ഒരു തൂലികയിലോ ഒരു കടലാസ് കഷ്ണത്തിലോ എഴുതി തീർക്കാൻ കഴിയാത്ത ഒരു നീണ്ട അദ്ധ്യായം ആണയാൾ
അതികം സംസാരിച്ചിട്ടില്ല... എപ്പോഴോ ഇടക്ക് എന്റെ മനസ്സിൽ ഒടക്കിയ ആ നോട്ടം..
ആ കണ്ണുകളിൽ ഞാൻ എന്റെ ഈ ലോകത്തെ മുഴുവൻ കണ്ടു.. അയാളുടെ ആ ആരെയും മയക്കുന്ന ചിരിയിൽ ആദ്യമായി ലയിച്ചവൾ ഞാനായിരുന്നുസ്വന്തമാമിവില്ലെന്ന് അറിയാമെങ്കിലും ഇങ്ങനെ നോക്കും ഞാൻ അയാളെ
എനിക്കു എന്റെ കണ്ണുകളെ നിയന്ത്രിക്കാൻ ആവുന്നില്ല... അവ എത്ര നിഷേധിച്ചാലും അയാളിലേക്ക് ഓടുകയാണ്മാന്ത്രികനാണോ അയാൾ?
ഞാൻ എന്ന പൂർണ്ണത്മാവിനെ ഒരു നിമിഷം കൊണ്ട് അയാളിലേക്ക് ലയിപ്പിക്കുവാൻ അയാൾക്ക് കഴിഞ്ഞുപക്ഷെ യാഥാർഥ്യം വേറെയാണ്... അതിന് എന്റെ ഒരു സുന്ദര സ്വപ്നമായി ഇരിക്കാൻ മാത്രമേ പറ്റുവൂ ത്രെ..
അയാളും ഞാനും തമ്മിൽ രണ്ട് രാജ്യങ്ങളെ പോലെ വ്യത്യാസം ഉണ്ട്
എന്നാലും മറക്കില്ല ജീവിതകാലം മുഴുവനും ആ മന്ത്രികനെ~ശിഫ 💗