പാരിജാതം 💕 Vhope

By hoseokiedimples

9.4K 1.4K 1.7K

മലയാളം ff ചില പ്രണയം പ്രതികാരം ചാലിച്ചെഴുതിയതാണ് Vhope (main ship) namjin jikook yoonmin other k-pop ships More

1
2
3
4
5
👀
new story ✨
6
7
8
9
10
11
12
13
15
16
17
18
19

14

351 66 29
By hoseokiedimples

ദൂരെ നിന്നും അവളുടെ പാദസര കിലുക്കം അവനെ തേടി വന്നു ... അവ അവന്റെ ശബ്ദത്തെ മെല്ലെ മയക്കത്തിലാഴ്ത്തി

ആഞ്ഞു വീശിയ കാറ്റ് താൻ സത്യങ്ങളറിയാൻ സമയമായിട്ടില്ലായെന്ന് ഭട്ടതിരിയെ അറിയിച്ചു ......

ഇതേ സമയം എള്ളണ്ണ നിറച്ച ഉരുളിയിലെ ദീപനാളം മേപ്പാടന്റെ സംശയങ്ങളെ അതിന്റെ അന്ത്യത്തിലേക്ക് എത്തിച്ചിരുന്നു ..... പക്ഷെ നന്ദിനി ആരാണ് ?........ അതും ചന്ദ്രമുഖിക്ക് ഇത്രയും പ്രീയപ്പെട്ടവൾ .....

**†***†***†***†***†***†***†***†***†**

കുറച്ച് ദിവസങ്ങൾക്ക് ശേഷം


നൂറ്റാണ്ടുകൾക്ക് ശേഷം ശിവപുരം ഗ്രാമത്തെ കാത്തുവാണിരുന്ന മഹാദേവ ക്ഷേത്രത്തിന്റെ നടതുറന്നു. സ്വർണ കൊടിമരത്തിൽ ചുവന്ന പട്ടിൽ തീർത്ത ഉത്സവ കൊടി പ്രൗഢിയോടെ ആ ദേശത്തെ വീക്ഷിച്ചു .....

അകലെ നിന്നും ഒഴുകി വന്ന ഡമരു നാദം കൊട്ടി കയറുന്ന ചെണ്ടമേളവുമായി ചേർന്നലിയുകയായിരുന്നു.

നന്ദിനിയുടെ കണ്ണുകൾ താമരമൊട്ടു പോലെ കൂമ്പി. അവളുടെ ഇടത് കണ്ണിൽ നിന്നും ഒരിറ്റു കണ്ണുനീർ ആ ശിവപാദത്തിൽ വന്നു പതിച്ചു .....

കൊട്ടി കയറുന്ന ചെണ്ടമേളവും ശിവപുരം കൊട്ടാരത്തിലെ ജനങ്ങളുടെ മനസ്സും ഒരു പോലെയായിരുന്നില്ലേയെന്ന് പ്രകൃതിക്ക് പോലും തോന്നി.

★★★★★★★★★★★★★★★★★★★★

"മുടിയഴിച്ചിട്ടവൾ എരിഞ്ഞമർന്നാടി
താമരമിഴികൾ ശോണരാശിയായി
ഒറ്റച്ചിലമ്പിട്ട കാലുകൾ ബന്ധനമായി
പെണ്ണേ .....നിൻ ക്രോധം തിരയുന്നതാരെ...."

ഇരുൾ പടർന്ന വള്ളിപ്പടർപ്പുകൾക്കിടയിലൂടെ  പരിഭ്രാന്തമായ അവളുടെ കണ്ണുകൾ ചുറ്റും നോക്കി..... ആ പരുപരുത്ത ശബ്ദം ! ഹൃദയമിടിപ്പേറുന്നുണ്ട് ...വല്ലാതെ .....
താൻ എങ്ങനെ ഇവിടെയെത്തി ആരുവും ശിവയും എവിടെ .....
ഒന്നുറക്കെ കരയാൻ പോലും ശബ്ദമവളെ വിലക്കി

ശുഭമായി തന്നെ കർമ്മങ്ങൾ നടന്നെങ്കിലും അന്തരീക്ഷം അനുകൂലമല്ല. എന്തൊക്കെയോ മൂടിക്കെട്ടിയ പോലെ ..... സത്യങ്ങൾക്ക് മുന്നിൽ പലരും അന്ധരാണല്ലോ ....

അവളും ഇരുട്ടിലാണ് .... താനെങ്ങനെ ഈ കാവിൽ എത്തിപ്പെട്ടുവെന്ന് അവൾക്ക് മനസ്സിലായിരുന്നില്ല ....

" മുല്ലവള്ളി പോലെ ഉലഞ്ഞല്ലോ അവളുടെ മെയ് .... നീ ഭയക്കുന്നതാരെയാണ് ദേവി"

ആ ശബ്ദം .....പേടിച്ചരണ്ട കണ്ണുകളോടെ നന്ദിനി പടർന്നു പന്തലിച്ച ആ ഇലഞ്ഞിമരത്തിന്റെ പുറകിലേക്ക് എത്തി നോക്കി

"ക..... കരിമ്പാടൻ" നന്ദിനിയുടെ അധരങ്ങൾ മന്ത്രിച്ചു

"ആരെയാണ് നീ ഭയക്കുന്നത് .....എന്നെയോ .... ഈ പാവം ഭ്രാന്തനെ?"

ചുവന്ന കണ്ണുകളോട് കൂടിയ ആ കറുത്ത രൂപം അവളുടെ മുന്നിലേക്ക് വന്നു..... ചുണ്ടുകളിൽ പറ്റിപ്പിടിച്ച വരണ്ടുണങ്ങിയ ആട്ടിൻ ചോര ഒരു വെറുപ്പോടെ അവൾ നോക്കി

"എ.... എന്നെ ഒന്നും ചെയ്യരുത് " വിറയ്ക്കുന്ന കൈകളോടെ അവൾ അയാൾക്ക് മുന്നിൽ അപേക്ഷിച്ചു

പക്ഷെ അവൾക്ക് മറുപടിയുമായി കർണ കഠോരമായ അട്ടഹാസം മാത്രമായിരുന്നു അവിടെ മുഴങ്ങിയത് ..... മരങ്ങൾ പോലുമൊന്ന് വിറച്ചു

"നിന്നെ ഞാനെന്ത് ചെയ്യാനാ കുഞ്ഞേ ...
ചെയ്യേണ്ടത് നീയല്ലെ"

"ഞാ....ഞാനോ....എ.... എന്ത് ?"

"അവളെ കൊന്നവരോട് നീയല്ലെ പകരം ചോദിക്കേണ്ടത് നന്ദിനി"

"നി.... നിങ്ങളിതെന്തൊക്കെയാ ഈ പറയണെ.... ഞാ.... ഞാനാരോട് പകരം വീട്ടാൻ"

"നീയല്ലെങ്കിൽ പിന്നെ മാണിക്യശ്ശേരിയിലെ ചന്ദ്രമുഖിക്ക് വേണ്ടി ആര് പ്രതികാരം വീട്ടും ..."

അവളുടെ കണ്ണുകളിൽ ഭയം നിറയാൻ തുടങ്ങി .....

"എ .....എനിക്ക് അ....ആരുടേയും പ്രതികാരം വീട്ടണ്ട ....."

"നീ വീട്ടിയിരിക്കും നന്ദിനി ......"

അയാൾ തന്റെ വലത് കൈ ഉയർത്തിപ്പിടിച്ച് നാവു പുറത്തേക്ക് നീട്ടി ഒറ്റക്കാലിൽ നൃത്തം ചെയ്യുവാൻ തുടങ്ങി

അസഹ്യമായ ഡമരു നാദം അവളെ മറ്റൊരു തലത്തിൽ എത്തിച്ചിരുന്നു ..... ഭ്രാന്തമായ അവസ്ഥ

തല ചുറ്റുന്നത് പോലെ .... വിറയ്ക്കുന്ന കാലുകളോടെ കരിമ്പാടനെന്ന ആ ഭീകര രൂപത്തെ തിരിഞ്ഞു നോക്കാതെ അവൾ ഭയന്നോടി......

ആരിൽ നിന്നുമാണ് അവൾ ഭയന്നോടുന്നത് ? വിധിയിൽ നിന്നോ ? അസംഭവ്യം !

കരിമ്പാടൻ ഒരു പുച്ഛം കലർന്ന ചിരിയോടെ അവളെ നോക്കി ....

"ഇനി നാല് ദിവസം . ഭഗവാന്റെ മഹാ ഗുരുതി ഒന്ന് ആരംഭിക്കട്ടെ അന്നവൾ പൂർണ ശക്തി പ്രാപിക്കും .... അന്ന് നീയിങ്ങനെ ഭീരുവാകില്ല നന്ദിനി"

അയാളുടെ അട്ടഹാസം ആ കാവാകെ മുഴങ്ങി.




★★★★★★★★★★★★★★★★★★★★

"അച്ചു.... നീ നന്ദിനിയെ കണ്ടോ"

വിയർപ്പു കലർന്ന മുടി പുറകിലേക്കൊതുക്കി ശിവ ചോദിച്ചു

"നന്ദു അവളുടെ മുറിയിലുണ്ട് ശിവ .... തലവേദനയാണെന്ന് ആരു പറഞ്ഞു .... ഇപ്പോ കിടക്കായിരിക്കും"

"മ്..... "

ഒന്നു മൂളിക്കൊണ്ടവൻ തിരിഞ്ഞു നടക്കാൻ തുടങ്ങി

"ശിവാ....."

"എന്താടാ"

ഒറ്റ പുരികമുയർത്തിക്കൊണ്ടവൻ അച്ചുവിനെ നോക്കി

"ആദിയേട്ടൻ ഇപ്പോ എത്തുമെന്ന് വിശ്വനമ്മാവൻ പറഞ്ഞു ..... അധികം നേരമെടുക്കണ്ട നീയങ്ങോട്ട് വന്നേക്ക്"

"ആടാ .... ഞാൻ അവളെയൊന്ന് നോക്കിയിട്ട് വേഗം വരാ.... മനസ്സിനെന്തോ വല്ലാത്തൊരു ഭാരം"

"നീ ഇപ്പോഴും മേപ്പാടൻ പറഞ്ഞത് ആലോചിച്ചിരിക്കാണോ"

ശിവ കണ്ണുകൾ മുറുക്കെ അടച്ചു കൊണ്ട് ശിരസ്സ് താഴ്ത്തി

"ടാ ശിവ നീ ശരിക്കും അവളെ മുറിയിലിട്ട് പൂട്ടാൻ പോവാണോ"

"പിന്നെ ഞാനെന്ത് ചെയ്യാനാ അച്ചു .... മേപ്പാടൻ പറഞ്ഞത് നീ കേട്ടതല്ലെ"

"നിനക്കതിന് സാധിക്കോ ശിവ ....അവള് നമ്മുടെ നന്ദു അല്ലെ"

"എനിക്കിത് ചെയ്തേ പറ്റു ..... ഈ മണ്ണുമായി അവൾക്ക് യാതൊരു ബന്ധവുമില്ല ...... എന്റെ കൈയാ അവളുമായി ചേരേണ്ടത് അല്ലാതെ ഈ ശിവപുരം കൊട്ടാരത്തിന്റെ പാപക്കറയല്ല"

അശ്വിൻ നിശബ്ദനായി ..... ഇതിന് എന്ത് മറുപടി പറയണമെന്ന് അവനറിയില്ല..... മായ്ച്ചു കളയാൻ കഴിയാത്ത സത്യം ..... ശിവ നന്ദിനിയുടെ മുറിയിലേക്ക് നടന്നകലുന്നത് ഒരു ഭാരത്തോടെയവൻ നോക്കി നിന്നു.


★★★★★★★★★★★★★★★★★★★★

"നന്ദു ..... "

"നന്ദു..... "

"നന്ദിനി ......"

പെട്ടെന്നുള്ള ശബ്ദം അവളെ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചെത്തിച്ചു

"ശിവാ......."

അവന്റെ മാറോടണയുമ്പോൾ എന്തന്നില്ലത്ത ആശ്വാസം അവളിൽ ഉടലെടുത്തിരുന്നു.

"നന്ദു..... എന്ത് പറ്റി"

അവളുടെ മുഖം ഇരു കരങ്ങളിൽ ചേർത്ത് കൊണ്ടവൻ ചോദിച്ചു

"ക.... കരിമ്പാടൻ"

ഇടറിയ ശബ്ദതത്തോടെ ആ കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകൾ അവനെ നോക്കി

"കരിമ്പാടാനോ"

"ആഹ്.... ശിവ എ.... എനിക്കറിയില്ല ഞാൻ എങ്ങനെയാ ശിവകാവിലെത്തിയതെന്ന് ... എന്തോ അവിടെ എത്തിച്ച പോലെ"

"ശിവക്കാവ് ..... കരിമ്പാടൻ .... അയാൾ എന്താ പറഞ്ഞത്"

"പ്രതികാരം..."

"പ്രതികാരോ"

"ആഹ് ചന്ദ്രമുഖിയുടെ പ്രതികാരം ഞാൻ വീട്ടണമെന്ന് എ.... എനിക്കൊന്നും മനസ്സിലാവുന്നില്ല ശിവ... എനിക്കിവിടെയിനി നിക്കണ്ട മതിയായി പേട്യാ ശിവ.... ഓരോ നിമിഷവും പേട്യാ"

ഉള്ളിൽ തേട്ടി വന്ന വികാരങ്ങളെ അവൾക്ക് തടയാനായില്ല

തന്റെ മുന്നിൽ പൊട്ടി കരയുന്ന നന്ദിനിയെ കണ്ടു നിക്കാൻ അവന് കഴിഞ്ഞില്ല

നിനക്ക് എന്നെ വിശ്വാസമില്ലെ നന്ദു..

ശി ശിവാ....🥺

നിന്റെ കൂടെ ഞാനില്ലേടാ

മ്.....

ഒന്നും സംഭവിക്കില്ല ....

നിറഞ്ഞ് വന്ന കണ്ണുകൾ തുടച്ച് അവനവളെ ചേർത്ത് പിടിച്ചു ....

അപ്പോൾ ശിവപുരം കൊട്ടാരത്തിന് ചുറ്റും ശാന്തമായിരുന്നു .... കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത


★★★★★★★★★★★★★★★★★★★★


അത്താഴപൂജയും കഴിഞ്ഞ് എല്ലാവരും കൊട്ടാരത്തിന്റെ ഉമ്മറത്തിരിക്കുമ്പോഴാണ് മുറ്റത്ത് ഒരു കാർ വന്ന് നിന്നത്.

വെളുത്ത നിറം, ഒരു ആറടി പൊക്കവും അതിനൊത്ത ശരീരവുമുള്ള ഒരാൾ ... കണ്ടാൽ ഒരു ഇരുപത്താറ് വയസ്സ് പറയും







"ആദി ആണെന്ന് തോന്നുന്നു."

വിശ്വൻ ഒരു ചിരിയോടെ പുറത്തേക്ക് നോക്കി

എന്താടാ ലേറ്റായേ

"നല്ല ബ്ലോക്കായിരുന്നു അച്ഛാ"

"ആഹ് ഇപ്പോഴേലും എത്തിയല്ലോ... ശങ്കരേട്ടാ മോന്റെ ബാഗൊന്ന് അകത്തേക്ക് വച്ചേക്ക്"

"ആഹ് വിശ്വൻ കുഞ്ഞേ ....."

ശങ്കരേട്ടൻ ബാഗുമെടുത്ത് അകത്തേക്ക് പോയി

"ഇവിടെ ഉള്ളോരെയൊക്കെ ഓർമ്മയുണ്ടോടാ"

ചാരു കസേരയിൽ നിന്നും എഴുന്നേറ്റ് കൊണ്ട് മുത്തശ്ശൻ അവരുടെ അടുത്തേക്ക് ചെന്നു

"വല്യ മുത്തശ്ശാ"

ആദി വേഗം തന്നെ മുത്തശ്ശന്റെ കാല് തൊട്ടു വണങ്ങി

"മറന്നിട്ടില്ല വല്യ മുത്തശ്ശാ.. തിരക്കൊക്കെയല്ലെ "

"മ്.... മനസ്സിലാവും .... വാ മോൻ അകത്തേക്ക് കേറ്"

ശങ്കരാ മോന് മുറി കാണിച്ച് കൊടുക്ക്

"ശരി വല്യതമ്പുരാനേ"

"ആദി.... നീ കുളിച്ചിട്ട് വാ അപ്പോഴേക്കും ഭക്ഷണം എടുത്ത് വെക്കാം"

ദേവി  പഞ്ചദ്രവ്യം പൊകക്കവെ പറഞ്ഞു

പിന്നീട് എല്ലാവരുടേയും കുശലാനേഷണങ്ങൾ കഴിഞ്ഞ് ആദി മുറിയിലേക്ക് നടന്നു .... അപ്പോഴാണ് ശിവ നന്ദിനിയുടെ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി വന്നത്

"ആഹ് ഏട്ടനെപ്പോ എത്തി"

ആദിയെ പെട്ടെന്നു കണ്ട ഞെട്ടലോടെ അവൻ ചോദിച്ചു

"ഒരു പത്ത് മിനിറ്റ് മുൻപേ"

"ആഹ്.... ഏട്ടൻ അച്ചൂനെ കണ്ടോ"

ആടാ അവൻ താഴെ ആരുനായിട്ട് സൊള്ളി ഇരിക്കണുണ്ട് ..... അല്ല നിന്റെ പുറകിലാരാ"

ആദി ഒരു കള്ളചിരിയോടെ ശിവയെ നോക്കി
അത് കേട്ടതും നന്ദിനി ശിവയുടെ പുറകിലേക്ക് ഒന്നു കൂടി ഒതുങ്ങി

" ഓ... ആദിയേട്ടാ ഇത് നന്ദിനി നമ്മടെ ആരുന്റെ ഫ്രണ്ടാ"

ശിവ നന്ദിനിയെ പുറകിൽ നിന്ന് വലിച്ച് അവന്റെ കൂടെ നിർത്തി

"നന്ദിനി ഇത് ആദിയേട്ടൻ വിശ്വനമ്മാവന്റെ മോനാ"

"hi നന്ദിനി"

"hi"

നന്ദിനി അവളുടെ മുഖമുയർത്തി ആദിയെ നോക്കി .... അവരുടെ കണ്ണുകൾ പരസ്പരം ഉടക്കിയതും കുളക്കടവിലെ പാരിജാത വൃക്ഷമൊന്ന് ഉലഞ്ഞു

"ആദിയേട്ടനെന്നാ ചെല്ല്..... ഞങ്ങൾ താഴേക്ക്പ്പോട്ടെ .... നാളെ ക്ഷേത്രത്തിലേക്ക് കുറച്ച് പണിയുണ്ട് .... ക്ഷീണം ഇല്ലേൽ ഏട്ടനും കൂടി വാ"

"ആടാ ... നിങ്ങള് ചെല്ല് ഞാൻ ഫ്രഷായിട്ട് വരാ"

"ആഹ് ശരി എന്നാ"

"മ്...."

ശിവ നന്ദിനിയുടെ കയ്യും പിടിച്ച് താഴേക്കിറങ്ങി. പോകുന്നതിനു മുൻപ് നന്ദിനി ആദിയെ ഒന്ന് തിരിഞ്ഞു നോക്കി .... ആ മുഖത്ത് എന്തോ മറഞ്ഞിരിപ്പുണ്ടെന്ന്  അവന്റെ മനസ്സ് പറഞ്ഞു. അപ്പോഴേക്കും പാരിജാത സുഗന്ധം അവിടമാകെ പരന്നിരുന്നു ......

★★★★★★★★★★★★★★★★★★★★

"മേപ്പാടാ...."

ആ ശബ്ദം കേട്ടതും മേപ്പാടൻ ബഹുമാനാർത്ഥം താളിയോലകൾ മടക്കി വച്ച് എഴുന്നേറ്റ് നിന്നു

"എന്താ ഭട്ടതിരി"

"ഞാൻ വന്നതിന്റെ ഉദ്ദേശം മനസ്സിലായിട്ടുണ്ടാകും അല്ലെ"

"അങ്ങ് എന്താണ് പറയുന്നതെന്ന് എനിക്ക് മനസ്സിലായില്ല"

"എന്റെ പുറകിൽ കരുക്കൾ നീക്കാനും പഠിച്ചു വല്ലേ"

"ഭട്ടതിരി.... അങ്ങ് ഉദ്ദേശിക്കുന്ന പോലെയൊന്നുമല്ല കാര്യങ്ങൾ"

"ശിവയോടെന്തിനാ തിരുമഹോത്സവത്തിന് നന്ദിനിയെ പൂട്ടിയിടാൻ പറഞ്ഞത്"

"ചന്ദ്രമുഖി ആരുടെ ദേഹത്താണെന്ന് അങ്ങേയ്ക്കറിയാലോ ..... അവൾക്കതിന് അവസരം കൊടുത്താൽ ചരിത്രം വീണ്ടുമാവർത്തിക്കും .... ഭഗവാന്റെ മഹോത്സവം പിന്നെയും മുടങ്ങും ... പിന്നെ മരണം അതുറപ്പാണ് ഒന്നല്ലെങ്കിൽ നന്ദിനി അല്ലെങ്കിൽ ഈ കൊട്ടാരത്തിലുള്ളയാൾ...
ഇത് തടയണമെങ്കിൽ നന്ദിനി അവിടെ ഉണ്ടാവരുത്"

"മഹോത്സവം മുടങ്ങില്ല .... അവളുടെ പ്രതികാരം അടങ്ങണം. അതാണ് ഭഗവാന്റെ ഇങ്കിതവും"

"നന്ദിനിക്ക് ഇവിടവുമായി യാതൊരു ബന്ധവുമില്ല .... ആ കുട്ടി എന്ത് പിഴച്ചു ഭട്ടതിരി ..... ആ കുട്ടിയുടെ അവസ്ഥ എന്തായിരിക്കും"

"വെറുതെ ചന്ദ്രമുഖി നന്ദിനിയെ തിരഞ്ഞടുക്കില്ല മേപ്പാടാ"

"പക്ഷെ അവൾക്ക് ഇവിടവുമായി യാതൊരു ബന്ധവുമില്ലായെന്നത് പകൽ പോലെ സത്യമല്ലെ ഭട്ടതിരി"



"സത്യമല്ല അങ്ങുന്നെ..."


മേപ്പാടനും ഭട്ടതിരിയും ഒരു ഞെട്ടലോടെ ആ വ്യക്തിയെ നോക്കി












































"ഹരി നീയെന്താ പറഞ്ഞത്"

"അതെ അങ്ങുന്നെ നന്ദിനി നിങ്ങൾ കരുതുന്ന പോലെ ശിവപുരവുമായി ബന്ധമില്ലാത്ത കുട്ടിയല്ല"

ഉറച്ച കണ്ണുകളോടെ അവൻ മേപ്പാടനെയും ഭട്ടതിരിയേയും നോക്കി

"ഹരി.... നീയൊന്ന് തെളിച്ച് പറ"

മേപ്പാടന്റെ കണ്ണിലെ ഭയം വ്യക്തമായിരുന്നു

ഹരി ഒരു ദീർഘ നിശ്വാസത്തോടെ ഇരുവരേയും നോക്കി




"അവളെന്റെ ഗംഗയുടെ മകളാ ..... ഗംഗയുടേയും ജഗന്റേയും ഒരേ ഒരു മകൾ .... ചന്ദ്രമുഖിക്ക് ശേഷം മാണിക്കശ്ശേരിയിൽ ജനിച്ച ഒരേ ഒരു പെൺകുട്ടി... ശിവയ്ക്കായി ജനിച്ചവൾ ...."







**†***†***†***†***†***†***†***†***†**


Hloo enne maranno gooys 🥹

Orupaad sorrytto thirakkaayonda

ottum update cheyyaan pattathe

Pne kure naalayille nthoke und

visesham ?

ee chapter ishttaayo

ishttayenkil voteum commentsum

marakkalle

appo next chapteril kaanum vare 👋

luv u 😘💕












Continue Reading

You'll Also Like

4K 495 14
oru Taekook story😍othiri shipukal ulla oru story. oru pretheka sahacharyathil prenayam abinayikkendi varukayum pinide athe sherikkum oru prenayamayi...
2.7K 278 4
" ആരോ വന്നു കാതിൽ മന്ദ്രിച്ചു ഇത് അവരുടെ കഥയാണെന്ന് " 𝘽𝙖𝙨𝙚𝙙 𝙤𝙣 𝙖 𝙩𝙧𝙪𝙚 𝙨𝙩𝙤𝙧𝙮 🍒 𝐓𝐚𝐞𝐤𝐨𝐨𝐤 🖇️🦋 𝑺𝒖𝒑𝒑𝒐𝒓𝒕 𝑷𝒍𝒆𝒂𝒔𝒆 �...
47.8K 6.3K 22
Hloo Guyzz...🌸(Namaskaram🙏) This is a simple and cute love story of Taekook♥ twist sambhavangal onnumillatha sadha kochu story..!?👀 Ichiri fight r...
9.3K 1.5K 32
നീ എവിടെയാണെങ്കിലും ആരോടൊപ്പം ജീവിച്ചാലും മറക്കില്ല വെറുക്കില്ല ഒരിക്കലും - kookie ഒരിക്കലും ഒന്നിക്കാൻ കഴിയാത്തവരെ തമ്മിൽ കണ്ടുമുട്ടിപ്പിക്കുകയും സ...