🥀SOUL- To Their destination🥀8

Começar do início
                                    

നമ്ജൂൺ അതും പറഞ്ഞു ടേ യെ നോക്കി.. അവന്റെ കണ്ണുകൾ ചെറുതായി നിറഞ്ഞിരുന്നു.....


അർണാബ് : തെറ്റ് ധാരണയുടെ പുറത്താണോ അവർ



യൂൺവോ :  മ്മ് അതെ.....



ജെയോങ് : സമയം പോകുന്നു  നമ്മുക്ക് എന്നാൽ യാത്ര തുടങ്ങിയാലോ.....


അവർ എല്ലാവരും നമ്ജൂണിനോട് യാത്ര പറഞ്ഞു അവിടെ നിന്നും കുതിരയുടെ മുകളിൽ കയറി യാത്ര പുറപ്പെട്ടു....


ഇനി അവർ നേരിടാൻ പോകുന്നതെന്തെന്ന് അറിയാതെ.....


🥀🥀🥀🥀🥀🥀🥀🥀🥀🥀



കാടിലൂടെ ഉള്ള യാത്ര അവർക്ക് ഒരുപാട് ഇഷ്ട്ടപെട്ടിരുന്നു.....
ഒരുപാട് സമയത്തെ യാത്രക്ക് ഒടുവിൽ ഒരു പുഴയോരത്തു അവർ വിശ്രമിച്ചു ......  കൂടെ  ഭക്ഷണം കഴിക്കാനും തുടങ്ങി.....

കൂടെ അവിടെ ഇന്ന് രാത്രി താങ്ങാമെന്നും അവർ പ്ലാൻ ഇട്ടു.....

സൂആനും നൂബിയും  ജെയോങ്  കല്ലുകൂട്ടി ഭക്ഷണം പാകം ചെയ്യാൻ വേണ്ടിയുള്ള പരിശ്രമത്തിലാണ്..... യൂൺവോ കുതിരയുടെ മുകളിലുള്ള സാധനങ്ങൾ എല്ലാം ഒതുക്കി വാക്കുവാണ് ഭാടന്മാർ അവർക്ക് ചുറ്റും കാവൽ നിൽക്കുന്നുണ്ട്....



നൂർ :  ഞാൻ വല്ല മുളയും കിട്ടുവോന്നു നോക്കട്ടെ ഇവിടെവിടേലും....



ടേ : ആലിയ ഒറ്റക്ക് പോകേണ്ട ഞാനും വരാം


ജെയോങ് :  എന്നാ ഞാനും വരാം നിങ്ങൾക്കൊപ്പം


യൂൺവോ : അത് വേണ്ട അവർ പൊക്കോട്ടെ നമുക്കിവിടെ ഇവരെ തനിച്ചാക്കി പോകാൻ കഴിയില്ല..... അത് കൊണ്ട് അവർ പോയി കൊണ്ട് വരട്ടെ....



ജെയോങ്   അതിനു താല്പര്യം ഇല്ലാതെ ഒന്നുമൂളി കൊടുത്തു....



നൂർ :  ഞാൻ തനിയെ പൊക്കോളാം എനിക്ക് ആരും സഹായത്തിനു വേണ്ട.....



ടേ :  കാട്ടിൽ വന്യ മൃഗങ്ങളുണ്ടാകും അതുകൊണ്ട് ഞാനും വരാം നടക്ക്.....



എന്നും പറഞ്ഞു ടേ മുന്നിൽ നടക്കാൻ തുടക്കി... ഒരു ചെറുപുഞ്ചിരിയോടെ അവൾ അവന് പിന്നിൽ നടക്കാൻ തുടങ്ങി.....


"🥀SOUL- A HISTORICAL LOVE STORY(cmpltd)Onde histórias criam vida. Descubra agora