റോഡിനു രണ്ടുവശത്തും കൊന്നമരം പൂത്തുനിൽക്കുന്നു .മലനിരകൾക്കിടയിൽ മഞ്ഞൾ വിതറിയ പോലെ .പുറത്തെ മനോഹാരിദ്ര്യശ്യങ്ങൾ ആസ്വദിച്ച് ദിവ്യ കാറിനു പുറകിലെ സീറ്റിൽ ചാരികിടന്നു .പുറത്തുനിന്നു ഒഴുകിയെത്തുന്ന മന്ദമാരുതൻ അവളുടെ മേനിയെ തഴുകി കൊണ്ടിരുന്നു .അനുസരണക്കേടു കാണിച്ചുകൊണ്ടിരുന്ന മുടിയിഴകൾ കൈ കൊണ്ട് മാടി ഒതുക്കുമ്പോഴും അവൾ ചിന്തിച്ചു കൊണ്ടിരുന്നു . എന്തിനായിരിക്കും രഞ്ജിത്ത് തന്നോട് വരാൻ ആവശ്യപെട്ടത് ?അതും ഇന്നവൻ അറിയപ്പെടുന്ന എഴുത്തുകാരനായിട്ടു ?
ഈ നാല്പതാം വയസിൽ ഇങ്ങനൊരു പുനസംഗമം താൻ പ്രതീക്ഷിച്ചുവോ ?
അവളുടെ തുടുത്ത ചുണ്ടുകൾക്കിടയിൽ മന്ദഹാസം വിടർന്നു .
23 വർഷം പിറകിലോട്ടു അവൾ യാത്രയായി .
കോളേജ് കാലവും പഠനവും , കുസൃതികളും അങ്ങനെ എല്ലാം .
ശരിയാണ് ....രഞ്ജിത്തിനെ താനന്നു ശ്രദ്ധിച്ചിരുന്നു .മറ്റുള്ള ആണ്കുട്ടികളേക്കാൾ എന്തോ ഒരു പ്രതേകത അവനു ഉണ്ടായിരുന്നുവോ ?വയസിനനുസരിച്ച ആകാരം , കാറ്റിൽ പറന്നുകളിക്കുന്ന മുടിയിഴകൾ ,വരച്ചു വച്ചതു പോലെ കിളിർത്തുവരുന്ന മീശയും താടിയും .അതിലെല്ലാമുപരിയായി അവന്റെ ഷിർട്ടിനിടയിലൂടെ ഒളിഞ്ഞുനോക്കുന്ന മാറിലെ രോമങ്ങൾ .....
അവൾക്കു അടിവയറ്റിൽ എന്തോ വേദന അനുഭവപെട്ടതുപോലെ .
അന്ന് അവൻ എന്നെയും ശ്രദ്ധിച്ചിരുന്നുവോ ?
പക്ഷെ പരസ്പരം ഒരിക്കൽ പോലും പ്രണയത്തെ കുറിച്ച് സംസാരിച്ചിട്ടില്ല . ഇപ്പോൾ അവനെന്നെ കാണാൻ ആവശ്യപ്പെട്ടിരിക്കുന്നു .അതിനിടയായ സംഭവവും അവളോർത്തു . ഒരിക്കൽ ദീപക് ആണെന്ന് കരുതി അവൻ തന്റെ ഫോണിൽ വിളിക്കുകയും തുടർന്ന് എഴുത്തുകാരൻ രഞ്ജിത്ത് ആണെന്ന് പറഞ്ഞു തന്നെ പരിചയപ്പെടുത്തുകയും ചെയ്തപ്പോൾ , അല്ലാതെ തന്നെ തനിക്കറിയാമെന്നു പറഞ്ഞപ്പോൾ ദിവ്യ അല്ലെ എന്ന് തന്നോട് ചോദിച്ചതും ......എല്ലാം അവളോർത്തെടുത്തു .തന്നെ മനസിലായ നിമിഷം തന്നെ അവൻ പറഞ്ഞിരുന്നു ,
അന്ന് പറയാതെ പോയ ആ ഇഷ്ടം .
"മാഡം സ്ഥലമെത്തി "
ഡ്രൈവർ പറഞ്ഞത് കേട്ടു അവൾ ചിന്തയിൽ നിന്നും ഞെട്ടി .
അവളുടെ കാലുകൾ വിറക്കുന്നു , ശരീരം തളരുന്നു , നടക്കാൻ കഴിയുന്നില്ല . പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു അനുഭൂതി .
23 വർഷത്തിനുശേഷം അവനെ കാണുന്നു .
വീടിനകത്തുനിന്നു ഒരു വാല്യക്കാരൻ വന്നു അവളെ അകത്തേക്കു ക്ഷണിച്ചു .
അപ്പോൾ അവളോർത്തു , 'അവനെന്താ എന്നെ വന്നു കൂട്ടികൊണ്ടുപോയാൽ , വല്യ എഴുത്തുകാരനെന്ന അഹങ്കാരമാ അവനു '
റൂം തുറന്നു വാല്യക്കാരൻ അവളെ ഉള്ളിലേക്കു വിളിച്ചു . അവനതാ കട്ടിലിൽ കിടക്കുന്നു ,തളർന്ന ശരീരവുമായി .....
"ദിവ്യാ "
അവൻ വിളിച്ചു ...."23 വർഷമായി ഞാനീ കിടപ്പു തുടങ്ങിയിട്ടു . ഒരു ആക്സിഡന്റ് ....
അന്ന് പറയാതെ വച്ച ഒരു പ്രണയം ഉണ്ടായിരുന്നു . ഇതാ ഞാനെഴുതിയ ഈ പുസ്തകത്തിൽ എല്ലാം ഉണ്ട് . ഇത് നേരിട്ടു തരാനാ ഞാൻ വിളിച്ചത് . ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം ."
അവൾക്കു ഒന്നും മനസിലാക്കാൻ കഴിഞ്ഞില്ല .അവന്റെ രൂപവും വാക്കുകളും .
എന്തുപറയണമെന്നറിയാതെ അവൾ നിന്ന് വിതുമ്പി .
മാളവിക മാളു .
YOU ARE READING
പറയാതെ പോയ പ്രണയം ❤️
Short Storyഎല്ലാവരുടെ ജീവിതത്തിലും കാണും ഇതുപോലെ പറയാtതെ പോയ ഒരു പ്രണയം .
