❤️കാക്കിയിട്ട ചെകുത്താൻ-3

31 0 0
                                    

അകത്തേക്ക് കയറിയതും അവൻ അവിടെ പോലീസ് യൂണിഫോമിൽ ഇരിക്കുകയായിരുന്നു. കട്ടി മീശയും പോലീസ് cut ചെയ്ത കോലൻ മുടിയും. കാണാൻ വളരെ സുന്ദരൻ. അമേയ ആദ്യമായയിരുന്നു അവനെ നേരിട്ട് കാണുന്നത്. മുഖത്ത് ഗാരവ ഭാവമാണ്. അവരെ കണ്ടതും അവൻ മുഖത്ത് ഒരു പുഞ്ചിരി വരുത്തി മുന്നിലുള്ള കസേരയിലേക്ക് ചൂണ്ടി കാണിച്ചു. ചില്ല് ടേബിളിന് മുന്നിലായി 6 കസേരകൾ ഉണ്ടായിരുന്നു. അമേയ അവനെ അടുത്ത് കാണാൻ വേണ്ടി മുന്നിലത്തെ കസേരയിലേക്ക് ചാടി കയറി ഇരുന്നു.

" Goodmorning sir. " സന്ദീപ് (അമേയയുടെ കൂടെ വന്ന senior )

" Goodmorning " അവൻ ഗൗരവഭാവത്തിൽ തന്നെ തിരിച്ച് പറഞ്ഞു.

സന്ദീപ് കര്യങ്ങൾ എല്ലാം പറഞ്ഞു.

" ഓക്കെ.. ഈ പറഞ്ഞ ഡേറ്റിൽ വരാൻ പറ്റുമോ എന്ന് അറിയില്ല. നോക്കാം."

" സാറിന് പറ്റുന്ന date പറഞ്ഞോളൂ."

" ഇതൊരു unofficial ആയിട്ടുള്ള കാര്യം അല്ലേ. Unofficial ആയിട്ട് തന്നെ discuss ചെയ്യാം. വീട്ടിലേക്ക് വന്നാൽ മതി. ഇവിടെ ഒത്തിരി ആളുകൾ വരുന്നതല്ലേ.. unofficial discussions ഇവിടെ വെച്ച് ചെയ്യാറില്ല. എന്നാ ഒക്കെ " അവൻ ഗൗരവത്തോടെ സന്ദീപിനു കൈ കൊടുത്ത് സംഭാഷണം നിർത്തി.

വൈകുന്നേരം 5:00 ആയപ്പോഴേക്കും അവരെല്ലാവരും കൂടി സിദ്ധാർത്ഥിൻ്റെ ക്വാർട്ടേഴ്സിലേക്ക് ചെന്നു. ഒരു വില്ല ആയിരുന്നു അത്. അത്യാവശം സൗകര്യങ്ങൾ ഉള്ള VIP atmosphere തോന്നിക്കുന്ന ഒരു വില്ല. വില്ലയുടെ main എൻട്രൻസിൽ എത്തി ആമിയും കൂട്ടുകാരും പാസ്സ് വാങ്ങാനായി സെക്യൂരിറ്റിയുടെ അടുത്തേക്ക് ചെന്നു. പക്ഷെ എത്ര പറഞ്ഞിട്ടും അയാൾ അമ്പിനും വില്ലിനും അടുക്കുന്നില്ല.
" നടക്കില്ല..ഇവിടെ ഇതുപോലെ കുറെ എണ്ണം വരാറുണ്ട്. എല്ലാത്തിനെയും കയറ്റി വിട്ടാൽ എൻ്റെ പണി പോവും. സാറിൻ്റെ പെർമിഷൻ ഇല്ലാതെ ഒന്നും നടക്കില്ല. "  സെക്യൂരിറ്റി അവരെ കയ്യൊഴിഞ്ഞു.

" ചേട്ടാ പ്ലീസ്.. ഞങ്ങൾ ഒത്തിരി ദൂരത്ത് നിന്ന് വരുന്നതാ..ചേട്ടൻ വേണമെങ്കിൽ സാറിനെ ഒന്ന് വിളിച്ചു നോക്കിക്കോളൂ..സർ പറഞ്ഞിട്ട് തന്നെയാ ഞങ്ങൾ വന്നത്.." ആമി അയാളോട് കെഞ്ചി...

❤️കാക്കിയിട്ട ചെകുത്താൻ🔞🔥😈❤️Where stories live. Discover now