I CAN'T LOVE HIM... ????

Galing kay taekookiehyung786

52.1K 5.1K 20.3K

ICLH ന്റെ ബാക്കി ഭാഗങ്ങൾ ആണ്... സ്റ്റോറി കന്റിണ്‌െ ചെയ്തു പോസ്റ്റ്‌ ചെയ്യാൻ കഴിയുന്നില്ല.. എന്തോ ERROR സംഭവിച... Higit pa

I CAN'T LOVE HIM...121💞
I CAN'T LOVE HIM..122 💘🔞
I CAN'T LOVE HIM..123🫶
I CAN'T LOVE HIM..124 🐕
I CAN'T LOVE HIM..125👩‍🦼
I CAN'T LOVE HIM...126
I CAN'T LOVE HIM...127
kATHI🤍 BAMIE
I CAN'T LOVE HIM...128
new bam
I CAN'T LOVE HIM...129 🎁
I CAN'T LOVE HIM....130
I CAN'T LOVE HIM...131
I CAN'T LOVE HIM...132💍💍
CLADDANGH RING 💍
I CAN'T LOVE HIM...132👶
I CAN'T LOVE HIM...133💓
I CAN'T LOVE HIM...134
I CAN'T LOVE HIM...135
I CAN'T LOVE HIM...136
I CAN'T LOVE HIM...137 ⚔️
????︎????︎????︎????︎????︎????︎????︎????︎????︎ ????︎????︎????︎????︎????︎????︎ 2
ANTI HEROS????????????
I CAN'T LOVE HIM...138
I CAN'T LOVE HIM...139
I CAN'T LOVE HIM...140 ⚔️
I CAN'T LOVE HIM..141
I CAN'T LOVE HIM..142
I CAN'T LOVE HIM...143
I CAN'T LOVE HIM...144
I CAN'T LOVE HIM....145
I CAN'T LOVE HIM...146
I CAN'T LOVE HIM...147
I CAN'T LOVE HIM...148
I CAN'T LOVE HIM...149
I CAN'T LOVE HIM...150
I CAN'T LOVE HIM...151 ✨
I CAN'T LOVE HIM...152
I CAN'T LOVE HIM...153
I CAN'T LOVE HIM...154
I CAN'T LOVE HIM...155
I CAN'T LOVE HIM...156
I CAN'T LOVE HIM..157
I CAN'T LOVE HIM...158
I CAN'T LOVE HIM...159
I CAN'T LOVE HIM..160
I CAN'T LOVE HIM...161
I CAN'T LOVE HIM.. 162
𝙸 𝙲𝙰𝙽'𝚃 𝙻𝙾𝚅𝙴 𝙷𝙸𝙼.. 163

I CAN'T LOVE HIM...120

2.4K 125 212
Galing kay taekookiehyung786

    പുലർച്ചെ മൂന്ന് മണിയോട് അടുത്ത സമയം......

ബാംഗ്ലൂർ സിറ്റിക്ക് സമീപമുള്ള tannery റോഡ്....

റോഡ് സൈഡിലെ ഡിവൈഡറിൽ ഇടിച്ചു തകർന്നു പാതിയോളം കത്തി നശിച്ച നിലയിൽ കിടക്കുന്ന കാർ.... അതിന് സമീപം പോലീസ് വളഞ്ഞിരുന്നു... തീയണയ്‌ക്കാനായി ഫയർ ഫോഴ്‌സും സുരക്ഷ ഉദ്യോഗസ്ഥരും അവിടെ നിറഞ്ഞിരുന്നു..............

ഫോറൻസിക് വിദഗ്ധർ അടങ്ങിയ സംഘം ചുറ്റു പാടും നിരീക്ഷിക്കുന്നുണ്ട്.... അവർക്ക് പുറമെ പോലീസ് സർജനും വിവരം അറിഞ്ഞെത്തിയ സമീപ വാസികളും അടക്കം നിരവധി ആളുകൾ തടിച്ചു കൂടിയിരിക്കുന്നു..........

" Yes . സർ... ഞാൻ ആക്സിഡന്റ് സ്പോട്ടിൽ ഉണ്ട്.... No... No... ഏകദേശം half nd hour  ആക്‌സിഡന്റ് കഴിഞ്ഞു അത്രയും സമയം ആയിട്ടുണ്ടാവുകയെ ഉള്ളൂ......... "

.........................

" അല്ല.... Spot death ആണ് സർ...., കൂടെയുള്ള ആളെ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്.... ഓവർ സ്പീഡിൽ വന്നത് കൊണ്ടാവണം... സൈഡിലെ ഡിവൈഡറിൽ ഇടിച്ചു തകർന്ന നിലയിൽ ആണ്... പിന്നെ ഡീസൽ ലീക് ആയതിൽ തുടർന്നു കാർ പകുതിയും കത്തിയിട്ടുണ്ട്......കാർ ഐഡന്റിഫൈ ചെയ്തിട്ടുണ്ട്.... But.... ബോഡി തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണുള്ളത്............ "

.............................

" ഹാ.. സർ... റിലേറ്റീവ്സ് വന്നിട്ടുണ്ട്... ഇവിടുത്തെ പ്രോസീജിയർ കഴിഞ്ഞതിനു ശേഷം അവരെ വെച്ച് ഐഡന്റിഫൈ ചെയ്യാമെന്നാണ് കരുതുന്നത്........ "

...............

" ഓക്കേ.... ഓക്കേ സർ......... "

ഫോണിലൂടെ ഡിജിപിയുമായി വിവരങ്ങൾ കൈ മാറി കഴിഞ്ഞതും ഫോൺ കട്ട്‌ ചെയ്തു കൊണ്ട് ശിവ ആക്‌സിഡന്റ് സ്പോട്ടിലേക്ക് നടന്നു........

പുലർച്ചെ ഫോണിലൂടെ വിവരമറിഞ്ഞെത്തിയതാണ് അവൻ.... ആക്‌സിഡന്റ് നടന്ന സ്ഥലം ചുറ്റു ഭാഗവും പോലീസ് ക്രൈം സ്പോട് ആയി തിരിച്ചിട്ടുണ്ട്.... ചുറ്റിനും കെട്ടിയിരുന്ന ക്രോസ്സ് ബാഡ്ജ് കടന്നു കൊണ്ട് അവൻ കാറിന് അടുത്തേക്ക് നടന്നു............

കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്ന നിലയിൽ ആണ്...... പകുതിയോളം ബ്ലാസ്റ്റിൽ കത്തി നശിച്ചിട്ടുണ്ട്..... തൊട്ടടുത്തെത്തിയതും കത്തിയേരിഞ്ഞ സ്മെൽ അവന്റെ മൂക്കിലേക്ക് തുളഞ്ഞു കയറിയിരുന്നു... ശിവയുടെ നെറ്റിയൊന്ന് ചുളിഞ്ഞു...... കയ്യിലിരുന്ന കർചീഫിനാൽ തന്റെ മൂക്ക് മറച്ചു കൊണ്ട് അവൻ മുന്നോട്ട് നടന്നു..............

ക്രൈം സ്പോട്ടിൽ പോലീസും ഡോക്ടർസും അടങ്ങുന്ന സംഘം വളഞ്ഞിരുന്നു... അവരെ മാറ്റി മുന്നോട്ട് നീങ്ങിയതും കാറിന്റെ സീറ്റിൽ പാതി കത്തി നശിച്ച നിലയിലുള്ള രൂപവും അവൻ കണ്ടിരുന്നു....കാണുന്നവരെ ഭയപ്പെടുത്തുന്ന രീതിയിലൊരു രൂപം........ ......

" oh God....... "

അതിലേക്ക് കൂടുതൽ നോക്കി നിൽക്കാനുള്ള മനോ ധൈര്യം ശിവയിൽ ഉണ്ടായിരുന്നില്ല....ആദ്യ കാഴ്ച്ചയിൽ തന്നെ കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് അവൻ മുഖം തിരിച്ചു...............

വല്ലാത്തൊരു അസ്വസ്ഥത തോന്നിപോയിരുന്നു ശിവയിൽ.... തീരെ പ്രതീക്ഷിക്കാതെ കേട്ടൊരു വാർത്ത..... ഒട്ടും പ്രതീക്ഷിക്കാതെ വന്നൊരു മരണം.................

നീണ്ടൊരു നെടുവീർപ്പോടെ തല കുടഞ്ഞു കൊണ്ടവൻ കൂടെയുള്ളവരോടായി വിവരങ്ങൾ ചോദിച്ചു അറിഞ്ഞു കൊണ്ടിരുന്നു........ ഫോറെൻസിക് വിദഗ്ധർ..., പോലീസ് സർജൻ  തുടങ്ങി ഓരോരുത്തരോടും അവൻ വിവരങ്ങൾ തേടി................

" സർ... ഇതൊക്കെ ബോഡിയിൽ നിന്ന് കണ്ടെത്തിയതാണ്.......... "

കൂടെയുണ്ടായിരുന്ന പോലീസ്കാരിൽ ഒരാൾ ശിവയ്ക്ക് നേരെ സീൽ ചെയ്തൊരു കവർ നീട്ടി... പാതി കത്തി നശിച്ചതും കേടു പാടുകൾ ഒന്നുമില്ലാത്തതുമായ കുറച്ചു സാധനങ്ങൾ അതിൽ ഉണ്ടായിരുന്നു.......

ഒരു സംശയത്തോടെ ആണ് അവനത് വാങ്ങി നോക്കിയത്..... പേഴ്‌സ്... Watch..., ഫോൺ..., റിങ് തുടങ്ങി കുറച്ചു സാധനങ്ങൾ ആയിരുന്നു അതിൽ........... പാതി നശിച്ചു പോയതാണെങ്കിലും ഒറ്റ നോട്ടത്തിൽ തന്നെ ശിവ അതേല്ലാം തിരിച്ചറിഞ്ഞിരുന്നു..............

അവന്റെ നെഞ്ചിടിപ്പ് ഉയർന്നു... വല്ലാത്തൊരു പരവേശവും അസ്വസ്ഥയും അവനെ വന്നു മൂടി... വീർപ്പ് മുട്ടിനാൽ വരിഞ്ഞു മുറുകിയ ശ്വാസത്തെ ഒന്ന് പുറത്തേക്ക് ഊതി കൊണ്ടവൻ തന്റെ കയ്യിലെ സാധനങ്ങളിലേക്ക് തന്നെ നോക്കി നിന്നു..................

" ഇതുവരെ പറഞ്ഞിരിക്കുന്ന ഡീറ്റെയിൽസും ബോഡിയുടെ age ഉം വെച്ച് നോക്കിയാൽ നമ്മുടെ സംശയം കറക്റ്റ് ആണ്.... കാർ ഉടമ തന്നെ ആണ് കൊല്ലപ്പെട്ടിരിക്കുന്നത്.... ഇനി റിലേറ്റീവ്സ് ആരെങ്കിലും വന്നു ബോഡി ഐഡന്റിറ്റിഫൈ ചെയ്യുകയാണെങ്കിൽ നമുക്ക് മുന്നോട്ടുള്ള കാര്യങ്ങൾ ചെയ്യാമായിരുന്നു............. "

പോലീസ് സർജൻ ദീപക്കിന്റെ വാക്കുകൾ കേട്ടതും അവന്റെ കണ്ണുകൾ ക്രൈം സ്പോട്ടിനു വെളിയിലേക്ക് നീണ്ടു..... കുറച്ചു ദൂരെ നിർത്തിയിട്ടിരിക്കുന്ന കാറിൽ ചാരി നിൽക്കുന്നവൻ................

" ഹ്മ്മ്... ഓക്കേ....... "

അവനിൽ തന്നെ നോട്ടമെയ്തു കൊണ്ടവൻ അവരോടായി തലയാട്ടി... കയ്യിലിരുന്ന കവറിലേക്ക് ഒന്ന് കൂടി നോക്കി കൊണ്ടവൻ ക്രൈം സ്പോട്ടിനു വെളിയിലേക്ക് നടന്നു............

ദൂരെ മാറി നിൽക്കുന്നവനിൽ തന്നെ കണ്ണുകൾ പതിപ്പിച്ചു മുന്നോട്ട് നീങ്ങവേ അവൻ തന്നെ തിരികെ നോക്കുന്നതും തനിക്ക് അരികിലേക്ക് ദൃതിയിൽ നടന്നടുക്കുന്നതും ശിവ കണ്ടിരുന്നു...............

" എന്തായി ശിവാ.... അവർ എന്താ പറഞ്ഞത്.... അത്... അത്... ആരാണെന്നാണ്........

തനിക്ക് നേരെ നൂറു ചോദ്യങ്ങളുമായി നിൽക്കുന്നവനെ ശിവയൊന്ന് നോക്കി............

" അദ്രി..., just റിലാക്സ്........ "

ശിവ അവന്റെ തോളിൽ കൈ വെച്ചെങ്കിലും... സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും ആദി വിലങ്ങനെ തലയാട്ടി കൈകൾ തട്ടി മാറ്റി കൊണ്ട് അവനിൽ നിന്നും പിന്നിലേക്ക്  നീങ്ങി...............

" ശിവാ... അത് ആരാ... അത്.......

" yeah.... It is him..... "

" What...... Are you sure....... "

ചെറിയൊരു ഞെട്ടൽ നിറഞ്ഞ സംശയത്തോടെ  തന്നെ നോക്കി നിൽക്കുന്നവന് നേരെ ശിവ തന്റെ കയ്യിലിരുന്ന കവർ നീട്ടി.... അത് കൂടി കണ്ടതോടെ അവനൊരു വല്ലായ്മയോടെ മുടിയിൽ വിരൽ കടത്തി കൊണ്ട് കാറിലേക്ക് ചാരി നിന്നു............

" അദ്രി.... ഇതൊക്കെ അങ്കിളിന്റെ സാധനങ്ങൾ ആയിരുന്നെന്ന് നമുക്ക് ഉറപ്പാണ്... But... ഉറപ്പിക്കണമെങ്കിൽ നീയോ ഫിലിപ് അങ്കിളോ വന്നു ബോഡി ഐഡന്റിഫൈ ചെയ്യണം... അത് കഴിഞ്ഞതിനു ശേഷമേ ബാക്കി കാര്യങ്ങൾ ചെയ്യാൻ കഴിയൂ............ "

" പപ്പയെ ഞാൻ എങ്ങനെ ആണ്.....? "

ശിവ പറഞ്ഞതും ആദി ഒരു വല്ലായ്മയോടെ കാറിനുള്ളിലേക്ക് നോക്കി... ഒപ്പം ശിവയും.... കരഞ്ഞു തളർന്നു സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു ഇരിക്കുന്ന ഫിലിപ്........ ആദിയോടൊപ്പം തന്നെ ആണ് ഫിലിപ്പും വിവരം അറിഞ്ഞെത്തിയത്..............

ചെറിയൊരു സംശയം തോന്നിയപ്പോൾ മുതൽ ഫിലിപ് ആകെ തകർന്ന നിലയിൽ ആയിരുന്നു.... അതിനൊപ്പം ഈയൊരു അവസ്ഥയിൽ ഫിലിപ്പിനെ ബോഡി ഐഡന്റിഫൈ ചെയ്യാനായി കൊണ്ട് പോകേണ്ടി വരുന്നതിനെ കുറിച് ആദിക്ക് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല...............

" പപ്പ ഇവിടെ ഇരിക്കട്ടെ... ഞാൻ വരാം...... "

ഫിലിപ്പിനെ ഒന്ന് നോക്കി തലകുടഞ്ഞു കൊണ്ടവൻ ശിവയുടെ നേരെ തിരിഞ്ഞു.......

" Come...... "

ശിവ മുന്നോട്ട് നടന്നിരുന്നു... ഒപ്പം ആദിയും.....ഓരോ ചുവടുകൾ ആയി മുന്നോട്ട് നടക്കും തോറും... അവന്റെ നെഞ്ച് ചെറിയ തോതിൽ മിടിച്ചു കൊണ്ടിരുന്നു.........

പോലീസ് ക്ലോസ് ചെയ്തിരുന്ന ക്രൈം സ്പോട് ഏറിയ മറി കടന്നു അവൻ ശിവയ്‌ക്കൊപ്പം മുന്നോട്ട് നടന്നു....... പാതിയോളം കത്തി നശിച്ച കാർ.... അതിനുള്ളിൽ പാതി വെന്ത് ഉരുകിയ രൂപം..........

ആ കാഴ്ച കണ്ട് നിൽക്കാവുന്നതിനും അപ്പുറം ആയിരുന്നു.... പച്ച മാംസം വെന്തുരുകിയ ഗന്ധം മൂക്കിലേക്ക് തുളഞ്ഞു കയറിയതും മനം പുരട്ടുന്നത് പോലെ തോന്നി കൊണ്ടവൻ വാ പൊത്തി........

ആദിയുടെ മുഖം ചുളിഞ്ഞു പോയിരുന്നു... ശിവ അവന്റെ കൈകളിൽ മുറുകെ പിടിച്ചു.... വല്ലാത്തൊരു അസ്വസ്ഥത തോന്നിയെങ്കിലും ധൈര്യം സംഭരിച്ചു കൊണ്ടവൻ കാറിനുള്ളിലേക്ക് നോക്കി............

പുലർച്ചെ വെട്ടം വീണു തുടങ്ങുന്നതേയുള്ളു.. വഴി വിളക്കുകളും ടോർച്ചുകളും പോലീസിന്റെ ഭാഗത്തു നിന്നുള്ള വെളിച്ചെവുമൊക്കെയാണ് കാഴ്ച സഹായി.............

പാതിയോളം വെന്തുരുകിയ രൂപമാണ്.. മുഖം പോലും തിരിച്ചറിയാൻ കഴിയുന്നുണ്ടായില്ല... എങ്കിലും ആ ഇരുണ്ട വെളിച്ചത്തിലും.... ഒറ്റ നോട്ടത്തിൽ തന്നെ അവൻ ആളെ തിരിച്ചറിഞ്ഞിരുന്നു...... ആദിയുടെ നെറ്റിയൊന്നു ചുളിഞ്ഞു.... അവന്റെ കണ്ണുകൾ കുറുകി..................

ആദിയുടെ കണ്ണുകൾ മുഖം അടക്കം ചുവന്നു പോയി....ഒരു നിമിഷം അതിലേക്ക് തന്നെ നോക്കി നിന്നതും വല്ലാത്തൊരു ബുദ്ധിമുട്ടോടെ അവൻ മുഖം വെട്ടി തിരിച്ചു............

" Yeah....It is him........"

ശിവയുടെ തോളിൽ തട്ടി പറഞ്ഞു കൊണ്ടവൻ വേഗം തന്നെ വെളിയിലേക്ക് നടന്നു... കൺ മുന്നിൽ ഇപ്പോഴും ആ രൂപം തന്നെ തെളിഞ്ഞു നിൽക്കുന്നു... അതേ ദുർഗന്ധം തനിക്ക് ചുറ്റിനും തളം  കെട്ടി നിൽക്കുന്നു..............

പച്ച മാംസം വെന്തുരുകിയ മണം.....!!

അടി വയറ്റിൽ നിന്നും എന്തൊക്കെയോ മേലോട്ട് ഉരുണ്ട് കയറുന്നത് പോലെ....ക്രൈം സ്പോട്ടിൽ നിന്നും വെളിയിലേക്ക് കടന്നതും റോഡരികിലേക്ക് നീങ്ങി നിന്ന് വോമിറ്റ് ചെയ്തു പോയിരുന്നു അവൻ..........

" അദ്രി..... "

ശിവ തന്റെ വാഹനത്തിൽ നിന്ന് എടുത്ത് കൊണ്ട് വന്ന വെള്ളം ആദിക്ക് നേരെ നീട്ടി.... വായും മുഖവുമൊക്കെ കഴുകി വല്ലാത്തൊരു തളർച്ചയോടെ അവൻ സൈഡിൽ നിർത്തിയിരുന്ന പോലീസ് വാഹനത്തിലേക്ക് ചാരി നിന്നു............

തലയാകെ പൊട്ടി പിളരുന്നത് പോലെയൊരു വേദന തോന്നിയവന്.... മുന്നിലേക്ക് ആ കാഴ്ച തെളിഞ്ഞു വരും തോറും ഒന്നിനും കഴിയാത്തത് പോലെ..........

" ആരായിരിക്കും ഇത് ചെയ്തത്........ "

തനിക്ക് മുന്നിൽ നിൽക്കുന്ന ശിവയെ നോക്കി ഒരു സംശയത്തോടെ അവൻ നെറ്റിയുഴിഞ്ഞു.... അതൊരു ആക്‌സിഡന്റ് അല്ലെന്നുള്ള കാര്യത്തിൽ ആദിക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല............

സംശയം ഉണ്ടായിരുന്നത് മറ്റു പല കാര്യങ്ങളിലും ആണ്.... പലതും കൂട്ടി വായിക്കുമ്പോൾ അവനൊരു ഉത്തരവും കിട്ടുന്നുണ്ട്...... ശിവ സംശയത്തോടെ നിന്നപ്പോഴും ആദിയുടെ കണ്ണുകൾ കാറിനു വെളിയിൽ ഫിലിപ്പിനെ സമാധാനിപ്പിച്ചു നിൽക്കുന്ന സെബാന് നേരെ നീണ്ടു................

പപ്പ തനിക്കൊപ്പം ആയിരുന്നു... വിവരം അറിഞ്ഞെത്തുമ്പോൾ പപ്പയ്ക്കൊപ്പം അങ്കിൾ ഉണ്ടായിരുന്നില്ല.....അങ്കിൾ പിന്നെയാണ് വന്നത്.... അത്യാവശ്യമായി പുറത്തു പോയിരിക്കുകയായിരുന്നു എന്ന് പറഞ്ഞു.......... ആര് ചെയ്തു എന്നുള്ളതിൽ സംശയമില്ല..... But.... തനിക്ക് അറിയേണ്ടത് മറ്റൊരു കാര്യം ആണ്.............

" ശിവാ... ബാക്കി കാര്യങ്ങൾ കുറച്ചു speed up ചെയ്യാൻ പറയുമോ..... ഇന്ന് തന്നെ മറവു ചെയ്യാൻ പറ്റുന്ന രീതിയിൽ......നിനക്ക് അറിയാമല്ലോ കാര്യങ്ങൾ ഒക്കെ............ "

ആദി ശിവയെ ഒന്ന് നോക്കി........

" yeah.... ഞാൻ ശ്രമിക്കാം...... "

അവനിൽ നിന്നും പോസിറ്റീവ് ആയൊരു മറുപടി കിട്ടിയതും ആദി മുന്നോട്ട് നടന്നു.... ഫിലിപ്പിനരികിൽ നിൽക്കുന്ന സെബാനെ തന്നെ ആയിരുന്നു അവൻ ലക്ഷ്യം വെച്ചത്.... But..... അവർക്കരികിലേക്ക് എത്തുന്നതിനു മുന്നേ ഇരു കൂട്ടരെയും ഒരുപോലെ മീഡിയാസ് വളഞ്ഞിരുന്നു.............

ആക്‌സിഡന്റ് വിവരമറിഞ്ഞു സംഭവ സ്ഥലത്തു എത്തി ചേർന്നതാണ് അവർ... ലൈവ് അപ്ഡേറ്റ്സിനായി അവർ മൂവരെയും വലയം ചെയ്തു..... ബോഡി ഐഡന്റിഫൈ ചെയ്തിറങ്ങിയവനോടായി അവർക്ക് ചോദിക്കാൻ ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു.......

അവരുടെ എൻഗേജ്‌മെന്റ് ദിവസം നടന്ന ഇൻസിഡന്റ്‌സ്......, തുടർന്നുണ്ടായ അറെസ്റ്റ്‌...., ഫാമിലിയിലും കമ്പനിയിലും ഉണ്ടായ പ്രശ്നങ്ങൾ... വീട്ടിൽ നിന്നുള്ള പുറത്താക്കൽ..., ഏറ്റവും ഒടുവിൽ ഇപ്പോൾ നടന്നിരിക്കുന്ന അപകടം..... അങ്ങനെ തുടങ്ങി   അവർക്ക് അവനോട് ചോദിക്കാനായി ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു.............

ചുറ്റിനും വളഞ്ഞിരിക്കുന്ന മീഡിയസിനു ഇടയിൽ നിന്നും വളരെ പണി പെട്ടു കൊണ്ടാണ് സെബാൻ ഫിലിപ്പിനെ കാറിനുള്ളിലേക്ക് കയറ്റിയത്.... അവർക്ക് വേണ്ടുന്ന മറുപടികൾ കൊടുത്തതും... അവരോട് സംസാരിച്ചതും ആദി തന്നെ ആണ്................

ഒടുവിൽ ആക്സിഡന്റിനെ കുറിച്ച് കൂടുതൽ വിശദീകരിക്കാൻ തയ്യാറായി ശിവ മുന്നോട്ട് വന്നതും മീഡിയാസ് ആദിയെ വിട്ടു പോലീസ് സംഘത്തെ വളഞ്ഞിരുന്നു..... അവർക്കിടയിലൂടെ നടന്നു കൊണ്ട് അവൻ കാറിന് അടുത്തേക്ക് നീങ്ങി.............

" അങ്കിൾ........ "

ഫിലിപ്പിനെ കാറിനുള്ളിൽ ഇരുത്തി തിരിയുന്ന നേരമാണ് സെബാൻ ആദിയുടെ ശബ്ദം കേൾക്കുന്നത്..... അയാൾ ഒരു സംശയത്തോടെ അവനെ നോക്കി............

ഒന്നും ചോദിച്ചില്ലെങ്കിലും.... ഒന്നും തന്നെ പറഞ്ഞില്ലെങ്കിലും മുന്നിൽ നിൽക്കുന്നവന്റെ മുഖ ഭാവത്തിൽ നിന്ന് തന്നോട് ചോദിക്കാനായി അവൻ മനസിൽ കരുതിയിരിക്കുന്നതെന്തെന്ന് സെബാൻ മനസിലാക്കി എടുത്തിരുന്നു..............

അയാൾ ഒരു ചെറു ചിരിയോടെ അവനെ നോക്കി... കാറിനുള്ളിൽ ഇരിക്കുന്ന ഫിലിപ്പിനെ ഒന്ന് നോക്കി കൊണ്ട് അവനരികിലേക്ക് നീങ്ങി നിന്നു............

" നിന്റെ ഗ്രാൻഡ്പ എന്റെ അടുക്കൽ ഉണ്ടായിരുന്നു ആദീ....., but.... ഇതിനു പിന്നിൽ ഞാനില്ല.... അവിടെ നിന്ന് എസ്‌കേപ്പ് ആവുന്നതിനിടയിൽ സംഭവിച്ചു പോയതാകും........... "

അൽപ്പം സഹതാപം നിറഞ്ഞൊരു ഭാവത്തോടെ അവനെ നോക്കി ചുമൽ കൂച്ചി കൊണ്ടാണ് സെബാൻ പറഞ്ഞത്.... കേട്ട് നിന്നവന്റെ കണ്ണുകൾ സെബാന്റെ കണ്ണുകളിൽ തന്നെ തറഞ്ഞു നിന്നു............

അവന്റെ ചുണ്ടിലും ചെറു ചിരി വിടർന്നു.. സെബാന്റെ വാക്കുകളെ പാടെ പുച്ഛിച്ചു തള്ളുന്നത് പോലൊരു ചിരി...............

" എനിക്ക് അറിയേണ്ടത് കൊലയാളിയെ കുറിച് അല്ല........ കൊല്ലപ്പെട്ടവനെ കുറിച്ചാണ്........."

" What ...... "

സെബാൻ ഒരു സംശയത്തോടെ അവനെ നോക്കി....അയാളുടെ നെറ്റി ചുളിഞ്ഞിരുന്നു..... ചെറിയൊരു ദേഷ്യവും സെബാനിൽ പ്രകടം ആയിരുന്നു...... പക്ഷെ...................

ആദിയുടെ ചുണ്ടിൽ ചെറു ചിരി വിടർന്നിരുന്നു... സെബാന് മാത്രം തിരിച്ചറിയാൻ കഴിയുന്ന പല അർത്ഥങ്ങളും ഒളിപ്പിച്ചു വെച്ചൊരു പുഞ്ചിരി.............

      🖤....................................................................🖤 

അന്നേ ദിവസം  ബാംഗ്ലൂർ നഗരം പുലരിയെ വരവേറ്റത് എല്ലാവരെയും ഞെട്ടിച്ചു കൊണ്ടുള്ള അപ്രതീക്ഷിതമായ വാർത്ത അറിയിച്ചു കൊണ്ടായിരുന്നു.......

Famous Indian businessman Fernandez william was killed in a car crash near bangloure on Yesterday, according to police. The 70-year-old who was the chairman of holding company William Groups from 2015 was ousted in a Murder investigation in .05-May-2023....

പ്രമുഖ വ്യവസായിയും വില്യം ഗ്രൂപ്പ്‌ ഓഫ് കമ്പനിയുടെ മുൻ ചെയർമാനും ആയിരുന്ന Mr. ഫെർണാണ്ടസ് വില്യം ബാംഗ്ലൂരിന് സമീപം നടന്ന വാഹന അപകടത്തിൽ കൊല്ലപ്പെട്ടിരിക്കുന്നു.....

ബാംഗ്ലൂർ tannery റോഡിനു സമീപം നിയന്ത്രണം വിട്ട കാർ റോഡ് ഡിവൈഡറിൽ ഇടിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു...ഇന്ന് പുലർച്ചെ മൂന്ന് മണിയോട് അടുത്തായിരുന്നു സംഭവം........ വാഹനത്തിന്റെ മുൻ ഭാഗം പൂർണമായും തകർന്ന നിലയിൽ ആയിരുന്നു...

ഉടൻ തന്നെ രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും ഫെർണാണ്ടസ് വില്യം സംഭവ സ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു.. അദ്ദേഹത്തിന്റെ ഒപ്പം ഉണ്ടായിരുന്ന അഡ്വക്കേറ്റ് അനന്ത മൂർത്തി ഗുരുതരമായ പരിക്കുകളോടെ ബാംഗ്ലൂർ സിറ്റി ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..... കൂടുതൽ വിവരങ്ങളൊന്നും പറയാൻ കഴിയില്ലെന്ന സാഹചര്യമാണ് നിലവിലെന്ന് ഹോസ്പിറ്റൽ അധികൃതർ അറിയിച്ചതായി പോലീസ് മാധ്യമങ്ങളോട് പറഞ്ഞു..........

അപകടത്തിൽ തകർന്ന വാഹനത്തിൽ നിന്നും ഇന്ധനം ലീക്ക് ആയതിനെ തുടർന്നു വാഹനത്തിന്റെ പാതി ഭാഗം കത്തി നശിച്ച നിലയിൽ എത്തിയിരുന്നു... നാട്ടുകാരും പോലീസുമടങ്ങുന്ന സംഘം ഏറെ പണി പെട്ടു തീയണച്ചതിനു ശേഷമാണ് ഇരുവരെയും പുറത്തെടുത്തത്........

മൃതദേഹം തിരിച്ചറിയാനാവാത്ത നിലയിൽ ആയിരുന്നെന്നും അടുത്ത ബന്ധുക്കളുടെ സാനിധ്യത്തിൽ ആണ് ബോഡി ഐഡന്റിഫൈ ചെയ്തതെന്നും പോലീസ് കൂട്ടി ചേർത്തു........ഇൻക്വെസ്റ്റ് തയ്യാറാക്കി പോസ്റ്റ്മോർട്ടം കഴിഞ്ഞയുടൻ തന്നെ ബന്ധുക്കൾക്കായി ബോഡി വിട്ടു കൊടുത്തു.......

ശവ സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയോടടുത്തു യഹൂദ ആചാര പ്രകാരം  ST. Jude' ചർച്ചിൽ മുഖ്യ കാർമികരുടെ നേതൃത്വത്തിൽ നടത്തപെടുന്നതാണ്... മൃതദേഹം പൊതു ദർശനത്തിന് വെയ്ക്കുകയോ പൊതു ചടങ്ങുകൾ നടത്തുകയോ ചെയ്യില്ലെന്നും വളരെ വേഗം തന്നെ കുടുംബക്കാരുടെ സാനിധ്യത്തിൽ അടക്കം ചെയ്യുമെന്നും അദ്ദേഹത്തിന്റെ കൊച്ചു മകനും നിലവിൽ വില്യം ഗ്രൂപ്പ്‌ ഓഫ് കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ Arthur William മാധ്യമങ്ങളെ അറിയിച്ചു..........

അപകട സ്ഥലവും പരിസരവും പൂർണമായും പോലീസിന്റെ നിരീക്ഷണത്തിൽ ആണ്... അപകടത്തെ തുടർന്ന് പല വിധ ആരോപണങ്ങൾ ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ  കൂടുതൽ അന്വേഷങ്ങണൾക്കായി DGP ഉത്തരവിട്ടിരിക്കുകയാണ്................

ബിസിനസ് രംഗത്ത് സജീവ സാനിധ്യമായിരുന്ന ഫെർണാണ്ടസ് വില്യമിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ബിസിനസ് രംഗത്ത് നിന്നും കലാ- കായിക -രാഷ്ട്രീയ മേഖലകളിൽ നിന്നുള്ള പല പ്രമുഖരും അനുശോചനം അറിയിച്ചു രംഗത്ത് എത്തിയിരുന്നു...................

അന്നേ ദിവസം മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും നിറഞ്ഞു നിന്ന ബ്രേക്കിങ് ന്യൂസ്‌ ഇങ്ങനെ ആയിരുന്നു........

ഫർണാണ്ടസ് വില്യം കാറപകടത്തിൽ കൊല്ലപ്പെട്ടുവത്രേ...........!!

സോഷ്യൽ മീഡിയയിലൂടെയും ന്യൂസ്‌ ചാനലുകളിലൂടെയും വാർത്ത കാട്ട് തീ പോലെ നഗരത്തിനു അകത്തും പുറത്തും പടർന്നു... കേട്ടറിഞ്ഞവരെല്ലാം അമ്പരപ്പോടെ കണ്ണുകൾ മിഴിച്ചു..........

നാടെങ്ങും അനുശോചനങ്ങൾ....!! ദുഃഖാചരണങ്ങൾ......!!........

വില്യം മന്ഷന് ചുറ്റും ജന സാഗരം ആയിരുന്നു... ബിസിനസ് രംഗത്തെ പ്രമുഖർ...,സുഹൃത്തുക്കൾ...,..കുടുംബാംഗങ്ങൾ...അടുത്ത കുടുംബ സുഹൃത്തുക്കൾ അങ്ങനെ തുടങ്ങി നിരവധി ആളുകൾ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനായി വിവരം കേട്ടറിഞ്ഞു എത്തിചേർന്നു..........

മന്ഷന് തൊട്ടടുത്തു തന്നെയുള്ള പ്രാർത്ഥന ഹാളിൽ മൃതദേഹം പ്രിയപെട്ടവർക്കുള്ള ദർശനത്തിനായി വെച്ചു.... മുഖം അടക്കം കത്തി നശിച്ച നിലയിൽ ആയിരുന്നതിനാൽ പൂർണമായും മറച്ചിരുന്ന ശവ ശരീരത്തിന് അരികെ ബന്ധുക്കൾ അണി നിരന്നു.........

ചുറ്റും കാർമികരുടെ നേതൃത്വത്തിലുള്ള പ്രാർത്ഥനകൾ മുഴങ്ങി കേട്ട് കൊണ്ടിരുന്നു.... വില്യം മന്ഷന് ചുറ്റും കറുപ്പിനാൽ മൂടപ്പെട്ടിരുന്നു... സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരെല്ലാം യഹൂദ വിശ്വാസ ആചാര പ്രകാരം ദുഃഖം അറിയിക്കാനായി കറുത്ത വസ്ത്രം ധരിച്ചിരുന്നു.... മന്ഷനിൽ ഉള്ളവരുടെയെല്ലാം കൈകളിൽ കറുത്ത റിബൺ കെട്ടിയിരുന്നു..........

ആത്മാവിന്റെ നിത്യ ശാന്തിക്ക് എന്നോണം വരുന്നവരെല്ലാം വെളുത്ത നിറമുള്ള പൂക്കൾ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന പെട്ടിക്ക് മുകളിൽ സമർപ്പിച്ചു...........

ആദിയോടൊപ്പം തന്റെ കയ്യിൽ കരുതിയിരുന്ന വെളുത്ത നിറമുള്ള റോസ പൂക്കൾ ഫെർണാണ്ടസിന്റെ മൃതദേഹതിന് അരികെ സമർപ്പിക്കുമ്പോൾ ലൂക്കിന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.... കേട്ടറിഞ്ഞ വാർത്തയുടെ ഷോക്കിൽ നിന്നും അവൻ വിട്ടു മാറിയിരുന്നില്ല.............

ആദി അവന്റെ കൈകളിൽ മുറുകെ പിടിച്ചു... അവന്റെ കൈകളിൽ ചേർത്ത് പിടിച്ചു കൊണ്ട് തന്നെ അടുത്തുള്ള ടേബിളിൽ സ്ഥാപിച്ചിരുന്ന മെഴുക് തിരികളിൽ ഒന്നിൽ തിരി തെളിയിച്ചു..... ഇരുവരും ഒരു നിമിഷം കണ്ണുകൾ അടച്ചു തല കുനിച്ചു പ്രാർത്ഥനയോടെ നിന്നു...........

അവനും കറുത്ത വസ്ത്രം തന്നെ ആയിരുന്നു ധരിച്ചിരുന്നത്... അവന്റെ കൈകളിലും കറുത്ത റിബൺ കെട്ടിയിരുന്നു..... കണ്ണുകൾ അടച്ചു പ്രാർത്ഥനയോടെ നിൽക്കുമ്പോൾ അവന്റെയുള്ളിൽ ഫർണാണ്ടോയുടെ മുഖമാണ് തെളിഞ്ഞു വന്നത്... ഒരു നിമിഷം എന്തിനെന്നറിയാതെ അവന്റെ ഹൃദയം മിടിച്ചു... കണ്ണുകൾ നിറഞ്ഞു................

ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്... വേദനിപ്പിച്ചിട്ടുണ്ട്... എന്തിന്.. ജീവനെടുക്കാൻ വരെ തുനിഞ്ഞിട്ടുണ്ട്... എന്നിട്ടും എന്ത് കൊണ്ടോ ആ മരണത്തിൽ അവന് വേദന തോന്നി... തന്നെ നോവിച്ചിരുന്ന ഓർമകളെക്കാൾ ഉപരി ഫർണാണ്ടൊയോടൊപ്പം അവൻ രസകരമായി ആസ്വദിച്ചിരുന്ന ഓർമ്മകൾ ആണ് അവനിൽ മുന്നിട്ട് നിന്നത്................

തനിക്ക് വേണ്ടി പുതിയ ഫോൺ വാങ്ങിപ്പിച്ചതും അയാൾക്കൊപ്പം യാത്ര ചെയ്തതും കമ്പനിയിൽ വരുമ്പോൾ വിശേഷങ്ങൾ പറഞ്ഞു പിന്നാലെ കൂടിയതുമൊക്കെ ആ കൂട്ടത്തിൽ മികവോടെ തെളിഞ്ഞു നിന്നു... തന്നോടുള്ള വെറുപ്പ് ഉള്ളിൽ കുമിഞ്ഞിരുന്നെങ്കിലും പുറമെ കാണിക്കുന്ന സ്നേഹം ആയിരുന്നെങ്കിലും ആ ചിരിയോടെ ഉള്ള മുഖം ഉള്ളിൽ തെളിഞ്ഞതും അവനിൽ വേദന തോന്നി................

തന്നെ ഏറ്റവും വെറുത്തിരുന്ന ആളാണ്‌... തനിക്കും അങ്ങനെ തന്നെ ആയിരുന്നു... പക്ഷെ.... അയാൾ ആദിയുടെ ഗ്രാൻഡ്പ ആണ്... എത്ര തള്ളി കളഞ്ഞാലും അവന്റെ മുത്തശ്ശൻ തന്നെ ആണ്.... ജീവിതത്തിൽ പറ്റിപ്പോയ തെറ്റുകൾ എല്ലാം മരണത്തിലൂടെ പൊറുത്തു കൊടുക്കപെടട്ടെ.............

കണ്ണുകൾ അടച്ചു നിന്നപ്പോൾ അവനിലുണ്ടായിരുന്ന പ്രാർത്ഥന അതായിരുന്നു.... അവിടെ നിന്നും ആദിക്കൊപ്പം പിന്നിലേക്ക് നീങ്ങുമ്പോൾ.... ആ ശവ പെട്ടിയിലേക്ക് നോട്ടമെത്തിയപ്പോൾ എന്തിനെന്നറിയാതെ അവനിൽ ചെറു തേങ്ങൽ ഉയർന്നു..... അതറിഞ്ഞെന്ന പോൽ ആദിയുടെ കൈകൾ അവനിൽ പിടി മുറുക്കി.................

ഹാളിലാകെ പ്രാർത്ഥന ഗീതങ്ങൾ മുഴങ്ങി കേട്ട് കൊണ്ടിരുന്നു... ലൂക്കയുടെ ഫാമിലി അടക്കം എല്ലാവരും എത്തിയിരുന്നു.... കയ്യിലുണ്ടായിരുന്ന പൂക്കൾ മൃതദേഹത്തിനരികെ സമർപ്പിച്ചു കൊണ്ട് പ്രാർത്ഥനയോടെ അവരും മാറി നിന്നു.......

" അപ്പൂ ... ഇതെന്താ മോനെ ഇങ്ങനെ... നമ്മൾ funeral ചടങ്ങിൽ വെള്ളയല്ലേ ധരിക്കുന്നത്... ഇവരെന്താ കറുപ്പ്... പ്രാർത്ഥനയും ചടങ്ങുമൊക്കെ എന്താ ഇങ്ങനെ...... "

ചുറ്റിനും കൂടിയിരിക്കുന്നവരുടെ വേഷ വിധാനങ്ങൾ എല്ലാം ശ്രദ്ധിച്ചതും കറിയാച്ചൻ ഒരു സംശയത്തോടെ അടുത്ത് നിൽക്കുന്നവനെ നോക്കി... സാധാരണ ഒരു ക്രിസ്ത്യൻ കുടുംബത്തിൽ നടക്കുന്ന മരണ ചടങ്ങുകളിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു അവിടുത്തെ രീതികൾ...........

വസ്ത്രങ്ങൾ പോലും വിത്യസ്തമായിരുന്നു.... പുരുഷന്മാർ എല്ലാം കറുത്ത കോട്ടുകൾ ധരിച്ചെത്തിയപ്പോൾ സ്ത്രീകൾ കറുത്ത നിറത്തിലെ ഗൗണുകൾ ആയിരുന്നു ധരിച്ചിരുന്നത്... പുരോഹിതന്മാർ പോലും കറുത്ത വസ്ത്രം... പ്രാർത്ഥനകൾ എല്ലാം തന്നെ ഹിബ്രു ഭാഷയിലും ആയിരുന്നു...........

വിവരമറിഞ്ഞു വീട്ടിൽ നിന്നിറങ്ങിയപ്പോൾ തന്നോട് പോലും കറുപ്പോ.. തവിട്ടോ നിറമുള്ള ഇരുണ്ട വസ്ത്രങ്ങൾ ധരിക്കാൻ ഐസക് പറഞ്ഞത് അയാൾ ഓർത്തു....................

" ഇവർ ജൂത മതസ്ഥർ ആണ് വല്യപ്പച്ചാ... ഇവരുടെ ആചാരങ്ങൾ ഒക്കെ ഇങ്ങനെ ആണ്.... നമ്മളുടേത് പോലുള്ള ചടങ്ങുകൾ ഒന്നും ഇവർക്കില്ല........."

"ഓഹ്ഹ്....."

അപ്പുറംവിന്റെ പതിഞ്ഞ ശബ്ദത്തിലെ മറുപടി കിട്ടിയതും കറിയാഛന്റെ നെറ്റി ചുളിഞ്ഞു........ ഇങ്ങനൊരു രീതിയിൽ നടത്തപ്പെടുന്ന ചടങ്ങിൽ ആദ്യമായി പങ്കെടുക്കേണ്ടി വന്നതിന്റെ ചെറിയ ആസ്വസ്ഥകൾ അയാളിൽ നിറഞ്ഞു നിന്നു..............

എങ്കിലും ആദിയെയും അവനരികിൽ നിറ കണ്ണുകളുമായി ഇരിക്കുന്ന തന്റെ കൊച്ചു മകനെയും കണ്ടതും ഇഷ്ടക്കേടുകൾ എല്ലാം മാറ്റി വെച്ചു കറിയാച്ചൻ അവനരികിലേക്ക് നടന്നടുത്തു.... വിഷമത്തിൽ ഇരിക്കുന്നവന്റെ മുടിയിഴകളിൽ പതിയെ തലോടി അവനെ സമാധാനിപ്പിച്ചു കൊണ്ട് നിന്നു..

" ഫെലീ..... "

അരികിൽ നിന്നും സെബാന്റെ ശബ്ദം കേട്ട നേരമാണ് ഫിലിപ് മുഖം ഉയർത്തി നോക്കുന്നത്.... ഹാളിന് അരികിലായി എല്ലാവരിൽ നിന്നും അകന്ന് തളർന്നു ഇരിക്കുകയായിരുന്നു അയാൾ........

കണ്ണുകൾ കരഞ്ഞെന്ന പോൽ ചുവന്നു കലങ്ങിയിരുന്നു......കരഞ്ഞു മടുത്തെന്ന പോൽ മുഖം ചുവന്നു കൺ പോളകൾ പോലും വീർത്തു പോയിരുന്നു...... സെബാൻ ഒരു നിമിഷം ഫിലിപ്പിനെ നോക്കി നിന്ന് പോയി.............

വിവരം അറിഞ്ഞപ്പോൾ മുതൽ ഫിലിപ് ഇതേ അവസ്ഥയിൽ ആണ്.... ഹോസ്പിറ്റലിൽ പോയി ബോഡി ഐഡന്റിഫൈ ചെയ്തു തിരികെ വരുമ്പോഴും കരയുകയായിരുന്നു....ഈയൊരു രീതിയിൽ ഫിലിപ്പിനെ കാണാൻ സെബാൻ ആഗ്രഹിച്ചിരുന്നില്ല...............

വിഷമം ഉണ്ടാകും.. അച്ഛൻ ആണ്.... എങ്കിലും ആ സ്ഥാനത്തിന് യാതൊരു അർഹതയും ഇല്ലാതൊരാൾ ആണ് ഫർണാണ്ടോ... ഒരു രീതിയിലും മകനെ സ്നേഹിച്ചിട്ടില്ല.... ചേർത്ത് പിടിച്ചിട്ടില്ല... ജീവിച്ചിരിക്കുന്ന മകൻ മരണപെട്ടു പോയെന്ന് പറഞ്ഞു നടന്നിരുന്നയാളാണ്.... പല തവണ ജീവനെടുക്കാൻ നോക്കിയിട്ടുണ്ട്..... സ്വന്തം അമ്മയെ പോലും ഫിലിപ്പിന് നഷ്ടപ്പെടുത്തിയ ആളാണ്...................

ഏത് രീതിയിൽ നോക്കിയാലും ദ്രോഹം മാത്രം ചെയ്തൊരാൾക്ക് വേണ്ടി ഒരു അർത്ഥവുമില്ലാതെ ഫിലിപ്പ് ഒഴുക്കുന്ന കണ്ണ് നീർ സെബാനെ ഒരേ സമയം സങ്കടവും ദേഷ്യവും തോന്നിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചിരുന്നു....................

" ഫെലീ... എഴുന്നേറ്റ് വാ.... "

തന്റെ കയ്യിലിരുന്ന പൂക്കൾ ഫിലിപ്പിന്റെ കയ്യിലേക്ക് കൂടി പകർന്നു കൊടുത്തു കൊണ്ട് സെബാൻ ഫിലിപ്പിനെ പതിയെ എഴുന്നേൽപ്പിച്ചു... തോളിൽ ചേർത്ത് പിടിച്ചു കൊണ്ട് മുന്നോട്ട് നടന്നു............

ഫർണാണ്ടോയുടെ മൃതദേഹത്തിനരികെ പൂക്കൾ സമർപ്പിച്ചു കൊണ്ട് രണ്ടാളും മെഴുകുതിരികൾ കത്തിച്ചു..... മൗനമായി നിന്ന് പ്രാർത്ഥിച്ചു.....തിരിഞ്ഞു പോകുന്നതിനു മുന്നേ മൃതദേഹം സൂക്ഷിച്ചിരുന്ന ഫ്രീസർ പെട്ടിക്ക് മുകളിൽ ഫിലിപ് തന്റെ കൈകൾ ചേർത്ത് വെച്ചു...........പതിയെ അൽപ്പം കുനിഞ്ഞു കൊണ്ട് ആ ശവ മഞ്ചത്തിൽ തന്റെ ചുണ്ടുകൾ അമർത്തി....................................

സ്വന്തം പിതാവിനായി മകൻ നൽകുന്ന അന്ത്യ ചുംബനം...............!!

ഫിലിപ്പിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... അതിൽ തന്നെ ചുംബിച്ചു നിൽക്കെ അയാളിൽ നിന്ന് ചെറു തേങ്ങലുകൾ ഉയർന്നു കേട്ടിരുന്നു......ഫിലിപ്പിന്റെ ഈയൊരു അവസ്ഥ അൽപ്പം ഭയത്തോടെ തന്നെ ആണ് സെബാൻ നോക്കി കണ്ടത്.... വല്ലാത്തൊരു അസ്വസ്ഥത സെബാനിൽ ഉടലെടുത്തു...........

ഫിലിപ്പിനോട് സഹതാപം തോന്നിപോയി അയാൾക്ക്.. ഒപ്പം എന്തിനെന്നില്ലാതെ കുറ്റബോധവും... അതൊരിക്കലും ഫർണാണ്ടോയുടെ കാര്യത്തിൽ ആയിരുന്നില്ലെന്ന് മാത്രം.... എല്ലാം തന്റെ പ്രിയപ്പെട്ടവനിൽ നിന്ന് മറച്ചു വെച്ചതിലുള്ള കുറ്റബോധം മാത്രമായിരുന്നു അയാളിൽ...............

" ഫെലീ... ഇങ്ങനെ കരയാതെ.... "

സെബാൻ ഫിലിപ്പിനെ പതിയെ പിടിച്ചു എഴുന്നേൽപ്പിച്ചു കൊണ്ട് പിന്നിലേക്ക് നീക്കി നിർത്തി..... സമാധാനിപ്പിക്കാനെന്ന പോൽ ഫിലിപ്പിനെ തന്റെ ദേഹത്തേക്ക് ചേർത്ത് നിർത്തി.................

ആദിയും തന്റെ പപ്പയെ തന്നെ നോക്കി നില്കുകയായിരുന്നു.... ഫിലിപ്പിന്റെ സങ്കടം അവനിൽ അത്ഭുതം ആണ് ഉണ്ടാക്കിയത്...... ഒപ്പം തനിക്ക് അടുത്തിരിക്കുന്നവന്റെയും............

ഗ്രാൻഡ്പ ഏറ്റവും കൂടുതൽ ദ്രോഹിച്ചിരിക്കുന്ന രണ്ട് പേരാണ്... പപ്പയെ പല രീതിയിൽ ഉപദ്രവിച്ചിട്ടുണ്ട്... പല തവണ കൊല്ലാൻ നോക്കിയിട്ടുണ്ട്.... കാണുമ്പോഴെല്ലാം വാക്കുകളാൽ മാനസികമായി തളർത്തുമായിരുന്നു .....എന്തിന്.. ഗ്രാൻഡ്മയെ പോലും പപ്പയുടെ മുന്നിൽ വെച്ചാണ് ഇല്ലാതാക്കിയതെന്ന് കേട്ടിട്ടുണ്ട്........................

ലൂക്കയുടെ കാര്യവും മറിച്ചല്ല.. ഏതെല്ലാം രീതിയിൽ ഉപദ്രവിച്ചിരിക്കുന്നു.... മാനസികമായി തളർത്തി കളയാൻ നോക്കിയിരുന്നു... ഭ്രാന്തനായി കാണാൻ വേണ്ടി തന്നെ എന്തെല്ലാം ചെയ്തിരിക്കുന്നു...... എന്നിട്ടും അയാൾക്ക് വേണ്ടി കണ്ണ് നീർ ഒഴുക്കുന്നു... അയാളുടെ ഇല്ലായ്മയിൽ ദുഖിക്കുന്നു...............

ഒരു അർഹതയുമില്ലാത്ത കണ്ണുനീർ ആണ്.... രണ്ട് പേരോടും സഹതാപം മാത്രമാണ് അവനു തോന്നിയത്...... തനിക്ക് അടുത്തിരുന്നു കണ്ണ് തുടയ്ക്കുന്നവനെ അറിയേ ആദിയുടെ കൈകൾ ശാസനയോടെ അവന്റെ
വിരലുകളെ ഒന്ന് കൂടെ കോർത്തു പിടിച്ചു.................

നിർവികാരമായൊരു അവസ്ഥ ആയിരുന്നു അവനിൽ മുന്നിട്ട് നിന്നത്..... സങ്കടം തോന്നിയില്ല... പകരം ആശ്വാസം നിറഞ്ഞത് പോലെ എന്തോ ഒന്ന്.... തെറ്റോ ശരിയോ  എന്നറിയില്ല.....എന്ത് തന്നെ ആയാലും  സങ്കടത്തിന്റെ ഒരു കണിക പോലും അവനിൽ തോന്നിയിരുന്നില്ല എന്നതായിരുന്നു സത്യം..............

ആദിയിൽ മാത്രം ആയിരുന്നില്ല... അകന്ന കുടുംബക്കാരും മറ്റു സുഹൃത്തുക്കളും പ്രമുഖരും ഒഴിച്ച് ഫർണാണ്ടസിനെയും അയാളുടെ സ്വഭാവ വിശേഷണങ്ങളെയും അറിയാവുന്ന ആർക്കും തന്നെ സങ്കടം തോന്നിയിരുന്നില്ല....................

എല്ലാവരിലും നിറഞ്ഞുനിന്നത് നിർവികാരമായൊരു ഭാവം മാത്രം..... ചിലരിലൊക്കെ എന്തിനെന്നറിയാതെ നിറഞ്ഞു നിന്നത് ആശ്വാസം ആയിരുന്നു..........

ആദി മുൻപ് പറഞ്ഞിരുന്നത് പോലെ അയാൾക്ക് വേണ്ടി കരയാനോ വിലപിക്കാനോ ആരുമുണ്ടായിരുന്നില്ല........ ഫർണാണ്ടോ ഏറ്റവും കൂടുതൽ  വെറുക്കുകയും വേദനിപ്പിക്കുകയും ചെയ്ത രണ്ട് പേരൊഴികെ...........അവർ മാത്രം അയാൾക്ക് വേണ്ടി കണ്ണ് നീർ പൊഴിച്ചു........

നേരത്തെ പറഞ്ഞത് പോലെ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കുകയോ കൂടുതൽ ആളുകളെ ഹാളിലേക്ക് കയറ്റുകയോ ചെയ്തിരുന്നില്ല.......പ്രാർത്ഥനകൾ വളരെ വേഗം തന്നെ കഴിഞ്ഞിരുന്നു........ ഇനിയുള്ളത് അടക്കം ചെയ്യുന്ന സമയത്തെ കുറച്ചു ചടങ്ങുകൾ മാത്രം...................

യഹൂദ വിശ്വാസ പ്രകാരം മരണപെട്ട ആളിനെ വളരെ വേഗം തന്നെ അടക്കം ചെയ്യണമെന്നാണ്.... ആദിയുടെ ഫാമിലി ജൂത മതത്തിലെ പുരാതന നിയമങ്ങളിൽ വിശ്വസിക്കുന്നവരുമാണ്..... അടക്കം ചെയ്യുന്നതിന് വേണ്ടി പള്ളിയിലേക്ക് കൊണ്ട് പോകുന്നതിനു മുൻപായി എല്ലാവരും കൈകളിൽ കെട്ടിയിരുന്ന റിബനുകൾ അഴിച്ചു............ അതിനെ നെറുകെ രണ്ടായി കീറി കളഞ്ഞു...........

അവരുടെ ദുഃഖം പ്രകടിപ്പിക്കുന്നത് അങ്ങനെ ആണ്.... അതിന് ശേഷമാണ് ശവ മഞ്ചം പള്ളിയിലേക്ക് കൊണ്ട് പോകുന്നത്..... ഫിലിപ്പിന്റെ കൈകളിൽ നിന്ന് അഴിച്ചെടുത്ത റിബൺ വില്യം മൻഷൻന്റെ ഗേറ്റിൽ കെട്ടിയിരുന്നു... ഏഴു ദിവസങ്ങൾ കഴിഞ്ഞതിനു ശേഷം മാത്രമേ അത് അവിടെ നിന്നും അഴിക്കുകയുള്ളു........................

പ്രാർത്ഥനകൾ നടത്തിയ പുരോഹിതരുടെ മേൽ നോട്ടത്തിൽ തന്നെയാണ് ശവ മഞ്ചം പള്ളിയിലേക്ക് കൊണ്ട് പോയത്.... പിന്നാലെ അവരുടെ സ്വന്തം വാഹനത്തിൽ ഓരോരുത്തരും വിലാപ യാത്രയിൽ പങ്കെടുത്തു.... ആദ്യം തന്നെ ഫിലിപ്പിന്റെ കാർ ആണ് വെളിയിലേക്ക് പോയത്... അതിനുള്ളിൽ സെബാൻ കൂടാതെ അവരോടൊപ്പം ക്രിസ്റ്റിയും ഉണ്ടായിരുന്നു....................

റേച്ചലിനൊപ്പം റാഹേലും ബെല്ലയും റാനിയയും അവരുടെ പിന്നാലെ പള്ളിയിലേക്ക് യാത്രയായി.... ആദിയും ലൂക്കയും Angel ഉം ഒരു കാറിലും.. ലൂക്കിന്റെ ഫാമിലി മറ്റൊരു വാഹനത്തിലും ആയിരുന്നു.... അതിന് പിന്നാലെ വില്യം മൻഷനിലെ ബാക്കി ഫാമിലി മെമ്പേഴ്സും..................

ST. JUDE'S CHURCH.....

മൻഷനിൽ നിന്ന് അര മണിക്കൂറോളം യാത്ര ചെയ്തിട്ടാണ് അവർ ചർച്ചിൽ എത്തി ചേർന്നത്.... അടുത്ത ബന്ധുക്കൾ മാത്രമേ ചർച്ചിൽ എത്തിയിരുന്നുള്ളു..... കല്ലറയിലേക്ക് കൊണ്ട് പോകുന്നതിനു മുന്നേ ശവ മഞ്ചതിനരികിൽ വീണ്ടും എല്ലാവരും ഒത്തു കൂടി.............

മുഖ്യ കാർമികത്വം ഏൽപ്പിക്കപ്പെട്ട പുരോഹിതൻ പ്രാർത്ഥനകൾ ചൊല്ലി... എല്ലാവരും കണ്ണുകൾ അടച്ചു തല കുനിച്ചു മൗനമായി നിന്ന് കൊണ്ട് പ്രാർത്ഥനയിൽ പങ്കെടുത്തു........

Glorified and sanctified be God’s great name throughout the world which He has created according to His will.....

May He establish His kingdom in your lifetime and during your days, and within the life of the entire House of Israel, speedily and soon; and say, Amen.....

May His great name be blessed forever and to all eternity....

Blessed and praised, glorified and exalted, extolled and honored, adored andlauded be the name of the Holy One, blessed be He, beyond all the blessings and hymns, praises and consolations that are ever spoken in the world; and say, Amen....

May there be abundant peace from heaven, and life, for us and for all Israel; and say, Amen....

He who creates peace in His celestial heights, may He create peace for us and for all Israel; and say, Amen....

May God's great name be praised throughout all eternity. Glorified and celebrated, lauded and praised, acclaimed and honored, extolled and exalted ever be the name of thy Holy One, far beyond all song and psalm, beyond all hymns of glory which mortals can offer. And let us say: Amen....

ഏകദേശം അര മണിക്കൂറോളം നീണ്ടു നിന്ന പ്രാർത്ഥനകൾ.... അതിന് ശേഷം ശവ മഞ്ചം അടച്ചു കൊണ്ട് ഫർണാണ്ടോയ്ക്കായി ഒരുക്കിയ കല്ലറയിലേക്ക് കൊണ്ട് പോയി..........

കയറിൽ കെട്ടി കുഴിയിലേക്കായി ഇറക്കിയ പെട്ടിയുടെ മുകളിലേക്ക് കോരികയുടെ പിൻ ഭാഗത്താൽ അൽപ്പം മണ്ണ് തട്ടിയിട്ടു.....

"അവനോട് കരുണയുണ്ടാകേണമേ; അവന്റെ എല്ലാ ലംഘനങ്ങളും ക്ഷമിക്കണമേ. ... അവന്റെ ആത്മാവിനെ നിന്റെ ചിറകുകളുടെ നിഴലിൽ അഭയം പ്രാപിക്കേണമേ........."

"ദൈവത്തിന്റെ മഹത്തായ നാമത്തിൽ എല്ലാ ബന്ധങ്ങളിൽ നിന്നും ബന്ധനങ്ങളിൽ നിന്നും അവൻ സുരക്ഷിതനായിരിക്കട്ടെ......."

"ആമേൻ......."

പുരോഹിതന്റെ പ്രാർത്ഥനകൾ മുഴങ്ങുന്നതിനൊപ്പം കുടുംബങ്ങങ്ങൾ ഓരോരുത്തരായി തങ്ങളുടെ കൈ പിടിയിൽ എടുത്ത ഒരു പിടി മണ്ണ് പെട്ടിക്ക് മുകളിലേക്കായി സമർപ്പിച്ചു കൊണ്ടിരുന്നു...........

ഈ സമയമത്രയും ലൂക്കിന്റെ കൈകൾ ആദിയുടെ കൈകളിൽ ഭദ്രമായിരുന്നു... എല്ലാവരും മാറിയതും ആദി അവന്റെ വീൽ ചെയർ നീക്കി കല്ലറയ്ക്ക് അടുത്തേക്ക് കൊണ്ട് വന്നു.... അവന്റെ ഒരു കൈ ലൂക്കിന്റെ തോളിൽ പിടിച്ചിരുന്നു... മറു കയ്യാൽ വാരിയെടുത്ത പിടി മണ്ണിനെ ലൂക്കിന്റെ കൈകളിൽ ചേർത്ത് വെച്ച് കൊണ്ട് അവൻ പെട്ടിക്ക് മുകളിലേക്ക് സമർപ്പിച്ചു..............

ചടങ്ങുകൾ എല്ലാം തന്നെ കഴിഞ്ഞിരിക്കുന്നു... ഫർണാണ്ടോ വില്യം പൂർണമായും ഈ ലോകത്തോട് വിട പറയുന്ന സമയം...........

മൺ കോരികയാൽ കുഴി പൂർണമായും മൂടി.... തലയ്ക്കൽ കുരിശ് സ്ഥാപിച്ചു..... ST. Jude's ചർച്ചിലെ സെമിതേരിയിൽ................

വില്യം ഫാമിലിയുടെ കുടുംബ കല്ലറയിൽ ആഗ്നസ് വില്യമിന്റെ ശവ കുടിരത്തിനു സമീപത്തായി ഫെർണാണ്ടസ് വില്യമിനുള്ള അന്ത്യ വിശ്രമ സ്ഥലം ഒരുങ്ങി..........................

പള്ളിയിൽ വന്നിരുന്നവരെല്ലാം പരസ്പരം അനുശോചനം അറിയിച്ചു കൊണ്ട് പിരിഞ്ഞു... അടുത്ത കുടുംബക്കാർ എല്ലാം മൻഷനിലേക്ക് തന്നെ മടങ്ങി.... ഫിലിപ്പും സെബാനും അവരുടെ വീടുകളിലേക്കും.....................

" ഇസ കൊച്ചേ... ചാച്ചൻ പോയിട്ട് വരാം... വിഷമിക്കുവൊന്നും വേണ്ട....കർത്താവിനോട് പ്രാർത്ഥിക്ക്..... എന്തുണ്ടെങ്കിലും ചാച്ചനെ വിളിക്കാൻ മറക്കണ്ട......... "

കറിയാച്ചൻ ലൂക്കയെ ചേർത്ത് പിടിച്ചു... നെറ്റിയിൽ ചുണ്ടുകൾ അമർത്തി... മങ്ങിയൊരു ചിരിയല്ലാതെ അവനിൽ നിന്ന് മറുപടി ഒന്നുമുണ്ടായിരുന്നില്ല..... അവനെ ഒന്ന് കൂടെ തന്നിലേക്ക് ചേർത്ത് കൊണ്ട് അയാൾ ആദിയിലേക്ക് തിരിഞ്ഞു.......

" വിഷമിക്കുവൊന്നും വേണ്ട കൊച്ചേ... എല്ലാം കർത്താവിന്റെ വിധി ആണ്.... പ്രാർത്ഥിക്ക്... "

അവനെയും അയാൾ ചേർത്ത് പിടിച്ചിരുന്നു.... സ്നേഹത്തോടെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുണ്ടുകൾ അമർത്തി..........

സൂസനും ഐസക്കും ആരവും സാറയും അങ്ങനെ ഓരോരുത്തരായി അവരോട് യാത്ര പിരിഞ്ഞു... സൂസൻ ഒരുപാട് നിർബന്ധിച്ചെങ്കിലും ലൂക്ക അവരോടൊപ്പം പോകാൻ തയ്യാറായിരുന്നില്ല... ഈയൊരു സമയം ആദിയോടൊപ്പം നിൽക്കാൻ തന്നെ ആയിരുന്നു അവന്റെ തീരുമാനം...........

" ആദീ..... "

പള്ളി മുറ്റത് നിന്നും എല്ലാവരും പിരിഞ്ഞു പോയിരിക്കുന്നു..... തന്റെ കാറിൽ ചാരി നിന്ന് സെമിതേരിയിലേക്ക് തന്നെ നോട്ടമെയ്തു നിൽക്കുകയായിരുന്നു അവൻ........ മനസിൽ പല ചിന്തകളും............

ലൂക്കിന്റെ ശബ്ദം ആണ് അവനെ ചിന്തകളിൽ നിന്ന് പുറത്തു കൊണ്ട് വന്നത്.....ആദി പതിയെ തല ചെരിച്ചു തനിക്ക് അടുത്തിരിക്കുന്നവനെ നോക്കി.....അവനെ തന്നെ നോക്കിയിരിക്കുന്നവൻ..... തന്നെ കുറിച്ചുള്ള വേവലാതി അവന്റെ മുഖത്ത് തെളിഞ്ഞു കാണാം.............

ആദിയെ സമാധാനിപ്പിക്കാനെന്ന പോൽ അവന്റെ വിരലുകളിൽ കോർത്തു പിടിച്ചിരിക്കുന്ന കൈകൾ ഇടയ്ക്കിടെ അയയ്ക്കുകയും പിന്നെ ശക്തിയിൽ പിടി മുറുക്കുകയും ചെയ്യുന്നുണ്ട്...........

തന്നെ എങ്ങനെ സമാധാനിപ്പിക്കണമെന്ന രീതിയിലാണ് അവന്റെ ചിന്തകൾ പോകുന്നതെന്ന് ആദിക്ക് തോന്നി... അവൻ ചെറു ചിരിയാലേ വീൽ ചെയറിൽ ഇരിക്കുന്നവന്റെ മുന്നിലേക്കായി മുട്ട് കുത്തിയെന്ന നിലത്തു മുട്ട് പതിപ്പിക്കാതെ ഇരുന്നു...............

" നീ എന്നെ സമാധാനിപ്പിക്കുവോ... അതോ ഞാൻ നിന്നെ സമാധാനിപ്പിക്കണോ ലൂക്കാ....... "

അവന്റെ കണ്ണുകളിൽ നിറയാനായി വെമ്പി നിന്ന കണ്ണ് നീർ തുള്ളികളെ തന്റെ വിരലാൽ ഒപ്പിയെടുത്തു കൊണ്ട് ആദി അവനെ നോക്കി.............

അതിനും തെളിച്ചമില്ലാത്തൊരു പുഞ്ചിരി ആയിരുന്നു അവന്റെ മറുപടി..... ആദി അവന്റെ കൈയിൽ തന്റെ കൈ ചേർത്ത് പിടിച്ചു.............

" കരയരുത് ലൂക്കാ.... ഇന്നത്തെ ദിവസം നിന്റെ കണ്ണുകൾ നിറഞ്ഞു കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല....... "

കവിളിൽ കൈ വെച്ച് പറയുന്നതിനൊപ്പം താൻ ചേർത്ത് പിടിച്ചിരിക്കുന്നവന്റെ കൈകളിൽ ആദി തന്റെ ചുണ്ടുകൾ അമർത്തി................

അവന്റെ വാക്കുകളോ പ്രവർത്തിയൊ ഒന്നും തന്നെ ലൂക്കിന്റെ മനസിനെ തണുപ്പിച്ചിരുന്നില്ല... എന്തിനെന്നറിയാതൊരു അസ്വസ്ഥത അവനിൽ ഉടലെടുത്തു.......... അവിടെ നില്കും തോറും തന്നിലെ വല്ലായ്മ അധികരിക്കുന്നത് പോലെയാണ് അവന് തോന്നിയത്............

" നമുക്ക് വീട്ടിൽ പോകാം ആദീ...... "

ചുറ്റിനും നോക്കി വല്ലായ്മയോടെ ചോദിക്കുന്നവനെ ആദി നോക്കി നിന്നു... ചെറുതായി കരഞ്ഞു കലങ്ങിയ കണ്ണുകൾ ആയിരുന്നു അവനുള്ളത്... മുഖവും വാടി തളർന്നെന്ന പോൽ ഇരിക്കുന്നു... കണ്ണിനു ചുറ്റും മൂക്കിന് തുമ്പുമെല്ലാം ചുവപ്പ് വർണമായിട്ടുണ്ട്..................

"ഇത്രയും വിഷമിക്കുന്നത് എന്തിനാ ലൂക്കാ... " അവനിൽ തന്നെ നോക്കിയിരിക്കെ ആദി സ്വയം ചോദിച്ചു പോയി.... നീട്ടിയൊരു ശ്വാസം എടുത്തു തല കുടഞ്ഞു കൊണ്ടവൻ അവന് മുന്നിൽ നിന്നും എഴുന്നേറ്റു...........

" പോകാം...... "

ലൂക്കയെ നോക്കി പറഞ്ഞു കൊണ്ടവൻ കാറിന്റെ ഫ്രണ്ട് സീറ്റ് അവനായി തുറന്നു കൊടുത്തു.... പതിയെ അവന്റെ കൈകളിൽ പിടിച്ചു ഉള്ളിൽ കയറാനായി ഹെല്പ് ചെയ്തു.... അവനെ കംഫര്ട് ആയ രീതിയിൽ ഇരുത്തി സീറ്റ് ബെൽറ്റ്‌ ധരിപ്പിച്ചു കൊടുത്തു..............

പതിയെ ഡോർ അടച്ചു കൊണ്ട് ഡ്രൈവിങ് സീറ്റിലായി വന്നിരുന്നു... കാർ സ്റ്റാർട്ട്‌ ചെയ്യുന്നതിന് മുന്നേ ആദി ലൂക്കയെ ഒന്ന് നോക്കി.... കാര്യമായി എന്തോ ആലോചിക്കുന്നത് പോൽ വെളിയിലേക്ക് നോക്കിയിരിക്കുകയായിരുന്നു അവൻ...........

അവന്റെ മനസും ചിന്തകളുമൊക്കെ മറ്റെവിടെയോ ആണെന്ന് ആദിക്ക് തോന്നിപോയി... അവനെയൊന്ന് നോക്കി തല കുടഞ്ഞു കൊണ്ട് അവൻ കാർ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടെടുത്തു..........

ആദിയുടെ കാർ പള്ളി മുറ്റത്തു ഒന്ന് റൗണ്ട് ചെയ്തു കൊണ്ട് വെളിയിലേക്ക് പോകവേ അവസാനമായി ലൂക്ക ഒന്ന് പിന്നിലേക്ക് തിരിഞ്ഞു നോക്കി..............

അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു ദിവസമായിരുന്നു ഇന്ന്...........

ഫർണാണ്ടോ എന്ന വ്യക്തി അവരുടെ ജീവിതത്തിൽ നിന്ന് പൂർണമായും ഒഴിവായിരിക്കുന്നു.....ഇനി മുന്നോട്ടുള്ള അവരുടെ ജീവിതത്തിൽ അയാളുടെ സാന്നിധ്യമില്ല..... പരസ്പരമുള്ള ദേഷ്യമോ പോർവിളികളോ ഇല്ല......മത്സരങ്ങൾക്കും വാശികൾക്കും സ്ഥാനമില്ല........

ഫർണാണ്ടോയെയും അയാളുടെ ഓർമകളെയുംശവ കല്ലറയിൽ ബാക്കിയാക്കി കൊണ്ട് ആദിയുടെ കാർ മുന്നോട്ട് കുതിച്ചു...................

            
           🖤.........................................................🖤

"ഫെലീ......."

റൂമിനുള്ളിലേക്ക് കടന്നതും ബെഡിൽ ചുരുണ്ടു കൂടി കിടക്കുന്നവനെ കാണെ സെബാൻ ഫിലിപ്പിനരികിലേക്കായി നടന്നു വന്നു.... ഫിലിപ്പിന് തൊട്ടടുത്തായി ബെഡിനരികിൽ വന്നിരുന്നു.........

ഫിലിപ് കണ്ണുകൾ അടച്ചു കിടക്കുകയായിരുന്നു... ഉറങ്ങിയിട്ടില്ലെന്ന് വ്യക്തമാണ്.... പള്ളിയിൽ നിന്ന് വീട്ടിലേക്ക് വന്നപ്പോൾ റൂമിൽ കയറി കിടന്നതാണ്...വൈകുന്നേരം അടുത്തിട്ടും ബെഡിൽ നിന്നും എഴുന്നേറ്റിട്ടില്ല.........

ഡ്രസ്സ്‌ പോലും മാറ്റിയിട്ടില്ല... ഒന്നും കഴിക്കുകയൊ കുടിക്കുകയോ ചെയ്തിട്ടില്ല.... കരഞ്ഞു തളർന്നു ആകെ ക്ഷീണിച്ചു പോയൊരു അവസ്ഥയിൽ എത്തിയിരുന്നു ഫിലിപ്........

അത് മാത്രം ആണ് സെബാന് സഹിക്കാൻ കഴിയാത്ത കാര്യം.... ഫിലിപ്പിന്റെ സങ്കടം... അതൊന്ന് കൊണ്ട് മാത്രം ആണ് പലതും കണ്ടില്ലെന്ന് നടിച്ചത്... എല്ലാം ക്ഷമിച്ചു കൊടുത്തതും ഫിലിപ്പിനോടുള്ള സ്നേഹം കൊണ്ടാണ്........ പക്ഷെ.......

എത്ര നാൾ....!!

എത്ര നാൾ എല്ലാം ക്ഷമിച്ചു കഴിഞ്ഞു കൂടും... പലതും കണ്ടില്ലെന്ന് നടിച്ചു എങ്ങനെ പിടിച്ചു നിൽക്കും... എന്തിനും ഒരു പരിധി ഇല്ലേ.... ഫർണാണ്ടോയുടെ കാര്യത്തിൽ അതൊരുപാട് അധികരിച്ചു പോയിരുന്നു.............

ഏറ്റവും ഒടുവിലാണ്... ക്ഷമയുടെ അവസാന കണികയും  നഷ്ടമായതിനു ശേഷം ആണ് താൻ പ്രതികരിച്ചു തുടങ്ങിയത്..... തന്നെ ദ്രോഹിച്ചതിലുമുപരി തന്റെ മക്കളുടെ ജീവിതവും ജീവനും നഷ്ടപ്പെടുമെന്ന അവസ്ഥയിൽ എത്തിയ നേരമാണ് പലതും മറന്നു തീരുമാനങ്ങൾ എടുത്തത്...............

അതിന് ഈ നിമിഷം വരെ കുറ്റബോധം തോന്നിയിട്ടില്ല... ഇനി തോന്നുകയുമില്ല........സെബാൻ തനിക്കരികിൽ ബെഡിൽ കിടക്കുന്നവനെ നോക്കി............

" ഫെലി... ഇങ്ങനെ കിടക്കാതെ താൻ ഒന്ന് എഴുന്നേൽക്ക്.... ഈ ഡ്രസ്സ്‌ എങ്കിലും ഒന്ന് മാറ്റി ധരിക്ക്........ "

സെബാൻ ഫിലിപ്പിനെ മെല്ലെയൊന്ന് തട്ടി വിളിച്ചു.............

" please... സെബാ... എനിക്ക് കുറച്ചു നേരം കിടന്നാൽ മതി...... Leave me.......... "

കരഞ്ഞതിനാൽ ശബ്ദം പൂർണമായും അടഞ്ഞു പോയിരുന്നു അയാളുടെ.... പതിഞ്ഞ സ്വരത്തിൽ തന്നോട് പറഞ്ഞു കൊണ്ട് തിരിഞ്ഞു കിടക്കുന്ന ഫിലിപിനെ കണ്ടതും സെബാന്റെ നെറ്റിയൊന്ന് ചുളിഞ്ഞു.............

പതിയെ ഫിലിപ്പിന് അരികിലേക്ക് കുറച്ചു കൂടി ചേർന്നിരുന്നു കൊണ്ട് സെബാൻ ഫിലിപ്പിനെ കൈകളിൽ  അൽപ്പം ശക്തിയിൽ  പിടിച്ചു കൊണ്ട് ബെഡിൽ എഴുന്നേൽപ്പിച്ചു ഇരുത്തി..............

" എത്ര നേരം കരയും... ദിവസം മുഴുവൻ നീ ഇങ്ങനെ കരഞ്ഞിരിക്കുവോ ഫെലീ.... അത്കൊണ്ട് എന്താണ് ഇവിടെ സംഭവിക്കാൻ പോകുന്നത്... മരിച്ചു പോയവർ തിരിച്ചു വരുമോ..... സംഭവിക്കാനുള്ളത് എന്തായാലും സംഭവിച്ചു കഴിഞ്ഞു.... ആരും കരുതി കൂട്ടിയൊന്നുമല്ലല്ലോ... It's fate.....അതിന് നീ ഇങ്ങനെ കരയുന്നത് കൊണ്ട് എന്താ പ്രയോജനം......... "

കരഞ്ഞു വീർത്ത കണ്ണും മുഖവുമായി ഇരിക്കുന്നവനോട് അൽപ്പം ശബ്ദം ഉയർത്തി തന്നെ ചോദിക്കുന്ന നേരം ദേഷ്യവും സങ്കടവും സെബാനെ ഒരുപോലെ പൊതിഞ്ഞിരുന്നു..............

അച്ഛനെ നഷ്ടമാകുമ്പോൾ ഒരു മകന് ഉണ്ടാകുന്ന സങ്കടം എത്രയെന്നു മനസിലാക്കാവുന്നതേയുള്ളു... But.... അച്ഛൻ എന്ന വാക്കിന് പോലും യോഗ്യത ഇല്ലാത്തൊരുവന് വേണ്ടി ഒഴുക്കുന്ന കണ്ണീറിനോട് വെറും പുച്ഛം മാത്രം ആയിരുന്നു സെബാന് തോന്നിയത്............

തന്റെ മുന്നിൽ അപ്പോഴും ഉത്തരമൊന്നുമില്ലാതെ തല കുനിച്ചു നിൽക്കുന്നവനെ സെബാൻ ഒരു മുഷിച്ചിലോടെ നോക്കി..........

" ഫെലീ...... "

" He is my dad...... "

സെബാൻ വിളിച്ചതും ഫിലിപ്പിന്റെ ഒറ്റ വക്കിലെ മറുപടി സെബാനെ തേടിയെത്തിയിരുന്നു.... അയാൾ ഒരു സംശയത്തോടെ ഫിലിപിനെ നോക്കി.... തന്റെ കണ്ണുകളെ അമർത്തി തുടച്ചു കൊണ്ട് ഫിലിപ്പും സെബാനെ മുഖമുയർത്തി നോക്കി..........

" അതെന്റെ പപ്പയാണ് സെബാ... നിന്റെ ദേഷ്യം എനിക്ക് മനസിലാകും... ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്... നിന്നെ മാത്രം അല്ല... പപ്പ എല്ലാവരെയും ദ്രോഹിച്ചിട്ടുണ്ട്.... ജീവിച്ചിരുന്നപ്പോൾ എല്ലാവരുടെയും വെറുപ്പ് സമ്പാദിച്ചു വെച്ചിട്ടുണ്ട്... എല്ലാവർക്കും ദേഷ്യം ആയിരിക്കും... നിനക്കും വെറുപ്പായിരിക്കും... പക്ഷെ.... എത്ര ദുഷ്ടൻ ആണെങ്കിലും... എത്ര തന്നെ വേദനിപ്പിച്ചിട്ടുണ്ടെങ്കിലും അതെന്റെ പപ്പ ആണ്... എന്റെ സ്വന്തം പപ്പ.... വെറുപ്പ് തോന്നിയിട്ടുണ്ട് എനിക്കും..... പപ്പയുടെ പ്രവർത്തികളോട് മാത്രം... അത് മാത്രം വെറുക്കാനെ എനിക്ക് കഴിയൂ.... ഫർണാണ്ടോ വില്യം എന്ന മനുഷ്യനെ വെറുക്കാൻ എനിക്ക് കഴിയില്ല...... മുഖം പോലും കാണാനാവാതെ ഈയൊരു അവസ്ഥയിൽ പപ്പയെ വിട്ടു പിരിയുമെന്ന്... എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല സെബാ.......... "

ഇടറിയ ശബ്ദത്തോടെ  പെറുക്കിയെടുത്ത വാക്കുകളാൽ പറഞ്ഞൊപ്പിച്ചു കൊണ്ട് ഫിലിപ് മുഖം പൊത്തിയിരുന്നു.... ചെറിയ ഏങ്ങലടികൾ അയാളിൽ നിന്നുതീർന്നു കൊണ്ടിരുന്നു...........

സെബാൻ ഒരു നിമിഷം തനിക്ക് മുന്നിൽ ഇരിക്കുന്നവനെ തന്നെ ഫിലിപിന്റെ സ്നേഹം സത്യം ആണ്...... പക്ഷെ...............

" What about your Mom....? "

ഫിലിപ്പിനെ തന്നെ നോക്കി അൽപ്പം ഗൗരവം നിറഞ്ഞ മുഖത്തോടെ ആണ് സെബാൻ ചോദിച്ചത്..... അയാൾ ഒരു സംശയത്തോടെ മുഖം മറച്ചിരുന്ന കൈകൾ മാറ്റി സെബാനെ നോക്കി..........

" പറയ് ഫെലീ... തന്റെ മമ്മയെ കുറിച് എന്താ നിനക്ക് പറയാനുള്ളത്....? ഫർണാണ്ടോയെക്കാൾ ഇരട്ടി ജീവന് തുല്യം അവർ നിന്നെ സ്നേഹിച്ചിരുന്നില്ലേ... നിനക്ക് വേണ്ടിയല്ലേ അവർ അയാളുടെ വെറുപ്പ് സമ്പാദിച്ചു കൂട്ടിയത്.... നിന്റെ നല്ല ജീവിതത്തിനു വേണ്ടിയിട്ടല്ലേ അവർ സ്വന്തം ജീവൻ പോലും കളഞ്ഞത്.... നിന്റെ കൺ മുന്നിൽ വെച്ചല്ലേ അയാൾ അവരെ കൊന്ന് കളഞ്ഞത്....? നീ നിന്റെ മമ്മയ്ക്ക് വേണ്ടി എന്ത് ചെയ്തു ഫെലീ.... അവർക്ക് വേണ്ടി നീ കരഞ്ഞിരുന്നോ.... അവരുടെ മരണത്തിൽ നീ ഇത്പോലെ വിഷമിച്ചിരുന്നോ...... അവർക്ക് വേണ്ടി നീ എന്തെങ്കിലും ചെയ്തിട്ടുണ്ടോ....... "

നീരസം നിറഞ്ഞൊരു മുഖഭാവത്തോടെ തന്നെ നോക്കിയിരിക്കുന്നവനെ കണ്ടതും ഫിലിപ് തന്റെ തല കുമ്പിട്ടു..... സെബാൻ ചോദിച്ച ചോദ്യങ്ങൾക്കൊന്നും അയാളിൽ ഉത്തരം ഉണ്ടായിരുന്നില്ല..........

" എനിക്ക് മനസിലാവുന്നില്ല ഫെലീ...  അമ്മയിൽ ഇല്ലാതിരുന്ന എന്ത് ക്വാലിറ്റി  ആണ് നീ നിന്റെ പപ്പയിൽ കണ്ടതെന്ന്.... എല്ലാവരെയും ദ്രോഹിച്ചിരുന്നുരാളെ നിനക്കെങ്ങനെ ആണ് സ്നേഹിക്കാൻ കഴിയുന്നത്... എന്റെ കാര്യം പോട്ടെ.... ഇരുപത്തി നാലു മണിക്കൂറും ജീവൻ ആണെന്ന് പറഞ്ഞു നടക്കുന്ന നിന്റെ മകനെ പോലും അയാൾ ചെയ്തിരുന്നത് എന്തൊക്കെ ആണെന്ന് നീ കണ്ടിട്ടുള്ളതല്ലേ..... അവനെ സ്നേഹിച്ചു പോയെന്ന  കാരണത്താൽ ജീവൻ വരെ നഷ്ടപ്പെടുമെന്ന നിലയിൽ എത്തിയവനെ നീ കണ്ടതല്ലേ....... എന്നിട്ടും നിനക്കെങ്ങനെ ആണ് അയാളെ സ്നേഹിക്കാൻ പറ്റുന്നത്... സ്വന്തം അമ്മയെ പോലും നഷ്ടപ്പെടുത്തിയൊരാൾക്ക് വേണ്ടി ഇനിയും നീ കരയുകയാണെങ്കിൽ നീയും ഫർണാണ്ടോയും തമ്മിൽ എന്താണ് വ്യത്യാസമുള്ളത് ഫെലീ...... നിന്റെ സ്നേഹത്തിനോ... നിന്റെ കണ്ണീരിനോ അർഹൻ അല്ല അയാൾ.........

ഇനിയും നീ ഇവിടെ ഇരുന്നു കരയുകയാണെങ്കിൽ ചുറ്റുമുള്ളവരോട് നീ കാണിക്കുന്ന സ്നേഹവും കരുതലുമൊക്കെ വെറും പൊള്ളയാണെന്ന് വിശ്വസിച്ചു പോകും ഞാൻ..... ആദിയോടും ഇസയോടും മാത്രം അല്ല.... എന്നോട് പോലും നീ കാണിക്കുന്ന സ്നേഹം... അതിന് യാതൊരു അർത്ഥവുമില്ലെന്ന് ഞാൻ വിശ്വസിച്ചു പോകും.............."

സെബാന്റെ അവസാന വാക്കുകൾ അൽപ്പം ഞെട്ടലോടെ ആണ് ഫിലിപ് കേട്ട് നിന്നത്..... അയാളുടെ മുഖത്ത് അത് പ്രകടം ആയിരുന്നു..... എന്നാൽ സെബാന്റെ വാക്കുകൾ ഉറച്ചതായിരുന്നു.........

ഫർണാണ്ടോയെ പോലൊരാൾക്ക് വേണ്ടി ഫിലിപ് ഇത്രയുമധികം വിഷമിക്കുന്നത് സെബാനിൽ വല്ലാത്തൊരു ദേഷ്യം തന്നെ ഉണ്ടാക്കിയിരുന്നു........

" സെബാ...... "

ഫിലിപ് പതിയെ കൈകൾ നീട്ടി സെബാന്റെ കൈകളിൽ തൊട്ടതും അൽപ്പം ദേഷ്യത്തോടെ തന്നെ ഫിലിപ്പിന്റെ കൈകളെ തട്ടിയെറിഞ്ഞു കൊണ്ട് സെബാൻ ബെഡിൽ നിന്നും എഴുന്നേറ്റു.............

" നിന്റെ വിഷമം എനിക്ക് മനസിലാകും ഫെലീ... പക്ഷെ  സ്നേഹവും ആത്മാർത്ഥതയും അർഹിക്കുന്നവർക്കേ കൊടുക്കാവൂ.... വെറുതെ ഒഴുക്കി കളയുന്ന കണ്ണീർ ആണെങ്കിൽ പോലും വേണ്ടപ്പെട്ടവർക്ക് മാത്രമേ നൽകാവൂ.... ഇല്ലെങ്കിൽ കണ്ട് നിൽക്കുന്നവരിൽ അത് വെറുപ്പ് ഉണ്ടാക്കും.... പ്രത്യേകിച്ചും നിന്റെ പപ്പ കാരണം ജീവിതം നശിച്ചു പോയ എന്നെ പോലൊരാൾക്ക്....... സ്നേഹിക്കാൻ മാത്രം അറിയാവുന്ന അച്ഛനും അമ്മയും എനിക്കുമുണ്ടായിരുന്നു ഫെലീ.... നിന്റെ പപ്പ തന്നെ ആണ് അതും എനിക്ക് നഷ്ടപ്പെടുത്തിയത്...... എല്ലാവരിൽ നിന്നും എന്നെ ഒറ്റപ്പെടുത്തിയതും അയാൾ ആണ്...... അയാൾക്ക് വേണ്ടി എന്റെ മുന്നിൽ നിന്ന് നീ കരയുമ്പോൾ ഉണ്ടല്ലോ.... എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നുണ്ട്......... അതെന്തിന് വേണ്ടിയാണെന്ന് എന്നെ കൊണ്ട് നീ പറയിക്കരുത്......"

ഫിലിപ്പിനോടായി അത് പറയുമ്പോൾ സെബാന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകിയിരുന്നു..... വല്ലാത്തൊരു ദേഷ്യവും സങ്കടവും തോന്നിയിരുന്നു............

പരസ്പരം ഉള്ള സ്നേഹത്തെ കുറിച്ചും വിശ്വാസത്തെ കുറിച്ചും ഇതുവരെ അവർക്കിടയിൽ ചോദ്യ ഉത്തരങ്ങൾ ഉണ്ടായിട്ടില്ല... ഇനിയും അങ്ങനെ തന്നെ ആവണമെന്ന് സെബാന് നിർബന്ധം ആയിരുന്നു... അത്കൊണ്ട് മാത്രം തന്റെ മനസിൽ ഉള്ള പല കാര്യങ്ങളും അയാൾ ഉള്ളിലൊതുക്കി.......

കണ്ണുകൾ അടച്ചു സ്വയം നിയന്ത്രിച്ചു ശ്വാസം എടുത്തു കൊണ്ട് അയാൾ ഫിലിപ്പിനരികിലേക്ക് ഇരുന്നു.....ഫിലിപ്പിന്റെ തോളിൽ പതിയെ കൈ വെച്ചു.......

" ഞാൻ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല... നീ തന്നെ ചിന്തിച്ചു നോക്ക് ഫെലീ.... ഇതൊക്കെ എന്തിന് വേണ്ടിയാണെന്ന് സ്വയം ചോദിച്ചു നോക്ക്..... നീ ഇങ്ങനെ കരയുന്നത് കാണുമ്പോൾ സഹിക്കുന്നില്ല എനിക്ക്..... അയാൾക്ക് വേണ്ടി നീ കരയരുത്... നിന്റെ കണ്ണീറിനോ... സ്നേഹത്തിനോ ഒന്നും തന്നെ അയാൾ അർഹൻ അല്ല..... ഞാൻ നിന്നെ ശല്യം ചെയ്യുന്നില്ല....എന്ത് വേണമെന്ന് നീ സ്വയം തീരുമാനിക്ക്...........ഇനിയും അയാൾക്ക് വേണ്ടി കരഞ്ഞു തളർന്നു ചുറ്റിനുമുള്ളവരെ വിഷമിപ്പിക്കണമെന്നാണെങ്കിൽ അതും നിന്റെ ഇഷ്ടം......... ഞാൻ നിന്നെ തടയില്ല....... "

ഫിലിപ്പിനെ ഒന്ന് നോക്കി പറഞ്ഞു കൊണ്ട് സെബാൻ ബെഡിൽ നിന്നും എഴുന്നേറ്റു..... എല്ലാം ചിന്തിച്ചു മനസിലാക്കിയെടുക്കാൻ ഫിലിപ്പിന് കുറച്ചു സമയം വേണമെന്ന് സെബാന് തോന്നിയിരുന്നു........

ചിന്തിക്കാൻ കഴിയുമെങ്കിൽ സ്വയം ചിന്തിച്ചു തിരുത്തട്ടെ.... ഇതിനുമപ്പുറം തനിക്കൊന്നും ചെയ്യാനില്ല........

ഒരു നെടുവീർപ്പോടെ ഫിലിപ്പിനെ നോക്കി കൊണ്ട് സെബാൻ റൂമിന് വെളിയിലേക്കിറങ്ങിയിരുന്നു.... ഡോർ മെല്ലെ ചാരി താഴേക്ക് സ്റ്റെയർ ഇറങ്ങുമ്പോൾ പഴയ ഓർമകളിൽ സെബാന്റെ കണ്ണുകൾ നിറഞ്ഞു......

താൻ അനുഭവിച്ച വേദനകളും.. ബുദ്ധിമുട്ടുകളും.. ക്രൂരതകളും.... തനിക്ക് നഷ്ടപ്പെട്ടു പോയ കുടുംബം... അച്ഛൻ... അമ്മ... സഹോദരിമാർ... അങ്ങനെ ഓരോന്നായി സെബാന്റെ ഉള്ളിൽ തെളിഞ്ഞു കൊണ്ടിരുന്നു..............

ആ ഓർമകളിൽ സെബാന്റെ മുഖം ദേഷ്യത്തിൽ വലിഞ്ഞു മുറുകി... കണ്ണുകളിൽ പകയേരിഞ്ഞു.... തന്റെ മുറിയിലെ ബെഡിൽ വന്നു കിടക്കുമ്പോൾ സെബാൻ പലതും  മനസിൽ കണക്ക് കൂട്ടിയിരുന്നു...................

ഒന്നും അവസാനിച്ചിട്ടില്ല... എല്ലാം തുടങ്ങുന്നതേയുള്ളു.............

Game is just beginning........🔥

🖤..............................................................................🖤

വില്യം മന്ഷനിൽ എല്ലാവരും പ്രാർത്ഥനയ്ക്കുള്ള തയ്യാറെടുപ്പിൽ ആയിരുന്നു... അവരുടെ വിശ്വാസ പ്രകാരം കുടുംബത്തിൽ നടക്കുന്ന മരണങ്ങളിൽ ഏഴു ദിവസം ദുഃഖം ആചരിക്കണം എന്നതാണ്.......

ആ ഏഴു ദിവസങ്ങളിലും വീട്ടിൽ മെഴുക് തിരി തെളിക്കപ്പെടും... അത് അണയാതെ സൂക്ഷിക്കപെടുകയും വേണം... ഈ ഏഴു ദിവസങ്ങളിലും വീട്ടിൽ നിന്നും ആരും പുറത്ത് പോകാൻ പാടില്ല..... സ്ത്രീകൾ ആഭരണങ്ങളോ വില കൂടിയ വസ്ത്രങ്ങളോ... ചമയങ്ങളോ ഉപയോഗിക്കാൻ പാടില്ല.......

പുരുഷന്മാരും അങ്ങനെ തന്നെ... ഷൂ പോലെയുള്ള വസ്തുക്കൾ ഒന്നും ധരിക്കാൻ പാടില്ല... കമ്പ്യൂട്ടർ.., ഫോൺ.., മുതലായ വസ്തുക്കളും ഉപയോഗിക്കരുത്... കണ്ണാടിയിൽ തങ്ങളുടെ മുഖം നോക്കാനും പാടില്ല......

പുരാതന നിയമങ്ങളിൽ വിശ്വസിക്കുന്നവർ ആയത് കൊണ്ട് തന്നെ ഈ കാര്യങ്ങളെല്ലാം അവർ വളരെ ശ്രദ്ധിച്ചിരുന്നു.... അടുത്ത ബന്ധുക്കൾ ഏഴു ദിവസത്തേക്ക് മന്ഷനിൽ തന്നെ സ്റ്റേ ചെയ്യാനായി തീരുമാനം എടുത്തു........

വീടിനുള്ളിൽ മെഴുക് തിരി തെളിക്കപ്പെട്ടു... വീടിനുള്ളിലേ കണ്ണാടികൾ എല്ലാം കറുത്ത തുണിയാൽ മൂടപ്പെട്ടിരുന്നു..... വൈകുന്നേര സമയം അടുത്തതും എല്ലാവരും പ്രാർത്ഥനയ്ക്കായി ഹാളിൽ ഒത്തു കൂടി.......

ബെല്ലയ്ക്കൊപ്പം ഹാളിലേക്ക് ലൂക്കയും വന്നിരുന്നു... പ്രാർത്ഥനയിൽ പങ്കെടുക്കണമെന്ന് ആയിരുന്നു അവന്റെ ആഗ്രഹവും......ആദിയുടെ ഫാമിലിയിലെ ആരെയും അവന് പരിജയം ഉണ്ടായിരുന്നില്ല.......... അതിനാൽ തന്നെ ബെല്ലയുടെ കൂടെയാണ് അവൻ വന്നത്........ എന്നാൽ........

ഹാളിലായി കൂടിയിരുന്നവരുടെ അടുക്കൽ എത്തിയതും... എല്ലാവരും തന്നെ കണ്ട മാത്രയിൽ തന്നെ എഴുന്നേറ്റു മാറുന്നത് കണ്ട് അവന്റെ നെറ്റി ചുളിഞ്ഞു......... എല്ലാവരുടെ മുഖത്തും ഇഷ്ടക്കേട് നിറഞ്ഞു നിന്നിരുന്നു.........

കണ്ടാലേ വെറുപ്പ് തോന്നുന്നൊരു വസ്തുവിനെ നോക്കുന്നത് പോൽ തനിക്ക് നേരെ നോട്ടമെയ്തു നിൽക്കുന്നവരെ കണ്ടതും അവനൊരു സംശയത്തോടെ ബെല്ലയെ നോക്കി.... അവളും അതേ സംശയത്തോടെ തന്നെ അവരെ നോക്കി നിൽക്കുകയായിരുന്നു.............

" എന്താ ആരും kaddhish ചൊല്ലുന്നില്ലേ....... "

അവളൊരു സംശയത്തോടെ അവരെ നോക്കി... അതിനും മറുപടിയൊന്നും പറയാൻ താല്പര്യം ഇല്ലാത്തത് പോലൊരു ഭാവം ആയിരുന്നു അവരിൽ... പരസ്പരം മുഖം നോക്കി ഒന്നും മനസിലാകാതെ നിന്നതും അവരിൽ അൽപ്പം പ്രായം തോന്നിക്കുന്നൊരാൾ മുന്നോട്ട് വന്നു............

" പ്രാർത്ഥന ചൊല്ലുന്നത് മരണപെട്ട ആളുടെ നിത്യ ശാന്തിക്ക് വേണ്ടിയാണ്...... ആ സമയം ദൈവത്തിനു എതിരായതൊന്നും ഉണ്ടാവാൻ പാടില്ല... എല്ലാവരുടെ മനസും ശുദ്ധമായിരിക്കണം... അത്പോലെ പ്രാർത്ഥനയിൽ ഇരിക്കുന്ന ആളുകളും... ഇതുപോലെയുള്ള ആളുകൾ ഒന്നും അവിടെ ഉണ്ടാവാൻ പാടില്ല............ "

ലൂക്കയുടെ നേരെ വിരൽ ചൂണ്ടി കൊണ്ട് ആണ് അയാൾ പറഞ്ഞത്.... അവനൊന്നും തന്നെ മനസിലായിരുന്നില്ല.... തന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും പിഴവ് പറ്റിയെന്ന ചിന്തയായിരുന്നു അവനിൽ......അല്ലെങ്കിൽ തനിക്ക് സുഖമില്ലാത്തത് കൊണ്ടാകും അയാൾ പറയുന്നതെന്ന് അവൻ കരുതി...................

" ഞാൻ........

" അവനെന്തു ചെയ്തു... ഗ്രാൻഡ്പയ്ക്ക് വേണ്ടി അവനും പ്രാർത്ഥനയിൽ കൂടിയാൽ എന്താ കുഴപ്പം.......... "

ലൂക്ക തന്റെ ഉള്ളിലെ സംശയം അയാളോട് ചോദിക്കുന്നതിനു മുന്നേ തന്നെ ബെല്ല അവന് വേണ്ടി സംസാരിച്ചു തുടങ്ങിയിരുന്നു.........

" കുഴപ്പങ്ങളെ ഉണ്ടാകൂ... നമ്മുടെ മതത്തിനും വിശ്വാസത്തിനും എതിരായ കാര്യങ്ങൾ അല്ലെ ഈ വീട്ടിൽ നടന്നത് മുഴുവൻ... ഇങ്ങനെ ആണും പെണ്ണുമല്ലാത്ത രീതിയിൽ ഉള്ളവർ കുടുംബത്തിൽ കയറിയപ്പോഴേ ദൈവം ഓരോ ശിക്ഷകൾ തന്നത് കണ്ടില്ലേ... അന്നത്തെ ദിവസം മോതിരം മാറിയപ്പോൾ തന്നെ എന്തെല്ലാം പ്രശ്നങ്ങൾ ആയിരുന്നു... അതേല്ലാം കർത്താവ് ഓരോ സൂചനകൾ തന്നതാവും ...ആരും മനസിലാക്കിയില്ല... എന്നിട്ടും വീട്ടിൽ കയറ്റി താമസിപ്പിച്ചിരിക്കുന്നു... ഇപ്പോൾ കണ്ടില്ലേ... ഒരാളുടെ ജീവൻ എടുത്തത് കണ്ടില്ലേ... ഇങ്ങനെയുള്ള ആളുകൾ ഉള്ളിടത് ദൈവത്തിന്റെ ശിക്ഷകൾ ഇറങ്ങി കൊണ്ടേയിരിക്കും... അങ്കിളിന്റെ കാര്യത്തിൽ സംഭവിച്ചത് അത് തന്നെ ആണ്............ "

അയാൾ ഒരു വെറുപ്പോടെ ലൂക്കയെ നോക്കി... അവന്റെ തല കുമ്പിട്ടു പോയിരുന്നു.... തന്നെ വെറുപ്പോടെ നോക്കുന്നവരെ കാണാൻ ആകാതെ അവൻ കണ്ണുകൾ ഇറുക്കിയടച്ചു........

ആണും പെണ്ണും കെട്ടവൻ.....!!

അയാൾ പറഞ്ഞ വാക്കുകൾ അവന്റെ ചെവിയിൽ മുഴങ്ങി കേട്ട് കൊണ്ടിരുന്നു.... ആദിയുമായി എൻഗേജ്‌മെന്റ് കഴിഞ്ഞത് മുതൽ പലതവണ.. പലരിൽ നിന്നും അവനിതേ വാക്കുകൾ കേട്ടിട്ടുണ്ട്....

ആരും ആദിയെ കുറ്റപ്പെടുത്തിയിരുന്നില്ല... എല്ലാവരും പല പേരുകളാൽ വിശേഷിപ്പിച്ചത് അവനെ മാത്രം ആണ്.... ചെറിയ രീതിയിൽ വിഷമം തോന്നിയിരുന്നെങ്കിലും അതൊന്നും മൈൻഡ് ചെയ്യില്ലെന്ന മട്ടിൽ അവൻ പിടിച്ചു നിന്നു...........

ഇപ്പോഴും അവൻ കാര്യമാക്കില്ലായിരുന്നു... പറയുന്നത് മറ്റാരെങ്കിലും ആയിരുന്നെങ്കിൽ........ പക്ഷെ............

ആദിയുടെ ഫാമിലി....!! അവരിൽ നിന്നുണ്ടായ കുത്തു വാക്കുകളും കുറ്റപ്പെടുത്തലും വെറുപ്പോടെയുള്ള നോട്ടവും അവനെ തളർത്തി കളഞ്ഞു.... ചെറുതായി നിറഞ്ഞു വന്ന കണ്ണുകൾ ഉയർത്തി കൊണ്ടവൻ ചുറ്റിനും നോക്കി.............

അവന്റെ കണ്ണുകൾ തേടിയത് ആദിയെ ആയിരുന്നു... ഒരു ആശ്രയതിനെന്നോണം അവൻ അരികിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് അവൻ ആഗ്രഹിച്ചു പോയി..... ആദിയോ റേച്ചലോ അവിടെ ഉണ്ടായിരുന്നില്ല.... വീട്ടിൽ വന്നതിനു ശേഷം അവൻ അവരെ കണ്ടിരുന്നുമില്ല.................

തന്നെ വെറുക്കുന്ന ഒരു കൂട്ടം ആളുകൾക്കിടയിൽ ഒറ്റക്കായി പോയത് പോലെ.... എന്തിനെന്നറിയാത്ത പേടിയും പരിഭ്രമവും അവനിൽ നിറഞ്ഞു നിന്നു..... അൽപ്പം ധൈര്യത്തിനെന്ന പോൽ അവൻ ബെല്ലയുടെ കൈകളിലെ പിടി മുറുക്കി.... അവന്റെ വിഷമം മനസിലാക്കിയെന്ന പോൽ അവൾ അവന്റെ കൈകളിലും മുറുകെ പിടിച്ചിരുന്നു..............

" എന്റെ അങ്കിളെ... ഇത്രയും വിദ്യാഭ്യാസം ഉള്ളവരല്ലേ നിങ്ങളൊക്കെ... വെറും മോശമായ രീതിയിൽ ചിന്തിക്കാതെ..... നിങ്ങളൊക്കെ ഏത് കാലത്താണ് ജീവിക്കുന്നത്...  ഒരാളുടെ രൂപവും നിറവും സൗന്ദര്യവും ഐഡന്റിറ്റിയുമൊക്കെ വെച്ച് അയാളെ ജഡ്ജ് ചെയ്യാൻ നിങ്ങൾക്ക് എന്ത് അധികാരം ആണ് ഉള്ളത്.... ഇവിടെ കൂടിയിരിക്കുന്നവരേക്കാൾ എല്ലാം ഈ പ്രാർത്ഥനയിൽ പങ്കെടുക്കാൻ യോഗ്യത ഉള്ളത് ഇസയ്ക്ക് തന്നെ ആണ്....അവനെ തടയാൻ മാത്രമുള്ള അധികാരം ഒന്നും ഇവിടെ ആർക്കുമില്ല.....നിങ്ങളിപ്പോൾ ഇവിടെ നിന്ന് പറഞ്ഞതൊന്നും ആദി കേൾക്കണ്ട....നല്ല മറുപടി അവൻ പറഞ്ഞു തരുമായിരുന്നു........ "

ബെല്ല തനിക്ക് മുന്നിൽ നിൽക്കുന്നവരെ അൽപ്പം ദേഷ്യത്തോടെ തന്നെ നോക്കി.... തനിക്ക് വായിൽ തോന്നിയതൊക്കെ വിളിച്ചു പറയുമ്പോൾ ലൂക്ക തന്നെ വിലക്കുന്നതൊന്നും അവൾ കേട്ടിരുന്നില്ല........

അവൾ പറഞ്ഞതൊക്കെ കേൾക്കാനും മനസിലാക്കാനും അവരും തയ്യാറായിരുന്നില്ല.........

" ബെല്ല മോളെ.... നീ ഇതിൽ ഇടപെടേണ്ട... അങ്കിൾ പറഞ്ഞതിലും കാര്യമുണ്ട്.... ഇതൊന്നും നമ്മുടെ കുടുംബത്തിൽ നടക്കുന്ന കാര്യങ്ങൾ അല്ല... മുൻപ് ഫിലിപ് ഇതേ രീതിയിൽ ആയി പോയത് കൊണ്ട് എന്തെല്ലാം സംഭവങ്ങൾ ഇവിടെ ഉണ്ടായി... അവരെ ഈ വീട്ടിൽ നിന്നും പുറത്താക്കിയതിനു ശേഷം അല്ലെ...എല്ലാം നേരെ ആയത്... പഴയതൊക്കെ ആവർത്തിച്ചപ്പോൾ കണ്ടില്ലേ.. വീണ്ടും ദുരന്തങ്ങൾ ഉണ്ടാകുന്നത്.... ഇങ്ങനെയുള്ളതിനെ ഒന്നും വീട്ടിൽ പോയിട്ട് പരിസരത്തു പോലും അടുപ്പിക്കരുത്..... "

കൂടെ നിന്നവരെല്ലാം അവർ പറഞ്ഞതിനെ അനുകൂലിച്ചു സംസാരിച്ചു തുടങ്ങിയിരുന്നു... ബെല്ല പറയുന്നതൊന്നും അവർ കേട്ടിരുന്നില്ല... അവരോട് തർക്കിക്കുന്നെന്ന പോലെ അവർ ശബ്ദമുയർത്തി കൊണ്ടിരിക്കുന്നു.........

" നിങ്ങളുടെയൊക്കെ പ്രശ്നം എന്താ... എനിക്ക് മനസിലാകുന്നില്ല......"

സഹി കെട്ടെന്ന പോൽ ബെല്ലയും ദേഷ്യത്തിൽ ശബ്ദം ഉയർത്തി തുടങ്ങിയതും ലൂക്ക് അവളുടെ കയ്യിൽ പിടിച്ചു നിർത്തിയിരുന്നു.......

" ബില്ലൂസെ വിട്ടേക്ക്... പ്രാർത്ഥന നടന്നോട്ടെ... ഞാൻ കാരണം ഒരു പ്രശ്നം ഉണ്ടാവേണ്ട... ഞാൻ റൂമിൽ ഇരുന്നോളാം......... "

ഒരു ദയനീയ ഭാവത്തോടെ അവൻ അവളെ നോക്കി... നിറഞ്ഞു വരുന്ന കണ്ണുകളെ പിടിച്ചു നിർത്താൻ അവൻ പാട് പെട്ടിരുന്നു.... എല്ലാവരുടെ മുന്നിലും അപമാനിതനായി നിൽക്കേണ്ടി വന്നതിന്റെ വേദന അവന്റെ മുഖത്ത് പ്രകടം ആയിരുന്നു... അവരുടെ വാക്കുകൾ അത് അവനെ വല്ലാതെ വേദനിപ്പിച്ചിരുന്നു........

ഇനിയും അവിടെ നിന്നാൽ കൂടുതൽ മുറിവേൽക്കേണ്ടി വരുമെന്ന് തോന്നിയതും അവൻ അവിടെ നിന്നും റൂമിലേക്ക് പോകാനായി തിരിഞ്ഞു... എന്നാൽ.. ബെല്ല അവന്റെ കൈകളിൽ ബലമായി പിടിച്ചു നിർത്തിയിരുന്നു..........

" ഇവരുടെ വാക്ക് കേട്ട് മിണ്ടാതെ പോകാൻ നിനക്ക് നാണമില്ലേ ഇച്ചൂ.... ആരെ പേടിച്ചാണ് ഓടുന്നത്... ഇന്ന് ഇവിടെ പ്രാർത്ഥന ചൊല്ലുന്നുണ്ടെങ്കിൽ അത് നീയും കൂടി ഉണ്ടെങ്കിലേ നടക്കൂ... അതിന് ബുദ്ധിമുട്ടാണെങ്കിൽ ആരും പ്രാർത്ഥിക്കേണ്ട...... "

അവളൊരു വാശിയോടെ അവനെ പിടിച്ചു നിർത്തി...... ലൂക്ക എത്ര നിർബന്ധിച്ചിട്ടും അവൾ അവനെ വിടാൻ കൂട്ടാക്കിയിയുന്നില്ല.......... അവനോരു വിഷമത്തോടെ എല്ലാവരെയും നോക്കി.......

ബെല്ലയുടെ വാക്കുകളും പ്രവർത്തികളും അവർക്കുള്ളിൽ ലൂക്കിനോടുള്ള വെറുപ്പ് കൂട്ടുകയാണ് ചെയ്തത്..... അത് അവരുടെ ഭാവത്തിൽ നിന്ന് അവനും മനസിലാക്കി എടുത്തിരുന്നു.......

കൂട്ടത്തിൽ ഏറ്റവും പ്രായമുള്ളത് എന്ന് തോന്നിപ്പിക്കുന്നൊരാൾ അവർക്ക് മുന്നിലേക്ക് വന്നു..... ബെല്ലയെ അൽപ്പം ബലമായി തന്നെ ലൂക്കിന്റെ അടുത്ത് നിന്നും മാറ്റി നിർത്തി..........

" വെറുതെ ആവശ്യമില്ലാത്ത കാര്യത്തിന് നീ വാശി പിടിക്കേണ്ട... ഇവനേ പോലെയുള്ള വൃത്തികെട്ട ജന്മങ്ങളുമായി കൂട്ട് കൂടി ദൈവ ദോഷം പറഞ്ഞു നിന്നാൽ ഉണ്ടല്ലോ.. വിവരം അറിയും നീ.... ഇങ്ങനെയുള്ളവരോട് സംസാരിക്കുന്നത് പോലും പാപം ആണ്.... അപ്പോഴാണ് വീട്ടിൽ കയറ്റി താമസിപ്പിച്ചിരിക്കുന്നത്...... പ്രാർത്ഥനയിൽ കൂടണം പോലും....അതിന് മാത്രം എന്ത് അധികാരം ആണ് ഇവനുള്ളത്..... ഈ വീട്ടിൽ കയറി വന്നു ഇവിടുള്ള കാര്യങ്ങളിൽ ഇടപെടാൻ ഇവനാരാണ്.....?..... "

" അങ്കിൾ........

" He is mine.....Arthur William ന്റെ better half.....
Issac... Issac Agasthya Luke............. "

അയാൾക്കായി ബെല്ല മറുപടി കൊടുത്തു തുടങ്ങും മുന്നേ അവൾക്ക് മുകളിലായി ഗാംഭീര്യം നിറഞ്ഞ ശബ്ദം ആ ഹാളിലാകെ മുഴങ്ങി കേട്ടിരുന്നു..........

തികച്ചും ഗൗരവം നിറഞ്ഞ മുഖത്തോടെ സ്റ്റെപ്പുകൾ ഇറങ്ങി അവർക്കരികിലേക്ക് നടന്നു വരുന്നവനെ കാണെ  അവനുള്ള മറുപടിയായി എന്ത് പറയണമെന്നറിയാതെ അവർ പരസ്പരം നോക്കി നിന്നു...........................


( തുടരും )

  🖤🖤🖤🖤..............................................🖤🖤🖤🖤

വായിച്ചു അഭിപ്രായം പറയുക......

എന്നും ഇടുന്നത് പോലെ വലിയ പാർട്ട് അല്ല....

പനി മാറിയെങ്കിലും തലവേദന പോയിട്ടില്ല... പിന്നെ പറഞ്ഞ വാക്ക് പാലിക്കണമെന്നുള്ളത് കൊണ്ട് കുറച്ചു ടൈം ബ്രേക്ക്‌ ഒക്കെ എടുത്തിരുന്നു എഴുതിയതാണ്.....

വായിച്ചു അഭിപ്രായം പറയാതെ പോകരുത്.....

🖤WITH🖤 LOVE 🖤AMMU 🖤...

Ipagpatuloy ang Pagbabasa

Magugustuhan mo rin

11.5K 1K 34
malayali makkale povalle ith ath thanne🥰
33.3K 5.2K 37
Vmin
17.3K 913 20
ഒരു ഐ പി എസ് ഉദ്യോഗസ്ഥന് അഭിമുഖീകരിക്കേണ്ടി വന്ന വിചിത്രമായ ഒരു കേസും അതിലും അതി വിചിത്രമായ കുറെ അനുഭവങ്ങളും... കാറ്റ് ശക്തമായി വീശി കൊണ്ടിരിക്കുന്...
19.8K 2.5K 29
സൂര്യനെ പ്രണയിച്ച ആമ്പലിന്റെ കഥ🌺🌿 സൂര്യനും താമരയും🌞ചന്ദ്രനും ആമ്പലും🌝 പണ്ട് മുതലേ പറഞ്ഞു കേൾക്കുന്ന ഈ പ്രണയ സങ്കൽപങ്ങളെ മാറ്റിപ്പിടിച്ച് നമുക്ക്...