പാരിജാതം 💕 Vhope

By hoseokiedimples

9K 1.3K 1.6K

മലയാളം ff ചില പ്രണയം പ്രതികാരം ചാലിച്ചെഴുതിയതാണ് Vhope (main ship) namjin jikook yoonmin other k-pop ships More

1
2
3
4
5
👀
new story ✨
6
7
8
9
11
12
13
14
15
16
17
18
19

10

455 79 37
By hoseokiedimples

കുറച്ച് ദിവസങ്ങൾക്ക് ശേഷം

മുത്തശ്ശി : ലക്ഷ്മി.... കാവില് വിളക്ക് വെക്കാൻ സമയായിലോ പോണില്ലെ
ലക്ഷ്മി: ആ അമ്മേ ഇപ്പോ പോവാ
മുത്തശ്ശി : വേഗായിക്കോട്ടെ ... ഇരുട്ടാവാറായി നീ മാത്രല്ലെ ഒള്ളു
ലക്ഷ്മി: മ് .... ഞാനെന്നാ പോട്ടെ
മുത്തശ്ശി : ആഹ്

പൂജാമുറിയിൽ നിന്ന് നെയ്യും തിരിയുമെടുത്ത് ലക്ഷ്മി പുറത്തേക്കിറങ്ങി ..... ഇരുട്ട് പടരാൻ തുടങ്ങിയിരുന്നു. കൂട്ടിലേക്ക് ചേക്കേറുന്ന കിളികളും .... കരിയിലയിലൂടെ നീങ്ങുന്ന ഇഴ ജന്തുക്കളും മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത് .... മരങ്ങൾക്കിടയിലൂടെ കാവിലേക്ക് നടക്കുമ്പോൾ പതിവുപോലെ പാരിജാതപ്പൂക്കൾ വിടരാൻ കാത്തിരിക്കുന്നുണ്ടായിരുന്നു

ഹൃദയമിടിപ്പേറാൻ തുടങ്ങി ..... നെറ്റിയിലുതിർന്ന വിയർപ്പുതുള്ളികൾ അവൾ സാരിത്തലകൊണ്ട് തുടച്ചു.
വള്ളിപ്പടർപ്പുകൾക്കിടയിലൂടെ തെളിഞ്ഞ നേരിയ വെളിച്ചം കാവിൽ ആരുടേയോ  സാന്നിധ്യം അറിയിച്ചു ....

ലക്ഷ്മി: ആരാ അത്

ക്ഷേത്രത്തിന് പുറകിൽ നിന്നും കരിമഷിയെഴുതിയ രണ്ട് കണ്ണുകൾ ലക്ഷ്മിയെ  ഉറ്റുനോക്കി

എന്താ ലക്ഷ്മിയമ്മെ പേടിച്ച് പോയോ

ലക്ഷ്മി: ഓ നന്ദുമോളായിരുന്നോ...എന്താ കുട്ടി ഇവിടെ ഒറ്റയ്ക്ക്
നന്ദിനി: വിളക്ക് വെക്കാൻ .....
ലക്ഷ്മി: ഒറ്റയ്ക്കോ
നന്ദു : എന്നെയാരെന്ത് ചെയ്യാനാ ലക്ഷ്മിയമ്മെ ...എല്ലാർക്കും പേടിയല്ലെ

കയ്യിൽ പറ്റിയ എണ്ണ മുടിയിൽ തേച്ചു കൊണ്ടവൾ ലക്ഷ്മിയെ നോക്കിയൊന്ന് പുഞ്ചിരിച്ചു .....
ആ ചിരി ലക്ഷ്മിയിൽ രോമാഞ്ചമുണർത്തി .... അന്തരീക്ഷം തണുക്കാൻ തുടങ്ങിയിരുന്നു ..... അനുവാദമില്ലാതെ കടന്നു വന്ന കാറ്റിൽ ദീപ നാളങ്ങളൊന്ന് ഉലഞ്ഞു.

ലക്ഷ്മി: ന .....നന്ദിനി .....
നന്ദു: ആള് മാറി പോയി ലക്ഷ്മി .....
ലക്ഷ്മി: .....നീ ..
നന്ദു: അതെ ഞാൻ തന്നെ .... നിങ്ങൾക്കേറെ പ്രിയപ്പെട്ട ചന്ദ്രമുഖി

ലക്ഷ്മിയുടെ ശബ്ദം ഇടറി..... കൈകാലുകൾ വിറയ്ക്കാൻ തുടങ്ങി ..

ചന്ദ്രമുഖി: എന്തിനാ ഭയക്കുന്നെ
ലക്ഷ്മി: ന.... നന്ദിനി ?..... നീ ? ..... എങ്ങനെ ?
ചന്ദ്രമുഖി: നിങ്ങളെന്താ കരുതിയത് എന്നെ തടയാമെന്നോ ..... നന്ദിനിയുടെ വരവ് തന്നെ എനിക്ക് വേണ്ടിയാ അല്ല ....നിന്റെ മകന് വേണ്ടി..എന്റെ ഇന്ദ്രൻ
ലക്ഷ്മി: ഇല്ല ഞാനതിന് സമ്മതിക്കില്ല .... തിരിച്ച് പോകാൻ തയ്യാറായിക്കോ നീ

ചന്ദ്രമുഖിയുടെ അട്ടഹാസം അവിടെമാകെ നിറഞ്ഞു ..... കാറ്റിന്റെ ഗതിമാറി ആഞ്ഞു വീശി

ചന്ദ്രമുഖി: ശ്രമിച്ച് നോക്ക് .... എന്നാൽ നിങ്ങൾക്ക് നഷ്ടപ്പെടാൻ പോകുന്നത് നന്ദിനിയെയായിരിക്കും
ലക്ഷ്മി: നീ ..... ശിവപുരം കൊട്ടാരത്തിന്റെ കുലദേവത അതിന് സമ്മതിക്കില്ല ചന്ദ്രമുഖി
ചന്ദ്രമുഖി: സാക്ഷാൽ മഹാദേവൻ എന്റെ കൂടെയാ ..... അവരെ കൊന്നിട്ടേ ഞാൻ പോവു

അവളുടെ ദൃഢനിശ്ചയം ലക്ഷ്മിയിൽ ഭയമുണർത്തി. ചുറ്റുമൊരു മങ്ങൽ പോലെ .... ബോധം മറയുന്നതിനുമുൻപ് കാവിലേക്ക് മറയുന്ന മഞ്ഞപ്പട്ട് മാത്രമായിരുന്നു അവൾ കണ്ടത്





മുഖത്ത് എന്തോ തണുപ്പറിഞ്ഞിട്ടാണ് ലക്ഷ്മി കണ്ണു തുറന്നത്

ദേവി: ഏട്ടത്തി ഈ വെള്ളം കുടിക്ക്

ലക്ഷ്മി ഒറ്റവലിക്ക് വെള്ളം കുടിച്ചു. അവളുടെ ശരീരത്തിൽ നിന്നപ്പോഴും തണുപ്പ് വിട്ടു മാറിയിട്ടുണ്ടായിരുന്നില്ല

മുത്തശ്ശൻ: ഇപ്പോ എങ്ങനെയുണ്ട് ലക്ഷ്മി.... ആശുപത്രിയിൽ പോണോ
ലക്ഷ്മി: വേണ്ട അച്ഛാ കുഴപ്പൊന്നുല്ല്യ
മുത്തശ്ശൻ : മ്.... ബുദ്ധിമുട്ടുണ്ടേൽ പറ ....രാഘവൻ ഡോക്ടറെ നമുക്ക് ഇങ്ങോട്ട് വിളിക്കാ
ലക്ഷ്മി: മ്....
ശിവ: എന്താ പറ്റ്യേ അമ്മേ
ലക്ഷ്മി: അ.... അത്
മുത്തശ്ശി : എന്തേലും കണ്ട് പേടിച്ചോ നീ
മഹേന്ദ്രൻ : പേടിക്കാതെ പറ ലക്ഷ്മി.....
ലക്ഷ്മി: ഞാൻ കാവിൽ പോയപ്പോ നന്ദുമോള് ....

ഇത് കേട്ടതും എല്ലാവരും നന്ദിനിയെ നോക്കി

ആരു: നന്ദു ? കാവിലോ ? അത് ശരിയാവില്ലാലോ
അച്ചു : അതെ നന്ദു ഞങ്ങളുടെ കൂടെ തെക്കേപ്പാടത്തായിരുന്നു
മഹേന്ദ്രൻ : അതേ ലക്ഷ്മി.... കുട്ടികള് ഇപ്പോ വന്നിട്ടൊള്ളു
ശിവ: അമ്മ ഇന്ന് പ്രഷറിന്റെ മരുന്ന് കഴിച്ചോ
ലക്ഷ്മി: ...... ഇല്ല
ശിവ: ഹും .....പിന്നെങ്ങനെയാ തല കറങ്ങി വീഴാണ്ടിരിക്കാ... ചിലപ്പോ ഇല്ലാത്തതൊക്കെ കാണും

ലക്ഷ്മി ഒന്നും മിണ്ടാതെ എല്ലാവരേയും നോക്കി .....അവളുടെ കണ്ണുകൾ ചെന്നവസാനിച്ചത് നന്ദിനിയിൽ ആയിരുന്നു .... അവിടെയവൾക്ക് ചന്ദ്രമുഖിയെ കാണാൻ കഴിഞ്ഞില്ല ....തന്റെ ആരോഗ്യത്തെ കുറിച്ചോർത്തുള്ള വേവലാതി മാത്രമായിരുന്നു നന്ദിനിയുടെ കണ്ണുകളിലെന്ന് ലക്ഷ്മിക്ക് മനസ്സിലായി.
താൻ കാവിൽ കണ്ടത് മഞ്ഞപ്പട്ടുടുത്ത നന്ദിനിയെ ആണെങ്കിൽ തന്റെ മുൻപിൽ നിൽക്കുന്നത് നീല ദാവണിയുടുത്ത നന്ദിനിയാണ്.

കാവിൽ നടന്നതെല്ലാം വെറും തോന്നലുകളായിരുന്നോയെന്ന് അവൾക്ക് തോന്നി .....പക്ഷെ ആ മൂർച്ചയേറിയ കണ്ണുകൾ അവളുടെ മനസ്സിൽ നന്നേ പതിഞ്ഞിരുന്നു ...

ദേവി : ഏട്ടത്തി വിശ്രമിച്ചോളു.... ഇന്ന് പിള്ളേരെന്നെ അടുക്കളയിൽ സഹായിച്ചോളും അല്ലേ മക്കളെ ?
പിള്ളേർ : ഞങ്ങളോ!!!😳
ദേവി: എന്തേ പറ്റില്ലെ🙂🔪
പിള്ളേർ : പറ്റും🥲
ദേവി : ആഹ്😌
others :🤭





ദേവി : ഇതെന്താ ആനക്ക് തിന്നാനോ മനുഷ്യന് തിന്നാൻ പാകത്തിന് അരിയ് ചെറുക്കാ...
അച്ചു : ഹും😤🤧
ദേവി: എന്റെ പൊന്ന് കൊച്ചേ അത് ഉപ്പല്ല പഞ്ചസാരയാണ്
ആരു: 😁
ദേവി: ഇളിക്കല്ലെ .... പഞ്ചസാരയും ഉപ്പും തിരിച്ചറിയാത്തതിനെയാണല്ലോ ഭഗവതി കെട്ടിക്കാൻ പോണെ
ആരു: എന്തായാലും തിന്നണ സാധനല്ലെ ദേവൂട്ടി😌
ദേവി:😑🤦
All:🤣
ദേവി: എന്റെ ദേവി.....🤯

ദേവി നോക്കുമ്പോ ശിവ തേങ്ങയെടുത്ത് താഴേക്ക് ഒരൊറ്റ ഏറ്

ശിവ: അമ്മായി എന്തിനാ അലറണെ😳
ദേവി: എന്താടാ ഇത് തറ പൊളിക്കോ നീ
ശിവ: പിന്നെ തേങ്ങ ഒടക്കണ്ടെ
ദേവി: ഇങ്ങനാണോ തേങ്ങ ഒടക്കണെ
ശിവ: പിന്നെ😁
ദേവി : വെട്ടുകത്തി എവിടെ

ദേവി നോക്കുമ്പോ നന്ദിനി വെട്ടുകത്തിയും പിടിച്ച് നിക്കാ😌

ദേവി : എന്റെ കൊച്ചേ നീ എന്തിനാ അതും പിടിച്ച് നിക്കണെ
നന്ദു: കുമ്പളങ്ങ അരിയാൻ😁
ദേവി: എന്റെ ഭഗവതി😭..... മതി നിർത്ത്  ഇനി ഒരൊറ്റെണ്ണത്തിനെ അടുക്കളയിൽ കണ്ടോവരുത്😤 ഇറങ്ങിപ്പോ എല്ലാം
അച്ചു : അത് ശരി ഞങ്ങളപ്പഴേ പറഞ്ഞതാ ഇല്ലാന്ന് അമ്മക്കല്ലെ നിർബന്ധം
ദേവി: ഇത്രക്കും ദുരന്തങ്ങളാണെന്ന് അറിഞ്ഞില്ല🤦
പിള്ളേർ :😁
ദേവി: നാണമില്ലാത്ത പിള്ളേര് ... ഇളിക്കാണ്ട് പൊക്കോ ഇവിടെന്ന് ഇനി മേലാൽ അടുക്കളുടെ പടി ചവിട്ടി പോവരുത്😤
പിള്ളേർ : ok 😌😁
ദേവി: പൊക്കോ ഇവിടെന്ന്😤
പിള്ളേർ : 😁🏃🏃‍♀️

വല്ല മടലോ വിറകോ പറന്നു വരുന്നതിനു മുമ്പ് അവർ അവിടെ നിന്നും സ്ഥലം വിട്ടു.






കുളിച്ച് മുടി തോർത്തുമ്പോളായിരുന്നു ഫോൺ റിങ്ങ് ചെയ്തത്. സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ടപ്പോൾ അവളൊന്ന് ചിരിച്ചു

അച്ഛൻ

നന്ദു: ഹലോ മിസ്റ്റർ മാധവ് ....😌 നമ്മളെയൊക്കെ അറിയോ
മാധവ്: ആഹാ ഈ ചോദ്യം ഞാൻ അങ്ങോട്ടല്ലെ ചോദിക്കണ്ടെ..... അവിടെ എത്തിയിട്ട് നീ ഞങ്ങളെയൊന്ന് വിളിച്ചോ നന്ദൂട്ടി
നന്ദു: ഹി ഹി സോറി അച്ഛാ ബിസിയായി പോയി ....പിന്നെ ഹരി അങ്കിള് നിങ്ങൾ ടെ വിശേഷം പറയാറുണ്ട്
മാധവ്: ഹും😤..... അവിടെ എത്തിയപ്പോ അച്ഛനേം വേണ്ട അമ്മനേം വേണ്ട .... അല്ലേൽ പുറകീന്ന് മാറാത്ത കുട്ട്യാ
നന്ദു : ഇങ്ങനെ പിണങ്ങല്ലെ അച്ഛാ .... നിങ്ങളെന്റെ മുത്തല്ലെ
മാധവ്: ആ മതി മതി പതപ്പിച്ചത് ....ഞാനൊരു കാര്യം ചോദിക്കാൻ വിളിച്ചതാ
നന്ദു : എന്താ
മാധവ്: നീയവടെ ഹരിനെ ബുദ്ധിമുട്ടിക്കണുണ്ടോ
നന്ദു: ഇല്ല അച്ഛാ
മാധവ്: നുണ പറയല്ലെ ....വെറുതേ കാര്യമില്ലാതെ ഹരി നിന്നെ തിരിച്ച് ഇങ്ങോട്ട് കൊണ്ടുപോണോന്ന് പറയില്ല
നന്ദു: ഞാനൊന്നും ചെയ്തിട്ടില്ല അച്ഛാ ..... ഹരി അങ്കിളിനെ ഞാനൊന്ന് കാണട്ടെ😤
മാധവ്: ഇനി ഈ കാര്യത്തിന് അവനോട് തട്ടികേറണ്ട ..... അടങ്ങി ഒതുങ്ങി നിക്ക അല്ലങ്കിൽ ഞാൻ അങ്ങോട്ട് വരും കേട്ടല്ലോ
നന്ദു: മ്.....
മാധവ് : ഞാൻ വിഷമിപ്പിക്കാൻ പറഞ്ഞതല്ല .... നമ്മളൊരിടത്ത് പോകുമ്പോ നല്ല കുട്ട്യായിട്ട് നിക്കണ്ടെ..... ഹരി അങ്കിളിനെ കുട്ടൻ ദേഷ്യം പിടിപ്പിച്ചാൽ എങ്ങനാ
നന്ദു: മ്....
മാധവ്: വിഷമായോ അച്ഛന്റെ കുട്ടിക്ക്
നന്ദു: മ്.....
മാധവ്: ഈ കൊച്ച് ... ഇനി ഇതിന്റെ പേരിൽ വിഷമിക്കണ്ട .... നന്ദൂട്ടിക്ക് ഇഷ്ടൊള്ളപ്പോ ഇങ്ങോട്ട് വന്നാ മതി
നന്ദു: ശരിക്കും😍
മാധവ്: ആഹ്🤭
നന്ദു: അല്ല ....എന്റെ അമ്മിക്കുട്ടി എവിടെ
മാധവ് : അമ്മയ്ക്ക് രണ്ട് ദിവസായിട്ട് സുഖില്ല
നന്ദു : എന്ത് പറ്റി😧
മാധവ്: പേടിക്കണ്ട ..... ചെറിയ പനിയേ ഉള്ളു
നന്ദു: മ് .... അമ്മയ്ക്ക് ഫോൺ കൊടുക്കോ
മാധവ് : അവള് ഉറങ്ങാ ..... എഴുന്നേക്കുമ്പോ അങ്ങോട്ട് വിളിക്കാ
നന്ദു: ആഹ്....
മാധവ്: എന്നാ ശരി ....ഇനി ഹരിനെ ബുദ്ധിമുട്ടിക്കരുത് .... കേട്ടല്ലോ നന്ദൂട്ടി
നന്ദു: ആ അച്ഛാ .... I will be at my best behaviour
മാധവ്: Good ..... എന്നാ വച്ചോ
നന്ദു: bye bye....luv u അച്ഛാ
മാധവ്: luv u നന്ദുട്ടാ ....നല്ല കുട്ട്യായിട്ട് പഠിക്കൂട്ടോ
നന്ദു: ആ അച്ഛാ ....
മാധവ്: എന്നാ ശരി വച്ചോ.... bye
നന്ദു: bye

ഫോൺ മേശപ്പുറത്തേക്ക് തിരിച്ചു വച്ചു കൊണ്ട് അവൾ മുടി ചീകി കെട്ടി

നന്ദു .......

ശിവയുടെ വിളിക്കേട്ട് അവൾ കതക് തുറന്നു

നന്ദു: എന്താ ശിവാ ....
ശിവ : കുളക്കടവിലേക്ക് വരുന്നോ
നന്ദു: ഈ നേരത്തോ .... മുത്തശ്ശി വഴക്ക് പറയും
ശിവ : അവര് അറിയണ്ട
നന്ദു: എനിക്ക് വയ്യ ഇനി വഴക്ക് കേൾക്കാൻ
ശിവ : ഇല്ല നന്ദു ഞാനില്ലെ കൂടെ
നന്ദു : എന്തിനാ ഇപ്പോ അങ്ങോട്ട് പോണെ
ശിവ : നിനക്ക് എന്തൊക്കെ അറിയണം നന്ദു ...
നന്ദു: ഹമ്..... ശരി വാ പോവാ .... ഇനി അതിന്റെ പേരിൽ പിണങ്ങണ്ട
ശിവ : 😁
നന്ദു: ഇളിക്കല്ലെ
ശിവ : ഓ ഇല്ല തമ്പുരാട്ടി
നന്ദു: 😌മ്......

കൊട്ടാരത്തിന്റെ ഇടുങ്ങിയ ഇടനാഴികളിലൂടെ അവളുടെ കരങ്ങൾ ചേർത്ത് അവൻ കുളക്കടവിലേക്ക് നടന്നു.

സമയം പന്ത്രണ്ടു കഴിഞ്ഞിരുന്നു .... പൂത്തുലഞ്ഞ പാരിജാതത്തിനന്ന് മനം മയക്കുന്ന ഗന്ധമായിരുന്നു. അതിലും ലഹരി പിടിപ്പിക്കുന്നതായിരുന്നു അവൾ.

കുളക്കടവിൽ തണുത്ത കാറ്റ് വീശി ..... അവ വെള്ളത്തിൽ കുഞ്ഞോളങ്ങൾ തീർത്തു ...

പാരിജാത വൃക്ഷ ചുവട്ടിൽ ശിവയുടെ തോളിൽ തലചായ്ച്ച് അവൾ കിടന്നു. അവന്റെ വിരലുകൾ അവളുടെ ചുരുണ്ട മുടിയിഴകളിലൂടെ തഴുകിയിരുന്നു .....

മൗനമായിരുന്നു ഇരുവരും .... പറഞ്ഞറിയിക്കാൻ കഴിയാത്ത പ്രണയം അവർക്കിടയിൽ ഉണ്ടായിരുന്നു.

കഴുത്തിലെന്തോ തണുത്ത വസ്തു ചേർന്നപ്പോഴാണ് അവൾ തന്റെ കൈകൾ കഴുത്തിനോട് ചേർത്തത്

നന്ദു: ശിവാ.... ഇത്




ആ നേർത്ത ചെയിനിൽ വിരലുകൾ കോർത്ത് അവൾ ശിവയെ നോക്കി

ശിവ: ഒരു താലിചരട് ഞാൻ നിന്റെ കഴുത്തിൽ ചാർത്തും വരെ ഇതവിടെ കിടക്കട്ടെ

അവളുടെ മുടിയിൽ കൊഴിഞ്ഞു വീണ ആ പാരിജാത പുഷ്പം ചൂടിച്ചു കൊണ്ടവൻ പറഞ്ഞു ...

നന്ദിനിയൊന്നും മിണ്ടിയില്ല ....അവളുടെ കണ്ണുകൾ അവനെ തഴുകുകയായിരുന്നു.
സാക്ഷാൽ കാമദേവൻ പോലും അവനു മുന്നിൽ തോറ്റു പോകും .....അത്രയ്ക്കും അഴകായിരുന്നു ....

അവന്റെ ചുണ്ടുകൾ കഴുത്തിൽ പതിഞ്ഞപ്പോഴാണ് അവളാ മായവലയത്തിൽ നിന്നുമുണർന്നത്

നന്ദു: ശി.... ശിവാ...
ശിവ: മ്.....

അവളുടെ കഴുത്തിനെ നുകർന്നുകൊണ്ടവൻ മൂളി .... നന്ദിനിയെന്ന ലഹരിയിൽ അവനെന്നേ അടിമപ്പെട്ടു പോയിരുന്നു...









കിഴക്കിനിയിലേക്കുള്ള മരപ്പടികൾ കയറുമ്പോൾ എല്ലാം തന്റെ തോന്നലുകളാവണെയെന്നുള്ള പ്രാർത്ഥനയായിരുന്നു ലക്ഷ്മിക്ക് ...

പാതി തുറന്നു കിടന്ന നന്ദിനിയുടെ മുറിയിലേക്ക് അവൾ കയറി.

ലക്ഷ്മി: നന്ദിനി .....

പക്ഷെ മറുപടിയൊന്നും ലഭിച്ചില്ല. പാരിജാത സുഗന്ധം നിറഞ്ഞ ആ മുറിയിൽ അവൾ കണ്ണോടിച്ചു .....

തറയിൽ അലസമായി കിടക്കുന്ന ആ മഞ്ഞപ്പട്ട് ലക്ഷ്മിയെ അസ്വസ്ഥയാക്കി ...

കൈകളിൽ ആ മഞ്ഞപ്പട്ടുമായി അവൾ കിളിവാതിലിനടുത്തേക്ക് നടന്നു

അവിടെയവൾക്ക് കാണാമായിരുന്നു പാരിജാത ചുവട്ടിൽ മതിമറന്നിരിക്കുന്ന ഇന്ദ്രചൂഢനേയും ചന്ദ്രമുഖിയേയും.













**†***†***†***†***†***†***†***†***†**

hlo....njn vannu😁

ee chapter ishttaayo

ishttaayenkil voteum commentsum

marakkalle

appo next chapteril kaanum vare 👋

luv u😘💞




Continue Reading

You'll Also Like

7K 848 23
?? : ഞാൻ തനിക് എതിരെ ഒരു case കൊടുകാൻ പോവാ ?? : എന്തിന് ?? :താൻ എന്റെ ഹൃദയം അടിച്ചു മാറ്റിയതിന് 😳😳😳
15.5K 1.9K 26
സൂര്യനെ പ്രണയിച്ച ആമ്പലിന്റെ കഥ🌺🌿 സൂര്യനും താമരയും🌞ചന്ദ്രനും ആമ്പലും🌝 പണ്ട് മുതലേ പറഞ്ഞു കേൾക്കുന്ന ഈ പ്രണയ സങ്കൽപങ്ങളെ മാറ്റിപ്പിടിച്ച് നമുക്ക്...
47.5K 6.2K 22
Hloo Guyzz...🌸(Namaskaram🙏) This is a simple and cute love story of Taekook♥ twist sambhavangal onnumillatha sadha kochu story..!?👀 Ichiri fight r...
1K 117 6
?? :Ninnod njn palapravshyam parnjitt und avnante kude ighane otty nadakaruth ehnn😡...... hlooooi it's yoonmin ff........... collage based story a...