Pranayavarnam

Von Luci_form

35.7K 5.6K 5.3K

Vmin Mehr

മുന്നറിയിപ്പ് + 1
2
3
4
5
6
7
8
9
10
11
12
13
14
15
16
കഥാപാത്രങ്ങളെ ഒന്ന് ഓർത്തെടുക്കാൻ
17
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38

18

944 158 189
Von Luci_form

പതിയെ പനിയെല്ലാം മാറി ഭാഗ്യ സാദാരണ പോലെ ആയി... പനി ഒകെ വന്നു മാറിയതിനു ശേഷം കാർത്തിക്കുമായിട്ടുള്ള അവളുടെ കറക്കത്തിനു അടിവര ഇട്ടു നിർത്തി വൈഭവ്... കാർത്തിക്കിന് അതിൽ ചെറിയ പരാതി ഉണ്ടായിരുനെങ്കിലും മിണ്ടാതെ ഇരുന്നു...

അങ്ങനെ കുറച്ച് ദിവസം അവർ വീട്ടിൽ തന്നെ വൈബ് ചെയ്തുകൊണ്ടിരിക്കുന്നു... പുറത്ത് പോവാൻ പറ്റാത്തത് കൊണ്ടുതന്നെ കമലേച്ചിയും ഭാഗ്യയും കാർത്തിയും കൂടെ മികദിവസവും പുതുതായി എന്തെങ്കിലും ഒകെ കുക്കിംഗ്‌ പരീക്ഷണങ്ങൾ നടത്തും.. ഒരുമിച്ചിരുന്നു സിനിമ കാണാനും... അങ്ങനെ ഓക്കേയാണ്... പക്ഷെ വൈഭവ് ഓഫീസിൽ നിന്നും വരറാവുമ്പോൾ കാർത്തിക് ബുക്കുമായി ഇരിക്കും...









ഓഫീസിൽ എന്തൊക്കെയോ കാര്യമായ ചർച്ചയിൽ ആണ് വൈഭവ്. കോൺഫ്രൻസ് റൂമിൽ ഇരുന്നു മറ്റു എംപ്ലോയീസുമായി പുതിയ പുതിയ പ്രൊജക്ടുകളെയും ഡീലിനെയും പറ്റിയാണ് ചർച്ച.. ആദിയും ഉണ്ട് ഒപ്പം....

പുറത്തെ ആളും ഒച്ചയും കേട്ടാണ് വൈഭവ് കോൺഫറൻസ് റൂമിൽ നിന്നും പുറത്തേക് ഇറങ്ങി...

അവൻ ഊഴിച്ചിരുന്നു ഇങ്ങനെ ഒരു സീൻ, പക്ഷെ ഇത്രയും വേഗം ആവും എന്ന് നിനച്ചിരുന്നില്ല...

ഓഫീസിലെ കുറച്ച് സ്റ്റാഫ്സുമായി തട്ടികയറുന്ന അരവ്...

ആരവ് : വിളിയെടാ നിന്റെ മുതലാളിയെ എനിക്കിട്ടു ഉണ്ടകിട്ടു... അവൻ ഇവിടെ ഞെളിഞ്ഞു നിൽക്കാം എന്നാണോ ചിന്ത...

ഓഫീസിലെ ഒരാളുടെ കോളേറിലേക്കു പിടിച്ചു വലിച്ചു അവൻ അലറി...

വൈഭവ് : കൈ എടുക്കട......

വൈഭവ് അലറി... അവന്റെ ശബ്ദം അവിടെ ആകെ മുഴങ്ങി...

ആരവിന്റെ കണ്ണുകളും പതിയർ വൈഭവിലേക്കു നീങ്ങി...

ആരവ് : ഇവിടെ ഉണ്ടായിരുന്നു അല്ലേ....

വൈഭവ് : അതെ.. നിന്നെ പേടിച്ചു മാളത്തിൽ കയറി ഇരിക്കേണ്ട ഗതികേടൊന്നും എനിക്ക് വന്നിട്ടില്ല...

ആരവ് : ഞാൻ അറിയാതെ എന്റെ കൈയിൽ നിന്നൊരു dealum തട്ടിയെടുത്തു സുഗമായി അങ്ങ് പോകാമെന്നു കരുതിയോ നി...

വൈഭവ് : സ്വന്തം കമ്പനിയിലോ, പാർട്ണർഷിപ് ചെയ്യാൻ പോകുന്ന കമ്പനിയിലോ എന്താ നടക്കുന്നതെന്നു ശ്രെദ്ധിക്കാതെ പോയത് നിന്റെ തെറ്റാണ് ആരവ്.. അതിന് നി എന്നെ പഴിക്കണ്ട... പിന്നെ നിന്റെ ശ്രെദ്ധ ഇപ്പോ എന്തിലാണെന്നും എനിക്ക് നന്നായി അറിയാം...

ആരവ് : ഓഹ് അപ്പൊ എല്ലാം അറിയാം അല്ലേ... എന്താ അവൾ ആണ്ണോ പറഞ്ഞത്...

വൈഭവിനൊടു കയർത്തുകയറി ആരവ്...

വൈഭവും ആരവും അധികം വൈകാതെ തന്നെ ഇരുവരുടെയും കോളേറിലായി പിടിമുറുക്കി കഴിഞ്ഞിരുന്നു...

വൈഭവ് : അതെടാ... അല്ല തന്നെയാണ്... നിന്റെ കാമകണ്ണുകൾ ഇപ്പോഴും അവളുടെ മേൽ ഉണ്ടെന്നു എന്നോട് പറഞ്ഞത്...

ആരവ് : അതുകൊണ്ടായിരിക്കും അടുക്കളകരിയെ കെട്ടിക്കൂടെ പൊറുപ്പിച്ചത്....

അരവിന്റെ ആ വാക്കുകൾ വിഭാവിനെ രൂക്ഷകുലനാക്കി പിന്നീട് ഒരു നിമിഷം പോലും വൈകാതെ അടുത്തുള്ള പിള്ളാരിലേക്കു അവനെ ചേർത്തു പിടിച്ചു...
ആരവിന് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുമ്പു തന്നെ വൈഭവ് കൈമുഷ്ടി ചുരുട്ടി അവനെ പ്രഹരിച്ചു തുടങ്ങിയിരുന്നു...

വൈഭവ് : അവളെ പറ്റിയിനിയൊരു അക്ഷരം മിണ്ടിയാൽ കൊന്നുകളയും നിന്നെ ഞാൻ...

പക്ഷെ ആരവ് ഒട്ടുംതന്നെ വിട്ടുകൊടുക്കാൻ കൂട്ടാക്കിയിരുന്നില്ല, ഒരവസരം കിട്ടിയപ്പോൾ അവനും കൊടുത്തു തിരിച്ചു വൈഭവിന്നിട്ടു...

ആരവ് : നി അവളെ ആഗ്രഹിച്ചു തുടങ്ങിയ ദിവസം മുതൽ... അവളിൽ എൻറെ ദൃഷ്തി പതിഞ്ഞതാണ്....

വൈഭവ് : നിന്നോട് ഞാൻ പറഞ്ഞു... വീണ്ടും എന്റെ മുമ്പിൽ നിന്നു പ്രസംഗിക്കരുത് നി... നായെ....

അവന്റെ കോളറിൽ പിടിച്ചു വൈഭവ് അവനെ പിന്നില്ലേക്കു തള്ളി... ആരവ് നിലമ്പതിച്ചു, ആരവ് എഴുനേൽക്കാൻ ശ്രെമിച്ചപ്പോഴേക്കും ആരൊക്കെയോ അവനെ തടഞ്ഞു... നോക്കുമ്പോൾ പോലീസ് ആണ്...

ഈ സങ്കർഷത്തിനിടക്ക് ആദിയാണ് പോലീസിനെ വിളിച്ചുവരുത്തിയത്.

അധികം വൈകാതെ പോലീസ് അവനെയും കൊണ്ടുപോയി.. പക്ഷെ അപ്പോഴും ആരവിന്റെ വാക്കുകൾ അവിടേം ആകെ മുഴങ്ങി...

വൈഭവിനെ അവൻ വെല്ലു വിളിച്ചുകൊണ്ടു തന്നെ ഇരുന്നു..... അഹ് ബെഹളങ്ങളും എല്ലാം ഒതുങ്ങിയപ്പോൾ തന്നെ ഓഫീസിലുള്ള പലരും പലവഴികായി തിരിഞ്ഞു തുടങ്ങിയിരുന്നു...

ആദി : അടി എന്ത്ര കിട്ടിയാലും പഠിക്കാതെ.. പിനേം പിനേം  ഇരന്നു വാങ്ങാൻ വരുന്ന ഐറ്റം ആണ്...

വൈഭവ് : അവനെ സൂക്ഷിക്കണം... ഇവിടെ എന്റെ മുമ്പിൽ വന്നു നിന്ന് അവൻ വെല്ലുവിളിച്ചിട്ടുണ്ടെങ്കിൽ...

ആദി : അതു ചുമ്മ ഷോ.... അല്ലേൽ തന്നെ അവളുടെ രോമത്തിൽ തൊടാൻ അവളെ നി അനുവദിക്കുവോ...??

വൈഭവ് : നിനക്ക് അവനെ ശെരിക് അറിയില്ലെടാ... ഒരു തരത്തിൽ അവളുടെ മേലെ ഈ കമകണ്ണുമായി അവൻ അലയുന്നത് തന്നെ എന്നോടുള്ള പക തീർക്കാനാണ്...

ആദി : എന്നുവെച്ചാൽ...??

വൈഭവ് : ഞാൻ നാട്ടിലേക്കു വന്നപ്പോഴാ ആദ്യമായി ഇവനുമായി കാണുന്നത്... ഒരുതരം വാശിയും അഹംഗരവും.. നന്നായി പഠിക്കും, അതേപോലെ അവനെക്കാൾ മുകളിൽ ആരും ഉണ്ടാക്രുതെന്ന ചിന്ത... ക്ലാസ്സ്‌ ടോപ്പർ സ്ഥാനത്തു അവന്റെ പേരിനു പകരം എന്റെ പേര് വന്നപ്പോൾ തൊട്ടുള്ള പകയാണ് അവനു.... ആദ്യമൊന്നും ഞാൻ അതു കാര്യമാക്കിയില്ല... പക്ഷെ... എന്റെ അനിയൻ ആണെന്ന കാരണം കൊണ്ടു കിച്ചുവിനെ പോലും അവൻ ഉപദ്രവിച്ചിട്ടുണ്ട്.....

10 വയ്യസുകാരി ഭാഗ്യശ്രിയോട് എനിക്ക് തോന്നിയ കൗതുകം, ഇഷ്ടം... പക്ഷെ അവൻ അപ്പോഴും അവളെ എന്നെ വേദനിപ്പിക്കാൻ വേണ്ടിയുള്ള ഒരു മാർഗമായിട്ടാണ്... പിന്നേ എന്തിനും കൂട്ടായി വാലാട്ടി പട്ടിയെപ്പോലെ അഹ് സന്ദീപ്പും ഉണ്ടല്ലോ...

ആദി : നിന്റെ ഇഷ്ടം തുറന്നു പറയാതെ ഇപ്പോഴും നി അവളെ അകറ്റി നിർത്തുന്നത് ഇവൻ കാരണമാണോ??

വൈഭവ് : അതെ.. അവൻ ഏതറ്റം വരെ പോകും എന്ന് എനിക്ക് മാത്രമേ അറിയൂ... അവളുടെ കാര്യത്തിൽ ഒരു റിസ്ക്.. അതെടുക്കാൻ എനിക്ക് പറ്റില്ല... ഒരുപക്ഷെ ഞാൻ അവളെ സ്നേഹിക്കുന്നില്ല എന്നാ ധാരണ അവനിൽ ഉണ്ടായാൽ... അത് അവളെ കൂടുതൽ സേഫ് ആകത്തല്ലേ ഉള്ളു...

ആദിത്യ അവന്റെ വാച്ചിലേക്കു നോക്കി...

ആദി : സമയം കളയണ്ടാ നി ചെല്ലാൻനോക്കു... അവൻ ഇന്ന് പോകുവല്ലേ...

വൈഭവ് : മം...

കാർ ഇന്റെ കിയും എടുത്തു വൈഭവ് നടന്നു...















ഇവിടെ ഫ്ലാറ്റിൽ കാര്യമായ പാചക പരുപാടിയിൽ ആണ് ഭാഗ്യയും കമലേച്ചിയും. അങ്ങനെ സ്റ്റഡി leave ഒകെ കഴിഞ്ഞു കാർത്തിക് വീണ്ടും ഹോസ്റ്റലികേക്ക്. അപ്പൊ ചെക്കന് കാര്യമായി എന്തേലും ഒകെ ഉണ്ടാക്കി കൊടുക്കണമല്ലോ....

കാർത്തിക് റൂമിൽ എല്ലാം പാക്ക് ചെയ്തുവെക്കുന്നതിന്റെ തിരക്കിലാണ്, അവന്റെ ബാഗ് almost fill ആയി.. അപ്പോഴാണ് ഒരു ചെറിയ കുപ്പിയുമായി ഭാഗ്യ വരുന്നത്...

കാർത്തിക് : ഇതെന്താ??..

ഭാഗ്യ : കഴിഞ്ഞ ദിവസം വൈഭവേട്ടൻ ചെമീൻ വാങ്ങിക്കൊണ്ടു വന്നിരുന്നല്ലോ... അപ്പൊ കുറച്ച് നിനക്ക് അച്ചാർ ഇട്ടു തരാം എന്നു ഓർത്തു...

കാർത്തിക് അതു കേട്ടതും excited ആയി, ബെഡിൽ ഇരുന്നു ബാഗിൽ എല്ലാം ഒതുക്കിവെച്ചുകൊണ്ടിരുന്ന ചെക്കൻ ഒറ്റ ചാട്ടത്തിന് അവളുടെ അടുത്തെത്തി...

കാർത്തിക് : ഏട്ടത്തികെങ്കിക്കും തോന്നിയാലോ എനിക്ക് എന്തേലും തന്നു വിടാൻ.. ഇന്നേവരേ അമ്മ പോലും തന്നിട്ടില്ല...

അവൾ ചെറുതായി ഒന്ന് hug ചെയ്തുകൊണ്ട് അവൻ പറഞ്ഞു..

ഭാഗ്യ : പോടാ.. ചുമ്മാ കള്ളം പറയാതെ...

അഹ് കുപ്പി എടുത്തു ബാഗിൽ വെക്കുന്നു...

കാർത്തിക് : കള്ളം ഒന്നുമല്ല... അവർ രണ്ടുപേരും നിന്നാലോ അപ്പോഴും അമ്മ കൊടുത്തിട്ടില്ല... അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ പഠിക്കണം എന്ന് പറയും.. ബാക്കി പിള്ളേർ ഒകെ കൊണ്ടുവരുന്നത് കാണുമ്പോ നമുക്ക് കൊതിയാവും.. പക്ഷെ അവിടെ പറഞ്ഞാൽ പിന്നേ കൃഷ്ണന്റെ വക ഉപദേശം വേറെയും....

ഭാഗ്യ : ടാ.. അച്ഛനെ പെരുവിളിക്കുന്നോ..??

കാർത്തിക് : ഓ.. സോറി.. അതൊരു flowil അങ്ങ് വന്നുപോയതാ.....

ഭാഗ്യക്ക് നേരെ തിരിഞ്ഞു അവളുടെ ചീക്സിൽ ചെറുതായി സ്നേഹത്തോടെ പിച്ചൂന്നു.

കാർത്തിക് : ഇതിനി കടുവയോട് പറയാനൊന്നും നിൽക്കണ്ട.....

ഭാഗ്യയും തിരിച്ചു അവന്റെ ചീക്സിൽ ചെറുതായി ഒന്ന് നുള്ളി..

ഭാഗ്യ : ഇല്ല... ഏഹ്??.. ഇതെന്താ നിന്റെ കവിളിൽ ഒരു പാട്.........

കാർത്തിക് : പാടോ..?? (കണ്ണാടിയിൽ നോക്കുന്നു ) ഓ ഇതോ... ഇതു കുഞ്ഞിലേ സ്കൂളിൽ വെച്ച ഒന്ന് വീണതിന്റെ ആണ്.. ഏട്ടത്തി ഇപ്പോഴാണോ കാണുന്നെ...

ഭാഗ്യ : മം...

കാർത്തിക് : അതൊരു ഒന്നൊന്നര സംഭവം തന്നെ ആയിരുന്നു... 4 സ്റ്റിച്ചും പിന്നേ കുറെ വേദനയും....

ഭാഗ്യ:  സ്റ്റിച് ഒകെ ഇട്ടോ.. അത്രക് വലിയ വീഴ്ചയായിരുന്നോ???.

കാർത്തിക് : ഏഹ്.. അത്.. ആവോ.. ഞാൻ ഒന്നും ഓർക്കുന്നില്ല.. കുഞ്ഞിലേ അല്ലെ... എനിക്ക് ഒരു 7-8 വയസ് അത്രേയുള്ളു... പിന്നേ അമ്മയൊക്കെ ഇടക്ക് പറയുന്നത് വെച്ചു വീഴ്ച ഇത്തിരി വലുത് തന്നെ ആയിരുന്നു എന്ന് തോനുന്നു...

കാളിങ് ബെൽ സൗണ്ട് കേട്ടാണ് ഇരുവരും ലിവിങ് റൂമിലേക്ക് ചെല്ലുന്നത്.. നോക്കുമ്പോൾ വൈഭവാണ്...

വൈഭവ് : പാക്കിങ് ഒകെ കഴിഞ്ഞോ...??

കാർത്തിക് : അഹ്..

അന്ന് ഉച്ചക്കത്തെ ഭക്ഷണം അവർ 3 പേരും ഒരുമിച്ചിരുന്നു കഴിച്ചു, ഇനി ഈ അടുത്തൊന്നും അതു പറ്റില്ലാലോ...

ഭക്ഷണം എല്ലാം എല്ലാം കഴിഞ്ഞു അവർ 3 പേരും ഇതൊക്കെയോ കാര്യങ്ങളെ പറ്റിയൊക്കെ സംസാരിച്ചു.. ഭാഗ്യ ഇപ്പോ പണ്ടത്തെപ്പോലെ അല്ല.. അഹ് പണി വന്നു മാറിയത്തിൽ പിന്നേ അത്യാവിശം സംസാരിക്കും, അതിപ്പോ വൈഭവിനോട് ആണെങ്കിൽ കൂടെ...

വൈഭവ് : 6 മണിക്ക് അല്ലേ... നമുക്ക്  പതിയെ ഇറങ്ങാം...

കാർത്തിക് : മ്മ്മ്...

വൈഭവ് : വീട്ടിലേക്കു വിളിച്ചായിരുന്നോ..??

കാർത്തിക് : മ്മ്മ്... അതൊക്കെ എപ്പോഴോ ചെയ്തു..

അങ്ങനെ അവർ 3 പേരും ഒരു 4 മണിയൊക്കെ ആയപ്പോൾ തന്നെ യാത്ര തിരിച്ചു.

കാർത്തിക് ബാക്സീറ്റിലും, ഭാഗ്യ മുമ്പിലും ആയിട്ടാണ് ഇരുന്നത്...

കാർത്തിക് : ഇനിയിപ്പോ നിങ്ങളുടെ പ്ലാൻ എന്താ??

വൈഭവ് : ഞങ്ങള്ക് എന്ത് പ്ലാൻ... ഈ പ്രൊജക്റ്റ്‌ finish ആവുമ്പോ തിരിച്ചു പോണം...

അതു കേട്ടതും ഭാഗ്യ വൈഭവിനെ ഒന്ന് നോക്കി, വീട്ടിലേക്കു തിരിച്ചു പോകും എന്ന് കേട്ടതിന്റെ ഒരു തിളക്കം അഹ് കണ്ണുകളിൽ ഉണ്ട്... വൈഭവിനോപ്പം ഇവിടെയാണ്‌ എങ്കിലും അവൾ അവരെ ഒകെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നുണ്ട്...

വൈഭവ് അവളെയും ഒന്ന് നോക്കി....

വൈഭവ് : 2 ആഴ്ചകഴിഞ്ഞു തിരിച്ചു പോവാൻ പറ്റും...

കാർത്തിക് : ആഹ്.. അതേതായാലും നന്നായി... അവിടെ മാളു ഏട്ടത്തി ബോർ അടിച്ചു മരിക്കുവായിരിക്കും...

ഭാഗ്യ : ഇടക്ക് ഒകെ വിളിച്ചപ്പോൾ എനിക്ക് തോന്നി.. ചേച്ചി ഒറ്റക്ക് അവിടെ...

കാർത്തിക് : മ്മ്മ്... ഇനിയിപ്പോ അഹ് ബോറടിയൊക്കെ മാറണമെങ്കിൽ ഒരേയൊരു വഴിയെ ഉള്ളു...

വൈഭവ് : എന്ത് വഴി??

കാർത്തിക് : രണ്ട് couplesum കൂടെ എന്നെ ഒരു ചെറിയച്ഛൻ ആകു...

കാർത്തിക്കിന്റെ കെട്ടാനുള്ള അഹ് മറുപടിയിൽ ഇരുവരും ആകെ ഒന്ന് പതറിപ്പോയി... കണ്ണുവെട്ടിച്ചു ഭാഗ്യ കാർ വിൻഡോലോടെ മിഴികൾ പുറത്തേക്കു നീട്ടി...

വൈഭവിനും അവന്റെ അനിയന്റെ മറുപടിയിൽ എന്തോ വല്ലായിമ തോന്നി.. കണ്ണുകൾ നേരെ റോഡിലേക്കു നീങ്ങി... അവൻ ഡ്രൈവിങ്ങിൽ ഫോക്കസ് ചെയ്തു...

കാർത്തിക്കിനെ എയർപോർട്ടിൽ ഡ്രോപ്പ് ചെയ്തു....

ഭാഗ്യ : ശൂക്ഷിക്കണേ ടാ...

വൈഭവ് : അവൻ അല്ല.. അവനെയാണ് ആളുകൾ സൂക്ഷിക്കേണ്ടത്...

ഒരു പുച്ഛഭാവത്തിൽ വൈഭവ് പറഞ്ഞു..

കാർത്തിക് : അസ്സൂയാകും കുശുമ്പിനും മരുന്നില്ല ഏട്ടത്തി.. അതു കാര്യമാക്കണ്ട..

കാർത്തിക്കിന്റെ അഹ് പറച്ചിലിൽ ഭാഗ്യക്ക് ചെറിയ ഒരു ചിരി വന്നെങ്കിലും അത് വൈഭവ് കാണാതെ അവൾ തന്ത്രം പൂർവ്വം മറച്ചു...

എയർപോർട്ടിൽ ഫ്ലൈറ്റ് departureum മറ്റുമായി ബന്ധപെട്ടു അന്നൗൺസ്‌മന്റ് കേൾക്കാം...

വൈഭവ് : എന്നാ ശെരി.. താമസിപ്പിക്കണ്ട.. നി വിട്ടോ...

കാർത്തിക് : പറഞ്ഞയക്കാൻ എന്താ ഒരു തിർത്തി...

ഒരു ചിരിയോടെ അതു പറഞ്ഞു കാർത്തിക്  വൈഭവിനെ ഒന്ന് പുണർന്നു... അവൻ തിരിച്ചും... അടുത്തത് ഭാഗ്യയുടെ ഊഴം ആയിരുന്നു....

അവളുടെ കണ്ണുകളിൽ അപ്പോഴേക്കും ഒ നനവ് പടർന്നു തുടങ്ങിയിരുന്നു...

കാർത്തിക് : അയ്യേ.... കരയുന്നോ... അവിടെ ഇനി ഒറ്റക്ക് അന്ന്.. കടുവ പിടിച്ചു തിന്നാതെ നോക്കണം... സ്ട്രോങ്ങ്‌ ആയി നിന്ന് അതിനെ ശെരിയാക്കി എടുക്കേണ്ടതാണ് നമ്മൾക്ക്..

ഭാഗ്യയുടെ കണ്ണിൽ നിന്നുതിരുന്ന കണ്ണീർ തുടച്ചു കൊണ്ടു അവൻ പറഞ്ഞു...

ഭർത്താവിന്റെ അനിയൻ അല്ല... സ്വന്തം അനിയന്നായി മാറിക്കഴിഞ്ഞിരുന്നു അവൻ അവൾക്കു.....
പണ്ട് സാന്ദ്രച്ചിയെയും സന്ദീപിനെയും കാണുമ്പോ അവളും ആഗ്രഹിച്ചിരുന്നു... ഒരു കൂടെപ്പിറപ്പിനെ... അവൾക്കു സ്നേഹിക്കാനും, അവളെ സ്നേഹിക്കാനും.. വായിക്കിയാണെങ്കിലും ദൈവം അവൾക്കു വേണ്ടി നീട്ടിയതാണ് ഇതെല്ലാം...

ട്രാവൽ ബാഗും തൊള്ളിൽ തൂക്കി, ഇടക്കിടക്ക് തിരിഞ്ഞു നോക്കി റ്റാറ്റായും കാണിച്ചാണ് ആൾടെ പോക്ക്... വൈഭവും ഭാഗ്യയും അവരുടെ കണ്ണിൽ നിന്നും അവന്റെ രൂപം മറയുന്നത് വരെ നോക്കിനിന്നു.....

കാർത്തിക് പോയെന്നുറപ്പായത്തും ഇരുവരും തിരിക്കെ കാർപാർക്കിങ്ങിലേക്കു നടന്നു... ഭാഗ്യയുടെ ഉള്ളിൽ അപ്പോഴേക്കും ഒരു ജാള്യത നിറഞ്ഞിരുന്നു...

കുറച്ച് മുൻപ് കാർത്തിക് എന്തൊക്കെയോ വിളിച്ചു പറഞ്ഞു.. അതെല്ലാം കേട്ടു ഒരു ചെരിച്ചിരിയോടെ അവരെ നോക്കിനിന്ന വൈഭവിന്റെ മുഖം...

കാറിൽ കയറിയപ്പോഴും അവൾ തന്നാൽ കഴിയുന്ന വിധം അവനു മുഖം കൊടുക്കാതെ ഇരിക്കാൻ പുറത്തെ കാഴ്ചകൾ എല്ലാം കണ്ടസ്വാതിച്ചിരുന്നു....

വൈഭവിനും ഇതോടകം തന്നെ അവൾ മനഃപൂർവം അവനെ നോക്കാതിരിക്കുകയാണ് എന്ന് മനസിലായി...

കാർ യാത്ര മുന്നോട്ടു നീങ്ങി... രാത്രി സമയം ആയതുകൊണ്ട് തന്നെ റോഡിൽ നല്ല തിരക്കും... എങ്ങനെയൊക്കെയോ അതെല്ലാം കടന്നു മുന്നോട്ടു നീങ്ങി , അപ്പോഴാണ് എതിർ വശത്തു നിന്നും side പോലും നോക്കാതെ ഒറു വണ്ടി പെട്ടന്ന് മുന്നോട്ടു വന്നതും...

അഹ് വണ്ടി കണ്ണിൽ കേട്ടതും വൈഭവ് ബ്രേക്ക് അമർത്തി...

പെട്ടനുണ്ടായ ഫോഴ്‌സിൽ ഭാഗ്യ മുന്നോട്ടേക്കാഞ്ഞു... വൈഭവ് അവന്റെ ഒറു കൈകൊണ്ടു അവളുടെ നെഞ്ചിലായി പതിയെ പിടിച്ചു... മുന്നോട്ടേക്കാഞ്ഞതിന്റെ അഹ് ആകാം കുറച്ചു....

കിതാപോടെ അവൻ അവളെ നോക്കി.. അവളുടെ കണ്ണുകളും ആദ്യം ചലിച്ചത് അവനിലേക്കു തന്നെയായിരുന്നു...

തൊട്ടു തൊട്ടില്ല എന്നാ രീതിയിൽ വണ്ടികൾ നിന്നും...

ഡ്രൈവർ : സോറി ചേട്ടാ...

വൈഭവ് കാറിന്റെ glass താഴ്ത്തി അവനെ നോക്കി...

വൈഭവ് : എവിടെ നോക്കിയാടോ വണ്ടിയൊടികുനെ...

ഡ്രൈവർ : സോറി ചേട്ടാ.. വിട്ടുകള please വിഷയം ആകരുത്..

വൈഭബ് : മുമ്പിന്ന് എടുത്തോണ്ട് പോടോ...

വൈഭവിന്റെ കണ്ണുകൾ വീണ്ടും അവളിലേക്കു ചലിച്ചു...

വൈഭവ് : നി ഓക്കെ അല്ലേ...

ഭാഗ്യ അപ്പോഴും ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കിക്കൊണ്ടിരിക്കുകയാണ്... പതിയെ അവളുടെ കണ്ണുകൾ താഴേക്കു ചലിച്ചു... വൈഭവിന്റെയും...

അപ്പോഴാണ് വീഴാതിരിക്കാൻ നെഞ്ചിന് കുറുക്കെ വെച്ച കൈ താൻ ഇപ്പോഴും എടുത്തുമാറ്റിയിട്ടില്ല എന്ന് അവൻ ശ്രെദ്ധിക്കുന്നത്....

ശക്തിയായി പിടിക്കുന്ന അവളുടെ ഹൃദയത്താളം അവനിപ്പോൾ അറിയാൻ കഴിയുന്നു....

വൈഭവ് അവന്റെ കരങ്ങളോ,നോട്ടമോ അവളിൽ നിന്നും മാറ്റിയിട്ടില്ല എന്നറിഞ്ഞ ഭാഗ്യ ചെറുതായി ഒന്ന് വിയർത്തു തുടങ്ങിയിരുന്നു...

അവൾ ഒരു മടിയോടെ അവനെ തലയുയർത്തി നോക്കി...

ഭാഗ്യ : എനിക്ക്.. കുഴപ്പമില്ല.. നമുക്ക് പോവാം..

വൈഭവ് : ഏഹ്.. അഹ്..

സത്യം പറഞ്ഞാൽ അവളുടെ അഹ് വാക്കുകളിൽ അന്ന് അവൻ ഏതോ ഒരവസ്ഥയിൽ നിന്നും പുറത്തേക്കു വന്നതും...
കൈ വേഗം വലിച്ചെടുത്തു, അവൻ സ്റ്റീറിങ്ങിൽ പിടിച്ചു....

യാത്ര തുടർന്നു......



ഫ്ലാറ്റിലേക്ക് തിരിച്ചെത്തുമ്പോൾ അവൾക്കു ഒരുകാര്യം ഉറപ്പായിരുന്നു....

ഇത്രയും നാൾ thannae പൊതിഞ്ഞു പിടിച്ച കരങ്ങൾ ഇനി കൂടെ ഉണ്ടാവില്ല....

അല്ലെങ്കിലും അതൊന്നും മനഃപൂർവം അല്ലാലോ... വൈഭവ് ഉറക്കത്തിൽ ചെയുന്നതാണ്... അവനു അതിനെപ്പറ്റിയൊരു അറിവുമില്ല... പക്ഷെ അവൾക്ക് അതു ശീലമായി കഴിഞ്ഞിരുന്നു....

ഓർമ വെച്ച നാൾ മുതൽ, ശ്രീനിലയത്തിൽ അടുക്കളയോട് ചേർന്നുള്ള ഒരു കുഞ്ഞിമുറിയിൽ ആയിരുന്നു.... വീട്ട് ജോലിയെല്ലാം ചെയ്തു ഷീണിച്ചു വന്നു കിടക്കുമ്പോഴോ.. പനിച്ചു കിടക്കുമ്പോഴും എല്ലാം ഒരുപാട് ആഗ്രഹിച്ചിരുന്നു, ആരെങ്കിലും തന്നെയും ചേർത്തു കിടത്തിയിരുനെങ്ങിൽ എന്ന്... തന്നെ സ്നേഹിച്ചിരുനെത്തിൽ എന്ന്...

അതുകൊണ്ടായിരിക്കും അറിയാതെ ആണെങ്കിൽ കൂടെ വൈഭവ് അവളെ ചേർത്തു പിടിച്ചപ്പോൾ ഇനിയെന്നു കൂടെ ഇങ്ങനെ വേണമെന്ന് തോന്നിപ്പോയത്.....

ഓരോന്നോർത്തു ഓർത്തു... ഫ്അവർ തമ്മസിക്കുന്ന നില എത്തിയത് അവൾ അറിഞ്ഞില്ല...

വൈഭവ് : വരുന്നില്ലേ...

ഭാഗ്യ : ഏഹ്.. അഹ്...

വൈഭവിനോപ്പം അവൾ അകത്തേക്ക് നടന്നു...

ഫ്ലാറ്റിൽ കയറിയതും വൈഭവ് ഷിർട്ടിന്റെ 2 ബട്ടൻസ് അഴിച്ചു ഒന്ന് loose ആകിയിട്ടു...

വൈഭവ് : രാവിലെ ഇറങ്ങിയതല്ലേ...ഞാൻ ഒന്ന് ഫ്രഷ് ആയി വരാം.. അപ്പോഴേക്കും നി food എടുത്തു വെക്കു...

ഭാഗ്യ : മ്മ്മ്....

വൈഭവ് കുളിക്കാനായി മുറിയിലേക്ക് കയറിയ സമയം അവൾ അടുക്കളയിൽ ചെന്നു രാത്രിയിലേക്ക് വേണ്ടതെല്ലാം ചൂടാക്കിയെടുത്തു...


കുളികഴിഞ്ഞു പുറത്തേക്കെതിയ വൈഭവ് ആദ്യം കേട്ടതും ഭാഗ്യയുടെ ഉറക്കെ ഉള്ള ചിരിയാണ്... പിനീട്‌ ആരുടെയൊക്കെയോ സംസാരവും...

അവൻ ലിവിങ്റൂമിലേക്ക് ഇറങ്ങി...

ഭാഗ്യ മെയിൻ ഡോറിന്റെ അവിടെ നിന്ന് ആരോടൊക്കെയോ സംസാരിക്കുന്നു...
നോക്കുമ്പൽ തൊട്ടപ്പുറത്തെ ഫ്ലാറ്റിൽ ഉള്ള കോളേജ് പിള്ളേർ ആണ്...

ഭാഗ്യയോട് സംസാരിക്കുന്നതിനിടയിൽ അഹ് കൂട്ടത്തിൽ ഒരുവൻ വൈഭവിനെ കണ്ടു....

?? : ഹായ്.. ചേട്ടാ...

വൈഭവ് : ഏഹ്.. അഹ്.. ഹായ്...

ഒരു ഞെട്ടലും ചമ്മലും എല്ലാം അഹ് മുഖത്തുണ്ടായിരിന്നു...

വൈഭവ് അവിടെ ഉണ്ടെന്നു അറിഞ്ഞപ്പോൾ ഭാഗ്യയും അവനെ നോക്കി...

?? : ഞങ്ങൾ ഇത്തിരി ഉപ്പ് വാങ്ങാൻ വന്നതാ... കിച്ചു പോയി അല്ലേ...??

വൈഭവ് : അഹ് പോയി..

വൈഭവ് അപ്പോഴാണ് അവർ കൈയിൽ ഒരു ബൗൾ ഇരിക്കുന്നത് ശ്രെദ്ധിക്കുന്നെ..

?? : ഉപ്പ് ചോദിക്കാൻ വന്നത് എന്തായാലും ലാഭംമായി... ചേച്ചി കുറച്ച് കറിയും തന്നു......

അഹ് കൂട്ടത്തിൽ മറ്റൊരുവൻ പറഞ്ഞു..

?? : എന്നാ ശെരിച്ചേട്ടാ... കാര്യങ്ങൾ ഒകെ നടക്കട്ടെ.. ഞങ്ങൾ ഇറങ്ങുവാ..

വൈഭവ് : അഹ് ശെരി...

?? : Good നൈറ്റ്‌ ചേച്ചി...

ഭാഗ്യ : മം.. ഗുഡ് night...

അവർ പോയാപിന്നാലെ ഭാഗ്യ കതകടച്ചു അകത്തേക്ക് നടന്നു...

ഭാഗ്യ : വൈഭവേട്ട.. ഭക്ഷണം എടുക്കട്ടേ...

വൈഭവ് : അഹ്.. എടുത്തോ...

ഭാഗ്യ ഭക്ഷണം എല്ലാം ടേബിലിൽ ആയി കൊണ്ടുവെച്ചു... വൈഭവ് അപ്പോഴേക്കും കഴിക്കാൻ ഇരുന്നു. കാസറോളിൽ നിന്നും അവൻ ആവിഷമായതൊക്കെ വിളമ്പിയെടുത്തു അവൻ കഴിക്കാൻ ആരംഭിച്ചു, ഒപ്പം അവളും...

വൈഭവ് : അഹ് പിള്ളേർ എപ്പോഴും ഇങ്ങനെ വരാറുണ്ടോ??

ഭാഗ്യ : ഇല്ല... ഇടക്ക് എന്തേലും ആവിശ്യത്തിന് വരും... കാർത്തിക്കുമായിട്ട് നല്ല കൂട്ടായി.. പിന്നേ അവൻ ആണ് എന്നെയും പരിചയപെടുത്തിയത്....

വൈഭവ് : ഓഹ്...

ഭാഗ്യ : ഞാൻ അന്ന് പറഞ്ഞിരുന്നതാണല്ലോ...

വൈഭവ് : അഹ് എനിക്ക് ഓർമയുണ്ട്...

വൈഭവ് : പിന്നെ... അടുത്തൊരു ദിവസം നമ്മളെ ആദി വീട്ടിലേക്കു ഷെണിച്ചിട്ടുണ്ട്....

ഭാഗ്യ : മം...

ഇരുവരും കഴിച്ചു കഴിഞ്ഞതും ഭാഗ്യ plate എല്ലാം എടുത്തു കിച്ചണിലേക്കു നീങ്ങി...

വൈഭവ് മെയിൻ ഡോർ ലോക്ക് ചെയ്ത ശേഷം അവന്റെ മുറിയിലേക്കും...

അടുക്കളയിലെ പനിയെല്ലാം ഒതുക്കി അവൾ റൂമിലേക്ക് നടന്നു...

ഉള്ളിൽ ചെറിയൊരു സങ്കടമുണ്ട്... ഇന്ന് വൈഭവിൽ നിന്നും അവൻ തന്നെ അവളെ പറിച്ചുനടും എന്നാ ബോദ്യവും ഉണ്ട്...

വാതിൽ തുറന്നു അകത്തേക്ക് കയറുമ്പോൾ വൈഭവ് ബെഡിന്റ ഹെഡ്റെസ്റ്റിൽ ചാരിയിരുന്നു ഫോൺ നോക്കുകയാണ്...

ഭാഗ്യ പതിയെ അവളുടെ കുഞ്ഞിബാഗ് വെച്ചിരുന്നിടത്തേക്കു നോക്കി...

അവിടെ അത് ഇല്ല...

അവൾ ചുറ്റും പരത്തി...

പക്ഷെ കണ്ടില്ല...

വൈഭവ് : നി എന്ത് നോക്കി നിൽകുവാ..??

ഭാഗ്യ : എന്റെ ബാഗ്.. അത് കാണുന്നില്ല...

വൈഭവ് : അതവിടെ അഹ് കപ്പോബോര്ഡിൽ ഉണ്ട്...

കപ്പോബോര്ഡിൽ എന്ന് പറഞ്ഞപ്പോൾ അവൾ ഒന്ന് സംശയിച്ചു...

വേഗം തന്നെ അതു തുറന്നു..  ബാഗ് അവിടെ ഇല്ല...
പകരം അവളുടെ ഡ്രെസ്സുകൾ എല്ലാം വൃത്തിക്ക് അടുക്കിവെച്ചിരിക്കുന്നു.....

ഭാഗ്യ സംശയത്തോടെ അവനെ നോക്കി... വൈഭവ് ഒരു പുരികം പൊക്കി.. എന്താ? എന്നാ മട്ടിൽ അവളെ നോക്കി...

ഭാഗ്യ : ബാഗ് ഇല്ല... ഇവിടെ..

വൈഭവ് : നിനക്ക് ഈ പാതിരാത്രി എന്തിനാ ബാഗ്...

ഭാഗ്യ : റൂമിലേക്ക് തിരിച്ചു പോവണ്ടേ.. ബാഗ് ഇല്ലാതെ എങ്ങനാ ഇതൊക്കെ...

അവൾ തലതാഴ്ത്തി ചോദിച്ചു....

വൈഭവ് : നി ഇനി എവിടെ കിടന്ന മതി...

അവന്റെ അഹ് വാക്കുകൾ ശെരിക്കും ഞെട്ടിക്കുന്നത് തന്നെയായിരുന്നു... ഒരുപാട് ആഗ്രഹം ഉണ്ടെങ്കിലും കഴുത്തിനു പിടിച്ചു വെളിയിൽ തള്ളുമെന്നു അറിയാം... പക്ഷെ ഇതൊരിക്കലും അവൾ പ്രതീക്ഷിച്ചില്ല....

വൈഭവ് : എന്തെ? ഞാൻ പറഞ്ഞത് കേട്ടില്ലേ?...

ഭാഗ്യ : മം.. കേട്ടു..

വൈഭവ് : അഹ് മുറി അവൻ ഉപയോഗിച്ച് ആകെമൊത്തം വൃത്തികെടാക്കി വെച്ചിട്ടുണ്ടാവും.. അതു കൊണ്ടു പറഞ്ഞതാണ്...

ആരെയോ ബോധിപ്പിക്കാൻ എന്നോണം അവൻ അതിനൊരു മുടന്തൻ ഞായവും കണ്ടെത്തി...

ഭാഗ്യ കപ്പോബോര്ഡിലേക്കു നോക്കി... എന്തോ ആലോചനയിലാണ്...

വൈഭവ് : ഞാൻ പറഞ്ഞത് നി കേട്ടില്ലേ...
പിന്നേ എന്താ അവിടെ നോക്കി നിൽക്കുന്നെ ..??

ഭാഗ്യ : ആകെ മുഷിഞ്ഞിരിക്കുവാ എനിക്ക് ഒന്ന് കുളിക്കണം...

കൈയിൽ എടുത്ത ഡ്രെസ്സുമായി അവൾ പറഞ്ഞു..

വൈഭവ് : അഹ്....


ഭാഗ്യ മേലുകഴുകി വരുന്നത് വരെ വൈഭവ് അതെ പൊസിഷനിൽ തന്നെ ഇരിപ്പു തുടരന്നു..

കുളികഴിഞ്ഞു എല്ലാം ഒതുക്കിവെച്ചു, റൂമിലെ ലൈറ്റ് അണച്ചു അവൾ ബെഡിന്റെ ഓരോരുത്തായി കിടന്നു.... വൈഭവ് അപ്പോഴും ഫോണിൽ തന്നെയാണ്...

വൈഭവിനെ നോക്കാം എന്തോ ഒരു മടിപോലെ.. അതുകൊണ്ട് തന്നെ അവന്റെ എതിർവശത്തേക്കു തിരിഞ്ഞാണ് അവൾ കിടന്നതു...

കുറച്ച് കഴിഞ്ഞപ്പോൾ അവനും ഫോൺ ഓഫ്‌ ചെയ്തു കിടന്നു... അവന്റെ അഹ് നീക്കങ്ങൾ എല്ലാം അവളും അറിയുണ്ടായിരുന്നു...

കണ്ണുകൾ മേലെ അടച്ച അവൾ.. ആകെ ഒന്ന് വിറച്ചു പോയി...

അവളുടെ ആരായിലായി ചുട്ടിപിടിച്ചു... അവളെ കൂടുതൽ തന്നിലേക്കു അടുപ്പിക്കുകയായിരുന്നു വൈഭവ്...

ദേഹമസകാലം വിറച്ചുപോയിരുന്നു.. ശരീരം ആകെ തളരുന്നത് പോലെ... അവന്റെ ചുടുശ്വാസം കഴുത്തിടുകിൽ എവിടെയൊക്കെയോ തങ്ങിനിൽക്കുന്നു....


ഉറക്കത്തിൽ അറിയാതെ അല്ല.. അപ്പോൾ ഈ പ്രവർത്തി... അങ്ങനെ താൻ തെറ്റുധരിച്ചിരുന്നതാണ്.. എന്ന് അവൾക് മനസ്സിലായി...

കണ്ണുകൾ അടച്ചു വൈഭവ് അവളെ പുന്നർന്നു... എന്നും അവൾ ഉറങ്ങി എന്ന് ഉറപ്പു വരുത്തിയതിനു ശേഷം അന്ന് അവൻ അവളെ തന്നോട് ചേർത്തുപിടിക്കാർ... അവൾ ആണെങ്കിൽ അതൊന്നും അറിയാറു കൂടെ ഇല്ല...

പക്ഷെ.... ഇന്ന് എന്തുകൊണ്ടോ അതിനായി അവൻ കാത്തുനിന്നില്ല അവളെ നെഞ്ചോടു ചേർക്കുവാൻ...

അവളും അറിയണം എന്ന് തോന്നി...

അവളുടെ ആലില വയറിലായി അവന്റെ വിരലുകൾ ഒഴുകിനടന്നു... ഭാഗ്യയിൽ നിന്ന് എന്തെങ്കിലും ഒരു പ്രതികരണം ഉണ്ടാകുമെന്ന് അവൻ കരുതി... പക്ഷെ ഇല്ല.. കണ്ണുകൾ ഇറുക്കി അടച്ചു കിടന്നതല്ലാതെ.. അവനെ ഒരു മാത്ര നോക്കാൻ പോലും അവൾ തയാറായിരുന്നില്ല...





















❤️❤️❤️❤️





2019 വേർഡ്‌സ് ഉണ്ട്.. അതിന്റെതായ മിസ്റ്റേക്സും... അപ്പൊ സപ്പോർട്ട് ചെയ്തേക്കു...

അടുത്ത ചാപ്റ്റർ നമുക്ക് ഫ്ലാഷ്ബാക്ക് ആകിയല്ലോ.. എന്ത് പറയുന്നു...

Weiterlesen

Das wird dir gefallen

15.4K 155 49
Hi! This is my first book. This book is about, how I think the avengers and some other Marvel characters would react to some situations. English is n...
2.3M 119K 65
↳ ❝ [ INSANITY ] ❞ ━ yandere alastor x fem! reader ┕ 𝐈𝐧 𝐰𝐡𝐢𝐜𝐡, (y/n) dies and for some strange reason, reincarnates as a ...
515K 18.5K 94
The story is about the little girl who has 7 older brothers, honestly, 7 overprotective brothers!! It's a series by the way!!! 😂💜 my first fanfic...
774K 47.4K 112
Kira Kokoa was a completely normal girl... At least that's what she wants you to believe. A brilliant mind-reader that's been masquerading as quirkle...