ഈ സ്റ്റോറി വായിക്കുന്നതിന് മുൻപ് ഇതിന്റെ സീസൺ 1 വായിക്കുക
https://www.wattpad.com/story/413403652?utm_source=android&utm_medium=link&utm_content=share_writing&wp_page=create&wp_uname=beyondwordsx
ഒരു വർഷം മുമ്പ്...
സത്യം തേടി ഒരുമിച്ച് നടന്ന രണ്ട് മനുഷ്യർ.
ഇന്ന്...
അതേ രണ്ട് പേർ ഒരു വീട്ടിൽ.
റയ്യാനും ആയിഷയും.
---
ആയിശോ .."
അടുക്കളയിൽ നിന്ന് നഫീസ ഉമ്മയുടെ വിളി കേട്ടു.
"എന്താ ഉമ്മാ?"
" ഈ ചായ ഒന്ന് റയ്യാന് കൊടുത്തേക്ക് മോളേ."
"ആ ഉമ്മാ ഞാൻ കൊട്ക്ക് "
ആയിഷ ചായയുമായി മുകളിലെ മുറിയിലേക്ക് നടന്നു.
വാതിൽ തുറന്നപ്പോൾ റയ്യാൻ കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ശരിയാക്കുകയായിരുന്നു.
"ഇക്കാ..."
"ഹും?"
"ചായ."
അവൻ തിരിഞ്ഞുനോക്കി.
"ങ്കി മാത്രണോ?"
"ആ അതെ!."
"ആൻക് ?"
" വേണ്ട."
റയ്യാൻ കപ്പ് വാങ്ങിയില്ല.
"ആദ്യം ങ്ങി കുടിക്ക്."
ആയിഷ ചിരിച്ചു.
"എന്തിനാ!?"
"ങ്ങി കുടിച്ചാൽ മാത്രമേ ഞാനും കുടിക്യു."
"ഇതെന്താ കൊച്ചുകുട്ടിളെ പോലെ?"
"അന്റെ കൂടെ ആയേൽ പിന്നെ ഞാൻ കൊച്ചുകുട്ടിയാണ്."
ആയിഷയുടെ മുഖത്ത് അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു.
"ബല്ലാത്ത ആള് ..."
അവൾ ഒരു ചെറിയ സിപ്പ് എടുത്തു.
റയ്യാന് ചായ വാങ്ങി.
"ഇപ്പോൾ സന്തോഷയോ?"
"പിന്നല്ലാണ്ട് ."
---
വൈന്നേരം...
മുറ്റത്ത് മഴ പെയ്തോണ്ടിയാണ്..
ആയിഷ ജനലരികിൽ ഇരുന്ന് മഴ നോക്കയിരുന്നു.
റയ്യാൻ പിന്നിൽ വന്ന് നിന്നു.
"എന്താ ആലോചിക്കുന്നത്?"
"ഒന്നൂല്യ ."
"കള്ളം."
" ശെരിക്യു ഒന്നൂല്യ "
റയ്യാൻ അവളുടെ അരികിലിരുന്നു.
കുറച്ചുനേരം ഇരുവരും മഴ നോക്കി.
പിന്നെ ആയിഷ പതുക്കെ ചോദിച്ചു.
"ഇക്കാ..."
"ഹും?"
"നമ്മൾ ആദ്യമായി കണ്ട ദിവസം ഓർമ്മണ്ടോ?"
റയ്യാൻ ചിരിച്ചു.
"അത് ങ്കി മറക്കാൻ പറ്റോ?"
"അന്ന് നിങ്ങൾ ഇഞ്ചോട് ശെരിക്കു സംസാരിച്ചിട്ട് പോലുല്യ "
"അന്ന് ങ്ങി ഇഞ്ഞെ ഇഷ്ടപ്പെടുമെന്ന പേടിയായിന്നു."
ആയിഷ ചിരിച്ചു.
"ങ്കി അപ്പൊ ഇങ്ങളെ ഇഷ്ട്ടലായിന് ."
റയ്യാൻ അവളെ നോക്കി.
"ആണോ?"
" മമ് അതെന്ന് ."
"ഇപ്പയോ ?"
ആയിഷ ഒന്നും പറഞ്ഞില്ല.
പകരം ജനലിലൂടെ പുറത്തേക്ക് നോക്കി ചിരിച്ചു.
റയ്യാൻ പതുക്കെ ചോദിച്ചു.
"ഇപ്പോ!?"
അവൾ അവനെ നോക്കി.
"മമ്..!ഇപ്പോ........!!🤔"
"ഇപ്പൊ ഒരുപാട് ഇഷ്ട😁❤️."
റയ്യാന്റെ മുഖത്ത് മനോഹരമായൊരു പുഞ്ചിരി തെളിഞ്ഞു.
ഹും അത് കേട്ട മതി 😌..."
പുറത്ത് മഴ തുടർന്നുകൊണ്ടിരുന്നു.
അകത്ത്...
അവരുടെ പ്രണയം പതുക്കെ മറ്റൊരു മനോഹരമായ അധ്യായം എഴുതുകയായിരുന്നു.
തുടരും... ❤️
