(ഇത്രയൊക്കെ പറയുന്ന ഈ ഞാൻ ബാംഗ്ലൂർ കണ്ടിട്ട് കൂടി ഇല്ല ഇത് തന്നെ ഗൂഗിൾ അമ്മച്ചി പറഞ്ഞ അറിവാണേ😜😜)
ഇതൊക്കെ ഇപ്പൊ പറയാൻ കാരണം എന്താണെന്ന് ആവും നിങ്ങളിൽ പലരും ചിന്തിക്കുന്നത്... എന്നാ കേട്ടോ ഇവിടെ ആണ് നമ്മുടെ കഥ തുടരുന്നത്. ബാംഗ്ലൂരിലെ തന്നെ പേര് കേട്ട ഒരു ബിസിനെസ്സ് സാമ്രാജ്യം ആണ് "KALYANI DESIGNS"...
ഇതാണ് "KALYANI DESIGNS"
ഡിസൈനിംഗ് മേഖലയിൽ വമ്പിച്ച വിജയം കൈവരിക്കുന്ന ഒരു കമ്പനി. 1800 കളിൽ ആണ് ഈ സാമ്രാജ്യം കെട്ടിപ്പണിഞ്ഞത്. മഹേന്ദ്ര ഗുപ്ത എന്ന ഒരു വലിയ മനുഷ്യൻ്റെ വിയർപ്പും അധ്വാനവും കാരണം ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഒരു കമ്പനി ആയി KALYANI DESIGNS വളർന്നു... ഇന്ത്യയിൽ മാത്രം അല്ല പല രാജ്യത്തും പല ബ്രാഞ്ചുകളിൽ ആയി കമ്പനി പ്രവർത്തിക്കുന്നുണ്ട്. വയസ്സായപ്പോൾ പിന്നീട് അത് അദ്ദേഹത്തിൻ്റെ മക്കൾ ഏറ്റെടുത്തു അതിലും ഭംഗി ആയി നടത്തി വരുന്നു ദാ ഇപ്പൊ കൊച്ച് മകനും അതിനു പിന്തുണ ആയിട്ട് കൂടെ ഉണ്ട്....
മിഥിലാപുരി....മിഥിലാപുരിയെ പറ്റി പറയുക ആണെങ്കിൽ ഐശ്വര്യവും സമ്പത്തും നിറഞ്ഞു നിൽക്കുന്ന ഒരു മാളിക. അവിടെ ഉള്ള ആളുകളും അതുപോലെ തന്നെ വളരെ നല്ല സ്വഭാവം ഉളളവർ തന്നെ ആണ്. ആ നാട്ടിൽ ഉള്ള എല്ലാവർക്കും അവിടെ ഉള്ളവരോട് വളരെ അധികം മദിപ്പും ബഹുമാനവും ആണ് പ്രത്യേകിച്ച് അവിടെ ഉള്ള കാരണവർ ആയ മഹേന്ദ്ര ഗുപ്തയോടും അദ്ദേഹത്തിൻ്റെ പ്രിയ പത്നി ആയ കല്യാണിയോടും.
YOU ARE READING
മാംഗല്യം✨❤️
Romanceവിവാഹം എന്നത് പവിത്രവും വിശുദ്ധവും ആയ ഒരു ബന്ധം ആണ്... ഇരുവഴികളിൽ സഞ്ചരിച്ചവർ ഒന്നാകാൻ കൈപിടിക്കുന്ന സുന്ദര നിമിഷം... ഹൃദയം ഹൃദയത്തോട് ചേരുന്ന അസുലഭ നിമിഷം.... മൂന്നു സഹോദരന്മാർ അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന മൂന്ന് വ്യത്യസ്ത പെൺകുട്ടികൾ... അവ...
M- 1✨❤️
Start from the beginning