ഭദ്ര 🥀

By wingsofyoongi

25.6K 3.5K 3.1K

പറയാൻ പറ്റാതെ പോയ പ്രണയം എന്നും ഒരു വിങ്ങൽ ആണ്..... ആ പ്രണയം തിരിച്ചു ലഭിക്കാത്തവണ്ണം മറ്റൊരാൾക്ക് സ്വന്തം കൂ... More

🥀1🥀
🥀2🥀
🥀3️⃣🥀
some clarifications
🥀4🥀
🥀5🥀
🥀6🥀
🥀7🥀
🥀8🥀
🥀9🥀
🥀10🥀
🥀11🥀
🥀12🥀
💕13💕
🥀14🥀
💕15💕
🥀16🥀
🥀17🥀
🥀18🥀
🥀19🥀
🥀20🥀
🥀21🥀
🥀22🥀
🥀23🥀
🥀24🥀
🥀25🥀
🥀26🥀
🥀27🥀
🥀28🥀
🥀29🥀
🥀30🥀
🥀31🥀
🥀32🥀
🥀34🥀
🥀35🥀
🥀36🥀
🥀37🥀
🥀38🥀
🥀 39 🥀
🥀 40🥀
🥀41🥀
🥀42🥀
🥀43🥀
🥀44🥀
🥀45🥀
🥀46🥀
🥀47🥀
🥀48🥀
🥀49🥀

🥀33🥀

333 64 47
By wingsofyoongi


സമയം കടന്നു പോയി..... ഭദ്രയുടെ കൈപിടിച്ച് നടന്നു നീങ്ങിയ ദക്ഷൻ ആ പഴടഞ്ഞ തറവാടിന്റെ വാതിൽ തുറന്നു അകത്തു കയറി.... ഓരോ ചുവടു വെക്കുമ്പോളും അവൻ അവളുടെ കൈയിലെ പിടി മുറുക്കി.... അവർ നടന്നു പടികൾ കയറി മുകളിൽ എത്തി.... അവൻ നേരെ അടച്ചിട്ട ഒരു മുറി തുറന്നു.....

ഒരിക്കൽ കാർത്തിക്ക് ഒപ്പം അവിടെ വന്നു എങ്കിലും അവൾ ആ മുറി ശ്രെദ്ധിച്ചിരുന്നില്ല....

ആ മുറി തുറന്ന് ദക്ഷൻ അവളെ ആ മുറിയിലേക്ക് കയറ്റി.....മുറിയിൽ കയറിയതും അവൾ അവനെ തിരിഞ്ഞു നോക്കി.... അവൻ അവളെ നോക്കുക എന്നല്ലാതെ ഒന്നും സംസാരിച്ചില്ല.... അവളെ നോക്കി അവൻ അവിടെ നിന്നും മറ്റൊരു ഭാഗത്തേക്ക്‌ നീങ്ങി.... ഭദ്ര പതിയെ ആ മുറി ആകെ ചുറ്റി നോക്കാൻ തുടങ്ങി....

അവൾ നടന്ന് തുറന്നിട്ട ജനൽ പാളിയിലൂടെ പുറത്തേക്ക് നോക്കി..... അവിടെ ചാരുവിനെയും നെഞ്ചോടു ചേർത്ത് നിൽക്കുന്ന കണ്ണനെ അവൾ കണ്ടു..... പെട്ടെന്ന് അവൾക്ക് പുറകിൽ ന്തോ മാറുന്ന പോലെ അവൾക്കു തോന്നി..... അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി..... അവിടെ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.... അവൾ ചുറ്റും നോക്കി നില്കുന്നതിനിടക്ക് ആ മുറിയിലെ ചില്ലലമാരയെ മറച്ചിരുന്ന വസ്ത്രം താഴേക്ക് വീണു.... ഭദ്ര അതിലേക് ഉറ്റു നോക്കി അതിനു നേരെ ആയി നിന്നു.... എന്നാൽ അവൾക്കു അവളുടെ പ്രതിഭിംഭത്തിന്നു പകരം അവിടെ കാണാൻ കഴിഞ്ഞിരുന്നത് താഴെ തറയിൽ രക്തത്തിൽ കുളിച്, വസ്ത്രമെല്ലാം പിച്ചി ചീന്തിയ നിലയിൽ ഉള്ള ഒരു രൂപം ആയിരുന്നു....
ഭദ്രയുടെ ശരീരമാസകാലം വിറക്കുവാൻ തുടങ്ങി, ചുണ്ടുകൾ വരണ്ടു, ഒരു നിമിഷം അവൾ നിശ്ചലമായി പോയി.....

അവൾ അവിടെ നിന്നു കൊണ്ട് ഇരു കണ്ണുകളും മുറുകി അടച്ചു.... കൈകൾ തന്റെ വസ്ത്രത്തോട് ചേർത്തവൾ ഇറുക്കി നിന്നു..... താൻ കണ്ടത് വെറും തോന്നൽ ആകാൻ അവൾ പ്രാർത്ഥിച്ചു....ഒരു ധീർഘാശ്വാസം എടുത്തവൾ കണ്ണുകൾ തുറന്നു....അവളുടെ കണ്ണുകൾ നിറഞ്ഞുകലങ്ങിയിരുന്നു.... അവൾ കണ്ണാടിയിലെ തന്റെ സ്വന്തം പ്രതിഭിംബംതെ ഉറ്റു നോക്കിയതിനു ശേഷം.... താൻ നില്കുന്നിടം നോക്കുവാൻ തുടങ്ങി.... അവളുടെ ശ്രെദ്ധ ഉണങ്ങി വരണ്ട ഒരു രക്ത പാടിലെക് നീങ്ങി.... അവൾ പതിയെ ഇരുന്ന് ആ രക്തത്തിലേക് കൈകൾ ചെറുക്കുവാൻ പോയതും.....

ദക്ഷൻ : ഭദ്രേ.....

അവൾ തല ഉയർത്തി നോക്കി.... അവൻ വേഗം ഉള്ളിലേക്കു കയറി വന്നു അവളെ പിടിച്ചെഴുനേൽപ്പിച്ചു..... അവളുടെ കണ്ണുകളിൽ നിന്നും ഇതിനോടകം ഇരുണ്ടു കയറി കാർമേഘം മഴയായ് പെയ്തിരുന്നു..... അവൻ അവളെ തന്നോട് ചേർത്ത് നിർത്തി ആ മുറിയിൽ നിന്നും ഇറങ്ങി... പടികൾ ഇറങ്ങി ഉൾമുറ്റത് എത്തിയതും അവൻ ഉച്ചത്തിൽ പറഞ്ഞു.....

ദക്ഷൻ : കാലം വീണ്ടും ആവർത്തിക്കാൻ ആണ് തീരുമാനം എങ്കിൽ അതിനെ മാറ്റി എഴുതും ഞാൻ..... ഈ ജന്മം എനിക്കായ് പിറന്നവൾ ആണിവൾ എങ്കിൽ എന്റെ താലി ഇവളിൽ വീണിരിക്കും....

ഭദ്ര ഒരു ഞെട്ടലോടെ ദക്ഷനെ ഉറ്റു നോക്കി.... പെട്ടെന്ന് അവിടെ ആകെ മഴ വാർഷിക്കാൻ തുടങ്ങി....
അവന്റെ കണ്ണിലെ തീ അവൾക്കു കാണണമായിരുന്നു.... അവളെ ഒന്നു നോക്കാതെ തന്നെ അവൻ അവളുടെ കൈ പിടിച്ച് അവിടെ നിന്നുമിറങ്ങി...... പുറത്തു ഇറങ്ങിയതും ഭദ്രയുടെ കണ്ണുകൾ കണ്ണനിലേക്ക് ആണ് പോയത്..... അവനിപ്പോഴും ഒരു ഭാവ വ്യത്യാസം ഇല്ലാതെ തന്നെ ചാരുവിനെ ചേർത്ത് നിൽക്കയാണ്.....
അവർ നടന്ന് കണ്ണനു മുന്നിൽ എത്തി....

കണ്ണൻ : കണ്ടു അല്ലെ??

ദക്ഷൻ ഭദ്രയുടെ കൈയിലെ പിടി ഒന്നു മുറുകി.....

ഭദ്ര : കണ്ണേട്ട....

കണ്ണൻ : ചാരു നീ ഇവളെ കൂട്ടിട്ട് ചെല്ല്...

ചാരു : ഏട്ടാ....

ദക്ഷൻ : ചെല്ല് മോളെ....

ചാരു അവരിരുവരേം ഒന്നു നോക്കിയതിനു ശേഷം ഭദ്രയെ ഒന്നു നോക്കി.... അവൾ ഭദ്രയുടെ കൈ പിടിച്ചു നേരെ അവിടെ നിന്നും യാത്രയായി.....

ഇതേ സമയം
സേതു......

സേതു : നീ ന്താ കിച്ചു ഈ പറയണേ??
കിച്ചു : സത്യം..... എന്നെ ഇപ്പോൾ സച്ചി വിളിച്ചിരുന്നു....
സേതു : ജഗൻ ഇവിടേക്ക് വരാൻ പാടില്ല.... അതുപോലെ അവൻ ആ വീട്ടിൽ കാലെടുത്തു കുത്തിയാൽ അവന്റെ ജീവൻ ചിലപ്പോൾ.....
കിച്ചു : പൂർവ ജന്മത്തിൽ ചെയ്ത പാപത്തിന് അവൻ സ്വയം പരിഹാരം കാണുമെന്ന പറഞ്ഞത്.... എന്നാൽ.....

കിച്ചേട്ടാ.....

ആ സൗണ്ട് കേട്ട് കിച്ചു തിരിഞ്ഞു നോക്കി..... അത് പവി ആയിരുന്നു....കിച്ചു ഭയത്തോടെ നിൽക്കുന്ന പവിയുടെ അടുത്തേക്ക് ചെന്നു കൂടേ സേതുവും.....

കിച്ചു : എന്താടാ.... ന്താ വല്ലാതെ ഇരിക്കുന്നെ??

പവി : ഏട്ടാ ഇത്...

അവൾ തന്റെ കൈയിൽ ഇരുന്നത് അവനു നേരെ നീട്ടി.... ഒരു സംശയത്തോടെ കിച്ചുവും സേതുവും അതു നോക്കി കണ്ടു....

പവി : കണ്ണൻ..... അവന്റെ രക്ഷയ.... ഇത് എനിക്കു അവന്റെ ഡ്രെസ്സിനു ഇടയിൽ നിന്നും.... 🥺🥺🥺

സേതു : ന്താ മോളെ ഈ പറയുന്നേ??

.................................................










ദക്ഷൻ : നീ ഇത് എന്തു ഉദ്ദേശിച്ചാണ് കർണ്ണ???

കർണ്ണൻ : അവൻ സ്വയം എന്നെ സ്വീകരിച്ചതാണ്..... നോക്ക് എന്നെ ഇവനിൽ നിന്നും അകറ്റി നിർത്തിയ ഒന്ന് ഇപ്പോൾ ഈ ശരീരത്തിൽ ഇല്ല 😏😏അതിനർത്ഥം ഇവൻ എല്ലാം കൊണ്ടും എന്നെ സ്വീകരിച്ചു എന്നാലേ??

ദക്ഷൻ : കർണ്ണാ.....

കർണ്ണൻ : വേണ്ട..... നീ പറയുവാൻ വരുന്നത് എന്തെന്ന് എനിക്കു അറിയാം..... വാക്ക് തരുന്നു.... അവർക്കൊന്നും പറ്റില്ല..... എന്നാൽ 😏😏😏

...............................................

സമയം കടന്നു പോയി..... തറവാട്ടിൽ എല്ലാവരും കണ്ണന്റെ തിരിച്ചു വരവിനു കാത്തു നിൽക്കയാണ്.... അപ്പോൾ ആണ് ഈറൻ അണിഞ്ഞ ശരീരവുമായി ഭദ്രയും ചാരുവും അവിടേക്ക് വരുന്നത്.....

ആ വരവ് കണ്ട് തന്ത്രികൾ പതിയെ എഴുന്നേറ്റു...
(ഇപ്പോൾ അവിടെ സേതു, കിച്ചു, ശങ്കർ, തന്ത്രികൾ, മുത്തശ്ശി, മാലിനി, പവിയുമാണ് ഉള്ളത്... ഭട്ടത്തിരി ഒക്കെ പോയി🤕 )

ഭദ്ര ഒന്നും മിണ്ടാതെ ആരെയും നോക്കാതെ നേരെ അകത്തേക്ക് കയറി പോയി..... അവൾക്ക് പിന്നാലെ മാലിനിയും.... ചാരു കയറാതെ പടിക്കൽ തന്നെ നിൽക്കുന്നത കണ്ട തന്ത്രി....

തന്ത്രി : നിന്റെ കണ്ണിൽ ഈ നിമിഷം കാണുന്ന ഭയം ഒരിക്കൽ ഞാൻ മറ്റൊരാളിൽ കണ്ടതാണ്..... ഈ ഭയത്തെ നി സ്വയം മാറ്റി എടുക്കണം കുട്ടി.... നിന്റെ പതിയെ നി തന്നെ ചേർത്ത് നിർത്തണം ഏത് വിധേനയും..... അതിനു നിനക്ക് കഴിയണം.......

ചാരു നിറഞ്ഞ കണ്ണുകളോടെ അദ്ദേഹത്തെ നോക്കി കണ്ട്..... എന്നാൽ അതൊന്നും മനസിലാകാതെ നിൽക്കയാണ് മറ്റുള്ളവർ.....

തന്ത്രി : നിനക്ക് കഴിയില്ലെന്ന് നീ കരുതുന്നത് എന്തോ അതു നിന്നെ കൊണ്ട് മാത്രമേ സാധ്യമാക്കാൻ കഴിയുകയുള്ളു.....ശങ്കരാ മോളെ വീട്ടിൽ ആകു.....

ശങ്കർ ഒന്ന് തലയാട്ടി ചാരുവിനെയും കൊണ്ട് പോയി......

ഇതേ സമയം അകത്തു കയറിയ ഭദ്ര നേരെ കണ്ണന്റെ മുറിയിലേക്ക് ആണ് പോയത് അവൾ അകത്തു കയറി വേഗം വാതിൽ കൊട്ടിയടച്ചു.... മാലിനി ഒത്തിരി തട്ടി വിളിച്ചെങ്കിലും അവൾ തുറന്നില്ല.....

ഭദ്ര - അമ്മ എനിക്കൊന്നു കിടക്കണം 😖😖😖

അകത്തു നിന്നുമുള്ള അവളുടെ ആ ശബ്ദം കേട്ടതും മാലിനി ഒരു നെടുവീർപ്പിട്ട് അവിടെ നിന്നും തിരിഞ്ഞു നടന്ന്..... മാലിനിയുടെ കൽപെരുമാറ്റം ആ മുറികടുത്തു നിന്നും മാറിയത് അറിഞ്ഞ ഉടൻ ഭദ്ര ആ മുറിക് ചുറ്റും കണ്ണോടിച്ചു....

വട്ട് പിടിച്ച പോലെ അവൾ അവിടെ ആകെ പരത്തുവാൻ തുടങ്ങി..... ഒത്തിരി നേരത്തെ ശ്രെങ്ങൾക് ഒടുവിൽ അവൾ താൻ തേടിയത് കട്ടിലിനു താഴെയുള്ള ഒരു പെട്ടിക്കുള്ളിൽ നിന്നും എടുത്തു.....

ഇതിനോടകം അത് ചിന്നഭാണമായിരിക്കുകയായിരുന്നു...... ചുവന്നു തുടുത്ത കണ്ണുകളുമായി അവൾ അതു പുറത്തെടുത്തു..... അവൾ അതിലേക്ക് ഉറ്റു നോക്കുവാൻ തുടങ്ങി.....

കണ്ണൻ ഒരിക്കൽ അവളുടെ കൈയിൽ നിന്നും വാങ്ങിയ ആ ഡയറി ആയിരുന്നു അത്......
കീറി മാറ്റപ്പെട്ട താളുകൾ അവൾ മറിച് നോക്കി..... അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു എന്നാൽ ഒരിക്കലും അത് കണ്ണുനീർ പൊഴിച്ചില്ല.....

അവൾ വായിക്കുവാൻ തുടങ്ങി.....

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

രഘു : എന്താ ഈ പറയുന്നേ 🥺🥺 എന്റെ മകൾ ഇവിടുത്തെ കുട്ടീടെ???

കാരണവർ : മുറ പ്രകാരം നോക്കുന്നില്ല.... സമ്മതമല്ലന്നുണ്ടോ???

രഘു : എന്താ അങ്ങ് പറയുന്നേ..... ഈ അധ്യാപകന്റെ മകൾക്ക് ഇതിലും വലിയൊരു ഭാഗ്യം വേറെ ഉണ്ടോ??

കാരണവർ : എന്നൽ രഘു പൊയ്ക്കോളൂ.... വിളിപ്പിക്കാം....

......................... 🥀🥀🥀🥀🥀🥀🥀

അതു വരെ ഭദ്ര വായിച്ചു നിർത്തി..... പിന്നീടുള്ള താളുകൾ വായിക്കാൻ കഴിയാത്ത വിധം ആയിരുന്നു.... അവൾ മറ്റു താളുകളിലേക്ക് കണ്ണോടിക്കുവാൻ തുടങ്ങി.....

🥀🥀🥀🥀🥀🥀🥀🥀🥀🥀

നന്ദിനി : ഏട്ടാ എനിക്കൊരിക്കലും ഏട്ടനെ അങ്ങിനെ 😭😭

കർണ്ണൻ : നീ ഇത് അവനോട് പറഞ്ഞിട്ടുണ്ടോ??

അവൾ ഇല്ലെന്ന് തലയാട്ടി.....ഒരു നിമിഷം കർണ്ണൻ കണ്ണുകൾ മുറുകെ അടച് തുറന്നു....
കർണ്ണൻ :നീ പൊയ്ക്കോളൂ..... ഞാൻ നിന്നെ വന്ന് കണ്ടോളാം....
അവൾ ഒന്നു പറയാതെ അവിടെ നിന്നും തിരിച്ചു നടന്ന്..... നടക്കുന്ന വേളയിൽ അവൾ ഇടയ്ക്കവനെ തിരിഞ്ഞു നോക്കിയിരുന്നു.....

കർണ്ണൻ അവൾ പോകുന്നത് കുറച്ചു നേരം നോക്കി നിന്ന് നേരെ അവിടെ നിന്നും മറ്റൊരു സ്ഥലത്തേക്ക് യാത്രയായി.....

നന്ദിനി കരഞ്ഞു കൊണ്ട് നടന്ന് വരുന്ന വഴിയിൽ വെച്ച് രുദ്രനെ കണ്ട്.... അവനിൽ നിന്നും ഒഴിവാക്കുവാൻ വേണ്ടിയെന്ന വണ്ണം അവൾ മാറി നടക്കാൻ തുടങ്ങിയതും അവൻ അവളെ പിടിച്ചു നിർത്തുകയാണ് ഉണ്ടായത്......അവന്റെ പിടിയിൽ അവളുടെ കൈ വേദനിക്കുവാൻ തുടങ്ങിയിരുന്നു...... അവൾ കൈ വിടുവിക്കുവാൻ ശ്രെമിക്കുതോറും അവന്റെ പിടി മുറുകി.... അവളവനെ തള്ളി മറ്റുവാൻ ശ്രെമിക്കാവേ അവൻ അവളെ അടുത്തുള്ള മരത്തിലേക് ചേർത്ത് നിർത്തി......

രുദ്രൻ : ആഗ്രഹിച്ചതെന്തും ഞാൻ നേടിയട്ടെ ഉള്ളു..... ഇപ്പോൾ ഞാൻ ആഗ്രഹിച്ചത് അവന്മാർ തട്ടി എടുക്കാൻ നോക്കുന്നു.... അത് ഞാൻ അനുവദികുമെന്നു നിനക്ക് തോന്നുന്നുണ്ടോ???

നന്ദിനിയുടെ കണ്ണുകൾ പേടികൊണ്ട് വിടർന്നു.... അവളുടെ ചുണ്ടുകൾ വിറച്ചു.... അവന്റെ ആ പുരുഷ ശക്തിക്കുളിൽ അവൾ ഒതുങ്ങി പോകുന്നതായി അവനു തോന്നി...... അവൾ വിയർത്തോലിക്കുവാൻ തുടങ്ങി.....

രുദ്രൻ അവളിലേക്ക് മുഗം അടുപ്പിച്ചു..... അവളിലെ ഗന്ധം അവനിൽ അവളെ പടരുവാനുള്ള പ്രേരണ ഉണ്ടാക്കി......

നന്ദിനി : വിട്.... വിട് എന്നെ 🥺😡

രുദ്രൻ ഒന്ന് അട്ടഹാസിച്ചു, ശേഷം അവളിലേക്കു പടരുവാനായി..........,...

🥀🥀🥀🥀🥀🥀🥀

പെട്ടെന്ന് വാതിൽ ചവിട്ടി തുറന്നു കണ്ണൻ അവിടേക്ക് കയറി വന്നു..... കൂടേ കിച്ചുവും...... മുറി മുഴുവൻ അലങ്ങോലമായി വലിച്ചു വാരി ഇട്ടിരിക്കുന്നത് കണ്ട് അവർ ഒന്നു അതിശയികയുണ്ടായി...... അതിനിടയിൽ മുറിയുടെ ഒരു കോണ്ണിൽ ആ ഡയറിയും പിടിച്ചിരിക്കുന്ന ഭദ്രയെ കണ്ടവൻ.... അവൽക്കരികിലേക്ക് നടന്നു.......



തുടരും.......

💕💕💕💕💕💕💕💕💕

ഇനി ഏതാനും chapters മാത്രം.......

നിങ്ങൾ പ്രധീക്ഷിക്കുന്ന പോലെ ഇപ്പോൾ വരുന്നില്ലെന്ന് എനിക്കു അറിയാം 🥺🥺 but I'll try my bst🥹

Support പ്രതീക്ഷിക്കുന്നു.......

Continue Reading

You'll Also Like

1.1K 87 7
Dasssaaaa.... Eng pore. Appo nammak thodankiyallo ba povam
6.6K 624 16
Avan ettevum kooduthal verukkunna ...ini orikkalum kanaruth ennu agrahikkunna aa vyekthiye veendum kanan idayakumbol undakkunna sambava vikasang...
45.3K 5K 52
"Ormikkuvan njan ninak enthunalkanam Ormikanam enna vakku mathram Ennum menn Nenjoram nee mathram" 🌹 Oru simple taekook love story ......🤍🌹
979 102 6
Yoonmin mallu ff To love without conditions,to talk without intentions, to give without reason, care without expectations,that's the spirit of true l...