"വീട്ടിലോട്ട് വേറെ എങ്ങോട് "

"അതല്ല നീ എന്താ ഇതിൽ കേറിയിരിക്കുന്നെ "

"നീ അല്ലെ പറഞ്ഞെ കേറിക്കോളാൻ" ഐവാൻ നിഷ്കു ഭാവത്തിൽ.

അവന്റെ നെറ്റിയൊന്നു ചുളിഞ്ഞു
"എപ്പോൾ"

"അത് ഞാൻ നിന്റെ കണ്ണുകളിൽ നിന്ന് വായിച്ചെടുത്ത 😁"

"എന്നാ മോൻ വായിച്ചത് തെറ്റിപ്പോയി.. ഇറങ്ങിക്കെ നീ എനിക്ക് പോണം "

"പിന്നേ എന്തിനാ തിരിച്ചു വന്നേ നീ.ഞാൻ ഈ മൂലക്ക് അടങി ഒതുങ്ങി ഇരുന്നോളാവേ "ഐവാൻ അവനെ കെട്ടിപ്പിച്ചു.

"നീ എങ്ങോട്ടാ ഈ കേറി വരുന്നേ ഞാൻ കൊണ്ടു പോവാണെങ്കിൽ ഇച്ചിരി അങ്ങ് നിങ്ങി ഇരുന്നോണം... ഓരോ ശല്യങ്ങള് "

"ശല്യം നിന്റെ മറ്റവൻ "കുറച്ച് നീങ്ങിയിരുന്നിട്ട് അവൻ പതിയെ പിറുപിറുത്.

"എന്തോന്ന് "

"ഒന്നുലെ.. "

ഏതാനും നിമിഷങ്ങൾക്ക് ശേഷം ആദിലിന്റെ തോളിലേക്ക് കൈ എടുത്തു വെച്ചു അതിൽ തന്റെ തല ചെരിച്ചു വെച്ച് കിടന്നിട്ട്
"ആദി.."എന്ന് നീട്ടി ഒരു വിളി ഉദ്ദേശം വേറൊന്നുമല്ല വെറുതെ ചൊറിയുവാ.

"അപ്പൊ എന്റെ L എവിടെ പോയി"ആ വിളിയിൽ ചെറുതായി ഒന്ന് balance തെറ്റിയിരുന്നു.

"നിനക്ക് ഒരു എല്ലു കൂടുതലാ"

"ഞാൻ സഹിച്ചു.. നീ വീട്ടിലേക്കുള്ള വഴി പറഞ്ഞെ "

"ആരുടെ"

ഇവനൊക്കെ എവിടന്നു വന്നു.
"നിന്റെ അല്ലാതെ ആരുടെ eeh"

"ഞാൻ വിചാരിച്ചു നിന്റെ ആയിരിക്കുമെന്ന്... നേരെ പോയി right തിരിഞ്ഞു രണ്ടാമത്തെ വീട് ആണെന്ന് തോന്നുന്നു."
...

"ഇതാണോ"പുറകിൽ ഇരിക്കുന്നവനോടായി ചോയിച്ചു.

"......"

"ഡാ ഐവനെ.. ഇവൻ പിന്നെയും ഉറങ്ങിയോ " അവൻ തട്ടി വിളിച്ചു.

I'M IN LOVEWhere stories live. Discover now