❤️കാക്കിയിട്ട ചെകുത്താൻ-1

54 0 0
                                    

സെറ്റുമുണ്ടും മുല്ലപ്പൂവും ചൂടി കുളിച്ചൊരുങ്ങി അവൾ ആ കൊട്ടാരം പോലെയുള്ള വീടിൻ്റെ അടുക്കളയിലേക്ക് നടന്നു. വെറും 20 വയസ്സുള്ള വെളുത്ത് മെലിഞ്ഞ് വടിവൊത്ത ശരീരമുള്ള പെൺകുട്ടി. നെറ്റിയിൽ ചുമന്ന നിറത്തിലുള്ള കുഞ്ഞ് പൊട്ടും ഉണ്ടക്കണ്ണിൽ കട്ടിയിൽ എഴുതിയ കരി മഷിയും. അത് അവളുടെ സൗദ്ധര്യം എടുത്ത് കാണിച്ചു. അര വരെ കാർകൂന്തൽ പോലെ മുടി. നനഞ്ഞ മുടിയുടെ അറ്റത്ത് നിന്നും വെള്ളം ഇറ്റിറ്റ് വീഴുന്നുണ്ടായിരുന്നു. സെറ്റുമുണ്ടിനിടയിലൂടെ അവളുടെ വെളുത്ത് സുന്ദരമായ വയർ കാണാൻ പറ്റുന്നുണ്ടയിരുന്നു. വളരെ നാടൻ രീതിയിൽ ഒരുങ്ങിയ അവളെ കണ്ടാൽ ദേവതയെ പോലെ തോന്നും.
പക്ഷെ മുഖത്ത് പുഞ്ചിരി മാത്രം ഉണ്ടായിരുന്നില്ല. ഒരു മൂഖ ഭാവം. പ്രതീക്ഷകൾ നഷ്ടപ്പെട്ടവളുടെ വേദന അവളുടെ കണ്ണുകളിൽ കാണാമായിരുന്നു.

അടുക്കളയിലേക്ക് വന്ന അവളുടെ കയ്യിലേക്ക് വേലക്കാരി ഒരു ഗ്ലാസ് പാൽ വെച്ച് കൊടുത്തു.

" നിങ്ങൾക്ക് ഇത് ആദ്യരാത്രി അല്ല എന്ന് അറിയാം. എങ്കിലും മുറകൾ ഒന്നും തെറ്റിക്കണ്ട. "
വേലക്കാരി പുച്ഛിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു.

അവൾ ഒന്നും മിണ്ടാതെ അവർക്ക് മുഖം പോലും കൊടുക്കാതെ പാൽ ഗ്ലാസ്സ് വാങ്ങി.

ഇത് കണ്ട് അവിടെ ഉണ്ടായിരുന്ന മറ്റൊരു വേലക്കാരി അവരെ മാറ്റിക്കൊണ്ട് അവളോട് പറഞ്ഞു .
" മോള് ഇതൊന്നും കാര്യമാക്കണ്ടാ. വേഗം റൂമിലേക്ക് ചെല്ല്. മുകളിൽ വലത്തേ അറ്റത്തുള്ള മുറി. "

" മ്മ് " അവൾ മറ്റൊന്നും പറയാതെ പാലുമായി യാന്ത്രികമായി മുകളിലത്തെ മുറിയിലേക്ക് നടന്നു.

" ഹും.. മുറിയൊന്നും അവൾക്ക് പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. എല്ലാം വളരെ സുപരിചിതമല്ലേ. "
നടക്കുന്നതിനിടക്ക് യാന്ത്രികമായി വേലക്കാരികൾ പരസ്പരം അടക്കം പറയുന്നത് അവ്യക്തമായി അവൾ കേട്ടു.
സ്റ്റെപ്പ് കയറുമ്പോൾ അവൾ പോലും അറിയാതെ അവളുടെ ഹൃദയം ആഞ്ഞ് മിടിക്കാൻ തുടങ്ങി. ഇനി റൂമിലെത്തിയാൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് ഓർത്ത് അവൾ ഭയം കൊണ്ട് വിറച്ചു.
മുകളിലെത്തി ധൈര്യം സമ്പരിച്ച് അവൾ ആ വലിയ മുറി തുറന്നു. വളരെ ആഢമ്പരമായ ആ റൂമിൽ പല തരം പൂക്കൾ കൊണ്ട് ഭംഗിയായി അലങ്കരിച്ചിട്ടുണ്ട്. വിശാലമായ കിടക്കയിൽ റോസാപ്പൂക്കൾ കൊണ്ട് പ്രാവിനെയും മറ്റും വച്ചിട്ടുണ്ട്.
എന്നാല് അവളുടെ കണ്ണുകൾ മുറിയുടെ ഭംഗിയിലേക്കല്ല പോയത്. ആ ഉണ്ടക്കണ്ണുകൾ ഭയത്താൽ ആ റൂമിൽ മുഴുവൻ ആർക്കോ വേണ്ടി പരതി. ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നു കിടക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടു. അവൾ പാൽ ഗ്ലാസ് അവിടെയുള്ള ഒരു മേശയിൽ വെച്ചിട്ട് ബാൽക്കണിയിലേക്ക് നടന്നു. ഭയത്തോടെ ബാൽക്കണിയിൽ മുഴുവൻ നോക്കിയെങ്കിലും അവനെ അവൾ കണ്ടില്ല.
തിരിച്ച് മുറിയിലേക്ക് നടന്നതും മുറിയിൽ കട്ടിലിനടുത്തായി ഒരു ടവ്വൽ മാത്രം ഉടുത്ത് മുടി തോർത്തിക്കൊണ്ട് കൊണ്ട് നിൽക്കുന്ന അവനെ കണ്ടു. വെളുത്ത് നല്ല മസ്സിൽ ഉള്ള ഉറച്ച ശരീരം. അവന് അവളുടെ ഇരട്ടിയിൽ അധികം ശരീരം ഉണ്ട്. കട്ടി മീശ. താടി ഇല്ല. അവൻ്റെ നഗ്നമായ പുറത്ത് വെള്ളത്തുള്ളികൾ പറ്റി പിടിച് ഇരിക്കുന്നു. 
അവനെ കണ്ടതും അവളുടെ കണ്ണുകൾ ഭയത്താൽ വികസിച്ചു. അവൻ്റെ അർദ്ധ നഗ്നതയും ഗൗരവ ഭാവവും അവളുടെ ഭയത്തെ വർധിപ്പിച്ചു. അവൻ കണ്ണാടിയിലേക്ക് തിരിഞ്ഞ് ആണ് നിൽക്കുന്നത്.കണ്ണാടിയിലൂടെ അവളെ കണ്ടെങ്കിലും അവൻ ഒന്നും മിണ്ടിയില്ല.

❤️കാക്കിയിട്ട ചെകുത്താൻ🔞🔥😈❤️Where stories live. Discover now