പ്രണയാതുരം

43 1 0
                                    

            ഇന്നലെ കണ്ട സ്വപ്നങ്ങളുടെ പിൻ തുടർച്ചകൾ മാറ്റാനാണ് തനിച്ചു നേരത്തേ തന്നെ കടലോരത്തെത്തിയത്. ചിലപ്പോൾ ആർക്കും അറിയില്ലായിരിക്കാം, ഏകാന്തത ശാന്തമായ ഒരു മനസ്സു തരുമെന്ന്. സത്യത്തിൽ സ്വപ്നകാ ഴ്ചകൾ നേരിൽ കാണുന്നത് പോലെ തന്നെയുണ്ടായിരുന്നു. കോവിഡ് വന്നതിനു ശേഷമാണ് ഇങ്ങനെ വെളിവില്ലാത്തതു പോലെ . ഇല്ലാത്ത കാര്യങ്ങൾ ഉള്ളത് പോലെ തോന്നി സ്വപ്നം കാണുന്നത്.

            എത്ര സമയം കടൽ കണ്ടാലും, വെറുതേ നോക്കിയിരുന്നാലും ഒരിക്കലും ബോറടിക്കില്ല. തീരം നിറയെ ആൾക്കാരാണ്. റോഡിലിറങ്ങിയാൽ ഇരുവശത്തും മനോഹരമാക്കാൻ കണ്ണെത്താ ദൂരം വരെ കാറ്റാടി മരങ്ങൾ വച്ചു പിടിപ്പിച്ചിട്ടുണ്ട് , പിന്നെ മുഴു നീളെ വഴിയോര കച്ചവടക്കാരും.

          കടൽ തീരത്ത്, അകലെ നിന്ന്, തിരകൾ ഒന്നൊന്നായ് ഉയർന്നു വന്നു കൊണ്ടിരുന്നു. ചെറുതും, വലുതുമായവ . എല്ലാം എണ്ണാത്തിരകളായിരുന്നു. എല്ലാവരും കഥകൾ പറഞ്ഞു കടലിലേക്കു തന്നെ നോക്കിയിരുന്നു. ഓരോ തിരയും അലതല്ലി വേർപിരിഞ്ഞ് നുരയും പതയുമായി, തീരത്തെ മണലിൽ തന്നെ ചെറു ശബ്ദത്തോടെ പൊട്ടിതെറിച്ച് കൊണ്ടേയിരുന്നു . എന്നാലും ഈ തിരകൾക്ക് തീരത്തിനോടെന്താണിത്ര അഭിനിവേശം ?. ഒരിക്കലും അവസാനിക്കാത്ത....മടുപ്പ് വരാത്ത... എന്താണതിൽ കണ്ടെത്തേണ്ടത്...?

          കടലിലെ തിരമാലകളാവാനും , വെയിലേറ്റ് മിന്നി തിളങ്ങുന്ന കടൽ പരപ്പുകളിലോടി നടക്കുവാനും,  ആഴങ്ങളിലൂടെ, നീന്തി തുടിച്ച് അഗാധതയളക്കുവാനുമൊന്നും ഒരിക്കലും പോയില്ല.  മനസ്സ്   അനുസരണയുള്ള കുട്ടിയെപ്പോലെ ശാന്തനായ് മേൽക്കാഴ്ചകളിൽ മാത്രം അടങ്ങി ഒതുങ്ങി നിന്നു.

വലയെറിയാൻ മീൻ വള്ളങ്ങളിൽ ഉൾക്കടലിലേക്ക് പോയവർ പറയാറുണ്ട് , ആർത്തിരമ്പലും തിരമാലകളുടെ പൊട്ടലും ചീറ്റലും, രൗദ്രതയുമൊക്ക ഇവിടെ ഈ തീരത്തു മാത്രമേ ഉള്ളൂ... ഉൾക്കടലിൽ വളരേ ശാന്തമാണ്.

മേൽപരപ്പിലെ വെയിലിൽ മീൻ കൂട്ടങ്ങൾ മിന്നിത്തിളങ്ങി വെള്ളിക്കഷണങ്ങളായി വെട്ടിത്തിളങ്ങി പോകുന്നത് കാണാമെന്നും .

പ്രണയാതുരം (pranayathuram )जहाँ कहानियाँ रहती हैं। अभी खोजें