Till to end

passionatehodophile द्वारा

5.6K 908 692

ജാതിയുടെയും മതത്തിന്റെയും ദുരഭിമാനത്തിന്റെയും കേട്ടുചേങ്ങല്ലയെ പൊട്ടിച്ചു എറിഞ്ഞുഞ്ഞുക്കൊണ്ട്..... ഒരു ഇട്ടാവ... अधिक

LOVE :starting... trouble 🤣❤
അധ്യായം 1:മയക്കം
അധ്യായം 2: ജീവിതം വീണ്ടും.....
അധ്യായം 3:മടുപ്പ്!
അധ്യായം 4: ഒരുക്കം
അധ്യായം 5:പെണ്ണു കാണൽ
അധ്യായം 6:നാടകീയം
അധ്യായം 7:തീരുമാനം
അധ്യായം 8: കെടുന്ന പ്രത്യാശകൾ!
അധ്യായം 9:ഒപ്പം സഞ്ജയ്‌ !
അധ്യായം 10:വിധിയെഴുത്ത് !
അധ്യായം 11:ആക്രോശം
അധ്യായം 12 :ഒളിച്ചോട്ടം 🤪
അധ്യായം 13:യാത്ര
അധ്യായം 14:നാട്
അധ്യായം 15:അവൻ... ❤️
അധ്യായം 16:വിസ്മയം
അധ്യായം 18:ഭാനുമതി
അധ്യായം 19:കൂടിക്കാഴ്ച
അധ്യായം 20:സാന്ദ്രം !
അധ്യായം 21:കച്ചേരി
അധ്യായം 22:സത്യം
അധ്യായം 23:സന്തോഷം
അധ്യായം 24:ചെറുത്തുനിൽപ്പ്
അധ്യായം 25:ശക്തം
അധ്യായം 26:ആത്മബന്ധം
അധ്യായം 27:ഇനിയില്ല

അധ്യായം 17:നേർകാഴ്ച

107 26 36
passionatehodophile द्वारा

അവൾ ഇനിയും അവിടെ.. നിന്നാൽ അവളുടെ കണ്ണീർ വറ്റുമെന്നറിയാവുന്നത് കൊണ്ട്.. അവൾ തിരിഞ്ഞു നടന്നു....

വൃദ്ധൻ :പരമേശ്വരനെ.. കണ്ട ഓർമിണ്ടോ കുട്ടിക്ക്....

ജിന :നേരിയ.. ഓർമയെ ഉള്ളു.... എങ്കിലും ഓർക്കാൻ ഇഷ്ട്ടമുള്ള അധ്യായം ആണ്.....

വൃദ്ധൻ :ആ... അന്ന് മോൾക്ക്‌ അഞ്ചാറു വയസു കാണുമായിരിക്കും.. അപ്പൊ പിന്നെ പറഞ്ഞിട്ടു കാര്യമില്ല...

ജിന.. മന്തഹസിച്ചു.. പിന്നെ എന്തോ ഒരു ദീർഘ നിശ്വാസമെടുത്തു....

വൃദ്ധൻ :മോൾക് വിശക്കുന്നുണ്ടാവില്ലേ.. യാത്ര ചെയ്തു വന്നതല്ലേ... ഞാൻ കുട്ടിക്ക് തരാനൊന്നും എടുത്തില്ലല്ലോ...

ജിന :അത് സാരല്ല്യ അച്ചാച്ച... എനിക്കൊന്നും കഴിക്കണംന്നില്ല

വൃദ്ധൻ :അങ്ങനെ.. പറഞ്ഞാൽ പറ്റത്തില്ല.... പിന്നെ.. അപ്പൂപ്പന്ന ഇവിടൊക്കെ പറയാറ്... മോൾടെ വായിന്നു അങ്ങനെ വിളി കേൾക്കാൻ ഞാൻ ആഗ്രഹിച്ചതും കൂടിയ..

ജിന :ആണോ.... എന്നാലിനി അങ്ങനെ വിളിക്കു

അവൾക്കെന്തോ വല്ലാത്ത സന്തോഷം തോന്നി..
ജിന :പിന്നെ എന്നെ ഇങ്ങനെ കുട്ടി, കുട്ടി എന്നൊന്നും വിളിക്കണെന്നീല്ലാട്ടോ അപ്പൂപ്പ

അപ്പൂപ്പൻ :പിന്നെ എങ്ങനാണാവോ വിളിക്കണ്ടേ....

ജിന :അല്ലേ.. വേണ്ടാ.. അപ്പൂപ്പണിഷ്ട്ടല്ലതു വിളിച്ചോ.... എന്ത് വിളിച്ചാലും ഞാൻ കേട്ടോളം...

എന്തോ അവൾക് മുന്ജന്മ ബന്ധമുള്ള ആരെയോ കണ്ടുമുട്ടിയ പോലെയായിരുന്നു...

അപ്പൂപ്പൻ :എങ്കിൽ ശെരി കുട്ടിയെ... അപ്പൂപ്പൻ നോക്കട്ടെ എന്താ വിളിക്കാൻ പറ്റാന്നു..

അപ്പൂപ്പൻ എന്ത്യേന്നില്ലാതെ ഇതും പറഞ്ഞു ചിരിക്കുന്നത് അവൾ നോക്കി ഇരുന്നു....

ഈ ചിരി കാണാൻ, ഈ സ്നേഹം അറിയാൻ ഇത്രേ വർഷം കാത്തിരിക്കേണ്ടി വന്നല്ലോ എന്നാലോചിച്ചു കുറ്റബോധം തോന്നിപോയി അവൾക്...

അപ്പൂപ്പൻ :ഞാൻ കുട്ടിക്ക് കുടിക്കാൻ കരിക്കിൻ വെള്ളം തരാം... ആ ക്ഷീണം അങ്ങോട്ട്‌ മാറട്ടെ...

അതും പറഞ്ഞു അയ്യാൾ... മുറ്റത്തേക്കിറങ്ങി നടന്നു.... അവൾ അയ്യാളുടെ പിറകെ കൂടി..... പണ്ട് അങ്ങനെ പലരുടെയും, ഓർത്തെടുക്കാൻ പോലും മറന്ന.. ആരുടെയൊക്കെ പുറകെ ഇങ്ങനെ.
കുഞ്ഞിലേ നടന്നു കാണും എന്ന് അവൾ മനസ്സിൽ പറഞ്ഞു... അതേയെന്നു മനസും തിരികെ പറഞ്ഞു...
.അവൾ നേരത്തെ ഇരുന്ന തെങ്ങിൻ തൈകളുടെ അടുത്തോട്ടു തന്നെയാണ് അപ്പൂപ്പൻ നടക്കുന്നത് ...

അദ്ദേഹം വിദഗ്ദമായി ആ ഉയരം കുറഞ്ഞ തെങ്ങിൽ നിന്നു കരിക്കിട്ടു..., അത് കൊണ്ട് വന്നു... ജിനക്ക് കരിക്കിന്റെ കണ്ണ് ചെത്തി കൊടുത്തു.... അവൾ അത് ആവോളം ആസ്വദിച്ചു കുടിച്ചു ...ആസ്വാദ നം കൊണ്ടാവാം.. ആ ഇളനീർ കവിളിലൂടെ ഒലിച്ചു, അവൾ അതൊന്നും ശ്രദ്ധിക്കാതെ.. കുടിച്ചു കൊണ്ടേ ഇരുന്നു...ഒരു കുഞ്ഞിന്റെ നയിർമ്മല്യത്തോടെ . കുടിക്കുന്നതോറും മധുരം കൂടുന്നുണ്ടോ... അതോ മനസ് പറഞ്ഞു പറ്റിക്കുന്നതോ
... വെള്ളം കുടിച്ചു.. മനസും ശരീരവും ഒരുപോലെ തണത്തു..... തിരുമംഗലം ക്കാരുടെ, പത്തു കൂട്ടം കറിവെള്ളപുന്ന സദ്യെക്കാളും കൊള്ളാം ഇത്... എന്നവൾക്ക് തോന്നി......

അപ്പോഴേക്കും അപ്പൂപ്പൻ വന്നു.... ആളെന്ദോ എടുക്കാൻ പോയതാണ്..

ജിന :എങ്ങിട്ട പോയെ...

അപ്പൂപ്പൻ :ഞാൻ ഇതെടുക്കാൻ പോയതാ.....

കയ്യിലുള്ള വെട്ടുകത്തിയും സ്പൂണുമെല്ലാം കാട്ടി കൊടുത്തു കൊണ്ടു പറഞ്ഞു...

ജിന :ഇതൊക്കെ.. എന്തിനാ...

അപ്പൂപ്പൻ :ഇതാ ഇപ്പൊ നന്നായെ... വെള്ളം മാത്രം കുടിച്ച മതിയോ... ഉള്ളിലെ ആശാനും അകത്താകണ്ടേ..

ജിന :ആ വേണം... വേണം...

അപ്പൂപ്പൻ :അന്നാ .. ഇന്നാ കഴിച്ചോ...

കരിക്ക് രണ്ടു ഭാഗമാക്കി.. അത് സ്പൂൺ വെച്ചു വരണ്ടി ചീകി.. അവൾക്കതു കൈമാറി....

അവൾ അത് കിട്ടിയതും... ആവേശത്തോടെ കഴിക്കാൻ തുടങ്ങി.....

എത്ര പെട്ടന്നാ കഴിച്ചു തീർത്തത്... അവൾക്കു തന്നെ.. അതിശയമ്മായി...

അപ്പൂപ്പൻ :മോൾക്ക്‌ ഇത്രേ ഇഷ്ടർന്നോ....

ജിന :ന്റെ ഈ തീറ്റ കണ്ടിട്ടാവുംലെ.... എനിക്കി ഇപ്പഴാ മനസിലായെ എനിക്കി സാധനത്തിന്നോട് ഇത്രേം ഇഷ്ട്ടാണ്ടായിരുന്നുന്നു.... ഞാൻ ആദ്യായിട്ടേ ഇങ്ങനെ കഴിക്കണേ... അവിടെ തെങ്ങു കേറുമ്പോ... കരിക്കിന്ന് അവർ ചെത്തുമ്പോ.. കഴിക്കാറുണ്ട്.. ഇന്നാ പക്ഷേ ഇതിനിത്രേം മധുരം ഉണ്ടെന്നറിഞ്ഞേ...

അപ്പൂപ്പൻ :ഏഏഏഏഏ... ചെലപ്പോ ഇവിടത്തെ ഇളക്ക മണ്ണിന്റെ വ്യത്യാസം ആയിരിക്കും.....

ജിന പറഞ്ഞ... മധുരം മനസിന്റെ ആണെന്ന്.... ഊഹിക്കാൻ പോലും പറ്റുന്നുണ്ടായില്ല.. ആ സാധു മനുഷ്യന്..... തിരുമംഗലം എന്ന എന്തിനും കേൽപ്പുള്ള വീട്ടിൽ താമസിച്ച കൊച്ചിന്.. ഇവിടത്തെ ഈ അടിത്തറ ഇളകിയ അവസ്ഥയിൽ എന്ത് കൊടുക്കാൻ കഴിയും.. എന്ന ഗാടാമായ.. ചിന്തയൊക്കെ ആവും ആ മനുഷ്യന്റെ ഉള്ളിൽ...

അപ്പൂപ്പൻ :മോൾക്കെന്തൊക്കയാ.. കഴിക്കാൻ ഇഷ്ട്ടം
..

ജിന :ഒന്നും ഇഷ്ടല്ല്യ..... എന്തെ, അത് മതിയോ....😜
അപ്പൂപ്പൻ :അങ്ങനെ പറയല്ലേ... എന്താ ഊണിന് വാങ്ങിപ്പിക്കണ്ടേ.... എന്നറിയാനാ.. മോളു വന്നതല്ലേ.... രാമു നായരുടെ കടയിൽ നിന്നും ഊണ് വാങ്ങാം... എന്തായാലും.... മോൾക്ക് ഇഷ്ട്ടമുള്ള കറിയും വേറെ വാങ്ങാം..അതാ ചോയിച്ചേ

ജിന :എവിട്യ ഈ രാമു നായരുടെ കട.....

അപ്പൂപ്പൻ :അതാ ജംഗ്ഷൻ ലോട്ട് കടക്കണം....

ജിന :ഓ.. വന്നപ്പോ വഴിയിൽ കണ്ട കട....

അപ്പൂപ്പൻ :ആ.. കണ്ട് കാണും.... എന്ത്യേ ചോയിച്ചേ..

ജിന :ഏയ്യ്... ഞാനും കൂടി വരാന്നോർത്തു ചോദിച്ചതാ......

അപ്പൂപ്പൻ :മോൾക്ക് വരണോ....

ജിന mind :ആ കടയിലോട്ടാണെൽ വരണ്ട... ആ കടയിൽ ഉണ്ടായിന്നവരുടെ സംസാരം അപ്പോൾ തന്നെ പിടിച്ചിരുന്നില്ല.....

ജിന :ഇല്ല വരണില്ല ... അതല്ല.. ഞാൻ ചോദിക്കണന്നു വിചാരിച്ചിരുന്നതാ..... ഇവിടെ അപ്പൂപ്പൻ മാത്രല്ലേ ഉള്ളു... അപ്പൊ എങ്ങനാ... ഭാഷണകാരയോക്കെന്നു..

അപ്പൂപ്പൻ  ഒന്ന്,അല്പ നേരം ദീർഘ നേരം ആലോചിച്ചു..എന്നിട്ട് തുടർന്നു..

അപ്പൂപ്പൻ :ന്റെ.. കുട്ടി.. ഒന്നിലും അഹങ്കരിക്കാൻ പാടില്ല.. കേട്ടോ... അല്ലേൽ ഈ കിളവന്റെ വിധിയാകും... അന്നൊന്നും ഇങ്ങനെ അല്ല.... വിതക്കാൻ എക്കാറോള്ളാം നിലോം.. പറമ്പും ഒക്കെയായി.... ഒന്നിനും ഒരു അലച്ചിലിണ്ടാരുന്നില്ല... എന്നിട്ടും ഭൂമി ഇണ്ടാക്കണന്നു തന്നെയർന്നു.. ഇവിടത്തെ ആണുഖടെ മനസ്സിൽ... ഒക്കെ പോയി, മോൾടെ അമ്മ ഈ പടി വിട്ടറങ്യെ പിന്നെ.. അല്ലേലും അങ്ങനെ വരൂ.. ആ കുഞ്ഞിന്റെ ശാപം ഇവിടെ പറ്റാതിരിക്കയോ... ഹും...

.... കുറച്ചു കഴിഞ്ഞ് അയ്യാൾ തുടർന്നു..
:സ്വത്തു കാര്യങ്ങളിൽ,
.. അതിൽ നിന്നു ആരേലും മാറി ചിന്തിച്ചിട്ടുണ്ടാരുന്നേൽ... അത് മോൾടെ അച്ഛൻ മാത്രമായിരുന്നു.... അവൻ പറയുമായിരുന്നു.... എന്തിനാ ഇങ്ങനെ.. വെട്ടി പിടിക്കാണെന്നു.... അവസാനം അവനവനെ കുഴിച്ചിടുന്ന ആ ആറടി മണ്ണ് കാണാത്തുള്ളുന്നു... അത് തന്ന്യാ ശെരി... ആ.. ആറടി മണ്ണിലോട്ടു പോകാറായിട്ടിലലോന്നൊരു വിഷമമേ ഇത് വരെ ഉണ്ടായിരുന്നുള്ളു...... പക്ഷേ മോളെ ഇപ്പൊ കണ്ടപ്പോ... ഇങ്ങനൊരു നാൾ ദൈവം മുന്നേ കണ്ടിട്ടാവണം... ന്റെ ജീവൻ തമ്പ്രാൻ ഇത് വരെ... എടുക്കാതിരിന്നെ...

ആ മനുഷ്യന്റെ... കണ്ണുകൾ നിറഞ്ഞൊഴുകി....

ജിനക്കതു.. കണ്ട് നിൽക്കാൻ ആയില്ല....

ജിന :അയ്യേ, അപ്പൂപ്പൻ കരയുവാണോ ... അയ്യേ.. മോശണ്ടുട്ടോ.. ഞാൻ വിചാരിച്ചു ഇത് വലിയ വീര ശൂര്യ പരക്രമി... ആയിരുന്നെന്നു... അല്ലലേ... ഇത് വെറും പൂവിന്റെ മനസുള്ള..  ഒരു പാവത്താൻ ആണല്ലോ....

അപ്പൂപ്പൻ :കളിയാക്കാതെ പോ കുട്ടി...

ജിന :അയ്യശേരി... എന്നെ കാണാൻ വേണ്ടി മാത്ര ഇത്രേം നാളും ദൈവം തമ്പുരാൻ ജീവിപ്പിച്ചേ.. എന്നൊക്കെ പറഞ്ഞിട്ട്... ഇപ്പൊ പുല്ല് വില അല്ലേ... അല്ലേലും.... കണ്ട് കഴിഞ്ഞാലും കിട്ടി കഴിഞ്ഞാലും വലത്തിനും വല്ല വില ഉണ്ടോ....

അവൾ കുസൃതിയോടെ പറഞ്ഞവസാനിപ്പിച്ചു....

അപ്പൂപ്പൻ ചിരിച്ചു കൊണ്ട്...

അപ്പൂപ്പൻ :നീ കൊള്ളാലോ... തുമ്പി പെണ്ണെ... എന്തൊക്കെയാ പറഞ്ഞു കൂട്ടിയെ....

ജിന :മരിക്കണ്ട കാരയൊക്കെ എന്തിനാ പറയാൻ പോയെ... അപ്പൊ ഇനി കേട്ടോ 😂😂.. പിന്നെ തുമ്പി പെണ്ണോ..... ഈ തുമ്പി തുള്ളൽ എന്നൊക്കെ കേട്ടിട്ടുണ്ട്...

അപ്പൂപ്പൻ :ആ തുമ്പി തന്നെ.. ശെരിക്കും ചീവീട് എന്ന പറയണ്ടേ.... അങ്ങനെയാണല്ലോ.. ഓരോന്നും ചെവി തല കേൾപ്പിക്കാതെ പറയണേ...

ജിന :ഓ.. അങ്ങനെ.. ഞാൻ സമ്മതിക്കാതിരിക്കുന്നില്ല...

അങ്ങനെ... എന്തൊക്കെയോ... അവരുടെ സംസാരത്തെ നീട്ടി വലിപ്പിച്ചു കൊണ്ട് പോയി....
അവർക്കതിൽ ഒരു മടുപ്പും തോന്നിയിരുന്നില്ല... അവർ പരസ്പരം അത്രെയും സ്നേഹ വാത്സല്യങ്ങൾ കൊണ്ടാണ്... ഓരോന്നും പറഞ്ഞു കൂട്ടിയത്

ജിന :ന്റെ അച്ഛനും പാവം ആയി കാണുമായിരിക്കുംലെ... ഈ.. ആൾടെ ഒക്കെ അല്ലേ പിന്മുറക്കാരൻ...

എന്തോ അവർക്കിടയിലൂടെ, പെട്ടെന്നു അല്ലലിതെ കാറ്റിനു വീശാൻ സാധിച്ചു..

അപ്പൂപ്പൻ :പരമേശ്വരൻ....,പരമുനെ...കുറിച്ച്.. പറയാൻ.. ഇഷ്ട്ടം പോലെ ഇണ്ട്... ഇപ്പോഴും എങ്ങനെ പറയണം എന്നുള്ളത്.. ഇപ്പോഴും എനിക്ക് സംശയമാണ്.... വലിയ പ്രതിഭന്തമാണ്.... ഒരു രീതിയിലും എനിക്ക് അവനെ പറഞ്ഞു.. മുഴുവപ്പിക്കാൻ കഴിഞ്ഞിട്ടില്ല.. ഈ വീട്ടുകാരോട്... ഈ നാട്ടു കാരോട്.....എന്നാലും എനിക്കവണന്റെ പരമു തന്നെയാണ്....

ആ വൃദ്ധന്റെ മനസിന്‌ താങ്ങാൻ കഴിയാത്ത എന്തോ ഭാരമാണ്... താൻ എറിഞ്ഞു കൊടുത്തത് എന്നവൾക്ക് തോന്നി...

ജിന :ഏയ്യ്.... ഞാൻ വെറുതെ ചോയ്ച്ചതാ.. എനിക്കറിഞ്ഞൂടെ എന്റെ അച്ഛൻ പാവന്നു...

അപ്പൂപ്പൻ :അതെ.. അവൻ ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും നല്ല മനുഷ്യനാണ് ... ഈ ഞാൻ അടക്കം ഇവിടെ പിറന്നതിൽ വെച്ചു പിറന്ന.. ഏറ്റവും നല്ല ഒരുത്തൻ... പക്ഷേ എത്രത്തോളം അവനു.. നല്ല മകനാവാൻ, ഒരു ഭർത്താവാവാൻ സാധിച്ചു എന്ന് എനിക്കറിയില്ല.... പക്ഷേ.. അവൻ എല്ലാവരെയും മനസിലാക്കിയിരുന്നു... അവനെ ആരും മനസിലാക്കിയില്ലെങ്കിൽ കൂടി... അവൻ മറ്റുള്ളവരെ മനസിലാക്കി കൊണ്ട്, അവര് പറയുന്നതു അനുസരിക്കാൻ തുടങ്ങിയപ്പോ തൊട്ട അവനും അവന്റെ ജീവിതം കൈയിൽ നിന്നു തെന്നിയെ.... ഇനി എന്തിനാ അതൊക്കെ പറഞ്ഞു... വിഷമിക്കണേ..

അയ്യാൾ സ്വയം.. ഫുൾ സ്റ്റോപ്പ്‌ ഇടാൻ തുടങ്ങി....

ജിന :എനിക്കറിയണം അപ്പൂപ്പ...

അപ്പൂപ്പൻ അവളുടെ കണ്ണുകളിലേക്ക് തന്നെ ഉറ്റു നോക്കി... എന്തോ അയ്യാൾ അവളുടെ കണ്ണിൽ നിന്നു ഏറ്റു വാങ്ങുന്നത് പോലെ....

അപ്പൂപ്പൻ :പറയാം... എന്നാൽ അറിയാൻ സമയം ആയിട്ടില്ല....

അതും പറഞ്ഞു കൊണ്ട് അയ്യാൾ.. ഇറങ്ങി നടന്നു.....

ജിന അങ്ങനെ നിന്നു.... ഒന്ന് നില്കാൻ പറയാൻ പോലും... അവളുടെ ഇടറിയ തൊണ്ട അവളെ അനുവദിക്കുന്നുണ്ടായിരുന്നില്ല....

തെലിട കഴിഞ്ഞ്... ആ തറവാട്ടിലോട്ട് അവൾ കേറി നടന്നു... പുറത്തു കാണുന്ന അത്രേ പ്രശ്നം ഉള്ളിളിലാന്ന് അവൾക്കു മനസിലായി.... മരത്തടികൾ അല്പം ജീർണിച്ചിട്ടുണ്ട്.... പക്ഷേ ചവിട്ടു പടിയെല്ലാം ശക്തിയുള്ളതാണ്... തേക്കിന്റെയോ വീട്ടിയുടേതുമായിരിക്കും മരം... അവൾ ചെറിയൊരു കാര്യനെഷണം നടത്തി....

ആ പടി വഴി മുകളിലോട്ട് നടന്നു... നടക്കുമ്പോഴെല്ലാം.. മനസ് അപ്പൂപ്പൻ പറഞ്ഞു തീർത്ത വാക്കുകളിൽ വ്യാപ്രിതമായിരുന്നു...
ന്റെ അമ്മയുടെ ശാപം ഏറ്റു വാങ്ങാൻ മാത്രം... എന്തായിരിക്കും.... വല്യമ്മാവന്റെ വാക്കുകൾ ഒക്കെ സത്യാവോ... ന്റെ അച്ഛൻ നല്ലവൻ ആണെന്ന് പറഞ്ഞുവെങ്കിലും.. നല്ല ഭർത്താവാവാൻ കഴിഞ്ഞിട്ടില്ല... എന്നല്ലേ അപ്പൂപ്പൻ പറഞ്ഞേ.... അമ്മേടെ ഇറങ്ങിപോക്.... അമ്മ ഇറങ്ങി പോകണമെങ്കിൽ... അത്രക്കും വലിയ തെറ്റ് അച്ഛന്റെ ഭാഗത്തു കാണും... അല്ലാതെ അമ്മ ഒരിക്കലും... ഇനി അമ്മയെ നിർബധിച്ചു ..അമ്മാവന്മാര് കൊണ്ടോയ്തായിരിക്കോ.... എനിക്കി നല്ല ഓർമിണ്ട്.. ഇപ്പോഴും.. അന്ന് ഈ വീട്ടു മുറ്റത്തിന്നു.. എന്നെയും അമ്മയെയും കൂട്ടി വല്യമ്മാവൻ കൊണ്ട് പോയത്.. പിന്നെ ഇവിടേക്ക് വന്നട്ടില്ല.....

ഇങ്ങനായെല്ലാം.. മനസ്സിൽ നെയ്തു കൊണ്ട്.. ഗോവണി കടന്നവൾ.. ഒരു മുറിയുടെ വാതിൽ പടിയിലെത്തി...

ജിന മൈൻഡ് :ഈ മുറി കൊള്ളാലോ... എന്തൊരു രസാ.. ഈ വാതിലുമ്മേ ചെയ്ത കൊത്തുപണി കാണാൻ.....

അവള തണ്ടു തുറന്ന് അകത്തു കടന്നു.....

ജിന :ഈ മുറിയിലോട്ടു ആരും കടക്കാറില്ലേ... പറഞ്ഞിട്ടും കാര്യല്ല്യ... ഈ വയസ്സായ അപ്പൂപ്പൻ തന്നെ ഇവിടെ കേറി നോക്കണ്ടേ.... എന്തൊരു പൊടിയ അത്...
'ആച്ചി........'..

അവൾ നിന്നു തുമ്മി...

ജിന :പോകുന്നതായിരിക്കും നല്ലത്... അല്ലേൽ തുമ്മി ചാവും... അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങി...

അപ്പോഴാണ് ഒര് ചിത്രം കണ്ണിൽ പെട്ടതു.. അത് കണ്ടതും അവൾ അവിടെ നിന്നു... അതിന്റെ അടുത്തേക്ക് അവൾ നടന്നു.. അവൾ ആ ഫോട്ടോ ഇടുത്തു... ആ മാറാല കയ്യാൽ മാറ്റി... അതെ.. അതെ ചിത്രം തന്നെ.. നേരത്തെ കണ്ണ് നനയ്ച്ച ചിത്രം... അവളുടെ അച്ഛന്റെ ചിത്രം.. അവൾ അത് നെഞ്ചോടു ചേർത്ത്.... പിന്നീടാണ്.. എതിർ വശത്തെ ചുമരിൽ കൊളുത്തിയിട്ട ആ ചിത്രം അവൾ കണ്ടത്... അച്ഛന്റെയും ഫോട്ടോ അവിടെ വെച്ചു.. അവൾ അങ്ങോട്ട്‌ നടന്നു....

എന്തോ തിരിച്ചു കിട്ടിയ സന്തോഷത്തിൽ അവൾ ആ ചിത്രത്തിലോട്ടു ഉറ്റു നോക്കി. അവളുടെ കണ്ണ് തീ ജ്വാല പോലെ പ്രകാശികൻ തുടങ്ങി....
അത്... മറ്റൊന്നുമായിരുന്നില്ല... ഒര് അച്ഛനും അമ്മയും കുഞ്ഞും അടങ്ങിയ ഒര് കൊച്ചു കുടുംബ ചിത്രം ആയിരുന്നു.... ആ കുഞ്ഞു.. ജിനലക്ഷ്മി പരമേശ്വരൻ ആയിരുന്നു.....

അവൾക്കു.. മനസിലായി.. അത് അച്ഛന്റെ മുറി ആണെന്ന്.... അവൾ ആ പൊടിയിലും നിശ്വാസ വായു അറിഞ്ഞു.... അവൾ മുറിയിലൂടെ കണ്ണോടിച്ചു....
നല്ല മരത്തിന്റെ ഒത്ത വീതിയുള്ള കട്ടിൽ, അലമാര, കുറെ പേജ്കളും പത്ര കേട്ടുകളും.. വാരി വലിച്ചു കിടക്കുന്നുണ്ട്.... മേശമേൽ.. മഷി കുപ്പി ഇരിക്കുന്നുണ്ട്.... തറയിൽ... മഷി കുപ്പി വീണതിന്റെയാവം.. കറ പറ്റി കിടക്കുന്നുണ്ട്... അവൾ അതിന്റെയല്ലാം അടുത്തു പോയി നോക്കി കണ്ടു... മേശയുടെ വലപ്പിൽ പലതരം തൂലികകളുണ്ട്... അവൾ ഒന്നെടുത്തു.. ആ മേശപ്പുറത്തിരുന്ന... ഒരു വെള്ള കടലാസ്സിൽ എഴുതി നോക്കി....
ഇല്ല.... തെളിയുന്നില്ല.... അവൾ വീണ്ടും ശ്രമിച്ചു... അത് തന്നെയായിരുന്നു... ഉത്തരം... പാഴ്ശ്രമം ആണെന്ന് കണ്ടപ്പോൾ അവിടെ തന്നെ അവൾ പേന വെച്ചു... ശ്രദ്ധിച്ചു നോക്കിയപ്പോൾ ആ വലപ്പിൽ നിന്നൊരു കത്ത്.. അവൾക്കു... കിട്ടി....
അവളെത്.. സൂക്ഷിച്ചു നോക്കി...
സ്റ്റാമ്പും എല്ലാം വെച്ചിട്ടുണ്ട്....

പിന്നെ എന്തെ പോസ്റ്റ്‌ ചെയ്തില്ല... അവൾ ഓർത്തു...
അയക്കേണ്ട വിലാസം.. അവൾക് അപരിചിതമായിരുന്നില്ല....

"ജാനകി
തിരുമംഗലം (H)
അങ്ങാടിപ്പുറം.."

ജിന :ഇത് അമ്മക്കാണല്ലോ....എന്നിട്ടെന്തേ അച്ഛൻ അയച്ചില്ല... തുറന്നു.. വായിച്ചാലോ.. അല്ലേൽ അമ്മേടെല് കൊണ്ട് കൊടുത്താലോ..... ഹയ്യോ... പോയതന്നെ പിടിച്ചട്ടില്യ... പിന്നെയാ ഇതും കൊണ്ട് കൊടുക്കുന്നത്.... ചേലാവും... അല്ല ഞാനും അമ്മയും തമ്മിൽ എന്ത് മറിക്കാനാ.. ഇത് ഞാൻ വായിച്ചാലും അമ്മ വായിച്ചാലും ഒരേ പോലെ അല്ലേ... അവളുടെ മനസിന്‌ കത്ത് വായിക്കണം എന്ന് തന്നെ ആയിരുന്നു....

അവൾ അത് തുറക്കുക തന്നെ ചെയ്തു... ഓരോ കുത്തും കോമയും വിടാതെ അവൾ അത് വായിച്ചു..... അവളുടെ കണ്ണുകൾ കലങ്ങി.... മഴത്തുള്ളിയോളം വലിപ്പമുള്ള കണ്ണീർതുള്ളികൾ... ഉരുണ്ടു ഉരുണ്ടു തറയിൽ വീണു... ആ.. ഉപ്പുവെള്ളം.. ആ കറയെ വീണ്ടും ജീവിപ്പിച്ചു... ഒന്ന് കൂടി കറ തിളങ്ങി കണ്ടു... അവളുടെ ജീവിതം കൂടി അതിൽ പറ്റിയത് കൊണ്ടാവാം......

ആ കത്ത് മടക്കി അവൾ.. ആ കവറിൽ തന്നെ അവളിട്ടു...

അമ്മക്ക് തീർച്ചയായും.. കൊടുക്കണം... അവൾ മനസ്സിൽ.. അടിവരയിട്ടു... ഇതിനായിരിക്കാം... താൻ ഇവിടെ വന്നുവെന്ന്.. അവൾക്കു തോന്നി പോയി...
അമ്മയോടെയാൾക്.. അവസാനമായി പറയാൻ ബാക്കി വെച്ചതല്ലേ.... അത് ഇനി അറിയാതെ പോണ്ടാ....

അപ്പൂപ്പൻ :മോളെ... പാറു...

ജിന :പാറുവോ..

അവൾ കത്ത് അവിടെ വെച്ചു.. വേഗം നടന്നു... താഴെയെത്തി... മുറ്റത്തെ വരാന്തയിൽ നിന്നു.. വാതിൽ പടി കടന്നു വരുവാണ് അപ്പൂപ്പൻ....

അപ്പൂപ്പൻ :മോളെ, വിഷമിപ്പിച്ചൂലെ.... എന്നാലും ഞാൻ കൊച്ചിനെ തനിച്ചാക്കി.. പോവാൻ പാടില്ലാർന്ന്... ഇവിടെ ആദ്യായിട്ടു മോളു വന്നിട്ട്... ഇവിടം പരിചയപ്പെടേന്നേറ്റു മുന്നേ, മോളെ ഒറ്റക്കക്കാൻ പാടില്ലാരുന്നു...

ജിന :മ്മ്...

അപ്പൂപ്പൻ :നേരത്തെ എന്തൊക്കെയോ പറഞ്ഞു വന്നപ്പോ.. ഞാൻ പണ്ട് നടന്ന കാര്യങ്ങളോട്ടു മൂടി പോയി.... അപ്പൊ ഇവിടന്നു ഇറങ്ങി പൂവനാ തോന്നിയെ... അന്നും അങ്ങനെ തന്നെയർന്നു...

ജിന :മ്മ്..

അപ്പൂപ്പൻ :ഞാൻ മോൾക് ഊണ് വാങ്ങിച്ചിട്ടുണ്ട്.. വാ.. വന്നിരിക്ക്....

ആ വൃദ്ധൻ പൊതിച്ചോറ്.... തീന്മേഷയിൽ നിരത്തി...

ഏറ്റവും സ്നേഹത്തോടെ, അയ്യാൾ അവളെ.. വിളിച്ചിരുത്തി...

അവൾക്കതു കണ്ടില്ലെന്നു നടിക്കാൻ കഴിഞ്ഞില്ല... മനസില്ല മനസോടെ.. അവൾ അതിനു മുന്നിൽ ഇരുന്നു..

അപ്പൂപ്പൻ :കറികളൊക്കെ മോൾക് ഇഷ്ട്ടവോ അല്ലയോ.. ഞാൻ ന്റെ ഒരു ധാരണക്ക് വാങ്ങിയതാ....സാമ്പാർ, മാമ്പഴപുളിശ്ശേരി, അവിയൽ, തോരൻ, കോവക്ക മെഴുക്കു വരട്ടി, ഉപ്പേരി.....

അവൾ ഒന്നും ശ്രദ്ധിക്കുന്നില്ലായിരുന്നു....

അപ്പൂപ്പൻ :മോള്.. കഴിക്ക്...

ജിന :മ്മ്... അപ്പൂപ്പൻ കഴിക്കുന്നില്ലേ...
അവൾ മടിച്ചു... ചോദിച്ചു..
അപ്പൂപ്പൻ :ആ... അത് കഴിക്കാം.. അപ്പൂപ്പനിന്നു മനസ് നിറയെ കഴിക്കണം, മോളു കഴിക്കണത് കാണണം.... ഈ വീട്ടിൽ ഒരു നേരത്തേയെങ്കിലും ഭക്ഷണം ന്റെ കൊച്ചു കഴിക്കണത്...

അയ്യാളുടെ.. ശബ്ദം ഇടറി...

അപ്പൂപ്പൻ :മോള് വയറു നിറയെ.. കഴിക്കു..

ജിന :മ്മ്...

അവൾ ചോറിലൂടെ വിരലുകൾ ഓടിച്ചു.... ഒരുരൂള വായിലേക്കിട്ടു... ഇല്ല... ഇറങ്ങുന്നില്ല..... അവൾ കഷ്ട്ടപെട്ടു ചവച്ചിറക്കി....

അവൾക് വല്യമ്മാവന്റും വല്യമ്മേടും വാക്കുകൾ ചെവിയിൽ വന്നടിഞ്ഞു...

അവൾ കണ്ണുകൾ പൂട്ടി.... കള്ളൻ.. ആ കള്ളൻ,ഒരു നേരത്തെ ഭക്ഷണമെങ്കിലും നിന്റെ അമ്മക്ക് അവൻ ഭാര്യയെ പോട്ടെന്നോണം പൊറ്റിട്ടുണ്ടോ....

അവളുടെ കണ്ണിന്നും.. മൂക്കിന്നും... വെള്ളം വന്നു..

അപ്പൂപ്പൻ :അയ്യോ.. എരിയുന്നുണ്ടോ.. മോളെ..
അവൾ കണ്ണ് തുറന്നു..

അയ്യാൾ വേഗം.. വെള്ളം കൊടുത്തു...

അവളത് ആവോളം കുടിച്ചു...
അപ്പൂപ്പൻ :എന്തായാലും കുറെ പണ്ടത്തെ കാര്യങ്ങൾ ചിന്തിച്ചു നടന്നപ്പഴാ.. ഓർമ വന്നേ... പാറു... പരമു പാറുന്ന.. കുട്ടിനെ വിളിക്കാറ്, ഇനി ഞാനും അങ്ങനെ വിളിക്കു....

പെട്ടെന്ന്.. ജിന വെള്ളം കുടി നിർത്തി
ജിന :കള്ളം പറഞ്ഞതാര്ന്നുല്ലേ.....

അപ്പൂപ്പൻ.. എന്തെന്നറിയാതെ

അപ്പൂപ്പൻ :എന്താ.. മോളെ...

ജിന :മരിച്ചു പോയ എന്റെ അച്ഛനെ നല്ലവനാക്കിട്ട് ഇപ്പൊ എന്തിനാ.....

അപ്പൂപ്പൻ :മോളെ......

ജിന :എനിക്കറിയാം.. എല്ലാം....

അപ്പൂപ്പൻ :എന്ത് അറിയാന്നാ....ഒന്നും അറിയില്ല, ആർക്കും ഒന്നും അറിയില്ല... മോളും കൂടി അവനെ കുറ്റപ്പെടുത്തല്ലേ... മോള് അച്ഛനെ കുറിച്ച് പാവന്നു പറഞ്ഞപ്പോ എനിക്കാ സന്തോഷയെ, അവന്റെ കുഞ്ഞെങ്കിലും അവനെ നല്ലത് പറയാൻ ഉണ്ടല്ലോ എന്നോർത്ത്, എന്നിട്ടും നീയും മാറ്റി പറയാണോ

അയ്യാൾ നെഞ്ചത്ത് കൈ വെച്ചു..

അവൾ ഒന്നും മിണ്ടിയില്ല....

കൈവിരലുകൾ ചോറിലെ..അരിമണികളിൽ തട്ടി അലഞ്ഞു...മനസിനൊപ്പം..

പിനീട്‌...

ജിന :ഈ.... ഭാനുമതി.....

പേര് കേട്ടതും അയ്യാൾ ഞെട്ടി.. എണിറ്റു നിന്നു...

പിന്നീട്.. അവിടെ തന്നെ തലകുമ്പിട്ടു ഇരുന്നു

അപ്പൂപ്പൻ :അപ്പൊ ജാനകിയെല്ലാം പറഞ്ഞിട്ടുണ്ടായിരുന്നല്ലേ... മോൾടെ പറച്ചിൽ കേട്ടപ്പോ ഞാൻ കരുതി.. ഒന്നും.. ഇവിടെ ആരെയും അറിയത്തിലാരുന്നെന്ന്...

എത്ര നാഴിക കഴിഞ്ഞിട്ടും... ആ വൃദ്ധന്റെ തല പൊന്തിയില്ല.... അവൾ എന്തിനെന്നില്ലാതെ.. ആ ഊണിലും താളം പിടിച്ചു.... അവിടന്ന് എഴുന്നേറ്റു പോവാൻ കൂടി അവൾക്കു കഴിഞ്ഞില്ല....

(തുടരും...)

സംഭവബഹുലമായ... ഈ സ്റ്റോറി വായിക്കാൻ താല്പ്യര്യം ഉള്ളവർ വോട്ട് ഇടണേ...

ഞാൻ ധൃതിയിൽ എഴുതിയതാ... സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടേൽ ക്ഷമി... പിന്നെ emotion ഒന്നും വായിക്കുമ്പോ കിട്ടുന്നില്ലേ ആവോ...... കരയുന്ന scene ഒക്കെ emotion aanu ketto 🤣... Oru avesathinum oralu prnjodum vegam idunnathumanu..... So ullathil adjust cheyu...

Appo..
👍vote
👍follow
👍comment


पढ़ना जारी रखें

आपको ये भी पसंदे आएँगी

9.2K 845 7
ചില പെൺകുട്ടികൾക്ക് തന്റെ ആദ്യ പ്രണയം അച്ഛനോട് ആയിരിക്കും... ചില ആൺകുട്ടികൾക്ക് തന്റെ ആദ്യ പ്രണയം അമ്മയോട് ആയിരിക്കും... എന്റെ ആദ്യ പ്രണയം അത് അവനോട...
First Love! Amii द्वारा

लघु कहानी

112 10 1
...
1.9K 220 7
Dear friends.... ഞാൻ സുമി അസ്ലം ഫിസിയോ തെറാപ്പി സ്റ്റുഡൻറ് ആണ്. പോസ്റ്റിംങ്ങ് ഡേയ്സ് കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് കഥകളല്ല. പഠനത്തിന്റ ഭാഗമായി എനിക്ക...
656 87 4
vaich nokk....