യാമിനി

123 14 6
                                    

തങ്കനിലാമണിദീപവുമേന്തി
താരകഹാരം മാറിൽ ചാർത്തി
ചാരെയണഞ്ഞൊരു ചാരുമുഖീ
നീലയാമിനി നീ ശ്യാമ മോഹിനി 

കനകാംബരസുമം ചൂടും സന്ധ്യ തൻ
പ്രിയസഖിയല്ലേ .  നീ
രജനീസൂനത്തെ  തഴുകിയുണർത്തും ,
ജനനീഭാവം നീ

നഭസ്സിൻ ജാലകശീല നീക്കി ,
ചന്ദ്രകുമാരൻ മിഴി നീട്ടി ,
സരസ്സിൻ കുളിരിൽ ഉണർന്നിരിക്കും,
കുമുദ്വതീഹൃദയം രാഗാർദ്രമായ്

തളിർവിരലാലെൻ ഇമകൾ തഴുകി,
തരുണിയാം നിദ്രയണഞ്ഞു ,
വർണ്ണ കവാടം തുറന്നു നൽകി,
സ്വപ്നസഖികൾ അഭിരാമികൾ ,
ആനന്ദനീലസ രോവരത്തിൽ ,
േശ്വതമരാളികയായ്  ഞാൻ.

യാമിനി Where stories live. Discover now