ആദ്യമൊന്നും ഞാൻ അത് വല്യ കാര്യമാക്കാതെ ശ്രദ്ധിക്കാതെ ഇരുന്നു. അവൻ എന്റെ അടുത്ത് വന്നിരുന്ന് കളിയാക്കി കൊണ്ടിരുന്നു. സത്യം പറയാലോ ഞാൻ നല്ലോണം ഇളിഞ്ഞിരുന്നു.

ഞാൻ എഴുന്നേറ്റ് പുറത്തേക്ക് നടന്നു, കൂടെ അവനും.

"നല്ല കലിപ്പിൽ ആണെന്ന് തോന്നുന്നു???"

"ഞാൻ കലിപ്പിൽ ഒന്നും അല്ല" ദേഷ്യത്തോടെ ഞാൻ മറുപടി പറഞ്ഞു.

"അത് സംസാരം കേട്ടാ തന്നെ മനസ്സിലാകും"

ഞാൻ ഒന്നും മിണ്ടിയില്ല.

"റെയാ..."

"ഉം"

"എടീ..."

"എന്താന്ന്?"

"ആരെങ്കിലും ഒക്കെ ഈ സിനിമ കണ്ടിട്ട് കരയോ?"

ഞാൻ ദേഷ്യത്തോടെ അവനെ നോക്കി.

"ഞാൻ കരയും, എന്തെ അതല്ലേ കേൾക്കേണ്ടെ?"
അവൻ ചിരിച്ചു.

"വെറും സിനിമ കണ്ടാൽ പോരാ... ആ സിനിമയെ മനസ്സിലാക്കാൻ പറ്റണം. ആ കഥാപാത്രത്തെ നമ്മളായി സങ്കൽപ്പിക്കാൻ പറ്റണം, അപ്പൊ കുറച്ചു സങ്കടം ഒക്കെ വരും."

അവൻ കളിയാക്കുന്ന മട്ടിൽ കൈ അടിച്ചു. സിനിമ കണ്ട് കരഞ്ഞതിന്റെ സങ്കടം അപ്പോഴും മാറിയിട്ടില്ലയിരുന്നു, അവൻ കൂടെ കളിയാക്കിയപ്പോൾ ഞാൻ വീണ്ടും കരഞ്ഞു.

"ഇതാ, പിന്നെയും തുടങ്ങി ഇത്ര മാത്രം കണ്ണീർ നിനക്ക് എവിടെന്നാ കിട്ടുന്നെ??? ഒരു ബക്കറ്റ് വെക്കട്ടെ"

"ബക്കറ്റ് മാത്രം ആക്കണ്ട ഒരു ടാങ്ക് കൊണ്ട് വാ" വിതുമ്പുന്ന ചുണ്ടുകളോടെ ഞാൻ പറഞ്ഞു.

അവൻ ചിരിച്ചു കൊണ്ട് എന്റെ ഷോൾഡറിൽ പിടിച്ചു. ഞാൻ കൈതട്ടി മാറ്റാൻ നോക്കി.

"അയ്യേ... എന്താടീ ഇത്, ഞാൻ ചുമ്മാ കളിയാക്കുന്നെ അല്ലെ അതിനൊക്കെ പോയിട്ട് ഇങ്ങനെ കരയാണോ,"

ഞാൻ ഒന്നും മിണ്ടിയില്ല.

"നീ സിനിമ കണ്ടിട്ട് ഇനിയും കരഞ്ഞോ എത്ര വേണേലും കരഞ്ഞോ, നെഞ്ചത്തു അടിച്ചു കരഞ്ഞോ ഞാൻ ഒന്നും പറയില്ല കളിയാക്കില്ല പോരെ... വേണേൽ നിനക്ക് കണ്ടു കരയേണ്ട സിനിമയുടെ പേരുപറഞ്ഞു തന്നാൽ ഞാൻ disc വേടിച്ചു തരാം"
അവൻ ചിരി കടിച്ചമർത്തി പറഞ്ഞു.

💓എന്റെ ആദ്യ പ്രണയം💓👫Место, где живут истории. Откройте их для себя