I CAN'T LOVE HIM... ????

By taekookiehyung786

52.1K 5.1K 20.3K

ICLH ന്റെ ബാക്കി ഭാഗങ്ങൾ ആണ്... സ്റ്റോറി കന്റിണ്‌െ ചെയ്തു പോസ്റ്റ്‌ ചെയ്യാൻ കഴിയുന്നില്ല.. എന്തോ ERROR സംഭവിച... More

I CAN'T LOVE HIM...120
I CAN'T LOVE HIM..122 💘🔞
I CAN'T LOVE HIM..123🫶
I CAN'T LOVE HIM..124 🐕
I CAN'T LOVE HIM..125👩‍🦼
I CAN'T LOVE HIM...126
I CAN'T LOVE HIM...127
kATHI🤍 BAMIE
I CAN'T LOVE HIM...128
new bam
I CAN'T LOVE HIM...129 🎁
I CAN'T LOVE HIM....130
I CAN'T LOVE HIM...131
I CAN'T LOVE HIM...132💍💍
CLADDANGH RING 💍
I CAN'T LOVE HIM...132👶
I CAN'T LOVE HIM...133💓
I CAN'T LOVE HIM...134
I CAN'T LOVE HIM...135
I CAN'T LOVE HIM...136
I CAN'T LOVE HIM...137 ⚔️
????︎????︎????︎????︎????︎????︎????︎????︎????︎ ????︎????︎????︎????︎????︎????︎ 2
ANTI HEROS????????????
I CAN'T LOVE HIM...138
I CAN'T LOVE HIM...139
I CAN'T LOVE HIM...140 ⚔️
I CAN'T LOVE HIM..141
I CAN'T LOVE HIM..142
I CAN'T LOVE HIM...143
I CAN'T LOVE HIM...144
I CAN'T LOVE HIM....145
I CAN'T LOVE HIM...146
I CAN'T LOVE HIM...147
I CAN'T LOVE HIM...148
I CAN'T LOVE HIM...149
I CAN'T LOVE HIM...150
I CAN'T LOVE HIM...151 ✨
I CAN'T LOVE HIM...152
I CAN'T LOVE HIM...153
I CAN'T LOVE HIM...154
I CAN'T LOVE HIM...155
I CAN'T LOVE HIM...156
I CAN'T LOVE HIM..157
I CAN'T LOVE HIM...158
I CAN'T LOVE HIM...159
I CAN'T LOVE HIM..160
I CAN'T LOVE HIM...161
I CAN'T LOVE HIM.. 162
𝙸 𝙲𝙰𝙽'𝚃 𝙻𝙾𝚅𝙴 𝙷𝙸𝙼.. 163

I CAN'T LOVE HIM...121💞

1K 113 379
By taekookiehyung786


"ആദി....."


സ്റ്റെപ്പുകൾ ഇറങ്ങി ഹാളിലേക്ക് ഇറങ്ങി തനിക്ക് നേരെ നടന്നു വരുന്നവനെ കണ്ടതും ലൂക്കിന്റെ കണ്ണുകൾ വിടർന്നു... ഒരു തരം ആശ്വാസം ആയിരുന്നു അവന് തോന്നിയത്... തീരെ പരിചയമില്ലാത്ത ഒരു കൂട്ടം ആളുകൾക്ക് നടുവിൽ ഒറ്റ പെട്ടു ശ്വാസം മുട്ടി നിൽക്കെ... തനിക്ക് ഏറ്റവും പ്രിയപ്പെട്ടവരെ കണ്ട് മുട്ടുമ്പോൾ എതൊരാൾക്കും തോന്നി പോകുന്ന അതേ ആശ്വാസം...............

" He is mine.... My better half......... "


ആദി അവരോടായി ഉറച്ച ശബ്ദത്തോടെ വിളിച്ചു പറഞ്ഞ വാക്കുകൾ... അത് വീണ്ടും തന്റെ ചെവിയിൽ മുഴങ്ങവേ തന്റെ മനസിൽ ഒരു തണുപ്പ് പടരുന്നത് അവൻ അറിഞ്ഞിരുന്നു....ലൂക്കിന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നു..... അത്രയും നേരം വേദനയാൽ നിറഞ്ഞ കണ്ണുകളിൽ സന്തോഷത്തിന്റെ നീർതിളക്കം ഉരുണ്ട് കൂടി.............


ഹാളിലേക്കിറങ്ങിയവൻ മുന്നിലേക്ക് നടന്നു ലൂക്കിന് മുന്നിൽ കൂട്ടം കൂടി നിന്നവർക്ക് മുന്നിലായി വന്നു നിന്നിരുന്നു...........


" എന്താ ഇവിടെ ബഹളം...... "


തീർത്തും ഗൗരവം നിറഞ്ഞ മുഖം ആയിരുന്നു അവന്റേത്.... അവരോടായി കാര്യങ്ങൾ ചോദിക്കുന്നതിനൊപ്പം ലൂക്കിന്റെ കൈകളിൽ തന്റെ കൈ വിരലുകൾ അവൻ കോർത്തു പിടിച്ചിരുന്നു........


ആ ഒരൊറ്റ സ്പർശനത്താൽ അത്ര നേരവും അപമാനത്താൽ കുനിഞ്ഞവന്റെ ശിരസ് അഭിമാനത്തോടെ അവർക്ക് മുന്നിൽ ഉയർന്നു... ആദിക്കൊപ്പം അവരെ നോക്കുമ്പോൾ അവന്റെ മുഖത്ത് സങ്കടത്തിനു പകരം തെളിഞ്ഞു നിന്നത് കെറുവ് നിറഞ്ഞൊരു ഭാവം തന്നെ ആയിരുന്നു.......


തന്നെ കളിയാക്കിയവരോട് പകരം ചോദിക്കാനായി ഗാർഡിയനെ കൂട്ടി വരുന്ന കൊച്ചു കുട്ടികളുടേത് പോലെ.................


" ആദി.. മോനെ.... ഇതൊരു മരണം നടന്ന വീടാണ്... ഇവിടെ പ്രാർത്ഥനകൾ മുടങ്ങാതെ നടക്കണം.... അതിന് തടസം വരുന്നൊരു കാര്യം കണ്ടപ്പോൾ അങ്കിൾ ഇടപെട്ടു അത്രേയുള്ളൂ........... "

ലൂക്കയെ അപമാനിച്ചു സംസാരിച്ചു നിന്ന തല മുതിർന്ന കാർന്നോരെ നേരത്തെ തന്നെ സപ്പോർട് ചെയ്തു സംസാരിച്ച സ്ത്രീ ആണ്.... ആദിയെ കണ്ടപ്പോൾ സംസാര രീതി കുറച്ചു മയത്തിൽ ആയെന്ന് മാത്രം.......


അവർ പറഞ്ഞ വാക്കുകൾ തന്നെ വീണ്ടും ആവർത്തിക്കുന്നത് കണ്ടതും ലൂക്ക ഒരു വിഷമത്തോടെ ആദിയെ നോക്കി....തനിക്ക് മുന്നിൽ നിൽക്കുന്നവരിൽ തന്നെ ആണ് നോട്ടമെങ്കിലും തനിക്ക് നേരെ നീളുന്ന കണ്ണുകൾ ആദി അറിഞ്ഞിരുന്നു...............
.

അവനൊരു നിശ്വാസത്തോടെ തനിക്ക് മുന്നിൽ നിൽക്കുന്നവരെ നോക്കി......


" ഇവിടെ പ്രാർത്ഥന മുടങ്ങാതെ നടക്കാതിരിക്കാനുള്ള എന്ത് തടസം ആണ് ഇപ്പോൾ ഉണ്ടായത്....... "

അവനൊരു ചോദ്യ ഭാവത്തോടെ അവരെ നോക്കി... അവരുടെ കണ്ണുകൾ ലൂക്കിന് നേരെ നീളുന്നത് കണ്ടതും...അവന്റെ നെറ്റിയൊന്ന് ചുളിഞ്ഞു.... ബെല്ലയും അത് ശ്രദ്ധിച്ചിരുന്നു....

" അവർക്ക് ഇച്ചു ഇവിടെ ഇരിക്കുന്നതാണ് ആദീ കുഴപ്പം... ഇവനുള്ളപ്പോൾ പ്രാർത്ഥന നടത്താൻ പാടില്ലെന്ന്... ആണും പെണ്ണും കേട്ട ജന്മം ആണ് പോലും... അങ്കിളിന്റെ പുതിയ കണ്ട് പിടിത്തം ആണ്... ഇച്ചു ഈ വീട്ടിൽ വന്നത് കൊണ്ടാണ്... ഗ്രാൻഡ്പയ്ക്ക് അപകടം ഉണ്ടായതെന്നാ ഇവർ പറയുന്നത്........... "

അവർ ഒന്നും തന്നെ പറയില്ലെന്ന് അറിയാമായിരുന്നു... ചിലപ്പോൾ കള്ളത്തരം പറഞ്ഞു തെറ്റിദ്ധരിപ്പിക്കാനും നോക്കും.... അത്കൊണ്ട് തന്നെ ബെല്ല അവർ മറുപടി പറഞ്ഞു തുടങ്ങുന്നതിനു മുന്നേ അവിടെ നടന്ന കാര്യങ്ങൾ എല്ലാം ആദിയോട് വിവരിച്ചു കഴിഞ്ഞിരുന്നു.......


" അങ്ങനെ പറഞ്ഞോ.......? "

ബെല്ലയുടെ നാവിൽ എല്ലാം കേട്ടറിഞ്ഞതും അവനൊരു ചോദ്യഭാവത്തിൽ അവരെ നോക്കി.... പരസ്പരം അടുത്ത് നിൽക്കുന്നവരെ നോക്കി നിന്നതല്ലാതെ അവർ അവന് മറുപടി ഒന്നും കൊടുത്തിരുന്നില്ല..........


" ചോദിച്ചത് കേട്ടില്ലേ... അങ്ങനെ പറഞ്ഞോ എന്ന്..... "


ആദിയുടെ ശബ്ദം ഉച്ചത്തിൽ ആയിരുന്നു... അവൻ അവരോട് തനിക്ക് വേണ്ടി ദേഷ്യപെടുകയാണെന്ന് കണ്ടതും ലൂക്കിൽ വല്ലായ്മ നിറഞ്ഞു.... ആദി തന്നെ കുറിച്ച് സംസാരിക്കണമെന്നുണ്ട്.. But... തന്നിലും ഒരുപാട് മുതിർന്നവരോട് അവൻ മോശമായി പെരുമാറുന്നത് അവന് നല്ലതായി തോന്നിയിരുന്നില്ല......................

" ആദീ... അവർ അങ്ങനെ.........


" നിന്നോട് ചോദിച്ചില്ല ലൂക്കാ....... "


അവർക്ക് വേണ്ടിയൊന്ന് പറഞ്ഞു തുടങ്ങിയതേയുള്ളു... അതിന് മുന്നേ മുഖത്ത് പോലും നോക്കാതെ മറുപടി വന്നു കഴിഞ്ഞിരുന്നു............ അതും കടുപ്പിച്ച സ്വരത്തിൽ തന്നെ... ലൂക്കിന്റെ വായടയുന്നതിനൊപ്പം മുഖം പരിഭവത്താൽ വീർത്തു............

ചോദിച്ചില്ലെങ്കിൽ എന്താ എനിക്ക് പറഞ്ഞൂടെ... ഹും.... ഒരു ഇഷ്ടക്കേടോടെ പിറുപിറുത്തു കൊണ്ടവൻ ചുണ്ട് കോട്ടി...... അതേ പരിഭവത്തോടെ തന്നെ ആരെയും നോക്കാതെ തല കുനിച്ചു ഇരുന്നു....................

" Answer me..... നിങ്ങൾ ഇവനോട് മോശമായി പെരുമാറിയോ എന്ന്.........'

ആദി വീണ്ടും തന്റെ ചോദ്യം ആവർത്തിച്ചു കൊണ്ട് മുന്നിൽ നിൽക്കുന്നവരെ നോക്കി.... അവന്റെ മുഖത്ത് മുഷിച്ചിൽ എന്നോണം നെറ്റി ചുളിഞ്ഞിരുന്നു................


" ഉള്ള കാര്യം പറയുന്നത് മോശം ആകുന്നത് എങ്ങനെ ആണ് ആദീ... ഇതുപോലെയുള്ള ആളുകളുമായി ഇടപഴകുന്നത് ദൈവ ദോഷം ആണ്... നമ്മുടെ വീട്ടിലെ പ്രാർത്ഥനയിൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ വരാതെ നോക്കേണ്ടത് എന്റെ ഉത്തരവാദിത്തം ആണ്............ "

കൂട്ടത്തിലെ മുതിർന്ന കാരണവർ തന്നെ മുന്നോട്ട് വന്നിരുന്നു.... അൽപ്പം അഹങ്കാരത്തോടെയും കടുപ്പത്തോടെയും തന്നോട് പറഞ്ഞു നിൽക്കുന്നയാളെ അവനൊന്നു അടിമുടി നോക്കി..............


" Who are you........? "


" ആദീ....... "

തന്നെ പരിഹസിച്ചു ചോദിക്കുന്നവനെ കണ്ടതും അയാൾ ശബ്ദം ഉയർത്തി... അത്രയും പേരുടെ മുന്നിൽ വെച്ച്... അതും തന്നെ ബഹുമാനിക്കുന്നവരുടെ മുന്നിൽ വെച്ച് അപമാനിക്കപെടുന്ന അവസ്ഥ അയാളെ ദേഷ്യം പിടിപ്പിച്ചിരുന്നു...........

അതേ ശബ്ദം കേട്ട് കൊണ്ട് തന്നെ ആണ് റാഹേലും റേച്ചലും വെളിയിലേക്ക് വന്നതും.... ദേഷ്യത്തിൽ വിറച്ചു നിൽക്കുന്ന അങ്കിളിനെയും അയാൾക്ക് മുന്നിൽ നിസ്സാര ഭാവത്തിൽ നിൽക്കുന്ന ആദിയെയും കണ്ട് ഒന്നും മനസിലാകാതെ അവർ പരസ്പരം മുഖത്തോട് മുഖം നോക്കി....

.

" എന്താ.... എന്താ ഇവിടെ പ്രശ്നം....... "


റേച്ചൽ ഒരു പരിഭ്രമത്തോടെ മുന്നോട്ട് വന്നു... ആദി അവരോട് അപമാര്യാദയായി പെരുമാറിയോ എന്ന ചിന്ത ആയിരുന്നു അവരിൽ..... റേച്ചലിനെ കണ്ടതും അയാൾ ആദിയെ വിട്ടു അവർക്ക് മുന്നിലേക്ക് നടന്നു...............


" നിന്റെ മകനോട് മര്യാദക്ക് സംസാരിക്കാൻ പറയ്‌ റേച്ചൽ.... പ്രായത്തിൽ മുതിർന്നവരോട് സംസാരിക്കേണ്ടതെങ്ങനെ ആണെന്ന് അറിയില്ലേ ഇവന്...... മറ്റുള്ളവരെ അപമാനിച്ചു സംസാരിക്കാൻ ആണോ.....നീ നിന്റെ മകനെ പഠിപ്പിച്ചു വെച്ചിരിക്കുന്നത്.......... "


" ഇവനേ അപമാനിച്ചു സംസാരിക്കാൻ നിങ്ങൾക്ക് ആരാണ് അധികാരം തന്നത്.......... "


റേച്ചലിനോടായി അയാൾ പരാതി പറഞ്ഞു നിൽക്കുന്ന സമയം തന്നെ ആദിയുടെ ശബ്ദം അയാളെ തേടിയെത്തിയിരുന്നു..... തന്റെ മമ്മയെ ചോദ്യം ചെയ്യുന്നയാൾക്ക് നേരെ അവൻ നടന്നടുത്തു..........


"   കൊടുക്കുന്നതേ തിരിച്ചു കിട്ടൂ...കേട്ടിട്ടില്ലേ...
Give respect and take respect.... ആദ്യം ചുറ്റുമുള്ളവരോട് നല്ല രീതിയിൽ പെരുമാറി ശീലിക്ക്... അപ്പോൾ തിരിച്ചുള്ള പെരുമാറ്റവും നല്ലതായിരിക്കും.....പ്രായം അധികാരിച്ചിട്ട് കാര്യമില്ല.. വായിലെ നാവ് ശരിയല്ലെങ്കിൽ മോശമായത് കേൾക്കേണ്ടി വരിക തന്നെ ചെയ്യും......... "


" അവന് വേണ്ടിയാണോ നീ എന്നെ അപമാനിച്ചത്... ഒന്നോർത്തു വെച്ചോ ആദീ... ഇതുപോലെയുള്ള ആളുകളുമായുള്ള ബന്ധം നല്ലതല്ല..... ദൈവത്തിന്റെ വെറുപ്പ് സമ്പാദിച്ചവർ ആണ്... ഇവനേ പോലെയുള്ള ആണും പെണ്ണും കെട്ട വർഗ.....

" Just shut up........ "

അയാൾ പറഞ്ഞു തീരുന്നതിനു മുന്നേ അതിനും മുകളിൽ  ഇടി മുഴക്കം പോലെ ആ വലിയ ഹാളിൽ മുഴുവൻ മുഴങ്ങി കെട്ട ശബ്ദം.... എല്ലാവരും ഒരു നിമിഷം വിറച്ചു പോയിരുന്നു.... തനിക്ക് മുന്നിൽ വലിഞ്ഞു മുറുകിയ മുഖവുമായി നിൽക്കുന്നവനെ കാണെ അയാളും അൽപ്പം ഭയന്ന് പോയി........

" Just... Keep... Your... Words.....അവനൊരു പേരുണ്ട്... Issac... അത് വിളിക്കാൻ കഴിയില്ലെങ്കിൽ വാ തുറക്കരുത്..... ഇനിയൊരിക്കൽ കൂടി അവനെ പറ്റി മോശമായ രീതിയിൽ സംസാരിച്ചാൽ ഉണ്ടല്ലോ.... നാവ് പിഴുതെടുക്കും ഞാൻ...... "

തനിക്ക് മുന്നിൽ നിൽക്കുന്നയാൾക്ക് നേരെ അവൻ വിരൽ ചൂണ്ടി കൊണ്ട് മുരണ്ടു..... അയാൾ പറഞ്ഞ വാക്കുകളോടുള്ള ദേഷ്യം അവനെ വല്ലാതെ ദേഷ്യം പിടിപ്പിച്ചിരുന്നു...........

" Who are you....?
ഒരാളെ ജഡ്ജ് ചെയ്യാനും അവർക്ക് നേരെ അഭിപ്രായം പറയാനും നിങ്ങൾ ആരാണ്..? എല്ലാം തികഞ്ഞ ദൈവ പുത്രൻ ആണോ....? ആദ്യം സ്വന്തം ശരീരത്തിലേക്ക് നോക്ക്... സ്വയം എത്ര വികൃതമാണെന്ന് അറിഞ്ഞിട്ട് ബാക്കിയുള്ളവരെ പറയ്.....
ഇത്രേം പ്രായമായില്ലേ... അതിനനുസരിച്ചുള്ള ബുദ്ധി വളർന്നിട്ടില്ലേ നിങ്ങൾക്ക്... ഈ ലോകത്ത് എത്ര types of ആൾക്കാർ ഉണ്ട്... അവരെയെല്ലാം സൃഷ്ടിച്ചത് ദൈവം ആണെന്ന് നിങ്ങൾ തന്നെ അല്ലെ വിശ്വസിക്കുന്നത്.....?
അവരുടെ നിറം..., സൗന്ദര്യം..., സമ്പത്...., gender ഐഡന്റിറ്റി....അതിനെയൊക്കെ ജഡ്ജ് ചെയ്യാൻ നിങ്ങൾ ആരാണ്....?
അങ്ങനെ ഏതെങ്കിലും കാര്യത്തിൽ നിങ്ങൾക്ക് കുറവ് തോന്നുന്നുണ്ടെങ്കിൽ കുറ്റം പറയേണ്ടത് അവരെയല്ല... പ്രെയർ റൂമിലേക്ക് പോ... എന്നിട്ട് അവിടെ ഇരിക്കുന്ന രൂപത്തിനോട് പറയ്... അയാളെ കുറ്റപ്പെടുത്തി സംസാരിക്ക്... എന്തിനാണ് ഇങ്ങനെയുള്ളവരെ സൃഷ്ടിച്ചതെന്ന് മെഴുകുതിരി തെളിച്ചു നിങ്ങൾ കൈ കൂപ്പി ആരാധിക്കുന്ന ദൈവത്തിനോട് ചോദിക്ക്.... നിങ്ങൾ അവരിൽ കാണുന്നതൊക്കെ ഒരു കുറ്റം ആണെങ്കിൽ... ആ കുറ്റം ചെയ്തിരിക്കുന്നത് നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുന്ന ദൈവം തന്നെ ആണ്.... കുറ്റപ്പെടുത്തേണ്ടതും ചോദ്യം ചെയ്യേണ്ടതും അതേ ദൈവത്തിനെ തന്നെ ആണ്.......
If you believe that God cannot make mistakes.... Then shut your bloody filthy mouth..... "


ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവൻ തനിക്ക് മുന്നിൽ നിൽക്കുന്നയാളെ നോക്കി....
എല്ലാവരും നിശബ്ദമായിരുന്നു.... അവൻ പറഞ്ഞതിന് മറുപടിയായി സംസാരിക്കാൻ അവരുടെ പക്കൽ ഒന്നുമുണ്ടായിരുന്നില്ല.........അവനൊരു പുച്ഛത്തോടെ എല്ലാവരെയും നോക്കി............

" But... Iam sure... നിങ്ങൾ പറയുന്ന ദൈവത്തിനു സംസാരിക്കാൻ കഴിവുണ്ടായിരുന്നെങ്കിൽ.. അത് നിങ്ങളോട് പറയുമായിരുന്നു....
ഇത്തരം വൃത്തികെട്ട മെന്റാലിറ്റി ഉള്ളവരാണ് എനിക്ക് പറ്റിയ തെറ്റെന്ന്... കൂടെയുള്ളവരെ മനുഷ്യനായി കാണാതെ അവരെ നിറത്തിന്റെ പേരിലും സമ്പത്തിന്റെ പേരിലും gender ഐഡന്റിറ്റിയുടെ പേരിലും മാറ്റി നിർത്തുന്ന നിങ്ങളെ പോലെയുള്ള വൃത്തികെട്ട ആളുകൾ ആണ്...ഏറ്റവും ശാപം...
അകറ്റി നിർത്തേണ്ടതും അങ്ങനെ ഉള്ളവരെ ആണ്..... ഇത്രയും വയസായില്ലേ....?
ഇനിയും എത്ര നാൾ ജീവനോടെ ഉണ്ടാകും...?
ഈ പ്രായത്തിലും ആളുകളുടെ വെറുപ്പ് സമ്പാദിക്കാതെ നന്നാവാൻ നോക്ക് ടോ.......... "

തീർത്തും വെറുപ്പ് നിറഞ്ഞൊരു ഭാവത്തോടെ അയാളെ നോക്കി കൊണ്ട് അവൻ ലൂക്കിന് അടുത്തേക്ക് നീങ്ങി നിന്നു..... ലൂക്കിന്റെ കൈകളിൽ അവൻ മുറുകെ പിടിച്ചിരുന്നു.......


" എല്ലാവരോടും കൂടിയാണ് പറയുന്നത്.....
He is my partner..... ഞാൻ ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിക്കുകയും റെസ്‌പെക്ട് ചെയ്യുകയും ചെയ്യുന്ന വ്യക്തി......
ഇറങ്ങി പോകാൻ പറയാൻ ഇവൻ എന്റെ ജീവിതത്തിൽ വലിഞ്ഞു കയറി വന്നതല്ല.... അത്രയും ഇഷ്ടത്തോടെ... ഞാൻ കഷ്ടപ്പെട്ടു നേടിയെടുത്തത് ആണ്.....
ആണും പെണ്ണും കെട്ടവൻ അല്ല... ആൺ കുട്ടി തന്നെ ആണ്... തന്റെ സ്നേഹവും പ്രണയവും ഒരു മടിയുമില്ലാതെ... ആരെയും ഭയക്കാതെ എല്ലാവർക്കും മുന്നിൽ ധൈര്യത്തോടെ വിളിച്ചു പറഞ്ഞ ഉശിരുള്ള ആൺ കുട്ടി.......
ഇവനെ ജഡ്ജ് ചെയ്യാനും കുറ്റം പറയാനുമൊന്നും ആരും വളർന്നിട്ടില്ല......ഇതെന്റെ വീട് ആണ്.... എനിക്ക് എത്ര അവകാശം ഉണ്ടോ... അത്ര തന്നെ ഇവനിലും ഉണ്ട്..... ഇവിടെ വന്നാൽ ലൂക്കയെ കാണേണ്ടി വരും.... സംസാരിക്കേണ്ടി വരും.....
അത് അംഗീകരിക്കാൻ കഴിയാത്തവർ ഈ വീട്ടിൽ നിൽക്കണമെന്ന് ഒരു നിര്ബന്ധവും ഇല്ല..... അങ്ങനെയുള്ളവർ ഇവിടെ നിൽക്കാതിരിക്കുന്നത് തന്നെ ആണ് നല്ലത്...... Because......
അവനെ വേദനിപ്പിക്കുന്നവർ ആരായാലും അതെത്ര തന്നെ എനിക്ക് പ്രിയപ്പെട്ടവർ ആണെങ്കിലും ഞാൻ വെറുതെ വിടില്ല................... "

ഒരു മുന്നറിയിപ്പ് എന്ന പോലെ ആണ് അവൻ പറഞ്ഞു നിർത്തിയത്.... ദേഷ്യത്തോടെ എല്ലാവരെയും നോക്കി നിൽക്കുമ്പോഴും അവന്റെ കൈകൾ ലൂക്കിന്റെ കൈകളിൽ മുറുകെ പിടിച്ചിരുന്നു..........

ലൂക്കിന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നിരുന്നു... ആദിയുടെ നാവിൽ നിന്ന് തന്നെ കുറിച് കെട്ട ഓരോ വാക്കുകളും അവന്റെ കണ്ണുകൾ നനയിച്ചു... ആ സമയം ഉള്ളിൽ തോന്നിയ സന്തോഷം എത്രയെന്നു അവന് തന്നെ അറിയില്ല.........


പല തവണ ഇഷ്ടം ആണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ആദി ഇങ്ങനെ ഒന്നും ഇതുവരെ തുറന്നു സംസാരിച്ചിട്ടില്ല..... തന്റെ ഉള്ളിലെ ഫീലിംഗ്സ് ഒന്നും തന്നെ ആദി പുറമെ കാണിക്കാറില്ല.... അവൻ തന്നെ സ്നേഹിക്കുന്നതെങ്ങനെ എന്ന്......
പലപ്പോഴും ലൂക്ക ചിന്തിച്ചിട്ടിട്ടുണ്ട്.... ചിലപ്പോഴൊക്കെ താൻ സ്നേഹിക്കുന്നത് പോലെ ആദി തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് പോലും അവൻ സംശയിച്ചു പോയിട്ടുണ്ട്............ But........ ഇന്ന്....!!

ഇന്നത്തെ ദിവസം... അവൻ ഇപ്പോൾ പറഞ്ഞ ഓരോ വാക്കിലും നിറഞ്ഞു നിന്ന സ്നേഹം ലൂക്ക മനസിലാക്കി എടുത്തിരിക്കുന്നു..... അവനെ പോലെ തന്നെ സ്നേഹിക്കാൻ ഈ ലോകത്ത് മറ്റാർക്കും കഴിയില്ല........

ഞാൻ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിക്കുകയും റെസ്‌പെക്ട് ചെയ്യുകയും ചെയ്യുന്ന വ്യക്തി.......!!

ആദി പറഞ്ഞ വാക്കുകൾ...!! അത് ലൂക്കിന്റെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞിരുന്നു..... എന്തിനെന്നറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി...... തന്റെ പങ്കാളിയെ സ്നേഹിക്കാനും അവരെ ബഹുമാനിക്കാനും കഴിയുന്നൊരു വ്യക്തി... അങ്ങനെ ഒരാളെ ആരാണ് ആഗ്രഹിച്ചു പോകാത്തത്.....? .....


He is the best partner for me......💗


അതിനിടയിലും ചിരിയോടെ അവന്റെ ചുണ്ടുകൾ മന്ത്രിച്ചു.... ആദിയുടെ കൈകളിൽ തന്റെ വിരലുകൾ ഒന്ന് കൂടെ അവൻ ശക്തിയിൽ കോർത്തു പിടിച്ചു.......ഒരിക്കലും അവനെ വിട്ടു പിരിയില്ലെന്ന് പറയുന്നത് പോലെ..... ഓരോ നിമിഷവും ആദിയോടുള്ള അവന്റെ പ്രണയം അധികരിച്ചിരുന്നു ................


ലൂക്ക ആദി എന്ന മായാ ലോകത്ത് വലയം ചെയ്തു നിൽക്കുമ്പോഴും ആദി അതൊന്നും തന്നെ അറിയാതെ തനിക്ക് മുന്നിലുള്ളവരോട് സംസാരിച്ചു നിൽക്കുകയായിരുന്നു.........

" അവസാനമായി ഒന്ന് കൂടി പറയാം... ഇവിടെ ഒരു പ്രാർത്ഥനയും നടക്കാൻ പോകുന്നില്ല... ഒരു ദുഃഖചാരണവും ഇല്ല.....
അതിന്റെ പേരിൽ ആണ് നിങ്ങൾ ഇവിടെ സ്റ്റേ ചെയ്യുന്നതെങ്കിൽ ഞാൻ ഇറക്കി വിടുന്നതിനു മുൻപ് ഇറങ്ങി പോകുന്നതാകും നല്ലത്..... See....... ഫാമിലിയുമായി ഒരു prblm ഉണ്ടാക്കണമെന്നൊന്നും എനിക്ക് ആഗ്രഹം ഇല്ല... But... ഇവിടെ നിന്നാൽ നിങ്ങളുടെ തീരുമാനം അനുസരിച്ചു എല്ലാം നടക്കണമെന്ന് ഉണ്ടാവില്ല...
അക്‌സെപ്റ് ചെയ്യാൻ പറ്റുമെങ്കിൽ ഇവിടെ നിൽക്കാം... ഇല്ലെങ്കിൽ ഒരു prblm ഉണ്ടാകുന്നതിനു മുന്നേ നിങ്ങൾക്ക് ഇവിടെ നിന്ന് ഇറങ്ങാം.......... "


അവരോടായി പറയുന്നതിനൊപ്പം ഹാളിൽ തെളിച്ചിരുന്ന മെഴുക് തിരി അവൻ അണച്ചിരുന്നു....ഹാളിൽ ഉണ്ടായിരുന്ന മിററിൽ മൂടിയിരുന്ന കറുത്ത തുണികൾ അവൻ എടുത്തു മാറ്റി.... ചുറ്റിനും ക്ലോസ് ചെയ്തിരുന്ന വിന്ഡോ റിമോർട്ടിനൽ ഓപ്പൺ ചെയ്തു...... വെളിച്ചം ഇല്ലാതെ ഇരുണ്ടിരുന്ന വീടിനുള്ളിലേക്ക് പ്രകാശം അരിച്ചു കയറി...........


ഫർണാണ്ടോ എന്ന കരി നിഴൽ ഇരുട്ട് പരത്തിയിരുന്ന അവരുടെ മനസുകളിൽ അയാളുടെ മരണത്തോടെ വെളിച്ചം വീണെന്ന് പറയുന്നത് പോലെ........

ഇരുളിൽ മുങ്ങി നിന്നിരുന്ന ആ മാന്ഷന്റെ ഓരോ കോണും പ്രകാശത്താൽ തിളങ്ങി............

എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി.......
ആചാരങ്ങളും അനുഷ്ടാനങ്ങളും തെറ്റിയിരിക്കുന്നു....!! ചുറ്റിനും നിന്നിരുന്ന മുഖങ്ങളിലെല്ലാം ഇഷ്ടക്കേട് നിറഞ്ഞിരുന്നു..... തിരികെ വീടിനു വെളിയിലേക്ക് ഇറങ്ങി പോയവൻ അതൊന്നും മൈൻഡ് ചെയ്തതേയില്ല................

മനുഷ്യനെ.. മനുഷ്യനായി കാണാൻ കഴിയാത്തവർക്ക് എന്ത് ആചാരങ്ങൾ.... എന്ത് അനുഷ്ടാനങ്ങൾ... അവരുടെ പ്രാർത്ഥനയും... ഭക്തിയുമൊക്കെ ഏത് ദൈവം ആണ് ആഗ്രഹിക്കുന്നത്...........

ചുറ്റിനും കൂടി നിന്നിരുന്ന ഫാമിലി മെംബേർസ് അവരുടെ റൂമികളിലേക്ക് തിരിച്ചു മടങ്ങി... വളരെ മര്യാദയോടെ മുഖത്ത് നോക്കി ഇറങ്ങി പോകാൻ തന്നെ ആണ് അവൻ പറഞ്ഞത്.. ഇനിയും ഇവിടെ നിന്നാൽ അതിലും മോശമായി അവൻ പെരുമാറുമെന്ന് ഉറപ്പാണ്...... അവനെ പിണക്കാനുള്ള ധൈര്യവും അവർക്ക് ഉണ്ടായിരുന്നില്ല...........

കുറച്ചു സമയങ്ങൾക്കുള്ളിൽ തന്നെ പ്രാർത്ഥനയ്ക്കായി ഒത്തു കൂടിയവരെല്ലാം കെട്ടും കിടക്കയുമെടുത്തു അവിടെ നിന്നിറങ്ങി.... അവരെ തടയാനോ പോകരുതെന്ന് പറയാനോ പോലും ആരും ഉണ്ടായിരുന്നില്ല............

ആദിയെ പോലെ തന്നെ... റെച്ചലിനോ ബെല്ലയ്ക്കോ... എന്തിന്... റാഹേലിനു പോലും അവരുടെ പ്രവർത്തി ഇഷ്ടമായി തോന്നിയില്ല.........


" ഹോ... എന്തൊക്കെ ആയിരുന്നു... കിട്ടേണ്ടത് കിട്ടിയപ്പോൾ എല്ലാത്തിനും തൃപ്തി ആയി... ഇപ്പോൾ ഒരു സമാധാനം ഉണ്ട്......... "


അവസാനത്തെ ആളും വീട്ടിൽ നിന്നിറങ്ങിയതും ബെല്ല ഒരു ആശ്വാസത്തോടെ സോഫയിലേക്ക് ചാഞ്ഞു.... കുറച്ചു ദിവസം പുറത്തിറങ്ങാതെ പ്രാർത്ഥിച്ചു വീട്ടിനുള്ളിൽ തന്നെ ഇരിക്കണമെന്ന് കരുതി വിഷമിച്ചിരുന്നതാണ്... ആദി എല്ലാം പൊളിച്ചു കയ്യിൽ തന്നതിന്റെ സന്തോഷം ആയിരുന്നു അവളിൽ........


" അവന് വിശ്വാസം ഇല്ലാത്തത് നന്നായി.. ഇല്ലെങ്കിൽ ഞാൻ എന്ത് ചെയ്തേനെ......"

ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ച് പിറുപിറുത്തു കൊണ്ട് അവൾ തന്റെ അടുത്തിരിക്കുന്നവനെ നോക്കി... ഈ ലോകത്തെ അല്ലെന്ന പോൽ ചുറ്റിനുമുള്ളതൊന്നും അറിയാതെ തറയിലേക്ക് നോക്കിയിരിക്കുന്നവൻ... കരഞ്ഞു മുഖവും കണ്ണുമൊക്കെ ചുവപ്പിച്ചു വെച്ചിട്ടുണ്ട്... എങ്കിലും ചുണ്ടിൽ ചെറു ചിരിയുമുണ്ട്.....


"  നീയെന്താടാ ഇങ്ങനെ ഇരിക്കുന്നത്... എന്തിനാ കരയുന്നത്........ "

അവൾ പതിയെ അവന്റെ തോളിൽ തട്ടി... ഏതോ സ്വപ്നത്തിൽ നിന്നുണരുന്നത് പോലെ ചെറുതായി ഞെട്ടി കൊണ്ട് ആണ് അവൻ അവൾക്ക് നേരെ തിരിഞ്ഞത്............

" ഞാൻ കരഞ്ഞതൊന്നുമല്ല... സന്തോഷം വന്നപ്പോൾ കണ്ണ് നിറഞ്ഞതാണ്........ "

പതിയെ ഏങ്ങി കൊണ്ട് കണ്ണ് തുടച്ചു ഇരുന്നു പറയുന്നവനെ കാണെ ബെല്ലയ്ക്ക് പുറമെ റേച്ചലും റാഹേലും വരെ ചിരിച്ചു പോയി......


റേച്ചലിനു ഒരു നിമിഷം തന്റെ മകനെ കുറിച്ച് ഓർത്ത് അഭിമാനം തന്നെ ആണ് തോന്നിയത്.... ആരെയും സ്നേഹിക്കാതെ... ആരോടും ഒരു കരുണയും ദയയും ഇല്ലാതെ പെരുമാറികൊണ്ടിരുന്നവൻ ആണ്......
സ്വന്തം സത്വം പോലും തുറന്നു സമ്മതിക്കാൻ അവന് മടിയായിരുന്നു... ഒരുപാട് ഇൻസെക്യൂരിറ്റിസും ഈഗോയും കൈ മുതലായി കൊണ്ട് നടന്നിരുന്നവൻ... സ്വന്തം അച്ഛനെ പോലും ഈയൊരു ബന്ധത്തിന്റെ പേരിൽ പബ്ലിക് ആയി അപമാനിച്ചു സംസാരിച്ചിട്ടുള്ളവൻ ആണ്.......... But.......

ഇന്ന് എത്ര ധൈര്യത്തോടെ ആണ് അവൻ സംസാരിച്ചത്... എത്ര അഭിമാനത്തോടെ ആണ് അവന്റെ പ്രണയം പറഞ്ഞത്... ആദിയുടെ സ്വഭാവത്തിലെ വലിയൊരു മാറ്റം അവർ തിരിച്ചറിയുകയായിരുന്നു... അതിനെല്ലാം കാരണക്കാരൻ ആയവന്റെ നെറുകയിലൂടെ അവരുടെ വിരലുകൾ തഴുകി...........


" ഓഹ് ഹോ.... ആദി പറഞ്ഞതൊക്കെ ഇവിടെ കൊണ്ടിട്ടുണ്ടല്ലേ.... ഞാൻ അപ്പോഴേ പറഞ്ഞതല്ലേ നിന്നോട് എന്റെ ചേട്ടൻ സൂപ്പർ ആണെന്ന്....... "

തന്റെ നെഞ്ചിൽ വിരൽ കൊണ്ട് കുത്തി ഒരു ചിരിയോടെ പിരികം പൊക്കിയിരിക്കുന്നവളെ കാണെ അവന്റെ ചുണ്ടിലും ചെറു ചിരി വിടർന്നു.......

" എന്റെ അത്ര സൂപ്പർ ഒന്നുമല്ല..... "

ഒരു കുസൃതിയോടെ അവളോട് പറഞ്ഞു കൊണ്ട് തന്റെ കണ്ണുകൾ തുടച്ചു തിരിഞ്ഞതും..........

" Daaa....... "

ആദിയുടെ അലർച്ച അവിടെ മുഴങ്ങി കേട്ടിരുന്നു... എല്ലാവരും ഒരു ഞെട്ടലോടെ ആ ഭാഗത്തേക്ക്‌ തിരിഞ്ഞു നോക്കി... ദേഷ്യത്തോടെ കണ്ണ് കൂർപ്പിച്ചു മുഖവും ചുവപ്പിച്ചു നിൽക്കുന്നോരുത്തൻ........

ഇതിപ്പോൾ എന്താ കഥ... എന്ന ഭാവം ആയിരുന്നു എല്ലാവരിലും... പരസ്പരം ഒന്നും മനസിലാകാതെ അവർ ആദിയെ തന്നെ നോക്കി നിന്നു.........

റിലേറ്റീവ്സ് എല്ലാം പോയി കഴിഞ്ഞു ഗേറ്റ് ക്ലോസ് ചെയ്യുന്ന നേരം അവിടെ കെട്ടിയിരുന്ന റിബനും അഴിച്ചു മാറ്റി കളഞ്ഞിട്ടാണ് അവൻ തിരികെ കയറി വന്നത്.....


ഉള്ളിലേക്ക് കാലെടുത്തു വെച്ചതും കാണുന്ന കാഴ്ചയോ ബെല്ലയുടെ മുന്നിൽ ഇരുന്നു കണ്ണ് തുടയ്ക്കുന്നവനെ... കരഞ്ഞു ചുവന്നിരിക്കുന്ന അവന്റെ മുഖം കൂടി കണ്ടതോടെ സ്വാഭാവികം ആയിട്ടും എല്ലാവരെയും ഇറക്കി വിട്ടതിനു ഇരുന്നു മോങ്ങുന്നതാണെന്ന് ആദി തെറ്റിദ്ധരിച്ചു.......

അത്രയും ദ്രോഹിച്ചിട്ടും തന്റെ ഗ്രാൻഡ്പ മരിച്ചെന്നു കേട്ടപ്പോൾ തനിക്കുള്ള കണ്ണീർ കൂടി ചേർത്ത് ഇരുന്നു മോങ്ങിയവൻ ആണ്... ഇപ്പോഴുള്ള കണ്ണീർ കുടുംബക്കാരോടുള്ള സ്നേഹം ആണെന്നോ.. അല്ലെങ്കിൽ അവർ പറഞ്ഞതൊക്കെ ഇരുന്നു മോങ്ങുന്നതാണ് എന്നൊക്കെ അവൻ സ്വയം ചിന്തിച്ചു.............


" ഇവനെ ഇന്ന് ഞാൻ...... "

ചുറ്റിനും നോക്കിയെങ്കിലും തലയ്ക്കു വെച്ചു കൊടുക്കാൻ പറ്റിയ ഒന്നും തന്നെ ആദിയുടെ കയ്യിൽ കിട്ടിയില്ല.... ദേഷ്യത്തോടെ ആ ശ്രമം ഉപേക്ഷിച്ചു കൊണ്ട് അവൻ ലൂക്കയുടെ നേരെ പാഞ്ഞടുത്തു.......

" എന്തിനാടാ ഇരുന്നു മോങ്ങുന്നത്.. നിന്റെ അപ്പൂപ്പൻ ചത്തോ..... Huh....? "


" ഇല്ല...... "

ആദിയുടെ പെട്ടെന്നുള്ള ദേഷ്യവും അലറലും എന്തിനാണെന്ന് എന്നൊന്നും മനസിലായില്ല... എങ്കിലും തനിക്ക് നേരെ അലറുന്നവന്റെ ചോദ്യത്തിന് മുന്നിൽ അവൻ ഇല്ലെന്ന പോൽ തലയാട്ടി...........

" ചത്തത് എന്റെ അപ്പൂപ്പൻ അല്ലെ... എനിക്കില്ലാത്ത സങ്കടം ഒന്നും നിനക്കും വേണ്ട കേട്ടല്ലോ.... "

" ഹ്മ്മ്...... "

വീണ്ടും അതേ കണ്ണുരുട്ടൽ കണ്ടതും അവനൊരു പരിഭവത്തോടെ മൂളി..........


"വെറുതെ മോങ്ങാൻ നടക്കുകയാണ്.. ഇനി ആവശ്യമില്ലാതെ കരയുന്നത് കണ്ടാൽ നിന്റെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും... എന്റടുത്തു തർക്കിക്കാൻ നിനക്ക് കഴുത്തിനു ചുറ്റും നവാണല്ലോ... അവർ  നിന്നെ കുറ്റം പറഞ്ഞപ്പോൾ നിന്റെ നാവ് എവിടെ പോയിരുന്നെടാ...... നാണമില്ലാതെ ഇരുന്നു കരഞ്ഞേക്കുന്നു...ബാക്കിയുള്ളതിനെല്ലാം അവന് നൂറു നാവാണ്.. ആവശ്യമുള്ളതിന് വാ തുറന്നു മിണ്ടാൻ പറ്റില്ല.... ദേ.. ഒരു കാര്യം ഞാൻ പറഞ്ഞേക്കാം.. ഇനി ഇത്പോലെ ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് നീ മിണ്ടാതെ നിൽക്കുന്നതെങ്ങാനും ഞാൻ കണ്ടാൽ ആണ്... ആദ്യം നിനക്കിട്ടെ ഞാൻ തരൂ.. തലയടിച്ചു ഞാൻ പൊളിക്കും... അവന്റെയൊരു കരച്ചിൽ..... അറിയാൻ വയ്യാത്തോണ്ട് ചോദിക്കുവാണ്.... നിന്റെ കണ്ണിൽ വല്ല അണകെട്ടും പണിത് വെച്ചിട്ടുണ്ടോ.........."


" മ്മ്ച്ചും....... "


കരയാതിരിക്കാൻ എന്ന പോലെ ചുണ്ടുകൾ കടിച്ചു പിടിച്ചൊരു മറുപടി.... ആദിയെ തന്നെ നോക്കിയിരിക്കുന്നവനെ കാണെ ബെല്ലയും റേച്ചലും ചിരി കടിച്ചു പിടിച്ചു നിന്നു..........


ആദി അത്ര ദേഷ്യത്തിൽ നിൽക്കൊന്നൊരു സാഹചര്യം ആയിരുന്നിട്ട് കൂടി ലൂക്കിനെ അവൻ വഴക്ക് പറയുന്ന രീതി കാണെ അവർക്ക് ചിരിയാണ് വന്നത്.......

എത്ര പറഞ്ഞാലും നന്നാവാത്ത കുരുത്തം കെട്ട കുട്ടികളെ വഴക്ക് പറയുന്ന പഴയ തറവാടുകളിൽ ഒക്കെ കാണുന്ന കാരണവന്മാരെ പോലെയൊരു ഭാവം ആയിരുന്നു അവന്..... ലൂക്കയാകട്ടെ  വഴക്ക് കേട്ട് കണ്ണും നിറച്ചു  നിൽക്കുന്ന കുട്ടികളെ പോലെയും..........

തനിക്ക് മുന്നിൽ കണ്ണ് വിടർത്തി അബദ്ധത്തിൽ പോലും ഇനി കരയില്ലെന്ന പോലെ ചുണ്ടും കടിച്ചു പിടിച്ചു ഇരിക്കുന്നവനെ കാണെ ആദിയുടെ ചുണ്ടിലും ചെറു ചിരി വിടർന്നു... എങ്കിലും അവൻ അതിനെ സമർത്ഥമായി മറച്ചു പിടിച്ചു.........


"കരച്ചിൽ കണ്ടാൽ അങ്ങനെ തോന്നൂ.... ഇനി കരയാതിരുന്നാൽ നിനക്ക് കൊള്ളാം... ഈ കോലത്തിൽ ഇന്നെന്റെ മുന്നിൽ കണ്ട് പോകരുത് നിന്നെ........ "

അവനെ നോക്കി ഒന്ന് കണ്ണുരുട്ടി പറഞ്ഞു കൊണ്ട് അവൻ സ്റ്റെപ്പുകൾ കയറി റൂമിലേക്ക് പോയി.... അതോടെ ലൂക്കിന്റെ മുഖം പരിഭവത്താൽ വീർത്തു.... വഴക്ക് പറഞ്ഞതൊക്കെ ഓക്കേ ആണ്... But..ആദി ലാസ്റ്റ് പറഞ്ഞ ഡയലോഗ് മാത്രം അവന് ഇഷ്ടം ആയില്ല..............

" അവന്റെ ഫാമിലി ആയത് കൊണ്ടല്ലേ ഞാൻ മിണ്ടാതിരുന്നത്... ഇല്ലെങ്കിൽ നല്ലത് പറഞ്ഞേനെ... സ്വന്തം കുടുംബക്കാർ കൊള്ളില്ലാത്തതിന് എന്റെ നെഞ്ചത്തേക്ക് കയറിയാൽ മതി..... "


ആദി പോയ വഴിയേ നോക്കി പിറുപിറുത്തു കൊണ്ടവൻ ചുണ്ട് കോട്ടി.... അവന്റെ കണ്ണുകൾ ഹാളിൽ വെച്ചിരുന്ന ഫർണാണ്ടോയുടെ വലിയ ഫോട്ടോയിലേക്ക് നീണ്ടു...... അതിൽ തന്നെ നോക്കിയിരിക്കെ അവന്റെ മുഖത്ത് പരിഭവം നിറഞ്ഞിരുന്നു...........

" എന്റെ കാർന്നോരെ... നിങ്ങളു തട്ടി പോയിട്ടും എനിക്ക് സ്വസ്ഥത തരത്തില്ല അല്ലെ....... "

ആ ഫോട്ടോയിലേക്ക് നോക്കി ഇഷ്ടക്കേടോടെ അവൻ നെറ്റി ചുളിച്ചു.... റേചലിന്റെ ശബ്ദം ആണ് അവനെ അതിൽ നിന്നും കണ്ണുകൾ മാറ്റാനായി പ്രേരിപ്പിച്ചത്.......


" അവൻ പറഞ്ഞതൊന്നും കാര്യം ആക്കണ്ട... നീ കരഞ്ഞതിന്റെ വിഷമം ആണ് അവന്....... "


റേച്ചൽ  അവന്റെ കവിളിൽ മെല്ലെയൊന്ന് തട്ടി... അവനിലും ചെറു ചിരി വിടർന്നിരുന്നു.........


" എനിക്ക് വിഷമം ഒന്നുമില്ല... അത് ഞാൻ സംസാരിച്ചു ഡീൽ ചെയ്തോളാം.... അമ്മാ... എനിക്കൊന്ന് പുറത്തു പോകണമായിരുന്നു.... തോമാച്ചന്റെ കഫെയിൽ... അഭിയുണ്ട് അവിടെ... എന്നെ കാണണമെന്ന് പറഞ്ഞിരുന്നു......"


അവനൊരു വിഷമ ഭാവത്തോടെ റേചലിനെ നോക്കി... ആദി പ്രാർത്ഥനകളും ചടങ്ങുകളും ഒന്നുമില്ലെന്ന് പറഞ്ഞെങ്കിലും താൻ പുറത്ത് പോകുന്നതിനു റേച്ചലിനു എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന് അവന് അറിയണമായിരുന്നു.......


"അതിന് നീയെന്തിനാ പെർമിഷൻ ചോദിക്കുന്നത്... ഞാൻ കിരണിനോട് പറയാം...പോയി കൂട്ടുകാരനെ കണ്ടിട്ട് വാ........."


അവരൊരു ചിരിയോടെ അവന്റെ കവിളിൽ തട്ടി.....

" ഇസാ... നീ കഫെയിൽ പോകുവാണോ... ഞാനും വരുന്നുണ്ട്... നമുക്ക് ഒരുമിച്ചു പോയി വരാം... എനിക്ക് തോമസിനെ ഒന്നു കാണണം.. കുറച്ചായി വിചാരിക്കുന്നു......... "


" ഹ്മ്മ്മ്മ്മ് .....? "


അവരുടെ സംസാരത്തിനു ഇടയിലേക്ക് കയറി വന്നതാണ് റാഹേൽ.... അവളുടെ ആവശ്യം കേട്ടതും റേച്ചൽ ഒരു അമ്പരപ്പോടെ തന്റെ അനിയത്തിയെ ഒന്നു നോക്കി..... അത്ര നല്ലതല്ലാത്തൊരു പുഞ്ചിരി അവരിൽ തെളിഞ്ഞു നിന്നിരുന്നു.........


" വെറുതെ ചുമ്മാ ഒന്ന് കാണാൻ ആണ് ചേച്ചീ..... "

അതിന്റെ അർത്ഥം മനസിലായെന്നോണം റാഹേൽ അവരെ പറഞ്ഞു വിലക്കി കൊണ്ടിരുന്നെങ്കിലും റേച്ചൽ  അതൊന്നും കേട്ടിരുന്നില്ല.... തന്റെ ചിരിക്കൊരു കുറവ് വരുത്തിയതുമില്ല.........


" ഹ്മ്മ്... ഹ്മ്മ്.... നടക്കട്ടെ....... "

" ചേച്ചീ.... "


റാഹേലിന്റെ ശാസനയോടെ ഉള്ള നോട്ടവും അവർ മൈൻഡ് ചെയ്തില്ല....ഒരു പ്രത്യേക ഭാവത്തിൽ തലയാട്ടി കൊണ്ട് അവർ ലൂക്കിന് അടുത്തേക്ക് നീങ്ങി നിന്നു..........


അടുത്ത് നിന്നാൽ ചിലപ്പോൾ നല്ലത് തന്ന് കളയും.. റാഹേൽ ആണ് ആള്... ഒരു കുട്ടിയുണ്ടായി എന്നല്ലാതെ... സ്വഭാവത്തിൽ വലിയ മാറ്റമോ.. പ്രായത്തിനനുസരിച്ചുള്ള പക്വതയൊ വന്നിട്ടില്ല......

വെറുതെ എന്തിനാണ് മരുമകന്റെ മുന്നിൽ സ്വന്തം വില കളയുന്നത്........

കാര്യങ്ങൾ എല്ലാം തന്നെ അറിയാവുന്നത് കൊണ്ട് ലൂക്കിലും ചെറു ചിരി വന്നിരുന്നു... ബെല്ല മാത്രം ഒന്നും മനസിലാകാതെ അവരെ നോക്കി നിന്നു......


റെച്ചൽ ചിരിയിലൂടെ അർത്ഥം വെച്ചതെന്തെന്ന് അവൾക്ക് അറിയില്ല... റാഹേലും തോമസും തമ്മിൽ ഉണ്ടായിരുന്ന ബന്ധവും അവൾക്കറിയില്ല... തമ്മിലുള്ള സംസാരത്തിൽ നിന്ന് മനസിലായത് ഒന്ന് മാത്രം ആണ്........


ഇസയും തന്റെ മമ്മിയും കൂടെ പുറത്തു പോകുന്നു.....

" ഞാനും വരുന്നുണ്ട് നിങ്ങളുടെ കൂടെ..... "

അവൾ ഒരു ആവേശത്തോടെ റാഹേലിന്റെ കയ്യിൽ തൂങ്ങി... എന്നാൽ കണ്ണ് കൂർപ്പിച്ചൊരു നോട്ടം ആയിരുന്നു തിരികെ കിട്ടിയ മറുപടി......


" മര്യാദക്ക് പോയിരുന്നു പ്രാർത്ഥിക്കെടീ..... "

പിന്നാലെ വലിയൊരു അലർച്ചയും... അതോടെ ബെല്ലയുടെ ആവേശം കേട്ടടങ്ങി... അവളുടെ മുഖം വീർത്തു........

" ആദി പറഞ്ഞല്ലോ... ഇവിടെ പ്രാർത്ഥന ഒന്നുമില്ലെന്ന്... പിന്നെ ഞാൻ മാത്രം എന്തിനാ.. എന്നെ കൊണ്ടെങ്ങും വയ്യ......... "


അവളൊരു ഇഷ്ടക്കേടെടോ അവരെ നോക്കി പിറുപിറുത്തു.........

" അവൻ അങ്ങനെ പലതും പറയും.... അത് കേട്ട് നീ തുള്ളേണ്ട... മര്യാദക്ക് പോയിരുന്നു പ്രാർത്ഥിച്ചോ... ഇല്ലെങ്കിൽ പറഞ്ഞോ... എന്റെ കൂടെ വീട്ടിലേക്ക് പോരെ.. എന്നിട്ട് നാളെ മുതൽ ക്ലാസ്സിൽ പൊയ്ക്കോളണം........ "


" ഓഹ്ഹ്.... നാശം പിടിക്കാൻ ആയിട്ട്... ഞാൻ പ്രാർത്ഥിച്ചോളാം......... "


ക്ലാസ്സിൽ പോകുന്നതിനെ പറ്റി ചിന്തിക്കാൻ പോലും കഴിയില്ല... ഫർണാണ്ടോ മരിച്ചത് കൊണ്ട് ബെല്ലയ്ക്ക് കിട്ടിയിരിക്കുന്ന ഏക പ്രയോജനം ഏഴു ദിവസത്തെ ലീവ് ആണ്.... അത് തകർക്കാൻ അവൾ ആരെ കൊണ്ടും സമ്മതിക്കില്ല.... അതിന് വേണ്ടി പ്രെയർ റൂമിൽ തന്നെ ഇരിക്കേണ്ടി വന്നാൽ അതും ചെയ്യും......

റാഹേലിനെ നോക്കി ഒരു ഇഷ്ടക്കേടോടെ ചുണ്ട് കോട്ടി കൊണ്ടവൾ ചവിട്ടി തുള്ളി പ്രെയർ റൂമിലേക്ക് നടന്നു..........


" എന്റെ മാതാവേ... ഇങ്ങനെ പഠിക്കാൻ മടിയുള്ളൊരു പെണ്ണ്... ഇവളെങ്ങനെ മെഡിസിൻ കംപ്ലീറ്റ് ചെയ്യുമെന്നാണ് ചേച്ചി പറയുന്നത്......... "


ബെല്ല പോയ വഴിയേ നോക്കി താടയ്ക്ക് കൈ കൊടുത്തു നിൽക്കുകയായിരുന്നു റാഹേൽ... പിന്നെ എന്തോ ഓർത്തെന്ന പോൽ അവളുടെ പിന്നാലെ ഓടി........


" എടീ... അവിടെ നിൽക്ക് അഹങ്കാരി... നിനക്ക് ഞാൻ വെച്ചിട്ടുണ്ട്........ "


" ഒന്ന് പോ മമ്മീ...... "


അതിന് ബെല്ലയുടെ ഉച്ചത്തിലുള്ള മറുപടിയും വെളിയിലേക്ക് കേട്ടിരുന്നു..... റേച്ചലും ലൂക്കയും പരസ്പരം ഒന്ന് നോക്കി..........


അമ്മയും മകളും തമ്മിലുള്ള ലോക മഹായുദ്ധം പൊട്ടി പുറപ്പെട്ട് കഴിഞ്ഞിരിക്കുന്നു.... ഇനി കുറച്ചു നേരത്തേക്ക് അവിടെ എന്തൊക്കെ നടക്കുമെന്ന് രണ്ട് പേർക്കും നന്നായി അറിയാം......


അതിൽ പങ്കെടുക്കാനോ... കാണാനോ... അഭിപ്രായം പറയാനോ തല്ക്കാലം താല്പര്യം ഇല്ലാത്തത് കൊണ്ട് മാത്രം രണ്ട് പേരും അവരുടെ റൂമികളിലേക്ക് വലിഞ്ഞു..........

.........................................................................................


" ഒന്ന് വേഗം വരുന്നുണ്ടോ നീ... ഞാൻ എത്ര നേരമായി ഇവിടെ wyt ചെയ്യുന്നു.... ഒരു ക്യാബ് വിളിച്ചിരുന്നെങ്കിൽ ഞാൻ ഇപ്പോൾ വീട്ടിൽ എത്തിയേനെ.... ഹാ...5 മിനിറ്റ്.. അത്രേയുള്ളൂ... ഇത് തന്നെ നീ പറയാൻ തുടങ്ങിയിട്ട് എത്ര നേരമായി... ഒന്ന് വേഗം വാ... ഇല്ലെങ്കിൽ പറഞ്ഞോ ഞാൻ എങ്ങനെ എങ്കിലും പൊയ്ക്കോളാം........ "


.............


" ഹ്മ്മ്... വാ.... ഇല്ലെങ്കിൽ പിന്നെ നീ എന്നോട് മിണ്ടണ്ട പോ........ "

ഫോണിന്റെ മറു തലയ്ക്കൽ ഉള്ളവനോട് പരിഭവത്തോടെ പറഞ്ഞു കൊണ്ടവൾ call കട്ട്‌ ചെയ്തു... തിരികെ ബാഗിലെക്ക് ഫോൺ വെക്കും നേരം അവളുടെ കണ്ണുകൾ തനിക്ക് അടുത്ത് നിർത്തിയിട്ടിരിക്കുന്ന തന്റെ സ്കൂട്ടിയിലേക്ക് നീണ്ടു...........

അതോടെ പരിഭവത്തിൽ ആയിരുന്നവളുടെ മുഖം ഒന്ന് കൂടെ വീർത്തു... അവളുടെ ഉണ്ട കണ്ണുകൾ കൂർത്തു.............

" നീ ഒറ്റൊരാൾ കാരണം ആണ് ഞാൻ ഇവിടെ പോസ്റ്റ്‌ ആവേണ്ടി വന്നത്... നിന്നോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുള്ളതാണ് പിങ്കീ... എന്നെ ഇങ്ങനെ വഴിയിൽ ഇടരുതെന്നു... എത്ര പറഞ്ഞാലും കേൾക്കില്ലല്ലേ....... "

ഒരു കൂട്ടുകാരിയോടെന്ന പോൽ പരിഭവത്തോടെ അതിനോട് ചോദിക്കുന്നതിനൊപ്പം ചെവിയിൽ നുള്ളുന്നത് പോലെ അതിന്റെ സൈഡ് മിററിൽ ഒന്ന് പിടിക്കാനും അവൾ മറന്നില്ല.........

" ഇനിയും നീയെന്നെ വഴിയിലിട്ടാൽ നോക്കിക്കോ.. നിന്നെ ഞാൻ ആക്രിക്ക് കൊടുക്കും... എന്നിട്ട് ആ ക്യാഷ് കൊണ്ട് ഞാൻ വേറെ വണ്ടി വാങ്ങും... എന്നിട്ട് നിന്റെ മുന്നിൽ കൂടി അങ്ങോട്ടുമിങ്ങോട്ടും റൈഡ് പോകും.. നോക്കിക്കോ....... "


കൈ ചൂണ്ടി ഭീഷനിയോടെ പറയുമ്പോൾ എല്ലാവരെയും വിരട്ടാൻ നേരം കണ്ണുരുട്ടുന്നത് പോലെ രണ്ട് കണ്ണും കൂർപ്പിച്ചിരുന്നു അവൾ..... തന്റെ മുന്നിൽ നിൽക്കുന്നത് ഒരു മനുഷ്യ ജീവി ആണെന്നത് പോലെ തന്നെ ആയിരുന്നു അവളുടെ പെരുമാറ്റം.......


ഒട്ടൊരു നേരം അങ്ങനെ കണ്ണുമുരുട്ടി നിന്നതും ചെറു ചിരിയോടെ അതിനെയൊന്ന് തലോടി കൊണ്ട് മിററിൽ തന്നെ തന്റെ ചുണ്ടുകൾ ചേർത്തു.........

" സങ്കടം കൊണ്ട് പറഞ്ഞു പോയതാ പെണ്ണെ.. ഇപ്പോൾ തന്നെ കണ്ടില്ലേ.. നീ പണി മുടക്കിയത് കാരണം ഞാൻ എത്ര ബുദ്ധിമുട്ടിയെന്ന്... വീട്ടിൽ ചെല്ലുമ്പോൾ ആ തള്ള എന്നെ കൊല്ലും...ഒന്ന് കൊണ്ട് വിടാൻ പറഞ്ഞിട്ട്.. ഇപ്പോൾ വരാമെന്ന് പറഞ്ഞവനെയും കണ്ടില്ല....... "

അതിൽ തന്നെ തല ചേർത്ത് വെച്ച് കൊണ്ടവൾ പരിഭവത്തോടെ പിറുപിറുത്തു...........


ഫർണാണ്ടോയുടെ funeral ceremony കഴിഞ്ഞു വില്യം മാൻഷനിൽ നിന്ന് വീട്ടിലേക്ക് പോകാനായി ഇറങ്ങിയതാണ് Angel..... വഴിയിൽ വെച്ച് സ്കൂട്ടി പണി മുടക്കി... എത്ര നോക്കിയിട്ടും ശരിയാവുന്നുണ്ടായില്ല...... ഇടയ്ക്കിടെ ഉള്ളതാണ് ഇങ്ങനൊരോ പണികൾ... എങ്കിലും അവൾ അതിനെ ഉപേക്ഷിച്ചിട്ടില്ല.........

വില്യം കമ്പനിയിൽ ജോലിക്ക് കയറിയ സമയം ഫസ്റ്റ് സാലറിയോടൊപ്പം ഒരു  മാസം തനിക്കൊപ്പം പിടിച്ചു നിന്നതിന്റെ സമ്മാനമായി ...ആദി അവൾക്ക് ഗിഫ്റ്റ് കൊടുത്തതാണ് പിങ്ക് നിറത്തിലുള്ള ആ സ്കൂട്ടി.....


തന്റെ ലൈഫിൽ ആദ്യമായി കിട്ടുന്ന ഗിഫ്റ്റ് ആയത് കൊണ്ടാകാം.. അവൾക്ക് ആ വണ്ടിയോട് വല്ലാത്തൊരു അറ്റാച്ച്മെന്റ്റ് ആണ്... പിങ്ക് നിറം ആയത് കൊണ്ട് തന്നെ പിങ്കി എന്ന് പേരുമിട്ടു.........


എന്തൊക്കെ അഴിച്ചു പണികൾ വന്നിട്ടും അതിനെ വിൽക്കാനോ പകരം മാറ്റി വാങ്ങാനോ അവൾ തയ്യാറായിട്ടില്ല.. ആദി പിന്നെയും അവൾക്ക് ഒരുപാട് ഗിഫ്റ്റുകൾ കൊടുത്തിട്ടുണ്ടെങ്കിലും അതൊന്നും പിങ്കിയുടെ അത്രയും അവൾക്ക് പ്രിയപ്പെട്ടതുമായിട്ടില്ല.......


തന്റെ ഏറ്റവും അടുത്തൊരു ഫ്രണ്ട് എന്ന പോലെയാണ് അവൾ അതിനെ ട്രീറ്റ് ചെയ്യുന്നത്.... അതിനോട് സംസാരിക്കും.. വിഷമങ്ങൾ പറയും.. സന്തോഷങ്ങൾ പങ്ക് വെയ്ക്കും.. വഴക്ക് പറയും... ദേഷ്യപ്പെടും...ചുരുക്കി പറഞ്ഞാൽ കമ്പനിയിൽ നിന്നിറങ്ങിയാൽ വീടെത്തുന്നത് വരെ Angel ന്റെ അന്നത്തെ ദിവസത്തെ വിശേഷങ്ങൾ കേൾക്കേണ്ട ചുമതല പോലും പിങ്കിയുടേതാണ്.............


ഇപ്പോൾ പോലും വഴിയിൽ കിടക്കേണ്ടി വന്നതിന്റെ പരിഭവം മുഴുവൻ പിങ്കിയോടാണ് അവൾ പറയുന്നത്... പറയാനുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞാൽ വിഷമത്തോടെ ഇരിക്കുന്ന പിങ്കിയെ സമാധാനിപ്പിക്കുന്നതും അവൾ തന്നെ...............

സ്കൂട്ടിയുടെ പുറത്തേക്ക് തല ചായ്ച്ചു കിടന്നു സ്വയം സംസാരിക്കുന്നവളെ ദൂരെ നിന്ന് തന്നെ കാണെ ക്രിസ്റ്റിയുടെ ചുണ്ടിലും ചെറു ചിരി വിടർന്നിരുന്നു......

അവളുടെ ഇങ്ങനുള്ള ചെറു വട്ടുകളൊക്കെ അവന് നേരത്തെ തന്നെ അറിയാവുന്നതുമാണ്.... അവൾക്കരികിലേക്കായി  തന്റെ കാർ കൊണ്ട് നിർത്തി കൊണ്ടവൻ ഗ്ലാസ്‌ ഡോർ താഴ്ത്തി... തന്നെ കണ്ട നേരം തന്നെ ഉണ്ടക്കണ്ണ്  ബോൾ പോലെ ഒന്ന് കൂടെ ഉരുട്ടി പിടിക്കുന്നവളെയും അവൻ കണ്ടറിഞ്ഞിരുന്നു............

" സോറി.., മാഡം.. കുറച്ചു ലേറ്റ് ആയി പോയി... ആ കണ്ണുരുട്ടൽ നിർത്തി വെച്ചിട്ട് ഒന്ന് വന്നു വണ്ടിയിൽ കയറാമോ....... "


അവൾക്കിരിക്കേണ്ട ഭാഗത്തെ ഡോർ അവൻ ഓപ്പൺ ചെയ്തു കൊടുത്തിരുന്നു... കണ്ണും ചുരുക്കി ചിരിയോടെ ഇരിക്കുന്നവനെ കാണെ അവളൊന്നു ചുണ്ട് കോട്ടി കൊണ്ട് മുഖം വെട്ടിച്ചു... പിന്നെ സ്കൂട്ടിയിൽ വെച്ചിരുന്ന തന്റെ ബാഗും ഹെൽമെറ്റും എടുത്ത് കൊണ്ട് വന്നു കാറിൽ കയറി.......

" എത്ര നേരായി ക്രിസ്റ്റി... Wyt ചെയ്തു നിന്ന് കാൽ ഒടിഞ്ഞു........ "

കയ്യിലിരുന്ന ബാഗും ഹെൽമെറ്റുമൊക്കെ പിൻ സീറ്റിലേക്ക് ഇട്ടു കൊണ്ടാണ്.. വീണ്ടും കണ്ണുരുട്ടലോടെയുള്ള ചോദ്യം....... അവനൊരു ദയനീയ ഭാവത്തോടെ അവളെ നോക്കി........

"രാവിലെ എന്റെ ബൈക്കും എടുത്തോണ്ട് അഗസ്റ്റി എങ്ങോട്ടോ പോയെന്നെ... പള്ളിയിൽ നിന്നിറങ്ങിയപ്പോഴാ നീ വിളിച്ചത്... അവിടെ കുറച്ചു പണിയുണ്ടായിരുന്നു... പിന്നെ വീട്ടിൽ പോയി വേഗം കാറും എടുത്തോണ്ട് വന്നു... അതാണ്‌ സമയം പോയത് സോറി..........."

തീർത്തും ദയനീയ സ്വരത്തോടെ പറയുന്നവനെ കണ്ടതും അവളിൽ ചെറു ചിരി വിടർന്നു... പറയുന്നത് സത്യം ആണെന്ന് തോന്നിപ്പിക്കുന്നത് പോലെ തന്നെ ആണ് കോലവും.... ഒരു ദിവസത്തെ അലച്ചിൽ മുഴുവനും മുഖത്ത് കാണുന്നുണ്ട്.....


" നമുക്ക് പോകാം...... "


അവളൊരു ചിരിയോടെ അവനെ നോക്കി... ആ ചിരി കണ്ട നേരമാണ്.. അവനിലും ആശ്വാസം തോന്നിയത്... പിണങ്ങി കഴിഞ്ഞാൽ പിന്നെ ചെവിക്ക് സ്വസ്ഥത തരില്ലാത്ത സാധനം ആണ് അടുത്തിരിക്കുന്നത്.. വീടെത്തുന്നത് വരെ പരാതി കേൾക്കേണ്ടി വരുമെന്നാണ് കരുതിയതും..... ഇനി എന്തായാലും ആ പേടി വേണ്ടല്ലോ..........


" അല്ല..., അപ്പോൾ പിങ്കിയെ എന്ത് ചെയ്യും.... "


കാർ സ്റ്റാർട്ട്‌ ചെയ്യുന്നതിന് മുന്നേ അവനൊരു സംശയത്തോടെ വെളിയിലേക്ക് നോക്കി......

" അതൊക്കെ ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്... അവളെ അവർ വന്നു കൊണ്ട് പൊയ്ക്കോളും... നീ വണ്ടിയെടുത്തെ... ഇനിയും താമസിച്ചാൽ അമ്മച്ചി എന്നെ കൊല്ലും........ "

അവളൊരു ടെൻഷനോടെ വാച്ചിൽ സമയം നോക്കി.... അവളുടെ മുഖത്ത് ചെറിയൊരു പേടിയും നിഴലിച്ചിരുന്നു........ ക്രിസ്റ്റി ഒരു നിമിഷം അവളെ നോക്കി ഇരുന്നു.........


പിന്നെ കാർ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടെടുത്തു......


" ക്രിസ്റ്റി... കുറച്ചു വേഗത്തിൽ പൊയ്ക്കോട്ടോ.... "

ഡ്രൈവ് ചെയ്തു തുടങ്ങുന്ന നേരം തന്നെ തന്നോട് വാച്ചിൽ നോക്കി ദൃതി പിടിക്കുന്നവളെ കാണെ അവനൊരു നിശ്വാസത്തോടെ തല കുടഞ്ഞു.......


അവളുടെ ഈ പേടിയും വെപ്രാളവും എന്ത് കൊണ്ടാണെന്നു അവന് നല്ലത് പോലെ അറിയാം....
Angel ന്റെ അച്ഛൻ ഒരു സ്കൂൾ മാഷ് ആയിരുന്നു... അവളുടെ അമ്മ ചെറുപ്പത്തിൽ തന്നെ മരിച്ചു പോയത് കൊണ്ട് അയാൾ രണ്ടാമത് വിവാഹം കഴിച്ചു... അതിലൊരു സിസ്റ്ററും ബ്രദറും ആൾക്കുണ്ട്.......


സാധാരണ എല്ലാ വീട്ടിലും ഉള്ളത് പോലെ രണ്ടാനമ്മ പോര് ഇവിടെയും ഉണ്ട്... But.. കുറച്ചു കടുപ്പത്തിൽ ആണെന്ന് മാത്രം... രണ്ടാനമ്മയുടെ അതിയായ സ്നേഹ പ്രകടനം കൊണ്ട് സ്വന്തം അച്ഛൻ പോലും മകളെ സ്നേഹിക്കാറില്ല... സ്വന്തം വീട്ടിൽ ഒരു അപരിചിതയെ പോലെ കഴിയേണ്ട ഗതികേട് ആണ് അവൾക്ക്.......

Angel ജോലിക്ക് പോകുന്നതും ക്യാഷ് സമ്പാദിക്കുന്നതുമൊന്നും അവർക്ക് ഇഷ്ടമില്ല.. ആദ്യമൊക്കെ എല്ലാം ക്ഷമിക്കുമായിരുന്നെങ്കിലും കുറച്ചൊക്കെ ധൈര്യം വന്നതോടെ അവളും പ്രതികരിച്ചു തുടങ്ങി... സ്വന്തം കാലിൽ നിൽക്കണമെന്ന തോന്നൽ ഉള്ളിൽ ഉള്ളത് കൊണ്ടാവണം...... അവരെ എതിർത്തു അവൾ ജോലിക്ക് പോയി തുടങ്ങിയത്.......


അതിലും നല്ലൊരു പങ്ക് അവർ വാങ്ങിച്ചെടുക്കുമെന്ന് മാത്രം... അച്ഛന്റെ പേരിൽ ക്യാഷ് ചോദിക്കുമ്പോൾ കൊടുക്കാതിരിക്കാൻ അവൾക്കും ആവില്ല... അച്ഛന് വേണ്ടെങ്കിലും മകൾക്ക് അച്ഛനെ സ്നേഹിക്കാതിരിക്കാൻ ആവില്ലല്ലോ.........

Angel ന്റെ ഈ പ്രശ്നങ്ങൾ എല്ലാം ഒരുവിധം ആദിക്കും അറിയാം... അത് കൊണ്ട് തന്നെ ആണ് അവൻ സാലറിക്ക് പുറമെ.. ഡ്രസ്സ്‌.., ഓർണമെൻറ്സ്.., ബാഗ്.., ചെരുപ്പ്... അങ്ങനെയുള്ള ലേഡീസ് ഐറ്റംസ് ഒക്കെ അവൾക്ക് ഗിഫ്റ്റ് കൊടുക്കുന്നത്..... അവൾ ഉപയോഗിക്കുന്നതിൽ കൂടുതലും അവൻ കൊടുത്തതുമാണ്.............

ഇതെല്ലാം angel തന്നെ പറഞ്ഞു കൊടുത്ത അറിവുകൾ ആണ് ക്രിസ്റ്റിക്ക്....തമ്മിൽ ഫ്രണ്ട്സ് ആയതിൽ പിന്നെ അവൾ എല്ലാ കാര്യങ്ങളും അവനോട് ഷെയർ ചെയ്യാറുണ്ട്..... ഇപ്പോൾ കിട്ടുന്ന സമ്പാദ്യമെല്ലാം കൂട്ടി വെച്ച് ഒറ്റക്കൊരു വീട് വാങ്ങി സമാധാനത്തോടെ ഒരു ദിവസം എങ്കിലും കിടന്നുറങ്ങണം... അതാണ്‌ ആളുടെ ഏറ്റവും വലിയ ആഗ്രഹവും.......


ഡ്രൈവ് ചെയ്യുന്നതിനിടെ.....തനിക്ക് അരികിൽ ഇരിക്കുന്നവളെ അവനൊന്നു നോക്കി... ഇടയ്ക്കിടെ വാച്ചിൽ നോക്കി ടെൻഷനോടെ ഇരിക്കുകയാണ്... ടെൻഷൻ കൂടി... കൂടി... കാൽ രണ്ടും സീറ്റിൽ കയറ്റി ചമ്രം പടിഞ്ഞു ഇരിക്കുന്നത് വരെയെത്തി......

.

ആ ഇരുപ്പ് കണ്ടതും ഒരേ സമയം ചിരിയും സഹതാപവും വന്നു പോയിരുന്നു അവന്........

" MD മരിച്ചിട്ട് എങ്ങനെ... നിങ്ങൾക്ക് ലീവ് അല്ലെ.... നമുക്ക് നാളെ ഒന്ന് കറങ്ങാൻ പോയാലോ...... "

ടെൻഷൻ അടിച്ചിരിക്കുന്നവളുടെ മൈൻഡ് മാറ്റാനെന്ന പോലെ അവനൊന്നു ചിരിയോടെ അവളെ നോക്കി... ഒന്നുകിൽ നല്ല ചീത്ത തിരിച്ചു കിട്ടും... ഇല്ലെങ്കിൽ നാളെ ഔട്ടിങ് ഓക്കേ ആകും.... എങ്ങാനും ബിരിയാണി കിട്ടിയാലോ..........

ബിരിയാണി കിട്ടാൻ തന്നെ ആയിരുന്നു അവൻ പ്രാർത്ഥിച്ചതും... എന്നാൽ തിരികെ കിട്ടിയ കണ്ണുരുട്ടലിൽ നിന്ന് ആ മോഹം നടക്കില്ലെന്ന കാര്യം അവന് വ്യക്തമായി................

" ആർക്കു ലീവ്...? ഞങ്ങൾക്ക് ലീവ് ഒന്നുമില്ല... ലീവ് ക്യാൻസൽ ചെയ്തു എല്ലാവർക്കും മെയിൽ അയക്കാൻ പറഞ്ഞു Sir ഇപ്പോൾ മെസ്സേജ് അയച്ചതേയുള്ളു........... "


" പരട്ട തെണ്ടി......കൂട്ടുകാരന്റെ കാമുകൻ ആയിപോയി... ഇല്ലെങ്കിൽ പന്നിയെ ഞാൻ കൊന്നേനെ............ "

Angel ഒരു നെടുവീർപ്പോടെ സീറ്റിലേക്ക് ചായുന്നത് കണ്ടതും അവൻ ആദിയെ നല്ലോണം ഒന്ന് മനസിൽ സ്മരിച്ചു പോയി..........

ആഗ്രഹിച്ചു മോഹിച്ചിരുന്നൊരു ഔട്ടിങ് അല്ലെ കുളമാക്കി കളഞ്ഞത്...... പിന്നെ എങ്ങനെ ദേഷ്യം വരാതിരിക്കും... അതും ആദിയെന്ന പേര് കേൾക്കുമ്പോഴേ ചൊറിച്ചിൽ വരുന്ന ക്രിസ്റ്റിക്ക്........

." നിങ്ങൾക്ക് ലീവ് ഉണ്ടോ......? "

Angel ന്റെ സംശയം നിറഞ്ഞ ചോദ്യം കെട്ടതും അവൻ ആദിയെ പ്രാകുന്നത് നിർത്തി അവൾക്ക് നേരെ തിരിഞ്ഞു.............

" ഓഹ്... രണ്ട് ദിവസം ലീവ് ഉണ്ട്... ഫിലിപ് sir ന്റെ മെയിൽ വന്നിരുന്നു......... "

വലിയ താല്പര്യം ഇല്ലാതെ തന്നെ മറുപടി കൊടുത്തു കൊണ്ട് അവൻ ഡ്രൈവിങ്ങിൽ തന്നെ ശ്രദ്ധ തിരിച്ചു.........

" ശ്യോ... അവിടെ ലീവ് ഉണ്ട്... പിന്നെ എന്നാ ഇവിടെ ലീവ് ഇല്ലാത്തത്.....? കഷ്ടം ആയിപോയി...... "


Angel ന്റെ പരിഭവം പറച്ചിലൊക്കെ കേട്ടെങ്കിലും അവൻ കാര്യമായി മറുപടി ഒന്നും കൊടുത്തില്ല... കൊടുക്കാൻ ഇഷ്ടമില്ല... വല്ലതും പറഞ്ഞാൽ കൂടി പോകും... സ്വന്തം കൂട്ടുകാരന്റെ ജീവിതം അല്ലെ... വെറുതെ എന്തിനാ തന്റെ പ്രാക്ക് കൊണ്ട് ഇല്ലാതാവുന്നത്..........

പരിഭവം കൊണ്ട് കുത്തി വീർത്ത മുഖവുമായി അവൻ ഡ്രൈവ് ചെയ്തു കൊണ്ടിരുന്നു... അവൻ ഒന്നും തന്നെ മിണ്ടുന്നില്ലെന്ന് കണ്ടതും അവളും കൂടുതൽ ഒന്നും സംസാരിച്ചില്ല... സീറ്റിലേക്ക് അൽപ്പം ചാരി പുറത്തേക്ക് തന്നെ നോക്കിയിരുന്നു.........

" ക്രിസ്റ്റി....... "

കുറച്ചധികം സമയം കഴിഞ്ഞു പോയിട്ടുണ്ടാകും.. Angel ന്റെ ശബ്ദം കേട്ടതും അവൻ തല ചെരിച്ചൊന്നു നോക്കി............

" എന്താ..... "


തന്നെ നോക്കിയിരിക്കുന്നവൾക്ക് നേരെ ഒരു സംശയതൊക്കെ അവൻ പിരികമുയർത്തി.......

" നീ കഴിഞ്ഞ ദിവസം പറഞ്ഞില്ലേ... മറ്റേ പെൻഡ്രൈവ് കാണാതെ പോയ കാര്യം... അത് കിട്ടിയോ...... "


Angel ന്റെ ആകാംഷയോടെയുള്ള ചോദ്യം കേട്ടതും അവനൊരു നിമിഷം സൈലന്റ് ആയി... ടെൻഷൻന്റെ കാരണം ചോദിച്ചപ്പോൾ പറഞ്ഞു പോയതാണ്...
പിന്നെ ആ കാര്യമേ മറന്നു പോയിരുന്നു..... വീണ്ടും ഓർമ വരുമ്പോൾ ഉള്ളിൽ എന്തോ ഒരു ടെൻഷൻ പോലെ............


" അത് കിട്ടിയില്ല... വീട്ടിൽ മുഴുവനും നോക്കി... പക്ഷെ കണ്ടില്ല......... "


" കൂട്ടുകാരൻ തന്നതല്ലേ... അന്ന് ചോദിച്ചില്ലേ... അത് എന്താണെന്ന്...... "


അവൾ വീണ്ടും ഒരു ചോദ്യ ഭാവത്തോടെ അവനെ നോക്കി.... ക്രിസ്റ്റിയുടെ മനസിലും അതേ നിരാശ തന്നെ ആയിരുന്നു... അന്ന് അതിനെ പറ്റി ചോദിക്കാതെ വിട്ടു പോയത്.......


നാട്ടിൽ നിന്ന് മാറി നിൽക്കുന്ന നേരം അവന്റെ കയ്യിലിരിക്കുന്നത് സേഫ് അല്ലെന്ന് പറഞ്ഞു കൊണ്ടാണ് തന്നെ ഏല്പിച്ചത്... സൂക്ഷിക്കണമെന്ന് പറഞ്ഞു ഏല്പിക്കുമ്പോൾ ഒരിക്കലും അതിനുള്ളിൽ എന്താണെന്ന് നോക്കരുതെന്ന് അവൻ പറഞ്ഞിരുന്നു.........


അതിനെ പറ്റി ആരോടും പറയരുതെന്ന് പറഞ്ഞു.. ഇസയോട് പോലും ഷെയർ ചെയ്യരുതെന്ന് പറഞ്ഞിട്ട് പോലും അതിനുള്ളിൽ എന്താണെന്ന് ചോദിച്ചില്ല... അവന് വാക്ക് കൊടുത്തത് പോലെ ഒരിക്കൽ പോലും നോക്കിയതുമില്ല........

ചെറിയൊരു സംശയം പോലും തോന്നിയില്ല.. അത്രയും വിശ്വാസം ആയിരുന്നു അവനെ... തിരികെ നാട്ടിൽ എത്തിയിട്ടും അവൻ അത് തിരിച്ചു ചോദിച്ചില്ല.. തിരികെ ഏല്പിക്കാൻ അങ്ങനൊരു കാര്യം പോലും താൻ മറന്നു പോയിരുന്നു........


ഇസയുടെ നാവിൽ നിന്നും കഥകൾ കേട്ടറിഞ്ഞ നേരമാണ് അതിനെ പറ്റി ഓർക്കുന്നത് തന്നെ... അപ്പോഴാണ് സംശയം തോന്നിയത്... അന്നത്തെ ശ്യാമിന്റെ മുഖത്തുണ്ടായിരുന്ന ടെൻഷൻ ചേർത്ത് വായിച്ചു നോക്കുമ്പോൾ തന്റെ സംശയം ശരിയാകുന്നത് പോലെയാണ് തോന്നുന്നത്.........


" എന്റെ കർത്താവെ.. ഞാൻ കരുതിയത് പോലെയൊന്നുമവരുതേ അതിനുള്ളിൽ....... "

അങ്ങനെ വല്ലതും ആണെങ്കിൽ...ആരുടെയെങ്കിലും കയ്യിൽ അത് കിട്ടിയാലുണ്ടാകുന്ന അവസ്ഥ ഓർത്തതും കയ്യും കാലും തളരുന്നത് പോലെയാണ് അവന് തോന്നിയത്.............അതിന്റെ ഫലമെന്നോണം അവന്റെ കൈകൾ സ്റ്റിയറിങ്ങിൽ മുറുകി.........

" ക്രിസ്റ്റി...... "


അടുത്തിരുന്നവളുടെ തട്ടി വിളി ആണ് അവനെ ബോധത്തിലേക്ക് കൊണ്ട് വന്നത്... ചെറിയൊരു ഞെട്ടലോടെ അവൻ അവൾക്ക് നേരെ നോക്കി........


" എന്താ..... "


അവനെ തന്നെ തെല്ലു ആശങ്കയോടെ നോക്കുന്നവളെ ആണ് അവൻ കണ്ടത്....ആ മുഖഭാവത്തിൽ നിന്ന് തന്നെ അവൾ തന്നെ വിളിക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരമായെന്ന് അവൻ മനസിലാക്കി എടുത്തിരുന്നു..........


" ഞാൻ എത്ര നേരമായി വിളിക്കുന്നു... നീ ഏത് ലോകത്താണ്.... ഇതെന്താ ഇങ്ങനെ വിയർത്തിരിക്കുന്നെ....... "


അവൻ പ്രതീക്ഷിച്ച അതേ ചോദ്യം തന്നെ ആയിരുന്നു അത്.... ചെറു ചിരിയോടെ അവൻ തന്റെ നെറ്റിയിൽ തൊട്ട് നോക്കി... ടെൻഷൻ അടിച്ചാൽ അവന്റെ പ്രകൃതം ആണ് അങ്ങനെ... പെട്ടെന്ന് വിയർക്കും... എന്നാലോ കയ്യും കാലും ഐസ് പോലെ തണുത്തുറഞ്ഞു പോകും.... പിന്നെ ചെവിയും മൂക്കിന് തുമ്പും കവിളും വല്ലാതെ അങ്ങ് ചുവന്നു പോകും.......


അഗസ്റ്റിയിൽ ഇല്ലാതെ ക്രിസ്റ്റിക്ക് മാത്രമായി ഉള്ളൊരു പ്രത്യേകത അത് മാത്രം ആണ്........


" അത്.. ഞാൻ... പെട്ടന്ന് എന്തോ ഓർത്തു പോയതാണ്.... സോറി....... "


മുഖത്തൊരു ചിരി വരുത്തി അവനെങ്ങനെയൊക്കെയോ പറഞ്ഞു ഒപ്പിച്ചു... അവന്റെ വെപ്രാളം.. അത് അവളിലും ചിരി വിടർത്തിയിരുന്നു...........


കാറിൽ തന്നെ വെച്ചിരുന്ന ടിഷു ബോക്സിൽ നിന്ന് ഒന്നെടുത്തു കൊണ്ട് അവൾ പതിയെ അവന്റെ മുഖത്തെ വിയർപ്പ് തുള്ളികൾ ഒപ്പിയെടുത്തു......

" കുറച്ചു ദിവസമായി വല്ലാതെ അങ്ങ് ചിന്തിച്ചു കൂട്ടുന്നുണ്ടല്ലോ....ഇത്ര മാത്രം ഓർക്കാൻ ആരാ ഉള്ളത് നിനക്ക്......... "


അൽപ്പം മുന്നിലേക്ക് ആഞ്ഞു അവന്റെ മുഖത്തിന്‌ നേരെ തന്റെ മുഖം തിരിച്ചു വെച്ച് കൊണ്ടാണവൾ ചോദിച്ചത്.... അവന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നിരുന്നു...........


" ഇതുവരെ ആരുമില്ല... ഇനി ഒരാളെ കിട്ടിയാൽ കൊള്ളാമെന്നുണ്ട്....... "


തിരികെ അവൾക്കായി മറുപടി കൊടുക്കുമ്പോൾ അത്ര നേരമുണ്ടായിരുന്ന ടെൻഷൻ മാറി അവനിലും കുസൃതി നിറഞ്ഞു.......

" ഓഹോ... അങ്ങനെ ഒക്കെ തോന്നൽ ഉണ്ടല്ലേ..... "

" പിന്നെ ഇല്ലാതെ... കൂട്ടത്തിൽ രണ്ടെണ്ണം സെറ്റ് ആയി... ഞാനും മനുഷ്യൻ അല്ലെ.. എനിക്കും ഉണ്ടാകില്ലേ... ആഗ്രഹങ്ങൾ ഒക്കെ........ "


" ഓഹോ..... "


" ആഹാ.... "

താൻ തലയാട്ടുന്നത് പോലെ തന്നെ തിരിച്ചും തലയാട്ടി കളിക്കുന്നവനെ കണ്ടതും അവളൊരു ചിരിയോടെ സീറ്റിലേക്ക് ചാഞ്ഞു.... പിന്നെ അവനെയൊന്ന് നോക്കി...........

" അത്രയ്ക്ക് തോന്നൽ ഉണ്ടെങ്കിൽ ഞാൻ ഒരു കാര്യം പറയട്ടെ........ "


പതിയെ നേർത്തു പോയൊരു സ്വരം ആയിരുന്നു അത്...ചെറിയൊരു പുഞ്ചിരിയോടെ തന്നെ നോക്കിയിരിക്കുന്നവളെ കണ്ടതും അവനൊന്നു നോക്കി.........


" പറഞ്ഞോളൂ...... "


അവളെ നോക്കി കണ്ണ് ചിമ്മി പറയുന്നതിനൊപ്പം കാർ ഓഫ്‌ ചെയ്തിരുന്നു അവൻ... Angel ഒരു സംശയത്തോടെ ക്രിസ്റ്റിയെ നോക്കി..........

" അതിന് നീയെന്തിനാ കാർ നിർത്തിയെ... ഡ്രൈവ് ചെയ്തോ.. ഞാൻ പറഞ്ഞോളാം....... "

" ഇനിയും ഡ്രൈവ് ചെയ്തു നമ്മൾ എവിടെ വരെ പോകും... നിന്റെ വീടെത്തി പെണ്ണെ........ "

അവളുടെ തലയിൽ ചെറുതായി കൊട്ടി കൊണ്ട് അവൻ പുറത്തേക്ക് വിരൽ ചൂണ്ടി.... തല ചെറുതായി തിരുമി പരിഭവത്തോടെ ആണ് അവൾ വെളിയിലേക്ക് നോക്കിയത്..........


തന്റെ വീടിന്റെ ഗേറ്റ്നു മുന്നിലാണ് കാർ നിർത്തിയിട്ടിരിക്കുന്നത്.... അവളൊരു അത്ഭുതത്തോടെ ചുറ്റിനും നോക്കി.... ഇത്ര പെട്ടന്ന് ഇവിടെ എത്തിയോ.... എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ.....


അബദ്ധം പറ്റിയത് പോൽ സ്വയം തലയിൽ തട്ടി കൊണ്ട് അവൾ കയ്യെത്തിച്ചു പിന്നിലെ സീറ്റിൽ നിന്നും തന്റെ ബാഗും ഹെൽമെറ്റും എടുത്തു........

" അപ്പോൾ ഓക്കേ by... നാളെ കാണാം..... "


അവനെ നോക്കി ചിരിയോടെ പറഞ്ഞു കൊണ്ട് ദൃതിയിൽ വെളിയിലേക്ക് ഇറങ്ങാനായി തിരിഞ്ഞതാണ്..... എന്നാൽ.........


ഡോർ തുറന്നു വെളിയിലേക്ക് ഇറങ്ങുന്നതിനു മുന്നേ ക്രിസ്റ്റിയുടെ കൈകൾ അവളെ പിടിച്ചു നിർത്തിയിരുന്നു..... Angel സംശയത്തോടെ തിരിഞ്ഞു നോക്കി...............

" അതേയ്... ഒരു കാര്യം പറയാമെന്നു പറയാമെന്നു പറഞ്ഞില്ലേ... അത് പറഞ്ഞിട്ട് പോയാൽ മതി...... "

" അത്... അത്... ഞാൻ പിന്നെ പറയാം... എന്നെ വിട്ടേ... ഞാൻ പോട്ടെ... അമ്മച്ചി കാണും....... "

ചെറിയൊരു പരിഭ്രമത്തോടെ  ആണ് അവൾ പറഞ്ഞത്... തന്നെ പിടിച്ചിരിക്കുന്നവന്റെ കൈകളെ ബലമായി അടർത്തി മാറ്റാൻ നോക്കിയെങ്കിലും വിടില്ലെന്ന പോൽ അവൻ പിടി മുറുക്കിയിരുന്നു........

" ക്രിസ്റ്റി കളിക്കല്ലേ നീ... അമ്മച്ചി കാണുമെടാ..... "


" കണ്ടോട്ടെ... എനിക്കെന്താ... നീ കാര്യം പറഞ്ഞിട്ട് പൊയ്ക്കോന്നെ........"

അവളൊരു ടെൻഷനോടെ ചുറ്റിനും നോക്കി.. Angel ന്റെ മുഖത്ത് പേടിയും വെപ്രാളവും ആയിരുന്നെങ്കിലും ക്രിസ്റ്റിയിൽ യാതൊരു കുലുക്കവും ഇല്ലായിരുന്നു... അവനൊരു ചിരിയോടെ അവളുടെ കയ്യിൽ പിടിച്ചു ഇരുന്നു...........

" മര്യാദക്ക് കൈ വിടെടാ തെണ്ടി...... "

അവസാന ശ്രമം എന്ന പോൽ അവൾ അവനെയൊന്ന് നോക്കി കണ്ണുരുട്ടി.... പണ്ട് എപ്പോഴും ക്രിസ്റ്റിയെ വിരട്ടാൻ അവൾ ഉപയോഗിച്ചിരുന്ന അടവ് ആണ്..... ഇപ്പോൾ വലിയ പ്രയോജനം ഒന്നുമില്ലെന്ന് അറിയാം... എങ്കിലും ചുമ്മാ ഒന്നു പയറ്റി നോക്കിയതാണ്.....


പ്രതീക്ഷിച്ചത് പോലെ തന്നെ അവൻ നിക്ഷേധ ഭാവത്തിൽ തലയാട്ടി കൊണ്ട് അവളുടെ കൈയിലെ തന്റെ പിടി മുറുക്കി.......

" ഇല്ല....... "


" ശ്യേ..... "


അവളൊരു മുഷിച്ചിലോടെ സീറ്റിലേക്ക് ചാഞ്ഞു... പറയാതെ എന്തായാലും വിടില്ലെന്ന് ഉറപ്പാണ്... അല്ലെങ്കിൽ ഇവിടെ കിടന്നു ഉച്ചത്തിൽ വിളിച്ചു കൂവണം... അങ്ങനെ ചെയ്താലും അമ്മച്ചി ആദ്യം തല്ലി കൊല്ലുന്നത് തന്നെ ആയിരിക്കും.... അവളൊരു നെടുവീർപ്പോടെ അവനെ നോക്കി........


ഉടുമ്പിനെ പോലെ വിടാതെ കയ്യിൽ പിടിച്ചു വെച്ചിരിക്കുകയാണ്..... ചുണ്ടിൽ ഒരുമാതിരി വൃത്തികെട്ട ചിരിയും.........

" ഞാൻ പറയാം.. നീ എന്റെ കയ്യിൽ നിന്ന് വിട്...... "


" വേണ്ട മോളെ... നിന്നെ എനിക്കറിഞ്ഞൂടെ.. പറ്റിക്കാൻ ആണ് ഭാവം എങ്കിൽ ഞാൻ നിന്റെ വീടിനു മുന്നിൽ വന്നു കുത്തിയിരിക്കും... ഉത്തരം കിട്ടിയിട്ടേ പോകൂ........ "


" പറയാം... പറ്റിക്കില്ല.. ഉറപ്പ്... കയ്യിന്ന് വിട്... വേദനിക്കുന്നു ക്രിസ്റ്റി....... "

ചെറിയൊരു ചിണുങ്ങലോടെ ആണ് അവൾ പറഞ്ഞത്.... പറയുന്നത് സത്യം ആണെന്ന് തോന്നിയതും അവൻ പതിയെ കയ്യിലെ പിടി അയച്ചു...........


" ഹോ.... "


വരിഞ്ഞു മുറുക്കിയ കയറിൽ നിന്ന് ഊരി വന്നത് പോലെയൊരു ആശ്വാസം ആണ് അവൾക്ക് തോന്നിയത്.....അവന്റെ വിരലുകളുടെ പാട് അവളുടെ വെളുത്തുരുണ്ട കൈകളിൽ ചുവന്ന വരകളായി തെളിഞ്ഞു കാണുന്നുണ്ടായിരുന്നു...............


" എന്തൊരു  പിടിയാണ്... എന്റെ കൈ നോക്ക്..... "

തന്റെ കൈകളിൽ തീർത്ത പാടുകളിൽ നോക്കികൊണ്ടവൾ പരിഭവത്തോടെ മുഖം വീർപ്പിച്ചു..... അതിലേക്ക് ഒന്ന് എത്തി നോക്കിയെങ്കിലും ക്രിസ്റ്റിയുടെ മൈൻഡിൽ അതൊന്നും ആയിരുന്നില്ല......


" അത് വിട്.. അഞ്ചു... നീ കാര്യം പറയുന്നുണ്ടോ..... "


ഒരു മുഷിച്ചിലോടെ അവൻ ദൃതി പിടിച്ചു കൊണ്ടിരുന്നു...... അത് കേട്ടതും അവൾ ഒരു നിമിഷം അവനെയൊന്ന് നോക്കി.......

പിന്നെയൊരു ഡീപ് ബ്രീത് എടുത്തു കൊണ്ട് അവന് നേരെ പൂർണമായും തിരിഞ്ഞു... നല്ല പരിഭ്രമം തോന്നി നെഞ്ചോക്കെ പിടച്ചു പോയിരുന്നെങ്കിലും എന്തിനെന്നറിയാതെ പൊട്ടി വരുന്നൊരു ചിരി അവളിൽ നിറഞ്ഞിരുന്നു.........

ക്രിസ്റ്റിയും ഒരു ആകാംഷയോടെ തന്നെ അവളെ നോക്കിയിരുന്നു... അവൾക്ക് പറയാനുള്ളതെന്തെന്ന് അവനറിയാം... ഇരുവരുടെയും മനസിൽ എന്താണെന്ന് പരസ്പരം നല്ലത് പോലെ അറിയാം... എങ്കിലും അവളുടെ നാവിൽ നിന്ന് തന്നെ അത് കേൾക്കാൻ ഉള്ള ആഗ്രഹം... അത് കൊണ്ടാണ് അവനിത്രയുമൊക്കെ കാണിച്ചു കൂട്ടിയതും..........


ദേഹത്തെ മുറുക്കിയിരുന്ന സീറ്റ് ബെൽറ്റ്‌ റിമൂവ് ചെയ്തു കൊണ്ട് അവൾ മെല്ലെ അവനിലേക്ക് ചാഞ്ഞു.... അവന്റെ ഇരുകവിളിലും കൈ വെച്ചു... വാക്കാൽ പറയുന്നത് കേൾക്കാനായി ആകാംഷയോടെ കാത്തിരുന്നവനെ ഞെട്ടിച്ചത് അവളുടെ പ്രവർത്തി തന്നെ ആണ്..........


ക്രിസ്റ്റിയുടെ ഇരു കവിളിലും പിടി മുറുക്കി കൊണ്ടവൾ അവന്റെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു... അവന്റെ കണ്ണുകൾ മിഴിഞ്ഞു പോയിരുന്നു... നെഞ്ചോന്ന് ഇടിച്ചു നിന്നത് പോലെ..............

ഒരു നിമിഷം എന്താണ് സംഭവിച്ചതെന്ന് പോലും അറിയാനാവാതെ അവൻ മരവിച്ചു നിന്ന് പോയി... ആദ്യമായിട്ടാണ് ഇങ്ങനെ ഒരനുഭവം... അതിന്റെ പകപ്പ് വിട്ടു മാറുന്നതിനു മുന്നേ അവൾ അവനിൽ നിന്ന് വിട്ടു മാറിയിരുന്നു..........


കണ്ണ് മിഴിച്ചു ഉള്ള വെളിവും ബോധവും പോയത് തന്നെ തന്റെ മുന്നിൽ ഇരിക്കുന്നവനെ കാണെ അവളുടെ ചുണ്ടിൽ ചെറു ചിരി വിടർന്നു.........

" എല്ലാ കാര്യങ്ങളും അങ്ങനെ പെട്ടെന്നൊന്നും തുറന്നു പറയാൻ പറ്റില്ല ക്രിസ്റ്റി.... ഞാൻ പറയണമെന്ന് കരുതിയതൊക്കെ ഇതിനുള്ളിൽ ഉണ്ട്.... മനസിലാക്കാൻ കഴിയുമെങ്കിൽ നീ മനസിലാക്കി എടുക്ക്.......... "

ചെറു ചിരിയോടെ തന്നെ ആണ് അവൾ പറഞ്ഞു നിർത്തിയത്... അവനെ അധിക നേരം നോക്കിയിരിക്കാനാകാത്തത് പോലെ അവൾ വേഗം തന്നെ വണ്ടിയിൽ നിന്നിറങ്ങി.......

ക്രിസ്റ്റി അപ്പോഴും Angel തീർത്ത മായാ ലോകത്ത് തന്നെ ആയിരുന്നു....മുന്നേ നടന്നതൊക്കെ ഒരു സ്വപ്നം പോലെ തോന്നിയവന്.... ഇഷ്ടം ആണെന്ന് പറയുന്നത് കേൾക്കാൻ ആണ് കാത്തിരുന്നത്... പക്ഷെ കിട്ടിയതോ.........

അവന്റെ കൈകൾ പതിയെ തന്റെ ചുണ്ടിലേക്ക് നീങ്ങി... ഇപ്പോഴും അവിടെ തണുപ്പ് തീർത്തൊരു നനവ് ഉള്ളത് പോലെ...... പതിയെ അവന്റെ ചുണ്ടിലൊരു ചെറു ചിരി വിടർന്നു...........

മുഖത്തേക്ക് രക്തം ഇരച്ചു കയറുന്നത് പോലെ തോന്നിയവന്... അവന്റെ കവിളും ചെവിയുമെല്ലാം ചുവന്നു പോയിരുന്നു... ഈ വട്ടം അത് നാണവും ചമ്മലും കൊണ്ടായിരുന്നു എന്ന് മാത്രം..........


" ശ്യോ..... "


പൊട്ടി വന്നൊരു ചിരിയോടെ അവൻ തന്റെ മുഖം പൊത്തി... തുള്ളിച്ചടണമെന്നുണ്ട്... വല്ലാത്തൊരു സന്തോഷം വന്നു വീർപ്പ് മുട്ടിക്കുന്നത് പോലെ.....


പെട്ടന്ന് തന്നെ വീട്ടിൽ എത്തണം... അച്ചുവിനോട് കാര്യം പറയണം.... കേൾക്കുമ്പോൾ അവന് സന്തോഷം ആകും...അത് കഴിഞ്ഞു ബാക്കിയുള്ളവരോട് പറയാം..... അവനൊരു ആവേശത്തോടെ കാർ സ്റ്റാർട്ട്‌ ചെയ്തു വെട്ടി തിരിച്ചു വന്ന വഴിയേ കുതിച്ചു.............


ക്രിസ്റ്റിയുടെ കാർ കണ്ണിൽ നിന്ന് മറയുന്നത് വരെ അവൾ അവിടെ നിന്നിരുന്നു.... അവൻ പോയെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം തിരിഞ്ഞു നടക്കുമ്പോൾ അവളുടെ ചുണ്ടിലും ചെറു ചിരി വിടർന്നിരുന്നു.....

അതേ ചിരിയോടെ തന്നെ ആണ് അവൾ ഗേറ്റ് കടന്നു അകത്തേക്ക് കയറിയതും.... എന്നാൽ.......

"നിൽക്കെടീ അവിടെ....."


മുറ്റത്തേക്ക് കാൽ എടുത്തു വെച്ചതും തനിക്ക് നേരെ ഉയർന്ന ശബ്ദത്തിൽ അവൾ വിറച്ചു പോയിരുന്നു... അതിനൊപ്പം തനിക്ക് നേരെ ദേഷ്യത്തോടെ പാഞ്ഞു അടുക്കുന്ന രൂപത്തെ കൂടി കണ്ടതും മുന്നോട്ട് ഒരടി നീങ്ങാൻ ആവാതെ അവൾ അവിടെ തറഞ്ഞു നിന്ന് പോയി.....................

" അമ്മച്ചി.......!!


...........................................................................................

💞BIG BEEN CAFE💞


വൈകുന്നേരം സന്ധ്യ മയങ്ങി തുടങ്ങിയ സമയം... കഫെയിലെ തിരക്കുകൾ പൂർണമായും ഒഴിഞ്ഞു സ്റ്റാഫുകൾ ഫ്രീ ആകുന്ന സമയം.......


ഇനി ആളുകൾ കൂടുന്നത് വൈകുന്നേരത്തെ ലൈവ് മ്യൂസിക് ഷോയിൽ ആണ്... അതും ഇപ്പോൾ കുറച്ചു ദിവസമായി നിർത്തി വെച്ചിരിക്കുന്നു... എങ്കിലും രാത്രി നേരങ്ങളിൽ കസ്റ്റമേഴ്സിന്റെ തിരക്ക് ഉണ്ടാകാറുണ്ട്.....


അതിന് മുന്നേ പഴയ സ്റ്റോക്കുകൾ എല്ലാം മാറ്റി പുതിയ സാധനങ്ങൾ വെയ്ക്കണം... CAFE ക്ലീൻ ചെയ്യണം... അങ്ങനെയുള്ള കലാ കലാപരിപാടികൾ എല്ലാം ഈ സമയമാണ് നടക്കുന്നത്......


തന്റെ സ്റ്റാഫുകൾക്കായി ഓരോ ജോലി ഏല്പിച്ചു കൊടുത്തു കൊണ്ടിരിക്കുകയായിരുന്നു തോമസ്.. അയാൾക്കൊപ്പം തന്നെ അഭിയും ഉണ്ട്... ലൂക്കിനെ കാണാനായി വന്നതാണ് അവൻ... കുറച്ചു നേരത്തെ ആയത് കൊണ്ട് തോമസിനെ ഹെല്പ് ചെയ്യുന്നു എന്ന് മാത്രം.........


" എടാ... അതൊക്കെ അവിടെ വെച്ചേക്ക്... പിള്ളേർ എടുത്തോളും.. ഡ്രസ്സ് അഴുക്ക് പറ്റിക്കാതെ നീ മാറി പൊയ്ക്കെ അവിടെ നിന്ന്....... "


. കിച്ചണിൽ ഇരുന്ന ഫുഡ് ബോക്സ് എല്ലാം ഫ്രീസർ റൂമിലേക്ക് കൊണ്ട് പോകാനായി എടുക്കുന്നവനെ കണ്ടതും തോമസ് വിളിച്ചു പറഞ്ഞു.......

" അതൊന്നും കുഴപ്പമില്ല... ഇത് ഞാൻ എടുത്തു വെച്ചോളാം...... "


താൻ പറയുന്നതൊന്നും കേൾക്കാതെ രണ്ട് മൂന്ന് ബോക്സ് ഒരുമിച്ചു പൊക്കിയെടുത്തു കൊണ്ട് പോകുന്നവനെ കണ്ടതും തോമസ് തലയിൽ കൈ വെച്ചു നിന്ന് പോയി.......


അവനെക്കാൾ ഇരട്ടി വലിപ്പമുണ്ട് അതിന്... മുന്നിൽ നിന്ന് ഒരാൾ നോക്കിയാൽ ബോക്സ് തനിയെ പറന്നു പോകുന്നതാണെന്നെ തോന്നൂ...... അതും കയ്യിലെടുത്തു കണ്ണും കാണാതെ ആടിയാടി നടക്കുന്നവനെ കണ്ടതും തോമസ് അവന്റെ കയ്യിൽ നിന്ന് അതെല്ലാം പിടിച്ചു വാങ്ങി തിരികെ കിച്ചണിൽ ഇറക്കി വെച്ചു.........


ഇല്ലെങ്കിൽ ബോക്സും അഭിയും കൂടി തറയിൽ ലാൻഡ് ചെയ്യുമെന്ന കാര്യം ഉറപ്പ്... ഫുഡ് വേസ്റ്റ് ആകുന്നത് പോട്ടെ എന്ന് വെയ്ക്കാം.. ആ ബോക്സിന്റെ അടിയിലെങ്ങാനും പെട്ട് ഈ സാധനം അരഞ്ഞു പോയാൽ ആര് സമാധാനം പറയും.......

" എന്റെ അഭീ... നിന്നെ കൊണ്ട് വയ്യ.. ഇങ്ങു വന്നേ നീ......... "

എല്ലാം എടുത്തു തറയിൽ വെച്ചതും അവനെയും കയ്യിൽ പിടിച്ചു വലിച്ചു കിച്ചണിൽ നിന്ന് പുറത്തിറങ്ങിയിരുന്നു തോമസ്.......

കഫെയിലെ ഒരു സൈഡിൽ ഇട്ടിരുന്ന ടേബിളിന് അടുത്ത് അവനെ കൊണ്ട് പോയി ഇരുത്തി... കിച്ചണിൽ നിന്ന് എടുപ്പിച്ച ഒരു ജ്യൂസും അവന് മുന്നിൽ വെച്ചു കൊടുത്തു........

" ഇവിടെ ഇരുന്നോണം... അനങ്ങി പോയേക്കരുത് ഇവിടെ നിന്ന്....... "


തന്നെ കൂർപ്പിച്ചു നോക്കിയിരിക്കുന്നവനെ ഒന്ന് വിരട്ടി കൊണ്ട് തിരിഞ്ഞതും........


" അങ്കിളെ....... "


തന്നെ ഉറക്കെ വിളിച്ചു കൊണ്ട് കഫെയുടെ ഗ്ലാസ് ഡോർ തുറന്നു അകത്തേക്ക് കയറി വരുന്നവനെ തോമസ് കണ്ടിരുന്നു.... അയാളുടെ ചുണ്ടിൽ ചെറു ചിരി വിടർന്നു..........


വീൽ ചെയറിൽ തന്നെ ആണ് ആളുടെ വരവ്... എങ്കിലും അവന്റെ ഉച്ചത്തിലുള്ള ആ വിളിയും നിറഞ്ഞ ചിരിയുമൊക്കെ കുറച്ചൊന്നുമല്ല തോമസിനെ സന്തോഷിപ്പിച്ചത്..........

കഫെയിൽ ഉള്ളപ്പോൾ എപ്പോഴും ഇങ്ങനെ വിളിച്ചു കൊണ്ട് അവൻ പിന്നാലെ നടക്കുമായിരുന്നു... ആക്സിഡന്റ് ആയതിനു ശേഷം നേരെയൊന്ന് കാണാൻ പോലും കഴിഞ്ഞിട്ടില്ല.... പല തിരക്കുകളാൽ എല്ലാം മാറ്റി വെച്ചു......... വല്ലാതെ മിസ്സ് ചെയ്തിരുന്നു അവനെ..........


കണ്ടതേ എപ്പോഴും ചെയ്യുന്നത് പോലെ എടുത്തു പൊക്കാൻ ആണ് അയാൾക്ക് തോന്നിയത്... നിറഞ്ഞ ചിരിയോടെ അവനടുത്തേക്ക് ദൃതിയിൽ നടന്നതും അവന് പിന്നാലെ കഫെയിലേക്ക് കയറി വരുന്നയാളെ കണ്ട് തോമസ് അവിടെ തന്നെ നിന്ന് പോയി........


" റാഹേൽ....!!


കാലുകൾ പിടിച്ചു കെട്ടിയത് പോലെയാണ് തോന്നിയത്.... മുന്നോട്ട് നടക്കുന്നത് പോയിട്ട് പിന്നിലേക്ക് തിരിഞ്ഞു ഓടാൻ കൂടി കഴിയാത്തൊരു അവസ്ഥ.... തന്റെ കൺ മുന്നിൽ കാണുന്നത് സത്യം ആണോ എന്ന ചിന്തയാൽ തോമസ് കണ്ണുകൾ തുരു തുരാ ചിമ്മി നോക്കി...........

അതേ സത്യം തന്നെ ആണ്...!! തന്റെ നേർക്ക് ചിരിയോടെ നടന്നടുക്കുന്നവളെ എങ്ങനെ നേരിടണമെന്ന് അറിയാതെ തോമസ് അവിടെ തന്നെ നിന്ന് പോയി.......

ഭയമോ... സന്തോഷമോ... ചമ്മലോ... അങ്ങനെ എന്തെന്നറിയാത്ത പല വികാരങ്ങൾ തന്നെ വന്നു മൂടുന്നതും അയാൾ അറിഞ്ഞിരുന്നു.......

" അങ്കിൾ എന്താ ഇങ്ങനെ നോക്കുന്നത്... ആന്റി തന്നെ ആണ് അത്...... "


തൊട്ടടുത്തു നിന്ന് കെട്ടവന്റെ ശബ്ദം ആണ് റാഹേലിൽ നിന്ന് കണ്ണുകൾ മാറ്റാനായി തോമസിനെ പ്രേരിപ്പിച്ചത്.... അവർ തൊട്ടടുത്തെത്തിയത് പോലും തോമസ് അപ്പോഴാണ് അറിയുന്നത്..........

ഒരു വിളറിയ ചിരിയോടെ അയാൾ ഇരുവരെയും നോക്കി..........


" ഹായ്.... അറിയുമോ... I'm റാഹേൽ... റാഹേൽ എബ്രഹാം....... "

തികച്ചും ഫോർമൽ ആയി തന്നെ സ്വയം പരിചയപ്പെടുത്തുന്നത് പോലെ പറഞ്ഞു കൊണ്ടാണ് റാഹേൽ തോമസിന് നേരെ കൈകൾ നീട്ടിയത്.... അയാൾ ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ അവളെ തന്നെ നോക്കി നിന്ന് പോയി.........

പിന്നെ പതിയെ അവർക്ക് നേരെ കൈ നീട്ടി.......

" ഹാ... ഹായ്..... അ... അറിയാം........ "

എത്രയൊക്കെ പതറാതെ പിടിച്ചു നിൽക്കാൻ നോക്കിയോ അത്ര തന്നെ നാക്ക് ഉളുക്കി അക്ഷരങ്ങൾ ചിതറി പോയിരുന്നു..... റാഹേലിന്റെ നെറ്റിയൊന്ന് ചുളിഞ്ഞു...........

ലൂക്ക ഇതെല്ലാം കണ്ട് തന്റെ ചിരി കടിച്ചു പിടിച്ചു നിന്നപ്പോഴും റാഹേലിന്റെ നോട്ടം തങ്ങളുടെ ചേർത്ത് പിടിച്ചിരിക്കുന്ന കൈകളിലേക്ക് ആയിരുന്നു........

തോമസിന്റെ കൈകൾ ഐസ് പോലെ തണുത്തുറഞ്ഞു ഇരിക്കുന്നതായി അവൾക്ക് തോന്നി...അതിനൊപ്പം തോമസിന്റെ കൈ വിറയ്ക്കുന്നതിന്റെ ശക്തി കാരണം തന്റെ കൂടി വിറച്ചു പോകുന്നത് കൂടി കണ്ടതും അവർക്ക് ചിരി പൊട്ടിയിരുന്നു.............

" കൈ നല്ല വിറയ്ക്കുന്നുണ്ടല്ലോ... നല്ല പ്രായം ആയില്ലേ.... അതിന്റെ ആവും അല്ലെ....... "

തന്റെ കൈകളിലേക്ക് കണ്ണുകൾ കൊണ്ട് ആക്ഷൻ കാണിച്ചു കൊണ്ടായിരുന്നു ചോദ്യം.... തോമസിന്റെ മുഖം ആകെ വിളറി വെളുത്തു പോയിരുന്നു.......

" അയ്യേ... അങ്ങനെ ഒന്നുമില്ല...... "

അയാൾ വേഗം തന്നെ തന്റെ കൈ പിന്നിലേക്ക് വലിച്ചു..... അത് കൂടെ കണ്ടതും ലൂക്കിന് ചിരി പൊട്ടിപോയിരുന്നു.... അവൻ ഒരു കൈ കൊണ്ട് തന്റെ വായ് പൊത്തി........


തോമസിനെ ഇങ്ങനെ വാല് മുറിഞ്ഞ രീതിയിൽ വല്ലപ്പോഴുമേ കാണാൻ കിട്ടൂ.... വയസ്സിന്റെ കാര്യമൊക്കെ വേറെ വല്ലവരുമാണ് പറയുന്നതെങ്കിൽ ആളിപ്പോൾ എടുത്തിട്ട് അലക്കിയേനെ.... ഇപ്പോഴും മധുര പതിനേഴു എന്ന് പറഞ്ഞു നടക്കുന്ന മനുഷ്യൻ ആണ്..........

കണ്ടാലും അങ്ങനൊക്കെ തന്നെ തോന്നൂ.... കൂടിപ്പോയാൽ ഒരു മുപ്പത്... മുപ്പത്തിയഞ്ചു... അതിനുമപ്പുറത്തേക്ക് പ്രായം തോന്നില്ല.... ഇപ്പോൾ ഒന്ന് കൂടി ചുള്ളൻ ആയത് പോലെ ഉണ്ട്..........

ലൂക്ക തോമസിനെ തന്നെ നോക്കി നിന്നു......

ചമ്മലോ നാണമോ കാരണം മുഖമൊക്കെ ചുവപ്പിച്ചു പിള്ളേരിലും കഷ്ടം ആയിട്ടാണ് ആളുടെ നിൽപ്പ്... റാഹേലിനു ഒരു കുലുക്കവും ഇല്ലെങ്കിലും തിരികെ നോക്കാനോ... സംസാരിക്കാനോ... വല്ലാത്തൊരു മടിയുള്ളത് പോലെ.........

ആദ്യം കണ്ടപ്പോൾ ഉണ്ടായ ഞെട്ടലും പിന്നെ കാണിച്ച സന്തോഷവുമെല്ലാം അവൻ നേരിട്ട് കണ്ടതാണല്ലോ... സ്വന്തം കഫെയുടെ സൗന്ദര്യം ചുറ്റിനും കറങ്ങി തിരിഞ്ഞു നിന്ന് ആസ്വദിക്കുന്നവനെ അവനൊരു ചിരിയോടെ നോക്കി നിന്നു...........


" താൻ എന്തൊരു മനുഷ്യൻ ആണെടോ... താൻ എന്താ വീട്ടിൽ വന്നപ്പോൾ എന്നെ കണ്ടിട്ട് സംസാരിക്കാതെ പോയത്........ "

റാഹേലിന്റെ ചോദ്യം കേട്ടതും ചുവരിലെ ലൈറ്റ്കളുടെ എണ്ണമെടുക്കൽ തല്കാലത്തേക്ക് നിർത്തി വെച്ച് കൊണ്ട് തോമസ് അവരുടെ നേരെ തിരിഞ്ഞു........

" ഞാനോ... ഞാൻ... ഞാൻ... നിന്നെ കണ്ടില്ലല്ലോ അതിന്......... "

ആവശ്യമില്ലാതെ വലിഞ്ഞു കയറി വരുന്ന വിക്കിനെ നല്ലോണം മനസിൽ സ്മരിച്ചു കൊണ്ട് തോമസ് റാഹേലിനെ നോക്കി.... വല്ലാത്തൊരു നിഷ്കു ഭാവം നിറഞ്ഞിരുന്നു അയാളുടെ മുഖത്ത്.......... അത് കണ്ടതും റാഹേലിന്റെ കണ്ണുകൾ കൂർത്തു.........

" മുഖത്ത് നോക്കി കള്ളം പറയുന്ന സ്വഭാവം ഇതുവരെ നിർത്തിയിട്ടില്ല അല്ലെ.... ഇവരുടെ എൻഗേജ്മെന്റ് ദിവസം താൻ എന്നെ കണ്ടപ്പോൾ ഓടിയില്ലെടോ... ഞാൻ കണ്ടല്ലോ... അത് പോലെ ഇന്ന് രാവിലെയും... താൻ എന്തിനാ ഓടുന്നെ... ഞാൻ നിന്നെ പിടിച്ചു തിന്നുവോ............. "

റാഹേലിന്റെ കണ്ണുകൾ കൂർപ്പിച്ചുള്ള ചോദ്യം കേട്ടതും തോമസ് അവരെയൊന്ന് നോക്കി ചിരിച്ചു... പക്ഷെ... അത് ചമ്മി നാറി തൊലിഞ്ഞു പോയൊരു ഇളിയായി പോയി എന്ന് മാത്രം...........


" ഹി... ഹി.... കണ്ടായിരുന്നല്ലേ....... "

" ഹാ... കണ്ടായിരുന്നു......... "

താടിയും ചൊറിഞ്ഞു വളിച്ചൊരു ചിരിയോടെ തന്നെ നോക്കി നിൽക്കുന്നവന് തിരിച്ചു അതേ ടോണിൽ തന്നെ മറുപടി കൊടുക്കുമ്പോൾ അത് പോലൊരു വളിച്ച ചിരിയും റാഹേലിന്റെ ചുണ്ടിൽ ഉണ്ടായിരുന്നു..........

അത് കൂടെ കണ്ടതും തോമസ് ഒരു ചിരിയോടെ തന്റെ മുഖം ഒന്ന് തുടച്ചു കൊണ്ട് നേരെ നിന്നു...........


" ഒരു മാറ്റവുമില്ല...... "


തിരികെ റാഹേലിനെ നോക്കുമ്പോൾ അയാളുടെ മനസിൽ വന്ന ചിന്ത അതായിരുന്നു........


രൂപത്തിൽ ചെറിയൊരു മാറ്റം ഉണ്ട് എന്നല്ലാതെ...തന്റെ മുന്നിൽ നിൽക്കുന്ന റാഹേൽ എബ്രഹാമിനും താൻ അറിഞ്ഞിരുന്ന റാഹേൽ ജോണിനും ഇടയിൽ വലിയ വ്യത്യാസങ്ങൾ ഒന്നും കണ്ട് പിടിക്കാൻ തോമസിന് ആയില്ല...............

ചിരിയും കുറുമ്പ് നിറഞ്ഞ സംസാരവും ഒക്കെ അത്പോലെ തന്നെ ഉണ്ട്.......റാഹേലിന്റെ വിവാഹത്തിന് ശേഷം ഇന്നാണ് അവർ തമ്മിൽ നേരിൽ കാണുന്നത്.....


നീണ്ട ഇരുപത്തി നാലു വർഷങ്ങൾ..!!


എത്ര പെട്ടെന്നാണ് കടന്നു പോയത്.... എന്നിട്ടും...ഇപ്പോഴും പഴയത് പോലെ തന്നെ ഇടപെടാൻ അവൾക്ക് പറ്റുന്നുണ്ട്...............
അത് തന്നെ ആണ് നല്ലതും... മറിച്ചായിരുന്നെങ്കിൽ ഇങ്ങനെ ചിരിയോടെ നിൽക്കാൻ തനിക്ക് സാധിക്കുമായിരുന്നില്ല..............

" എന്നോടൊന്നു ഇരിക്കാൻ പറഞ്ഞൂടെ...... "

റാഹേലിന്റെ ശബ്ദം വീണ്ടും ചെവിയിൽ പതിഞ്ഞ നേരമാണ് തോമസ് ചിന്തകളിൽ നിന്ന് പുറത്ത് വന്നത്..... നിന്ന് മടുത്തെന്ന പോലെ രണ്ട് കാലും മാറി.. മാറി ചവിട്ടി നിൽക്കുന്നവളെ കണ്ടതും അയാളൊരു ചിരിയോടെ തല കുടഞ്ഞു.....

" അതിക നേരമൊന്നും നിൽക്കാൻ വയ്യല്ലേ... നല്ല പ്രായം ആയില്ലേ അത് കൊണ്ടാവും...... "

നേരത്തെ റാഹേൽ പറഞ്ഞ അതേ ഡയലോഗ്... തിരിച്ചു അവളോട് തന്നെ പറയുമ്പോൾ തോമസിന്റെ മുഖത്തൊരു കള്ളച്ചിരി വിരിഞ്ഞു..... റാഹേലിന്റെ കണ്ണുകൾ കൂർത്തു വന്നിരുന്നു.........

അത് കണ്ട് തന്റെ ചിരി അടക്കി വെയ്ക്കുന്നതിനു മുന്നേ കൈ ചുരുട്ടി വയറിൽ ഒരിടി ആയി കളിയാക്കിയതിനുള്ള മറുപടിയായി തോമസിന് കിട്ടിയിരുന്നു...........

നേരത്തെ പ്രതീക്ഷിച്ചിരുന്നു... പക്ഷെ തടുക്കാൻ പറ്റിയില്ല.... നല്ല ശക്തിയിൽ തന്നെ കിട്ടിയത് കൊണ്ട് തോമസ് വയറ്റിൽ കൈ വെച്ച് ഒന്നു കുനിഞ്ഞു പോയി...........

" എന്നെ കൊല്ലാനാണോ.. നിന്നെ ഇപ്പോൾ ഇങ്ങോട്ട് കെട്ടിയെടുത്തത്.......... "


" താൻ ഒന്ന് പോടോ...... "

തന്നെ കണ്ണുമുരുട്ടി നിൽക്കുന്നവനെ നോക്കി ഒന്ന് ചുണ്ട് കോട്ടി കൊണ്ടവൾ അവിടുള്ള ചെയറിലേക്ക് ഇരുന്നു.... പതിയെ ചെറു ചിരിയോടെ തോമസും നേരെ എതിർ വശത്തേക്ക് ആയി വന്നിരുന്നു............

ലൂക്ക കുറച്ചു അത്ഭുതത്തോടെ ആണ് അവരെ നോക്കി ഇരുന്നത്.......


ഇവരിപ്പോൾ ഇത്രേം വൈബ് ആണെങ്കിൽ പ്രണയിച്ചിരുന്ന സമയത്ത് എന്തായിരുന്നിരിക്കും... പൊളി couples ആയിരുന്നിരിക്കണം.... ഹാ വിധിയില്ല.........


അവരെ നോക്കിയിരിക്കുമ്പോൾ അവന്റെ മനസിലെ ചിന്ത അങ്ങനെ ആയിരുന്നു......


ഒരുപാട് നാളുകൾക്കു ശേഷം കാണുന്നവർ ആണ്... തമ്മിൽ ഒരുപാട് കാര്യങ്ങൾ സംസാരിക്കാനും ഉണ്ടായിരിക്കും... അതിനിടയിൽ തന്റെ ആവശ്യമില്ല..


" ആന്റി... സംസാരിച്ചു കഴിഞ്ഞു അങ്ങ് പോരെ... ഞാൻ അഭിയുടെ അടുത്തുണ്ടാകും....... "

അവൻ റാഹേലിനോടായി അഭി ഇരിക്കുന്ന സ്ഥലം ചൂണ്ടി കാണിച്ചു കൊടുത്തു... കയറി വന്നപ്പോൾ തന്നെ അവനിരിക്കുന്നത് ലൂക്ക കണ്ടിരുന്നു..........


" ഹ്മ്മ്...... "


തിരികെ മൂളലിനൊപ്പം കവിളിൽ മെല്ലെയൊന്ന് തട്ടി കൊണ്ടായിരുന്നു മറുപടി........ അവനും ഒരു ചിരിയോടെ അഭിയുടെ അടുത്തേക്ക് പോകാനായി തിരിഞ്ഞു..........

" All the best...... "

അതിന് മുന്നേ റാഹേൽ കാണാതെ കണ്ണിറുക്കി അടങ്ങിയ സ്വരത്തിൽ തോമസിനോട് പറയാനും അവൻ മറന്നില്ല.... തിരികെ കൂർപ്പിച്ചുള്ള നോട്ടം ആയിരുന്നു മറുപടിയെങ്കിലും അവനതൊന്നും മൈൻഡ് ചെയ്തില്ല............

പോകുന്ന വഴിയിൽ തന്റെ കൂടെ വർക്ക് ചെയ്തിരുന്നവരോടൊക്കെ സംസാരിച്ചു കൊണ്ട് അവൻ അഭിയുടെ അടുത്തേക്ക് നീങ്ങി.........


" അഭീ..... "


" ഓൾഡ് couples വീണ്ടും സെറ്റ് ആകുവോടാ..... "


ലൂക്കയുടെ ശബ്ദം കേട്ട് ജ്യൂസ് ഗ്ലാസിൽ നിന്ന് മുഖം ഉയർത്തിയവന് ചോദിക്കാൻ ഉണ്ടായിരുന്നത് അതായിരുന്നു.... പിന്നിലെ ടേബിലേക്ക് അഭിയുടെ കണ്ണുകൾ നീങ്ങുന്നതിനൊപ്പം ലൂക്കിന്റെ നോട്ടവും അവരിലേക്കായി.........

" സെറ്റ് ആയാൽ കൊള്ളാമായിരുന്നു... പൊളി ആണ് രണ്ട് പേരും.... But.... അതൊന്നും ഇനി നടക്കില്ലെടാ..... അവർക്കിടയിൽ ഇപ്പോഴുള്ളത് ഫ്രണ്ട്ഷിപ് മാത്രം ആണ്.... അതിനിടയിലേക്ക് പഴയതൊന്നും കൊണ്ട് വരാൻ രണ്ടാളും തയ്യാറാവില്ല..... കൊണ്ട് വരണ്ട... ഇത് തന്നെ ആണ് ഭംഗി......... "

അവരിൽ തന്നെ നോട്ടമെയ്തു കൊണ്ടത് പറയുമ്പോൾ അവനിൽ ചെറു ചിരി വിടർന്നിരുന്നു... കേട്ടിരുന്നവനിലും അങ്ങനെ തന്നെ.......


ലൂക്ക ഒരു നിശ്വാസത്തോടെ അവരിൽ നിന്ന് കണ്ണുകൾ മാറ്റി ചുറ്റിനും നോക്കി........


" എടാ... രാഹുൽ എവിടെ... അവനെ കണ്ടില്ലല്ലോ... "


സാധാരണ വരുമ്പോൾ കിച്ചൺ സൈഡിലോ.. എൻട്രൻസിലോ... ആള് ഉണ്ടാവേണ്ടതാണ്... തന്നെ കാണുമ്പോൾ ആദ്യം ഓടി വരുന്നതും അവനാണ്... ഇന്ന് പതിവിന് വിപരീതമായി കാണാതെ വന്നതോടെ അവന്റെ കണ്ണുകൾ കാഫെയുടെ ഓരോ കോണിലും അലഞ്ഞു നടന്നു........


" നോക്കേണ്ടെടാ ഉണ്ണീ... അവൻ ഇവിടെ ഇല്ല..... നിന്റെ അപ്പൂപ്പൻ മരിച്ചത് കൊണ്ട് അവൻ ഇന്ന് ലീവ് ആണ്......... "


" എന്റെ അപ്പച്ചനോ..... "


അഭിയുടെ സംസാരം കേട്ടതും ലൂക്ക അവനെ ഒരു അമ്പരപ്പോടെ ആണ് നോക്കിയത്..... അഭി ജ്യൂസ് കുടിക്കുന്നത് നിർത്തി അവനെയൊന്ന് നോക്കി.....


" അപ്പച്ചൻ അല്ല കോപ്പേ... നിന്റെ അപ്പൂപ്പൻ.. I mean ആദിയുടെ ഗ്രാൻഡ്പ... അത് നിന്റെയും കൂടെ അല്ലെ........... "

" അത് ഓക്കേ... അതിന് അവൻ എന്തിനാ ലീവ് എടുത്തത്......... "

" ആ...... "

കണ്ണും മിഴിച്ചു രണ്ട് കയ്യും മലർത്തി തനിക്ക് നേരെ ഇരിക്കുന്നവനെ കണ്ടതും ലൂക്ക് ഒരു വല്ലാത്ത ഭാവത്തോടെ തന്റെ ചെയറിലേക്ക് ചാഞ്ഞു.........

" ആ... അങ്ങേരെ കൊണ്ട് അങ്ങനെ എങ്കിലും ഒരു ഉപകാരം ഉണ്ടാവട്ടെ........ "


" അതും ശരിയാ....... "


അവൻ പിറുപിറുത്തു നിന്ന ഉടനെ തന്നെ അതിനെ ശരി വെച്ചു കൊണ്ടുള്ള അഭിയുടെ മറുപടിയും വന്നിരുന്നു............

" അതൊക്കെ പോട്ടെ അഭീ... നിനക്കെന്നാ എന്നോട് പറയാൻ ഉണ്ടെന്ന് പറഞ്ഞത്.... അത് പറയ്......."

ബാക്കിയുള്ളതെല്ലാം മാറ്റി വെച്ച് കൊണ്ട് അവനൊരു ആകാംഷയോടെ അഭിയുടെ മുഖത്തേക്ക് നോക്കി... പറയാനുള്ളത് എന്താണെന്ന് അവനറിയാം... അത് തന്റെ ചോദ്യം കൊണ്ട് അവന്റെ മുഖഭാവം മാറിയപ്പോഴെ മനസിലായതാണ്..... ഇനിയൊന്നു ഉറപ്പിച്ചാൽ മതി......

" ഞാൻ നിന്നോട് പറയാം... ദയവ് ചെയ്തു അവന്മാരോട് ഇപ്പോൾ പറയരുത്.... അത് പിന്നെ സമയം പോലെ ഞാൻ അറിയിച്ചോളാം... കേട്ടോ..... "

" അതൊക്കെ കേട്ട്... നീ കാര്യം പറയ്...... "


ലൂക്കിന്റെ ചോദ്യം കേട്ടതും അവൻ കുടിച്ചു കൊണ്ടിരുന്ന ജ്യൂസ് മാറ്റി വെച്ചു കൊണ്ട് ഒരു നെടുവീർപ്പോടെ അവന്റെ മുഖത്ത് നോക്കി...എങ്ങനെ പറഞ്ഞു തുടങ്ങണമെന്നൊരു ബുദ്ധിമുട്ട് അവനിൽ ഉണ്ടായിരുന്നു.......


" അത് പിന്നെ... എനിക്ക്.........

" കൂടുതൽ ഇൻട്രോ ഇട്ടു ബുദ്ധിമുട്ടണ്ട... ശിവയുടെ കാര്യം ആണ് നിനക്ക് പറയാനുള്ളതെന്ന് എനിക്ക് അറിയാം.... പ്രണയമണോ..... അതോ ജസ്റ്റ് അട്ട്രാക്ഷൻ മാത്രം ആണോ... അത് പറഞ്ഞാൽ മതി........ "

അഭി വിക്കി പറഞ്ഞു തുടങ്ങിയതും അതിന് സമ്മതിക്കാതെ ലൂക്ക പറഞ്ഞു തുടങ്ങിയിരുന്നു..
തന്റെ മുന്നിൽ ചോദ്യ ഭാവത്തോടെ ഇരിക്കുന്നവനെ അവനൊന്നു കൂർപ്പിച്ചു നോക്കി.........


" തൊള്ള ഒന്ന് അടച്ചു വെയ്ക്കുവോ... ഞാൻ പറഞ്ഞോട്ടെ...... "


" Yes boss...... "


മറുപടിയായി വായിൽ സിബ് ഇട്ടു ലോക്ക് ചെയ്യുന്നത് പോലെ ആക്ഷൻ കാണിക്കുന്നവനെ കണ്ടതും അവനൊരു ചിരിയോടെ തല കുടഞ്ഞു........

" നിനക്കറിയാലോ... എന്റെ ലൈഫിൽ ഒരു love മാര്യേജ് മാത്രേ നടക്കൂ.... എന്തായാലും അങ്ങനെ ഒരാൾ ഉണ്ടാവും... ഇസാ... I think.. അത് ശിവയായാൽ നന്നായിരിക്കും എന്ന്... അവന്റെ പെരുമാറ്റവും ലൈഫ് സ്റ്റൈലുമൊക്കെ എന്റെ ക്യാരക്റ്ററിനു ഓക്കേ ആണ്..... ഞാൻ അവനെ ഇഷ്ടപെട്ടാൽ എങ്ങനെ ഉണ്ടാവും... എന്താ നിന്റെ അഭിപ്രായം... നിന്നോട് ചോദിച്ചിട്ട് വേണം.. എനിക്കിതിൽ ഒരു തീരുമാനം എടുക്കാൻ........... "

അവനൊരു മറുപടിക്കെന്ന പോലെ ലൂക്കിന്റെ മുഖത്തേക്ക് നോക്കി..... ലൂക്കയുടെ മുഖത്ത് പൂ നിലാവ് ഉദിച്ചെന്ന് പറയുന്നത് പോലെ തിളക്കം ആയിരുന്നു........

അവൻ കേൾക്കാൻ കാത്തിരുന്ന വാർത്ത തന്നെ ആണ്.... അഭി സെറ്റ് ആവുന്നത് അവന് സന്തോഷം ഉള്ള കാര്യം തന്നെ ആണ്.... അത് ശിവയാണെങ്കിൽ ഇരട്ടി സന്തോഷം.......

എഴുന്നേറ്റ് തുള്ളി ചാടാൻ ആണ് അവന് തോന്നിയത്... കാല് വയ്യാത്തത് കൊണ്ടും ഓവർ എക്സ്പ്രെഷൻ ഇട്ട് അഭിയെ വെറുതെ ഡൌട്ട് അടിപ്പിക്കേണ്ടേ എന്നുള്ളത് കൊണ്ടും മാത്രം അവൻ അടങ്ങിയിരുന്നു.........


" ഇതിനൊക്കെ എന്തിനാ അഭിപ്രായം ചോതിക്കുന്നെ... ശിവ അടിപൊളി അല്ലെ... നീ ധൈര്യം ആയിട്ട് നോക്കിക്കോ... എനിക്ക് ആശ്വാസം മാത്രമേയുള്ളു.... "

" ആശ്വാസമോ......? "

അഭിയുടെ എടുത്തടിച്ചുള്ള ചോദ്യം കേട്ടതും ലൂക്ക ഒരു നിമിഷം സ്റ്റക്ക് ആയി... ഓവർ സന്തോഷത്തിന്റെ പുറത്തു അറിയാതെ വന്നു പോയതാണ്.... അവനൊരു വളിച്ച ചിരിയോടെ അഭിയെ നോക്കി....

" ആശ്വാസം അല്ല.... സന്തോഷം.... സന്തോഷം മാത്രേയുള്ളു... അതാണ് ഉദ്ദേശിച്ചത്......... "


" ഹ്മ്മ്...... "


തിരിച്ചു ഒരു മൂളലിൽ മറുപടി ഒതുക്കി തന്നെ അടിമുടി സംശയത്തോടെ നോക്കുന്നവനെ കണ്ടതും അവനൊരു നിഷ്കു ഭാവത്തോടെ നേരെയിരുന്നു... ഇടയിൽ വെച്ച് കൂട്ടുകാർ കൊണ്ട് വന്നു കൊടുത്ത ജ്യൂസ് കുടിക്കൽ ആയിരുന്നു പിന്നെ അവന്റെ പണി.........

അഭിയുടെ മുഖത്തേക്ക് പോലും അവൻ പിന്നെ നോക്കിയില്ല... എങ്ങാനും കള്ളത്തരം പിടിച്ചാൽ ഇടിച്ചു പുറം പൊളിക്കും.........

" ഇസാ... എങ്കിൽ പിന്നെ ഞാൻ അവനോട് തുറന്നു ചോദിക്കട്ടെ അത്... ഇങ്ങനെ മനസിൽ വെച്ചിരിക്കുന്നത് എന്തിനാ... ഒരു സമാധാനം ഉണ്ടാവില്ല... അവന് ഓക്കേ ആണെങ്കിൽ അങ്ങനെ... ഇല്ലെങ്കിൽ പിന്നെ ഉള്ളിൽ വെച്ച് വെറുതെ ആഗ്രഹിക്കേണ്ടല്ലോ......... "

കുറച്ചു നേരം കൂടി കഴിഞ്ഞിട്ടാണ് അഭി അത് ചോദിച്ചത്... ലൂക്ക അവനെയൊന്ന് മുഖം ഉയർത്തി നോക്കി....വളരെ സീരിയസ് മുഖഭാവത്തോടെ ഇരിക്കുന്നവൻ.......

അതിൽ അവന് വലിയ അത്ഭുതം ഒന്നും തോന്നിയില്ല... അഭി പണ്ടും ഇങ്ങനെ തന്നെ ആണ്... എന്ത് കാര്യം ആയാലും നേരെ വാ... നേരെ പോ... അങ്ങനൊരു രീതി ആണ് അവന്....


അപ്പോൾ പിന്നെ ലൈഫിൽ ആദ്യമായിട്ട് തോന്നുന്നൊരു ഫീലിങ്സിൽ അവൻ റിസ്ക് എടുക്കില്ലെന്ന് ലൂക്കിന് ഉറപ്പായിരുന്നു.....ശരിക്കും പറഞ്ഞാൽ ആദിയുടെ ഒരു മിനി വേർഷൻ തന്നെ ആണ് അഭി...........അവരുടെ സ്വഭാവങ്ങൾ തമ്മിൽ പലപ്പോഴും അവന് ഈസി ആയി കണക്ട് ചെയ്യാൻ പറ്റിയിട്ടുണ്ട്..............


ഒരു രീതിയിൽ അത് വലിയ നെഗറ്റീവ് ആണെങ്കിലും ശിവയുടെ കാര്യത്തിൽ അത് പോസിറ്റീവ് തന്നെ ആണ്.... അദ്രി ഇല്ലെങ്കിൽ അദ്രിയുടെ ക്യാരക്ടറും ആയി സാമ്യം ഉള്ളോരാളോട് ഒരു അടുപ്പം പെട്ടന്ന് ഉണ്ടാകുമല്ലോ..........

അവനൊരു ഇഷ്ടക്കേടോടെ ചുണ്ട് കോട്ടി........

" ഇസാ... നീ വല്ലതും പറയുന്നുണ്ടോ.. ഞാൻ അവനോട് പറയട്ടെ......... "

വീണ്ടും അഭിയുടെ ചോദ്യം കേട്ടതും അവനൊരു നിമിഷം ആലോചനയോടെ ഇരുന്നു.......

ഈ സമയം അഭി അങ്ങനൊരു ഇഷ്ടം പറഞ്ഞാൽ ശിവ കണ്ണും പൂട്ടി reject ചെയ്യുമെന്ന കാര്യം ഉറപ്പാണ്..കാരണം അവന്റെ മനസിൽ ഇപ്പോഴും ആദിയാണ്..... പുറമെ സമ്മതിക്കുന്നില്ലെങ്കിലും ആദിയെ കാണുമ്പോഴുള്ള ശിവയുടെ കണ്ണുകൾ കാണുമ്പോൾ മനസിലാവും അത്.......


ആ ചിന്ത ഉള്ളിൽ കിടക്കുന്നത് കൊണ്ട് തന്നെ അഭിയോടുള്ള ഫീലിംഗ്സ് ശിവ ഇതുവരെ മനസിലാക്കിയിട്ടില്ല.....ഇപ്പോൾ ഇഷ്ടം പറഞ്ഞു പോയാൽ അഭിയെ വെറുതെ ഉപദേശിക്കാൻ നോക്കും.... അത് മാത്രം അല്ല അവിടുത്തെ താമസവും മാറ്റിക്കും.... അതോടെ രണ്ടും അടിയാവും.....

അഭിയുടെ സ്വഭാവം വെച്ച് പിന്നെ ആ പരിസരത്തേക്ക് പോലും അവൻ തിരിഞ്ഞു നോക്കില്ല... അങ്ങനെ വന്നാൽ എന്റെയൊരു പ്ലാനും നടക്കില്ല..... അഭി വേറെ ആരെയെങ്കിലും നോക്കും... പിന്നെയും ശിവ തനിച്ചാകും...........

ആദിയുടെ ഓർമ്മകൾ അവന്റെ ഉള്ളിൽ ഉണ്ടാവുന്നതിൽ ഉപരി... അത് അവനെ വേദനിപ്പിക്കുന്നതാണ് തന്റെ പ്രശ്നം... അറിയാതെ പോലും താൻ കാരണം അവന്റെ കണ്ണ് നിറയരുത്....അവന്റെ സ്വന്തം ആയിരുന്നതിനെ ഞാൻ പിടിച്ചെടുത്തു എന്നൊരു തോന്നൽ ഉണ്ടാവരുത്.......


അവനൊരു കൂട്ട് വേണം... അഭിയെ എപ്പോഴും എന്റെ കൂടെ നിർത്തുകയും വേണം.... അവർ തമ്മിൽ പിണങ്ങാതെ നോക്കുകയും വേണം..... ഹോ... ഒരാളെ ഇഷ്ടപ്പെട്ടു പോയാൽ എന്തൊക്കെ കഷ്ടപ്പാട് ആണ്......


അവനൊരു നിക്ഷേധ ഭാവത്തിൽ അഭിയെ നോക്കി തലയാട്ടി.............


" നീ ഇപ്പോൾ അങ്ങോട്ട് പോയി പറയേണ്ട... അവൻ സമ്മതിച്ചു തരില്ല..... അവൻ ഇങ്ങോട്ട് പറയട്ടെ... അത് വരെ wyt ചെയ്......... "

" What...... "

ലൂക്കിന്റെ ഐഡിയ കേട്ടതും അഭിയുടെ നെറ്റിയൊന്ന് ചുളിഞ്ഞു..........

" അവനെന്തിനാ പറയുന്നേ... എനിക്കല്ലേ തോന്നിയത്... ഞാൻ അല്ലെ പറയേണ്ടത്......... "

അവനൊരു സംശയ ഭാവത്തോടെ ലൂക്കിനെ നോക്കി..........

" ശിവയ്ക്ക് നിന്നോട് ഫീലിംഗ്സ് ഉണ്ടെന്ന് നിനക്കിത് വരെ തോന്നിയിട്ടില്ലേ........ "

" അങ്ങനെ ചോദിച്ചാൽ ഇടയ്ക്കൊക്കെ തോന്നിയിട്ടുണ്ട്....... "

അത് പറഞ്ഞപ്പോൾ മാത്രം അഭിയുടെ ചുണ്ടിൽ ചെറിയൊരു ചിരി ലൂക്ക കണ്ടിരുന്നു... പതിയെ അവന്റെ ചുണ്ടിലും ചെറു ചിരി വിടർന്നു.......

" ഹാ... അപ്പോൾ അവൻ ഇങ്ങോട്ട് വന്നു പറയട്ടെ... നീ ഇപ്പോൾ തന്നെ ഓടി ചെന്നു പറഞ്ഞാൽ അവൻ സമ്മതിക്കില്ല.... കാരണം അവന്റെ ചിന്ത ഇപ്പോഴും അവന്റെ മനസിൽ.........


" ആദ്യത്തെ പ്രണയം ആണെന്നാണ് അല്ലെ...... "

ലൂക്ക് പറഞ്ഞു തീരുന്നതിനു മുന്നേ അഭിയുടെ ചോദ്യം വന്നിരുന്നു.... അവനൊരു ചിരിയോടെ അഭിയെ നോക്കി.........

" അപ്പോൾ അറിയാമല്ലേ....... "

" ഹ്മ്മ് അറിയാം... പക്ഷെ ആൾ ആരാണെന്നു അറിയില്ല ... ഏതാണ് ആ നാറി........ "


" എന്തോന്ന്....... "

അഭിയുടെ ലാസ്റ്റ് ചോദ്യം കേട്ടതും ലൂക്കിന്റെ മുഖത്തെ ചിരി മാഞ്ഞു.... കണ്ണുകൾ രണ്ടും പുറത്തേക്ക് തള്ളി.... അവനൊന്നു നെറ്റി ചുളിച്ചു കൊണ്ട് അഭിയെ നോക്കി.............

" പിന്നല്ലാതെ അവന്റെ ഒരു ഒലക്കമേലെ ദിവ്യ പ്രണയം.... എല്ലാ തെണ്ടികൾക്കും കാണും.. ഇങ്ങനൊരു ഫസ്റ്റ് love... എന്നിട്ട് അവസാനം വരെ അതുമോർത്തു മോങ്ങിക്കൊണ്ടിരിക്കും... എന്നാൽ ഈ സ്നേഹിച്ച പന്നികളോ വേറെ ആളെയും കെട്ടി സുഖമായിട്ട് ജീവിക്കുന്നുണ്ടാകും... പിന്നെ ആരെ കാണിക്കാൻ ആണ് ഈ പൊട്ടന്മാർ ഇരുന്നു മോങ്ങുന്നത്...... "


അവനൊരു ഇഷ്ടക്കേടോടെ കയ്യിലെ സ്പൂൺ ടേബിളിലേക്ക് തന്നെ ഇട്ട് കൊണ്ട് ചെയറിലേക്ക് ചാരി.... ലൂക്ക അവനെ തന്നെ നോക്കിയിരിക്കുകയായിരുന്നു..............

" കർത്താവെ... ഇനി അതാരാണെന്ന് കൂടി അറിഞ്ഞാൽ ഉടനെ തന്നെ എന്റെ കല്ലറയും തുറക്കാം....എങ്ങനെ പോയാലും എല്ലാം എന്റെ നെഞ്ചത്തേക്ക് ആണല്ലോ മാതാവേ....... "

അവനൊരു ദയനീയ ഭാവത്തോടെ ചുണ്ടുകൾ രണ്ടും കടിച്ചു പിടിച്ചു കൊണ്ട് അവനെ നോക്കി..........

" അതേ...ഇങ്ങനെയൊന്നും ദേഷ്യപ്പെടാൻ പാടില്ല... കുറച്ചു മയത്തിൽ ഒക്കെ വേണ്ടേ........ "

ഒരു ചിരിയോടെ അവന്റെ കവിളിൽ പിടിച്ചു ചോദിച്ചു കൊണ്ട് അടുത്തേക്ക് പോയതേ ഓര്മയുള്ളു... അതിന് മുന്നേ അഭി ലൂക്കയുടെ നേരെ ചീറിയിരുന്നു.......

" പിന്നെ മയത്തിൽ പറയാത്ത കുഴപ്പം ഉള്ളൂ.... ആ പന്നിയെ എന്റെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ.... അല്ലെങ്കിൽ വേണ്ട... എന്റെ ദൈവമേ.... അവനും അവന്റെ lover തെണ്ടിയും തമ്മിൽ അടിയിട്ട് പിരിഞ്ഞു തെണ്ടി കുത്തു പാള എടുത്തു അവന്റെ ജീവിതം കുളം തോണ്ടി പണ്ടാര.................

" അഭീ......... "

നെഞ്ചിൽ കൈ വെച്ചൊരു അലർച്ച ആയിരുന്നു അത്.... അത് വരെ തലയിൽ കൈ വെച്ച് പ്രാകി ഇരുന്ന അഭി മാത്രം അല്ല... കുറച്ചു അപ്പുറം മാറി ഇരുന്നിരുന്ന തോമസും റാഹേലും വരെ ആ അലർചയിൽ
ഞെട്ടിപോയിരുന്നു...........

" എന്നാടാ...... "

" ഒന്നുമില്ല അങ്കിളെ... വെറുതെ...... "

തോമസ് വിളിച്ചു ചോദിച്ചതിന് മറുപടിയായി ഒന്നുമില്ലെന്ന പോൽ ആക്ഷൻ കാണിച്ചു കൊണ്ട് തിരിഞ്ഞവൻ കാണുന്നത്  കയ്യിലിരുന്ന ജ്യൂസ്‌ മുഴുവനും ഒറ്റ വലിക്ക് കുടിച്ചു തീർത്തു കഴിഞ്ഞു നെഞ്ചും തടവി ഇരിക്കുന്നവനെ ആണ്...... അവനൊരു സംശയത്തോടെ ലൂക്കയെ നോക്കി..........


" നിനക്കെന്താടാ പറ്റിയെ..... "

" ഒന്നും പറ്റിയില്ല... നീ ഇങ്ങനെ ഒന്നും മനുഷ്യന്മാരെ പ്രകല്ലേ.... അവർക്കെന്തെങ്കിലും പറ്റിയാലോ...അല്ലെങ്കിലും നീയെന്തിനാ അവനെ പ്രാകുന്നത്... അയാൾ അതൊന്നും അറിഞ്ഞിട്ടുണ്ടായിരുന്നില്ലല്ലോ....ആ ചൊറിയനോട്  ആരാ അവനെ പോയി പ്രേമിക്കാൻ പറഞ്ഞത്...... "

അവനൊരു ഇഷ്ടക്കേടോടെ പിറുപിറുത്തു കൊണ്ട് അഭിയെ നോക്കി........

" പിന്നെ.. ഒരാൾ പെരുമാറുന്ന രീതി കണ്ടാൽ അറിഞ്ഞൂടെ പ്രേമം ആണോ എന്നൊക്കെ... അത് മനസിലാകാതെ ഇരിക്കാൻ അവനെന്നാ പൊട്ടൻ ആണോ...... "


" പൊട്ടൻ നിന്റെ ശിവ....... "

ലൂക്ക് അവനെയൊന്ന് നോക്കി ദേഷ്യത്തോടെ പല്ലിറുമ്മി......

" അത് പിന്നെ പണ്ടേ പൊട്ടൻ ആണല്ലോ... അതുകൊണ്ടല്ലേ ഇതുപോലൊരു മര പൊട്ടനെ പോയി പ്രേമിച്ചത്...... "


" ഇവനെ ഇന്ന് ഞാൻ...... "

അഭി വീണ്ടും ആദിയെ കുറ്റം പറയുന്നത് കണ്ടതും ലൂക്ക് അവനെയൊന്ന് ചിറഞ്ഞു നോക്കി... തലയ്ക്കിട്ട് രണ്ടെണ്ണം കൊടുക്കാൻ ആണ് അവന് തോന്നിയത്.....

കാര്യം കണ്ണിൽ ചോരയില്ലാത്ത ചെറ്റ ആണെങ്കിലും സ്വന്തം കാമുകൻ ആയിപ്പോയില്ലേ... മറ്റൊരാൾ കുറ്റം പറയുന്നത് എങ്ങനെ കേട്ട് നിൽക്കും......

" നീ കുറെ നേരമായി തുടങ്ങിയിട്ട്... ഇനി തൊള്ള തുറന്നാൽ നീ എന്റെ കയ്യിന്ന് വാങ്ങി കൂട്ടും...... "


കയ്യിലിരിക്കുന്ന ജ്യൂസ്‌ ഗ്ലാസ്‌ അവൻ അഭിക്ക് നേരെ ഓങ്ങി... അവനൊരു വല്ലാത്ത ഭാവത്തോടെ ആണ് ലൂക്കിനെ നോക്കിയത്.....


എവിടെയോ കിടക്കുന്ന തെണ്ടിയെ കുറ്റം പറയുന്നതിന് ഇവനെന്താ പ്രശ്നം.......


" നിനക്കെന്താടാ... ഞാൻ അയാളെ പറയുന്നതിന് നിനക്കെന്താ ഇത്ര സങ്കടം...... "

അഭിയുടെ ചോദ്യം കേട്ടതും ലൂക്ക അവനെയൊന്നു നോക്കി... പഴയ അതേ ഉടായിപ്പ് ചിരിയോടെ.....

" നമ്മൾ അങ്ങനെ കാര്യം അറിയാതെ ആരെയും കുറ്റം പറയരുത്... ദൈവ ദോഷം കിട്ടും...... "

" ഹാ പഷ്ട്..... "

തന്നെ ഉപദേശിക്കുന്ന മുതലിനെ അവനൊന്നു അടിമുടി നോക്കി.... ആരോടെങ്കിലും ദേഷ്യം തോന്നിയാൽ ഇരുപത്തി നാലു മണിക്കൂറും അവരെ തെറി വിളിച്ചു കൊണ്ട് നടന്നിരുന്ന മുതൽ ആണ് ഇപ്പോൾ ഇരുന്നു ഉപദേശിക്കുന്നത്...........


അവന്റെ തെറി വിളിക്ക് ഏറ്റവും കൂടുതൽ ഇരയായിട്ടുള്ള രണ്ട് പേരാണ് ആദിയും ശിവയും... അതിലൊന്ന് അവന്റെ soon to be husband ആയി നിൽക്കുന്നു... മറ്റേത് തന്റെ കൂടെയും.........


" എപ്പോൾ തുടങ്ങി ഈ നല്ല ചിന്തകളൊക്കെ..... "


അവന്റെ മുഖത്ത് നോക്കി അൽപ്പം പരിഹാസം നിറഞ്ഞൊരു ചിരിയോടെ ആണ് അഭി ചോദിച്ചത്......

" ഇന്ന് ഉച്ചക്ക് 12.00 ക്ക് എണീച്ചു പോടാ അവിടുന്ന്..... "


ഉടനെ തന്നെ അവനുള്ള മറുപടിയും വന്നിരുന്നു....... അഭി ഒരു ചിരിയോടെ അവനെ നോക്കി......

" വായിൽ ഈ നാവില്ലായിരുന്നെങ്കിൽ ഇച്ചൂ.. നിന്നെ ആരെങ്കിലും തല്ലി കൊന്നേനെ........ "

ടേബിളിൽ കൈ നീട്ടി വെച്ച് അതിന് മുകളിൽ തല ചെരിച്ചു അവനെ നോക്കി കിടന്നു കൊണ്ടത് പറയുമ്പോഴും അഭിയുടെ ചുണ്ടിൽ അതേ ചിരി നിന്നിരുന്നു..............

ആദ്യമൊക്കെ അവനെ നോക്കി ചുണ്ട് കോട്ടി ഇരുന്നെങ്കിലും പതിയെ ലൂക്കും ഒരു ചിരിയോടെ അവനൊപ്പം കൂടി..........


" ശിവയെ കൊണ്ട് തുറന്നു പറയിക്കാൻ ഒരു വഴി പറഞ്ഞു താടാ...... "


കുറച്ചു സമയം കഴിഞ്ഞതും അഭി അവനെയൊന്ന് മുഖം ഉയർത്തി നോക്കി... ലൂക്കിന്റെ മനസിലും അതേ ചിന്തകൾ തന്നെ ആയിരുന്നു.... ആലോചനകൾക്കൊടുവിൽ ഒരു ഉത്തരം കിട്ടിയെന്ന പോൽ അവൻ അഭിയെ നോക്കി...........


" ഉള്ളിലുള്ള ഫീലിംഗ്സ് പുറത്തു വരാൻ രണ്ട് വഴിയുണ്ട്... ഒന്നുകിൽ jealous... അല്ലെങ്കിൽ missing.... നിന്റെ കാര്യത്തിൽ ആദ്യത്തേതിന് സ്കോപ് ഇല്ല... കാരണം മക്കൾ സ്ത്രീ വിരോധി ആണല്ലോ.... അത്കൊണ്ട് മിസ്സിംഗ്‌ തന്നെ നോക്കാം... നീ കുറച്ചു ദിവസം ശിവയുടെ അടുത്ത് നിന്ന് മാറി നിക്ക്.... വീട്ടിലേക്ക് തന്നെ പൊയ്ക്കോ......... "


" വല്ലോം നടക്കോ...... "


" നടക്കും mister... എന്റെ കുരുട്ട് ബുദ്ധികൾ ഒന്നും ഇതുവരെ ചീറ്റി പോയ ചരിത്രം ഇല്ല... ആദിയെ വരെ ഈ ഐഡിയയിൽ അല്ലെ ഞാൻ മുട്ട് കുത്തിച്ചത്......... "


അവൻ അഭിയെ നോക്കി ഒന്നു പിരികമുയർത്തി... ഇല്ലാത്ത കോളറും പൊക്കി തന്നോട് ഗമയോടെ ഇരുന്നു പറയുന്നവനെ കണ്ടതെ അഭി അവന് മുന്നിൽ കൈ തൊഴുതു..........

" തള്ള് നിർതിയിട്ട്.. കാര്യം പറയ്... ഞാൻ വീട്ടിൽ പോയാൽ അവൻ എന്നെ മിസ്സ്‌ ചെയ്യോ... മാറി നിൽക്കണമെങ്കിൽ അവന്മാരുടെ കൂടെ നിന്നാൽ പോരെ......... "

" പോരാ.... ഇവിടെ നിന്നാൽ അവന് നിന്നെ കാണാൻ പറ്റും... അവൻ നിന്നെ കാണരുത്... അതിന് പറ്റിയ സ്ഥലം വീട് തന്നെ ആണ്... അവിടെ പോയാൽ അവനൊപ്പം വരാൻ പറ്റില്ലല്ലോ...അപ്പോൾ അവന് നിന്നെ മിസ്സ്‌ ചെയ്തു തുടങ്ങും...പിന്നെ നീ കുറച്ചു മൈൻഡ് ചെയ്യാതെ ....അവൻ വിളിച്ചാലും കുറച്ചു ബിസി കാണിച്ചു നിന്നേക്കണം... നിന്നെ കാണാനും സംസാരിക്കാനും പറ്റാതെ അവന് വട്ട് പിടിക്കണം..... അപ്പോൾ സഹി കെട്ട് അവൻ തന്നെ ഉള്ളിലുള്ളത് പറയും.... ഇഷ്ടം പറഞ്ഞില്ലെങ്കിൽ പോലും... അഭീ നീയില്ലാതെ പറ്റില്ലെന്നെങ്കിലും അവൻ പറയും..... പിന്നെ നമുക്ക് അതിൽ പിടിച്ചു അങ്ങ് കയറാമെന്നേ.... എപ്പടി ഇറുക്ക്........... "

വലിയൊരു ഐഡിയ പറഞ്ഞു തീർത്ത ക്ഷീണത്തിൽ  ഒരു ഗ്ലാസ്‌ വെള്ളവും കൂടി കുടിച്ചു തീർത്തിട്ടാണ് അവൻ അഭിയെ നോക്കിയത്..........


" ഹ്മ്മ്.... ഐഡിയ കൊള്ളാം.... അവസാനം അവൻ പറഞ്ഞില്ലെങ്കിലോ......... "


" പറയും.... ഇല്ലെങ്കിൽ ഈ ഇസ അവനെ കൊണ്ട് പറയിക്കും.... നിങ്ങളെ തമ്മിൽ സെറ്റ് ആകാതെ എനിക്കിനി വിശ്രമം ഇല്ല... അതിന് വേണ്ടി എന്തും ഞാൻ ചെയ്യും.... ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഞാൻ സഞ്ചരിക്കും... ഒരു ഭ്രാന്തനെ പോലെ.... ബുഹഹഹഹ........... "

ലൂക്ക് അവനെയൊന്ന് നോക്കി ഒറ്റ പിരികമുയർത്തി..... അഭിയും ഒരു വല്ലാത്ത ഭാവത്തോടെ അവനെ തന്നെ നോക്കിയിരിക്കയായിരുന്നു .....അവന്റെ കണ്ണുകൾ പതിയെ ലൂക്ക് ഇരിക്കുന്ന വീൽ ചെയറിലേക്ക് നീണ്ടു..........

" മോൻ ആദ്യം ഇതിൽ നിന്ന് ഒന്നെഴുന്നേറ്റ് നേരെ നടക്ക്.... എന്നിട്ടല്ലേ....... "

അഭിയുടെ കട്ട പുച്ഛത്തിനും അത്പോലെ പുച്ഛം നിറഞ്ഞൊരു ചിരിയോടെ അവൻ തല വെട്ടിച്ചു......

" സ്വന്തം ജീവിതം നോക്കണ്ടേ ഉണ്ണീ... ഇല്ലെങ്കിൽ നീ പ്രാകി എന്റെ കുടുംബം കുളം തൊണ്ടും... പിന്നെ ഞാനും എന്റെ അഞ്ചു പിള്ളേരും എവിടെ പോകും...... "

അവൻ ഉള്ളാലെ പിറുപിറുത്തു കൊണ്ട് അഭിയെ നോക്കി...........


" നീ അതെല്ലാം വിട്... ഞാൻ പറഞ്ഞ ഐഡിയ നിനക്ക് സമ്മതം ആണോ എന്ന് പറയ്..... "


" ഓഫ്‌കോർസ്... സമ്മതം ആണ്... വീട്ടിൽ പോകുന്ന കാര്യം അല്ലെ.... എനിക്ക് സന്തോഷം ഉള്ളൂ... പക്ഷെ അപ്പോഴും ഒരു പ്രശ്നം ഉണ്ട് ടാ......... "

അഭി ഒരു  വിഷമത്തോടെ ആണ് ലൂക്കിനെ നോക്കിയത്...........


" എന്ത് പ്രശ്നം....? "


" ശിവ അങ്ങനെ പറഞ്ഞെന്ന് തന്നെ ഇരിക്കട്ടെ... എല്ലാം ശരിയായാലും വീട്ടിൽ അറിയുമ്പോൾ അമ്മ പ്രശ്നം ആക്കില്ലേ..... "


അവനൊരു ടെൻഷനോടെ ലൂക്കിനെ നോക്കി.... അങ്ങനൊരു കാര്യത്തെ പറ്റി അവൻ അപ്പോഴാണ് ചിന്തിക്കുന്നത് തന്നെ........

" അതോർത്തു നീ ടെൻഷൻ അടിക്കേണ്ട... വിദ്യാമ്മ അല്ലെ.. നമുക്ക് സെറ്റ് ചെയ്യാം... അമ്മയ്ക്ക് നിന്റെ sexualiti എന്താണെന്ന് അറിയാവുന്നത് അല്ലെ....എന്റെ അമ്മച്ചിക്ക് അങ്ങനെ ഒരു സാധനം പോലും അറിയില്ലായിരുന്നു....ഞാൻ ഒരു പെണ്ണിനെ കെട്ടുന്നതല്ലാതെ വേറൊന്ന് അമ്മച്ചി ചിന്തിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല.....എന്നിട്ട് എന്റെ അമ്മച്ചി എന്നെ അക്‌സെപ്റ് ചെയ്തില്ലേ.... അത്രേയുള്ളെന്നെ.... "


അഭിയെ സമാധാനിപ്പിക്കുമ്പോഴും അന്നത്തെ ഓർമയിൽ ലൂക്കിന്റെ കൈകൾ അവന്റെ കവിളിനെ പൊതിഞ്ഞു....... പറയുമ്പോൾ നല്ല ഈസി ആയിരുന്നു... അന്ന് ഏതൊക്കെ വഴിയിലൂടെ ആണ് അടി വന്നതെന്ന് ഇപ്പോഴും ഒരു നിശ്ചയവുമില്ല... എടുത്തിട്ട് കൊട്ടുവല്ലായിരുന്നോ....... ജനിച്ചതിൽ പിന്നെ ആദ്യം ആയിട്ടാണ് അത്രയും അടി ഒരു ദിവസം ഒരുമിച്ചു കൊള്ളുന്നത്...........

" ഹാ.... "


ആ ഓർമയിൽ ഒരു നെടുവീർപ്പോടെ തല കുടഞ്ഞു കൊണ്ട് അവൻ അഭിയുടെ നേരെ തിരിഞ്ഞു........


" വിഷമിക്കണ്ടെടാ ശരിയാവും...... "

അപ്പോഴും വിഷമത്തോടെ തന്നെ ഇരിക്കുന്നവന്റെ കൈകളിൽ അവൻ മുറുക്കെ പിടിച്ചു..........


" അമ്മച്ചിയെ പോലെ അല്ലേടാ... ദേഷ്യപ്പെടലും വഴക്കും ഒന്നും ഉണ്ടാവില്ല.... അമ്മ ചുമ്മാ വിഷമിക്കും... വെറുതെ കരയും... അത് കണ്ടിട്ട് ഞാൻ എങ്ങനെയാ.......... "

ലൂക്കിനോടായി അത് പറയുമ്പോൾ തന്നെ അഭിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു..... അമ്മയുടെ വിഷമം ഓർത്തിട്ട് മകൻ പട്ടിയെ പോലെ ഇരുന്നു മോങ്ങുമെന്ന അവസ്ഥ ആണെന്ന് തോന്നിയതും ലൂക്ക് അവന്റെ കൈകളിൽ പതിയെ തട്ടി......

" എന്റെ അഭീ... നീ ഇങ്ങനെ കണ്ണ് നിറച്ചു ഇരിക്കല്ലേ... ആദ്യം ശിവയുടെ കാര്യം ഒന്നു ഓക്കേ ആവട്ടെ... ദിവ്യമ്മയെ അത് കഴിഞ്ഞു പറഞ്ഞു മനസിലാക്കാം... ഞാൻ അല്ലെ ഇവിടെ ഉള്ളത്... You know...? എന്നോട് നോ പറയാനൊന്നും അമ്മയ്ക്ക് പറ്റില്ല... ഞങ്ങൾ തമ്മിൽ അത്രയ്ക്ക് ക്ലോസ് ആണ്......."


പാതി കാര്യത്തിലും പാതി തമാശയും ആയിട്ടാണ് അവൻ പറഞ്ഞു നിർത്തിയത്.... അഭിയുടെ ആ സമയത്തെ മൂഡ് മാറ്റാൻ അങ്ങനെ പറഞ്ഞു കുശുമ്പ് പിടിപ്പിച്ചാൽ മതിയെന്ന് അവന് തോന്നി.......

പ്രതീക്ഷിച്ചത് പോലെ തന്നെ കണ്ണ് തുടച്ചു കളഞ്ഞു തന്നെ  കൂർപ്പിച്ചു നോക്കിയിരിക്കുന്നവനെ കണ്ടതും അവന്റെ ചുണ്ടിൽ ചിരി വിടർന്നു.........

" ഇനി ഒരുമിച്ചുള്ള ഫോട്ടോ പോസ്റ്റ്‌ ചെയ്തിട്ട് എന്നെ മെൻഷൻ ചെയ്താൽ നിന്റെ അന്ത്യം എന്റെ കൈ കൊണ്ടാണ് പന്നി........ "

അഭി അവനെയൊന്ന് തറപ്പിച്ചു നോക്കി... ഇന്നലെ മുതൽ ഇൻസ്റ്റ ഓപ്പൺ ചെയ്താൽ അവന്റെ കണി തന്നെ അമ്മയും ഇസയും ഒരുമിച്ചുള്ള ഫോട്ടോ ആണ്.... അത് സഹിച്ചാലും അതിന് താഴെ തന്റെ അച്ഛന്റെയും അമ്മയുടെയും കമെന്റ് കാണുന്നതാണ് അവന് ഏറ്റവും ദേഷ്യം........

കെട്ടിയോനും കെട്ടിയോളും കൂടി മനഃപൂർവം ചെയ്യുന്നതാണ് എന്നെ ദേഷ്യം പിടിപ്പിക്കാൻ... കൂടെ ഈ കുരുത്തം കേട്ടതും....... തന്റെ മുന്നിൽ ഇരുന്നു ഇളിക്കുന്നവനെ അവനൊന്നു നോക്കി........

" നീ പോടാ....... "

യാതൊരു കുലുക്കവുമില്ലാതെ തല വെട്ടിച്ചു കൊണ്ടായിരുന്നു മറുപടി..........

" അമ്മച്ചി ഇവിടെ തന്നെ ഉണ്ടല്ലോ... ഞാനും കാണിച്ചു തരാമെടാ....... "

" കാണിച്ചോ... എനിക്ക് നിന്നെ പോലെ കുശുമ്പ് ഒന്നുമില്ല..... "


" ആർക്കാടാ പട്ടി.. കുശുമ്പ്....? "

" ഇസാ... ..... "

അഭി അവന് നേരെ ചീറി വന്നതായിരുന്നു.... അവന്റെ കയ്യിന്ന് വാങ്ങി കൂട്ടുമെന്ന അവസ്ഥ തന്നെ ആയിരുന്നു... ഇറങ്ങി ഓടാൻ പോലും കഴിയാത്ത തന്റെ അവസ്ഥയെ പഴിച്ചു ഇരിക്കുന്ന നേരമാണ് മാലാഖയെ പോലെ റാഹേൽ അവർക്ക് ഇടയിലേക്ക് കയറി വന്നത്.........


അതോടെ അഭി മര്യാദ രാമനായി തിരികെ ചെയറിൽ ഇരുന്നു... ലൂക്കിന്റെ ശ്വാസവും നേരെ വീണു.......

" നമുക്ക് പോകാം മോനെ.... സമയം കുറെ ആയില്ലേ... ആദി എന്നെ വിളിച്ചിരുന്നു.... അവനോട് പറയാതെ നിന്നെ പുറത്തു കൊണ്ട് പോയെന്ന് പറഞ്ഞു എന്നെ തിന്നില്ലെന്നേ ഉള്ളൂ.... പുറത്തു വന്നു നിൽപ്പുണ്ട് വാ........ "


റാഹേൽ ഇരുവരെയും നോക്കി ചെറു ചിരിയോടെ ആണ് പറഞ്ഞത്... അഭി തിരികെ ചിരിച്ചെങ്കിലും ലൂക്കിന്റെ കണ്ണുകൾ കഫെയുടെ വെളിയിലേക്ക് നീണ്ടു...........


രാവിലെ തന്നെ പിണക്കത്തിൽ ആയിരുന്നു... ഇതുകൂടി ആയപ്പോൾ പൂർത്തിയായി... എങ്ങനെ നോക്കിയിട്ടും പണി മുഴുവനും എന്റെ തലയിൽ തന്നെ ആണല്ലോ കർത്താവെ..........


അവനൊരു വല്ലായ്മയോടെ അഭിയെ നോക്കി........


" പോകുവാണേടാ... പറഞ്ഞത് മറക്കണ്ട.. പോകുന്നതിനു മുൻപ് നീ പറയണേ...... "

മരണ വീട്ടിൽ നിന്ന് യാത്ര പറയുന്നത് പോലെയൊരു മുഖഭാവം ആയിരുന്നു അവന്..... അതിന്റെ കാരണം അറിയാവുന്നത് കൊണ്ട് തന്നെ അഭി ഒരു ചിരിയോടെ അവന്റെ അടുക്കലേക്ക് വന്നു ചേർത്ത് പിടിച്ചു.......


" പോയിട്ട് വാ... Miss you...... "


പറയുന്നതിനൊപ്പം അവന്റെ കവിളിൽ ചെറിയൊരു കിസ്സ് കൂടി കൊടുത്തിരുന്നു അവൻ.... ലൂക്കിന്റെ കണ്ണുകൾ വിടർന്നു.... സാധാരണ അഭി ഇങ്ങനൊന്നും ചെയ്യില്ല.... ഒന്നുകിൽ തന്നെ സന്തോഷിപ്പിക്കാൻ... അല്ലെങ്കിൽ അവന്റെ ഉള്ളിലെ സന്തോഷം അറിയിക്കാൻ...... എന്ത് തന്നെ ആയാലും ലൂക്ക ഹാപ്പി ആയിരുന്നു.........

നിറഞ്ഞ ചിരിയോടെ അവനും അഭിയെ തിരികെ ഹഗ് ചെയ്തു.... കണ്ട് നിന്നിരുന്ന റാഹേലിലും അടുത്ത് നിന്ന തോമസിലും ചെറു ചിരി വിടർന്നു.....രണ്ട് മുതുക്കന്മാർ കൊച്ചു കുട്ടികളെ പോലെ  കെട്ടിപിടിച്ചു ഉമ്മ വെച്ച് നിൽക്കുന്നത് കണ്ടാൽ എങ്ങനെ ചിരി വരാതിരിക്കും...... എന്നാൽ................


ആ കാഴ്ച ഇഷ്ടപ്പെടാതെ കുത്തി വീർത്ത മുഖവുമായി വന്നത് പോലെ തന്നെ പുറത്തേക്ക് ചവിട്ടി തുള്ളി ഇറങ്ങി പോയവനെ അവർ ആരും തന്നെ കണ്ടിരുന്നില്ല ...............

" ലൂക്കാച്ചാ... വേഗം തന്നെ തിരിച്ചു വരണേ ടാ.... നിന്നെ എല്ലാവരും ഇവിടെ miss ചെയ്യുന്നുണ്ട്... ഞാനും........ "


യാത്ര പറഞ്ഞു ഇറങ്ങാൻ നേരം അവനെ കെട്ടിപിടിച്ചു പറയാൻ തോമസിന് അതേ ഉണ്ടായിരുന്നുള്ളു.......

" ഹ്മ്മ്... വരാം..... "


അവനൊരു ചിരിയോടെ പറഞ്ഞതും തോമസ് ഒരു വാത്സല്യത്തോടെ അവന്റെ കവിളിൽ തട്ടി.....അവരുടെ ഒപ്പം തന്നെ അഭിയും റാഹേലും നിന്നിരുന്നു......

" പോട്ടെ... ഇനിയും കാണാം.... "


റാഹേൽ തോമസിനെ ഒന്ന് നോക്കി... അയാളും ചെറു ചിരിയോടെ തന്നെ അവരെ നോക്കി നിന്നു......

ഇരുവരിലും ഇനിയും എന്തൊക്കെയോ പറയാനുണ്ടെന്നത് പോലെ ഒരു ഭാവം ആയിരുന്നു.... എന്നാൽ അവർക്ക് ഒന്നും തന്നെ പറയാനും ഉണ്ടായിരുന്നില്ല.....


" By...... "


താൻ പിടിച്ചിരുന്ന തോമസിന്റെ കൈകളിൽ ഒന്ന് കൂടെ മുറുകെ പിടിച്ചൊന്ന് യാത്ര പറഞ്ഞു കൊണ്ട് അവർ ലൂക്കയേയും കൂട്ടി തിരിഞ്ഞു നടന്നു.........


തിരിഞ്ഞു നോക്കി ചിരിയോടെ കൈ വീശി കാണിച്ചു കൊണ്ട് പോകുന്നവനിൽ ആയിരുന്നു അഭിയുടെ ശ്രദ്ധയെങ്കിൽ.......


തോമസ് നോക്കി നിന്നത് ഒരിക്കൽ പോലും തിരിഞ്ഞു നോക്കാതെ നടന്നു പോകുന്നവളെ ആണ്..... സന്തോഷമോ... സങ്കടമോ.... നഷ്ട പ്രണയത്തിന്റെ വേദനയോ.... അങ്ങനെ എന്തൊക്കെയോ അയാളിൽ ഒളിഞ്ഞിരിക്കുന്നത് പോലെ അഭിക്ക് തോന്നി......


ചുണ്ടുകളിൽ മനോഹരമായൊരു പുഞ്ചിരി ഉണ്ടെങ്കിലും... കണ്ണുകളിൽ വേദന ആണ് അവൻ കണ്ടത്.....ആ കണ്ണുകൾ ചെറുതായി നനഞ്ഞത് പോലെ.......... അഭി അയാളെ തന്നെ നോക്കി നിന്നു................


മുൻപ് ഇതേ പ്രണയത്തിനെ അവൻ പരിഹസിച്ചിട്ടുണ്ട്.... ഇന്നും അതേ ഓർമയിൽ തന്നെ ജീവിക്കുന്നത് ഭ്രാന്ത്‌ ആണെന്നും പറഞ്ഞിട്ടുണ്ട്..... പക്ഷെ............


ഇന്ന് അവനറിയാം... പ്രണയം എന്താണെന്ന്... ഈ സമയം തോമസിന്റെ മനസിലെ ചിന്തകൾ എന്താണെന്നും...........


ഒരിക്കൽ പ്രണയിച്ചു പോയാൽ പിന്നെ ഒരിക്കലും അവരെ മറക്കാൻ കഴിയില്ല.... മുന്നോട്ട് എത്ര കടന്നു പോയാലും എപ്പോഴെങ്കിലും ജീവിതത്തിന്റെ ഏതെങ്കിലും ഒരു കോണിൽ നമ്മൾ അവരെ ഓർത്തിരിക്കും..........


ചിലർ ഓർമകളിൽ മാത്രം ജീവിക്കും.....🥀


.....................................💞💞💞.........................................


കഫെയിൽ നിന്ന് റാഹേലിനൊപ്പം വെളിയിൽ ഇറങ്ങിയതേ അവരെ കാത്തെന്ന പോൽ കാറിനു വെളിയിൽ ചാരി നിൽക്കുന്നവനെ ലൂക്ക കണ്ടിരുന്നു....


ആരോടോ ഉള്ള ദേഷ്യം എന്ന പോലെ മുഖം ബലൂൺ പോലെ വീർപ്പിച്ചു വെച്ചിട്ടുണ്ട്... രാവിലെ മുതലേ ഇങ്ങനെ തന്നെ ആയിരുന്നു... ഇപ്പോൾ ഒന്നു കൂടി കൂടിയത് പോലെ..........

അവനടുത്തേക്ക് പോകുന്നതിനിടെ ആദിയുടെ നോട്ടം തനിക്ക് നേരെ നീളുന്നെന്ന് കണ്ടതും അവനൊരു ചിരിയോടെ ആദിക്ക് നേരെ കൈ വീശി.......


" ഹായ്....... "


തിരിച്ചൊരു ചിരി പ്രതീക്ഷിച്ചില്ലെങ്കിലും ഒരു കണ്ണുരുട്ടൽ അവൻ expect ചെയ്തിരുന്നു... എന്നാൽ തന്നെ കണ്ടെന്നൊരു ഭാവം പോലും ഇല്ലാതെ മുഖം തിരിക്കുന്നവനെ കണ്ടതും ലൂക്കിന്റെ മുഖം വീർത്തു........

" ഇവനിത് വരെ എന്നോടുള്ള പിണക്കം മാറിയില്ലേ..... "

ആദിക്ക് പിണങ്ങാൻ ആയി വീട്ടിൽ നടന്ന സംഭവം മാത്രമേ അവന് ഓർമ വന്നുള്ളൂ... പിന്നെ കഫെയിലേക്ക് പറയാതെ വന്നതും.....


അതിനിടയിൽ ആദി കാഫെയുടെ ഉള്ളിൽ കയറിയതോ അഭിയേയും ലൂക്കയേയും കണ്ട് കുശുമ്പ് കുത്തി ഇറങ്ങി പോയതുമൊന്നും അവൻ അറിഞ്ഞിരുന്നില്ല..........

തന്നെ ഒരു നോട്ടം കൊണ്ട് പോലും മൈൻഡ് ചെയ്യാതെ നിൽക്കുന്നവനെ കാണെ ലൂക്കിലും അതേ പരിഭവം തന്നെ നിറഞ്ഞിരുന്നു.......

" വന്നു.. വന്നു.. ഇവൻ വല്ലാതെ ടോക്സിക് ആവുന്നുണ്ട് തെണ്ടീ... പിന്നെ ഇവനോട് പറഞ്ഞിട്ട് പോകാൻ ഇവനാരാ എന്റെ കേട്ടിയോനോ...? ആയിട്ടൊന്നും ഇല്ലല്ലോ.... ഇനി ആയാൽ തന്നെ ഇമ്മാതിരി സ്വഭാവം വല്ലതും കാണിച്ചോണ്ട് വന്നാൽ ചവിട്ടി നടുവൊടിക്കും ഞാൻ.... നിക്കുന്നത് കണ്ടില്ലേ... മിക്കു പിശാശ്.... മിണ്ടിയില്ലെങ്കിൽ ഞാനും മിണ്ടില്ല... എനിക്കും വാശി ഉണ്ട്......... "


ആദിയെ ഒന്ന് തറപ്പിച്ചു നോക്കി കൊണ്ട് അവൻ വീൽ ചെയർ കാറിന്റെ ബാക് ഡോറിന്റെ സൈഡിലേക്ക് നീക്കി.... അത് കണ്ടതും ആദി തന്നെ നോക്കുന്നതും അവൻ അറിഞ്ഞിരുന്നു......

കാറിന് അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ തന്നെ ഡോറിന്റെ അടുത്ത് നിന്ന് മാറി നിൽക്കുന്നവനെ അവൻ കണ്ടതാണ്.......


" ഞാൻ നിന്റെ അടുത്ത് ഇരിക്കില്ലെടാ തെണ്ടി.... "

ഉള്ളാലെ പിറുപിറുത്തു കൊണ്ട് ബാക് ഡോർ തുറക്കാനായി കൈ നീട്ടിയതും........


" മര്യാദക്ക് ഫ്രണ്ടിൽ കയറി ഇരിക്കെടാ..... "


വല്ലാത്തൊരു അലർച്ച തന്നെ ആയിരുന്നു അത്... റാഹേലും ലൂക്കയും ഒരുപോലെ നെറ്റി ചുളിച്ചു കൊണ്ട് അവനെ നോക്കി... തൊണ്ടയിൽ വല്ല സ്പീക്കറും വെച്ചിട്ടുണ്ടോ എന്ന് പോലും തോന്നി പോകുന്നത്ര ശബ്ദം..... അതിന്റെ കൂടെ കണ്ണുരുട്ടലും.....


ആദ്യത്തെ പകപ്പ് മാറിയതും ലൂക്ക അൽപ്പം ദേഷ്യത്തോടെ തന്നെ അവനെ നോക്കി......


ഉച്ചക്ക് മുതൽ തുടങ്ങിയ അലർച്ച ആണ്... കേട്ട് നിൽക്കുന്നതിനു ഒരു പരിധി ഇല്ലേ.... ചുമ്മാ അങ്ങ് ദേഷ്യപ്പെട്ടാൽ ഇപ്പോൾ പേടിച്ചു പോകുമെന്ന പോലെയാണ് പെരുമാറ്റം.....


" എനിക്ക് സൗകര്യം ഇല്ല കയറാൻ... ഞാൻ ഇവിടെ ഇരുന്നോളാം....... "

അവനെയൊന്ന് നോക്കി ചുണ്ട് കോട്ടി കൊണ്ട് തിരിഞ്ഞു റാഹേൽ തുറന്നു കൊടുത്ത ഡോറിലൂടെ ഉള്ളിലേക്ക് കയറാൻ നോക്കിയതും ലൂക്ക വായുവിൽ ഉയർന്നു പൊങ്ങിയിരുന്നു.........


അവനൊരു പകപ്പോടെ ചുറ്റിനും നോക്കി... താൻ ആദിയുടെ കൈകളിൽ ആണെന്ന് അറിഞ്ഞ നേരമാണ് അവനൊന്നു ശ്വാസം നേരെ വീണത് തന്നെ......


" ആന്റി.... അതൊന്ന് എടുത്തു അകത്തു വെച്ചേക്ക്... "


വീൽ ചെയർ പതിയെ കാല് കൊണ്ട് തട്ടി റാഹേലിന്റെ മുന്നിലേക്ക് ഇട്ട് കൊണ്ട് അവൻ ലൂക്കയേയും കൊണ്ട് ഫ്രണ്ട് സീറ്റിലേക്ക് നടന്നു.......


ലൂക്ക ചുറ്റിനും ഒന്ന് നോക്കി... വഴിയിൽ കൂടെ പോകുന്ന ആൾക്കാർ മുഴുവനും നോക്കുന്നുണ്ട്... ആദിയെ തിരിച്ചറിയുന്നവർക്ക് ഇനി ഇത്രയും മതി അടുത്ത ചർച്ചക്ക്.... എന്നിട്ട് നാട്ടുകാരുടെ ചീത്ത വിളി മുഴുവനും താൻ കേൾക്കണം....... അവനെ മാത്രം ആരും ഒന്നും പറയില്ല.......അതെങ്ങനെ ശരിയാവും....?


എങ്കിൽ എടുത്തു കൊണ്ട് പോകുന്നവന് അങ്ങനൊരു ബോധം വേണ്ടേ... ഇത് അതുമില്ല... അവനൊന്നു തലയിൽ കൈ വെച്ച് കൊണ്ട് ആദിയെ നോക്കി....

" എന്നെ താഴെ ഇറക്കേടാ പട്ടി..... "


" അടങ്ങി ഇരുന്നില്ലെങ്കിൽ ചുരുട്ട് കൂട്ടി റോട്ടിലേക്ക് എറിയും ഞാൻ....."

പല്ല് കടിച്ചു പൊട്ടിച്ചു കൊണ്ടൊരു ഭീഷണി ആയിരുന്നു അത്.... അതോടെ ലൂക്കിന്റെ വായടഞ്ഞു.... പറയാൻ പറ്റില്ല... സ്വഭാവം നന്നല്ലെങ്കിൽ അവൻ എറിഞ്ഞു കളയും... അമ്മാതിരി വൃത്തികേട്ട കയ്യിൽ ഇരുപ്പാണ്...


ആ ഒരു പേടി ഉള്ളത് കൊണ്ട് മാത്രം ചുണ്ട് കൂട്ടി കടിച്ചു പിടിച്ചു അവൻ മിണ്ടാതിരുന്നു.....പിന്നെ ദേഷ്യം ഉണ്ടെങ്കിലും ഈ ഇരുപ്പ് ഒരു സുഖം തന്നെ ആണ്...നടക്കാതെ എപ്പോഴും ഒരാൾ എടുത്തു കൊണ്ട് പോയാൽ എങ്ങനെ വേണ്ടെന്ന് പറയും....നാട്ടുകാർ തെണ്ടികളോട് പോകാൻ പറയ്.

അവനൊരു ചിരിയോടെ ആദിയിലേക്ക് ചേർന്ന് ഇരുന്നു... എന്നാൽ... ഒന്ന് സുഖം പിടിച്ചു ഇരുന്നു വന്നപ്പോഴേക്കും ആദി അവനെ ഫ്രണ്ട് സീറ്റിലേക്ക് ഇരുത്തിയിരുന്നു........

എടുത്തിടുകയായിരുന്നു എന്നും വേണമെങ്കിൽ പറയാം.... ഒരു ദേഷ്യത്തോടെ നോക്കിയതും ഡോർ വലിച്ചടച്ചു തനിക്കിപ്പുറമുള്ള സീറ്റിലേക്ക് വന്നു കയറുന്നവനെ ആണ് കണ്ടത്.......


അവനൊരു പുച്ഛത്തോടെ മുഖം വെട്ടി തിരിച്ചു... ആദി അതൊന്നും മൈൻഡ് ചെയ്തതുമില്ല.... വീൽ ചെയർ ഡിക്കിയിലേക്ക് വെച്ച് അടച്ചു റാഹേലും പിന്നിൽ കയറിയതോടെ ആദി സീറ്റ് ബെൽറ്റ്‌ ഇട്ട് കൊണ്ട് നേരെയിരുന്നു..........


കാർ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് എടുക്കുന്നതിനു മുന്നേ അവൻ തനിക്ക് അടിത്തിരിക്കുന്നവനെ ഒന്ന് നോക്കി... പുറത്തേക്ക് വായി നോക്കി ഇരിക്കുകയാണ്... സീറ്റ് ബെൽറ്റ്‌ പോലും ഇട്ടിട്ടില്ല...
.


" സീറ്റ് ബെൽറ്റ്‌ ഇട് ലൂക്കാ....... "

അവനല്പം ഗൗരവത്തോടെ തന്നെ ലൂക്കയെ നോക്കി... അതേ സമയം പുറത്തെ കാഴ്ചകൾ മതിയാക്കി അവനും ആദിയെ ഒന്ന് നോക്കി.


" കൈ വയ്യാതെ ഇരിക്കുവല്ലേ ആദീ... ഞാൻ എങ്ങനെ ഇടും... എനിക്കിട്ട് താ......'


പ്ലാസ്റ്റർ ചുറ്റിയിരിക്കുന്ന കൈ അവൻ ആദിയുടെ നേരെ ഒന്ന് ഉയർത്തി കാണിച്ചു... ആദി അവനെയൊന്നു നോക്കി...

.

വല്ലാത്തൊരു നിഷ്കളങ്കതയാണ് മുഖത്ത്... ഒപ്പം സ്ഥിരം ഉടായിപ്പ് ചിരിയും... ഇപ്പോൾ പ്രസവിച്ച കുഞ്ഞുങ്ങൾ പോലും തോറ്റു പോകും... അത്രയും പാവം പിടിച്ച മുഖം........ ഇത് കാണിച്ചാണ് തനിക്കുള്ള സകല പണിയും അവൻ വാങ്ങി തരുന്നത്..........

മൈൻഡ് ചെയ്യാതിരുന്നിട്ടും മുഖം വീർപ്പിച്ചു ഇരുന്നിട്ടുമൊന്നും ഒരു കാര്യവുമില്ലെന്ന് തോന്നിയതും അവൻ തന്റെ സീറ്റ് ബെൽറ്റ് റിമൂവ് ചെയ്തു കൊണ്ട് അവനടുത്തേക്ക് ചാഞ്ഞു.......

ലൂക്കും അവനെ തന്നെ നോക്കിയിരിക്കുകയായിരുന്നു.... തന്നിലേക്ക് ചാഞ്ഞു സീറ്റ് ബെൽറ്റ് ധരിപ്പിക്കുന്നവനെ കണ്ടതും അവന്റെ ചുണ്ടിലൊരു ചെറു ചിരി വിടർന്നു...........

ആദിയുടെ ശ്രദ്ധ മുഴുവനും അവനെ നേരെ ഇരുത്തുന്നതിൽ ആയിരുന്നു...സൈഡിൽ നിന്ന് ബെൽറ്റ്‌ വലിച്ചു ലോക്ക് ചെയ്യുന്നതിനിടെ അവന്റെ മുഖം തനിക്ക് നേരെ വരുന്നത് കണ്ടതും അവന്റെ ചുണ്ടിലൊരു കുസൃതി മിന്നി..........

മുഖം ചുളിച്ചു വെച്ചിരിക്കുന്നതിനാൽ തന്നെ അവന്റെ നുണക്കുഴി കവിളിൽ നന്നായി തെളിഞ്ഞു കാണുന്നുമുണ്ട്... ലൂക്ക ഒരു ചിരിയോടെ അവന്റെ കവിളിൽ തന്റെ ചുണ്ടുകൾ അമർത്തി..


ഒരു ചെറിയ ചുംബനം... എന്നാൽ ചുണ്ടുകൾ അവൻ ആദിയുടെ കവിളിൽ നല്ലത് പോൽ അമർത്തി വെച്ചിരുന്നു.... ആദി ഒരു അത്ഭുതത്തോടെ അവനെ നോക്കി.... രണ്ട് പേരുടെയും കണ്ണുകൾ തമ്മിൽ ഉടക്കുന്നതിനു മുന്നേ അവന്റെ നോട്ടം പിൻ സീറ്റിൽ ഇരിക്കുന്നവളിലേക്കാണ് നീണ്ടത്..........

റാഹേൽ ഒന്നും തന്നെ അറിഞ്ഞിട്ടുണ്ടായിരുന്നില്ല... ഫോണിൽ എന്തോ നോക്കിയിരിക്കുകയായിരുന്നു അവർ... അവനൊരു ആശ്വാസത്തോടെ തല കുടഞ്ഞു കൊണ്ട് ലൂക്കയെ നോക്കി......

ചുണ്ടിൽ അപ്പോഴും അതേ കള്ള ചിരിയുമായി ഇരിക്കുന്നവൻ... ആദിയുടെ ചുണ്ടിലും ചെറു ചിരി വിടർന്നിരുന്നു....ഇരുവരുടെയും മുഖങ്ങൾ തമ്മിൽ കൂടുതൽ അടുത്തു.... പരസ്പരം ഇരു ചുണ്ടുകളിലും കണ്ണുകൾ ഉടക്കി നിന്നു......


ഉള്ളിൽ തോന്നുന്ന ആഗ്രഹം എന്തെന്ന് അറിഞ്ഞെന്ന പോൽ ഇരുവരും ഒരുപോൽ ഉമി നീരിറക്കി... ഇരു ചുണ്ടുകളും ഒരുപോൽ വിടർന്നു.... തമ്മിൽ പരസ്പരം കൂടി ചേരുമെന്ന അത്ര അടുത്തെത്തിയതും ആദി തന്റെ തല പിന്നോട്ട് വലിച്ചു............

"It's done.... "

ലൂക്കിന്റെ നെറ്റിയൊന്ന് ചുളിഞ്ഞു പോയി... ആദി കണ്ണാലെ കാണിക്കുന്നത് കണ്ടതും അവൻ സ്വയമേ ഒന്ന് നോക്കി... അവൻ സീറ്റ് ബെൽറ്റ്‌ ഇട്ട് കഴിഞ്ഞ കാര്യം പോലും ലൂക്ക അപ്പോഴാണ് അറിയുന്നത്... ആദിയുടെ ചുണ്ടിൽ അപ്പോഴും ഒരു ചിരിയുണ്ടായിരുന്നു.......


തന്നെ കളിപ്പിച്ചതാണെന്ന് മനസിലായതും ലൂക്ക ഒരു ദേഷ്യത്തോടെ അവനെ നോക്കി... അപ്പോഴേക്കും ആദി അവനിൽ നിന്ന് അകന്നു മാറിയിരുന്നു.....തിരികെ തന്റെ സീറ്റിൽ നേരെയിരുന്നു കൊണ്ട് അവൻ ലൂക്കയെ ഒന്ന് നോക്കി......

പതിയെ അവന്റെ ചുണ്ടിൽ ഒരു പുച്ഛം വിടർന്നു... കാറിൽ തന്നെ വെച്ചിരുന്ന ടിഷു പേപ്പർ എടുത്തു കൊണ്ടവൻ ലൂക്കിന്റെ ചുണ്ടുകൾ പതിഞ്ഞ കവിൾ അമർത്തി തുടച്ചു...അവനിൽ തന്നെ നോട്ടമെയ്തു കൊണ്ട് അതേ പുച്ഛത്തോടെ ആ പേപ്പർ ചുരുട്ടി വെളിയിലെക്കെറിഞ്ഞു...........


പിന്നെ തന്റെ സീറ്റിൽ നേരെയിരുന്നു സീറ്റ് ബെൽറ്റ്‌ ധരിച്ചു കൊണ്ട് അവൻ കാർ മുന്നോട്ടെടുത്തു... ലൂക്കിനെ അവൻ പിന്നെ നോക്കിയതേ ഇല്ല..... അവന്റെ മുന്നിൽ തെളിഞ്ഞു നിന്നത് മുഴുവനും കാഫെയുടെ ഉള്ളിൽ നടന്ന കാര്യങ്ങൾ ആയിരുന്നു.......

അതിന് പകരം വീട്ടിയെന്ന പോലെ ഒരു ആത്മ സംതൃപ്തി നിറഞ്ഞ ചിരി അവനിൽ നിറഞ്ഞു നിന്നു....... എന്നാൽ......
.


ഇതിനെല്ലാം സാക്ഷി ആയി ഇരുന്നവന്റെ മുഖം ഇരുണ്ടിരുന്നു... ചെറിയൊരു മൂളിപ്പാട്ടോടെ തന്റെ അടുത്തിരുന്നു ഡ്രൈവ് ചെയ്യുന്നവനെ അവനൊന്നു തറപ്പിച്ചു നോക്കി..........

" പട്ടി..... "


അവൻ ദേഷ്യത്തോടെ ആദിയെ നോക്കി പല്ലിറുമ്മി......

" നീ നോക്കിക്കോടാ.. തെണ്ടി... ഒരുമ്മയ്ക്ക് വേണ്ടി നീ എന്റെ പുറകെ നടക്കും... ഇല്ലെങ്കിൽ നടത്തിക്കും ഞാൻ... കെഞ്ചി ചോദിച്ചാൽ പോലും ഞാൻ ഒരെണ്ണം തരില്ല.... ഇത് സത്യം... സത്യം... സത്യം..... "

" വെറും സത്യം അല്ല... കുരിശിങ്കൽ തറവാട്ടിലെ ഐസക് മാമന്റെ മകൻ ഇസാക് ന്റെ വാക്കാണ്...മറ്റൂലെടാ തെണ്ടി........"


ആദിയെ നോക്കി ഉള്ളാലെ പറഞ്ഞു കൊണ്ട് അവൻ മുഖം വെട്ടിച്ചു പുറത്തേക്ക് നോക്കിയിരുന്നു.........


അപ്പോഴും തനിക്കിനി വരുന്ന അവസ്ഥകൾ ഒന്നും അറിയാതെ ലൂക്കിനോട് പകരം വീട്ടിയ സന്തോഷത്തിൽ ആയിരുന്നു ആദി...........


( തുടരും....)

.....................................💕💕💕💕.....................................


വായിച്ചു അഭിപ്രായം പറയുക....

ശിവ ❤️അഭി combo നാളെ....

വായിച്ചു അഭിപ്രായം പറഞ്ഞാൽ ആദി ❤️ലൂക്ക ചെറിയൊരു റൊമാൻസും...

ഫിലിപ് 🤍സെബാൻ combo യും നാളെ ഒപ്പിച്ചു തരാം.......


ഇന്ന് എഴുതാൻ ഇരുന്നതാണ്.. But... എഴുതി വന്നപ്പോൾ നീണ്ടു പോയി.........


അപ്പോൾ നാളെ കാണാം... 🫶🫰🫶🫰...


💞WITH💞 LOVE💞 AMMU 💞

 

Continue Reading

You'll Also Like

32.3K 4.8K 62
Vmin ff 🌼
22.8K 3K 29
യാഥാർത്ഥ്യങ്ങൾ മാറ്റി മറിച്ച രണ്ടു പേരുടെ ജീവിത കഥ.. ഇണക്കങ്ങളും പിണക്കങ്ങളും സൗഹൃദവും ഒത്തുചേർന്ന പ്രണയ കാവ്യം.. ഇത് അവന്റെയും അവളുടെയും കഥ ആണ്.. L...
48.2K 5.5K 45
Completed It is a pakka pure taekook malayalam ff..... Taeriya and jungkook valere yadharashkamay meet cheyyunnuu.. And fall in love. But pettan Tae'...
223K 24.8K 48
okay the story's one line is... Jungkook is an engineering student (btech) , where Taehyung is a Nurse. Jungkook's dad want him to get married to Kim...