It started with a Friend Requ...

By malayali_mangan

430 57 52

"Life is full of surprises and miracles" More

സമർപ്പണം
" "
One New Friend request
ഏഞ്ചൽ മരിയ
There is always someone

First call

58 8 13
By malayali_mangan

അന്ന് നേരം പുലർന്നത് ഒരു പ്രത്യേക തെളിച്ചത്തോടെയാണ്. ജനലഴികളിലൂടെ അരിച്ചിറങ്ങിയ പ്രഭാത കിരണത്തിൽ എല്ലാം ഒന്ന് വേറെ പോലെ തോന്നി.ഫോൺ എടുത്ത് നോക്കി.. പക്ഷെ വേറെ മെസ്സേജുകൾ ഒന്നും ഇല്ല. ഫോൺ അവിടെ വച്ചിട്ട് ക്ലാസ്സിലേക്ക് പോകാനുള്ള പടയൊരുക്കങ്ങൾ ആരംഭിച്ചു. യാന്ത്രികമായി എന്തൊക്കെയോ കേട്ട് കുറിച്ചു വൈകുന്നേരമാക്കി. അല്ലേലും ഈ സ്കൂൾ വിട്ടു വീട്ടിൽ പോകാനുള്ള മണി അടിക്കുമ്പോ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ അത് ഈ സ്വർഗം കിട്ടിയ സന്തോഷമാണ്.ഹോസ്റ്റലിലെത്തി പഴയ പരിപാടികൾ ആവർത്തിച്ചുകൊണ്ടിരുന്നു. ഇടയ്ക്കെപ്പോഴോ ഫോണിൽ പരതി നോക്കിയെങ്കിലും ഫലം ഉണ്ടായിരുന്നില്ല. ഇന്നലെ അയച്ച മെസ്സേജ് പിന്നെയും പിന്നെയും ഞാൻ വായിച്ചു നോക്കി.

ശേ.. നമ്പർ അങ്ങ് നേരെ കൊടുക്കാമായിരുന്നു. ഇനി ഇപ്പൊ അയച്ചുകൊടുത്താലോ? മനസ്സിൽ ആത്മഗതാകതത്തിന്റെ ഒരു ബ്ലോക്ക് തന്നെ ഉണ്ടായി.എന്തായാലും ഇച്ചിരി നേരം കൂടി കഴിയട്ടെ, നോക്കാം എന്ന് മനസ് പറഞ്ഞു. എന്റെ ചില തോന്നലുകൾ ഒക്കെ ഉടനടി സത്യമാവാറുണ്ട്. ഇതും അത്തരത്തിലുള്ള ഒരു തോന്നലായിരുന്നു. ഫോൺ കയ്യിൽ നിന്നും വയ്ക്കുന്നതിന് മുൻപേ റിങ് ചെയ്യാൻ തുടങ്ങി.അപരിചിതമായ ഒരു നമ്പർ.ഞാൻ മൂന്നു റിങ്ങിന് ഫോൺ എടുത്തു

"ഹലോ"

"ഹലോ എബി അല്ലെ?"

"അതെ.. ഇതാരാണ്?"

"ഡാ.. അനു ആണ്. മനസ്സിലായില്ലേ?"

"ഇപ്പൊ മനസ്സിലായി. ഹിഹി.നീ നമ്പർ ചോദിച്ചപ്പോ വിളിക്കും എന്നൊന്നും ഞാൻ ഓർത്തില്ലാട്ടോ"

"ഇനി ഇങ്ങനെ എന്തൊക്കെ അറിയാൻ കിടക്കുന്നു മോനെ. അതിരിക്കട്ടെ എന്തൊക്കെയുണ്ട് വാർത്തകൾ അവിടെ"

"ഓഹ്.. ഇവിടെ നന്നായിട്ട് പോകുന്നു.അവിടെ, ബാംഗ്ലൂർ ഡേയ്സ് ഒക്കെ എങ്ങനെ പോകുന്നു?"

"അടിപൊളി.പക്ഷെ ലീവ് മാത്രം കിട്ടില്ലെടാ. ആകെ ഉള്ള ഒരു പ്രശ്നം അതാ."

"അതൊക്കെ ശീലമായിക്കോളും. ഹിഹി.. പിന്നെ മലയാളികൾ ഒക്കെ ഉണ്ടോ?"

"ഉണ്ടോന്നോ... അതെ ഉള്ളു.കന്നഡക്കാരെക്കാൾ കൂടുതൽ മലയാളികൾ ഉണ്ടെന്നാ എനിക്ക് തോന്നുന്നേ"

"ബാംഗ്ലൂർ അല്ലെ. സ്വാഭാവികം. അല്ല നീ എന്നാ പേര് മാറിയത്?"

"പേര് മാറിയെന്നോ.. അര്?"

"ആന്നെ. ഏഞ്ചൽ മരിയ."

"ഓഹ്. അതോ..ഹിഹി.. അതിപ്പോ പേര് മാറിയതൊന്നും അല്ല.ഈ പേര് ആകുമ്പോ ആർക്കും ഞാൻ ആണെന്ന് മനസിലാകില്ലല്ലോ. എങ്ങനുണ്ട് ബുദ്ധി?"

" ഹമ്മെ...എന്നെ അങ്ങ് കൊല്ല്. അല്ല എന്നിട്ട് എത്ര പേരെ പറ്റിച്ചു നീ?"

" അത് ഭയങ്കര കോമഡി ആടാ. അമലിനെ പറ്റിച്ചുകൊണ്ട് ഇരിക്കുവാ... ആ പൊട്ടന് എന്നെ ഇത് വരെ മനസിലായില്ല"

"അതിപ്പോ അവനെയും കുറ്റം പറയാൻ പറ്റില്ല. ഞാനും ആദ്യം ഇതാരാ എന്നും ഓർത്തു ഇരിക്കുവായിരുന്നു."

"നീ ഇനി ഒന്നും ഓർത്തോണ്ടു ഇരിക്കണ്ടാ.. ഇത് ഞാൻ തന്നെയാ.. പിന്നെ.... നിന്നോട് മാത്രമേ ഞാൻ അനു ആണെന്ന് പറഞ്ഞിട്ടുള്ളൂ. അവന്മാരോട് ഇപ്പൊ പറയേണ്ട.. എവിടെ വരെ പോകും എന്ന് നോക്കട്ടെ"

"പാവങ്ങൾ..."

"എന്ത് പാവം"

"അല്ല....ഇത്രേയും കഷ്ടപ്പെട്ട് വളയ്ക്കാൻ നോക്കുന്നത് നിന്നെ ആണല്ലോ എന്ന് ഓർക്കുമ്പോ. ഹിഹി"

"അയ്യടാ. കണക്കായിപ്പോയി.. പിന്നെ ക്ലാസ് ഒക്കെ എങ്ങനെ പോകുന്നു.."

"ബോറാഡോ.. മനസ്സൊക്കെ മടുത്തു തുടങ്ങി"

"ആഹാ.. അപ്പൊ പിന്നെ കഷ്ടപ്പെടാതെ എല്ലാം കിട്ടുമെന്നാണോ മോന്റെ വിചാരം"

"അല്ല.. അങ്ങനല്ല.. എന്നാലും. "

അങ്ങനെ അന്ന് ആദ്യമായി എന്റെ ഫോണിൽ കോൾ ഡ്യൂറേഷൻ ഒരു മണിക്കൂർ കടന്നു.വീട്ടുകാരും കസ്റ്റമർ കെയർകാരും മാത്രം വിളിച്ചിരുന്ന എന്റെ ഫോണിൽ ആദ്യമായി ഒരു പെൺകുട്ടിയുടെ ശബ്ദം പതിഞ്ഞു.അവസാനം അത്താഴം കഴിക്കാനായി ചേച്ചി വിളിച്ചപ്പോഴാണ് ആ സംസാരം നിലച്ചത്.

"ഡീ.. കഴിക്കാൻ വിളിച്ചു"

"ങാ.. ഞങ്ങളും കഴിച്ചില്ല. എങ്കിൽ പിന്നെ കാണാടാ.. ബൈ. ഗുഡ് നൈറ്റ്."

"ഓക്കേ.. ഗുഡ് നൈറ്റ്"

ഞാൻ കഴിക്കാനായി എത്തിയപ്പോഴേക്കും അവരെല്ലാരും കൂടി കഴിച്ചു പകുതി ആയിരുന്നു.

"ആരാടാ ഫോണിൽ ഇത്രയും നേരം?"

നന്ദുവാണ് ചോദ്യങ്ങളുടെ ആദ്യ ശരം എയ്തത്. കൂടുതൽ ചോദ്യങ്ങളിലേക്ക് കടക്കാതിരിക്കാൻ അപ്പൊ തോന്നിയ ഒരു ചെറിയ നുണ ഞാൻ എടുത്തങ്ങ് കാച്ചി.

"വീട്ടിൽ നിന്നായിരുന്നെടാ... കോണ്ഫറൻസ് കാൾ...എല്ലാരും കൂടി..... "

കൂടുതൽ പറയുന്നതിന് മുന്നേ ഞാൻ ഒരു ഉരുള ചോർ വായിൽ എത്തിച്ചു.
ധൃതിയിൽ എല്ലാം വാരി അകത്താക്കിയിട്ടു ഞാൻ റൂം ലക്ഷ്യമാക്കി നടന്നു. മുറിയിലേക്ക് എത്തുന്നതിനു മുന്നേ തന്നെ ഫോണിന്റെ നോട്ടിഫിക്കേഷൻ ലൈറ്റ് മിന്നുന്നത് ഞാൻ ശ്രദ്ധിച്ചു.

"Hi daa.. 😊😊😊"

വാട്ട്സാപ്പിൽ അനുവിന്റെ മെസ്സേജ് തെളിഞ്ഞു.

"Hi 😊😊"

പിന്നീട് അങ്ങോട്ട് എന്തൊക്കെയാണ് സംസാരിച്ചതെന്ന് ഞങ്ങൾക്ക് ഇരുവർക്കും നിശ്ചയം ഇല്ല.പഴയ ക്ലാസ്സിലെ കാര്യങ്ങൾ മുതൽ അന്ന് നടന്ന ക്രിക്കറ്റ് കളിയുടെ സ്കോർ വരെ ഓരോന്ന് പറഞ്ഞിരുന്നു. ഓരോ മെസ്സേജും ഉള്ളിൽ ഒരു പുഞ്ചിരിയും സമ്മാനിച്ചാണ് എന്റെ ഉള്ളിലേക്ക് കടന്നു വന്നത്. പൊതുവെ സംസാരിക്കാൻ വിഷയം കിട്ടാത്ത എനിക്ക് അന്ന് യാതൊരുവിധ ആശയ ദാരിദ്ര്യവും ഉണ്ടായില്ല. 2 വർഷം ഒരുമിച്ചു പഠിച്ചപ്പോൾ പോലും വിരലിൽ എണ്ണാവുന്ന മാത്രയെ ഞങ്ങൾ സംസാരിച്ചിട്ടുള്ളൂ. എന്നിട്ടിപ്പൊ ഈ ഒരു രാത്രിയിൽ എത്ര മാത്രമാണ് സംസാരിച്ചു കൂട്ടൂന്നത്. എനിക്ക് തന്നെ അത്ഭുതമായി.

"എന്തൊക്കെ ഓര്മകളാലെ എബി..ഇപ്പൊ മിസ് ചെയ്യുന്നെടാ"

"അതേ.. അന്നൊക്കെ നിസ്സാരമായി കണ്ടതിന്റെ ഒക്കെ വില ഇപ്പോഴാ അറിയുന്നെ"

"അയ്യോ..ഡാ... ബാറ്ററി തീർന്നു. നാളെ കാണാമെ.. ഗുഡ് നൈറ്റ്"

അപ്പോഴാണ് ഞാൻ ഫോണിൽ സമയം ശ്രദ്ധിച്ചത്. പുലർച്ചെ 2 മണി കഴിഞ്ഞിരുന്നു. ഞാൻ തിരിച്ചയച്ചു.

"ഗുഡ് നൈറ്റ്. സ്വീറ്റ് ഡ്രീംസ്"

Continue Reading

You'll Also Like

1.1K 172 8
അപ്രതീക്ഷിതമായി ഒരു നൊമ്പരം ഉണ്ടായപ്പോൾ അത് തനിക് തന്നെ കുരുക്ക് ആകുമെന്ന് അവൻ ഒരിക്കലും കരുതിയില്ല. പക്ഷെ ആ കുരുക്കിന്റെ മറുഭാഗവും പിടിച്ചു കൊണ്ട് അ...
17.9K 1.4K 19
(Completed ) oppaaa your sarang is backkkkk with a new romcom mallu ff . . . kadhene kurich okke knd ariyam noki nikkathe poyi vayikk manushya🌚 . . ...
8.6K 1K 22
"അതെ ദേവിയാണ് നീ..... പക്ഷേ ഈ ഋഷിയുടെ ദേവി... എന്റെ ദേവി... " "ചന്ദനത്തിന്റെ ഗന്ധമാണ് അവൾക്ക്... എന്നെ അത് മത്ത് പിടിക്കുന്നു... " "എന്റെ എന്ന് ഞാൻ മ...
18 3 2
ഇരുട്ടിനെ പ്രണയിച്ചവൾ...