Till to end

By passionatehodophile

5.7K 909 693

ജാതിയുടെയും മതത്തിന്റെയും ദുരഭിമാനത്തിന്റെയും കേട്ടുചേങ്ങല്ലയെ പൊട്ടിച്ചു എറിഞ്ഞുഞ്ഞുക്കൊണ്ട്..... ഒരു ഇട്ടാവ... More

LOVE :starting... trouble 🤣❤
അധ്യായം 1:മയക്കം
അധ്യായം 2: ജീവിതം വീണ്ടും.....
അധ്യായം 3:മടുപ്പ്!
അധ്യായം 4: ഒരുക്കം
അധ്യായം 5:പെണ്ണു കാണൽ
അധ്യായം 7:തീരുമാനം
അധ്യായം 8: കെടുന്ന പ്രത്യാശകൾ!
അധ്യായം 9:ഒപ്പം സഞ്ജയ്‌ !
അധ്യായം 10:വിധിയെഴുത്ത് !
അധ്യായം 11:ആക്രോശം
അധ്യായം 12 :ഒളിച്ചോട്ടം 🤪
അധ്യായം 13:യാത്ര
അധ്യായം 14:നാട്
അധ്യായം 15:അവൻ... ❤️
അധ്യായം 16:വിസ്മയം
അധ്യായം 17:നേർകാഴ്ച
അധ്യായം 18:ഭാനുമതി
അധ്യായം 19:കൂടിക്കാഴ്ച
അധ്യായം 20:സാന്ദ്രം !
അധ്യായം 21:കച്ചേരി
അധ്യായം 22:സത്യം
അധ്യായം 23:സന്തോഷം
അധ്യായം 24:ചെറുത്തുനിൽപ്പ്
അധ്യായം 25:ശക്തം
അധ്യായം 26:ആത്മബന്ധം
അധ്യായം 27:ഇനിയില്ല

അധ്യായം 6:നാടകീയം

226 45 70
By passionatehodophile

അവൾ അകത്തോട്ടു കടന്നപ്പോൾ എല്ലാവരും നിരന്നു നിൽക്കുന്നുണ്ടായിരിന്നു... അവളുടെ മുഖത്തു ദേഷ്യം രൗദ്ര ഭാവം കയ്യടക്കി കഴിഞ്ഞിരുന്നു. അമ്മക്ക് കണ്ടപ്പോൾ തന്നെ എല്ലാം മനസിലായി..... അവൾ അവരോട് തട്ടികയറുന്നതിനു മുൻപ്.. അമ്മ അവളെ ഉള്ളിലേക്ക് പിടിച്ചു വലിച്ചോണ്ട് പോയി.....

വല്യമ്മായി :സാധനത്തിന്റെ മുഖം കണ്ടില്ലേ.. അവളാരാന്നാ അവളുടെ മനസ്സിലിരിപ്പ്........

കാർത്തികമ്മായി :ഇന്നും ഇന്നലേം കാണണതല്ലലോ നമ്മള്... വിട്ടു കള ഏടത്തി... ഇനിയുമെന്തോരം അവൾക് ചാടാൻ പറ്റൊന്ന് നോക്കാം നമ്മുക്ക്...

വല്യമ്മ :മതി വർത്താനം പറഞ്ഞത്... ആ പലഹാരം ഒക്കെ നിരത്താൻ നോക്ക്... ഞാൻ ഒന്ന് മുന്നീക്കു ചെല്ലട്ടെ...

കാർത്തികമ്മായി :ആ ചേച്ചി....

വല്യമ്മ അങ്ങനെ ഇറയത്തിക്കും ബാക്കിയുള്ളവർ അടുക്കള്ളയിലോട്ടും നടന്നു....

വല്യമ്മ :നിങ്ങൾ നേരത്തെ ഇറങ്ങിന്നു തോന്നുന്നു.... യാത്രയൊക്കെ എങ്ങിനിണ്ടാർന്നു ....

വല്യച്ഛൻ :നിക്ക് ക്ലെശം ഒന്നും ഉണ്ടായിരുന്നില്ല... എന്നെ വന്നു കൊണ്ട് പോകുവല്ല്യായിരുന്നോ.. അല്ലെ സദാനദാ..

സദാനദൻ :അതേ.. അതേ.. ഞങ്ങളുടെ ആവശ്യായി പോയില്ലേ...

വല്യമ്മ :നിങ്ങടെ കാര്യല്ല ചോയിച്ചേ... കർത്യയാനി........ വഴി കുറച്ചു കൂടുതലാ... അത് കൊണ്ട ചോദിച്ചേ.. ഇത്രേം ദൂരം വന്നെന്റെ ബുദ്ധിമുട്ട് എന്തേലും...

കർത്യയനി :ഏയ്യ്... അങ്ങ്ങനൊന്നില്ല... ദേവകിയേച്ചിടെ നാട് അന്ന് ചേച്ചിടെ കല്യാണത്തിന് വന്നു കണ്ട ഓർമേയുള്ളു... ഇപ്പൊ എത്ര കാലം കഴിഞ്ഞിരിക്കുന്നു...മാറ്റാങ്ങളായെങ്കിലും വീട് അന്നത്തെ പോലെ തന്നെ...........
ഓ... ഇവിടെന്തൊരു ശാന്തതയും ശുദ്ധ വായുവാ...... നല്ല മനസമാധാനം ഉണ്ട് എന്തായാലും......

വല്യമ്മ :അത് പിന്നെ ചുറ്റിനും മരങ്ങളൊക്കെയല്ലേ അതിന്റയാവും..

കർത്തയാനി :ആ അതാവും..... എനിക്കെന്തായാലും ബോധിച്ചു.. ഇവിടം....

?:ആ എനിക്കും ഇഷ്ട്ടപെട്ടു..
മകൻ പറഞ്ഞു....

കർത്യാനി :അത് അമ്മക്ക് മനസിലായി... മോനു ഇവിടൊ ഇവിടത്തെ ആള്ക്കാര്യൊക്കെ ഇഷ്ടയാന്ന്..

അവൻ ചെറിയ ഒരു പുഞ്ചിരി പാസ്സാക്കി....

വല്യമ്മ :എന്താ കാര്യം കർത്യാനി

കർത്യാനി :അത് പിന്നെ ഏടത്തി ഞങ്ങൾ വന്നപാടെ മോളെയാ കണ്ടതെ... അപ്പൊ തന്നെ ഇവനിഷ്ടപ്പെട്ടുന്ന തോന്നുന്നേ..... അതാ പറഞ്ഞെ

വല്യമ്മ :ആ ശെരി ശെരി എല്ലാരും അകത്തോട്ടു വാ....... സദാനദാ കേറിയട്ടെ..

സദാനദൻ :ആ..............

അവരങ്ങന്നെ ഉമ്മറതിണ്ണയില്ലേ വാർത്തമാനത്തിന് അന്ത്യം കുറിച്ച്... അകത്തളയത്തിലോട്ടു പ്രേവിശിച്ചു......
വിരുന്നുക്കാരെ സ്വീകരിക്കാൻ അകത്തളവും ഒരുങ്ങി നിൽപ്പായിരുന്നു.....
വൃത്തിയും പ്രൗടിയയും മണക്കുന്ന അകത്തളം..... എല്ലാം അതിന്റെതായ സ്ഥാനത്തും ഒതുക്കത്തിലും...... വായുസഞ്ചാരം തടസപ്പെടാത്ത അന്തരീക്ഷം..കിഴക്കോട്ടേക്ക് സ്വര്യമായ്യോഴുകുന്ന കാറ്റു.... കിഴക്കിന്ന് സ്ഥാനം തെറ്റാതാ ജനാലഴി വഴി തിരിച്ചു വെളിച്ചവും............. എല്ലാം തൃപ്തമായ പോലെ..... ഒതുക്കവും ചിട്ടയും..... സ്ഥാനമാനവും... എല്ലാതും കണ്ടാല്ലേ അറിയാം..... വാസ്തുവിദ്യയും സ്ഥാനപിഴകളും നോക്കി പണികഴിപ്പിച്ച പണ്ടത്തെ പ്രഡമേറിയ തറവാട് തന്നെയാണ്...... തിരുമംഗലം തറവാട്....

വല്യമ്മ :ആഹാ വന്നിട്ട് നിക്കുവാണോ... ഇരിക്ക്.... ഇരിക്കിടാ മോനെ..

അങ്ങനെ എല്ലാവരും അവരുടെ സ്ഥാനത്തിരിപ്പായി...... വല്യമ്മ അടുക്കളയിലേക്ക് പോയി......... അല്ലേലും ഇത്രേ ആണുങ്ങൾ തീരുമാനം എടുക്കാൻ ഉള്ളപ്പോൾ.... വേറെ എന്തിനൊരു പെണ്ണ് അവിടെ ചെന്ന് നിൽക്കണം.... അഭിപ്രായം പറയണം... അതൊക്കെ അഹങ്കാരവും തൂക്കിലേട്ടാവുന്ന ശിക്ഷയുമാണല്ലോ.... അവരുടെ കണ്ണിൽ.... പെണ്ണുങ്ങൾ അവരടെ സ്ഥാനമായ അടുക്കളയും നോക്കി, പലഹാരവും ചോറും കറിയും വെച്ച്, ഭർത്താവിനും കുടുംബാംഗങ്ങൾക്കും വിളമ്പി... അവരടെ തറവാടു അന്യധീനപെടാതിരിക്കാൻ പുതു തലമുറകളെ നൽകാനും... തറവാട്ടു കാര്യങ്ങൾ മുടങ്ങാതെ നടത്തി പോരാനും.. അവരുടെ സമയച്ചിട്ടക്കൊത്തു ഓടിയെത്തനുമുള്ള ഒരാൾ മാത്രം.............
അതും കവിഞ്ഞു അവർക്കൊരു സ്ഥാനമുണ്ടോ....... ചിന്തിക്കേണ്ടതാണ്.......
വലിയ സ്വപ്നങ്ങളഇല്ലെങ്കിൽ പോലും, ഒതുങ്ങി ജീവിക്കാനാണ്..... കുടുംബമാണ് വലുതെന്നു പറയുന്നവർക്ക് പോലും...എല്ലാതും ആവശ്യത്തിന് കിട്ടിയാലും ഒരു തിരഞ്ഞെടുപ്പൊ... ഇഷ്ട്ടനുഷ്ട്ടവോ... ഒന്നുല്ലാതെ...ഭഷണകാര്യങ്ങളിൽ പോലും... ആഗ്രഹിക്കാൻ കഴിയാത്തതൊരു മടുപ്പല്ലേ...... അതേ അതൊരു ജീവിതമാണോ............ (Write ur comments )

ജിനയും അമ്മയും മുറയിലാണ്....
ജിനയുടെ മുറിയിലാണ് രണ്ടു പേരും.....
ജിന :അമ്മയും കൂടി അറിഞ്ഞിട്ടാർന്നുലെ
അമ്മ :അറിഞ്ഞിരുന്നൊന്നു ചോദിച്ച... അറിഞ്ഞിരുന്നു..... അടുത്താ അറിഞ്ഞേ.. എന്നോട് ചോദിച്ചിട്ടൊന്നുമല്ല.......... വെല്യേട്ടന്റെ തീരുമാന..... അനുസരിക്കാതെ വഴിയില്ല മോളേ........

ജിന :അനുസരണയോ... അമ്മാവനോടൊന്നു എന്നോട് ചാവാൻ പറ.. ഞാൻ അനുസരിക്കാം.... അല്ലേൽ ജീവിതകാലം മുഴുവൻ വേലക്കാരി ആയിക്കോളാം... അവർക്ക് സ്വതല്ലേ വേണ്ടത്.... ഒക്കെ കൊടുക്കാം... എനിക്ക് എവിടേലും ജോലി കിട്ടി കഴിഞ്ഞു കൂടിയാലും മതിയാരുന്നു... പക്ഷെ സമ്മതിക്കില്ലലോ... തറവാടിന്റെ പേര്... പോവുന്നല്ലേ...... 😔😔

അമ്മ :മോളേ... നീ ഒന്ന്.....
ജിന :ചെന്ന് നിൽക്കണോന്നായിരിക്കും....
അമ്മ :ഞാൻ ഒന്നും പറയണില്ല.... ഞാൻ അടിമ്മയല്ലേ... എല്ലാരുടേം...

പിന്നെ അമ്മ ഒന്നും പറഞ്ഞില്ല.... ഇറങ്ങി നേരെ അടുക്കളയിലേക്... ഇനി അടുക്കലേക് പിടിക്കാനും ഒതുക്കാനും വന്നില്ലന്നുള്ള പരാതി വേണ്ട......

മനസിന്റെ ഓരോ അവസ്തേലും... അതിനെ കവച്ചു വെച്ച് കൊണ്ട്..... എല്ലാത്തിനും പിന്നാല്ലേ... അവരടെ കടമകൾക്കും കെട്ടിവെച്ച ഉത്തരവുകൾക്കും കുടുങ്ങി അതിൽ നിന്ന് ഊരാൻ അറിയാതെ... ആ കുരുക്ക് അഴിച്ചാൽ..... പുറമെ മൂടപ്പെടാത്ത ഒരു അന്തരീക്ഷമുണ്ടെന്നു പോലും അറിയാത്ത ഒരു സാധു സ്ത്രീ...... ആ പ്രതിരൂപം അവളെ ആ റൂമിൽ നിന്ന് പുറത്തറക്കിപ്പിച്ചു....

അടുക്കളയിലേക്കുള്ള വരാന്തയിൽ എത്തിയുള്ളു.... ദേ വരുന്നു... ഓരോരുത്തരും വരി വരി ആയി.... കണ്ടാൽ തോന്നും... ഇത് ഒരു മത്സരമാണോന്നു...... അതുപോലെയാണ് വല്യമ്മായിയും ചെറിയമ്മയിമാരും ചേച്ചിമാരും.. പലഹാരം കൊണ്ടോവാലും നിരത്തലും.... വെളിച്ചെണ്പ്പം, ഉണ്ണിയപ്പം, കിണ്ണത്തപ്പം, വട്ടെപ്പം....... തുടങ്ങി എല്ലാതും തീന്മേശേൽ സ്ഥാനം പിടിച്ചിണ്ട്... കാണാൻ തന്നെ ഒരു ഭംഗിയുണ്ട്... കണ്ടാല്ലേ അറിയാം... അത് എത്രമാത്രം മൃദൂലമാണെന്ന്...... അവൾ കണ്ടെങ്കിലും കാലത്തു വറത്തു കോരിയ മണത്തിന്റെ ആവേശവും ഇഷ്ടവും ഇപ്പോഴില്ല.........

അത് നോക്കിനിക്കെ വല്യമ്മ കടന്നു വന്നു....

വല്യമ്മ :ഈ മുഖത്തെ ചിരി മാത്രമേ അവിടെ കാണാവൂ... കേട്ടോടി...... ഞങ്ങളെ അനുസരിക്കാണ്ടിരുന്ന അറിയാല്ലോ...... വെറുതെ ദേഷ്യം പിടിപ്പിക്കരുത്..... നടക്ക് അങേഓട്ട്

അവർ അവരുടെ കയ്യിലിരുന്ന ചായ വെച്ചിരിക്കുന്ന ട്രെ അവൾക്കു നേരെ നീട്ടി....

അവൾക്കതു പിടിക്കാതെ ഒരു വഴിയില്ലായിരുന്നു........

അവൾ നടന്നു..... ഒഴിഞ്ഞു മാറാൻ പോലും വയ്യാതെ വല്യമ്മ അവളെ പിടിച്ചു കൊണ്ടോയെന്നു വേണം പറയാൻ....

അവൾ അകത്തോട്ടു വന്നതും......
കർത്യയണി :ആ മോളു വന്നല്ലോ......
വല്യമ്മ :ചായ കൊടുക്ക് മോളേ......

അവൾ അമ്മേനെ ഒന്ന് നോക്കി..... അമ്മ കട്ടല ചാരി നിൽപ്പാണ്.... ഒന്ന് കൂടി നോക്കിയപ്പോഴും അങ്ങനെ തന്നെ നിൽക്കുന്നുണ്ട്..... അവളെ നോക്കുന്നെ ഇല്ല..... അവൾ ചായയുമായി ഓരോരുത്തരുടെ അടുത്ത് ചെന്ന് കൊടുത്തു.......

ആ പയ്യൻ ചായ ഒന്ന് കുടിച്ചു പിന്നെ അവളെ നോക്കുന്നുണ്ട്.....അത് ഒരു താളത്തിൽ തുടർന്നു..അവൾ അത് കണ്ടുവെങ്കിലും ശ്രദ്ധിക്കാൻ നിന്നില്ല.....

വല്യമ്മാവൻ :കണ്ടല്ലോ പെണ്ണിനെ.....
മോനുഷ്ട്ടായിലോ......ഇനി എന്താ തീരുമാനം...

സദാനദൻ :തിരുമംഗലത്തെ കുട്ടിയാണെന്ന് അറിഞ്ഞപ്പോൾ തന്നെ ഞങ്ങളക്.... സമ്മതായതാ.. അല്ലേ കർത്യയണി....

കർത്യയണി :അതേ.... പിന്നെ മോന്റെ ഇഷ്ട്ടം നോക്കില്ലന്ന് ഇവന് ഒരു വിഷമം വേണ്ടാന്നുള്ളൊണ്ട്.... ഒരു ചടങ്ങിന് ഇവിടം വരെ വന്നുന്നുള്ളു........ ഇപ്പൊ അതും കഴിഞ്ഞു.... ന്റെ മോന്റെ മുഖ കണ്ടാൽ അറിയാം... അവനിഷ്ട്ടായിന്നു..

അവൻ എല്ലാരും നോക്കി ഒന്ന് പുഞ്ചിരിച്ചു..

മഹാദേവന്മ്മാവൻ :അല്ല ചെക്കന്റെ പേര് പറഞ്ഞില്ലാലോ

:എന്റെ പേര് സഞ്ജയ്‌..... സഞ്ജയ്‌ സദാനദൻ
മഹേശ്വരന്മ്മാവൻ :സഞ്ജയ്‌ ഒറ്റമോൻ ആണല്ലേ

കർത്യയണി :അതേ... അതോണ്ടന്നെ.. അവന്റെ ആഗ്രഹങ്ങളൊക്കെ നടത്തി കിട്ടി ശീലായി....... അവന്റെ ഇഷ്ട്ടാണെ ഒക്കെ... അതോണ്ണ്ടന്നെ ഇപ്പൊ തന്നെ പത്താംബത് പെണ്ണുകാണാലായ് ഇവനൊന്നിനും പിടിക്കില്ല.... ഒന്നെങ്കിൽ പെണ്ണിനെ കാണാൻ കൊള്ളില്ല... അല്ലേൽ മുടിയില്ല.. എന്തെങ്കിലൊക്കെ കാണും..... ഇതിപ്പോ... എന്തായിരുന്നു മോൾടെ പേര്

വല്യമ്മ :ജിന ലക്ഷ്മി.... ഇവടല്ലാരും ലച്ചുന്ന വിളിക്കാറ്....

കർത്യാനി :ആ ലക്ഷ്മി മോളേ കണ്ടപ്പാടെ ഇഷ്ട്ടായി.... എല്ലാം അതിന്റെതായ സമയം വരുമ്പോ ശരിയാവുലെ....

വല്യമ്മാവൻ :ഒക്കെ ഈശ്വരനിശ്ചയമാണ്... ഈശ്വരൻ തീരുമാനിച്ചതാ നടക്കുള്ളു..... ജിനയെ ചൂഴ്ന്നു നോക്കി അയ്യാൾ പറഞ്ഞു..

ജിന മൗനം തുടർന്നു......

സഞ്ജയ്‌ :ലക്ഷ്മി എന്താ ചെയ്യുന്നേ.....
ജിന :ഇപ്പൊ ഒന്നും ചെയ്യുന്നില്ല.....
കർത്യയണി :നല്ല പഠിപ്പുണ്ടെന്നല്ലേ മാധവേട്ടൻ പറഞ്ഞെ....
മാധവൻ വല്യച്ഛൻ :ആ പഠിപ്പൊക്കെ തീർന്നു......
ജിന :ഞാൻ ക്യൂസാറ്റ് ഇൽ ആയിരിന്നു പഠിച്ചേ... ഇന്റഗ്രേറ്റഡ് ഫിസിക്സ്‌

സദാനദൻ :ആ.. എന്തായാലും പരമ്പരകൾക്ക് കൂടി ഞങ്ങടെ തറവാട്ടുകാർ ഉണ്ടാക്കി വെച്ചിട്ടുണ്ട്.. അതുകൊണ്ട് മോൾക്ക് കഷ്ടപ്പെടേണ്ട വരില്ല...

അവൾ അതിനു ഉത്തരം നൽകിയില്ല.. എന്തിനാണ് അവൾക്കു അറിയാമായിരുന്നു ഈ തറവാടിന് പിടിക്കണമെങ്കിൽ... ഇത്തരം ചിന്താഗതി തന്നെ ആയിരിക്കുമെന്ന് അവൾക് അറിയാമായിരുന്നു.... പിന്നെ പറഞ്ഞു തിരുത്തി കൊടുക്കാനുമുള്ള ആർജ്ജവമൊന്നും ഇപ്പൊ അവൾക്കില്ല... പറഞ്ഞു തിരുത്തി അവനെയോ അവന്റെ കുടുംബത്തെയോ തലയിൽ എടുത്തു വക്കില്ലെന്നു ഉറപ്പിച്ചതല്ലേ അവളുടെ നിൽപ്പ് .... അവളെ അറിയാത്ത കുടുംബക്കാരെ അല്ല ഇവരെയാണ് ബോധിപ്പിക്കേടാതിന്നു തോന്നി.. പക്ഷേ എങ്ങനെയാ തുടങ്ങേണ്ട.. ഞാൻ എന്തേലും പറയുമ്പോഴേക്കും ആരേലും ഇടയിൽ കേറി നിർത്തിക്കും ഉറപ്പാ.........

അപ്പോഴാണ് പെട്ടെന്ന്
വല്യമ്മാവൻ :അപ്പൊ കാര്യങ്ങളൊക്കെ ശാടെന്നു ആകാമെലെ.... പെട്ടെന്ന് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാ ഞങ്ങടെ തീരുമാനം...

സദാനദൻ :അങ്ങ്ങനാണേൽ അങ്ങാന്നെ... ഞങ്ങൾക്ക് എതിർപ്പോന്നൂല്യ

സഞ്ജയ്‌ :അല്ല പെട്ടെന്ന് പറയുമ്പോ......

വല്യമ്മാവൻ :എത്രെയും പെട്ടെന്ന്.....
ഒറപ്പിക്കലും കല്യാണോം ഒന്നിച്ചായാലും ഇവിടെ ഒരു പ്രേശ്നല്ല്യ

കർത്യയണി :അല്ല നമ്മൾ അറിയാണൊരാണേലും ചടങ്ങ് ചടങ്ങു പോലെ നടക്കണ്ടേ.... ഈ കാര്യങ്ങളൊക്കെ സംസാരിക്കാൻ സമയം കെടക്കല്ലേ...ആദ്യം സധേട്ടന്റെ ഭദ്ക്കളൊക്കായിട്ട് ഞങ്ങൾ വരാം... ഒരു ചടങ്ങിന്...പിന്നെ അവിടെക് ഭക്ഷണം കഴിക്കാൻ നിങ്ങൾ വായോ.... എന്നിട്ട് ഒറപ്പിക്കാൻ ഇങ്ങട്ടു വന്നിട്ട് മതി... കല്യാണൊക്കെ.. ഞങ്ങടെ ഒറ്റ സന്ദതി അല്ലേ....

വല്യമാവൻ :സദാനും ഇതന്നയാ അഭിപ്രായം....... ഞാൻ പറഞ്ഞുന്നുള്ളു നിങ്ങളുടെ ഇഷ്ട്ടം

സദാനദൻ :തിരുമംഗലത്തെ കുട്ടിനെ ഇപ്പൊ കെട്ടി കൊണ്ടുപോവാന്നു പറഞ്ഞാലും എനിക്ക് എതിർപ്പില്ല... കുട്ടിനെ കണ്ടപ്പോ ബോധിക്കും ചെയ്തു... ഇനി എന്താ...പിന്നെ പിള്ളേർക്ക് ആഗ്രഹം കാണത്തില്ലേ അവരടെ കല്യാണത്തിനെ കുറിച്ച്..അതോണ്ട് ഞാനൊന്നും പറയണില്ല.. അവിടെ ഇവന്റെ കുറിച്ച് ഇഷ്ട്ടനുഷ്ടങ്ങൾ ഉണ്ട്... പിള്ളേരോല്ലലെ.... പുതിയ കാലല്ലേ....

വല്യമ്മാവൻ :അത് പിന്നെ ആണ്പിള്ളേരല്ലേ... അവർക്ക് അവരുടെ തീരുമാനങ്ങളൊക്കെ കാണില്ലേ.... ഒരു കുടുംബത്തിനെ അടക്കി കൊണ്ടു പോണോന്നല്ലേ ഇനി അവൻ.........

സഞ്ജയ്‌ :അല്ല അമ്മാവാ.... ഞാൻ ദുബായ് ഇൽ ആയതോണ്ട് കുറച്ചധികം കൂട്ടുകാരുണ്ട് അവിടെ എനിക്ക്... അവർക്കൊക്കെ പറ്റിയ തിയതി അടുത്ത് കിട്ടില്ല..... ഇപ്പൊ നോക്കിയാലെ എല്ലാർക്കും പറ്റിയ തീയതി കിട്ടു.... അതാണ്.. എനിക്ക് എന്ത് തീരുമാനിച്ചാലും സമ്മതമാണ്....

എന്തൊക്കെയോ കമന്റ്സ് പറഞ്ഞു പുറകിൽ നിന്ന് ചിരിക്കുന്നുണ്ട് ചേച്ചിമാർ...

സഞ്ജയ്‌ :അല്ല ഇയ്യാള്ക് കൂട്ടുകാരൊന്നില്ലേ....... തനിക്കും പെട്ടെന്ന് നടത്താനൊന്നാണോ......

അയാൾ ജിനയെ നോക്കി ചോദിച്ചു.....

അവൾ എന്തോ പറയാൻ തുനിഞ്ഞതും... വല്യമ്മ കേറി ഇടപെട്ടു.....
വല്യമ്മ :അവൾക്കെന്തു സമതക്കുറവ്...വല്യേ നാണക്കാരിയാ..... പിന്നെ ഇവിടത്തെ കുട്ട്യോളൊക്കെ നല്ല അടക്കോം ഒതുക്കോം അനുസരണസീലോം ഉള്ളോരാ.... കാർണോമ്മാര് പറഞ്ഞ ഞങ്ങൾക് അങ്ങട്ടില്ല ഇങ്ങട്ടില്ല.... അങ്ങനാ ഞങ്ങൾ കുട്ട്യോളെ വളർത്തിക്കണേ... അറിയാലോ കർത്യാനി..

കർത്യാനി :ആ അറിയാം ഏടത്തി... അവൻ ചുമ്മാ ചോദിച്ചതാവും.. ചിലപ്പോ ലക്ഷ്മിയായിട്ടൊന്നു സംസാരിക്കാനാവും....

സഞ്ജയ്‌ ഒന്ന് ചിരിച്ചു..........

കർത്യാനി :അപ്പൊ അത് തന്നെ കാര്യം...ഒന്ന് രണ്ടുപേരും സംസാരിച്ചിട്ട് വരട്ടെല്ലേ... സദുവേട്ടാ.....

എല്ലാരും ഒന്ന് നിശബ്ദംമായി....
പെട്ടെന്ന് മുന്നിൽ നിന്ന് ഒരു മണിയടി....

:ശങ്കരനാരായണൻ നായർ ഇല്ലേ......

വല്യമ്മാവൻ എഴുന്നേറ്റു പോയി...... ഉമ്മറത്തോട്ടു......

ഉത്സവകമ്മിറ്റി യിൽ നിന്നാണ്....... ഉത്സവത്തിന്റെ എന്തോ കാര്യം പറയാനാണ്..... വല്യമ്മാവനാണ് കമ്മിറ്റി രക്ഷധികാരി.....

പ്രധാന പ്രശ്നം പോയിക്കിട്ടിയ ആശ്വാസത്തിൽ ജിന പറഞ്ഞു...

ജിന :എനിക്കും സംസാരിക്കണമെന്നുണ്ട്...

കർത്യയണി :അത് ശരി... അന്നാ അവര് മാറിനിന്നു സംസാരിക്കാട്ടല്ലേ മാധവേട്ടാ...

വല്യച്ഛൻ :അത് പിന്നെ... ആ.. ആയിക്കോട്ടെ

വല്യച്ഛൻ മടിച്ചു മടിച്ചു പറഞ്ഞു....

മഹാദേവന്മ്മാവൻ :ഇവിടെ നിന്ന് സംസാരിക്കാവുന്നതല്ലേ ഉള്ളു...

സദാനദൻ :അതന്നെ.....
ഇതും പറഞ്ഞു സഞ്ജയനെ നോക്കിതും.. അവൻ കണ്ണു കൊണ്ടു കോപ്രായങ്ങൾ കാണിക്കുന്നു....

സദാനദൻ :അല്ലങ്യെ ഒന്ന് സംസാരിക്കട്ടെ... എന്തായാലും അവിടക്കല്ലേ കൊച്ചു....അല്ല കുട്ടീടെ അമ്മ ഒന്നും സംസാരിച്ചില്ലലോ.... ജാനകിന്നല്ലേ പേര്... പണ്ടു പറഞ്ഞു കേട്ട ഓർമയെ ഉള്ളു... ഞങ്ങളൊന്നു സംസാരിക്കട്ടെ... നിങ്ങൾ വരുമ്പോഴേക്കും

വല്യമ്മ :ചായ കുടിച്ചില്ലലോ ചൂടാറും.. മോൻ ചായ കുടിക് എന്നിട്ട് മതി.. മോളേ ലച്ചുവെ ഇങ്ങു വന്നേ.. ആ പലഹാരൊക്കെ കൊടുക്ക്

സഞ്ജയ്‌ :മതി അമ്മായി...
ജാനകി :നമസ്കാരം.....

അവരെന്തോ പറയാൻ തുടങ്ങുന്നു...

ഇനി എന്തെങ്കിലും പറയണേട്ട് മുന്ന് ജിന വരാന്തയില്ലേക്കു കടന്നു.. അടുത്തുള്ള പൂന്തോട്ടത്തിലേക് ഇറങ്ങി......

അവനും പിന്നാലെ അവിടേക്കു എത്തി....
സഞ്ജയ്‌ :എനിക്ക് എങ്ങനെ തുടങ്ങണെന്ന് അറിയില്ല.... എനിക്ക് ഓക്കെ ആണ് നമ്മുടെ കല്യാണത്തിന്...

ജിന :പക്ഷേ എനിക്ക് എങ്ങനെ പറയുണോന്നറിയാം..... താൻ എന്നോട് ചോദിച്ചില്ലലോ... എനിക്ക് സമ്മതാണൊന്നു...

സഞ്ജയ്‌ :എന്ത്.... എന്നെ തനിക് ഇഷ്ട്ടപെട്ടില്ലെന്നാണോ.......

ജിന :അതിനു ഞാൻ തന്നെ ഇഷ്ട്ടപെടാനോ ഇഷ്ട്ടപെടാതിരിക്കാനോ എന്ന് പോലും ചിന്തിച്ചില്ല...

സഞ്ജയ്‌ :എന്ന് വെച്ചാൽ...... തന്റെ വീട്ടുകാർ പറഞ്ഞല്ലോ... ഈ ബദ്ധം നടക്കൂന്നു... പിന്നെ എന്താണ് ഇങ്ങനെയൊക്കെ

ജിന :വീട്ടുകാർ... അവരടെ ലക്ഷ്യം എന്നെ ഇവിടെ നിന്നും ഇറക്കി വിടണം അത്ര മാത്രം... അതിനുള്ള ഒരാൾ മാത്രമാണ് താൻ......പക്ഷേ.... തനിക് പുതിയൊരു ജീവിതമാകാൻ എനിക്കാകില്ല.. I am sorry.... ഈ ബദ്ധതിനു സമ്മതല്ലെന്നു താൻ പറയണം...

സഞ്ജയ്‌ ഒരു നിമിഷം അനങ്ങാതെ നിന്നു..
പിന്നെ അടുത്തുള്ള ചെടിയുടെ പൂവിൽ നിന്നു ഒരു ഇതൾ പറിച്ചെടുത്തു അവൻ തുടർന്നു....

സഞ്ജയ്‌ :അപ്പൊ ഈ വിവാഹം നടക്കില്ലലെ...

ജിന :അത് പാടില്ല... ഞാൻ തന്നോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത ആയിരിക്കും.... തന്നോടെനിക്കൊരു വിരോധണ്ടായിട്ടല്ല...

സഞ്ജയ്‌ :any crush...

ജിന :mm... Not crush.... My life......

സഞ്ജയ്‌ :ooo...തോന്നി...ആരാ ആ ഭാഗ്യവാൻ..

അവനൊന്നു ചിരിച്ചു.. ചോദിച്ചു

ജിന :തനിക്കു പറഞ്ഞാൽ മനസിലാവുന്ന കൂട്ടത്തിലെന്ന് ഞാൻ കരുതിയില്ല..... ഈ വീട്ടുകാരുടെ കൂട്ടെന്ന് കരുതി.. ഇപ്പോൾ സമാധാനായി...... ജീവൻ വീണ്ടും വീണത് പോലെ.... ഭാഗ്യവാൻ ലെ......... ആ അവൻ ഭാഗ്യവാനായിരുന്നു... പക്ഷേ ഈ ഗതികെട്ടവളെ കണ്ടത് മുതൽ അവന്റെ ഭാഗ്യൊക്കെ പോയിടോ........... ഒരു ഗതികെട്ടവനായി അവനും....

സഞ്ജയ്‌ :ഏയ്യ് ശോകമാകാതെ ആരാന്നു പറയിടോ....

ജിന :
വിക്ടർ അൽഫോൻസ് എബ്രഹാം.....

എന്റെ... വിക്ടർ..... ❤

ഞങ്ങൾ കണ്ടതും.... അറിഞ്ഞതുമൊക്കെ കോളേജിൽ വെച്ചിട്ടാണ്... ആ ക്യാമ്പസ്‌ ലൈഫ് ആണ്... എന്റെ എല്ലാം.. ഇപ്പൊ നിൽക്കുന്ന പ്രേസേന്റ് പോലും ഞാൻ ജീവിക്കുകയല്ല..... വായു ശരീരത്തിലൂടെ കടന്നു പോകുന്നെന്ന് മാത്രം........

ആ കോളേജ് വരാന്തകളും മര ച്ചുവടുകളും എല്ലാം എന്നെ ഈ ഭൂമിയിൽ നിന്നു ഉയർത്തി അവനെടുത്തേക്ക് എത്തിക്ക.... ഞാൻ ഇവിടണേലും മനസ് അവിടെയാ.. അവനോടൊപ്പ..... എനിക്ക് സന്തോഷം കിട്ടണങ്കിൽ ആ കലാലയത്തിൽ എത്തണം .... മനസ് കൊണ്ടു ഞാനും അവനും ഇപ്പോഴും എപ്പോഴും അവിടെയാണെടോ...
പറഞ്ഞു പറഞ്ഞു അവൾ വാചാലയാവുകയാണ് അവനെ കുറിച്ച്... എന്തെന്നില്ലാത്ത തിളക്കം ചാലിച്ചതായിരുന്നു.. ഓരോ അവരുടെ നിമിഷവും... അത് അയാൾക് കാണാമായിരുന്നു..... ആ നിഷ്കളകതയുള്ള നിമിഷങ്ങള്ളിൽ... അവൻ അവളെ തന്നെ.. എന്തൊരിഷ്ടത്തോടെ കേൾക്കാനുള്ള ആവേശത്തോടെ നോക്കി നിന്നു

അവരടെ ഇണങ്ങിയും പിണങ്ങിയുമുള്ള കഥകൾ തുടരുകയാണ്.....

ഒന്നിച്ചുള്ള ഓരോ നിമിഷങ്ങൾ.... ദിനങ്ങൾക് ചാരുത നൽകിയിരുന്നു...


അവനാണ് എനിക്കി ഇതിനപ്പുറംമുള്ള ലോകവും സ്നേഹവും കരുതലും തന്നത്.. എനിക്കറിയില്ല അവനെപ്പോഴാ ... എങ്ങനായ ഞാൻ അവന്റെ ആയതെന്നു.. പക്ഷേ.. എന്നും അവന്റെ കൂടെയിരിക്കാൻ അവനോടൊപ്പം എപ്പോഴും കൂടെയിരിക്കാൻ... അവനെ കുറിച്ച് ചിന്തിക്കാൻ ഒക്കെയാണെനിക്കിഷ്ട്ടം....ആഗ്രഹങ്ങളുമൊക്കെ അവനുമായി കോർത്തിണക്കി കഴിഞ്ഞിരിക്കുന്നു ഞാൻ....

So ഇതിൽ നിന്നു താൻ എന്നെ ഒഴിവാക്കി തരണം പ്ലീസ്....

സഞ്ജയ്‌ :ok.. Ok.. വാ നടക്... ഇനി ഞാൻ ഇവിടെ നിന്നിട്ടു കാര്യല്ലലോ...

അവൻ ചുമ്മാ കളിയാക്കി പറഞ്ഞു നടന്നു...

അകത്തോട്ടു പോയി...

അവിടെ ചെന്നപ്പോൾ... വല്യമ്മാവൻ വന്നിരുന്നു..., എല്ലാവരുടേം മുഖപരിഭ്രാതമായിരുന്നു......

ഇനി എന്താ നടക്കാന്നു ഓർത്തു.....
വല്യമ്മ ചൂഴ്ന്നു നോക്കുന്നുണ്ട്......
****************

ഇനി എന്താ നടക്കന്നല്ലേ.......
കാത്തിരുന്നൂന്നോ...........
പിനെ taekook.... നമുക്ക് പൊളിക്കവേ.. Ithu ഒരു intro മാത്രം....
ഇനി കിടക്കുന്നേയുള്ളു... സ്റ്റോറി..
Appo thrilled അല്ലേ.....

Ayyo enikinim vdo idanam...


Appo byee guysss....
Vdo okke kandirikk... 😜😜😜

Marakkalle..
1. Vote
2. Comment
3. Share
4. Follow

Purple u💜


Continue Reading

You'll Also Like

328 30 2
A family story ( kpop and Korean actors edition )( malayalam version )
313 35 3
Shot stories 👀
1.5K 88 4
Ethil one short story kalanu njan edunnatu
2.6K 140 11
ഞാൻ പുതിയതായി ചെയ്യുന്ന ഒരു സ്റ്റോറി ആണ്.support പ്രതീക്ഷിക്കുന്നു. _________________________________________ M̳a̳i̳n̳s̳h̳i̳p̳ [T...