First call

58 8 13
                                    

അന്ന് നേരം പുലർന്നത് ഒരു പ്രത്യേക തെളിച്ചത്തോടെയാണ്. ജനലഴികളിലൂടെ അരിച്ചിറങ്ങിയ പ്രഭാത കിരണത്തിൽ എല്ലാം ഒന്ന് വേറെ പോലെ തോന്നി.ഫോൺ എടുത്ത് നോക്കി.. പക്ഷെ വേറെ മെസ്സേജുകൾ ഒന്നും ഇല്ല. ഫോൺ അവിടെ വച്ചിട്ട് ക്ലാസ്സിലേക്ക് പോകാനുള്ള പടയൊരുക്കങ്ങൾ ആരംഭിച്ചു. യാന്ത്രികമായി എന്തൊക്കെയോ കേട്ട് കുറിച്ചു വൈകുന്നേരമാക്കി. അല്ലേലും ഈ സ്കൂൾ വിട്ടു വീട്ടിൽ പോകാനുള്ള മണി അടിക്കുമ്പോ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ അത് ഈ സ്വർഗം കിട്ടിയ സന്തോഷമാണ്.ഹോസ്റ്റലിലെത്തി പഴയ പരിപാടികൾ ആവർത്തിച്ചുകൊണ്ടിരുന്നു. ഇടയ്ക്കെപ്പോഴോ ഫോണിൽ പരതി നോക്കിയെങ്കിലും ഫലം ഉണ്ടായിരുന്നില്ല. ഇന്നലെ അയച്ച മെസ്സേജ് പിന്നെയും പിന്നെയും ഞാൻ വായിച്ചു നോക്കി.

ശേ.. നമ്പർ അങ്ങ് നേരെ കൊടുക്കാമായിരുന്നു. ഇനി ഇപ്പൊ അയച്ചുകൊടുത്താലോ? മനസ്സിൽ ആത്മഗതാകതത്തിന്റെ ഒരു ബ്ലോക്ക് തന്നെ ഉണ്ടായി.എന്തായാലും ഇച്ചിരി നേരം കൂടി കഴിയട്ടെ, നോക്കാം എന്ന് മനസ് പറഞ്ഞു. എന്റെ ചില തോന്നലുകൾ ഒക്കെ ഉടനടി സത്യമാവാറുണ്ട്. ഇതും അത്തരത്തിലുള്ള ഒരു തോന്നലായിരുന്നു. ഫോൺ കയ്യിൽ നിന്നും വയ്ക്കുന്നതിന് മുൻപേ റിങ് ചെയ്യാൻ തുടങ്ങി.അപരിചിതമായ ഒരു നമ്പർ.ഞാൻ മൂന്നു റിങ്ങിന് ഫോൺ എടുത്തു

"ഹലോ"

"ഹലോ എബി അല്ലെ?"

"അതെ.. ഇതാരാണ്?"

"ഡാ.. അനു ആണ്. മനസ്സിലായില്ലേ?"

"ഇപ്പൊ മനസ്സിലായി. ഹിഹി.നീ നമ്പർ ചോദിച്ചപ്പോ വിളിക്കും എന്നൊന്നും ഞാൻ ഓർത്തില്ലാട്ടോ"

"ഇനി ഇങ്ങനെ എന്തൊക്കെ അറിയാൻ കിടക്കുന്നു മോനെ. അതിരിക്കട്ടെ എന്തൊക്കെയുണ്ട് വാർത്തകൾ അവിടെ"

"ഓഹ്.. ഇവിടെ നന്നായിട്ട് പോകുന്നു.അവിടെ, ബാംഗ്ലൂർ ഡേയ്സ് ഒക്കെ എങ്ങനെ പോകുന്നു?"

"അടിപൊളി.പക്ഷെ ലീവ് മാത്രം കിട്ടില്ലെടാ. ആകെ ഉള്ള ഒരു പ്രശ്നം അതാ."

"അതൊക്കെ ശീലമായിക്കോളും. ഹിഹി.. പിന്നെ മലയാളികൾ ഒക്കെ ഉണ്ടോ?"

It started with a Friend Request (Malayalam)Onde as histórias ganham vida. Descobre agora