അടിച്ച് വളർത്തണം😱

Start from the beginning
                                    

Jimin: എന്നാല് പിന്നെ രാവണപ്രഭുവിലെ കാർത്തികേയൻ കളിക്കാതെ ആ പാവം പിടിച്ച സ്നേഹം ഉള്ള നല്ല കുട്ടിയെ ചേട്ടന് അങ്ങു കെട്ടരുതോ എന്നാണ് ഞങൾ ചോദിക്കുന്നത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Jimin: എന്നാല് പിന്നെ രാവണപ്രഭുവിലെ കാർത്തികേയൻ കളിക്കാതെ ആ പാവം പിടിച്ച സ്നേഹം ഉള്ള നല്ല കുട്ടിയെ ചേട്ടന് അങ്ങു കെട്ടരുതോ എന്നാണ് ഞങൾ ചോദിക്കുന്നത്....
ജൂൺ: പാവം ... ആ ചെറിയ പ്രായത്തിൽ അവള് അത് എങ്ങനെ ആവും അല്ലെ manage ചെയ്തിട്ടുണ്ടാകുക....
Tae: അവളെ പുറത്ത് നിന്ന് കണ്ടാൽ ആരെങ്കിലും പറയുമോ ഇങ്ങനത്തെ പ്രശ്നങ്ങൾ ഒക്കെ ഉണ്ടെന്ന്... പണ്ടും അതെ ഇപ്പൊഴും അതെ....
Yoongi: അതാ അവളുടെ charector.... അങ്ങനെ ആർക്കും പിടിത്തം കിട്ടില്ല.....she is a gem....
Tae: ചേട്ടൻ പറയുന്നത് കേട്ടിട്ട് എനിക്ക് തന്നെ അവളോട് പ്രേമം തോന്നി പോവുമോ എന്ന് പേടി ആവുന്നു....
ജിൻ: നിനക്ക് ഇനിയും മതിയായില്ല അല്ലെ.... ഇരിക്കെട അവിടെ....
ഹോബി: ഇത്രയ്ക്ക് ഇഷ്ടം മനസ്സിൽ വച്ചിട്ട് എങ്ങനെയാ ഒരാളെ ഇങ്ങനെ വിഷമിപ്പിച്ചു വിടാൻ പറ്റുന്നത്....
Yoongi: ഓരോ തവണ അവളെ കാണുമ്പോഴും ഇഷ്ടം കൂടി കൂടി വരും... അതേ പോലെ ഓരോ തവണ ജയറം uncle നേ കാണുമ്പോഴും ഞാൻ അങ്ങനെ ചിന്തിക്കാൻ പാടില്ല എന്ന തോന്നലും കൂടി വരും....

ജൂൺ: അതിന് ഭാര്യയും മകളും ..... ഭാര്യയുമായി അവിഹിതം ഉണ്ടാവുന്നതും മോളെ പ്രണയിക്കുന്നതും ....അത് രണ്ടും രണ്ടല്ലെ....
Yoongi: മോഹിനിയെ ജയറാം uncle ന് എത്ര ഇഷ്ടം ആയിരുന്നോ... അത്രയും ഇഷ്ടവും വിശ്വാസവും ആയിരുന്നു അഹമ്മദ് നേ.... ഇന്ന് എനിക്ക് തരുന്ന സ്വാതന്ത്ര്യം അയാൾക്ക് അന്ന് ആ വീട്ടിൽ ഉണ്ടായിരുന്നു..... രണ്ട് പേരും കൂടി uncle nod ചെയ്തത് ചതി അല്ലെ.... ഇനി ഞാനും അവളും കൂടി ഇങ്ങനെ ചെയ്താലോ...
അതും കൂടി ആൾക്ക് താങ്ങാൻ പറ്റില്ല.... ഒരാൾ പറ്റിക്കപ്പെടുന്നത് അയാൾക്ക് ജീവിതകാലം മുഴുവൻ മറക്കാൻ പറ്റില്ലെടാ.... ചിലപ്പോ uncle ഞങ്ങളുടെ കല്യാണം നടത്തി തരുമായിരിക്കും... പക്ഷേ ചെറിയ രീതിയിൽ എങ്കിലും ഞങൾ പറ്റിക്കുക ആയിരുന്നു എന്ന് uncle ന് തോന്നി പോയാൽ ഞാൻ അത് അങ്ങേരോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം ആയിരിക്കും..... ആവശ്യത്തിൽ കൂടുതൽ അയാൾ അനുഭവിച്ചെടാ...ഇനിയും ആ പാവത്തിനെ ഉപദ്രവിക്കാൻ വയ്യ.... ആ കുറ്റബോധവും കൊണ്ട് എനിക്ക് ജീവിക്കാൻ പറ്റത്തില്ലെടാ ...
Tae: ഇപ്പോഴും ചേട്ടൻ പറയുന്നത് വലിയൊരു പ്രശ്നം ആയിട്ട് എനിക്ക് തോന്നുന്നില്ല....
Jimin: സത്യം...
ജൂൺ: അതൊക്കെ പഴയ കാര്യങ്ങൾ അല്ലെ.... അതൊക്കെ ആൾ മറന്നിട്ടുണ്ടാവും
Yoongi: നിങ്ങൾക്ക് അറിയാലോ ഞങൾ ഇടയ്ക്കൊക്കെ കൂടും എന്ന്.... എപ്പോ വെള്ളം അടിച്ചാലും പുള്ളി ഇവരെ രണ്ട് പേരെയും കൊണ്ട് പറഞ്ഞ് കരയും... മരിച്ച് പോയാൽ നമുക്ക് സഹിക്കാൻ പറ്റും.... പക്ഷേ കൂടെ നിന്ന് ചതിച്ചവരെ അങ്ങനെ മറന്ന് കളയാൻ പറ്റില്ല.... വെണ്ടെടാ.... പുള്ളിയെ വേദനിപ്പിച്ചത് എനിക്ക് സന്തോഷിക്കേണ്ട.... ഇതൊക്കെ ഞാൻ അവളോട് പറഞ്ഞാല് അവൾക്ക് ചിലപ്പോ മനസ്സിലാവും.... പക്ഷേ വേറെ കല്യാണം കഴിഞ്ഞ് പോയിട്ട് അവൾക്ക് നല്ലൊരു ജീവിതം വേണം എങ്കിൽ ഞാൻ പ്രതികൂട്ടിൽ തന്നെ വേണം....
ജിൻ: എടാ... എന്നാലും....
Yoongi: ഒരു എന്നാലും ഇല്ല.... ഞാൻ ഇനി അവളെ കെട്ടണം എങ്കിൽ യാതൊരു സൂചനയും ഇല്ലാതെ മൂപ്പരുടെ ബുദ്ധിക്ക് എന്നോട് അവളെ കെട്ടാൻ പറയണം.... അല്ലാതെ ഞാൻ ആയിട്ട് ചോദിക്കുകയും ഇല്ല.... ഇവിടുന്ന് ആരെ കൊണ്ടും ചോദിപ്പിക്കുകയും ഇല്ല.... വേണ്ടെഡാ.... വിട്ടേക്ക്....വേറെ കല്യാണം ഒക്കെ കഴിഞ്ഞ് അവള് തന്നെ എന്നെ മറന്നോളും..... നിങൾ ദയവ് ചെയ്ത് ഇനി അവളുടെ ഭാഗത്ത് നിന്ന് ഞങ്ങൾക്ക് കൂടുതൽ വിഷമം ഉണ്ടാക്കരുത്....

In Bangtan house Inn Where stories live. Discover now