I CAN'T LOVE HIM... ????

By taekookiehyung786

52.2K 5.1K 20.3K

ICLH ന്റെ ബാക്കി ഭാഗങ്ങൾ ആണ്... സ്റ്റോറി കന്റിണ്‌െ ചെയ്തു പോസ്റ്റ്‌ ചെയ്യാൻ കഴിയുന്നില്ല.. എന്തോ ERROR സംഭവിച... More

I CAN'T LOVE HIM...120
I CAN'T LOVE HIM...121💞
I CAN'T LOVE HIM..122 💘🔞
I CAN'T LOVE HIM..123🫶
I CAN'T LOVE HIM..124 🐕
I CAN'T LOVE HIM..125👩‍🦼
I CAN'T LOVE HIM...126
kATHI🤍 BAMIE
I CAN'T LOVE HIM...128
new bam
I CAN'T LOVE HIM...129 🎁
I CAN'T LOVE HIM....130
I CAN'T LOVE HIM...131
I CAN'T LOVE HIM...132💍💍
CLADDANGH RING 💍
I CAN'T LOVE HIM...132👶
I CAN'T LOVE HIM...133💓
I CAN'T LOVE HIM...134
I CAN'T LOVE HIM...135
I CAN'T LOVE HIM...136
I CAN'T LOVE HIM...137 ⚔️
????︎????︎????︎????︎????︎????︎????︎????︎????︎ ????︎????︎????︎????︎????︎????︎ 2
ANTI HEROS????????????
I CAN'T LOVE HIM...138
I CAN'T LOVE HIM...139
I CAN'T LOVE HIM...140 ⚔️
I CAN'T LOVE HIM..141
I CAN'T LOVE HIM..142
I CAN'T LOVE HIM...143
I CAN'T LOVE HIM...144
I CAN'T LOVE HIM....145
I CAN'T LOVE HIM...146
I CAN'T LOVE HIM...147
I CAN'T LOVE HIM...148
I CAN'T LOVE HIM...149
I CAN'T LOVE HIM...150
I CAN'T LOVE HIM...151 ✨
I CAN'T LOVE HIM...152
I CAN'T LOVE HIM...153
I CAN'T LOVE HIM...154
I CAN'T LOVE HIM...155
I CAN'T LOVE HIM...156
I CAN'T LOVE HIM..157
I CAN'T LOVE HIM...158
I CAN'T LOVE HIM...159
I CAN'T LOVE HIM..160
I CAN'T LOVE HIM...161
I CAN'T LOVE HIM.. 162
𝙸 𝙲𝙰𝙽'𝚃 𝙻𝙾𝚅𝙴 𝙷𝙸𝙼.. 163

I CAN'T LOVE HIM...127

970 107 294
By taekookiehyung786


DGP പ്രതാപ് വർമ്മയുടെ ഓഫീസ്... aDGP ദേവാനന്ദയും കമീഷണർ അലോക് പ്രസാദുമടങ്ങുന്ന സംഘത്തിന് മുന്നിൽ നിൽക്കുന്ന ഹീര കമ്പനിയെ ആസ്പദമാക്കി നടന്ന മിസ്സിംഗ്‌ കേസ് ഇൻവെസ്റ്റിഗഷൻ ടീം ഓഫീസർസ് ആയ ശിവയും അശോകും....

ഓഫീസ് റൂമിൽ സെറ്റ് ചെയ്ത ന്യൂസിലൂടെ റൂമിനുള്ളിൽ മുഴങ്ങി കേട്ട് കൊണ്ടിരിക്കുന്ന കാര്യങ്ങൾ...!!
മാത്യുവിന്റെ ആരോഗ്യ നിലയെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകൾ..!!പോലീസിന്റെ മർദ്ദനം എന്നുള്ള പുതിയ ആരോപണങ്ങൾ...

എല്ലാത്തിനുമുപരി ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്യുന്ന ശിവ...!! തനിക്ക് മുന്നിൽ തടസമായി നിന്നിരുന്ന ആളെ പിടിച്ചു തള്ളി മാറ്റുന്നതും അതേ ആളോട് തന്നെ കൈ ചൂണ്ടി ദേഷ്യത്തോടെ സംസാരിക്കുന്നതുമൊക്കെ ന്യൂസിൽ ആവർത്തിച്ചു കാണിച്ചു കൊണ്ടിരുന്നു....

അസിസ്റ്റന്റ് കമീഷണർ ശിവ പ്രസാദിന്റെ മോശം പെരുമാറ്റത്തെ കുറിച്ചുള്ള വാർത്തകൾ തെളിവ് സഹിതം എല്ലാ ന്യൂസ്‌ ചാനലുകളിലൂടെയും വൻ ചർച്ചാ വിഷയമായി പുറത്തു വന്നു കൊണ്ടിരുന്നു... ഒരുനാൾ വാനോളം പുകഴ്ത്തിയവർ തന്നെ അവനെ ഇകഴ്ത്തി സംസാരിച്ചു കൊണ്ടിരിക്കുന്നു......

എല്ലാവരുടെയും ശ്രദ്ധ ന്യൂസ്‌ ചാനലിൽ തന്നെ ആയിരുന്നു... ഇനിയും കൂടുതൽ കെട്ടിരിക്കുന്നതിൽ അർത്ഥമില്ലെന്ന് തോന്നിയതും ടീവി ഓഫ്‌ ചെയ്തു കൊണ്ട് അയാൾ ശിവയ്ക്ക് നേരെ തിരിഞ്ഞു.....

" Whats happening there...? തന്റെ ഭാഗത്ത്‌ നിന്ന് ഇത്തരമൊരു bad ആറ്റിട്യൂട് ഞാൻ തീരെ expect ചെയ്തിരുന്നില്ല ശിവാ....you are very responsible investigation officer..Then....
why did you behave like this?...Is there anything to say....?
What is your explanation....? "

അയാളൊരു ചോദ്യ ഭാവത്തോടെ തനിക്ക് മുന്നിൽ നിൽക്കുന്നവനെ നോക്കി...അലോകും അവനെയൊന്ന് നോക്കി... വല്ലാത്തൊരു കുരുക്കിൽ ആണ് ശിവ ചെന്നു ചാടി കൊടുത്തിരിക്കുന്നത്... തന്നിലും കൂടുതൽ കാര്യങ്ങൾ ചിന്തിച്ചു ചെയ്യുന്നവനിൽ  പിഴവ് വന്നു പോയതെങ്ങനെ എന്നായിരുന്നു അവന്റെ മനസിൽ.....

ശിവ തെറ്റ് ചെയ്യില്ലെന്ന് അറിയാം... ദേഷ്യത്തിന്റെ പുറത്തു പറ്റി പോയതാവാം... But... തനിക്ക് ഒരു രീതിയിലും അവനെ സപ്പോർട് ചെയ്യാൻ കഴിയില്ല... ബന്ധമോ.. സ്വന്തമോ.. ഒന്നും ഒരു രീതിയിലും ഇവിടെ കടന്നു വരികയുമില്ല......

അവനൊരു നെടുവീർപ്പോടെ തല കുടഞ്ഞു ഇരുന്ന നേരം തന്നെ ശിവയുടെ ശബ്ദം അവിടെ മുഴങ്ങിയിരുന്നു....

" സർ.. മീഡിയയിൽ പറഞ്ഞത് പോലെയൊന്നുമല്ല കാര്യങ്ങൾ.. മാത്യുവിനെ ഉപദ്രവിക്കുകയോ.. ബുദ്ധിമുട്ടിക്കുകയോ ചെയ്തിട്ടില്ല.. ആവശ്യമുള്ള കാര്യങ്ങൾ ചോദിച്ചു അറിയുക മാത്രമേ ഉണ്ടായിട്ടുള്ളൂ....അല്ലാതെ അയാളെ ഞങ്ങൾ ആരും..... "

" what are you trying to prove....? "

അവനെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ ഉയർന്ന DGP പ്രതാപ് വർമ്മയുടെ ശബ്ദം... ശിവ ഒരു നിശ്വാസത്തോടെ അയാളെ നോക്കി നിന്നു....

" ആരും ഉപദ്രവിച്ചില്ലെങ്കിൽ അയാളുടെ ദേഹത്തെ മുറിവുകൾ.. ഡോക്ടർസ് പറയുന്ന ചതവുകൾ.. അതൊക്കെ എങ്ങനെ മാത്യുവിന്റെ ശരീരത്തിൽ വന്നു... ഇനി അതെല്ലാം മാത്യു സ്വയം ഉണ്ടാക്കിയതാണെന്ന് പറയുമോ...?
come on ശിവാ.. താൻ ആരെയാണ് മറയ്ക്കാൻ നോക്കുന്നത്...? തന്റെ ടീം അയാളെ ടോർച്ചർ ചെയ്തിരുന്നതിനു ജയിൽ ഉദ്യോഗസ്ഥർ സാക്ഷികൾ ആണ്... അതും കളവു ആണെന്നാണോ താൻ പറയുന്നത്....... "

അയാളുടെ ശബ്ദം ഉയർന്നിരുന്നു.. ശിവ ഒന്നും തന്നെ മിണ്ടിയില്ല.. തനിക്കെതിരെ ജയിലിൽ ഉള്ളവർ തന്നെ സാക്ഷി പറഞ്ഞെങ്കിൽ ഇതെല്ലാം മാത്യുവിന്റെ പ്ലാൻ ആണെന്ന് ഊഹിക്കാവുന്നതേയുള്ളു... But... ഇപ്പോൾ പറഞ്ഞാലും തന്റെ വാക്കുകൾ കേൾക്കാൻ ആരും തയ്യാറാവില്ലെന്ന് അവനുറപ്പായിരുന്നു....

തെളിവുകൾ പോലും തനിക്ക് എതിരാണ്.. മീഡിയക്കാരനോട് മോശമായി പെരുമാറാൻ തോന്നിയ സമയത്തെ സ്വയം പഴിച്ചു കൊണ്ടവൻ ഒന്നും മിണ്ടാതെ നിന്നു.....

" It's really bad... പബ്ലിക് അറിഞ്ഞു വലിയൊരു ഇഷ്യൂ ആയിരിക്കുകയാണ്... എനിക്കിതിൽ ആക്ഷൻ എടുത്തേ പറ്റൂ ശിവാ..Both of you have been removed from the investigation team for the time being.. and both have been temporarily suspended....!!"

തന്റെ മുന്നിൽ സീൽ ചെയ്തു വെച്ചിരുന്ന സപെൻഷൻ ഓർഡർ ലെറ്റർ അവർക്ക് മുന്നിലേക്ക് നീക്കി വെച്ച് കൊണ്ടാണ് പ്രതാപ് ഇരുവരെയും നോക്കിയത്.......

അശോകിന്റെ തല കുനിഞ്ഞു പോയിരുന്നു.. അയാളുടെ മുഖത്ത് വിഷമം നിഴലിച്ചു നിന്നു.. ശിവയിൽ യാതൊരു ഭാവ മാറ്റവും ഉണ്ടായിരുന്നില്ല.. ചെയ്യാത്തൊരു തെറ്റിന്റെ പേരിൽ തല കുനിക്കാനോ..
വിഷമിച്ചു നിൽക്കാനോ... അവന് മനസുണ്ടായിരുന്നില്ല..... ധൈര്യത്തോടെ തലയുയർത്തി പിടിച്ചു തന്നെ അവൻ നിന്നു.....

ദേഷ്യം...!! വാശി...!! ഈ രണ്ട് വികാരങ്ങൾ മാത്രം ആയിരുന്നു അവനിൽ നിറഞ്ഞു നിന്നത്.....

" പുതിയ ഇൻവെസ്റ്റിഗഷൻ ടീം ഉടനെ ചാർജ് എടുക്കും.. ഇതുവരെയുണ്ടായിരുന്ന കേസ് ഫയലുകൾ അവരെ ഏൽപ്പിക്കണം.. കേസിനെ കുറിച്ച് വിശദമായി പറഞ്ഞു കൊടുക്കണം... And you may go.... "

" ഓക്കേ... സർ.... "

അവസാനമായി പ്രതാപ്പിന്റെ ഓർഡർ കാതിൽ പതിഞ്ഞതും തലയിലെ തൊപ്പി എടുത്തു മാറ്റി സസ്പെൻഷൻ ലെറ്ററും കയ്യിൽ എടുത്തു കൊണ്ടവൻ വെളിയിലേക്ക് ഇറങ്ങി.....

അലോക് അവർക്കൊപ്പം പുതിയ ടീമിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപെട്ട ചർച്ചയിൽ ആയിരുന്നു... അത്കൊണ്ട് തന്നെ ശിവയ്‌ക്കൊപ്പം പോകാൻ അവന് കഴിഞ്ഞിരുന്നില്ല.....

" ടോ.. ഇത് just ഒരു സസ്പെൻഷൻ അല്ലെ... താൻ ഇങ്ങനെ ഡൌൺ ആകാതെ... കുറച്ചു ദിവസം എൻജോയ് ചെയ്... ഫ്രീ ആയി റിലാക്സ് ചെയ്യാൻ കിട്ടിയൊരു ചാൻസ് ആയി കണ്ടാൽ മതി....ഇപ്പോഴുള്ള പ്രശ്നമൊക്കെ വേഗം കടന്നു പോകും... അത് കഴിഞ്ഞാൽ തിരികെ സർവീസിൽ കയറാം......
Cool man..... "

ഫോണിലൂടെയായി കേട്ട ആദിയുടെ ശബ്ദം... നെറ്റിയൊരു ശ്വാസം വലിച്ചെടുത്തു കൊണ്ടവൻ കണ്ണുകൾ അടച്ചു തുറന്നു....

" ഓക്കേ... ഞാൻ വിളിക്കാം അദ്രി... വീട്ടിൽ പോയൊന്നു കിടന്നു ഉറങ്ങണം..... "

" ഓക്കേ.... "

ആദിയുടെ മറുപടി കിട്ടിയതും അവൻ കാൾ കട്ട്‌ ചെയ്തു കൊണ്ടവൻ ഫോൺ പോക്കറ്റിൽ തിരുകി.. അദ്രിയും Ray യും വിവാഹത്തിന്റെ കാര്യം സംസാരിക്കാനായി അച്ഛന്റെ അടുത്താണ്... ഓഫീസിൽ നിന്നിറങ്ങി അവൻ ആദ്യം വിളിക്കുന്നതും ആദിയെ തന്നെ ആണ്....

തീർത്തും തന്നെ സമാധാനിപ്പിക്കുന്നത് പോലെയാണവൻ സംസാരിച്ചത്..അത്കൊണ്ട് തന്നെ ആവണം.. ആ വാക്കുകൾ കേട്ടതും ചെറിയൊരു ആശ്വാസം തോന്നിയത്....

അദ്രി തന്നോട് പറഞ്ഞ അതേ വാക്കുകൾ വിഷമത്തോടെ നിൽക്കുന്ന അശോകിനോട് പറഞ്ഞു അയാളെയും സമാധാനിപ്പിച്ചു കൊണ്ടവൻ വെളിയിലേക്ക് നടന്നു.....

വീട്ടിലേക്ക് പോകാനായി ക്യാബ് ബുക്ക്‌ ചെയ്തിട്ടുണ്ട്.. ഫോൺ കയ്യിൽ എടുത്തു അതിന്റെ ഡീറ്റെയിൽസ് നോക്കി കൊണ്ട് മുന്നോട്ട് നടന്നതും അവന്റെ ഫോൺ റിങ് ചെയ്തിരുന്നു......

Abhi calling......

സ്ക്രീനിലായി തെളിഞ്ഞ പേര് കണ്ടതും അവന്റെ നെറ്റിയൊന്ന് ചുളിഞ്ഞു... വിളിക്കണമെന്നും സംസാരിക്കണമെന്നും ആഗ്രഹം ഉണ്ടായിരുന്നു.. But... ഇപ്പോൾ അതിന് പറ്റിയൊരു മാനസിക അവസ്ഥയിൽ അല്ല.... ഈ ദേഷ്യത്തിൽ അഭിയോട് സംസാരിച്ചാലും ശരിയാവില്ല.....

സ്ക്രീനിലെ റെഡ് ബട്ടനിൽ പ്രെസ്സ് ചെയ്തു കാൾ reject ചെയ്തു കൊണ്ടവൻ മുന്നോട്ട് നടന്നു... ഫോണിൽ ലൊക്കേഷൻ നോക്കുകയായിരുന്നു... എന്നാൽ നിമിഷങ്ങൾക്കുള്ളിൽ തന്നെ അഭിയുടെ കാൾ വീണ്ടും ശിവയുടെ ഫോണിലേക്ക് എത്തിയിരുന്നു......

" കട്ട്‌ ചെയ്യുമ്പോൾ വിളിക്കാത്തിരുന്നൂടെ... അറിയില്ലേ ഡ്യൂട്ടി ടൈം ആണെന്ന്.... "

ഒരു മുഷിച്ചിലോടെ പിറുപിറുത്തു കൊണ്ട് അവൻ വീണ്ടും കാൾ കട്ട്‌ ചെയ്തു... വീട്ടിൽ ചെന്ന് ഫ്രഷ് ആയി.. കുറച്ചു നേരം ഇരുന്നു മൈൻഡ് ഓക്കേ ആയി കഴിഞ്ഞു അഭിയെ വിളിച്ചു സംസാരിക്കാം എന്നായിരുന്നു അവന്റെ മനസിൽ........ എന്നാൽ.....


രണ്ടാമത് വന്ന കാൾ കട്ട്‌ ചെയ്തു കഴിഞ്ഞയുടൻ വീണ്ടും വന്ന അഭിയുടെ കാൾ... ശിവയ്ക്ക് ദേഷ്യം വന്നു തുടങ്ങിയിരുന്നു.... ഇനിയും cut ആക്കി വിട്ടാൽ വീണ്ടും വിളിച്ചു കൊണ്ടിരിക്കുമെന്ന് മനസിലായതും അവൻ കാൾ കണക്ട് ചെയ്തു ചെവിയോടടുപ്പിച്ചു......

" അഭീ.... "

" ശിവേട്ടോയ്...... "

എന്തെങ്കിലും ഒന്ന് സംസാരിച്ചു തുടങ്ങും മുന്നേ വന്ന അഭിയുടെ ശബ്ദം... കവിളിൽ നാവ് കൊണ്ട് ഒന്ന് ഉഴിഞ്ഞു ഒന്ന് തലക്കുടഞ്ഞു കൊണ്ടവൻ ചുറ്റിനും നോക്കി.......

അഭിയുടെ ചെറു ചിരിയും അവൻ കേട്ടിരുന്നു... കേൾക്കാൻ ഇഷ്ടമില്ലാത്തൊരു വിളിയാണെങ്കിലും അവൻ ചിരിയോടെ കേട്ട് നിൽക്കുമായിരുന്നു... എന്നാൽ ഇപ്പോൾ അതിന് പറ്റിയൊരു സമയമോ... സന്ദർഭമോ അല്ല......

" അഭീ... ഞാൻ തിരക്കിലാണ്... പിന്നെ വിളിക്കാം.... "

കൂടുതൽ എന്തെങ്കിലും പറഞ്ഞാൽ ദേഷ്യപ്പെട്ടു പോകുമെന്ന് തോന്നിയതും അവൻ ഒറ്റ വാക്കിൽ കാര്യം പറഞ്ഞു തീർത്തു കൊണ്ട് ഫോൺ കട്ട്‌ ചെയ്യാൻ ഒരുങ്ങി..... എന്നാൽ.....

" തനിക്കെന്താടോ... എന്നോട് മാത്രം സംസാരിക്കാൻ സമയം ഇല്ലാത്തത്... ബാക്കിയുള്ളവരോട് വിളിക്കുന്നതും മെസ്സേജ് അയക്കുന്നതുമൊക്കെ ഞാൻ അറിയുന്നുണ്ട്... ഒന്നില്ലെങ്കിലും തന്റെ കൂടെ കുറച്ചു ദിവസം താമസിച്ചതല്ലേ.... ഞാൻ വീട്ടിൽ എത്തിയിട്ട് താൻ ഒന്ന് വിളിച്ചു നോക്കിയോ...? എന്നിട്ട് ഞാൻ തന്നെ അങ്ങോട്ട് വിളിച്ചപ്പോൾ ആവശ്യമില്ലാത്ത ജാടയും... താൻ എന്തൊരു മനുഷ്യൻ ആണെടോ..... "

അഭിയുടെ ഒരു കൂട്ടം പരാതി അവനെ തേടിയെത്തിയിരുന്നു... ശിവ ഒരു മുഷിച്ചിലോടെ നെറ്റിയിൽ വിരൽ ഉഴിഞ്ഞു കൊണ്ട് നിന്നു..


" അഭീ... ഞാൻ ഡ്യൂട്ടിയിൽ ആണ്.. പറഞ്ഞില്ലേ... തിരക്കാണ്... വീട്ടിൽ എത്തിയിട്ട് വിളിക്കാം.... "

" തിരക്കോ....? പണിയില്ലാ പോലീസിനും തിരക്കാണോ... എനിക്ക് ചിരിക്കാൻ വയ്യ..... "

സമാധാനത്തോടെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ഫോൺ സംഭാഷണം അവസാനിപ്പിക്കാൻ നോക്കിയതും അഭിയുടെ ചെറു ചിരിയോടെ വാക്കുകൾ അവനെ തേടിയെത്തിയിരുന്നു....

ശിവയുടെ നെറ്റിയൊന്ന് ചുളിഞ്ഞു... കയ്യിലിരിക്കുന്ന സസ്പെൻഷൻ ലേറ്ററിലേക്ക് നോക്കവേ അവന്റെയുള്ളിൽ ദേഷ്യം നുരഞ്ഞു പൊന്തി... ആദിയുടെ വാക്കുകളാൽ സമാധാനിപ്പിച്ചു നിർത്തിയിരുന്ന അവന്റെ മനസിലെക്കാണ് അഭിയുടെ വാക്കുകൾ ആഴത്തിൽ പതിഞ്ഞു കയറിയത്....


ന്യൂസിൽ എല്ലാം കണ്ടറിഞ്ഞു കൊണ്ട് അഭി തന്നെ മനഃപൂർവം കളിയാക്കിയതാണെന്ന് തന്നെ അവന് തോന്നി..... സസ്പെൻഷൻ ലെറ്റർ കയ്യിൽ ഞെരിഞ്ഞാമർന്നു.......

" എനിക്ക് തിരക്കില്ലെങ്കിൽ അതിനർത്ഥം ഞാൻ നിന്നോട് എപ്പോഴും സംസാരിക്കണം എന്നാണോ... നീ വിളിക്കുമ്പോൾ ഒക്കെ ഫോൺ എടുക്കാനും നിന്റെ വിശേഷങ്ങൾ ചോദിച്ചു അറിയാനും നീ എന്റെ ആരാണെടാ... കുറച്ചു ദിവസം കൂടെ താമസിച്ചെന്ന് കരുതി എന്റെ തലയിൽ കയറി നിരങ്ങാമെന്ന് കരുതരുത് idiot...!!
ആവശ്യത്തിൽ കൂടുതൽ ഞാൻ നിന്റെ മുന്നിൽ ക്ഷമിക്കുന്നുണ്ട്... ഇനിയും അതാവർത്തിക്കുന്നത് നിനക്ക് നല്ലതിനല്ല അഭീ.....

ഒരാളോട് സംസാരിക്കുമ്പോൾ അവരുടെ സിറ്റുവേഷൻ അനുസരിച്ചു പെരുമാറാനുള്ള മിനിമം കോമൺസെൻസ് എങ്കിലും വേണം... കാൾ എടുക്കാതിരിക്കുമ്പോൾ തന്നെ അറിഞ്ഞൂടെ സംസാരിക്കാൻ താല്പര്യം ഇല്ലെന്ന്... രണ്ട് വട്ടം പറഞ്ഞതുമല്ലേ.. പിന്നെന്തിനാ ശല്യം ചെയ്യുന്നത്.....?
വീട്ടിൽ നിന്ന് പോയപ്പോഴെങ്കിലും കുറച്ചു സ്വസ്ഥത കിട്ടുമെന്ന് കരുതി.. അപ്പോഴും ഡിസ്റ്റർബ് ചെയ്യുകയാണ് നാശം.......... "


ദേഷ്യത്തിന്റെ അങ്ങേയറ്റം കണ്ടിരുന്നു അവൻ.. ചെയ്യാത്ത തെറ്റിൽ തന്റെ ജോബ് പോയതിന്റെ ദേഷ്യം... ഇൻവെസ്റ്റിഗഷൻ ടീമിൽ നിന്ന് തന്നെ മാറ്റിയതിലുള്ള ദേഷ്യം... തന്റെ അവസ്ഥ പറഞ്ഞിട്ടും അഭി മനസിലാക്കാതിരുന്നതിലുള്ള ദേഷ്യം... എല്ലാത്തിനുമുപരി അഭി തന്നെ കളിയാക്കിയതിൽ വന്നു പോയ ദേഷ്യം.....

വായിൽ തോന്നിയതെന്തൊക്കെയോ വീണ്ടും വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു അവൻ... അഭിയെ സംസാരിക്കാനോ...  അവന് പറയാനുള്ളതോ കേട്ടില്ല... ക്യാബ് വന്നു നിന്നതും പറയാനുള്ളതെല്ലാം പറഞ്ഞു തീർത്ത് ഫോൺ കട്ട്‌ ചെയ്തു കൊണ്ടവൻ ദേഷ്യത്തോടെ കാറിനു അടുത്തേക്ക് നടന്നു....

അഭിയെ കുറിച് അവൻ ചിന്തിച്ചതേയില്ല.. സ്വയം കൺട്രോൾ ചെയ്യാൻ പോലും അവന് കഴിഞ്ഞിരുന്നില്ല.... കാറിൽ കയറിയതും സീറ്റിലേക്ക് ചാരി ശിവ കണ്ണുകൾ അടച്ചു കിടന്നു .......
.
.
.
.

ഫോൺ കട്ട്‌ ആയതും കയ്യിലിരിക്കുന്ന ഫോണിലേക്ക് തന്നെ നോക്കി കൊണ്ടവൻ ബെഡിലേക്ക് ഇരുന്നു.....

ഫോണിലൂടെ താൻ കേട്ട കാര്യങ്ങൾ ചെവിയിൽ വീണ്ടും മുഴങ്ങിയതും വല്ലാത്തൊരു സങ്കടം തോന്നിപോയവന്.... ഒപ്പം വല്ലാത്തൊരു കുറ്റബോധവും......

ശിവയുടെ കാര്യങ്ങൾ എല്ലാം ന്യൂസിലൂടെ കേട്ടറിഞ്ഞു കൊണ്ട് തന്നെ ആണവൻ കാൾ ചെയ്തത്... അവനെയൊന്ന് സമാധാനിപ്പിക്കണമെന്ന് കരുതി.... എന്നാൽ..........

അവസാനം പറഞ്ഞു പോയ വാക്ക്.. അറിയാതെ നാവിൽ നിന്നും വീണു പോയതാണ്... ഒരിക്കലും കളിയാക്കണമെന്ന് കരുതിയതല്ല... എപ്പോഴും സംസാരിക്കുന്നത് പോലെ ഫ്രീ ആയി സംസാരിച്ചു പോയി.......

എന്റെ ഭാഗത്തും തെറ്റുണ്ട്.. അവൻ പിന്നെ വിളിക്കാമെന്ന് പറഞ്ഞതല്ലേ... കേൾക്കേണ്ടതായിരുന്നു.... സ്വയം കുറ്റപ്പെടുത്തി കൊണ്ടവൻ ബെഡിലേക്ക് അമർന്നു.....

പറഞ്ഞു പോയ വാക്കുകൾ തിരിച്ചെടുക്കാൻ കഴിയില്ല... കെട്ട വാക്കുകളാൽ ഉണ്ടായ മുറിവ് പെട്ടന്ന് മാറുകയുമില്ല......💔

ഒരു തരി പോലും എന്നോട് ഇഷ്ടം തോന്നുന്നില്ലേ അവന്...? പ്രണയവും സ്നേഹവുമൊക്കെ എനിക്ക് മാത്രം ആണോ......? ശല്യം ആയിരുന്നോ ഞാൻ അവന്.....?

*വീട്ടിൽ നിന്ന് പോയപ്പോഴെങ്കിലും കുറച്ചു സ്വസ്ഥത കിട്ടുമെന്ന് കരുതി.. അപ്പോഴും ഡിസ്റ്റർബ് ചെയ്യുകയാണ് നാശം........*

സ്വയം പരിഭവിക്കുന്നതിനൊപ്പം വീണ്ടും കാതിലായി മുഴങ്ങുന്ന ശിവയുടെ ശബ്ദം...!! അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതാവാം... പക്ഷെ..... തന്റെ പ്രതീക്ഷകൾ ഒക്കെ അസ്തമിച്ചത് പോലെ.......


ഒന്നും വേണ്ട...!!
പ്രണയവും ആഗ്രഹവുമൊക്കെ എനിക്ക് മാത്രം ആണ്... ശിവയുടെ ഉള്ളിൽ അങ്ങനെയൊന്നുമില്ല... ഇനി ഉണ്ടാവുകയുമില്ല... എനിക്കും വേണ്ട....!!
ഇത് വരെ എങ്ങനെ ആയിരുന്നോ...? ഇനിയും അങ്ങനെ തന്നെ മതി.....
ഒന്നും വേണ്ട... ആരും വേണ്ട......!!

സങ്കടം നിറഞ്ഞു ഉള്ളാകെ വേദന തോന്നിയതും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... ബെഡിലായി കമിഴ്ന്നു തലയിണയിൽ മുഖം അമർത്തി കണ്ണുകൾ അടച്ചു കിടന്നു അവൻ.........

...........................................................................................

" ജാനു... അതിലൊക്കെ നല്ലോണം തന്നെ വെള്ളം നനച്ചോ കേട്ടോ... കുറെയധികം വാടിയിട്ടുണ്ട്.... "

വൈകുന്നേരം ചായ കുടിയും കഴിഞ്ഞു വെറുതെ വെളിയിലെക്ക് ഇറങ്ങിയതാണ് മറിയാമ്മച്ചി..മുറ്റത്തെ ഗാർഡനിൽ വെള്ളമൊഴിച്ചു നിൽക്കുന്നവൾക്ക് ഓരോ നിർദ്ദേശവും കൊടുത്തു മുറ്റത്തൂടെ നടന്നതും ഗേറ്റ് കടന്നു ഉള്ളിലേക്ക് കയറി വരുന്ന കാർ അവർ കണ്ടിരുന്നു......

" ഓഹ് വന്നോ ഊരു തെണ്ടി.... "

തനിക്ക് മുന്നിലേക്ക് കൊണ്ട് വന്നു ഇരപ്പിച്ചു നിർത്തിയ കാറിലേക്ക് നോക്കി അവരൊന്ന് മുഖം കറുപ്പിച്ചു... അഗസ്റ്റിയുടെ കാർ ആണ്...അത്കൊണ്ട് പുറത്തേക്ക് പോയാൽ വന്നു കയറുന്നത് ഒരു നേരത്താണ്.. എങ്ങോട്ടാണ് പോകുന്നതെന്ന് പറയുകയുമില്ല.. ഉത്തരം കിട്ടില്ലെന്ന്‌ അറിയാവുന്നത് കൊണ്ട് ആരും ചോദിക്കുകയുമില്ല....

സ്വന്തം വീട് ആണെങ്കിലും അവിടെ നിന്ന് തീറ്റയും കുടിയുമൊന്നും അവനില്ല.. നാട്ടിലുള്ളപ്പോൾ കിടക്കാനായി മാത്രം വന്നു കയറുന്നോരിടം... അതാണ്‌ അവന് വീട്.... എല്ലാം തന്നിഷ്ടത്തിന് ആയത് കൊണ്ട് തന്നെ അതിന്റെയൊരു നീരസം അപ്പച്ചനും അമ്മച്ചിക്കും ഉണ്ട് താനും.....

കാറിന്റെ ഫ്രണ്ട് സീറ്റിൽ നിന്ന് ഡോർ തുറന്നു ഇറങ്ങിയ ക്രിസ്റ്റിയെ കണ്ട് മുഖം ഒന്ന് തെളിഞ്ഞെങ്കിലും...ഡ്രൈവിങ് സീറ്റിൽ നിന്ന് ഡോർ തുറന്നു ഇറങ്ങുന്നവനെ കൂടി കണ്ടതോടെ അവരുടെ മുഖത്തെ നീരസം കൂടിയിരുന്നു.....

" ഇന്നെന്താ പോന്നു മോൻ നേരത്തെ വീട്ടിൽ കയറിയത്... നിന്റെ കമ്പനി കൂട്ടങ്ങളെയൊന്നും കിട്ടിയില്ലേ....നീയും ഇവന്റെ കൂടെ കൂടിയോ കിച്ചൂ... "


അഗസ്റ്റിയെ ഒന്ന് നോക്കി കൊണ്ട് ഒരു ശാസനയോടെ അവർ ക്രിസ്റ്റിയെ നോക്കി... അമ്മച്ചിക്ക് മുന്നിൽ തല കുനിച്ചു നിന്നതല്ലാതെ അവനൊന്നും തന്നെ പറഞ്ഞിരുന്നില്ല...അവന്റെ മറുപടിയൊന്നുമില്ലാത്ത നിൽപ്പ് അവർക്ക് ചെറിയൊരു സംശയം ഉണ്ടാക്കിയിരുന്നു.....

മുഖവും കണ്ണും ചെവിയും ചുവപ്പിച്ചു വെച്ചൊരു നിൽപ്പ്... എന്തെങ്കിലും ടെൻഷൻ തോന്നുമ്പോഴോ.. കള്ളത്തരം കാണിക്കുമ്പോഴോ നിൽക്കുന്ന അതേ നിൽപ്പ്....

അവനെയൊന്ന് നോക്കി കൊണ്ട് അവർ അഗസ്റ്റിക്ക് നേരെ തിരിഞ്ഞു.. ഒരു കൂസലുമില്ലാതെ പാന്റിന്റെ പോക്കറ്റിൽ കൈ തിരുകി കാറിലേക്ക് ചാരി നിൽക്കുന്നവൻ...അവരുടെ മുഖം ഒന്ന് ചുളിഞ്ഞു..ക്രിസ്റ്റി അവനൊപ്പം പോയി എന്തെങ്കിലും പ്രശ്നത്തിൽ ചാടിയിട്ടുണ്ടാകുമെന്ന് അവർ കരുതി....

" ഒരു അപേക്ഷയുണ്ട്... നീയോ ഇങ്ങനെ കുടുംബത്തിനും നാടിനും കൊള്ളാതെ തല തിരിഞ്ഞു പോയി.. ഞങ്ങൾക്ക് ആകെ പ്രതീക്ഷയുള്ളത് ഇവനിലാണ്... ദയവ് ചെയ്തു നിന്റെ കൂടെ കൂട്ടി നശിപ്പിക്കരുത്.... "

കൈ തൊഴുതു അപേക്ഷിക്കുന്നെന്ന പോൽ അവന്റെ മുന്നിൽ നിന്ന് കൊണ്ടാണ് അവർ പറഞ്ഞത്.. ഒരു നിമിഷം ഗാർഡനിൽ വെള്ളം ഒഴിച്ച് നിന്നിരുന്നവൾ പോലും അവരുടെ വാക്ക് കേട്ട് ഒരു അതിശയത്തോടെ മാറിയമ്മച്ചിയെ നോക്കി....

അഗസ്റ്റിയിൽ മാത്രം ഒരു കുലുക്കവും ഉണ്ടായിരുന്നില്ല.. ചുണ്ടിൽ വിരിഞ്ഞ പുച്ഛത്തോടെയാണവൻ എല്ലാം കേട്ട് നിന്നത്.. മറുപടിയായി വാക്കാൽ ഒന്നും തന്നെ പറഞ്ഞതുമില്ല... അവർക്കുള്ള മറുപടിയെന്നോണം വായിൽ കിടന്നിരുന്ന ച്യുയിങ്ങ്ഗം സൈഡിലേക്ക് ഒന്ന് നീട്ടി തുപ്പി കൊണ്ടവൻ കാറിനു അടുത്തേക്ക് നടന്നു പിന്നിലുള്ള ഡോർ തുറന്നു.....

മാറിയാമ്മച്ചി ഒരു സംശയത്തോടെ തന്നെ അവനെ നോക്കി നിൽക്കുകയായിരുന്നു... അഗസ്റ്റി തുറന്നു പിടിച്ച ഡോറിലൂടെ വെളിയിലേക്ക് ഇറങ്ങി വരുന്ന ആളെ കണ്ടതും അവരുടെ കണ്ണൊന്നു കൂർത്തു....

കയ്യിൽ ബാഗുമായി നിൽക്കുന്ന ഒരു പെൺകുട്ടി.. ഒരുപാട് കണ്ട് പരിചയമുള്ള മുഖം... അവളെ മൊത്തത്തിൽ കയ്യിലെ ബാഗ് അടക്കം അവർ അടിമുടി നിരീക്ഷിച്ചു... വെപ്രാളം നിറഞ്ഞ മുഖവും അഗസ്റ്റിക്കൊപ്പം ഒരു പേടിയോടെയുള്ള മുന്നോട്ട് നീക്കുന്ന ചുവട്ടടികളും.....

അവർക്ക് ഏക ദേഷം കാര്യങ്ങൾ മനസിലായിരുന്നു...

" ഇത് ഏതാണ് ടാ...ഈ പെണ്ണ്...? "

ഉള്ളിൽ തികട്ടി വന്ന ദേഷ്യത്തോടെ അവർ അഗസ്റ്റിയെ നോക്കി... ക്രിസ്റ്റി ഒരു നെഞ്ചിടിപ്പോടെയാണ് അമ്മച്ചിയെ നോക്കി നിന്നത്... വീട്ടിൽ വന്നിട്ട് അഗസ്റ്റി തന്നെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിക്കോളാമെന്ന് പറഞ്ഞത് കൊണ്ടാണ് അവൻ ഇതുവരെ മിണ്ടാതെ നിന്നത്.....

അമ്മച്ചി ദേഷ്യപ്പെടുന്നത് കണ്ട് മറുപടി പറയാനായി മുന്നോട്ട് വന്നതും.....

" ഇതാരെന്ന് അറിയില്ലേ... അമ്മച്ചിയുടെ മരുമകൾ ആണ്... എങ്ങനെയുണ്ട് നല്ല കൊച്ചല്ലേ.. ഇഷ്ടയെങ്കിൽ വേഗം കുരിശ് വരച്ചു അകത്തേക്ക് കയറ്റിക്കൊ... അതികം വെളിയിൽ നിർത്തി ബുദ്ധിമുട്ടിക്കേണ്ട...... "

അഗസ്റ്റിയുടെ മറുപടി വന്നു കഴിഞ്ഞിരുന്നു.. ദേഷ്യത്താൽ തന്നെ നോക്കിയിരിക്കുന്ന അമ്മച്ചിയെ കാണെ അവനൊന്നു നന്നായി ചിരിച്ചു കാണിച്ചു... അതോടെ അവരുടെ ദേഷ്യം ഇരട്ടിയായിരുന്നു.....


അഗസ്റ്റിയുടെ കൂടെ നിൽക്കുന്ന പെണ്ണ്..
അഗസ്റ്റി വിളിച്ചു കൊണ്ട് വന്നതാകുമെന്ന് അവർ അങ്ങ് കരുതി... അവരൊരു ദേഷ്യത്തോടെ അവന് അടുത്തേക്ക് പാഞ്ഞു... ANgel പേടിയോടെ അവന് പിന്നിലായി പതുങ്ങി.......

" എന്താടാ നീ കരുതിയത് ഇത്രയും കാണിച്ചു കൂട്ടിയത് പോരാഞ്ഞിട്ട്.. എവിടെ നിന്നോ ഒരു പെണ്ണിനേയും വിളിച്ചു കൊണ്ട് വന്നാൽ ഞങ്ങൾ കയ്യും നീട്ടി സ്വീകരിക്കുമെന്നോ... ഇതിനെ എവിടെ നിന്ന് കൊണ്ട് വന്നോ... അവിടെ തന്നെ കൊണ്ട് കളഞ്ഞോണം.. അല്ലെങ്കിൽ നാട്ടുകാരെ കൊണ്ട് പറയിക്കാതെ എവിടെ എങ്കിലും പോടാ...... "

angel ന് നേരെ വിരൽ ചൂണ്ടികൊണ്ടവർ അഗസ്റ്റിക്ക് നേരെ അലറി... ക്രിസ്റ്റി തലയിൽ കൈ വെച്ചു നിന്നു പോയി... അഗസ്റ്റിയുടെ മുഖം ഒന്ന് ചുളിഞ്ഞു.. പുറത്തെ ശബ്ദം കേട്ട് അകത്തു നിന്ന് ക്രിസ്റ്റിയുടെ അപ്പച്ചൻ പീറ്റർ അച്ചായനും ഇറങ്ങി വന്നിരുന്നു
...

" എന്നതാ ഇവിടെ ബഹളം.. എന്തിനാ മുറ്റത് നിന്ന് ഒച്ച വെക്കുന്നത്.... "

വെളിയിൽ നിൽക്കുന്നവരെയെല്ലാം ഒന്ന് നോക്കി അഗസ്റ്റിക്ക് ഒപ്പം നിൽക്കുന്ന Angel നെ ഒന്ന് തറപ്പിച്ചു നോക്കിക്കൊണ്ടായാൽ മുന്നോട്ട് വന്നു....

" ഇത് നോക്ക് ഇച്ചായാ... എവിടെ നിന്നോ... ഏതോ പെണ്ണിനെ വിളിച്ചു കൊണ്ട് വന്നു നിൽക്കുന്നതാണ് ഈ കാണുന്നെ... എന്റെ കർത്താവെ എനിക്ക് വയ്യ... ഇവനെക്കൊണ്ട് സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല ഞാൻ.. ഇങ്ങനെ കുടുംബം മുടിക്കാൻ ആയി ഉണ്ടായേക്കുന്നൊരു സാധനം..... "

പീറ്റർ അച്ചായനെ കണ്ടതും മറിയാമ്മച്ചി പരാതിയും പരിഭവവും പറഞ്ഞു തുടങ്ങിയിരുന്നു.. angel എന്ത് ചെയ്യണമെന്നറിയാതെ നിന്ന് പോയി.. അതിനുമപ്പുറം അഗസ്റ്റിയെ ഇത്രയും ചീത്ത പറയുന്നത് ആയിരുന്നു അവൾക്ക് അത്ഭുതം... ക്രിസ്റ്റിയെ സംശയിക്കുകയോ... അവനെ നോക്കുകയൊ ചെയ്യുന്നില്ല....

" ഇതെതാണെടാ ഈ പെണ്ണ്....? "

തന്റെ നേരെയൊന്ന് നോക്കി അപ്പച്ചന്റെ ശബ്ദം ഉയർന്നതും അവൾ അഗസ്റ്റിയുടെ നേരെ മുഖം തിരിച്ചു... അവനിൽ വലിയ ഭാവ മാറ്റം ഒന്നും ഉണ്ടായിരുന്നില്ല....

" ആരാണെന്ന് ഞാൻ നേരത്തെ പറഞ്ഞതാണല്ലോ... നിങ്ങളുടെ മരുമകൾ തന്നെ ആണ്.. പിടിച്ചോണ്ട് പോ.... "

ഇരു തോളും ചുമൽ കൂച്ചി നിസാരമായൊരു മറുപടി... തനിക്ക് മുന്നിൽ അഹങ്കാരത്തോടെ നിൽക്കുന്നവനെ കണ്ടതും അയാളിൽ ദേഷ്യം നുരഞ്ഞു പൊന്തി....

" അഹങ്കാരം പറയുന്നേ അസത്തെ.. ഒന്ന് അങ്ങ് തന്നാൽ ഉണ്ടല്ലോ.... "

അഗസ്റ്റിക്ക് നേരെ ശബ്ദമുയർത്തി കൊണ്ടയാൾ അവന് നേരെ തല്ലാനായി കയ്യുയർത്തി.. എന്നാൽ അതിന് മുന്നേ തന്നെ ക്രിസ്റ്റി അവർക്കിടയിൽ കയറിയിരുന്നു....

" പപ്പാ അവനല്ല... ഞാൻ ആണ്.. ഞാനാ Angel നെ വിളിച്ചു കൊണ്ട് വന്നത്... അവൾ ഞാൻ സ്നേഹിക്കുന്ന പെണ്ണ് ആണ്..... "

ഇരുവർക്കുമിടയിൽ തടസമായി കയറി നിന്ന് കൊണ്ട് ക്രിസ്റ്റി വിളിച്ചു പറഞ്ഞതൊക്കെയും കേട്ടതും രണ്ട് പേരുടെ മുഖത്തും ഞെട്ടൽ പ്രകടമായിരുന്നു.. അഗസ്റ്റിയെ തല്ലാനായി ഉയർത്തിയ കൈകൾ പതിയെ താഴ്ന്നു...

" നീ എന്തൊക്കെയാ മോനെ പറയുന്നത്.. ഈ പെണ്ണ് ഏതാണ്.. ഇതിനെ എന്തിനാ നീ ഇങ്ങോട്ട് വിളിച്ചു കൊണ്ട് വന്നത്... നീ എന്ത് ധൈര്യത്തിൽ ആണ് ഇതൊക്കെ ചെയ്തത്.. നിനക്ക് ഒരു നിമിഷം ഞങ്ങളെ ഓർത്തൂടായിരുന്നോ കിച്ചൂ.... "

മറിയാമ്മച്ചി പരിഭവത്തോടെ ക്രിസ്റ്റിയുടെ അടുത്തേക്ക് വന്നു... കൂടുതൽ സൗകര്യത്തിനെന്ന പോൽ അഗസ്റ്റി അവർക്കിടയിൽ നിന്ന് മാറി പഴയത് പോൽ കാറിൽ ചാരി മുന്നിൽ നടക്കുന്നതൊക്കെ നോക്കി കണ്ട് നിന്നു..

പീറ്റർ ഒന്നും തന്നെ മിണ്ടിയില്ലെങ്കിലും അയാളുടെ കണ്ണുകൾ അഗസ്റ്റിയിൽ ആയിരുന്നു.. ഒരു നിമിഷം കാര്യം അറിയാതെ അവനെ തല്ലാനോങ്ങിയതിൽ അയാൾക്ക് കുറ്റ ബോധം തോന്നി.. മറിയാമ്മച്ചി അതൊന്നും തന്നെ കാര്യം ആക്കിയില്ല... ക്രിസ്റ്റിയോട് തന്റെ പരിഭവം പറഞ്ഞു തീർക്കുന്ന തിരക്കിൽ ആയിരുന്നു അവർ.....


" എനിക്ക് അറിയാം.. നിനക്കിതിനുള്ള ധൈര്യമൊക്കെ ഇവനടുത്തു നിന്നാണ് കിട്ടിയതെന്ന്.. പണ്ടേ ഇതുപോലുള്ള കുഴപ്പങ്ങൾ നിന്റെ തലയിൽ കെട്ടി വെയ്ക്കുന്നതല്ലേ അവന്റെ പതിവ്... അവന്റെ കൂടെ കൂടി നീയും ആവശ്യമില്ലാത്ത പണി ചെയ്തു തുടങ്ങിയല്ലോ ക്രിസ്റ്റി..... "


" ഒന്ന് നിർത്ത്... ഇവന്റെ സ്വന്തം ഇഷ്ടത്തിന് വിളിച്ചു കൊണ്ട് വന്നതാണെന്ന് പറഞ്ഞില്ലേ... പിന്നെന്തിനാ നീ അവനെ പറയുന്നത്.... "

മറിയാമ്മച്ചി അഗസ്റ്റിയെ തന്നെ വീണ്ടും പഴി ചാരുന്നത് കണ്ടതും അയാളൊരു ദേഷ്യത്തോടെ അവരെ നോക്കി.. ഒരു ശാസനയോടെ അവരെ പറഞ്ഞു തിരുത്തി കൊണ്ട് അയാൾ ക്രിസ്റ്റിക്ക് നേരെ തിരിഞ്ഞു......

" കിച്ചൂ.. എന്താ ഇവിടെ നടക്കുന്നത്.. ഏതാ ഈ കൊച്ച്.. പെട്ടെന്നൊരു ദിവസം സ്നേഹിക്കുന്നതാണെന്ന് പറഞ്ഞു നിർത്തിയാൽ ഇതിനു വീടും വീട്ടുകാരും ഒന്നുമില്ലേ... അവർ അന്വേഷിക്കില്ലേ.. നീ കാര്യം എന്താണെന്ന് വെച്ചാൽ തെളിച്ചു പറയ്..... "

അയാൾ അൽപ്പം ഗൗരവത്തോടെ തന്നെ അവനെ നോക്കി.... ചോദ്യവുമായി നിൽക്കുന്ന അപ്പച്ചനെ കണ്ടതും അവൻ എല്ലാം പറഞ്ഞു തുടങ്ങി....

angel നെ കണ്ടതും ഇഷ്ടം ആയതും.. അവളുടെ വീട്ടിലെ അവസ്ഥയും അവിടെ ഉണ്ടായ പ്രശ്നങ്ങളും അവിടെ നിന്നിറങ്ങി കഴിഞ്ഞു Angel അനുഭവിച്ച കാര്യങ്ങളും അങ്ങനെ എല്ലാം തന്നെ അവൻ തന്റെ പാപ്പയോടായി പറഞ്ഞു.....

എല്ലാം കേട്ട് കഴിഞ്ഞതും പീറ്റർ അച്ചായൻ അവളെയൊന്ന് നോക്കി.. കണ്ടാലൊരു പാവം പിടിച്ച കൊച്ച്.. പേടിച്ചു വിറച്ചു നിൽക്കുന്ന മുഖം... അയാളിൽ സഹതാപം തോന്നിപോയിരുന്നു... സ്വന്തം വീട് പോലും നഷ്ടമായി മുന്നിൽ വന്നു നിൽക്കുന്നതാണ്....

അമ്മച്ചിയിലും ഏകദേശം അതേ ഭാവം തന്നെ ആയിരുന്നു.. ക്രിസ്റ്റിയോടുള്ള സ്നേഹം അവൻ സ്നേഹിക്കുന്ന പെണ്ണിനോടും ഉണ്ടാകുമല്ലോ.. സമ്പത്തിന്റെയോ കുടുംബത്തിന്റെയോ പേരിൽ അവരെ തള്ളി കളയുന്ന അത്രയും ക്രൂരമായ മനസൊന്നും അവർക്ക് ഉണ്ടായിരുന്നില്ല....

അവരുടെ കണ്ണിലെ കരട് അഗസ്റ്റി മാത്രം ആണ്... അവനോടും വെറുപ്പ് ഒന്നും ആയിരുന്നില്ല.. സ്നേഹം തന്നെയാണ്... അവന്റെ ചെയ്തികൾ മാത്രം ആയിരുന്നു അവരുടെ പ്രശ്നം.... എന്നാൽ.... അതിലും.. അവനിങ്ങനെ ആവുന്നതിലും തങ്ങൾക്ക് വലിയൊരു പങ്ക് ഉണ്ടെന്ന കാര്യം അവർ അറിഞ്ഞിരുന്നില്ല...


" നീ ആ കൊച്ചിനെ അകത്തേക്ക് വിളിച്ചു കൊണ്ട് പോ... ബാക്കിയൊക്കെ പിന്നെ സംസാരിക്കാം... സമയം ഉണ്ടല്ലോ..... "

പീറ്റർ തന്റെ ഭാര്യയെ ഒന്ന് നോക്കി.. മറിയാമ്മച്ചി അവളുടെ അടുത്തേക്ക് വന്നു... അവരുടെ ചുണ്ടിൽ ചെറു ചിരിയുണ്ടായിരുന്നു....

" വാ കൊച്ചേ.... "

ചെറു ചിരിയോടെ അവളുടെ നെറുകയിൽ കൂടി ഒന്ന് തലോടി കയ്യിലെ ബാഗ് പിടിച്ചെടുത്തു കൊണ്ട് സ്നേഹത്തോടെയൊരു ക്ഷണം... Angel ന്റെ കണ്ണുകൾ തേടി ചെന്നത്.. ക്രിസ്റ്റിയിലേക്ക് ആണ്....

അവിടെ നിന്ന് തലയൊന്ന് ചലിപ്പിച്ചു സമ്മതമെന്ന പോലൊരു നോട്ടം കിട്ടിയതും അവൾ മാറിയാമ്മച്ചിക്കൊപ്പം അകത്തേക്ക് കയറിപ്പോയി.....

അവളെ ജാനുവിന്റെ കയ്യിൽ ഏൽപ്പിച്ചു കൊണ്ടവർ വേഗം തന്നെ തിരികെ എത്തിയിരുന്നു....

" ഇനിയെന്നാ ചെയ്യുന്നേ ഇച്ചായാ.. എന്താ തീരുമാനം.... "

അവർ ഒരു സംശയത്തോടെ ചോദിച്ചതും അയാൾ അഗസ്റ്റിക്ക് നേരെ തിരിഞ്ഞു....

" രണ്ട് ദിവസത്തേക്ക് നീ ഇവിടെ തന്നെ കാണണം.. എങ്ങും പോകരുത്...."

" ഓക്കേ... "

അവന്റെ മറുപടിയും അപ്പോൾ തന്നെ കിട്ടിയിരുന്നു.. അവനെയൊന്ന് നോക്കി അമർത്തി മൂളിക്കൊണ്ടായാൾ സൈഡിൽ നിൽക്കുന്ന ക്രിസ്റ്റിയെയും നോക്കി....

" കാര്യങ്ങൾക്ക് ഒരു തീരുമാനം ആകുന്നത് വരെ നിന്നെ ഈ വീടിന്റെ പരിസരത്തു കണ്ട് പോകരുത്... വേണ്ട സാധനങ്ങൾ എല്ലാം എടുത്തു ഇന്ന്  കൂട്ടുകാരുടെ അടുത്തേക്ക് തന്നെ വിട്ടോ.... "

തീർത്തും ഗൗരവം നിറഞ്ഞ വാക്കുകൾ.. ഒറ്റ ദിവസം കൊണ്ട് രെജിസ്റ്റർ മാര്യേജ് വരെ സ്വപ്നം കണ്ട് നിന്നവന് കിട്ടിയിരുന്ന ആദ്യത്തെ അടി.. അപ്പച്ചൻ ആയത് കൊണ്ട് മാത്രം തിരികെ ഒന്നും പറയാനും കഴിയില്ല.. അയാളെ നോക്കി ഒരു പരിഭവത്തോടെ മൂളിക്കൊണ്ടാവൻ വീടിനുള്ളിലേക്ക് കയറി.....

പിന്നാലെ തന്നെ അപ്പച്ചനും വെളിയിലേക്കിറങ്ങിയിരുന്നു...

" അച്ചൂ... എന്നെയൊന്നു പള്ളിയിൽ ഡ്രോപ്പ് ചെയ്.. അച്ഛനെ ഒന്ന് കാണണം..... "

കാറിലേക്ക് കയറുന്ന നേരം തന്നോടായി അപ്പച്ചൻ വിളിച്ചു പറയുന്നത് കേട്ടെങ്കിലും അവന്റെ കണ്ണുകൾ മുന്നിൽ നിൽക്കുന്ന അമ്മച്ചിയിൽ ആയിരുന്നു..

.

" ഇത്രയും വേഗം അവന്റെ കാര്യം സമ്മതിക്കുമെന്ന് ഞാൻ കരുതിയില്ല... വിഷമം ഉണ്ട്... പക്ഷെ... കുറച്ചു നേരമെങ്കിലും എല്ലാ പ്രതീക്ഷയും തെറ്റി ഉത്തരം മുട്ടി നിന്നൊരു നിൽപ്പ് ഉണ്ടല്ലോ... അതെനിക്കിഷ്ടായി..... "

ഒരു ചിരിയോടെ അവൻ അവരുടെ മുഖത്തേക്ക് നോക്കി.. സ്വന്തം അമ്മയായ തന്നെ പോലും പുച്ഛത്തോടെ നോക്കുന്ന അവന്റെ ഭാവം....മറിയാമ്മച്ചി അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു....

" വരട്ടെ.... "

അതേ പുച്ഛം കലർന്നൊരു ചിരിയോടെ അവരുടെ കവിളിൽ ഒന്ന് തട്ടിക്കൊണ്ടു അവൻ മുന്നിലേക്ക് നടന്നു കാറിലേക്ക് കയറി.....

മുറ്റത്തൂടെ ഒന്ന് സൈഡ് തിരിച്ചു എടുത്ത് കൊണ്ട് അവന്റെ കാർ ഗേറ്റ് കടന്നു വെളിയിലേക്ക് പോകുന്നത് വരെയും മറിയാമ്മച്ചി അവിടെ തന്നെ അനങ്ങാതെ നിന്നിരുന്നു.....

എന്തിനെന്നറിയാതെ അവരുടെ കണ്ണുകളിൽ നിന്നൊരു തുള്ളി കണ്ണ് നീർ കവിളിലൂടെ ഒഴുകിയിറങ്ങി........

..............................................................................................

കുരിശിങ്കൽ തറവാട്...

അത്താഴത്തിനു മുൻപ് എല്ലാവരും ജോലികളെല്ലാം കഴിഞ്ഞു ഹാളിൽ കൊച്ചു വാർത്തമാനങ്ങൾക്കൊക്കെയായി ഒത്തു കൂടിയിരിക്കുന്ന സമയം....

ശിവയുടെ വീട്ടിൽ നിന്നും സന്ധ്യ മയങ്ങിയ നേരമാണ് ആദി തിരിച്ചെത്തുന്നത്.. ലൂക്കിന്റെ വീട്ടിൽ സ്റ്റേ ചെയ്യുന്നത് അവന് വലിയ ബുദ്ധിമുട്ടുള്ള കാര്യം ആയിരുന്നു... പ്രധാന കാരണം അവന്റെ വീട്ടിൽ ഉള്ളവരെല്ലാം വളരെ ഓപ്പൺ മൈൻഡഡ് ആയിട്ടുള്ള ആളുകൾ ആണ്....

ഒരു ഫാമിലി എന്നതിലുപരി പരസ്പരം കൂട്ടുകാരെപോലെയാണ് അവർ പെരുമാറുന്നത്... ദേഷ്യം ആണെങ്കിൽ അങ്ങനെ... സന്തോഷം ആണെങ്കിൽ അങ്ങനെ... സങ്കടം ആണെങ്കിലും പരിഭവം ആണെങ്കിലും... ഉള്ളിലെ ഇമോഷൻസ് എന്ത് തന്നെ ആയാലും ഒരു പിശുക്കും കൂടാതെ അതേ പടി പുറത്തു കാണിക്കുന്നവർ.....

ആദിയെ പോലെ ഇമോഷൻസ് എല്ലാം ഉള്ളിൽ അടക്കി ജീവിച്ചു ശീലിച്ചു പോയൊരാൾക്ക് അങ്ങനെയുള്ളവരോട് അഡ്ജസ്റ്റ് ചെയ്യുന്നത് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യം ആണ്....

എങ്കിലും ലൂക്കുമായുള്ള സഹവാസം കൊണ്ട് അവരുടെ അടുത്ത് പിടിച്ചു നിൽക്കാനും അവൻ കുറച്ചൊക്കെ പഠിച്ചു കഴിഞ്ഞിരുന്നു.......

ഹാളിലെ സോഫയിൽ ഐസക്കിനടുത്തായിട്ടാണ് അവൻ ഇരുന്നത്... ഐസക്കിനപ്പുറം സൂസനും.. നേരെ എതിർ വശത്തെ സോഫയിൽ ആരവും സാറയും ലൂക്കയും... ആദിയുടെ മടിയിലായി കാത്തിയും കിടന്നിരുന്നു......

എല്ലാവരുടെയും സംസാരം ശ്രദ്ധിച്ചും തന്നോട് ചോദിക്കുന്നതിനു മറുപടിയും കൊടുത്തു ഇരിക്കുമ്പോഴും അവന്റെ കണ്ണുകൾ തനിക്ക് മുന്നിൽ ഇരിക്കുന്നവനിൽ തന്നെ ആയിരുന്നു.....

സാറയുടെ അരികിലായി പറ്റി ചേർന്ന് ഇരിക്കുന്നവൻ.. രാവിലെ മുതൽ ആള് വലിയ മൂഡോഫ് ആണ്‌... അതികം സംസാരമോ കളി ചിരിയോ ഉണ്ടായിരുന്നില്ല... ചോദിക്കുന്നതിനെല്ലാം മറുപടി തരികയും തന്നോട് സംസാരിക്കുകയും ചെയ്യുന്നത് കൊണ്ട് പിണക്കം ആണെന്നും തോന്നിയിരുന്നില്ല.....

വീട്ടിൽ വന്നു പുതിയ സന്തോഷ വാർത്ത അറിഞ്ഞ നേരമാണ് അവന്റെ മുഖമൊന്നു തെളിഞ്ഞത് തന്നെ... ആ നേരം മുതൽ വേറെയാരെയും വേണ്ടെന്ന പോൽ സാറയുടെ പിന്നാലെ കൂടിയതാണ്...ഇപ്പോഴും അങ്ങനെ തന്നെ....!!

തന്നെ പോലും മൈൻഡ് ചെയ്യാതെ ഇരിക്കുന്നതിൽ ചെറിയൊരു കുശുമ്പ് തോന്നിയെങ്കിലും അവനിൽ മുന്നിട്ട് നിന്നത് സന്തോഷം തന്നെ... ഇങ്ങനെയൊരു സന്തോഷം നിറഞ്ഞ മോമെന്റിലൂടെയൊക്കെ അവൻ കടന്നു പോകുന്നത് ആദ്യമായിട്ടാണ്........

ആരവും ലൂക്കും തമ്മിലുള്ള അടുപ്പം എത്രയെന്നു നല്ലത് പോൽ അറിയാമെങ്കിലും സാറയോടുള്ള അവന്റെ ഇഷ്ടം ഇവിടെ വന്നതിനു ശേഷം ആണ് കണ്ടറിയുന്നത്... രണ്ടും ഒരു വീട്ടിൽ പിറന്നതാണെന്നെ പറയൂ...ആരവിനോടുള്ളതിനേക്കാൾ അടുപ്പമുണ്ട് അവന് സാറയോട്......

" എന്റെ പൊന്ന് ചെറുക്കാ... നീ ഇങ്ങനെ ഇരുന്നിട്ട് ഒരു കാര്യവുമില്ല... ആ കുഞ്ഞിന് ഇപ്പോൾ ഒന്നും കേൾക്കാനോ അറിയാനോ കഴിയില്ല... അതിന് ഇനിയും സമയം ഉണ്ട്.... നീ അടങ്ങിയിരിക്ക്..... "

മനസിൽ ഓരോന്നായി ചിന്തിച്ചിരുന്നതും ലൂക്കിനെ വഴക്ക് പറയുന്ന സൂസന്റെ ശബ്ദം കേട്ട് കൊണ്ടാണ് ആദി അവരെ ശ്രദ്ധിക്കുന്നത്....

സാറയുടെ അടുത്തിരുന്നു കുഞ്ഞിന്നോടെന്ന പോൽ ഒറ്റക്കിരുന്നു സംസാരിക്കുന്നവനെയാണ് അവർ വഴക്ക് പറയുന്നത്...അതിഷ്ടപെടാത്തത് പോൽ അവന്റെ മുഖവും വീർത്തിട്ടുണ്ട്....അവനൊരു ചിരിയോടെ ലൂക്കിനെ നോക്കിയിരുന്നു......

" ഇപ്പോഴൊന്നും കേൾക്കാൻ പറ്റില്ലെന്ന് എനിക്കും അറിയാം... എങ്കിലും ഇപ്പോഴേ സംസാരിച്ചു തുടങ്ങിയാലെ അവൻ എന്നെ തിരിച്ചറിയുള്ളൂ..അല്ലുവിനെ പോലെ എന്റെ ബുദ്ധി പറഞ്ഞു കൊടുത്തു വളർത്തിയെടുക്കേണ്ട ചെറുക്കൻ ആണ്... അമ്മച്ചി ഒന്ന് പോ..... "

അവനൊരു മുറുമുറുപ്പോടെ സൂസനെ നോക്കി ചുണ്ട് കോട്ടി കൊണ്ട് സാറയുടെ നേരെ തിരിഞ്ഞു....അടുത്ത സംസാരത്തിനായി തുടക്കമിട്ടതും സാറയുടെ അരികിൽ നിന്നൊരു തല അവന് നേരെ നീണ്ടിരുന്നു.

" ദേ... ഒരു കാര്യം ഞാൻ ഇപ്പോഴേ പറഞ്ഞേക്കാം.. എന്റെ ഒരു കൊച്ചിനെയോ നീ വഷളത്തരം പറഞ്ഞു കൊടുത്തു നശിപ്പിച്ചു... ഇതിനെ കൂടി വഴി തെറ്റിക്കാൻ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ നിന്റെ മറ്റേ കാലും കൂടി ഞാൻ തല്ലിയൊടിക്കും... പറഞ്ഞില്ലെന്നു വേണ്ട..... "

ആരവ് അവനെയൊന്ന് നോക്കി കണ്ണുരുട്ടി... അല്ലുവിനെ പ്രെഗ്നന്റ് ആയിരുന്ന സമയം ഇങ്ങനിരുന്നു സംസാരിച്ചു... സംസാരിച്ചു... ലൂക്കിന്റെ ശബ്ദം കുഞ്ഞിന് അത്രയും പരിചിതമായത് പോൽ ആയിരുന്നു....

എത്ര കരച്ചിൽ ആണെങ്കിലും ദൂരെ നിന്നൊന്ന് ലൂക്കയുടെ ശബ്ദം കേട്ടാൽ മതി.. കുഞ്ഞു അപ്പോൾ കരച്ചിൽ നിർത്തും.. ഒരു രീതിയിൽ അത് ആശ്വാസം ആയിരുന്നെങ്കിലും അതിന്റെ ഭവിശ്യതും അത്രയും വലുത് തന്നെ ആയിരുന്നു....

ഒരു ദിവസം എങ്ങാനും ലൂക്കിനെ കാണാതിരിക്കുകയോ അവന്റെ ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ വീട് തിരിച്ചു വെയ്ക്കുന്ന ബഹളവും ഉണ്ടാകുമായിരുന്നു... വളർന്നു കഴിഞ്ഞപ്പോഴും അങ്ങനെ തന്നെ.....

ചെറിയച്ഛനെ ഒരു ദിവസം എങ്കിലും കണ്ടില്ലെങ്കിൽ അവനുറക്കം വരില്ല.. അതിപ്പോൾ വീഡിയോ കാളിൽ ആയാലും ശരി... ഒന്നുമില്ലെങ്കിൽ ഫോട്ടോയെങ്കിലും നോക്കി ഉമ്മ കൊടുത്തിട്ടേ അല്ലു ഉറങ്ങൂ...

പഴയ ഓർമ്മകൾ ഒക്കെ വന്നതും ആരവ് ഒരു നെടുവീർപ്പോടെ തല കുടഞ്ഞു കൊണ്ട് അവനെ നോക്കി........

" താൻ ഒന്ന് പോടോ... അവന് എന്താണ് ഒരു കുഴപ്പം.. താൻ എന്റെ കൊച്ചിന്റെ മുഖത്തേക്കൊന്ന് നോക്ക്... എന്റെ ബുദ്ധിയും സൗന്ദര്യവുമാണ് അവന് കിട്ടിയിരിക്കുന്നത്ട്ടിയിരിക്കുന്നത്.... എന്നെ കണ്ട് പഠിച്ചത് കൊണ്ട് കൊച്ച് നന്നായി.. ഇല്ലെങ്കിൽ കാണാമായിരുന്നു..... "

ഉടൻ തന്നെ ആരുവിനുള്ള മറുപടിയും എത്തിയിരിക്കുന്നു...  വല്യപ്പച്ചന്റെ മടിയിൽ ഇരുന്നു പഠിക്കുന്ന അല്ലുവിനെ  അവൻ ഒരു അഭിമാനത്തോടെ നോക്കി......

" നിന്റെ സ്വഭാവം കൂടി കിട്ടിയിട്ടുണ്ട് അതാണ് പ്രശ്നം... ഈ പ്രായത്തിൽ തന്നെ വായിൽ നിന്ന് വീഴുന്നത് എന്തൊക്കെയാണെന്ന് അറിയോ... അത് വലുതാകുമ്പോൾ ഏത് രീതിയിൽ എത്തുമെന്ന് ഓർക്കുമ്പോൾ ആണ്..... "

" അതോർത്തു താൻ പേടിക്കേണ്ട.. അവനെന്റെ സ്വഭാവം ആയിരിക്കും.. നോക്കിക്കോ..... "


അല്ലുവിനെ നോക്കി ചെറു ചിരിയോടെ ആണവൻ പറഞ്ഞത്.... അത് കൂടി കേട്ടതോടെ ആരവ് ഒന്ന് മുഖം ചുളിച്ചു കൊണ്ട് നെഞ്ചിൽ കൈ വെച്ചിരുന്നു പോയി....

" തീർന്നു... എന്റെ കൊച്ചിന്റെ ജീവിതം തീർന്നു.... "

ആരവ് ഒരു നെടുവീർപ്പോടെ അവനെ നോക്കി പിറുപിറുത്തു... അല്ലു ഇതൊന്നും അറിഞ്ഞില്ല... തന്നെ പറ്റി നടക്കുന്ന ചർച്ചകൾ ഒന്നും തന്നെ അറിയാതെ പഠിക്കാനുള്ളത് പഠിച്ചു കഴിഞ്ഞതും കാത്തിയെ കളിപ്പിക്കാനുള്ള ദൃതിയിൽ ആദിയുടെ അടുത്തേക്കായി ഓടി സോഫയിൽ വലിഞ്ഞു കയറിയിരുന്നു അവൻ....

ആ കാഴ്ച്ച ഒരു ചിരിയോടെ നോക്കി കൊണ്ടവൻ സാറയുടെ നേരെ തിരിഞ്ഞു....

" ചേച്ചിക്ക് ഏത് കുഞ്ഞ് ആണ് ഇഷ്ടം... Girl or boy....? "

സാറയുടെ അടുത്തേക്ക് ചാഞ്ഞിരുന്നു കൊണ്ടാണ് ചോദ്യം... അവളൊരു ചിരിയോടെ അവനെ നോക്കി.....

" അങ്ങനെ ഒന്നുമില്ലെടാ.. ഏതായാലും കുഴപ്പമില്ല.. ഹെൽത്ത്‌ ഓക്കേ ആയിരുന്നാൽ മതി..... "

" ആര് പറഞ്ഞു ഇല്ലെന്ന്... എനിക്ക് പെൺ കുഞ്ഞ് വേണം..... "

ഉടനെ തന്നെ അതിനിടയിൽ കയറി വന്ന ആരവിന്റെ ശബ്ദം... സാറയും ലൂക്കും അവനെയൊന്ന് നോക്കി നെറ്റി ചുളിച്ചു... വിളിക്കാത്ത കല്യാണത്തിന് വലിഞ്ഞു കയറി വരുന്ന ആളെ നോക്കുന്നത് പോലെയൊരു നോട്ടം.....

" തന്നോട് ചോദിച്ചോ.... "

" ഇതെന്റെ കൊച്ചാന്നോ.. ഞാൻ മറുപടി പറഞ്ഞിരിക്കും... അത് ചോദിക്കാൻ നീയാരാണെടാ.... "

" ഇതിന്റെ ഇളയപ്പൻ ഞാൻ ആന്നോ... എങ്കിൽ ഞാനും ചോദിക്കും.. താൻ ഒന്ന് പോടോ.... "

ആരവ് ഒരു പുച്ഛത്തോടെ ചോദിച്ചതും അതേ പുച്ഛത്തിൽ തന്നെ മറുപടി പറഞ്ഞു കൊണ്ട് ലൂക്കും അവനെ നോക്കി... ഇരുവരുടെയും നടുവിൽ ഇരുന്ന സാറ ഒരു ദയനീയ ഭാവത്തോടെ രണ്ട് പേരെയും നോക്കി... ഉടനെയൊന്നും തീരുന്ന ലക്ഷണം ഇല്ല.. എഴുന്നേറ്റു പോകാനും കഴിയില്ല...അവളൊരു നെടുവീർപ്പോടെ സോഫയിലേക്ക് ചാരിയിരുന്നു.....

" പിന്നെ.. ഒരു ഇളയപ്പൻ... കണ്ടാലും മതി.. കൊച്ചിന്റെ അപ്പൻ ഞാൻ ആണ്... എനിക്കാണ് സ്ഥാനം.... "

" പിന്നെ അതങ്ങു പള്ളിയിൽ പോയി പറഞ്ഞാൽ മതി... അപ്പനും അമ്മാവനും ഒന്നുമില്ല... ഇളയപ്പൻ മതി.... "

തന്നെ നോക്കി ഒരു പുച്ഛത്തോടെ പറയുന്നവൻ.. ആരവിന്റെ കണ്ണുകൾ ഒന്ന് കുറുകി... എല്ലാവരിലും ഒരു മടുപ്പ് നിറഞ്ഞ ഭാവം ആയിരുന്നെങ്കിലും ആദി മാത്രം ഒന്നും മനസിലാകാതെ അവരെ നോക്കിയിരുന്നു....

" ടാ... ടാ... ചട്ടു കാലൻ ചെറുക്കാ... വെറുതെ എന്റെ കയ്യിന്നു വാങ്ങി കൂട്ടരുത് നീ.... ഒന്ന് നിന്ന് കൊള്ളാൻ പോലുമുള്ള ആവാതില്ല നിനക്ക്..... "

" ചട്ടു കാലൻ നിന്റെ അപ്പൂപ്പൻ.. ആണെടാ തെണ്ടീ.... "

ലൂക്കിനെ ഒന്ന് നോക്കി അവന് നേരെ വിരൽ ചൂണ്ടി കൊണ്ടാണവൻ പറഞ്ഞത്.....സാറ അവനെ മിണ്ടാതെ നിർത്താൻ നോക്കിയപ്പോഴേക്കും ലൂക്ക് സംസാരിച്ചു തുടങ്ങിയിരുന്നു.....

സൈഡിൽ ഇരിക്കുന്ന വലിയപ്പച്ചനെ ഒന്ന് നോക്കി കൊണ്ടവൾ തലയിൽ കൈ വെച്ചു ഇരുന്നു... ഇതൊന്നും ശ്രദ്ധിക്കാതെ പരസ്പരം പോരാടിച്ചു കൊണ്ട് ആരവും ലൂക്കയും......

" നിന്റെ അപ്പൂപ്പനെ പോയി വിളിക്കെടാ... നാറീ... "

" എനിക്ക് സൗകര്യം ഇല്ല... "

" എങ്കിൽ ഞാൻ വിളിക്കാം.. നിന്റെ അപ്പൂപ്പൻ ചട്ടു കാലൻ... "

" നിന്റെ അപ്പൂപ്പൻ... "

" നിന്റെ..... "

" അല്ല നിന്റെ........ "

" ഒന്ന് നിർത്തെടാ രണ്ടും..... "

പരിസരം പോലും മറന്നു കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും കാർന്നൊന്മാരെ വിളിച്ചു കളിക്കുന്ന രണ്ടിനെയും നോക്കി കറിയാച്ഛൻ ശബ്ദം ഉയർത്തി.....

ഹാളിലാകെ മുഴങ്ങിയ ശബ്ദം.. ഒപ്പം ദേഷ്യത്തോടെയുള്ള കൂർപ്പിച്ചു നോട്ടവും... ഒട്ടൊരു നിമിഷം പരസ്പരം മുഖത്തോട് മുഖം നോക്കി എല്ലാവരും നിശബ്ദമായിരുന്നു... ആരവ് വേഗം തന്നെ ലൂക്കിൽ നിന്നും മാറി സോഫയിൽ നേരെയിരുന്നു....

വലുതായെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല...വലിയപ്പച്ചൻ ദേഷ്യപ്പെടുന്നതും ശബ്ദമുയർത്തുന്നതും ഇപ്പോഴും അവന് പേടിയാണ്...... എന്നാൽ.....

" പതിയെ ഒച്ചയെടുക്ക് അപ്പച്ചാ... കൊച്ച് പേടിച്ചു പോവൂലെ..... "

കാത്തിയടക്കം എല്ലാവരും നിശബ്ദമായി പോയ നേരം സാറയുടെ അടുത്തേക്ക് നീങ്ങിയിരുന്നു കൊണ്ട് കറിയാച്ചനെ നോക്കി പരിഭവത്തോടെ പറയുന്നവനെ കണ്ടതും എല്ലാവരും അന്തം വിട്ടെന്ന പോൽ അവനെ തന്നെ നോക്കിയിരുന്നു പോയി.....


" എന്റെ കർത്താവെ... എനിക്ക് വയ്യ... ഞാൻ പോണ്..... "

കറിയാച്ഛൻ തലയിൽ കൈ വെച്ച് കൊണ്ട് അവനെ നോക്കി....കൂടുതൽ ഒന്നും കേൾക്കാൻ ത്രാണി ഇല്ലാത്തതിനാൽ തന്നെ അപ്പച്ചൻ റൂമിലേക്ക് എഴുന്നേറ്റു പോയിരുന്നു..... എല്ലാവരെയും ഒന്ന് നോക്കി കൊണ്ട് ലൂക്ക് സാറയുടെ തോളിലേക്കും ചാഞ്ഞു.....

ഹാളിൽ ഇരുന്നവരിൽ ഇതൊക്കെ കണ്ട് മടുത്തൊരു ഭാവം ആണ്.. എന്നാൽ ഇതിനെല്ലാം സാക്ഷി ആയിരുന്ന ആദിയുടെ കാര്യം ആയിരുന്നു ഏറ്റവും കഷ്ടം... ലൂക്കിനെ അവന് നന്നായി തന്നെ അറിയാവുന്നതാണ്.... പക്ഷെ.... ആരവ്....!!

ആരവിന്റെ ഈയൊരു വേർഷൻ അവൻ ആദ്യമായിട്ടാണ് കാണുന്നത് തന്നെ... kR ഗ്രൂപ്പ്സ് പോലെയൊരു വലിയ കമ്പനിയുടെ MD ആണ് ഈയിരുന്നു അടി കൂടുന്നതെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ....

രണ്ട് രീതിയിലെ ഗേറ്റപ്പിലും ആരവിനെ ഒന്ന് ചിന്തിച്ചു നോക്കിയതും അവന് ചിരി വന്നു പോയിരുന്നു.....

" അങ്കിൾ..... "

അവരെ തന്നെ ചിരിയോടെ നോക്കിയിരുന്നതും തനിക്ക് അരികിൽ നിന്നും കുഞ്ഞൊരു ശബ്ദം കാതിൽ പതിഞ്ഞതും അവനൊരു സംശയത്തോടെ തിരിഞ്ഞു നോക്കി.....

തന്റെ മടിയിൽ ഇരിക്കുന്ന കാത്തിയ്ക്ക് അരികിൽ നുഴഞ്ഞു കയറി ഇരിക്കുന്നവൻ... വിളിക്കുന്നതിനൊപ്പം ചൂണ്ട് വിരലിനാൽ തന്നെ തോണ്ടുന്നുമുണ്ട്... പക്ഷെ... ആ കുഞ്ഞ് വിരൽ ദേഹത്തു തട്ടുന്നത് പോലും താൻ അറിഞ്ഞിരുന്നില്ല.......

ആദി ഒരു അത്ഭുതത്തോടെ അവനെ നോക്കി... ഇങ്ങനൊരാൾ തനിക്ക് അരികിൽ വന്നിരുന്നത് പോലും അവനറിഞ്ഞിരുന്നില്ല... എങ്ങനെ കയറിപ്പറ്റിയെന്നൊരു ചിന്ത ആയിരുന്നു അവനിൽ......

" എന്താ.....? "

തന്നെ വിടർന്ന കണ്ണോടെ നോക്കിയിരിക്കുന്നവനെ അവനൊരു ചോദ്യ ഭാവത്തോടെ നോക്കി... ആദ്യമായിട്ടാണ് അവനൊരു കുഞ്ഞ് കുട്ടിയോട് സംസാരിക്കുന്നത് തന്നെ.... എന്ത് ചോദിക്കണമെന്നൊന്നും അവനറിയുന്നുണ്ടായില്ല.....

" അങ്കിൾ എപ്പോഴാ ചെറിയച്ഛനെ കല്യാണം കഴിക്കുന്നേ..... "

ആഹാ... നല്ല ചോദ്യം....!!
തനിക്കൊപ്പം എത്താനായി മുട്ട് കുത്തി സോഫയിൽ ഉയർന്നു നിൽക്കുന്നവനെ അവനൊന്നു നോക്കി...എങ്ങനെ സംസാരിക്കുമെന്ന ടെൻഷൻ ആയിരുന്നു ഇതുവരെ... ഇതിപ്പോൾ എന്ത് ഉത്തരം പറയുമെന്ന കൺഫ്യൂഷൻ ആയല്ലോ.....

അതിനേക്കാൾ അസ്വസ്ഥത തോന്നിയത് തന്നെ വിളിക്കുന്ന പേര് കേട്ടിട്ടാണ്.... അങ്കിൾ...!!
Do i look old...?

" uncle... Me....? "

അവനൊരു ചോദ്യ ഭാവത്തോടെ സ്വയം നെഞ്ചിലേക്ക് വിരൽ ചൂണ്ടി കൊണ്ട് അല്ലുവിനെ നോക്കി....

" ഹാ അങ്കിൾ... അത് എന്റെ ചെറിയച്ഛൻ അല്ലെ.. അപ്പോൾ അങ്കിൾ എന്റെ അങ്കിളല്ലേ.... എന്റെ Handsome uncle...... "

ഇരു കവിളിലും കൈ വെച്ച് കൊണ്ട് കണ്ണുകൾ ചിമ്മി പറയുന്നവനെ കാണെ ആദിയുടെ ചുണ്ടിൽ ചെറു ചിരി വിടർന്നു......

" ഓഹോ.. കൊള്ളാലോ....? ഇങ്ങനെ പറഞ്ഞു മയക്കാൻ ആരാ പഠിപ്പിച്ചത്.....?".

" ചെറിയച്ഛൻ..... "

വെറുതെ ഒന്ന് ചോദിച്ചു നോക്കിയതാണ്... അത് സത്യമെന്നത് പോലെ മറുപടി കിട്ടിയതും അവനൊന്നു ലൂക്കിന്റെ നേരെ നോക്കി.... അവിടെ ഒന്നുമറിയാതെ സാറയോട് കത്തി വെച്ചിരിക്കുകയാണ് ആള്.......

" ചെറിയച്ഛൻ  വേറെ എന്തൊക്കെ പറഞ്ഞു തന്നു നിനക്ക്..... "

ലൂക്കിൽ തന്നെ നോട്ടമെയ്തു കൊണ്ടാണവൻ അല്ലുവിനോട് ചോദിച്ചത്......

" ചെറിയച്ഛൻ എന്നോട് പറഞ്ഞു...അങ്കിളിനെ അങ്ങനെ വിളിച്ചാൽ മതിയെന്ന്.... അങ്കിൾ പാവമാണെന്നും പറഞ്ഞു.... അങ്കിളിന്റെ ചിരി കാണാൻ നല്ല ഭംഗിയാണെന്ന് പിന്നെ... പിന്നെ അങ്കിളിന് ചെറിയച്ഛനെ ഒരുപാട് ഇഷ്ടമാണെന്നും പറഞ്ഞു.... ശരിയാണോ.....? "

അല്ലുവിന്റെ ചോദ്യം കേട്ടതും ആദി ലൂക്കിൽ നിന്നും കണ്ണുകൾ മാറ്റി അവനിലേക്ക് തിരിഞ്ഞു.......

" ഹാ ഇഷ്ടം ആണ്.... "

ചെറു ചിരിയോടെ അവൻ അല്ലുവിനെ നോക്കി... അവന്റെ മറുപടി കെട്ടിട്ടാവണം.... തനിക്ക് മുന്നിൽ ഇരിക്കുന്നവനും ചുമൽ ഒന്ന് കൂച്ചി കണ്ണുകൾ ചുരുക്കി ച്ചിരിക്കുന്നത് ആദി നോക്കിയിരുന്നു......

" ശരിക്കും ലൂക്ക തന്നെ...!! "

മുഴുവൻ പല്ലും വെളിയിൽ കാണിച്ചുള്ള ചിരി കണ്ടതും അവന്റെ മനസിൽ തെളിഞ്ഞത് ലൂക്കിന്റെ ചിരിയാണ്... ഏകദേശം അത് പോലെ തന്നെയുണ്ട് ഇതും.....

" എനിക്കും ചെറിയച്ഛനെ വലിയ ഇഷ്ടം ആണ്... എന്റെ റോൾ മോഡൽ ചെറിയച്ഛൻ ആണ് അറിയോ....? "

" അത് ആദ്യത്തെ ചോദ്യം കേട്ടപ്പോഴേ മനസിലായിരുന്നു..... "

തന്നോട് ചോദ്യവുമായി ഇരിക്കുന്നവനെ നോക്കി അവൻ ഉള്ളാലെ പിറുപിറുത്തു.......

" എനിക്ക് വലുതാകുമ്പോൾ ചെറിയച്ഛനെ പോലെ ആകാനാണ് ഇഷ്ടം..... "

" Wow.... അടിപൊളി..... "


ആദി അവനെ നോക്കി  അത്ഭുതമെന്നത് പോലെയൊരു ഭാവം മുഖത്ത് വരുത്തി തലയാട്ടി....ചെറിയച്ഛൻ മാഹാതമ്യമം വാരി കോരി വിളമ്പുകയാണ് കൊച്ച്......

പാതിയും അവന് മനസിലായിരുന്നില്ല... ഒന്ന് മാത്രം മനസിലായി.. കത്തി വെയ്പ്പിൽ ലൂക്കിനെയും തോൽപ്പിച്ചു കളയുന്ന ഐറ്റം ആണ് തനിക്ക് മുന്നിൽ ഇരിക്കുന്നത്...... ഇറങ്ങിയോടാൻ പോലും കഴിയാത്ത അവസ്ഥയിൽ ആദി നിസ്സഹായനായി പോയിരുന്നു.....

സോഫയിൽ കൈ കുത്തി നിർത്തി താടയിൽ കൈ കൊടുത്തു കൊണ്ടവൻ അല്ലുവിനെ കേട്ടിരുന്നു.....

ഒരുപാട് കാര്യങ്ങൾ പറഞ്ഞു.. ഒരുമിച്ചു ഉറങ്ങുന്നതും കളിക്കുന്നതും പഠിക്കുന്നതുമൊക്കെ.... ഇടയിൽ സംസാരം ഒന്ന് നിർത്തി ചുറ്റിനും നോക്കി കൊണ്ട് തനിക്ക് അരികിലേക്ക് പമ്മി വരുന്നവനെ ആദിയൊന്നു നോക്കി......

" ഞാൻ പറഞ്ഞില്ലേ... ചെറിയച്ഛൻ ആണ്‌  എന്റെ റോൾ മോഡൽ എന്ന്.... ചെറിയച്ഛന്റെ best ഫ്രണ്ട് അല്ലെ അങ്കിൾ... അതുകൊണ്ടല്ലേ ചെറിയച്ഛൻ അങ്കിളിനെ കല്യാണം കഴിക്കുന്നത്.... എനിക്കും best frnd നെ കല്യാണം കഴിക്കാൻ ആണ് ഇഷ്ടം... But... ചെറിയച്ഛൻ പറഞ്ഞു എനിക്ക് ചേരുന്നത് angel ആണെന്ന്..... "

സോഫയിൽ വിടർത്തി വെച്ചിരുന്ന ആദിയുടെ കയ്യിലേക്ക് തല ചേർത്ത് വെച്ച് ഒരു വിഷമ ഭാവത്തോടെ ആണ് അവൻ പറഞ്ഞത്......

" ആരാണ് ഈ Angel.....? "

ആദി ഒരു സംശയത്തോടെ അവനെ നോക്കി....

" അതുണ്ടല്ലോ... angel എന്റെ ഫസ്റ്റ് love ആണ്... ഒരു പാവം കുട്ടിയായിരുന്നു അവൾ ... അവൾക്കെന്നെ വല്യ ഇഷ്ടം ആയിരുന്നു... But അവൾക്ക് തീരെ മുടിയില്ല... എനിക്ക് long hair ഉള്ള ഗേൾസിനെ ആണ് ഇഷ്ടം.... അപ്പോൾ എന്റെ ക്ലാസ്സിൽ ഒരു new student വന്നു.. അവൾക്കൊരുപാട് hair ഉണ്ടായിരുന്നു... അത്കൊണ്ട് ഞാൻ Angel നെ breakup ചെയ്തിട്ട് കാത്തിയെ എന്റെ girl friend ആക്കി.... But... കാത്തി ഒരു good girl അല്ല... അവൾ bad ആണ്... എന്റെ snacks മുഴുവൻ അവൾ കഴിക്കും..അവളുടെ സ്നാക്ക്സ് ഒന്നും എനിക്ക് തരില്ല.... എന്നെ കളിക്കാൻ വിടില്ല...ആരോടും കൂട്ട് കൂടാനും സമ്മതിക്കില്ല... എപ്പോഴും കൂടെ നടക്കാൻ പറയും... പിന്നെ അവൾക്ക് ഗെയിംസ് ഒന്നും അറിയില്ല.... angel നെ പോലെ പാട്ട് പാടാനും അറിയില്ല.... അപ്പോൾ എനിക്ക് വിഷമം വരുമായിരുന്നു......"


അവന്റെ ജീവിത പ്രശ്നം തന്നെ ആയിരുന്നു ആദിയുടെ മുന്നിൽ ഇറക്കി വെച്ചത്.... എല്ലാം പറഞ്ഞു തീർത്തു താടയ്ക്ക് കയ്യും കൊടുത്തിരിക്കുന്ന മുതലിനെ ആദിയൊന്നു നോക്കി.....

ഇപ്പോൾ മുട്ടത്തോട് പൊട്ടിച്ചിറങ്ങി വന്ന കോഴികുഞ്ഞിന്റെ അത്രേയുമുള്ളു കാണാൻ.... പക്ഷെ.... കയ്യിലിരുപ്പ്.....!!
നേരെ ചൊവ്വേ നടക്കാൻ തുടങ്ങുന്നതിനു മുന്നേ രണ്ട് കാമുകിമാർ സ്വന്തം ആയിട്ടുള്ള കുരിപ്പ്....!!

ചെറിയച്ഛന്റെ മകൻ തന്നെ....!! വെറുതെയല്ല ആരവ് കുറച്ചു മുൻപ് പ്രശ്നം ഉണ്ടാക്കിയത്... ഒരു അച്ഛൻ അല്ലെ.... പ്രതികരിച്ചു പോകും......

" എന്നിട്ട്....നീ എന്ത് ചെയ്തു.....? "

എന്തായാലും ഇത്രയും പറഞ്ഞു... ഇനി ബാക്കി കൂടി അറിയണമല്ലോ... ആദി ഒരു ആകാംഷയോടെ അവനെ നോക്കി.......

" എന്നിട്ട് എന്താവാൻ.. ചെറിയച്ഛൻ പറഞ്ഞു കാത്തിയെ brekup ചെയ്തിട്ട് Angel നെ തന്നെ girl frnd ആക്കാൻ... അത് കൊണ്ട് ഞാൻ അവളെ breakup ചെയ്തു... But... angel നെ girl frnd ആക്കിയില്ല.... പകരം വേറൊരാളെ കണ്ട് പിടിച്ചു...... "

ചെറു ചിരിയോടെ ഇരുന്നു പറയുന്നവൻ... ആദിയുടെ കണ്ണൊന്നു പുറത്തേക്ക് തള്ളി.... രണ്ടിന് പകരം മൂന്നോ....?

" എടാ... ഭയങ്കരാ അതാരാണ്....? "

അവനൊരു അതിശയത്തോടെ ചോദിച്ചതും അവൻ ചുറ്റിനുമൊന്ന് നോക്കി ആദിയുടെ അടുത്തേക്ക് കുറച്ചു കൂടെ നീങ്ങി......

" അത് വലിയ സീക്രെട് ആണ്... അങ്കിളിനോട് മാത്രം പറയാം... ആരോടും പറയരുത്... ചെറിയച്ഛനോടും പറയരുത്.... പ്രോമിസ് ആണോ.....? "

വളരെ പതുക്കെ രഹസ്യം പറയുന്ന കുഞ്ഞ് ശബ്ദം കാതിലായി തുളച്ചു കയറിയതും ആദിക്ക് ഇക്കിളി എടുത്തു പോയിരുന്നു... തലയൊന്നു വെട്ടിച്ചു കൊണ്ടവൻ അല്ലുവിനെ നോക്കി....

" പ്രോമിസ്... ഞാൻ ആരോടും പറയില്ല..."

അത്പോൽ തന്നെ രഹസ്യം പറയുന്നത് പോൽ അവനും തിരികെ മറുപടി കൊടുത്തതും അല്ലുവിന്റെ ചുണ്ടിലൊരു ചെറു ചിരി വിടർന്നു........

" എന്റെ frnd മിലാൻ.... ചെറിയച്ഛൻ best frnd നെ അല്ലെ കല്യാണം കഴിക്കുന്നത്.. അത്കൊണ്ട് ഞാനും മിലാനെയാണ് കല്യാണം കഴിക്കുന്നത്.. ഇവിടെ ആരും സമ്മതിക്കില്ല.. അത്കൊണ്ട് ഞാൻ സീക്രെട് ആക്കി വെച്ചിരിക്കുകയാണ്... മിലാൻ എന്റെ കൂടെ ഗെയിം കളിക്കും... സംസാരിക്കും... എനിക്ക് note എഴുതി തരും... എനിക്ക് വേണ്ടി ഫുഡ്‌ കൊണ്ട് വരും... അവന് പാട്ടു പാടാനും അറിയാം.. ചെറിയച്ചൻ എന്നോട് പറഞ്ഞിട്ടുണ്ട്.. അങ്കിളിനെ കല്യാണം കഴിക്കുന്നത് ഒരുമിച്ചു കളിക്കാനും ഒരുപാട് ട്രാവൽ ചെയ്യാനും മ്യൂസിക് കേൾക്കാനും ആണെന്ന്... എനിക്കും അങ്ങനെ വേണം... മിലാനും ഓക്കേ ആണ്.. വലുതായി കഴിഞ്ഞു ഞങ്ങൾ കല്യാണം കഴിക്കും.....
Alan weds milan....നല്ല രസം അല്ലെ.... "

തന്റെ ആഗ്രഹങ്ങൾ മുഴുവനും രഹസ്യം പോലെ  അവൻ ആദിക്ക് മുന്നിൽ നീട്ടി പരത്തി പറഞ്ഞു.. എല്ലാം കേട്ട് കഴിഞ്ഞതും ചിരിക്കണോ... കരയണോ.. എന്നറിയാതൊരു അവസ്ഥയിൽ ആയിരുന്നു അവൻ......

ചെറിയച്ഛനെ അതേ പടി പകർത്തി വെച്ചിരിക്കുന്നൊരു കുരുത്തകേടിന്റെ കൂട് ആണ് തനിക്ക് മുന്നിൽ ഇരിക്കുന്നത്... ലൂക്കയെ പോലെ ആവുക എന്നൊരു ലക്ഷ്യം മാത്രമേ അവനുള്ളൂ.... പ്രണയത്തിന്റെ കാര്യമൊക്കെ എത്ര നിഷ്കളങ്കമായിട്ടാണ് പറയുന്നത്.......

കൂടെ കളിക്കാനും ഫുഡ്‌ ഷെയർ ചെയ്യാനും യാത്രയിൽ ഒരുമിച്ചു പോകാനുമായിട്ടൊരു  പാർട്ണർ....!! അവൻ മനസിലാക്കി വെച്ചിരിക്കുന്ന പ്രണയവും എത്ര നിഷ്കളങ്കമാണ്......

ഈ ലോകമെന്തെന്നോ... അതിന്റെ സീരിയസ്നെസ്സ് എന്തെന്നോ അവനറിയില്ല...വലുതാകുന്നതിനനുസരിച്ചു അവൻ സ്വയം തിരിച്ചറിഞ്ഞു തീരുമാനിക്കട്ടെ... അതിൽ കൂടുതൽ എന്ത് പറയാൻ ആണ്............

പറഞ്ഞു കൊടുക്കാൻ തനിക്കുമറിയില്ല... ഇത്രയും നേരമൊക്കെ അല്ലുവിനോട് സംസാരിച്ചിരുന്നത് തന്നെ വലിയൊരു അത്ഭുതം ആയിട്ടാണ് അവന് തോന്നിയത്....കുട്ടികളെ തീരെ ഇഷ്ടമില്ലാതിരുന്ന താൻ ഇതുവരെ അവനെ മടുപ്പില്ലാതെ കെട്ടിരുന്നതിൽ വല്ലാത്തൊരു അതിശയം തന്നെ തോന്നിപോയവന്.....

Alan ❤️Milan..

ആദി ഒരു ചിരിയോടെ സ്വയം പറഞ്ഞു നോക്കി..
ആഗ്രഹം കൊള്ളാം... അത് നടക്കുമെന്ന് വലിയ  ഉറപ്പൊന്നുമില്ലെങ്കിലും ഒരു കാര്യം ഉറപ്പാണ്.....

ഈയിരിക്കുന്ന സാധനം വലുതാകുമ്പോൾ ആ ഇരിക്കുന്ന മുതലിനെക്കാൾ ഭീകരൻ ആയിരിക്കും... അവന്റെ കണ്ണുകൾ എതിർ വശത്തെ സോഫയിൽ ഇരിക്കുന്നവനിലേക്ക് നീണ്ടു......


സാറയുടെ തോളിൽ ചാരി തന്നിലേക്ക് തന്നെ നോട്ടമെയ്തു കിടക്കുന്നവൻ... താനും അല്ലുവുമായുള്ള സംസാരമൊക്കെയും അവൻ കണ്ടിരുന്നു എന്ന് വ്യക്തം........

" എന്താടാ..... "

ചെറു ചിരിയോടെ തന്നെ കണ്ണെടുക്കാതെ നോക്കിയിരിക്കുന്നവനെ  നോക്കി അവനൊന്നു പിരികമുയർത്തി......

" വെറുതെ.... "

കണ്ണുകൾ ചിമ്മി ചുമൽ കൂച്ചി ചിരിയോടെയുള്ള മറുപടി.... ആദിയുടെ ചുണ്ടിലും ചെറു ചിരി വിടർന്നു... ഇപ്പോഴാണ് ആ മുഖമൊന്നു തെളിഞ്ഞു കാണുന്നത്... അതിന്റെ സന്തോഷത്താൽ ആദി അവനെ തന്നെ നോക്കിയിരുന്നു....എന്നാൽ...........

" I love you..... "

ചുണ്ടുകൾ അനക്കി പറയുന്നതിനൊപ്പം തനിക്ക് നേരെ ചുണ്ടുകൾ കൂർപ്പിച്ചു ഉമ്മ തരുന്നത് പോൽ ആക്ഷൻ കാണിക്കുന്നവനെ കണ്ടതും ആദി ഒരു അമ്പരപ്പോടെ ചുറ്റിനും നോക്കി......

തൊട്ട് മുന്നിൽ അപ്പനെയും അമ്മയെയും ഇരുത്തി കൊണ്ടാണ് അഭ്യാസം....ആരും കണ്ടില്ലെന്ന് അറിഞ്ഞ നേരമാണ് അവനൊന്നു ശ്വാസം നേരെ വീണത്... ആരെങ്കിലും കണ്ടിരുന്നെങ്കിലോ ലൂക്കാ.....

അവനൊരു ശാസനയോടെ കണ്ണുകൾ കൂർപ്പിച്ചു കൊണ്ട് നോക്കിയതും......

" തിരികെ താ... "

അതേ കുസൃതിയോടെ തന്നെ നോക്കി ചുണ്ട് അനക്കി ഇരിക്കുന്നവനെയാണ് കാണുന്നത്... ആദി തലയിൽ കൈ വെച്ച് കൊണ്ട് ചുറ്റിനും നോക്കി... പിന്നെ, അവനു നേരെയും.......

" പോടാ...... "

അവനെ നോക്കി ചുണ്ട് കോട്ടി കൊണ്ടവൻ മുഖം വെട്ടിച്ചു... പിന്നെ ആ ഭാഗത്തേക്ക്‌ പോലും അവൻ നോക്കിയില്ല... ലൂക്കിൽ നിന്ന് മുഖം ഒളിപ്പിക്കാൻ എന്നോണം അവൻ തല കുനിച്ചു തന്റെ മടിയിൽ കിടക്കുന്ന കാത്തിയെ കളിപ്പിച്ചു കൊണ്ടിരുന്നു....


ലൂക്കിന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നു... ആദിയുടെ ഇങ്ങനൊരു ഭാവം അവൻ ഒരുപാട് നാളുകൾക്കു ശേഷം ആണ് കാണുന്നത്... ആദിയിൽ തന്നെ നോട്ടമെയ്തു കൊണ്ടവൻ വീണ്ടും സാറയുടെ തോളിലേക്ക് ചാഞ്ഞു.....

അവന്റെ കണ്ണുകൾ തന്നെ കൊത്തി വലിക്കുന്നത് മുഖമുയർത്തി നോക്കാതെ തന്നെ മനസിലാക്കിയെടുത്തത് കൊണ്ടാകാം....

ആദിയുടെ ചുണ്ടിൽ നിയന്ത്രിച്ചു നിർത്താൻ കഴിയാത്തൊരു പുഞ്ചിരി വിടർന്നിരുന്നു...അതിന്റെ ബാക്കിയെന്നോണം.....ലൂക്കിന് ഏറ്റവും ഇഷ്ടമുള്ള അവന്റെ നുണക്കുഴി കവിളുകളിൽ പ്രണയത്തിന്റെ ചുവപ്പ് രാശി പടർന്നു കയറി ..............❤️

...........................................................................................

South city hospital

ചുറ്റിനും പോലീസ്‌കാരാൽ വലയം ചെയ്യപ്പെട്ടിരിക്കുന്ന ഫസ്റ്റ് ഫ്ലോർ... വൈകുന്നേരത്തോടെ തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും മാറ്റിയിരിക്കുന്ന മാത്യുവിനെ അവിടെയുള്ള റൂമിലേക്കാണ് ഷിഫ്റ്റ്‌ ചെയ്തിരിക്കുന്നത്...

ഫ്ലോർ നിറയെ പോലീസ്‌കാർ ആണ്... ന്യൂസ്‌ പബ്ലിക് ആയതോടെ കനത്ത സുരക്ഷ തന്നെ ഒരുക്കിയിട്ടുണ്ട്... മാത്യു കിടക്കുന്ന റൂമിനു മുന്നിലും രണ്ട് പോലീസ്‌കാർ കാവൽ നിൽപ്പുണ്ട്.....

അവരെ ശ്രദ്ധയിൽ പെട്ടതും തന്റെ മുഖത്തെ മാസ്ക് ഒന്ന് കൂടി വലിച്ചിട്ടു കൊണ്ടവൻ ചുറ്റിനും നോക്കി മുന്നോട്ട് നടന്നു... ഡോക്ടർസ്..., നഴ്സ്.., ക്ലീനിങ് സ്റ്റാഫ്സ്... ഇത്രയും പേർക്കാണ് അവിടെ പ്രവേശനം.. അതും ഐഡി കാർഡ് ഉൾപ്പടെ കണ്ട് ബോധ്യമായതിനു ശേഷം മാത്രം.....

അവനും ഡോക്ടർ യൂണിഫോം തന്നെ ആയിരുന്നു ധരിച്ചിരുന്നത്.. കയ്യിലിരിക്കുന്ന ഐഡി കാർഡ് ഭദ്രമായി മുറുകെ പിടിച്ചു...കാവൽ നിൽക്കുന്നവർ തന്റെ ആരാണെന്നും ഇത് കാണിച്ചാൽ അകത്തേക്ക് കയറ്റി വിടുമെന്നുമാണ് റൂണി അവനോട് പറഞ്ഞത്......

" Where is your id...? "

മാത്യുവിന്റെ ഡോറിന് മുന്നിൽ എത്തിയതും കാവൽ നിന്നിരുന്ന പോലീസ്‌കാരൻ മുന്നിൽ തടസമായി നിന്ന് ചോദിച്ചതും അവൻ കയ്യിൽ പിടിച്ചിരുന്ന id കാർഡ് അയാൾക്ക് നേരെ നീട്ടി.....

അവന്റെ പേരും ഫോട്ടോയും അടങ്ങിയ ഒരു ഡ്യൂപ്ലിക്കേറ്റ് ഐഡി കാർഡ് ആയിരുന്നു അത്... അത് കയ്യിൽ വാങ്ങി നോക്കിയതും കാവൽ നിന്നിരുന്നവർ തമ്മിൽ പരസ്പരം ഒന്ന് നോക്കി.....

" റെയ്ജൻ സർ പറഞ്ഞിരുന്നു... പ്രയാഗ് അല്ലെ.... "

ചുറ്റിനുമൊന്ന് നോക്കി പതിഞ്ഞ സ്വരത്തിൽ മുന്നിൽ നിൽക്കുന്ന ആൾ ചോദിച്ചതും അവൻ അതേയെന്ന പോൽ തലയാട്ടി....

" ഓക്കേ... പത്തു minute മാത്രം സമയം ഉള്ളു.. മറ്റു ഡോക്ടർസ് വരുന്നതിനു മുന്നേ വേഗം കണ്ടിറങ്ങണം..... "

ഒരു മുന്നറിയിപ്പോടെ പറഞ്ഞു കൊണ്ട് അയാൾ അവന്റെ പുറത്തു തട്ടി... മുന്നിൽ നിന്ന് അവർ മാറിയതും അവൻ ഉള്ളിൽ കയറി... പിന്നാലെ തന്നെ ഡോർ അടച്ചു ഒന്നും സംഭവിക്കാത്തത് പോൽ അവർ വെളിയിൽ കാവൽ നിന്നിരുന്നു......


റൂമിനുള്ളിൽ കയറിയതും കട്ടിലിൽ ഇരിക്കുന്ന മാത്യുവിനെ അവൻ കണ്ടിരുന്നു... ഒരുപാട് ദിവസങ്ങൾക്കു ശേഷം ആണ് നേരിൽ കാണുന്നത്... ആളാകെ ക്ഷീണിച്ചു പോയിരിക്കുന്നു..നര ബാധിച്ചു തുടങ്ങിയ താടിയും മീശയും മുടിയും......

എത്രയായാലും തന്റെ അങ്കിൾ ആണ്... അമ്മയുടെ സ്വന്തം സഹോദരൻ.. ചേട്ടായിയോട് ചെയ്‌ത ദ്രോഹം ഒന്നും അവനറിയില്ല... മാത്യുവിനെ കണ്ട നേരം അതൊന്നും തന്നെ മൈൻഡിൽ വന്നതുമില്ല.....

" അങ്കിൾ...... "

മുഖത്ത് നിന്നും മാസ്ക് എടുത്ത് മാറ്റി കൊണ്ടവൻ ബെഡിൽ ഇരിക്കുന്നയാൾക്ക് നേരെ പാഞ്ഞു.... മാത്യു ആദ്യമൊന്ന് ഞെട്ടിപോയിരുന്നു... റൂമിലേക്ക് കയറി വന്നവൻ ഒരു ഡോക്ടർ ആയത് കൊണ്ട് തന്നെ വലിയ ശ്രദ്ധിച്ചിരുന്നില്ല.... എന്നാൽ....

തന്റെ ദേഹത്തേക്ക് അമർന്നവൻ ആരാണെന്ന് മനസിലായതും അയാളും അവനെ തിരികെ പുണർന്നു......

" അപ്പു മോനെ..... "

ഇടറിയ ശബ്ദത്തോടെ വിളിച്ചു കൊണ്ടയാൾ അവനെ ദേഹത്തു നിന്ന് മാറ്റി.... ഇരുവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.... ഒരുപാട് ദിവസങ്ങൾക്കു ശേഷം തമ്മിൽ കാണുന്നതിന്റെ സന്തോഷം ആയിരുന്നു അവരിൽ.....

എല്ലാത്തിലുമുപരി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയ സമയം മുതൽ ഇങ്ങനൊരു വിസിറ്റ് മാത്യു പ്രതീക്ഷിച്ചിരുന്നതാണ്... പക്ഷെ... പ്രതീക്ഷിച്ചയാളല്ല തന്നെ കാണാൻ വന്നിരിക്കുന്നത്.......

" അപ്പു റൂണി എവിടെ....അവൻ വരുമെന്ന് പറഞ്ഞിരുന്നല്ലോ.....? "

മാത്യു സംശയത്തോടെ അവനെ നോക്കി.... ആ ചോദ്യം കേട്ടതും അത്രയും നേരം അങ്കിളിനെ കണ്ട സന്തോഷത്തിൽ മതി മറന്നു നിന്നവൻ പെട്ടെന്ന് എന്തോ ഓർത്തെന്ന പോൽ ബെഡിൽ നിന്നും ചാടിയെഴുന്നേറ്റ് ബെഡിനരികിലുള്ള ജനൽ സൈഡിലേക്ക് ഓടി....

" ഓർമിപ്പിച്ചത് നന്നായി... ഇല്ലെങ്കിൽ ഇപ്പോൾ എല്ലാം കുളം ആയേനെ...... "

ജനൽ  പാളികൾ ഇരു സൈഡിലേക്കും മെല്ലെ നീക്കവേ പ്രയാഗ് പിറുപിറുത്തു... മാത്യു ഒന്നും മനസിലാകാതെ അവനെ തന്നെ നോക്കിയിരുന്നു.....

കമ്പികൾ ഏതുമില്ലാത്ത ജനൽ പാളികൾ.. മുഴുവനായും സൈഡിലേക്ക് നീക്കി ഓപ്പൺ ചെയ്തു വെച്ച് കൊണ്ട് പ്രയാഗ് വെളിയിലേക്ക് കൈ നീട്ടിയതും ആ കയ്യിൽ പിടുത്തമിട്ട് കൊണ്ട് ഒരുത്തൻ റൂമിനുള്ളിലേക്ക് ചാടി കയറിയിരുന്നു.......

" റൂണി.....!!"

മാത്യുവിന്റെ കണ്ണുകൾ വിടർന്നു... തനിക്ക് അടുത്തേക്ക് ചിരിയോടെ നടന്നടുക്കുന്നവനെ അയാളൊരു അത്ഭുതത്തോടെ നോക്കി......

" റൂണി.... "

അയാൾ അവന് നേരെ കൈ നീട്ടിയതും അവൻ ഒരു ചിരിയോടെ അയാളെ ഇറുക്കെ പുണർന്നിരുന്നു.....

" ഇളയപ്പാ.. എങ്ങനെ ഉണ്ട് ഇപ്പോൾ... ക്ഷീണം തോന്നുന്നുണ്ടോ... കുഴപ്പം ഒന്നുമില്ലല്ലോ... ഓക്കേ അല്ലെ......"

മാത്യുവിന്റെ കയ് തണ്ടയിൽ പിടിച്ചു കൊണ്ട് പൾസ് ചെക്ക് ചെയ്തു നോക്കി... ഇരു കണ്ണുകളും വിരലിനാൽ പതിയെ താഴേക്ക് വിടർത്തി നോക്കി... പ്രയാഗിന്റെ തോളിൽ വെറുതെ ഇട്ട് കൊടുത്തു വീട്ടിരുന്ന stethoscope കയ്യിൽ എടുത്തു കൊണ്ട് heart ബീറ്റും ഒന്ന് ചെക് ചെയ്തു നോക്കി.......

" ഇപ്പോഴും ക്ഷീണം തോന്നുന്നുണ്ട് റൂണി... എഴുന്നേറ്റ് നിൽക്കുമ്പോഴൊക്കെ ചെറിയൊരു ബുദ്ധിമുട്ട് ഇപ്പോഴും തോന്നുന്നുണ്ട്..... "

റൂണി ഓരോന്ന് ആയി നോക്കികൊണ്ടിരിക്കെ മാത്യു അവനോടായി തനിക്ക് തോന്നുന്ന അവശതകൾ പറഞ്ഞു കൊണ്ടിരുന്നു... പ്രയാഗും അവർക്കൊപ്പം ബെഡിനോരം വന്നിരുന്നിരുന്നു......

" ഹ്മ്മ്... ക്ഷീണം തോന്നും... നാളെ രാവിലെയോടെ എല്ലാം നോർമൽ ആവും... ഞാൻ തന്നിരുന്ന മെഡിസിന്റെ മറു മെഡിസിൻ ആണ് ഇത്.... പേടിക്കാൻ ഒന്നുമില്ല...... "

മാത്യുവിന്റെ മെഡിസിൻ പാക്കറ്റുകൾ ഓരോന്നായി നിരീക്ഷിച്ചു കൊണ്ടവൻ മറുപടി കൊടുത്തു.....

" അപ്പോൾ ഇവിടെ നിന്ന് പോകേണ്ടേ റൂണി.. ഹോസ്പിറ്റലിൽ നിന്ന് പുറത്ത് കടക്കാനുള്ള വഴി നീ റെഡി ആക്കിയിട്ടുണ്ടെന്നല്ലേ പറഞ്ഞത്... ഇനിയെന്തിനാ താമസിക്കുന്നത്......... "

മാത്യുവിന് ദൃതി ആയിരുന്നു... എത്രയും വേഗം വെളിയിൽ എത്താനുള്ള ത്വര അയാളുടെ ഉള്ളിൽ നിറഞ്ഞിരുന്നു.... പ്രയാഗ് ഒരു സഹതാപത്തോടെയാണ് അയാളെ നോക്കിയത്.... റൂണി ഒരു ചിരിയോടെയും..

" പുറത്തു പോകാം ഇളയപ്പ... ഇപ്പോഴല്ല.. കുറച്ചു കാര്യങ്ങൾ കൂടി സെറ്റ് ആവേണ്ടതുണ്ട്.... ഹോസ്പിറ്റലിൽ മുഴുവനും പോലീസ് ആണ്... അതിനിടയിൽ മഫ്തിയിൽ ഉള്ളവർ വേറെ... ഈ സമയം റിസ്ക് എടുക്കുന്നത് ശരിയല്ല... കുറച്ചു ക്ഷമിക്ക്.... ആദ്യം ആരോഗ്യം ഓക്കേ ആവട്ടെ... എന്തായാലും... ഇളയപ്പൻ വിചാരിച്ചത് ഒക്കെ നടക്കുന്നുണ്ടല്ലോ.... "

റൂണി അയാളെ ഒന്നു നോക്കി... അവൻ ഉദ്ദേശിച്ച കാര്യം മാത്യുവിന് വ്യക്തമായിരുന്നു... റൂമിൽ സെറ്റ് ചെയ്തിരിക്കുന്ന ടീവിയിലൂടെ വിവരങ്ങൾ എല്ലാം മാത്യുവിന്റെ ചെവിയിലും എത്തിയിരുന്നു ...

ശിവയുടെ ജോലി പോകുന്നത് സന്തോഷമുള്ള കാര്യം തന്നെയാണ്....അവൻ നാഴികയ്ക്ക് നാല്പത് വട്ടം അഹങ്കാരത്തോടെ പറയുന്ന പോലീസ് കുപ്പായം..
അത് വെച്ചിട്ടല്ലേ.... അവൻ തന്നെ ഇത്രയും വലിയൊരു തകർച്ചയിൽ കൊണ്ടെത്തിച്ചത്.......

ഇനിയവന് എന്ത് ചെയ്യാൻ കഴിയുമെന്ന് എനിക്കൊന്ന് കാണണം..... അയാളോരു പുച്ഛത്തോടെ തല കുടഞ്ഞു കൊണ്ട് റൂണിക്ക് നേരെ തിരിഞ്ഞു.....

" ശിവയുടെ ജോബ് പോയതോടെ കാര്യം എളുപ്പമായില്ലേ ഇനിയും ആർക്ക് വെണ്ടിയാണ്... കാത്തു നിൾക്കേണ്ടത്...?.....

അയാളൊരു മുഷിച്ചോടെ റൂണിയെ നോക്കി..ഏറെ നാളായി സ്വപ്നം കണ്ടിരിക്കുന്നതാണ്ണ്... ഇന്നത്തോടെ തന്റെ ആഗ്രഹം സഫലം ആകുമെന്ന് കരുതി...ഇനിയും മുന്നോട്ട് കാത്തിരിക്കുന്നതിനെ പറ്റി ചിന്തിക്കാൻ പോലും കഴിയില്ല.....

" ഹോസ്പിറ്റലിൽ നിന്ന് പുറത്ത് പോകാൻ പറ്റില്ല ഇളയപ്പാ...
പബ്ലിക് അറിഞ്ഞതോടെ കുറച്ചധികം കോംപ്ലിക്കേറ്റഡ് ആയിട്ടുണ്ട് കാര്യം...ചുറ്റിനും പോലീസ്‌കാർ ആണ്... അതിനൊപ്പം മീഡിയയും... ആരുടെയെങ്കിലും കയ്യിൽ പെട്ടാൽ തീർന്നു.....

" പിന്നെ നമ്മൾ എങ്ങനെ പുറത്ത് പോകുമെന്നാണ്... നീ പറയുന്നത്.....? "

മാത്യു ഒരു സംശയത്തോടെ ചോദിച്ചതും റൂണി ഒരു ചിരിയോടെ അയാളെ നോക്കി....

" ഞാൻ ഡോക്ടർ നോട്‌ സംസാരിച്ചിട്ടുണ്ട്.. നാളെ ഒരു ദിവസം കൂടി ഇളയപ്പൻ ഇവിടെ കിടക്കേണ്ടി വരും... മറ്റന്നാൾ തിരികെ ജയിലിലേക്ക് കൊണ്ട് പോകും ... പോകുന്ന വഴിയിൽ വെച്ച് ഞാനും അപ്പുവും ഉണ്ടാകും... അവിടെ വെച്ചൊരു ഫേക്ക് ക്ലാഷ് ഉണ്ടാക്കി ഇളയപ്പനെ കൊണ്ട് പോകും...... "

" ഇതൊക്കെ നടക്കുവോ റൂണി..... "

മാത്യുവിന് സംശയം ആയിരുന്നു... ഒരു വാഹനത്തിൽ മാത്രം ആയിരുന്നില്ല പോലീസ് ഉണ്ടായിരുന്നത്.. തിരിച്ചു പോകുമ്പോഴും അങ്ങനെ ആവില്ല... ഏതെങ്കിലും രീതിയിൽ പാളി പോയാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല.......

" ഇതായിരുന്നു നല്ലത്... ആരും അറിയില്ല... നീ പറഞ്ഞ ഐഡിയ നടക്കുവോ.. പോലീസിനോടാണ് കളിക്കുന്നത്... "

" ഇളയപ്പൻ ടെൻഷൻ അടിക്കാതെ ഇരിക്ക്... എല്ലാം ഞാൻ സെറ്റ് ചെയ്തിട്ടുണ്ട്... ഇളയപ്പനെ കൊണ്ട് പോകുന്ന വാഹനത്തിൽ എനിക്ക് അറിയാവുന്ന പോലീസ്‌കാർ ആണ്.. ഒരു പ്രശ്നവും ഉണ്ടാകില്ല...... "

റൂണി സമാധാനിപ്പിക്കാൻ എന്ന പോൽ അയാളുടെ കയ്യിൽ പിടിച്ചു.. തന്റെ പോക്കറ്റിൽ കിടന്നൊരു പഴയ മോഡൽ ഫോൺ എടുത്തു മാത്യുവിന്റെ കയ്യിൽ കൊടുത്തു.....

" ഇത് കയ്യിൽ പിടിച്ചോ... എന്റെയും അപ്പുവിന്റെയും നമ്പർ  ഞാൻ ഇതിൽ സേവ് ചെയ്തു വെച്ചിട്ടുണ്ട് ... എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി... വേറാരും അറിയണ്ട.....

റൂണി ഒരു ചിരിയോടെ പറഞ്ഞതും മാത്യുവിലും ചെറിയൊരു ചിരി വിടർന്നു... ഒരു കയ്യാൽ അവനെ ചേർത്ത് പിടിച്ചു... കൂടുതൽ ഒന്നും സംസാരിക്കാൻ അവർക്ക് ടൈം കിട്ടിയിരുന്നില്ല.... അതിന് മുന്നേ വാതിലിൽ മുട്ട് കേട്ടിരുന്നു....

കാവലിന് നിന്ന പോലീസ് കാരൻ ആണ്... മറ്റാരെങ്കിലും ഇങ്ങോട്ട് വരുന്നുണ്ടെന്നാവാം..... റൂണി ദൃതിയിൽ ബെഡിൽ നിന്ന് ചാടിയെഴുന്നേറ്റു...

"  എല്ലാം പറഞ്ഞത് പോലെ... ഒന്നും പേടിക്കണ്ട.. നമ്മൾ മറ്റന്നാൾ വീണ്ടും കാണും.... "

" ഓക്കേ... "

അയാളെ ഒന്ന് ഹഗ് ചെയ്തു കൊണ്ടാണ് അവൻ പറഞ്ഞത്... മാത്യുവിൽ നിന്നും ചിരിയോടെയുള്ള മറുപടി കിട്ടിയതും അവൻ വേഗത്തിൽ ജനലിനടുത്തേക്ക് നടന്നു... പ്രയാഗിന്റെ കൈ പിടിച്ചു പതിയെ വെളിയിലേക്കിറങ്ങി.....

റൂണി safe ആയി നിലത്തെത്തിയതും അവൻ ജനൽ ക്ലോസ് ചെയ്തു കൊണ്ട് മാത്യുവിന് അടുത്തേക്ക് വന്നു... അയാളെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു കഴിഞ്ഞതും ബെഡിൽ കിടന്നിരുന്ന മാസ്കും എടുത്തു വെച്ച് കൊണ്ട് അവൻ വേഗം വെളിയിലേക്ക് നടന്നു........

തനിക്ക് നേരെ കൈ വീശി ഡോർ ക്ലോസ് ചെയ്തു പോകുന്നവനെ മാത്യു ചിരിയോടെ നോക്കിയിരുന്നു... അവനെ പൂർണമായും ഡോർ മറച്ചു കൊണ്ട് അടഞ്ഞതും അയാൾ തിരികെ ബെഡിലേക്ക് അമർന്നു.......

മാത്യുവിൽ സന്തോഷം തെളിഞ്ഞു നിന്നിരുന്നു... നാളെ ഒരു ദിവസം കൂടി കഴിഞ്ഞാൽ താൻ പിന്നെ സ്വതന്ത്ര്യൻ ആണ്... ജയിലിലെ മതിൽക്കട്ടും പോലീസും ഇല്ലാത്തൊരു ലോകം........ ഏറെ നാളായി ആഗ്രഹിച്ച സ്വപ്നം......

ചെയ്തു തീർക്കാനായി ഒരുപാട് കാര്യങ്ങൾ ഉണ്ട്.. ഒരുപാട് കണക്കുകൾ കൊടുത്തു തീർക്കാൻ ആണ്......പതിയെ മുഖത്തെ ചിരി മാറി മറ്റൊരു ഭാവം ഉടലെടുത്തു തുടങ്ങിയിരുന്നു അയാളിൽ........

ARTHUR REMUSE WILLIAM!!...."

തന്റെ ശത്രു നിരയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നവൻ....!!

ആ മുഖമൊന്നു ഉള്ളിൽ തെളിഞ്ഞതും അയാളുടെ കണ്ണുകൾ പൈശാചികമായി തിളങ്ങി......

"ഞാൻ വെളിയിൽ ഇറങ്ങുന്നത് നിന്റെ നാശത്തിനാണ് Arthur!!.... നിന്റെ നഷ്ടങ്ങളുടെ തുടക്കം ആണ്... കാത്തിരുന്നോ.. .. എന്റെ കാൽ ചുവട്ടിൽ ഇട്ട് കത്തിക്കും നിന്നെ ഞാൻ...നിനക്ക് പ്രിയപ്പെട്ടതൊന്നുംഭൂമിയിൽ ഞാൻ ബാക്കി വെയ്ക്കില്ല..... "

വന്യമായൊരു മുഖ ഭാവവവുമായി തീർത്താൽ തീരാത്ത പകയോടെ അയാൾ മുരണ്ടു...............

...........................................................................................

പാതിരയോട് അടുത്ത സമയം......

രാത്രിയിൽ  ഉറങ്ങാനായി എല്ലാവരും അവരവരുടെ റൂമികളിലേക്ക് ഒതുങ്ങി കൂടിയ സമയം...തന്റെ റൂമിനോട് ചേർന്ന ബാൽക്കണിയിൽ സെറ്റ് ചെയ്തിരിക്കുന്ന ചാരു കട്ടിലിൽ കിടക്കുകയായിരുന്നു ലൂക്ക്......

കുറച്ചു ദിവസങ്ങളായി പകലുറക്കം കൂടുതൽ ഉള്ളത് കൊണ്ട് തന്നെ അവന് രാത്രിയിൽ നേരത്തെ ഉറങ്ങാൻ കഴിയാറില്ല.....പുറത്തെ ചെറിയ തണുപ്പും നിലാ വെളിച്ചവും ആകാശത്തു നിറഞ്ഞു നിൽക്കുന്ന നക്ഷത്രങ്ങളും.....ഉറക്കം വരാത്ത സമയങ്ങളിൽ ബാൽക്കണിയിൽ ഇരുന്നു കാണാൻ സുഖമുള്ള കാഴ്ച തന്നെ ആണ്..........

തണുപ്പ് അതികം ശരീരത്തിൽ ഏൽക്കാതിരിക്കാനെന്നോണം ഒരു സ്കാർഫ് അവൻ പുതച്ചിരുന്നു...തണുത്ത കാറ്റ് ദേഹത്തെ പൊതിഞ്ഞതും അവനൊന്നു കൂടി സോഫയിലേക്ക് ചുരുണ്ടു.....

കയ്യിലിരിക്കുന്ന ഫോണിൽ ഫ്രണ്ട്സിന്റെ മെസ്സേജ് വായിച്ചിരിക്കുകയായിരുന്നു.. Angel ന്റെയും ക്രിസ്റ്റിയുടെയും കാര്യം തന്നെ ചർച്ച വിഷയം.. മാര്യേജ് ഉടനെ ഉണ്ടാകും..
ഏത് ഡ്രസ്സ് ഇടണം..?
എവിടെ വെച്ച് നടത്തണം..?
എങ്ങനെ അർറേൻജ് ചെയ്യണം..?
അങ്ങനെ ഓരോ കാര്യങ്ങളായി അവർക്കിടയിൽ ചർച്ചാ വിഷയമായി കൊണ്ടിരുന്നു.....

തുടക്കം കൊണ്ട് പിടിച്ച ചർച്ച ആയിരുന്നെങ്കിലും യോഗം എങ്ങും എത്തിയില്ല...ഒരാളുടെ ഐഡിയ ഒരാൾക്ക് ഇഷ്ടം ആകില്ല.. അങ്ങോട്ടുമിങ്ങോട്ടും ട്രോളും വഴക്കും ചീത്ത വിളിയും.. പിണങ്ങി പൊക്കും....

ഒടുവിൽ തൽക്കാലത്തേക്ക് യോഗം പിരിച്ചു വിട്ട അനൗൺസ്മെന്റ് ഇട്ട് കൊണ്ടവൻ ചാറ്റ് ബാക്ക് ചെയ്തു... തിരികെ ഫോൺ ഓഫ് ആക്കി വെയ്ക്കാൻ തുടങ്ങിയ നേരമാണ്  അവനായി വന്ന മറ്റൊരു മെസ്സേജ് ലൂക്കിന്റെ കണ്ണുകളിൽ ഉടക്കുന്നത്...

📨Who is this girl...!!

ശിവയുടെ മെസ്സേജ് ആണ്.. ഒപ്പം താഴെയായി റെഡ് മാർക്കിനാൽ അടയാളപ്പെടുത്തിയ ഒരു ഫോട്ടോയും.. രാവിലെ എപ്പോഴോ തനിക്കായി അവൻ അയച്ച മെസ്സേജ് ആണ്.....

രണ്ട് പേർ ഒരുമിച്ചു നിൽക്കുന്നൊരു ഫോട്ടോ.. അതിൽ ഒന്ന് അഭിയാണെന്ന് അവന് പെട്ടെന്ന് തന്നെ മനസിലായിരുന്നു... But കൂടെയുള്ളത്....?

അവനോരു സംശയത്തോടെ ചാറ്റ് ഓപ്പൺ ചെയ്തു ഫോട്ടോ zoom ചെയ്തു നോക്കി... അഭിയോടൊപ്പം ചിരിയോടെ ചേർന്ന് നിൽക്കുന്ന പെൺകുട്ടി....

" ഗൗരി....!!....

ആളാരെന്ന് തിരിച്ചറിഞ്ഞതും അതുവരെ സംശയത്തിൽ നോക്കിയിരുന്നവന്റെ കണ്ണുകൾ അത്ഭുതതാൽ വിടർന്നു... ചുണ്ടിൽ ചെറു ചിരിയും.....

" ഗൗരി തന്നെ അല്ലെ ഇത്....? " അവനൊന്നു കൂടെ ഉറപ്പിക്കാനെന്നോണം ഫോട്ടോ സൂം ചെയ്തു നോക്കി.... അതേ... ഗൗരി തന്നെ....!!

" ശ്യോ... എത്ര നാളായി കണ്ടിട്ട്...മനസിലായതേയില്ല...ആളൊരുപാട് മാറിപ്പോയി... എത്ര പെട്ടെന്നാ പിള്ളേർ ഒക്കെ വലുതാവുന്നത്....?സ്റ്റഡി ഒക്കെ കഴിഞ്ഞോ ആവോ...?അഭിയോട് ചോദിച്ചു നോക്കിയാലോ... അല്ലെങ്കിൽ വേണ്ട.. ഞാൻ എന്തിനാ ആ തെണ്ടിയോട് ചോതിക്കുന്നെ... അവളോട് ചോദിച്ചാൽ പോരെ.....? "

" ഗൗരി കുട്ടി....!!

വാട്സ്ആപ്പ് ബാക്ക് അടിച്ചു കൊണ്ട് അവൻ ഇൻസ്റ്റ ഓപ്പൺ ചെയ്തു തന്റെ ചാറ്റ് ലിസ്റ്റിൽ നിന്ന് ഗൗരിയെ സെർച്ച് ചെയ്ത് എടുത്തതും......

പിന്നിൽ നിന്നും അവനെ ചുറ്റി വരിഞ്ഞിരുന്ന കൈകൾ അവന്റെ കയ്യിൽ നിന്നും ഫോൺ പിടിച്ചു വാങ്ങിയിരുന്നു...പെട്ടെന്നുള്ള നീക്കമായതിനാൽ ലൂക്കും അൽപ്പം ഒന്ന് ഞെട്ടിപോയി... അവൻ പതിയെ തല ചെരിച്ചു പിന്നിലേക്ക് നോക്കി.....

തന്റെ ഫോണും കയ്യിലെടുത്തു തന്നെ നോക്കി കണ്ണും കൂർപ്പിച്ചു ഇരിക്കുന്നവൻ....പുറത്തെ കാറ്റു കൊള്ളണമെന്ന് പറഞ്ഞപ്പോൾ കൂടെ വന്നിരുന്നവൻ ആണ്... ഫ്രണ്ട്സിനോട് ചാറ്റ് ചെയ്യാൻ തുടങ്ങിയപ്പോൾ കണ്ണുകൾ അടച്ചു കിടക്കുന്നത് കണ്ടതാണ്.....

അവന്റെ ഇരു കാലിനിടയിൽ ഇരുന്നു  പുറം ചാരി അതേ നെഞ്ചത്തേക്ക് തന്നെ ചാരിയിരുന്നു കൊണ്ടാണ് ഈ കണ്ടതൊക്കെ വിളിച്ചു കൂവിയതെന്ന് ഒരു നിമിഷം അവനും മറന്നു പോയിരുന്നു......

" നീ ഉറങ്ങിയില്ലായിരുന്നോ..... "

തന്നെ തുറിച്ചു നോക്കിയിരിക്കുന്നവനെ അവനൊരു ചിരിയോടെ നോക്കി... അതൊരു ഇളിയായി പരിണമിച്ചു പോയത് കൊണ്ടാവാം തിരികെ കിട്ടിയ ചിരിയും അത്ര നല്ലതായിരുന്നില്ല.......

" ഞാൻ ഉറങ്ങിയെന്നു ഓർത്താണോ മോൻ ഗൗരിയോട് മിണ്ടാൻ പോയത്....? "

ഫോണിലെ ചാറ്റ് ഹിസ്റ്ററിയിലേക്ക് നോക്കി കൊണ്ടാണ് ചോദ്യം... ലൂക്കിന്റെ മുഖം ഒന്ന് ചുളിഞ്ഞു... ഗൗരിയുടെ പേര് അടക്കം താൻ പറഞ്ഞത് അത്രയും ആദി വ്യക്തമായി തന്നെ കേട്ടെന്ന് അവന് പുതിയ അറിവ് ആയിരുന്നു......

" അതെന്റെ ഫ്രണ്ട് ആണ് ആദീ... അതുമല്ല ഗൗരി അഭി.....

" ഇത് രാവിലെ ശിവ ചോദിച്ച പെണ്ണല്ലേ....? "

ലൂക്ക് പറഞ്ഞു തീരും മുന്നേ ആദിയുടെ ചോദ്യം വന്നു കഴിഞ്ഞിരുന്നു... അവനൊന്നു കൂടി പ്രൊഫൈലിൽ ചേർത്തിരിക്കുന്ന ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി... രാവിലെ അഭിയോടൊപ്പം ശിവയുടെ ഫോണിൽ കണ്ട അതേ പെൺകുട്ടി........

" ഇത് അഭിയുടെ ആരാണ്....? "

അവനൊരു സംശയത്തോടെ ലൂക്കിനോടായി ചോദിച്ചു... കണ്ണുകൾ അപ്പോഴും ഫോണിലെ ഫോട്ടോയിൽ തന്നെ.......

" അത് അഭിയുടെ കസിൻ ആണ്... നല്ല കുട്ടി അല്ലെ ആദീ...... "

അവനും ചിരിയോടെ തന്നെ ഫോട്ടോയിലേക്ക് എത്തി നോക്കി.... ആദി അവനെയൊന്ന് കൂർപ്പിച്ചു നോക്കി കൊണ്ട് ഫോട്ടോ അവൻ കാണാനാവാത്ത വിധം തന്റെ തന്നെ മുഖത്തേക്ക് അടുപ്പിച്ചു വെച്ചു......

ഒരു അഡ്ജസ്റ്റ് മെന്റിൽ ആണ് ലൂക്ക് അവന്റെ ദേഹത്തേക്ക് ചാരി കിടക്കുന്നത്... കൈ പാടില്ലാത്തത് കൊണ്ട് തന്നെ എത്തി കുത്തി ഒപ്പം വരില്ലെന്ന് അവനറിയാം......

എത്ര വലിയ ബന്ധം ആണെങ്കിലും ഒരാളുടെ ഫോൺ ചെക് ചെയ്യുന്നത് അൽപ്പം മോശം തന്നെ ആണ്..... എങ്കിലും....തമ്മിലുള്ള ചാറ്റുകൾ ഓരോന്നായി അവൻ വായിച്ചു നോക്കി...

ചാറ്റിൽ നിറയെ ഗൗരിയുടെ വിശേഷങ്ങൾ ആണ്... കഴിച്ചോ....? കുടിച്ചോ....? മുതൽ തുടങ്ങി ഒരായിരം ചോദ്യങ്ങളും ഉത്തരങ്ങളും... ഓരോന്നായി നോക്കിയതും അതൊന്നും ഇഷ്ടപെടാത്തത് പോൽ ആദിയുടെ മുഖം വീർത്തു.....

" അഭിയുടെ കസിനുമായി നിനക്കെന്താ റിലേഷൻ.....? "

അൽപ്പം നീരസത്തോടെ ആണ് ചോദ്യം.. കുശുമ്പ് കൊണ്ട് കുത്തി വീർത്ത മുഖവും...ഓരോ മെസ്സേജ് ആയി നോക്കുന്നതിനു അനുസരിച്ചു ചുളിവ് വീഴുന്ന നെറ്റിത്തടവും...ലൂക്ക് ഒരു അത്ഭുതത്തോടെ അവനെ നോക്കി.......

" എന്റെ ഫ്രണ്ട് ആണ് ആദീ.. മുന്നൊരിക്കൽ അവന്റെ വീട്ടിൽ നിൽക്കാൻ പോയ ടൈം പരിചയപെട്ടതാണ്... ഒരു പാവം പെണ്ണ് ആണ്.... അന്നൊക്കെ ഒരുപാട് സംസാരിക്കുമായിരുന്നു... ഇപ്പോൾ  കണ്ടിട്ടും സംസാരിച്ചിട്ടും ഒരുപാട് നാളായി.... "

" ഓഹോ..... അങ്ങനെയാണോ.....? "


അവനൊരു ചോദ്യ ഭാവത്തോടെ ലൂക്കിനെ നോക്കി..അതേയെന്ന രീതിയിൽ തല കുലുക്കിയുള്ള മറുപടി കിട്ടിയതും . പതിയെ അവനെ നേരെയിരുത്തി കൊണ്ട് മുന്നോട്ടാഞ്ഞു ലൂക്കിലേക്ക് ചേർന്നു ഇരുന്നു.... തന്റെ നെഞ്ചിൽ പുറം ചാരി ഇരിക്കുന്നവന്റെ തോളിൽ തന്റെ താടി കുത്തി നിർത്തി.....


അവന്റെ വയറിലൂടെ ചുറ്റി വരിഞ്ഞ കൈകളിൽ പിടിച്ചിരുന്ന ഫോൺ അവനും കൂടി കാണാവുന്ന തരത്തിൽ മുകളിലേക്ക് ഉയർത്തി......


" അഭിയുടെ കസിൻ നിന്റെ ഫ്രണ്ട് ആണല്ലേ... അപ്പോൾ ഞാൻ അറിയാത്ത ഒരുപാട് ഫ്രണ്ട്സ് ഉണ്ടല്ലോ നിനക്ക്... ആരൊക്കെയാണെന്ന് നോക്കട്ടെ...... "


പതിയെ തല ചെരിച്ചു കൊണ്ടവൻ ലൂക്കിന് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചതും ..........


" ചേട്ടന് എന്നെ സംശയം ആണോ ചേട്ടാ......? "


തീർത്തും നിഷ്കളങ്കമായൊരു മറു ചോദ്യം ആയിരുന്നു അവന് കിട്ടിയത്.... വല്ലാതെ പാവത്തം തുളുമ്പി നിൽക്കുന്ന മുഖം... ആദി അവനെ തന്നെ നോക്കിയിരുന്നു പോയി........

ഇരിക്കുന്ന ഇരുപ്പ് കണ്ടാൽ പറയുമോ... ചുറ്റിനും ഗോപികമാർ നിറഞ്ഞു നിൽക്കുന്ന കൊച്ചു കൃഷ്ണൻ ആവേണ്ടിയിരുന്നവൻ ആണെന്ന്... ചാറ്റ് ലിസ്റ്റിൽ മുഴുവൻ പെൺ കുട്ടികൾ ആണ്... സംഭവം കുറെ നാളുകൾക്കു മുൻപ് ഉള്ളതാണ്.. എങ്കിലും.... എല്ലാം ഒന്ന് കണ്ട് നോക്കണമല്ലോ.....!......

" മിണ്ടാതിരിക്കെടാ... ഞാനും കൂടി കാണട്ടെ.....".

അവനെ മിണ്ടാൻ സമ്മതിക്കാതെ തന്നിലേക്ക് അടക്കി ചേർത്ത് പിടിച്ചു കൊണ്ട് ആദി ഓരോ മെസ്സേജ് ആയി എടുത്തു നോക്കി......എന്നാൽ... മിണ്ടാതിരിക്കുക എന്നുള്ളത് അവന്റെ ഡിക്ഷ്ണറിയിൽ ഇല്ലാത്ത ഒന്നായത് കൊണ്ട് തന്നെ ആദി ഓരോ മെസ്സേജായി നോക്കി തുടങ്ങിയതും അവനും സംസാരിച്ചു തുടങ്ങി....

" ഇത് ഞാൻ കോട്ടയത്തു പോയപ്പോൾ പരിചയപെട്ട കൊച്ചാണ്... ഇത്... ഞാൻ ഫ്രണ്ട്സ്ണിനൊപ്പം സ്ഥിരമായി കോഫി കുടിക്കാൻ പോകുന്ന സ്ഥലത്തെ കൊച്ചാണ്... എന്നെ ഭയങ്കര ഇഷ്ടം ആയിരുന്നു... ശ്യോ.... ഹാ.. പിന്നെ ഇത്.... ഞാൻ ക്രിസ്റ്റിക്കൊപ്പം ടാറ്റൂ പാർലറിൽ പോയപ്പോൾ അവിടെ ടാറ്റൂ ചെയ്യാൻ വന്ന കൊച്ചാണ്.... ഇതൊക്കെ നമ്മുടെ കൂടെ കോളേജിൽ ഉണ്ടായിരുന്ന ഗേൾസ് ആണ്..... ഇത് പിന്നെ... അപ്പുറത്തെ ലിസിയുടെ കുഞ്ഞമ്മയുടെ മോളാണ്.. ഒരു വട്ടം ഇവിടെ വന്നപ്പോൾ പരിചയപെട്ടതാണ്..... ഇതൊക്കെ... കമ്പനിയിലെ ആരുവിന്റെ സ്റ്റാഫ് ആണ്.... ഞാൻ കുറച്ചു നാള് അവിടെ ഉണ്ടായിരുന്നല്ലോ.....നിനക്ക് ഓർമയില്ലേ... അതൊക്കെ..... "

" പിന്നെ...വല്ലാതെ ഓർക്കുന്നുണ്ട്.."

താൻ എടുക്കുന്ന ഓരോ ചാറ്റും ആരുടേതാണെന്നൊക്കെ... അവരുടേ പേരും നാടും പരിചയപെട്ട സാഹചര്യവും അടക്കം തനിക്ക് പറഞ്ഞു തരുന്നവനെ അവനൊരു അത്ഭുത ജീവിയെന്ന പോൽ നോക്കി........

" ഇതെന്താണ് ലൂക്കാ...ഇനിയീ സ്റ്റേറ്റിൽ ഏതെങ്കിലും ഗേൾസ് ബാക്കിയുണ്ടോ.....? "

" പോ ആദീ.... നീയും കൂടെ എന്നെ പറയാതെ... നീയതൊക്കെ വായിച്ചു നോക്ക്... It's frndly ചാറ്റ്.. അത്രേയുള്ളൂ.. അല്ലാതെ എല്ലാരും പറയുന്നത് പോലെ ഞാൻ പഞ്ചാര അടിച്ചു നടക്കൊന്നും ആയിരുന്നില്ല... എന്നോട് എല്ലാരും പെട്ടെന്ന് ഫ്രണ്ട്സ് ആകും... അതെന്റെ കുറ്റം ആണോ... അതിൽ ബോയ്സിന്റെ ചാറ്റും ഉണ്ടല്ലോ... നീയെന്താ അത് വായിക്കാത്തത്.....നിന്നെ പരിചയപ്പെട്ടതിൽ പിന്നെ ഞാൻ ഒരൊറ്റ പെണ്ണിന്റെയും മുഖത്ത് നോക്കിയിട്ടില്ല........ "

ആദി തന്നെ കളിയാക്കുന്നത് കണ്ടതും അവനൊരു പരിഭവത്തോടെ ഇരുന്നു പിറുപിറുത്തു..... ആദിയുടെ ചുണ്ടിൽ ചെറു ചിരി വിടർന്നിരുന്നു........

" അങ്ങനെ ആയാൽ നിനക്ക് കൊള്ളാം... ഇല്ലെങ്കിൽ നീ കൊള്ളും കോഴി കുഞ്ഞേ...... "

" ആദീ...... "

" ചുമ്മാ വിളിച്ചതാണേടാ...... "

ലൂക്കിന്റെ ശാസന നിറഞ്ഞ വിളി കാതിൽ പതിഞ്ഞതും അവനൊരു ചിരിയോടെ ഫോൺ ഓഫ് ചെയ്തു വെച്ച് കൊണ്ട് അവനുമായി തിരികെ സോഫയിലേക്ക് ചാരി.....

ലൂക്കും അവനിലേക്ക് പുറം ചാരി നാവിൽ തത്തി കളിച്ചിരുന്ന പഴയൊരു ഹിന്ദി സോങ്ങിന്റെ വരികൾ മൂളി വെളിയിലേക്ക് നോക്കി  കിടന്നു.... ആകാശത്തു തെളിഞ്ഞു കാണുന്ന കുഞ്ഞ് നക്ഷത്രങ്ങൾ... അതിലേക്കായിരുന്നു അവന്റെ കണ്ണുകൾ.......

" രാത്രിയിലെ ആകാശം നല്ല ഭംഗിയുണ്ട് അല്ലെ ആദീ...... "

ആദിയുടെ കണ്ണുകളും ആകാശത്തിൽ തന്നെ ആയിരിക്കുമെന്ന് അവനറിയാം... അത് കൊണ്ട് തന്നെയാണ് ചോദിച്ചതും... മറുപടിയായി അതേയെന്ന പോൽ മൂളൽ കിട്ടിയതും അവന്റെ ചുണ്ടിലൊരു ചിരി വിടർന്നു........

അവൻ ആദിയുടെ നെഞ്ചിലേക്ക് ഒന്ന് കൂടി പതുങ്ങി ചേർന്നു... ഇരുവരും ഒന്നും തന്നെ സംസാരിച്ചിരുന്നില്ല... ഇടയ്ക്കിടെ തന്റെ നെറുകയിൽ അമർന്നു മാറുന്ന ആദിയുടെ ചുണ്ടുകളുടെ സ്പർശം അല്ലാതെ അവൻ ഒന്നും തന്നെ അറിഞ്ഞിരുന്നില്ല........

" ആദീ......... "

അൽപ്പ നേരവും കൂടി നിശബ്ദത നിറഞ്ഞ കുറച്ചു നിമിഷങ്ങൾ അവർക്കിടയിൽ കഴിഞ്ഞു പോയതും അവനൊന്നു തല ചെരിച്ചു കൊണ്ട് ആദിയെ നോക്കി........

" പറയ്.... "കണ്ണുകളിലേക്ക് നോക്കി ഒറ്റ പിരികമുയർത്തിയൊരു ചോദ്യം.... ലൂക്കിന്റെ ചുണ്ടിൽ ചിരി വിടർന്നു.......


" നീ എനിക്കൊപ്പം ഹാപ്പി ആണോ.....? "


ഒരു ചോദ്യ ഭാവത്തിൽ അവനെ നോക്കിയതും തിരികെ ഒരു മറു ചോദ്യം ആയിരുന്നു ആദിയിൽ നിന്നുണ്ടായത്.......

" എന്താ ഇപ്പോൾ ഇങ്ങനെ ചോദിക്കാൻ.....? "


അവനൊരു സംശയത്തോടെ ലൂക്കിനെനെ നോക്കി....


" വെറുതെ... അറിയാൻ വേണ്ടിയാണ് പറയ്.....? "

ആദിയെ നോക്കി ചോദിച്ചു കൊണ്ടവൻ അവന്റെ നെഞ്ചിലേക്ക് ചാരി നേരെ കിടന്നു........

" സത്യം പറയണോ.... അതോ നുണ പറയണോ.......?. "


" നുണ പറയ്..... "


ആദി ഒരു കുസൃതിയോടെ ചോദിച്ചതും അവനും ഒരു ചിരിയോടെ മറുപടി കൊടുത്തു......


" ഓക്കേ..... ശ്രദ്ധിച്ചു കേട്ടോ.... എനിക്ക് നിന്നെ തീരെ ഇഷ്ടമില്ല.. പിന്നെ എങ്ങനെ ഞാൻ നിന്റെ കൂടെ ഹാപ്പി ആകും... നിന്റെ ചിരിയും അൽപ്പ സ്വല്പം വട്ടുള്ള സംസാരവും... വാശിയും ദേഷ്യവുമൊക്കെ എനിക്ക് ഭയങ്കര ഇറിറ്റേറ്റിങ് ആണ്.... നിന്നെ കാണുന്നതേ എനിക്ക് ഭയങ്കര ദേഷ്യം ആണ്.... And.... You know one thing.... നീ വന്നതിൽ പിന്നെയാണ് ഞാൻ ഇത്രയും ഡിസ്റ്റർബ് ആകുന്നത്... നിന്നെ ഇങ്ങനെ ചേർത്ത് പിടിച്ചു ഇരിക്കുന്നത് പോലും.... ആഹ്ഹ്... എനിക്ക് തീരെ ഇഷ്ടം ആകുന്നില്ല...... "


തന്റെ മുഖം ഒന്ന് ചുളിച്ചു പറയുന്നതിനൊപ്പം ലൂക്കിനെ ഒന്ന് കൂടെ ഇറുകെ പിടിച്ചിരുന്നു അവൻ.... എന്നാൽ... ലൂക്കിന്റെ മുഖം പരിഭവത്താൽ വീർത്തിരുന്നു....

" എങ്കിൽ എഴുന്നേറ്റു പോടാ ദുഷ്ടാ..... "

ലൂക്ക് ഒരു കെറുവോടെ പറഞ്ഞു കൊണ്ട് പതിയെ കൈ കുത്തി എഴുന്നേറ്റതും ആദി അവനെ തന്റെ ദേഹത്തേക്ക് തന്നെ പിടിച്ചു കിടത്തിയിരുന്നു......


" നീ തന്നെ അല്ലെ നുണ പറയാൻ പറഞ്ഞത് പൊട്ടാ... പിന്നെന്തിനാ പിണങ്ങി എഴുന്നേറ്റു പോകുന്നത്...? മര്യാദക്ക് ഇവിടെ കിടന്നുറങ്ങിക്കോ.... നമുക്ക് രാവിലെ തന്നെ തിരിച്ചു പോകണം..... "

ലൂക്കിന്റെ ചെവിയിൽ തന്റെ ചുണ്ടുകൾ ചേർത്ത് വെച്ച് കൊണ്ടാണവൻ പറഞ്ഞത്....ആദിയുടെ ചുണ്ടിൽ ചിരിയായിരുന്നെങ്കിലും ലൂക്കിന്റെ മുഖം മങ്ങിയിരുന്നു....

മനസിൽ പല ചിന്തകൾ ആയിരുന്നു... ആദിയുടെ സ്നേഹത്തിൽ ഒരു തരി പോലും സംശയം ഇല്ല... രാവിലെ തോന്നിയത് പോൽ ആവശ്യമില്ലാത്ത ചിന്തകളും ഇല്ല...... പക്ഷെ........


വീട്ടിൽ താൻ ഇനി ശരിയാവില്ല....!!
മനസ് കൊണ്ട് ഉറപ്പിച്ചു പോയ തീരുമാനം ആണ്... അത് മാറ്റാൻ അവന് തോന്നുന്ണ്ടായില്ല... ഒരുപാട് ആഗ്രഹിച്ചതാണ്... ആദിയുടെ ഒപ്പം നിൽക്കാനും അവനൊപ്പം ചെയ്തു തീർക്കാനും ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു........


അതിന് ഒരുമിച്ചു നിൽക്കണം എന്നില്ലല്ലോ.... അകന്നു നിന്നാൽ മതി... മനസിന്റെ ഒരു കോണിൽ പോലും താൻ ഒരു ബാധ്യത ആണെന്ന തോന്നൽ വരരുത്.... സങ്കമുണ്ട്..... അവനില്ലാതെ ഒന്ന് ഉറങ്ങാൻ പോലും കഴിയില്ല തനിക്ക്..... പക്ഷെ......... ഇനി മുതൽ അങ്ങനെ മതി.........!!

അവൻ ഇനി എല്ലാ അർത്ഥത്തിലും എന്റേത് മാത്രം ആയി കഴിയട്ടെ... എന്നിട്ട് മാത്രമേ ആ വീട്ടിലേക്കുള്ളു... അതിന് മുന്നേ കാണാൻ തോന്നിയാൽ ഒന്ന് മതിൽ ചാടാം.... അതിന് തെറ്റൊന്നുമില്ല.......

സ്വയം ഒന്ന് പറഞ്ഞു കൊണ്ട് അവൻ ആദിയെ  നോക്കി... ലൂക്കിന്റെ മനസിലെ ചിന്തകൾ ഒന്നും അറിയാതെ അവനെ ചാരു കട്ടിലിൽ നേരെ കിടത്താൻ ഉള്ള ശ്രമത്തിലായിരുന്നു ആദി....


ഒരാൾക്ക് മാത്രം കിടക്കാവുന്ന കട്ടിൽ ആണ്... സൈഡിലേക്ക് ഒതുങ്ങി ഒരു വശം ചെരിഞ്ഞു കൊണ്ടവൻ ലൂക്കിനെ തനിക്കരികിലേക്ക് ചേർത്ത് കിടത്തി... അവൻ ചുറ്റിയിരുന്ന കോട്ടൺ സ്കാർഫ് വെറുതെ ഒന്ന് ദേഹത്തൂടെ പൊതിഞ്ഞു കൊണ്ടവൻ ലൂക്കിനെ കെട്ടിപിടിച്ചു.......

" ഉറങ്ങിക്കോ...... Good night..... "

അവന്റെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി ഒരു ചിരിയോടെ അവൻ കണ്ണുകൾ അടച്ചു കിടന്നു...... എന്നാൽ........

" ഞാൻ നാളെ നിന്റെ കൂടെ തിരിച്ചു വരുന്നില്ല ആദീ..... "

പ്രതീക്ഷിക്കാതെ ലൂക്കിന്റെ നാവിൽ നിന്ന് വീണ വാക്കുകൾ... അവനൊരു സംശയത്തോടെ കണ്ണുകൾ തുറന്നു അരികിൽ കിടക്കുന്നവനെ നോക്കി.....

" വരുന്നില്ലെന്നോ....? പിന്നെ നീ എന്ത് ചെയ്യാൻ പോവുകയാണ്...... "

" ഞാൻ ഇവിടെ നിൽക്കും... ഇതല്ലേ എന്റെ വീട്.... അവിടെ ഞാൻ കുറച്ചു ദിവസത്തേക്ക് നിൽക്കാൻ വന്നതല്ലേ.... ഇനി ഇവിടെ തന്നെ നിൽക്കാമല്ലോ..... "

ചെറു ചിരിയോടെയാണ് അവൻ പറഞ്ഞത്... എന്നാൽ അവൻ പറഞ്ഞ വാക്കുകൾ കേട്ടതും ആദിയുടെ മുഖം മങ്ങിയിരുന്നു.......


" കുറച്ചു ദിവസത്തേക്കോ...? അങ്ങനെ ആണോ നീ വന്നത്....? വെറുതെ കളിക്കല്ലേ ലൂക്കാ.... നീയല്ലേ പറഞ്ഞത് ഞാൻ നിന്റെ കൂടെ തന്നെ വേണമെന്ന്... അത്കൊണ്ട് തന്നെ അല്ലെ ഞാൻ ലീവ് എടുത്തതും....? പിന്നെ എന്താ നീ ഇപ്പോൾ ഇങ്ങനെ പറയുന്നേ.... ഇപ്പോൾ എന്താ അങ്ങനെ തോന്നുന്നേ......? "

ആദി ഒരു ഇഷ്ടക്കേടോടെ അവനെ നോക്കി.. ആദ്യം കളിക്ക് പറഞ്ഞതെന്ന് കരുതിയത്... എന്നാൽ ലൂക്കിന്റെ മുഖം കാണെ... പറയുന്നത് സീരിയസ് ആയി തന്നെ ആണെന്ന് മനസിലാക്കവേ ചെറുതായി ദേഷ്യം വന്നു തുടങ്ങിയിരുന്നു അവന്.....


" ഞാൻ സമ്മതിക്കില്ല ലൂക്കാ... നാളെ ഞാൻ വരുമ്പോൾ നീ എന്റെ കൂടെ വന്നേ പറ്റൂ.... ഇത്രയും ദിവസം നിന്നിട്ട് ഇപ്പോൾ ഇങ്ങനെ പറഞ്ഞാൽ എങ്ങനെ ആണ്.....? "


" ആദീ ഞാൻ പറയുന്നതൊന്നു കേൾക്ക്..... "


" നീ ഒന്നും പറയണ്ട... എനിക്കൊന്നും കേൾക്കണ്ട.... എന്റെ കൂടെ വരാൻ പറ്റുമോ...? ഇല്ലയോ....? അത് മാത്രം പറയ്......? "


തന്റെ കയ്യിൽ പിടിച്ചിരുന്ന ലൂക്കിന്റെ കൈകൾ അവൻ ദേഷ്യത്തോടെ തട്ടി മാറ്റി...അവനറിയേണ്ടത് തന്റെ ചോദ്യത്തിനുള്ള മറുപടി ആണ്...രണ്ടാലൊരു ഉത്തരം മാത്രം പ്രതീക്ഷിച്ചു കൊണ്ട് അവൻ ലൂക്കിനെ തന്നെ നോക്കിയിരുന്നു........


" ഞാൻ വരില്ല...... "

വീണ്ടും അതേ ഉറപ്പോടെയുള്ള വാക്കുകൾ.. ലൂക്ക തന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണെന്ന് മനസിലായതും അവനൊരു ദേഷ്യത്തോടെ കിടന്നിടത് നിന്നും എഴുന്നേറ്റിരുന്നു......


" നീ ഇങ്ങനൊന്നും ചെയ്യരുത് ലൂക്കാ... ഇത്രയും ദിവസം എന്റെ കൂടെ നിന്നിട്ട് ഇപ്പോൾ ഇങ്ങനെ പറയരുത്... ഞാൻ.... ഞാൻ എങ്ങനെയാ നീ ഇല്ലാതെ...... "

കുറച്ചു നേരം ദേഷ്യത്തിൽ പരസ്പരം മിണ്ടാതിരുന്നതും അവനൊരു ദയനീയ ഭാവത്തോടെ ലൂക്കിനെ തിരിഞ്ഞു നോക്കി......

" അപ്പോൾ എനിക്കെന്റെ വീട്ടിൽ നില്കണ്ടേ ആദീ.. നീ നിന്റെ വീട്ടിൽ അല്ലെ നിൽക്കുന്നത്... അത്പോലെ എനിക്കും ഉണ്ടാകില്ലേ ആഗ്രഹം.....?നീ എനിക്കൊപ്പം ഇവിടെ നിൽക്കുമോ... ഇല്ലല്ലോ... പിന്നെന്താ.....?"

ലൂക്കും പതിയെ അവനൊപ്പം എഴുന്നേറ്റ് ഇരുന്നു പറയുന്നതൊക്കെ കേട്ടതും ആദി ഒരു ദേഷ്യത്തോടെ അവനെ നോക്കി.......

" എന്റെ വീട്.... നിന്റെ വീട്....ഇതൊക്കെ എപ്പോൾ തുടങ്ങി.... ഈ ചിന്തയൊക്കെ നിനക്ക് എപ്പോൾ തുടങ്ങി ലൂക്കാ.... അങ്ങനെ എന്ത് വിത്യാസം ആണ് നമുക്കിടയിൽ ഉള്ളത്....?
നീയല്ലേ ഹോസ്പിറ്റലിൽ വെച്ച് പറഞ്ഞത് എന്റെ കൂടെ നിൽക്കണമെന്ന്... എന്തേ അന്ന് ഇങ്ങോട്ട് വരാതിരുന്നത്....? എന്തിനാ എല്ലാവരും നിർബന്ധിച്ചപ്പോൾ വാശി പിടിച്ചത്....?
നിനക്ക് എന്റെയൊപ്പം നിൽക്കാൻ ആയിരുന്നില്ലേ ഇഷ്ടം....ഞാൻ അല്ലെ നിന്നെ നോക്കിയത്... പിന്നെ എന്താടാ ഇപ്പോൾ....?
ഞാൻ ഇന്നലെ റാനിയയുടെ കാര്യത്തിൽ നിന്നെ വഴക്ക് പറഞ്ഞത് കൊണ്ടാണോ....? നിന്റെ ഭാഗത്തു തെറ്റുണ്ടായത് കൊണ്ടല്ലേ ലൂക്കാ...ആരും നിന്നെ മോശമായി കാണരുതെന്ന് ആഗ്രഹം ഉള്ളത് കൊണ്ടല്ലേ.... നീയെന്നെയും തിരുത്തിയിട്ടില്ലേ...?
ഞാൻ തെറ്റ് ചെയ്യുമ്പോൾ നീയെന്നെ അടിച്ചിട്ടില്ലേ.... എന്നിട്ട് ഞാൻ പിണങ്ങി പോയോ....? നീ ഇങ്ങനെ ഒന്നും വാശി പിടിക്കാതെ...
നിന്റെ കൂടെയുള്ള ലൈഫ് ഞാൻ ശീലിച്ചു പോയി... നടക്കാൻ തുടങ്ങി നീയെന്റെ അടുത്ത് നിന്ന് പോകുന്നത് പോലും ഞാൻ ഇപ്പോൾ ചിന്തിക്കുന്നില്ല... അതിനിടയിൽ നീ ഇങ്ങനെ വാശി കാണിക്കാതെ ലൂക്കാ... ഇനിയെനിക്ക് നീയില്ലാതെ ഒട്ടും പറ്റില്ലെടാ..... "

ലൂക്കിന്റെ കവിളിൽ കൈ ചേർത്ത് വെച്ച് കൊണ്ട് ആദി അവനെ നോക്കി.... ദേഷ്യം ആയിരുന്നെങ്കിലും തന്റെ ഉള്ളിലുള്ളത് അവനോട് പറഞ്ഞു തീർന്നതും സങ്കടം വന്നു പോയിരുന്നു അവന്... വാക്കുകൾ ഇടറി കണ്ണുകൾ നിറഞ്ഞു പോയി.......

കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ ലൂക്കുമൊത്തുള്ള നിമിഷങ്ങൾ അവനിലേക്ക് ആഴത്തിൽ പതിഞ്ഞു പോയിരുന്നു.... ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ കഴിയാത്ത അത്രയും ആഴത്തിൽ.........

തിരികെ അവനില്ലാതെ വീട്ടിലേക്ക് കയറി ചെല്ലുന്നത് ചിന്തിക്കാൻ പോലും കഴിയില്ല അവന്......
അല്ലെങ്കിലും അതെങ്ങനെ ശരിയാവും....?
ഞാൻ അല്ലെ അവനെ നോക്കിയത്....?
ഇനിയും ഞാൻ തന്നെ അല്ലെ നോക്കേണ്ടത്....? എന്തിനും ഏതിനും ഞാൻ തന്നെ വേണമെന്ന് പറഞ്ഞിട്ട്... ഇപ്പോൾ കൂടെ വരില്ലെന്ന് പറഞ്ഞാൽ എങ്ങനെ ആണ്....? അതൊന്നും സമ്മതിച്ചു കൊടുക്കാൻ പറ്റില്ല......

ചിന്തകൾ കാട് കയറിയതും അവനൊരു അധികാര ഭാവത്തോടെ ലൂക്കിന്റെ കൈകളിൽ മുറുകെ പിടിച്ചു....

" ഞാൻ സമ്മതിക്കില്ല..ലൂക്കാ..... "
തനിക്ക് മുന്നിൽ ഇരിക്കുന്നവനെ നോക്കി അവനൊരു വാശിയോടെ മൊഴിഞ്ഞു......

" നീ എന്തൊക്കെയാണ് ആദീ.. ചിന്തിച്ചു കൂട്ടുന്നത്... എനിക്ക് നിന്നോട് ഒരു പിണക്കവും ഇല്ല...ഞാൻ എന്തിനാ നിന്നോട് പിണങ്ങുന്നത്...
ഇപ്പോൾ കുറെയായില്ലേ നമ്മൾ ഒരുമിച്ചു ഇങ്ങനെ ഒരിടത്തു തന്നെ.... പഴയത് പോലെ ആവനൊരു ആഗ്രഹം....!!
നീ കമ്പനിയിൽ വരുമ്പോൾ ഞാൻ തൊട്ടടുത്തു കഫെയിൽ ഉണ്ടാകും... കാണാൻ തോന്നുമ്പോൾ ഞാൻ നിന്നെ അവിടെ വന്നു കാണും.. രാത്രിയിൽ ആണെങ്കിൽ നിന്റെ വീടിന്റെ മതിൽ ചാടും... നീയും അങ്ങനെ തന്നെ... I miss that old days... കുറച്ചു ദിവസം നമുക്ക് അങ്ങനെ നോക്കിക്കൂടെ......? "

തന്റെ കവിളിൽ ചേർത്ത് വെച്ചിരിക്കുന്ന കൈകളിൽ കൈ ചേർത്ത് വെച്ച് കൊണ്ടവൻ ചെറു ചിരിയോടെ ആദിയെ നോക്കി... അവനും ഒരു നിമിഷം ലൂക്കിന്റെ കണ്ണുകളിൽ തന്നെ നോക്കി നിന്നു......

പറഞ്ഞത് ശരിയാണ്... താൻ വളരെ പേടിച്ചാണ് മുന്നോട്ട് നീങ്ങിയിരുന്നതെങ്കിലും അവൻ ഏറ്റവും കൂടുതൽ enjoy ചെയ്തിരുന്ന സമയങ്ങൾ ആയിരുന്നു അത്..... എന്ന് കരുതി വീണ്ടും അങ്ങനെ ആവണമെന്നൊന്നുമില്ലല്ലോ........

ഇതുവരെ ഉണ്ടായിരുന്ന ടെൻഷനും അസ്വസ്ഥയും എല്ലാം മറി കടന്നു സന്തോഷത്തോടെ ജീവിച്ചു തുടങ്ങിയിട്ടേയുള്ളു......


" അതൊന്നും നടക്കില്ല ലൂക്കാ... ഇതൊക്കെ നീ വെറുതെ പറയുന്നതാണ്... I know നിനക്കെന്നോട് പിണക്കം ആണെന്ന്... ഞാൻ റാനിയയുടെ കാര്യത്തിൽ നിന്നെ വഴക്ക് പറഞ്ഞതിൽ ദേഷ്യം ഉണ്ടെന്ന്... അതുകൊണ്ടാണ് നീ ഇങ്ങനെയൊക്കെ പറയുന്നത്.... ഞാൻ നിന്നോട് സോറി പറയാം...നീ എന്നോട് പിണങ്ങിക്കോ.... പക്ഷെ... വീട്ടിലേക്ക് വന്നൂടെ...... "


ദയനീയത നിറഞ്ഞ സ്വരം ആയിരുന്നു അത്... തനിക്ക് മുന്നിൽ അപേക്ഷ നിറഞ്ഞ നോട്ടവുമായി ഇരിക്കുന്നവനെ കണ്ടതും ലൂക്കിന്റെ നെറ്റി ചുളിഞ്ഞു... ആദി തനിക്ക് മുന്നിൽ അത്രയും താഴ്ന്നു തരുന്നതൊന്നും അവനിഷ്ടമില്ല... വാശിയും ദേഷ്യവുമുള്ള ആദിയെ തന്നെ ആണ് അവനിഷ്ടം.........

" എനിക്ക് നിന്നോട് പിണക്കം ഒന്നുമില്ല ആദീ... എത്ര തവണ പറഞ്ഞു.. മനസിലാകാത്തത് എന്താണ്.....? "

" നിനക്ക് പിണക്കം ഉണ്ട്..... "

" ഇല്ലേടാ സത്യം...... "


വീണ്ടും അത് ആവർത്തിച്ചു പറയുന്നവനെ കണ്ടതും ലൂക്ക് ഒരു മുഷിച്ചിലോടെ അവനെ നോക്കി... എങ്കിലും ആദി അതൊന്നും സമ്മതിക്കുന്ന മട്ടിൽ അല്ലായിരുന്നു.......

" നീ വെറുതെ സത്യം ചെയ്യണ്ട.... നിനക്ക് പിണക്കമുണ്ട് ഇല്ലെങ്കിൽ നീ ഇങ്ങനൊന്നും പറയില്ല... നീ ഒരുപാട് മാറിപ്പോയി ലൂക്കാ... പഴയത് പോലെ ആയിരുന്നെങ്കിൽ നീയിങ്ങനെയൊന്നും പറയില്ലായിരുന്നു... എന്നെ വിഷമിപ്പിക്കുന്നതൊന്നും നീ ചെയ്യില്ലായിരുന്നു... You are so crual ലൂക്കാ... You are so selfish... നീ നിന്റെ കാര്യം മാത്രേ നോക്കുന്നുള്ളൂ... എന്നെ പറ്റി ചിന്തിക്കുന്നത് പോലും........ "

" ശ്ഹ്..... "

ആദി ബാക്കി പറഞ്ഞു തുടങ്ങും മുന്നേ ലൂക്ക് അവനെ തന്റെ ചൂണ്ട് വിരലാൽ നിശബ്ദമാക്കിയിരുന്നു.... തനിക്ക് മുന്നിൽ ഇരിക്കുന്നവനെ അവനൊന്നു ചിറഞ്ഞു നോക്കി......

" നിന്റെ അപ്പനാണ് മാറിപോയത് തെണ്ടീ.....

ആദിയെ ഒന്നു നോക്കി പറഞ്ഞു കൊണ്ടവൻ നിർത്തി....

"ഇങ്ങനെ പറയാൻ എനിക്ക് അറിയാൻ പാടില്ലാത്തത് കൊണ്ടല്ല... ആ മനുഷ്യൻ എന്റെ അമ്മായിയപ്പൻ ആയത് കൊണ്ട് മാത്രം നിന്നെ ഞാൻ വെറുതെ വിടുന്നു.... കുറെ നേരായി കുണു.. കുണു.. കുണു.. ന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു....ഇനി ഒരക്ഷരം മിണ്ടിപ്പോയാൽ വായിൽ തുണി കുത്തി കയറ്റും ഞാൻ....."

കഴുത്തിൽ ചുറ്റിയിരുന്ന സ്കാർഫ് കയ്യിലെടുത്തു വെച്ചിട്ടാണ് ഭീഷണി... ആദ്യത്തെ ഡയലോഗിൽ തന്നെ കിളി പോയിരുന്നവൻ രണ്ടാമത് വന്ന ഭീഷണി കൂടി കേട്ടതോടെ അബദ്ധത്തിൽ പോലും മിണ്ടില്ലെന്ന പോൽ ചുണ്ട് കൂട്ടി കടിച്ചു പിടിച്ചു......

" ഹ്മ്മ്... ആ പേടി വേണം.... "

ആദിയെ നോക്കി ഒരു പുച്ഛത്തോടെ അവൻ സ്കാർഫ് സോഫയിലേക്കിട്ടു... പിന്നെ ഒരു കൈ കുത്തി പിന്നിലേക്ക് നീങ്ങി സോഫയിൽ ആയി ഇരിക്കുന്നവന്റെ മടിയിലേക്ക് കയറി ഇരുന്നു.... ആദി അന്ധമില്ലെന്ന പോൽ അവനെ തന്നെ നോക്കിയിരുന്നു പോയി.....


" എത്ര തവണ പറഞ്ഞു എനിക്ക് പിണക്കം ഇല്ലെന്ന്... പിന്നെന്താ നിനക്ക് മനസിലാകാത്തത്....? ഞാൻ എപ്പോഴാടാ മാറിപോയത്... ഞാൻ ദുഷ്ടൻ ആണല്ലേ.... സെൽഫിഷ് ആണ്‌ .... അല്ലെ ആദീ...... "


അവന്റെ മുഖത്തേക്ക് തന്റെ മുഖം അടുപ്പിച്ചു കൊണ്ട് അവൻ ആദിയെ നോക്കി...
സാധാരണ അങ്ങനൊക്കെ കേൾക്കുമ്പോൾ ഉണ്ടാകുന്ന ദേഷ്യമോ... സങ്കടമോ.... അവന്റെ വാക്കുകളിൽ ഉണ്ടായിരുന്നില്ല....


ശാന്തമായൊരു മുഖ ഭാവം... ചുണ്ടിൽ ചെറിയ ചിരിയും...... അത് കണ്ട് ആശ്വസിക്കണമോ... പേടിക്കണോ എന്ന കൺഫ്യൂഷനിൽ ആയിരുന്നു ആദി... ലൂക്ക് ആയത് കൊണ്ട് തന്നെ ഒന്നും പ്രെഡിക്റ്റ് ചെയ്യാൻ കഴിയില്ല... നല്ല അഡാർ പണി തരുന്നതിനു മുന്നേ ചിരിച്ചു മയക്കുന്നത് അവന്റെ സ്ഥിരം പരിപാടി ആണ്.......

" പറയ്... ആദി... ഞാൻ സെൽഫിഷ് ആണോന്ന്..."

സാധാരണക്കാരുടെ ഭാഷയിൽ പറഞ്ഞാൽ അന്തവും കുന്തവും ഇല്ലാതെ കണ്ണ് തള്ളി ഇരിക്കുന്ന സമയം വീണ്ടും കാതിലായി പതിഞ്ഞ ലൂക്കിന്റെ സ്വരം... ആദി അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി.... അവന്റെ കണ്ണുകൾ തന്റെ കഴുത്തിൽ ആണ്.......

പണി തന്നെ....!!
സ്വയം തന്റെ നാവിനെ പഴിച്ചു കൊണ്ടവൻ ലൂക്കിനെ നോക്കി ഇല്ലെന്ന പോൽ തലയാട്ടി.... അതോടെ ചിരിച്ചു കൊണ്ട് നിന്നവന്റെ മുഖം മാറിയിരുന്നു......


" പിന്നെ നീയെന്തിനാണെടാ അങ്ങനെ പറഞ്ഞത്... ഞാൻ എപ്പോഴാണേടാ  സ്വന്തം കാര്യം മാത്രം നോക്കിയത്... ഞാൻ എപ്പോഴാടാ നിന്നോട് ദുഷ്ടത്തരം കാണിച്ചത്..... "

ചെറിയ രീതിയിൽ ശബ്ദമുയർത്തി കൊണ്ടവൻ ആദിയുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചതും ആദി കണ്ണുകൾ ഇറുക്കി അടച്ചു പോയിരുന്നു... കഴുത്തിൽ പല്ലിന്റെ പാട് ആണ് അവൻ പ്രതീക്ഷിച്ചിരുന്നത്......

സാധാരണ അവന്റെ ദേഷ്യം അങ്ങനെ ആണ് തീർക്കുന്നത്..... എന്നാൽ......
ഒരു സൈഡിലേക്ക് മുഖം തിരിച്ചു കണ്ണുകൾ അടച്ചു പിന്നിലേക്ക് ചാരി ഇരുന്നതും........
തന്റെ മുഖം നേരെ പിടിച്ചു തന്റെ ചുണ്ടുകളിൽ അമർത്തി ചുംബിക്കുന്നവനെ അറിയേ ആദി അത്ഭുതത്താൽ കണ്ണുകൾ തുറന്നു നോക്കി.........

കണ്ണുകൾ അടച്ചു തന്റെ കീഴ്ച്ചുണ്ടിനെ അവന്റെ ചുണ്ടുകൾക്കിടയിലായി നുണഞ്ഞു കൊണ്ട് ചുംബിക്കുന്നവൻ.....!!
ആദിയൊന്നു പകച്ചു പോയിരുന്നു ആദ്യം.. പിന്നൊരു നിമിഷം കഴിഞ്ഞതും അത് ദേഹമാകെ പടർന്നൊരു തരിപ്പായി മാറി.....
അവൻ കണ്ണുകൾ ഒന്ന് ഇറുക്കിയടച്ചു കൊണ്ട് തുറന്നു.....


തന്നെ ചുംബിക്കുന്നവനെ മതി മറന്നെന്ന പോൽ നോക്കി നിന്നു.. പതിയെ ആദിയുടെ കണ്ണുകളും അടഞ്ഞു പോയിരുന്നു... അവനും ലൂക്കിനെ തിരികെ ചുംബിച്ചു തുടങ്ങി... അവനെ തന്നിലേക്ക് ഒന്ന് കൂടെ ചേർത്ത് ഇരുത്തി... ആദിയുടെ കവിളിനെ ലൂക്ക് തന്റെ കയ്യാൽ പൊതിഞ്ഞു പിടിച്ചു.... ആദിയുടെ കൈകൾ അവന്റെ അരയിലൂടെ ചുറ്റി ഇട്ടിരുന്ന ടീ ഷർട്ടിനു ഉള്ളിലേക്ക് നുഴഞ്ഞു കയറി......

ചുറ്റുമുള്ളതെല്ലാം മറന്നു ഇരുവരും പരസ്പരം അവരുടേത് മാത്രമായ നിമിഷങ്ങളിലേക്ക് ഒതുങ്ങി... ഏറെ നേരം കടന്നു പോയെങ്കിലും ഇരുവരിലും ശ്വാസം തടസമായിരുന്നില്ല.....
എന്നത്തേയും പോലെ വന്യമായിരുന്നില്ല... ആവേശം ഉണ്ടായിരുന്നില്ല.. പരസ്പരം സ്നേഹവും പ്രണയവും പരിഭവവും പരാതിയും പങ്ക് വെച്ചു പോയൊരു ദീർഘ ചുംബനം.......❤️‍🔥


അൽപ്പം നേരം കഴിഞ്ഞതും ഇനിയും നിർത്തിയില്ലെങ്കിൽ തന്റെ കയ്യിൽ നിൽക്കില്ലെന്ന് തോന്നിയതും മനസ്സില്ലാ മനസോടെ ലൂക്ക് അവനിൽ നിന്നും പിൻ വാങ്ങി ആദിയുടെ തോളിലേക്ക് തന്നെ ചാരി.......


" ഇനിയും നീ പറയുന്നുണ്ടോ... എനിക്ക് പിണക്കം ആണെന്ന്..... "


ആദിയുടെ തോളിൽ മുഖം അമർത്തി കൊണ്ട് ചോദിക്കുമ്പോൾ നേരിയൊരു കിതപ്പ് മാത്രമേ അവനിൽ അവശേഷിച്ചിരുന്നുള്ളു... ആദി അവനെ ചേർത്ത് പിടിച്ചു പതിയെ പുറത്തു തട്ടി......

" നിനക്ക് എന്നോട് പിണക്കമില്ല... പക്ഷെ... എന്നോടൊരു സ്നേഹവുമില്ല... അതുകൊണ്ടല്ലേ എന്റെ കൂടെ വരാത്തത്... നീ എന്തൊക്കെയാണ് എന്നോട് പറഞ്ഞത്... രണ്ട് മാസം ലീവ് എടുത്തിട്ട് എന്തൊക്കെ ചെയ്യാമെന്ന് പറഞ്ഞതാണ്... എന്നിട്ട് ഇപ്പോൾ കമ്പനിയിൽ പൊയ്ക്കോളാൻ...
ഞാൻ പോവില്ല ലൂക്കാ... ഞാൻ വീട്ടിൽ തന്നെ ഇരിക്കും... നീ ഇവിടെ എല്ലാവരുടെയും കൂടെ ഹാപ്പി ആയി ഇരിക്കുമ്പോൾ ഞാൻ അവിടെ നിന്നെ ഓർത്തു വിഷമിച്ചിരിക്കും.. നോക്കിക്കോ....... "


അൽപ്പം നേരം കഴിഞ്ഞാണ് ആദി മറുപടി പറഞ്ഞത്... ഒരുമാതിരി ചെറിയ കുട്ടികൾ പരാതി പറയുന്നത് പോലെ... ലൂക്ക് തോളിൽ നിന്നും മുഖം ഉയർത്തി അവനെയൊന്നു നോക്കി.....


" വീണ്ടും ഇത് തന്നെ പറഞ്ഞാൽ നീ എന്റെ കയ്യിൽ നിന്നും വാങ്ങും ആദീ..... "


" പിന്നെന്തിനാ എന്നെ ഒറ്റയ്ക്ക് ആക്കുന്നത്....? "


" ആര് പറഞ്ഞു നിന്നെ ഒറ്റയ്ക്ക് ആക്കിയെന്ന്.. ഞാൻ കുറച്ചു ദിവസം ഇവിടെ നിൽക്കുന്നു എന്നല്ലേ പറഞ്ഞുള്ളു.... നമ്മൾ പ്ലാൻ ചെയ്തതിൽ ഒന്നും ഒരു മാറ്റവുമില്ല...അതിനിടയിൽ നിന്നെ miss ചെയ്താൽ ഞാൻ അവിടേക്ക് വരില്ലേ....? "


" ഉറപ്പാണോ....? "

" ഉറപ്പ്..... "

ആദി സത്യം ചെയ്യാനെന്ന പോൽ കൈ നീട്ടിയതും ലൂക്ക് തന്റെ ചെറു വിരലാൽ അവന്റെ ചെറു വിരലിൽ കോർത്തു പിടിച്ചു.....
പണ്ടേപ്പോഴും അവൻ ആദിക്കായി ചെയ്തു കൊടുക്കുന്ന പിങ്കി പ്രോമിസ്...... ആദിയുടെ ചുണ്ടിൽ ചെറു ചിരി വിടർന്നു..... അവനൊരു ചിരിയോടെ തന്നെ തന്റെ മടിയിൽ കയറി ഇരിക്കുന്നവനെ നോക്കി.......


" അതേയ്... ഒരു കാര്യം പറഞ്ഞാൽ ഒന്നും തോന്നരുത്.... "


നിമിഷ നേരം കൊണ്ട് മാറി മറിഞ്ഞ മുഖഭാവം.. ലൂക്ക് ഒരു സംശയത്തോടെയാണ് അവനെ നോക്കിയത്....

" എന്താ.....? "

" നല്ല വെയിറ്റ് ഉണ്ട്.... എന്റെ മടിയിൽ നിന്ന് ഒന്ന് ഇറങ്ങിക്കെ... കാൽ വേദനിക്കുന്നു..... "

എന്തോ വലിയ കാര്യം പ്രതീക്ഷിച്ചു നിന്നിടത് നിന്ന് കിട്ടിയ ആദിയുടെ മറുപടി... ലൂക്കിന്റെ കണ്ണുകൾ കൂർത്തു.....

" ഒന്ന് പോടാ... അത്രയ്ക്കൊന്നുമില്ല..... "

അവനെയൊന്ന് നോക്കി ചുണ്ട് കൊട്ടി സോഫയിലേക്ക് നിരങ്ങി ഇറങ്ങി കൊണ്ടവൻ നേരെയിരുന്നതും......


" ഹേയ്... തീരെയില്ല....മുയലിന്റെ രൂപവും ആനകുട്ടിയുടെ വെയ്റ്റും പട്ടി കുഞ്ഞിന്റെ സ്വഭാവവും ആണ് നിനക്ക്..... "

ആദിയുടെ ചെറു ചിരിയോടെയുള്ള കമെന്റ് അവനെ തേടിയെത്തിയിരുന്നു... ലൂക്ക് അവനെയൊന്ന് കൂർപ്പിച്ചു നോക്കി... പണ്ട് എപ്പോഴോ കഴുത്തിൽ കടിച്ചപ്പോൾ മുന്നിലെ രണ്ട് പല്ല് തെളിഞ്ഞു കണ്ടതിനാണ് ഈ കിടന്നു പറയുന്നത്.......

" നിന്റെ സ്വഭാവം ഭയങ്കരമാണല്ലോ.... "

കൂടുതൽ ഒന്നും പറയാൻ കിട്ടാത്തത് കൊണ്ട് തന്നെ അവനൊരു ഇഷ്ടക്കേടോടെ പിറുപിറുത്തു കൊണ്ട് മുഖം വെട്ടിച്ചു... ആദി അത് കെട്ടിരുന്നെങ്കിലും അവനും മറുപടി പറയാനായി നിന്നില്ല... അവന്റെ മനസ് മുഴുവനും മറ്റൊരു കാര്യത്തിന് പിന്നിൽ ആയിരുന്നു.......

" ലൂക്കാ.. അന്ന് ബെറ്റിൽ തോറ്റപ്പോൾ നീ പറഞ്ഞ ഔട്ടിങ്ങോ.... അത് നാളെ അല്ലെ... അതും നീ വരൂലേ ഇനി...... "

അവനൊരു ചോദ്യ ഭാവത്തോടെ ലൂക്കിനെ നോക്കി... അതും കൂടി നടക്കില്ലെന്നു പറയരുതെന്നൊരു അപേക്ഷയോടെ........

" അതൊക്കെ നമുക്ക് പോകാം.. But.. നമ്മൾ മാത്രം അല്ല.. കൂടെ ശിവയും റെയ്ച്ചനും ഉണ്ടാകും..... "

" What....? "

ലൂക്കിന്റെ മറുപടി കിട്ടിയതും ആദിയുടെ നെറ്റിയൊന്ന് ചുളിഞ്ഞു... രണ്ട് പേരും തമ്മിൽ ഇഷ്ടം പറഞ്ഞതിന് ശേഷം ആദ്യമായി ഒരുമിച്ചു പുറത്തു പോകുന്നതാണ്... അവരുടെ ഫസ്റ്റ് ഡേറ്റ് എന്ന് തന്നെ പറയാം... അതിനിടയിൽ ആണ് ഒരുത്തൻ ബാക്കിയുള്ളവരെ കൂടി കുത്തി കയറ്റുന്നത്......


" അവരൊക്കെ എന്തിനാ... എങ്കിൽ പിന്നെ നീ നാട്ടുകാരെ മുഴുവനും വിളിക്കെടാ..... "

അവനൊരു ഇഷ്ടക്കേടോടെ പിറുപിറുത്തു കൊണ്ട് തിരിഞ്ഞിരുന്നു... നേരത്തെ പ്രതീക്ഷിച്ചതാണ്... ആദിയോട് ചോദിക്കാതെ എല്ലാം തീരുമാനിച്ചതിൽ അവന്റെ ദേഷ്യവും മനസിലാക്കാം... ലൂക്ക് അവനരികിലേക്ക് നീങ്ങി ആദിയുടെ തോളിൽ തല ചായ്ച്ചിരുന്നു......

" ഫ്രണ്ട്സിനൊപ്പമുള്ള ദിവസങ്ങൾ നീ എൻജോയ് ചെയ്തിട്ടുണ്ടോ ആദീ... എന്ത് രസം ആണെന്നറിയോ... അവരുടെ ഒപ്പം കളിച്ചു ചിരിച്ചു.. ഒപ്പം ഇരുന്നു ആഹാരം കഴിച്ചു.. വെറുതെ ബൈക്കിൽ പുറത്തൊക്കെ കറങ്ങി.. ബീച്ചിലും ഫുഡ്‌ ബോൾ ഗ്രൗണ്ടിലുമൊക്കെ കേറിയിറങ്ങി ഏതെങ്കിലും തട്ട് കടയിൽ നിന്ന് ഫുഡ്‌ കഴിച്ചു...അവസാനം രാത്രി ക്ഷീണിച്ചു മടുത്തു എല്ലാവരും ഒരുമിച്ച് ഒരിടത്തു തന്നെ കിടന്നുറങ്ങി എഴുന്നേൽക്കുന്നത്... എത്ര രസം ആണ്... നീയും പണ്ട് ഇങ്ങനെ ആയിരുന്നില്ലേ... ഇപ്പോൾ കൊതി തോന്നാറില്ലേ... പഴയത് പോലെ അവരോടൊപ്പം ഒരുമിച്ചു ഒരു ദിവസം എങ്കിലും അവർക്കായി മാറ്റി വെയ്ക്കണമെന്ന്...... "

അവനൊരു ചിരിയോടെ പതിയെ മുഖം ഉയർത്തി ആദിയെ നോക്കി....ആദിയോടായി അത് ചോദിക്കുമ്പോൾ അവന്റെ മനസിൽ തന്റെ ഫ്രണ്ട്സിനൊപ്പമുള്ള ദിവസങ്ങൾ ആയിരുന്നു....

ആദിയുടെ ഉള്ളിലാകട്ടെ ശിവയും റൂണിയും നിറഞ്ഞു നിന്നു... ലൂക്ക് പറഞ്ഞത് പോലൊരു നിമിഷങ്ങൾ ഒന്നും അവന്റെ ലൈഫിൽ കടന്ന് പോയിട്ടില്ല... അവർ മൂന്ന് പേരും ഒരുമിച്ചൊരു സമയം തന്നെ ഉണ്ടായിട്ടില്ല...

Ray ഉണ്ടായിരുന്നപ്പോൾ ശിവ ഉണ്ടായിരുന്നില്ല.. ശിവ ഉള്ളപ്പോൾ ray യും... ഇപ്പോൾ മൂന്ന് പേരും ഒരുമിച്ചപ്പോഴും പഴയ അറ്റാച്ച്മെന്റ്റ് എവിടെയോ നഷ്ടം ആയിട്ടുണ്ട്....എവിടെയോ.. എന്തോ ഒന്ന് കൂടി ചേരാത്തത് പോലെ.....💔


" ഹ്മ്മ്... ആഗ്രഹം ഉണ്ട്... പക്ഷെ... അതിനിനിയും സമയം ഉണ്ടല്ലോ... എന്തിനാ നാളെ തന്നെ.... നാളെ നമ്മൾ മാത്രം പോരെ.... "

ആദി വീണ്ടും പഴയ പല്ലവി ആവർത്തിച്ചു കൊണ്ട് തന്നെ പരിഭവത്തോടെ നോക്കുന്നത് കണ്ടതും ലൂക്ക് ഒരു നിക്ഷേധ ഭാവത്തിൽ തലയാട്ടി.....


" നമുക്കായി പോകാൻ ഇനിയും ഒരുപാട് സമയം ഉണ്ട്...നാളെ അവരും കൂടി വരട്ടെ ആദീ...രണ്ടാളും വെറുതെ ഇരിക്കുകയല്ലേ....മറ്റന്നാൾ റെയ്ച്ചന്റെ birthday ആണ്‌.... നാളെ രാത്രി നമ്മൾ നാലു പേരും ഒരുമിച്ചു സെലിബ്രേറ്റ് ചെയ്യുന്നു... എനിക്കു ഒരുപാട് നാളായിട്ടുള്ള ആഗ്രഹം ആണ്... നിങ്ങൾ മൂന്ന് ഫ്രണ്ട്സിനൊപ്പം ഒരു ദിവസം സ്പെൻഡ്‌ ചെയ്യണമെന്ന്.... സത്യം പറയ്... നിനക്കും ആഗ്രഹമില്ലേ...... "


അവനൊരു ചോദ്യ ഭാവത്തോടെ ആദിയെ മുഖമുയർത്തി നോക്കി...... ആദി ഒന്നും തന്നെ മിണ്ടിയിരുന്നില്ല.....അവന്റെ ഉള്ളിൽ മറ്റു പലതും ആയിരുന്നു.....

" ആഗ്രഹമൊക്കെ കൊള്ളാം.. പക്ഷെ അതൊന്നും നടക്കില്ല ലൂക്കാ.. പഴയത് പോലെയൊന്നുമല്ല ഇപ്പോൾ... പിന്നെ birthday സെലിബ്രേഷൻ അതും നടക്കില്ല.. Ray സമ്മതിക്കില്ല... എല്ലാം നിനക്ക് അറിയാവുന്നതല്ലേ...അന്നത്തെ ആ ദിവസത്തിന് ശേഷം അവൻ ഇന്ന് വരെ birthday സെലിബ്രേറ്റ് ചെയ്തിട്ടില്ല...birthday എന്നല്ല ഒരു ആഘോഷങ്ങളും അവന് ഉണ്ടായിട്ടില്ല... നീ വെറുതെ അവനെ ദേഷ്യം പിടിപ്പിക്കാൻ നിൽക്കേണ്ട....... "


ആദി ഒരു മുന്നറിയിപ്പെന്ന പോൽ പറഞ്ഞു കൊണ്ട് ലൂക്കിനെ നോക്കി.....നാളത്തെ ദിവസം റൂണിയുടെ ലൈഫിൽ അവനേറ്റവും വെറുക്കുന്ന ദിവസം ആണ്....അവൻ ഏറ്റവും കൂടുതൽ വേദനിച്ച ദിവസം...!! ആ സമയം എടുത്ത് ചാടി ഓരോന്ന് ചെയ്ത് കൊണ്ട് അവൻ ലൂക്കുമായി പിണങ്ങുന്ന അവസ്ഥ വരരുതെന്ന് ആദി കരുതി..... എന്നാൽ.....

താൻ തീരുമാനിച്ചുറപ്പിച്ച കാര്യത്തിൽ നിന്ന് പിന്മാറാൻ ലൂക്ക് തയ്യാറായിരുന്നില്ല.....

"  ദേഷ്യം പിടിക്കുമെന്ന് ഇത്രയും ഉറപ്പിച്ചു പറയാൻ നീ ഏതെങ്കിലും ഒരു birthday ക്ക് വിഷ് ചെയ്തു നോക്കിയിട്ടുണ്ടോ ആദീ...എനിക്കുറപ്പുണ്ട് റെയ്ച്ചൻ ഹാപ്പി ആവുമെന്ന്...birthday wish മാത്രം അല്ല.. വേറൊരു സർപ്രൈസ് കൂടി ഞാൻ റെഡി ആക്കിയിട്ടുണ്ട്...... "


" വേറെന്ത് സർപ്രൈസ്.....?"

ആദിയെ നോക്കി ഒരു ചിരിയോടെ കണ്ണിറുക്കി കൊണ്ടാണവൻ പറഞ്ഞത്.... ആദി ഒരു സംശയത്തോടെ അവനെ നോക്കി....


" അതൊന്നും പറയൂല.. നാളെ നൈറ്റ്‌ വരെ wyt ചെയ്യണം... അതിനിടയിൽ നിന്റെ വൃത്തികെട്ട സ്വഭാവം കാണിച്ചു എന്നെകൊണ്ട് പറയിക്കാൻ നോക്കല്ലേ... ഞാൻ പറയില്ല..... കുറച്ചു ദിവസം കൊണ്ട് കഷ്ടപ്പെട്ട് റെഡി ആക്കിയതാണ്.. നീ കുളം ആക്കരുത്....... "

അൽപ്പം ഗൗരവത്തോടെ തന്നെ നോക്കി പറഞ്ഞിരിക്കുന്നവനെ ആദിയൊന്നു നോക്കി... മറ്റുള്ളവർക്ക് സർപ്രൈസ് കൊടുക്കുന്ന കാര്യത്തിൽ ലൂക്കിനെ കഴിഞ്ഞേ ആരുമുള്ളൂ എന്ന് അവന് അറിയാം....


റൂണിക്കായി അവൻ കരുതി വെച്ചിരിക്കുന്ന സർപ്രൈസ് എന്താകുമെന്ന ചിന്തയിൽ ആയിരുന്നു ആദി..... അതെന്താണെന്ന് അറിയണമെന്നുണ്ട്.. പക്ഷെ.... എന്തൊക്കെ കാണിച്ചാലും ലൂക്ക് പറയില്ലെന്ന് ഉറപ്പാണ്...
അതെന്തെന്ന് അറിയാനുള്ള ആകാംഷയ്‌ക്കൊപ്പം തന്നെ ലൂക്ക് റൂണിയ്ക്ക് വേണ്ടി തങ്ങളുടെ ഫസ്റ്റ് ഡേറ്റ് പോലും മാറ്റി വെച്ച് ഇത്രയും സമയം ചിലവഴിക്കുന്നതിൽ ചെറുതല്ലാത്തൊരു കുശുമ്പും അവനിൽ നിറഞ്ഞു നിന്നു........


" അവന് സർപ്രൈസ് ഉണ്ട്.. ഞാൻ അല്ലെ നിന്റെ lover.. എനിക്ക് സർപ്രൈസുമില്ല.. എന്റെ കൂടെ കറങ്ങാനും നേരമില്ല....എനിക്കറിയാം നിനക്കെന്നോട് സ്നേഹമില്ലെന്ന്.... അതുകൊണ്ടല്ലേ എന്റെ കൂടെ വരുന്നില്ലെന്ന് പോലും പറഞ്ഞത്.... "


ഒരു പരിഭവത്തോടെ പറഞ്ഞു കൊണ്ടവൻ തിരികെ സോഫയിലേക്ക് ചാഞ്ഞതും ലൂക്ക് തലയിൽ കൈ വെച്ച് ഇരുന്നു പോയി..... മുൻപൊക്കെ തന്റെ പരിപാടി ആയിരുന്നു സെന്റി അടിച്ചു ആളെ വീഴ്ത്തുന്നത്....അതേ ഐഡിയ തന്നെ ആണ് ആദിയും കാണിക്കുന്നത്.......

" നിനക്കെന്താ ആദി... ഞാൻ എത്ര പറഞ്ഞിട്ടും..കിസ്സ് വരെ തന്നിട്ടും നിനക്കിത് നിർത്താൻ ആയില്ലേ..... "

അവനൊരു ദയനീയ ഭാവത്തോടെ ആദിയെ നോക്കി....

" നിന്റെ കിസ്സ് ഒന്നും എനിക്ക് വിശ്വാസം ഇല്ല... കുറച്ചു ദിവസം ആയിട്ട് ഞാൻ മിണ്ടുമ്പോൾ നീയെന്നെ കിസ്സ് ചെയ്യുന്നുണ്ട്...  അപ്പോൾ ഞാൻ ദേഷ്യപ്പെടില്ലെന്ന് നിനക്കറിയാം.... നിന്റെ അടവാണ് എല്ലാം..... "


"ശരി... നിന്നെ വിശ്വസിപ്പിക്കാൻ ഇപ്പോൾ ഞാൻ എന്ത് ചെയ്യണം.... "

വീണ്ടും പഴയ വിഷയത്തിലേക്ക് തന്നെ ആദി പോകുന്നത് കണ്ടതും ലൂക്ക് ഒരു നെടുവീർപ്പോടെ അവനെയൊന്ന് നോക്കി.... ലൂക്കിന്റെ ചോദ്യത്തിന് അവൻ മറുപടിയൊന്നും കൊടുത്തില്ല.... പകരം ദൃതിയിൽ സോഫയിൽ നിന്ന് എഴുന്നേറ്റ് റൂമിനുള്ളിലേക്ക് ഓടിയിരുന്നു അവൻ.....


ലൂക്ക് അവനെ തന്നെ നോക്കിയിരുന്നു.. ഒപ്പം പോയി എത്താൻ കഴിയില്ല... എന്ത് ചെയ്യാനായി പോയതാണെന്നും അറിയില്ല.... ആകാംഷയോടെ റൂമിന്റെ വാതിൽക്കലേക്ക് നോട്ടമെയ്തു കൊണ്ടവൻ ഇരുന്നു......

ഒന്ന്.. രണ്ട്.. Mnt കഴിഞ്ഞതും ആദി ഇറങ്ങി വന്നിരുന്നു.... കയ്യിൽ ആദി അവനായി വാങ്ങി കൊടുത്ത ഗിറ്റാറും.... അതും കയ്യിലെടുത്തു ചിരിയോടെ തനിക്കരികിൽ വന്നിരിക്കുന്നവനെ ലൂക്ക അത്ഭുതത്തോടെ നോക്കിയിരുന്നു...

" എന്ത് ചെയ്യണമെന്ന് ചോദിച്ചില്ലേ... നീ..എനിക്ക് വേണ്ടി പാടണം.... ഏതെങ്കിലും song അല്ല... ഞാൻ പറയുന്നത് പാടി തരണം...I want to hear you  my favorite song in your magical voice.... "

ഗിറ്റാർ തന്റെ മടിയിൽ തന്നെ സെറ്റ് ചെയ്തു വെച്ച് കൊണ്ടാണ് അവൻ ലൂക്കിനോട് പറഞ്ഞത്....

" ഈ രാത്രിയിലോ.......?"

ലൂക്ക് ഒന്ന് ചുറ്റിനും നോക്കി... ചുറ്റിനും നിശബ്ദമാണ്... എല്ലാവരും ഉറങ്ങി അന്തരീക്ഷം മുഴുവനും സൈലന്റ് ആയിരിക്കുന്ന സമയം... ഈ നേരം പാടാനോ.....?


" ഇപ്പോഴല്ലേ പാടേണ്ടത്... ഇത്രയും പീസ് ഫുൾ ആയിട്ടൊരു atmosphere പിന്നെ ഏതാണ്.... ഈ രാത്രിയിൽ ഇത്രയും handsome ആയ എന്റെ മുന്നിൽ ഇരുന്നു രണ്ട് വരി പാടുന്ന ഫീൽ വേറെവിടുന്ന് കിട്ടും ലൂക്കാ.... "

കയ്യിലിരുന്ന ഗിറ്റാറിലൂടെ ഒന്ന് വിരൽ ചലിപ്പിച്ചു താളമിട്ട് കൊണ്ട് അവൻ ലൂക്കിനെ നോക്കി കണ്ണിറുക്കി... ലൂക്കിന്റെ ചുണ്ടിലും ചെറു ചിരി വിടർന്നു... എങ്കിലും അത് മറച്ചു വെച്ചു കൊണ്ടൊരു അയ്യേ ഭാവത്തിൽ അവൻ ആദിയെ നോക്കി......

" എല്ലാം ഓക്കേ... But ഈ handsome അത് കുറച്ചു കൂടുതൽ അല്ലെ... എന്റെയത്രയൊന്നും ഇല്ല നീ... "

അൽപ്പം പുച്ഛത്തോടെയാണവൻ പറഞ്ഞത്... അതേ പുച്ഛത്തോടെ തന്നെ ആദിയും അവനെ നോക്കി...

" മോൻ പാട്.... "

" ഓക്കേ... ഏത് പാട്ട് വേണം....? "


അവനൊരു ചോദ്യ ഭാവത്തോടെ ആദിയെ നോക്കി... അതിന് മറുപടിയെന്നോണം ആദി വീണ്ടും തന്റെ വിരൽ ഗിറ്റാറിലൂടെ ചലിപ്പിച്ചു... അതിൽ നിന്നും കാതിൽ പതിഞ്ഞ ഈണം... ലൂക്കിന്റെ കണ്ണൊന്നു വിടർന്നു.....

" എന്റെ ഫേവ് സോങ് ആണ്... കോളേജിലെ farewell ഡേയ്ക്ക് നീ പാടിയത്... ഞാൻ ആദ്യമായിട്ട് ഒരു മലയാളം സോങ് അത്രയും ഇഷ്ടത്തോടെ കേട്ട് നിൽക്കുന്നത് അന്നാണ്.... "

അതിനൊപ്പം തന്റെ കണ്ണുകളിലേക്ക് നോക്കിയുള്ള ആദിയുടെ മറുപടിയും... വല്ലാത്തൊരു അതിശയം തന്നെ ആണ് ലൂക്കിന് തോന്നിയത്......


കോളേജിൽ വെച്ച് തന്റെ നേരെ പോലും നോക്കുന്നത് കണ്ടിട്ടില്ല.. തമ്മിൽ കണ്ണുടക്കിയാൽ തൊട്ടടുത്ത നിമിഷം അടിയാണ്... ഒരിക്കൽ പോലും ആദി തന്നെ ശ്രദ്ധിക്കുന്നതായി തോന്നിയിട്ടില്ല... തന്റെ മ്യൂസിക് റൂമിനു മുന്നിലൂടെ തലങ്ങും വിലങ്ങും നടക്കുന്നവനെ കണ്ടിട്ടുണ്ട്... ഒരു നോട്ടം പോലും തന്നിട്ടില്ല....

കോളേജിലെ farewell ഡേയ്ക്ക് താൻ ഇതേ പാട്ട് പാടിയപ്പോൾ ചെവിയിൽ ഹെഡ്സെറ്റും കുത്തി കയറ്റി മുന്നിലെ നിരയിൽ കൈ മാറിൽ പിണച്ചു കെട്ടി ഒരു അലസ ഭാവവുമായി തന്നെ പുച്ഛത്തോടെ നോക്കി നിന്നവനെ കണ്ടിട്ടുണ്ട്...song കഴിഞ്ഞതും അതേ കാരണം പറഞ്ഞു തമ്മിൽ വഴക്കും ഉണ്ടായിട്ടുണ്ട്..... തന്നെ അവൻ ഇൻസൾട്ട് ചെയ്യുകയാണെന്ന് അന്ന് കരുതിയത്..... പക്ഷെ...............

" നീയത് കേട്ടിരുന്നോ ആദീ....നീ ശ്രദ്ധിച്ചിട്ടുണ്ടോ അതൊക്കെ..... "

ലൂക്ക് ഒരു അത്ഭുതത്തോടെ ചോദിച്ചതിനും ഒരു ചിരിയായിരുന്നു മറുപടി......

" അങ്ങനെ നീയറിയാത്തതും നിന്നോടും പറയാത്തതുമായ ഒരുപാട് കാര്യങ്ങൾ ഉണ്ട്... സമയം ഉണ്ടല്ലോ... എല്ലാം പറയാം... എന്റെ ഫസ്റ്റ് crush... എങ്ങനെ soon to be husband ആയി എന്റെ മുന്നിൽ ഇരിക്കുന്നെന്ന്....അതിനിടയിൽ എന്റെ കഷ്ടപ്പാടിന്റെ വലിയൊരു സ്റ്റോറിയുണ്ട് മോനെ... അതൊക്കെ പിന്നെ പറഞ്ഞു തരാം... Now.. Let's start the music.... "


അത്ഭുതത്താൽ വിടർന്ന കണ്ണുകളോടെ തന്നെ നോക്കിയിരിക്കുന്നവനെ അവനൊന്ന് നോക്കി.... തനിക്കുള്ള മറുപടിയായി ലൂക്കിനെ ഒന്നും തന്നെ പറയാൻ സമ്മതിക്കാതെ അവൻ ഗിറ്റാറിൽ താളം പിടിച്ചു കഴിഞ്ഞിരുന്നു......


ലൂക്ക് അവനെ തന്നെ നോക്കിയിരുന്നു... ആദിയുടെ വിരലുകൾ ഗിറ്റാറിൽ തീർക്കുന്ന മന്ത്രികതയിൽ തന്നെ ശ്രദ്ധിച്ചിരിക്കെ അവന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നു.........

കണ്ണുകൾ അടച്ചു നീട്ടിയൊരു ശ്വാസം എടുത്തതും അവൻ കണ്ണുകൾ തുറന്നു ആദിയെ നോക്കി... ചെറു ചിരിയോടെ ആദിയുടെ കണ്ണുകളിലേക്ക് നോക്കി.. അവനേറ്റവും പ്രിയപ്പെട്ട സോങ്..ലൂക്ക് പാടി തുടങ്ങി.....

നിശബ്ദമായിരുന്ന അന്തരീക്ഷത്തിൽ അവന്റെ പതിഞ്ഞ സ്വരത്തിലെ ഈണമർന്ന വരികൾ ചുറ്റിനും അലയടിച്ചു കൊണ്ടിരുന്നു......

🎵ഹൃദയത്തിൻ നിറമായി.... പ്രണയത്തിൻ ദളമായി......
പനി നീർ മലരായി നിറയൂ......
നീർ മണിയായി വന്നുതിരും.... അനുരാഗ കുളിരിൽ.....
ഈ രാവിനോരാലിംഗനമേകൂ.......

ആകാശം ചൊരിയും... നിറ താരങ്ങളുമായി..
പോരൂ.. വെണ്മേഖങ്ങൾ പോലെ നീ.....
ഓർമ പുഴ നീന്തി... ഈ.. മാറിൽ കുളിരേന്തി....
ഇന്നീ.... മൗനം പാടി.........

    ഹൃദയത്തിൻ നിറമായി.... പ്രണയത്തിൻ ദളമായി......
    പനി നീർ മലരായി നിറയൂ......
   നീർ മണിയായി വന്നുതിരും.... അനുരാഗ കുളിരിൽ.....
   ഈ രാവിനോരാലിംഗനമേകൂ.......

      ആകാശം ചൊരിയും... നിറ താരങ്ങളുമായി..
      പോരൂ.. വെണ്മേഖങ്ങൾ പോലെ നീ.....
      ഓർമ പുഴ നീന്തി... ഈ.. മാറിൽ കുളിരേന്തി....
      ഇന്നീ.... മൗനം പാടി.........

🎶......................................................................................................🎶

🎶.........................................................................................................🎶

പോക്കുവെയിൽ......... പൂക്കുല പോൽ....
നീയെൻ ഏകാന്ത വീഥികളിൽ....
ഓടി വരും..... സൗരഭമായി.....
ചായും എൻ നെഞ്ചിൽ കൂട്ടിൽ നീ....

ഇനി ചിലതില്ലേ.... ഹൃദയത്തിൻ - പലനാളായി വിടരാതെ.....
അവയെല്ലാം ഒരുപോലെ ഉണരാനായി....
ചിലതുണ്ടെൻ ആദരത്തിൽ പകരനായി പിരിയാതെ......

അവയെല്ലാം പൊതിയുന്നു കുളിരാൽ........

🎶.................................................................................🎶
🎶.................................................................................🎶

പണ്ടേ............ നീയെൻ നെഞ്ചിൽ.....
മിണ്ടാ.... കൂട് വെച്ചേ.....
എങ്ങോ......... പാറിപ്പോയി.......
സ്നേഹത്തിൻ തേൻ കൊണ്ട് വന്നേ.....

അറിയാതെ...... അരികിൽ.... തിരപോൽ വരുമോ........
അതിലെ...... നുരയായി ഇനി ഞാൻ മാറാം......
കടലായി....... കരയായി.... പ്രണയം പകരാം.....
ഇനിയും പകലിൽ പുലരാം നാം.........

ഹൃദയത്തിൻ നിറമായി.... പ്രണയത്തിൻ ദളമായി.....
പനി നീർ മലരായി നിറയൂ....
നീർ മണിയായി വന്നുതിരും...... അനുരാഗ കുളിരിൽ....
ഈ രാവിനൊരാലിംഗനമേകൂ......

ആകാശം ചൊരിയും നിറ താരങ്ങളുമായി....
പോരൂ.... വെൺമേഖങ്ങൾ പോലെ നീ.....
ഓർമപ്പുഴ നീന്തി.... ഈ മാറിൽ കുളിരേന്തി...
ഇന്നീ മൗനം പാടി.........

🎶..........................................................................................................................................................................🎶

അത്രമേൽ  ഹൃദയത്തിൽ പ്രണയം  അഴിന്നിറങ്ങിയവർക്ക് മാത്രമേ... പാട്ടിലെ വരികൾക്കിടയിൽ ഒളിച്ചിരിക്കുന്ന  പ്രണയത്തെയും തിരിച്ചറിയാൻ കഴിയൂ.... അവർക്ക് മാത്രമേ അത് ആസ്വദിക്കാനും കഴിയൂ......

ലൂക്ക് അത് തിരിച്ചറിഞ്ഞു പാടിയത് കൊണ്ടാവണം... കോളേജ് ഡേയ്‌സിൽ കേട്ടതിനേക്കാൾ ആ വരികൾക്ക് ഭംഗിയുള്ളതായും അവന്റെ ശബ്ദത്തിന് വല്ലാത്തൊരു മാന്ത്രിക ശക്തിയുള്ളതായും ആദിക്ക് തോന്നിപ്പോയത്..........

അവൻ പാടി നിർത്തിയതും ഗിറ്റാർ അരികിലേക്ക് മാറ്റി വെച്ച് കൊണ്ട് ആദി അവനരികിലേക്ക് നീങ്ങി... സോഫയിൽ തന്നെ ചിരിയോടെ നോക്കിയിരുന്നവനെ ഇരു കയ്യാൽ തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് അവന്റെ തോളിലേക്ക് മുഖം അമർത്തി...............

" I love you ലൂക്കാ....I fell in love with you the first moment I saw you...... Stil..... i love you.....
deeply... nd... madly... love you....... ❤️"

ഒരുപാട് പറഞ്ഞു പോകുന്നത് ഇപ്പോഴത്തെ സിറ്റുവേഷന് ബോർ ആവുമെന്ന്വുമെന്ന് കരുതിയത് കൊണ്ടാകണം...തന്റെ ഉള്ളിൽ ഉണ്ടായിരുന്നത് ചെറിയ വാക്കുകളിൽ പറഞ്ഞോതുക്കി കൊണ്ടവൻ ലൂക്കിന്റെ കവിളിൽ അമർത്തി ചുംബിച്ചു.......

ലൂക്കിന്റെ ചുണ്ടിലും ചെറു ചിരി വിടർന്നിരുന്നു......

" Love you too..... ❤️"

തിരികെ മറുപടി കൊടുത്തു കൊണ്ട് അവനും ആദിയിലേക്ക് ചേർന്നു ഇരുന്നു.....ആദി അവനെയും പതിയെ പിന്നിലേക്ക് ചാരിയിരുന്നു... ബാൽക്കണിയിൽ സെറ്റ് ചെയ്തിരുന്ന ആ ചാരു കട്ടിലിൽ ആദിയുടെ നെഞ്ചിൽ തല ചേർത്ത് വെച്ച് കൊണ്ട് അവൻ വെളിയിലേക്ക് നോക്കി കിടന്നു.......

രാത്രിയുടെ ഇരുട്ടിന്നാൽ മൂടപ്പെട്ട നിശബ്ദമായ അന്തരീക്ഷം... ദേഹമാകെ കുളിർ പടർത്തി കടന്നു പോകുന്ന ചെറിയ തണുപ്പുള്ള കാറ്റും.... ദേഹത്തെ പൊതിഞ്ഞു പിടിച്ചിരിക്കുന്ന പ്രിയപെട്ടവന്റെ ചൂടും.. ചെവിയിലായി കേൾക്കുന്ന അവന്റെ ഹൃദയ താളവും.....

നാടും നഗരവും മയക്കത്തിലായിരുന്നു... അവരുടെ പ്രണയത്തിനു സാക്ഷികളായിരുന്നത് ആകാശത്തു വെട്ടി തിളങ്ങുന്ന നിലാവും ചുറ്റിനും കൺ ചിമ്മി കളിക്കുന്ന കുഞ്ഞ് താരകങ്ങളും മാത്രം...............❤️

( തുടരും...)

...........................................................................................

For the people ന്റെ outing അടുത്ത പാർട്ടിൽ...

Seban ❤️philip combo യും അടുത്ത പാർട്ടിൽ....

ലൂക്കിന്റെ സർപ്രൈസ് എന്തായിരിക്കും....?...

Birthday parti റൂണി ദേഷ്യപ്പെട്ട് കുളമാക്കുമോ....?
അതോ ലൂക്കിന്റെ സർപ്രയ്‌സിൽ അവൻ സന്തോഷിക്കുമോ......?

കാത്തിരുന്നു വായിക്കുക...... 😁

വായിച്ചു അഭിപ്രായം പറയുക....

ഞാൻ പോയി അടുത്ത part ആയിട്ട് വരാം.. പറ്റിയാൽ നാളെ BFR തരാം..............❤️‍🔥

🎸WITH🎸 LOVE 🎸AMMU 🎸


........

Continue Reading

You'll Also Like

7K 1.3K 14
[ON GOING] Gooys! Ivide varu! 🌸My First story🌸 ആദ്യമായി നിന്നെ കണ്ടപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല..! നീ എന്റെ ജീവന്റെ പാതി ആയി മാറുമെന്ന്...🦋💗 Histor...
25.7K 3.1K 42
Ithu oru taekook ff aanu ( fresh fresh ) Also include other k-pop members launguage : only manglish Ningale ithil njaan kunjuse ennayirikkum vilikku...
48.4K 6.3K 22
Hloo Guyzz...🌸(Namaskaram🙏) This is a simple and cute love story of Taekook♥ twist sambhavangal onnumillatha sadha kochu story..!?👀 Ichiri fight r...
41.4K 5.4K 50
Taebaby's adventures ✨️