couple crisis 👫💔

Start from the beginning
                                    

ഹോബി: Mmmm....

ദേവു: എന്ത് Mmmmm..... നീ വാ തുറന്ന് എന്തെങ്കിലും പറ ഹോബി....

ഹോബി സൈലൻ്റ്....

ദേവു: നിനക്ക് ഒന്നും പറയാൻ ഇല്ലെ?

ഹോബി വീണ്ടും സൈലൻ്റ്.....

ദേവു: എങ്കിൽ ഞാൻ പറയട്ടെ?

ഹോബി സൈലൻ്റ്.... But... ഇത്തവണ അവളുടെ കണ്ണുകളിലേക്ക് നോക്കി......

ദേവു: ശരി.... ഞാൻ തന്നെ പറയാം... ഇത് എങ്ങനെ എങ്കിലും ഒന്ന് തീർക്കണല്ലോ... നീ ആയിട്ട് ചെയ്യില്ല എന്ന് എനിക്ക് അറിയാം.... So.....

ഞാൻ പറഞ്ഞത് പോലെ നമുക്ക് ആ നടന്ന സംഭവം അങ്ങ് accept ചെയ്യാം ആദ്യം.... You know.... നമ്മൾ എത്ര നല്ല friends ആണെങ്കിലും ഞാൻ ഒരു പെൺകുട്ടിയും നീ ഒരു ആൺകുട്ടിയും ആണ് ... അത് എപ്പോഴെങ്കിലും ഏതെങ്കിലും തരത്തിൽ നമ്മൾക്ക് ഇടയിലേക്ക് ഒരിക്കൽ എങ്കിലും കടന്നു വരും എന്ന് എനിക്ക് ഉറപ്പായിരുന്നു.... പക്ഷേ അത് ഇങ്ങനെ ആയിരിക്കും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല....

ദേവു മെല്ലെ ഹോബിയെ ഫേസ് ചെയ്തതിൽ നിന്ന് മാറി തിരിഞ്ഞ് നിന്ന് മുന്നോട്ടും പിന്നോട്ടും മാറി മാറി നടന്നു കൊണ്ട് പറയാൻ തുടങ്ങി...

ദേവു: ഇങ്ങനത്തെ sexual tension ഒക്കെ സ്വാഭാവികം ആണ്... നീ ഒരു ആണും ഞാൻ ഒരു പെണ്ണും അല്ലെ....പിന്നെ അങ്ങനെ ഒരു atmosphere.... അപ്പോ ഇതൊക്കെ ഒരു biological need nte ഭാഗമായി എടുത്താൽ മതി... ഇതിൽ intentional ആയിട്ട് ഒന്നും തന്നെ ഇല്ല.... ഈ ഒരു കാര്യം കൊണ്ട് എനിക്ക് നിന്നോട് ഉള്ള സ്നേഹത്തിന് യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.... ഞാൻ ഇപ്പൊ ഇതൊക്കെ പറയുന്നത് എനിക്ക് നിന്നെ നഷ്ടപ്പെടുത്താൻ സാധിക്കാത്തത് കൊണ്ടാണ്.... നീ പേടിച്ച് പോയെന്ന് എനിക്ക് അറിയാ... നിൻ്റെ മനസ്സിലും ഇതൊക്കെ തന്നെ അല്ലെ..... ഈ ഒരു പ്രശ്നത്തിൻ്റെ പേരിൽ എൻ്റെ ഫ്രണ്ട് എന്നെ വിട്ട് പോവരുത്.....

ഹോബി ഒന്നും മിണ്ടാൻ ആവാതെ അവളെ തന്നെ നോക്കി നിൽക്കുകയാണ്..... അങ്ങനെ അല്ല അവനു ദേവു എന്നവന് പറയണം എന്നുണ്ട്.... പക്ഷേ നാവിൽ നിന്നും ഒരക്ഷരം പോലും പുറത്തേക്ക് വന്നില്ല....

ദേവു: എടാ... നീ എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത്.... നീയും ഇതൊക്കെ തന്നെ അല്ലെ പറയാൻ ഉദ്ദേശിച്ചിട്ടുണ്ടാവുക... അല്ലെ...

In Bangtan house Inn Where stories live. Discover now