PART-51

470 53 29
                                    

സമയം നീങ്ങുന്നതിനു അനുസരിച്ചു അഭിയുടെ നെഞ്ചിലെ തീ കൂടി കൂടി വന്നു. കുറേ നേരത്തേക്ക് അഭിക്കു എന്തു ചെയ്യണം എന്ന് അറിയാതെ തരിച്ചു നിന്നു. പിന്നെ എന്തോ ഓർത്തു എടുത്ത പോലെ അഭി റൂമിൽ കയറി ഡ്രെസ് മാറി ഓടി വന്നു കാർ എടുത്തു ഇറങ്ങി , നേരെ ദേവിയുടെ കോളേജിലേക്ക്.... കൂടെ പെരുമഴയും അഭിയുടെ കൂട്ടിനു എത്തി...
കോളേജിന്റെ ഗേറ്റ് പാതി അടഞ്ഞു കിടക്കുന്നത് കണ്ടതെ അഭിയുടെ നെഞ്ചു നീറി...  കാർ ഗേറ്റിനു പുറത്തു നിർത്തി  കോരിച്ചൊരിയുന്ന മഴ വകവെക്കാതെ അഭി സെക്യൂരിറ്റിയുടേ അടുത്തേക്ക് ഓടി...

"ഹലോ.... ചേട്ടാ..... സ്റ്റാഫ് എല്ലാരും ഇറങ്ങിയോ??" അഭിയുടെ ചോദ്യം കേട്ട് നനഞ്ഞു കുതിർന്നു തന്റെ മുൻപിൽ നിൽക്കുന്ന ആളെ സെക്യൂരിറ്റി സൂക്ഷിച്ചു നോക്കി.

"ചേട്ടാ..."

"ഹാ..."

"സ്റ്റാഫ് എല്ലാരും പോയോ എന്നു...." അഭിയുടെ ക്ഷമ കെട്ടു.

"സ്റ്റാഫും പിള്ളേരും എല്ലാം പോയി... എന്താ?? ആരെ തിരക്കിയാ വന്നേ???" അഭിയുടെ വെപ്രാളം കണ്ടു സെക്യൂരിറ്റി ചോദിച്ചു.

"അതു...  ദേവീഗൗരി.... കൊമേഴ്സ് ഡിപ്പാർട്ട്‌മെന്റിലെ മിസ്.... "

"ആ മിസ്സ് ഇന്ന് ഉച്ച ആയപ്പോഴേ ഇറങ്ങിയല്ലോ.... ഞാൻ തിരക്കുവേം ചെയിതു... എന്താ നേരത്തെ എന്നു... തലവേദന ആയതു കൊണ്ട് പോകുവാണ് എന്നു പറഞ്ഞു എന്നോട്... പിന്നെ കാന്റീനിൽ ചെന്നപ്പോൾ അവിടെ ഉള്ളവർ പറയുന്ന കേട്ടു ദേവീ മിസ്സിന്റെ കല്യാണം കഴിഞ്ഞത് ആണെന്നും. അതു മറച്ചു വെച്ചിരുന്ന ആയിരുന്നു എന്നും... എല്ലാവരും ഇന്ന് ആണ് അത് അറിഞ്ഞേ എന്നും ഒക്കെ... അതാണോ ആവോ മിസ് നേരത്തെ പോയത്.... മുഖം ഒക്കെ ആകെ വല്ലാതെ ആയിരുന്നു... ആട്ടെ സാർ ആണോ മിസ്സിന്റെ ഭർത്താവ്?? കണ്ടിട്ടു ആണെന്ന് തോന്നി .. ആണോ??"

ദേവി ഉച്ചക്ക് കോളേജിൽ നിന്നും ഇറങ്ങി എന്നു അറിഞ്ഞതോടെ അഭിയുടെ പേടി ഒന്നുകൂടെ കൂടി.. എന്തോ അപകടം സംഭവിച്ചു എന്ന് തന്നെ അഭി ഉറപ്പിച്ചു. നിന്നിടത്തു നിന്നു അനങ്ങാൻ പറ്റാതെ അഭി നിന്നു.

"സാറേ... എന്താ പറ്റിയെ?? മിസ്സ് വന്നില്ലേ ഇതു വരെ വീട്ടിൽ...." അഭിയുടെ നിൽപ്പ് കണ്ടു സെക്യൂരിറ്റി കയ്യിൽ പിടിച്ചു കുലുക്കി ചോദിച്ചു.

OUR COMPLICATED LOVE STORY(Malayalam)Where stories live. Discover now