There is always someone

62 8 18
                                    

വാട്‌സ്ആപ്പ് മെസ്സേജുകൾ പിന്നീട് ഞങ്ങളുടെ ദിനചര്യയുടെ ഭാഗമായി. പഴയ സൗഹൃദ അന്വേഷണങ്ങളിൽ തുടങ്ങി പയ്യെ പയ്യെ അവൾ സ്വന്തം വിശേഷങ്ങൾ എല്ലാം എന്നോട് പറയാൻ തുടങ്ങി. അനുവിന്റെ വാക്കുകളിലൂടെ അവളുടെ ഇടം എന്റെയും ഇടമായി.അവളുടെ ക്ലാസ് മുറികളും ജനലുകളും എന്നോടും സംസാരിക്കാൻ തുടങ്ങി.അവളുടെ സൗഹൃദങ്ങൾ എന്റെയും സൗഹൃദങ്ങളായി.

അന്നും അനുവിന്റെ ഗുഡ് മോർണിംഗ് മെസ്സേജ് കേട്ടാണ് ഞാൻ ഉണർന്നത്. തലേന്നും ഉറങ്ങിയപ്പോ താമസിച്ചു. മെസ്സേജിങ് ഒക്കെ കഴിഞ്ഞ് എന്തെങ്കിലുമൊക്കെ വായിക്കണ്ടേ.. കണ്ണു തുറന്നു നോക്കിയപ്പോഴാണ് സമയം ഏഴരയായത് അറിഞ്ഞത്. തിടുക്കത്തിൽ ഒരു ശുഭ ദിനം ആശംസിച്ച് ക്ലാസിലേക്ക് പോകാൻ ഞാൻ തിടുക്കം കൂട്ടി.ബ്രേക്ക് ഫാസ്റ്റ് കഴിക്കാത്തതിന്റെ വഴക്ക് ചേച്ചിയുടെ അടുത്തുനിന്നും കയ്യോടെ വാങ്ങിയാണ് വണ്ടിയിലേക്ക് കയറിയത്.ദൈവം സഹായിച്ച് നല്ല ബോറൻ ക്ലാസ് ആയിരുന്നു രാവിലെ. വിശപ്പും ഉറക്കവും എല്ലാം കൂടി എന്നെ കീഴ്പ്പെടുത്താറായപ്പോഴേക്കുമാണ് ആശ്വാസത്തിന്റെ മണി മുഴങ്ങിയത്. നന്ദുവിനെയും വിളിച്ചുകൊണ്ട് ഞാൻ ക്യാന്റീനിലേക്ക് ഓടി.

സ്നാക്ക്സ് നിറച്ച ചില്ലുകൂടുകളിലൂടെ കണ്ണോടിച്ച് അവസാനം ചിക്കൻ റോളിൽ എന്റെ കണ്ണുടക്കി. നന്ദുവിനും വാങ്ങിക്കൊടുത്തു. എന്തോ പതിവില്ലാതെ പത്തു രൂപ ഡിസ്‌കൗണ്ടും തന്നു. പക്ഷെ ഡിസ്‌കൗണ്ടിന് വലിയ വില കൊടുക്കേണ്ടിവരുമെന്നു ഞങ്ങൾ അറിഞ്ഞില്ല. ഉച്ചമുതലാണ് വയറ്റിൽ എന്തോ ഒരു വേദന. അതു തീവ്രമായിക്കൊണ്ടിരുന്നു. ക്ലാസ് കഴിഞ്ഞപ്പോൾ തന്നെ ഹോസ്റ്റലിലേക്ക് വച്ചു പിടിപ്പിച്ചു. ടോയ്‌ലറ്റിൽ കയറി കതകടച്ചപ്പോൾ ആണ് ഒന്നു ആശ്വാസമായത്.പക്ഷെ ആ ആശ്വാസത്തിനും അധികം ആയുസുണ്ടായില്ല.വയറു വേദന പിന്നെയും തുടർന്നു. ഔട്ട്ഗോയിംഗ് ഒക്കെ 4ജി സ്പീഡിൽ ആയിരുന്നു. ഈ ഓഫർ പല തവണ ലഭിക്കാൻ തുടങ്ങിയപ്പോൾ ഹോസ്പിറ്റലിൽ തന്നെ പോകാൻ തീരുമാനിച്ചു. അവസാനം ഡോക്ടർ വിധി എഴുതി. ഫുഡ് പൊയിസൻ

കഴിക്കാനുള്ള ഒരു ഡസൻ മരുന്നുമായി തിരിച്ചു ഹോസ്റ്റലിലേക്ക് പോകാൻ നേരം ആണ് ഫോൺ പിന്നെയും ശബ്ദിച്ചത്. അനു!!

You've reached the end of published parts.

⏰ Last updated: Oct 18, 2020 ⏰

Add this story to your Library to get notified about new parts!

It started with a Friend Request (Malayalam)Where stories live. Discover now