Till to end

By passionatehodophile

5.6K 908 692

ജാതിയുടെയും മതത്തിന്റെയും ദുരഭിമാനത്തിന്റെയും കേട്ടുചേങ്ങല്ലയെ പൊട്ടിച്ചു എറിഞ്ഞുഞ്ഞുക്കൊണ്ട്..... ഒരു ഇട്ടാവ... More

LOVE :starting... trouble 🤣❤
അധ്യായം 1:മയക്കം
അധ്യായം 2: ജീവിതം വീണ്ടും.....
അധ്യായം 3:മടുപ്പ്!
അധ്യായം 4: ഒരുക്കം
അധ്യായം 5:പെണ്ണു കാണൽ
അധ്യായം 6:നാടകീയം
അധ്യായം 7:തീരുമാനം
അധ്യായം 8: കെടുന്ന പ്രത്യാശകൾ!
അധ്യായം 9:ഒപ്പം സഞ്ജയ്‌ !
അധ്യായം 10:വിധിയെഴുത്ത് !
അധ്യായം 11:ആക്രോശം
അധ്യായം 12 :ഒളിച്ചോട്ടം 🤪
അധ്യായം 13:യാത്ര
അധ്യായം 14:നാട്
അധ്യായം 16:വിസ്മയം
അധ്യായം 17:നേർകാഴ്ച
അധ്യായം 18:ഭാനുമതി
അധ്യായം 19:കൂടിക്കാഴ്ച
അധ്യായം 20:സാന്ദ്രം !
അധ്യായം 21:കച്ചേരി
അധ്യായം 22:സത്യം
അധ്യായം 23:സന്തോഷം
അധ്യായം 24:ചെറുത്തുനിൽപ്പ്
അധ്യായം 25:ശക്തം
അധ്യായം 26:ആത്മബന്ധം
അധ്യായം 27:ഇനിയില്ല

അധ്യായം 15:അവൻ... ❤️

167 35 39
By passionatehodophile

ട്രെയിൻ ഇൽ...... ഇരുന്നു ഏകദേശം... വഴിപ്പിന്നിട്ടു.....
പക്ഷേ.. ഇതുവരെ ബോറടിച്ചില്ല....
കാരണം.. അവൻ.. അവൻ തന്നെ...
ഒരു പ്രത്യേക എനർജിയാണ് അവനോടൊത്തിരിക്കുമ്പോൾ.. അടുത്തറിയുമ്പോൾ.. സമയം പോകുന്നതേ അറിയില്ല.... എന്ത് മാനസികാബുദ്ധിമുട്ടിലാണ്.. ഈ തീവണ്ടിയിൽ വന്നിരുന്നത്... ഇപ്പൊ വലുതും ഓർക്കുന്നുണ്ടോ.... ഇല്ല.. അതു തന്നെയാണ്.. അതിനുള്ള ഉത്തരം.. എന്ത്യേ.. അവൻ അവന്റെ ആ ചിരി.. ഏത് പ്രപശ്ചത്തിനേയും.. ഒന്നു അലയക്കുന്നത് പോലെ..... എന്തോ ആഴങ്ങളെ കാണിച്ചു തരുന്നത് പോലെ... ആ ആഴത്തില്ലേക് ഒഴുകിയത് കൊണ്ടാണോ... എന്റെ കടലിലെ അലകളെ ഞാൻ സൗകര്യം പോലെ മായ്ച്ചു കളഞ്ഞത്... ഇങ്ങനൊരു ആൾ പണ്ടേ... ന്റെ കൂട്ടിനുണ്ടായിരുന്നേൽ എത്രെ നന്നായിരുന്നു... അമ്മയ്ക്കും അതു വല്ല്യേ ആശ്വാസമാർന്നേനെ..... ഇവനോട് സംസാരിച്ചിരിക്കുമ്പോ.. ബാക്കി ലോകമൊക്കെ മറഞ്ഞു പോകുന്നുണ്ടാവോ... ഉണ്ടായി കാണണം അല്ലെങ്കിൽ എങ്ങനെ എനിക്ക്.. ജിന ലക്ഷ്മി എന്ന ഈ തിരുമംഗലം കാരിയെ ഇങ്ങനെ ചിരിപ്പിക്കാൻ പറ്റും....

പെട്ടെന്ന് കണ്ണുകൾക്ക്‌ ചുറ്റും.... കൈകളുടെ വീശൽ..

ഹെയ് താനിതു എവിടെയാ....

അവന്റെ കളിയാക്കിയുള്ള ചോദ്യത്തിൽ... അവൾ ചിന്തകളിൽ നിന്നുണർന്നു....

വിക്കി :എന്ത്യേ.... ഫ്രീയായിട്ട് ടിക്കറ്റ് ഇല്ലാതെ.. അമേരിക്ക കാണാൻ പോയോ...

ജിന :ഏയ്യ്.. അങ്ങനെ ഒന്നുമില്ല വിക്ടർ...

വിക്കി :ഓ... ഇപ്പോഴും തനിക് എന്നോട് അങ്ങനെയാണല്ലേ.... അപ്പൊ ശെരി 😒

ജിന :എങ്ങനെ....

വിക്കി :ഒന്നൂല്ല്യ ഇനി ഒന്നും പറയണ്ട 🤭

ജിന :ഐഷ്.. താൻ വാലും തുമ്പും പറയാണ്ട്.. കാര്യന്തന്നു വെച്ച.. തെളിച്ചു പറയടോ...

വിക്കി :അങ്ങനെ വഴിക്കൂടെ പോണോരോട്.. തിരിച്ചു തിരിച്ചു പറയണ്ട.. ആവശ്യൊന്നും എനിക്കില്ല 😒

ജിന :ഓ... അങ്ങനാണോ.. പിന്നെത്യേ... തന്റെ ഇല്ലാത്തതും ഇല്ലാത്തുമ്മയാ എല്ലാ തള്ളലും എന്നോട് വിളമ്പിയെ...

വിക്കി :ഏ.. തള്ളാലോ.. എന്ത്... എന്തെന്ത്... ഞനോ തള്ളാനോ...

ജിന :ഹും.. ഹും.. ഒന്നുമില്ല..

അവൾ ഒന്ന് കളിയായി ചിരിച്ചു....

വിക്കി :അതെന്താടോ.. ഒരു കളിയാക്കി.. ചിരിക്കൽ..

ജിന :അതെന്താടോ ചിരിക്കാനും പാടില്ലേ... തനിക് ഈ കണ്ട കഥ മൊത്തം എന്നോട് പറയാം.. അല്ലേ...

വിക്കി :കണ്ടോ.. പറഞ്ഞു.. പറഞ്ഞു.. ഞാൻ തൊണ്ട പൊട്ടി പറഞ്ഞതൊക്കെ.. ഇപ്പൊ തള്ളലായി.. കഥയായി.. ന്റെ ജീവിത ഏടുകളാടോ...

ജിന :ഓ... ജീവിതമ്മാരുന്നോ.. ചെ. പറയണ്ടേ.. ആ സീരിയസ്നെസ്സ് ഇൽ അംഖോട്ട്‌ കേൾക്കാൻ കഴിഞ്ഞില്ല...

വിക്കി :അതൊക്കെ ആരെങ്കിലും പറയണോ... ജസ്റ്റ്‌ കോമൺ സെൻസ് യൂസ് ചെയ്തൂടെ തനിക്... കോപ്പ്.. എന്റെ ആന്മകഥ വെള്ളത്തിൽ വരച്ച വര പോലെ ആയിലോ.. ഈശോയെ...

ജിന :ആ..സിനിമ മോഹം കൊണ്ട് ചെന്നൈക്ക് വണ്ടി കേറിയതൊക്കല്ലേ.... എനിക്കൂഹിക്കാവുന്നതേയുള്ളു.... ഈ കാര്യങ്ങളൊക്കെ..

വിക്കി :ന്താ.. തനിക്കൊരു പുച്ഛം...

ജിന :അതു.. തനിക്കു തോന്നിയതാവും.. എനിക്ക് ആരാധനേയുള്ളു..

വിക്കി :ആക്കിയത് മതി.. 😒let's talk another matter...

ജിന :ഹേയ്ഷ്.. സത്യടോ... ഇയാളോട് കൂട്ട് കൂടാൻ നല്ല രസണ്ട്... സമയം പോകുന്നതറിയില്ല.. Anyway തന്റെ ഫ്രണ്ട്സ് ഒക്കെ ലക്കി ആണുട്ടോ....

വിക്കി :ശെരിക്കും.... അവന്മാരൊന്നും കേൾക്കണ്ടാ.... തനിക് വട്ടാണെന്നെ പറയു...

ജിന :എന്നാ പറയണ്ടാ.. തന്നെ നല്ലതാക്കിയെന് എനിക്ക്.. വട്ടത്തിന്നു പേര് കേൾക്കാൻ വയ്യ 🤭..

വിക്കി :ഓ.. ന്റെ പൊനേ.... വാക്ക് മാറ്റി മാറ്റി കളിക്ക്യാ... അത്തരം തഴമ്ത്താർന്ന പ്രവണതകൾ.. ഇവിടെ നിരോധിച്ചിരിക്കുന്നു...

ജിന :അയ്യോ.. അതു കഷ്ട്ടായില്ലോ...

വിക്കി :നന്നാവാൻ നോക്കൂടോ..

ജിന :ശ്രെമിക്കാം....

വിക്കി :എങ്ങനെ വന്ന കൊച്ചാ..

ജിന :വഴി തെറ്റിപ്പിച്ചപ്പോ.. സമ്മതമായിലോ..

വിക്കി :ഞനോ..

ജിന :അല്ലാതെ പിന്നെ..

വിക്കി :ഈ നീണ്ട ട്രെയിൻ യാത്രയല്ലേ ... ഒന്ന് ജോളിയായി... ട്രാവൽ ചെയ്യാന്നു വെച്ചപ്പോ.. ന്റെ നല്ല മനസിനല്ലേ.. മുറിവേൽപ്പിച്ചേ... മതി

ജിന :മുറിവേൽപ്പിക്കാൻ മാത്രം ഒന്നും പറഞ്ഞില്ല....

വിക്കി :അതു.. മുറിവേറ്റ ആൾക്കല്ലേ അറിയൂ.. ഇയ്യാൾക്ക നിശ്ചയം...

ജിന :ഓ...

വിക്കി :ന്റെ സ്റ്റേഷൻ എത്തറായി....

ജിന :ഏ.....

വിക്കി :ന്റെ സ്റ്റേഷൻ എത്തീന്ന്... ഇനി ശല്യം കാണത്തില്ലന്ന്......

ജിന :ശല്യംമോ... ഞാൻ അങ്ങനെ വല്ലതും പറഞ്ഞോ.....

വിക്കി :ഹോ.. അപ്പൊ അല്ലലേ..എനിക്കറിയാം... ആർക്കും എന്നെ ഇഷ്ടപ്പെടാടിരിക്കാൻ കഴിയാതില്ലന്ന് 😁

ജിന :ഉവ്വ... ഉവ്വ

വിക്കി :മ്മ്.... ഞാൻ പോണു.. താങ്ക് യു എന്നെ സഹിച്ചിരുന്നെന്നു....

ഇത് കേട്ടപ്പോ ജിനക്ക് വിഷമായി......അവൻ പൂവാണ്.. വീണ്ടും താൻ മൂകതയിലേക്ക്.....

ട്രെയിൻ നിൽക്കാറായി....
ജിന :എത്തിയോ..
വിക്കി :ഹാ.. അടുത്തു..
ജിന :മ്മ്... Bye ഡോ.... ഞാൻ നേരത്തെ പറഞ്ഞത് കാര്യായിട്ടാട്ടോ..
വിക്കി :ഞാനൊന്നും കാര്യമ്മക്കാതെ ഇരുന്നിട്ടില്ല...
ജിന :you are something..... Something different, great...

വിക്കി :ന്റെ... ശോമറിയാമ്തൗസീപ്പേ.... എല്ലാരും ഇതന്നെ പറയും അതെന്താടോ.. 🤭😜

ജിന :ഓ.. ഈ കാര്യത്തിലൊഴിച്ചു്.. 🤣🤣

വിക്കിയും ജിനയും... മാറി മാറി ചിരിക്കുന്നു.....

അവസാന നിമിഷത്തിന്റെ വെമ്പാലാകാം...

സ്റ്റേഷൻ എത്തി...

വിക്കി :ശരീടോ...

എന്നും പറഞ്ഞു അവൻ തിരിഞ്ഞു നടന്നു.. അവൾ അവനെ അനുഗമിച്ചു...

അവൻ പടികളിറങ്ങി.. ഇറങ്ങും നേരം ഒന്ന് തിരിഞ്ഞു.. മന്ദഹസിച്ചു...

അവൾ ബൈ എന്ന രീതിയിൽ തല കൊണ്ട് ആംഗ്യം കാട്ടി....

ജിന :ടോ....

അവൾ വിളിച്ചു... അവൻ നിന്ന്.. പെട്ടെന്ന് തിരിഞ്ഞു നോക്കി...

കൈ കൊണ്ട് എന്ത്യേ എന്നു പൊക്കി കാണിച്ചു..

ജിന :ഇനി നമ്മൾ എന്ന കാണാ...

വിക്കി :കാണണോ...

ജിന :പിന്നെ വേണ്ടേ...

അധികം ആരും വരാത്ത സ്റ്റേഷൻ ആയോണ്ട്.. പെട്ടെന്നേനെ പുറപ്പെടാനുള്ള.. എന്നോൺസ്‌മെന്റ് കേട്ടു.....

അവൻ വേഗം.. അവളുടെ അടുത്തോട്ടു ചെന്നു.....

വിക്കി :actually, I gonna miss you jina... എന്തെന്നറിയില്ല.... താൻ.. ഈ കാലത്തു ഇത്രേ വിശ്വസ്ഥതയോടെ ഞാൻ ആരോടും സംസാരിച്ചിട്ടില്ല.... താങ്ക് യൂ.... എന്നെ കേട്ടിരുന്നതിനു...

തീവണ്ടി നീങ്ങി തുടങ്ങി....അവനും കൂടെ നടന്നും തുടങ്ങി..

ജിന :താങ്ക് യു.. ഞാനാ പറയണ്ടേ... ഞാൻ വന്ന സാഹചര്യത്തെന്നു.. ഇത്രേ പെട്ടെന്ന് ആരും എന്നെ അടർത്തി മാറ്റിയിട്ടില്ല.... Thank u.. ഇത്തിരിയെങ്കിലും... നേരത്തെങ്കിലും.. എന്നെ മാറ്റി നട്ടതിന്...

വിക്കി :എനിക്ക് തോന്ന്യർന്നു ഒരു മൂഡ് ഔട്ട്‌... അതു കൊണ്ട് തന്ന്യാ... ഞാൻ ജോളി ആക്കാൻ നോക്കിയേ.. See.. ജിന.. ഇയ്യാളുടെ പ്രശ്നം എന്താന്നൊന്നും എനിക്കറിയില്ല.. എത്ര മാനം ഇടിഞ്ഞു വീഴണ കാര്യണേലും.. ഇപ്പോഴത്തെ പോലെ.. തന്റെ ഇഷ്ടങ്ങളെ.. താല്പര്യങ്ങളെ വകവെച്ചു.. അതിലേക് കോൺസെൻട്രേറ്റ് ചെയ്യ്... അതും ഇതും ചിന്തിച്ചു സമയം കളയല്ലേ... ഇത്രേ നേരം.. സംസാരിച്ച.. പാതിവഴി യിൽ ഇറങ്ങി പോയ ഒരു അപരിചിതന്റെ വാക്കായി.. കാണരുത് ഇത്...കുറച്ചു നേരം കൊണ്ട് കിട്ടിയ ഒരു സുഹൃത്തിന്റെ അധികാരം വെച്ചു പറയുന്നതാന്ന് കരുതിയ മതി... അല്ലെങ്കിലും സൗഹൃദത്തിനെ കാലം കൊണ്ട് അളക്കരുതലോ...

എല്ലാം ശരിയാണെന്ന രീതിയിൽ.. അവൾ തല കുലുക്കി...

ഇത്രയ്ക്കും ആർദ്രമായ വാക്കുകൾ കെട്ടിട്ടാണോ .. അവളുടെ കണ്ണിൽ നിന്ന് ഒരിറ്റു സന്തോഷത്തോടെ ജലകണികാ പുറത്തേക്കാരുമറിയാതെ.. പുറത്തു ചാടിയത്....

അപ്പോഴേക്കും ട്രെയിൻ ന്റെ വേഗതയെ അവനു പിടിച്ചു നിർത്താൻ കഴിയാത്തത്തിലും അധികം ആയിരുന്നു.......

കിതപ്പോടെ അവൻ... ഓടി നിന്നത്.... അവൾ കണ്ണിമ്മ വെട്ടാതെ നോക്കി കണ്ടു.. എന്തോ ഒരു ഒറ്റപ്പെടൽ... ഹൃദയത്തെ അലട്ടാൻ തുടങ്ങുന്നു എന്നവൾക്ക് മനസിലായി... അവസാനമായി.. ഇനി കാണുമ്മോ.. എന്നു പോലും അറിയാത്ത അവനായി... അവൾ കൈവീശി....... മറുപടിയെന്നോണം.. അവനും വീശുന്നുണ്ടോ.. ദൂരെയായ... അവളുടെ കാഴ്ച വൃദ്ധത്തെ ഒപ്പിയെടുത്തോണ്ട് അവൾ ഊഹിച്ചെടുത്തു....

ട്രെയിൻ... മുന്നോട്ടു നിങ്ങി... കുറെ ആയപ്പോൾ... തന്നിൽ നിന്ന് ഏറെ ദൂരെയുള്ള ഒരു താരകം.. മിന്നിമറയുന്നത് കണ്ടു് നിന്ന വിഷമതിലെന്നോണം... അവളും മൂകതയിൽ നിന്നു.. ഇനിയും രാത്രി പുണരാൻ.. കാത്തിരിക്കുന്നതു പോലെ..ദൈവത്തിന്റെ വിധിക്കു വിട്ടുകൊണ്ട് അവൾ പിന്മാറി.....

മറ്റു കംപ്പാർട്ട്മെന്റുകളെ താടി.. അവൾ അവളുടെ സീറ്റിൽ വന്നിരുന്നു....

വന്നിരുന്നപ്പോ തന്നെ ആരുമില്ലാതെ ഇരിക്കുന്ന അവന്റെ ഇരിപ്പിടത്തോലോട്ടായിരുന്നു അവളുടെ നോട്ടം...

അവൾ മന്ത്രിച്ചു..

ജിന :ഇങ്ങനെയും മനുഷ്യരുണ്ടല്ലേ....

അവൾക്ക് അതു.. ഒരു പുതിയ അനുഭവം ആയിരുന്നു.... ആക്രോംഷങ്ങളില്ലാതെ... എതിന്റും മുഖപ്പാടംമോ... തറവാട്ടു പേരോ.. ഒന്നും ഒരു പ്രെശ്നംമില്ലാതെ എന്തുമെന്നോണം.. പറയാൻ സാധിച്ചാ ഒരു കൂട്ടുകാരൻ....

തറവാട്ടുപേര് പറഞ്ഞു പരിചയപ്പെടാതെ ഒരാളോട് പോലും സംസാരിക്കാനോ ഇടപ്പെടാനോ അവൾക്ക് നാട്ടിൽ കഴിഞ്ഞിരുന്നില്ല....

അതിന്റെയും ഒരു സന്തോഷം അവള്ളിൽ മറഞ്ഞിരുന്നുവോ... മറഞ്ഞിരിക്കണം....

അവൾ ശ്രദ്ധ ആ സീറ്റിൽ നിന്ന്... പുറത്തേക്കു മാറ്റി... ആ ജാലക കമ്പികളിൽ അവൾ വിരൽ കോർത്തു... മുഖകൂടി ചേർത്ത് വെച്ചു ഇരുന്നു അവൾ....

സമയം കടന്നു പോയി....

ഇപ്പോഴും അവന്റെ മന്ത്രണം കേൾക്കുന്നത് പോലെ........അവന്റെ ആ കളിയാക്കിയിട്ടുള്ള ചിരി ഇപ്പോഴും ഇവിടെ തളം കേട്ടുവാണോ...

അവൾക്കെല്ലാം ഇപ്പോഴും വിസ്മയങ്ങളാണ്... മായാത്ത മയക്കാഴ്ചകളാണ്... അവൾക്കിതിന് മുൻപ് അറിയില്ലാരുന്നു... ഒരാൾക്കു മറ്റൊരാളെ ഇങ്ങനെ സ്വാദീനിക്കാൻ കഴിയുമെന്ന്.....

അവൾ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്... മറുപടി തേടുകയായിരുന്നു....

'അവൻ തനിക്കാരാണ്... ഇന്ന് മാത്രം കണ്ട... ഇനി കാണുമോ എന്നു പോലും അറിയാത്ത... ആരോ ഒരാൾ.... പക്ഷേ അവളുടെ മനസ് അപ്പോഴും മന്ത്രിച്ചു... ആരോ ഒരാളോ... അവനോ.. ഹെയ്.. അല്ലേല്ല... അവൻ അവൻ മാത്രമാണ്.. ആരോ ഒരാളായി മാത്രം കാണാൻ കഴിയുമായിരുന്നേൽ... തിരുമംഗലം കുടുംബത്തിലെ പലർക്കും മുകളിലായിരുന്നേനെ അവന്റെ സ്ഥാനം... കൃത്യമായി നാടോ വീടോ അറിയാത്ത... ആദ്യാമോ അന്ത്യാമോ അറിയാത്ത... ഇനി തിരഞ്ഞു പോകുവാൻ തിരശീല ഇല്ലാത്ത....മനസുകൊണ്ട് അമൃത് വർഷൻ... ആയവൻ..... ന്റെ മഹാദേവ..... നീ... എന്തൊക്ക്യാ എനിക്ക് തരണേ... ഒരാളെ കണ്ടു പിടിക്കാൻ... വന്നപ്പോൾ.. മറ്റൊരാളെ.... പറിച്ചെറിഞ്ഞോ.... നിന്റെ ലിലകൾ ഇനിയും കഴിഞ്ഞില്ലേ ഈശ്വരാ..

അല്ല... ഇനിയും കാണുമ്മോ... കണ്ടിരുന്നെങ്കിൽ..... ഇനിയും എന്തൊക്കെയോ പറയണം...പറഞ്ഞേനിക്ക് ജയിക്കണം.... അവന്റെ ചിരി കാണാൻ.. ചിലതു മനഃപൂർവം വിട്ടു കൊടുക്കണം... ഇനിയും ചർച്ച ചെയ്യണം... വീണ്ടും വീണ്ടും... കഥകൾ കൈമാറണം.. അനുഭവങ്ങൾ പങ്കു വെക്കണം..കാണാത്ത ലോകത്തിന്റും എണ്ണി തീരാത്ത സ്ഥലങ്ങളുടെയും... കുന്നിൻചരിവുകൾ.. കടന്നു പിടിക്കണം.. അതിർത്തികളുടെ പടികൾ കയറണം......കവികളുടും എഴുത്തുകാരുടേം.. ലോകത്തിൽ അവൻ പറഞ്ഞു തീർക്കുന്ന വാക്കുകളിലൂടെ നുഴഞ്ഞു കയറണം......'

ഇതൊക്കെ പറയുമ്പോക്കെ അവളെറിയാതെ ചിരിക്കുന്നുണ്ടായിരുന്നു... അവൻ പറഞ്ഞു നിർത്തി കൗതുകം പകർന്ന കഥകളായിരിക്കാം അവളെ ഇതെല്ലാം ഓർമിപ്പിച്ചെടുക്കാൻ.. ലഹരി പകർന്നത്.... ആ മാധുര്യാലഹരിയുടെ വീര്യം അവനെയും അവളിൽ പ്രതിഫലിപ്പിക്കുന്നുണ്ടായിരുന്നു.......

അവന്റെ ആ... നോട്ടം.. വാക്കുകളിലോപ്പിച്ച കുസൃതി.. അതിനോടൊത് വെക്കാവുന്ന ചിരി.. എന്തിന് അവന്റെ ഓരോ ചെറിയ പ്രവർത്തി പോലും അവനരാണ്... അവന്റെ പേഴ്സണാലിറ്റി മൊത്തം വിളിച്ചറിയിക്കുന്നതായിരുന്നു.......

ജിന.. പെട്ടെന്ന്...
താൻ... ഇതേതൊക്കയാ.. ചിന്തിച്ചു കൂട്ടുന്നെ... അമ്മ വല്ലോം ഇപ്പൊ കൂടെ ഉണ്ടായിരുന്നേൽ.... ഇപ്പൊ മണിക്കൂറുകൾക്ക് മുന്നേ കണ്ട... ഏതോ ഒരു ചെക്കനെ കുറിച്ചോർത്തു ചിരിക്കുന്നു എന്നറിഞാലുള്ള സ്ഥിതി .. ഈശ്വര... കഥ തീർന്നതന്നെ....

ഇങ്ങനെയും ഒരാളോട് കൂട്ടവാൻ പറ്റോ... ഇതിപ്പോ ആദ്യായിട്ട ഒരാളോട് ഇത്രേ പെട്ടെന്ന് കൂട്ടാവുന്നെ...

എനിക്കെങ്ങനെ സാധിച്ചു?.
ആവോ.....
അവനെ കുറിച്ചെല്ലാം... ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ്.. എന്ന സത്യത്തിലേക്ക്... അവൾ പൊരുത്ത പെട്ടു വരുകയായിരുന്നു...

അവൾ മെല്ലെ തല ചിരിച്ചു... അവളുടെ കണ്ണ് എന്തിലോ ഉടക്കി...
എന്താണത്..... കോറിയിട്ടത്.......
അവൾ അവനിരുന്ന സീറ്റിൽ ചെന്നിരുന്നു... സൂക്ഷിച്ചു.. ഉറ്റു നോക്കി...
ബ്ലേഡ് കൊണ്ട് വരഞ്ഞ പോലെ...

"Happy journey...
Be safe..
Be positive..
Miss u..will be see soon
All is well "

ഇത്... ഇത്.. വിക്കി എഴുതിയതാവുംമോ.... അതെ.. ഇത് വിക്കി തന്നെ....
ഇതെപ്പോ... എഴുതി?...
അവളുടെ മനസ്സിൽ അറിയാതെ ഒരു കുളിർമ തഴുകിയോണം...
തന്നെ ആരെങ്കിലും ഒന്ന് മനസിലാകുന്നു.. കൂടെ നില്കുന്നു... എന്നു അറിയുമ്പോഴുള്ള.. സന്തോഷം ഒന്ന്... വേറെ തന്നെ.....

അവൾ എഴുന്നേറ്റു...അവളുടെ സീറ്റ്‌ ഇൽ തന്നെ ഇരുന്നു.... കൂട്ടിനവൾ... അവൻ കാരണം അടച്ചു വെച്ച ആ പുസ്തകം വീണ്ടും തുറന്നു.... ഏടുകൾ.. ആകപ്പാടെ മറിച്ചു കൊണ്ടുപോയി...

ഒരു വാക്കിൽ കുരുങ്ങി അവൾ തറച്ചു നിന്നു.."മകൾ "

"അവൾ.....ന്റെ മകൾ... അവൾ വളരുമ്പോ.. എന്നെ വെറുക്കുമോ... എനിക്കറിയാം ഈ ലോകത്തിന്റെ കുറ്റക്കാരനായ.. ഞാൻ.....അവൾക്കും.. ഒരു വചകനാകും.... മാറോടച്ചു ചേർത്ത് വളർത്തുമ്പോഴും.. ആ അഗ്നി എനിക്ക്.. ചൂട് കൂട്ടുന്നു.. ആ ചൂടിന്റെ... സുഖത്തിൽ.. ന്റെ കുഞ്ഞു... ന്റെ നെഞ്ചിൽ പറ്റിച്ചേർന്നു.. ഉറങ്ങുന്നു... അപ്പോഴും ആ വെമ്പുന്ന തീയിൽ ഞാൻ ഉരുകുന്നു..."

അവളുടെ കണ്ണ് വിടർന്നു.... എന്ത്.. എന്ത്.. വചകന്നോ..ഞാൻ വെറുക്കുമെന്നോ.. എന്തിന്നു.. എന്തിന്നച്ച... ഇനി അമ്മാവന്മാരും ആ വീട്ടിൽ ഉള്ളവരെല്ലാവരും പറയുന്നതു സത്യമാണോ... ഈ.. വാക്കുകൾ അതു സത്യമാക്കുകയാണോ.... എനിക്കറിയില്ല.. അച്ഛൻ.. അച്ഛൻ.. ഒരു ദുഷ്ട്ടാനാണോ.. വഞ്ചികാൻ കഴിയുള്ളവനാണോ..... അവളുടെ തല പെരുക്കുന്നതായി അവൾക്കു തോന്നി.. വീർപ്പു മുട്ടുന്നുണ്ടോ.. ആശ്വാസത്തിന്നു.. കുറച്ചു തണുത്ത കാറ്റു.. കിട്ടണോ... അവൾ ഇരുകൈയും തലയിൽ പിടിച്ചു.. രണ്ടു കൈയും മുട്ടുകാലിൽ താങ്ങു കൊടുത്തു കുനിഞ്ഞിരുന്നു....

'അമ്മേ.. ഞാൻ എന്താ ചെയ്യാ... അമ്മേടെ മൗനം ഇതെല്ലാം സത്യമാണോ... അതോ അസത്യമാണോ ആകണേ.... ഒന്ന് പറഞ്ഞു തായോ..'

അവളുടെ തലവേദന ഇപ്പൊ ശരീരമാകെ പടർന്നു കാണണം... അവൾ ക്ഷീണിതയാണ്.... അവൾ നിവർന്നു ചാഞ്ഞിരുന്നു... മുന്നിലുള്ള... ഒഴിഞ്ഞ സീറ്റ്‌.. വിക്കിയെ ജീവിപ്പിച്ചു..
'അവനിണ്ടായിരുന്നേലിപ്പോ.. എന്തുപറ്റിടൊന്നു കളിയാക്കി ചോദിച്ചെന്നെ... Vikce ബാഗിൽ നിന്ന് തപ്പി എടുത്തേനേ.. ഇല്ലേൽ മറ്റു യാത്രികാരോട് ചോദിച്ചു വാങ്ങിയേനെ.....ഞാൻ വേണ്ട വേണ്ട എന്നു പറഞ്ഞാലും അവൻ സമ്മതിക്കാതെ നിർബദ്ധമ്മയും വിക്സ് വാങ്ങിച്ചു തന്നേനെ '..

ജിന.. നേരിയ ദീർഘ നിശ്വാസം... വിട്ടു... കണ്ണെത്താത്ത വയലിലൂടെയുള്ള.. യാത്ര... അച്ഛനും അമ്മയും അവളുമാടങ്ങുന്ന കൊച്ചു കുടുംബത്തെ അനശ്വരമാക്കി മുന്നിൽ കൊണ്ടെത്തിച്ചു... ആ പാട്ടിന്റെ പാലാഴി ക്കു കാതോർത്തു അവൾ ഇരുന്നു.. സീറ്റിന്റെ അടുത്തു... അടക്കാതെ ആ പുസ്തകം നിവർന്നു തന്നെ ഇരുന്നു.. കാറ്റിനാൽ ഏടുകൾ.. പറന്നു മറഞ്ഞു പോകുന്നുണ്ടായിരുന്നു....അവൾ അതു ശ്രദ്ധിക്കുന്നിലായിരുന്നു...

താളുകൾ പലതും മാറി മറിഞ്ഞു.... പല പല വിഷയങ്ങൾ മിന്നി മറഞ്ഞു... എന്നിട്ടും അവൾ അതു തൊടാൻ തയാറിയിരുന്നില്ല... അറിയാത്ത കഥകളെക്കാൾ.. അവളെറിഞ്ഞ കഥകൾ.. അതിലും മനോഹരമായതിലാലാകം....

കൊച്ചു രാജകുമാരിയിൽ നിന്ന്.. വയലോരങ്ങളിൽ നിന്നു... ട്രെയിൻ.. സ്റ്റേഷനിൽ എത്തി കൂകി വിളിച്ചു...

ഇതാണ് ജിന ഇറങേടെ സ്റ്റേഷൻ....

അവൾ എഴുന്നേറ്റു.. അവരുടേതായ എല്ലാം കൈകളിൽ സ്ഥാനം പിടിച്ചു.... അവൾ പുറത്തെക്കും അകത്തേക്കും നോക്കി... ആളുകൾ കേറാനും ഇറങ്ങാനുമുള്ള തിരക്കുണ്ട്..... അവളും അവിടെ നിന്ന്.. ചലിച്ചു....

അവളപ്പോഴും ആ സീറ്റ്‌ വീക്ഷിക്കുന്നുണ്ടായിരുന്നു..... എന്തെനെന്നില്ലാതെ.... ഇത് വരെ എത്ര സ്റ്റേഷനുകൾ മാറി വന്നു എത്ര ആളുകൾ ഇറങ്ങി... കേറി.. ഇതുവരെ ആരും ആ സീറ്റ്‌.. കൈകളിലാക്കിട്ടില്ല.... അവനെ പോലെ ആ സീറ്റും യൂണിക് ആണലോ.. സ്പെഷ്യൽ ആണല്ലോ.. എന്നു അവൾക്കു തോന്നി... ഒന്ന് പുഞ്ചിരിച്ചു....

അവനെ കുറിച്ചോർക്കുമ്പോ.. ഒരു പുഞ്ചിരി must ആണെന്ന് കൂടി അവളുടെ മനസ്സിൽ.. നിമിത്തം എഴുതി വെച്ചിരിക്കണം.....

അവൾ ആ പുഞ്ചിരി മായ്ക്കാതെ... അനങ്ങി നീങ്ങി... ഒരിക്കൽകൂടെ അവൻ അവൾക്കായ് എഴുതിയ വാചകങ്ങള്ളിലൂടെ കണ്ണോടിച്ചു.. മനസ് അവിടെ തങ്ങി നിന്നുവോ.... ശേരിയാണ്.. അവൻ പറഞ്ഞ പോലെ.. ഒരു സത്യത്തിലേക്കു ശേരിയിലേക്കുള്ള കാലെടുത്തു വെപ്പാണ്.. ഒന്നിലും പതറി നിന്ന് പോകരുത്.. തന്റെ സ്വന്തം തറവാട്ടിലേക്കുള്ള ...മടങ്ങി പോക്കാണ്... ഒന്നിലും തട്ടി നിന്ന് പോകരുത്... പൂർണ അധികാരത്തോടെ.. എതിർക്കുന്നവരോട് മുന്നിൽ.. ചന്ദ്രമാണിക്യം പരമേശ്വരന്റെ മകളാണ്... എന്ന സ്ഥാനത്തോട് തന്നെ... നാമ്പുറപ്പിക്കണം.... അറിയാത്ത അധ്യായങ്ങൾ.. എനിക്കറിയാൻ പ്രായമായി.. അച്ഛന്റെ നെഞ്ചിലെ തീ.. എനിക്ക് അണയ്ക്കണം... അതെ.. Be positive.. Be strongg.. All is well....

അവൾ രണ്ടും കല്പ്പിച്ചു ആലപ്പുഴയുടെ മണ്ണിൽ കാലുകുത്തി....
അപരിചിതമായ മുഖങ്ങൾ അവളെ വരവേറ്റു..... ആ മുഖങ്ങളെ അവളും സ്വീകരിച്ചു... അവൾ സ്റ്റേഷൻ ഇൽ കണ്ട ഒരു ടാക്സി ക്കു കൈ കാണിച്ചു....

അവളിൽ തെല്ലൊരു ഭയം ഇല്ലാതിരുന്നില്ല... പുതിയ സ്ഥലം.. പുതിയ ആൾക്കാർ.. പുതിയ അന്തരീക്ഷം..... പൊരുത്തപെടാനവൾക് പക്ഷേ അവൾക് മടി തോന്നിയിരുന്നില്ല.... കാരണം... കൈയിലേക്ക് കളഞ്ഞു കിട്ടിയ...എന്തോ കളികോപ്പുകളെ പോലെയായിരുന്നു അവൾക്കതു....

ടാക്സി.. വന്നതും..

ഡ്രൈവർ :എങ്ങോട്ടാ..

ജിന:അതു.. ഈ ഹരിപ്പാട്...

ഡ്രൈവർ :ആ.. കേറിക്കോ...

അവൾ കയറി ഇരുന്നു..

വണ്ടി സ്റ്റാർട്ട്‌ ആക്കി....

ജിന അങ്ങനെ ഒന്നും ഇതുവരെ പൂവത്താദിന്നാൽ... അവൾ തന്റെ കൈയുള്ളുത്തിനെ ഒക്കെ മുറുക്കി പിടിച്ചോണ്ടിരുന്നു.....

ഡ്രൈവർ :ഇവിടെന്നെങ്കിട്ട ഇനി....

ജിന അവൾ രുക്മണി ചെറിയമ്മ പറഞ്ഞ പോലെയൊക്കെ പറഞ്ഞു കൊടുത്തു....

പക്ഷേ.. അതു ഒന്നും പോരായിരുന്നു ചന്ദ്രമാണിക്യം തറവാട്ടിലേക്കു...

ഡ്രൈവർ :എന്താ കൊച്ചേ crct വഴി അറിയാതെയാണോ യാത്ര തിരിക്കുന്നെ..

ജിന :അതു..അതു ഞാൻ ചെറുപ്പത്തിൽ വന്നതാ.. കൊല്ലംങ്ങളായി ചേട്ടാ...

ഡ്രൈവർ :മ്മ്.. സത്യത്തിലെങ്ങോട്ടാ... കൊച്ചിന്റെ ആരുടെ വീടാ ഇത്...

ജിന :അതു.. ഇതന്റെ അച്ഛന്റെ തറവാടാ.. ഞാൻ അമ്മ വീട്ടിലായിരുന്നേ.. നിന്നിരുന്നേ..

ഡ്രൈവർ :ന്റെ.. ഉണ്ണികണ്ണാ ന്താ ഈ കേൾക്കണേ.. അമ്മവീട്ടിൽ നിന്നാലും സ്വന്തം അച്ഛൻ തറവാട് മറക്കേ... ഇതൊന്നും അത്ര നല്ലതല്ല കുട്ടി.. അല്ലേലും.. ഇപ്പോഴത്തെ പെൺകുട്ടിയോൾക്.. കെട്ടിയോനെ മാത്രം മതിയല്ലോ... കെട്ടിയോന്റെ കുടുംബക്കാറ് ബാധ്യതയല്ലേ.... കേട്ടു കഴിഞ്ഞാലും ഇപ്പൊ മിക്ക പെൺപിള്ളേരും സ്വന്തം വീട്ടിൽ തന്ന.. അച്ഛമ്മയും അച്ചാച്ചനും കുട്ടിയോൾക് ഇടക്കെ ഒന്ന് കാണണ രൂപങ്ങൾ മാത്രം....

ഇതൊക്കെ കേട്ടിട്ട്.. എന്ത് പറയണം.. എന്നറിയില്ല.. അറിയണതൊക്കെ പറഞ്ഞ.. ഇനിയെന്തൊക്കെ കുത്തി കുത്തി ചോദിക്കുമെന്നും അറിയില്ല..... അവളാതോടു മറുപടി കൊടുക്കാതെ... പറഞ്ഞു..

ജിന :ഈ.. ചന്ദ്രമാണിക്യം.. പരമേശ്വരൻ.. എന്നു ചോദിച്ചാൽ മതി.. ആരോടെങ്കിലും..

ഡ്രൈവർ :ശേരിയെന്ന...

ടാക്സി വീണ്ടും മുന്നോട്ടു.... അടുത്തു കണ്ട... ഒരു ചായക്കടക്കടുത്തോട്ടു ടാക്സി.. സൈഡ് ഒതുക്കി...

ഡ്രൈവർ ആ കടക്കാരോട് വിളിച്ചു കൂവി...

ഡ്രൈവർ :ഈ.. ചന്ദ്രമാണിക്യം പരമേശ്വരന്റെ വീടെതാ...

ചായ കടയിലുള്ള മിക്ക ആൾക്കാരും... പത്രം വായനയിൽ നിന്നും... ചായ കൊടുക്കുന്നതിൽ നിന്നുമെല്ലാം.. ഒന്ന് ഉണർന്നു...
അതിലൊരാൾ ചോദിച്ചു...

നാട്ടുകാരൻ :പരമേസ്വാരേട്ടനോടക്കയോ.. അതാരാ.. ഇപ്പൊ. കവിയുരോടയ്ക് .. ഈ.. വഴി നേരെ പോയാൽ.. രണ്ടു റോഡു കാണാം.. അതിൽ വലത്തെ റോഡു കൂടി മുന്നിൽ കാണണ വളവു തിരിഞ്ഞ.. പിന്നെ ചന്ദ്രമണിക്ക്യാ
ജിന.. അപ്പോഴും ആ കടയിലെ ആൾക്കാരുടെ സംസാരം കാതോർക്കുന്നുണ്ടായിരുന്നു.....

'ഇതാരാവോ.. ഇപ്പൊ ചന്ദ്രമാണിക്യത്തിലോട്ട്.. അതും പരമേശ്വരന്റെ പേരും ചോദിച്ചു.. ഇനി വല്ല പത്രത്തിൽ നിന്നാണോ... അതു അതിനു കേസ് ഒക്കെ അന്നേ തീർന്നതല്ലേ... അയ്യാൾ മരിക്കാനേകട്ട് മുന്നേ എന്തോ കഥയോ.. നോവലൊക്കെയോ എഴുതിയർന്നില്ലേ..... അതോണ്ടെന്താ പോലീസ് കൾക്ക് ഒരു പണിയും എടുക്കാൻ കഴിഞ്ഞില്ല..... ഇപ്പൊ അവര് എടുത്തിരുന്നാൽ മല മരിച്ചെന്നേ... എന്തായാലും... ആ പരമു ചേട്ടൻ പോയെ പിന്നെ.. അവിടെ ഗദി പിടിച്ചിട്ടില്ല... വല്ല ദുരന്മാവ് എങ്ങാനും ഇടാരിക്കും..... വയ്യസേത്തി വയ്യാണ്ട് കിടന്നു പോയതല്ലലോ... വിഷമങ്ങൾ താങ്ങാട് ചെയ്ത കടുംകൈ അല്ലെ.. ഇപ്പളും ആന്മാവ് അലഞ്ഞു തിരിഞ്ഞു നടക്കിണ്ടാവും.. "

അവരുടെ ചർച്ചകൾ അവിടെ തുടർന്ന്....
കേട്ടു നിൽക്കാൻ കാതോർക്കാൻ ജിനക്ക് പറ്റിയില്ല.... കാരണം അപ്പോഴും ഡ്രൈവർ വണ്ടി സ്റ്റാർട്ട്‌ ആക്കി കളഞ്ഞിരുന്നു... അവര് പറഞ്ഞോണം.. ആ വഴിയിലൂടെ.. ആ യാത്രക്കവസാനം.. ചന്ദ്രമണിക്ക്യത്തിലേക്കു അവർ എത്തി....

അവിടെ എത്തിയെന്ന സന്തോഷം അവളിൽ അലകൾ ഞൊറിച്ചു... അവൾ ടാക്സിക്കൂ കാശു കൊടുത്ത ശേഷം ആ തറവാട്ടു മണ്ണിലവൾ കാലു കുത്തി... ടാക്സി മടങ്ങി പോയി.....
അവളുടെ കണ്മുൻപിൽ തന്റെ അച്ഛന്റെ തറവാട്.. തന്റെ തറവാട്.. ചന്ദ്രമാണിക്യം തറവാട്.. ഇതിനിടെ ആ പേരിനോട് ഒരു പ്രത്യേക ഇഷ്ട്ടം അവളിൽ പറ്റിച്ചേർന്നിരുന്നു....

ഇപ്പൊ അവളും ആ തറവാടും തമ്മിൽ ഏതാനും അടി വ്യത്യാസങ്ങൾ മാത്രം...

അവൾക് മനസിനെ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല... എന്തിലേക്കെന്ന പോലെ.. ഒരു അഭിനിവേശം
...

പക്ഷേ അവൾ പ്രതീകിഷിച്ചത് പോലെ ആയിരുന്നില്ല കാര്യങ്ങൾ.... തറവാട് ആ ഫോട്ടോനെക്കാളും.. വ്യത്യാസതം... ആകെ തകർന്നത് പോലെ.... തേജസുറ്റ ഒരു തറവാട്... എന്തെ.. എന്ത്യേ പറ്റിയെ...

അവളുടെ മനസ് വീണ്ടും ചോദ്യങ്ങളാൽ.. തിങ്ങി.. നിറഞ്ഞു....

(തുടരും...)

******--*******---******----****---*****-

എങ്ങനുണ്ടാരുന്നു...
ഇഷ്ട്ടപെട്ടോ...
പെട്ടാലും ഇല്ലേലും.. കമന്റ്‌ ഇടാതെ പോവല്ലേ... I need itt...

അപ്പൊ readers കുറവാണു ഇതിനു.. So vaayik പിള്ളേരെ.. Recomment ആർകെങ്കിലും...... Pne entha.. Aarum വായിച്ചില്ലേലും... കുറച്ചു പേരെങ്കിലും ഇതിന്റെ ബാക്കി സ്റ്റോറിക് വെയ്റ്റിംഗ് ആണു.. അവരെ ഞാൻ വിഷമിപ്പിക്കില്ല... So bye bye..

Must...
Follow
Share
Vote
Comment.....

Purple u guyzz... 💜💜💜💜💜💜

Continue Reading

You'll Also Like

307 49 13
ഇത് ഒരു bl story ആണ്.....പ്ലീസ് support ❤️❤️❤️❤️❤️
117 10 1
...
1.1K 67 3
Ethil one short story kalanu njan edunnatu
127 24 2
ആത്മഹത്യ ഒരു വ്യക്തി ആയിരുന്നു എങ്കിൽ... അതിനു ചിലതൊക്കെ മനുഷ്യരോട് പറയാൻ ഉണ്ടായിരുന്നെങ്കിൽ...എപ്പോഴെങ്കിലും വെറുതെ ആയിട്ടാണെങ്കിലും നമ്മളിൽ പലരും...