേടിയാണ്.... പ്ലീസ്.... പ്ലീസ്... എന്നെയൊന്നു വെറുതെ വിട്..... "

കണ്ണുകൾ പോലും തുറക്കുന്നില്ല.. എവിടെയാണെന്ന് പോലും നോക്കുന്നില്ല... കണ്ണുകൾ ഇറുക്കിയടച്ചു തനിക്ക് നേരെ കൈകൾ കൂപ്പി ബോധമില്ലാത്തവളെ പോലെ ഓരോന്നും വിളിച്ചു പറയുന്നവളെ ഒരു വേദനയോടെയാണവൻ നോക്കി നിന്നത്.....


ആദ്യമായിട്ടാണ് അവളെ ഈയൊരു അവസ്ഥയിൽ അവൻ കാണുന്നത് തന്നെ... വർഷങ്ങൾ കഴിഞ്ഞിട്ടും ആ ബാഡ് ഇൻസിഡന്റ് ന്റെ ഓർമ്മകൾ പൂർണമായും മാഞ്ഞു പോയിട്ടും ഒരു ഫോട്ടോയിലൂടെ ഇത്രയും ഭയത്തോടെ ഭ്രാന്തിയെ പോലെ അലറി വിളിക്കാൻ മാത്രം ഉൾ ഭയം അവളിൽ നിറഞ്ഞെങ്കിൽ......


ആ ദിവസങ്ങളിൽ അവൾ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകൾ എത്രത്തോളം ആണെന്ന് ചിന്തിക്കാവുന്നതിനും അപ്പുറം ആണെന്ന് അവന് തോന്നി.. അതൊരിക്കൽ കൂടി ഓർമ വന്നെങ്കിൽ അവൾ പൂർണമായും തകർന്നു പോകുമെന്നും...


തന്നോട് പോലും ഭയം തോന്നി അകന്നിരിക്കുന്നവളെ കാണെ നെഞ്ചിലൊരു നീറ്റൽ അനുഭവപ്പെട്ടെങ്കിലും അവൻ ധൈര്യത്തോടെ തന്നെ അവൾക്കരികിലേക്ക് നീങ്ങി ഒരു കയ്യാൽ അവളെ ചേർത്തു പിടിച്ചു....


" ചിന്നൂ.. ഞാൻ അല്ലെ... എന്നെ എന്തിനാ ഭയക്കുന്നത്... എന്തിനാ പേടിക്കുന്നത്...? ഞാൻ അല്ലെ നിന്റെ കൂടെ... എന്തിനാ കരയുന്നെ....? "


അവൻ അവളെ തന്റെ നെഞ്ചിലേക്കായി ചേർത്തു പിടിച്ചു.... എന്നാൽ.....

" വിട്.... എന്നെ വിടാൻ അല്ലെ പറഞ്ഞത്... എന്റെ അടുത്തേക്ക് വരണ്ട പോ.... മാറി പോ... എനിക്ക് കാണേണ്ട.... "


ബെല്ല ഉറക്കെ നിലവിളിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു... അവനിൽ നിന്ന് കുതറി മാറാനും...തന്നെ ചേർത്ത് പിടിച്ചിരിക്കുന്നത് തന്റെ ഇച്ചു ആണെന്ന് പോലും തിരിച്ചറിയാൻ അവൾക് കഴിയുന്നുണ്ടായിരുന്നില്ല... ഉള്ളിൽ നിറയെ മിന്നി തെളിയുന്നത് കുറെ മുഖങ്ങൾ ആണ്....

തെളിച്ചമില്ലാത്ത മുഖങ്ങൾ.. അവരുടെ ഭീഷണികൾ.. സംസാരങ്ങൾ.. ആരെയോ പരിഹസിച്ചു കൊണ്ടുള്ള ഉച്ചത്തിലെ പൊട്ടിച്ചിരികൾ... പൊടി പിടിച്ച ഇരുണ്ട വെളിച്ചെമുള്ള കുടുസ് മുറിയും... തലയ്ക്കു മുകളിൽ തൂങ്ങിയടി കൊണ്ടിരിക്കുന്ന മങ്ങിയ ലൈറ്റ്കളും.....


" ആഹ്ഹ്ഹ്ഹ്ഹ്..... "


തലയുടെ ഉള്ളിൽ നിന്നൊരു കുത്തി കയറൽ അനുഭവപ്പെട്ടതും അവൾ ഭയത്തോടെ ലൂക്കിന്റെ ഇരു കൈകളിലും പിടിച്ചു ശക്തിയിൽ തള്ളി മാറ്റി....


പ്ലാസ്റ്റർ ചുറ്റിയിരുന്ന കൈകളിൽ അവൾ പിടുത്തമിട്ടതും വേദന കൊണ്ട് പുളഞ്ഞു പോയിരുന്നു അവൻ.. വേദന കൊണ്ട് കണ്ണുകൾ നിറഞ്ഞു.. അവളുടെ കുതർച്ചയിൽ തല ചുവരിൽ ചെന്നിടിച്ചു.. ബെല്ലയുടെ നഖം അവന്റെ തോളിലും കഴുത്തിലും കയ്യിലുമെല്ലാം പാടുകൾ തീർത്തു.....


എങ്കിലും... അവൻ അവളുടെ ദേഹത്തെ പിടി അയച്ചില്ല...അവളെ തന്റെ ദേഹത്തേക്ക് തന്നെ പൊതിഞ്ഞു പിടിച്ചു.....


" ബില്ലൂ... ഇസ ആണ്.. പേടിക്കാതെ.. ഇവിടെ ആരുമില്ല.. ആരും നിന്നെ ഒന്നും ചെയ്യില്ല...ഞാൻ അല്ലെ കൂടെയുള്ളത്... എന്നെ നോക്ക്.. നിന്റെ ഇച്ചു തന്നെ ആണ്.... "


അവളുടെ തലയ്ക്കു മീതെ തന്റെ മുഖം ചേർത്ത് വെച്ച് കൊണ്ട് അവൻ അത് തന്നെ പറഞ്ഞു കൊണ്ടിരുന്നു.. പലയാവർത്തി പറഞ്ഞു കൊണ്ടിരുന്നു.. അവൾ സമാധാനത്തിൽ ആവുന്നത് വരെ അവൻ അവളെ ചേർത്ത് പിടിച്ചു....


ഓരോ കാര്യങ്ങളായി സംസാരിച്ചു കൊണ്ടിരുന്നു.. അൽപ്പം നേരം കഴിഞ്ഞതും തന്റെ എതിർപ്പ് എല്ലാം മാറ്റി വെച്ചു കൊണ്ട് അവളും അവനിലേക്ക് പതുങ്ങിയിരുന്നു... തന്നെ ചേർത്ത് പിടിച്ചിരിക്കുന്നത് ഇസ ആണെന്നും താൻ സുരക്ഷിതമായി വീട്ടിൽ ആണ് ഉള്ളതെന്നും അവൾ തിരിച്ചറിഞ്ഞു തുടങ്ങി.....


" Are you ok....? "


പതിയെ... പതിയെ... അവൾ പൂർണമായും ശാന്തമായി കരച്ചിൽ നിർത്തിയെന്ന് തോന്നിയതും അവൻ പതിയെ അവളുടെ ദേഹത്തെ പിടി അയച്ചു കൊണ്ട് നേരെയിരുന്നു... തന്റെ കൈ പതിയെ നേരെയാക്കി കൊണ്ട് അവൻ അവളെ നോക്കി.....


" ഹ്മ്മ്.... "


ചെറിയൊരു മൂളൽ മാത്രമേ അവളിൽ നിന്നുണ്ടായിരുന്നുള്ളു...കരച്ചിൽ പൂർണമായും മാറിയിട്ടുണ്ട്.. എങ്കിലും ഇപ്പോഴും ചെറിയ ഏങ്ങലടികൾ ബാക്കി നിൽക്കുന്നു...എന്തിനെന്നറിയാതൊരു ഭയം ഇപ്പോഴും മുഖത്ത് തെളിഞ്ഞിട്ടുണ്ട്......

" ബില്ലു വേ...നീ എന്തിനാ ആ ഫോട്ടോ കണ്ടപ്പോൾ പേടിച്ചത്...നിനക്കവനെ നേരിട്ട് അറിയുമോ...? നീ കണ്ടിട്ടുണ്ടോ എവിടെ എങ്കിലും....?"


അൽപ്പം നേരം കഴിഞ്ഞതും അവനൊരു സംശയത്തോടെ അവളെ നോക്കി...ഉത്തരം അവനറിയാം... എങ്കിലും അവൾക്കുള്ളിലെ തോന്നലുകൾ എന്താണെന്ന് മനസിലാക്കണമെന്ന് അവന് തോന്നി......

" എനിക്കറിയില്ല... ഞാൻ ഇതുവരെ അയാളെ കണ്ടിട്ടില്ല... പക്ഷെ.. പെട്ടന്ന് കണ്ടപ്പോൾ എന്തോ പോലെ... എനിക്ക് പേടി തോന്നുവാ.. എന്തിനാണെന്ന് അറിയില്ല... എവിടെയോ കണ്ടിട്ടുള്ളത് പോലെ തോന്നുവാണ്....പിന്നെ... പിന്നെ.. എന്തൊക്കെയോ മെമ്മറിസ് പോലെ... ആരുടെയൊക്കെയോ മുഖം ഉള്ളിൽ തെളിയുന്നത് പോലെ... ആരാണെന്ന് അറിയില്ല... എനിക്കൊന്നും അറിയില്ല... എനിക്ക് അറിയില്ല ഇച്ചൂ.. അതെങ്ങനെ ആണ് പറഞ്ഞു തരേണ്ടതെന്ന്... ഇടയ്ക്കൊക്കെ എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന്....... "


തന്റെ ഉള്ളിൽ തോന്നുന്ന കാര്യങ്ങൾ തനിക്ക് അറിയാവുന്ന രീതിയിൽ അവൾ അവനോടായി പറഞ്ഞു കൊടുത്തു...ലൂക്ക് ഒന്നും തന്നെ മിണ്ടിയില്ല...എല്ലാം കേട്ട് കഴിഞ്ഞതും അവൻ അവളെ ചേർത്ത് പിടിച്ചു.....


" പേടിക്കണ്ട... ഒന്നും സംഭവിക്കില്ല.."

അവന്റെ വാക്കുകളിൽ വല്ലാത്തൊരു ഉറപ്പ് നിറഞ്ഞിരുന്നു.. അത് അവൾക്ക് മനസിലാക്കിയെടുക്കാനും കഴിഞ്ഞിരുന്നു... ആദിയും ശിവയും കൂടെയുള്ളപ്പോൾ തോന്നുന്നത് പോലൊരു ധൈര്യം... അത് പോലൊരു കംഫര്ട് ഫീൽ അവനിലും അനുഭവപ്പെട്ടതും ബെല്ലയുടെ ഉള്ളിലും തണുപ്പ് വീണു തുടങ്ങിയിരുന്നു.....
അവൾ അവനിലേക്കായി ചേർന്നു ഇരുന്നു......


" ബില്ലൂ.. നിന്റെ പപ്പ എങ്ങനെ ആണ് മരിച്ചത്....? "

കുറച്ചു നേരം കൂടി കഴിഞ്ഞാണ് ലൂക്ക് അവളോട് ചോദിച്ചത്.. ബെല്ല അവനിൽ നിന്നും മാറി നേരെയിരുന്നു.....

" പപ്പ മരിച്ചത് ഒരു കാർ ആക്‌സിഡന്റ്ൽ ആണ്.. ഞാനും ഉണ്ടായിരുന്നു പപ്പയോടൊപ്പം.. എനിക്കും അന്ന് ഒരുപാട് പരിക്കുകൾ ഉണ്ടായിരുന്നു.. ഒരുപാട് നാളുകൾ കഴിഞ്ഞാണ് അതിൽ നിന്ന് റികവർ ആയത്.. പക്ഷെ.. പപ്പ മാത്രം രക്ഷപെട്ടില്ല...എനിക്ക് ചെറിയൊരു മെമ്മറി ലോസും വന്നിരുന്നു.. അത്കൊണ്ട് ആ സമയത്തെ കാര്യങ്ങൾ ഒന്നും തന്നെ എന്റെ ഓർമയിൽ ഇല്ല.. പപ്പയെ അവസാന സമയങ്ങളിൽ ഒന്നും ഞാൻ കണ്ടതായി പോലും ഓർക്കുന്നില്ല...എല്ലാം ആദിയും മമ്മയും പറഞ്ഞു തന്നതാണ്... അതിന് ശേഷം ആണ് എനിക്ക് ഇങ്ങനെ ഒക്കെ തോന്നി തുടങ്ങിയത്... അതുവരെ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല...."

" ഹ്മ്മ്.... "

അവൾ പറഞ്ഞു നിർത്തിയതും ലൂക്ക് ചെറുതായൊന്നു മൂളി... ഹോസ്പിറ്റലിൽ വെച്ച് റൂണിയുടെ ഭാഗത്തു നിന്ന് അന്നത്തെ സംഭവങ്ങൾ എല്ലാം കേട്ടറിഞ്ഞത് മുതൽ അവന്റെയുള്ളിൽ തോന്നിയിരുന്ന ചില സംശയങ്ങൾക്ക് ആണ് ഇപ്പോൾ ഉത്തരം കിട്ടിയിരിക്കുന്നത്.....

ആദി പറഞ്ഞു കൊടുത്ത കാര്യങ്ങൾ മാത്രമേ അവൾക്കറിയൂ.. മറ്റൊന്നും അവളുടെ ഓർമയിൽ ഇല്ല.
ഒരിക്കൽ പോലും അതൊന്നും അവളുടെ ഓർമയിൽ വരുന്നതുമില്ല... കാരണം ആദിയുടെ വാക്കുകളെ അവൾക്ക് വിശ്വാസം ആണ്... അതിനർത്ഥം....


ആദിയെ കൊണ്ട്... അല്ലെങ്കിൽ അത്പോൽ അവൾക്ക് വിശ്വാസമുള്ള മാറ്റാരുടെയെങ്കിലും വാക്കുകൾക്ക് അവളുടെ ഉള്ളിലെ പേടിയെയും തെറ്റിദ്ധാരണയെയും മാറ്റാൻ കഴിയുമെന്നല്ലേ... അതെന്ത് കൊണ്ട് തനിക്ക് ആയി കൂട....?


അവനൊരു സംശയത്തോടെ തന്റെ തോളിൽ ചാരി കിടക്കുന്നവളെ നോക്കി.. പേടിച്ചു കരഞ്ഞു ഇരുന്നിടത്തു നിന്ന് തന്റെ വാക്കുകൾ ആണ് അവളെ തിരിച്ചു കൊണ്ട് വന്നത്.. ഇപ്പോഴും തന്നിൽ പറ്റി ചേർന്നിരിക്കുന്നതും തന്നിലുള്ള വിശ്വാസത്തിൽ ആണ്... അവളെ മാറ്റിയെടുക്കാൻ തനിക്ക് കഴിയും....

അവനിൽ ആത്മ വിശ്വാസം ഉയർന്നു...


" ബില്ലൂ... "


അതെ ധൈര്യത്തോടെ തന്നെ അവൻ തന്റെ തോളിൽ കിടക്കുന്നവളെ നോക്കിയൊന്ന് വിളിച്ചതും അവൾ മെല്ലെ തോളിൽ നിന്നും മുഖമുയർത്തി അവളെ നോക്കി... എന്താണെന്ന ചോദ്യ ഭാവത്തോടെ........


" നീ ഇപ്പോൾ എന്റെ ഫോണിൽ ഒരാളെ കണ്ട് പേടിച്ചു പോയില്ലേ... അതാരാണെന്ന് അറിയോ....? "


" ഇല്ല.... അതാരാ....? "

അവനൊരു ചോദ്യ ഭാവത്തോടെ നോക്കിയതും അവളും ഒരു മറു ചോദ്യത്തോടെ അവനെ നോക്കി.. അതാരാണെന്ന് അറിയാനുള്ള ആകാംഷ അവളിൽ നിറഞ്ഞിരുന്നു... ഒപ്പം ചെറിയൊരു ഭയവും.....


അതറിഞ്ഞെന്ന പോൽ ലൂക്ക് അവളുടെ കയ്യിൽ മുറുകെ പിടിച്ചു... അവളുടെ കണ്ണുകളിലേക്ക് നോക്കി.....


" അതെന്റെ ഫ്രണ്ട് ആണ്... എന്റെ ചൈൽഡ് ഹൂഡ്‌ ഫ്രണ്ട്... ഞങ്ങൾ വളർന്നതും പഠിച്ചതുമെല്ലാം ഒരുമിച്ചാണ്.... പേര് ഷാരോൺ... ഞങ്ങൾ ഫ്രണ്ട്സ് ശ്യാം എന്ന് വിളിക്കും..... "


പറഞ്ഞു നിർത്തി അവൻ അവളെയൊന്ന് നോക്കി.. ആ പേര് കേൾക്കുമ്പോൾ അവളിൽ വല്ല മാറ്റവും വരുന്നുണ്ടോയെന്ന് അവൻ നോക്കിയിരുന്നു.. മുൻപ് തോന്നിയത് പോൽ വല്ല ഭയമോ വെപ്രാളമോ തോന്നുന്നുണ്ടെയെന്ന്.....


എന്നാൽ അവളിൽ അത്തരം മാറ്റങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല...... പകരം സംശയം ആയിരുന്നു.....


" എന്നിട്ട് ഞാൻ ഇതുവരെ കണ്ടിട്ടില്ലല്ലോ....? "


തനിക്ക് മുന്നിൽ ചോദ്യവുമായി ഇരിക്കുന്നവളെ കണ്ടതും അവന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നു....


" നീയെങ്ങനെ കാണും... അവൻ ഇപ്പോൾ ജീവനോടെ ഇല്ല.. രണ്ട് വർഷങ്ങൾക്ക് മുൻപ് ഒരു ആക്‌സിഡന്റിൽ മരിച്ചു പോയി... നീ ഓർക്കുന്നില്ലേ.. അന്നൊരിക്കൽ എന്നെ പള്ളിയിൽ വെച്ച് കണ്ടത്.. എന്റെ ഫ്രണ്ടിന് വേണ്ടി പ്രാർത്ഥിക്കാൻ വന്നതാണെന്ന് ഞാൻ നിന്നോട് പറഞ്ഞത്... അന്ന് ഇവന്റെ ഓർമ ദിവസം ആയിരുന്നു..... "


ലൂക്ക് ഒരു ചിരിയോടെ പറഞ്ഞു നിർത്തിയതും ബെല്ല അവനെ അത്ഭുതത്തോടെ നോക്കിയിരുന്നു...


രണ്ട് വർഷങ്ങൾക്ക് മുൻപ് ആക്‌സിഡന്റിൽ മരിച്ചു പോയൊരു വ്യക്തി... താൻ ഒരിക്കൽ പോലും നേരിട്ട് കണ്ടതായി ഓർക്കുന്നുമില്ല....പിന്നെ എന്തിനാണ് ആ മുഖം കാണുമ്പോൾ ഭയം തോന്നുന്നത്....?


അവളുടെ ഉള്ളിൽ നിറയെ സംശയങ്ങൾ ആയിരുന്നു....കൂടുതൽ ചിന്തിച്ചു പോകുന്നതിനു മുന്നേ അതിന് സമ്മതിക്കാതെ ലൂക്ക് അവളോട് സംസാരിച്ചു തുടങ്ങി.....


" നിന്റെ മനസിലെ തോന്നൽ ആണ്.. ഇല്ലെങ്കിൽ എന്നോ മരിച്ചു പോയൊരാളെ എന്തിനാണ് പേടിക്കുന്നത്...അല്ലെങ്കിൽ നീ എവിടെ എങ്കിലും കണ്ടിട്ടുണ്ടാകും... പിന്നെ മറന്നു പോയതാകും...അന്നത്തെ ആക്‌സിഡന്റിൽ മെമ്മറി ലോസ് ഉണ്ടായെന്നല്ലേ പറഞ്ഞത്... അങ്ങനെ മറന്നതാവും... പിന്നെ ഓർക്കുമ്പോൾ നിനക്ക് പേടി തോന്നുന്നത് ചിലപ്പോൾ ആ സമയത്തെ മെന്റൽ ഷോക്കിൽ നിന്ന് വരുന്നതാവും..... "


ലൂക്ക് പിന്നെയും അവളെ വിശ്വസിപ്പിക്കുന്ന രീതിയിൽ സംസാരിച്ചു കൊണ്ടിരുന്നു... ആദ്യമൊക്കെ ഒഴിഞ്ഞു മാറി നിന്നെങ്കിലും പതിയെ.. പതിയെ..അവൻ പറയുന്നതൊക്കെയും അവൾ കേട്ടിരുന്നു..


ലൂക്ക് തന്റെ ഫോണിൽ നിന്ന് ശ്യാമിന്റെ രണ്ട് മൂന്ന് ഫോട്ടോകൾ കൂടി അവൾക്കൊന്ന് കാണിച്ചു കൊടുത്തു.. ആദ്യമൊന്ന് ഭയത്തോടെ മാറി നിന്നെങ്കിലും ശ്യാം മരിച്ചു കഴിഞ്ഞെന്ന ലൂക്കിന്റെ വാക്കുകൾ ഇതിനോടകം തന്നെ അവളുടെ മനസിൽ ഉറച്ചുച്ചു പോയിരുന്നു... അത് കൊണ്ട് തന്നെ ആവാം.. ആദ്യം തോന്നിയത് പോലൊരു ഭയം അവളിൽ പിന്നീട് തോന്നിയില്ല......

" നിനക്ക് വേറെ ആരെയെങ്കിലും കാണുമ്പോൾ ഇത്പോലെ ഭയം തോന്നിയിട്ടുണ്ടോ.... "

തന്റെ ഫോണിൽ നിന്ന് ശ്യാമിന്റെ പിക്കുകൾ ഓരോന്നായി ഡിലീറ്റ് ചെയ്യുന്നതിനിടെ അവനൊരു ചോദ്യ ഭാവത്തോടെ അവളെ നോക്കി......


ലൂക്കിന്റെ ചോദ്യം.. ബെല്ല അൽപ്പ നേരമൊന്ന് ചിന്തിച്ചു നിന്നു.. പലപ്പോഴായി അവളെ ഭയപ്പെടുത്തി കൊണ്ട് മുന്നിൽ തെളിയുന്ന രൂപം... അയാളുടെ ശബ്ദം.. അതോർക്കുമ്പോൾ അവളുടെ കണ്ണുകളിൽ പോലും ഉണ്ടാകുന്ന പിടപ്പ് അവൻ കണ്ടറിഞ്ഞിരുന്നു.....


" ഹ്മ്മ്... തോന്നാറുണ്ട്... ഒരാളെ കാണുമ്പോൾ... അതാരാണെന്നൊന്നും എനിക്കറിയില്ല... പക്ഷെ... ഇടയ്ക്കൊക്കെ മുന്നിൽ വരും... എത്ര പറഞ്ഞാലും കേൾക്കില്ല.. ഞാൻ പേടിച്ചു കരയുമ്പോൾ അയാളും കരയും... എനിക്ക് അത്ഭുതം തോന്നാറുണ്ട്.. ചോദിക്കണമെന്നും കരുതും... പക്ഷെ... അയാളെ കാണുമ്പോൾ എനിക്ക് പേടി തോന്നും... ഒന്ന് മിണ്ടാൻ പോലും കഴിയില്ല... ആ സമയത്ത് എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് എനിക്ക് തന്നെ അറിയില്ല..... "


ബെല്ല കണ്ണുകൾ ഒന്ന് ഇറുക്കെയടച്ചു കൊണ്ട് തുറന്നു... ഉള്ളിൽ തെളിയുന്ന മുഖത്തെ തനിക്കുള്ളിൽ നിന്ന് മായ്ച്ചു കളയാൻ അവൾ പരിശ്രമിച്ചു കൊണ്ടിരുന്നു..എന്നാൽ......


തനിക്ക് മുന്നിലേക്ക് നീണ്ടു വന്നിരിക്കുന്ന കൈകൾ... അവന്റെ ഫോണിലെ ഗാലറിയിൽ തെളിഞ്ഞു കാണുന്ന മുഖം....!!
ആരെയാണോ ഓർക്കാതിരിക്കാൻ ശ്രമിക്കുന്നത്.. അതേയാൾ തന്നെ തന്റെ മുന്നിൽ തെളിഞ്ഞു കാണുന്നു.....


ബെല്ലയുടെ കണ്ണുകൾ ഭയത്താൽ മിഴിഞ്ഞു.. പേടിയോടെ ഞെട്ടി പിടഞ്ഞു കൊണ്ട് പിന്നിലേക്ക് നീങ്ങിയതും ലൂക്കിന്റെ കൈകൾ അവളിൽ മുറുകിയിരുന്നു......


" പേടിക്കാതെ.. ബില്ലൂ.. ഞാൻ അല്ലെ കൂടെ.. നിനക്കെന്നെ വിശ്വാസം ഉണ്ടോ....? "

അവൻ ഗൗരവത്തോടെ ചോദിച്ചതും അവൾ ഒരു വല്ലായ്മയോടെ അവനെ നോക്കി.....


" എനിക്ക് നിന്നെ വിശ്വാസം ആണ്‌ ഇച്ചൂ.. പക്ഷെ ഇത് എനിക്ക്......


" എത്രത്തോളം വിശ്വാസം ഉണ്ട്...? "

അവളെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ വന്ന അടുത്ത ചോദ്യം... തന്റെ കണ്ണുകളിൽ തന്നെ നോക്കി തീർത്തും ഗൗരവത്തോടെ ചോദിക്കുന്നവൻ... ബെല്ല ഒരു നിശ്വാസത്തോടെ ലൂക്കിനെ നോക്കി.


" ഒരുപാട് വിശ്വാസം ആണ്... ആദിയെയും ശിവേട്ടനെയും പോലെ.. എന്റെ മമ്മയെ പോലെ.. എനിക്ക് നിന്നെയും വിശ്വാസം ആണ്..."


അവന്റെ കണ്ണുകളിൽ തന്നെ നോക്കി കൊണ്ട് അവളും മറുപടി കൊടുത്തു... ബെല്ലയുടെ കൈകളിൽ പിടുത്തമിട്ടിരുന്ന ലൂക്കിന്റെ കൈകൾ അയ്ഞ്ഞു.. അവന്റെ ചുണ്ടിലൊരു കുഞ്ഞ് പുഞ്ചിരി വിടർന്നു.....

" then trust me... ആദിയുടെ വാക്കുകൾ കേൾക്കുന്നത് പോലെ എന്നെയും കേൾക്ക്.. ഞാൻ ഒരിക്കലും നിന്നെ വിഷമിപ്പിക്കുന്നതൊന്നും ചെയ്യില്ല.... "


ലൂക്ക് അവൾക്കരികിലേക്ക് കുറച്ചു നീങ്ങിയിരുന്നു.. തന്റെ കയ്യിൽ ഉണ്ടായിരുന്ന ഫോണിലെ ഫോട്ടോ അവൾക്ക് മുന്നിലേക്ക് നീട്ടി....


" ഇതാരാണെന്ന് നിനക്കറിയോ.. അഭി ജോബ് ചെയ്യുന്ന കമ്പനിയിലെ ബോസ്സ് ആണ്.. എന്റെ ഫ്രണ്ട് ആണ്... എന്റെ മാത്രം അല്ല ആദിയുടെയും ശിവയുടെയും ഫ്രണ്ട് ആണ് റെയ്ച്ചൻ..... "

" റെയ്ച്ചൻ....? "

ബെല്ല ഒരു അത്ഭുതത്തോടെ അവനെ നോക്കി... ലൂക്ക് അവസാനമായി പറഞ്ഞ പേര്..!!
ആദിയുടെ ഫോണിലേക്ക് ഇടയ്ക്കിടെ വരുന്ന കാളുകൾ...!!
താൻ ഒരുപാട് അന്വേഷിക്കുകയും കാണാൻ കാത്തിരിക്കുകയും ചെയ്തിരുന്ന അതേ പേര്.....


" Ray..., റെയ്ച്ചൻ.....!!"


അവളൊരു സംശയത്തോടെ സ്വയം പറഞ്ഞു നോക്കി... അത് വരെയും ഫോണിലേക്ക് നോക്കാതെ മുഖം കുനിച്ചിരുന്നവൾ പതിയെ അവന്റെ ഫോണിലെ ഫോട്ടോയിലേക്ക് നോക്കി.....


ഒന്നേ നോക്കിയുള്ളു... പേര് ഒരുപാട് പരിജയം ഉള്ളതായിരുന്നെങ്കിലും ആ മുഖം...!!
അത് അവളെ പേടിപ്പെടുത്തുന്നത് തന്നെ ആണ്... റൂണിയുടെ മുഖം സ്‌ക്രീനിൽ തെളിഞ്ഞു കണ്ടതും അവളൊരു ഭയത്തോടെ കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് മുഖം വെട്ടിച്ചു.....

" വേണ്ട ഇച്ചൂ.. ഇയാളെ എനിക്ക് പേടിയാണ്.. എപ്പോഴും എന്നെ ഭയപ്പെടുത്തും... എനിക്ക് കാണേണ്ട... "

തല വിലങ്ങനെ ചലിപ്പിച്ചു കൊണ്ടവൾ അവന്റെ കയ്യിലിരുന്ന ഫോൺ തട്ടി മാറ്റി..വല്ലാത്തൊരു തരം അസ്വസ്ഥത അവൾ കാണിച്ചു തുടങ്ങിയിരുന്നു.. എങ്കിലും ലൂക്ക് പ്രതീക്ഷ കൈ വിട്ടില്ല... ഫോൺ ഓഫ്‌ ചെയ്തു ബെഡിൽ തന്നെ വെച്ച് കൊണ്ടവൻ അവൾക്ക് നേരെ തിരിഞ്ഞു......


" ഓക്കേ... നിനക്ക് പേടിയാണെങ്കിൽ നീ നോക്കേണ്ട... പക്ഷെ... ഒരു കാര്യം ചോദിക്കട്ടെ... നീ പറയുന്നത് പോലെ അയാളൊരു മോശം ആണെങ്കിൽ... റെയ്ച്ചൻ നിന്നെ ഉപദ്രവിക്കുമെന്ന് തോന്നുന്നെങ്കിൽ ആദി അയാളെ എങ്ങനെ അവന്റെ ഫ്രണ്ട് ആക്കും... ശിവയോ.. നിന്നെ ദ്രോഹിക്കുന്നയാളെ അവൻ സ്നേഹിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ... എല്ലാം പോട്ടെ... ഞാൻ നിന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലെ... എന്റെ എല്ലാ ഫ്രണ്ട്സിനെയും നിനക്ക് അറിയില്ലേ.. അവർ ആരെങ്കിലും നിന്നോട് മോശമായി പെരുമാറിയിട്ടുണ്ടോ...? റെയ്ച്ചനുംയ്ച്ചനും എന്റെ ഫ്രണ്ട് ആണ്... അത്രയ്ക്ക് മോശം ആയോരാളെ ഞാൻ എന്റെ ഫ്രണ്ട് ലിസ്റ്റിൽ ചേർക്കുമോ.....? "


അവനൊരു ചോദ്യ ഭാവത്തോടെ അവളെ നോക്കി.. ബെല്ലയുടെ കയ്യിൽ മറുപടികൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല... അവളുടെ ഉള്ളിൽ നിറയെ സംശയങ്ങൾ ആയിരുന്നു.....


ആദിയുടെ സുഹൃത്ത് ആയിരുന്ന Ray നെ കാണാൻ അവൾ ആഗ്രഹിച്ചിട്ടുണ്ട്.. ശിവയുടെയും ഫ്രണ്ട് ആകുമെന്ന് അന്ന് കരുതിയിരുന്നു... ഇപ്പോൾ ഇസയുടെയും ഫ്രണ്ട് ആണെന്ന് പറയുന്നു.....

പിന്നെ എങ്ങനെ ആണ് തനിക്ക് മാത്രം ശത്രു ആയത്....?തനിക്ക് അരികിൽ തന്നെ ഉണ്ടായിരുന്നിട്ടും താനുമായി ഇത്രയും അടുപ്പം ഉണ്ടായിരുന്നിട്ടും എന്ത് കൊണ്ടാണ് ഇവർക്കൊന്നും ഒപ്പം ഒരിക്കൽ പോലും അയാളെ കാണാതിരുന്നത്....? എന്ത് കൊണ്ടാണ് ആരും തന്നെ പരിചയപെടുത്താതിരുന്നത്....?

അവളൊരു സംശയത്തോടെ സ്വയം ചോദിച്ചു പോയി... ചിന്തകൾ ഉള്ളിൽ കടന്നു കുഴഞ്ഞു മറിഞ്ഞു തുടങ്ങിയതും അവളുടെ മനസ്സറിഞ്ഞെന്ന പോൽ ലൂക്ക് അവളുടെ കൈകളിൽ മുറുകെ പിടിച്ചു.....


" നിന്റെ പേടി തന്നെ ആണ് എല്ലാത്തിനും കാരണം... റെയ്ച്ചനെ കാണുമ്പോൾ നീ പേടിക്കുന്നത് കൊണ്ടാണ് ആരും റെയ്ച്ചനെ ഒപ്പം കൂട്ടാത്തത്... എനിക്കെല്ലാം അറിയാം ബില്ലൂ... നിന്റെ ആക്സിഡന്റും അതിന് ശേഷം നിനക്കുണ്ടായ മെന്റൽ ട്രോമയും എല്ലാം എനിക്കറിയാം...ആദി എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട്...അവനും പേടിയായിരുന്നു അതുകൊണ്ടാണ് നിന്നോട് ഒന്നും പറയാതെ ഇരുന്നത്......
നിനക്കറിയോ....? റെയ്ച്ചൻ നിന്റെയും ഫ്രണ്ട് ആയിരുന്നു... പക്ഷെ... ആക്‌സിഡന്റ് കഴിഞ്ഞുണ്ടായ ഷോക്കിൽ നീ ആ പാവത്തിനെ മറന്നു പോയി...ചെറുപ്പം മുതൽ കൂടെയുള്ളത് കൊണ്ട് ശിവയെയും ആദിയെയും നിനക്ക് ചുറ്റുമുള്ളവരെയും നീ ഓർത്തു വെച്ചു..കുറച്ചു കാലത്തെ പരിജയം മാത്രം ഉള്ളത് കൊണ്ടാവാം നീ റെയ്ച്ചനെ മറന്നു പോയത്... ആക്സിഡന്റിന് ശേഷം നിനക്ക് ഓർമ വീണതും പ്രതീക്ഷയോടെ കാണാൻ വന്നു നിന്ന റെയ്ച്ചനെ മാത്രം നീ ഓർത്തില്ല...പകരം പേടിയോടെ നോക്കി... നിന്റെ മെന്റൽ ഹെൽത്ത്‌ വളരെ വീക്ക്‌ ആവുമെന്നുള്ളത് കൊണ്ട് ഡോക്ടർ പറഞ്ഞതനുസരിച്ചാണ് ആദി നിന്നോടൊന്നും പറയാതെ ഇരുന്നത്... എന്നിട്ടും പ്രതീക്ഷ കൈ വിടാതെ റെയ്ച്ചൻ നിന്നെ കാണാൻ വന്നു കൊണ്ടിരുന്നു...
നീ അയാളെ ഓർക്കുമെന്നും പഴയത് പോൽ സ്നേഹത്തോടെ സംസാരിക്കുമെന്ന പ്രതീക്ഷയിൽ ആണ് ആ പാവം ഓരോ തവണയും നിന്റെ അരികിൽ  വന്നത്... അല്ലാതെ... നീ കരുതുന്നത് പോലെ നിന്നെ ഉപദ്രവിക്കാനോ... ഭയപ്പെടുത്താനോ അല്ല...പക്ഷെ... ഒന്നും നടന്നില്ല..നീ റെയ്ച്ചനെ കാണുമ്പോഴൊക്കെ പേടിച്ചു നിലവിളിച്ചു കൊണ്ടിരുന്നു.. പാവം... എത്ര വിഷമിച്ചിട്ടുണ്ടാകും... അത് കാരണം ശിവയും ആദിയും പോലും ആ പാവത്തിനോട് വഴക്കായി... അവരുടെ ഫ്രണ്ട്ഷിപ് പോലും ഇല്ലാതായി... നിന്റെ മുന്നിൽ ഒന്നു വരാൻ പോലും പറ്റാതെ ആയി...നീയോ... ഒന്നും ഓർക്കുന്നു കൂടിയില്ല....."

ലൂക്ക് എല്ലാം പറഞ്ഞു നിർത്തി അവളെയൊന്ന് നോക്കി... തന്റെ വാക്കുകൾ കേട്ട് വല്ലാത്തൊരു ഭാവത്തോടെ ഇരിക്കുന്നവളെ അവൻ കണ്ടിരുന്നു.. അവളുടെ ഉള്ളിലെ ചിന്തകൾ എന്താവുമെന്നും അവനറിയാം.... എങ്കിലും......


" ബില്ലൂ..... "


കൂടുതൽ ചിന്തിച്ചു പോകാൻ അവസരം കൊടുക്കാതെ അവൻ അവളെ വിളിച്ചതും ബെല്ല മുഖമുയർത്തി അവനെ നോക്കി.


" എനിക്കറിയില്ല ഇച്ചൂ... നീ പറയുന്നതൊന്നും എനിക്ക് മനസിലാവുന്നില്ല... എനിക്കൊന്നും ഓർമയില്ലേടാ.... "


ദയനീയത നിറഞ്ഞ ഭാവമായിരുന്നു അവളിൽ..കേട്ടതൊക്കെ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും കഴിയാത്തൊരു അവസ്ഥ... അവളൊരു അസ്വസ്തയോടെ അവന്റെ തോളിലേക്ക് ചാരി.... ലൂക്ക് അവളുടെ കൈ വിരലുകൾ തന്റെ കൈ വിരലുമായി കോർത്തു പിടിച്ചു.....


" നിനക്ക് ഓർമയില്ലാത്തത് തന്നെയാണ് ബില്ലൂ ഇവിടുത്തെ പ്രശ്നം.. റെയ്ച്ചനെ ഓർമ വന്നിരുന്നെങ്കിൽ അയാളെ കാണുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് നീയായിരിക്കുമായിരുന്നു... നിങ്ങൾ തമ്മിൽ അത്രയും സ്ട്രോങ്ങ്‌ ബന്ധം ഉണ്ടായിരുന്നു... ഞാൻ എന്തിനാ നിന്നോട് കള്ളം പറയുന്നത്... അങ്ങനെ കള്ളം പറഞ്ഞിട്ട് എനിക്കെന്ത് കിട്ടാൻ ആണ്.. നീ തന്നെ പറഞ്ഞില്ലേ നീ കരയുമ്പോൾ അയാളും കൂടെ കരയുമെന്ന്... ചിന്തിച്ചു നോക്ക്.. എത്ര വിഷമം ഉണ്ടായിട്ടാകുമെന്ന്..... "


ലൂക്ക് പറഞ്ഞു നിർത്തിയതും ബെല്ലയും ചിന്തിച്ചു തുടങ്ങിയിരുന്നു... ഓരോ തവണയും തന്നെ കാണുമ്പോൾ ഉണ്ടാകുന്ന കണ്ണുകളിലെ വേദന.. തന്നോട് യാചിക്കുന്നത് പോലെയുള്ള സ്വരം... ഒടുവിൽ തിരിഞ്ഞു നോക്കി നിറ കണ്ണുകളോടെ തനിക്ക് മുന്നിൽ നിന്നും നടന്നു നീങ്ങുന്നയാൾ.....


എന്തേ.. ഇതൊന്നും താൻ ഇതിനു മുന്നേ കാണാതെ പോയത്....?


അവൾ സ്വയം ചിന്തിച്ചു തുടങ്ങിയതും ലൂക്ക് വീണ്ടും സംസാരിച്ചു തുടങ്ങിയിരുന്നു....


ഒരുപാട് കാര്യങ്ങൾ...!!
അവളെയും റെയ്ച്ചനെയും ബന്ധപ്പെടുത്തി അവനറിയാവുന്ന കാര്യങ്ങൾ എല്ലാം.. അവർ തമ്മിൽ നല്ല സുഹൃത്തുക്കൾ ആയിരുന്നെന്ന് അവളുടെ മനസിനെ പറഞ്ഞു പഠിപ്പിക്കുന്ന രീതിയിൽ ഓരോന്നും അവൻ പറഞ്ഞു കൊടുത്തു....


" അപ്പോൾ.. ഞാൻ പേടിക്കേണ്ടെന്നാണോ നീ പറയുന്നത്....? "


എല്ലാം കേട്ട് കഴിഞ്ഞതും അവളൊരു ചോദ്യ ഭാവത്തോടെ അവനെ നോക്കി... ലൂക്കിന്റെ ചുണ്ടിൽ ചിരി വിടർന്നു....


" നീ ഒരിക്കലും റെയ്ച്ചനെ പേടിക്കരുത്...ഈ ലോകത്തുള്ള മറ്റാരേക്കാളും നിനക്ക് റെയ്ച്ചനെ വിശ്വസിക്കാം.. ഒരു നോട്ടം കൊണ്ട് പോലും അയാൾ നിന്നെ വേദനിപ്പിക്കില്ല....ഞങ്ങളുടെ അടുക്കൽ നീ എത്ര സുരക്ഷിതം ആയിരിക്കുമോ.. അതിനേക്കാൾ എല്ലാം റെയ്ച്ചന്റെ അടുക്കൽ നീ സുരക്ഷിതമായിരിക്കും.. അയാളൊരു പാവം ആണ് ബില്ലൂ... സ്നേഹിക്കാൻ മാത്രം അറിയാവുന്ന മനുഷ്യൻ ആണ്... എല്ലാവരെയും സ്നേഹിച്ചു.. സ്നേഹിച്ചു.. നഷ്ടങ്ങളും വേദനകളും മാത്രം തിരികെ കിട്ടിയിട്ടും ഇന്നും ഒരു പരാതിയുമില്ലാതെ എല്ലാവരുടെയും സ്നേഹം മാത്രം പ്രതീക്ഷിച്ചു ജീവിക്കുന്ന ഒരു പാവം ആണ്... ഒരു തവണ എങ്കിലും പേടിക്കാതെ നീ അയാളുടെ മുന്നിൽ നിന്ന് നോക്ക്.. ആ മുഖത്തേക്ക് നോക്കി ഒന്നു ചിരിച്ചു നോക്ക്.. അപ്പോൾ കാണാം അയാളുടെ സന്തോഷം എത്രയാണെന്ന്... എനിക്കറിയാം... നിനക്ക് പേടി മാറില്ലെന്ന്... എങ്കിലും ഒന്നു ശ്രമിച്ചൂടെ ബില്ലൂ...... "


ലൂക്ക് ഒരു പ്രതീക്ഷയോടെ അവളെ നോക്കി.. ബെല്ല അതിന് മറുപടിയൊന്നും കൊടുത്തിരുന്നില്ല... അവന്റെ തോളിൽ തല ചായ്ച് കൊണ്ടവൾ മിണ്ടാതെ കിടന്നു.......


എങ്കിലും അവളുടെ മുഖത്തെ തെളിച്ചതിൽ നിന്ന് താൻ ഓറഞ്ഞതൊക്കെയും അവളുടെ ഉള്ളിൽ പതിഞ്ഞിട്ടുണ്ടെന്ന് അവന് ഉറപ്പായിരുന്നു.. ഇനി റെയ്ച്ചനെ ഓർക്കുമ്പോൾ അവളുടെ ഉള്ളിൽ തെളിയുന്നത് താൻ പറഞ്ഞു കൊടുത്ത കാര്യങ്ങൾ ആണെന്നും......


അത് മതി... അത്രയും മതി.....

പറഞ്ഞതിൽ പാതിയും കള്ളങ്ങൾ ആണ്...ചിലപ്പോൾ തെറ്റായിരിക്കും... എങ്കിലും താൻ ചെയ്തതിനെ തെറ്റും ശരിയുമൊന്നും അവൻ ചികയാൻ നിന്നില്ല.....


അവന്റെ ഉള്ളിൽ തെളിഞ്ഞത് ഒരേയൊരു മുഖം ആയിരുന്നു.. ഹോസ്പിറ്റലിൽ വെച്ച് തനിക്ക് മുന്നിൽ ഇരുന്നു കരഞ്ഞ റൂണിയുടെ മുഖം... തനിക്ക് മുന്നിൽ വേദനയോടെ ഇരുന്നവന്റെ കണ്ണുകളിൽ താൻ കാരണം സന്തോഷത്തിന്റെ തിളക്കം കാണാനുള്ള ആഗ്രഹം... അത് മാത്രം ആയിരുന്നു അവന്റെയുള്ളിൽ....


ബെല്ലയുടെ തലയിലേക്ക് തന്റെ തല ചേർത്ത് മുട്ടിച്ചു വെച്ചു കൊണ്ട് ചെറു ചിരിയോടെ അവനും ചുവരിൽ ചാരിയിരുന്നു..............

                    

                                🎁🎁🎁🎁🎁🎁

ബില്ലു എങ്ങനെ റൂണിക്ക് മുന്നിൽ എത്തിയെന്ന ചോദ്യത്തിന്റെ ഉത്തരം അവനോടായി പറഞ്ഞു കൊടുത്തു കൊണ്ട് ലൂക്ക് റൂണിയെ നോക്കി....

റൂണി അവനെ തന്നെ അത്ഭുതത്തോടെ കേട്ട് കൊണ്ടിരിക്കുകയായിരുന്നു...സന്തോഷമോ.. സങ്കടമോ... എന്ന് തിരിച്ചറിയാനകത്തൊരു അവസ്ഥ.... ഒപ്പം ഒരുപാട് സംശയങ്ങളും... ചോദിക്കണമെന്ന് തന്നെ കരുതിയിരുന്നു... എങ്കിലും... അതിന് മുന്നേ ലൂക്ക് അവനോട് ബാക്കി കാര്യങ്ങൾ പറഞ്ഞു കൊടുത്തു കൊണ്ടിരുന്നു.....

"അന്ന് അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും  പൂർണമായും അവളൊന്നും ഉൾക്കൊണ്ടിട്ടുണ്ടായില്ല.. എങ്കിലും പഴയ പേടി കുറച്ചു കുറഞ്ഞത് പോലെ തോന്നി...അപ്പോഴും ചെറിയൊരു ടെൻഷൻ ബാക്കിയായിരുന്നത് കൊണ്ട് തന്നെ ഞാൻ എന്നെ ട്രീറ്റ്‌ ചെയ്തിരുന്ന ഡോക്ടറിനോട് സംസാരിച്ചിരുന്നു... അന്നത്തെ ഇൻസിഡന്റ് ഓർമയിൽ നിന്ന് മാഞ്ഞു പോയെങ്കിലും അവളുടെ ഉള്ളിൽ എവിടെയോ ആ മുഖങ്ങൾ ഇപ്പോഴും പതിഞ്ഞു കിടപ്പുണ്ട്.. അവളുടെ അറിവിൽ റെയ്ച്ചൻ ആയിരുന്നില്ലേ അവളെ ഫാക്ടറിയിലേക്ക് വിളിച്ചു വരുത്തിയിരുന്നത്... ആ ചിന്ത അവർ ടോർച്ചർ ചെയ്തിരുന്ന ടൈമിലും അവളുടെ ഉൾ മനസിൽ പതിഞ്ഞു പോയിട്ടുണ്ടാവും.. റെയ്ച്ചൻ കാരണം ആണ് തനിക്ക് ഇത് അനുഭവിക്കേണ്ടി വന്നതെന്ന് അവൾ വിചാരിച്ചിട്ടുണ്ടാവും.. ഇല്ലെങ്കിൽ അവർ അങ്ങനെ പറഞ്ഞു അവളെ പരിഹസിച്ചിട്ടുണ്ടാകും.. ബോധം മറയുന്നത് വരെയും ആ ചിന്ത ഉള്ളിൽ കിടക്കുന്നത് കൊണ്ട് തന്നെ ആവും ബോധം തെളിഞ്ഞപ്പോഴും റെയ്ച്ചനെ കണ്ട് അവൾക്ക് ഭയം തോന്നിയത്... അത് നമ്മുടെ വാക്കാൽ മാറ്റിയെടുക്കാവുന്നതേ ഉണ്ടായിരുന്നുള്ളു..കാരണം റെയ്ച്ചനെ കാണുമ്പോൾ അവൾക്ക് ഭയം തോന്നുന്നുണ്ട്.. അതിന്റെ റീസൺ ആലോചിച്ചു തുടങ്ങുമ്പോൾ ആണ് പഴയ ഓർമ്മകൾ കുറച്ചായി അവളുടെ ഉള്ളിൽ തെളിയുന്നത്... അങ്ങനെ ചിന്തിക്കാൻ ഒരു അവസരം കിട്ടാതെ വരണമെങ്കിൽ റെയ്ച്ചനെ കുറിച്ച് മറ്റൊരു രൂപം അവളുടെ മനസിൽ പതിയണം... അതും സാധിക്കുമെന്ന് എനിക്ക് മനസിലായത് അവളുടെ പപ്പയുടെ മരണത്തെ പറ്റി പറഞ്ഞ നേരമാണ്... ആദി പറഞ്ഞു കൊടുത്ത രീതിയിൽ ആണ് തന്റെ പപ്പ മരിച്ചിരിക്കുന്നതെന്ന് അവൾ ഉറച്ചു വിശ്വസിക്കുന്നുണ്ട്.. അവനോടുള്ള വിശ്വാസം ആണ് കരണം.. അത്പോൽ അവൾക്ക് വിശ്വാസം ഉള്ളൊരാൾ റെയ്ച്ചനെ കുറിച് പറഞ്ഞു കൊടുത്താൽ അവൾ അതും വിശ്വസിക്കും.. പിന്നെ പഴയ ഓർമകളിലേക്ക് അവളുടെ മനസ് പോകില്ല.. ഞാനും അത് തന്നെ ആണ് try ചെയ്തു നോക്കിയത്... ആദ്യമൊന്നും അവൾ കൂട്ടാക്കിയില്ലെങ്കിലും ഡോക്ടർ കൂടി ഹെല്പ് ചെയ്തപ്പോൾ എല്ലാം ഞാൻ ഉദ്ദേശിച്ചത് പോലെ തന്നെ നടന്നു........
പിന്നെയും ഞാൻ ഒരുപാട് കാര്യങ്ങൾ അവളോട് സംസാരിച്ചു.. പലപ്പോഴായി ഞാൻ റെയ്ച്ചനെ കാൾ ചെയ്തിരുന്നില്ലേ.അപ്പോഴൊക്കെ ചോദിച്ചില്ലേ.. എന്തിനാ എപ്പോഴും വിളിക്കുന്നതെന്ന്... അപ്പോഴൊക്കെ ബില്ലു എന്റെ കൂടെ ഉണ്ടായിരുന്നു..വീഡിയോ കാൾ ആയിട്ടും വോയിസ്‌ കാൾ ആയിട്ടും റെയ്ച്ചനെ കണ്ടും കേട്ടുമാണ് അവളുടെ ഉള്ളിൽ നിന്ന് ആ പേടി പൂർണമായി മാറിയത്...ആദ്യമൊക്കെ എന്റെ നിർബന്ധം ആയിരുന്നു.. അപ്പോൾ അവൾ മടിച്ചു മാറി നിൽക്കുമായിരുന്നു... പിന്നെ അവൾ വിചാരിച്ചത് പോലെ പേടിക്കേണ്ടതില്ലെന്ന് പൂർണ ബോധ്യമായത് കൊണ്ടാവാം... പിന്നെ അവളുടെ നിർബന്ധം ആയിരുന്നു...  റെയ്ച്ചനെ വിളിച്ചു തരാൻ പറഞ്ഞിട്ട് പിന്നാലെ എപ്പോഴും വരും... എന്നിട്ട് എന്നോട് സംസാരിക്കുന്നതൊക്കെ മിണ്ടാതെ നിന്ന് കേൾക്കും... വീഡിയോ കാൾ ആണെങ്കിൽ മാറി നിന്ന് കാണും... പ്രതീക്ഷിക്കാതെ മുന്നിൽ വന്നു നിന്ന് ഞെട്ടിക്കാൻ ആയിരുന്നു പ്ലാൻ.. അപ്പോഴാണ് birthday ആണെന്ന് അറിഞ്ഞത്... എങ്കിൽ പിന്നെ ഇന്ന് തന്നെ ആവട്ടെ എന്ന് കരുതി....."

തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞു നിർത്തി കൊണ്ട് ലൂക്ക് റൂണിയുടെ മുഖത്തേക്ക് നോക്കി.. ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അവൻ കണ്ടിരുന്നു... തന്റെ കൈകളിലെ പിടി മുറുകുന്നതും.... അവൻ റൂണിയെ തന്നെ നോക്കിയിരുന്നു....


" അന്ന് പറഞ്ഞില്ലേ.. Birthday ദിവസം ആണ് എല്ലാം നഷ്ടം ആയതെന്ന്... അന്ന് നഷ്ടപ്പെട്ടത്തിൽ ഒന്ന് ഞാൻ നിങ്ങളുടെ മുന്നിൽ കൊണ്ട് വന്നിട്ടുണ്ട്... അവളുടെ പ്രണയം പിടിച്ചു വാങ്ങി തരാൻ ഒന്നും എനിക്ക് കഴിയില്ല റെയ്ച്ചാച്ചാ... പക്ഷെ.. ഒരുറപ്പ് ഞാൻ തരാം... ഇനിയൊരിക്കലും അവൾ നിങ്ങളെ കാണുമ്പോൾ ഭയക്കില്ല.. പേടിയോടെ ഓടിയോളിക്കില്ല.. നിങ്ങളുടെ മുന്നിൽ ധൈര്യത്തോടെ നിൽക്കും.. നിങ്ങളെ നോക്കി ചിരിക്കും... സംസാരിക്കും... അത് കാരണം ആരുടെ മുന്നിലും നിങ്ങൾക്ക് തല കുനിക്കേണ്ടി വരില്ല.. ഇനിയാരും തന്നെ അവളെ നിങ്ങളിൽ നിന്ന് അകറ്റില്ല...ഈ നാട്ടിൽ നിന്ന് എങ്ങും പോകേണ്ടി വരില്ല........."

ലൂക്കിന്റെ നാവിൽ നിന്നുതിർന്ന വാക്കുകൾ.. തന്റെ ഹൃദയം പൊട്ടി പോകുന്നത് പോലെയാണ് റൂണിക്ക് തോന്നിയത്... അവന്റെ കണ്ണുകൾ വീണ്ടും ശക്തിയിൽ പെയ്തു തുടങ്ങിയിരുന്നു... ഈ തവണ അത് സന്തോഷം കൊണ്ടായിരുന്നെന്ന് മാത്രം.....


ബെഞ്ചിൽ നിന്നിറങ്ങി ലൂക്കിന്റെ മുന്നിൽ മുട്ട് കുത്തി ഇരുന്നു കൊണ്ടവൻ ലൂക്കിനെ ഇറുക്കെ പുണർന്നു.....

"ഞാൻ... ഞാൻ എങ്ങനെയാ ഇസാ നിന്നോട്... എങ്ങനെയാണ് പറയേണ്ടതെന്നൊന്നും എനിക്ക് അറിയില്ല... പക്ഷെ... നീ ഇപ്പോൾ... ഇപ്പോൾ എനിക്ക് തിരിച്ചു തന്നതുണ്ടല്ലോണ്ടല്ലോ...എന്റെ ജീവിതം തന്നെ ആണ്..എനിക്ക്... എനിക്ക്... എന്താ പറയേണ്ടതെന്ന് കിട്ടുന്നില്ല...."

തന്റെ തോളിൽ തല ചേർത്ത് വെച്ചു കൊണ്ട് പറയുന്ന വാക്കുകൾ... എങ്ങലടിയിൽ പകുതിയും പുറത്തേക്ക് വരുന്നില്ലെങ്കിലും താൻ ചെയ്ത പ്രവർത്തി കൊണ്ട് റൂണിയിൽ വിഷമമോ ദേഷ്യമോ.. ബുദ്ധിമുട്ടോ ഉണ്ടാക്കിയിട്ടില്ലെന്നുള്ള തിരിച്ചറിവ് അവനെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്...

" പിന്നെന്തിനാ ഇങ്ങനെ കരയുന്നത്...? "


തന്റെ ദേഹത്തു അമർന്നിരിക്കുന്നവനെ അവനൊരു ചിരിയോടെ ഒരു കയ്യാൽ അടർത്തി മാറ്റി... കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നെങ്കിലും റൂണിയുടെ ചുണ്ടിൽ ചെറു ചിരി വിടർന്നിരുന്നു....

" കരഞ്ഞതല്ല.. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയതാണ്...ഇന്ന് വരെ ആരും എന്നെ മനസിലാക്കിയിട്ടില്ലെടാ... ആരും എന്നെ പറ്റി ചിന്തിച്ചിട്ടില്ല..ഞാൻ ഓക്കേ ആണോയെന്ന് പോലും ആരും ചോദിച്ചിട്ടില്ല.. സ്വന്തം അപ്പനോ കൂട്ടുകാരോ എന്റെ കൂടെ ഉണ്ടായിരുന്നില്ല.. ആദ്യമായിട്ടാണ് ഒരാൾ എനിക്ക് വേണ്ടി ഇങ്ങനൊക്കെ... എന്നെ സന്തോഷിപ്പിക്കാൻ വേണ്ടി ഇത്രയും ചെയ്യുന്നത്..നിന്നോടെങ്ങനെ ആണ് നന്ദി പറയേണ്ടതെന്നും എനിക്കറിയില്ല... എങ്കിലും ഒരു കാര്യം പറയട്ടെ... അടുത്തൊരു ജന്മം എന്നൊക്കെ പറയുന്നത് നേരാണെങ്കിൽ ഞാൻ ഉറപ്പായും കർത്താവിനോട് പറയും... നിന്നെ എന്റെ കൂടപിറപ്പായി സൃഷ്ട്ടിക്കാൻ... അത്രയും സ്നേഹം തോന്നി പോകുന്നുണ്ട് നിന്നോട്..... "


റൂണിയുടെ ശബ്ദം ഇടറിയിരുന്നു...ഹൃദയത്തിൽ നിന്നും വന്നു പോയ വാക്കുകൾ ആണ്.. സന്തോഷം കൊണ്ട് എന്താണ് പറയേണ്ടതെന്ന് പോലും അറിയാത്ത ചില നിമിഷങ്ങൾ...!!


റൂണി അവന്റെ ഇരു കവിളിലും കൈകൾ വെച്ച് നെറ്റിയിൽ ചുണ്ടമർത്തി.. അവനോട് പറഞ്ഞത് പോൽ കർത്താവിനോട് പലയാവർത്തി മനമുരുകി ചോദിച്ചു പോയി....


അടുത്ത ജന്മം ഉണ്ടെങ്കിൽ ഇതുപോൽ സ്നേഹമുള്ളൊരു കൂടപ്പിറപ്പിനെ തരാതെ പോകരുതെന്ന്.....


ഇരുവരുടെയും കണ്ണുകൾ നിറഞ്ഞു.. എങ്കിലും ചുണ്ടിലെ ചിരി മാഞ്ഞിരുന്നില്ല... റൂണി വീണ്ടും അവനെ ഉള്ളിൽ തികട്ടി വന്ന സന്തോഷത്തോടെ ചേർത്ത് പിടിച്ചു....


കുറച്ചു അപ്പുറം മാറി നിന്ന് അവരെ കെട്ടിരുന്നവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു...ഇത്രയും നാളും കൂടെ നടന്നിട്ടും...തങ്ങൾ ഒരിക്കൽ പോലും തിരിച്ചറിയാതിരുന്നവന്റെ നോവ്... അവന്റെയുള്ളിലെ വേദന... ഇപ്പോൾ അവൻ അനുഭവിക്കുന്ന സന്തോഷം... എല്ലാം അവർ നേരിട്ട് കണ്ടറിയുകയായിരുന്നു......


" നമ്മൾ ഒരിക്കലും അവനെ മനസിലാക്കിയില്ല അല്ലെ ആദീ...ഇസ ചിന്തിച്ചത് പോലെ എന്ത് കൊണ്ടാണ് ചിന്തിക്കാതിരുന്നത്... അവന് മുന്നിൽ വല്ലാതെ ചെറുതായത് പോലെ....."


റൂണിയെയും ലൂക്കിനെയും തന്നെ നോട്ടമേയ്തു കൊണ്ടാണവൻ ആദിയോട് അത് ചോദിച്ചത്... തിരികെ മറുപടിയായി ഒന്ന് മൂളാൻ പോലും കഴിയാത്ത രീതിയിൽ അത്രയും സങ്കടം ആദിയെ പൊതിഞ്ഞിരുന്നു......


കരച്ചിൽ ചീളുകൾ അവന്റെ തൊണ്ടയിൽ തറഞ്ഞു നിന്നു... വല്ലാത്തൊരു ബുദ്ധിമുട്ടോടെ അവൻ തന്റെ പിൻ കഴുത്തിൽ തടവി നിന്നു.. ശിവയുടെ അവസ്ഥയും മറിച്ചായിരുന്നില്ല.....


തങ്ങൾക്ക് സംഭവിച്ചു പോയ വലിയൊരു പിഴവിനെ തന്നെ ആണ് അവർ മനസിലാക്കിയെടുത്തത്.. ലൂക്കിനെ പോലെ ബെല്ലയുടെ ഉള്ളിൽ നിന്നും റൂണിയെ കുറിച്ചുള്ള ഭയം തങ്ങളുടെ വാക്കുകളാൽ നിഷ്പ്രയാസം എടുത്ത് മാറ്റാൻ സാധിക്കുമായിരുന്നു.....


അന്ന് അതിനെ കുറിച്ച് ചിന്തിച്ചു പോകുന്നൊരു അവസ്ഥയിൽ ആയിരുന്നില്ല.. എങ്കിലും പിന്നീട് എങ്കിലും ശ്രമിച്ചു നോക്കാമായിരുന്നു.. അതൊന്നും തന്നെ ചെയ്തില്ല.. ചേർത്ത് പിടിക്കേണ്ടതിനു പകരം അവനെ തള്ളി മാറ്റി....


ഒരിക്കൽ പോലും അവന്റെ മനസ് കാണാൻ ശ്രമിച്ചില്ല.. റൂണി ആഗ്രഹിക്കുന്നത് പ്രണയം ആണെന്ന് തെറ്റിധരിച്ചു.. അതിനേക്കാൾ ഉപരി അവന്റെ ഹൃദയം തുടിക്കുന്നത് തങ്ങളുടെ സൗഹൃദത്തിനും സ്നേഹത്തിനും വേണ്ടിയാണെന്ന് മനസിലാക്കിയില്ല.....


തെറ്റ് തന്നെ ആണ്.. ഒരിക്കലും ചെയ്തു പോകാൻ പാടില്ലാത്തൊരു തെറ്റ്.. ചിന്നു അറിഞ്ഞാൽ.. എന്നെങ്കിലും സത്യം മനസിലാക്കിയാൽ അവൾ ഒരിക്കലും തങ്ങളോട് പൊറുക്കില്ല....

ഇരു ഹൃദയങ്ങളും ഒരുപോൽ മന്ത്രിച്ചു.. അത്പോൽ കാര്യം അറിയാതെ ലൂക്കിനോട് പറഞ്ഞു പോയ ഓരോ വാക്കുകളും ആദിയുടെ മനസിനെ വല്ലാതെ കുത്തി നോവിച്ചു കൊണ്ടിരുന്നു.....


പറഞ്ഞു പോയ വാക്കുകൾ ഒരിക്കലും തിരിച്ചെടുക്കാൻ കഴിയില്ല... അതിനേക്കാൾ ഉപരി അവന്റെ മുന്നിൽ പോയി നിൽക്കാൻ പോലും വല്ലാത്തൊരു ബുദ്ധിമുട്ട് തോന്നിപോയിരുന്നു ആദിയിൽ....


റൂണിക്ക് അരികിലേക്ക് പോകണമെന്നുണ്ടെങ്കിൽ കൂടിയും ഇരുവരും അവിടെ മാറി നിന്ന് കൊണ്ട് തന്നെ അവരെ നോക്കിയിരുന്നു.....

.
.
.

" നിങ്ങൾ എന്നെയും കൂടി കരയിക്കോ sir.. ഹോസ്പിറ്റലിൽ വെച്ചുള്ള മോങ്ങൽ കാണാൻ വയ്യാതെ ഇത്രേം ചെയ്തത്.. അപ്പോൾ പിന്നെയും മോങ്ങി കൊണ്ടിരിക്കുന്നു .. ഒന്ന് നിർത്തീട്ട് എഴുന്നേറ്റ് പോകുവോ.. ആ പെണ്ണിന്റെ ഗിഫ്റ്റ് പോലും വാങ്ങാതെ ആണ് നിങ്ങൾ ഇങ്ങോട്ട് കാവടി തുള്ളി വന്നത്.. പണ്ടത്തെ ബില്ലു ഒന്നുമല്ല.. തലയിലെ ഞെട്ടും ബോൾട്ടും എല്ലാം പോയി കിടക്കുന്നൊരു മുതൽ ആണ്.. ജീവൻ വേണമെങ്കിൽ പോയി ഗിഫ്റ്റ് വാങ്ങിക്ക്.. ഇല്ലെങ്കിൽ അതെന്തൊക്കെ കാണിച്ചു കൂട്ടുമെന്ന് പോലും പറയാൻ കഴിയില്ല..... "


തന്റെ മുന്നിലിരുന്നു കണ്ണുകൾ അമർത്തി തുടയ്ക്കുന്നവനെ കാണെ ലൂക്ക് ഒരു നെടുവീർപ്പോടെ തല കുടഞ്ഞു... അവന്റെ വാക്കുകൾ റൂണിയിലും നിയന്ത്രിച്ചു നിർത്താനാവാത്തൊരു ചിരി വിരിയിച്ചിരുന്നു.....


" ശരിക്കും അവൾക്കൊരുപാട് മാറ്റം വന്നു കാണുമല്ലേ.. ഇപ്പോഴും പഴയ പൊട്ടത്തരമൊക്കെ ഉണ്ടോ... കുറെ സംസാരിക്കുമോ....? "


ആവേശം നിറഞ്ഞൊരു ചോദ്യം.. ഏറെക്കുറെ എല്ലാം അറിയുമെങ്കിലും അവനിൽ നിന്നും വീണ്ടും പറഞ്ഞു കേൾക്കാനുള്ള ഒരു ആഗ്രഹം... റൂണിയുടെ മുഖത്തെ പെട്ടെന്നുള്ള കൗതുകം കണ്ടതും ലൂക്ക് താടയിൽ കൈ കൊടുത്തു ഇരുന്നു പോയി......

" അങ്ങോട്ട് ചെല്ല്... അപ്പോൾ അറിയാമല്ലോ... അതിൽ കൂടുതൽ ഞാൻ എന്ത് പറയാൻ ആണ്.. എല്ലാം കഴിഞ്ഞു പഴയത് പോലെ പേടിച്ചു ഓടുന്നത് തന്നെ ആയിരുന്നു നല്ലതെന്ന് പറഞ്ഞെങ്ങാനും എന്റെ അടുത്ത് വന്നാൽ ആണ്..... "

പാതി ഭീഷണിയെന്ന പോൽ ചിരിയോടെ ലൂക്ക് പറഞ്ഞതും റൂണി തന്റെ കണ്ണുകളെ അമർത്തി തുടച്ചു....


" ഞാൻ... ഞാൻ.. ഒന്ന് പോയി കണ്ടിട്ട് വരാം... നീ അകത്തേക്ക് പോരെ.... "


ആവേശത്തോടെ ചാടിയെഴുന്നേറ്റു കൊണ്ടവൻ കഫെയുടെ ഉള്ളിലേക്ക് ഓടിയിരുന്നു... ലൂക്ക് ഒരു ചിരിയോടെ റൂണിയെ തന്നെ നോക്കിയിരുന്നു....

വല്ലാത്തൊരു സന്തോഷം തോന്നിയിരുന്നു അവന്.. പേടിച്ചത് പോലെ ഒന്നും സംഭവിക്കാതിരുന്നതിൽ വലിയൊരു ആശ്വാസവും...


റെയ്ച്ചൻ ബെല്ലയെ കാണുന്ന നിമിഷങ്ങൾ.. അത് തനിക്കും കാണണമെന്നൊരു തോന്നൽ അവനിൽ ഉടലെടുത്തു... ആ സമയത്തെ റൂണിയുടെ സന്തോഷം നേരിൽ കാണണമെന്നും... അതേ ചിന്തയോടെ കഫെയുടെ ഉള്ളിലേക്ക് നീങ്ങിയതും.....


" ലൂക്കാ.... "

പിന്നിൽ നിന്നും കേട്ട ആദിയുടെ ശബ്ദത്തിൽ അവനൊരു സംശയത്തോടെ തിരിഞ്ഞു നോക്കി... തന്റെ പിന്നിലായി വന്നു നിൽക്കുന്ന ശിവയും ആദിയും.. അവരെ കണ്ടതും ലൂക്കിന്റെ മുഖത്തെ ചിരി മാഞ്ഞു......

ഇരുവരുടെയും മുഖത്ത് ചെറിയൊരു കുറ്റബോധം നിഴലിച്ചിരിക്കുന്നത് അവൻ കണ്ടിരുന്നു.. ലൂക്കിന് ഒന്നും തന്നെ തോന്നിയില്ല... ഈയൊരു ഭാവം അവന് പരിചിതമാണ്... കാര്യം അറിയാതെ എന്തിനും ചാടി കയറി വായിൽ തോന്നിയത് വിളിച്ചു പറഞ്ഞിട്ട് അവസാനം തെറ്റ് ആയിരുന്നെന്ന് ബോദ്യം വരുമ്പോൾ ഇങ്ങനെ നിൽക്കുന്നത് ആദിയുടെ സ്ഥിരം പരിപാടിയാണ്....


നേരിട്ട് അനുഭവം ഇല്ലെങ്കിലും ശിവയുടെ സ്വഭാവവും ഏകദേശം അത്പോലെ തന്നെ ആണെന്ന് അവനറിയാം.. തനിക്ക് മുന്നിൽ നിൽക്കുന്ന രണ്ട് പേരെയും അവനൊന്നു കൂർപ്പിച്ചു നോക്കി....


അവരുടെ അവസ്ഥ മനസിലാക്കാവുന്നതേയുള്ളു.. പെട്ടെന്നൊരു സാഹചര്യത്തിൽ ചിന്നുവിനെ അവിടെ കാണുമ്പോൾ ആരായാലും പ്രതികരിച്ചു പോകും.. പ്രത്യേകിച്ചും അവളുടെ കാര്യത്തിൽ ഇത്രയും ശ്രദ്ധയുള്ള സഹോദരങ്ങൾ ആവുമ്പോൾ.. അവൾക്ക് വേണ്ടി അവർ അനുഭവിച്ച വേദനയും ചെയ്ത കാര്യങ്ങൾ ഒന്നും ചെറുതല്ല... സ്വന്തം ജീവൻ പോലും പണയം വെച്ചിറങ്ങിയവർ ആണ്..... പക്ഷെ.............


തന്നോട് പറഞ്ഞ വാക്കുകൾ...!!


അവന്റെ കണ്ണുകൾ ആദിയിൽ തന്നെ ആയിരുന്നു... രാവിലെ മിഖായേലിനെ കാണണമെന്ന് വെറുതെ ഒന്നു ആഗ്രഹിച്ചു പോയപ്പോഴും ആൾ ഇത്രയും വേഗം തനിക്ക് മുന്നിൽ പ്രത്യക്ഷപെടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല....


ഉയിർ പോയെന്ന് ഓർത്തു പോയത്..ആ മാതിരി നോട്ടവും ഭാവവും ആയിരുന്നില്ലേ....?


" അവന്റെ അമ്മൂമ്മേടെ ഒരു ഭീഷണി.... "


ആദിയെ നോക്കി ദേഷ്യത്തോടെ പിറുപിറുത്തു കൊണ്ടവൻ മുന്നോട്ട് നീങ്ങിയതും ആദി അവന്റെ വീൽ ചെയറിനു മുന്നിൽ വട്ടം കയറി നിന്നിരുന്നു.... ലൂക്ക് അവനെയൊന്ന് തറപ്പിച്ചു നോക്കി....


"വഴിയിൽ നിന്ന് മാറിക്കെ.. എനിക്ക് അകത്തേക്ക് പോകണം...."


" ലൂക്കാ പ്ലീസ്..... "


ആദി ഒരു ദയനീയ ഭാവത്തോടെ അവനെ നോക്കിയതും ലൂക്ക് ഒന്നു തല കുടഞ്ഞു കൊണ്ട് അവന്റെ അടുത്ത് നിൽക്കുന്ന ശിവയെ നോക്കി... ആളുടെ മുഖത്തും അതേ വിഷമം തന്നെ...


അവന്റെ ഓർമയിൽ ആദ്യമായിട്ടാണ് ശിവ അവനോട് അത്രയും ദേഷ്യപ്പെട്ടൊരു അവസ്ഥയിൽ സംസാരിക്കുന്നത് തന്നെ.... രണ്ട് പേരെയും ഒന്ന് നോക്കി കൊണ്ട് അവനൊരു മുഷിച്ചിലോടെ നെറ്റി ചുളിച്ചു.....


" നിങ്ങൾക്ക് എന്താ പ്രശ്നം...? ഞാൻ പറഞ്ഞില്ലേ നമുക്ക് പിന്നെ സംസാരിക്കാമെന്ന്... ഇപ്പോൾ അകത്തേക്ക് വാ.. Birthday പാർട്ടി നടത്തുന്നത് എങ്ങനെ ആണെന്ന് ഞാൻ കാണിച്ചു തരം.. വല്യ കൂട്ടുകാർ അല്ലിയോ.. കുറച്ചു മുൻപ് വലിയ ഡയലോഗ് അടിച്ചല്ലോ എന്നോട്.. കൂട്ടുകാരന്റെ ഇത്രയും നാളത്തെ ജീവിതത്തെ പറ്റി... അതേ കൂട്ടുകാരന്റെ സന്തോഷം എങ്ങനെയാണെന്ന് വന്നു നോക്ക്.... "


അവനൊരു പുച്ഛത്തോടെ ഇരുവരെയും നോക്കി.. ശിവ ഒന്നും തന്നെ മിണ്ടിയില്ല.. അവനോട് അങ്ങനെ പറഞ്ഞു പോയതിലും റൂണിയെ മനസിലാക്കുന്നതിൽ തെറ്റ് പറ്റിയതിലുമുള്ള കുറ്റബോധം ആയിരുന്നു അവന്റെയുള്ളിൽ.....

ആദിയും ലൂക്കിനെ മുഖം ഉയർത്തി നോക്കിയതേയില്ല.. എന്നാൽ ലൂക്ക് തനിക്ക് മുന്നിൽ നിന്ന് പോവുകയാണെന്ന് തോന്നിയതും ആദി അവന് മുന്നിലേക്ക് ഇരുന്നു കൊണ്ട് ലൂക്കിന്റെ കൈകളിൽ മുറുകെ പിടിച്ചു......


" ലൂക്കാ പ്ലീസ്.. നീ ഞങ്ങളുടെ ഭാഗത്തു നിന്നൊന്ന് ചിന്തിച്ചു നോക്കെടാ... പെട്ടന്ന് ചിന്നുവിനെ കണ്ടപ്പോൾ അറിയാതെ പറ്റിപ്പോയി... നിനക്ക് എല്ലാം അറിയാവുന്നതല്ലേ.. അവളുടെ കാര്യങ്ങൾ എല്ലാം.. എന്നിട്ടും നീ അങ്ങനെ വിളിച്ചു വരുത്തിയപ്പോൾ.....


" നീ എന്ത് കരുതി....? "


ആദി പറഞ്ഞു നിർത്തിയതും ലൂക്കിന്റെ ചോദ്യം ഉയർന്നിരുന്നു... അവന്റെ മുഖത്തെ ഭാവവും ഗൗരവം നിറഞ്ഞ ചോദ്യവുമൊക്കെ കണ്ടതും ആദിയും ശിവയും ഒരുപോൽ മറുപടി ഒന്നുമില്ലാതെ നിന്ന് പോയി.....

" പറയ് ആദീ... പെട്ടന്ന് അവളെ കണ്ടപ്പോൾ നീ എന്ത് കരുതി... എല്ലാം അറിഞ്ഞു വെച്ചിട്ടും ഞാൻ മനഃപൂർവം അവളെ വേദനിപ്പിക്കുമെന്നോ... അതോ.. ഞാൻ നിങ്ങളുടെയൊന്നും വിഷമം മനസിലാക്കുന്നില്ലെന്നോ......? "

അവനൊരു ചോദ്യ ഭാവത്തോടെ ആദിയെ നോക്കി... പിന്നെ ശിവയെയും... ഇരുവർക്കും മറുപടി ഒന്നും തന്നെ ഇല്ല..അവനൊരു നെടുവീർപ്പോടെ ആദിയുടെ കൈകൾ തന്റെ കയ്യിൽ നിന്ന് എടുത്തു മാറ്റി.....

" ഇപ്പോൾ സംസാരിച്ചാൽ ഞാൻ വല്ലതും പറഞ്ഞു പോകും.. നമുക്ക് പിന്നെ സംസാരിക്കാം.. ആദ്യം പാർട്ടി കഴിയട്ടെ..... "


അവരെയൊന്ന് നോക്കി പറഞ്ഞു കൊണ്ട് മുന്നോട്ട് നീങ്ങിയതും ലൂക്കിന്റെ കയ്യിൽ വീണ്ടും ആദിയുടെ കൈകൾ മുറുകിയിരുന്നു... അവനൊരു മുഷിച്ചിലോടെ തിരിഞ്ഞു നോക്കി.....

" എന്താ ആദീ നിനക്ക്... പറഞ്ഞാൽ മനസ്സിലാവില്ലേ....
"

അവനോട് ദേഷ്യത്തോടെ തന്നെ ചോദിച്ചു കൊണ്ട് കയ്യിലെ പിടി അയക്കാൻ നോക്കിയെങ്കിലും ആദി അവനെ വിട്ടിരുന്നില്ല.....


" ഞാൻ പറയുന്നതൊന്നു കേൾക്ക് നീ... അറിയാതെ പറ്റി പോയതാണ് സോറി.... "


ദയനീയത നിറഞ്ഞൊരു മുഖവും വളരെ ശാന്തമായ സ്വരവും... നേരത്തെ തന്നെ ഭീഷണി പെടുത്തിയ ആളാണെന്നു കണ്ടാൽ പറയില്ല... ലൂക്ക് ഒരു ചിരിയോടെ അവനെ തിരിഞ്ഞു നോക്കി.....


" അറിയാതെ പറ്റിപോയതാണ് അല്ലെ....? "


" അതേ.. അപ്പോഴത്തെ സിറ്റുവേഷനിൽ ആരായാലും അങ്ങനെയല്ലേ ചിന്തിച്ചു പോകൂ.. പ്രത്യേകിച്ച് നിന്നെപ്പോലെ എല്ലാം നിസാരമായിട്ട് കാണുന്നൊരാൾ.... ഇതും ഒരു തമാശ പോലെ ആണ് കണ്ടതെന്ന് വിചാരിച്ചാൽ കുറ്റം പറയാൻ കഴിയോ...? അബദ്ധം ആണെന്ന് മനസിലായി.. സോറിയും പറഞ്ഞില്ലേ... അതിൽ കൂടുതൽ എന്ത് പറയാൻ ആണ്...... "


ആദിയോടാണ് ചോദിച്ചതെങ്കിലും അവനുള്ള മറുപടി കൊടുത്തത് ശിവയാണ്... വളരെ നിസ്സാരമെന്ന പോൽ ആദിയെ ന്യായീകരിച്ചു സംസാരിച്ചു നിൽക്കുന്നവൻ.. പറ്റി പോയത് തെറ്റാണെന്ന് സമ്മതിച്ചു തരാൻ വലിയ ബുദ്ധിമുട്ടുള്ളത് പോലൊരു ഭാവം.....


ലൂക്കിന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നു.. അതേ ചിരിയോടെ തന്നെ അവൻ ആദിയെ നോക്കി.. തനിക്ക് കിട്ടിയ മറുപടി പോൽ തന്നെ ആയിരുന്നു ലൂക്കിന്റെ പ്രതികരണവും......


ശിവയുടെ അഹങ്കാരത്തിനു അവനുള്ള മറുപടിയായി ലൂക്കിന്റെ കൈകൾ പതിഞ്ഞത് ആദിയുടെ ഇരു കവിളിലും ആണ്... ശിവ ഒരു നിമിഷം ഞെട്ടലോടെ തന്റെ കവിളിൽ കൈ വെച്ചു പോയി....

ആദിക്കാണ് അടി കിട്ടിയതെങ്കിലും ലൂക്കിന്റെ നോട്ടത്തിൽ അത് തനിക്കുള്ളതാണെന്ന് പറയാതെ തന്നെ അവൻ മനസിലാക്കിയെടുത്തിരുന്നു.....


" നിന്നെ ഞാൻ തല്ലാത്തത് എന്റെ മുന്നിൽ ഇങ്ങനെ തൊട്ടിക്കോൽ പോലെ നിന്ന് പോയത് കൊണ്ടാണ്..പിന്നെ നിനക്ക് ഇതല്ല ഇതിനപ്പുറം കിട്ടേണ്ട സമയം ആയിട്ടുണ്ട്.. അതികം വൈകാതെ തന്നെ കിട്ടേണ്ട ആളുടെ അടുത്ത് നിന്ന് തന്നെ കിട്ടിക്കോളും... "


ശിവയെ ഒന്നു തറപ്പിച് നോക്കി കൊണ്ടവൻ ആദിയുടെ നേരെ തിരിഞ്ഞു... കവിളിൽ കൈ വെച്ച് തന്നെ ദഹിപ്പിച് നോക്കിയിരിക്കുന്നവൻ..
അവൻ പറഞ്ഞതിന് എന്നെ എന്തിനാണെടാ തല്ലിയതെന്ന് ചോദിക്കുന്നത് പോലൊരു മുഖ ഭാവവും......

" രണ്ട് കിട്ടിയതിൽ ഒന്ന് അവന് സമയം പോലെ കൊടുത്തേക്ക്... മറ്റേത് നിനക്ക് ഞാൻ ഓങ്ങി വെച്ചിരുന്നത് ആണ്.. പാർട്ടി കഴിഞ്ഞു തരാമെന്ന് കരുതി ഇരുന്നതാണ്.. പക്ഷെ.. നീ ചോദിച്ചു നിൽക്കുമ്പോൾ തരാതെ ഇരിക്കുന്നതെങ്ങനെ.... നിനക്കൊരു വിചാരം ഉണ്ട്... നിനക്ക് മാത്രമേ ഇമോഷൻസ് ഉണ്ടാവൂ.. നിനക്ക് മാത്രമേ ഫാമിലി ഉള്ളു.. നീ മാത്രമേ അവരെ സ്നേഹിക്കൂ എന്നൊക്കെ...
എന്നെ ഒരല്പം എങ്കിലും വിശ്വാസം ഉണ്ടായിരുന്നെങ്കിൽ നീ എന്നോട് അങ്ങനെ സംസാരിക്കുമായിരുന്നോ... നിന്നോടുള്ള ഇഷ്ടം തോന്നുന്നതിനും മുന്നേ എന്റെ പെങ്ങളായി ഞാൻ കണ്ട് പോയതാണ് അവളെ... ഈ നിമിഷം വരെ അതിൽ നിന്നൊരു മാറ്റം ഉണ്ടായിട്ടില്ല... ഇനി ഉണ്ടാവുകയുമില്ല... അവൾക്ക് വേണ്ടിയാണ് നീ ഈ കണ്ടതൊക്കെ ചെയ്തു കൂട്ടിയതെന്ന് അറിഞ്ഞപ്പോൾ ഒന്നും ആലോചിക്കാതെ നിന്റെ അവസ്ഥ മനസിലാക്കി നിന്റെ കൂടെ നിന്നവൻ അല്ലെ ഞാൻ... ഞാൻ നിന്നെ മനസിലാക്കിയതിന്റെ പകുതി പോലും നീ എന്നെ മനസിലാക്കിയില്ല.. ഞാൻ നിന്നെ വിശ്വസിക്കുന്നതിന്റെ ഒരു അംശം പോലും നീയെന്നെ വിശ്വസിക്കുന്നില്ല.... അവൾക്ക് ദ്രോഹം വരുന്നൊരു കാര്യം ഞാൻ ചെയ്യുമെന്ന് നിനക്കെങ്ങനെ ചിന്തിക്കാൻ തോന്നി ആദീ.... "


അവനൊരു ദേഷ്യത്തോടെ ആദിയെ നോക്കി.....
ചോദ്യം ന്യായമുള്ളതാണ്... തന്നെ വിശ്വസിക്കാൻ അവൻ പറഞ്ഞ സമയമെങ്കിലും ഞാൻ മിണ്ടാതിരിക്കേണ്ടതായിരുന്നു.... ആദി അവന് മുന്നിൽ മറുപടി ഒന്നുമില്ലാതെ തന്നെ നിന്ന് പോയി......


തനിക്ക് മുന്നിൽ മിണ്ടാതെ നിൽക്കുന്നവനെ കാണെ അവന്റെ ദേഷ്യം ഇരട്ടിയായിരുന്നു.....


" അവന്റെ ഒടുക്കത്തെ ഒരു ഭീഷണി... ജീവിക്കാൻ സമ്മതിക്കില്ല പോലും.... നീയെന്നാടാ കോപ്പേ എന്നെ പറ്റി കരുതിയിരിക്കുന്നത്... നീ ഭീഷണിപ്പെടുത്തിയാൽ ഞാൻ പേടിച്ചു തുള്ളുമെന്നോ... അതിന് വേറെ ആളെ നോക്കണം.. ഈ ഇസയെ അതിനൊന്നും കിട്ടില്ല...
ഒരു കാര്യം ഞാൻ പറഞ്ഞേക്കാം... നീ മിഖായേൽ ആയിക്കോ... പക്ഷെ എന്റെ മുൻപിൽ വേണ്ട.. ന്യായം ഉള്ളത് കൊണ്ട് മാത്രം ആണ് നിന്നെ ഞാൻ വെറുതെ വിട്ടത്.. ഇല്ലെങ്കിൽ അന്ന് തിരിച്ചറിഞ്ഞ നേരം തന്നെ അങ്ങ് പരലോകത്തു എത്തിയേനെ നീ.... അതും ഞാൻ ക്ഷമിച്ചത് ബില്ലുവിനെ ഓർത്ത് മാത്രം ആണ്... അത് ഓർമ ഉണ്ടായാൽ കൊള്ളാം.... ഇനി എന്തെങ്കിലും കാര്യം പറഞ്ഞു എന്നെ ഭീഷണിപ്പെടുത്താൻ വന്നാൽ ആണ്... നീ അറിയാത്തൊരു ഇസയും കൂടിയുണ്ട്... ചത്തു പോയ നിന്റെ അപ്പൂപ്പനോട് ചോദിച്ചാൽ മതി.. അങ്ങേര് പറഞ്ഞു തരും.. ഞാൻ എങ്ങനെ ആയിരുന്നെന്ന്....... വെറുപ്പിച്ചു പണ്ടാരം അടക്കി കളയും ഞാൻ.... നീ താങ്ങൂല ചെള്ള് ചെക്കാ...... "


തന്റെ മടിയിൽ ഇരിക്കുന്ന ആദിയുടെ കൈകളെ അവനൊരു പുച്ഛത്തോടെ തട്ടി കളഞ്ഞു...തനിക്ക് മുന്നിൽ നിൽക്കുന്ന രണ്ട് പേരെയും ഒന്നു തറപ്പിച്ചു നോക്കി കൊണ്ടവൻ മുന്നോട്ട് നീങ്ങി......


ശിവയും ആദിയും ലൂക്കിന്റെ ഭീഷണിയിൽ അന്ധം വിട്ടു നിന്ന് പോയിരുന്നു..ഇവിടിപ്പോൾ എന്തൊക്കെയാണ് സംഭവിച്ചു പോയതെന്നൊരു ചിന്തയായിരുന്നു ആദിയിലെങ്കിൽ മിഖായേൽ വെറും മിക്കു ആയി പോയത് കൺ മുന്നിൽ കണ്ടറിയുകയായിരുന്നു ശിവ ...

ഇരുവരും അമ്പരപ്പോടെ കഫെയുടെ ഉള്ളിലേക്ക് കയറുന്നവനെ നോക്കിയിരുന്നു.....


" എന്റെ പൊന്നോ...രണ്ടിനും ബോധം ഇല്ലാതിരുന്നത് നന്നായി....ഭാഗ്യത്തിന് രക്ഷപെട്ടു..."

കഫെയുടെ ഉള്ളിൽ കയറിയതും അവനൊരു ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു....സൈഡിലേക്ക് നീങ്ങി കൊണ്ടവൻ പതിയെ വെളിയിലേക്ക് എത്തി നോക്കി.......


കിളി പോയത് പോൽ നിൽക്കുന്ന ആദിയും ശിവയും.. ശിവയുടെ ഒരു കൈ അപ്പോഴും കവിളിനെ പൊതിഞ്ഞു പിടിച്ചിട്ടുണ്ട്... ഒരു നിമിഷം ആ കാഴ്ച കണ്ട് അവന് ചിരി വന്നു പോയിരുന്നു... ഒപ്പം തനിക്ക് അംഗ ഭംഗങ്ങൾ ഒന്നും വരാതിരുന്നതിൽ ചെറിയൊരു ആശ്വാസവും....

വലിയ കാര്യത്തിൽ വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞെങ്കിലും കുറച്ചു മുന്നേ കണ്ട ആദിയുടെ മുഖഭാവം... അതോർക്കുമ്പോൾ അവന്റെ ഉള്ളിൽ ഇപ്പോഴും ഒരു വിറയൽ ബാക്കിയാണ്... അത്പോലെ ആയിരുന്നു ആദിയുടെ നോട്ടവും അവനിൽ നിന്നുതിർന്ന വാക്കുകളും......


പിന്നെ എത്ര വലിയ മിഖായേൽ ആണെങ്കിലും ആളെ പിടിച്ചു നിർത്താൻ തന്റെ കയ്യിലും ആയുധം ഉണ്ടല്ലോ... സ്വന്തം നാവ്..!!
അഭി പറഞ്ഞത് പോലെ അതില്ലായിരുന്നെങ്കിൽ ഇന്ന് രണ്ടെണ്ണവും കൂടി എന്നെ വലിച്ചു കീറിയേനെ... ഇനിയിപ്പോൾ കുറച്ചു ഗമയൊക്കെയാവം... രണ്ടും കുറച്ചു പിറകെ നടക്കട്ടെ......


" എന്റെ കർത്താവെ മിന്നിച്ചേക്കണേ.... "


ആദിയെയും ശിവയെയും ഒന്നു നോക്കി കർത്താവിനോട് പ്രാർത്ഥിച്ചു കൊണ്ട് മുന്നോട്ട് തിരിഞ്ഞതും തനിക്ക് മുന്നിലെ കാഴ്ച്ചയിൽ അവന്റെ കണ്ണുകൾ വിടർന്നു..... ചുണ്ടിലൊരു പുഞ്ചിരി വിടർന്നു......


ബെല്ലയുമായി സംസാരിച്ചു നിൽക്കുന്ന റൂണി... അവൾ കരുതിയ സമ്മാന പൊതി അവന്റെ കൈകളിൽ പിടിച്ചിട്ടുണ്ട്...രണ്ടാളും വലിയ സംസാരത്തിൽ ആണ്... ഇരുവരുടെയും മുഖത്ത് ചിരിയുണ്ട്... ബെല്ല റൂണിയുടെ കൈകളിൽ മുറുകെ പിടിച്ചിട്ടുമുണ്ട്...

തങ്ങളോടൊക്കെ സംസാരിക്കുന്നത് പോലെ വളരെ ഫ്രീ  ആയി ഒരു ടെൻഷനും ഇല്ലാതെ ചിരിയോടെ സംസാരിച്ചു നിൽക്കുന്നവൾ... ചുറ്റുമുള്ളവരെയൊന്നും ശ്രദ്ധിക്കുന്നത് പോലുമില്ല.. അവരുടേതായ ലോകത്ത് ഒതുങ്ങി പോയത് പോലെ.......

കാണാൻ ഏറെ ആഗ്രഹിച്ചിരുന്ന കാഴ്ച ആണ്... സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞപ്പോഴും അതിനെ വാശിയോടെ വേഗത്തിൽ തുടച്ചു കളഞ്ഞു കൊണ്ട് ഏറെ ഇഷ്ടത്തോടെ അവൻ അവരെ നോക്കി നിന്നു......


ലൂക്കിന് പിന്നാലെ തന്നെ കയറി വന്ന ആദിയും ശിവയും ഇതേ കാഴ്ച കണ്ടിരുന്നു..ലൂക്ക് പറഞ്ഞത് പോലെ........റൂണിയുടെ മുഖത്തെ സന്തോഷം അത് തന്നെ ആയിരുന്നു അവർ ഇരുവരും നോക്കി നിന്നത്.....

നാളുകൾ ഇതുവരെ ആയിട്ടും തങ്ങൾ തിരിച്ചറിയാതെ പോയത്.. അവനിൽ നിന്ന് തട്ടി കളഞ്ഞ അതേ സന്തോഷം... അത് തിരിച്ചു കിട്ടിയതും അവന്റെ മുഖത്തുണ്ടായ തിളക്കം... വർഷങ്ങൾക്ക് മുൻപ് മാഞ്ഞു പോയ അവരുടെ കൂട്ടുകാരനെ നേരിൽ കണ്ടൊരു കൗതുകം ആയിരുന്നു ഇരുവരിലും.....


" അവിടെ തന്നെ നിൽക്കാതെ വാ... കേക്ക് മുറിക്കാം.. ഇനിയും ഒരുപാട് പണിയുണ്ട്.... "


വായും പൊളിച്ചു റൂണിയെ തന്നെ നോക്കി നിൽക്കുന്നവരെ ഒന്നു നോക്കി കൊണ്ട് ലൂക്ക് മുന്നോട്ട് നീങ്ങി... പിന്നാലെ ആദിയും ശിവയും.... അവരെ കണ്ടതും ബെല്ല റൂണിയെ വിട്ടു ശിവയുടെ കയ്യിൽ തൂങ്ങിയിരുന്നു.........

റൂണി ഒരു ചിരിയോടെ തന്നെ അവളെ നോക്കി നിന്നു... അപ്പോഴേക്കും രുദ്രനും ബാക്കിയുള്ള ഫ്രണ്ട്സും കേക്കും സാധനങ്ങളുമായി കഫെയുടെ ഉള്ളിൽ നിന്നും ഇറങ്ങി വന്നിരുന്നു...


കഫെയുടെ വെളിയിൽ തന്നെ എല്ലാം സെറ്റ് ചെയ്തിരുന്നു... അവിടെ ഉണ്ടായിരുന്ന ആളുകൾ എല്ലാം അവരുടെ ആഘോഷത്തിൽ പങ്ക് ചേരാനയി ഒത്തു കൂടി... റൂണി സന്തോഷത്തോടെ എല്ലാവരെയും നോക്കി നിന്നു.....


വർഷങ്ങൾക്ക് മുൻപ് അവന്റെ ജീവിതത്തിൽ നിന്ന് പടിയിറങ്ങി പോയ സന്തോഷം ഇന്ന് വീണ്ടും അവന് മുന്നിലേക്ക് തിരിച്ചെത്തിയിരിക്കുന്നു.... അതിന് കാരണക്കാരൻ ആയവനെ അവനൊരു നന്ദിയോടെ നോക്കി....

എന്നാൽ റൂണിയുടെ നോട്ടമൊന്നും അറിയാതെ കയ്യിലുള്ള ഫോണിൽ കാര്യമായി എന്തോ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു അവൻ...


" കേക്ക് കട്ട്‌ ചെയ്തോ... "

തന്റെ വാച്ചിൽ സമയം നോക്കി കൊണ്ട് രുദ്രൻ കയ്യിലിരുന്ന knife റൂണിക്ക് നേരെ നീട്ടിയതും....


" അയ്യോ... കട്ട്‌ ചെയ്യല്ലേ.. മൂന്ന് പേര് കൂടി വരാനുണ്ട്... "


ഫോണിൽ നിന്ന് മുഖം ഉയർത്തി ഉച്ചത്തിൽ വിളിച്ചു പറയുന്നവനെ എല്ലാവരും ഒരു സംശയത്തോടെ നോക്കി...


" ഇനിയും ആള് വരാനുണ്ടോ.. അതാരാ...? "


എല്ലാവരും പരസ്പരം ചോദിച്ചു കൊണ്ട് ലൂക്കിനെ നോക്കിയെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ ഫോണിൽ ആർക്കോ കാൾ ചെയ്തു കൊണ്ട് നിൽക്കുകയായിരുന്നു അവൻ...


" ഹലോ... നിങ്ങൾ എവിടെയാണ്.... "

............

" ഓഹ്... ആഹ്ഹ്.. അവിടെ തന്നെ... വേഗം അകത്തേക്ക് കയറി വാ.. ഞങ്ങൾ വെളിയിൽ തന്നെ ഉണ്ട്... വേഗം വാ.. സമയം പോയി.... "

............

." ഓക്കേ.. ഓക്കേ.... "

ദൃതിയിൽ ഫോൺ കട്ട്‌ ചെയ്തു കൊണ്ട് അവൻ ചുറ്റിനും നിൽക്കുന്നവരെ നോക്കി... എല്ലാവരുടെ കണ്ണുകളും ലൂക്കിൽ തന്നെ ആണ്....


" ഒരു minute അവർ ഇപ്പോൾ വരും... വെളിയിൽ ഉണ്ട്.... "


എല്ലാവരോടും ഒരു ചിരിയോടെ പറഞ്ഞു കൊണ്ടവൻ വെളിയിലേക്ക് നോക്കി.. ആരെയോ കാത്തിരിക്കുന്നതെന്ന പോൽ ആകാംഷയും ആവേശവും കൗതുകവും അവനിൽ നിറഞ്ഞിരുന്നു.... പതിയെ ബാക്കിയുള്ളവരിലേക്കും അത് പടർന്നു... എല്ലാവരും കാഫെയുടെ വെളിയിലേക്ക് തന്നെ നോട്ടമെയ്തു കൊണ്ട് നിന്നു.....


റൂണി ഒരു സംശയത്തോടെ അവനെ നോക്കി.....


അകത്തേക്ക് കയറുമ്പോഴും തനിക്കുള്ള സർപ്രൈസ് ഗിഫ്റ്റിന്റെ കാര്യം അവൻ പറഞ്ഞിരുന്നു... തനിക്കുള്ള ഏറ്റവും വലിയ സമ്മാനം ബില്ലു ആണ്.. അതിൽപരം മറ്റെന്ത് സർപ്രൈസ് ആണ് ഇനി ബാക്കിയുള്ളത്....


സ്വയം ഒന്ന് ആലോചിച്ചു നിന്നതും....


" കൂയ്... ആൽബിച്ചാ...ഇവിടെ തന്നെ.... "


ലൂക്കിന്റെ ഉച്ചത്തിലുള്ള ശബ്ദം കാതിൽ പതിഞ്ഞതും റൂണി കാഫെയുടെ വെളിയിലേക്കുള്ള വഴിയിലേക്ക് നോക്കി.......


അതിലൂടെ ഉള്ളിലേക്ക് കടന്നു വരുന്നവർ...!!
റൂണിയുടെ കണ്ണുകൾ അത്ഭുതത്താൽ വിടർന്നു.. അതേ ഭാവം തന്നെ ആയിരുന്നു ആദിയിലും ശിവയിലും......


റൂണിയുടെ കോളേജ് കാലത്തെ ഇണ പിരിയാത്ത ചങ്ങാതിമാരായി കൂടെ നടന്നിരുന്നവർ...


" ആൽബി...!!..,വിഷ്‌ണു...!!,ഹാരിസ്...!!


Black souls...!!

മൂവരുടെയും ചുണ്ടുകൾ ഒരുപോൽ മന്ത്രിച്ചു.....


(തുടരും....)


...........................................................................................

എന്നത്തേയും പോലെ വലിയ പാർട്ട്‌ അല്ല...

ഞാൻ ഉദ്ദേശിച്ച എൻഡിങ്ങും ഇതായിരുന്നില്ല... But..
ഫോൺ ശരിയല്ല... അത്കൊണ്ട് ഇവിടെ നിർത്തുന്നു...

വായിച്ചു അഭിപ്രായം പറയുക...

BFR നാളെ തരാം....

🎁WITH🎁 LOVE🎁 AMMU 🎁......

.

واصل القراءة

ستعجبك أيضاً

8.7K 1.5K 16
Here we are with a historical fanfiction its about 3 countries daegu, ilsan and Busan the countries are in the fear of a disease that swept over half...
3.7K 657 15
City യിൽ ജനിച്ചു വളർന്ന അഹങ്കാരം പിടിച്ച ഹർഷനും. നാട്ടിൻപ്പുറത് ജനിച്ചു വളർന്ന് അവിടത്തെ Lady rowdy എന്ന് അറിയപ്പെടുന്ന ചാരുവും . ഇത് ഇവരുടെ കഥയാണ്
15.6K 1.7K 76
ശ്വാസമടക്കിപ്പിടിച്ച് ഞങ്ങൾ ആ ചെറിയ മുറിയിൽ ചേർന്നിരുന്നു. പുറത്തുള്ള കാലൊച്ചകൾ ഞങ്ങളൊളിച്ചിരിക്കുന്ന മുറിയുടെ അടുത്തേക്കുവരുന്ന പോലെ തോന്നിയതും ഇസയു...
8.6K 1.2K 42
A true love story....