ഭാഗം 49

1.6K 190 161
                                    

ഞാൻ അബ്ബാ എന്നു വിളിക്കാനായി വായ് തുറന്നപ്പോഴാണ് ഒരു ഐഡിയ തോന്നിയത്, കുറേ നാളായി കരുതുന്നതാണ് അബ്ബയെ ഒന്ന് പേടിപ്പിക്കണം എന്ന്, എപ്പോഴും ഞാൻ പിടിക്കപ്പെടുകയാണ് പതിവ്, ഇന്ന് അതിന് സമ്മതിച്ചു കൂടാ... ഞാൻ മെല്ലെ ശബ്ദമുണ്ടാക്കാതെ സോഫയുടെ പിറകിലേക്ക് നടന്നു.

"എന്താണ് മിസ്റ്റർ ആത്തിഫ് ഇബ്രാഹിം ഇവിടെ ചെയ്യുന്നത്!!" ഞാൻ അബ്ബയുടെ ചെവിയുടെ അടുത്തേക്ക് ചെന്നു ചോദിച്ചു.

"ഹമ്മേ..." അബ്ബ പെട്ടന്ന് കണ്ണുതുറന്ന് ഞെട്ടലോടെ പിറകോട്ടേക്ക് മാറി.

ഞാൻ അബ്ബയെ നോക്കി ചിരിച്ചു.

"ഓഹ്...നീയോ!! പേടിപ്പിച്ചു കളഞ്ഞല്ലോ!!" അബ്ബ ശ്വാസം നേരെ വിട്ടുകൊണ്ട് എന്നെ നോക്കി.

"ഹഹഹ, എന്തൊക്കെയായിരുന്നു എന്നെ പേടിപ്പിക്കാൻ നിനക്കൊരിക്കലും ആവില്ല എന്നൊക്കെ പറഞ്ഞു..." ഞാൻ അബ്ബയെ നോക്കി കളിയാക്കി.

"അത്... അത് പിന്നെ ഇങ്ങനെ നട്ടപ്പാതിരാക്ക് വന്നാൽ ആരായാലും പേടിച്ചു പോകില്ലേ?"

"ഓഹോ..." ഞാൻ ചിരിച്ചുകൊണ്ടു തലകുലുക്കി... ശേഷം അബ്ബയുടെ അടുത്തായി സോഫയിൽ ഇരുന്നു.
"അബ്ബ എന്താണ് ഈ ടൈം ഇവിടെ ഇരിക്കുന്നത്? ഉമ്മി അടിച്ചു പുറത്താക്കിയോ?" ഞാൻ ചിരിച്ചുകൊണ്ടു അബ്ബയെ നോക്കി.

"പിന്നേ... ഞാൻ വെറുതെ ഉറക്കം വരാത്തപ്പോൾ ഇവിടെ വന്നിരുന്നു എന്നേ ഉള്ളൂ...അല്ല നീ ഇതുവരെ ഉറങ്ങിയിരുന്നില്ലേ?"

"ഞാൻ വെള്ളം കുടിക്കാൻ വന്നതാണ്..." ഞാൻ അബ്ബയുടെ തോളിലേക്ക് തല ചായ്ച്ചു കൊണ്ട് പറഞ്ഞു.

"എന്നിട്ട് വെള്ളം കുടിച്ചോ?" അബ്ബ ചോദിച്ചു.

"ഇല്ല..."

"എന്തേ?"

"ഉറക്കം വരാത്തത് കൊണ്ടു..." ഞാൻ പതുക്കെ പറഞ്ഞു.

"മൊത്തത്തിൽ റോങ് ആണല്ലോ പോക്ക്!എന്ത് പറ്റി? എല്ലാം ഓക്കെ അല്ലേ..." അബ്ബ എന്നോടായി ചോദിച്ചു.

" അബ്ബാ ഞാനെടുത്ത തീരുമാനം തെറ്റായിപ്പോയോ എന്നൊരു തോന്നൽ..." ഞാൻ പതുക്കെ കണ്ണുകൾ അടച്ചുകൊണ്ടു പറഞ്ഞു.

°എന്റെ സ്കൂൾ ഡയറി°Hikayelerin yaşadığı yer. Şimdi keşfedin