4

920 106 120
                                    

എല്ലാവരുടെയും കണ്ണുകൾ എനിക്കു നേരെ ആയിരുന്നു

Oups ! Cette image n'est pas conforme à nos directives de contenu. Afin de continuer la publication, veuillez la retirer ou télécharger une autre image.

എല്ലാവരുടെയും കണ്ണുകൾ എനിക്കു നേരെ ആയിരുന്നു. ആരെയും ശ്രദ്ധിക്കാത്തമട്ടിൽ ഞാൻ ഇരുത്തം തുടർന്നു. കണ്ണുകൾ നിറയാതിരിക്കാൻ ഞാൻ പാടുപെട്ടു. തൊണ്ടയിൽ എന്തോ കുരുങ്ങിയതു പോലെ അസ്വസ്തത ആയിരുന്നു.

ഒന്ന് പൊട്ടിക്കരഞ്ഞാൽ തീരാവുന്ന പ്രശ്നം ഉണ്ടായിരുന്നുള്ളൂ...
പക്ഷെ എല്ലാവരുടെയും കണ്ണുകൾ എന്നിൽ സ്ഥാനം ഉറപ്പിച്ചിരുന്നത് കൊണ്ട് അവർക്കു മുന്നിൽ കരയാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല.

എന്റെ ശ്രദ്ധ മുഴുവൻ ഞാൻ സിനിമയിൽ കേന്ദ്രീകരിച്ചു

Oups ! Cette image n'est pas conforme à nos directives de contenu. Afin de continuer la publication, veuillez la retirer ou télécharger une autre image.

എന്റെ ശ്രദ്ധ മുഴുവൻ ഞാൻ സിനിമയിൽ കേന്ദ്രീകരിച്ചു. ക്ലൈമാക്സ് സീനിലേ ഓരോ dialogue ഉം മനസ്സിൽ വല്ലാത്ത മുറിവുണ്ടാക്കി.
പക്ഷെ എന്തു ചെയ്യാൻ ഇനിയും അവർക്കുമുന്പിൽ പിടിച്ചു നില്ക്കാൻ എന്നെ കൊണ്ട് സാധിക്കില്ല എന്ന് മനസ്സിലാക്കിയപ്പോൾ നിറഞ്ഞ കണ്ണുകളോടെ ഞാൻ bathroom ലക്ഷ്യമാക്കി ഓടി.

കരഞ്ഞു കലങ്ങിയ കണ്ണ് ആർക്കും തിരിച്ചറിയതിരിക്കാൻ കുറെ നേരം മുഖം കഴുകി. ഹാളിലേക്ക് തിരികെ വന്നപ്പോൾ എല്ലാവരും ഗൗരവത്തോടെ എന്നെ നോക്കുകയായിരുന്നു. ഒന്നും സംഭവിക്കാത്ത മട്ടിൽ ഞാൻ അവിടെ ഇരുന്നു.

പിന്നെ അവിടമാകെ കൂട്ടചിരി ആയിരുന്നു. ഞാൻ ചമ്മിയ മട്ടിൽ തലതാഴ്ത്തിയിരുന്നു. സിനിമ കഴിഞ്ഞ ഉടനെ അവിടം വിടാൻ ആയിരുന്നു എന്റെ പ്ലാൻ,
എന്റെ പ്ലാൻ എല്ലാം വെള്ളത്തിലായി...
സിനിമ കഴിയാൻ കാത്തു നിൽക്കുകയായിരുന്ന അവൻ എല്ലാരും ചിരി നിർത്തിയിട്ടും എന്നെ നോക്കി കളിയാക്കി ചിരിക്കാൻ തുടങ്ങി.

💓എന്റെ ആദ്യ പ്രണയം💓👫Où les histoires vivent. Découvrez maintenant