എന്റെ പ്രണയം (My Love)

By Miffymine

4.4K 703 750

ചേർത്ത് പിടിക്കാൻ ഒരു നല്ല സ്നേഹമുണ്ടെങ്കിൽ തീരാവുന്ന ഒരുപാട് സങ്കടങ്ങൾ ഉണ്ട് എല്ലാവരുടെയും ജീവിതത്തിൽ.... ... More

1. ഓർമ്മകൾ
3. സമ്മതമാണോ?
4. ഇദ്ദേഹം അല്ലെ അദ്ദേഹം ?!?!
5. Surprise!!!
6. Coffee Date
(Please Read)❤️എന്റെ പ്രണയം 1 K Reads ❤️
7. മറുപടി
8. Can I Hug You?
9. Flowers
10. Punishment
11. സൈക്കിൾഉം ഗുഹയും
Characters
12. എന്റെ മാത്രം.... എന്റെ പ്രണയം

2. Photographer

369 56 43
By Miffymine


So... Votes, comments and support please....

അപ്പോൾ നമ്മൾക്ക് കഥയിലേക്ക് പോകാം....

...........................................................................

After 2 days

Morning 4am


ഇന്ന് Anu നാട്ടിൽ പോകുന്ന ദിവസം ആണ്.... കുറച്ചു നാൾ അവളുടെ വീട്ടിൽ പോയി നിക്കാം.... പിന്നെ Christmasഉം Newyearഉം ഏറ്റവും പ്രധാനമായി അവളുടെ Birthdayയും ആഘോഷിച്ചു തിരിച് വരാം എന്ന പ്ലാനിങ്ങിൽ ആണ്.... അതിനായി 3 ആഴ്ചത്തേക്ക് work from home പിന്നെ ഒരാഴ്ചത്തെ leave ഒക്കെ ആയിട്ട് 1 മാസത്തെ holiday എടുത്തിട്ട് ആണ് പോകാൻ പ്ലാൻ ചെയ്തേക്കണേ....

Luggage എല്ലാം pack ചെയ്തു അവൾ ഇറങ്ങി....

Sidhuവും ജ്യോതിയും അവളെ airportൽ കൊണ്ടുവിടാനായ് വന്നു....

Airportൽ എത്തി Sidhuനോടും ജ്യോതിയോടും യാത്ര പറഞ്ഞു തിരിച്ചു.... അവളുടെ നാട്ടിലേക്ക്...

.....................................................................................

After 3 and a half hours

Kochi


"അഹ് ഹരി ചേട്ടാ.......

ഞാൻ gate ലെക് നടക്കുവ........

അഹ് Luggage കിട്ടി......

എവിടെയാ??........

അഹ്!!!! കണ്ടു കണ്ടു...." call cutചെയ്തു Anu നേരെ ഓടി, അവളുടെ ചേട്ടന്റെ അടുത്തേക്ക്....

"അമ്മുവേ!!!! " അയാൾ സന്തോഷത്തോടെ അവളെ hug ചെയ്തു...

"ഹരി ചേട്ടാ!!!"

ഹരി.... ഹരികൃഷ്ണൻ.... അനുവിന്റെ ചേച്ചിയുടെ Husband ആണ്.... അനുവിന് ഹരി സ്വന്തം ചേട്ടനെ പോലെ ആണ്.... ഹരിക്കും Anu സ്വന്തം കുഞ്ഞിപെങ്ങൾ ആണ്....

അനുവിന്റെ ചേച്ചിയുടെ പേര് അനുരാധ.... 

ഹരിക്കും രാധക്കും ഒരു 4 വയസുള്ള മകൾ ഉണ്ട്... ശിവാനി....

രാജീവ് and രമ്യ(Rajeev and Remya) ദമ്പതിമാരുടെ മക്കൾ ആണ് അനുഗ്രഹ and അനുരാധ....


അപ്പോൾ ഇതാണ് അനുവിന്റെ ഫാമിലി....


"ഹരിയേട്ടൻ മാത്രമേ ഉള്ളു ???? വേറെ ആരും വന്നില്ലേ എന്നെ കൂട്ടാൻ???"...

"നിന്നെ വിളിക്കാൻ ഞാൻ വന്നാൽ പോരെ.... എല്ലാരും എന്തിനാ??.... "

"അല്ല ഒരു ഓളത്തിനു...."

"ഹ്മ്മ് ഹ്മ്മ് ഓളം" ഹരി ചിരിക്കാൻ തുടങ്ങി....

"പോ അവിടെന്ന്... പോയി വണ്ടി എടുക്കു..."

"ഉത്തരവ് രാജകുമാരി..."

അങ്ങനെ ചിരിയും കളിയും ആയി അവർ വീട്ടിലേക്കു തിരിച്ചു....

.....................................................................................

At Home

വീട്ടിലേക്കു എത്തിയതും അമ്മ Anuവിനെ കെട്ടിപിടിച്ചു.... കുറെ മാസങ്ങൾ ആയി കാണാൻ പറ്റാത്തതിൽ ഉള്ള പരിഭവം പറഞ്ഞു.... അച്ഛനും കുറെ മാസങ്ങൾ ശേഷം മകളെ കണ്ടതിന്റെ സന്ദോഷത്തിൽ അവൾക് ഇഷ്ടമുള്ളതൊക്കെ വാങ്ങി കൊണ്ടുവന്നിരുന്നത് അവൾക് കൊടുത്തു....

ചേച്ചിയും അവളോട് വിശേഷങ്ങൾ ഒക്കെ ചോദിച്ചറിയാൻ ഉള്ള തിരക്കിൽ ആയിരുന്നു..... ശിവ മോള് നഴ്സറിയിൽ പോയിരിക്കുയാണ്... കുട്ടി LKGയിൽ ആയി...

കുളി കഴിഞ്ഞു ചേച്ചിയോട് കത്തി വെച്ചോണ്ട് ഇരിക്കുനതിനു ഇടയിൽ അമ്മ വന്നു....

"Anu.... നിന്നോട് കുറച്ചു കാര്യം സംസാരിക്കാൻ ഉണ്ട്.... താഴേക്ക് വായോ...."

"ആഹ് അമ്മെ.... ഞാൻ ഇപ്പൊ വരം...."

അമ്മ താഴേക്ക് പോയപ്പോൾ Anu ചേച്ചിയോട് പിരികം പൊക്കി എന്താ എന്ന അർഥത്തിൽ ചോദിച്ചു...

" Correct ആയിട്ടു അറിയില്ല ഡി.... പക്ഷെ ഒരു കല്യാണാലോചനയുടെ മണം എവിടെയൊക്കെയോ ഉണ്ട്...."

"കല്യാണാലോചനായോ????? " Anu ഞെട്ടി...

"പതുക്കെ പെണ്ണെ......."

ചേച്ചി അവളുടെ വായിൽ കയ്യി വെച്ചുകൊണ്ട് പറഞ്ഞു....

"ആഹ്... അതെ എന്താ.... 26വയസ് ആയി... നിന്നെ കെട്ടിക്കാതെ 30വരെ നിർത്തും എന്ന് ആണോ വിചാരിച്ചെ.... "

"അതല്ലെടി ചേച്ചി.... പെട്ടന്നു വന്നു കേറിയപ്പോ തന്നെ.... ഇങ്ങനെ..."

"ഡി ഉറപ്പൊന്നുമില്ല... ഞാൻ ഒരു സംശയം പറഞ്ഞു എന്നെ ഉള്ളു...."

"ഹ്മ്മ്...." അനു ഒന്ന് മൂളി...

"വാ താഴേക്ക് പോകാം..."

.....................................................................................

ചേച്ചിയും അനിയത്തിയും താഴേക്ക് ചെന്നു.... അവിടെ dining roomൽ അച്ഛനും അമ്മയും ഹരിയും കൂടെ laptopൽ നോക്കുകയാണ്...

"അഹ് Anu.... നോക്ക്..." 'അമ്മ അവളെ അടുത്തേക്ക് വിളിച്ചു......

Anu ലാപ്ടോപ്പിൽ നോക്കിയപ്പോൾ അവളുടെ കുറെ Photos ആണ്....

"എടി രാധേ ഇവളുടെ നല്ല photos ഏതൊക്കെയാണെന്ന് വെച്ചാൽ select ചെയ്യ്..."

"എന്തിനാ അമ്മെ...." രാധ ചോദിച്ചു

"അത്... ആ matrimony siteഇൽ കൊടുക്കാന..."

Both Radha and Anu : "ഏഹ്ഹ് ?!?!"

"എന്താ??..."

"അല്ല ഒന്നുമില്ല... നോക്കട്ടെ..." രാധ laptopലേക്കു ശ്രെദ്ധ തിരിച്ചു

"എന്താ Anu.... നീ നോക്കുന്നിലെ...."

"അഹ് ഞാൻ...."

"കഴിഞ്ഞ ദിവസം ചെന്നപ്പോൾ ജ്യോൽസ്യൻ പറഞ്ഞതാ... മകൾക് ആലോചന നോക്കി തുടങ്ങിക്കൊള്ളൂ നല്ല ഒരു പയ്യനെ തന്നെ കിട്ടുമെന്ന്...." അമ്മ പറഞ്ഞു.

"ഹരിയേട്ടാ..... ദേ.... ആ photo കൊള്ളാം...." Radha പറഞ്ഞു

"Anu, നോക്കിക്കേ..."

"അത്...... അത് വേണ്ട...."

"അതിനെന്താ കൊഴപ്പം?.... അത് മതി..."

ഹരി അപ്പോൾ ഇടപെട്ടു...... "രാധു... അനുവിന്റെ അല്ലെ കല്യാണം... അവൾ choose ചെയ്യുന്നത് മതി... ഇ കല്യാണത്തിന്റെ ഏത് കാര്യം തീരുമാനിക്കുമ്പോഴും അനുവിന്റെ choice ആണ് final തീരുമാനം... "

Anu ഹരിയെ നോക്കി പുഞ്ചിരിച്ചു... ഹരി ഒന്ന് കണ്ണടച്ച് കാണിച്ചു...

"ഓഹ്.... ഒരു ചേട്ടനും അനിയത്തിയും.... എന്നെ ആർക്കും വേണ്ടല്ലോ..... " രാധ ചുണ്ടു കൂർപ്പിച്ചുകൊണ്ടു പറഞ്ഞു

"നീ ഏതാ..." അനു ഉടനെ പറഞ്ഞു

"നീ പൊടി..."

"അയ്യോ മതി മതി...." ഹരി അവരുടെ വഴക് തുടങ്ങുന്നേനു മുൻപേ അത് തടഞ്ഞു


അങ്ങനെ കുറെ നേരത്തെ discussion ശേഷം photo selection ഒക്കെ കഴിഞ്ഞു....  ഒക്കെ പിന്നീട് മതി എന്ന് ഹരി അമ്മയെ പറഞ്ഞു സമ്മതിപ്പിച്ചു....

ഹരിക്കും രാധക്കും അനുവിന്റെ നിൽപ്പും മട്ടും ഒക്കെ കണ്ടപ്പോൾ അവൾ ready അല്ലാത്തത് പോലെ തോന്നി.... അതുകൊണ്ടാണ് അവർ അങ്ങനെ ചെയ്തത്.....

.....................................................................................

After some time

Anu on call 📞📞

"എന്നിട്ട്??.... ബാക്കി പറയ്... "

? : "ബാക്കി എന്നാ പറയാനാ.... Jo പിന്നെ കുറെ പ്രാവിശ്യം എന്നോട് sorry പറഞ്ഞു..... പുതിയ ഒരു photo frame ഓർഡർ ചെയുകെയും ചെയ്തു....."

"പാവം.... നീ അത്രയ്ക്കും അവനെ fire ചെയ്യണ്ടാർന്നു ആർദ്രെ"

"എന്തോ!!!..." ആർദ്ര ഉറക്കെ പറഞ്ഞു "അതുകൊള്ളാം........ എന്റെ ഫോട്ടോഫ്രെയിം താഴെ ഇട്ടു പൊട്ടിച്ച അവനെ ഞാൻ പിടിച്ചു ഉമ്മ വെക്കാം... പൊടി..."

Anu ചിരിച്ചു....

ആർദ്ര അനുവിന്റെ Bestfriend ആണ്.... സ്കൂൾ കഴിഞ്ഞു കോളേജിലെക് ചെന്ന അനുവിനു കിട്ടിയ ആദ്യത്തെ friend ആണ് literature student ആയ ആർദ്ര മനോജ്....

ഫ്രണ്ടിൽ നിന്ന് Roommate ആയി... പിന്നെ Soulmate ആയി.....

ആർദ്രയുടെ കല്യാണം കഴിഞ്ഞിട്ട് രണ്ടു വർഷം ആയി.... അത് ഒരു പ്രണയവിവാഹം ആയിരുന്നു....

ആർദ്രയുടെ അയൽവാസി ആയിരുന്ന ക്രിസ്ത്യാനി പയ്യൻ ആയ ജോയൽ ആണ് ആർദ്രയുടെ Husband.... 

രണ്ടു കുടുംബങ്ങൾക്കും അന്യമതത്തിൽ നിന്ന് ഉള്ള ബന്ധത്തിന് തീരെ താല്പര്യം ഇല്ലാർന്നു.... തന്റെ അച്ഛനമ്മമാരെ പറഞ്ഞു മനസിലാക്കാൻ പരമാവധി ശ്രെമിച്ചിട്ടും നടന്നില്ല..... വേറെ വഴി ഇല്ലാതെ ആർദ്രയും ജോയലും വീട്ടിൽനിന്നു ഇറങ്ങി Register marriage ചെയ്തു....

ജോയൽ mathematics professor ആണ്.... ആർദ്ര ഒരു Firmൽ Content writer ആയിട്ടു ഒരു part-time ജോലി ചെയ്യുക ആണ്.... കുട്ടിക്ക് ഒരു നോവലിസ്റ്റ് ആകണം എന്നാണു ആഗ്രഹം.... So ബുക്കിന്റെ പണിപ്പുരയിൽ ആയതുകൊണ്ടാണ് part-time ജോലി മതി എന്ന് തീരുമാനിച്ചത്....]

"എന്നിട്ട് അവൻ എവിടെ???"

"എന്റെ അമ്മായിയമ്മയുടെ call വന്നിട്ട് സംസാരിക്കാൻ വേണ്ടി പോയതാ..." ആർദ്ര ശബ്ദം കുറച്ചു പറഞ്ഞു

"ഇതുവരെ ആയിട്ടും..... അവരുടെ പിണക്കം മാറിയില്ല അല്ലെ...??"

"ഓഹ്.... ആ പ്രതീക്ഷ ഒക്കെ പോയി Anu...."

കുറച്ചു നേരത്തെ മൗനത്തിനു ശേഷം....

"Anu...." ആർദ്ര പതിയെ സംസാരിച്ചു തുടങ്ങി

"അഹ് ഡാ"

"അമ്മയെ കാണുആണെങ്കിൽ..... വിശേഷം ഒക്കെ അന്വേഷിക്കണെ ഡാ...." ഇടറിയ ശബ്ദത്തോടെ ആണ് ആർദ്ര സംസാരിക്കുന്നത് ..... "എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ നീ എന്നെ വിളിച്ചു പറയണേ... അച്ഛന്റെ മുട്ടുവേദന ഒക്കെ--- "

" ആർദ്രെ.... "

ആർദ്ര ചെറുതായ് തേങ്ങി കരയുന്നുണ്ടാർന്നു....

"നീ വിഷമിക്കാതെ ഡാ... നാട്ടിൽ വരുമ്പോ ഞാൻ അവരെ കാണാൻ പോകാറുണ്ടെന്നു നിനക്കു അറിയാല്ലോ... അത് നിനക്കു വേണ്ടി മാത്രം അല്ല.... അവർക്കു വേണ്ടി കൂടെ ആണ്....

പുറമെ കാണിക്കുന്നില്ല എങ്കിലും.... നിന്നെ കുറിച്ചുള്ള വിവരങ്ങൾ അറിയാനായിട്ടു ആണ് അവർ എന്റെ വരവ് കാത്തിരിക്കുന്നത്....

നീ വിഷമിക്കാതെ എല്ലാം ശെരി ആകും...."

അപ്പോഴാണ് ജോയൽ ഫോൺ കാൾ ഒക്കെ കഴിഞ്ഞു അങ്ങോട്ടേക്ക് വന്നത്.... "Ardraa .... എന്ത് പറ്റി?"

"Nothing Joe..... anu lineഇൽ ഉണ്ട്....."

Joel phone വാങ്ങിച്ചു "അഹ് Anu... യാത്ര ഒക്കെ എങ്ങിനെ ഉണ്ടാർന്നു...."

" safe and sound...... "

"okay.... "

"ഇപ്പോൾ ക്രിസ്മസ് വെക്കേഷന് ഒക്കെ അല്ലെ.... അപ്പൊ പ്രൊഫസർക്കു ലീവ് ആയിരിക്കുമല്ലോ..."

"അഹ് അതെ അതെ.... ചെറിയ ട്രിപ്പ് ഒക്കെ പ്ലാൻ ചെയ്യുന്നുണ്ട് ഞങ്ങൾ"

"ആഹാ .... അടിപൊളി.... പിന്നെ എന്തൊക്കെയുണ്ട് വിശേഷം...."

"All good... What about you??"

അങ്ങനെ Anu and Joe കുറച്ചു നേരം സംസാരിച്ചു... പിന്നീട് ആർദ്ര ഫോൺ വാങ്ങിച്ചു...

"Anu ... വിശ്വയോട് നീ ഇപ്പൊ സംസാരിക്കുന്നുണ്ടോ??..."

"hmmm.... പണ്ടത്തെ പോലെ ഒന്നും ഇല്ല..... "

"ആഹ്ഹ അതൊക്കെ മതി...."

അനു ചെറുതായി ചിരിച്ചു..... നമ്മളെ വേദനിപ്പിച്ചവരെ ഏറ്റവും കൂടുതൽ വെറുക്കുന്നത് നമ്മളുടെ bestie ആയിരിക്കും എന്ന് എവിടെയോ കണ്ടിട്ടുണ്ട്....

"പിന്നെ...." അനു പറഞ്ഞു "ഇന്ന് അമ്മ കല്യാണ കാര്യം പറഞ്ഞു... അത് പോരാഞ്ഞിട്ട്... Matrimony Siteഇൽ രജിസ്റ്റർ ചെയ്യുകെയും ചെയ്തു...."

"wowww.... wonderfoool"

"ദേ പെണ്ണെ... Serious ആയിട്ടു ഒരു കാര്യം പറയുമ്പോ.... ഒരുമാതിരി തമാശിക്കരുത് കേട്ടോ...."

"ഹാ എന്റെ Anu.... എന്നായാലും കെട്ടണ്ടേ.... നീ സന്യസിക്കാൻ പോകുവോന്നും അല്ലാലോ.... "

"അന്നുമ്മേ!!!!....."

ശിവു മോള് ഓടി അനുവിന്റെ മടിയില്ലേക്ക് ചാടി കയറി..... 

അനു അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു ആർദ്രയോടു പറഞ്ഞു phone cut ചെയ്തു...

ശിവ മോൾക്ക് അനുവിനെ കണ്ടാൽ പിന്നെ വേറെ ആരെയും വേണ്ട.... അനുവിന്റെ കൂടെയേ കഴിക്കു അനുവിന്റെ കൂടെയേ ഉറങ്ങു.... അങ്ങനെ ചെറിയമ്മയും മോളും കൂടെ അന്നത്തെ വൈകുന്നേരം ആ വീട് തിരിച്ചു വെച്ചു....

.....................................................................................

After some days....

A sunday


ഇന്നാണ് ആരതിയുടെ കല്യാണം.... ആരതി രാജീവിന്റെ (അനുവിന്റെയും രാധയുടെയും അച്ഛൻ ) അടുത്ത സുഹൃത്തിന്റെ മകൾ ആണ്.... അവർ തമ്മിൽ ഉള്ള സൗഹൃദം അവരുടെ കുടുംബങ്ങൾ തമ്മിലും ഉണ്ടായിരുന്നു....

Rajiv, Remya, Hari, Radha, Anu, Shivani എല്ലാരും റെഡി ആയി ഇറങ്ങി... ഒരു മണിക്കൂർ യാത്രക്ക് ശേഷം അവർ കല്യാണം നടക്കുന്ന ഓഡിറ്റോറിയത്തിൽ എത്തി.....

എല്ലാ കല്യാണ ദിവസത്തെയും വേട്ടമൃഗം ആണല്ലോ 'പ്രായപൂർത്തി ആയ' പെൺകുട്ടികളും ആൺകുട്ടികളും.... അങ്ങനെ കുറെ പേരുടെ ചോദ്യങ്ങൾക് ഉത്തരം പറഞ്ഞു മടുത്ത Anuവിനെ അവിടെ നിന്നും ആരതിയുടെ അമ്മ സ്റ്റേജിലേക്ക് സഹായത്തിനായിട്ടു 'രക്ഷിച്ചുകൊണ്ട്' പോയി....

താലപ്പൊലിക്ക് ഉള്ള കുട്ടികളെ റെഡി ആകുവാൻ ഉള്ള തിരക്കിൽ ആയിരുന്നു Anu....

ആ സമയത്താണ് അവളു നോക്കിയപ്പോൾ ഒരു പയ്യൻ ഒരു camera ഒക്കെ ആയിട്ടു അവളുടെ photos എടുക്കുന്നത് കണ്ടു....

കല്യാണ workഇന് വന്ന cameraman ആയിരിക്കും എന്നു കരുതി Anu 'ഞാൻ ഒന്നും കണ്ടില്ലേ' എന്ന മട്ടിൽ, അത്യാവിശം Candid എന്നു തോന്നിക്കുന്ന രീതിയിൽ, അവിടെയും ഇവിടെയും ഒക്കെ നോക്കി നിന്നു....

ഇടയ്ക്കു ആ പയ്യനെ ആരോ വന്നു വിളിച്ചുകൊണ്ടു പോയി....

അങ്ങനെ കല്യാണത്തിന്റെ ചടങ്ങുകൾ ഒക്കെ നടക്കുകയായിരുന്നു.... അനു രാധയുടെ കൂടെ സ്റ്റേജിൽ നില്കുവായിരുന്നു....

ആരതിയും പയ്യനും അവിടെ മുഹൂർത്തം വെയിറ്റ് ചെയ്ത് ഇരിക്കുകയാണ്.... ഫോട്ടോയും വിഡിയോയും എടുക്കാൻ വന്ന ചേട്ടന്മാർ മത്സരിച്ചു അവരുടെ moments ക്യാമെറയിൽ എടുക്കുകയാണ്.....

പെട്ടന്നാണ് അനു ശ്രെധിച്ചതു.... അവളുടെ ഫോട്ടോസ് എടുത്ത ആ പയ്യനെ അവരുടെ ഇടയിൽ കാണാനില്ല..... "എവിടെ പോയി " അനു അങ്ങനെ ആലോചിച്ചു നിന്നപ്പോഴാണ് അയാളെ കാണുന്നത്.... 

അയാൾ തന്റെ ക്യാമറയും പിടിച്ചു കൊണ്ട് കുറെ ചെറുപ്പക്കാരുടെ കൂടെ നിൽക്കുകായായിരുന്നു.... എല്ലാവന്മാരും കൂടെ എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്....

സംശയം തോന്നിയ അനു ആരതിയുടെ അമ്മയോടായി ചോദിച്ചു..."Aunty.... ആ നിക്കുന്ന പയ്യന്മാർ ആരാ??"

"അതോ... അത് ആദർശിന്റെ friends ആണ് മോളെ...."

(ആദർശ് ആരതിയുടെ ചേട്ടൻ ആണ്....)

"ഓഹോ... അപ്പൊ ഫോട്ടോഗ്രാഫർ അല്ല.... ചേട്ടന്റെ ഫ്രണ്ട് ആണല്ലേ.... എന്നിട്ടാണോ ഇവൻ എന്റെ ഫോട്ടോ എടുത്തേ... " Anu ആലോചിച്ചു.....

"വിലകൂടിയ ക്യാമറയും തൂകി ഇറങ്ങിയിരിക്കുവ പെൺപിള്ളേർടെ ഫോട്ടോ എടുക്കാൻ.." അവൾ പിറുപിറുത്തു....

Meanwhile നമ്മളുടെ 'ഫോട്ടോഗ്രാഫർ' അനുവിന്റെ തുറിച്ചുനോട്ടം ഒന്നും അറിയാതെ ഫ്രണ്ട്സനോട് സംസാരിച്ചു നിൽക്കുകയായിരുന്നു.... ഇടയ്ക്കു സ്റ്റേജിലേക്ക് നോക്കി പിന്നെയും ഫ്രണ്ട്സനോട് സംസാരിച്ചു....

പക്ഷെ ....

ഉടനെ തന്നെ സ്റ്റെജിലേക്കു വീണ്ടും നോക്കി.... കാരണം.....

അവനെ നോക്കി ദഹിപ്പിച്ചു കൊണ്ട് നിൽക്കുന്ന രണ്ടു കണ്ണുകൾ അവൻ കണ്ടു.... അവനു ആ കണ്ണുകളുടെ ഉടമയെ മനസിലായി.... ആ നോട്ടത്തിന്റെ കാരണവും മനസിലായി...

അവൻ maximum അവളെ നോക്കാതെ ഇരിക്കാൻ ആയി അവിടെയും ഇവിടെയും നോക്കി.... പക്ഷെ നമ്മൾടെ കൊച്ചു അവനെ ഇപ്പൊ ഭസ്മം ആകും എന്ന രീതിയിൽ ആണ് നോക്കുന്നത്....

അവന്റെ ഭാഗ്യത്തിന് മൂഹുർത്തം ആയി എന്ന് പൂജാരി പറഞ്ഞു... അങ്ങനെ കല്യാണത്തിലേക്കു ആയി 'എല്ലാവരുടെയും' ശ്രദ്ധ...

ചടങ്ങുകൾ ഒക്കെ കഴിഞ്ഞു പെണ്ണും ചെറുക്കനും അവർക്കായി മാറ്റി ഇട്ടിരുന്ന ഒരു സോഫയിലേക്ക് ഇരുന്നു.... സ്റ്റേജിൽ നിന്നവർ ഒക്കെ താഴേക്ക് ഇറങ്ങാൻ തുടങ്ങി.... 

അപ്പോൾ അനു ഒന്നുകൂടെ അയാളെ നോക്കി.... നോക്കിയതും അവളുടെ കണ്ണ് വിടർന്നു....

നോക്കിയപ്പോൾ ദാ പുള്ളിക്കാരൻ പിന്നെയും അവളുടെ ഫോട്ടോ എടുക്കുന്നു.... അവള് കണ്ടു എന്ന് മനസിലാക്കി അവൻ വേഗം അവന്റെ camera newly wedded couples ലേക്ക് തിരിച്ചു....

അവരുടെ രണ്ടു ഫോട്ടോ എടുത്തിട്ട് തിരിഞ്ഞു നോക്കിയപ്പോ അവൻ അവളെ കണ്ടില്ല.... കുറച്ചു നേരം തപ്പി നോക്കി വന്നപ്പോൾ ദാ നിക്കുന്നു അവൾ....

ആദർശിനോട് അവനെ ചൂണ്ടി എന്തൊക്കെയോ പറയുന്നുണ്ട്.... ആദർശ് അത് കേട്ടിട്ട് അവനെ നോക്കി എന്നിട്ടു അവനെ കൈകാട്ടി വിളിച്ചു....

അവൻ അവരുടെ അടുത്തേക്ക് ചെന്നു.... "ശെരി അനു.... നിങ്ങൾ പരിചപ്പെടു...." ആദർശ് ഒരു കള്ളച്ചിരിയോടെ നമ്മളുടെ ഫോട്ടോഗ്രാഫേർനെ നോക്കി പറഞ്ഞു....

അവൻ ആദർശിന്റെ ഒന്ന് നോക്കി എന്നിട്ടു തിരിഞ്ഞപ്പോൾ കയ്യും കെട്ടി തന്നേ തന്നെ നോക്കിനിൽക്കുന്ന അവന്റെ Modelനെ ആണ് കണ്ടത്....

അവൻ അവളെ നോക്കി തന്റെ പല്ലുകാട്ടിയുള്ള signature ചിരി ആങ് ചിരിച്ചു...

"HI" അവൻ പറഞ്ഞു....

അവൾ ഇടത്തേക്ക് ചരിച്ചു കൊണ്ടിരുന്ന തല വലത്തോട്ട് ചരിച്ചു....

"Hi... I am Adhi... Adhitya..." അത് പറഞ്ഞു അവൻ shakehand നായി കൈനീട്ടി....

....................................................................................

....................................................................................


{All pictures credits to Pinterest}

Comments parayane... engineyund ennu parayane...


....................................................................................

Continue Reading

You'll Also Like

46.4K 851 17
When Dragon Mating Season( DMS) came around the dragon slayers started acting weird. Read the rest to find out because I don't know what to write. S...
4.6K 692 20
Allengilum sneham chernal enthinum oru prathyeka ruchi aan. athipo bhakshanathil ayalum sheri... jevithathilayalum. 🧍‍♀️🧍 👩‍❤️‍👨 👫. This is a...
12.7K 1.2K 28
Okeyy Kanmani?💖 Rand perude jeevitha katha😌 Baaki okke vazhiye manasilavum
1.6K 168 4
നീ എന്നിലേക്കു വരരുത് വന്നാൽ പിന്നെ എനിക്ക് നിന്നിൽ നിന്ന് അകലാൻ സാധിച്ചെന്ന് വരില്ല......... A simple thriller romantic story💗 📍cover pic credits...