ശിവശക്തി 16

Start from the beginning
                                    

മുതല കണ്ണീരൊഴുക്കി കൊണ്ടത് പറയുമ്പോഴും, ആ കണ്ണുനീർ അവളുടെ കോപാഗ്നി ശമിപ്പിക്കുവാൻ മാത്രം ശക്തമായിരുന്നില്ല.

ദാർവഹ, നിനക്ക് നാം സമയം അനുവദിച്ചത് ആയിരുന്നു.

ആ സമയം നിന്റെ അഹങ്കാരം, നിൻ്റെ കണ്ണുകളെ മറച്ചിരുന്നു.

നിനക്ക് മുക്തിക്കുള്ള സമയമായി... യാത്രയാകാൻ ഒരുങ്ങുക.

അതു കേട്ടതും അവന്റെ മിഴികളിൽ, ഭയം നിഴലിച്ചിരുന്നു, ആ കണ്ണുകളിൽ ഭയം കണ്ടതും കാർത്തുമ്പിയിൽ , ഒരു അട്ടഹാസം ആണ് ഉണർന്നത്. നാലുദിക്കും  പിടിച്ചുകുലുക്കുന്ന പോലെ, അവളുടെ അട്ടഹാസം അവിടെയാകെ പ്രകമ്പനം കൊള്ളിച്ചു.

കാർത്തുമ്പിയുടെ കോപാഗ്നി, അതിന്റെ വ്യാപ്തി എത്രമാത്രം ആയിരുന്നു എന്ന് അവളുടെ അലർച്ചയിൽ വ്യക്തമായി. അവളിൽ നിന്നും  അടർന്നു വീണ സ്വര വീചികൾ, അഗ്നി സമാനമായ ഒരു ഓളം പോലെ, അവൾക്ക് ചുറ്റും നാലു ദിക്കും തേടി സഞ്ചരിച്ചു.

ആ അഗ്നിയിൽ, ദാർവഹൻ മാത്രമല്ല മൃത്യു കൈവരിച്ചത്, അവിടെ ഉണ്ടായിരുന്ന ഒരു വനം തന്നെ, ദേവിയുടെ കോപാഗ്നിയിൽ കത്തിയെരിഞ്ഞു. തന്നെ അപമാനിച്ച ആ മുതലയുടെ പ്രാണൻ നഷ്ടമായെങ്കിലും, ദേവിയുടെ കോപം തണുത്തില്ല

കുറച്ച കാലടിയോടെ, ദേവി മുന്നോട്ടു നടന്നു. കാർത്തുമ്പിയുടെ മിഴികൾ സൂര്യ സമാനം ജ്വലിക്കുകയായിരുന്നു. അവളിൽ നിന്നും ബഹിർഗമിക്കുന്ന അഗ്നിയുടെ താപവും അണു നിമിഷം കൂടി കൊണ്ടിരുന്നു.

സർവ്വ പ്രപഞ്ചത്തെയും വിനാശം വിധയ്ക്കാൻ തക്ക കോപത്തോടെ ദേവി നടന്നകലുമ്പോൾ പ്രാണരക്ഷാർത്ഥം ജീവൻ്റെ തുടിപ്പുകൾ ഓടി അകലുകയായിരുന്നു.

അതേ സമയം ധ്യാനത്തിൽ മുഴുകി നിന്ന കാർത്തുമ്പിയുടെ ദേഹത്തേക്കും അഗ്നി പടർന്നു കഴിഞ്ഞിരുന്നു. അവൾ കത്തി ജ്വലിക്കുന്ന മനുഷ്യരൂപം കൈ കൊണ്ടത് വിശ്വസിക്കാനാവാതെ ഭയചകിതരായി നിൽക്കുന്ന ശിഷ്യഗണങ്ങളെ നോക്കി തിരുമേനി പറഞ്ഞു.

ശിവശക്തിWhere stories live. Discover now