BATTLE FOR ROMANCE❤️‍🔥

Autorstwa taekookiehyung786

11.2K 1.2K 2.3K

Bl theme ൽ ഉള്ളൊരു സ്റ്റോറി ആണ്... മനസിൽ കിടന്നു സമാധാനം തരാതായപ്പോൾ വേഗം എഴുതി ഇട്ടു.. Więcej

BATTLE FOR ROMANCE❤️‍🔥
𝖁𝖆𝖙𝖙𝖑𝖊 𝕱𝖔𝖗 𝕽𝖔𝖒𝖆𝖓𝖈𝖊 ❤️‍🔥
BATTLE FOR ROMANCE ❤️‍🔥
BATTLE FOR ROMANCE ❤️‍🔥
BATTLE FOR ROMANCE ❤️‍🔥
❤️‍🔥🅲︎🅷︎🅰︎🆁︎🅰︎🅲︎🆃︎🅴︎🆁︎ 🆂︎🅺︎🅴︎🆃︎🅲︎🅷︎❤️‍🔥
BATTLE FOR ROMANCE❤️‍🔥
BATTLE FOR ROMANCE ❤️‍🔥
BATTLE FOR ROMANCE ❤️‍🔥
BATTLE FOR ROMANCE ❤️‍🔥
BATTLE FOR ROMANCE ❤️‍🔥

BATTLE FOR ROMANCE ❤️‍🔥

784 109 111
Autorstwa taekookiehyung786

തനിക്ക് മുന്നിൽ നിൽക്കുന്നവന്റെ കണ്ണുകൾ!!

ആ കണ്ണുകൾക്കുള്ളിൽ വലിയൊരു ലോകം സമുദ്രം അലയടിക്കുന്നത് പോലെയാണ് vidyut ന് തോന്നിയത്.. അതിലേക്ക് നോട്ടമെയ്തു നിൽക്കവേ അതിന്റെ ആഴങ്ങളിലേക്ക്  താൻ കുപ്പു കുത്തി പോവുന്നത് പോലെ തോന്നിയവന്.....

അതിനുള്ളിലെ ചുഴിയിലേക്ക് ആഴ്ന്നു പോയത് പോലെ...പുറത്തേക്ക് വരാനാവാതെ ആഴങ്ങളിലേക്ക് വീണ്ടും ആഴ്ന്ന് പോകുന്നത് പോലെ....ഏതോ അജ്ഞാത ലോകത്ത് ഒറ്റപ്പെട്ട് പോയൊരു കുഞ്ഞിനെ പോലെ ആയിരുന്നു അവൻ.....

ആ കണ്ണുകളിൽ അവൻ പലതും തിരഞ്ഞു.. പല ഓർമകളും... പല മുഖങ്ങളും അവന്റെയുള്ളിൽ മിന്നി.... ഏറ്റവും ഒടുവിൽ ഇതേ കണ്ണുകളുമായി  നിറ ചിരിയോടെ തന്നെ നോക്കി നിന്നിരുന്ന ഒരു പതിമൂന്ന് കാരന്റെ മുന്നിൽ അവന്റെ മനസും ശരീരവും ഉടക്കി നിന്നു............

" യദു.... "

അവൻ പോലുമറിയാതെ അവന്റെ നാവിൽ നിന്നുതിർന്ന പേര് അതായിരുന്നു...തനിക്ക് മുന്നിൽ നിൽക്കുന്നവനെ അവൻ കണ്ടിരുന്നില്ല... മുന്നിൽ നിൽക്കുന്ന yashwik വർമ ക്ക് പകരം അവൻ കണ്ടത് ഒരു കുഞ്ഞി പയ്യനെ ആണ്.... വെള്ളാരം കണ്ണുകളിൽ നിറയെ കൗതുകവും തന്നോടുള്ള സ്നേഹവും ഒളിപ്പിച്ചിരുന്ന തന്റെ മാത്രം ആയിരുന്ന യദുവിനെ ആണ്............

" What........"

ഒരു മാന്ത്രിക വലയത്തിനുള്ളിൽ പെട്ടു പോയെന്ന പോലെയായിരുന്നു vidyut ന്റെ പെരുമാറ്റം എങ്കിൽ അവനെ തന്നെ നോക്കി നിന്നിരുന്നവന്റെ നെറ്റി ചുളിഞ്ഞു... അവന്റെ നാവിൽ നിന്നുതിർന്ന പേര് അവൻ വ്യക്തമായി കേട്ടിരുന്നില്ല... എങ്കിലും തന്നെ നോക്കി ചുണ്ടനക്കുന്നവനെ അവൻ കണ്ടിരുന്നു...

തന്നെ കൺ ചിമ്മാതെ നോക്കി നിൽക്കുന്നവനെ അവനൊന്നു അടിമുടി നോക്കി.. അവന്റെ ചുണ്ടിൽ പുച്ഛത്താലൊരു ചിരി വിടർന്നിരുന്നു....

" ഓഹ്... ഹലോ.... "

അവന് മുന്നിലേക്കായി രണ്ടടി നീങ്ങി നിന്ന് മുഖത്തിന്‌ നേരെ വിരൽ ഞൊടിച്ചു കൊണ്ടാണ് അവൻ വിളിച്ചത്..... Viduth  ചെറിയൊരു ഞെട്ടലോടെ തന്റെ കണ്ണുകൾ ചിമ്മി തുറന്നു നോക്കി........

" Yashwik......? "

ഏതോ സ്വപ്ന ലോകത്തിൽ നിന്ന് പുറത്ത് വന്നത് പോലെ ആയിരുന്നു അവന്... തന്റെ മുന്നിൽ നിൽക്കുന്നവനെ കാണെ അവന്റെ നെറ്റി ചുളിഞ്ഞു.. ഒപ്പം അല്പം അത്ഭുതം കലർന്ന സംശയവും........


" SP സർ...... ആള് മോശം ഇല്ലല്ലോ...നോക്കി ചോര വറ്റിക്കുമെന്ന് കെട്ടിട്ടേയുള്ളു.. ഇപ്പോഴാണ് നേരിട്ട് കാണുന്നത്........ "


പരിഹാസം കലർന്നൊരു വാക്കുകളായിരുന്നു അത്.. Vidyut ന്റെ നെറ്റി ചുളിഞ്ഞു.. ഒപ്പം അവനെ തന്നെ നോക്കി നിന്നതിൽ വല്ലാത്തൊരു അമർഷവും ചമ്മലും തോന്നി... അവനെ പോലെ... അത്രയും അഹങ്കാരിയും... തെമ്മാടിയുമായൊരുത്തനെ തന്റെ യദുവിനോട് ഉപമിച്ചതിൽ സ്വയം പുച്ഛവും തോന്നി....


" ഛെ.... "


" ഇവൻ ഒരിക്കലും തന്റെ യദു അല്ല.. യദു വിന് ഇതുപോലൊരു തെമ്മാടി ആവാൻ കഴിയില്ല... എല്ലാം എന്റെ തോന്നൽ മാത്രം ആണ്..... "


തന്നെ ഇപ്പോഴും പരിഹസിച്ചു ചിരിക്കുന്നവനെ ഒന്ന് തറപ്പിച്ചു നോക്കി കൊണ്ടവൻ തന്റെ ചെയറിലേക്കായി വന്നിരുന്നു.........


" ആരോടു ചോദിച്ചിട്ടാണ് എന്റെ ക്യാബിനിൽ കയറിയത്.... "


തലയിലെ തൊപ്പി മാറ്റി മുന്നിലുള്ള ടേബിളിലേക്കായി വെച്ചു പിന്നോട്ട് അല്പം ആഞ്ഞു ചെയറിലേക്കായി ചാരിയിരുന്നു കൊണ്ടവൻ യാശ്വിനെ നോക്കി... നേരത്തെ അവനിലുണ്ടായിരുന്ന അതേ പുച്ഛം കലർന്ന ചിരി Vidyut ലേക്ക് പടർന്നിരുന്നു......


അവൻ നിൽക്കുന്നത് തന്റെ ഓഫീസിൽ ആണ്.. തന്റെ അധികാര പരിധിയിൽ... അതും ഒരു കുറ്റവാളിയായി.. Vidyut ഒരു പുച്ഛത്തോടെ അവനെ തന്നെ നോക്കി ഇരുന്നു.........


അതൊന്നും... അവന്റെ ഭാവങ്ങളൊന്നും തന്നെ മുന്നിൽ നിൽക്കുന്നവനെ ബാധിച്ചിരുന്നില്ല.. അവന്റെ മുഖത്ത് സ്ഥിരമായിരുന്ന ആ അലസ ഭാവം അങ്ങനെ തന്നെ നില നിന്നിരുന്നു..............


" ഞാൻ വന്നപ്പോൾ എനിക്ക് അനുവാദം ചോദിക്കാൻ പറ്റിയ ആരെയും കണ്ടില്ല... ഇനി പെർമിഷൻ വാങ്ങിയിട്ടേ കയറാവൂ എന്ന് പറയാൻ ഇത് SP ഓഫീസ് അല്ലേ..... അല്ലാതെ........ "


ബാക്കി പറയാൻ താല്പര്യം ഇല്ലെന്ന പോൽ അവനൊരു ചിരിയിൽ ഒതുക്കി... ഇരു കയ്യും തന്റെ പാന്റിന്റെ പോക്കറ്റിൽ തിരുകി ചുറ്റിനുമൊന്ന് കണ്ണോടിച്ചു കൊണ്ടവൻ Vidyut നെ നോക്കി ചുമൽ കൂച്ചി.........


ഈ ഓഫീസും ഇവിടുള്ള പോലീസ്‌കാരും തനിക്ക് ഒന്നുമല്ലെന്ന് പറയുന്നത് പോലെ..... അഹങ്കാരം നിറഞ്ഞൊരു ഭാവം...... Vidyut ഉം അതേ ചിരിയോടെ തന്നെ തന്റെ ടേബിളിൽ കയ്യൂന്നി മുന്നിലേക്ക് ആഞ്ഞു കൊണ്ട് അവനെ നോക്കി.......


" അതേ.. ഇത് SP ഓഫീസ് ആണ്... അത്കൊണ്ട് തന്നെ ആണ് പറഞ്ഞത്... നിന്നെപോലെയുള്ള തെമ്മാടികൾക്ക് തോന്നിയത് പോലെ കേറിയിറങ്ങി നടക്കാൻ ഉള്ള സ്ഥലം അല്ല ഇത്.... ഇവിടെ വരണമെങ്കിൽ.... എന്നെ കാണണമെങ്കിൽ... പെർമിഷൻ വാങ്ങണം........... "


" You...... "

തന്നെ Vidyut പറഞ്ഞ വാക്കുകളിൽ അവന്റെ മുഖം വലിഞ്ഞു മുറുകി... ദേഷ്യത്തോടെ അവന്റെ ടേബിളിൽ ആഞ്ഞടിച്ചു കൊണ്ട് മുന്നോട്ട് വന്നതാണ്... എന്നാൽ.....

"സർ..."

ഡോറിനു അടുത്ത് നിന്ന് നാരായണൻറെ ശബ്ദം കേട്ടതും ഇരുവരുടെയും ശ്രദ്ധ ആ ഭാഗത്തേക്ക്‌ തിരിഞ്ഞു.........


" കയറി വാ.... "

Vidyut അയാളെ ഒന്ന് നോക്കി പറഞ്ഞതും നാരായണൻ അകത്തേക്ക് കയറിയിരുന്നു.......


" സർ... ഞാൻ പറഞ്ഞിട്ടാണ് Yashwik സർ അകത്തേക്ക് കയറിയത്... കേസിന്റെ കാര്യം സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞപ്പോൾ.........


അവരെ രണ്ട് പേരെയും മാറി മാറി നോക്കി കൊണ്ടാണ് അയാൾ പറഞ്ഞത്.... മറുപടിയായി ഒന്ന് തല ചലിപ്പിച്ചത് അല്ലാതെ Vidyut ഒന്നും തന്നെ പറഞ്ഞില്ല... ഇങ്ങനൊരു സപ്പോർട് അവൻ പ്രതീക്ഷിച്ചതുമാണ്...അന്നം തരുന്നവനോടുള്ള കൂറ് കാണിക്കണമല്ലോ......

പക്ഷെ അത്.. മാസാ മാസം ശമ്പളം എണ്ണി കൊടുക്കുന്ന ഗവണ്മെന്റ്നോടുള്ളതിനേക്കാൾ കൂടുതൽ വേണോയെന്ന കാര്യമാണ് അവൻ ചിന്തിച്ചത്... ഒപ്പം മേൽ അധികാരിയായ തന്നോടുള്ളതിനേക്കാൾ കടപ്പാടും ആദരവും മുന്നിൽ നിൽക്കുന്നവനോട് കാണിക്കുന്നതിനെ കുറിച്ചും.......


നിയമ പാലകർ തന്നെയാണ് നിയമം തെറ്റിക്കുന്നതിൽ ഏറ്റവും മുന്നിലുള്ളതെന്ന് പറയുന്നത് വെറുതെയല്ല.... Viduth ഒരു ഗൗരവത്തോടെ അയാളെ തന്നെ നോക്കിയിരിക്കുമ്പോഴും യദുവിന്റെ ചുണ്ടിൽ ചിരിയായിരുന്നു.........


" ഇനി എനിക്ക് ഇരിക്കാമല്ലോ... അല്ലെ സാറേ..... "


വെറുതെ ഒന്ന് ചോദിച്ചതേയുള്ളു എന്ന് പറയുന്നത് പോലെ Vidyut ന് മുന്നിലുള്ള ചെയർ പിന്നിലേക്ക് വലിച്ചു അവൻ ഇരുന്നു കഴിഞ്ഞിരുന്നു.... Vidyuth അവനെയൊന്ന് നോക്കി... കാലിൽ മുകളിൽ കാൽ വെച്ചു അഹങ്കാരത്തോടെ ഇരിക്കുന്നവൻ.... എടുത്തു ചുവരിൽ ഒട്ടിക്കാനുള്ള ദേഷ്യം തോന്നിയെങ്കിലും തല്ക്കാലം അവനൊന്നും തന്നെ മിണ്ടിയില്ല..........


" എനിക്കെതിരെ സർ ഒരു കേസ് ഫയൽ ചെയ്‌തെന്ന് അറിഞ്ഞു...You know... ഇതൊന്നും എന്നെ ഒരു രീതിയിലും ബാധിക്കാത്ത കാര്യങ്ങൾ ആണ്... എന്നിട്ടും ഞാൻ നേരിട്ട് വന്നതെന്താണെന്ന് വെച്ചാൽ... ഈ കേസുമായി എന്റെ വീട്ടിലോ... ഓഫീസിലോ കാക്കിയിട്ട് ഒരാളും കേറിയിറങ്ങരുതെന്ന് എനിക്ക് നിർബന്ധം ഉണ്ട്... Because.... I hate the police......... "


തന്റെ കണ്ണിൽ തന്നെ നോക്കി പല്ലിറുമ്മി കൊണ്ട് അവൻ പറഞ്ഞ വാക്കുകൾ ദേഷ്യത്തെക്കാൾ ഉപരി ചെറു ചിരി തന്നെ ആയിരുന്നു വിച്ചയിൽ മുന്നിട്ട് നിന്നത്.........


" അത് അല്ലെങ്കിലും അങ്ങനെ തന്നെ ആണ്... കള്ളന്മാർക്കും തെമ്മാടികൾക്കുമൊന്നും ഞങ്ങൾ പോലീസ് കാരെ അത്രയ്ക്കങ്ങട് പിടിക്കില്ല.... It's natural... എന്തായാലും  സർ നേരിട്ട് വന്നത് നന്നായി....എനിക്കും ഇങ്ങനെയുള്ള ഏമാന്മാരെ അവിടെ പോയി കണ്ട് കാലു പിടിക്കുന്ന ശീലമില്ല.. എന്റെ അടുത്തേക്ക് വിളിച്ചു വരുത്തുന്നതാണ് താല്പര്യം........ "


യദുവിന്റെ കുറിക്ക് കൊള്ളുന്നത് തന്നെ ആയിരുന്നു ആ മറുപടി... വിച്ച പ്രതീക്ഷിച്ചത് പോലെ തന്നെ അവന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി... അവന്റെ പൂച്ച കണ്ണുകളിൽ പോലും ദേഷ്യ ഭാവം തെളിഞ്ഞു നിന്നിരുന്നത്... അല്പം സന്തോഷത്തോടെ തന്നെ ആണ് അവൻ നോക്കി കണ്ടത്..........


" SP ആയി സർവീസിൽ കയറിയതല്ലേ ഉള്ളൂ.. അതിന് മുന്നേ ഇത്രയ്ക്ക് ആവേശം വേണോ..... "


അവൻ vidyut നെ തറപ്പിച്ചോന്ന് നോക്കി... അതിനും ഒരു കൂസലുമില്ലാതെ ആയിരുന്നു അവന്റെ മറുപടി....


" വയസ് പത്തിരുപത്തി അഞ്ചല്ലേ ആയുള്ളൂ.. അപ്പോഴേക്കും കാൽ കാശ് കയ്യിൽ വന്നതിന്റെ കുത്തി കഴപ്പ് നിനക്ക് കാണിക്കാമെങ്കിൽ അല്പം ആവേശം എനിക്കും ആവാം....."


" You...bloody bitch...."


ദേഷ്യത്താൽ മുരണ്ടു  തന്റെ ചെയർ പിന്നിലേക്ക് ചവിട്ടി തെറിപ്പിച്ചു എഴുന്നേറ്റ് കൊണ്ട് യദു അവന് നേരെ ചീറി.... അവന്റെ വാക്കുകൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാത്തതിന്റെ ദേഷ്യം യദുവിൽ പ്രകടം ആയിരുന്നു....അതിലുപരി തന്നെയും അച്ഛനെയും ഭയത്തോടെ... ബഹുമാനത്തോടെ നോക്കി നിൽക്കുന്നവരെയേ അവൻ കണ്ടിട്ടുള്ളു...

അങ്ങനെ അല്ലാത്തൊരുവൻ....!!
വെറുമൊരു SP...!!
തന്നെ ഒരു വിലയും കൽപ്പിക്കുന്നില്ലെന്ന് മാത്രം അല്ല... അവന്റെ വാക്കുകളിലും പ്രവർത്തികളിലുമൂടെ തന്നെ തീർത്തും നിസ്സാരനാക്കി കളയുന്നത് യദുവിനു സഹിക്കാൻ ആവുമായിരുന്നില്ല..........


വല്ലാത്ത ദേഷ്യം തോന്നിയവന്... കടപ്പല്ല് ഞെരിച്ചു കൈ മുഷ്ടി ചുരുട്ടി ടേബിളിൽ ബലമായി പതിച്ചു വെച്ചു കൊണ്ടവൻ തന്റെ ദേഷ്യം നിയന്ത്രിച്ചു കൊണ്ട് vidyuth നെ നോക്കി.........


നാരായണൻ അല്പം ഭയത്തോടെ നിന്നെങ്കിലും വിധ്യുത്തിൽ അവന് കാണാൻ കഴിഞ്ഞത് ഒരു അലസ ഭാവം ആണ്... കൈകൾ മാറിൽ പിണച്ചു കെട്ടി ചെയറിൽ ചാരി എല്ലാം കണ്ട് ആസ്വദിക്കുന്നു എന്ന ഭാവത്തോടെ തന്നെ നോക്കിയിരിക്കുന്നവനെ യദു ഒന്ന് തറപ്പിച്ചു നോക്കി........


" താൻ ഉണ്ടാക്കിയെടുത്ത കേസിലൊന്നും എന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല.... താനെന്താ എഴുതി പിടിപ്പിച്ചിരിക്കുന്നത്.. ട്രാഫിക് റൂൾസ് തെറ്റിച്ചതോ.. അതൊക്കെ ഞാൻ ഈസി ആയി handle ചെയ്യും.. പിന്നെയുള്ളതെന്താ murder attempt ആണോ... ആരെ...? ഇയാളെ അല്ലെ... ഈ നിൽക്കുന്നയാളെ അല്ലെ.. ഞാൻ കൊല്ലാൻ നോക്കിയത്... ചോദിച്ചു നോക്ക്... എനിക്കെതിരെ കംപ്ലയിന്റ് ഉണ്ടോയെന്നു നീ തന്നെ ചോദിച്ചു നോക്ക്..... നിന്റെ കൂട്ടത്തിൽ അവിടെ ഉണ്ടായിരുന്ന ഒറ്റ ഒന്ന് പോലും എനിക്കെതിരെ വാ തുറക്കില്ല..... "


അടുത്ത് നിന്നിരുന്ന നാരായണനെ ചൂണ്ടി കാണിച്ചു കൊണ്ടാണവൻ Vidhyut നോട്‌ പറഞ്ഞത്... നാരായണന്റെ തല കുമ്പിട്ടിരുന്നു.... അയാൾ എന്നല്ല.. ആ സ്റ്റേഷനിലെ ആരും തന്നെ തനിക്കെതിരെ മിണ്ടില്ലെന്നുള്ള ധൈര്യം അവനിൽ നിറഞ്ഞു നിന്നു......


വിദ്യുത്തിൽ അത്ഭുതം ഒന്നും ഉണ്ടായിരുന്നില്ല... അവൻ നാരായണനെ നോക്കിയതുമില്ല... ഇവിടെ ഇങ്ങനൊക്കെ വരികയുള്ളു എന്ന് അവൻ നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു.....ഈ കേസ് നില നിൽക്കില്ലെന്ന് അറിയാമായിരുന്നിട്ടും മനഃപൂർവം എഴുതി ഉണ്ടാക്കിയതാണ്...


Yashwik വർമ്മയുടെ സ്വാധീനം എത്രയുണ്ടെന്ന് അറിയാൻ.......
അവന്റെ റിയാക്ഷൻ എങ്ങനെ ആണെന്ന് അറിയാൻ....
അവനെ പൂട്ടണമെങ്കിൽ ഏത് രീതിയിൽ വേണമെന്ന് അറിയാൻ............


അവൻ വിചാരിച്ച കാര്യം നടന്നു കഴിഞ്ഞു... ഈയൊരു കേസ് കൊണ്ട് yashwik ന്റെ ധൈര്യവും ധൈര്യമില്ലായ്മയും അവൻ അളന്നു കഴിഞ്ഞു....
അവനെ ഏത് രീതിയിൽ പ്രകോപിപ്പിക്കണമെന്നും... ഏത് രീതിയിൽ തളർത്തണമെന്നും മനസിലാക്കി എടുത്തു കഴിഞ്ഞു...
ഇനി കേസ് നിന്നാൽ എന്ത്... നിന്നില്ലെങ്കിൽ എന്ത്............


അവനൊരു നെടുവീർപ്പോടെ തന്റെ ചെയറിൽ നിന്ന് എഴുനേറ്റു....


ടേബിളിൽ കയ്യൂന്നി മുന്നോട്ടാഞ്ഞു കൊണ്ട് തനിക്ക് മുന്നിൽ നിൽക്കുന്നവനെ നോക്കി......


" ഈ കേസ് കൊണ്ട് നിന്നെയങ്ങ് വലിച്ചു മൂക്കിൽ കയറ്റമെന്നൊന്നും എനിക്ക് ഉണ്ടായിരുന്നില്ല... But...
I promise.... നിന്നെ ഞാൻ വെറുതെ വിടില്ല....നിന്നെയും... നിന്നെ വളർത്തി ഇങ്ങനൊരു ക്രിമിനൽ ആക്കി മാറ്റിയ നിന്റെ അഹങ്കാരിയായ തന്തയെയും ഞാൻ മര്യാദ പഠിപ്പിച്ചിരിക്കും..... "


അവന്റെ വാക്കുകളിൽ വല്ലാത്തൊരു ഉറപ്പ് ഉണ്ടായിരുന്നു... തനിക്ക് അത്രയും അടുത്ത് വന്നു... ഡീപ് ആയ ശബ്ദത്തിൽ... തന്റെ കണ്ണിൽ നോക്കി... അത്രയും ഉറപ്പോടെ പറയുന്നവനെ കാണെ... യദു ഒരു നിമിഷം തറഞ്ഞു നിന്ന് പോയി...... അവനെ തന്നെ നോക്കി നിന്ന് പോയി..... എന്നാൽ........


അവൻ പറഞ്ഞത്... തന്നെ മാത്രം അല്ല.. തന്റെ പപ്പയെ കൂടെ ചേർത്ത് ആണെന്ന് തിരിച്ചറിയവേ അവന്റെയുള്ളിൽ വീണ്ടും ദേഷ്യം നുരഞ്ഞു പൊന്തി.......


" അതിന് നീ സർവീസിൽ ഉണ്ടായെങ്കിൽ അല്ലെ... One month.... One month നുള്ളിൽ നിന്റെ തൊപ്പി ഞാൻ തെറിപ്പിച്ചിരിക്കും....... "


തന്റെ മുഖത്തേക്ക് വിരൽ ചൂണ്ടി മുരണ്ടു കൊണ്ട് പറയുന്നവനെ കാണെ...Vidyuth ചെറു ചിരിയോടെ  തല കുടഞ്ഞു.... അവനെ തീർത്തും പരിഹസിച്ചു കൊണ്ടുള്ളൊരു ചിരി.... തന്റെ മേൽ ചുണ്ടടക്കം സൈഡിലെ മീശ തുമ്പ് ഒന്ന് കടിച്ചു പിടിച്ചു കൊണ്ടവൻ യദുവിനെ നോക്കി.......


" നീ വിചാരിച്ചാൽ തെറിച്ചു പോകുന്നൊരു തൊപ്പിയല്ല ഇത്... പിന്നെ one month ന്റെ കണക്ക് പറഞ്ഞത് കൊണ്ട് ഞാനും പറയാം.... One month തന്നെ... അതിനുള്ളിൽ നിന്നെ ഞാൻ എന്റെ കാൽ ചുവട്ടിൽ കൊണ്ട് വന്നിരിക്കും...... "


" നമുക്ക് കാണാം..... "


" കാണാം..... "


രണ്ട് പേരും പരസ്പരം വെല്ലു വിളിച്ചു കൊണ്ട് മുഖത്തോട് മുഖം നോക്കി... ഇരുവരുടെയും കണ്ണുകൾ തമ്മിൽ കോർത്തു...നെറ്റി ചുളിഞ്ഞു...രണ്ട് പേരുടെയും മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി.....പല്ലുകൾ ഞെരിഞ്ഞാമർന്നു കഴുത്തിലെയും നെറ്റിയിലെയും ഞരമ്പുകൾ വരെ തെളിഞ്ഞു കണ്ടിരുന്നു........


ഒട്ടൊരു നിമിഷം Vidyuth നെ നോക്കി നിന്നതും അവനൊരു പുച്ഛത്തോടെ തന്റെ മുഖം വെട്ടിച്ചു... അടുത്ത് നിന്നിരുന്ന നാരായണനെയും ഒന്ന് തറപ്പിച്ചു നോക്കി കൊണ്ട് വെളിയിലേക്ക് നടന്നതാണ്........


"ഒന്ന് നിന്നെ......"


ഡോറിന് അടുത്തെത്തിയതും പിന്നിൽ നിന്ന് Vidhyut ന്റെ ശബ്ദം കേട്ടതും അവനൊന്നു നിന്നു... സംശയത്തോടെ... അതിലേറെ ദേഷ്യത്തോടെ തിരിഞ്ഞു നോക്കിയ നേരം തന്നെ Vidhyut അവന്റെ മുന്നിൽ എത്തിയിരുന്നു...........


" ഇതൊരു ഗവണ്മെന്റ് ഓഫീസ് ആണ്... ഇവിടുള്ള സാധനങ്ങൾ നശിപ്പിക്കാൻ ഇത് നിന്റെ അപ്പൻ ഉണ്ടാക്കിയിട്ടിരിക്കുന്നതൊന്നുമല്ല... ആ ചെയറിനു പകരം നാളെ ഇവിടെ പുതിയത് എത്തിയിരിക്കണം........... "


തന്റെ ക്യാബിനിന്റെ സൈഡിലായി മറിഞ്ഞു കിടന്നിരുന്ന ചെയറിലേക്ക് വിരൽ ചൂണ്ടി കൊണ്ട് ആണവൻ പറഞ്ഞത്.. യദു ഒരു സംശയത്തോടെ ആ ഭാഗത്തേക്ക്‌ നോക്കി... കുറച്ചു മുന്നേ Vidhyut നോടുള്ള ദേഷ്യത്താൽ അവൻ തട്ടി തെറിപ്പിച്ച അതേ ചെയർ.......


പ്ലാസ്റ്റിക് ആയത് കൊണ്ടും അവന്റെ ചവിട്ടിന്റെ ശക്തിയിലും അതിന്റെ കാൽ ഒടിഞ്ഞിരുന്നു... വെറുമൊരു പ്ലാസ്റ്റിക് ചെയർ...തന്നെപോലൊരുവൻ അതിൽ ഇരുന്നത് തന്നെ തെറ്റ്.. യദുവിന്റെ ചുണ്ടിലൊരു പുച്ഛം വിടർന്നു... അതിലുപരി ദേഷ്യവും..........


അവൻ തനിക്ക് മുന്നിൽ നിൽക്കുന്നവനെ ഒന്ന് തറപ്പിച്ചു നോക്കി... തിരികെ മറുപടി ഒന്നും കൊടുത്തില്ലെങ്കിലും vidhyut അത് കൊണ്ടും നിർത്താൻ ഉദ്ദേശിച്ചിരുന്നില്ല.......


തനിക്ക് മുന്നിൽ നിൽക്കുന്നവനിലേക്ക് അവനൊന്നു കൂടെ ചേർന്ന് നിന്നു... അവന്റെ തൊട്ട് മുന്നിൽ.. മുഖത്തോട് മുഖം നോക്കി നിന്നു.......


" ഒരു കാര്യം കൂടി... നേരത്തെ വിളിച്ചത് പോലെ... നീ..,...എടാ.., എന്നൊക്കെ തരത്തിലുള്ള റെസ്‌പെക്ട് ഇല്ലാത്ത സംസാരമൊക്കെ നിന്റെ  വീട്ടിൽ എടുത്താൽ മതി... എന്റടുത്തു വേണ്ട.... Iam a police officer... And... Call me Sir..... ഓക്കേ.....? "


തനിക്ക് മുന്നിൽ മാറിൽ കൈ പിണച്ചു കെട്ടി നിൽക്കുന്നവനെ അവനൊന്നു നോക്കി... പരിഹാസം കലർന്ന ചോദ്യ ഭാവത്തോടെ നിൽക്കുന്നവൻ..... യദുവിന്റെ മുഖം ചുവന്നു വന്നിരുന്നു.......


" വരട്ടെ... Sir...."

പല്ല് ഒന്നാകെ കടിച്ചു പൊട്ടിച്ചു കൊണ്ടുള്ളൊരു മുറുമുറുപ്പ് ആയിരുന്നു അത്... അപ്പോഴും ഒരു പുച്ഛത്തോടെ തന്നെ നോക്കി നിൽക്കുന്നവനെ അവനൊന്നു അടിമുടി നോക്കി... പിന്നെ ചവിട്ടി തുള്ളി ഡോർ വലിച്ചടച്ചു കൊണ്ട് വെളിയിലേക്കിറങ്ങി......


യദുവിന് തൊട്ട് പിന്നാലെ തന്നെ നാരായണനും റൂമിനു വെളിയിൽ ഇറങ്ങിയിരുന്നു....ഡോർ അടഞ്ഞു തന്റെ ക്യാബിനിൽ ഒറ്റയ്ക്ക് ആയതും Vidhyut ന്റെ മുഖത്തെ ചിരി മാഞ്ഞു... അവന്റെ നെറ്റി ചുളിഞ്ഞിരുന്നു......


തിരികെ തന്റെ ചെയറിലേക്ക് വന്നിരിക്കികവേ അവൻ ആദ്യം തിരഞ്ഞത് ആ ഫയൽ ആണ്... Yashwik വർമ്മയുടെ ഡീറ്റെയിൽസ് അടങ്ങിയ ഫയൽ... പക്ഷെ.... അവനത് വീട്ടിൽ വെച്ചു തന്നെ മറന്നിരുന്നു.......


" ഓഹ്.. God.... "

അവൻ സ്വയം തലയിൽ തട്ടി.... സ്റ്റേഷനിലേക്ക് എടുക്കാൻ മറന്നെന്നു മാത്രം അല്ല... ഇന്നലെ മുഴുവനും തന്റെ കയ്യിൽ ഉണ്ടായിരുന്നിട്ടും അതൊന്ന് തുറന്നു നോക്കുക പോലും ചെയ്തില്ല..... എല്ലാം ഉറപ്പാണ്.. എങ്കിലും.......


" Shit....."

ദേഷ്യത്തോടെ... നിരാശയോടെ തന്റെ ടേബിളിലേക്ക് കൈ ചുരുട്ടി ആഞ്ഞിടിച്ചിരുന്നു അവൻ.......

                ❤️‍🔥........................................❤️‍🔥

മിത്രാസ് ഫാമിലി...

ഹരിയുടെ വീട്ടിൽ ബ്രേക്ക്‌ ഫസ്റ്റിനായി ഒത്തു കൂടിയിരിക്കുകയാണ് എല്ലാവരും... ഡെയിനിങ് ഹാളിലെ വലിയ തീൻ മേശയ്ക്ക് മുകളിൽ ഓരോരുത്തർക്കും വേണ്ടി പ്രത്യേകമായി തയ്യാറാക്കിയ ആഹാര സാധനങ്ങൾ വിളമ്പുന്ന തിരക്കിലാണ് മെയ്ഡ്സ്.......

ബ്രേക്ക്‌ ഫാസ്റ്റ് ആയാലും.. ലഞ്ച് ആയാലും.. ഇനി ഡിന്നറിന് ആണെങ്കിലും മൂന്ന്  ഫാമിലിയിൽ ഏതെങ്കിലും ഒരു വീട്ടിൽ ആകും എല്ലാവരും ഒത്തു കൂടുന്നത്..... പലർക്കും പല ഇഷ്ടങ്ങൾ ആയിരിക്കും...ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ചു അവർക്കുള്ള ഫുഡ്‌ ഉണ്ടാക്കും... എല്ലാവരും ഒരുമിച്ചു കളിയും ചിരിയുമായിരുന്നു ആഹാരം കഴിക്കും.........


വര്ഷങ്ങളായി അവർക്കിടയിലെ പതിവ് ആണത്... എല്ലാവരും വർക്കിൽ ബിസി ആയത് കൊണ്ട് തന്നെ ഇങ്ങനെയുള്ള സമയങ്ങളിൽ ആണ് അവർ ഒരുമിച്ചു കൂടുന്നത്... അവർക്കിടയിലെ പല കാര്യങ്ങളിലും തീരുമാനം ഉണ്ടാകുന്നതും ഇതേ സമയം തന്നെ......


" അമ്മാ..., അതിങ്ങു താ.. പപ്പയ്ക്കുള്ളത് ഞാൻ കൊണ്ട് വെയ്ക്കാം..... "


ഡെയിനിങ് ടേബിളിൽ ഹരിക്ക് വേണ്ടി തയ്യാറാക്കിയ സൂപ്പ് എടുത്തു വെക്കുന്നതിനിടെ ആണ്  തനിക്ക് നേരെ വരുന്ന വർദ്ധിയെ നില കാണുന്നത്....


ഡാൻസ് പ്രാക്ടീസ് ഒക്കെ കഴിഞ്ഞു കുളിച്ചു ഫ്രഷ് ആയി കോളേജിൽ പോകാനായി റെഡി ആയിട്ടാണ് ആളുടെ വരവ്..........


" കുഴപ്പമില്ല... നീ ഇരുന്നോ..ഡ്രസ്സ്‌ മാറി വന്നതല്ലേ.. വെറുതെ അഴുക്ക് ആക്കണ്ട... ഞാൻ എടുത്ത് വെച്ചോളാം...... "

നില ഒരു ചിരിയോടെ  പറഞ്ഞു ഒഴിഞ്ഞെങ്കിലും വർദ്ധി പോകാൻ തയ്യാറായിരുന്നില്ല... അവൾ നിർബന്ധ പൂർവ്വം നിലയുടെ കയ്യിൽ നിന്ന് പാത്രം വാങ്ങി തന്റെ കയ്യിൽ പിടിച്ചു........


" ഞാൻ ചെയ്യാം.. കുറച്ചു അഴുക്കായാലും കുഴപ്പമില്ല... ഇതൊക്കെ എനിക്ക് സന്തോഷം ഉള്ള കാര്യം അല്ലെ... നാളെ യദുവിന്റെ ലൈഫിലേക്ക് വന്നു കഴിഞ്ഞാൽ ഞാൻ തന്നെ അല്ലെ പപ്പയെയും അമ്മയെയും നോക്കേണ്ടത്..... "


അവളല്പം നാണത്തോടെ... എന്നാൽ അതിലേറെ പ്രതീക്ഷയോടെ പറഞ്ഞു കൊണ്ടാണ് നിലയെ നോക്കിയത്..... എന്നാൽ നിലയിൽ പ്രത്യേക ഭാവ മാറ്റങ്ങൾ ഒന്നും തന്നെ കാണാൻ അവൾക് കഴിഞ്ഞില്ല........

" നാളത്തെ കാര്യം ഒക്കെ അവിടെ നിൽക്കട്ടെ.. ആദ്യം നീ നന്നായി പഠിക്ക്.... വിവാഹം മാത്രം അല്ല ഒരു പെണ്ണിന്റെ ജീവിതം.... അതിനേക്കാൾ വലുതായി ഒരുപാട് കാര്യങ്ങൾ ഉണ്ട്....... "


ചെറു ചിരിയോടെ അവളുടെ കവിളിൽ ഒന്ന് തട്ടിക്കൊണ്ടു നില ഹാളിലേക്ക് നടന്നു.. കൂടുതൽ ഒന്നും തന്നെ അവർ പറഞ്ഞിരുന്നില്ല... വർദ്ധികയുടെ മുഖം മങ്ങിയിരുന്നു... വല്ലാത്തൊരു നിരാശ അവളിൽ നിറഞ്ഞു നിന്നു............


ഓർമ വെച്ച നാൾ മുതൽ അവളുടെ മനസിൽ കയറി കൂടിയ മുഖം ആണ് Yashwik...എല്ലാവരുടെയും യദു...അവൾ കണ്ടിരുന്ന സ്വപ്നങ്ങളിലെ ഏഴു വെള്ള കുതിരകളെ പൂട്ടിയ രഥത്തിൽ തന്റെ രാജകുമാരിയെ തേടിയെത്തുന്ന വെള്ളാരം കണ്ണുള്ള രാജകുമാരനു അവന്റെ മുഖം ആയിരുന്നു...........


ആ മോഹമാകട്ടെ  ഉള്ളിൽ ആദ്യം തിരി തെളിച്ചു കൊടുത്തത് അവളുടെ അമ്മ തന്നെ ആണ്... ആദ്യമൊക്കെ വെറുമൊരു കൗതുകം ആയിരുന്നെങ്കിൽ പിന്നെയെപ്പോഴോ ഹൃദയത്തിൽ ആഴ്ന്നു പോയ പ്രണയമായി മാറി....


ആരെയും വക വെക്കാത്ത... അഹങ്കാരിയായ താന്തോന്നി ചെക്കനോടുള്ള അടങ്ങാത്ത പ്രണയം❤️‍🔥..

ഒരു തരം ഭ്രാന്തമായ ആരാധന.... ❤️‍🔥


എല്ലാവരും അവൾക്കൊപ്പം ആ ഭ്രാന്തിനു കൂട്ട് നിൽക്കുന്നുണ്ട്... അമ്മയും... അച്ഛനും.. ഹരി പോലും അവൾക്കൊപ്പം ആണ്.... പക്ഷെ.... നില!!


അവരിൽ നിന്നിത് വരെ അവൾക്ക് പോസറ്റീവ് ആയൊരു റിപ്ലൈ വന്നിട്ടില്ല... പലപ്പോഴും മനഃപൂർവം അവൾ ഇതിനെ പറ്റി നിലയുടെ കേൾക്കെ സംസാരിക്കാറുണ്ട്.... എന്നാൽ അതിനൊന്നും തന്നെ മറുപടി കൊടുക്കാതെ നില അതി വിദഗ്ദമായി ഒഴിഞ്ഞു മാറും................


ഒരിക്കലും അതിന് താല്പര്യം എന്ന പോലെ അവൾ വർദ്ധിയോട് പെരുമാറിയിട്ടില്ല... ബാക്കിയുള്ളവരെല്ലാം ഒപ്പം ഉണ്ടെന്ന് ആശ്വസിക്കുമ്പോഴും അവൾക്ക് മുന്നിലെ തടസം നില ആണ്.... നിലയുടെ മൗനം ആണ്................


പുറമെ നിന്ന് നോക്കുന്നവർക്ക് യദു അച്ഛനെ അനുസരിച്ചു.. അച്ഛൻ പറയുന്നതെല്ലാം കേട്ടു ജീവിക്കുന്ന കുട്ടിയായി തോന്നുമെങ്കിലും യദുവിന്റെ എല്ലാം അവന്റെ അമ്മയാണ്.... സ്വന്തം ആയി ഒരു കാര്യത്തിലും അഭിപ്രായം ചോദിക്കുന്ന പതിവില്ലെങ്കിൽ പോലും അവൻ ആരെയെങ്കിലും അനുസരിക്കുന്നുവെങ്കിൽ.... ആരുടെയെങ്കിലും അഭിപ്രായം മാനിക്കുന്നുവെങ്കിൽ അത് നിലയുടേതാണ്.........................


അത്കൊണ്ട് തന്നെയാണ് വർദ്ധി നിലയുമായി കൂടുതൽ അടുത്ത് ഇടപഴകുന്നതും... ഈ മനസിൽ കയറി പറ്റിയാലേ തനിക്ക് യാശ്വിന്റെ മനസിൽ ഇടം നേടാനാവൂ... അതിന് വേണ്ടി നാളുകളായി കഷ്ടപ്പെടുന്നു.... എന്നിട്ടും...........


" ശ്യേ.... "

നിരാശയും ദേഷ്യവും കലർന്നൊരു ഭാവത്തോടെ പല്ലിറുമ്മി...തന്റെ കാൽ ഒന്ന് തറയിൽ ശക്തിയായി അമർത്തി ചവിട്ടി കൊണ്ടവൾ ഹാളിലേക്ക് നടന്നു................


ഹാളിൽ ഡെയിനിങ് ടേബിളിന് ചുറ്റുമായി എല്ലാവരും നിരന്നു ഇരുന്നു കഴിഞ്ഞിരുന്നു... മൊത്തത്തിൽ ഒന്ന് കണ്ണോടിച്ചു കൊണ്ട് എറിക് ന് അപ്പുറം ഒഴിഞ്ഞു കിടന്ന ചെയറിൽ അവളും വന്നിരുന്നു.... ചുറ്റിനും വിളമ്പി വെച്ചിരിക്കുന്ന വിഭവങ്ങളിൽ നിന്ന് തനിക്കായി തയ്യാറാക്കിയിരുന്ന ഫുഡ്‌ സ്വയം സെർവ് ചെയ്തു കഴിക്കാനായി തുടങ്ങി......


അപ്പോഴും അവളുടെ മുഖം പരിഭവത്താൽ വീർത്തിരുന്നു... ചുറ്റുമുള്ളവരോക്കേ ഓരോ സംസാരത്തിൽ മുഴുകി ഇരുന്നപ്പോഴും അവളതിലൊന്നും തന്നെ പങ്കെടുത്തില്ല... പരസ്പരം ഉള്ള സംസാരങ്ങൾക്കിടെ ആരുമത് ശ്രദ്ധിച്ചില്ലെങ്കിലും അതെല്ലാം നോട്ട് ചെയ്തോരുവൻ അവളുടെ തൊട്ടടുത്തു തന്നെ ഇരുന്നിരുന്നു................


" ടീ... നിനക്കെന്താ പറ്റിയെ.....? "


എന്നും ഏല്ലാവരേക്കാൾ കൂടുതൽ ശബ്ദമുയർത്തി സംസാരിക്കുന്നവൾ ആണ്... ഇന്ന് പതിവിലും കൂടുതൽ മൗനം ആയിരിക്കുന്നു... ഒപ്പം പരിഭവത്താൽ വീർത്ത മുഖവും.....കുറച്ചു നേരമായി ശ്രദ്ധിക്കുന്നത് കൊണ്ട് തന്നെ ആണ് എറിക് ചോദിച്ചത്.... അവളാകട്ടെ അതിനും ഇഷ്ടക്കേട് നിറഞ്ഞൊരു നോട്ടമാണ് അവന് നൽകിയത്..................


" ഒന്നുമില്ല..... "


അവനെ ഒന്ന് നോക്കികൊണ്ടവൾ വീണ്ടും തന്റെ പ്ലേറ്റിലേക്ക് തല കുമ്പിട്ടു........


" ഹോ... അത് വെറുതെ... എന്തോ ഉണ്ട്... എന്താണെന്ന് പറയെടീ... ഞാനും കൂടെ കേൾക്കട്ടെ...... "

അവൻ പതിയെ അവൾക്കടുത്തേക്ക് തന്റെ ചെവിയുമായി ചാഞ്ഞു........


" മാറി പോ.. ചെറീ... നിനക്കെന്താ.. ഞാൻ ഫുഡ്‌ കഴിക്കുന്നത് കണ്ടൂടെ....... "

അവളല്പം ദേഷ്യത്തോടെ അവനെ തന്നിൽ നിന്ന് അകറ്റി മാറ്റി... ആ പ്രവർത്തി കൊണ്ടോ.. അവളുടെ ഉച്ചത്തിലുള്ള സംസാരം കൊണ്ടോ... എല്ലാവരുടെയും ശ്രദ്ധ അവരിലേക്ക് തിരിഞ്ഞു..............


" എന്താടാ... രണ്ടും കൂടി എന്താ ബഹളം.... "


എറിക്കിന് തൊട്ടടുത്തായിരുന്ന ജെറിൻ രണ്ട് പേരെയും ഒന്ന് കണ്ണുരുട്ടി നോക്കി... യദുവും എറിക്കും ഒറ്റ കെട്ടാണെങ്കിലും എറിക്കും വർദ്ധിയും കീരിയും പാമ്പും പോലെ ആണ്..... എപ്പോൾ കണ്ടാലും അടി ഉറപ്പ്... അവളെ കളിയാക്കുകയോ ഇറിറ്റേറ്റ് ചെയ്യുകയോ ചെയ്യാത്തൊരു ദിവസം അവൻ മര്യാദക്ക് ഉറങ്ങില്ലെന്ന് തന്നെ പറയാം..............


ചിലപ്പോൾ തമാശക്ക് തുടങ്ങുന്നത് സീരിയസ് ആയി കയ്യാങ്കളിയിലേക്ക് വരെയെത്തും... അപ്പോൾ മുതിർന്നവർ ഇടപെട്ടാണ് പ്രശ്നം സോൾവ് ചെയ്യാറുള്ളത്..........


ഇപ്പോൾ വീണ്ടും പരസ്പരം മുഖം നോക്കി കറുപ്പിച്ചിരിക്കുന്നവരെ കണ്ടതും ജെറിൻ ഒരു സംശയത്തോടെ അവരെ നോക്കി....


" ഞാൻ അല്ല പപ്പാ.. ഇവളാണ്... ഇവൾ ചുമ്മാ മുഖവും വീർപ്പിച്ചു ഇരിക്കുന്നു....... "


" എന്തിന്.....? "

" ആഹ്.... എനിക്കറിയില്ല... മിക്കവാറും ഇന്നും പോയി യദുവിന്റെ വായിൽ കയറിയിട്ടുണ്ടാകും..... അല്ലാതെ ഇവൾക്കൊക്കെ എന്ത് പറ്റാൻ........ "


അവനൊരു ചിരിയോടെ അവളെ നോക്കി കൊണ്ട് തന്റെ വായ പൊത്തി..... എല്ലാവരും അവളെ  തന്നെ നോക്കി ഇരുന്നു.... വർദ്ധിയിൽ ദേഷ്യവും സങ്കടവും ഒരു പോലെ തികട്ടി വന്നു..............


അവളൊരു ദേഷ്യത്തോടെ ആണ് എറിക് നെ നോക്കിയത്... അവനുണ്ടോ അത് വല്ലതും മൈൻഡ് ചെയ്യുന്നു... അവളെ ഇറിറ്റേറ്റ് ചെയ്യാൻ വീണു കിട്ടിയൊരു അവസരം നന്നായി തന്നെ മുതലെടുക്കാനുള്ള ശ്രമത്തിൽ ആയിരുന്നു അവൻ.............


" പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്... നിനക്ക് അവനെയല്ലാതെ വേറെ ആരെയും കിട്ടീലെ.... ഈ നാട്ടിൽ വേറെ എത്ര ആൺകുട്ടികൾ ഉണ്ട്... എല്ലാം പോട്ടെ... ഇത്രേം handdome ആയ ഞാൻ ഇവിടെ ഇരുന്നിട്ട് നിനക്ക് ആ പൂച്ച കണ്ണനെ പിടിച്ചുള്ളൂ... അവനോട് പോകാൻ പറയെടീ... നിനക്ക് ഞാൻ ഇല്ലേ....... "


ഒരു കണ്ണിറുക്കി ഒറ്റ പിരികവുമുയർത്തി തന്നെ നോക്കി ഇരിക്കുന്നവനെ അവളൊന്നു നെറ്റി ചുളിച്ചു നോക്കി......


" ബെസ്റ്റ് ആണ്.... കണ്ടാലും മതി.... കെട്ടാൻ പറ്റിയ കോലം തന്നെ....... "


" അതെന്താ എന്റെ കോലത്തിനു ഒരു കുഴപ്പം... ഞാൻ ലുക്ക് അല്ലെ.... അല്ലെ പപ്പാ.... ഞാൻ അടിപൊളി അല്ലെ........... "


അവളെയൊന്ന് നോക്കി സങ്കട ഭാവത്തോടെ തനിക്ക് അടുത്തിരിക്കുന്ന ജെറിനെ നോക്കി കൊണ്ടാണ് അവൻ ചോദിച്ചത്... അവന്റെ ഭാവവും ചോദ്യവുമൊക്കെ എല്ലാവരിലും ചിരി വരുത്തിയിരുന്നു ......


" ടാ... ടാ.... മതി... നീ അവളെ ഒത്തിരി കളിയാക്കാതെ... കഴിച്ചിട്ട് വേഗം ഓഫീസിൽ പോകാൻ നോക്ക്...... "


ജെറിൻ അവന്റെ മുടിയിൽ ഒന്ന് വിരൽ കടത്തി കുടഞ്ഞു.... പതിയെ അവനിലും ചിരി വിടർന്നിരുന്നു.... അപ്പോഴും ദേഷ്യത്തോടെ തന്റെ പ്ലേറ്റ്ലേക്ക് നോക്കിയിരിക്കുകയായിരുന്നു വർദ്ധി.....ഹരി അത് ശ്രദ്ധിക്കുകയും ചെയ്തു........


" അവൻ കളിയാക്കിയതൊന്നും നീ കാര്യം ആക്കണ്ട വർദ്ധി.... യദു നിനക്ക് തന്നെ ഉള്ളതാ... അല്ലേ നന്ദാ....... "

" പിന്നല്ലാതെ...... "


രണ്ടു പേരും ഒരേ സമ്മതത്തോടെ പറഞ്ഞു കൊണ്ട് അവളെ നോക്കി........


അവളുടെ പപ്പമാരാണ്... സാധാരണ ആ വാക്കുകൾ അവൾക്ക് ആശ്വാസം ആകേണ്ടതുമാണ്... പക്ഷെ... ഇന്ന് എന്ത് കൊണ്ടോ അവളുടെ ഉള്ളം തണുപ്പിക്കാൻ ആ വാക്കുകൾക്ക് ആയില്ല.... അവളുടെ കണ്ണുകൾ തനിക്ക് നേരെ എതിർവശം ഇരിക്കുന്ന നിലയിൽ തങ്ങി നിന്നു.............


ഇവിടെ നടന്നതൊന്നും തന്നെ ശ്രദ്ധിക്കാതെ അടുത്തിരിക്കുന്ന എറിക്കിന്റെ മമ്മയോട് സംസാരിച്ചു കൊണ്ട് ആഹാരം കഴിക്കുന്നവൾ.....!!

ഹരി പറഞ്ഞ വാക്കുകൾ ഒന്നും തന്നെ നില കേട്ടിട്ടില്ലെന്ന് അവൾക്ക് തോന്നിപോയി.... എല്ലാം കേട്ടതാണ്....പക്ഷെ ഒന്നും പറയില്ല....!!. താല്പര്യം ഇല്ലാത്ത കാര്യങ്ങളിൽ മൗനമായിരിക്കൽ ആണ് നിലയുടെ പതിവ്..............


" നിങ്ങൾ പറഞ്ഞിട്ടെന്താ കാര്യം... വാക്ക് തരേണ്ടയാൾ മിണ്ടാതിരിക്കുകയല്ലേ..... "

ഒരു പരിഭവത്തോടെയാണവൾ പറഞ്ഞത്... നില അതൊന്നും തന്നെ കേട്ടിരുന്നില്ല... സംസാരത്തിൽ മുഴുകി പോയിരുന്നു അവൾ.... വർദ്ധി ദേഷ്യത്തോടെയും... നിരാശയോടെയും തല കുനിച്ചു.......... പിന്നെ അവൾ മുഖമുയർത്തി നോക്കിയതേയില്ല.............


തന്റെ മുഖത്ത് നിന്ന് കണ്ണുകൾ നീങ്ങി എന്നറിഞ്ഞ തൊട്ടടുത്ത നിമിഷം നിലയുടെ കണ്ണുകൾ വർദ്ധിയിലേക്ക് നീണ്ടു..........


" I'm sorry വർദ്ധീ..... "

ദേഷ്യത്തോടെ തല കുമ്പിട്ടു ഇരിക്കുന്നവളെ നോക്കി അവളൊരു നെടുവീർപ്പോടെ തല കുടഞ്ഞു........
നിലയ്ക്ക് ഇഷ്ടമാണ് അവളെ... സ്വന്തം മകളോടെന്ന പോലെ വാത്സല്യവും തോന്നാറുണ്ട്... പക്ഷെ...... അതിനപ്പുറം തന്റെ മകന്റെ പതിയായി.........

" No...!!

അങ്ങനൊരു ചിന്ത വരുമ്പോൾ തന്നെ നിലയുടെ മനസിൽ മറ്റൊരു മുഖം തെളിഞ്ഞു വരാറുണ്ട്... ഒരിക്കൽ തന്റെ മാറിൽ പറ്റി ചേർന്നിരുന്നു യദുവിനെ തനിക്ക് വേണമെന്ന് ആവശ്യപ്പെട്ട  നിഷ്കളങ്കത നിറഞ്ഞ ഒരു പതിനാരുകാരന്റെ മുഖം..............


അതേ ആവശ്യത്താൽ ഈ വീട്ടിൽ നിന്നും പടിയിറക്കി വിടപെട്ടവൻ... കാലമിത്ര കഴിഞ്ഞു എല്ലാവരുടെ ഉള്ളിലും അവനെ പറ്റിയുള്ള ഓർമകളിൽ മങ്ങൽ വീണെങ്കിലും നിലയുടെ ഉള്ളിൽ അവനിന്നുമുണ്ട്.......


അവന്റെ തിരിച്ചു വരവിനായി അവൾ കാത്തിരിക്കുന്നുമുണ്ട്.............


ഒരു പക്ഷെ... അത് അവന്റെ പ്രായത്തിന്റെ തോന്നൽ ആയിരിക്കാം.... ഇന്ന് അവൻ അങ്ങനെയൊന്ന് ചിന്തിക്കുന്നത് പോലും ഉണ്ടാവില്ലായിരിക്കാം..... എങ്കിലും ആ ചോദ്യവും  ആ ചോദ്യം ചോദിച്ചവനും ഇന്നും നിലയുടെ ഉള്ളിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്..........

VIDYUTH..!!

എല്ലാവരുടെയും വിച്ചൻ ആയിരുന്നപ്പോഴും അവൻ നിലയുടെ മാത്രം കണ്ണൻ ആയിരുന്നു..... യദുവിനോടെന്ന പോലെ..... ഒരു പക്ഷെ യദുവിനും മുകളിൽ അവനോട് പ്രത്യേകമായൊരു വാത്സല്യവും അവളിൽ നിറഞ്ഞിരുന്നു................


ഇന്നും അങ്ങനെ തന്നെ.... അവന്റെ ഓർമകളോട് പോലും അവൾക്ക് വാത്സല്യം തോന്നിപോകാറുണ്ട്...ഓരോ തവണയും മനസിൽ തെളിയുന്ന അവന്റെ മുഖം അവളുടെ കണ്ണുകൾ നനയിക്കുമെങ്കിലും ചൊടിയിൽ അതി മനോഹരമായ ചിരിയും വിടർത്താറുണ്ട്............


അവനെ ഒന്ന് കാണാനും ചേർത്ത് പിടിക്കാനും നെറ്റിയിൽ ചേർത്ത് പിടിച്ചു ചുംബിക്കാനും അവളുടെ ഉള്ളം തുടിക്കാറുണ്ട്.........


ആ മുഖം ഉള്ളിലുള്ളത് കൊണ്ടാവാം.... വർഷങ്ങൾക്ക് മുന്നേ തന്നെ തന്റെ മകന്റെ പാതിയായി അവനെ നിലയുടെ മനസ് അംഗീകരിച്ചത് കൊണ്ടാവാം...... വർദ്ധിയുടെ ഇഷ്ടം കണ്ടില്ലെന്ന് നടിക്കാൻ ആണ് അവൾക്ക് തോന്നിയത്...............


ഓർമ്മകൾ വരിഞ്ഞു മുറുക്കിയ മനസുമായി ആഹാരത്തിനു മുന്നിൽ നിന്നെഴുന്നേറ്റു റൂമിലേക്ക് നടക്കുമ്പോൾ പോലും അവളുടെ നാവിൽ നിന്നുതിർന്നത് അവന്റെ പേരായിരുന്നു.........


" കണ്ണാ....!!

                          ❤️‍🔥................................❤️‍🔥

" What the hell is this....? "


കയ്യിലിരുന്ന ഫയൽ ദേഷ്യത്തോടെ തനിക്ക് മുന്നിൽ നിൽക്കുന്ന സ്റ്റാഫിന്റെ നേരെ വലിച്ചെറിഞ്ഞു... അവന്റെ ദേഷ്യത്താൽ വലിഞ്ഞു മുറുകിയ മുഖവും തനിക്ക് നേരെ ഉയർന്ന അലർച്ചയിലും അവൾ ഭയത്തോടെ പിന്നിലേക്ക് നീങ്ങി.......


" പറഞ്ഞ കാര്യം ക്ലിയർ ആയി ചെയ്യാൻ കഴിയില്ലെങ്കിൽ then why are you coming here.... നിനക്ക് ഈവെനിംഗ് വരെ ടൈം സ്പെൻഡ്‌ ചെയ്യാനായി ഇവിടെ ഞാൻ പാർക്ക്‌ കെട്ടിയുണ്ടാക്കിയിരിക്കുകയാണെന്ന് കരുതിയോ...? Idiot... വെറുതെ ഒരുങ്ങിക്കെട്ടി ഇറങ്ങിക്കോളും.. Waste fello...എല്ലാ മാസവും സാലറി എണ്ണി തരുമ്പോൾ കൈ നീട്ടി വാങ്ങുന്നുണ്ടല്ലോ... അതേ ആവേശം ഇവിടെ ചെയ്യുന്ന വർക്കിലും കാണിക്കണം... അല്ലാതെ ഈവെനിംഗ് വരെ AC യിൽ സുഖിച്ചിരുന്നു ടൈം വേസ്റ്റ് ചെയ്യുന്നവർക്ക് വെറുതെ ക്യാഷ് എണ്ണിതരാൻ ഞാൻ ചാരിറ്റിയൊന്നും നടത്തുന്നില്ല....... "


അവൻ തന്റെ ടേബിളിൽ ഉണ്ടായിരുന്ന ഫയൽസ് ദേഷ്യത്തിൽ തട്ടി തെറിപ്പിച്ചു കൊണ്ട് അവൾക്ക് നേരെ അലറി.... തനിക്കു മുന്നിലേക്ക് വീണു കിടക്കുന്ന പേപ്പർ കേട്ടുകളെ നിസ്സഹായതയോടെ നോക്കി നിൽക്കാനേ അവൾക്ക് കഴിഞ്ഞുള്ളു........


രാവിലെ vidhyut ന് അരികിൽ നിന്ന് കമ്പനിയിൽ വന്നപ്പോൾ മുതൽ ദേഷ്യത്തിൽ ആണ് yashwik.. തന്റെ കൺ മുന്നിൽ വന്നു പെട്ടവരെയൊന്നും അവൻ വെറുതെ വിട്ടിട്ടില്ല... നിസാരമായ കാര്യത്തിന് പോലും എല്ലാവരോടും ദേഷ്യപ്പെടലും കണ്ണ് പൊട്ടുന്ന ചീത്ത വിളിയും.........


ചുരുക്കി പറഞ്ഞാൽ Vidhyut നോടുള്ള ദേഷ്യം മുഴുവനും അവൻ തന്റെ കീഴിൽ ജോബ് ചെയ്യുന്ന പാവങ്ങളോട് തീർത്തു കൊണ്ടിരിക്കുന്നു എന്ന് അർത്ഥം....രാവിലെ മുതൽ ഈ നേരം വരെ അവന്റെ ക്യാബിനിൽ നിന്ന് ദേഷ്യത്തോടെയുള്ള അലർച്ച വെളിയിലേക്ക് മുഴങ്ങി കേട്ട് കൊണ്ടേയിരിക്കുന്നു....


ഓരോ സമയം ഓരോരുത്തരായിരുന്നു എന്ന് മാത്രം.. കഴിവതും എല്ലാവരും അവന്റെ കണ്ണിൽ പെടാതെ മുങ്ങി നടന്നു... നിർഭാഗ്യം കൊണ്ട് മുന്നിൽ പെട്ടു പോയവരൊക്കെ വയറും ചെവിയും കണ്ണും നിറച്ചു കൊണ്ടാണ് ക്യാബിനിൽ നിന്ന് ഇറങ്ങിയതെന്ന് മാത്രം...........

ഓഫീസ് മുഴുവനും നിശബ്ദത ആയിരുന്നു.. ആരും ശ്വാസം എടുക്കുന്നില്ലെന്ന് പോലും തോന്നിപോകുന്നത്ര നിശബ്ദത.... അവിടെ വീണ്ടും അവന്റെ ശബ്ദം മുഴങ്ങി കേട്ട് കൊണ്ടിരുന്നു.........


" ഛെ... "

Vidhyut ന്റെ മുഖം മനസിൽ തെളിയുമ്പോഴൊക്കെ അവന്റെ മുഖം കൂടുതൽ ചുവന്നു വലിഞ്ഞു മുറുകി കൊണ്ടിരുന്നു....തന്റെ കോട്ട് അഴിച്ചു ചെയറിലേക്ക് വലിച്ചെറിഞ്ഞു കൊണ്ടവൻ ദേഷ്യത്തോടെ മുന്നിൽ നിൽക്കുന്നവളെ നോക്കി...........


അവന്റെ മുന്നിൽ നിന്ന് ഫയൽ ചെക് ചെയ്യുകയായിരുന്നവൾ അതേ സമയം അവനെയും നോക്കിയിരുന്നു......ഫയൽ എല്ലാം ക്ലിയർ ആണ്...അവൻ പറഞ്ഞത് പോലെ തന്നെ ആണ് ചെയ്തു കൊടുത്തിരുന്നത്.... എന്നിട്ടും തന്നെ എന്തിനാണ് ചീത്ത പറഞ്ഞത്.....അവളിൽ ഒരേ സമയം ദേഷ്യവും സങ്കടവും ഭയവും നിറഞ്ഞിരുന്നു.....

" huh...? Why are you staring me... "

അവന്റെ ഇഷ്ടക്കേടോടെയുള്ള ചോദ്യം കേട്ടതും അവളൊന്നു വിറച്ചു... ഭയമുണ്ട്.. എങ്കിലും തെറ്റ് പറ്റിയിട്ടില്ലെന്ന് ബോധിപ്പിക്കണമല്ലോ... വായിൽ തോന്നിയതൊക്കെ വിളിച്ചു പറയുന്നത് കേൾക്കേണ്ടി വന്നാൽ സെൽഫ് റെസ്‌പെക്ട് ഉള്ള ഏതൊരാൾക്കും തോന്നുന്ന അതേ ചിന്ത.........


" Sir... ഇതിലെല്ലാം കറക്റ്റ് ആണ്... എനിക്ക് തെറ്റ് പറ്റിയിട്ടില്ല...... "


ഉള്ളിൽ നല്ല ഭയം ഉണ്ടായിരുന്നെങ്കിലും അല്പം ധൈര്യം സംഭരിച്ചു കൊണ്ട് അവൾ തന്റെ ഫയൽ വീണ്ടും അവന് നേരെ നീട്ടി.... തന്റെ ഭാഗം ക്ലിയർ ചെയ്യാനാണ് അവൾ ശ്രമിച്ചതെങ്കിലും യദുവിന്റെ മുഖം ഇരുണ്ടിരുന്നു..........


ദേഷ്യത്താൽ സ്വയം മറന്നു നിൽക്കുന്നവൻ... അതിലുപരി ഈഗോ തലയ്ക്കു പിടിച്ചു അതിൽ മൂന്ന് നേരം മുങ്ങി കുളിച്ചു നടക്കുന്നവൻ സ്വയം തെറ്റ് മനസിലാക്കുമെന്ന് കരുതിയത് തന്നെ അവൾക്ക് പറ്റിയ വലിയൊരു മിസ്റ്റേക് ആയിരുന്നു............


" Oh.. Really...

അവൻ അവൾക്ക് മുന്നിലേക്കായി നടന്നടുത്തു...... തന്റെ കൈ മാറിൽ പിണച്ചു കെട്ടികൊണ്ട് അവളെ തന്നെ തുറിച്ചു നോക്കി......

"നിനക്ക് mistake പറ്റിയിട്ടില്ല...? So....
What are you trying to prove.....?ഞാൻ മനഃപൂർവം പ്രശ്നം ഉണ്ടാക്കുകയാണെന്നോ... Huh..? മാഡത്തിനോട് ഞാൻ apologize ചെയ്യണോ.......?"


" ഹ്... No... No.. Sir...i didn't mean it.... "


" Then.. What are you trying to say....? "


ആ ക്യാബിൻ മുഴുവൻ നടുങ്ങുമാറ് ഇടി മുഴക്കം പോലെയൊരു അലർച ആയിരുന്നു അത്... അവൾ പേടിയോടെ കണ്ണുകൾ ചിമ്മിയടച്ചു കൊണ്ട് പിന്നിലേക്ക് നീങ്ങി... അതേ സമയം അവളുടെ കയ്യിലിരുന്ന ഫയൽ അവൻ പിടിച്ചു വാങ്ങിയിരുന്നു......


" Don't be over smart... ഞാൻ ചെയ്യുന്ന ജോബ് നീ എന്നെ പഠിപ്പിക്കണ്ട.... Am your boss... And you are my എംപ്ലോയീ... എന്നെ ചോദ്യം ചെയ്യാനും.. എന്റെ തെറ്റ് തിരുത്താനും നീ ആയിട്ടില്ല....Never question me again.... നീ വലിയ smart അല്ലെ.. Right...? So... ഒന്ന് കൂടെ ടൈപ് ചെയ്തു കൊണ്ട് വാ... അപ്പോൾ നോക്കാം..... "


തന്റെ കയ്യിലിരുന്ന ഫയൽ രണ്ടായി വലിച്ചു കീറി അവളുടെ മുഖത്തേക്ക് തന്നെ വലിച്ചെറിഞ്ഞു കൊണ്ടാണവൻ പറഞ്ഞത്... തന്നെ ചോദ്യം ചെയ്തവളോടുള്ള ദേഷ്യം..., പക എല്ലാം അവനിൽ നിറഞ്ഞു നിന്നു.........


ആഴ്ചകളായി ഊണും ഉറക്കവും നേരെ നടത്താതെ കഷ്ടപ്പെട്ട് submit ചെയ്ത ഫയൽ തനിക്ക് മുന്നിൽ പല ഭാഗങ്ങളായി ചിതറി വീഴുന്നത് കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു..... അവന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞൊരു ചിരിയും............


" One hour... അതിനുള്ളിൽ ഈ പേപ്പേഴ്സ് ക്ലിയർ ചെയ്തു എനിക്ക് ഇമെയിൽ ചെയ്തിരിക്കണം... ഇല്ലെങ്കിൽ... I will fired you... പിന്നെ ഈ കമ്പനിയിൽ എന്നല്ല... കേരളത്തിന്‌ അകത്തും പുറത്തും ഒരു കമ്പനിയിലും നീ ജോലിക്ക് കയറില്ല... Yashwik ആണ് പറയുന്നത്.... Mind it...... "


അവൻ അവളെയൊന്ന് തറപ്പിച്ചു നോക്കി .പിന്നെ ചെയറിലായി വലിച്ചെറിഞ്ഞിരുന്ന തന്റെ കോട്ടും കയ്യിലെടുത്തു കൊണ്ട് ക്യാബിൻ തുറന്നു വെളിയിലേക്കിറങ്ങി...........


ക്യാബിനിൽ നിന്ന് കാറ്റ് പോലെ പുറത്തേക്ക് പായുന്ന യദുവിനെയും പിന്നാലെ കരഞ്ഞു കൊണ്ട് ഇറങ്ങി വരുന്നവളെയും എല്ലാവരും കണ്ടിരുന്നു... അവരിലെല്ലാം ഒരു സഹതാപ ഭാവം ആണ് നിറഞ്ഞു നിന്നത്....... ഒപ്പം.... Yashwik ഓഫീസിന്റെ ഗ്ലാസ്‌ ഡോർ തുറന്നു വെളിയിലേക്ക് കാൽ വെച്ചതും.........


ഓഫീസിനുള്ളിൽ നിന്നും കൂട്ടത്തോടെ ഒരു നെടുവീർപ്പ് ഉയർന്നു.... അത്രയും നേരം എയർ പിടിച്ചു ഇരുന്നവരെല്ലാം ഒരു ആശ്വാസത്തോടെ തങ്ങളുടെ സീറ്റുകളിലേക്ക് ചാഞ്ഞു..........


" എന്റെ ദൈവമേ... ആ പോയ സാധനം ഇന്നിനി ഓഫീസിലേക്ക് തിരിച്ചു വരരുതേ...... "


രാവിലെ തന്നെ യാശ്വിന്റെ നാവിനു ഇരയാവേണ്ടി വന്ന ഒരു എംപ്ലോയീന്റെ ദീന രോദനം ആയിരുന്നു അത്.......


" he is your boss..... "


തനിക്ക് അടുത്തിരുന്നവൻ കളിയാലേ പറയുന്നത് കേട്ടതും അവൻ തന്റെ ചെയർ തിരിച്ചു കൂട്ടുകാരന് അരികിലേക്ക് നീങ്ങി........


" അത് കൊണ്ട് തന്നെയാ പറഞ്ഞത്... ഈ ചെകുത്താന്റെ ഒക്കെ കീഴിൽ ജോലി ചെയ്യേണ്ടി വന്ന എന്റെ അവസ്ഥ..... ഹോ.. ലജ്ജാവഹം....

"

നെറ്റിയിൽ കയ്യടിച്ചു നാടകീയാതൊയോടെ ഇരുന്നു പറയുന്നവനെ കാണെ രണ്ടാമനിലും ചിരി വിടർന്നു....


" ഇത്രയ്ക്ക് വയ്യെങ്കിൽ ഇട്ടിട്ട് പൊയ്ക്കൂടേ Man...., നിന്നെ ഇവിടെ ആരെങ്കിലും പിടിച്ചു വെച്ചിട്ടുണ്ടോ...
"


" oh... ഓരോ തവണ തെറി കേൾക്കുമ്പോഴും ആ നാറിയുടെ മുഖത്തേക്ക് ഇതൊക്കെ വലിച്ചെറിഞ്ഞിട്ട് രണ്ട് തെറിയും വിളിച്ചു ഇറങ്ങി പോകാൻ എനിക്ക് തോന്നാറുണ്ട്.... But... സാലറി... അതാണ്‌ മോനെ പ്രശ്നം.....
🎶 ക്യാഷ്... പണം ....തുട്ട്.. മണി.. മണി..🎶
🎶  ക്യാഷ്... പണം.... തുട്ട്... മണി... മണി.... 🎶

അവനൊരു ഈണത്തോടെ പാടി കൊണ്ട് അടുത്തിരുന്നവന്റെ തോളിലേക്ക് തല ചായ്ച്ചു......

" ഇല്ലെങ്കിൽ ഞാൻ ഈ പന്നിയെ കൊന്നിട്ട് ജയിലിൽ പോയി കിടന്നേനെ ടാ... സത്യം... അവന്റെ അമ്മൂമ്മേടെ ഒരു  ബോസ്സ് കളി...... "

യാശ്വിന്റെ ആട്ടും തുപ്പും സഹിച്ചു നിൽക്കേണ്ടി വരുന്നതിന്റെ എല്ലാ ഫ്രസ്ട്രെഷനും അവനിൽ ഉണ്ടായിരുന്നു... കൂടെയിരുന്നവൻ എല്ലാം ഒരു ചിരിയോടെ കേട്ട് കൊണ്ടിരുന്നു... ആ ഓഫീസിലെ എല്ലാവരും ഇതേ മാനസിക അവസ്ഥയിലൂടെ കടന്ന് പോകുന്നവരാണ്.........


ഭേദപ്പെട്ടതിലും ഉയർന്ന സാലറി ആയത് കൊണ്ടും വേറെവിടെയും കിട്ടാത്തത് കൊണ്ടും നിവർത്തി കേട് കൊണ്ടും എല്ലാം സഹിച്ചു നിൽക്കുന്നു എന്ന് മാത്രം... ആദ്യമൊക്കെ സങ്കടം തോന്നുമായിരുന്നെങ്കിലും ഇപ്പോൾ അവർക്കതൊരു ഡയ്ലി റൂട്ടീൻ പോലെ ആയിട്ടുമുണ്ട്..........

" സാരമില്ലെടാ...വിട്ടു കളയ്... ഇങ്ങനെ എടുത്തു ചാട്ടമുള്ള കലിപ്പൻ CEO മാരൊക്കെ അവസാനം നന്നായ ചരിത്രമേ ഉള്ളൂ......... "


അവനും അല്പം കളിയോടെ ആണ് പറഞ്ഞത്... തോളിൽ തല ചായ്ച്ചു കിടന്നവൻ പതിയെ മുഖമുയർത്തി നോക്കി.....


" നീ പറഞ്ഞ ലൈൻ എനിക്ക് മനസിലായി... But.. അത് സിനിമ... ഇത് ലൈഫ്... ഈ തെണ്ടിയെ മെരുക്കാൻ പറ്റിയ ഒന്നിനെയും കർത്താവു സൃഷ്ട്ടിച്ചിട്ടുണ്ടാവില്ല... ഇവൻ തന്നെ ദൈവത്തിനു പറ്റിയൊരു അബദ്ധം ആണ്... അപ്പോഴാണ് ഇവനൊരു ബെറ്റർ ഹാഫ്... Thuff.... ഒരു ഒലക്കയും കിട്ടില്ല... എന്റെ പ്രാക്ക് ആണ്....... "


അവനൊരു ഇഷ്ട്ടക്കേടോടെ പറഞ്ഞു കൊണ്ട് ഡെസ്കിലേക്ക് കമിഴ്ന്നതും അടുത്തിരുന്നവൻ പൊട്ടിച്ചിരിച്ചു പോയിരുന്നു...........

                           ❤️‍🔥....................... ❤️‍🔥

" oh... അപ്പോൾ ആ SP രണ്ടും കല്പ്പിച്ചു ആണല്ലേ.... "


എറിക് തനിക്ക് അടുത്തിരിക്കുന്നവനെ നോക്കി... അവനിൽ നിന്ന് മുഷിച്ചിലോടെ ഒരു നെടുവീർപ്പ് ഉയർന്നിരുന്നു....


" ഹ്മ്മ്... But... അത് അവന് നല്ലതിനല്ല... ആ റാസ്കലിനെ ഞാൻ വെറുതെ വിടില്ല.. ഈ നാട്ടിൽ പോയിട്ട് ഈ രാജ്യത്ത് പോലും നിൽക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാക്കും ഞാൻ....... "


അവൻ ദേഷ്യത്തോടെ പൂളിൽ ഒന്ന് മുങ്ങി നിവർന്നു.... ഓഫീസിൽ നിന്ന് അവൻ നേരെ എറിക് ന് അടുത്തേക്കാണ് വന്നത്... അവന്റെ ദേഷ്യം അതെത്ര തന്നെ ആയാലും അതിനെ അല്പം എങ്കിലും handle ചെയ്യാൻ കഴിയുന്നത് എറിക് നാണ്...

അവനല്പം ആശ്വാസം കിട്ടുന്നതും അവനടുത്തു നിന്ന് തന്നെ... വീടിനോട് ചേർന്നുള്ള പൂളിലാണ് രണ്ട് പേരും ഉള്ളത്... അവർ ഒരുമിച്ചുള്ളപ്പോൾ രണ്ട് പേരും ഏറ്റവും കൂടുതൽ സ്പെൻഡ്‌ ചെയ്യുന്നതും പൂൾ സൈഡിൽ തന്നെ......


വെള്ളത്തിൽ ഒന്ന് മുങ്ങി നിവർന്നവൻ സൈഡിലേക്ക് നീങ്ങി വെള്ളത്തിൽ കാലിട്ടിരിക്കുന്നവന്റെ അരികിലേക്ക് വന്നു ചേർന്ന് നിന്നു... അവന്റെ ആവശ്യം മനസിലായെന്ന പോൽ എറിക് അവന്റെ തലയിൽ പതിയെ മസ്സാജ് ചെയ്തു കൊടുത്തു കൊണ്ടിരുന്നു... തന്റെ മൈൻഡ് തണുപ്പിക്കാൻ അവനറിയാവുന്ന ഏക ഐഡിയ അത് മാത്രം ആണ്.......


" നീ.. അയാളെ എന്ത് ചെയ്യാൻ പോകുവാ.... "

അൽപ നേരത്തെ മൗനത്തിനു ശേഷം ആണ് എറിക് ചോദിച്ചത്... യദുവിന്റെ സ്വഭാവം വെച്ചു എന്തും പ്രതീക്ഷിക്കാം.. പക തോന്നിയാൽ പാമ്പിനെ പോലെ ആണ്... നാശം കാണാതെ വിടില്ല...അതിന്റെ സംശയവും ടെൻഷനും അവനിൽ നിറഞ്ഞിരുന്നു.....


" അവനെ എന്താ ചെയ്യാൻ പാടില്ലാത്തത്...എന്നെ വെറുപ്പിച്ചാൽ എന്താ സംഭവിക്കുന്നതെന്ന് അവൻ അറിയാൻ പോകുന്നതേയുള്ളു..... "

പകയും ദേഷ്യവും ദേഷ്യവും നിറഞ്ഞു നിന്നൊരു മുരളൽ... എറിക് അവനെയൊന്ന് തല ചെരിച്ചു നോക്കി......

" അയാളൊരു പോലീസ് ഓഫീസർ ആണ്... എന്ത് ചെയ്യുമ്പോഴും നീ അത് മറക്കരുത് യദു.... "

കരുതൽ നിറഞ്ഞൊരു ഉപദേശം ആയിരുന്നു... എങ്കിലും വാശിയിൽ മുങ്ങി നിന്നവൻ അതൊന്നും ചെവി കൊണ്ടില്ലെന്ന് മാത്രം.......


" നിന്നോട് ഞാൻ അയാളുടെ ഡീറ്റെയിൽസ് എടുക്കാൻ പറഞ്ഞതല്ലേ... എന്നിട്ടെന്താ നീ അന്വേഷിക്കാത്തത്.... "


" ഞാൻ ട്രൈ ചെയ്യാഞ്ഞിട്ടല്ലടാ..... അയാളെ പറ്റി ഒന്നും കിട്ടാനില്ല.. ഞാൻ കുറെ നോക്കി... പേര് മാത്രം അല്ലാതെ... ആളുടെ സ്ഥലം.. ഫാമിലി.. ഫ്രണ്ട്സ്... ഒന്നും... ഒന്നിനെ പറ്റിയും ഒരു ഐഡിയയുമില്ല... ആർക്കും അറിയില്ല.... Like..mystery പേഴ്സൺ... എനിക്കങ്ങനെയാ ഫീൽ ചെയ്തേ....... "

എറിക് അത്ഭുതം കലർന്ന ഭാവത്തോടെ പറയുമ്പോഴും യദുവിൽ പുച്ഛം കലർന്ന ഭാവം തന്നെ ആയിരുന്നു....


" Mystery person.... My foot.... തന്തയും തള്ളയും ഇല്ലാത്ത ഏതോ scoundrel bastard ആണ് അവൻ... അതവന്റെ സ്വഭാവത്തിൽ അറിയാനും ഉണ്ട്.... "


ഒരു പുച്ഛത്തോടെ പറഞ്ഞു കൊണ്ട് തന്റെ തലയൊന്നു കുടഞ്ഞു കൊണ്ട് അവൻ വെള്ളത്തിനടിയിലേക്ക് ഊളിയിട്ടു...അതിന് മറുപടിയായി എറിക് അവനോട് ഒന്നും തന്നെ പറഞ്ഞില്ല........


സാധാരണയായി യദുവിന്റെ എനിമീസിനെ സ്വന്തം എനിമിയായി കണ്ട് അവരോട് യുദ്ധം പ്രഖ്യാപിച്ചു വഴക്കിനു നടക്കുന്നവന് ഈ കാര്യത്തിൽ മാത്രം യദുവിനോപ്പം ചിന്തിക്കാൻ കഴിഞ്ഞില്ല... ആ പോലീസ് ഓഫീസറിനോട് അവനൊരു തരത്തിലുള്ള ദേഷ്യവും തോന്നിയില്ല.......


അതിന്റെ കാരണം എന്തെന്നറിയില്ല.. ഇത് വരെ ആ മുഖമൊന്നു കണ്ടില്ലെങ്കിലും അവനെ ഏറ്റവും കൂടുതൽ ആകർഷിച്ചത് ആ പേരായിരുന്നു.....


" Vidhyut Maha devan.... "


എന്ത് കൊണ്ടോ അത് സ്വയം പറയുമ്പോൾ അവന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നു..... അതേ ചിരിയോടെ തന്നെ അവൻ വെള്ളത്തിനടിയിൽ നിന്നും പൊങ്ങി വരുന്ന യദുവിനെ നോക്കി........


" യദു..., നീ അയാളുടെ പേര് ശ്രദ്ധിച്ചിട്ടുണ്ടോ.. Vidhyut.... അത് കേൾക്കുമ്പോൾ എനിക്ക് വിച്ചേട്ടനെ ആണ് ഓർമ വരുന്നത്... നീ ഓർക്കുന്നില്ലേ വിച്ചേട്ടനെ.....


"No......."


യാതൊരു ഭാവ ഭേദവുമില്ലാതെ ആയിരുന്നു അവന്റെ മറുപടി... അത് വരെ ചിരിയോടെ ഇരുന്നവന്റെ മുഖം മങ്ങി.......


" Why.... നീ വിച്ചേട്ടനെ മറന്നു പോയോ യദു... നീ ഓർക്കുന്നില്ലേ...... "


അവനൊരു അത്ഭുതത്തോടെ.. യദുവിനെ നോക്കി... അവനിൽ വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.. പ്രത്യേകിച്ച് ഒരു ഭാവവുമില്ലാത്ത ഒരു ജീവിയെ പോലെ...


" യദു.... "


" Oh... Come on ചെറീ... ഞാൻ എന്തിന് അവനെ ഓർക്കണം... ആരോടും ഒന്നും പറയാതെ... പെട്ടെന്നൊരു ദിവസം വീട്ടിൽ നിന്നിറങ്ങി പോയതല്ലേ... Dad പറയുന്നത് തന്നെ ശരി.....കുടുംബത്തിന് മുഴുവൻ നാണക്കേട് ഉണ്ടാക്കി വെച്ചിട്ട് പോയത് ആണ്.... അയാളെ ഓർത്തിരിക്കാൻ എനിക്ക് ടൈം ഇല്ല....... അല്ലെങ്കിൽ തന്നെ നമ്മളെ പറ്റി ചിന്തിക്കാത്തൊരാൾക്ക് വേണ്ടി എന്തിനാ ടൈം wast ചെയ്യുന്നത്...........എവിടെ എങ്കിലും പോയി തുലയട്ടെ... "


എറിക് ഒരു അത്ഭുതത്തോടെ ആണ് അവനെ കേട്ടിരുന്നത്... ഒരു കൂസലുമില്ലാതെ തന്നോട് പറഞ്ഞിട്ട് പൂളിൽ നിന്നും കയറി ടവലും എടുത്തു പോകുന്നവനെ അവൻ നോക്കിയിരുന്നു പോയി.......


വർദ്ധിയെക്കാളും തന്നേക്കാളും കൂടുതൽ അടുപ്പം വിച്ചേട്ടനുമായി അടുപ്പം ഉണ്ടായിരുന്നത് അവനാണ്...ഏട്ടനെ കാണാത്തത്തിൽ വിഷമിച്ചതും വേദനിച്ചതും അവൻ ആണ്... എന്നിട്ടും..........


" ഹ്മ്മ്.... ഇവൻ നന്നാവില്ല.... ഇങ്ങനെ പോയാൽ ഞാൻ ഇവന്റെ കയ്യിന്നു കുറെ വാങ്ങി കൂട്ടേണ്ടി വരും....... "

റൂമിലേക്ക് നടന്നു പോകുന്നവനെ തന്നെ നോക്കി ഇരിക്കെ അവനൊരു നെടുവീർപ്പോടെ തല കുടഞ്ഞു....

.
.
.
.

റൂമിൽ എത്തി തന്റെ ഡ്രസ്സ്‌ മാറ്റി ഫ്രഷ് ആയി കൊണ്ടവൻ മിററിനു മുന്നിൽ വന്നു നിന്നു... തന്റെ ഹെയർ ഒക്കെ സെറ്റ് ചെയ്തു വെച്ചു കൊണ്ടുള്ള കുറച്ചു മിനുക്കു പണികൾ...... എപ്പോഴും നീറ്റ് ആയി വെൽ ഡിസിപ്ലിൻ ആയി ഇരിക്കണമെന്ന് അവന് നിർബന്ധം ആണ്......


അവനും അവനിരിക്കുന്ന സ്ഥലവും എപ്പോഴും പെർഫെക്ട് ആയിരിക്കണം... അത് കൊണ്ട് തന്നെ വീട്ടിൽ അവന്റെ ഏരിയയിലേക്ക് ആരെയും അടുപ്പിക്കാറില്ല... എറിക് നെ തീരെയും... കാരണം ഈയൊരു കാര്യത്തിൽ മാത്രം അവർ തമ്മിൽ രാവും പകലെന്ന പോൽ വിത്യാസം ഉണ്ട്..........


എല്ലാ ഒരുക്കങ്ങളും കഴിഞ്ഞു കിടക്കാനായി തന്റെ ബെഡിലേക്ക് തിരിയവേ ആണ് തന്റെ ബെഡിന് നേരെ എതിർ വശത്തായി ചുവരിൽ പതിപ്പിച്ചിരുന്ന വലിയ ഫോട്ടോയിൽ അവന്റെ കണ്ണുകൾ ഉടക്കിയത്.....

.

ഏകദേശം പത്തു.. പതിനാറ് വയസ് പ്രായം തോന്നിക്കുന്ന ഒരു ആൺകുട്ടിയുടെ വലിയൊരു ചിത്രം....കുട്ടിത്തം നിറഞ്ഞു നിൽക്കുന്ന മുഖം....അതിലേക്ക് തന്നെ നോട്ടമെയ്തു നിൽക്കെ അവന്റെ പൂച്ച കണ്ണുകൾ തറഞ്ഞു നിന്നത്... നിറ ചിരി തൂകി നിൽക്കുന്നവന്റെ കാപ്പി കണ്ണുകളിൽ ആണ്.....


പതിയെ അവൻ അതിനടുത്തേക്ക് നടന്നടുത്തു... അവന്റെ നെറ്റി ചുളിഞ്ഞിരുന്നു.. മുഖത്ത് ദേഷ്യം പ്രകടമായിരുന്നു..........


" Where are you bastard.... Huh...?... എവിടെ പോയി ഒളിച്ചിരിക്കുകയാണ്.... നീ എന്നെ ഓർക്കുന്നുണ്ടോ... അറ്റ്ലീസ്റ്റ് എനിക്ക് തന്ന പ്രോമിസ് എങ്കിലും....?"

ആ ചുവർ ചിത്രത്തിലേക്ക് നോക്കി ചോദ്യങ്ങൾ ചോദിക്കുമ്പോൾ അവന്റെ മുഖം ദേഷ്യത്താലോ.. സങ്കടത്താലോ ചുവന്നിരുന്നു.........


" Vidhu...., Are you alive in this world....?...ഉണ്ടെങ്കിൽ...then why are you hiding from me....... എത്ര ദിവസങ്ങൾ.... എത്ര മാസങ്ങൾ... എത്ര വർഷങ്ങൾ....... ആഹ്ഹ്ഹ്ഹ്ഹ്......"


ദേഷ്യത്തോടെ അലറി കൊണ്ടവൻ ആ ചുവരിലേക്ക് ആഞ്ഞിടിച്ചു.... തന്റെ ദേഷ്യം തീരുന്നത് വരെ ആഞ്ഞിടിച്ചു കൊണ്ടേയിരുന്നു... ഓരോ തവണ ചുവരിൽ കൈ പതിയുമ്പോഴും തന്റെ കയ്യിലുണ്ടാവുന്ന വേദനയിൽ ഉപരി അവന്റെ ഹൃദയം വേദനിച്ചിരുന്നു... അവന് പോലും തിരിച്ചറിയാനാകാത്തൊരു നഷ്ട ബോധം അവനിൽ നിറഞ്ഞിരുന്നു.........


ഒടുവിൽ ഉള്ളിലെ ദേഷ്യം ഒന്ന് അടങ്ങിയതും ചതഞ്ഞത് പോലെ ചുവന്നു വന്ന തന്റെ കൈ കുടഞ്ഞു കൊണ്ടവൻ ആ ചിത്രത്തിലേക്ക് നോക്കി.........


" നീ എന്റെ മുന്നിൽ വരരുത് Vidhu... എനിക്ക് ഇനി നിന്നെ കാണണ്ട.... എന്റെ മുന്നിലെങ്ങാനും നീ വന്നാൽ..i definitely break your skull... Because...
I hate you.... I hate you most...... And.... You know one thing.....

ഒന്ന് കൂടി പറയട്ടെ... നീ സെൽഫിഷ് ആണ് vidhu..നിനക്ക് ആരുടേയും മനസ് കാണാൻ അറിയില്ല... You are a fucking selfish person...."


ഫോട്ടോയിൽ ഉള്ളവന്റെ നെഞ്ചിൽ കൈ കുത്തി കൊണ്ട് ദേഷ്യത്തോടെ അലറുമ്പോൾ അവന്റെ പൂച്ച കണ്ണുകൾ രക്ത വർണമായിരുന്നു........


                           ❤️‍🔥........................ ❤️‍🔥

ഇതേ സമയം തന്റെ മുറിയിൽ ബെഡിലായി തനിക്ക് മുന്നിൽ തുറന്നു വെച്ചിരിക്കുന്ന ഫയലിലേക്ക് നോക്കി തറഞ്ഞു നിൽക്കുകയായിരുന്നു Vidyut.........


അവന്റെ കണ്ണുകൾ നിറഞ്ഞു തൂവിയിരുന്നു.. ഒപ്പം എന്തെന്നില്ലാത്ത ദേഷ്യവും സങ്കടവും... ഈ സമയം വരെ അവന്റെ ഉള്ളിൽ ഉണ്ടായിരുന്ന ചെറു പ്രതീക്ഷ ആണ് ചീട്ടു കൊട്ടാരം പോലെ തകർന്നു വീണത്......


തന്റെ മുന്നിലിരുന്ന ഫയൽ ഒരു ദേഷ്യത്തോടെ അവൻ നിലത്തേക്ക് വലിച്ചെറിഞ്ഞു.... അതിൽ നിന്ന് വീണ പേപ്പർ താളുകൾക്കിടയിൽ നിന്നും അവന് കാലിനു അടുത്തായി വീണിരുന്ന ഫോട്ടോയിൽ കണ്ണുടക്കിയതും അവൻ പതിയെ അത് തന്റെ കയ്യിലെടുത്തു.........


തന്റെ ക്യാബിനിൽ നിന്ന് രാവിലെ അഹങ്കാരത്തോടെ ഇറങ്ങി പോയവൻ...!! പലതും പറഞ്ഞു ഭീഷണിയോടെ തന്നെ വെല്ലു വിളിച്ചവൻ...!! അഹങ്കാരിയായ...അതിലുമുപരി ഒരു ക്രിമിനൽ മൈൻഡോടെ ചിന്തിക്കുന്നവൻ....!!

അവനെ പറ്റി കേട്ടറിഞ്ഞതൊന്നും നല്ല കാര്യങ്ങൾ ആയിരുന്നില്ല....ആർക്കും അവനെ പറ്റി നല്ലത് പറയാനില്ല...അഹങ്കാരി..., തെമ്മാടി..., റൗഡി..... അങ്ങനെ പല വിശേഷണങ്ങൾ........ അതൊന്നും Vidyut നെ വേദനിപ്പിച്ചില്ല...... പക്ഷെ........


ആളുകൾ ഇഷ്ടക്കേടോടെ....ദേഷ്യത്തോടെ...മാത്രം പറയുന്ന Yashwik Varma.... അവന്.....അവന് തന്റെ യദുവിന്റെ മുഖം ആയതാണ് വിച്ചുവിനെ വിഷമിപ്പിച്ചത്.......


വിചുവിന്റെ സ്വന്തം ആയിരുന്ന യദുവും അവൻ കേട്ടറിഞ്ഞ അഹങ്കാരിയായ Yashwik varma യും ഒന്നായതായിരുന്നു അവനെ തകർത്തു കളഞ്ഞത്.........

അവൻ തന്റെ കയ്യിലിരുന്ന ഫോട്ടോയിലേക്ക് തന്നെ നോക്കി നിന്നു....... അവന്റെ മനസിൽ അന്നേരവും പഴയ കുഞ്ഞ് യദുവിന്റെ മുഖം ആയിരുന്നു.... രണ്ടും ഒരാളാണെന്ന് വിശ്വസിക്കാൻ തന്നെ അവന് പ്രയാസം ആയിപോയി....

" why യദു...,.... എന്താ നീ ഇങ്ങനെ ആയിപോയത്..എന്തിന് വേണ്ടിയാണെടാ...... "

ദയനീയത നിറഞ്ഞിരുന്നു അവന്റെ മുഖത്ത്... കണ്ണുകൾ നിറഞ്ഞൊഴുകി... ഹൃദയം വല്ലാതെ വേദനിച്ചു പോയി.... നെറ്റിയിൽ വിരലൂന്നി മറു കയ്യിലെ ഫോട്ടോ യിലേക്ക് നോട്ടമെയ്തു ഇരിക്കുമ്പോൾ അവന്റെ മനസിൽ ഒരു ചിന്തയെ ഉണ്ടായിരുന്നുള്ളു...........


നശിക്കാൻ വിട്ടു കൊടുക്കില്ല അവനെ...പഴയ യദുവായി അവനെ മാറ്റിയെടുക്കണം.......

I want him....!!

തന്റെ കയ്യിലിരുന്ന ഫോട്ടോ നെഞ്ചോട് ചേർത്ത് പിടിക്കുമ്പോൾ അവൻ മനസിൽ പലതും ഉറപ്പിച്ചിരുന്നു.........

( തുടരും.....❤️‍🔥)

...........................................................................................

വായിച്ചു അഭിപ്രായം പറയുക....

നാളെ മറ്റേ സ്റ്റോറി തരാം... 😌

❤️‍🔥WITH ❤️‍🔥LOVE ❤️‍🔥AMMU ❤️‍🔥..

Czytaj Dalej

To Też Polubisz

166K 4K 17
Mafia ff top tae👆🏻 bottom kook👇🏻 Requested🎀 Mpreg🤰 #1 - toptae #2 - bottomkook
245K 6.1K 52
⎯⎯⎯⎯⎯⎯⎯ જ⁀➴ 𝐅𝐄𝐄𝐋𝐒 𝐋𝐈𝐊𝐄 .ᐟ ❛ & i need you sometimes, we'll be alright. ❜ IN WHICH; kate martin's crush on the basketball photographer is...
874K 40.6K 61
Taehyung is appointed as a personal slave of Jungkook the true blood alpha prince of blue moon kingdom. Taehyung is an omega and the former prince...
520 73 8
"Enik ith verum oru kali aayirunu but ...." Itha nte vaga oru puthiya taekook story😉....