ഒന്ന് മുട്ടുപായിൽ പ്രാർത്തിച്ചതിന് ശേഷം ഞാൻ മെല്ലെ ഇറങ്ങി സെമിത്തേരി ലക്ഷ്യമാക്കി നടന്നു. അവിടെ ആണ് എൻ്റെ അമ്മ. ഞാൻ ഒരു പുൽപടർപ്പ് പിടിച്ച കാല്ലറക്ക് മുന്നിൽ ചെന്ന് നിന്നു. ഒരു ദീർഘ ശ്വാസം എടുത്ത് പറഞ്ഞു തുടങ്ങി, " sorry അമ്മ, എനിക്ക് അന്ന് വരാൻ പറ്റിയില്ല. പിന്നെ എനിക്ക് സുഖമാണ് കേട്ടോ. - ഞാൻ ഒന്ന് പുഞ്ചരിച്ചു - I miss you amma. ഈ ഇടയയിട്ട് എന്തോ ഒരു സ്വപ്നം എന്നെ വല്ലാതെ അലട്ടുന്നുണ്ട്. ആർക്കോ എന്നോട് എന്തോ പറയാൻ ഉള്ളത് പോലെ. ഹാ സമയം ആവുമ്പോൾ ചുരുൾ അഴിയും ആവും അല്ലേ? പിന്നേ എനിക്ക് 28 വയസ്സ് അയി എന്ന ബോധം വല്ലതും ഉണ്ടോ? അമ്മുനെ കെട്ടിച്ച് വിട്ടതോടെ എൻ്റെ പണി കഴിഞ്ഞു. ഇനിയിപ്പോ എനിക്ക് നോക്കാം അല്ലോ അല്ലേ?" - എനിക്ക് എൻ്റെ ചിരി അടക്കാൻ കഴിഞ്ഞില്ല- അങ്ങനെ അൽപ്പം നീണ്ട സംസാരത്തിന് ഒടുവിൽ ഞാൻ തിരികെ നടന്നു. കുറച്ച് മുകളിലേക്ക് കേറിയതും മഴ ഉറയ്ക്കാൻ തുടങ്ങി. അപ്പോൾ ആണ് ഞാൻ കുട പള്ളിൽ മറന്ന കാര്യം ഓർത്തത്. മഴ നനയാതിരിക്കാൻ ഞാൻ പള്ളി മുറ്റത്ത് നിൽക്കുന്ന ആൽമരത്തിൻ്റെ ചുവട്ടിൽ ഓടി കയറി. ഷർട്ടിൽ വീണ മഴത്തുള്ളികൾ തട്ടികളഞ്ഞ് ഞാൻ മഴ ആസ്വദിച്ച് അങ്ങനെ നിന്നു.
















പെട്ടന്ന് ആണ് ഞാൻ അത് ശ്രദ്ധിക്കുന്നത്, ഒരു ചുവന്ന പാവാടയും ബ്ലൗസും ഇട്ട് ഒരു കുടയും ചൂടി ആരോ ആ മഴത്തുളളികളുമായി കുശലം പറഞ്ഞ് നിൽക്കുന്നു. ഞാൻ കുസൃതി നിറഞ്ഞ അവളുടെ കളി തമാശകൾ കണ്ണിമ വെട്ടാതെ നോക്കി നിന്നു. പെട്ടന്ന് തോളിൽ ആരോ തട്ടിയപ്പോൾ ആണ് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത്. "മഴ തോർന്നു പോവുന്നില്ല?" പള്ളി കപ്പിയാർ ആയിരുന്നു അത്. " ആഹ് പോവുന്നു" ഞാൻ ഒരൽപം പരിഭ്രമത്തോടെ പറഞ്ഞു. അത് പറയുമ്പോഴും എൻ്റെ കണ്ണുകൾ ആരെയോ തേടുകയായിുന്നു. ഞാൻ ചുറ്റിനും നോക്കി. ആരും ഇല്ല. കപ്പിയാർ എൻ്റെ കുട എൻ്റെ കയ്യിലേക്ക് തന്നു. ഞാൻ ഒരു ചെറു പുഞ്ചിരി തൂകി കൊണ്ട് മെല്ലെ നടന്നകന്നു. വയികുന്നേരം അയപ്പോൾ അമ്മയുടെ തറവാട്ടിൽ എത്തി. അവിടെയാകെ പൊടിപിടിച്ച് കിടപ്പാണ്. ഞാൻ അവിടെ ഓക്കേ ഒന്ന് ഒതുക്കി പഴയ ഫോട്ടോസ് എല്ലാം ഒന്ന് എടുത്ത് നോക്കി. ഓർമകൾ അയവർക്കുമ്പോൾ ഇടം നെഞ്ച് വല്ലാതെ നീരുന്നുണ്ടയിരുന്ന്. നേരം ഒത്തിരി ആയിട്ടും എനിക്ക് ഉറങ്ങാൻ സാധിക്കുന്നില്ല. മനസ്സ് നിറയെ അവളുടെ ആ ചിരി ആയിരുന്നു. എന്തുകൊണ്ടോ നാളെയും അവിടെ പോവണം എന്ന ഒരൊറ്റ ചിന്ത മാത്രമായിരുന്നു എൻ്റെ ഉള്ളിൽ.




















PJM || OneshotWhere stories live. Discover now