" "

81 12 0
                                    

കൂയ്യ്‌...
ടേബിളിൽ ഇരുന്ന ഫോൺ ഒന്നു മിന്നി.

എബി!
ഇവൻ എന്താ ഈ നേരത്ത് മെസ്സേജ് ചെയ്യുന്നേ?
ആലോചിച്ചു മുഴുമിപ്പിക്കുന്നതിനു മുൻപേ അവന്റെ പേര് ഫോണിന്റെ സ്ക്രീനിൽ തെളിഞ്ഞു. നേരം ഒരു മണിയോട് അടുക്കുന്നു. ഇച്ചു ഉറങ്ങാൻ കിടന്നിട്ട് കുറച്ചേ ആയുള്ളൂ. അവളെ ഉണർത്താത്തെ വേഗം ഫോൺ സൈലന്റ് ആക്കി. രണ്ട് റിങ്ങിന് കാത്തിരുന്ന ശേഷം മൂന്നാമത്തെ റിങ്ങിൽ ആമി ഫോൺ എടുത്തു.

എന്താ എബി ഈ നേരത്ത്?

നീ ഉറങ്ങിയാർന്നോ?

ഇല്ലെടാ..അസ്സൈന്മെന്റ് എഴുതുവായിരുന്നു.നീ എഴുതിയോ?

ഫാനിന്റെ കര കര ശബ്ദം മാത്രമായിരുന്നു ആമിക്ക് ആ ചോദ്യത്തിന് കിട്ടിയ ഉത്തരം. ഒരു നിമിഷത്തെ ഇടവേളക്ക് ശേഷം എബിയുടെ ശബ്ദം വീണ്ടും ഫോണിന്റെ ഇങ്ങേ തലയ്ക്കൽ എത്തി.

ആമി....

വാക്കുകൾ മുഴുമിപ്പിക്കാതെ ആ വിളി പാതിയിൽ നിന്നു. ആ വിളിയുടെ അർത്ഥം അവൾക്ക് മനസിലായി.

എബി.. പറയെടാ.. ഇസ് എവരിതിങ് ഓക്കെ?

നത്തിങ് ഇസ് ഓക്കെ ആമി...നോട്ട് എ ഫക്കിങ് തിങ്. എനിക്കറിയത്തില്ല.. ഐ ക്യാൻറ് ഡു ദിസ്. ഇറ്‌സ് കില്ലിംഗ് മീ..

It started with a Friend Request (Malayalam)Where stories live. Discover now