Jithu :: ah ഞാൻ കൊണ്ട് വരാം.. അല്ല അവന്മാരോ

Prathab :: വെളിയിൽ ഉണ്ട്, ഇതൊക്കെ അവർ അറിഞ്ഞോ

Jithu :: ഇല്ല പറയണം ഇപ്പൊ അല്ല.... തൽക്കാലം എന്തെങ്കിലും കള്ളം പറയണം

Prathab:: അത് ഞാൻ പറഞ്ഞോളാം നീ ചെല്ല്

Malini :: എന്തായാലും നീ ഇത് വരെ വന്നത് അല്ലേ അപ്പൊ പിന്നെ വീട്ടിൽ പോയി വല്ലതും കഴിച്ച്, fresh ആയി ഒന്ന് ഉറങ്ങിയിട്ട്   പോയ മതി..... ഇവനെ ഇന്ന് ഡിസ്ചാർജ് ചെയ്യും.

Jithu :: അത് aunty..... അവിടെ അവള്....

Malini :: അതൊന്നും പറഞ്ഞ പറ്റില്ല. ഇന്ന് നിന്നെ എന്തായാലും ഞാൻ വിടില്ല....

Prathab :: ഇവള് പറഞ്ഞതും ശെരിയാ നീ ഇന്ന് വീട്ടിലോട്ട് വാ.

Rudra ::  ഹൊ അങ്ങനെ ഈ ആശുപത്രിയിൽ വാസത്തിന് അവസാനം ആയി എന്റെ പൊന്നോ...

Malini :: ഇനി വീട്ടിൽ വന്നിട്ട് എന്റെ പൊന്ന് മോൻ പഴയ സ്വഭാവം വല്ലതും പുറത്ത് എടുത്താൽ, വല്ല ഒലക്കയും എടുത്ത് തലയ്ക്ക് അടിച്ച് കൊല്ലും ഞാൻ പറഞ്ഞില്ല എന്ന് വേണ്ട

Rudra :: mm ഇതിനേക്കാൾ നല്ലത് ഇവിടെ കിടക്കുന്നത് ആയിരുന്നു 😔

Jithu :: പോട്ട് മോനേ എന്തായാലും അനുഭവിച്ചോ 😁

Rudra :: അതെല്ലേ നിവർത്തി ഒള്ളു......

ആശുപത്രിയിലെ പരുപാടി എല്ലാം കഴിഞ്ഞ് അവരെല്ലാം കൂടെ രുദ്രയുടെ വീട്ടിലേക്ക് പോയി.. നന്ദുവും, അശ്വിനും, കാർത്തിയും ഉണ്ടായിരുന്നു... അവന്റെ റൂമിൽ എല്ലാ സാധനങ്ങളും അടുക്കി ഒതുക്കി വെച്ച്, food ഒക്കെ കഴിച്ചിട്ട് അവർ തിരിച്ച് പോയി... Jithu രാത്രിയിലെ ട്രെയിനിന് പോകാം എന്ന് പറഞ്ഞെങ്കിലും മാലിനി അതിന് സമ്മതിച്ചില്ല, പിന്നെ രണ്ട് ദിവസം കഴിഞ്ഞ് അവനും വന്നു..










Pavi ആണേ jithu എന്ന് തിരിച്ച് വരും എന്ന് നോക്കി ഇരിക്കുവാ.. അവൻ വരാൻ വൈകുന്തോറും അവളിലെ ഭയം കൂടി കൂടി വന്നു.. ഈ സമയത്ത് അവിടെ അമ്പലത്തിലെ ഉത്സവവും തുടങ്ങി..

ഇന്ന് രാവിലെ എല്ലാരും അമ്പലത്തിൽ പോവാൻ റെഡി ആകുവാണ്. ഇന്നാണ് ഉത്സവത്തിന്റെ അവസാനത്തെ ദിവസം.. ചേച്ചിയും മുത്തശ്ശിയും പൊങ്കാല ഇടുന്നുണ്ട്......  ചേട്ടന്മാരെല്ലാം ഇവിടെ ഉണ്ട്.

You've reached the end of published parts.

⏰ Last updated: Dec 10 ⏰

Add this story to your Library to get notified about new parts!

പവിത്ര....💐Where stories live. Discover now