BATTLE FOR ROMANCE❤️‍🔥

By taekookiehyung786

11.2K 1.2K 2.3K

Bl theme ൽ ഉള്ളൊരു സ്റ്റോറി ആണ്... മനസിൽ കിടന്നു സമാധാനം തരാതായപ്പോൾ വേഗം എഴുതി ഇട്ടു.. More

BATTLE FOR ROMANCE❤️‍🔥
𝖁𝖆𝖙𝖙𝖑𝖊 𝕱𝖔𝖗 𝕽𝖔𝖒𝖆𝖓𝖈𝖊 ❤️‍🔥
BATTLE FOR ROMANCE ❤️‍🔥
BATTLE FOR ROMANCE ❤️‍🔥
BATTLE FOR ROMANCE ❤️‍🔥
❤️‍🔥🅲︎🅷︎🅰︎🆁︎🅰︎🅲︎🆃︎🅴︎🆁︎ 🆂︎🅺︎🅴︎🆃︎🅲︎🅷︎❤️‍🔥
BATTLE FOR ROMANCE❤️‍🔥
BATTLE FOR ROMANCE ❤️‍🔥
BATTLE FOR ROMANCE ❤️‍🔥
BATTLE FOR ROMANCE ❤️‍🔥
BATTLE FOR ROMANCE ❤️‍🔥

BATTLE FOR ROMANCE ❤️‍🔥

792 106 205
By taekookiehyung786

പാതി നഗ്നമായ ശരീരം..... വിരിഞ്ഞു നിൽക്കുന്ന പുറത്ത് പറ്റി പിടിച്ചിരിക്കുന്ന വെള്ളത്തുള്ളികൾ..... തലമുടിയിഴകളിലൂടെ ഒഴുകിയിറങ്ങുന്ന ഈർപ്പം പുറത്തു അങ്ങിങ്ങായി പറ്റി പിടിച്ചിരിക്കുന്ന വെള്ള തുള്ളികളിൽ അലിഞ്ഞു അവ ഒന്നായി ഒഴുകി ചേർന്ന് നിലത്തേക്ക് പതിക്കുന്നു..............

ഒരു നിമിഷം താനിരിക്കുന്ന ചുറ്റുപാട് പോലും യദു മറന്നു പോയിരുന്നു..... എന്തിനെന്നറിയാതൊരു കൗതുകത്തോടെ അവന്റെ കണ്ണുകൾ മുന്നിൽ നിൽക്കുന്നവന്റെ ശരീരത്തിലെ ഓരോ കോണിലൂടെയും അലഞ്ഞു നടന്നു......................


ജിമ്മിൽ പോയി ഉറപ്പിച്ചെടുത്തിരിക്കുന്ന ശരീരമാണ്...... മുന്നിലുള്ള മിററിൽ നോക്കി മുടി dry ചെയ്യുന്നതിനായി കൈകൾ ചലിപ്പിക്കുന്നതിന് അനുസരിച്ചു ഉയർന്നു താഴുന്ന മസിലുകൾ..... ഒതുങ്ങിയ അരക്കെട്ടിൽ നേര്മയായി ചുറ്റി വെച്ചിരിക്കുന്ന ടവൽ...... ദേഹത്തെ വെള്ളത്തുള്ളികൾ അതിനെയും നനയിച്ചു കൊണ്ടാണ് താഴേക്ക് പതിക്കുന്നത്.....അതിനൊപ്പം യദുവിന്റെ കണ്ണുകളും താഴേക്ക് നീങ്ങി.....................

താൻ ഇവിടെ വന്നിരിക്കുന്നത് എന്തിനാണെന്നും....ഇപ്പോൾ മുന്നിൽ നിൽക്കുന്നവൻ തനിക്ക് ആരാണെന്നുമുള്ള കാര്യം പോലും മറന്നു പോയെന്ന പോലൊരു ഭാവമായിരുന്നു യദുവിൽ..................

" Perfect Body....... "

തല മുതൽ പാദം വരെയും അവിടെ നിന്ന് മുകളിലേക്കും കണ്ണുകൾ പായിക്കവേ സ്വയമറിയാതെ അവന്റെ നാവുകൾ മന്ത്രിച്ചു പോയിരുന്നു.... ബുദ്ധി പോലും മരവിച്ചു പോയെന്ന് പറയുന്നത് പോലെ......................എന്നാൽ........

തൊട്ടടുത്ത നിമിഷം താൻ പറഞ്ഞതെന്തെന്ന ചിന്ത വേഗം തന്നെ ഉള്ളിലേക്ക് എത്തിയതും അവനൊന്ന് അബദ്ധം പറ്റിയത് പോൽ സ്വയമേ നെറ്റിയിൽ ഇടിച്ചു...............

" Whats wrong with you യദു...., ബോധമില്ലേ നിനക്ക്.... ഇവനേ പോലൊരു bastard നെ നോക്കി നിൽക്കുന്നു.... ഛീ......... "

ഒരു ഇഷ്ടക്കേടോടെ....സ്വയം പഴിച്ചു കൊണ്ട് അവൻ കൈകൾക്കുള്ളിൽ മുഖം ഒളിപ്പിച്ചു......ഒരു മടിയുമില്ലാതെ വിധുവിനെ തന്നെ നോക്കി നിന്നതിൽ അവന് സ്വയം ദേഷ്യം തോന്നിപോയി.....................


" പെർഫെക്ട് ബോഡി ആണ് പോലും..... മണ്ണാങ്കട്ട ആണ്.....കണ്ടാലും മതി... I feel puck....... "

ഛർദിക്കുന്നത് പോലൊരു എക്സ്പ്രെഷൻ മുഖത്ത് വരുത്തികൊണ്ടവൻ ചുണ്ട് കോട്ടി.... ദേഷ്യമാണ്.. പക്ഷെ ആ സമയം അതിലേറെ കുശുമ്പ് ആണ് അവനിൽ നിറഞ്ഞു നിന്നത്.............

ദിവസവും ജിമ്മിൽ പോയി മണിക്കൂറോളം തല കുത്തി മറിഞ്ഞു ഉരുക്കിയെടുത്തിരിക്കുന്ന തന്റെ ബോഡിയെക്കാൾ അൽപ്പം കൂടി ഫിറ്റ്‌ ആയൊരു ബോഡി കാണുമ്പോൾ സ്വാഭാവികം ആയും എതോരാൾക്കും തോന്നാവുന്ന കുശുമ്പ്..........

ആ ബോഡി തന്റെ ശത്രുവിന്റേത് ആണെങ്കിൽ അതിന്റെ അളവ് കുറച്ചു കൂടി കൂടുമെന്ന് മാത്രം....അവനെയൊന്ന് നോക്കി ചുണ്ട് കോട്ടി കൊണ്ടവൻ തല കുനിച്ചു കിടന്നു...........

പക്ഷെ.... അതും വളരെ കുറച്ചു നേരത്തേക്ക് മാത്രം.... എത്ര പിടിച്ചു നിർത്തിയിട്ടും അവന്റെ കണ്ണുകൾ അനുസരണ ഇല്ലാതെ മുന്നിൽ  നിൽക്കുന്നവന്റെ ശരീരത്തിലേക്ക് തന്നെ നീണ്ടിരുന്നു...........ഏറെയും അവന്റെ കഴുത്തിനു പിന്നിലേക്ക് തന്നെ ആയിരുന്നു.............

Vidhyut ന്റെ കഴുത്തിനു പിന്നിലായി ചെയ്തിരിക്കുന്ന ടാറ്റൂ...... വളരെ ചെറുതാണ്...കട്ടിലിനടിയിൽ നിന്ന് കൊണ്ട് അതെന്താണെന്ന് മനസിലാക്കിയെടുക്കുന്നത് അത്ര എളുപ്പം ആയിരുന്നില്ല.... കൂടുതലായി മുഖമുയർത്തി നോക്കിയതിനാൽ കഴുത്തിൽ വേദന അനുഭവപ്പെട്ടതും അൽപ്പം കൂടി മുന്നിലേക്ക് നീങ്ങി കൊണ്ടവൻ തല വെളിയിലേക്ക് നീട്ടി.........

കഴുത്തിനു പിന്നിലേക്കായി സൂക്ഷിച്ചു നോക്കി.... ഇല്ല...!! കാണാൻ കഴിയുന്നില്ല... തീരെ ചെറിയൊരു ടാറ്റൂ ആണ്... പേരോ അക്ഷരങ്ങളോ ഒന്നുമല്ല... എന്തോ ഒരു ലോഗോ പോലെ തോന്നിയവന്... ഈ ബ്രാൻഡഡ് സാധനങ്ങളിലൊക്കെ ഉണ്ടാകുന്നത് പോലൊരു ലോഗോ...........

" Whatever.. അത് കണ്ടിട്ടും എനിക്കൊന്നും കിട്ടാനില്ല... ഇവനെന്താ ഇവിടെ നിന്നൊന്ന് ഇറങ്ങി പോകാത്തത്.............. "

അവനൊരു മുഷിച്ചിലോടെ പിറുപിറുത്തു... വന്നു കയറിയിട്ട് കുറച്ചു നേരമായി... എന്തിന് വേണ്ടിയാണോ നടന്നത്... അതൊട്ട് നടന്നതുമില്ല... ഇവിടെ കുടുങ്ങുകയും ചെയ്തു... ഒറ്റയ്ക്കായിരുന്നെങ്കിൽ ഇത്രയും പ്രശ്നം വരില്ലായിരുന്നു..... But.... ചെറി........

പുറത്ത് നിർത്തിയിട്ടാണ് ഉള്ളിലേക്ക് കയറിയത്... എന്തൊക്കെ പൊട്ടത്തരം കാണിച്ചു കൂട്ടുമെന്ന് പറയാൻ കഴിയില്ല..... തല്ലിപൊളിയുടെ അങ്ങേയറ്റം ആണെങ്കിലും ആളൊരു ലോല ഹൃദയൻ ആണ്... അതിന്റെതായ ബുദ്ധി കുറവും ഇടയ്ക്ക് കാണിക്കാറുണ്ട്..................


" Oh... God.... പ്രശ്നം ഒന്നും ഉണ്ടാവാതെ അവിടെ നിന്നാൽ മതിയായിരുന്നു......... "

ചെറിയുടെ മുഖം ഓർമ വന്നതും അവനൊരു ദയനീയമായ ഭാവത്തോടെ തല കുടഞ്ഞു കൊണ്ട് തിരിഞ്ഞതും.... പെട്ടെന്ന് ആയിരുന്നു മുന്നിൽ നിൽക്കുന്നവന്റെ കാലുകൾ സൈഡിലേക്ക് നീങ്ങിയത്......

യദു ഒരു നിമിഷം സ്റ്റക് ആയി നിന്ന് പോയി... അപ്പോഴാണ് അവൻ മറ്റൊരു സത്യവും തിരിച്ചറിയുന്നത്.... തന്റെ തല അടക്കം പാതിയും കട്ടിലിനു വെളിയിൽ ആണ്.........

ടാറ്റൂ കാണാനുള്ള ആകാംഷയിൽ നിരങ്ങി നീങ്ങി വന്നതാണ്..... അവനൊരു ഞെട്ടലോടെ മുന്നിലേക്ക് നോക്കി.... Vidhyut അപ്പോഴും അവന് പുറം തിരിഞ്ഞ രീതിയിൽ തന്നെ ആണ്... അവൻ തിരിയുകയാണെന്ന് തോന്നിയതും യദു വേഗം തന്നെ കട്ടിലിനുള്ളിലേക്ക് വലിഞ്ഞു..............


" Oh... God.... ഇപ്പോൾ എല്ലാം പൊളിഞ്ഞേനെ..... "

ദീർഘമായൊരു നിശ്വാസത്തോടെ തറയിൽ മുഖം പൊത്തി കമിഴ്ന്നു കിടന്നു അവൻ.....Vidhyut തന്നെ കാണാതിരുന്നതിൽ ചെറിയൊരു ആശ്വാസം തോന്നിയെങ്കിലും ഒരു ഭീരുവിനെ പോലെ കട്ടിലിനു അടിയിൽ ഒളിച്ചിരിക്കേണ്ടി വന്നതിന്റെ മുഷിച്ചിലും ദേഷ്യവും അവനെ പൊതിഞ്ഞിരുന്നു............

" Shit...... "

ദേഷ്യത്തോടെ പിറുപിറുത്തു കൊണ്ട് അവൻ മുഷ്ടി ചുരുട്ടി തറയിൽ ഇടിച്ചു..........അപ്പോഴും അവനറിയാതെ പോയൊരു സത്യം ഉണ്ടായിരുന്നു..... താൻ ചെയ്തതും... ചെയ്തു കൊണ്ടിരിക്കുന്നതുമെല്ലാം... കാണേണ്ടവൻ എപ്പോഴോ കണ്ട് കഴിഞ്ഞെന്ന്.........

ബാത്‌റൂമിൽ നിന്നിറങ്ങി അൽപ സമയത്തിനുള്ളിൽ തന്നെ തന്റെ മുറിയിൽ മാറ്റാരോ ഉണ്ടെന്ന കാര്യം അവൻ മനസിലാക്കിയതാണ്.... മുടി ഉണക്കാനെന്ന പേരിൽ മിററിനു മുന്നിൽ നിന്ന് മുഴുവൻ നിരീക്ഷിക്കുന്നതിനിടെ കാട്ടിലിനടിയിൽ കിടക്കുന്നവനെ കണ്ടതുമാണ്.......


ആദ്യം കള്ളൻ എന്നാണ് കരുതിയത്.... പിന്നെ ഏതെങ്കിലും ശത്രുക്കൾ ആവുമെന്നും... വലിച്ചിറക്കി രണ്ട് കൊടുക്കാൻ തുണിഞ്ഞതാണ്.... But.... യദു ആണെന്ന് കണ്ടതും അവൻ തത്കാലം അതിന് മുതിർന്നില്ലെന്ന് മാത്രം........

ഇടയ്ക്കിടെ പതിയെ വെളിയിലേക്ക് തല നീട്ടുന്നവനെ....മുന്നിലുള്ള മിററിലൂടെ നോക്കി കാണുകയായിരുന്നവന്റെ ചുണ്ടിൽ ചെറു ചിരി മിന്നി മാഞ്ഞു...............................


" യദു...... "


പതിയെ അവന്റെ ചുണ്ടുകൾ മന്ത്രിച്ചു.... ആദ്യം സന്തോഷമാണ് തോന്നിയത്... തന്റെ യദു തന്നെ ആണെന്ന് തിരിച്ചറിഞ്ഞതിനു ശേഷം ആദ്യമായി അവനെ നേരിൽ കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷം......എന്നാൽ അതിന് അധികം ആയുസ് ഉണ്ടായിരുന്നില്ല..................


യദുവിനെ തന്നെ നോക്കി നിൽക്കെ കാര്യങ്ങൾ കൂടുതൽ മനസിലാക്കി എടുക്കെ അവന്റെ നെറ്റിയൊന്ന് ചുളിഞ്ഞു...................

വന്നത് എന്തിനായാലും വെറുതെ ആവില്ല.... വിളഞ്ഞ വിത്താണ്.... എന്തോ കുഴപ്പം ഒപ്പിക്കാൻ ഉള്ള പരിപാടിയാണെന്നുറപ്പ്..... എന്ത് തന്നെ ആയാലും ഈ ചേട്ടന്റെ വീട്ടിൽ വന്നിട്ട് നിന്നെ ഞാൻ വെറുതെ വിടില്ല കുഞ്ഞേ.... കനത്തിൽ എന്തെങ്കിലും തന്നിട്ടേ വിടൂ..............


കട്ടിലിനടിയിൽ ഇരു കയ്യാൽ മുഖം പൊത്തി കിടക്കുന്നവനെ അറിയേ അവന്റെ ചുണ്ടിന് കൊണോന്ന് വിടർന്നു..... പതിയെ ശബ്ദം ഉണ്ടാക്കാതെ കാബോർഡ് തുറന്നു തനിക്ക് മാറ്റി ധരിക്കാനുള്ള ഡ്രെസ്സുമായി അവൻ പുറത്തേക്ക് നടന്നു.....വെളിയിൽ ഇറങ്ങുന്ന നേരം ഡോർ ക്ലോസ് ചെയ്തു പുറത്ത് നിന്ന് ലോക്ക് ചെയ്യാനും അവൻ മറന്നില്ല.........

തറയിൽ കമിഴ്ന്നു കിടന്നവൻ അത് അറിഞ്ഞില്ലെന്നു മാത്രം.......


ഒന്ന് രണ്ട് മിനിറ്റുകൾ കഴിഞ്ഞു അനക്കമൊന്നും ഇല്ലന്ന് തോന്നിയപ്പോൾ ആണ് യദു കണ്ണ് തുറന്നു നോക്കുന്നത്....മുന്നിലേക്ക് നോക്കിയെങ്കിലും vidhyut നെ കാണാൻ അവന് കഴിഞ്ഞില്ല... പതിയെ നിരങ്ങി തലയെത്തിച്ചു കൊണ്ട് അവൻ ചുറ്റിനും നോക്കി.....

റൂമിനുള്ളിൽ ആരുമില്ല....!!

" Oh God... ഞാൻ ഇതെന്താ നേരത്തെ അറിയാതിരുന്നത്.... അയാൾ പോയിട്ടുണ്ടെങ്കിൽ തിരിച്ചു കയറുന്നതിനു മുന്നേ പോകുന്നതാണ് ബുദ്ധി.......... "

സ്വയമേ തലയ്ക്കടിച്ചു കൊണ്ടവൻ വേഗം തന്നെ കട്ടിലിനടിയിൽ നിന്നും നിരങ്ങി ഇറങ്ങി... ഡോറിന് അടുത്തേക്ക് പോകുന്നതിനു മുന്നേ അവൻ നേരെ ടേബിളിനടുത്തേക്ക് ആണ് നടന്നു വന്നത്.. അവിടെ മേശപ്പുറത്തിരുന്ന ഫയൽസ്... അത് ദൃതിയിൽ ഓരോന്നായി മറിച്ചു നോക്കി.... വല്ലാത്തൊരു ടെൻഷൻ അവനെ പൊതിഞ്ഞിരുന്നു......

ഇടയ്ക്കിടെ ഡോറിന് അടുത്തേക്ക് കണ്ണുകൾ നീണ്ടു.... വെപ്രാളത്തോടെ ഓരോന്നായി വായിച്ചു നോക്കുന്നതിനു അനുസരിച്ചു അവന്റെ മുഖം ഇരുണ്ടു....അതിലെ മെയിൻ ഡീറ്റെയിൽസ് തന്റെ ഫോണിലേക്ക് പകർത്തുകയും കൂടി ചെയ്തിരുന്നു അവൻ....................

മുഴുവനായും കണ്ണുകൾ ഓടിച്ചു നോക്കിയതും വല്ലാത്തൊരു അസ്വസ്തയോടെ അവൻ അതിനെ തിരികെ ടേബിളിലേക്ക് തന്നെ വെച്ചു.... ഫോൺ പോക്കറ്റിലേക്ക് തിരുകി.... ദൃതിയിൽ ഡോറിനടുത്തേക്ക് നടന്നു................


ഇവിടെ നിന്ന് എത്രയും വേഗം പുറത്തേക്ക് പോകണമെന്നായിരുന്നു ചിന്ത... എന്നാൽ........


ഡോർ തുറക്കാനായി ഹാൻഡ്‌ലിൽ തിരിച്ചതും പുറത്ത് നിന്ന് ഡോർ ലോക്ക് മാറ്റി ഓപ്പൺ ആയതും ഒരുമിച്ചായിരുന്നു.... യദു വേഗം തന്നെ ഡോറിന് പിന്നിലേക്ക് പതുങ്ങി..................

പേടിയൊന്നും അവന് തോന്നിയിരുന്നില്ല... പിടിച്ചാൽ എങ്ങനെ രക്ഷപെടണമെന്നൊക്കെ അവന് നന്നായി അറിയാം... But.... Dad അറിഞ്ഞാൽ........

.

ഹരി അറിഞ്ഞാൽ ഉണ്ടാകുന്ന കുഴപ്പങ്ങളെ മാത്രം അവൻ ഭയപ്പെട്ടു............


ഡോറിന് പിന്നിലേക്ക് പതുങ്ങി ചുവരിനോട് ഒട്ടി ചേർന്നെന്ന പോലെ അവൻ നിന്നു.... Vidhyut അകത്തേക്ക് കയറുന്ന അതേ സമയം തന്നെ പുറത്തേക്ക് ഇറങ്ങുക... അതായിരുന്നു പ്ലാൻ........


എന്നാൽ.....


വാതിൽ തുറന്നവൻ ഉള്ളിലേക്ക് കയറാതെ ഒരു ചിരിയോടെ ഡോറിലേക്ക് ചാരി.... എത്ര ശക്തിയിൽ അമരാൻ പറ്റുമോ അത്രയും ശക്തിയിൽ......യദു ഡോറിന് പിന്നിൽ ഉണ്ടാകുമെന്ന് അവന് ഉറപ്പായിരുന്നു.........


" ആഹ്ഹ്...... "


തനിക്ക് മേലെ ഭാരം അമർന്നതും അവൻ കണ്ണുകൾ അടച്ചു ഒന്ന് കൂടെ ചുവരിലേക്ക് ചേർന്നു... അതറിഞ്ഞെന്ന പോൽ vidyut ഡോർ ഒന്ന് പതിയെ ചാരി.... ഒരു നിശ്വാസം എടുത്ത് കൊണ്ട് യദു നേരെ നിൽക്കുന്നതിനു മുന്നേ അവൻ ശക്തിയിൽ ഡോർ മലക്കെ തുറന്നു കൊണ്ട് വീണ്ടും ഡോറിലേക്ക് തന്നെ ചാരി...........

" അമ്മാ...... "


കാലിലെ ചെറു വിരലിലേക്ക് വന്നു ഇടിച്ചു നിന്ന ഡോർ.... നഖം അടക്കം തൊലി തെന്നി മാറിയത് പോലെ.... വേദന കൊണ്ട് അവന്റെ മുഖം ചുളിഞ്ഞു പോയിരുന്നു.... തന്നിൽ നിന്നുള്ള ശബ്ദം പുറത്ത് കേൾക്കാതിരിക്കാനായി അവൻ വായ പൊത്തി... വേദനയുടെ ആധിക്യം കാരണം അവന്റെ കണ്ണുകൾ ചുവന്നു കലങ്ങി...............

Vidyut അത് അറിഞ്ഞിരുന്നില്ല... Just ഒന്ന് കുടുക്കണമെന്ന ചിന്ത ആയിരുന്നു അവനിൽ... യദുവിനെ വേദനിപ്പിക്കണമെന്ന് കരുതിയിരുന്നില്ല.... അവന്റെ വേദനയോടെയുള്ള ശബ്ദവും കേട്ടിരുന്നില്ല... മാൻവിയോട് ഫോണിൽ സംസാരിക്കുകയായിരുന്നു അവൻ............


" ഹാ... മനു... ഞാൻ ഫുഡ്‌ കഴിച്ചു... ഇവിടെ വന്നിട്ട് ഉണ്ടാക്കലൊന്നും നടക്കില്ല മോളെ... നൂഡിൽസ് തിന്ന് മടുത്തു..അത്കൊണ്ട് വെളിയിൽ നിന്ന് കഴിച്ചിട്ടാണ് വന്നത്.............. "


..............................................

"ആഹ്... ഇടയ്ക്കൊക്കെ ഓരോ അഡ്ജസ്റ്റ് മെന്റ ചെയ്തല്ലേ പറ്റൂ....ഒരാളെ നിർത്തണമെന്നുണ്ട്.. But... വിശ്വസിക്കാൻ പറ്റുന്നൊരാളെ കിട്ടണ്ടേ..........."

...........................................

" ഇല്ലേടാ... ഇത് നമ്മുടെ നാട് പോലെയൊന്നും അല്ല.... ഇവിടുള്ളവരെയൊന്നും വിശ്വസിക്കാൻ കൊള്ളില്ല.. എല്ലാം കള്ളന്മാർ ആണ്......... "

ഡോറിന് പിന്നിൽ നിൽക്കുന്നവൻ കേൾക്കാൻ എന്നോണം കുറച്ച് ഉച്ചത്തിൽ തന്നെ ആണ് അവൻ പറഞ്ഞത്.........

" കള്ളൻ നിന്റെ തന്ത..... "

ഡോറിനടിയിൽ പെട്ട തന്റെ വിരൽ എങ്ങനെയും പുറത്തെടുക്കാൻ നോക്കുന്നതിനിടയിലും vidyut പറഞ്ഞതിന് മറുപടി എന്നോണം അവൻ ദേഷ്യത്തിൽ പിറുപിറുത്തു..............

അപ്പോഴും മാൻവിയോട്  തന്റെ വിശേഷങ്ങൾ പറയുന്ന തിരക്കിൽ ആയിരുന്നു Vidyut........


" ആഹാ.. കള്ളന്മാർ ആണോന്നോ... രാത്രി ആയാൽ കള്ളന്മാരുടെ ബഹളം ആണ് ഇവിടെ.. ഡോർ ഒന്നും തുറന്നിടൻ പറ്റില്ല... പ്രത്യേകിച്ച് കിച്ചൺ ഡോർ.. ഒരു ഉളുപ്പുമില്ലാതെ വലിഞ്ഞു കയറി വന്നു കളയും.. ആരുമറിയാതെ കട്ടിലിനടിയിൽ പതുങ്ങി കിടക്കും... രാത്രി എല്ലാവരും ഉറങ്ങി കഴിയുമ്പോൾ മോഷ്ടിക്കും..... പെണ്ണുങ്ങൾ ഉണ്ടെങ്കിൽ പറയുകയും വേണ്ട... പെൺപിള്ളേരെ കയറി പിടിക്കൽ ആണ് ഇവന്മാരുടെ മെയിൻ പരിപാടി... വൃത്തികെട്ട നാറികൾ.... Thuff......... "

" അയ്യേ...... "

Vidyut ഫോണിലൂടെ വിളിച്ചു പറയുന്നതൊക്കെ കേട്ടതും യദു ഒരു മുഷിച്ചിലോടെ മുഖം ചുളിച്ചു.....


" ഹാ.. കിട്ടും.. കിട്ടും... ഒരു ദിവസം അവന്മാരെ എന്റെ കയ്യിൽ കിട്ടും... അന്ന് അവന്റെ അടി നാഭി ഞാൻ ചവിട്ടി കലക്കും....ഇവനെയൊക്കെയുണ്ടല്ലോ...ലോക്കപ്പിൽ ആക്കി തല കീഴായി കെട്ടി തൂക്കി ചൂരൽ കൊണ്ട് ചന്തി അടിച്ചു പൊളിക്കണം...... എന്നിട്ട് ഉപ്പും മുളകും വിതറിയ ചെയറിൽ പിടിച്ചു കെട്ടിയിടണം...... എന്റെ കയ്യിൽ കിട്ടാൻ കാത്തിരിക്കുകയാണ് ഞാൻ..... "

" oh..So cruel........ "

Vidyut ന്റെ അവസാന ഡയലോഗ് കേൾക്കെ യദുവിന്റെ കണ്ണുകൾ രണ്ടും വെളിയിലേക്ക് തള്ളി... കാലിലുണ്ടായിരുന്ന വേദന പോലും മറന്നു ഒരു നിമിഷം അവന്റെ കൈകൾ തന്റെ ബാക്കിലേക്ക് നീങ്ങി...... ഈ നിമിഷം എങ്ങാനും തന്നെ കയ്യിൽ കിട്ടിയാലുള്ള അവസ്ഥ ഓർത്തതും അറിയാതെ അവൻ ഉമി നീരിറക്കി പോയി.............


" പിന്നെ... ഞാനിപ്പോൾ നിന്ന് തരുവല്ലേ... ഇങ്ങോട്ട് വാ.. അപ്പോൾ കാണിച്ചു തരാം.......oh... Come on യദു... നീ എന്തിനാ ഈ റാസ്കൽ പറയുന്നതൊക്കെ കേട്ട് botherd ആവുന്നത്.... ഈ തെണ്ടിയൊന്നും എന്നെ ഒരു ചുക്കും ചെയ്യില്ല.... അവന്റെ അമ്മൂമ്മേടെ ഒരു പോലീസ്... എന്ത് കൾചർ ഇല്ലാത്ത ലാംഗ്വേജ് ആണ് യൂസ് ചെയ്യുന്നത്.... Buaa......... "


ഒരു വെറുപ്പോടെ അവൻ നിന്ന് പിറുപിറുത്ത അതേ നേരം തന്നെ vidyut മാൻവിയോട് വിശേഷങ്ങൾ പറഞ്ഞു കഴിഞ്ഞു ഫോൺ കട്ട്‌ ചെയ്തിരുന്നു... അവൻ ഡോറിൽ നിന്ന് അൽപ്പം ഒന്ന് നേരെ നിന്നതും യദു തന്റെ കാൽ വലിച്ചെടുത്തു........


വിരലിലെ തൊലി അടക്കം അടർന്നു പോയിരുന്നു... നഖവും ഇളകിയിട്ടുണ്ട്....ചെറുതായി രക്തവും വരുന്നുണ്ട്...വേദന കൊണ്ട് അവൻ കണ്ണുകൾ ഇറുക്കി അടച്ചു.... ചെറുപ്പം മുതലേ ചെറിയൊരു വേദന പോലും സഹിക്കാൻ കഴിയാത്തവൻ ആണ്......

വേദന കൊണ്ട് കരഞ്ഞു പോകുമെന്ന് ആയതും അവൻ തന്റെ പുറം കയ്യിൽ കടിച്ചു പിടിച്ചു...അവന്റെ മുഖം ആകെ ചുവന്നു പോയിരുന്നു... ആ പൂച്ച കണ്ണുകളിൽ പോലും ചുവപ്പ് വരകൾ തെളിഞ്ഞു വന്നു... Vidyut ന്റെ അനക്കം ഒന്നും ഉണ്ടായിരുന്നില്ല.... വാതിലിനടുത് നിൽക്കുന്നുണ്ടോ എന്ന് പോലും അറിയുന്നില്ല......

പതിയെ മുന്നോട്ട് നീങ്ങി തലയിട്ട് വെളിയിലേക്ക് നോക്കാനായി നീങ്ങിയതും ഉള്ളിലേക്ക് കടക്കുന്നവനെ അവൻ അറിഞ്ഞിരുന്നു... യദു വേഗം തന്നെ പിന്നിലേക്ക് നീങ്ങി............

റൂമിനുള്ളിൽ കയറുന്നതിനു പിന്നാലെ തനിക്ക് പുറത്തിറങ്ങണം.... ചെറുതായി അനക്കുമ്പോൾ പോലും കാലിൽ ഉണ്ടാകുന്ന വേദന അവൻ കടിച്ചു പിടിച്ചു....ശബ്ദം പുറത്ത് വരാതിരിക്കാനെന്നോണം തന്റെ വായിൽ ഇരു കൈകൾ കൊണ്ട് മൂടി... പതിയെ സൈഡിലേക്ക് തിരിഞ്ഞതും............

ഡോറിൽ തന്റെ തലയുടെ ഒപ്പം ഇരുന്നു കൊണ്ട് തന്നെ സൂക്ഷിച്ചു നോക്കുന്ന രണ്ട് കണ്ണുകളെ ആണ് അവൻ കണ്ടത്... ചെറിയ കണ്ണുകൾ ആണെങ്കിലും അതിന്റെ നോട്ടം... യദുവിന്റെ നെറ്റി ചുളിഞ്ഞു... ഇടയ്ക്കിടെ നാവു പുറത്തേക്കിടുന്നുണ്ട്.... ദേഹമാകെ ചൊറി പിടിച്ചത് പോലെയുള്ള രൂപം........ അറപ്പാണ് തോന്നിയത്..... അതിലേറെ പേടിയും...............

പേടിയാണ് അവന്... ചെറുപ്പം മുതലേ ആ സാധനത്തിനെ പേടിയാണ്.... ഡൈനോസറിന്റെ കുഞ്ഞാണെന്ന് പറഞ്ഞു ചെറുപ്പം മുതൽ അവനെ പേടിപ്പിച്ചു വെച്ചതും വിച്ചു തന്നെ ആണ്....വലുതായിട്ടും ആ പേടി മാറിയിട്ടില്ലെന്ന് യദുവിനു മാത്രം അറിയാവുന്ന രഹസ്യം ആണ്..........

"Lizard.............!!


പതിയെ മനസിൽ പറഞ്ഞതും ഡോറിൽ അള്ളിപ്പിടിച്ചിരുന്ന പല്ലി കുഞ്ഞ് ഒന്ന് അനങ്ങിയതും ഒരുമിച്ചായിരുന്നു.......... തന്റെ ദേഹത്തേക്ക് കയറുമെന്നാണ് അവൻ കരുതിയത്.... എന്തും സഹിക്കാം.... പക്ഷെ.... പല്ലി......!!!

"ആആആആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് ...."

യദുവിന്റെ ഉച്ചത്തിലുള്ള അലർച്ച ആ വീട് മുഴുവൻ മുഴങ്ങി കേട്ടു.... പെട്ടെന്ന് ആയത് കൊണ്ട് വിചുവും ഒന്ന് ഞെട്ടി... എന്ത് പറ്റിയെന്ന് നോക്കാനായി ഡോറിന് അടുത്തേക്ക് നീങ്ങിയതും.......

അലറി കൊണ്ട് ഇറങ്ങിയവൻ Vidyut ന്റെ ദേഹത്തേക്ക് ചാടി കയറിയിരുന്നു...........vidyut ന്റെ ഇടുപ്പിലൂടെ തന്റെ കാലുകൾ വട്ടം ചുറ്റി... കഴുത്തിലൂടെ കയ്യിട്ട് മുറുകെ പിടിച്ചു കൊണ്ടവൻ കണ്ണുകൾ ഇറുകെ അടച്ചു പിടിച്ചു...............


" പല്ലി.. പല്ലി.. പല്ലി... പല്ലി... പല്ലി.... പല്ലി... പല്ലി... പല്ലി....പല്ലി........ "


ആദ്യം അമ്പരന്നു പോയിരുന്നു അവൻ.. എന്നാൽ തന്റെ ദേഹത്തു കയറിയിരിക്കുന്നവൻ വിളിച്ചു പറയുന്നത് എന്താണെന്ന് മനസിലാക്കി എടുത്തതും Vidyut ന് ചിരി പൊട്ടി.... റോഡ് സൈഡിൽ കടല വിൽക്കാൻ നിൽക്കുന്ന ആളുകളെ ആണ് അവന് ഓർമ വന്നത്..........അവർ സ്പീഡിൽ വിളിച്ചു പറയുന്നത് പോലെയല്ലേ ഒരുത്തൻ തോളിൽ കയറിയിരുന്നു വിളിച്ചു കൂവുന്നത്......


രണ്ട് ദിവസം മുന്നേ ആയിരുന്നു ഇത് നടന്നതെങ്കിൽ തനിക്ക് മുന്നിൽ നിൽക്കുന്ന യാശ്വിക് വർമ തന്റെ സ്വന്തം യദു ആണെന്ന് ഒരു ഫയലും നോക്കാതെ അവൻ ഈസി ആയി കണ്ട് പിടിക്കുമായിരുന്നു...........

ചിരിയോടെ അവനെ ദേഹത്തു നിന്ന് മാറ്റാൻ നോക്കിയെങ്കിലും യദു ഒന്ന് കൂടെ അവനിലേക്ക് ചേർന്നു... അതിന്റെ ഫലമെന്നോണം wyt താങ്ങാനാവാതെ പിന്നിലേക്ക് നീങ്ങിയവൻ കാല് തട്ടി കട്ടിലിലേക്ക് മറിഞ്ഞിരുന്നു.........

Vidyut ന്റെ കൈകൾ അവന്റെ ഇടുപ്പിലൂടെ ചുറ്റി വരഞ്ഞു.... മുന്നിലേക്ക് ആയുന്നത് മനസിലാക്കിയെന്ന പോൽ യദുവും അവനെ ചുട്ടിപിടിച്ചിരുന്നു... ശക്തിയിൽ പുറമിടിച്ചു കൊണ്ട് അവൻ ബെഡിലേക്ക് മറിഞ്ഞു വീണു... വീഴ്ചയുടെ ശക്തിയിൽ ഇരുവരുടെയും കൈകൾ പരസ്പരം മുറുകി.... ചുണ്ടുകൾ തമ്മിൽ കൂട്ടി മുട്ടി..........

It was an accidental kiss.......!!

But...vidyut ന്റെ ഹൃദയം നിലച്ചു പോകാൻ അത് മതിയായിരുന്നു...... അവന്റെ കണ്ണുകൾ വിടർന്നു.... ശ്വാസം വിടാൻ പോലും മറന്നു കൊണ്ട് അവൻ തനിക്ക് മുകളിൽ കിടക്കുന്നവനെ നോക്കി നിന്ന് പോയി....... എന്നാൽ.........

യദു അത് അറിഞ്ഞിരുന്നില്ല.. ചുണ്ടുകൾ തമ്മിൽ കൂട്ടി മുട്ടിയതോ ഇപ്പോഴും അത് അങ്ങനെ ചേർന്നിരിക്കുന്നതോ അവൻ അറിഞ്ഞില്ല... അവന്റെ കണ്ണുകൾ മുഴുവൻ തന്നെ നിറഞ്ഞു കാണുന്ന ആ കാപ്പി നിറമുള്ള കണ്ണുകളിൽ കുടുങ്ങി കിടന്നു...


                  ❤️‍🔥.............................................❤️‍🔥

വലിയ ഉച്ചത്തിൽ മുഴങ്ങിയ യദുവിന്റെ ശബ്ദം...!! വർക്ക്‌ ഏരിയയിൽ കിടന്നു ഉറങ്ങി പോയവൻ ചാടി എഴുന്നേറ്റു...........

" എന്റെ കർത്താവെ... ഒരു നിലവിളി ശബ്ദം അല്ലെ ആ കേട്ടത്... പിടിച്... പിടിച്... പിടിച്.... അവനെ പോലീസ് പിടിച്ചു.... ഞാൻ അപ്പോഴേ പറഞ്ഞതാ വേണ്ടെന്ന്... ഇനിയെന്തൊക്കെ ആകുവോ എന്തോ...... "


തന്റെ ദേഹത്തെ മൂടിയിരുന്ന ചാക്ക് തട്ടി മാറ്റി കൊണ്ടവൻ പിടഞ്ഞു എഴുന്നേറ്റു... ദേഹമാകെ ഒരു ചൊറിച്ചിൽ.... ചാക്കിന്റെ പൊടി ആവണം... തണുത്തപ്പോൾ പുതയ്ക്കാൻ വേറൊന്നും കിട്ടിയതുമില്ല.............

ദേഹത്തെ പൊടിയെല്ലാം തട്ടി കളഞ്ഞു കൊണ്ടവൻ വേഗം ദൃതിയിൽ വെളിയിലേക്കിറങ്ങി......

" പൊന്ന് മോനെ.. യദു കുട്ടാ... എന്നോട് നീ ക്ഷമിക്കണം.. പോലീസിന്റെ തല്ല് കൊല്ലാനുള്ള ശേഷിയൊന്നും എന്റെ ശരീരത്തിൽ ഇല്ല... മോൻ ഇവിടെ നിക്ക്... ചേട്ടൻ നാളെ സ്റ്റേഷനിൽ വക്കീലിനെയും കൊണ്ട് വരാം.......... "

ഇട്ടോണ്ട് വന്ന ഷൂ തിരിച്ചു കാലിൽ ഇട്ടു നിൽക്കാനൊന്നും നേരമില്ല...കാലിനു പകരം രണ്ട് കയ്യിലും ഓരോ ജോഡി ഇട്ടു കൊണ്ടവൻ ഇരുട്ടിലൂടെ ഇറങ്ങി ഓടി..............


ഒരു നിമിഷം കഴിഞ്ഞിട്ടുണ്ടാകും പുറത്തേക്കൊടിയവൻ അതേ സ്പീഡിൽ ഉള്ളിലേക്ക് തിരിച്ചു കയറിയിരുന്നു........ വന്നതുപോലെ തിരിച്ചു പോകാനുള്ള ധൈര്യം ഇല്ല.... ഒറ്റയ്ക്കാണ്... ഇരുട്ടാണ്...........

വർക്ക്‌ ഏരിയയിൽ ചാരി നിന്ന് കൊണ്ടവൻ ചുറ്റിനും നോക്കി... ഓടിയത് കൊണ്ട് തന്നെ ചെറുതായി കിതയ്ക്കുന്നുമുണ്ട്..........

" അനക്കം ഒന്നുമില്ലല്ലോ... അയാൾ അവനെ കൊന്നോ... ഹേയ്.... അങ്ങനൊന്നും അവൻ ചാവില്ല... അകത്തേക്ക് പോയി നോക്കിയാലോ.... "

തെല്ലൊരു ആശങ്കയോടെ അവൻ വിരൽ കടിച്ചു കൊണ്ട് ചുറ്റിനും നോക്കി... പുറത്തു നല്ല ഇരുട്ടാണ്... വെളിയിലേക്ക് പോകുന്നതിനെ കുറിച് ചിന്തിക്കാൻ വയ്യ.... ഇവിടെ തന്നെ നിൽക്കാനും വയ്യ... മുന്നിലുള്ളത് അകത്തേക്ക് പോവുക എന്ന ഓപ്ഷൻ മാത്രം ആണ്.................


" പോയാൽ പോലീസിന്റെ തല്ല് കൊള്ളാം.. പോയില്ലെങ്കിൽ ഇവിടെ ഒറ്റയ്ക്ക് ആകിയതിനു ആ തെണ്ടി എന്നെ കൊല്ലും... രണ്ടിലും ഭേദം പോലീസ് ഏമാൻ തന്നെ ആണ്.... അകത്തേക്ക് തന്നെ പോയേക്കാം.......... "


നീട്ടിയൊരു ശ്വാസം എടുത്തു.. കൈകൾ രണ്ടും കൂട്ടി തിരുമി കൊണ്ടവൻ ഉള്ളിലേക്ക് കയറി.... കിച്ചൺ വഴി നേരെ ഹാളിലേക്ക്... അവിടെ നിന്ന് യദു നിന്നത് പോലെ ഇരു സൈഡിലേക്കും ഒന്ന് നോക്കി നിന്നതും വലത് സൈഡിൽ ഡോർ ചാരിയിട്ടിരിക്കുന്ന റൂം തുറന്നു കൊണ്ടവൻ ഉള്ളിലേക്ക് കയറി............

പതിയെ തല മാത്രം ഉള്ളിലേക്കിട്ട് കൊണ്ട് ഒന്ന് നോക്കിയതേയുള്ളു... തന്റെ മുന്നിൽ കാണുന്ന കാഴ്ച്ചയിൽ അവന്റെ കണ്ണുകൾ രണ്ടും പുറത്തേക്ക് തള്ളി.............


" എന്റെ കർത്താവെ... ഞാൻ ഇതെന്നാ ഈ കാണുന്നെ......... "

കൈകൾ കൊണ്ട് കണ്ണുകൾ തിരുമി കൊണ്ടവൻ ഒന്ന് കൂടെ നോക്കി... കട്ടിലിൽ ഒന്നിന് മുകളിൽ ഒന്നായി ചേർത്ത് പിടിച്ചു കിടക്കുന്ന രണ്ട് പേർ.... And..


They are kissing....!!


അവന്റെ കണ്ണിൽ കണ്ട കാഴ്ച അങ്ങനെ ആയിരുന്നു... ആ ഒരൊറ്റ കാഴ്ച്ചയിൽ തന്നെ എറിക് ന്റെ വെളിവും ബോധവും പോയിരുന്നു..... കണ്ടാലേ കൊല്ലുമെന്ന് പറഞ്ഞു നടക്കുന്ന രണ്ട് പേര്.... ഇപ്പോൾ കെട്ടിപിടിച്ചു ഉമ്മ വെച്ചു കിടക്കുന്നു... അതെങ്ങനെ ശരിയാകും..............


എത്രയൊക്കെ തല പുകച്ചു നോക്കിയിട്ടും അതിന്റെ ലോജിക് അവന് മനസിലാകുന്നുണ്ടായില്ല.........


" ഇതെന്താ ഇത്.. സൂപ്പർ ഗ്ലു വെച്ച് ഒട്ടിച്ചു വെച്ചിരിക്കുന്നോ... രണ്ടും മാറുന്നില്ലല്ലോ... ഇവൻ ഇയാളെ പീഡിപ്പിക്കാൻ വേണ്ടിയായിരുന്നോ കർത്താവെ എന്നെ കൂട്ട് വിളിച്ചത്... നാട്ടിൽ നിന്ന് ഓടിക്കുമെന്ന് പറഞ്ഞത് റേപ്പ് ചെയ്തു ഓടിക്കുമെന്നായിരുന്നോ..... എന്റെ മാതാവേ എനിക്ക് വയ്യ... അല്ലെങ്കിലേ പെണ്ണുങ്ങളുടെ കാര്യത്തിൽ ചീത്ത പേരാണ്... ഇനിയിപ്പോൾ ഒരു ആണിനെ കൂടി പീഡിപ്പിച്ചെന്ന് അറിഞ്ഞാൽ ഞാൻ പോയി ചത്താൽ മതി... ഈ പന്നി ഇതെന്തിനുള്ള പുറപ്പാടാണ്.....ഒരു പോലീസ് കാരന്റെ ചരിത്രത്തിനു കൂടി സാക്ഷി പറയേണ്ട ഗതികേട് ആയല്ലോ പുണ്യാളാ.................. "

തന്റെ ഗതികേട് ഓർത്തു പോയതും വാതിൽ പടിയിൽ തല ചേർത്ത് വെച്ച് ചുണ്ടുകൾ കൂട്ടി പിടിച്ചു കരഞ്ഞു പോയിരുന്നു അവൻ...........പതിയെ കണ്ണുകൾ തുടച്ചു കൊണ്ടവൻ മുന്നോട്ട് നോക്കി........

മുന്നിൽ കിടക്കുന്നതുങ്ങൾക്ക് എന്തായാലും അനക്കം ഒന്നുമില്ല..... അനങ്ങുമെന്നും തോന്നുന്നില്ല... ഇനി ഒരൊറ്റ വഴിയേ മുന്നിലുള്ളൂ...............

" യദു........"

രണ്ട് പേരെയും നോക്കി തന്റെ മുഴുവൻ ശബ്ദവുമെടുത്തു അവൻ അലറി... അവസാനം കണ്ണ് തള്ളി ചുമച്ചു പോയെങ്കിലും ആ ഒരൊറ്റ അലർച്ചയിൽ അത് വരെ ഒന്നായി ഇരുന്നവർ ഞെട്ടലോടെ പിടഞ്ഞു മാറി...........

രണ്ട് പേരും നന്നായി ഞെട്ടിപോയിരുന്നു.. കണ്ണുകൾ ഉടക്കി പരസ്പരം മുഖത്തോട് മുഖം നോക്കിയതും കുറച്ചു മുന്നേ സംഭവിച്ചു പോയതാണ് രണ്ടാളുടെ ഉള്ളിലും തെളിഞ്ഞത്...............

" ഛെ........"

വിച്ചുവിനെ തന്നെ നോക്കിയിരിക്കെ അവനൊരു വെറുപ്പോടെ മുഖം വെട്ടി തിരിച്ചു... ചുണ്ടുകൾ പുറം കയ്യാൽ അമർത്തി തുടച്ചു കൊണ്ടേയിരുന്നു.... സ്വയം ഒരു ബോധമില്ലാതെ അവന് മുകളിൽ കിടന്നതും അറിയാതെ ആണെങ്കിലും kiss ചെയ്ത് പോയതും ഓർക്കവേ എന്തെന്നില്ലാത്ത ദേഷ്യം തോന്നിപോയവന്..................

" What the hell  are you doing..... താൻ എന്താടോ കാണിച്ചത്...... ഛെ.... such a shameless pervert തെണ്ടി............ "


ഉള്ളിൽ തികട്ടി വന്ന കോപത്തോടെ അവൻ Vidyut ന്റെ കോളറിൽ പിടി മുറുക്കി കൊണ്ട് അലറി.... ഇതെല്ലാം കണ്ട് അമ്പരന്ന് നിൽക്കുകയായിരുന്നു എറിക്... Vidyut ന്റെ അവസ്ഥയും മറിച്ചായിരുന്നില്ല...........


കുറച്ചു മുന്നേ സംഭവിച്ച കാര്യങ്ങൾക്ക് പുറമെ തനിക്ക് ചുറ്റും നടക്കുന്നതെന്തെന്നറിയാതെ ഒരു നിമിഷം അമ്പരന്ന് നിന്ന് പോയിരുന്നു അവൻ..... റൂമിനുള്ളിൽ യദു ഉണ്ടായിരുന്നത് അവൻ നേരത്തെ അറിഞ്ഞ കാര്യം ആണ്... But.... എറിക്.......

പെട്ടന്ന് പൊട്ടി മുളച്ചത് പോലെ മുന്നിൽ വന്നു നിന്നവൻ ഏതാണെന്നു പോലും അവന് മനസിലായിരുന്നില്ല... അവനെ അടിമുടി നോക്കി നിൽക്കെയാണ് യദുവിന്റെ ഭാഗത്തു നിന്ന് ഇങ്ങനെയൊരു നീക്കം..........


ആദ്യത്തെ പകപ്പ് മാറിയതും അവൻ തന്റെ മുന്നിൽ നിൽക്കുന്നവനെ ഒന്ന് നോക്കി... ആ പൂച്ച കണ്ണുകളിൽ തെളിഞ്ഞു നിൽക്കുന്ന ദേഷ്യം അവൻ കണ്ടറിഞ്ഞു... ഒപ്പം തന്നെ കോളറിലായി പിടി മുറുക്കിയിരിക്കുന്ന കൈകളും.............


ഉള്ളിൽ തോന്നിയിരുന്ന കുറുമ്പും കരുതലും സ്നേഹവുമൊക്കെ ദേഷ്യത്തിലേക്ക് വഴി മാറാൻ അതികം സമയമൊന്നും വേണ്ടി വന്നിരുന്നില്ല.... തന്റെ ഷർട്ടിൽ മുറുക്കി പിടിച്ചിരിക്കുന്നവന്റെ കൈകളിലേക്ക് അവനൊരു പുച്ഛം നിറഞ്ഞ ചിരിയോടെ നോക്കി...............

" ഇതെന്റെ വീടാണ് യാശ്വിക്... നീയെന്തിനാ ഇവിടെ വന്നത്.... എന്റെ വീട്ടിൽ.. എന്റെ റൂമിൽ നീയെങ്ങനെയാണ് എത്തിയത്......... "


അവനൊരു ചോദ്യ ഭാവത്തോടെ യദുവിനെ നോക്കി..... അതിന് മറുപടി പറയാൻ അവന്റെ കയ്യിൽ ഒന്നുമുണ്ടാകില്ലെന്ന് Vidhyut നു അറിയാമായിരുന്നു.... അത് തന്നെ ആണ് സംഭവിച്ചതും... ഉരുളയ്ക്ക് ഉപ്പേരി പോൽ എന്തിനും മറുപടി പറയുന്നവൻ ആ ചോദ്യത്തിന് മുന്നിൽ ഒരു നിമിഷം പതറി...........

ഉത്തരങ്ങൾ ഏതുമില്ലാതെ തന്നെ നോക്കി നിൽക്കുന്നവനെ കണ്ടതും Vidyut തന്റെ കോളറിൽ പിടിച്ചിരുന്ന യദുവിന്റെ കൈകളിൽ പിടുത്തമിട്ടു... ആ സമയം അവന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നിരുന്നു....... അത് എന്തിനെന്ന് ചിന്തിച്ചു തുടങ്ങും മുന്നേ വിചുവിന്റെ കൈകൾ യദുവിന്റെ കൈകളെ ഒന്ന് പിടി മുറുകി കൊണ്ട് തിരിച്ചിരുന്നു.....

" ആഹ്ഹ്ഹ്.........."


കണ്ണിൽ കൂടി പൊന്നീച്ച പാറുമെന്ന് പറയുന്നത് പോലൊരു ഫീൽ ആയിരുന്നു അവന്.... കണ്ണുകൾ നിറഞ്ഞു മുഖം ചുളിഞ്ഞു പോയി അവന്റെ.......


" വിട്... വിട്.... കയ്യിൽ നിന്ന് വിടെടാ... Idiot...... "


" Call me sir....... "

അവന്റെ നാവിൽ നിന്ന് വീണത് ഇഷ്ടപെടാത്തത് പോൽ അവൻ കൈ ഒന്ന് കൂടെ ട്വിസ്റ്റ്‌ ചെയ്ത് കൊണ്ട് പിടി മുറുക്കി.... അതിനൊപ്പം വേദനയോടെ യദുവും വളഞ്ഞു പോയിരുന്നു.....എല്ലുകൾ വളഞ്ഞൊടിയുമെന്ന് ഒരു നിമിഷം അവൻ ഭയന്ന് പോയി.......

" കൈ വേദനിക്കുന്നു... കൈ വിട്...... Please..... "

അൽപ്പം ദയനീയത നിറഞ്ഞ സ്വരമായിരുന്നു അത്...... Vidyut പതിയെ കൈകളിലെ പിടി അയച്ചതും യദു തന്റെ കൈകളെ വേഗം തന്നെ പിന്നിലേക്ക് വലിച്ചെടുത്തു..... കൈ തണ്ടയിൽ ചുവന്നു മുറുകിയ പാടുകൾ.........

" തന്റെ കൈയെന്താടോ ഇരുമ്പ് കൊണ്ടാണോ ഉണ്ടാക്കിയിരിക്കുന്നത്... Bloody റസ്ക്കൽ....pshyco bastard.......... "

തന്റെ കൈകളിൽ തെളിഞ്ഞു കാണുന്ന പാടുകളിൽ വിരലോടിച്ചു കൊണ്ട് യദു അവനെ നോക്കി പല്ലിറുമ്മി..... ചുവരിൽ ചാരി അവനെ തന്നെ നോക്കി മാറിൽ കൈ പിണച്ചു കെട്ടി കൊണ്ട് നിൽക്കുന്നവൻ... ചുണ്ടിൽ അപ്പോഴും ഒരു ചെറു ചിരിയുണ്ട്..........

താൻ പറഞ്ഞതൊക്കെ കേട്ടെന്ന് വ്യക്തമാണ്.. Vidyut ന്റെ ദേഷ്യത്തേക്കാളും dangour ആണ് അവന്റെ ചിരിയെന്നത് കുറച്ചു സമയം കൊണ്ട് തന്നെ മനസിലായതുമാണ്..... ഇനി തനിക്കുള്ള പണിയെന്താണെന്ന് ഓർക്കേ അവന്റെ നെറ്റിയൊന്ന് ചുളിഞ്ഞു.............


" murder attempt ചീറ്റി പോയപ്പോൾ നിന്നെ പൂട്ടാനായി ഇത്രയും വേഗം മറ്റൊരു വഴി തെളിയുമെന്ന് ഞാൻ കരുതിയതല്ല.... എന്തായാലും ഞാൻ happy ആയി..ഐ.പി.സി 449 ഭവന ഭേദനം ആണ് കേസ്... ഏഴു വര്‍ഷം കഠിന തടവും...മുപ്പതിനായിരം രൂപ പിഴയും....അതിന്റെ കൂടെ... ഒരു ഐ.പി.സി 457 അതിക്രമിച്ചു കയറല്‍  കൂടി ഞാൻ എഴുതി ചേർക്കും.... മൂന്നു വര്‍ഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും... എല്ലാം കൂടി ഒരുമിച്ചങ്ങു അനുഭവിച്ചാൽ മതി..... സാക്ഷി പറയാനും കേസിൽ നിന്ന് ഇറക്കാനുമൊന്നും ആരും മെനക്കെടേണ്ടി വരില്ല... എല്ലാം CCTV യിൽ ഭദ്രമാണല്ലോ........... "

തന്റെ കയ്യിലെ ഫോൺ അവന് നേരെ ഉയർത്തി കാണിച്ചു കൊണ്ടാണവൻ പറഞ്ഞത്... യദുവിന്റെ ചുണ്ടിൻ കൊണോന്ന് വിടർന്നു...........

" എന്നെ നീയൊരു ചുക്കും ചെയ്യില്ല...... "


അഹങ്കാരത്തോടെ തല വെട്ടിച്ചു നിന്ന് പറയുന്നവനെ കാണെ അവന്റെ ചുണ്ടിലും ചിരി വിടർന്നിരുന്നു..അവനെ നോക്കി തലയൊന്ന് കുടഞ്ഞു കൊണ്ട് തിരിഞ്ഞതും കാറ്റ് പോലൊരു സാധനം അവനെ വന്നു ഇറുകെ കെട്ടിപിടിച്ചതും ഒരുമിച്ചായിരുന്നു..............


" അയ്യോ... എന്റെ സാറേ... അങ്ങനൊന്നും ചെയ്യല്ലേ... ഞങ്ങൾ കള്ളന്മാർ ഒന്നുമല്ല... മനസാ വാചാ കർമണാ അറിയാത്ത കാര്യം ആണ്....എങ്ങാനും കേസ് ആയാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല.... ഞങ്ങളെ പോലീസിന് പിടിച്ചു കൊടുക്കല്ലേ........... "

Vidyut അമ്പരന്ന് പോയിരുന്നു....തന്നെ അനങ്ങാൻ പോലുമാകാതെ ഇറുകെ കെട്ടിപിടിച്ചു നിൽക്കുന്നവൻ.... വായിൽ തോന്നുന്നതെന്തൊക്കെയോ വിളിച്ചു പറയുന്നുമുണ്ട്....... യദു ഒരു മുഷിച്ചിലോടെ നെറ്റിയിൽ വിരലുഴിഞ്ഞു..... ഒരു നിമിഷം രണ്ട് പേരും പരസ്പരം മുഖത്തോട് മുഖം നോക്കി നിന്ന് പോയി.......


" ചെറീ... ഒന്ന് നേരെ നിൽക്ക് നീ..... വെറുതെ പൊട്ടത്തരം വിളിച്ചു കൂവല്ലേ......... "

യദു അവനെ vidyut ന്റെ ദേഹത്തു നിന്ന് തനിക്ക് അടുത്തേക്ക് വലിച്ചു നിർത്തി.... അവനെ തനിക്കൊപ്പം കൂട്ടാൻ തോന്നിയ സമയത്തെ അവൻ സ്വയം പഴിച്ചു പോയി.... Vidyut ന്റെ മുന്നിൽ നാണം കേട്ടതിന്റെ ദേഷ്യം കൊണ്ട് അവൻ മുഖം തിരിച്ചു നിന്നപ്പോഴും വിച്ചു തനിക്ക് മുന്നിൽ നിൽക്കുന്നവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു..................


" ചെറി....? "


യദു എറിക്കിനെ വിളിച്ച പേര് അവൻ സ്വയം പറഞ്ഞു നോക്കി... തനിക്ക് മുന്നിൽ നിൽക്കുന്നത് ആരാണെന്ന് തിരിച്ചറിഞ്ഞതും എന്തിനെന്നറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞു............


തന്റെ കുഞ്ഞനിയൻ തന്നെ ആണ് അവൻ.. ആ ഓമന പേര് പോലും അവന് കൊടുത്തത് താൻ ആണ്.... എന്ത് ചെറിയ കുട്ടിയായിരുന്നു... എത്ര പെട്ടെന്നാണ് വലുതായത്..........


യദുവിന്റെ ചീത്ത കേട്ട് മുഖം വീർപ്പിച്ചു നിൽക്കുന്നവനെ കാണെ... നാളുകൾക്ക് ശേഷം തന്റെ അനിയനെ തിരിച്ചറിയവേ... അവന്റെയുള്ളിൽ എന്തെന്നില്ലാത്ത വാത്സല്യം തോന്നിപോയിരുന്നു.......... എറിക് ഒന്നും തന്നെ അറിഞ്ഞില്ലെങ്കിലും vidyut ന്റെ പെട്ടെന്നുള്ള മാറ്റം തിരിച്ചറിഞ്ഞതും യദുവിന്റെ കണ്ണുകൾ സംശയത്താൽ ചുരുങ്ങി................

ആ കണ്ണുകളിൽ ചെറിയൊരു നീർതിളക്കം ഉണ്ടായിരുന്നെന്ന് അവനുറപ്പാണ്... എന്തിനാണെന്ന് മാത്രം മനസിലായില്ല... തന്റെ നോട്ടം കണ്ടിട്ടെന്നോണം തലയൊന്ന് കുടഞ്ഞു മുഖം ഗൗരവത്തിൽ ആക്കുന്നവനെയും അവൻ ശ്രദ്ധിച്ചിരുന്നു.............


" രണ്ട് പേരും എന്തിനാ ഇവിടെ വന്നത്.... ഈ സമയം ഇവിടെ എന്തായിരുന്നു പണി... മോഷ്ടിക്കാൻ അല്ലെങ്കിൽ പിന്നെ എന്തിനാ പിന്നിലെ ഡോർ ലോക്ക് പൊളിച്ചു അകത്ത് കയറിയത്........... "


യദുവിന്റെ അടുത്ത് ഈ വക വിരട്ടൽ ഒന്നും വിലപോവില്ലെന്ന് അവനറിയാം... അത്കൊണ്ട് തന്നെ എറിക്നെ ആണ് അവൻ നോട്ടമിട്ടത്... യദുവിനെ ഏതെങ്കിലും ട്രാപ്പിൽ കൊണ്ട് പോയി ചാടിക്കാനും അവൻ മിടുക്കൻ ആണെന്ന് കുറച്ചു നേരം കൊണ്ട് തന്നെ മനസിലാക്കിയതാണല്ലോ........

" ഞങ്ങൾ... ഞങ്ങൾ... സാറിനോട് സോറി പറയാൻ വന്നതാണ്........ "

" What....... "


പേടിച്ചു വിറച്ചു കൊണ്ട് അവൻ പറയുന്ന വാക്കുകൾ കേട്ടതും ഇരുവരും ഒരുപോലെ ശബ്ദം ഉയർത്തി... Vidyut യദുവിനെ ഒന്നു നോക്കി... യദു നേരെ തിരിച്ചും.... ഇരുവരുടെയും മുഖത്ത് ദേഷ്യം പ്രകടമായിരുന്നു.............

" നീ എന്തൊക്കെയാ ചെറീ... വിളിച്ചു കൂവി പറയുന്നത്.. അയാളോട് ആര് സോറി പറയുമെന്നാണ്....? "


അടുത്ത് നിൽക്കുന്നവനോട് പല്ലിറുമ്മി കൊണ്ട് ചോദിക്കുമ്പോൾ അവന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകിയിരുന്നു........

" ഒന്ന് മിണ്ടാതിരിക്കാമോ... എങ്ങനെ എങ്കിലും ഇവിടെ നിന്ന് ഒന്ന് രക്ഷപെട്ടോട്ടെ..... "


" ഇങ്ങനെ ആണോ........

" പാതി രാത്രി വീട് കുത്തി തുറന്നു കയറിയിട്ടാണോടാ മാപ്പ് ചോദിക്കുന്നത്......."

രണ്ട് പേരും പരസ്പരം തർക്കിച്ചു നിൽക്കുന്നതിനിടയിൽ തന്നെ Vidyut ന്റെ അലർച്ച അവിടെ മുഴങ്ങി കേട്ടിരുന്നു... യദു പോലും അതിന് മുന്നിൽ ചെറുതായി വിറച്ചു പോയി എന്ന് തന്നെ പറയാം............

തനിക്ക് മുന്നിൽ വലിഞ്ഞു മുറുകിയ മുഖവുമായി നിൽക്കുന്നവനെ കണ്ടതും എറിക് അൽപ്പം ഭയത്തോടെ യദുവിലേക്ക് ചേർന്ന് നിന്നു......

" അത് പിന്നെ സാറേ... ഇവൻ ഇങ്ങനെ ആണ്... ആരോടെങ്കിലും തെറ്റ് ചെയ്തതിൽ പശ്ചാത്താപം തോന്നിയാൽ അപ്പോൾ തന്നെ സോറി പറയണം.. ഇല്ലെങ്കിൽ ഉറക്കം വരില്ല..പിഞ്ചു മനസാണ് ...പിന്നെ...ഞങ്ങൾ വീട് കുത്തി തുറന്നതൊന്നുമല്ല.. സർ കുളിക്കുവായിരുന്നു അത്കൊണ്ട് വിളിച്ചു ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി കയറി വന്നതാ... അല്ലേടാ.......... "

വളരെ നിഷ്കളങ്കമായ സംസാരം... യദു അവനെ നോക്കി പല്ല് കടിച്ചു പൊട്ടിക്കുമ്പോഴും vidyut തന്റെ ചിരി പിടിച്ചു നിർത്താൻ പാട് പെടുകയായിരുന്നു.......


" ഒരു മാറ്റവുമില്ല..... "


എറിക് നെ നോക്കി പിറുപിറുത്തു കൊണ്ടവൻ യദുവിനു നേരെ തിരിഞ്ഞു...........

" അപ്പോൾ സോറി പറയാൻ വേണ്ടി വന്നതാണ് ലെ... കൊള്ളാം... കള്ളം ആണെങ്കിലും അതെനിക്കിഷ്ടമായി.... നല്ലോണം മനസിരുത്തി ഒരു സോറി പറഞ്ഞിട്ട് പൊയ്ക്കോ......... "

" സോറി....... "


ഉടൻ തന്നെ എറിക്കിന്റെ മറുപടിയും വന്നിരുന്നു... Vidyut അവനെയൊന്നു ഇഷ്ടക്കേടോടെ അടിമുടി നോക്കി.............

" നീയെന്തിനാ സോറി പറയുന്നേ.... ഇവനല്ലേ എന്നോട് മോശമായി പെരുമാറിയത്... ഇവൻ പറയട്ടെ.... "

ടേബിളിലേക്ക് ഇരു കയ്യൂന്നി അൽപ്പം പിന്നിലേക്ക് ചാരി നിന്ന് കൊണ്ട് അവൻ യദുവിനെ നോക്കി........

" എന്റെ പട്ടി പറയും സോറി....... "


പുച്ഛത്തോടെ അവനെയൊന്ന് നോക്കി തോൾ വെട്ടിച്ചു നിൽക്കുന്നവനെ കാണെ vidyut ന്റെ ചുണ്ടിൽ ചിരി വിടർന്നു.............


" പറയാതെ നീ ഇവിടെ നിന്ന് പോകില്ല... രണ്ട് ഓപ്ഷൻ തരാം... ഒന്നുകിൽ സോറി പറഞ്ഞു ഇവിടെ നിന്ന് ഇറങ്ങി പോകാം... ഇല്ലെങ്കിൽ എന്റെ കൂടെ നേരെ സ്റ്റേഷനിലേക്ക് വരാം.... ഏത് വേണമെന്ന് വേഗം ചൂസ് ചെയ്........5 minute സമയം തരാം... അത് കഴിഞ്ഞാൽ ഞാൻ പോലീസിനെ വിളിക്കും......... "

രണ്ട് പേരെയും ഒന്ന് നോക്കി തന്റെ കയ്യിലിരുന്ന ഫോൺ ടേബിളിലേക്ക് വെച്ച് കൊണ്ട് അവൻ ടേബിളിന് മുകളിലായി കയറിയിരുന്നു..... അവരുടെ മറുപടി എന്തെന്ന് അറിയാനായി കാത്തിരിക്കുന്നത് പോലെ.....................


Vidhyut ന്റെ ഡയലോഗ് എല്ലാം കേട്ടതും എറിക് വേഗം തന്നെ തനിക്ക് അടുത്ത് നിൽക്കുന്നവനിലേക്ക് തിരിഞ്ഞു.... തല പോയാലും മാപ്പ് പറയില്ലെന്ന വാശിയിൽ ആണ് ആളുടെ നിൽപ്പ്....... അവനൊരു ദയനീയ ഭാവത്തോടെ യദുവിനെ നോക്കി......

" എന്റെ യദു.. വാശി കാണിച്ചു നിൽക്കാതെ നീയൊന്ന് പറയ്.... അല്ലെങ്കിൽ നമുക്ക് രണ്ടാൾക്കും പ്രശ്നം ആണ്.. പപ്പ അറിഞ്ഞാൽ എന്താണ് ഉണ്ടാകുന്നതെന്ന് ഞാൻ പറഞ്ഞു തരേണ്ടല്ലോ......കാര്യം കാണാൻ കഴുത കാലും പിടിക്കണം... അങ്ങനെ കരുതിയാൽ മതി... ഹ്മ്മ്... പറയ്....... "


തനിക്ക് അടുത്ത് നിന്ന് നിർബന്ധിക്കുന്നവനെ കാണെ... അവനൊരു മുഷിച്ചിലോടെ എറിക് നെ ഒന്ന് നോക്കി.... പിന്നെ ടേബിളിൽ ഇരിക്കുന്നവനെയും...... അവന്റെ ചുണ്ടിൽ ഒരു ചിരിയുണ്ടായിരുന്നു......

ആ ചിരി തന്നെ ആണ് ഏറ്റവും വലിയ പ്രശ്നവും...തന്നെ തോൽപ്പിച്ചു കൊണ്ടുള്ള ചിരി... ഇത്ര അഹങ്കാരത്തോടെ... ഇതിനു മുന്നേ ആരും അവന്റെ മുന്നിൽ നിന്നിട്ടില്ല.... അത് കൊണ്ടാവണം...അത് കാണുമ്പോൾ തന്നെ ഒരു തരം ഭ്രാന്ത്‌ പിടിക്കുന്നത് പോലെയാണ് യദുവിനു തോന്നുന്നത്......


ദേഷ്യമൊക്കെ ഏത് വഴിയാണ് വരുന്നതെന്ന് പോലും പറയാൻ കഴിയാത്തൊരു അവസ്ഥ.... ഇപ്പോൾ പോലും vidyut ന്റെ മൂക്ക് നോക്കി തന്റെ ദേഷ്യം തീരുന്നത് വരെ പഞ്ച് ചെയ്യാനാണ് അവന് തോന്നിയത്.... But.... സമയവും സന്ദർഭവുമൊക്കെ അവന് എതിരായി പോയി..................


ചെറി പറഞ്ഞത് പോലെ കാര്യം കാണാൻ കഴുത കാലും പിടിക്കുന്നുവെന്ന് കരുതിയാൽ മതി....

അവനൊന്നു തല കുടഞ്ഞു കൊണ്ട് നീട്ടിയൊരു ശ്വാസം പുറത്തേക്ക് തള്ളി വിട്ടു....... പിന്നെ vidyut ന്റെ മുഖത്തേക്ക് നോക്കി...............


" Sorry......"


അവന്റെ കണ്ണിൽ നോക്കി പല്ല് കടിച്ചു പൊട്ടിച്ചു നോക്കി അത്രയും ഉറച്ച ശബ്ദത്തോടെ ഒരു മാപ്പ് പറച്ചിൽ... വിചുവിന്റെ കണ്ണുകൾ ഒന്ന് തിളങ്ങി..... പുറമെ മാപ്പ് ചോദിച്ചെങ്കിലും ഉള്ളിൽ അവൻ തന്നെ വിളിച്ചു കൂട്ടുന്ന തെറികൾക്ക് ഒരു പരിധിയുമുണ്ടാകില്ലെന്ന് അവന് അറിയാം..... പക്ഷെ..........

കുഴപ്പമില്ല..... ഇത് മതി... നിർബന്ധ പൂർവ്വം ആണെങ്കിലും തനിക്ക് മുന്നിൽ അവന്റെ പത്തിയൊന്ന് താഴ്ന്നു കണ്ടാൽ മതി........ അവനൊരു ആത്മ സംതൃപ്തി നിറഞ്ഞ ചിരിയോടെ മേശയിൽ നിന്ന് ചാടിയിറങ്ങി...................


" ഹ്മ്മ്... ഈയൊരു തവണത്തേക്ക് ഞാൻ ക്ഷമിച്ചിരിക്കുന്നു.... ഇനി ഇതുപോലുള്ള വേലത്തരം കൊണ്ട് എന്റെ മുന്നിൽ കണ്ട് പോയേക്കരുത്....... "


യദുവിന്റെ മുഖത്തേക്ക് നോക്കി കൊണ്ടാണവൻ പറഞ്ഞത്..... തീർത്തും പരിഹാസം നിറഞ്ഞൊരു ചിരിയോടെ...തന്നെ നോക്കുന്നവനെ കണ്ടതും അവന്റെ മുഖം വലിഞ്ഞു മുറുകി......

You bloody bitch.... ഇതുകൊണ്ടൊന്നും തീർന്നെന്ന് നീ കരുതണ്ട......നീ കരുതിയിരുന്നോ... ഇതിനൊക്കെ നിന്നെ ഞാൻ ഒരു പാഠം പഠിപ്പിച്ചിരിക്കും........ "

Vidyut ന്റെ തൊട്ട് മുന്നിലേക്ക് നീങ്ങി അവന്റെ മുഖത്തേക്ക് വിരൽ ചൂണ്ടി കൊണ്ടാണവൻ പറഞ്ഞത്.....കേട്ട് നിന്നവന്റെ മുഖത്തും ഇഷ്ടക്കേട് നിറഞ്ഞിരുന്നു.........തനിക്ക് നേരെ ചൂണ്ടിയിരിക്കുന്ന വിരലിൽ അവൻ പിടുത്തമിട്ടു... അൽപ്പം ബലമായി തന്നെ അതിനെ താഴ്ത്തി............


" കൂടുതൽ ഡയലോഗ് അടിച്ചു നീ എന്നെ പേടിപ്പിക്കാൻ നിൽക്കല്ലേ..... ഉള്ള നേരം കൊണ്ട് തടി കെടാകാതെ വീട്ടിൽ പോയി കയറാൻ നോക്കെടാ ചെള്ള് ചെക്കാ............. "

" You...... "

" എന്റെ യദു..ഇങ്ങു വന്നേ നീ...

..."

വീണ്ടും പോര് കോഴിയെ പോലെ വിച്ചുവിനെ നോക്കി നിൽക്കുന്നവനെ കാണെ എറിക് അവന്റെ കയ്യിൽ പിടിച്ചു വലിച്ചു.... Vidyut നെ ഒന്ന് തുറിച്ചു നോക്കി കൊണ്ട് തന്നെ ആണ് അവൻ മുന്നോട്ട് നടന്നത്... എന്നാൽ..............

" ആഹ്ഹ്ഹ്ഹ്ഹ്...... "

നേരത്തെ ഡോറിൽ തട്ടി nail ഇളകിയിരുന്ന വിരൽ തറയിൽ ഉരഞ്ഞതും വേദന സഹിക്കാൻ ആവാതെ ഒരു കരച്ചിലോടെ അവൻ നിലത്തേക്ക് കുനിഞ്ഞു പോയി..........


" എന്താടാ.... എന്താ പറ്റിയെ...... "


എറിക് അവനോട് ടെൻഷനോടെ ചോദിച്ചു തീരുന്നതിനു മുന്നേ Vidyut അവനരികിൽ പാഞ്ഞെത്തിയിരുന്നു..... യദുവിന്റെ കാലിലെ മുറിവ് ആ നേരമാണ് അവനും കാണുന്നത്.......

ചെറു വിരലിലെ നഖം ദശയടക്കം ഇളകി ചോര കട്ട പിടിച്ചു ചുവന്നു വീങ്ങിയിരിക്കുന്നു.... അതിലേക്ക് നോക്കിയതും വല്ലാത്തൊരു വേദന തന്റെ ഉള്ളിലും നിറയുന്നത് Vidyut അറിഞ്ഞിരുന്നു... അതിനൊപ്പം അവന്റെ നിറഞ്ഞ കണ്ണുകളും.........

ആ വെള്ളാരം കണ്ണുകളിൽ ചുവപ്പ് പടരുന്നത് അവന് സഹിക്കാവുന്നതിലും അപ്പുറം ആണ്......


" ഇതെന്ത് പറ്റിയതാ...... "

ഒരു വേവലാതിയോടെ അവന്റെ കാലിൽ ഒന്ന് തൊട്ടതും... യദു അവന്റെ കൈകളെ കാലുകൾ കൊണ്ട് തന്നെ തട്ടി മാറ്റിയിരുന്നു........


ദേഷ്യം ആയിരുന്നു അവന്... കാലിലെ മുറിവിൽ നിന്നുണ്ടായ വേദനയുടെ ദേഷ്യം... അതിന് കാരണക്കാരൻ വിധു ആയതിന്റെ ദേഷ്യം... എല്ലാത്തിനുമുപരി തന്നെ വാക്കുകൾ കൊണ്ട് ഉത്തരം മുട്ടിക്കുന്നവനോടുള്ള ദേഷ്യം.... അവന്റെ മുന്നിൽ സോറി പറയേണ്ടി വന്നത് കൂടെ ഓർത്തതും സഹിക്കാനാവാത്തൊരു അസ്വസ്ഥത ആണ് അവന് തോന്നിയത്.............


" Don't touch me........എനിക്ക് നിന്നെ കാണുന്നത് പോലും വെറുപ്പാണ്..... പിന്നെയല്ലേ നീയെന്റെ ദേഹത്തു തൊടുന്നത്......എന്റെ വിരൽ തുമ്പിൽ തൊടാനുള്ള യോഗ്യത പോലും നിനക്കില്ല.......

I hate you touch me...... നിന്നെപോലെയുള്ള
son of bitch നെ തൊട്ടാൽ തേച്ചു കുളിക്കണം ഞാൻ.......നേരത്തെയും നിന്റെ കൂടെ....... ഛെ.... ഓർക്കുമ്പോൾ തന്നെ എനിക്ക്.......
I feel irritated most.......ദേഹത്താകെ പുഴുവരിക്കുന്നത് പോലെയുണ്ട്....... ""


വല്ലാത്തൊരു വെറുപ്പോടെ ആണ് യദു അവനെ നോക്കിയത്... തന്നെ എപ്പോഴും ഉത്തരം മുട്ടിച്ചു നിർത്തുന്നവനെ ഒരു തവണ എങ്കിലും വേദനിപ്പിച്ചു കാണണമെന്നുള്ള വാശി... അവനും തന്റെ മുന്നിൽ ഉത്തരമില്ലാതെ നിൽക്കുന്നത് കാണാനുള്ള ത്വര അവനുള്ളിൽ നിറഞ്ഞു നിന്നു............

Sometimes words hurt too much.....!!


Vidhyut നും അതാണ്‌ തോന്നിയത്...അത് പറഞ്ഞത് യദുവായത് കൊണ്ട് പ്രത്യേകിച്ചും..... അവനുള്ളിൽ വേദന തന്നെ ആണ് തോന്നിയത്...........എങ്കിലും...............


അഹങ്കാരം നിറഞ്ഞ വാക്കുകൾ കേട്ട് മിണ്ടാതെ നിൽക്കാൻ അവനവുമായിരുന്നില്ല.... തന്നോട് എതിർത്തു സംസാരിക്കുന്നത് ആരായാലും അവരുടെ വായടപ്പിച്ചു തന്നെ ആണ് അവന്റെ ശീലം.........

യദുവിൽ തന്നെ നോട്ടമെയ്തു കൊണ്ടവൻ നിലത്തു നിന്ന് എഴുന്നേറ്റു.... ദേഷ്യം കൊണ്ട് അവന്റെ മുഖം ചുവന്നു വന്നിരുന്നു........

"ഇത് വെറും മനുഷ്യത്വം... അതിനുമപ്പുറം ഒരുപാട് ഒന്നും നീ ചിന്തിച്ചു പോകല്ലേ .... അങ്ങനെ ഒരു ആഗ്രഹത്തോടെ നിന്റെ നിഴലിൽ പോലും ഞാൻ തൊടില്ല..... അതിനുള്ളതൊന്നും ഇല്ല നീ....കുറച്ചു ക്യാഷും ലൈസൻസ് ഇല്ലാത്ത പുഴുത്ത നാവും അല്ലാതെ നിനക്കെന്താണ് ഉള്ളത്.....എനിക്ക് മുന്നിൽ നീയൊന്നും അല്ല... ഒന്നും.........."

തനിക്ക് മുന്നിൽ അഹങ്കാരത്തോടെ നിൽക്കുന്നവനെ തീർത്തും ഇല്ലാതാക്കി കൊണ്ടുള്ള വാക്കുകൾ... യദു അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു... തന്റെ കണ്ണിൽ നോക്കി ഉറച്ച ശബ്ദത്തോടെ പറയുന്നവനെ കാണെ... ദേഷ്യത്തിലുപരി എന്തിനെന്നറിയാത്ത ഒരു വേദന ആണ് അവന് തോന്നിയത്............

വീണ്ടും അവന്റെ മുന്നിൽ തോറ്റു പോകുന്നതിന്റെ വേദന.... അവന്റെ കണ്ണുകളിലും അത് പ്രകടം ആയിരുന്നു..... വല്ലാത്തൊരു അരിശവും സങ്കടവും അവനെ പൊതിഞ്ഞു...........

ഇന്ന് വരെ തനിക്ക് പിന്നാലെ... തന്റെയൊരു നോട്ടത്തിനോ ചിരിക്കോ വേണ്ടി തേടി നടക്കുന്നവരെ മാത്രമേ അവൻ കണ്ടിട്ടുള്ളു..... ആണായാലും പെണ്ണായാലും അവൻ പോകുന്ന പാർട്ടികളിലും ഫ്രണ്ട്സ് സർക്കിളിലും അവന്റെ അറ്റെൻഷൻ പിടിച്ചു വാങ്ങാൻ പാട് പെടുന്നവരാണ് മുഴുവൻ......


എല്ലാവരെയും പുച്ഛത്തോടെ തള്ളി കളയുന്നതാണ് അവന്റെ ശീലം.... ആദ്യമായിട്ടാണ് ഒരാൾ തന്നെ ഒന്നുമല്ലാത്തൊരു രീതിയിൽ സംസാരിച്ചു താഴ്ത്തി കെട്ടുന്നത്....... യാശ്വിക് വർമ്മയുടെ ഈഗോയെ ഇളക്കി വിടുന്ന വാക്കുകൾ തന്നെ ആയിരുന്നു അത്.........

വെറുമൊരു SP.... അയാൾക്ക് മുന്നിൽ താൻ ഒന്നുമല്ലെന്ന് പറയുന്നു..... ദേഷ്യത്തിൽ പല്ലിറുമ്മി കൊണ്ടവൻ കണ്ണുകൾ ഇറുക്കി അടച്ചു.......

അവിടെ നിന്ന് തന്റെ ഉള്ളിലെ ഫ്രസ്ട്രഷൻ തീരുന്നത് വരെ ഉച്ചത്തിൽ അലറാൻ ആണ് അവന് തോന്നിയത്.....കൈകൾ മുഷ്ടി ചുരുട്ടി സ്വയം ദേഷ്യം നിയന്ത്രിച്ചു നിർത്താൻ നോക്കവേ തന്നെ Vidyut ന്റെ ശബ്ദം അവനെ തേടിയെത്തിയിരുന്നു.............


" കഴിഞ്ഞതൊക്കെ മറന്നു കളഞ്ഞേക്ക് യാശ്വിക്... വെറുതെ അത് മനസിൽ വെച്ച് ആവശ്യമില്ലാത്ത മോഹങ്ങൾ ഒന്നും ഉണ്ടാക്കേണ്ട.... And.... ഇനിയൊരിക്കൽ കൂടി ഇത്പോലെ എന്റെ വീട്ടിൽ കയറി വന്നു എന്റെ സ്വകാര്യതയിൽ ഇടപെടരുത്.... രണ്ടാളോടും കൂടിയാണ് പറയുന്നത്........ "

ഒരു താക്കീത് എന്ന പോൽ തനിക്ക് മുന്നിൽ നിൽക്കുന്ന രണ്ട് പേരെയും അവനൊന്നു നോക്കി... മുന്നിൽ നടന്നതൊക്കെ കണ്ട് കിളിപാറി നിൽക്കുകയായിരുന്ന എറിക് അറിയാതെ തന്നെ തലയാട്ടി പോയിരുന്നു..... യദു ആകട്ടെ അത് കൊണ്ടൊന്നും നിർത്തില്ലെന്ന ഭാവം ആയിരുന്നു............

" പ്രൈവറ്റ് സ്പേസ് എന്നൊന്ന് നിനക്കുണ്ടാകില്ല Vidyut.... സ്വസ്ഥമായി ഇരിക്കുന്നത് പോയിട്ട്... സമാധാനമായി  ശ്വസിക്കാൻ പോലും നിന്നെ ഞാൻ സമ്മതിക്കില്ല.... നീ അനുഭവിക്കാൻ പോകുന്നതേയുള്ളു............ "


" Oh.. ആയിക്കോട്ടെ...... "

ഇരു ചുമലും കൂച്ചി ചെറു ചിരിയോടെ ആയിരുന്നു മറുപടി... അവനെയൊന്ന് തറപ്പിച്ചു നോക്കി കൊണ്ട് തന്റെ കാലിലെ വേദന പോലും വക വെയ്ക്കാതെ അവൻ വെളിയിലേക്ക് പാഞ്ഞു...........

" Good night sir... അവൻ പറഞ്ഞതൊന്നും കാര്യം ആക്കണ്ട കേട്ടോ...... "


Vidyut നോട്‌ എങ്ങനെയൊക്കെയോ പറഞ്ഞു ഒപ്പിച്ചു കൊണ്ട് എറിക്കും യദുവിനു പിന്നാലെ പാഞ്ഞു....... അവർ പോയ വഴിയേ തന്നെ നോക്കി നിൽക്കുമ്പോൾ vidyut ൽ നിറഞ്ഞു നിന്ന ഭാവം എന്തായിരുന്നെന്ന് അവന് തന്നെ അറിയുന്നുണ്ടായിരുന്നില്ല...........


ഉള്ളിൽ കുന്നോളം സ്നേഹം ഉണ്ട്... But... അവന്റെ പ്രവർത്തികൾ കാണുമ്പോൾ അത്ര തന്നെ ദേഷ്യവും.........

പ്രണയവും ദേഷ്യവും കൂടി കലർന്ന ഭ്രാന്തമായൊരു അവസ്ഥ... ❤️‍🔥


     ❤️‍🔥.......................................................................❤️‍🔥


" യദു.... ഒന്നു നിൽക്ക്....... "

വെളിയിലേക്ക് ഇറങ്ങി ദൃതിയിൽ കാറിന് അടുത്തേക്ക് പായുന്നവന്റെ പിന്നാലെ അവൻ ഓടിയെത്തി........


" നീ എന്തൊക്കെയാ അയാളോട് വിളിച്ചു പറഞ്ഞത്... എന്റെ യദു... നിനക്കേവിടുന്നാണെടാ ഇത്രയും ധൈര്യം...... അയാളെങ്ങാനും അപ്പോഴത്തെ ദേഷ്യത്തിൽ പോലീസിനെ വിളിച്ചിരുന്നെങ്കിൽ.. ഇപ്പോൾ നമ്മൾ അകത്തു ആയേനെ......... "

" ആ പന്നി എന്നെ പറഞ്ഞതൊന്നും നീ കേട്ടില്ലേ...... "

തന്നെ കുറ്റപ്പെടുത്തി സംസാരിക്കുന്നവന് നേരെ അവൻ ശബ്ദമുയർത്തി.... Vidyut പറഞ്ഞ ഓരോ വാക്കുകളും അവന്റെ ഉള്ളിൽ ആഴത്തിൽ പതിഞ്ഞിരുന്നു......... തന്നെ അപമാനിച്ചു വിട്ടവനോടുള്ള ദേഷ്യം മുഴുവൻ അവൻ തനിക്ക് മുന്നിൽ നിൽക്കുന്നവനിലേക്ക് തീർത്തു.......

" അത് നീ ചോദിച്ചു വാങ്ങിയതല്ലേ... നീയെന്തൊക്കെയാണ് അയാളോട് പറഞ്ഞത്... തൊട്ടാൽ കുളിക്കേണ്ടി വരുമെന്നോ... യദു..., അയാളൊരു മനുഷ്യൻ ആണ്... ദേഷ്യം വരില്ലേ... ഇങ്ങനെയല്ലേ പ്രതികരിച്ചുള്ളൂ.... വേറെയാരെങ്കിലും ആയിരുന്നെങ്കിലോ.......... "

എറിക്കിന്റെ ന്യായീകരണം കേട്ടതും യദു അവനെയൊന്ന് തുറിച്ചു നോക്കി..... അതോടെ എറിക് ചുണ്ടുകൾ കടിച്ചു പിടിച്ചു വായ ക്ലോസ് ചെയ്തിരുന്നു...........

" ഏത് ₹#@₹%&... ആണെങ്കിലും എന്നെയൊരു ചുക്കും ചെയ്യില്ല........ "


ദേഷ്യത്തോടെ പിറുപിറുത്തു കൊണ്ടവൻ തന്റെ മുഷ്ടി ചുരുട്ടി കാറിൽ ഇടിച്ചു........


നിന്റെ നിഴലിൽ പോലും ഞാൻ തൊടില്ല......!!

Thats words...!! അത് അവന്റെ ചെവികളിൽ മുഴങ്ങുന്നതിനനുസരിച്ചു ഭ്രാന്തമായൊരു ദേഷ്യത്തോടെ അവൻ തലമുടിയിൽ കൊരുത്തു വലിച്ചു...........

" തൊടില്ല പോലും... അവൻ ആരാണെന്ന വിചാരം.. ലോക സുന്ദരനോ..... ഏതോ പട്ടി കാട്ടിൽ നിന്ന് വന്ന തുക്കടാ SP...അവന്റെ മുഖത്തെങ്കിലും ആരേലും നോക്കുവോ... വവ്വാൽ ചപ്പിയ പോലൊരു മോന്തയും എലി വാല് പോലൊരു മീശയും.... കണ്ടാലും മതി....ഉണ്ടക്കണ്ണൻ... പന്നി.....തുഫ്ഫ്........... "

ഒരു മാതിരി അസൂയ മൂത്ത പെണ്ണുങ്ങളെ പോലെ....നീട്ടി വലിച്ചൊരു തുപ്പോടെ യദു വിച്ചനെ വിളിക്കുന്ന ചീത്തയോക്കെ കേട്ടതും എറിക് ചുണ്ട് കടിച്ചു പിടിച്ചു ചിരി നിയന്ത്രിച്ചു........


ഉറക്കെ ചിരിച്ചാൽ ഇടി ഉറപ്പാണ്...ആള് പ്രാന്ത് പിടിച്ചത് പോലെയാണ് നിൽക്കുന്നത്... നോർമൽ ദേഷ്യം വല്ലതും ആണെങ്കിൽ ഇംഗ്ലീഷിൽ രണ്ട് തെറിയും പറഞ്ഞു പയർ പോലെ നടന്നേനെ... ഒരു അളവിൽ കവിഞ്ഞു ആരോടെങ്കിലും ദേഷ്യം തോന്നിയാൽ യദു ഇങ്ങനെ ആണ്..........

കൊച്ചു കുട്ടികളെ പോലെ അവരുടെ ഓരോ കുറ്റവും കുറവുമൊക്കെ വാ തോരാതെ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കും.... അതിനിടയിൽ കയറി ചിരിച്ചാലോ... തിരുത്താൻ പോയാലോ ഇടി ഉറപ്പാണ്..... വെറുതെ എന്തിനാ തടി കേടാക്കുന്നത്.............

" എന്റെ യദു... നീ അത് വിട്... അയാളെ നമുക്ക് പിന്നെ നോക്കാം... ഇപ്പോൾ നമ്മൾ രക്ഷപെട്ടു എന്ന് കൂട്ടിയാൽ മതി... ആരും ഒന്നും അറിഞ്ഞില്ലല്ലോ... നീ വന്നു വണ്ടിയിൽ കയറ്... വീട്ടിൽ പോകാം...... "


അടുത്തൊന്നും പറഞ്ഞു തീരുന്നില്ലെന്ന് കണ്ടതും എറിക് അവന്റെ കയ്യിൽ പിടിച്ചു..... ഇപ്പോൾ തന്നെ സമയം ഒരുപാട് ആയി... ഇനിയും വൈകിയാൽ വീട്ടിൽ അന്വേഷിക്കും.... എറിക് പോകാനായി ദൃതി വെയ്ക്കുമ്പോഴും യദു എന്തോ ഓർത്തെന്ന പോൽ ഫോണിൽ തിരയുകയായിരുന്നു....

ഒടുവിൽ തേടിയത് കണ്ട് പിടിച്ചതും അവനൊരു നിമിഷം അതിലേക്ക് തന്നെ നോക്കി നിന്ന് പോയി....

" നമ്മൾ രക്ഷപെട്ടിട്ടില്ല ചെറീ... കൂടുതൽ കുഴപ്പത്തിൽ ആയിട്ടേയുള്ളു......."

ഫോണിലേക്ക് തന്നെ നോക്കി എന്തോ ഓർത്തെന്ന പോലെ അത് പറയുമ്പോൾ അവന്റെ മുഖത്ത് ചെറിയൊരു ഭയം നിഴലിച്ചിരുന്നു....... എന്തെന്ന് മനസിലാക്കാനാവാതെ എറിക് ന്റെ നെറ്റി ചുളിഞ്ഞു.....

" what.....എന്ത് കുഴപ്പം........ "


" ഇത് നോക്ക്......... "


തന്റെ മുന്നിൽ ചോദ്യ ഭാവത്തോടെ നിൽക്കുന്നവന്റെ കൈകളിലെക്ക് യദു തന്റെ ഫോൺ വെച്ചു കൊടുത്തു..... ഒരു സംശയത്തോടെ ആണ് എറിക് അതിലേക്ക് നോക്കിയത്...... But.... അതിൽ കണ്ട ഫയൽ ഡീറ്റെയിൽസ്..... കുറച്ചു മുന്നേ യദുവിന്റെ മുഖത്തുണ്ടായ ഭയം അതേ പോലെ എറിക്കിലും പടർന്നിരുന്നു..........

" What.... ഇത്......? "


അവൻ വിശ്വാസം വരാനാവാത്തത് പോൽ യദുവിനെ നോക്കി.... അവന്റെ മുഖത്തും ഗൗരവം പടർന്നിരുന്നു...........

" Yeah... അനീറ്റ മെർലിയുടെ murder investigation റിപ്പോർട്ട്‌ ആണ് അത്.... കേസ് Re ഓപ്പൺ ചെയ്തു.... Investigation officer VIDYUT MAHADEV....... "

" fuck....... "


യദുവിന്റെ വാക്കുകൾ കേട്ടതും എറിക് ഒരു ടെൻഷനോടെ നെറ്റിയിൽ വിരലുഴിഞ്ഞു... അവന്റെ മുഖം വിളറി വെളുത്തിരുന്നു... നിമിഷ നേരങ്ങൾ കൊണ്ട് തന്നെ അവന്റെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു...........

" നമ്മൾ.... നമ്മൾ ഇനി എന്ത് ചെയ്യും യദു... എനിക്കെന്തോ പേടിയാകുന്നു.... അന്ന് നമ്മൾ അവളെ...........

" ശ്ഹ്.........."

എറിക് പറഞ്ഞു തുടങ്ങിയതേ യദു തന്റെ ചൂണ്ട് വിരൽ അവന്റെ ചുണ്ടോട് ചേർത്തു... മിണ്ടരുതെന്ന് പറയുന്നത് പോലെ.... അവന്റെ മുഖത്ത് പതിവില്ലാത്തൊരു ഗൗരവം തെളിഞ്ഞു നിന്നിരുന്നു.... എറികിനെ നിശബ്ദമാക്കി കൊണ്ട് തന്നെ അവൻ ചുറ്റിനും നോക്കി............

" ചുവരുകൾക്ക് പോലും കാതുണ്ട് ചെറീ... സൂക്ഷിക്കണം... ഇതിനെ പറ്റി നമ്മൾ തമ്മിൽ ഒരു സംസാരവും ഉണ്ടാവാൻ പാടില്ല..... അവളെ നമുക്ക് അറിയില്ല.... അങ്ങനൊരാളെ കണ്ടിട്ടില്ല... പരിചയപ്പെട്ടിട്ടില്ല..... അങ്ങനെ മതി.... അങ്ങനെ മാത്രം കരുതിയാൽ മതി..........."

വളരെ പതിയെ അവന്റെ ചെവിയിൽ അടക്കം പറഞ്ഞു കൊണ്ട് യദു എറിക്കിനെ നോക്കി... അവനും അത് സമ്മതിക്കുന്നെന്ന പോൽ തലയാട്ടിയിരുന്നു... പതിയെ അവന്റെ ചുണ്ടിൽ നിന്ന് തന്റെ വിരൽ എടുത്ത് മാറ്റി കൊണ്ടവൻ ചുറ്റിനും നോക്കി.........


ആരുമില്ലെന്ന് ഉറപ്പ് വരുത്തി കൊണ്ടവൻ കാറിൽ കയറി... ഒപ്പം ചെറിയും..... അവിടെ നിന്ന് കാർ മുന്നോട്ട് നീങ്ങുമ്പോഴും എത്ര തന്നെ ശാസിച്ചു നിർത്തിയിട്ടും ഇരുവരുടെയും മനം ഒരുപോലെ ആ നശിച്ച രാത്രിയുടെ ഓർമകളിലേക്ക് മടങ്ങിയിരുന്നു..............

അവർ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാൻ ഇഷ്ടപെടാത്ത.... എന്നാൽ ഒരു ദുസ്വപ്നം പോലെ അവരെ വേട്ടയാടുന്ന ആ ഇരുണ്ട ദിവസം.........

ഒരിക്കൽ നീതി ദേവതയെ പണം കൊണ്ട് മൂടി നിയമത്തിന്റെ പഴുതിൽ നിന്ന് രക്ഷപെട്ടതാണ്... But..... Vidyuth ൽ നിന്ന് അവർക്ക് രക്ഷപെടാനാവുമോ.....?

( തുടരും.....)

❤️‍🔥..................................................................................❤️‍🔥


വായിച്ചു അഭിപ്രായം പറയുക......

ട്വിസ്റ്റ്‌ ഒന്നുമില്ലാത്ത സ്റ്റോറി ആണ് ട്ടോ.....

വലിയ പൊട്ടിത്തെറി ഒന്നും പ്രതീക്ഷിക്കേണ്ട...... 😁

❤️‍🔥WITH❤️‍🔥 LOVE❤️‍🔥 AMMU ❤️‍🔥....................


Continue Reading

You'll Also Like

3.6K 253 13
Dunk has been secretly admiring Joong for three years. However, when he finally managed to catch Joong's attention, the situation didn't unfold as he...
411K 23.7K 61
Book 2 (Completed) Continuation of 'Heartbreak'.....After leaving Istanbul. Sanem's life takes a dramatic change...success comes in her writing and h...
39.8K 1.2K 8
Taehyung loved giving hugs to everyone, especially Jungkook who owned a special place in his heart. Jungkook hated it, always pushing him away until...
68.8K 4.2K 46
When the King dies in strange circumstances, chaos takes over the Kingdom. An Alpha Prince in loved with a servant. Two Omega Princes who everyone th...