I CAN'T LOVE HIM... ????

By taekookiehyung786

52.3K 5.1K 20.3K

ICLH ന്റെ ബാക്കി ഭാഗങ്ങൾ ആണ്... സ്റ്റോറി കന്റിണ്‌െ ചെയ്തു പോസ്റ്റ്‌ ചെയ്യാൻ കഴിയുന്നില്ല.. എന്തോ ERROR സംഭവിച... More

I CAN'T LOVE HIM...120
I CAN'T LOVE HIM...121💞
I CAN'T LOVE HIM..122 💘🔞
I CAN'T LOVE HIM..123🫶
I CAN'T LOVE HIM..124 🐕
I CAN'T LOVE HIM..125👩‍🦼
I CAN'T LOVE HIM...127
kATHI🤍 BAMIE
I CAN'T LOVE HIM...128
new bam
I CAN'T LOVE HIM...129 🎁
I CAN'T LOVE HIM....130
I CAN'T LOVE HIM...131
I CAN'T LOVE HIM...132💍💍
CLADDANGH RING 💍
I CAN'T LOVE HIM...132👶
I CAN'T LOVE HIM...133💓
I CAN'T LOVE HIM...134
I CAN'T LOVE HIM...135
I CAN'T LOVE HIM...136
I CAN'T LOVE HIM...137 ⚔️
????︎????︎????︎????︎????︎????︎????︎????︎????︎ ????︎????︎????︎????︎????︎????︎ 2
ANTI HEROS????????????
I CAN'T LOVE HIM...138
I CAN'T LOVE HIM...139
I CAN'T LOVE HIM...140 ⚔️
I CAN'T LOVE HIM..141
I CAN'T LOVE HIM..142
I CAN'T LOVE HIM...143
I CAN'T LOVE HIM...144
I CAN'T LOVE HIM....145
I CAN'T LOVE HIM...146
I CAN'T LOVE HIM...147
I CAN'T LOVE HIM...148
I CAN'T LOVE HIM...149
I CAN'T LOVE HIM...150
I CAN'T LOVE HIM...151 ✨
I CAN'T LOVE HIM...152
I CAN'T LOVE HIM...153
I CAN'T LOVE HIM...154
I CAN'T LOVE HIM...155
I CAN'T LOVE HIM...156
I CAN'T LOVE HIM..157
I CAN'T LOVE HIM...158
I CAN'T LOVE HIM...159
I CAN'T LOVE HIM..160
I CAN'T LOVE HIM...161
I CAN'T LOVE HIM.. 162
𝙸 𝙲𝙰𝙽'𝚃 𝙻𝙾𝚅𝙴 𝙷𝙸𝙼.. 163

I CAN'T LOVE HIM...126

839 117 266
By taekookiehyung786

💫WILLIAM MANSION 💫

മോർണിംഗ് ബ്രേക്ക്‌ ഫാസ്റ്റ് കഴിഞ്ഞു കമ്പനിയിലേക്ക് പോകാനായി റാനിയയും റേച്ചലും ഇറങ്ങുന്ന ടൈം... റെഡി ആയി റൂമിൽ നിന്നിറങ്ങുന്നവളെ കണ്ട് കൊണ്ടാണ് സോഫയിൽ ഇരുന്നവൻ അവൾക്ക് നേരെ നടന്നടുത്തത്.......


" റാനിയ..... "


അവന്റെ ശബ്ദം കേട്ടിട്ടെന്നോണം ദൃതിയിൽ വെളിയിലേക്ക് നടന്നവൾ തിരിഞ്ഞു നോക്കി......

" എന്താ ആദീ.... "


" എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു.... "


റാനിയ അവനെയൊരു സംശയത്തോടെ നോക്കി...ഗൗരവമായൊരു മുഖ ഭാവം ആയിരുന്നു ആദിയിൽ... പറയാൻ പോകുന്നത് എന്തോ സീരിയസ് കാര്യം ആണെന്ന് ഉറപ്പ്.........


" എന്താ പറഞ്ഞോ... "


അത് കേൾക്കാൻ എന്നോണം ആകാംഷയോടെ അവൾ അവനെ നോക്കി നിന്നു.....


" അത് പിന്നെ.. ഇന്നലെ നൈറ്റ്‌ അങ്ങനെയൊക്കെ സംഭവിച്ചത്... I'm sorry... തനിക്ക് അത് ബുദ്ധിമുട്ടായിട്ടുണ്ടാകുമെന്ന് അറിയാം... അവൻ ചെയ്തത് തമാശ ആണെന്നൊന്നും ഞാൻ പറയുന്നില്ല... ചെയ്തത് തെറ്റ് തന്നെ ആണ്.... But... അവനോട് ദേഷ്യം ഒന്നും തോന്നരുത്...അവന്റെ ക്യാറക്ടർ ഇങ്ങനെ ഒന്നും ആയിരുന്നില്ല... കുറച്ചു ദിവസമായിട്ടുള്ളു... തന്നോടിത്ര ദേഷ്യം എന്തിനെന്ന് എനിക്കറിയില്ലായിരുന്നു.... എൻഗേജ്‌മെന്റ് നടത്തിയതിന്റെ ദേഷ്യം ആകുമെന്ന് ഞാൻ കരുതിയത്.... But.....

ബാക്കി പറയാനാകാതെ അവനൊരു മടിയോടെ റാനിയയെ നോക്കി... അവളും അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു.....


" എനിക്ക് പ്രശ്നം ഒന്നുമില്ല.. അതൊക്കെ ഒരു തമാശ ആയിട്ട് മാത്രമേ ഞാൻ കണ്ടിട്ടുള്ളു.. അല്ലു വരുന്നത് നേരത്തെ  ഞാൻ അറിഞ്ഞിരുന്നെങ്കിൽ വരരുതെന്ന് പറഞ്ഞു തടയുമായിരുന്നു... ഇതിലിപ്പോൾ ഇത്രയും സീരിയസ് ആക്കി എടുക്കേണ്ട കാര്യം ഒന്നുമില്ല... It's just fun..... അവനെന്നോട് പിണക്കമുള്ളതിന്റെ വിഷമം മാത്രമേയുള്ളു...... "


റാനിയ ചെറിയൊരു ചിരിയോടെ തന്നെ ആണ് മറുപടി പറഞ്ഞത്... അത് തന്നെ ആയിരുന്നു സത്യവും... ഒരു തമാശയ്ക്കപ്പുറം മറ്റൊന്നും അവൾ അതിൽ കണ്ടിരുന്നില്ല.....


" അവന്റെ പിണക്കം മാറിക്കോളും.. ഞാൻ സംസാരിച്ചിട്ടുണ്ട്.... പിന്നെ എനിക്ക് അവനെ കൂടുതൽ നിർബന്ധിക്കാൻ കഴിയില്ല... പ്രത്യേകിച്ചും ഈയൊരു അവസ്ഥയിൽ... അത് കൊണ്ട് തന്നെ ആവും ഇത്രയും ദേഷ്യവും വാശിയും... അല്ലെങ്കിൽ അവനിങ്ങനെ ഒന്നും ആയിരുന്നില്ല... എല്ലാവരിലും കൂടുതൽ പ്രാക്ടികൽ ആയി ചിന്തിക്കുന്നവൻ ആണ്...ഞാൻ തന്റെ ഭാഗത്തു നിന്ന് ചിന്തിക്കുന്നില്ലെന്ന് കരുതരുത്...പ്രത്യേകിച്ച് അവനിവിടെ നിൽക്കുന്ന സമയത്ത്.. എനിക്കിപ്പോൾ അവനൊപ്പം നിൽക്കാനേ കഴിയൂ......ഇല്ലെങ്കിൽ അത് വലിയ പ്രശ്നം ആകും...Try to understand my situvation.... കുറച്ചു days കൂടിയല്ലേ ഉള്ളൂ.. അത് കഴിയുമ്പോൾ എല്ലാം ശരിയാകും.....അത് വരെ... Please..... "


ആദി അവളെയൊന്ന് നോക്കി...ആദ്യമായിട്ടാകും ഒരാളോട് അവൻ ഇത്രയും താഴ്മയായി സംസാരിക്കുന്നത്...റാനിയയുടെ മനസിൽ ലൂക്കിനോടു ദേഷ്യമോ വെറുപ്പോ ഉണ്ടാകരുതെന്ന് മാത്രമേ അവൻ ചിന്തിച്ചിരുന്നുള്ളു....അതിന് വേണ്ടി അവളോട് ക്ഷമ ചോദിക്കുന്നതിൽ പോലും അവന് കുഴപ്പം ഉണ്ടായിരുന്നില്ല...... But.......

അവരുടെ സംഭാഷണങ്ങൾക്കെല്ലാം സാക്ഷി ആയി ഒരു ഡോറിനിപ്പുറം നിന്നവനെ അവർ കണ്ടിരുന്നില്ല.. ആദിയുടെ വാക്കുകൾ അവന്റെ ഹൃദയത്തിൽ മുറിവ് ഉണ്ടാക്കിയതും അവനറിഞ്ഞിരുന്നില്ല.......


"പ്രത്യേകിച്ച് അവനിവിടെ നിൽക്കുന്ന സമയത്ത്.. എനിക്കിപ്പോൾ അവനൊപ്പം നിൽക്കാനേ കഴിയൂ......ഇല്ലെങ്കിൽ അത് വലിയ പ്രശ്നം ആകും...Try to understand my situvation.... കുറച്ചു days കൂടിയല്ലേ ഉള്ളൂ.. അത് കഴിയുമ്പോൾ എല്ലാം ശരിയാകും.....അത് വരെ... Please..... "

"" സഹിക്കുകയാണോ ഇവൻ എന്നെ.... "


ആദി അവസാനമായി പറഞ്ഞ വാക്കുകൾ വീണ്ടും ചെവിയിൽ മുഴങ്ങിയതും അവനൊരു വല്ലായ്മയോടെ നെറ്റി ചുളിച്ചു... എന്തിനെന്നറിയാതെ കണ്ണുകൾ നിറഞ്ഞു......


" ഒന്നും വേണ്ടായിരുന്നു... ഹോസ്പിറ്റലിൽ നിന്ന് ഇങ്ങോട്ട് വരണ്ടായിരുന്നു..... "


വല്ലാത്തൊരു സങ്കടം തോന്നിപോയവന്.. താൻ ഇവിടെ നിൽക്കുന്നത് കൊണ്ട് മാത്രം ആദി എല്ലാം സഹിക്കുന്നതായി അവന് തോന്നി... തന്നോട് ദേഷ്യം ഉണ്ടായിട്ടും പ്രകടിപ്പിക്കാതിരിക്കുന്നതാണെന്നും.. അതിലുപരി തനിക്ക് വേണ്ടി റാനിയയോട് മാപ്പ് ചോദിക്കുന്നതും വല്ലാത്തൊരു അപമാനമായി തന്നെ തോന്നിയവന്.........


ഹോസ്പിറ്റലിൽ വെച്ച് വാശി പിടിച്ചു കൂടെ കൂടിയത് താൻ അല്ലെ... ജോബിന് വിടാതെ പിടിച്ചു നിർത്തിയതും താൻ തന്നെ ആണ്.... അതൊന്നും അവന് ഇഷ്ടം ആയിട്ടുണ്ടാവില്ല.......ഇവിടെ നിൽക്കുമ്പോൾ മോശമായി പെരുമാറേണ്ടെന്ന് കരുതിയിട്ടുണ്ടാകും...അത്കൊണ്ട് അല്ലെ റാനിയയോട് അങ്ങനെ പറഞ്ഞത്......


ആദി പറഞ്ഞ വാക്കുകളിൽ തന്റെതായ അർത്ഥം അവൻ കണ്ടെത്തി കഴിഞ്ഞിരുന്നു.... അതിന്റെ ബാക്കിയെന്നോണം അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി........


അപ്പോഴും ഇതൊന്നും അറിയാതെ റാനിയയോട് സംസാരിച്ചു നിൽക്കുകയായിരുന്നു ആദി....

" വിവാഹത്തിന്റെ കാര്യം ഞാൻ ഇന്ന് തന്നെ അങ്കിളിനോട് സംസാരിക്കുന്നുണ്ട്... ഉടനെ തന്നെ ഡേറ്റ് ഫിക്സ് ചെയ്യാം... തനിക്ക് വേറെ കുഴപ്പങ്ങൾ ഒന്നുമില്ലല്ലോ.... "


" ഹേയ്... ഇല്ല... എനിക്ക് പ്രശ്നം ഒന്നുമില്ല..... "

" ഓക്കേ... എന്നാൽ താൻ ഇറങ്ങിക്കോ... ഓഫീസിൽ ലേറ്റ് ആവണ്ട... By.... "


അവളുടെ മറുപടി കിട്ടിയതും ആദി ഒരു ചിരിയോടെ യാത്ര പറഞ്ഞു കൊണ്ട് അവന്റെ റൂമിലേക്കായി കയറി പോയി... ഉടനെ ഫ്രഷ് ആയി ലൂക്കയേയും കൂട്ടി വീട്ടിൽ പോകേണ്ടതുണ്ട് അവന്.... അതിന്റെ തിരക്കിൽ ആയിരുന്നു ആദി.......


അവനെ ഒന്നു നോക്കി കൊണ്ട് റാനിയ വെളിയിലേക്കും നടന്നു.... എന്നാൽ പുറത്തേക്കുള്ള ഡോറിന് അടുത്തെത്തിയതും.....

" റീനു.... "


ലൂക്കിന്റെ വിളി അവളെ തേടിയെത്തിയിരുന്നു... സംശയത്തോടെ തിരിഞ്ഞു നോക്കിയവൾ തന്റെ പിന്നിൽ ഇരിക്കുന്നവനെ കണ്ട് അൽപ്പം അത്ഭുതത്തോടെ ആണ് നോക്കിയത്.......

" ഇസ...!!"


ചിരിയോടെ തനിക്ക് നേരെ നീങ്ങി വരുന്നവൻ.. എപ്പോഴത്തെയും പോലെ ദേഷ്യമോ വെറുപ്പോ ഒന്നുമില്ല... മുഖത്ത് ചിരിയുണ്ട്... പക്ഷെ... മുഖം ആകെ കരഞ്ഞത് പോലൊരു ചുവപ്പ് മയം... അത് ശ്രദ്ധയിൽ പെട്ടതും ചിരിയോടെ നിന്നവളുടെ മുഖം സംശയത്താൽ ചുളിഞ്ഞു........


" എന്ത്‌ പറ്റി.....? "


തനിക്ക് മുന്നിൽ വന്നു നിൽക്കുന്നവനോട് സംശയത്തോടെ അവൾ ചോദിച്ചു... എന്നാൽ അതിനുള്ള മറുപടി ഒന്നും അവൻ നൽകിയിരുന്നില്ല..
ആ ചോദ്യം പോലും അവൻ കേട്ടതുമില്ല......

" I'm സോറി... ഞാൻ തന്നോട് അത്രയും മോശമായി പെരുമാറാൻ പാടില്ലായിരുന്നു... അറ്റ്ലീസ്റ്റ് അതിന്റെ കാരണം എങ്കിലും ഞാൻ തന്നെ അറിയിക്കണമായിരുന്നു... ഇന്നലെ എന്റെ ഭാഗത്തു നിന്ന് ഉണ്ടായതിനൊക്കെ സോറി.... ഇനി അങ്ങനൊന്നും ഉണ്ടാവില്ല...... "

തന്റെ ചോദ്യത്തിന് മറുപടി പറയാതെ... യാതൊരു മുഖവുരയുമില്ലാതെ അവൻ പറഞ്ഞ വാക്കുകൾ... റാനിയയുടെ നെറ്റിയൊന്ന് ചുളിഞ്ഞു... താനും ആദിയും സംസാരിച്ചത് അവൻ കേട്ടെന്ന് ഈയൊരു മറുപടിയിൽ തന്നെ അവൾക്ക് മനസിലായിരുന്നു... അവന്റെ മുഖത്തെ ചുവപ്പ് മയത്തിന്റെ കാരണം അതാണെന്നും........

അവളൊരു അബദ്ധം പറ്റിയത് പോൽ സ്വയം നെറ്റിയിൽ ഇടിച്ചു.....


" ഇസാ.. അത്... ആദി അവൻ.....

" It's ഓക്കേ... ആദിയെ എനിക്ക് മനസിലാകും...ഞാൻ തന്നോട് പറയണമെന്ന് കരുതിയത് പറഞ്ഞു... That's it.... Anyway Happy Birthday...... "


അവളെ ഒന്നും തന്നെ പറയാൻ അവൻ സമ്മതിച്ചിരുന്നില്ല... ആ വിഷയത്തിൽ കൂടുതലായി ഒന്നും തന്നെ സംസാരിക്കാനും അവന് താല്പര്യം ഉണ്ടായിരുന്നില്ല.... തന്റെ വിഷമങ്ങൾ ഒന്നും അവൻ അവളോട് കാണിച്ചതുമില്ല.....


Birthday വിഷ് ചെയ്യുന്നതിനൊപ്പം തന്റെ പോക്കറ്റിൽ കിടന്നൊരു ചോക്ലേറ്റ് എടുത്തു കൊണ്ടവൻ അവൾക്ക് നേരെ നീട്ടി.... അലോക് കഴിഞ്ഞു അവൾക്ക് അന്നേ ദിവസം ആദ്യമായി കിട്ടുന്ന ഗിഫ്റ്റ്....


" Thankyou.... "


ചെറു ചിരിയോടെ ആണ് അവൾ അത് വാങ്ങിയത്.. ചോക്ലേറ്റ് തന്റെ ബാഗിലെക്ക് വെച്ച് കൊണ്ട് അവൾ അവന് നേരെ കൈ നീട്ടി.....

" Friends....? "


പ്രതീക്ഷയോടെ മുന്നിലേക്ക് നീട്ടിയിരിക്കുന്ന കൈകൾ... ലൂക്ക് ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു... പിന്നൊരു ചിരിയോടെ അവളുടെ കൈകളിൽ ഒന്ന് തട്ടി.......


" Friends.... "

റാനിയയിലും സന്തോഷം ആയിരുന്നു... തമ്മിലുള്ള വഴക്ക് നീണ്ടു പോകുന്നതിൽ അവൾക്ക് വിഷമം തോന്നിയിരുന്നു.. ഇന്നത്തോടെ എന്തായാലും അതിനൊരു അവസാനം ആയല്ലോ......


അതേ സന്തോഷത്തോടെ തന്നെ അവനോട് യാത്ര പറഞ്ഞു കൊണ്ട് അവൾ വെളിയിലേക്കിറങ്ങി... റാനിയയുടെ കാർ കണ്ണിൽ നിന്ന് മറഞ്ഞതിന് ശേഷം ആണ് ലൂക്ക് തിരികെ റൂമിലേക്ക് മടങ്ങിയത്....

ഡോർ ക്ലോസ് ചെയ്തു വീൽ ചെയർ ബെഡിനടുത്തേക്ക് നീക്കി.... വളരെ പണി പെട്ടു പതിയെ ഒറ്റ കൈ കുത്തി ബെഡിൽ ബലം കൊടുത്തു കൊണ്ട് അവൻ ഒരു കാൽ നിലത്തു കുത്തി  എഴുന്നേറ്റ് നിന്നു.... പതിയെ ശ്രദ്ധയോടെ വീഴാതെ തിരിഞ്ഞു ബെഡിലേക്ക് കയറി ചാഞ്ഞതും വല്ലാതെ ക്ഷീണിച്ചു പോയിരുന്നു അവൻ.....

പതിയെ മുഖത്തുണ്ടായിരുന്ന ചിരിയും സന്തോഷവും മാറി അവന്റെ മുഖത്ത് സങ്കടം നിഴലിച്ചു.. എന്തിനെന്നറിയാത്ത സങ്കടവും ദേഷ്യവും അവനെ പൊതിഞ്ഞു.... ആദിയുടെ വാക്കുകൾ ആയിരുന്നു അവന്റെ മനസിൽ നിറയെ......

അതിനേക്കാൾ കൂടുതൽ തന്റെ അവസ്ഥയെ ഓർത്തും.... അനക്കാൻ കഴിയാത്ത കയ്യും കാലും..ആദി നല്ലോണം ബുദ്ധിമുട്ടുന്നുണ്ട്... ഇനിയും അവനെ ബുദ്ധിമുട്ടിക്കാൻ വയ്യ... എന്തെങ്കിലും ചെയ്തേ പറ്റൂ.....സ്വന്തം ശരീരത്തിലേക്ക് തന്നെ നോട്ടമെയ്തു ഇരുന്നു പോയിരുന്നു അവൻ.....

ഫോണിലായി വന്ന മെസ്സേജ് നോട്ടിഫിക്കേഷന്റെ ശബ്ദം...!! മെല്ലെ കണ്ണുകൾ തുടച്ചു കളഞ്ഞു കൊണ്ടവൻ ഫോൺ എടുത്ത് നോക്കി... അലോകിന്റെ മെസ്സേജ് ആണ്......


📨What happened there?...


" ഒലക്ക.... "


ഫോണിലെ മെസ്സേജ് വായിച്ചതും അവനൊരു ദേഷ്യത്തോടെ പല്ലിറുമ്മി കൊണ്ട് ഫോൺ ഓഫ് ചെയ്തു ബെഡിലേക്കിട്ടു... തൊട്ടടുത്ത നിമിഷം തന്നെ ലൂക്കിന്റെ ഫോൺ റിങ് ചെയ്തു തുടങ്ങിയിരുന്നു....


ആരാകുമെന്ന് ഫോൺ എടുത്തു നോക്കാതെ തന്നെ അറിയാം... മെസ്സേജ് റിപ്ലൈ ഇല്ലാത്തത് കൊണ്ടാകും... എനിക്ക് സൗകര്യമില്ല എടുക്കാൻ... അവനൊരു ഇഷ്ടക്കേടോടെ മുഖം തിരിച്ചു ഇരുന്നു... കാൾ റിങ് തീരുന്നത് വരെയും അവൻ ഫോൺ കൈ കൊണ്ട് തൊട്ടിരുന്നില്ല.....


ഫുൾ റിങ് കഴിഞ്ഞു കാൾ കട്ട്‌ ആയതും അവൻ ഫോൺ കയ്യിലെടുത്തു... ഇനിയും വിളിക്കുമെന്ന് അറിയാം.... അതിന് മുന്നേ സ്വിച്ച് ഓഫ്‌ ചെയ്തു വെയ്ക്കാൻ ആണ് അവന് തോന്നിയത്... എന്നാൽ....

അതിനും മുന്നേ ഫോൺ വീണ്ടും റിങ് ചെയ്യുന്നത് കണ്ടതും അവനൊരു ദേഷ്യത്തോടെ കാൾ അറ്റൻഡ് ചെയ്തു ചെവിയോടടുപ്പിച്ചു.....


" എന്താ അല്ലു.... "


" അവിടെ എന്തായി....? "


ഫോൺ എടുത്തു ചോദിച്ച ഉടനെ വന്ന അലോകിന്റെ മറു ചോദ്യം.. ദേഷ്യം നിയന്ത്രിക്കാനെന്നോണം ലൂക്ക് കണ്ണുകൾ അടച്ചു നീട്ടിയൊരു ശ്വാസം എടുത്തു....


" ഇവിടെ എന്താവാൻ... തന്റെ കല്യാണം ഉടനെ ഉണ്ടാവും.... അതിന് വേണ്ടിയല്ലേ കിടന്നു തുള്ളിയത്... സന്തോഷം ആയോ....? "


അൽപ്പം ദേഷ്യത്തോടെ തന്നെ ആണവൻ ചോദിച്ചത്.. അതിനേക്കാൾ ഏറെ സങ്കടവും.... എന്നാൽ....


" സന്തോഷം ആയി... പക്ഷെ.. നീ ഇന്നലെ കാണിച്ച പണി അത് കുറച്ചു കൂടിപ്പോയി..... "


തന്റെ ചോദ്യത്തിന് മറുപടിയായി അലോകിന്റെ പരിഭവം കേട്ടതും ലൂക്ക് ഒന്ന് നെറ്റി ചുളിച്ചു.........


" താൻ തന്നെ അല്ലേ പറഞ്ഞത്... എപ്പോഴും എന്തെങ്കിലും പ്രശ്നം ഉണ്ടാക്കികൊണ്ടിരിക്കാൻ...
എന്നിട്ടിപ്പോൾ എനിക്കയോ കുറ്റം..... "

" ഞാൻ പറഞ്ഞെന്ന് കരുതി ഇത്രയും വലിയ പണി വേണമായിരുന്നോ... എനിക്കൊരു സൂചന എങ്കിലും തരേണ്ടായിരുന്നോ പന്നി..... "


" പറഞ്ഞിരുന്നെങ്കിൽ അഭിനയിച്ചു കുളം ആക്കിയേനെ...തന്നോടരാ രാത്രി കെട്ടിയെടുക്കാൻ പറഞ്ഞത്... അതിനെ കുറിച്ച് എന്നോടും പറഞ്ഞില്ലല്ലോ.... ആദി കണ്ട് പ്രശ്നം ആകണമെന്ന് കരുതിയെ... അതിനിടയിൽ കയറി ഉമ്മ വെയ്ക്കാൻ പോയേക്കുന്നു.... എല്ലാം കുളം ആക്കിയിട്ട് പഴി മുഴുവൻ എന്റെ തലയിൽ....... "

പാതി ദേഷ്യത്തിലും പാതി പരിഭവത്തിലും ആയി പറഞ്ഞു കൊണ്ടവൻ നിർത്തി....അപ്പുറത്ത് നിന്ന് അല്ലുവിന്റെ പതിഞ്ഞ ചിരിയും അവൻ കേട്ടിരുന്നു......

" അതൊരു അബദ്ധം പറ്റിപോയതാണ്.... നീ ആദിയുടെ മുറിയിൽ കയറ്റി പറ്റിക്കുമെന്ന് ഞാൻ അറിഞ്ഞില്ലല്ലോ... ഒരു ആവേശത്തിൽ ചെയ്തു പോയതാണ്. ..ചമ്മി തൊലിയുരിഞ്ഞു പോയി........ "

" നന്നായി.. ആവശ്യമില്ലാത്ത പണി കാണിച്ചു വെച്ചിട്ട്...   ഇന്നലെ അവനെന്നെ കൊല്ലേണ്ടതായിരുന്നു.. ഒരു വിധത്തിൽ ആണ് റിയയുടെ കാര്യം പറഞ്ഞു രക്ഷപെട്ടത്... അത് അതിനേക്കാൾ വലിയ പ്രശ്നം ആയി.. ആദി റീനുവിനോട് സോറിയൊക്കെ പറഞ്ഞു.. എനിക്ക് ആകെ എന്തോ പോലെയായി... റീനുവിനോട് എങ്കിലും തന്റെ ഒടുക്കത്തെ ഐഡിയ മുന്നേ പറയേണ്ടതായിരുന്നു...... "

അവനൊരു മുഷിച്ചിലോടെ നെറ്റി ചുളിച്ചു.......


" എടാ.... പൊട്ടാ.. നീയെന്തിനാ റിയയുടെ കാര്യം പറഞ്ഞത്... നമ്മുടെ പ്ലാൻ പറഞ്ഞാൽ പോരായിരുന്നോ...... "

" ഹാ ബെസ്റ്റ്.... റിയയുടെ കാര്യം പറഞ്ഞത് കൊണ്ടാണ് ഞാൻ ഇപ്പോൾ ജീവനോടെ ഇരിക്കുന്നത്....ഇതൊക്കെ ഞാൻ മനഃപൂർവം കാണിച്ചതാണെന്നെങ്ങും പറഞ്ഞിരുന്നെങ്കിൽ അവൻ എന്നെ കൊന്നേനെ... അത്രയ്ക്ക് നല്ല സമ്മാനം അല്ലെ താൻ കൊടുത്തത്....... "


മറു പുറത്ത് നിന്നും അലോക് പറഞ്ഞതൊക്കെ കേട്ടതും അവനൊരു പരിഭവത്തോടെ മുഖം കറുപ്പിച്ചു.....

" ഒരെണ്ണം നിനക്ക് കിട്ടേണ്ടത് അത്യാവശ്യം ആയിരുന്നു... പകരത്തിനു പകരം.. എനിക്കിപ്പോൾ ആണ് സന്തോഷം ആയത്...."

"പട്ടി..... "

തന്നെ കളിയാക്കി കൊണ്ട് അലോക് പറഞ്ഞു പറഞ്ഞ വാക്കുകൾ... അവനൊരു ദേഷ്യത്തോടെ ഫോണിൽ നോക്കി പല്ലിറുമ്മി.......

" അങ്ങനെ ഒറ്റയ്ക്ക് പെടുന്ന പരിപാടിയില്ല കമ്മീഷണർ സാറെ.... പെട്ടാൽ നമ്മൾ ഒരുമിച്... അന്നേ ഞാൻ പറഞ്ഞതാണ് ഈ ഓഞ്ഞ ഐഡിയ വേണ്ടെന്ന്.... തനിക്കായിരുന്നല്ലോ നിർബന്ധം... ശിവയുടെ കാര്യം ഞാൻ ആദിയോട് പറഞ്ഞു കൊടുത്തിട്ടുണ്ട്.... ആദി വഴി ശിവയിൽ നിന്ന് കിട്ടുന്നത് കയ്യോടെ വാങ്ങിച്ചു വെച്ചോ...... "

" താങ്ക്സ്... നൻപാ.... ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല....... "


" ഞാനും മറക്കില്ല.... ഇനി ഇമ്മാതിരി പരിപാടിക്ക് എന്നെ വിളിക്കരുത്.... ഇന്നത്തോടെ പരോപകാരം ചെയ്യുന്ന പണി ഞാൻ നിർത്തി.... "


അൽപ്പം കെറുവോടെ തന്നെ ആണ് അവൻ പറഞ്ഞത്....കൂടുതൽ സംസാരിക്കാൻ തോന്നിയില്ല.... അത്കൊണ്ട് അല്ലുവിന്റെ മറുപടി കേൾക്കാൻ നിൽക്കാതെ തന്നെ അവൻ കാൾ കട്ട്‌ ചെയ്തിരുന്നു.........

" അവന്റെ അമ്മൂമ്മേടെ കല്യാണം...എല്ലാത്തിനും ജീവിതം ഉണ്ടാക്കി കൊടുത്തു... കൊടുത്തു.... അവസാനം എനിക്കൊരു ജീവിതം ഇല്ലാതാകുമെന്നാണ്  തോന്നുന്നത്....... "


ഒരു മുഷിച്ചിലോടെ പറഞ്ഞു കൊണ്ടവൻ ബെഡിലേക്കായി നേരെ അമർന്നു.... ഫോണിൽ സേവ് ചെയ്തു വെച്ചിരുന്ന തന്റെ ഫാമിലി ഫോട്ടോയിലേക്ക് അവനൊന്നു നോക്കി.... പിന്നെ ബെഡിലായി തന്നെ പാക്ക് ചെയ്തു വെച്ചിരിക്കുന്ന തന്റെ ബാഗിലെക്കും.......


" Try to understand my situvation.... "


ആദി റാനിയയോടായി പറഞ്ഞ വാക്കുകൾ അത് വീണ്ടും അവന്റെ ചെവിയിലങ്ങനെ മുഴങ്ങി കേട്ട് കൊണ്ടേയിരുന്നു.... അതിനനുസരിച്ചു കണ്ണുകളും നിറഞ്ഞു വന്നു കൊണ്ടിരുന്നു....

" ശ്യേ... എന്ത് കോപ്പിനാണ് കരയുന്നത്....?.കണ്ട് പഠിച്ചില്ലെങ്കിൽ ചിലത് കൊണ്ട് പഠിക്കണം.. ചിലതൊക്കെ കേട്ടും.. ഇത് നിനക്ക് കിട്ടേണ്ടതാണ് ഇസാ...സ്വന്തം കാര്യം നോക്കി നടക്കാൻ ഇനിയും നീ പഠിച്ചിട്ടില്ല... ലോകത്തുള്ള എല്ലാവരെയും സന്തോഷിപ്പിക്കാൻ നോക്കിയതല്ലേ... അനുഭവിക്ക് നീ.."


സ്വയം തന്നെ കുറ്റപ്പെടുത്തി പിറുപിറുത്തു കൊണ്ടവൻ ഫോൺ ഓഫ്‌ ആക്കി ദേഷ്യത്തിൽ സൈഡിലേക്ക് വലിച്ചെറിഞ്ഞു.... നിറഞ്ഞു വന്ന തന്റെ കണ്ണുകൾ അമർത്തി തുടച്ചു കളഞ്ഞു.......


വീട്ടിലേക്ക് പോകാൻ ഇനിയും സമയം ഉണ്ട്... ആദി ഫ്രഷ് ആയി വരണം..... പലതും മനസിൽ തീരുമാനിച്ചുറപ്പിച്ചു കൊണ്ടവൻ കണ്ണുകൾ അടച്ചു കിടന്നു......

...........................................................................................

💫കുരിശിങ്കൽ തറവാട്💫

" അമ്മച്ചീ.... "

വെളിയിൽ നിന്നും ഓടി കിതച്ചു വന്നവന്റെ ശബ്ദം ആ ഹാളിലാകെ മുഴങ്ങി കേട്ടതും കിച്ചണിൽ ഉണ്ടായിരുന്ന സൂസനും റൂമിൽ കിടന്നു ഉച്ച മയക്കത്തിൽ ആയിരുന്ന കറിയാച്ഛനടക്കം എല്ലാവരും ഹാളിൽ എത്തിയിരുന്നു......


" എന്നതാ.. ആരൂ.. നിനക്ക്.. എന്തിനാ കിടന്നു കൂവിയത്.... "


ഹാളിലെ സോഫയിൽ ഇരുന്നു കിതയ്ക്കുന്നവനെ കണ്ടതും സൂസൻ ഒരു മുഷിച്ചിലോടെ അവനെ നോക്കി.....

" സാറ എവിടെ....? "


എല്ലാവരെയും നോക്കി കൊണ്ടാണവൻ ചോദിച്ചത്... സൂസനും കറിയാച്ഛനും ഒന്ന് പരസ്പരം നോക്കി... ഇരുവരിലും ചെറു ചിരി വിടർന്നിരുന്നെങ്കിലും ആരു അത് കണ്ടിരുന്നില്ല......


" ആഹ്... എനിക്കറിയില്ല.. അവൾ റൂമിൽ കിടപ്പുണ്ട്.. നിനക്ക് അവളോട് എന്തെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിൽ റൂമിൽ പോയി ചോദിച്ചൂടെ... ഇവിടെ കിടന്നു നിലവിളിക്കുന്നത് എന്തിനാ.... ഇവിടെ നൂറു കൂട്ടം പണിയുണ്ട്... അതിനിടയിൽ ആണ് ഓരോരോ..... "


സൂസൻ അവനെയൊന്ന് നോക്കി പിറുപിറുത്തു കൊണ്ട് കിച്ചണിലേക്ക് പോയി... അതിന് പിന്നാലെ കറിയാച്ചനും....


" അവന്റെ ഒടുക്കത്തെ അലറൽ... ബാക്കിയുള്ളവന്റെ നല്ല ജീവൻ പോയി.... "


തന്റെ റൂമിലേക്ക് നടക്കും നേരം കറിയാച്ചൻ പിറുപിറുക്കുന്നതും അവൻ കേട്ടിരുന്നു... ആരുവിന്റെ നെറ്റിയൊന്ന് ചുളിഞ്ഞു.....


ഓഫീസിൽ ഇരിക്കുമ്പോൾ സാറയ്ക്ക് തീരെ സുഖമില്ലെന്ന് പറഞ്ഞു മെസ്സേജ് കണ്ടത് കൊണ്ടാണ് ഹാഫ് ഡേ ലീവ് എടുത്തു അർജെന്റ് മീറ്റിങ്‌സ് എല്ലാം ക്യാൻസൽ ചെയ്തു വീട്ടിലേക്ക് ഓടിയത്....


ഇവിടെ വന്നപ്പോൾ ആർക്കും ഒന്നും അറിയാത്തത് പോലൊരു ഭാഗം...സൂസന്റെ പെരുമാറ്റം ആണ് അവനെ ഏറ്റവും അതിശയിപ്പിച്ചത്...സാറയ്ക്ക് ചെറിയൊരു തലവേദന വന്നാൽ പോലും അടുത്ത് നിന്ന് മാറാതെ ഇരിക്കുന്നയാളാണ്.... ഒരു താല്പര്യം ഇല്ലാത്ത രീതിയിൽ സംസാരിക്കുന്നു.....

ഇനി അവൾക്ക് വയ്യാതായത് അമ്മച്ചി അറിഞ്ഞു കാണില്ലേ....?
സാറ പറഞ്ഞിട്ടുണ്ടാകില്ലേ.....?


മനസിൽ പലവിധ ചിന്തകൾ ആയിരുന്നു... ബാഗ് സോഫയിൽ തന്നെ ഇട്ട് കൊണ്ടവൻ റൂമിലേക്ക് പാഞ്ഞു... ഇതെല്ലാം മാറി നിന്ന് നോക്കി കണ്ടിരുന്ന സൂസനിൽ ചെറു ചിരി വിടർന്നു.....

" കർത്താവെ.... "


ഉള്ളിലെ സന്തോഷം അത്രയും വാക്കുകളിൽ നിറച്ചു കൊണ്ട് ദൈവത്തിനെ സ്തുതിച്ചു കൊണ്ടവർ സാറയ്ക്ക് വേണ്ടി ജ്യൂസ്‌ റെഡിയാക്കുന്ന പണിയിലേക്ക് തിരിഞ്ഞു......


ഓടി കിതച്ചു റൂമിൽ എത്തിയതും കട്ടിലിൽ ചാരി ഇരിക്കുന്നവളെ ആണ് ആരവ് കാണുന്നത്... അവൻ വേഗം തന്നെ അവൾക്കരികിലേക്ക് ഓടിയെത്തി... സാറയ്ക്ക് അരികിലായി തന്നെ ബെഡിനോരം ചേർന്ന് ഇരുന്നു.....


" എന്ത് പറ്റി നിനക്ക്... എന്താ വയ്യെന്ന് മെസ്സേജ് അയച്ചത്....പനിയുണ്ടോ.... "


അവളുടെ കയ്യിലും നെറ്റിയിലും കഴുത്തിലുമെല്ലാം വെപ്രാളത്തോടെ തൊട്ട് നോക്കി കൊണ്ടുള്ള ചോദ്യം... ആരവിന്റെ മുഖത്തു വേവലാതി പ്രകടമായിരുന്നു... അത് കണ്ടറിഞ്ഞതും സാറയിൽ ചെറു ചിരി വിടർന്നു......


" എനിക്ക് ഒരു വയ്യായ്കയുമില്ല ഇച്ചായാ.... ടെൻഷൻ ആവാതെ... "

തന്റെ നെറ്റിയിൽ തൊട്ട് നോക്കിയിരിക്കുന്നവന്റെ കൈകൾ എടുത്തു മാറ്റി കൊണ്ട് അവൾ തന്റെ കയ്യിൽ ചേർത്തു പിടിച്ചു.....

" പിന്നെന്താ നീ അങ്ങനെ മെസ്സേജ് അയച്ചത്.. എന്ത് പറ്റിയെന്ന് പറയ്... ഹോസ്പിറ്റലിൽ പോകണോ...? "

വീണ്ടും അതേ വേവലാതി നിറച്ചു വെച്ചൊരു നോട്ടവും ടെൻഷൻ നിറഞ്ഞ ചോദ്യവും.....

" അമ്മച്ചി ഒന്നും പറഞ്ഞില്ലേ... "


സാറ ചോദിക്കുന്നത് കേട്ടതും ആരുവിന്റെ കണ്ണുകൾ കൂർത്തു....

" അമ്മച്ചി എന്ത് പറയാൻ.. ആരും ഒന്നും പറഞ്ഞില്ല.. നീ കളിക്കല്ലേ സാറ... കാര്യം എന്താണെങ്കിലും പറയെടീ... ഇങ്ങനെ ടെൻഷൻ അടിപ്പിച്ചു കൊല്ലാതെ...... "

ദയനീയത നിറഞ്ഞൊരു ചോദ്യം ആയിരുന്നു അത്... ഓടി കിതച്ചു വന്നതിന്റെ കിതപ്പും... തന്നെ കുറിച്ചോർത്തുള്ള വേവലാതിയും ആ മുഖത്ത് നിന്നും സാറ കണ്ടറിഞ്ഞിരുന്നു.....

അവളൊരു ചിരിയോടെ അവന്റെ കൈകളിലെ പിടി മുറുക്കി.. തന്റെ കൈ പിടിയിൽ ചുരുട്ടി ഒളിപ്പിച്ചു വെച്ചത് അവന്റെ കൈകളിലേക്ക് ചേർത്ത് വെച്ച് കൊണ്ട് അവന്റെ കൈ മടക്കി പിടിച്ചു......


" ആരും ഒന്നും പറഞ്ഞില്ലെങ്കിൽ വിട്ടേക്ക്... എനിക്ക് പറയാനുള്ളതെല്ലാം ഇതിൽ ഉണ്ട്.. തുറന്നു നോക്ക്.... "


ചെറു ചിരിയോടെ അവൾ അവന് നേരെ കണ്ണ് ചിമ്മി... തന്റെ കയ്യിലേക്ക് എന്തോ വന്നു ചേരുന്നത് അവൻ അറിഞ്ഞിരുന്നു... ടെൻഷൻ അടിക്കാൻ ഉള്ളതായി ഒന്നുമില്ലെന്നും അവളുടെ മുഖത്ത് നിന്നും അവന് മനസിലായതാണ്.... പക്ഷെ..... ഈ സസ്പെൻസ് ഇട്ട് കളിക്കുന്ന പരിപാടി അതാണ്‌ പറ്റാത്തത്......


" അത്ര തിരക്കിനിടയിൽ നിന്ന് ഞാൻ ഓടി വന്നതാണ് സാറ... വെറുതെ കളിക്കുവാണോ നീ..... എന്തിനാ എന്നെ........


ദേഷ്യം ആയിരുന്നില്ല അവന്... അവളോട് പരാതി പറയുകയാണ് ചെയ്തത്... തന്നെ വിളിച്ചു പറ്റിക്കുന്നതിന്റെ പരിഭവം ആയിരുന്നു... അവളെയൊന്ന് നോക്കി മുഖം വീർപ്പിച്ചു കൊണ്ട് ഉള്ളം കയ്യിലായി വെച്ച് തന്നത് എന്തെന്ന് നോക്കിയതും.....

അത്ഭുതത്താൽ അവന്റെ കണ്ണുകൾ വിടർന്നു.... പറഞ്ഞു വന്നത് പൂർത്തിയാക്കാനാവാതെ.... വാക്കുകൾ ഒന്നും തന്നെ കിട്ടാതെ...അവൻ തന്റെ കയ്യിലായി ഇരിക്കുന്നതിലേക്ക് തന്നെ നോട്ടമെയ്തു ഇരുന്നു പോയി.......

എത്ര നേരമെന്നറിയില്ല... സുന്ദരമായൊരു സ്വപ്നം കാണുന്നത് പോലെയാണ് അവന് തോന്നിയത്... കണ്ണ് നീർ കാഴ്ചയെ മറച്ച നേരമാണ് താൻ കരയുകയാണെന്ന് പോലും അവന് മനസിലായത്..... കണ്ണൊന്നു ചിമ്മി തല കുടഞ്ഞു കൊണ്ടവൻ തനിക്ക് മുന്നിൽ ഇരിക്കുന്നവളെ നോക്കി.......

" സത്യം ആണോ....? "


" ഹ്മ്മ്..... "

അവളുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.. അവന്റെ ചോദ്യത്തിന് മറുപടിയെന്നോണം ചെറുതായി മൂളിക്കൊണ്ടവൾ അവനെ നോക്കി.....


" എപ്പോൾ അറിഞ്ഞു....? "

" കുറച്ചു ദിവസം ആയി നല്ല ക്ഷീണം തോന്നിയിരുന്നു... ഇന്നലെ അമ്മച്ചിയോടു പറഞ്ഞു... അപ്പോൾ തന്നെ തൂക്കിയെടുത്തു ഹോസ്പിറ്റലിൽ കൊണ്ട് പോയി ടെസ്റ്റ്‌ ചെയ്തു... ഇച്ഛയനോട്‌ റിസൾട്ട്‌ വന്നു കഴിഞ്ഞു പറയാമെന്നു കരുതി.... ഇപ്പോൾ ആണ് റിപ്പോർട്ട്‌ വന്നത്...five Weeks ആയിട്ടുണ്ട്... അത്രയും വളർച്ച എത്തിയിട്ടുണ്ട്....... "


ഉള്ളിൽ നിറയെ സന്തോഷം ആയിരുന്നു....കണ്ണുകൾ നിറഞ്ഞു വാക്കുകൾ ഇടറി പോയിരുന്നു അവളുടെ... ആരവിന്റെ കൈകൾ എടുത്തവൾ തന്റെ വയറിനോട് ചേർത്തു പിടിച്ചു .....ഇരുവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി.......

ആരവിന് എന്ത് പറയണമെന്ന് തന്നെ അറിയുന്നുണ്ടായില്ല...ഫസ്റ്റ് ഡെലിവറി ടൈം സാറയ്ക്ക് ഒരുപാട് ഹെൽത് ഇഷ്യൂസ് ഉണ്ടായിരുന്നു.....അല്ലുവിന് ശേഷം ഒരു കുഞ്ഞില്ലെന്ന് ഡോക്ടഴ്‌സ് വിധിയെഴുതിയതാണ്...... ഒരുപാട് വിഷമം തോന്നിയിരുന്നു അന്ന്......

അവിടെ നിന്നാണ് ഒട്ടും പ്രതീക്ഷിക്കാതെയുള്ള ഈ  വാർത്ത...തന്റെ ഉള്ളിലെ സന്തോഷം എങ്ങനെ പ്രകടിപ്പിക്കണമെന്ന് അവന് അറിയുന്നുണ്ടായില്ല... ഏറെ ഇഷ്ടത്തോടെ അവളെ ചേർത്ത് പിടിക്കാനേ അവന് തോന്നിയുള്ളൂ.....


ഉള്ളിൽ അത്രയും സന്തോഷം തുടി കൊട്ടി വീർപ്പ് മുട്ടിക്കുമ്പോൾ അതെല്ലാം തന്നെ വാക്കാൽ പ്രകടിപ്പിക്കാൻ കഴിഞ്ഞെന്ന് വരില്ല... ചിലതൊക്കെ പ്രവർത്തിയിലൂടെയും പുറത്തു വരും..... അവളുടെ നെറ്റിയിൽ അവനേറെ പ്രണയത്തോടെ ചുണ്ടുകൾ അമർത്തി... ഇരു കവിളുകളിലും മൂക്കിന് തുമ്പിലും അവളുടെ നിറഞ്ഞ കണ്ണുകളിലും അവന്റെ ചുണ്ടുകൾ പതിഞ്ഞു മാറി......


തനിക്കായി ഒരു പോന്നോമനയെ നൽകിയവൾ...!!
വീണ്ടും തന്റെ കുഞ്ഞിനൊരു സംരക്ഷണ വലയം ഉദരത്തിൽ തീർത്തവൾ....!!
ഒരു ഭർത്താവെന്ന നിലയിൽ ഒരു പുരുഷന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങൾ....!!
തന്റെ പെണ്ണിനോട് ഏറ്റവും പ്രണയവും ബഹുമാനവും തോന്നിപോകുന്ന നിമിഷങ്ങൾ...!!

" Thanks ടീ.... "

സാറയെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു കൊണ്ടവൻ അവളുടെ കാതിലായി മെല്ലെ മൊഴിഞ്ഞു.... ഒന്നും തന്നെ മിണ്ടാതെ അവളും അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തിയിരുന്നു....


" ഇച്ചുവിനോട് പറഞ്ഞോ നീ.... "

അൽപ്പം നേരം കഴിഞ്ഞതും അവൻ അവളോടായി മെല്ലെ തിരക്കി....


" ഇല്ല... ഇപ്പോൾ വരുമല്ലോ.. അപ്പോൾ നേരിട്ട് പറയാം.... "


അവൾ പറഞ്ഞതും അവന്റെ ചുണ്ടിലൊരു ചെറു ചിരി വിടർന്നു... അല്ലുവിനെ പ്രെഗ്നന്റ് ആണെന്ന് അവനറിഞ്ഞത് ഒരു രാത്രിയിൽ ആണ്... അന്ന് ബഹളം ഉണ്ടാക്കി വീട്ടിലുള്ളവരെ ഒന്നും ഉറക്കിയിട്ടില്ല...പ്രെഗ്നൻസി ടൈം മുഴുവൻ സാറയുടെ പിന്നാലെ തന്നെ ആയിരുന്നു അവൻ....

അവൾക്കിഷ്ടമുള്ളത് ചെയ്തു കൊടുക്കുക.., ഇഷ്ടമുള്ളിടത് കൊണ്ട് പോകുക..., ഇഷ്ടമുള്ളത് കഴിക്കാൻ വാങ്ങി കൊടുക്കുക... അതെല്ലാം തന്നെ അവന്റെ ഡ്യൂട്ടി ആയിരുന്നു... തന്നെ കൊണ്ട് പോലും ഒന്നും ചെയ്യാൻ സമ്മതിച്ചിട്ടില്ല.....

ഇനിയിപ്പോൾ എന്തൊക്കെയാണോ കാണിച്ചു കൂട്ടുന്നത്....?
ഒരു ചിരിയോടെ മനസിൽ ഓർത്തതും തന്റെ നെഞ്ചിൽ പതുങ്ങിയിരിക്കുന്നവളെ അവനൊന്നു മെല്ലെ തന്റെ ദേഹത്തു നിന്ന് അടർത്തി മാറ്റി ....


" പറയ്...? എന്താ കഴിക്കാൻ തോന്നുന്നേ...? "


തന്റെ സംശയത്തോടെ നോക്കിയിരിക്കുന്നവളെ അവനൊരു ആകാംഷയോടെ നോക്കി... ചെറു ചിരിയായിരുന്നു മറുപടി....


" ഒന്നും തോന്നുന്നില്ല ഇച്ചായാ.. സന്തോഷം ആണ്... വിശപ്പും ദാഹവും കേട്ടടങ്ങിയത് പോലെ...അത്രയും സന്തോഷം..... "


അവനെ നോക്കി പറഞ്ഞു കൊണ്ടവൾ തനിക്ക് അടുത്തിരുന്ന ആൽബം കയ്യിലെടുത്തു... അല്ലുവിന്റെ ഫോട്ടോ ആൽബം ആയിരുന്നു അത്....


അവന്റെ വരവിനു തുടക്കം അറിയിച്ചു കൊണ്ടുള്ള പ്രെഗ്നൻസി kit മുതൽ.. ഓരോ മാസത്തെ വളർച്ചയടക്കം അവന്റെ ഇതുവരെയുള്ള ഫോട്ടോകൾ അവൾ അതിൽ സൂക്ഷിച്ചിരുന്നു......


ആരവും അതിലേക്ക് തന്നെ നോക്കിയിരുന്നു....അവന് ഏറ്റവും അതിശയമായി തോന്നിയത് എന്തെന്നാൽ അതിലെ ഓരോ താളുകളിലും ഒരു ചിത്രം കൂടി ഒട്ടിക്കാനാവുന്ന തരത്തിൽ അവൾ സ്ഥലം ഒഴിച്ചിട്ടിരുന്നു......


എല്ലാവരും പറഞ്ഞു തളർത്തിയപ്പോഴും അവളിലെ പെൺ മനം അത്രമേൽ ഒരു കുഞ്ഞിന്റെ വരവ് കൂടി പ്രതീക്ഷിച്ചിരുന്നിരിക്കും..... ആരവ് ഒരു ചിരിയോടെ നോക്കിയിരിക്കെ തന്നെ അവൾ അതിന്റെ ആദ്യ പേജിൽ ആരവിന്റെ കയ്യിൽ നിന്ന് വാങ്ങിയ ടെസ്റ്റ്‌ കാർഡ്  ഒട്ടിച്ചു ചേർത്തിരുന്നു.....

" നീ അല്ലുവിനോട് പറഞ്ഞോ ഇത്....? "


" ഹ്മ്മ്... എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു... ഒരു വാവ കൂടി വന്നാൽ എങ്ങനെ ഉണ്ടാകുമെന്ന് ചോദിച്ചു നോക്കി... പേടിച്ചത് പോലെയൊന്നുമല്ല... അവൻ നല്ല ഹാപ്പി ആയിരുന്നു ഇച്ചായാ... എനിക്കും അന്നേരമാണ് ആശ്വാസം ആയത്.... "


അവളൊരു ആവേശത്തോടെ പറയുന്നതൊക്കെ കേട്ടതും അവനൊരു ചിരിയോടെ അവളെ ചേർത്ത് പിടിച്ചു........


" ഇച്ചൂ..... "

അൽപ്പം നേരം കഴിഞ്ഞതും തുറന്നിട്ടിരുന്ന വാതിലിലൂടെ അകത്തേക്ക് എത്തിയ സൂസന്റെ ശബ്ദം കേട്ട് കൊണ്ടാണ് ഇരുവരും അകന്നു മാറിയത്....


"ഇച്ചു വന്നെന്ന് തോന്നുന്നു...."


ആരവ് വെളിയിലേക്ക് നോക്കി പറഞ്ഞതും സാറ ബെഡിൽ നിന്നും ചാടിയിറങ്ങിയിരുന്നു... സന്തോഷത്തോടെ വെളിയിലേക്കിറങ്ങി ഓടാൻ നിൽക്കുന്നവളെ അവൻ ബലമായി പിടിച്ചു നിർത്തി.....


" എങ്ങോട്ടാ റോക്കറ്റ് പോലെ പായുന്നത്... അടങ്ങി ഒതുങ്ങി നടക്ക് നീ.... അവൻ അകത്തേക്ക് വരും.... "


ചെറിയൊരു ശാസനയോടുള്ള വാക്കുകൾ... ഒരു നെടുവീർപ്പോടെ സാറ മുഖം ചുളിച്ചു.....


മുൻപും ഇങ്ങനെ തന്നെ ആയിരുന്നു... നടക്കുന്നതിലും ഇരിക്കുന്നതിനും... കിടക്കുന്നതിനു വരെ ആരവിന്റെ ക്ലാസ്സ്‌ ആയിരുന്നു... റൂം നിറയെ കുട്ടികളെ കെയർ ചെയ്യുന്നതിനെ കുറിച്ചുള്ള ബുക്സ് കൊണ്ട് നിറഞ്ഞിരുന്നു..... കാണുന്ന വീഡിയോസും അത് തന്നെ.... അതിനെല്ലാം പുറമെ ആവശ്യമില്ലാത്ത ഉപദേശങ്ങളും....ഇനിയുള്ള ഒൻപതു മാസങ്ങളിലും താൻ ഇത് സഹിക്കണമല്ലോയെന്ന വിഷമം മാത്രം ആയിരുന്നു അവളിൽ.....


" എനിക്കൊരു കുഴപ്പമില്ല ഇച്ചായാ... ഇത് അസുഖം ഒന്നുമല്ല... ഇങ്ങോട്ട് വന്നേ.... "


കയ്യിൽ പിടിച്ചു തന്നെ ബെഡിൽ ഇരുത്താൻ നോക്കുന്നവന്റെ കൈകളിൽ പിടുത്തമിട്ട് കൊണ്ടവൾ വെളിയിലേക്ക് പാഞ്ഞു........ പറ്റുന്നത് പോൽ അവളെ പിടിച്ചു നിർത്താൻ നോക്കി കൊണ്ട് ആരവും....

ഇരുവരും വീടിനു വെളിയിലേക്ക് ഇറങ്ങിയതേ കാറിൽ നിന്ന് ആദിക്കൊപ്പം വന്നിറങ്ങിയവനെ കണ്ടിരുന്നു... സൂസനും കറിയാച്ചനും അവർക്കരികിൽ ഉണ്ടായിരുന്നു.....

" ഇച്ചുവെ... എത്ര ദിവസമായെടാ കൊച്ചേ നിന്നെ കണ്ടിട്ട്..... "

അവനെ പൊതിഞ്ഞു പിടിച്ചു വെച്ചിരിക്കുന്ന സൂസൻ... പരാതിയും പരിഭവവും സന്തോഷവും കൂടി കലർന്ന അവസ്ഥ... ഉള്ളിലുള്ളതെല്ലാം പറയുന്നതിനൊപ്പം അവന്റെ മുഖം നിറയെ ഉമ്മകൾ കൊണ്ട് മൂടുന്നുമുണ്ട്......

മാറി നിന്നിട്ട് മൂന്ന്.. നാല് ദിവസം ആകുന്നതേയുള്ളു... ഒരുപാട് വർഷങ്ങൾക്ക് ശേഷം കാണുന്നത് പോലെ ആയിരുന്നു അവരുടെ സന്തോഷ പ്രകടനം... ആദി അതെല്ലാം ഒരു അത്ഭുതം കലർന്ന ചിരിയോടെ നോക്കി നിന്നു.......


" എന്റെ പെണ്ണെ... നീയാ ചെറുക്കന് ശ്വാസം വിടാൻ ഒന്ന് സമയം കൊടുക്ക്.... "


അടുത്ത് നിന്നുള്ള കറിയാഛന്റെ ശാസന നിറഞ്ഞ ശബ്ദം ഒന്നും അവർ വക വെച്ചിരുന്നില്ല... സുഖമില്ലാതിരുന്നവൻ ആണ്... അവന്റെ വാശിയിൽ മാത്രം ആണ് അകന്നു നിൽക്കാൻ സമ്മതിച്ചത്......


തിരികെ കിട്ടിയതും വല്ലാത്തൊരു സന്തോഷം ആയിരുന്നു അവരിൽ.....


" നോക്ക്.. അപ്പച്ചാ... ഈ ചെറുക്കന്റെ കോലം നോക്ക്... ആകെ ക്ഷീണിച്ചു പോയവൻ... ഒന്നും തിന്നുന്നില്ലേ ഇച്ചൂ നീ..... "


സൂസന്റെ പരിഭവം കേട്ടതും അവൻ ആദ്യം നോക്കിയത് ആദിയുടെ നേരെ ആണ്... സാധാരണ മൂന്ന് എന്നത് മാറ്റി.. നാലും അഞ്ചും നേരവുമൊക്കെ തന്നെ നിർബന്ധിപ്പിച്ചു കഴിപ്പിച്ചു കൊണ്ടിരുന്നവന്റെ മുന്നിൽ വെച്ചാണ് ഈ പറയുന്നത്.....


ആദിയുടെ അന്തം വിട്ടുള്ള നിൽപ് കണ്ടതും അവനൊരു ചിരിയോടെ തന്റെ അമ്മച്ചിക്ക് നേരെ തിരിഞ്ഞു......


" എന്റെ അമ്മച്ചീ... ഞാൻ ഒരുപാട് കഴിക്കുന്നുണ്ട്...2023 ആയിട്ടും അമ്മച്ചിമാരുടെ ദേശീയ ഡയലോഗ് മാറ്റി പിടിക്കാറായില്ലേ..... "

തന്നെ പരിഭവത്തോടെ നോക്കിയിരിക്കുന്നവർക്ക് നേരെ ഒരു കുസൃതി ചിരിയോടെ അവൻ ചോദിച്ചതും അവരൊരു കെറുവോടെ അവനെ നോക്കി......


" വന്നു കയറിയില്ല... അതിന് മുന്നേ അമ്മച്ചിയെ കളിയാക്കി തുടങ്ങേടാ...... "


ചെറു പരിഭവത്തോടെ അവർ അവന്റെ തോളിൽ തട്ടിയതും അവനൊരു ചിരിയോടെ തന്റെ അമ്മച്ചിയെ ചേർത്ത് പിടിച്ചു... ഇരു കവിളിലും ഓരോ ഉമ്മ വീതം നൽകി... അതോടെ സൂസന്റെ പരിഭവം മാറി ചുണ്ടിൽ ചെറു ചിരി വിടർന്നിരുന്നു......


" ഇതിപ്പോഴൊന്നും തീരില്ല അളിയാ... അകത്തേക്ക് കയറി പോരെ.... "


അവരെ രണ്ട് പേരെയും നോക്കി നിൽക്കെയാണ് ആരവിന്റെ ശബ്ദം ആദി കേൾക്കുന്നത്... ഡിക്കിയിൽ നിന്നെടുത്തു ആദിയുടെ കയ്യിൽ പിടിച്ചിരുന്ന ബാഗും അവൻ വാങ്ങിയെടുത്തിരുന്നു......


" ഞാൻ കയറുന്നില്ല.. ലൂക്കിനെ ഡ്രോപ്പ് ചെയ്യാൻ വന്നതാണ്... എനിക്ക് അത്യാവശ്യം ആയിട്ട് ഒരു സ്ഥലം വരെ പോകണം... ഇവനെയും കൂട്ടി പോകാമെന്നാണ് കരുതിയത്... But... വരുന്നില്ലെന്ന് പറഞ്ഞത് കൊണ്ട് ഇവിടെ ആക്കിയിട്ട് പോകാമെന്നു കരുതി..... "


" അയ്യോ... അതെന്താ അങ്ങനെ... മുറ്റം വരെ വന്നിട്ട് വീട്ടിൽ കയറാതെ എന്താ മോനെ.... "


ആദി ആരവിനോടായി പിന്നെ തീർന്നതും സൂസന്റെ ശബ്ദം അവിടെ ഉയർന്നു ... ലൂക്കിനെ കണ്ട സന്തോഷത്തിൽ അവരൊരു നിമിഷം ആദിയെ മറന്നു പോയിരുന്നു... അബദ്ധം പറ്റിയത് പോൽ സ്വയം നാവ് കടിച്ചു കൊണ്ടവർ ആദിക്കരികിലേക്ക് വന്നു.....


" വാ അകത്തു കയറിയിട്ട് പോകാം... രണ്ട് ദിവസം കഴിഞ്ഞു പോയാൽ മതി... രണ്ടാളും ഒരുമിച്ചു ഇവിടെ നിൽക്ക്.....അല്ലാതെ വിടില്ലട്ടോ..."


രണ്ട് പേരെയും നോക്കി കൊണ്ടാണ് അവർ പറഞ്ഞത്... ആദിയുടെ മുഖത്ത് ചിരിയായിരുന്നെങ്കിലും ലൂക്കിന്റെ മുഖം മങ്ങിയിരുന്നു... തെളിച്ചമില്ലാത്തൊരു പുഞ്ചിരിയോടെ അവൻ മുഖം കുനിച്ചു......


" ഞാൻ ഇവിടെ ഉണ്ടാകും അമ്മച്ചീ.. ഇപ്പോൾ അർജെന്റ് ആയിട്ട് പോകേണ്ടത് കൊണ്ടാണ്... ഒരു ഈവെനിംഗ് ആകുമ്പോഴേക്കും ഞാൻ എത്താം... ഉള്ളിൽ കയറിയിരുന്നാൽ ഞാൻ ഇനിയും ലേറ്റ് ആകും... വന്നിട്ട് ഒരുപാട് സമയം ഉണ്ടല്ലോ..... "


തന്റെ കൈകളിൽ പിടിച്ചിരുന്ന സൂസന്റെ കൈകളിൽ കൈ ചേർത്ത് കൊണ്ട് അവൻ അവരെ നോക്കി.... ഉള്ളിൽ നിന്ന് അവനെ കാണാനായി ഇറങ്ങിയോടി വന്ന കാത്തിയെയും അവൻ കയ്യിലെടുത്തിരുന്നു......


" എന്നാലും... ഒരു ഗ്ലാസ്‌ വെള്ളമെങ്കിലും കുടിച്ചിട്ട് പോകാമായിരുന്നു..... "


അവന്റെ മറുപടിയിൽ ഒന്നും തൃപ്തി വരാത്തത് പോൽ സൂസൻ  ഒരു പരിഭവത്തോടെ പിറുപിറുത്തു....


" ആദി പോയി വരട്ടെ അമ്മച്ചീ... അവന് തിരക്കുള്ളത് കൊണ്ടല്ലേ... ഈവെനിംഗ് ആകുമ്പോഴേക്കും തിരികെ വരും..... "


" അത് തന്നെ... ആ കൊച് പോയി വരട്ടെ... നീ ഇങ്ങനെ നിർബന്ധം പിടിച്ചു നിന്നാൽ അവന് സമയത്തിന് പോയേതെണ്ടായോ.... "


ലൂക്കിനൊപ്പം തന്നെ കറിയാച്ചനും പറഞ്ഞു തുടങ്ങിയതോടെ സൂസൻ അൽപ്പം നിരാശയോടെ സമ്മതം മൂളി... അപ്പോഴും പൂർണമായും അവരുടെ മുഖം തെളിഞ്ഞിരുന്നില്ല... വൈകുന്നേരം തിരികെ വരുമെന്ന ഒറ്റ നിബന്ധനായാൽ അവർ സമ്മതിച്ചു......

" കിട്ടിയ സമയം കൊണ്ട് ഓടിക്കോ അളിയാ... ഒരു mnt കൂടി നിന്നാൽ ചിലപ്പോൾ സൂസമ്മ ടെറർ ആകും..... "


തൊട്ടടുത്തു നിന്നും ആരവിന്റെ പതിഞ്ഞ സ്വരം കേട്ടതും ആദി ഒരു ചിരിയോടെ ലൂക്കിന്റെ അരികിലേക്ക് നീങ്ങി.....

" പോട്ടെ.... "

" പോയി വാ..... "

ഒരു ചോദ്യ ഭാവത്തോടെ ചോദിച്ചതും ചെറു ചിരിയോടെ ആയിരുന്നു മറുപടി... തന്റെ കയ്യിലിരുന്ന കാത്തിയെ അവൻ ലൂക്കിന്റെ മടിയിലായി വെച്ച് കൊടുത്തു... അവനിലേക്ക് അൽപ്പം ചാഞ്ഞു കൊണ്ട് ലൂക്കിന്റെ നെറ്റിയിൽ തന്റെ ചുണ്ടുകൾ അമർത്തി.....


" വേഗം വരാം... "

ചുറ്റുമുള്ളവരെയൊന്നും ആദി നോക്കിയിരുന്നില്ല... അവനോട് ആ രീതിയിൽ യാത്ര പറയുന്നതും അവന്റെ ഒരു പതിവാണ്.. ഉറങ്ങുമ്പോഴും.. ഉണരുമ്പോഴും.. യാത്ര പറഞ്ഞു ഇറങ്ങുമ്പോഴെല്ലാം അവൻ ഇങ്ങനെ തന്നെ......

ലൂക്കിനെ നോക്കി ഒന്ന് കണ്ണ് ചിമ്മി ബാക്കിയുള്ളവരോടും യാത്ര പറഞ്ഞു കൊണ്ട് അവൻ തന്റെ കാറിൽ കയറി....

ഗേറ്റ് കടന്നു അവൻ പോകുന്നതും നോക്കി എല്ലാവരും വെളിയിൽ തന്നെ നിന്നിരുന്നു... ആദിയുടെ കാർ കണ്ണിൽ നിന്ന് മറഞ്ഞതും തന്റെ കയ്യിൽ ഇരുന്നു കുതിച്ചു ചാടുന്നവളെ അവൻ മടിയിലേക്ക് തന്നെ പിടിച്ചിരുത്തി.....


" അവനെ കാണുമ്പോൾ നീയിങ്ങനെ തുള്ളുന്നത് എന്തിനാണെന്നൊക്കെ എനിക്ക് അറിയാം കേട്ടോ പെണ്ണെ.... ആ ചെക്കൻ നിന്നെക്കാളും കൊഞ്ചിയേലി ആണെടീ.... എനിക്ക് അവനെ അത്ര പിടിച്ചിട്ടൊന്നുമില്ല... എങ്കിലും ഞാൻ നോക്കട്ടെ... ഇനി നിന്റെ കാര്യം മാത്രം ഞാൻ നോക്കിയില്ലെന്ന് വേണ്ട.... ഞാൻ നടത്തി തരാം.. പക്ഷെ... നീ നിന്റെ ചെക്കനോട് പറയണം... എന്നെ കാണുമ്പോൾ ഇനി പേടിപ്പിക്കാൻ വരരുതെന്ന്...പറ്റോ.....?"


അവനൊരു ചോദ്യ ഭാവത്തോടെ അവളെ നോക്കി... പറഞ്ഞത് മനസിലായിട്ടാണോ എന്തോ... തന്റെ മുഖത്തേക്ക് മുഖം ഉരസി വരുന്നവളെ കണ്ടതും അവൻ ചിരിച്ചു പോയിരുന്നു.....

" സന്തോഷം ആയോ നിനക്ക്.. ഹാ... സന്തോഷം ആയോ കാത്തി.... "

ഒരു ചിരിയോടെ അവളുടെ രോമം നിറഞ്ഞ ശരീരത്തിലൂടെ അവൻ തന്റെ വിരലുകൾ ഓടിച്ചു... കാത്തി അവനിലേക്ക് പതുങ്ങിയിരുന്നു.. അവളെ അത്പോൽ തന്നെ ഒരു കയ്യാൽ ചേർത്ത് പിടിച്ചു കൊണ്ടവൻ അപ്പച്ഛനൊപ്പം ഉള്ളിലേക്ക് കയറി....

..........................................................................................

South City Hospital

ICU വിന് മുന്നിൽ കൂടി നിൽക്കുന്ന ഓഫീസർസ്.. മാത്യു വിനെ അഡ്മിറ്റ് ആക്കിയിരിക്കുന്നത് കൊണ്ട് തന്നെ ICU അടങ്ങിയിരിക്കുന്ന ഫ്ലോറിൽ മുഴുവൻ പോലീസ് സെക്യൂരിറ്റി ആണ്...അവിടെ നിന്നുള്ള ചെറിയ രോഗികളെയെല്ലാം മാറ്റിയിരുന്നു...ഡോക്ടർസ്.., നേഴ്സ് അല്ലാതെയുള്ള ആളുകൾക്കും ICU വിന്റെ ഭാഗത്തേക്ക്‌ പ്രവേശനമില്ല....

ജയിലിൽ നിന്നും കൊണ്ട് വന്നിട്ട് ഏകദേശം ഒരു മണിക്കൂറോളം കഴിഞ്ഞിട്ടുണ്ടാകും...ഇതുവരെ ഡോക്ർസ് ഇറങ്ങി വരികയോ... മാത്യുവിനെ കുറിച് എന്തെങ്കിലും ഒന്ന് പറയുകയോ ചെയ്തിട്ടില്ല......

കുറച്ചു നേരം തലങ്ങും വിലങ്ങും നടന്നു മടുത്തതും ശിവ ഒരു മുഷിച്ചിലോടെ ജനലിനോരം വന്നു ചുമരിലേക്ക് ചാരി നിന്നു... ഹോസ്പിറ്റലിനു ചുറ്റും വിവരമറിഞ്ഞു മീഡിയാസ് തടിച്ചു കൂടിയിട്ടുണ്ട്.....

പലരീതിയിലുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്..കുറച്ചു മുൻപ് അച്ഛൻ വിളിച്ചപ്പോഴും പറഞ്ഞിരുന്നതേയുള്ളു...പോലീസിന്റെ സമ്മർദ്ധം മൂലമാണ് മാത്യുവിന്റെ ആരോഗ്യ നില മോശം ആയതെന്നാണ് പുതിയ ആരോപണം...

ഇനി എന്തൊക്കെ നടക്കുമോ... എന്തോ.....?

ജനലിന് വെളിയിലൂടെ ലൈവ് ടെലികാസ്റ് ചെയ്യുന്ന മീഡിയസിനെ കണ്ടതും അവനൊരു ഇഷ്ടക്കേടോടെ നെറ്റി ചുളിച്ചു......

അൽപ്പ നേരം കഴിഞ്ഞതും അവൻ പ്രതീക്ഷിച്ച പോലെ തന്നെ പ്രതീക്ഷിച്ച ആളുടെ കാളും അവനെ തേടിയെത്തിയിരുന്നു.....

City Police Commissioner... Alok prasad...!!

മീഡിയയിലൂടെ ന്യൂസ്‌ സ്പ്രെഡ് ആയത് കൊണ്ട് തന്നെ കോർട്ടിൽ നിന്നുള്ള അന്വേഷണം ഉണ്ടാകും.. അതിന്റെ ആദ്യ പടിയാണ് ഇത്.. അലോകിനു പുറമെ ADGP, DGP തുടങ്ങി സകല ഓഫീസിലും കേറിയിറങ്ങി വിശദീകരണം കൊടുക്കേണ്ടി വരും... ഇന്നത്തെ ദിവസം എന്തായാലും പോക്കായി.....

" നമുക്ക് പണിയാകുമോ സാറെ.... "

തൊട്ടടുത്തു നിന്നും അശോകിന്റെ ചോദ്യം കേട്ടതും ശിവ ജനലരികിൽ നിന്നും കണ്ണുകൾ മാറ്റി അയാളെയൊന്ന് നോക്കി.....

" പണി ആകുമെന്നാണ് തോന്നുന്നത്..... "

" മീഡിയക്കാർ നാറികള്.. അവന്മാരെ കൊണ്ടാണ് സ്വസ്ഥത ഇല്ലാത്തത്... ഇവനൊന്നും ഒരു പണിയുമില്ലേ.... "

" അവരുടെ പണിയല്ലേ.. അവർ ചെയ്യുന്നത്.... "

അശോക് പിറുപിറുക്കുന്നത് കേട്ടതും ശിവ ഒരു ചിരിയോടെ അയാളെ നോക്കി......

" പിന്നെ പണി.. ഒരു സമരമോ.. ലാത്തി ചാർജോ വരാൻ കാത്തിരിക്കുകയാണ് ഞാൻ... ആ വഴിയെങ്കിലും അവന്മാർക്കിട്ട് രണ്ടെണ്ണം കൊടുക്കാമല്ലോ..... "

" തനിക്കെന്താടോ.... "

അല്ലെങ്കിൽ തന്നെ പോലീസിന് ചീത്ത പേരാണ്.. അതിനിടയിൽ ആണ് ആവശ്യമില്ലാത്ത വയ്യാവേലി .തനിക്ക് അടുത്ത് നിൽക്കുന്നവനെ ഒന്ന് കൂർപ്പിച്ചു നോക്കിയതും......

" ചുമ്മാ ഒരു രസം.... "

എന്ന പോൽ ഒറ്റ കണ്ണിറുക്കി ചിരിയോടെയായിരുന്നു അശോകിന്റെ മറുപടി... ശിവയും ഒരു ചിരിയോടെ തല കുടഞ്ഞു കൊണ്ട് നേരെ നിന്നു... പിന്നെയും കുറച്ചു നിമിഷങ്ങൾ കഴിഞ്ഞതിനു ശേഷം ആണ്.. ICU വിന്റെ ഡോർ തുറന്നു ഡോക്ടർ പുറത്ത് വന്നത്....

ശിവയും അശോകും ജയിൽ പരിധിയിൽ ഉള്ള രണ്ട് മൂന്ന് ഓഫീസർസും അദ്ദേഹത്തിന്റെ അടുക്കലേക്ക് നടന്നടുത്തു......

" പാനിക് അറ്റാക്....!!"

അവരെ കണ്ടതേ ഡോക്ടർ കാര്യം പറഞ്ഞു കഴിഞ്ഞിരുന്നു.. ഒരു നെടുവീർപ്പോടെ ശിവയും അശോകും പരസ്പരം നോക്കി....

" മാത്യുവിന്റെ ബോഡി വളരെ week ആണ്.. വല്ലാതെ മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ട് അയാൾ.. ഒപ്പം ശരീരത്തിൽ പലയിടത്തും മുറിവും ചതവും ഉണ്ട്.. Qstn വേളയിൽ പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്നാണ് ആള് പറഞ്ഞിരിക്കുന്നത്....ഇത്രയും പ്രായമായ ആളല്ലേ.. കുറച്ചു ദിവസമായി സുഖമില്ലാതിരിക്കുന്ന അവസ്ഥയിൽ അൽപ്പം കൂടി ശ്രദ്ധിച്ചു കൈകാര്യം ചെയ്യേണ്ടതായിരുന്നു.. എന്തായാലും രണ്ട് ദിവസം ഇവിടെ അഡ്മിറ്റ് ചെയ്യേണ്ടി വരും... ഇപ്പോൾ ഇത്രയുമേ പറയാനാകൂ...... "

അവരെയൊന്ന് നോക്കി പറഞ്ഞു കൊണ്ട് ഡോക്ടർ മുന്നോട്ട് നടന്നു... പലർക്കും ഇൻഫർമേഷൻ കൊടുക്കേണ്ടതായുണ്ട് അയാൾക്ക്... ശിവയും കൂടി നിന്നിരുന്ന ഓഫീസർസും ഒന്ന് പരസ്പരം നോക്കി....

" തൊപ്പിയുടെ കാര്യത്തിൽ തീരുമാനം ആയി.... "

തന്റെ തലയിലെ പോലീസ് തൊപ്പി എടുത്ത് മാറ്റി കൊണ്ടാണ് അശോക് സ്വയം ഒന്ന് പിറുപിറുത്തത്....

" വാ നമുക്ക് പോകാം... "

മാത്യു  ഇപ്പോൾ വിചാരണ തടവുകാരനായി ജയിലിൽ കഴിഞ്ഞിരുന്ന ആളായതിനാൽ തന്നെ ഹോസ്പിറ്റൽ സെക്യൂരിറ്റി പൂർണമായും ജയിൽ ഉദ്യോഗസ്ഥർക്ക് ആണ്... ഇൻവെസ്റ്റിഗഷൻ ടീമിന് അവിടെ സ്ഥാനമില്ല... ഇനി കാണണമെങ്കിൽ പോലും കോർട്ടിലെ സ്പെഷ്യൽ ഓർഡറിനൊപ്പം അവരുടെ പെർമിഷൻ കൂടി വേണം....

ഇനി അതൊന്നും തന്നെ നടക്കുമെന്ന് തോന്നുന്നില്ല... അവിടെ നിന്നിരുന്ന ഓഫീസർസിനോട് യാത്ര പറഞ്ഞു കൊണ്ട് അശോകിനെയും കൂട്ടി അവൻ അവിടെ നിന്നും ഇറങ്ങി.....

ഹോസ്പിറ്റലിനു വെളിയിലെക്ക് നടന്നതും  മീഡിയാസ് അവർക്ക് ചുറ്റിനും വളഞ്ഞിരുന്നു.. ഇതിനോടകം തന്നെ മാത്യുവിന്റെ കാര്യങ്ങളും അവർ അറിഞ്ഞിട്ടുണ്ടാകണം.......

" സർ.., മാത്യുവിന്റെ ആരോഗ്യ നില ഇപ്പോൾ എങ്ങനെ ഉണ്ട്....?'

" പോലീസിന്റെ ഭാഗത്തു നിന്നുള്ള മെന്റൽ ടോർച്ചറിങ് അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്ന് പറയുന്നു.. അത് ശരിയാണോ സർ.... "

അദ്ദേഹത്തിന്റെ ശരീരത്തിലെ മുറിവും ചതവുകളുമൊക്കെ പോലീസിന്റെ ഭാഗത്ത്‌ നിന്നോ.. സഹതടവുകാരുടെ ഭാഗത്തു നിന്നോ ഉപദ്രവങ്ങൾ നേരിട്ടിരുന്നു എന്നുള്ളതിന്റെ സൂചനയല്ലേ സർ.... "

നിരവധി ചോദ്യങ്ങൾ.. മുന്നോട്ട് നീങ്ങാൻ പോലും കഴിയാത്ത വിധത്തിൽ പ്രതിരോധിച്ചു ചോദ്യ ശരങ്ങളുമായി നിൽക്കുന്ന മീഡിയ... ഹോസ്പിറ്റലിന് പുറത്തു നിന്നിരുന്ന പോലീസ് ഏറെ പണിപെട്ടാണ് ശിവയ്ക്കുള്ള വഴിയൊരുക്കിയത്......

" plese move.... "

ഒന്നിനും ഉത്തരം പറയാൻ അവന് താല്പര്യം ഇല്ലായിരുന്നു.. തനിക്ക് മുന്നിൽ നിന്ന മാധ്യമ പ്രവർത്തകനെ സൈഡിലേക്ക് തള്ളി മാറ്റി കൊണ്ടവൻ മുന്നോട്ട് നടന്നു.....

" ഞങ്ങൾ ചോദിക്കുന്നതിനൊന്നും നിങ്ങൾക്ക് ഉത്തരം ഇല്ലെങ്കിൽ കേട്ടതെല്ലാം സത്യം ആണ്‌ എന്നല്ലേ സർ.. ഇതിന്റെയൊക്കെ അർത്ഥം.... "

പിന്നിൽ നിന്നും അയാൾ വിളിച്ചു കൂവിയ വാക്കുകൾ... മുന്നോട്ട് നടന്നവൻ ഒരു നിമിഷം അവിടെ നിന്നു... അൽപ്പം ദേഷ്യത്തോടെ തന്നെ ആണവൻ പിന്നിലേക്ക് തിരിഞ്ഞു നോക്കിയത്......

" നിങ്ങളുടെ ചോദ്യങ്ങൾക്കെല്ലാം ആൻസർ ചെയ്യൽ എന്റെ പണിയല്ല.. എനിക്ക് സൗകര്യവും ഇല്ല.. ആവശ്യമില്ലാത്ത വിവാദങ്ങൾ ഉണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതി ആദ്യം അവസാനിപ്പിക്ക്.. എന്നിട്ട് തീരുമാനിക്കാം...അത് വരെ
keep your words and respect your proftion..... "

ഒരു ദേഷ്യത്തോടെ അയാൾക്ക് നേരെ വിരൽ ചൂണ്ടി കൊണ്ടവൻ അലറി.. ചുറ്റുമുള്ള മീഡിയാസ് അതും കവർ ചെയ്യുന്നതൊന്നും ശിവ കണ്ടിരുന്നില്ല... അവനാകെ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു.... ദേഷ്യവും സ്‌ട്രെസ്സും അങ്ങേയറ്റം എത്തി നിൽക്കുന്ന സമയം......


" സർ please come.... "

ഇനിയും ശിവയ്ക്ക് നേരെ ചോദ്യം വന്നാൽ പ്രശ്നം ആകുമെന്ന് മനസിലായതും തിക്കിനും തിരക്കിനും ഇടയിൽ നിന്നൊരു വിധം അശോക് അവനെ പുറത്തെത്തിച്ചു.....


" അശോക്.. താൻ പൊയ്ക്കോ...ഞാൻ അതിൽ വന്നോളാം.... "


പോലീസ് വാഹനത്തിൽ കയറുന്നതിനു പകരം ശിവ ഹോസ്പിറ്റലിനു വെളിയിലേക്ക് കൈ ചൂണ്ടുന്നത് കണ്ട് കൊണ്ടാണ് അശോകും അങ്ങോട്ട് നോക്കിയത്.. ഹോസ്പിറ്റൽ ഗേറ്റ്നു വെളിയിൽ നിർത്തിയിട്ടിരിക്കുന്ന ബ്ലാക് ഓഡി കാർ.....


എവിടെയോ കണ്ട് പരിജയം ഉള്ളത് പോലൊരു വാഹനം...അശോകിന്റെ നെറ്റിയൊന്ന് ചുളിഞ്ഞു...ഡ്യൂട്ടി ടൈം ആണ് ശിവയുടേത്...ഉടനെ തന്നെ കമ്മീഷണർ ഓഫീസിൽ എത്തുകയും വേണം.. അതിനിടയിൽ ഈ കാറിൽ വരാമെന്ന് പറഞ്ഞതെന്താണ്.....?


" സർ... നമുക്ക് ഓഫീസിൽ എത്തേണ്ടതാണ്... "


" അങ്ങോട്ട് തന്നെ അല്ലെ കെട്ടിയെടുക്കുന്നത്... എന്തായാലും തെറി കേൾക്കും.. ഇതും കൂടി ചേർത്ത് ഇരിക്കട്ടെ..... "


അശോക്കിനെ ഒന്ന് നോക്കി പിറുപിറുത്തു കൊണ്ട് ശിവ മുന്നോട്ട് നടന്നു....ഗേറ്റ്നു വെളിയിലെ കാറിലേക്ക് അവൻ പോയി കയറുന്നത് കണ്ടിട്ടാണ് അശോക് നേരെ തിരിഞ്ഞു വാഹനത്തിലേക്ക് കയറിയത്.....


" സർ ACP... "


" ACP സാറിനു ഇളകി.. താൻ മര്യാദക്ക് വണ്ടിയെടുക്കടോ.... "


തന്നോട് ചോദ്യവുമായി ഇരിക്കുന്നവനെ ഒന്ന് വിരട്ടി കൊണ്ട് അശോക് സീറ്റിലേക്ക് ചാരിയിരുന്നു... നിമിഷ നേരം കൊണ്ട് തന്നെ ഹോസ്പിറ്റൽ ഗേറ്റ് കടന്നു പോലീസ് വാഹനം കമീഷണർ ഓഫീസ് ലക്ഷ്യമാക്കി മുന്നോട്ട് കുതിച്ചു....


അതിന് പിന്നാലെ ആയി വെളിയിൽ പാർക്ക്‌ ചെയ്തിരുന്ന ബ്ലാക്ക് ഓഡി കാറും മുന്നോട്ട് നീങ്ങി.....


" എന്തായി....? "


സീറ്റിൽ ചാരി കണ്ണുകൾ അടച്ചു കിടക്കവേയാണ് തനിക്ക് അരികിൽ ഇരിക്കുന്നവന്റെ ശബ്ദം ശിവ കേൾക്കുന്നത്.. മെല്ലെ കണ്ണുകൾ തുറന്നു തല ചെരിച്ചു കൊണ്ടവൻ ഡ്രൈവിങ് സീറ്റിൽ ഇരിക്കുന്നവനെ നോക്കി.....


" എന്താവാൻ...മിക്കവാറും തൊപ്പിയുടെ കാര്യത്തിൽ ഒരു തീരുമാനം ആകുമെന്ന് തോന്നുന്നു.... "


ഒരു നെടുവീർപ്പോടെയാണ് അവൻ മറുപടി കൊടുത്തത്... അവന്റെ കണ്ണുകൾ മുന്നിൽ വെച്ചിരിക്കുന്ന തൊപ്പിയിലേക്ക് നീണ്ടു... ആഗ്രഹിച്ചു നേടിയെടുത്ത കുപ്പായം ആണ്.. ചെയ്യാത്തൊരു തെറ്റിന്റെ പേരിൽ പഴി കേൾക്കുന്നത് ചിന്തിക്കാൻ കൂടി കഴിയുന്നില്ല......


" Take it easy man...ഇങ്ങനെ ഡൌൺ ആകാതെ... ഇതൊക്കെ ഒരു സീരിയസ് ഇഷ്യൂ ആയി നിനക്ക് തോന്നുന്നുണ്ടോ...? "


ഡ്രൈവിൽ ശ്രദ്ധിച്ചു തന്നെ ഇരിക്കുമ്പോഴും സമാധാനിപ്പിക്കാനെന്ന പോൽ അവൻ ശിവയുടെ തോളിൽ മെല്ലെയൊന്ന് തട്ടി.... ശിവയുടെ ചുണ്ടിൽ ചെറു ചിരി വിടർന്നു.....


തന്റെ മാനസികാവസ്ഥ അറിഞ്ഞു കൊണ്ട് തന്നെയാണ് കാറുമായി വെളിയിൽ നിന്നിരുന്നതെന്ന് അവനറിയാം... പുറമെ പറഞ്ഞില്ലെങ്കിലും തന്നെ സമാധാനിപ്പിക്കാൻ ആണ് നോക്കുന്നതെന്നും... അവനെയൊന്ന് നോക്കി കൊണ്ട് ശിവ നേരെയിരുന്നു.....


ചോദ്യം ന്യായം ആണ്.. ഇതൊന്നും ഒരു പ്രശ്നമേയല്ല.. ഇതിനേക്കാൾ എത്രയോ വലുത് കഴിഞ്ഞു പോയിരിക്കുന്നു... പക്ഷെ... അന്നൊന്നുമില്ലാത്ത എന്തോ ഒരു അസ്വസ്ഥത.. തന്റെ മനസിൽ കയറി കൂടിയിരിക്കുന്ന ചിന്തകൾ... അതാണ്‌ ഭയപ്പെടുത്തുന്നത്.......


" ഹാ ഇതൊന്നും വലിയ കാര്യം അല്ല.. But എന്റെ മൈൻഡ് ആകെ ഡിസ്റ്റർബ് ആണ് അദ്രി... എന്തൊക്കെയോ അപകടങ്ങൾ വരാൻ പോകുന്നത് പോലെ... മാത്യുവിന്റെ ഈ ഹോസ്പിറ്റൽ സ്റ്റേ...!! അത് അത്ര നന്നായി എനിക്ക് തോന്നുന്നില്ല..... "


ആദിയെ ഒന്ന് നോക്കി പറഞ്ഞു കൊണ്ടവൻ കാറിന്റെ പിൻ സീറ്റിലേക്ക് ഒന്ന് നോക്കി.....

" ഇത് ശരിക്കുമൊരു അറ്റാക് ആണെന്ന് വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം.. അതിനുമപ്പുറം നിനക്കിത്തിൽ എന്തെങ്കിലും പങ്കുണ്ടെങ്കിൽ ഇപ്പോൾ തുറന്നു പറഞ്ഞോ Ray... ഞാൻ ആയിട്ട് കണ്ട് പിടിച്ചാൽ നിന്നെ ഞാൻ വെറുതെ വിടില്ല..... "


പിൻ സീറ്റിൽ കാലിന് മേൽ കാൽ കയറ്റി വെച്ച് അലസമായി തന്നെ നോക്കിയിരിക്കുന്നവനെ അവനൊന്നു തറപ്പിച്ചു നോക്കി.. അതേ സമയം തന്നെ റിയർ വ്യൂ മിററിലൂടെ ആദിയുടെ കണ്ണുകളും പിന്നിൽ ഇരിക്കുന്നവനെ തേടിയെത്തിയിരുന്നു....


" ഞാൻ മനസാ വാചാ കർണാടകാ അറിയാത്ത കാര്യം ആണ്... ജയിലിൽ കിടക്കുന്ന ആൾക്ക് അറ്റാക്ക് ഉണ്ടായാൽ വീട്ടിൽ ഇരിക്കുന്ന എന്നെയാണോ സംശയിക്കേണ്ടത്... ദേഹത്തു നല്ല ചതവൊക്കെ ഉണ്ടെന്ന് ന്യൂസിൽ കേട്ടത്...ഒരു ദയയുമില്ലാതെ എന്റെ ഇളയപ്പനെ ഇടിച്ചു ചതച്ചിട്ട് ഇപ്പോൾ കുറ്റം എനിക്കോ... താൻ ആള് മോശമില്ലല്ലോ..... "


ശിവയെ ഒന്ന് അടിമുടി നോക്കി കൊണ്ടാണ് റൂണി ചോദിച്ചത്... തന്നെ സംശയത്തോടെ നോക്കിയിരിക്കുന്നവനെ അതേ സംശയത്തോടെ അവനും ഒന്ന് നോക്കി... ആദി ചിരി കടിച്ചു പിടിച്ചു ഇരുന്നെങ്കിലും റൂണിയുടെ സംസാരത്തിൽ ശിവയുടെ മുഖം കറുത്തിരുന്നു......


" ഈ പന്നിയെ വണ്ടിയിൽ നിന്നിറക്കി വിട്ടോ... ഇല്ലെങ്കിൽ ഇതിന്റെ അന്ത്യം എന്റെ കൈ കൊണ്ടായിരിക്കും.... "


ആദിയെ നോക്കി കൊണ്ടാണവൻ പറഞ്ഞത്.. അതോടെ ചിരിച്ചു പോയവൻ മുന്നിൽ പോകുന്ന പോലീസ് വാഹനത്തെ ഒന്ന് നോക്കി കൊണ്ട് കാറിന്റെ സ്പീഡ് കൂട്ടി.....


" പോടാ.... "


ശിവയെ ഒന്ന് നോക്കി കൊണ്ട് റൂണി പിന്നിലെ സീറ്റിലേക്ക് ചാരിയതും....


" നീ പോടാ... "


അവനെ നോക്കി പല്ല് കടിച്ചു പൊട്ടിച്ചു കൊണ്ട് ശിവയും നേരെയിരുന്നു... ആദിയാകട്ടെ ഈ നാട്ടുകാരനെ അല്ലെന്നൊരു ഭാവത്താൽ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധ തിരിച്ചു.....


കുറച്ചു നേരം മൂവരും സൈലന്റ് ആയിരുന്നു.. ആദി സ്റ്റീരിയോയിൽ നിന്നോഴുകുന്ന പാട്ടിനൊത്തു വിരലുകൾ കൊണ്ട് താളം പിടിച്ചിരുന്നു.. അതിനൊപ്പം കൂടിയില്ലെങ്കിലും റൂണിയും വരികൾ ഏറ്റു മൂളി പുറം കാഴ്ചകൾ നോക്കിയിരുന്നു....


ശിവ മാത്രം ഇതിലൊന്നും ശ്രദ്ധ കൊടുത്തിരുന്നില്ല.. അവന്റെ മനസിൽ പല തരം ചിന്തകൾ ആയിരുന്നു... ഉള്ളിലെ അസ്വസ്ഥത ഏറിയതും ന്യൂസ്‌ ചെക് ചെയ്യാണെന്നോണം അവൻ തന്റെ പോക്കറ്റിൽ കിടന്നിരുന്ന ഫോൺ കയ്യിലെടുത്തു....


ശിവയുടെ പേർസണൽ ഫോൺ ആണ് അത്.. ജയിലിൽ കയറുന്നതിനു മുന്നേ സ്വിച്ച് ഓഫ്‌ ചെയ്തു വെച്ചിരുന്നു... ഒഫീഷ്യൽ ഡീറ്റെയിൽസും കോണ്ടക്ടസും ഉണ്ടായിരുന്ന ഫോൺ മാത്രം കയ്യിലെടുത്തിരുന്നുള്ളു....


കയ്യിലെടുത്തിരുന്ന ഫോൺ ഓൺ ചെയ്ത് നോക്കിയതും ആദ്യം തന്നെ അവന്റെ കണ്ണിൽ ഉടക്കിയത് വാട്സ്ആപ്പ് വഴി അഭി അയച്ച മെസ്സേജ് ആണ്.. താൻ ചോദിച്ച പിക്സ് സെന്റ് ചെയ്തിരിക്കുന്നതിനൊപ്പം അവൻ അയച്ചിരിക്കുന്ന ഇമോജി കണ്ണിൽ ഉടക്കിയതും ശിവയുടെ ചുണ്ടിൽ ചെറു ചിരി വിടർന്നു......


അത്ര നേരം ഉണ്ടായിരുന്ന ടെൻഷനും മെന്റൽ പ്രഷറും മാറ്റി നിർത്തികൊണ്ടുള്ള കുഞ്ഞൊരു പുഞ്ചിരി... എന്നാൽ... അതിനും അതികം ആയുസ് ഉണ്ടായിരുന്നില്ല... വാട്സപ്പിൽ തന്നെയുള്ള അഭിയുടെ സ്റ്റാറ്റസ് കണ്ണിൽ ഉടക്കിയതും അവന്റെ നെറ്റിയൊന്ന് ചുളിഞ്ഞു.....


Reached my home...!!

ക്യാപ്ഷനൊപ്പം അഭി തോളിൽ കയ്യിട്ട് ചേർത്ത് നിർത്തിയിരിക്കുന്ന പെൺകുട്ടിയിലേക്കാണ് അവന്റെ നോട്ടം പോയത്.. ദാവണി ചുറ്റി തനി നാടൻ വേഷത്തിൽ അഭിയോട് ചേർന്നു നിൽക്കുന്നവൾ... ഏകദേശം അഭിയെ പോലെ തന്നെയുണ്ട് കാണാൻ.. പക്ഷെ... അഭിക്ക് സിബിലിങ്ങ്സ് ഒന്നും തന്നെ ഇല്ല....


വീടും വീട്ടുകാരെയും കുറിച് അവൻ ഒരുപാട് പറഞ്ഞിട്ടുണ്ട്.. അതിലൊന്നും ഇങ്ങനൊരു ആൾ കടന്നു വന്നിട്ടില്ല....ശിവയുടെ കണ്ണൊന്നു ചുരുങ്ങി...


" ഇതേതാണ് ഈ പിശാശ്.... "


പെട്ടെന്നുള്ള ദേഷ്യത്തിൽ ചോദിച്ചത് കൊണ്ടാകണം.. മനസിൽ തന്നോട് തന്നെ ചോദ്യത്തിന് അൽപ്പം ശബ്ദം കൂടിയതും അടുത്തിരുന്നവർ അത് കേട്ടതും....


" ആര്....? "


ആദി ഒരു സംശയത്തോടെ അവനെ നോക്കി.. ശിവയും ഒരു ഞെട്ടലോടെ ആണ് അവരെ നോക്കിയത്.. നല്ല ടീംസ് ആണ് ഒപ്പമുള്ളത്.. കാര്യം അറിഞ്ഞാൽ കളിയാക്കി കൊല്ലുമെന്ന് ഉറപ്പ്....


" അത്.. അത്.. ഒന്നുമില്ല.... "


ശിവ ഒരു പതർച്ചയോടെ പറഞ്ഞു കൊണ്ട് നേരെയിരുന്നതും....


" എന്ത് ഒന്നുമില്ലെന്ന്.. ഫോൺ ഇവിടെ താടാ.. കള്ളാ... "

പിന്നിൽ നിന്ന് നീണ്ടു വന്ന കൈകൾ അവന്റെ കയ്യിലിരുന്ന ഫോൺ തട്ടിയെടുത്തു കൊണ്ട് പിന്നിലേക്ക് തന്നെ വലിഞ്ഞിരുന്നു....


" Ray.... "


ശിവ ദേഷ്യത്തോടെ വിളിച്ചു കൊണ്ട് തിരിഞ്ഞെങ്കിലും ആ നേരം കൊണ്ട് തന്നെ അവൻ zoom ചെയ്തു വെച്ചിരുന്ന ഫോട്ടോ റൂണിയുടെ കണ്ണിൽ പെട്ടിരുന്നു..റൂണിയുടെ ചുണ്ടിലൊരു കള്ള ചിരി വിടർന്നു......


" ഓഹ്.. ഇവൻ നാട്ടിൽ പോയല്ലേ.. എന്നെ വിളിച്ചിരുന്നു.... "


ഫോണിലേക്ക് തന്നെ നോക്കി കൊണ്ടാണ് റൂണി പറഞ്ഞത്...

" നിന്നെ വിളിച്ചോ...? "


ശിവ ഒരു അത്ഭുതത്തോടെ ചോദിച്ചു കൊണ്ട് റൂണിക്ക് നേരെ തിരിഞ്ഞതും ആദിയുടെ നെറ്റിയൊന്ന് ചുളിഞ്ഞു....കാരണം ആ ചോദ്യത്തിന് ആവശ്യമില്ലാതെ ശബ്ദമുയർത്തിയിരുന്നു അവൻ....


" എന്നെ വിളിച്ചു... അതെന്താ വിളിക്കാൻ പാടില്ലേ.. "


" ഞാൻ എന്തെങ്കിലും പറഞ്ഞോ...? "


റൂണി അൽപ്പം സംശയത്തോടെ ചോദിച്ചതും അവനെയൊന്ന് തറപ്പിച്ചു നോക്കി പറഞ്ഞു കൊണ്ട് ശിവ നേരെയിരുന്നു.....


"ലോകത്തുള്ള എല്ലാവരെയും വിളിക്കാം.. എന്നെ മാത്രം പറ്റില്ല... ഹാ.. വിളിക്കാതിരിക്കുന്നത് തന്നെ ആണ് നല്ലത്... ചൊറിയുന്ന വർത്തമാനമൊക്കെ കേട്ടാൽ വല്ലതും പറഞ്ഞു പോകും...."


സ്വയം സമാധാനിപ്പിക്കാനെന്ന പോൽ ശിവ പിറുപിറുത്തു കൊണ്ടിരിക്കുന്ന നേരം തന്നെ ഫോട്ടോ നോക്കിയുള്ള റൂണിയുടെ കമെന്റ് എത്തിയിരുന്നു....


" ഹായ്.. നല്ല പെൺകൊച്ച്... കൊള്ളാലോ വേഷം ഒക്കെ.. പെൺ പിള്ളേർ ആയാൽ ഇങ്ങനെ വേണം... "


" പെണ്ണോ.. ഏത് പെണ്ണ്....? "


ആദിയുടെ ചോദ്യം കേട്ടതും റൂണി അൽപ്പം മുന്നിലേക്ക് ആഞ്ഞു കൊണ്ട് ശിവയുടെ ഫോൺ അവന് നേരെ നീട്ടി... അതിൽ അഭിയുടെ ഒപ്പം നിൽക്കുന്ന കുട്ടിയെ കണ്ടതും ആദി ശിവയെ ആണ് നോക്കിയത്....


ആവശ്യമില്ലാത്ത മുറുമുറുപ്പും ഒച്ചയെടുക്കലും എന്തിനാണെന്ന് ഇപ്പോഴല്ലേ മനസിലാകുന്നത്... ലൂക്കിന്റെ ഐഡിയ കൊള്ളാം... കുശുമ്പ് കൊണ്ട് കുത്തി വീർത്ത മുഖവുമായി ഇരിക്കുന്നവനെ കണ്ടതും അവനൊരു ചിരിയോടെ മിററിലൂടെ റൂണിയെ നോക്കി......


അതിന്റെ അർത്ഥം മനസിലാക്കാൻ അവന് അതികം തല പുകയ്‌ക്കേണ്ടി വന്നിരുന്നില്ല... അൽപ്പം മുന്നിലേക്ക് ചാഞ്ഞു കൊണ്ട് ശിവയെ ഒളിഞ്ഞു നോക്കി ഇരിക്കുമ്പോൾ റൂണിയുടെ ചുണ്ടിലും ചെറു ചിരി വിടർന്നു......


" നിൽക്കുന്ന നിൽപ്പ് കണ്ടിട്ട് എന്തായാലും അഭിയുടെ സിസ്റ്റർ ഒന്നുമല്ല.. ഇത് എന്തോ വള്ളിക്കേട്ട് തന്നെ... അല്ലെ ആദി.... "


ശിവ കേൾക്കുന്ന തരത്തിൽ ഉച്ചത്തിൽ ചോദിച്ചു കൊണ്ടവൻ ആദിയെ നോക്കി... ശിവയുടെ മുഖം ചുളിയുന്നതും തന്നെ നോക്കി കണ്ണുരുട്ടുന്നതുമൊക്കെ കണ്ടെങ്കിലും അവൻ മൈൻഡ് ചെയ്തതേയില്ല....


" ഒന്ന് പോടാ.. ആവശ്യമില്ലാത്തത് പറയാതെ..വള്ളിക്കെട്ട് ആണ് പോലും.. Whats your ലാംഗ്വേജ് Ray... ഇങ്ങനാണോ ഒരു കമെന്റ് പറയേണ്ടത്....ആണും പെണ്ണും ഒരുമിച്ചു നിന്നാൽ ഉടനെ love ആണെന്നല്ലേ പറയുന്നത്.... "


ആദി ഒരു ശാസനയോടെ റൂണിയെ നോക്കുന്നത് കണ്ടതും അത് ശരിയാണെന്ന മട്ടിൽ ശിവയും അവനെയൊന്ന് തറപ്പിച്ചു നോക്കി...എന്നാൽ....


". I think... ഇത് അഭിയുടെ മുറപ്പെണ്ണ് ആവും.. ലൂക്ക പറഞ്ഞിട്ടുണ്ട്... അഭിയുടെ ഫാമിലി കുറച്ചു അതികം ട്രെടീഷൻസ് ആണെന്ന്... I mean.. ഈ മാര്യേജ് ഒക്കെ അവർ കൂടുതലും കുടുംബത്തിൽ നിന്ന് തന്നെ ആണ് നടത്തുന്നത് ... അങ്ങനെ നോക്കുമ്പോൾ ആ പോസ് കണ്ടാൽ അറിഞ്ഞൂടെ അത് അവന്റെ മുറപ്പെണ്ണ് ആണെന്ന്.. ഇത് ഉറപ്പായും അഭിക്ക് കല്യാണം പറഞ്ഞു വെച്ചിരിക്കുന്ന പെണ്ണ് ആവും...അല്ലെങ്കിൽ ഇത്രയും ക്ലോസ് ആയി നിൽക്കില്ലല്ലോ......"


എരി തീയിൽ എണ്ണ ഒഴിക്കുന്നത് പോലുള്ള ആദിയുടെ വാക്കുകൾ...ശിവയുടെ മുഖം ഇരുണ്ടു കണ്ടതും റൂണി വായ പൊത്തി തന്റെ ചിരിയടക്കി......


" എന്ത് കോപ്പേങ്കിലും ആവട്ടെ.. എനിക്ക് ഒന്നുല്ല.. എന്റെ ഫോൺ ഇങ്ങു തന്നെ.... "


ദേഷ്യത്തിൽ പിറുപിറുത്തു കൊണ്ടവൻ തന്റെ ഫോൺ റൂണിയുടെ കയ്യിൽ നിന്നും തട്ടി വാങ്ങിയെടുത്തു...


" തനിക്ക് ഇല്ലെങ്കിൽ പിന്നെ ഞങ്ങൾക്കെന്താണ്.. എന്തായാലും പെണ്ണും ചെക്കനും നല്ല മാച്ച് ആണ്.. അല്ലെ ആദീ.... "


" പിന്നില്ലാതെ... "


റൂണി ചോദിച്ചയുടനെ തന്നെ ആദിയുടെ മറുപടി വന്നിരുന്നു... ഇരുവരും ചിരിയടക്കി കൊണ്ട് ശിവയെ ഒന്ന് നോക്കി... ഒന്നും മിണ്ടാതെ ഫോൺ ഓഫ്‌ ചെയ്തു തല കുനിച്ചു ഇരിക്കുന്നവൻ.... മുഖം കടന്നൽ കുത്തിയത് പോൽ വീർതിരിക്കുന്നു.....


ഇപ്പോൾ പൊട്ടുമെന്ന രീതിയിൽ തിളച്ചു മറിഞ്ഞു നിൽക്കുന്ന ഒരു അഗ്നി പർവ്വതം... അത് തന്നെ ആയിരുന്നു ശിവ.....


ഒരു മാത്രേ ശിവയുടെ അവസ്ഥ കണ്ട് പാവം തോന്നിയെങ്കിലും ആദി പെട്ടന്ന് എന്തോ ഓർത്തെന്ന പോൽ അവനെയൊന്ന് നോക്കി......


" ശിവാ...I wanted to ask you something serious... "


" എന്താ...? "

ആദിയുടെ വാക്കുകൾ കേട്ടതും ശിവ മുഖമുയർത്തി അവനെയൊന്ന് നോക്കി... റൂണിയും ഫ്രണ്ടിലേക്ക് നീങ്ങി അവരുടെ സംസാരം ശ്രദ്ധയോടെ കേട്ടിരുന്നു....


" നീ അല്ലുവിന്റെയും റാനിയയുടെയും ഇഷ്യൂ നടന്നിരുന്ന സമയത്ത് റിയയോട് എന്തെങ്കിലും മോശമായി സംസാരിച്ചിരുന്നോ.....? "


ആദി അൽപ്പം ഗൗരവത്തോടെ അവനെ നോക്കി.. ശിവയുടെ മൈൻഡ് ഓക്കേ അല്ലാത്തത് കൊണ്ട് അവൻ ചോദിക്കേണ്ടെന്ന് കരുതി ഒഴിവാക്കിയിരുന്ന കാര്യം ആണ്... ഇപ്പോൾ തന്റെ ചോദ്യത്തിന് ഉത്തരം നൽകുമെന്ന അവസ്ഥയിലാണ് അവനെന്ന് തോന്നിയത് കൊണ്ടാണവൻ ശിവയോട് ചോദിച്ചത്....

ആദിയുടെ ചോദ്യം കേട്ടതും ശിവ ആദ്യം നോക്കിയത് റൂണിയെ ആണ്... ഇല്ലാത്തൊരു ചുമ വരുത്തി കൊണ്ട് റൂണി പിൻ സീറ്റിലേക്ക് ചാരിയിരുന്നു..... ഇതെല്ലാം മിററിലൂടെ കണ്ടറിഞ്ഞവൻ ഒരു സംശയത്തോടെ ശിവയ്ക്ക് നേരെ തിരിഞ്ഞു.....

" ahem... അത് പിന്നെ... അന്ന് ആ കുട്ടി കരഞ്ഞു ഇറങ്ങി പോയ നേരം.. അല്ലു എന്നോട് കള്ളം പറയുന്നത് കൂടി കണ്ടപ്പോൾ ദേഷ്യത്തിൽ എന്തൊക്കെയോ  പറഞ്ഞു പോയി... അല്ലുവിനോടുള്ള ദേഷ്യം ആയിരുന്നു... അത്കൊണ്ട്.......

" എന്തോ.... എങ്ങനെ....? ഞാൻ അപ്പോഴേ പറഞ്ഞതാ.. ഇവനോട് മിണ്ടാതിരിക്കാൻ.. നിന്ന് കത്തിക്കയറുവായിരുന്നില്ലേ..... "


താൻ പറഞ്ഞത് പൂർത്തിയാക്കാൻ സമ്മതിക്കാതെ ഉയർന്ന റൂണിയുടെ വാക്കുകൾ... ശിവ അവനെയൊന്ന് നോക്കി പല്ലിറുമ്മി......

" ഇപ്പോൾ എന്താ നീ അത് ചോദിച്ചത്....? "


ശിവ സംശയത്തോടെ ചോദിച്ചതും തിരികെ ഒരു കൂർപ്പിച്ചു നോട്ടം ആയിരുന്നു ആദിയുടെ മറുപടി....

" എന്തെങ്കിലും ഉണ്ടായത് കൊണ്ടാണെന്നു കരുതിക്കോ...കാരണം എന്തായാലും നിന്റടുത്തു നിന്ന് ഞാൻ ഇത് പ്രതീക്ഷിച്ചില്ല ശിവാ... ഒരാളോടുള്ള ദേഷ്യം വേറൊരാളോടാണോ തീർക്കേണ്ടത്.. അലോക് ചെയ്ത തെറ്റിന് റിയ എന്ത് പഴിച്ചു...? She is a humen ..she has feelings too... ആരോടാണ് ഞാൻ ഈ പറയുന്നത്....? "

ആദി ദേഷ്യത്തോടെ അവനെയൊന്ന് നോക്കി.. ലൂക്ക പറഞ്ഞപ്പോൾ പോലും ശിവ അങ്ങനെ പറയില്ലെന്നത് തന്നെ ആയിരുന്നു അവന്റെ വിശ്വാസം.. അത് തെറ്റിയെന്ന് കണ്ടതും ദേഷ്യത്തിൽ ഉപരി സങ്കടമാണ് അവന് തോന്നിയത്.....കാരണം...................


അവൻ കണ്ടിട്ടുള്ളതിൽ വെച്ച് ഗേൾസിനെ ഏറ്റവുമധികം റെസ്‌പെക്ട് ചെയ്യുന്നൊരു വ്യക്തിയാണ് ശിവ.. അവന്റെ ഭാഗത്തു നിന്ന് അങ്ങനൊന്നു ഉണ്ടായത് അവന് ചിന്തിക്കാവുന്നതിലും അപ്പുറം ആയിരുന്നു....


" അവളെ ഇൻസൾട്ട് ചെയ്യാൻ നിനക്കെങ്ങനെ തോന്നി ശിവാ.... "

വിശ്വാസം വരാത്തത് പോൽ തല കുടഞ്ഞു കൊണ്ടവൻ തനിക്ക് അരികിൽ ഇരിക്കുന്നവനെ നോക്കി.... ശിവയുടെ തല കുമ്പിട്ടു പോയിരുന്നു....

" അന്ന് അങ്ങനെ പറ്റിപ്പോയി... അലോക് കാരണം ഒരു പെണ്ണിന്റെ കണ്ണീർ കണ്ടതും I don't know... എനിക്കെന്താണ് പറ്റിയതെന്ന്... ദേഷ്യം ആയിരുന്നു... എന്തൊക്കെയോ പറഞ്ഞു പോയി... ഞാൻ.. ഞാൻ റിയയോട് ക്ഷമ ചോദിക്കാം.... "


" വേണ്ട... അതിന്റെ ആവശ്യം ഒന്നുമില്ല.. അന്ന് ചോദിച്ചിരുന്നെങ്കിൽ ഓക്കേ... ഇന്ന് എല്ലാം കഴിഞ്ഞു പോയി... അല്ലുവിന്റെയും റാണിയയുടെയും മാര്യേജ് അടുത്തു... I'm sure... റിയ അതിൽ നിന്നും move on ആയിട്ടുണ്ട്... ഇനി പഴയതൊന്നും കുത്തി പോക്കേണ്ടതില്ല...Leave it... എനിക്കിതിൽ ഒരു ക്ലാരിഫിക്കേഷൻ വേണമായിരുന്നു... അത് കൊണ്ട് ചോദിച്ചതാണ്....That's it.... "


ശിവ പറഞ്ഞു തീർന്നയുടനെ തന്നെ ആദിയുടെ മറുപടി എത്തിയിരുന്നു... ശിവ പിന്നെ ഒന്നും തന്നെ മിണ്ടിയില്ല... സ്വയം നാവിനെ പഴിച്ചു കൊണ്ടവൻ നേരെയിരുന്നു... അതിലുപരി അദ്രിയുടെ മനസിൽ തന്നോടു നീരസം തോന്നിയതിലെ വിഷമവും.....

" അല്ലെങ്കിലും തന്റെ നാവു കുറച്ചു പിശകാണ്.. പോലീസ് അല്ലെ... അതിന്റെയാണ്... ഹാ... ഉടനെ തന്നെ ജോലി പോകുമല്ലോ... അപ്പോൾ എങ്കിലും നന്നായാൽ മതിയായിരുന്നു..... "


എല്ലാം തീർന്നെന്ന് കരുതിയടത്തു നിന്നാണ് തുടങ്ങിയതേ ഉള്ളൂ എന്ന് അറിയിച്ചു കൊണ്ട് റൂണിയുടെ ശബ്ദം ഉയർന്നത്... തന്റെ സീറ്റ് ബെൽറ്റ്‌ റിമൂവ് ചെയ്തു കൊണ്ടവൻ ശിവയുടെ നേരെ തിരിഞ്ഞു.......

" Ray... I'm Warning you... നാവു അടക്കിയില്ലെങ്കിൽ കൊള്ളും നീയെന്റെ കയ്യിന്ന്.... "


" പിന്നെ ഒന്ന് പോടാ... എന്റെ ഇളയപ്പനെ കൊല്ലാൻ നോക്കിയവൻ ആണ് നീ... നിന്നെ ഞാൻ വെറുതെ വിടില്ല.... "

തനിക്ക് നേരെ കൈ ചൂണ്ടി നിൽക്കുന്നവനെ കണ്ടതും റൂണിയും  ദേഷ്യം പിടിപ്പിക്കാൻ എന്ന പോൽ അവനെ നോക്കി.....

" ഇതുവരെ നോക്കിയിട്ടില്ല.. എന്തെങ്കിലും ഡ്രാമ ഇറക്കാൻ ആണ് പ്ലാൻ എങ്കിൽ... നിന്റെ So called ഇളയപ്പൻ എന്റെ കൈ കൊണ്ട് തീരും ..... "

" പിന്നെ... നീ ഞൊട്ടും ഒന്ന് പോടാപ്പാ.... "

" ടാ.... "

" എന്താടാ.... "

" ഒന്ന് നിർത്തുന്നുണ്ടോ രണ്ടും... ഇനിയൊരക്ഷരം ഇവിടിരുന്നു മിണ്ടിയാൽ ചവിട്ടി കൂട്ടി വെളിയിൽ ഇടും ഞാൻ.... കുറെ നേരമായി സഹിക്കുന്നു.. ....bloody cultureless scoundrels..Aren't you ashamed to argue with each other like little childrens..? .. You should have some decency.... Idiots...if you say a word.. I'm damn sure i will kill both of you... Annoying creepy bugs.... Blah... Blah... Blah.... "


ആദി ദേഷ്യത്തിൽ രണ്ട് പേരെയും ഒന്ന് നോക്കി....കുറച്ചു നേരമായി തന്റെ ചെവിയിലേക്ക് തുളഞ്ഞു കയറുന്ന ശബ്ദം അവന് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.....


ഇംഗ്ലീഷിലും മലയാളത്തിലും തുടങ്ങി അറിയാവുന്നതും അറിയാത്തതുമായ ഭാഷയിലുള്ള ആദിയുടെ ശബ്ദം മാത്രം കുറച്ചു നേരം കാറിൽ മുഴങ്ങി കേട്ട് കൊണ്ടേയിരുന്നു... ഒരു നിമിഷം ശിവയും റൂണിയും പരസ്പരം കണ്ണ് മിഴിച്ചു നോക്കിയിരുന്നു പോയി.....

പറഞ്ഞതിൽ പാതി മനസിൽ ആയി...ബാക്കി മനസിലായില്ല.....ഒന്ന് മാത്രം അറിയാം.. രണ്ടിനെയും മുത്തച്ഛന്മാരെ വരെ കുറഞ്ഞ സമയം കൊണ്ട് അവൻ സ്മരിച്ചു കഴിഞ്ഞിട്ടുണ്ടെന്ന്...... കുറച്ചു നേരം ഒന്നും തന്നെ മിണ്ടാൻ പറ്റിയില്ലെങ്കിലും റൂണി അവനെയൊന്ന് നോക്കി.......


" സായിപ്പിന്റെ പന്ന മോൻ.... "


പതിയെ പിറുപിറുത്തു കൊണ്ട് പിന്നിലേക്ക് നീങ്ങിയതും ആദി കാർ നിർത്തിയിരുന്നു... റൂണി ഒന്ന് പരുങ്ങി കൊണ്ടാണ് അവനെ നോക്കിയത്... താൻ പറഞ്ഞത് അവൻ കേട്ടെന്ന് തന്നെ കരുതി... എന്നാൽ ഫ്രണ്ട് സീറ്റിൽ നിന്നിറങ്ങുന്ന ശിവയെ കണ്ടതും അവനൊരു സംശയത്തോടെ ചുറ്റിനും നോക്കി......


കമ്മീഷണർ ഓഫീസിനു മുന്നിൽ ആണ് വണ്ടി പാർക്ക് ചെയ്തിരിക്കുന്നത്... ശിവയെ കാത്തെന്ന പോൽ അശോകും വെളിയിൽ നിൽപ്പുണ്ട്... അത് മനസിലായതും ഒരു സമാധാനത്തോടെ റൂണിയും ബാക് ഡോർ തുറന്നു വെളിയിലേക്കിറങ്ങി......


" ചേട്ടൻ പോയി അനിയന്റെ കയ്യിന്ന് കിട്ടാനുള്ളതൊക്കെ വാങ്ങി വാ... ഞങ്ങൾ പോയി അനിയൻ കുട്ടന്റെ മാര്യേജ് ഫിക്സ് ചെയ്തു വരാം.. പിന്നെ ടെൻഷൻ ഒന്നും വേണ്ടെടാ.. സസ്പെൻഷൻ കിട്ടിയാൽ ഞങ്ങൾക്കൊപ്പം കൂടിക്കോ.. ഞാൻ ഏതായാലും പണി ഇല്ലാതിരിക്കുവാണ്.. ആദിയും രണ്ട് മാസം ലീവ് ആണ്... നമുക്ക് അങ്ങ് അടിച്ചു പൊളിച്ചു പോകാമെടാ.... "

ചെറിയൊരു ചിരിയോടെ ശിവയുടെ തോളിൽ തട്ടി കൊണ്ടാണ് അവൻ പറഞ്ഞത്.. ചുറ്റിനും ഒന്ന് നോക്കി കൊണ്ടു ശിവ അവനിലേക്ക് പതിയെ ചാഞ്ഞു റൂണിയുടെ ചെവിക്കരികിലേക്ക് തന്റെ ചുണ്ടുകൾ അടിപ്പിച്ചു...


കാറിൽ ഇരുന്നു നോക്കുന്നവന് ശിവ റൂണിയോട് എന്തോ സ്വകാര്യം പറയുന്നതായി തന്നെയാണ് തോന്നിയത്... എന്നാൽ റൂണിയുടെ മാറി മറിയുന്ന മുഖ ഭാവത്തിൽ നിന്ന് ശിവ പറയുന്ന സ്വകാര്യം എന്തെന്ന് അവന് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു.....


" wow.. പുതിയത് ആണല്ലേ.. പോയിട്ട് വാ... All the best... "

റൂണി മുഖം ചുളിച്ചു കൊണ്ട് അവനെയൊന്ന് നോക്കി... കൂടുതൽ കേൾക്കാൻ നിൽക്കാതെ തന്നെ ഫ്രണ്ട് ഡോർ തുറന്നു ആദിക്ക് അരികിലായി കയറി ഇരുന്നു....


" സത്യം പറയ്... മാത്യുവിന്റെ ഇഷ്യൂവിൽ നിനക്കെന്തെങ്കിലും പങ്കുണ്ടോ.... "


ചെവിയിൽ വിരലിട്ട് കറക്കിയിരിക്കവേയാണ് അവൻ ആദിയുടെ ചോദ്യം കേൾക്കുന്നത്... അവനൊരു ചിരിയോടെ ആദിയെ നോക്കി.......


" നിനക്കും പോലീസ് പണി തുടങ്ങിയോ... പറഞ്ഞില്ലേ... ഞാൻ അറിയാത്ത കാര്യം ആണ്....."

വാക്കുകൾ ഉറപ്പുള്ളതായിരുന്നു but.. തന്റെ മുഖത്ത് നോക്കാതെയുള്ള സമരം.. ഒരിടത്തും ഉറയ്ക്കാതെ തെന്നി നീങ്ങുന്ന റൂണിയുടെ കൃഷ്മണികൾ... ആദിയുടെ ചുണ്ടിൽ ചെറു ചിരി വിടർന്നു......

കുറച്ചു കാലം IPS ട്രൈനിങ്ങിന് പോയത് മണ്ണപ്പം ചുട്ട് കളിക്കാൻ അല്ലല്ലോ.. ഒറ്റ നോട്ടത്തിൽ തന്നെ റൂണി പറയുന്ന കളവ് അവൻ മനസിലാക്കി എടുത്തിരുന്നു......

" ഒരു കാര്യം മനസിൽ വെച്ചോ.. നീ കളിക്കുന്നത് മാത്യുവിനോടാണ്... നീ ഇല്ലാതിരുന്ന സമയങ്ങളിൽ നിന്റെ ഇളയപ്പൻ ഒരുപാട് അങ്ങ് വളർന്നിട്ടുണ്ട്.. അതോർത്തു മുന്നോട്ട് നീങ്ങിയാൽ നന്ന്... "


ഒരു മുന്നറിയിപ്പെന്ന പോൽ പറഞ്ഞു കൊണ്ട് ആദി അവനെ ഒന്ന് നോക്കി.. റൂണി അതിന് മറുപടി ഒന്നും തന്നെ കൊടുത്തിരുന്നില്ല... ചുണ്ടിലൂറി വന്നൊരു പുച്ഛത്തോടെ മുഖം വെട്ടിച്ചു കൊണ്ടവൻ വെളിയിലേക്ക് നോട്ടമെയ്തു.....


ആദിയും കൂടുതൽ ചോദിക്കാൻ നിന്നില്ല.. മാത്യു അവനെ ബാധിക്കുന്ന വിഷയമേ അല്ല... അയാളുടെ കാര്യത്തിൽ ഇരുവർക്കൊപ്പവും നിൽക്കില്ലെന്ന് അവൻ മുന്നെയെടുത്ത തീരുമാനം ആണ്......


അതേ തീരുമാനം മനസിൽ ഒന്ന് കൂടി ഊട്ടിയുറപ്പിച്ചു കൊണ്ട് തന്റെ കാർ മുന്നോട്ടെടുക്കുമ്പോഴും അവനറിഞ്ഞിരുന്നില്ല......


ശിവയുടെ മനസിനെ ഭയപ്പെടുത്തുന്ന വരാനിരിക്കുന്ന ദുരന്തം...!!

റൂണി അവർക്കിടയിലേക്ക് വരുത്തി വെയ്ക്കുന്ന ആ വലിയ ദുരന്തം ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത് അവന്റെ ജീവിതത്തെയാണെന്ന്..........

തനിക്ക് പ്രിയമായത് പലതും അതിലൂടെ.. എന്നെന്നേക്കുമായി നഷ്ടപ്പെടുകയാണെന്നും.........

( തുടരും..)

..................................................................................
വായിച്ചു അഭിപ്രായം പറയുക .........

And......

Note this point.....

എന്റെ സ്റ്റോറിയിലെ ഹീറോസ് എല്ലാം നന്മ മരങ്ങൾ അല്ല.... വില്ലന്മാർ ക്രൂരന്മാരും അല്ല....

ഇരു കൂട്ടർക്കും നല്ല വശവും അത്പോൽ തന്നെ മോശ വശങ്ങളും ഉണ്ട്....

ആദി, ലൂക്ക, ശിവ,അഭി, റൂണി, അഗസ്റ്റി, ക്രിസ്റ്റി, രുദ്രൻ അങ്ങനെ തുടങ്ങി എല്ലാവർക്കും ഓരോ ചീത്ത വശങ്ങൾ ഉണ്ടാകും.. മനുഷ്യൻ അല്ലെ തെറ്റ് പറ്റും... തിരുത്തി മുന്നോട്ട് പോകുന്നുണ്ടോ എന്ന് നോക്കിയാൽ മതി....

ഇതൊരു തുടർകഥ ആയതിനാൽ തന്നെ ഒറ്റ എപ്പിസോഡ് കൊണ്ട് ആരെയും വിലയിരുത്തേണ്ട 😌

💫WITH💫 LOVE 💫AMMU 💫...

Continue Reading

You'll Also Like

41.5K 5.4K 50
Taebaby's adventures ✨️
4.2K 446 14
Avan ettevum kooduthal verukkunna ...ini orikkalum kanaruth ennu agrahikkunna aa vyekthiye veendum kanan idayakumbol undakkunna sambava vikasang...
4.6K 626 34
കാന്തത്തിനേക്കാൾ ആകർശണമായിരുന്നു അവളുടെ കണ്ണുകൾക്ക് ഒരായുസ്സ് മുഴുവൻ കണ്ണെടുക്കാതെ ആ നയനങ്ങളിലേക്ക് ഉറ്റു നോക്കാം ❄️🌨️
33.9K 5.3K 38
Vmin