ദൂരേ...

Od HopebutmakeitSOPE

3.6K 165 101

chumma ezhuthiyatha Více

intro
1.
2.
4.
5.
6.
7.
8
9.
10.
11.

3.

218 10 2
Od HopebutmakeitSOPE

Ini onnum ithil publish cheyyanda enn vicharichatha njan. But enik entho oru thripthi vannilla....
Especially aaa sope version. Yoongiide pov somehow, entho missing aanenn thonni. So aa roles reverse cheyth nokkiyatha ith... Enik ithnu kooduthal ishtappettath.. venengi vaycholu... Pinne,
Sope inu best ആകാശമായവളെ aanu. Vaykkunnundel please, athinte slow version loopil idane... ❤️










കഴിഞ്ഞല്ലോ?

വിചാരിച്ച കാര്യം നടന്നു. എൻ്റെ role ഇവിടെ തീർന്നു.

ഇനി പോവാം.

തൊട്ടടുത്ത് ഉറങ്ങിക്കിടക്കുന്ന ഹോബിയെ നോക്കി അവൾ ചിരിച്ചു. അവളുടെ കൈ മുറുകെ പിടിച്ച് കിടക്കയാണ് അവൻ.

"പോട്ടേ?"

_________________________
_________________
_________
____

"അമ്മാ? യൂഞ്ചി എന്തിയെ?"
രാവിലെ കണ്ണും തിരുമ്മിക്കൊണ്ട് അടുക്കളയിലേക്ക് ഹോബി ചെന്നു. എണീറ്റ പാടെ അവളെ കാണാഞ്ഞിട്ട് തപ്പി നടന്ന് അവസാനമാണ് അങ്ങോട്ട് ചെന്നത്.

അവിടെ ചപ്പാത്തി പരത്തി കൊണ്ടിരിക്കുകയായിരുന്നു ജിന്നി.

"ആ? എനിക്കെങ്ങനെ അറിയാം? നിൻ്റെ അല്ലേ ഭാര്യ? എന്നോടാ ചോദിക്കണേ?"

"ഓ... കാണത്തോണ്ട് ചോദിച്ചതാണേ! എൻ്റെ പൊന്നോ!"

"എന്നാടാ?"

"അച്ഛൻ യൂഞ്ചിയേ കണ്ടാർന്നോ?"

"ഇല്ലല്ലോ? എടി ഫുഡ് ഒന്നും ആയില്ലേ? Time ആവുന്നു.. പോരാത്തേന് മഴേം ഒണ്ട്. ഇച്ചിരി വേഗം ആക്കാവോ?"

"അയ്യോ എത്ര മണിയായി? ടാ ചെക്കാ! ഇത് പിടിച്ചേ... പണി തീർന്നിട്ടില്ല!"
അമ്മ വച്ച് നീട്ടിയ ചായ ഊതി കുടിച്ചുകൊണ്ട് ഹോബി അവിടുന്ന് പോന്നു.

ഇവളിത് ഇവിടെ പോയി? സമയം ആറര ആവുന്നേ ഉള്ളല്ലോ...
വെളുപ്പാൻകാലത്ത് അമ്പലത്തിൽ പോയോ ഇനി?

അവൾ ഇല്ലാത്തത് കാരണം ഒരു സുഖമില്ല.

"ചേട്ടാ? എന്നാ പറ്റി?"

"ഏ? ആ.. എടി യൂഞ്ചീനെ കാണാനില്ലെടി."

"അയിന് ചേച്ചി റൂമീന്ന് പുറത്തോട്ട് വന്നിട്ടില്ലല്ലോ? ബാത്ത്റൂമിൽ ഉണ്ടോന്ന് നോക്ക്."

"ഞാൻ ബാത്ത്റൂമിൽ പോയിട്ടാ ഇങ്ങോട്ട് വന്നേ. അവിടെ ഇല്ല."

"ഇല്ലേ? സാധാരണ ചേച്ചി അഞ്ച് മണിക്ക് എഴുന്നേറ്റ് വരും. ഇന്ന് വന്നില്ല... ഞാൻ വിചാരിച്ചു ക്ഷീണിച്ച് ഉറക്കമായിരിക്കും. ഇന്നലെ കുറെ കറങ്ങീല്ലെ?"

"അത് നിനക്കെങ്ങനെ അറിയാം അവള് അഞ്ച് മണിക്ക് എഴുന്നേറ്റ് വരുംന്ന്?"

"ഞാൻ ആ ടൈമിൽ ഇവിടെ പഠിക്കാൻ ഇരിക്കുമ്പോ കാണും!"

"അയ്ശെരി... അല്ല നിനക്ക് ഇന്ന് നേരത്തെ ട്യൂഷൻ ക്ലാസ്സ് ഇല്ലേ? വേഗം പോടി!"

"ഓ പോകുവാ..."

കൂക്കിയെ ഓടിച്ചു വിട്ടിട്ട് ഹോബി വീണ്ടും അവരുടെ റൂമിലേക്ക് പോയി. ഇവൾ ഈ നേരത്ത് ഇതെങ്ങോട്ട് പോയതാ?
ചായ കപ്പ് മേശപ്പുറത്ത് വെച്ചു.

അവൾടെ സാധനങ്ങൾ എല്ലാം ഇവിടെ തന്നെ ഉണ്ടല്ലോ. അപ്പോ അടുത്ത് എവിടെയോ പോയതാണോ? എന്നാലും എന്നും അഞ്ച് മണിക്ക് എഴുന്നേറ്റ് വരുന്ന യൂഞ്ചി ഇന്ന് റൂമിൽ നിന്നേ ഇറങ്ങിയിട്ടില്ല എന്നല്ലേ കൂക്കി പറഞ്ഞത്?

അപ്പോ... അതിന് മുന്നേ പോയോ?

അത്രയും നേരത്തെ ഇതെങ്ങോട്ടാ?

ഇന്നലെ ഒന്നും പറഞ്ഞില്ലല്ലോ?

നല്ല പരിചയമുള്ള പാട്ട് പെട്ടെന്ന് കേട്ട് ഹോബി ഞെട്ടി.
യൂഞ്ചിയുടെ ഫോണിലെ അലാറം അല്ലേ അത്? ഈ പെണ്ണ് ഫോണും കൊണ്ട് പോയില്ലേ?
പക്ഷേ ഫോൺ മാത്രം കാണുന്നില്ല. തപ്പി തപ്പി അവസാനം ഹോസോക്ക് മേശയുടെ ഡ്രോയർ തുറന്നു.

അതിൽ നിർത്താതെ അടിക്കുന്നുണ്ടായിരുന്നു അവളുടെ ഫോൺ. അലാറം ഓഫ് ചെയ്ത് ഫോൺ കയ്യിൽ എടുത്തു. Switch off?
On ചെയ്തപ്പോ ചാർജും ഉണ്ട്. എടുക്കാൻ മറന്ന് പോയതുകൊണ്ടാണോ ഫോൺ അതിൻ്റെ ഉള്ളിൽ വന്നത്?

നെറ്റി ചുളിച്ച് അവൻ ഡ്രായേരിൽ തപ്പി നോക്കി. ഇനി എന്തേലും ഉണ്ടോ?

കയ്യിൽ തടഞ്ഞ എന്തോ സാധനം പുറത്തോട്ട് എടുത്തതും അവൻ്റെ മുഖം മാറി.

ഇത്... ഇത് എങ്ങനാ ഇവിടെ വന്നത്? വർഷങ്ങളായി താൻ എടുക്ക പോലും ചെയ്യാത്ത ഈ ഡയറി എങ്ങനെ ഇവിടെ വന്നു?
അതും യൂഞ്ചി മാത്രം ഉപയോഗിക്കുന്ന ഈ ഡ്രായെറിൽ?

ദേഷ്യത്തോടെ ഓടി ചെന്ന് അവൻ എല്ലാവരോടുമായി ചോദിച്ചു,"ഇത് ആരാ ഇപ്പൊ എടുത്തത്?"

കേട്ടിയോനെ ജോലിക്ക് പറഞ്ഞ് വിടുന്ന തിരക്കിലായതിനാൽ ജിന്നി അവനെ ചെറുതായി തള്ളി മാറ്റിയിട്ട് എന്തോ എടുക്കാൻ പോയി.

"ഞാൻ ചോദിച്ചത് ആരും കേട്ടില്ലേ? ഇത് ആരാ എടുത്തത് എന്ന്??"

"ആ!! എനിക്കെങ്ങനെ അറിയാം? ഞാനല്ല."

"ഞാനുമല്ല."

"കൂക്കി ആണെന്ന് എനിക്ക് തോന്നുന്നില്ല..."

ശരിയാണ്. ആ ഡയറിയുടെ കാര്യം അവൾക്ക് അറിയില്ലല്ലോ?

"നീ തന്നെ വെല്ലപ്പോഴും എടുത്തു വായ്‌ച്ചിട്ട് അവിടെ എങ്ങാനും വെച്ചിട്ട് പോന്നതായിരിക്കും..."

"യൂഞ്ചീടെ ഡ്രായേരിലോ?"

" യൂഞ്ചീടെ-"

ജൂൺ തിരിഞ്ഞ് അവനെ നോക്കി.

അപ്പോ... ഇത് എടുത്തത് യൂഞ്ചിയാണോ?

ഇതൊക്കെ എടുത്ത് വായ്‌ച്ചിട്ടു ആ പെണ്ണ് ഇതെങ്ങോട്ട് പോയി ഭഗവാനേ?

എല്ലാം കൂടെ ആലോചിച്ചു അവന് പ്രാന്ത് പിടിക്കുന്നു. ഇനി എന്താ അവൾ എടുത്ത് നോക്കിയത്? ആരോട് ചോദിച്ചിട്ടാ അവൾ ആ റൂമിൽ കയറിയത്?
ഹോസോക്ക് തിരിച്ച് റൂമിലേക്ക് പോന്നു.

കാര്യത്തിൻ്റെ ഗൗരവം മനസിലായതോടെ അവന് ഒരു സമാധാനവും ഇല്ലാതായി.
ഇങ്ങനെ ഇറങ്ങി പോയത് എന്തിനാ? നേരിട്ട് ചോദിച്ച് കൂടെ?

വിളിച്ചാൽ കിട്ടാതിരിക്കാൻ വേണ്ടിയിട്ട് തന്നെയാണ് ഫോൺ switch off ചെയ്ത് അതിൻ്റെ ഉള്ളിൽ വെച്ചത്. അലാറം ഓഫ് ചെയ്യാൻ മറന്ന് പോയി എന്ന് മാത്രം.

ആ ഡയറി വിറയ്ക്കുന്ന കൈകളോടെ അവൻ തുറന്നു.
പണ്ടെങ്ങോ എഴുതിയതാണ്.

ആദ്യ താളിൽ തന്നെ ഉണങ്ങിയ, ഒരു കണ്ണുനീർത്തുള്ളി വീണപോലെ മഷി പടർന്ന പാട്.

യൂഞ്ചി താൻ കാരണം ഒത്തിരി തവണ കരഞ്ഞിട്ടുണ്ട്. അത് അവൻ നേരിട്ട് കണ്ടിട്ടുള്ളതുമാണ്. ഒത്തിരി സ്നേഹിക്കുന്നവർക്കാണ് പെട്ടെന്ന് കരയാൻ സാധിക്കുക എന്ന് മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്. ഓരോ പ്രാവശ്യം യൂഞ്ചിയുടെ കണ്ണ് നിറയുമ്പോഴും ആ വാചകം അവൻ്റെ ഉള്ളിലേക്ക് കടന്ന് വരും. എല്ലാ പ്രാവശ്യവും അതിനെ മനസ്സിൻ്റെ പിന്നിലേക്ക് തള്ളി നീക്കുന്ന പതിവ് ഇപ്പ്രാവശ്യം അവൻ തെറ്റിച്ചു.

ആ കടലാസ് കഷണത്തിലെ അക്ഷരങ്ങൾ ആദ്യമായി അവൻ്റെ കണ്ണിൽ പെടാതെ പോയി. പകരം ആ കണ്ണീർത്തുള്ളി ആണ് അവനെ തൊട്ടത്.
എപ്പോഴും ഈ വാക്കുകൾ നൽകിയിരുന്ന വിഷമത്തെക്കാൾ സങ്കടവും ഒരു തരം സ്നേഹവും കലർന്ന വേദന അവൻ്റെ ഉള്ളിൽ പടർന്നു. ആ മഷി പടർന്ന പോലെ.

നിറഞ്ഞ് വന്ന കണ്ണുനീർ ഒതുക്കി അവൻ താളുകൾ മറിച്ചു. ഏറ്റവും അവസാനത്തെ പേജിൽ എന്തോ കുറിച്ചിട്ടിരുന്നു.

"എല്ലാം കഴിഞ്ഞ്, ആരോടും പറയാതെ എങ്ങോട്ടെങ്കിലും പോയ്ക്കളയാം എന്നാണ് ഞാൻ വിചാരിച്ചത്.
എങ്കിലും നിന്നോട് പറയാതെ ഞാൻ എങ്ങോട്ട് പോവാൻ?

നിൻ്റെ ഹോബിയെ പഴയ പോലെ തിരികെ കിട്ടി എന്നാണ് അച്ഛൻ പറഞ്ഞത്. എനിക്കും തോന്നി.
പഴയ ആ ചിരിയും, കളിയും... എല്ലാറ്റിനും പുറമെ, നിൻ്റെ ഹോബി വീണ്ടും ആ ഈണം ഗിറ്റാറിൽ വായ്‌ച്ചു.. അത് പഴയ ഹോബിയേ കൊണ്ട് മാത്രം കഴിയുന്ന കാര്യമാണെന്ന് അമ്മ പറഞ്ഞു. പാവം... വല്ലാതെ കരയുന്നുണ്ടായിരുന്നു.
വീണ്ടും, ഒരു വട്ടമെങ്കിലും അദ്ദേഹത്തിൻ്റെ വിരലുകളിൽ നിന്ന് തന്നെ അത് കേൾക്കണം എന്നത് എൻ്റെ ആശയായിരുന്നു.

കേട്ടു.

നിനക്ക് ഞാൻ തന്ന വാക്കും ഞാൻ പാലിച്ചു.
ഇനി എനിക്ക് ഇവിടെ ഒന്നുമില്ല. അതുകൊണ്ട് നിൻ്റെ ഈ കൂട്ടുകാരി ഇവിടെ നിന്നും പോകുവാ.

ചെല്ലട്ടെ?

എന്ന്,
ജിമിയുടെ സ്വന്തം യൂഞ്ചി."

എങ്ങോട്ട് പോവാൻ? ഇവിടെ ഒന്നും ഇല്ലെ നിനക്ക് ഇനി?
ഈ എന്നെപ്പോലും നീ...

അവളുടെ ഓരോ വാക്കും അവനു കേൾക്കാമായിരുന്നു. അവളുടെ ശബ്ദത്തിൽ.

നിൻ്റെ ഹോബി... നിൻ്റെ ഹോബി...

ഒരിക്കൽ പോലും എന്നെ നിൻ്റെ ഹോബി ആയി നിനക്ക് തോന്നിയില്ലേ യൂഞ്ചി?

"ടാ..."

"അച്ഛാ... ദേ അവള് പോകുവാ എന്ന് എഴുതി വെച്ചേക്കുന്ന്! നോക്കിയേ?" ഒരു കൊച്ചുകുട്ടിയെ പോലെ അവൻ അച്ഛൻ്റെ അടുത്തേക്ക് ഓടച്ചെന്നു. നിറഞ്ഞ് വന്ന കണ്ണുകൾ എപ്പോഴാണ് ഒഴുകിയത് എന്ന് ഓർമയില്ല.

"അവൾ എവിടെ പോയി? എന്നോട്, പോട്ടെ... നിങ്ങളോടെങ്കിലും പറഞ്ഞിട്ട് പൊക്കൂടാർന്നോ അവൾക്ക്?"

"എടാ-"

"ഞാനേ അവർടെ വീട്ടിൽ ഒന്ന് പോയിട്ട് വരാം."

"മോനേ-"

"ഇല്ലച്ഛാ... ഇങ്ങനെ വിട്ടാ പറ്റില്ലല്ലോ? ഇന്ന് രണ്ടിലൊന്ന് അറിഞ്ഞിട്ട് തന്നെ കാര്യം."

മേശപ്പുറത്ത് ഇരുന്ന കാറിൻ്റെ താക്കോൽ എടുത്തുകൊണ്ട് അവൻ പുറത്തേക്ക് ഓടി.

"ആ! ആരിത്? ഹോബി മോനോ? യൂഞ്ചി വന്നില്ലേടാ?"

"ഇല്ല യൂഞ്ചി- എ? അവൾ ഇങ്ങോട്ട് വന്നില്ലേ?"

"ഇല്ല... എന്നാ പറ്റിയെടാ?"

"ഏ? ഒ-ഒന്നൂല്ല. അവൾ വരും എന്ന് പറഞ്ഞു. ക്ലാസ്സിലേക്ക് പോവുന്നേന് മുന്നേ. അതാ.... ചെലപ്പോ നേരെ സ്കൂളിലേക്ക് പോയിക്കാണും."

"ആ.... ഞാനങ്ങു പേടിച്ച് പോയി. പോടാ..."

"Sorry..."

"ബാ... ഞാൻ ചായയെടുക്കാം."

"അയ്യോ വേണ്ട! വേണ്ട.. ഞാൻ ഇറങ്ങുവാ. അവൾ ഉണ്ടേൽ pick ചെയ്തോണ്ട് പോവാൻ വന്നതാ. പോരാത്തേന് എനിക്കിപ്പോ അത്യാവശ്യമായിട്ട് ഒരു ഫ്രണ്ടിനെ കാണാൻ പോകാനുണ്ട്. അത് വഴി കേറിയതാ. ഞാൻ പിന്നെ ഒരു ദിവസം വരാം."

"എടാ nikk-"

"ഒന്നും പറഞ്ഞ് നിക്കാൻ നേരമില്ല... ഞാൻ പോയിട്ട് വരാം."

വേഗം തന്നെ വണ്ടിയും എടുത്ത് വീട്ടിലേക്ക് തിരിച്ച് പോവുന്ന വഴിക്ക് ജൂണിൻ്റെ call.

"ടാ... വേഗം കമ്പനിയിലേക്ക് ചെല്ല്. എന്തോ മീറ്റിംഗ് ഉണ്ടായിരുന്നെന്ന് പറഞ്ഞ് കമ്പനിയിൽ നിന്ന് നിൻ്റെ senior വിളിച്ചു. സൂക്ഷിച്ച് പോണെടാ?"

"അച്ഛാ യൂഞ്ചി-"

"അവൾ എവിടെ പോവാനാ? നേരത്തെ ക്ലാസ്സിൽ വെല്ലതും പോയതാവും. നീ ചെല്ലാൻ നോക്ക്."

Call പെട്ടെന്ന് cut ആയി.

............

"ടാ... നീ ജിമിയുടെ കല്ലറ വരെ ഒന്ന് വരണം."
"എന്താടാ?"
"ഒന്ന് വേഗം വാടാ."

..............

പഴയ കൂട്ടുകാർ കുറച്ച് പേര് കൂടി നിൽപ്പുണ്ട്.

"ചേട്ടാ!"

"ഹോസോക്ക്... ടാ അവൻ വന്നടാ..."

ഉടനെ എല്ലാ കണ്ണുകളും അവനു നേരെ. ഉള്ളിൽ രാവിലെ തൊട്ട് കടന്ന് കൂടിയ അസ്വസ്ഥത മറച്ചു വച്ച് അവൻ എല്ലാവരോടുമായി ചിരിച്ചു.
പക്ഷേ തിരികെ ചിരിക്കുന്ന ഒരു മുഖം പോലും കണ്ടില്ല.

ഇതെന്താ എല്ലാവരും ഇങ്ങനെ നിൽക്കുന്നത്?

"എന്നാ പറ്റി ചേട്ടാ?"

"ഹോബി നീ... ടാ -"

"നീ ചെല്ല്."

എങ്ങോട്ട് ചെല്ലാൻ?

അവനെ ഉന്തി തള്ളി മുന്നിലേക്ക് കയറ്റി വിട്ടു. ചുറ്റും നിന്നവർ എന്തൊക്കെയോ അടക്കം പറഞ്ഞുകൊണ്ട് വഴി മാറി.

മടക്കി വച്ച കൈകളിൽ മുഖവും അമർത്തി അവൾ അവിടെ ഉണ്ടായിരുന്നു. അവളുടെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ കല്ലറയ്ക്ക് മുകളിൽ, നിശ്ചലയായി.

ആകെ നനഞ്ഞിട്ടുണ്ട്.

കല്യാണത്തിനു ആരോ ഗിഫ്റ്റ് തന്ന ഒരു കറുത്ത ചുരിദാർ. നീളമുള്ള മുടിയെല്ലാം അഴിച്ച് ഭംഗിയായി കിടക്കുന്നു.

ആ കിടപ്പിലും അവൾക്ക് എന്തൊരു ഭംഗിയാണ്.

ഹോസോക്ക് പുഞ്ചിരിച്ചു.

കുനിഞ്ഞ്, മെല്ലെ അവളുടെ മുഖം തിരിച്ചു. കവിളിൽ കണ്ണുനീർ ഒഴുകിയ പാടുകൾ. എന്നും ഇളം ചുവപ്പ് നിറമുള്ള അവളുടെ ചുണ്ടുകൾ ഇന്ന് നിറം മങ്ങി വരണ്ടിരിക്കുന്നു.
കയ്യിൽ മുറുകെ പിടിച്ചിരുന്നു, അവൻ അന്ന് മണ്ഡപത്തിൽ വച്ച് മനസില്ലാതെ അവളുടെ കഴുത്തിൽ കെട്ടിയ താലി.

സ്നേഹപൂർവ്വം, തണുത്ത് വിറങ്ങലിച്ച അവളുടെ ചുണ്ടുകളിൽ പതിയെ ഒന്ന് ചുംബിച്ചു. ഒരിറ്റ് കണ്ണുനീർ പൊഴിച്ചുകൊണ്ട് അവളെ വാരി പുണർന്നു.
ശബ്ദം ഉണ്ടാക്കാതെ, അവളുടെ കഴുത്തിൽ മുഖം അമർത്തി വച്ച്, അവൻ കരഞ്ഞു.

ഇങ്ങനെ ഒരു കൂടിക്കാഴ്ച അവൻ പ്രതീക്ഷിച്ചതല്ല.

സ്വർണ ലിപിയിൽ അവിടെ എഴുതി വച്ചിരുന്നു- ജിമിന ജോസഫ് - അത് നോക്കി നിറപുഞ്ചിരിയോടെ അവൻ ഉള്ളിൽ പറഞ്ഞു.

Thank you.

ഇവളെ തിരിച്ച് തരുന്നത് ഇത്രയും നാൾ തിരിച്ച് വേണം എന്ന് അവൻ ആഗ്രഹിച്ച ആ ആളായിരിക്കും എന്ന് അവൻ പ്രതീക്ഷിച്ചില്ല.

ഇത്രയും കാലം അവൾ കൊതിച്ചത് പോലെ, അവളുടെ തൊട്ടടുത്ത് അവൻ ഉണ്ടായിട്ട് പോലും അത് അറിയാൻ കഴിയാതെ കിടന്ന അവളെ കോരിയെടുത്ത് അവൻ തിരികെ നടന്നു.

ചുറ്റും നിന്നിരുന്നവർ വളരെ പേര് കരയുന്നുണ്ട്. അവരെയെല്ലാം നോക്കി ചുമ്മാ ചിരിച്ചിട്ട് അവൻ നടന്ന് നീങ്ങി.

............

"ഏയ്! ഏയ്!!! തൊടല്ലേ! നനഞ്ഞിരിക്കുവാ... ഇതൊന്ന് മാറ്റട്ടെ."

വീട്ടിലേക്ക് കയറിയപ്പോൾ എല്ലാവരും ഉണ്ട്.

എല്ലാവരുടെയും കണ്ണുകൾ കലങ്ങിയിരിക്കുന്നു. തൻ്റെ കൈകളിൽ കിടക്കുന്ന അവളെ കണ്ട് തേസയും ജിന്നിയും കരയാൻ തുടങ്ങിയിരുന്നു. കൂക്കി മുറിയുടെ ഒരു മൂലക്ക് താഴേക്ക് നോക്കി നിൽക്കുന്നു.

അവളെയും കൊണ്ട് അവരുടെ റൂമിലേക്ക് അവൻ ചെന്നു.
വേഗന്ന് കുളിപ്പിച്ച്, അവളെ ഒരു ഭംഗിയുള്ള വെള്ള ഉടുപ്പ് ഇട്ട് കൊടുത്തു. ഒറ്റക്കായത് കൊണ്ട് വളരെ പണിപ്പെട്ടാണ് എല്ലാം ചെയ്തത്. ജിന്നി ഇടക്ക് വന്ന് ഞങ്ങൾ ചെയ്തുകൊള്ളാം എന്ന് പറഞ്ഞപ്പോൾ,

"സാരമില്ല. ഒന്നുമില്ലെങ്കിലും എൻ്റെ പെണ്ണല്ലേ? ഞാൻ ചെയ്തോളാം. നിങ്ങള് പൊയ്ക്കോ."
എന്ന് പറയുക മാത്രമാണ് ചെയ്തത്. അപ്പോഴും അവൻ്റെ മുഖത്തെ ചിരി മാഞ്ഞിരുന്നില്ല.

അവളെ കൊണ്ട് വന്ന് കട്ടിലിൽ കിടത്തി. ഒരു വിധത്തിൽ നെഞ്ചോട് ചേർത്തുപിടിച്ചു തലയോക്കെ തോർത്തി കൊടുത്തു. പതിയെ മുടി ചീകി, അവൾക്ക് ഇഷ്ടമുള്ള പോലെ രണ്ട് വശത്ത് നിന്നും പിന്നി, പിന്നിൽ ചെറിയൊരു ക്ലിപ് കൊണ്ട് ഉടക്കിയിട്ടു. അവൻ ഇടക്ക് തോട്ടത്തിൽ നിന്ന് പറിച്ചു കൊണ്ട് വന്ന കുഞ്ഞ് ഒരു റോസാപ്പൂ ആ മുടിയിഴകളിൽ തിരുകി.

മേശപ്പുറത്ത് വച്ചിരുന്ന താലി, എടുത്ത് തിരികെ അത് കിടക്കേണ്ടിടത്ത് ഇട്ട് കൊടുത്തു.

മെല്ലെ അവളെ കിടത്തി. നെറ്റിയിൽ പതിയെ ചുംബിച്ചു.
മുഖത്തേക്ക് വീണ അവളുടെ മുടിയിഴകളെ തഴുകി മാറ്റി....

മധുരമുള്ള ഒരു പുഞ്ചിരിയോടെ അവളുടെ ചുണ്ടുകളിൽ ഏറ്റവും സ്നേഹത്തോടെ വീണ്ടും തൻ്റെ ചുണ്ടുകൾ ചേർത്തു.

അവളുടെ അടുത്ത് തന്നെ അവൻ കിടന്നു, ഇത് വരെ ചേർത്ത് പിടിക്കാൻ ശ്രമിക്കാതിരുന്ന അവളുടെ ശരീരത്തെയും കെട്ടിപ്പിടിച്ച്.

വീണ്ടും വലിയ കരച്ചിൽ അപ്പുറത്ത് നിന്ന് കേട്ട്, അവൻ ചെന്ന് വാതിൽ തുറന്നു. സോഫയിൽ, ജങ്കൂക്കിൻ്റെ തോളിൽ കരഞ്ഞ് തളർന്ന് ഉറങ്ങുന്ന തേസ. കൂക്കി അടുത്ത് തന്നെ ഉണ്ട്. മിണ്ടാതെ ഇരുന്നു കരയുകയാണ്.

"എന്താ അച്ഛാ?"

"ടാ... അമ്മക്ക് ഇപ്പൊ ആ waste ബിനിൻ്റെ അടുത്ത് നിന്ന് കിട്ടിയതാ. യൂഞ്ചീടെ ആണെന്നാ പറഞ്ഞെ..."

ചുരുട്ടി കൂട്ടി പിഞ്ഞിയ ഒരു കടലാസ് അയാൾ അവന് നേരെ വച്ച് നീട്ടി.

"നിനക്കാ."

"ആ..."

അതും വാങ്ങി അവൻ കതക് അടച്ചു.







"ജിമിയുടെ സ്വന്തം ഹോബിക്ക്...

നിങ്ങളോട് പറയാതെ പോവാൻ ആയിരുന്നു വിചാരിച്ചത്. പക്ഷേ മനസ്സ് സമ്മതിക്കുന്നില്ല.
തിരികെ കൊടുക്കാൻ ഉള്ളതെല്ലാം ഞാൻ കൊടുത്തു. പകരം കിട്ടാൻ ഒന്നും ഇല്ല താനും.
കൊടുത്ത വാക്കുകൾ എല്ലാം പാലിച്ച സ്ഥിതിക്ക്, ഇനി ഇവിടെ എൻ്റെ ആവശ്യം ഇല്ല.

നിങ്ങളെ തിരിച്ച് കൊണ്ട് വന്നത് ഞാനാണ് എന്നാണ് എല്ലാവരും പറയുന്നത്. ആണോ? ആവോ...
അതിൽ ഒരു ഭാഗം ആയി എന്നറിയാം. ജിമിയുടെ സ്വന്തം ഹോബിയെ അവർക്ക് തിരിച്ച് കിട്ടിയല്ലോ.

അത് കഴിഞ്ഞാൽ പിന്നെ ആരെയും ബുദ്ധിമുട്ടിക്കാതെ മാറി കൊടുക്കും എന്ന് വിചാരിച്ച് തന്നെയാ ഞാൻ അന്ന് നമ്മടെ കല്യാണത്തിനു സമ്മതിച്ചത്.
അതെല്ലാം നടന്ന സ്ഥിതിക്ക് എനിക്ക് പോവാൻ നേരമായി.

എത്ര ആഗ്രഹിച്ചിട്ടും എനിക്ക് നിങ്ങളുടേത് ആവാൻ കഴിഞ്ഞില്ലല്ലോ എന്നൊരു വിഷമം. പക്ഷേ അപ്പോഴും, നിങ്ങൾ എന്നും ജിമിയുടെയും അവൾ നിങ്ങളുടേതും ആണ്. അതിൽ കൈ കടത്താൻ ഞാൻ ആളല്ല.

സന്തോഷമായി, അവരുടെ എല്ലാർടേം ഒപ്പം ജീവിക്കാൻ കഴിയും നിങ്ങൾക്ക്. അങ്ങനെ ജീവിക്കണം.

അപ്പോ ഞാൻ പോകുവാ.
നിങ്ങടെ ജിമിയുടെ അടുത്തേക്ക്."

ഉച്ചത്തിൽ ഉള്ള അവൻ്റെ കരച്ചിൽ കേട്ട് വാതിൽ തുറന്ന് അവരെല്ലാം കയറി ചെന്നു.

കട്ടിലിൽ കിടത്തിയിരുന്ന യൂഞ്ചിയുടെ കൈ പിടിച്ച്, നിലത്ത് ഇരുന്ന് കരയുന്ന ഹോസോക്ക്.
പിടിവിട്ടാൽ എങ്ങോ പോയ്പ്പോകും എന്ന മട്ടിൽ മുറുകെ പിടിച്ചിരുന്നു അവളുടെ കൈ. അങ്ങനെ പെട്ടെന്ന് വിട്ട് കൊടുക്കാൻ... പിരിയാൻ... അതിനൊന്നും തയ്യാറല്ലാതെ.

Pokračovat ve čtení

Mohlo by se ti líbit

43.3K 1.3K 11
In which Hendery-an idol- has a secret obsession of a fan.
244K 6K 52
⎯⎯⎯⎯⎯⎯⎯ જ⁀➴ 𝐅𝐄𝐄𝐋𝐒 𝐋𝐈𝐊𝐄 .ᐟ ❛ & i need you sometimes, we'll be alright. ❜ IN WHICH; kate martin's crush on the basketball photographer is...
3.1K 349 10
ഞാൻ നിന്നെ ഒരുപാട് വിശ്വസിച്ചു... 🤧പക്ഷേ നീ......എന്നോട് ഇങ്ങന ചെയ്യുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല 🤧 Rowdy Reloaded ❤️Coming soon...
812 61 5
"ˢᵒ ᵐᵘᶜʰ ᶠᵒʳ ˢᵘᵐᵐᵉʳ ˡᵒᵛᵉ ᵃⁿᵈ ˢᵃʸⁱⁿᵍ "ᵘˢ" 'ᶜᵃᵘˢᵉ ʸᵒᵘ ʷᵉʳᵉⁿ'ᵗ ᵐⁱⁿᵉ ᵗᵒ ˡᵒˢᵉ"