There is always someone

Start from the beginning
                                    

ഹലോ..

ഡാ.. നീ എവിടെയാ? പഠിക്കുവാണോ? വാട്‌സ്ആപ്പിൽ എത്ര മെസ്സേജ് വിട്ടു.കണ്ടേ ഇല്ലല്ലോ

ഞാൻ ഇവിടൊക്കെ തന്നെ ഉണ്ടെടോ.

പിന്നെ എന്താ ഫോൺ എടുക്കാത്തെ? പുറത്താണോ?

ങ്ങാ.. ഒന്നു ഹോസ്പിറ്റൽ വരെ വന്നതാ

ഹോസ്പിറ്റലിലോ? എന്താ പറ്റിയെ?

ഒന്നും പറ്റിയില്ല.. ചെറുതായി ഒരു ഫുഡ് പൊയിസൻ അടിച്ചുകിട്ടി. ആ ഔട്ട്ഗോയിംഗ് കഴിഞ്ഞിട്ടു വേണ്ടേ ഇൻകമിങ് നോക്കാൻ. ഹിഹി.
തമാശരൂപേണ ഞാൻ പറഞ്ഞു.

ചാവാൻ കിടന്നാലും തമാശയ്ക്ക് ഒരു കുറവും ഇല്ല. അനു ചൊടിച്ചു.

ചാവാനോ...ആര്... എപ്പെ... എനിക്ക് കുഴപ്പം ഒന്നൂല്ല

കുഴപ്പം ഒന്നും ഇല്ലാഞ്ഞിട്ടായിരിക്കും ഹോസ്പിറ്റലിൽ വന്നു കിടക്കുന്നെ.. നീ മിണ്ടല്ല്.

അതല്ല.. അങ്ങനെ വല്യ കുഴപ്പം ഒന്നും ഇല്ലന്നെ. ഡിസ്ചാർജ് ആയി. ഈ ഔട്ട്ഗോയിംഗ് അങ്ങു നിൽക്കുന്നില്ല.അത്രേ ഉള്ളു ഇപ്പൊ പ്രശ്നം. ഹഹ

അത് മോൻ ഇപ്പൊ അല്ല, ഇൻകമ്മിങ് വാരിവലിച്ചു കേറ്റുമ്പോ ഓർക്കണമായിരുന്നു.

ഹഹഹ..ഇനി ഓർക്കാട്ടോ. ഇന്നേ ഒരു ചിക്കൻ റോൾ വാങ്ങി കഴിച്ചായിരുന്നു. അതിന്റെ ആവും.

അച്ചോടാ.. പാവം കുട്ടി..ഫാസ്റ്റ് ഫുഡ് മാത്രേ കഴിക്കൂ..

അല്ലടി പോത്തെ.. രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചില്ല. വിശന്നപ്പോ.... അങ്ങനെ പോയി കഴിച്ചതാ.
ഞാൻ എന്റെ നിസ്സഹായത വെളിപ്പെടുത്തി.

ങ്ങാ..അങ്ങനെ വഴിക്ക് വാ..

പിന്നെയും അവൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. എനിക്കുവേണ്ടി കെയർ ചെയ്യാൻ ഈ ലോകത്ത് പുതിയൊരാൾ കൂടി ഉണ്ടെന്നു എനിക്ക് അപ്പോൾ മനസിലായി.ഹോസ്റ്റലിലേക്ക് പോകാനായി വിളിച്ച ഓട്ടോയുടെ കടകട ശബ്ദത്തിന്നിടയിലും അവളുടെ ശബ്ദം മാത്രമായിരുന്നു എന്റെ ചെവിയിൽ പതിഞ്ഞത്. ഫുഡ് പൊയിസൻ നല്ല വൃത്തിയായി പണിയെടുക്കുന്നതിനാൽ രണ്ടുമൂന്നു ദിവസത്തെ ക്ലാസ് അങ്ങു പോയി കിട്ടി. ഇടയ്ക്കിടയ്ക്ക് ടോയ്ലറ്റിലേക്ക് ഓടണം എന്ന ബുദ്ധിമുട്ട് ഒഴിച്ചാൽ സംഭവം വല്യ തരക്കേടില്ലായിരുന്നു. കാരണം നിഴൽ പോലെ അനു എന്റെ ഒപ്പം ഉണ്ടായിരുന്നു.

അവളുടെ ഗുഡ് നൈറ്റ് മെസ്സേജ് കേട്ടാണ് ഞാൻ ഉറങ്ങിയിരുന്നത്. ഉറക്കമുണർന്നിരുന്നതും അവളുടെ സ്വീറ്റ് ഗുഡ് മോർണിങ്ങിൽ തന്നെ. ജന്മ ജന്മാന്തരങ്ങൾക്ക് അപ്പുറം ഉള്ള എന്തോ ഒന്നിൽ എന്നെ പിടിച്ചു കുരുക്കിയ പോലെ.ഒരു വർഷം മുൻപ് വരെ യാതൊരു വിവരം ഇല്ലാതിരുന്ന രണ്ടു അപരിചിതർ ഒരു നിമിഷാർദ്ധം കൊണ്ട് സുപരിചിതരാകുന്ന മായ. അവൾ എന്റെ ജീവിതത്തിലേക്ക് ഒരു ഇഞ്ചക്ഷൻ നീഡിൽ പോലെ ആഴ്ന്നിറങ്ങുകയായിരുന്നു. വളരെ പെട്ടെന്നു തന്നെ ഞങ്ങളുടെ ഇടയിലെ ഔപചാരിക സൗഹൃദത്തിന്റെ വേലിക്കെട്ടുകൾ തകർത്തെറിയപ്പെട്ടു.അനു എന്റെ ബെസ്റ്റീ ആയി മാറി.

You've reached the end of published parts.

⏰ Last updated: Oct 18, 2020 ⏰

Add this story to your Library to get notified about new parts!

It started with a Friend Request (Malayalam)Where stories live. Discover now