ആഴമെന്തെന്നറിയാതെ എന്നിലേക്കു ആഴ്നിറങ്ങിയതായിരുന്നു അവൾ. ഏതോ ഒരു നിലാമഴയിൽ ഇരുട്ടിനെ സാക്ഷിയാക്കി മാഞ്ഞുപോകുന്ന ധൂമപടലങ്ങൾക്കു കീഴിൽ വീശിയടിക്കുന്ന മന്ദാരത്തെ പോലും മറന്നുകൊണ്ട് കാന്തി പോൽ ലോകം നിർമിച്ചിരുന്നു നമ്മൾ.

കൊച്ചു കൊച്ചു ചിലപ്പാൽ മാത്രം അറിഞ്ഞു വീണ നിമിഷങ്ങൾ പോലും വഴുതാൻ പാകമായി മാറിയിരുന്നു.
വിടാതെ പുലരിയുടെ അടിത്തറയിൽ പൊതിഞ്ഞു പിടിച്ചു നീങ്ങി മാറി മറഞ്ഞു വിടർന്നിരുന്നു ഒരു പൂ പോലെ വസന്തത്തിനു ഭംഗിയേകും ബന്ധമായി മാറിയിരുന്നു.

ഒഴുകി മായുന്ന വായുവിൽ സന്ദേശം നുകരും പോൽ നിമിഷങ്ങളുടെ ആഴങ്ങളെയും കൈമാറി വീണിരുന്നു.
നാളുകളുടെ ഏകാന്തതയിൽ ഇരുട്ടിനെ വെല്ലാൻ തുനിയുന്ന സുഗന്ധം പോൽ ചുറ്റും അലയടിച്ചു കൊണ്ടാ അവളുടെ ത്രസിപ്പിൻ മന്ദഹാസം എന്നിലൊരു ലഹരിയായി മാറിയിരുന്നു.

എഴുത്താളുകളിൽ അവൾക്കായി വരികൾ കോർക്കാൻ എന്റെ തൂലികയ്ക്കു കൂട്ടായി വരികളേകാൻ എൻ ഹൃദയവും എന്നോ തുടങ്ങിയിരുന്നു.
കൈപടലങ്ങൾക്കു വിറയേകാൻ പോലും മറന്നുകൊണ്ടാ വരികൾക്കു ജീവനേകാൻ എൻ അധരങ്ങളും മടുപ്പില്ലാതെ നിറഞ്ഞും കഴിഞ്ഞിരുന്നു.

ആഴക്കടൽ പോലെ അവൾക്കായി തീർക്കാൻ പദങ്ങൾക്കു പോലും ദാരിദ്രമില്ലാതായി മാറിയപ്പോൾ, തിരികെ അവൾ തീർക്കുന്ന വർണാലാപങ്ങൾക്കുക്കീഴെ എന്നുമവളെ മിഴിനീരാൽ ഇറുകെ പുണർന്നിരുന്നു എന്നുള്ളം....

വാക്കുകൾക്കതീനമേകാൻ അവളാൽ സാധ്യമേകിക്കൊണ്ടിരുന്നു. പിടിച്ചു കെട്ടാൻ പോലും നിലക്കാതെ അവളെന്ന വർണ്ണപ്പട്ടം എന്നുള്ളുമാകെ പറന്നു തീർത്തു കവർന്നിരുന്നു.

മിഴികളറിയും നേരം ആ കരങ്ങൾ കോർക്കാനായി ഒരോ യാമവും സ്വപ്നമായി തീർക്കുമ്പോൾ ഒന്നിക്കാനായി ആ കരങ്ങളും പ്രാർത്ഥനയിൽ ചൊരിഞ്ഞിരുന്നു;
എന്നും കൂടെയുണ്ടാവണമെന്ന ഉറപ്പാൽ ഒരിക്കെലെങ്കിലും ദൃഷ്ടിയിൽ തിളങ്ങാൻ.

നാഴികക്കല്ലിൻ അന്തരം പോൽ നേരിടാനാവാതെ വ്യതിചലിപ്പിൽ മയങ്ങി ഒരോ മുഴയും തമ്മിൽ കാണാതെ വിധൂരതയിലേക്കായി പോയി മറഞ്ഞു നീങ്ങി.

വിധിയുടെ തളക്കെട്ടിൽ പിടിയില്ലാതെ തളർന്നു പോവുകയല്ലാതെ ആ മതിൽകെട്ടിനപ്പുറത്തേക്കായി പാദങ്ങൾക്കു നില്പില്ലാതെ വീണുപോയി.

ഓടിമറയുന്ന കാലങ്ങൾക്കു മീതെ അവൾക്കടുക്കലേക്ക് പറന്നുയരാൻ പോലും എത്തിപ്പെടാതെ മറുദിക്കിലേക്കായി നോവോടെ മാഞ്ഞുപോയതും വിധിയാൽ തീർത്തു....

മറനീക്കികൊണ്ടു വരും പോൽ അവളെന്ന അധ്യായവും ഇന്നും ജീവന്റെ അവസാന ശ്വാസം പോൽ ചുറ്റും മൂടപ്പെട്ടുകൊണ്ട് മാറിയിരുന്നു.

എന്നും അവൾക്കായി ഒരു കിനാവിലെ സ്വർണ്ണനൂലാൽ ബന്ധപ്പെട്ട കൂട്ടുബന്ധം പോൽ എന്നുള്ളകവും ചേർത്തു വച്ചു, ആസന്നമേകും ബന്ധങ്ങൾക്കു വർണിച്ചുകൊടുക്കാൻ മായാകഥപോൽ; പഴികിമായുന്ന സ്നേഹങ്ങൾക്കു മീതെ കാട്ടാൻ , എൻ പ്രിയ ലോകം പണിതവൾകായി ഒരായിരിരം പ്രിയമേകാൻ..

അവസാന താളില അവളുടെ ആ വിടർന്ന പുഞ്ചിരിയാൽ തെളിയുന്ന ഛായാചിത്രത്തിലൂടെ നനഞ്ഞ മിഴികളോടെ തലോടിക്കൊണ്ടിരുന്നു.

അവൾക്കായി എന്നുമെന്റെ ഹൃദയത്തിനു മുൻപിൽ തോറ്റുപോവുകയല്ലാതെ ഇന്നോളം അതിന് അലസ്യമായി മാറിയിട്ടില്ല.

പെയ്യാൻ വെമ്പുന്ന ധൂമപടലത്തിനിടയിൽ വിരിയുന്ന മഴവില്ലിനേയും കാത്തു നിൽക്കുന്ന മയിൽ പോലെ കാത്തിരിക്കും ഞാൻ.
അകലെയാണെങ്കിലും കൈകൾ കോർക്കാൻ നമ്മളിൽ നാളുകളുടെ അന്ധ്യമില്ല...

ഇന്നവൾക്കായി ഓർത്തുകൊണ്ട് നോവുന്ന ഈ ഹൃദയം പോലെ നമുക്കായി ഒന്നിക്കാൻ വേണ്ടി ആശിക്കുന്ന ഒരു കുഞ്ഞു ഹൃദയവുമുണ്ടെന്ന്

ഒരിക്കൽ ഞാൻ പറയും ആ കുരുന്നിനോട്‌, അവളുടെ പ്രിയപ്പെട്ട കഥയിലെ കൂട്ട് എന്റെ മനസ്സ് കട്ടെടുത്തവളാണെന്ന്.....

Rooh saath 💟जहाँ कहानियाँ रहती हैं। अभी खोजें