LoVe After Marriage💜[Taekook...

By _Taebaring_

47.6K 6.2K 2.6K

Hloo Guyzz...🌸(Namaskaram🙏) This is a simple and cute love story of Taekook♥ twist sambhavangal onnumillath... More

Love After marriage💜(Introduction )
LoVe After Marriage💜(1)
LoVe After Marriage💜(2)
LoVe After Marriage💜(3)
LoVe After Marriage💜(4)
LoVe After Marriage💜(5)
LoVe After Marriage💜(6)
LoVe After Marriage💜(7)
LoVe After Marriage💜(8)
LoVe After Marriage💜(9)
LoVe After Marriage💜(10)
LoVe After Marriage💜(11)
LoVe After Marriage💜(12)
LoVe After Marriage💜(13)
LoVe After Marriage💜(14)
LoVe After Marriage💜(15)
LoVe after Marriage💜(16)
LoVe After Marriage💜(17)
LoVe After Marriage 💜(19)
LoVe After Marriage💜(20)
LoVe After Marriage💜(21)

LoVe After Marriage💜(18)

2.6K 329 231
By _Taebaring_

Do vote and leave comments..❤️

_______________________________

Next day:

പിറ്റേന്ന് Tae കാലിലെ വേദനയൊക്കെ പെട്ടിയും കിടക്കയും എടുത്ത് നാട് വിട്ടിരുന്നു...

പക്ഷെ എന്നിട്ടും അവൾ എണീക്കാതെ അവിടെ തന്നെ കിടന്നു...

സംഭവം എന്താ..?

ഇന്ന് കോളേജുണ്ട്...
കുട്ടിയ്ക്ക് പോകാൻ മടി...

(ഇവൾ എന്നേ പോലെ ഉടായിപ്പ് ആണല്ലോ..😌)

ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്ന kookie കാണുന്നത് ചിന്താവിഷ്ടയായ tae ആണ്....

Kookie : എന്ത്‌ ആലോചിച്ചിരിക്കുവാ.. എണീറ്റ് കോളേജിൽ പോവാൻ നോക്ക്...

Tae : ഈ വയ്യാത്ത കാലും വെച്ചോ..?!

Kookie : ഏഹ്.. മാറീലെ...?

Tae : ചെറുതായിട്ട് വേദനയുണ്ടെന്ന് തോന്നുന്നു...😁

Kookie : എന്നാ വാ ഹോസ്പിറ്റലിൽ പോവാം...

Tae : ഏയ്യ് അത് വേണ്ട... ഇത് കുറച്ച് കിടന്നാൽ മാറിക്കോളും..😁
(in Mind : അങ്ങ് സമ്മതിക്ക് മനുഷ്യാ )

Kookie : ഉള്ളത് തന്നെയാണോ...?

അതിന് മറുപടിയായി അവൾ നിഷ്കളങ്കമായി തലകുലുക്കി...

Kookie : നിനക്ക് എക്സ്സാം അടുത്തിരിക്കുന്നത് അല്ലേ ക്ലാസ്സ്‌ മിസ്സ് ആക്കണോ...?

Tae : എനിക്ക് വയ്യാഞ്ഞിട്ടല്ലേ...
എക്സാം പോയ വേറെ എഴുതാം.. ബട്ട്‌ കാൽ പോയ വേറെ കിട്ടില്ലട്ടോ..!

Kookie : മ്മ് ശെരി!

അവൻ അവളെ അടിമുടി നോക്കി പുറത്തേക്ക് പോയി...

അവൻ പോയി എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം tae ബെഡിൽ നിന്ന് ചാടി എണീറ്റു...

Tae : പൊട്ടൻ ഞാൻ പറഞ്ഞത് വിശ്വസിച്ചു....😅
ഹല്ലപിന്നെ എന്നോടാ അവന്റെ കളി...

🎼 you can't stop me lovin
Myself...
Oh oh ohhh...
Oh oh oooohohohohoh....!!🎼

രണ്ട് സ്റ്റെപ് ഇട്ട് ആഹ്ലാദിച്ച് അവൾ തിരിഞ്ഞതും...

.
.
.
.

ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ...
Tae തിരിഞ്ഞു നോക്കി...
ദേ നിൽക്കുന്നു വാതിലിന്റെ അവിടെ kookie...!!

Tae :😁😁😁
Kookie :😬😬😬

Tae : പെട്ടെന്ന് വേദന പോയെന്ന് തോന്നുന്നു..😁അപ്പൊ എല്ലാം പറഞ്ഞപ്പോലെ...
*മുങ്ങാൻ നോക്കുന്നു*

Kookie : പുറത്തോട്ട് അല്ല അകത്ത് ബാത്‌റൂമിലോട്ട്...10 min ഉള്ളിൽ കോളേജിൽ പോവാൻ റെഡിയായി താഴേക്ക് വന്നോണം...😬

Tae : അല്ല കാൽ...

Kookie : അത് ഞാനായിട്ട് തല്ലി ഒടിക്കേണ്ടെങ്കിൽ നല്ല കുട്ടിയായി വന്നേക്ക്...!

Tae : അഹ് വരുവാ 🤧

അങ്ങനെ ആ പ്ലാനും കഞ്ഞികലമായ സ്ഥിതിക്ക് tae അനുസരണയോടെ ബാത്‌റൂമിലേക്ക് ചെന്നു...

_________________________________

(Evening)

ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ kookie വന്നിരുന്നു tae കൂട്ടാൻ.. ഇപ്പോൾ രണ്ടും കൂടെ വീട്ടിലേക്ക് പോകുവാണ്...

Tae : ദേ ഈ വളവ് കഴിഞ്ഞാൽ വണ്ടി നിർത്തണെ.. നമ്മുക്കൊരു കല്യാണമുണ്ട്..

Kookie : ഞാനില്ല.. നീ പോയ മതി.. ആദ്യമേ പറയണ്ടേ.. ഇതിപ്പോ നല്ലൊരു ഡ്രസ്സ്‌ പോലും ഇട്ടിട്ടില്ല...

Tae : ഹോ പിന്നെ നീയല്ലേ മണവാളൻ..😏മിണ്ടാതെ അങ്ങ് വന്നോണം...

(Tae വാശിപിടിച്ചു...)

അങ്ങനെ മനസില്ലാ മനസ്സോടെ kookie വണ്ടി അവൾ പറഞ്ഞിടത്ത് നിർത്തി...

Kookie : എടി ഗിഫ്റ്റ് ഒന്നും വാങ്ങിയില്ലലോ..വെറും കൈയോടെ പോവുന്നത് മോശല്ലേ..

Tae : ഈ കല്യാണത്തിന് ഗിഫ്റ്റ് ഒന്നും വേണ്ട.. നീ ഇങ് വന്നേ...

അവന്റെ കൈയും വലിച്ചു tae നടന്നു...
Kookie എതിർക്കണം എന്നുണ്ടെങ്കിലും പിന്നെ ആൾ tae ആയത് കൊണ്ടും ഇനി പറഞ്ഞിട്ട് കാര്യല്ല എന്ന് അറിയുന്നത് കൊണ്ടും അവൻ അവളോടൊപ്പം ചെന്നു...

മുന്നിൽ ആളുകളെ സ്വീകരിക്കാൻ നിൽക്കുന്ന ആളുകളുടെ അടുത്തേക്ക് tae ഓടി ചെന്നു കല്യാണപെണ്ണ് എവിടെ എന്ന് തിരക്കി...
അകത്തുണ്ടെന്ന് മറുപടി വന്നപ്പോൾ അവൾ kookie കൈയും വലിച്ചോടി കേറി...

പിന്നെ അങ്ങോട്ട്‌ കല്യാണപെണ്ണിനെ കെട്ടിപിടിക്കലും, സെൽഫി എടുക്കലും ആകെ തിരക്ക്...

ഇതിന്റെ ഇടെ ആരുടെ കല്യാണമാണ് എന്നറിയാതെ kookie കട്ട പോസ്റ്റ്‌...!!

അവസാനം ഫുഡ്‌ കഴിക്കാൻ പോയപ്പോൾ അതിലും രസം പെണ്ണ് എല്ലാം കൂടെ വാരി വലിച്ച് തിന്നുണ്ട്...

Tae : അയ്യോ അവിയൽ കഴിഞ്ഞു...

അവൾ അവിയൽക്കാരനെ ചുറ്റും നോക്കി മടുത്തപ്പോൾ...

Tae : അല്ലെങ്കിൽ വേണ്ട...

എന്ന് പറഞ്ഞു kookie ഇലയിൽ നിന്ന് അവിയൽ വാരി...

എല്ലാം കഴിഞ്ഞു പോവാൻ നേരം..

മണവാട്ടിയോട് സുന്ദരിയായിട്ടുണ്ടല്ലോ എന്നും.. മണവാളനോട് ലക്കി ബോയ് എന്ന് പറഞ്ഞു സുഖിപ്പിക്കാനും tae മറന്നില്ല...

ഒരു യുദ്ധം കഴിഞ്ഞപ്പോലെ തിരിച്ചു വണ്ടിയിൽ കയറിയപ്പോൾ..

Kookie : എവിടെക്കാ പെണ്ണിനെ കെട്ടിക്കുന്നത്...?

Tae : ആഹ് എനിക്കറീല...

Kookie : കൂട്ടുകാരി അല്ലേ അതൊക്കെ ചോദിക്കണ്ടേ...

Tae : ആരുടെ കൂട്ടുകാരി...?

Kookie : ഹേ..നിന്റെ കൂട്ടുകാരി അല്ലേ അത്...🙄

Tae : എനിക്കറീല.. രാവിലെ കോളേജിൽ പോവുമ്പോൾ ഞാൻ ആ പന്തൽ നോക്കി വെച്ചിരുന്നു..
സദ്യ കഴിക്കാൻ...!

അവളുടെ മറുപടി കേട്ട് kookie തലയ്ക്ക് കൈ കൊടുത്തു...

Kookie : അപ്പൊ അറിയാത്ത കല്യാണത്തിന് ആണോ നമ്മൾ ചെന്നത്.. ഛെ! നിനക്ക് സദ്യ വേണമെങ്കിൽ പറഞ്ഞാൽ പോരായിരുന്നോ ഞാൻ ഹോട്ടലിൽ നിന്ന് വാങ്ങി തരൂലേ...

Tae : അതിന് ഇത്ര ടേസ്റ്റ് കിട്ടൂല..കട്ട് തിന്നാൻ അല്ലേ രസം..😉

Kookie ആകെ ഒരുമാതിരിയായി...
ജീവിതത്തിൽ ആദ്യായിട്ടാണ് വിളിക്കാത്ത കല്യാണത്തിന് പോയത്...
എല്ലാം ഈ കുരിപ്പ് കാരണം...

Kookie : നിനക്കൊരു നാണവും മാനവുമില്ലേ...?!

Tae : ഹിഹി നെവർ 😁

Kookie : നീ - നീയുണ്ടല്ലോ വല്ലാത്ത സാധാനാട്ടോ...!!🤦

Tae : I know😎

വലിയ അഭിനന്ദനം കിട്ടിയപോലെ ഇരിക്കുന്ന tae കണ്ട് kookie വായടക്കി...

___________________________

വീട്ടിൽ എത്തിയിട്ടും kookie നേരത്തെ നടന്നതിന്റെ മാനക്കേട് മാറീട്ടില്ല..

അവൻ ഓരോന്ന് ചിന്തിച്ചു കൊണ്ട് ഫോണിൽ തോണ്ടുമ്പോഴാണ് tae whatsapp സ്റ്റാറ്റസ്  കണ്ടത്...

ഇപ്പോൾ ഇട്ടതേയുള്ളൂ...

അവൻ വേഗം അതെടുത്ത് നോക്കി...

നോക്കുമ്പോൾ ഇന്ന് കല്യാണത്തിന് പോയപ്പോൾ എടുത്ത സെൽഫിയും
കൂടെ ക്യാപ്ഷൻ വിത്ത്‌ Ammu എന്ന്...അടുത്ത പിക് tae യും കുറച്ച് പിള്ളേരും ക്ലാസിൽ ഇരിക്കുന്നു പിക് ആണ്... അതിൽ ഒരു പെണ്ണിന്റെ തലയ്ക്ക് മുകളിൽ 'today bride' എന്ന് കൊടുത്തിട്ടുണ്ട്...

അപ്പൊ ചുരുക്കി പറഞ്ഞാൽ tae kookieye വെറുതെ പറ്റിച്ചതാണ്...

അവൻ ദേഷ്യത്തോടെ കിടന്ന് ഫോണിൽ തോണ്ടുന്ന tae തുറിച്ചു നോക്കി...

ഇതൊന്നും അറിയാതെ tae ബാക്കിയുള്ളവരുടെ സ്റ്റാറ്റസ് ഒക്കെ നോക്കുവാണ്...

എല്ലാം കണ്ട് കഴിഞ്ഞപ്പോൾ തന്റെ സ്റ്റാറ്റസ് ആരൊക്കെ കണ്ടെന്ന് അറിയാൻ അവൾ എടുത്തു നോക്കി....

Tae : ആഹാ മൂന്ന് ആൾ കണ്ടിട്ടുണ്ടല്ലോ...

അവൾ ഓപ്പൺ ചെയ്തപ്പോൾ ദേ കിടക്കുന്നു ആദ്യം തന്നെ സ്വന്തം കെട്ടിയോന്റെ നമ്പർ...

(Tae mind : oopss! നക്കിയെ ഹൈഡ് ചെയ്യാൻ മറന്നല്ലോ തമ്പുരാനെ...ഇനി നിന്നാൽ എന്റെ കാര്യം ഗോവിന്ദ... നൈസ് ആയി മുങ്ങാം...🤓)

Tae മൂളി പാട്ടൊക്കെ പാടി ഒന്നും സംഭവിക്കാത്തത് പോലെ പൊടിയും തട്ടി പോവാൻ ആഞ്ഞതും...

Kookie : നിക്കെടി അവിടെ...!!!

Kookie ടെ ശബ്ദം..
ബട്ട്‌ tae കേൾക്കോ ഒരിക്കലുമില്ല...
അവൾ ഞാനൊന്നും കെട്ടിട്ടേയില്ല എന്ന രീതിയിൽ ഓടാൻ പോയതും kookie അവളുടെ ചുരിദാറിന്റെ ഷാൾ പുറകിൽ നിന്ന് വലിച്ചു...

ദേ കിടക്കുന്നു ചട്ടിയും കലവും.. സോറി ദേ കിടക്കുന്നു tae kookie-de  നെഞ്ചത്ത്...

Kookie : നീ എന്നേ പറ്റിക്കുവല്ലേ...

അവൻ പല്ല് കടിച്ചു ചോദിച്ചു...

Tae : Chill mahn! ഇതൊക്കെ ഒരു ഫൺ ആയിട്ട് എടുക്ക്....

അവൾ ഇളിച്ചു കൊണ്ട് പറഞ്ഞു...

Kookie : എന്തായാലും ഇത്രയും ഫൺ നീ എനിക്ക് തന്ന സ്ഥിതിക്ക് നിനക്ക് ഞാനും എന്തെങ്കിലും അങ്ങോട്ട്‌ തരണ്ടേ...

അവൻ അവളുടെ കഴുത്തിൽ മുഖം അടുപ്പിച്ച് ചോദിച്ചു...

Tae : ഏയ്യ് വേണ്ട..വേണ്ടാതോണ്ടാ...

അവൾ കുതറി മാറാൻ നോക്കി കൊണ്ട് പറഞ്ഞു...
ഉടുമ്പ് പിടിച്ചത് പോലെ kookie അവളെ പിടിച്ചു വെച്ചു...

Kookie : നീയായിട്ട് ചോദിച്ചു വാങ്ങിച്ചതാ.. അപ്പോൾ നല്ല കുട്ടിയായി നിന്നാൽ നിനക്ക് നല്ലത്....

Tae : എനിക്ക് വല്ല കാര്യവുമുണ്ടായിരുന്നോ...🤧

Kookie : വെറുതെ പോയ പണി നീയായിട്ട് flipkart ഓർഡർ ചെയ്തു വരുത്തിച്ചത് പോലെയായി... അത്കൊണ്ട് ഈ സാധനം മേടിച്ചിട്ട് ഇനി മോൾ പോയാൽ മതി...

പറയലും അവൻ ചെയ്യലും ഒരുമിച്ചായിരുന്നു...

Kookie പല്ലുകൾ tae ടെ കഴുത്തിലായി ആഴ്ന്നു....
അവൾ ഒന്ന് പുളഞ്ഞു...
വേദന എടുത്തതും അവൾക്ക് പിടി കിട്ടിയതോ kookie മുടിയിൽ.. പിന്നെ അത് അങ്ങ് വലിച്ചു കൊടുത്തു...

അവൻ ചിരിച്ചു കൊണ്ട് മുഖം മാറ്റി നേരെ നിന്നു...

Tae ടെ കണ്ണീന്ന് പൊന്നീച്ച പാറിയ പോലെയായിരുന്നു...

Kookie : ഇനി ഇതുപോലെ എന്തെങ്കിലും ചെയ്യാൻ തോന്നുമ്പോൾ കഴുത്തിലെ പാട് ഓർത്താൽ മതി...

അത് കേട്ടതും tae കണ്ണാടിയിൽ പോയി കഴുത്ത് നോക്കി...

അവന്റെ മുയൽ പല്ല് പതിഞ്ഞ ഇടം നല്ല വെളിവായി കാണാം...

Tae : പട്ടി...😬

Kookie : എന്തേലും പറഞ്ഞായിരുന്നോ...?

Tae : കഴുത്തിൽ പാട് പറ്റി എന്ന് പറഞ്ഞതാ എന്റെ പൊന്നോ 🤧

അവളുടെ മുഖഭാവം കണ്ട് അവൻ കള്ളചിരി ചിരിച്ചു...
എന്നിട്ട് വേഗം kookie ചെന്ന് അവളുടെ കഴുത്തിലെ പാടിലായി ഉമ്മ വെച്ചു...

ഇത്രയും നേരം വേദനയായിരുന്നെങ്കിൽ ഇപ്പോൾ ഒരു സുഖം അവിടെ പതിഞ്ഞത് പോലെ tae തോന്നി...

കണ്ണിറുക്കി kookie പുറത്തേക്ക് പോയിട്ടും....

Tae ടെ കവിളുകൾ  ചെറുതായി തുടുത്തു തന്നെയിരുന്നു....
ചുണ്ടിൽ പുഞ്ചിരിയും...

ഇഷ്ടപെട്ട ആളുടെ ആ സ്പർശനം അവളെ അടിമുടി പൂത്തുലച്ചിരുന്നു...

അവന്റെ പ്രണയമഴയിൽ ഒരുവേള നനയാൻ അവളുടെ മനം തുടിച്ചു...!!❣️

________________________________

ഷാൾ കൊണ്ട് പുതച്ച് മൂടിയാണ് tae പിന്നീട് നടപ്പ്....
Jimin എങ്ങാനും പാട് കണ്ടാൽ തീർന്നു....

പോലീസ് എസ്കോർട്ടിലെ ഡോഗിനെക്കാൾ മേലെയാ അവൻ... എല്ലാം വേഗം മണത്ത് കണ്ടുപിടിക്കും...

വൈകിട്ട് എല്ലാവരും ഇരുന്ന് ചായ കുടിക്കുവാണ്....
Jinnie അമ്മയുടെ സ്പെഷ്യൽ പരിപ്പുവട അകത്താക്കുവാണ് എല്ലാവരും...

(എനിക്കും ഇപ്പൊ വേണം പരിപ്പുവട.. 😩എന്ന് ഉമ്മാനോട് പറഞ്ഞതെ ഓർമ്മയുള്ളൂ.. ബാക്കി നിങ്ങൾ ഊഹിച്ചോ... 🤧)

മൗനമായ ആ അന്തരീക്ഷത്തെ തടഞ്ഞു കൊണ്ടാണ് jiminte സംസാരം അവിടെ ഉയർന്നത്...

Jimin : എനിക്ക് എല്ലാവരോടും ഒരു കാര്യം പറയാനുണ്ട്...

എല്ലാവരുടെയും കണ്ണുകൾ അവനെ ഫോക്കസ് ചെയ്തു...

Jimin : ഞാൻ ഇനി മുതൽ നമ്മുടെ കമ്പനിയിൽ ജോലിയ്ക്ക് കയറാൻ തീരുമാനിച്ചു...!!

ഞെട്ടി..ഞെട്ടി..എല്ലാവരും ഞെട്ടി...
എന്തിന് പറയുന്നു Anna വരെ അവനെ അത്ഭുതത്തോടെ നോക്കി...

Suga : പുതിയ പ്രാങ്ക് ആണോ...?

Hobi : ചിരിപ്പിക്കാതെ പോയേ jimine...

Jinnie : പറ്റിക്കാൻ ആണെങ്കിലും ഇങ്ങനെയൊന്നും പറയല്ലേട്ടാ...

Joonie : എന്താടാ അവിടെ പുതിയ പെൺപിള്ളേരെ കണ്ട് വെച്ചിട്ടുണ്ടാ...?

ഓരോരുത്തരും മാറി മാറി ചോദിച്ചു...

~ഞാൻ കാര്യം പറയുവാ...!!! ~

Jimin എല്ലാവർക്കും നേരെ അലറി...

(2 sec സൈലന്റ്‌സ് ശേഷം - )

Suga : ഇപ്പോൾ പെട്ടന്ന് ഇങ്ങനെ തോന്നാൻ കാരണം...?

Jimin : എനിക്ക് ഒരു ജോലി വേണമെന്ന് തോന്നി പറഞ്ഞു.. നിങ്ങൾക്ക് തരാൻ പറ്റുമെങ്കിൽ അത് പറ..അല്ലെങ്കിൽ ഞാൻ വേറെ വല്ലയിടത്തും പോവും...

Hobi : മോനെ jimine...

Hobi അവന്റെ തലയിൽ തലോടി...

Hobi : എന്താ പറ്റിയത് നിനക്ക്..?
വരുന്ന വഴിയ്ക്ക് തലയിൽ തേങ്ങ എങ്ങാനും...?

Jimin : ഞാൻ ബോധത്തോടെ തന്നെയാ പറയുന്നേ.. ഇനി ഇങ്ങനെ നടന്നാൽ ശെരിയാവില്ല...ആരാണ് ഒരു ചേഞ്ച്‌ ആഗ്രഹിക്കാത്തത്...
സോ kookie നാളെ മുതൽ ഞാനും വരും നിന്റെ കൂടെ കമ്പനിയിലേക്ക്...

അതും പറഞ്ഞു jimin അവിടെന്ന് പോയി...
എല്ലാവരും അന്തം വിട്ടിരുന്നു...

Suga : ഇവനെന്താ പറ്റിയത്...
എടി hobi അത് നിന്റെ മോൻ തന്നെയാണോ..?

Hobi : ഇപ്പൊ എനിക്കുറപ്പായി അവൻ എന്റെ മോൻ തന്നെയാ.. നിങ്ങടെ സ്വഭാവം ആയിരുന്നേൽ റൂമിലെ ബെഡിൽ നോക്കിയാൽ മതി...

Suga : ഛെ ചോയിക്കണ്ടാർന്നു... 😑

Joonie : എന്നാലും എനിക്ക് ഒരു ടെൻഷനുമില്ലാതെ ഇങ്ങനെ ചീറി പാഞ്ഞു നടക്കണമെന്ന് പറഞ്ഞ നമ്മുടെ jimin തന്നെയാണോ ഇത്...🙄

Kookie : ഇപ്രാവശ്യം സീരിയസ് ആണല്ലോ...
എന്തായാലും അവൻ വരട്ടെ...

ആ സംസാരം അവിടെ കഴിഞ്ഞു...

പിന്നീട് ഒരു പണിയുമില്ലാതെ ബാൽക്കണിയിലിരുന്ന് പാട്ട് കേൾക്കുവാണ് tae...

Kookie അവിടെ ലാപ്ടോപ് എന്തൊക്കെയോ പണിയുന്നു...

Jimin ആണെങ്കിൽ ഇന്ന് ആകെ മൊത്തം ശോകമൂകമാണ്...
ചോദിച്ചിട്ട് ആണെങ്കിൽ ഒന്നും പറയുന്നുമില്ല...

പിന്നെയുള്ളത് Anna ആണ് അത് പിന്നെ ഉള്ളതും കണക്കാണ് ഇല്ലാത്തതും കണക്കാണ്...

അങ്ങനെയിരിക്കുമ്പോഴാണ് അവളുടെ ഫോണിലേക്ക് ഒരു കാൾ വന്നത്...

Yoonji ആണ്...

Tae : എന്താടി പൂച്ചേ ഇങ്ങോട്ടൊരു വിളിയൊക്കെ...?

ചോദിച്ചിട്ട് അവിടെന്ന് മറുപടി ഒന്നും കിട്ടിയില്ല...

Tae : ഹലോ.. ഡീ.. കോപ്പേ...?

Yoonji : മ്മ് എന്താ...?

Tae : നിന്റെ തല.. ഇങ്ങോട്ട് വിളിച്ചിട്ട് എന്നോട് എന്താന്നോ...
എന്ത്‌ പറ്റിയൊരു മ്ലാനത...?

Yoonji : എടി tae എനിക്ക് jimin ഫോൺ നമ്പർ ഒന്ന് തരാമോ...??

Tae : ഹേ എന്തിന് 🙄

Yoonji : അതൊക്കെയുണ്ട്...
നീ വേഗം പറ...

Tae : അയ്യടാ.. കാര്യം എന്താണെന്ന് പറയാതെ ഞാൻ തരത്തില്ല മോളേ.. പിന്നെ നീ വെറുതെ ഇപ്പോൾ അവനെ വിളിക്കണ്ട ലവൻ ഇന്ന് ആകെ മൊത്തം ശോകമാണ്...കൂട്ടത്തിൽ നന്നായെന്ന് തോന്നുന്നു.. നാളെ മുതൽ ജോലിയ്ക്ക് കയറുവാണ് എന്നൊക്കെ പറഞ്ഞു...

Yoonji : അ-അങ്ങനെ പറഞ്ഞോ..
ശോ..Tae ഡീ...

Tae : ആഹ് പറ..

Yoonji : ഇന്ന് ----

Tae : പോരട്ടെ ബാക്കി...

yoonji : അതില്ലേ...ഞാൻ ജിമിനോട്...

Tae : ലാഗ് ഇടാണ്ട് കാര്യം പറ പോത്തേ...

Yoonji : അത്---

_________________________________

അത് അടുത്ത പാർട്ടിൽ പറയാമെ😁

എന്നാലും എന്താവും സംഭവിച്ചിട്ടുണ്ടാവുക..?
Jimin ശെരിക്കും നന്നായോ...?

~Vote and Comment😈🔪
മറക്കല്ലേ~

പിന്നെ എനിക്ക് എക്സാം അടുത്ത് എത്തിയിരിക്കുവാണ് അപ്പോൾ ഫോൺ കളി കണ്ട്രോൾ ചെയ്തിരിക്കുവാണ്...

എനിക്ക് 2 months ബ്രേക്ക്‌ എടുക്കണമെന്നുണ്ട് ബട്ട്‌ പോയാൽ പിന്നെ സ്റ്റോറിയോടുള്ള ടച്ച്‌ അങ്ങ് പോവും.. അതോണ്ട് ലേറ്റ് ആയാലും ഞാൻ ഇടാം അത് പോരെ...?

അപ്പൊ പിന്നെ കാണാം...
Bye bye..
Purple u all..💜

Continue Reading

You'll Also Like

34.6K 3.8K 39
🐰🐯 " എന്നിലെ പ്രണയം അഴക്കടലിനെക്കാൾ മനോഹരമാണ് "🫧
1.5K 265 11
City യിൽ ജനിച്ചു വളർന്ന അഹങ്കാരം പിടിച്ച ഹർഷനും. നനാട്ടിൻപ്പുറത് ജനിച്ചു വളർന്ന് അവിടത്തെ Lady rowdy എന്ന് അറിയപ്പെടുന്ന ചാരുവും . ഇത് ഇവരുടെ കഥയാണ്
11.7K 1.3K 16
A manglish Taekook love story💞🐯🐰 Kanda sthithikku nthayalum onn keri nokkiyech po nte maashe.. Ishtayal support karo Main ship Taekook Side ships...
16.9K 2.1K 27
സൂര്യനെ പ്രണയിച്ച ആമ്പലിന്റെ കഥ🌺🌿 സൂര്യനും താമരയും🌞ചന്ദ്രനും ആമ്പലും🌝 പണ്ട് മുതലേ പറഞ്ഞു കേൾക്കുന്ന ഈ പ്രണയ സങ്കൽപങ്ങളെ മാറ്റിപ്പിടിച്ച് നമുക്ക്...